 |
 |
 |
 |
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
 |
|
|
   |
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
746.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എസ്.സി./എസ്.റ്റി.
വിഭാഗങ്ങളുടെ ഭവന
നിര്‍മ്മാണത്തിനായി ഏതെല്ലാം
പദ്ധതികളാണ് നിലവില്‍
സംസ്ഥാനത്ത്
നടപ്പാക്കിക്കൊണ്ടിരിക്കുന്നത്;
പദ്ധതി തിരിച്ച് വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
നിര്‍മ്മാണം
മുടങ്ങിക്കിടന്നതോ
താമസയോഗ്യമോ അല്ലാതിരുന്ന
എത്ര എസ്.സി./എസ്.റ്റി.
ഭവനങ്ങളാണ് ലെെഫ് പദ്ധതിയുടെ
ഒന്നാം ഘട്ടത്തില്‍ ഇതുവരെ
പൂര്‍ത്തീകരിച്ചത്;
പൂര്‍ത്തീകരിക്കാനാവാതെ
ഉപേക്ഷിക്കപ്പെട്ട വീടുകള്‍ ഈ
വിഭാഗത്തില്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(
സി )
ലെെഫിന്റെ
രണ്ടാം ഘട്ടത്തില്‍ എത്ര
വീടുകളാണ് തെരഞ്ഞെടുത്തത്; എത്ര
എണ്ണം ഇതിനകം പൂര്‍ത്തീകരിച്ചു;
എത്ര എണ്ണം പൂര്‍ത്തിയായി
വരുന്നു; ജില്ല തിരിച്ചുള്ള
കണക്ക് നല്‍കുമോ;
(
ഡി )
സ്ഥലവും
വീടുമില്ലാത്ത എത്ര പേര്‍ക്കാണ്
മൂന്നാം ഘട്ടത്തില്‍
ഭവനസമുച്ചയങ്ങള്‍ അനുവദിച്ചത്;
എത്ര എണ്ണം പൂര്‍ത്തിയായി
വരുന്നു; ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(
ഇ )
ലെെഫ്
പദ്ധതിക്ക് മുമ്പ് കഴിഞ്ഞ
സര്‍ക്കാരിന്റെ ആദ്യ
വര്‍ഷങ്ങളില്‍ എസ്.സി. വകുപ്പ്
നേരിട്ട് എത്ര വീടുകളാണ്
അനുവദിച്ചത്; അവയില്‍ എത്ര
എണ്ണം പൂര്‍ത്തീകരിച്ചു;
നിര്‍മ്മാണം ഇനിയും
പൂര്‍ത്തീകരിക്കാന്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ എത്ര എണ്ണം; അവയെ
ലെെഫിന്റെ ഒന്നാം ഘട്ടത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(
എഫ് )
മുന്‍സര്‍ക്കാരിന്റെ
കാലം മുതല്‍ ഇതുവരെ വിവിധ
പദ്ധതികളിലായി എത്ര എസ്.സി.
കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍
നല്‍കാന്‍ കഴിഞ്ഞു; പദ്ധതിയും
പൂര്‍ത്തീകരിച്ച വീടുകളുടെ
എണ്ണവും ജില്ല തിരിച്ചു
നല്‍കുമോ?
747.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂർ
മണ്ഡലത്തിൽ പട്ടികജാതി
-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട
എത്രപേർ നിലവിൽ ലൈഫ് മിഷൻ
പദ്ധതിയിൽ അപേക്ഷ
നൽകിയിട്ടുണ്ട്?
748.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വിഭാഗത്തിലുള്‍പ്പെട്ടവരുടെ
വീടിന്റെ
അറ്റകുറ്റപ്പണികള്‍ക്കായി
സാമ്പത്തിക സഹായം പ്രസ്തുത
വകുപ്പ് മുഖേന
നല്കിവരുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഉണ്ടെങ്കിൽ
ആയതിന്റെ അപേക്ഷ നല്‍കേണ്ടത്
എവിടെയാണെന്നും, അപേക്ഷയോടൊപ്പം
ഹാജരാക്കേണ്ട രേഖകള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ; അപേക്ഷാ
ഫോറത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
സി )
പരമാവധി
എത്ര രൂപയാണ് ഒരു
അപേക്ഷയിന്മേല്‍
അനുവദിക്കുന്നത് എന്ന്
വിശദമാക്കാമോ?
749.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വികസന വകുപ്പ് മുഖേന വീട്
അറ്റകുറ്റപണിയ്ക്ക് ധനസഹായം
അനുവദിയ്ക്കുന്ന പദ്ധതി
നടപ്പിലാക്കുന്നത്
പരിഗണിയ്ക്കുമോ;
(
ബി )
പട്ടികജാതി
വികസന വകുപ്പ് മുഖേന വീട്
അറ്റകുറ്റപണിയ്ക്ക് ഏതുവര്‍ഷം
വരെ ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
750.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി-പട്ടികവർഗ്ഗ
ഗോത്രങ്ങളിൽ പെട്ട
ഭവനരഹിതരായവരുടെ ജില്ല
തിരിച്ചും വിഭാഗം തിരിച്ചുമുള്ള
പട്ടിക വെളിപ്പെടുത്താമോ;
(
ബി )
ഇവരിൽ
എത്രപേർക്ക് വകുപ്പുതലത്തിൽ
വീട് നിർമ്മിച്ചു
നൽകിയിട്ടുണ്ടെന്നും
എത്രപേർക്ക് 'ലൈഫ് ' പദ്ധതി
പ്രകാരം വീട്
നൽകിയിട്ടുണ്ടെന്നും ഇനം
തിരിച്ചും ജില്ല തിരിച്ചും
അറിയിക്കുമോ;
(
സി )
സർക്കാർ
രണ്ട് ലക്ഷത്തിലേറെ പേർക്ക്
ലൈഫ് പദ്ധതി പ്രകാരം വീട്
നിർമ്മിച്ചു നൽകിയതില്‍ എത്ര
പട്ടികജാതി, പട്ടികവർഗ, ഗോത്ര
വിഭാഗങ്ങളെ ആയതില്‍
ഉൾപ്പെടുത്തിയെന്നത് ജില്ല
തിരിച്ച് വ്യക്തമാക്കുമോ;
(
ഡി )
ഭൂരഹിതരായ
പട്ടികജാതി പട്ടിക
വർഗ്ഗക്കാർക്ക് പട്ടയ മേളയിലൂടെ
ഭൂമി വിതരണം
സാധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
751.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ അഴീക്കോട്
മണ്ഡലത്തില്‍ ഭവനരഹിതരായ എത്ര
പട്ടികജാതി -പട്ടികവര്‍ഗ
കുടുംബങ്ങള്‍ ഉണ്ടെന്ന്
പഞ്ചായത്ത് തിരിച്ച്
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ പട്ടികജാതി
-പട്ടികവര്‍ഗത്തില്‍പ്പെട്ട
ഭൂരഹിതരായ ഭവനരഹിതര്‍ എത്ര;
പഞ്ചായത്ത് അടിസ്ഥാനത്തില്‍
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
752.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലൈഫ്
ഭവന പദ്ധതിയിലേക്ക് പട്ടിക
വര്‍ഗ്ഗ വികസന വകുപ്പില്‍
നിന്നും നാളിതുവരെ എത്ര തുകയാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ലൈഫ്
ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട ഭവനരഹിതരായ
എത്ര കുടുംബങ്ങള്‍ക്ക് വീട്
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ?
753.
ശ്രീ
വി ശശി
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഭൂരഹിതരായ പട്ടികജാതി,
പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക്
സ്ഥലവും വീടും
ലഭിക്കുന്നതിനുവേണ്ടി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍ എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(
ബി )
പട്ടികജാതി,
പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക്
വീട് വയ്ക്കുന്നതിനുവേണ്ടി
നിക്ഷിപ്ത വനഭൂമി വിതരണം
ചെയ്യുന്നതിനുള്ള പദ്ധതി
നിലവിലുണ്ടോ; ഇതിന് കേന്ദ്ര
സര്‍ക്കാരിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(
ഡി )
ലാന്റ്
ബാങ്ക് പദ്ധതി പ്രകാരം
വിലനിര്‍ണ്ണയം പൂര്‍ത്തീകരിച്ച
ഭൂമി പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ അര്‍ഹരായവര്‍ക്ക്
വിതരണം ചെയ്യുന്നതിനുവേണ്ടി
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ?
754.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലൈഫ്
ഭവന പദ്ധതിയിലേക്ക് പട്ടികജാതി
വികസന വകുപ്പില്‍ നിന്ന്
നാളിതുവരെ എത്ര തുകയാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(
ബി )
ലൈഫ്
ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട
ഭവനരഹിതരായ എത്ര
കുടുംബങ്ങള്‍ക്ക് വീട്
നല്‍കിയിട്ടുണ്ട്,
വിശദമാക്കാമോ?
755.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ പട്ടികജാതി/
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ഭവനരഹിതര്‍, ഭൂരഹിതരായ
ഭവനരഹിതര്‍ എന്നിവരെ സംബന്ധിച്ച
കണക്കുകള്‍
പഞ്ചായത്തടിസ്ഥാനത്തില്‍
നല്‍കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ പുതിയ ഭവനത്തിനായി
ടി വിഭാഗത്തില്‍പ്പെട്ടവരില്‍
നിന്നും എത്ര അപേക്ഷകള്‍
ലഭ്യമായെന്നും ഇതില്‍
എത്രപേര്‍ക്ക് ധനസഹായം
നല്‍കിയെന്നും അറിയിക്കുമോ; ഇത്
സംബന്ധിച്ച കണക്കുകള്‍
നല്‍കാമോ;
(
സി )
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
പുതിയ ഭവനം നല്‍കാനും
വീടുകള്‍ക്ക് അറ്റകുറ്റപണികള്‍
നടത്തുന്നതിനും ഏതൊക്കെ
പദ്ധതികളാണ് നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ; വിശദാംശങ്ങള്‍
നല്‍കാമോ?
756.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2019-20,
2020-21 സാമ്പത്തിക വർഷങ്ങളിൽ
പട്ടികജാതി വിഭാഗങ്ങൾക്കുള്ള
ഭവന പദ്ധതികൾക്കായി ലൈഫ് മിഷന്
കീഴിൽ എത്ര രൂപ
അനുവദിച്ചിട്ടുണ്ട്; അനുവദിച്ച
തുകയിൽ ചെലവായ തുകയുടെ വർഷം
തിരിച്ചുള്ള വിവരം
വ്യക്തമാക്കാമോ?
757.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തില്‍ പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട ഭവനരഹിതരായ
എത്ര കുടുംബങ്ങളുണ്ടെന്ന്
പഞ്ചായത്ത് അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ; ആയതില്‍
ഭൂരഹിതര്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഭൂരഹിതരായിട്ടുള്ളവരിലും
ഭവനരഹിതരായിട്ടുള്ളവരിലും എത്ര
പേര്‍ 'ലൈഫ് മിഷന്‍' പദ്ധതിയിലെ
മുന്‍ഗണനാപട്ടികയില്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
758.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിലുളള എം.എന്‍ ലക്ഷം വീട്
ഇരട്ടവീടുകള്‍ മുഴുവന്‍
ഒറ്റവീടുകളാക്കി മാറ്റുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ബി )
വിവിധ
കാരണങ്ങളാല്‍ ലൈഫ് പദ്ധതിയില്‍
ഉള്‍പ്പെടാത്ത, വാസയോഗ്യമായ
ഭവനങ്ങളില്ലാത്ത മുഴുവന്‍
പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ
കുടുംബങ്ങള്‍ക്കും വീട്
അനുവദിക്കുന്നതിനായി നടപടി
സ്വീകരിക്കുമോ?
759.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വന്തമായി വീടില്ലാത്ത എത്ര
പട്ടിക ജാതി കുടുംബങ്ങൾ
ഉണ്ടെന്ന് ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(
ബി )
2021
ആഗസ്റ്റ് 28 ന് കേരള ദളിത്
ഫെഡറേഷൻ സംഘടിപ്പിച്ച
അയ്യങ്കാളി ജയന്തി സമ്മേളനത്തിൽ
എല്ലാ പട്ടികജാതി
കുടുംബങ്ങൾക്കും
അഞ്ചുവർഷത്തിനുള്ളിൽ വീട്
ഉറപ്പുവരുത്തുമെന്ന് സർക്കാർ
തീരുമാനമായി മുഖ്യമന്ത്രി
പ്രഖ്യാപിച്ചിരുന്നോ;
(
സി )
എങ്കിൽ
ഇതിനനുസൃതമായി
സ്വീകരിച്ചുവരുന്ന നടപടികൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
760.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്വന്തമായി
വീടും സ്ഥലവും ഇല്ലാത്ത എത്ര
പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍
നെന്മാറ നിയോജക
മണ്ഡലത്തിലുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
ഇവര്‍ക്ക്
ഭൂമിയും, വീടും
അനുവദിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ?
761.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലമ്പൂര്‍
നിയോജക മണ്ഡലത്തിലെ
ഭവനരഹിതരായതും നിലവില്‍ ഒരു
പദ്ധതി പ്രകാരവും വീട്
അനുവദിച്ചിട്ടില്ലാത്തവരുമായ
പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ
വിവരങ്ങള്‍ കോളനികള്‍ തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ ഭൂരഹിതരായതും
നിലവില്‍ ഒരു പദ്ധതി പ്രകാരവും
സ്ഥലം
അനുവദിച്ചിട്ടില്ലാത്തവരുമായ
പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ
വിവരങ്ങള്‍ കോളനികള്‍ തിരിച്ച്
ലഭ്യമാക്കാമോ;
(
സി )
ഈ
മണ്ഡലത്തിലെ ഭൂരഹിതരും
ഭവനരഹിതരുമായ പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും
അനുവദിക്കുന്നതിന് സര്‍ക്കാര്‍
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
മണ്ഡലത്തില്‍ പട്ടികവര്‍ഗ്ഗ
കുടുംബങ്ങളില്‍ നിന്നും ഭവന
നിര്‍മ്മാണത്തിനും ഭൂമി
ലഭിക്കുന്നതിനും വേണ്ടി എത്ര
അപേക്ഷകള്‍
ലഭ്യമായിട്ടുണ്ടെന്നും പ്രസ്തുത
അപേക്ഷകളിന്മേല്‍ സ്വീകരിച്ച
നടപടികളും അറിയിക്കാമോ?
762.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോന്നി
നിയോജകമണ്ഡലത്തില്‍ പ്രമാടം
ഗ്രാമപഞ്ചായത്തിലെ കൈതകര
എസ്.ടി. കോളനി നവീകരണത്തിന്
അംബേദ്കര്‍ സെറ്റില്‍മെന്റ്
ഡെവലപ്മെന്റ് പ്രോജക്ടില്‍
ഉള്‍പ്പെടുത്തി ഒരു കോടി രൂപ
അനുവദിച്ചിരുന്നുവെങ്കിലും
നാളിതുവരെയായി നിര്‍മാണം
ആരംഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
അടിയന്തരമായി നിര്‍മ്മാണം
ആരംഭിക്കുന്നതിന് വേണ്ട നടപടി
സ്വീകരിക്കുമോ; അറിയിക്കുമോ?
763.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അഴീക്കോട്
മണ്ഡലത്തില്‍ 2011 മുതല്‍ 2021
വരെയുള്ള വര്‍ഷങ്ങളില്‍
പട്ടികജാതി പട്ടികവര്‍ഗ്ഗ
കോളനികളുടെ ക്ഷേമ
പ്രവര്‍ത്തനത്തിന് എത്ര തുക
വീതം ചെലവഴിച്ചു എന്നത്
സംബന്ധിച്ച് പഞ്ചായത്ത്
അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളില്‍ ഏതെങ്കിലും
പൂര്‍ത്തീകരിക്കാത്തതായുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
764.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അംബേദ്കര്‍
ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ
എരുമേലി എരുത്വാപ്പുഴ മലവേടർ
പട്ടികവഗ്ഗകോളനി
നവീകരിക്കുന്നതിനായി
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍ ഇപ്പോൾ ഏത്
ഘട്ടത്തിലാണ്; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഏതൊക്കെ
പ്രവൃത്തികളാണ് ഈ പദ്ധതിയിൽ
ഉൾപ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തികൾ അടിയന്തിരമായി
ആരംഭിച്ച് കോളനി
നവീകരിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
765.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-2021
കാലയളവില്‍ 'അംബേദ്കര്‍ ഗ്രാമം'
പദ്ധതി പ്രകാരം വടക്കാഞ്ചേരി
നിയോജക മണ്ഡലത്തില്‍ പദ്ധതികള്‍
അനുവദിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
അപ്രകാരം
അനുവദിക്കപ്പെട്ട പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
പട്ടികപ്പെടുത്തി ലഭ്യമാക്കാമോ;
(
സി )
2016-21
കലയളവില്‍ വടക്കാഞ്ചേരി
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികളുടെ വിവരങ്ങള്‍
പട്ടികതിരിച്ച് ലഭ്യമാക്കാമോ?
766.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ആദിവാസി മേഖലകളില്‍ വൈദ്യുതി
ലഭ്യമല്ലാത്ത മേഖലകള്‍
കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍
അവിടങ്ങളില്‍ വൈദ്യുതി
ലഭ്യമാക്കുന്നതിനായി പട്ടികജാതി
- പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്
വൈദ്യുതി വകുപ്പുമായി ചേര്‍ന്ന്
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
വൈദ്യുതിയുള്ള
മേഖലകളില്‍ കേബിള്‍
നെറ്റ്‌വര്‍ക്കിന്റെയോ
ടവറുകളുടെയോ അഭാവം മൂലം
ഡിജിറ്റല്‍ പഠനം
വിദ്യാര്‍ത്ഥികള്‍ക്ക്
സാധിക്കാതെ വരുന്നതും പല
വിദ്യാര്‍ത്ഥികളും
പാറപ്പുറത്തും മരത്തിന്
മുകളിലും കയറി
അപകടത്തിലാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
ഇവര്‍ക്ക്
പഠനസൗകര്യം ഉറപ്പാക്കുന്നതിനും
പഠനശ്രമത്തിനിടെ
അപകടത്തില്‍പെട്ടവര്‍ക്ക് സഹായം
ലഭ്യമാക്കുന്നതിനുമായി വകുപ്പ്
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും ഇത്തരത്തില്‍
എത്ര പേര്‍ക്ക് സഹായം
ലഭ്യമാക്കിയെന്നും
വ്യക്തമാക്കുമോ?
767.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തി കൊണ്ടോട്ടി
മണ്ഡലത്തിലെ പട്ടികജാതി
കോളനികളുടെ വികസനത്തിനായി
നടപ്പിലാക്കുന്ന വിവിധ
പദ്ധതികളുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രവര്‍ത്തി
ഏറ്റെടുത്ത ഏജന്‍സികള്‍ പദ്ധതി
പൂര്‍ത്തിയാക്കുന്നുണ്ടോ
എന്നുറപ്പാക്കുന്നതിനായി
വകുപ്പുതല പരിശോധന കൃത്യമായി
നടക്കുന്നുണ്ടോ എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പദ്ധതി
വിലയിരുത്തുന്നതിനായി ജില്ലാ
കലക്ടര്‍, ജില്ലാ പട്ടികജാതി
വികസന ഓഫീസര്‍ എന്നിവരുടെ
നേതൃത്വത്തിലുള്ള ജില്ലാതല
മോണിറ്ററിങ് കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍
ഈ കമ്മിറ്റി പ്രസ്തുത പദ്ധതി
മോണിറ്റര്‍ ചെയ്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(
ഡി )
മണ്ഡലത്തിലെ
അംബേദ്കര്‍ ഗ്രാമം പദ്ധതികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് വിശദമാക്കുമോ?
768.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അമ്പലപ്പുഴ
നിയോജകമണ്ഡലത്തില്‍ എത്ര
പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലായി
എത്ര കുടുംബങ്ങളുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ സമഗ്രവികസനം
ലക്ഷ്യമിടുന്ന അംബേദ്കര്‍
സെറ്റില്‍മെന്റ് വികസന
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
പ്രസ്തുത സങ്കേതങ്ങളിലെ
അടിസ്ഥാന സൗകര്യ വികസനം
നടപ്പാക്കുന്നതിന് സ്വീകരിച്ച
നടപടികളുടെ വിശദാംശം നല്‍കുമോ?
769.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുനലൂർ
താലൂക്കിൽ നിലവിൽ ഇന്റർനെറ്റ്,
മൊബൈൽ റേഞ്ച് ലഭ്യത ഇല്ലാത്ത
പട്ടികജാതി പട്ടികവർഗ്ഗ
കോളനികള്‍ എത്രയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പട്ടികജാതി -പട്ടികവർഗ്ഗ
കോളനികളിൽ ഇന്റർനെറ്റ്, മൊബൈൽ
റേഞ്ച് ലഭ്യത ഉറപ്പാക്കാൻ
സ്വീകരിച്ച നടപടികളുടെ വിശദാംശം
നല്‍കുമോ;
(
സി )
പ്രസ്തുത
കോളനികളിൽ എന്നത്തേക്ക്
പൂർണ്ണമായി ഇന്റർനെറ്റ്, മൊബൈൽ
റേഞ്ച് സൗകര്യം
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ?
770.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട ഏതെല്ലാം
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കോളനികളിലാണ് അംബേദ്കര്‍ സ്വയം
പര്യാപ്ത ഗ്രാമ പദ്ധതി
അനുവദിച്ച് നടപ്പാക്കുന്നത്
എന്ന് അറിയിക്കാമോ;
(
ബി )
ഓരോ
കോളനിയിലെയും നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
771.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടയ്ക്കല്‍
നിയോജക മണ്ഡലത്തില്‍ അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ പൊന്‍വള
പഞ്ചായത്തിലെ തെക്കേക്കര കോളനി,
ഇരിമ്പിളിയം പഞ്ചായത്തിലെ
കൊടുമുടി - പോക്കാട്ടുകുഴി
കോളനി, എടയൂര്‍ പഞ്ചായത്തിലെ
പൊറ്റെക്കളംപടി കോളനി
എന്നിവയുടെ നവീകരണം സംബന്ധിച്ച്
വിശദമായ വിവരം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ എന്നത്തേയ്ക്ക്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കുമോ?
772.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടിക വര്‍ഗ്ഗ
കോളനികളിലേക്കുള്ള റോഡുകളുടെ
അപര്യാപ്തത സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(
ബി )
കൂത്തുപറമ്പ്
നിയോജക മണ്ഡലത്തിലെ പാട്യം
പഞ്ചായത്തില്‍പ്പെട്ട
ഇളമാങ്കല്‍, കടവ് എന്നീ
കോളനികളില്‍ താമസിക്കുന്ന 45
കുടുംബങ്ങള്‍ക്ക് ഗതാഗതയോഗ്യമായ
റോഡില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(
സി )
മുണ്ടയോട്
മുതല്‍ ഇളമാങ്കല്‍ കോളനി
വരെയും, മുണ്ടയോട് മുതല്‍ കടവ്
കോളനി വരെയും ഉള്ള റോഡുകള്‍
പ്രത്യേക പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഗതാഗതയോഗ്യമാക്കാന്‍ പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ; എങ്കില്‍
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുകയെന്ന്
വിശദമാക്കാമോ?
773.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
നിയോജക മണ്ഡലത്തിലെ പട്ടികജാതി-
പട്ടികവര്‍ഗ്ഗ
കോളനികളിലേക്കുള്ള റോഡുകളില്‍
എത്രയെണ്ണം ഗതാഗതയോഗ്യമല്ലാതായി
തീര്‍ന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ? വിശദാംശംങ്ങള്‍
നല്‍കുമോ;
(
ബി )
പ്രസ്തുത
റോഡുകള്‍ നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
774.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാലക്കുടി
നിയോജകമണ്ഡലത്തിലെ ആതിരപ്പിള്ളി
ഗ്രാമപഞ്ചായത്തിലെ അരയക്കാപ്പ്
ആദിവാസി കോളനിനിവാസികള്‍ക്ക്
പുറംലോകവുമായി
ബന്ധപ്പെടുന്നതിന് വഴി
സൗകര്യമില്ലാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ചെങ്കുത്തായ
കയറ്റങ്ങളും ഇറക്കങ്ങളുമുള്ള
ചെറിയ നടപ്പാതയിലൂടെ
നാലുകിലോമീറ്ററോളം ചുമന്നാണ്
രോഗികളെ ഊരില്‍ നിന്നും
മലക്കപ്പാറയില്‍
എത്തിക്കുന്നതെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
വന്യമൃഗശല്യവും
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തതയുംമൂലം പ്രസ്തുത
ഊരില്‍ നിന്നും കുടുംബങ്ങള്‍
പുറത്തേക്ക് പോയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
ആയത് ഗൗരവത്തിലെടുത്ത്
കുടുംബങ്ങള്‍ ഊര്
ഉപേക്ഷിക്കുന്നത് ഒഴിവാക്കാൻ
നടപടി സ്വീകരിക്കുമോ;
(
ഡി )
പ്രസ്തുത
ഊരില്‍ അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ വിശദീകരിക്കുമോ?
775.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലുവ
നിയോജക മണ്ഡലത്തിലെ
തിരുനാരായണപുരം പട്ടികജാതി
കോളനിയിലെ വിജ്ഞാൻ വാടിയിൽ
ഇന്റര്‍നെറ്റ് കണക്ഷൻ
ഇല്ലാത്തതും, കമ്പ്യുട്ടറും
പ്രിന്ററും പ്രവർത്തനരഹിതമായതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇക്കാര്യത്തിൽ
നാളിതുവരെ സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിജ്ഞാൻവാടി എന്നത്തേക്ക്
പൂർണ്ണ പ്രവർത്തനസജ്ജമാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(
സി )
ഈ
വിഷയത്തില്‍ പട്ടികജാതി ക്ഷേമ
വകുപ്പു മന്ത്രിയുടെ ഓഫീസില്‍
നിന്നുള്ള No.017/2021/VIP/M
(SC/ST&D) നമ്പര്‍ കത്തില്‍
പട്ടികജാതി വികസന ഡയറക്ടര്‍
നാളിതുവരെ സ്വീകരിച്ച നടപടികൾ
എന്തെല്ലാം എന്ന്
വ്യക്തമാക്കാമോ; പ്രസ്തുത ഫയൽ
ഇപ്പോള്‍ ആരുടെ
പരിഗണനയിലാണെന്നും
വ്യക്തമാക്കാമോ?
776.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തൃശൂർ
മണ്ഡലത്തിൽ അംബേദ്കർ ഗ്രാമ
വികസന പദ്ധതി പ്രകാരം നടക്കുന്ന
നിർമ്മാണ പ്രവർത്തനങ്ങൾ
പൂർത്തീകരിച്ചിട്ടില്ല എന്നതു
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വികസന പ്രവർത്തനങ്ങൾ വേഗം
പൂർത്തികരിക്കുന്നതിന് ആവശ്യമായ
നടപടികൾ സ്വീകരിക്കാമോ?
777.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബാലുശ്ശേരി
മണ്ഡലത്തിലെ എല്ലാ പട്ടികജാതി
കോളനികളിലെ വീടുകളിലും വൈദ്യുതി
കണക്ഷൻ ലഭിച്ചിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കിൽ
ഏതെല്ലാം കോളനികളിലാണ് വൈദ്യുതി
കണക്ഷൻ നിലവിലില്ലാത്തത്;
വിശദാംശങ്ങൾ അറിയിക്കാമോ?
778.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുണ്ടറ
നിയോജകമണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളില്‍ പട്ടികജാതി
കോളനികളുടെ വികസനത്തിനായി
മുന്‍സര്‍ക്കാരിന്റെ കാലത്ത്
എത്ര രൂപ വീതമാണ്
അനുവദിച്ചിട്ടുളളതെന്നുളള വിവരം
പഞ്ചായത്ത് തിരിച്ച് നല്‍കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളില്‍ നടപടി
പൂര്‍ത്തീകരിച്ചവ, നടന്നു
കൊണ്ടിരിക്കുന്നവ, ഇനിയും
ആരംഭിക്കാത്തവ എന്നിങ്ങനെയുളള
വിവരം തരംതിരിച്ച് നല്‍കാമോ;
(
സി )
2021-22
സാമ്പത്തികവര്‍ഷം സംസ്ഥാനത്തെ
പട്ടികജാതി കോളനികളുടെ
വികസനത്തിനായി അനുവദിച്ചിട്ടുളള
തുക എത്രയെന്ന് വ്യക്തമാക്കാമോ;
(
ഡി )
നിലവിലെ
സാമ്പത്തിക വര്‍ഷത്തേയ്ക്ക്
പട്ടികജാതി കോളനി
വികസനങ്ങള്‍ക്കായി ഓരോ
നിയോജകമണ്ഡലത്തിനും എത്ര രൂപ
വീതമാണ് അനുവദിച്ചിട്ടുളളതെന്ന്
തരംതരിച്ച് വ്യക്തമാക്കാമോ?
779.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മങ്കട
നിയോജക മണ്ഡലത്തിൽ നിലവിലുള്ള
പട്ടികജാതി കോളനികളെ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
പ്രസ്തുത കോളനികളിൽ വകുപ്പിന്റെ
കോർപ്പസ് ഫണ്ടിൽ നിന്നും തുക
വകയിരുത്തി നടത്തുന്ന പദ്ധതികൾ
ഏതൊക്കെയെന്ന് അറിയിക്കുമോ;
(
ബി )
ഈ
സാമ്പത്തിക വർഷം പ്രസ്തുത
കോളനികളുടെ വികസനത്തിന് എത്ര
തുക വകയിരുത്തിയിട്ടുണ്ട്;
എന്തെല്ലാം പ്രവൃത്തികൾ
നടപ്പിലാക്കാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്; വിശദാംശം
നല്‍കുമോ?
780.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേവികുളം
മണ്ഡലത്തില്‍ പട്ടികവര്‍ഗ്ഗ
കോളനികളുടെ നവീകരണത്തിനായി
അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തി തെരഞ്ഞെടുത്ത
കുടികള്‍ ഏതൊക്കെയെന്നും
പ്രസ്തുത കോളനികളില്‍
നടപ്പാക്കുന്ന പദ്ധതികള്‍
ഏതൊക്കെയാണെന്നും വിശദമാക്കാമോ;
(
ബി )
ഓരോ
പദ്ധതിയ്ക്കും
നീക്കിവച്ചിട്ടുള്ള തുകയും
പദ്ധതികളുടെ നിലവിലെ സ്ഥിതിയും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം 2019-20
കാലയളവിൽ ദേവികുളം മണ്ഡലത്തില്‍
പുതുതായി തെരഞ്ഞെടുത്ത
പട്ടികവര്‍ഗ്ഗ കോളനികളുടെ പേരും
പദ്ധതികളുടെ വിവരവും നിലവിലെ
സ്ഥിതിയും വിശദമാക്കാമോ?
781.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
നോര്‍ത്ത് നിയോജകമണ്ഡലത്തിലെ
പട്ടികജാതി കോളനികളുടെ സമഗ്ര
വികസനത്തിന് പ്രത്യേക
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കാമോ?
782.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുതലമട
പഞ്ചായത്തിലെ ചപ്പക്കാട്
പട്ടികവർഗ്ഗ ലക്ഷംവീട്
കോളനിയിൽ എത്ര വീടുകളുടെ
നിർമ്മാണത്തിനാണ് ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(
ബി )
പ്രസ്തുത
ഫണ്ട് ഏത് വർഷം
അനുവദിച്ചുവെന്നും വീടുകളുടെ
നിർമ്മാണപ്രവൃത്തികൾ എപ്പോള്‍
പൂർത്തീകരിക്കാൻ
കഴിയുമെന്നും വിശദമാക്കുമോ?
783.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
കോളനികളുടെ വികസനത്തിനു വേണ്ടി
തയ്യാറാക്കിയ അംബേദ്കർ ഗ്രാമം
പദ്ധതിയിൽ 2020-21, 2021-
22 വർഷങ്ങളിൽ കോഴിക്കോട്
ജില്ലയിൽ നിന്ന് ഏതൊക്കെ
കോളനികളെയാണ്
തെരെഞ്ഞെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
പ്രവൃത്തികള്‍ ഏത് ഏജൻസി
മുഖേനയാണ് നടപ്പിലാക്കി
വരുന്നത് ;
(
സി )
ടി
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ഡി )
കോളനികൾ
തെരഞ്ഞെടുക്കുന്നതിന്
നിലവിലുള്ള മാനദണ്ഡങ്ങൾ
എന്തെല്ലാമാണ്; ഇതിൽ മാറ്റം
വരുത്തുന്നത് സംബന്ധിച്ച്
സർക്കാർ ആലോചിക്കുന്നുണ്ടോ?
784.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തില്‍ അംബേദ്കര്‍
സെറ്റില്‍മെന്റ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി നവീകരിക്കുന്ന
തേര, എളംബ്ലാശ്ശേരി കോളനികളുടെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
ഓരോ
കോളനിയിലും വിഭാവനം
ചെയ്തിട്ടുള്ള പ്രവൃത്തികള്‍
എന്തെല്ലാമെന്ന് അറിയിക്കാമോ;
ഓരോ പ്രവൃര്‍ത്തിയുടെയും
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
(
സി )
എളബ്ലാശ്ശേരി
കോളനിയിലെ നവീകരണ പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ;
(
ഡി )
തേര
കോളനിയില്‍ വിഭാവനം
ചെയ്തിട്ടുള്ള പ്രവൃത്തികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ഇ )
തേര
കോളനിയില്‍ കിണര്‍ നിർമ്മാണം
ഒഴികെ മറ്റൊരു പ്രവൃര്‍ത്തിയും
നാളിതുവരെ ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടില്ലെന്ന ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
കോളനിയിലെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(
എഫ് )
നവീകരണ
പ്രവൃത്തിയുടെ എസ്. പി. വി. ആയ
ഹാബിറ്റാറ്റ് മുഖേന
പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
785.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
കോളനികളുടെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
തയ്യാറാക്കുന്ന
എസ്റ്റിമേറ്റുകളില്‍
കെട്ടിടത്തിന്റെ ഏതെല്ലാം
പ്രവൃത്തികളാണ്
പുനരുദ്ധാരണത്തിനായി
ഉള്‍പ്പെടുത്താന്‍
സാധിക്കാത്തതായുളളതെന്ന്
അറിയിക്കാമോ;
(
ബി )
തകര്‍ന്ന
മേല്‍ക്കൂര പൂര്‍ണമായി
കോണ്‍ക്രീറ്റ് ചെയ്യുന്നതിനുളള
ഘടകങ്ങള്‍ എസ്റ്റിമേറ്റുകളില്‍
വിഭാവനം ചെയ്യാന്‍ സാധിക്കുമോ;
(
സി )
പട്ടികജാതി
കോളനികളുടെ പുനരുദ്ധാരണ
പ്രോജക്ടുകള്‍ പി.എം.സി.യെ
ഏല്‍പ്പിക്കുമ്പോള്‍ പി.എം.സി.
യുടെ മേല്‍നോട്ട ചുമതല ഏതൊക്കെ
വകുപ്പുകള്‍ക്കാണെന്ന്
അറിയിക്കാമോ?
786.
ശ്രീ.
പി. ടി. തോമസ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
അൻവർ സാദത്ത്
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ ഓണ്‍ലെെന്‍
പഠനം ഉറപ്പുവരുത്തുന്നതിനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
ഇന്റർനെറ്റ്
സൗകര്യം ലഭ്യമല്ലാത്തതോ
കുറവുള്ളതോ ആയ ആയിരത്തോളം
ആദിവാസി കോളനികൾ സംസ്ഥാനത്ത്
ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ യുദ്ധകാല അടിസ്ഥാനത്തിൽ
ഈ കോളനികളിൽ കൂടി ഇന്റർനെറ്റ്
സേവനം ലഭ്യമാക്കാൻ നടപടികൾ
സ്വീകരിക്കുമോ;
(
സി )
ഓണ്‍ലെെന്‍
പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ
ലഭ്യമല്ലാത്ത പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ കണക്ക്
ശേഖരിച്ചിട്ടുണ്ടോ ;
പഠനത്തിനാവശ്യമായ ഉപകരണങ്ങൾ
ലഭ്യമല്ലാത്ത പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികൾക്ക് അവ
ലഭ്യമാക്കാൻ നടപടികൾ
സ്വീകരിക്കുമോ;?
787.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പറമ്പികുളത്തെ
ഏതെല്ലാം ആദിവാസി കോളനികളിലാണ്
മതിയായ പാര്‍പ്പിട സൗകര്യം
ഇല്ലാത്തതെന്ന് വിശദമാക്കുമോ;
(
ബി )
ഇത്തരം
കോളനികളില്‍ അടിയന്തരമായി
പാര്‍പ്പിട സൗകര്യം
ഒരുക്കുന്നതിന് സ്വീകരിക്കുന്ന
നടപടികൾ എന്തെല്ലാമെന്ന്
വിശദമാക്കുമോ?
788.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ ഏതെല്ലാം
കോളനികളെയാണ് അംബേദ്കര്‍ ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരുന്നത്;
(
ബി )
പ്രസ്തുത
കോളനികളിലെ ഓരോന്നിന്റെയും
നിലവിലെ നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ?
789.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
മണ്ഡലത്തില്‍ അംബേദ്ക്കർ ഗ്രാമം
പദ്ധതിയിൽ ഉൾപ്പെടുത്തിയ
ഏറാഞ്ചേരി കോളനി (പാണ്ടിക്കാട്
പഞ്ചായത്ത്), ചക്കിങ്ങൽ
കോളനി(തൃക്കലങ്ങോട് പഞ്ചായത്ത്)
എന്നിവയുടെ പദ്ധതി പൂർത്തീകരണം
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ ;
(
ബി )
പ്രസ്തുത
കോളനികളിലെ പ്രവൃത്തികളില്‍
പൂര്‍ത്തീകരിച്ചവ
ഏതൊക്കെയെന്നും ഇനി
പൂർത്തികരിക്കാൻ ഉള്ളവ
ഏതൊക്കെയെന്നും അവ എന്നേക്ക്
പൂര്‍ത്തീകരിക്കും എന്നും
വ്യക്തമാക്കാമോ;
(
സി )
അംബേദ്ക്കർ
ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ
മഞ്ചേരി ആര്യമ്പാടം
കുറുങ്കാട്ടുകുന്ന് കോളനിയുടെ
പ്രവൃത്തി നാളിതുവരെ
ആരംഭിക്കാത്തതിന്റെ കാരണവും
പദ്ധതിയുടെ പ്രവൃത്തികള്‍
എന്നേക്ക് ആരംഭിക്കാൻ
കഴിയുമെന്നും എന്നേക്ക്
പൂര്‍ത്തീകരിക്കാനാകും എന്ന
വിവരവും നല്കുമോ?
790.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂര്‍
നിയോജകമണ്ഡലത്തിലെ പള്ളിപ്രം
കോളനിയില്‍ നടപ്പിലാക്കുന്ന
അംബേദ്ക്കര്‍ ഗ്രാമം പദ്ധതിയുടെ
പുരോഗതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന് വ്യക്തമാക്കാമോ?
791.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ 'അംബേദ്കര്‍
ഗ്രാമം' പദ്ധതിയില്‍
ഉള്‍പ്പെടുത്തി പുനരുദ്ധാരണം
നടത്തുന്ന കിഴക്കേമറ്റം
കോളനിയുടെ എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കാമോ; നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ എന്നേക്ക്
ആരംഭിക്കാന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
792.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അംബേദ്കര്‍
ഗ്രാമം പദ്ധതിയിൽ കുന്നത്തുനാട്
മണ്ഡലത്തിലെ
പുത്തൻകുരിശ് പഞ്ചായത്തിലെ വിട്ടൂർ കോളനിക്ക്
2019-20 വർഷം 50
ലക്ഷം രൂപയും മൂലക്കുഴി
കോളനിക്ക് 2020-21 വർഷം ഒരു
കോടി രൂപയും
അനുവദിച്ചിരുന്നുവെങ്കിലും പ്രവർത്തികൾ
ആരംഭിച്ചിട്ടില്ലെന്നകാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കോളനികളിൽ എന്തെല്ലാം
പ്രവൃത്തികളാണ് ഈ
പദ്ധതിയിൽ നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
അടിസ്ഥാനസൗകര്യ
വികസനത്തിനായി അനുവദിച്ച ഫണ്ട്
വിനിയോഗിച്ചു
കൊണ്ട് പ്രവൃത്തികൾ
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
793.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അമ്പലപ്പുഴ
നിയോജകമണ്ഡലത്തില്‍ പട്ടികജാതി
വികസന വകുപ്പിന്റെ അംഗീകാരമുള്ള
എത്ര കോളനികളാണ് ഉള്ളത്; അവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഏതൊക്കെ
കോളനികളുടെ അടിസ്ഥാന സൗകര്യ
വികസനത്തിനായി എത്ര
ഫണ്ടനുവദിച്ചു എന്ന്
ഉത്തരവുകളുടെ കോപ്പികള്‍ സഹിതം
വ്യക്തമാക്കാമോ;
(
സി )
ഇവ
ഓരോന്നിന്റെയും നിര്‍മ്മാണ
ചുമതല ഏത് ഏജന്‍സിക്കാണ്
നല്‍കിയിട്ടുള്ളത്; ഇതുവരെയുള്ള
ഓരോന്നിന്റെയും നിര്‍മ്മാണ
പുരോഗതി വ്യക്തമാക്കാമോ;
(
ഡി )
ഇനിയും
നിര്‍മ്മാണം
ആരംഭിച്ചിട്ടില്ലാത്ത
ഏജന്‍സികളെ ഒഴിവാക്കി പുതിയ
ഏജന്‍സികള്‍ക്ക് നിര്‍മ്മാണ
ചുമതല നല്‍കുവാന്‍ എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
794.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനാവകാശ
സമിതികളുടെ ചുമതലകൾ
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(
ബി )
വനാവകാശ
സമിതിയിലെ അംഗങ്ങൾ ആരൊക്കെയാണ്;
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(
സി )
സംസ്ഥാനത്ത്
നിലവിൽ എത്ര വനാവകാശ സമിതികളാണ്
രൂപീകരിക്കപ്പെട്ടിട്ടുള്ളത്;
വ്യക്തമാക്കുമോ?
795.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വനാവകാശ നിയമപ്രകാരം എത്ര
പട്ടികവർഗ്ഗ വിഭാഗക്കാർക്കാണ്
വനഭൂമി ലഭ്യമാക്കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
വനാവകാശ
നിയമപ്രകാരം വനഭൂമി
ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
എന്തെല്ലാം; വിശദമാക്കുമോ;
(
സി )
വനാവകാശ
നിയമപ്രകാരം വനഭൂമി ലഭിക്കാൻ
അർഹതയുള്ള പട്ടികവർഗ്ഗ
വിഭാഗക്കാർക്ക് എന്നത്തേക്ക്
വനഭൂമി നൽകാനാകും; ഇതിനായി
എന്തൊക്കെ അടിയന്തര നടപടികൾ
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
796.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന്
സ്വന്തമായി സംവിധാനമില്ലാത്ത
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട എത്ര
കുട്ടികള്‍ ഉണ്ടെന്ന കണക്ക്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ്രശ്നം പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുളള നടപടികള്‍
വ്യക്തമാക്കാമോ?
797.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഡിജിറ്റൽ
ഉപകരണങ്ങളുടെ അഭാവം കൊണ്ടും
കണക്ടിവിറ്റിയുടെ പ്രശ്നം
കൊണ്ടും വീടുകളിലെ അസൗകര്യം
കൊണ്ടും ഡിജിറ്റൽ വിദ്യാഭ്യാസ
രീതിയിൽ പട്ടികജാതി,
പട്ടിക-ഗോത്രവർഗ്ഗ
വിദ്യാർത്ഥികൾ പിന്നാക്കം
പോകാന്‍
സാധ്യതയുണ്ടാകാമെന്നതിനാല്‍
ആയതു പരിഹരിക്കുന്നതിനായി
പ്രത്യേക ബോധന പരിപാടി
ആവിഷ്കരിക്കുന്ന കാര്യം
പരിശോധിക്കുമോ;
(
ബി )
പട്ടികജാതി
വിദ്യാർത്ഥികൾക്കായുള്ള
പഠനമുറി, പട്ടിക-ഗോത്ര വർഗ്ഗ
വിദ്യാർത്ഥികൾക്കായുള്ള സാമൂഹ്യ
പഠനമുറി എന്നിവയുടെ നിർമ്മാണം
എന്നിവ ത്വരിതഗതിയില്‍
പൂർത്തീകരിച്ച് പഠനത്തിന് വേണ്ട
അടിസ്ഥാന സൗകര്യം
മെച്ചപ്പെടുത്തുന്നുണ്ടോ;
(
സി )
കോവിഡ്
കാലത്തും പട്ടികജാതി, പട്ടിക-
ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ
ലംപ്സം ഗ്രാന്‍റും പ്രതിമാസ
സ്റ്റൈപെന്‍ഡും സമയബന്ധിതമായി
നൽകിയിരുന്നോയെന്ന്
വ്യക്തമാക്കാമോ?
798.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
പി.പി. സുമോദ്
ശ്രീ
ഐ ബി സതീഷ്
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ
കൊഴിഞ്ഞുപോക്ക് നിരക്ക്
കുറയ്ക്കുന്നതിനുതകുന്ന
പ്രത്യേക പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത പദ്ധതികളുടെ
ഭാഗമായി സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
പട്ടികജാതി
വിദ്യാര്‍ത്ഥികളുടെ
ഹോസ്റ്റലുകള്‍
ആധുനികവല്‍ക്കരിച്ചിട്ടുണ്ടോ;
ഇതിനായി കമ്പ്യൂട്ടര്‍,
ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുളള
സൗകര്യങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടോ; ഇതിന്റെ
ഭാഗമായി നടപ്പാക്കിയ മറ്റ്
കാര്യങ്ങള്‍ എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കാമോ ;
(
സി )
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുളള
മോഡല്‍ റസിഡന്‍ഷ്യല്‍
സ്ക്കൂളുകളില്‍ ആധുനിക
സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി
മികവുറ്റതാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
799.
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. എൻ . ഷംസുദീൻ
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി പട്ടികവർഗ്ഗ
വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ
വിദ്യാഭ്യാസ പദ്ധതി ആലോചനയിൽ
ഉണ്ടോ;
(
ബി )
എങ്കിൽ
ഈ പദ്ധതിയിൽ ഉൾപ്പെടുന്ന
വിദ്യാർഥികൾക്ക് ഡിജിറ്റൽ
പഠനോപകരണങ്ങൾ ലഭ്യമാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
വൈദ്യുതി
എത്തിച്ചേരാത്ത ഊരുകളിലെ
വിദ്യാർഥികൾക്കായി
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
കോവിഡ്
മഹാമാരിയുടെ പശ്ചാത്തലത്തിൽ
പട്ടികജാതി, പട്ടികവർഗ്ഗ
വിദ്യാർത്ഥികൾക്ക്
വകുപ്പുതലത്തിൽ നൽകിവരുന്ന
സേവനങ്ങളും പ്രവർത്തനങ്ങളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
800.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികവര്‍ഗ്ഗ
മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന
ട്രെെബല്‍ സ്കൂളുകളിലെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
പട്ടികവര്‍ഗ്ഗ വകുപ്പിനുകീഴില്‍
പദ്ധതികള്‍ നിലവിലുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പാറശാല
മണ്ഡലത്തിലെ കളളിക്കാട്
ഗ്രാമപഞ്ചായത്ത് വ്ലാവെട്ടി ഗവ.
ട്രെെബല്‍ എല്‍.പി.എസ്, അമ്പൂരി
പുരവിമല ഗവ. ട്രെെബല്‍
എല്‍.പി.എസ്, അമ്പൂരി
കുന്നത്തുമല ഏകാധ്യാപക
വിദ്യാലയം എന്നിവിടങ്ങളിലെ
അടിസ്ഥാന സൗകര്യ വികസനത്തിനായി
നടപടികള്‍ സ്വീകരിക്കാമോ;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
സി )
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട
കുട്ടികളുടെ വിദ്യാഭ്യാസ
ഉന്നതിയ്ക്കായി മുന്‍
സര്‍ക്കാരിന്റെ കാലയളവില്‍
നടപ്പിലാക്കിയ പദ്ധതികള്‍,
ആയതിലേയ്ക്കായി ചെലവഴിച്ച തുക
എന്നിവയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
801.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ വകുപ്പിന്
കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകളും ഹോസ്റ്റലുകളും
മികവുറ്റതാക്കാന്‍
സ്വീകരിക്കുന്ന
നടപടികളെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
സ്വന്തമായി
കെട്ടിടങ്ങള്‍ ഇല്ലാത്ത മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക്
പുതിയ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുന്നത്;
വിശദമാക്കുമോ?
802.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അമ്പലപ്പുഴ
നിയോജക മണ്ഡലത്തിലെ എല്ലാ
പട്ടികജാതി -പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കും
ഓണ്‍ലൈന്‍ പഠനസൗകര്യം
ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍
പ്രസ്തുത സൗകര്യം
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുളള നടപടി
വ്യക്തമാക്കുമോ;
(
ബി )
ഇന്റര്‍നെറ്റ്
ലഭ്യമല്ലാത്ത കോളനികളില്‍
പ്രസ്തുത സൗകര്യം
ഏര്‍പ്പെടുത്തുന്നതിനും
ഓണ്‍ലൈന്‍ പഠനം
സാധ്യമാക്കുന്നതിനും സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
803.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിലെ കുണ്ടംകുഴിയില്‍
പ്രവര്‍ത്തിക്കുന്ന ആശ്രമം
സ്ക്കുളിന് വലിയപാറയില്‍
വകുപ്പിന്റെ കെെവശമുള്ള
സ്ഥലത്ത് സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കാന്‍
ഭരണാനുമതിക്കായുള്ള ഫയല്‍
തീരുമാനമാകാതിരിക്കുന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വിഷയത്തില്‍ വ്യക്തമായ തീരുമാനം
കെെകൊള്ളുന്നതിനുള്ള തടസ്സം
എന്താണെന്ന് വിശദമാക്കാമോ;
(
സി )
ഫയല്‍
ഇപ്പോള്‍ ധനകാര്യവകുപ്പില്‍
നിന്ന് പ്ലാനിംഗ്
ബോര്‍ഡിലാണുള്ളതെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
എങ്കില്‍
പ്ലാനിംഗ് ബോര്‍ഡുമായി
ബന്ധപ്പെട്ട് പ്രസ്തുത
വിഷയത്തില്‍ എത്രയും വേഗം
അനുകൂല തീരുമാനം കൈക്കൊള്ളുമോ;
വിശദമാക്കാമോ?
804.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി/പട്ടികവർഗ്ഗ
വിഭാഗത്തിൽപെടുന്ന
വിദ്യാർത്ഥികൾക്ക് പഠനമുറി
നിർമ്മിച്ചു നൽകുന്ന പദ്ധതി
പ്രകാരം കുന്നത്തുനാട്
മണ്ഡലത്തിൽ എത്ര അപേക്ഷ
ലഭിച്ചിട്ടുണ്ടെന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി വകയിരുത്തിയ
തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇതുവരെ
നിർമ്മിച്ച പഠനമുറികളുടെ
എണ്ണവും ചെലവഴിച്ച
തുകയും എത്രയെന്ന് പഞ്ചായത്ത്
തിരിച്ച് വ്യക്തമാക്കാമോ?
805.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എസ്.സി./എസ്.ടി.
വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റ്
അനുവദിച്ചു നൽകുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത്
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
നിലവിൽ
പ്രസ്തുത ഗ്രാന്റ്
നൽകുന്നതിനുള്ള സംവിധാനം
എന്താണെന്ന് വിശദമാക്കാമോ?
806.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള
സെല്‍ഫ് ഫൈനാന്‍സിംഗ് ആര്‍ട്സ്
& സയന്‍സ് കോളേജുകളില്‍
പഠിക്കുന്ന പട്ടികജാതി,
പട്ടികവര്‍ഗ്ഗ, ഒ.ഇ.സി.
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിച്ചുകൊണ്ടിരിക്കുന്ന
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
നിര്‍ത്തിവച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
തുടര്‍ന്നും ആനുകൂല്യം
ലഭ്യമാക്കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
807.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി,
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍
സര്‍ക്കാര്‍ നല്‍കിവരുന്ന
വിദ്യാഭ്യാസ സേവനങ്ങള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ?
808.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഓണ്‍ലൈന്‍
പഠനവുമായി ബന്ധപ്പെട്ട്
സംസ്ഥാനത്തെ ആദിവാസി മേഖലകളിലും
പട്ടികജാതി / പട്ടികവര്‍ഗ്ഗ
കോളനികളിലും നെറ്റ് വര്‍ക്ക്
കണക്ടിവിറ്റി ലഭ്യത
ഉറപ്പാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
ആദിവാസി
/പട്ടികജാതി / പട്ടികവര്‍ഗ്ഗ
കോളനികളിലെ എത്ര കുട്ടികള്‍ക്ക്
ഡിജിറ്റല്‍ പഠനോപകരണങ്ങള്‍
ലഭ്യമായിട്ടില്ല എന്നതിന്റെ
കണക്ക് ശേഖരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
സി )
മുഴുവന്‍
കുട്ടികള്‍ക്കും ഡിജിറ്റല്‍
പഠനോപകരണങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
809.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ കയ്യൂര്‍-ചീമേനി
പഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ പാവപ്പെട്ട
കുട്ടികള്‍ക്ക് താമസിച്ച്
പഠിക്കുന്നതിനായി ഒരു മോഡല്‍
റസിഡന്‍ഷ്യല്‍ സ്ക്കൂള്‍
ആരംഭിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ; സൗജന്യമായി
ഭൂമി ലഭ്യമായിട്ടുളള പ്രസ്തുത
സ്ഥലത്ത് മോഡല്‍ റസിഡന്‍ഷ്യല്‍
സ്ക്കൂള്‍ അനുവദിക്കുന്നതിനുള്ള
നടപടികള്‍ ത്വരിതപ്പെടുത്തുമോ ;
വിശദമാക്കുമോ?
810.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഏകലവ്യ
മോഡൽ റെസിഡന്‍ഷ്യല്‍
സ്കൂളുകള്‍, ആദിവാസി
ഹോസ്റ്റലുകള്‍ എന്നിവ
മെച്ചപ്പെടുത്തുവാനുളള
പദ്ധതിയ്ക്കായി നീക്കിവെച്ച
തുകയിൽ നിന്നും 2019-20,
2020-21 സാമ്പത്തിക വർഷങ്ങളിൽ
എത്ര രൂപ വീതം വിനിയോഗിച്ചു
വെന്ന് വർഷം തിരിച്ചു
വ്യക്തമാക്കുമോ; പ്രസ്തുത ഫണ്ട്
വിനിയോഗം കുറഞ്ഞതിനുള്ള
കാരണങ്ങൾ വ്യക്തമാക്കാമോ?
811.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടിക
ജാതി വകുപ്പ്, തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ എന്നിവ മുഖേന
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട
വിദ്യാർത്ഥികൾക്ക് വ്യക്തിഗത
പഠനമുറി ധനസഹായം
അനുവദിക്കുമ്പോൾ കൂടുതൽ ദുർബല
വിഭാഗമായ പട്ടിക വർഗ
വിദ്യാർത്ഥികൾക്ക് പട്ടിക വർഗ
വകുപ്പ് മുഖേന പ്രസ്തുത ധനസഹായം
അനുവദിക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് പരിശോധിച്ച്
വിശദാംശങ്ങൾ വ്യക്തമാക്കാമോ;
(
ബി )
പട്ടിക
വർഗ വിദ്യാർത്ഥികൾക്കും
പ്രസ്തുത ധനസഹായം
നല്‍കുന്നതിനായി നടപടി
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ?
812.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികവർഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാർഥികളുടെ വിദ്യാഭ്യാസ
നിലവാരം ഉയർത്തുന്നതിന്
നടപ്പിലാക്കിയിരുന്ന
'ഗോത്രജ്യോതി' പദ്ധതിയിലൂടെ
ഓൺലൈൻ വിദ്യാഭ്യാസ സംവിധാനങ്ങൾ
ഏര്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടികൾ
സ്വീകരിക്കാൻ സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
813.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുതുതായി
അനുവദിച്ച പെരിങ്ങോം മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഈ
വര്‍ഷം അധ്യയനം ആരംഭിക്കാന്‍
സാധിക്കുമോ;
(
ബി )
പ്രസ്തുത
സ്കൂളില്‍ പ്രവേശന നടപടികള്‍
ഏത് വരെ ആയി എന്ന്
വിശദമാക്കാമോ?
814.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
സാഹചര്യത്തിൽ വിദ്യാഭ്യാസം
ഓൺലൈൻ സമ്പ്രദായത്തിലേക്ക്
മാറിയത് പട്ടികവർഗ്ഗ
വിഭാഗത്തിലെ കുട്ടികളുടെ വലിയ
തോതിലുള്ള കൊഴിഞ്ഞുപോക്കിന്
കാരണമായിട്ടുള്ളതായി
വിലയിരുത്തുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഈ
കാര്യത്തിൽ ഗോത്രസാരഥി
പദ്ധതിയിലൂടെ എന്തെങ്കിലും
ഇടപെടലുകൾ നടത്താൻ
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
815.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
സ്റ്റൈപ്പന്റ് വിതരണത്തിലെ
കാലതാമസത്തെക്കുറിച്ച്
വിശദീകരിക്കാമോ;
(
ബി )
സ്റ്റൈപ്പന്റ്
വിതരണം കാര്യക്ഷമമാക്കുന്നതിന്
അതത് വര്‍ഷം തന്നെ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്റ്റൈപ്പന്റ് നല്‍കുന്ന കാര്യം
പരിഗണിക്കുമോ;
(
സി )
പ്രഫഷണല്‍
കോളേജുകളിലെയും ആര്‍ട്സ് &
സയന്‍സ് കോളേജുകളിലെയും
വിദ്യാര്‍ത്ഥികള്‍ക്കുളള
സ്റ്റൈപ്പന്റ് അവരുടെ ബാങ്ക്
അക്കൗണ്ടുകളിലൂടെ വിതരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
816.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാമൂഹ്യപഠനമുറി
പദ്ധതി വാമനപുരം
നിയോജകമണ്ഡലത്തില്‍
എവിടെയൊക്കെയാണ്
നടപ്പാക്കുന്നത്
എന്നറിയിക്കാമോ;
(
ബി )
ഓരോ
പഠനമുറിയിലും എത്ര കുട്ടികള്‍
വീതം പങ്കെടുക്കുന്നുവെന്ന്
വിശദമാക്കാമോ?
817.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരെ
പി.എസ്.സി/യു.പി.എസ്.സി/ബാങ്കിംഗ്
മത്സര പരീക്ഷകള്‍ക്ക്
പ്രാപ്തരാക്കുന്നതിന്
ജില്ലാതലത്തില്‍ കോച്ചിംഗ്
സെന്ററുകള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
സംസ്ഥാന
തലത്തില്‍
പട്ടികജാതിക്കാര്‍ക്കായി
പി.എസ്.സി/യു.പി.എസ്.സി/ബാങ്കിംഗ്
കോച്ചിംഗ് സെന്ററുകള്‍
നിലവിലുണ്ടോ എന്ന്
അറിയിക്കുമോ?
818.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
ജൂണ്‍ 30 മുതല്‍ 2021 ജൂണ്‍ 30
വരെയുള്ള കാലയളവില്‍ വര്‍ക്കല
മണ്ഡലത്തില്‍ പട്ടികജാതി ക്ഷേമ
വകുപ്പ് നടപ്പിലാക്കിയ വിവിധ
സാമൂഹിക ക്ഷേമ പദ്ധതികളുടെ
അടങ്കല്‍ തുകയും ചെലവാക്കിയ
തുകയും സംബന്ധിച്ച വിശദവിവരം
പദ്ധതി തിരിച്ച് പട്ടികയായി
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ മണ്ഡലത്തിലെ
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കായി
അനുവദിച്ച ആനുകൂല്യങ്ങള്‍
ഏതെല്ലാമെന്നും അതിനായി എത്ര
തുക വിനിയോഗിച്ചെന്നും
വ്യക്തമാക്കാമോ?
819.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി പട്ടികവർഗ്ഗ
വിദ്യാർത്ഥികൾക്ക് ഓൺലൈൻ
പഠനസൗകര്യം
മെച്ചപ്പെടുത്തുന്നതിന്
ഇന്റര്‍നെറ്റ്
കണക്ഷന്‍ ലഭ്യമല്ലാത്ത
മേഖലകളിൽ കണക്ടിവിറ്റി
എത്തിക്കുന്നതിന് സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
820.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിദ്യാഭ്യാസം
ഓൺലൈൻ സമ്പ്രദായത്തിലേക്ക്
മാറിയ കോവിഡ് സാഹചര്യത്തിൽ പഠന
സൗകര്യങ്ങളും ഇന്റർനെറ്റ്
കണക്ടിവിറ്റിയും നൽകാൻ കഴിയാതെ
വന്നതിനാൽ പട്ടിക വർഗ്ഗ
വിദ്യാർത്ഥികളുടെ
വിദ്യാഭ്യാസത്തിലുണ്ടായ
പ്രതിസന്ധി പരിഹരിക്കാൻ
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
821.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്
സിവിൽ സർവീസ് പരീക്ഷാ
പരിശീലനത്തിനായുള്ള ലക്ഷ്യ
സ്കോളർഷിപ്പ് മുഖേന കഴിഞ്ഞവർഷം
എത്ര ഉദ്യോഗാർത്ഥികൾക്ക് സഹായം
ലഭിച്ചു; എത്ര പേരുടെ അപേക്ഷകൾ
നിരസിച്ചു; വിശദാംശങ്ങൾ നൽകുമോ?
822.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി,
പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പിനു
കീഴിലുള്ള പാലക്കാട്,
വടക്കാഞ്ചേരി കമ്മ്യൂണിറ്റി
കോളേജിന്റെ കെട്ടിട നിര്‍മ്മാണം
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിട നിര്‍മ്മാണം അതിവേഗം
പൂര്‍ത്തീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
823.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
ശ്രീനിവാസപുരം പട്ടികജാതി
ഐ.ടി.ഐ.ക്ക് പുതിയ കെട്ടിടം
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ള സ്ഥലത്തു
കൂടി കടന്നു പോകുന്ന കുടിവെള്ള
പൈപ്പ് ലൈന്‍ മാറ്റി
സ്ഥാപിക്കുവാന്‍ വാട്ടര്‍
അതോറിറ്റി നല്‍കിയ
എസ്റ്റിമേറ്റിന്മേല്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
824.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട
അഭ്യസ്തവിദ്യര്‍ക്കുവേണ്ടി
ഏതൊക്കെ വകുപ്പുകളിലാണ്
സ്പെഷ്യൽ റിക്രൂട്ട്മെന്റ്
നടക്കുന്നത്; വിശദാംശങ്ങൾ
വ്യക്തമാക്കുമോ?
825.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
നിയോജകമണ്ഡലത്തില്‍ മന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍ നിന്നും
2016-17 മുതല്‍ 2020-21 വരെ
എത്ര പേര്‍ക്ക് എത്ര തുക വീതം
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
തുക അനുവദിച്ചതിന്റെ
പഞ്ചായത്തടിസ്ഥാനത്തിലുളള
വിശദാംശം നല്‍കാമോ?
826.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2021-22
സാമ്പത്തിക വര്‍ഷം കോഴിക്കോട്
ജില്ലയില്‍ പട്ടിക ജാതി
വകുപ്പിനു കീഴില്‍ കോര്‍പ്പസ്
ഫണ്ടുപയോഗിച്ച് നടത്തുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും എത്ര തുക
വീതം അനുവദിച്ചുവെന്നും
വിശദമാക്കുമോ;
(
ബി )
പദ്ധതികളുടെ
നിലവിലെ അവസ്ഥ വ്യക്തമാക്കുമോ?
827.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടിക
ജാതി -പട്ടികവർഗ്ഗ
വിഭാഗങ്ങൾക്കായുള്ള വിവിധ
ക്ഷേമപദ്ധതികളുടെ ഫണ്ട് ശരിയായ
രീതിയില്‍ വിനിയോഗിക്കപ്പെടാതെ
ക്രമക്കേടുകള്‍ നടക്കുന്നത്
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
പട്ടികജാതി
പട്ടികവർഗ്ഗ മേഖലയിലെ ഫണ്ട്
വിനിയോഗം പരിശോധിക്കാൻ പ്രത്യേക
സംവിധാനം ഏർപ്പെടുത്തുമോ
വ്യക്തമാക്കുമോ?
828.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-17
മുതല്‍ 2020-21 വരെയുള്ള
സാമ്പത്തിക വര്‍ഷങ്ങളില്‍
വാമനപുരം നിയോജക മണ്ഡലത്തില്‍
അനുവദിച്ച എസ്.സി./എസ്.റ്റി.
കോര്‍പ്പസ് ഫണ്ടുകളുടെ
വിവരങ്ങള്‍
പഞ്ചായത്തടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിയുടെയും പേരും
അനുവദിച്ച തുകയും നിലവിലെ
സ്ഥിതിയും വിശദമാക്കാമോ?
829.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടി
നിയോജക മണ്ഡലത്തില്‍ നിലവില്‍
വര്‍ക്കിംഗ് ഗ്രൂപ്പുകള്‍
അംഗീകാരം നല്‍കിയതും
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാത്തതുമായ
പട്ടിക വര്‍ഗ്ഗ വികസന
വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ചുള്ള പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോ
പദ്ധതിയുടെയും നിലവിലെ സ്ഥിതി
അറിയിക്കാമോ?
830.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
'അംബേദ്കര്‍
ഗ്രാമ' പദ്ധതി പ്രകാരം 2016
മുതല്‍ അരൂര്‍ മണ്ഡലത്തിലെ
വിവിധ പ്രദേശങ്ങളില്‍
നടപ്പിലാക്കിയ പദ്ധതികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളില്‍ ഇപ്പോഴും
നടപ്പിലാകാത്ത പ്രവൃത്തികള്‍
ഉണ്ടോ; ഉണ്ടെങ്കില്‍ ഏതാണെന്നും
നടപ്പിലാക്കാത്തതിന്റെ കാരണവും
വിശദമാക്കാമോ?
831.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ഒറ്റപ്പാലം
നിയോജകമണ്ഡലത്തിൽ പട്ടികവര്‍ഗ്ഗ
മേഖലയില്‍ അനുവദിച്ചിട്ടുള്ള
പദ്ധതികളുടെ പുരോഗതി
ഉള്‍പ്പെടെയുള്ള വിശദ
വിവരങ്ങള്‍ നല്‍കുമോ;
(
ബി )
ഇത്തരത്തിലുള്ള
പുതിയ പദ്ധതികള്‍
ആരംഭിക്കുന്നതിന് നടപടി
ആയിട്ടുണ്ടോ?
832.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊടുങ്ങല്ലൂര്‍
മണ്ഡലത്തില്‍ പട്ടികജാതി വികസന
വകുപ്പ് വഴി നടപ്പിലാക്കിയ
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
833.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സംസ്ഥാന പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന സഹകരണ
ഫെഡറേഷനില്‍ അഫിലിയേറ്റ്
ചെയ്തിട്ടുള്ള പട്ടികജാതി
പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍
എത്രയെന്നും ഇതില്‍ എത്ര
സംഘങ്ങള്‍ ലാഭകരമായി
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അറിയിക്കാമോ;
(
ബി )
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന പട്ടിക
ജാതി, പട്ടികവര്‍ഗ്ഗ സംഘങ്ങളെ
പുനരുജ്ജീവിപ്പിക്കാനും
പുനസംഘടിപ്പിക്കാനും ആവശ്യമായ
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ ;
(
സി )
പട്ടികജാതി
പട്ടികവര്‍ഗ്ഗ സംഘങ്ങള്‍ക്ക്
ജില്ലാ സഹകരണ ബാങ്കുകളിലും
മറ്റുമുള്ള കുടിശ്ശിക ഒറ്റത്തവണ
തീര്‍പ്പാക്കുന്നതിനുള്ള പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
834.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക്
അനുവദിക്കുന്ന ഫണ്ടുകളിൽ
വ്യാപകമായ ക്രമക്കേട്
നടക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇത്തരം ക്രമക്കേടുകള്‍ പ്രസ്തുത
വിഭാഗങ്ങൾക്ക് എതിരെയുള്ള
അതിക്രമം തടയൽ നിയമത്തിന്റെ
പരിധിയിൽ കൊണ്ടുവന്ന് ശിക്ഷ
നൽകുന്നതിന് നടപടി
സ്വീകരിക്കുമോ?
835.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
മൂലം മരണപ്പെട്ട
പട്ടികജാതിയിൽപ്പെട്ടവരുടെ
ആശ്രിതർക്ക് എന്തെങ്കിലും
പ്രത്യേക വായ്പ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇപ്രകാരം
വായ്പ ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
836.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാരിന്റെ
നൂറ് ദിന കര്‍മ്മപരിപാടിയുടെ
ഭാഗമായി പട്ടിക വര്‍ഗ്ഗ വകുപ്പ്
എന്തെല്ലാം പദ്ധതികള്‍
നിര്‍വ്വഹിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പട്ടികവര്‍ഗ്ഗ
വിഭാഗത്തിനു പുതിയതായി
എന്തെല്ലാം പദ്ധതികള്‍ ആണ്
നടപ്പിലാക്കി വരുന്നത്;
വിശദമാക്കാമോ?
837.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ നൂറ് ദിന
കര്‍മ്മപദ്ധതിയുടെ ഭാഗമായി
എസ്സ് .സി/എസ്സ് .ടി വകുപ്പില്‍
വിഭാവനം ചെയ്തിട്ടുള്ള പുതിയ
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
ഓരോ
പദ്ധതിയും എത്രത്തോളം
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞുവെന്നതിന്റെ
വിശദാംശങ്ങള്‍ പദ്ധതി
അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
(
സി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കിയ പദ്ധതികളില്‍
ഏതെങ്കിലും നൂറ് ദിന കര്‍മ്മ
പദ്ധതിയുടെ ഭാഗമായി
പൂര്‍ത്തീകരിക്കാന്‍
ലക്ഷ്യമിട്ടിരുന്നോ; എങ്കില്‍
പദ്ധതി തിരിച്ചു വിശദാംശങ്ങള്‍
നല്‍കാമോ; ടി പദ്ധതികള്‍
എത്രത്തോളം ലക്ഷ്യം
കണ്ടുവെന്നും വ്യക്തമാക്കാമോ?
838.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാരിന്റെ
നൂറ് ദിന കര്‍മ്മപരിപാടിയുടെ
ഭാഗമായി പട്ടികജാതി വകുപ്പ്
എന്തെല്ലാം പദ്ധതികളാണ്
നിര്‍വ്വഹിച്ചത്; വിശദമാക്കുമോ;
(
ബി )
പുതിയ
കാലഘട്ടത്തിനനുസരിച്ച്
പുതിയതായി എന്തെല്ലാം
പദ്ധതികള്‍ ആണ് പട്ടികജാതി
വിഭാഗത്തിനായി നടപ്പിലാക്കി
വരുന്നത്; വിശദവിവരം നല്‍കാമോ?
839.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
-പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക്
ഭൂമി വാങ്ങുന്നതിനും ഭവന
നിര്‍മ്മാണത്തിനുമായി മുന്‍
സര്‍ക്കാരിന്റെ കാലത്ത് എത്ര
തുകയാണ് അനുവദിച്ചിട്ടുളളതെന്ന്
തരം തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
തുക
അനുവദിച്ചിട്ടുണ്ടെങ്കില്‍
ആയതില്‍ എത്ര തുക മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
പട്ടികജാതി-
പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക്
ഭൂമി വാങ്ങുന്നതിനും ഭവന
നിര്‍മ്മാണത്തിനുമായി 2021-22
സാമ്പത്തിക വര്‍ഷം എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്നും
അനുവദിച്ചതില്‍ എത്ര രൂപ
നാളിതുവരെ
ചെലവാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
840.
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി വികസന വകുപ്പിന്
കീഴില്‍ അംബേദ്കര്‍ സ്വാശ്രയ
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പൂര്‍ത്തീകരിക്കുവാന്‍
നിര്‍ദേശിച്ച പദ്ധതികളില്‍
ഇതുവരെ ഭരണാനുമതി
നല്‍കിയിട്ടുള്ളവ
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
അംബേദ്കര്‍
സ്വാശ്രയം ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുന്ന പദ്ധതികള്‍ക്ക്
നിയോഗിക്കപ്പെട്ടിട്ടുള്ള
അക്രഡിറ്റഡ് ഏജന്‍സികള്‍
ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
(
സി )
സമയബന്ധിതമായി
പദ്ധതികള്‍ പൂര്‍ത്തീകരിക്കാത്ത
അക്രഡിറ്റഡ് ഏജന്‍സികളുടെ
അംഗീകാരം റദ്ദ്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കാമോ?
841.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികവർഗ്ഗ
വിഭാഗങ്ങളുടെ ഉന്നമനത്തിനായി
ബജറ്റിൽ ഉൾക്കൊള്ളിക്കുന്ന
തുകയും കേന്ദ്ര വിഹിതവും
സമയബന്ധിതമായി
ചെലവഴിക്കുന്നുവെന്ന്
ഉറപ്പാക്കുവാനും ഫണ്ട് ലാപ്സ്
ആകുന്നത് ഒഴിവാക്കുവാനും
പ്രത്യേക സംവിധാനം
ഏർപ്പെടുത്തുമോ; വിശദാംശം
നൽകുമോ?
842.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ
വി കെ പ്രശാന്ത്
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രകൃതിക്ഷോഭങ്ങളാലും
രോഗങ്ങളാലും ബുദ്ധിമുട്ട്
അനുഭവിക്കുന്ന പട്ടികവര്‍ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സാമ്പത്തിക സഹായം
ലഭ്യമാക്കുന്നതിനായി
പട്ടികവര്‍ഗ ആശ്വാസനിധി
രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍
ഇത്തരം കുടുംബങ്ങള്‍ക്ക് അവശ്യ
സന്ദര്‍ഭങ്ങളില്‍ ആശ്വാസം
നല്‍കുന്നതിന് പദ്ധതിയില്‍
വ്യവസ്ഥയുണ്ടോ; വിശദാംശം
നല്കുമോ;
(
ബി )
പട്ടികവര്‍ഗ
വിഭാഗത്തില്‍പ്പെട്ട ഗുരുതര
രോഗബാധിതര്‍ക്ക് തെരഞ്ഞെടുത്ത
ആശുപത്രികളിലൂടെ വൈദ്യസഹായം
ലഭ്യമാക്കുന്ന പദ്ധതി
നിലവിലുണ്ടോ; രോഗികള്‍ക്ക്
കൂട്ടുനില്‍ക്കുന്നവര്‍ക്ക്
പ്രത്യേക സഹായം നല്‍കുന്നതിന്
വ്യവസ്ഥയുണ്ടോ; വിശദാംശം
നല്‍കുമോ?
843.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്
സര്‍ക്കാര്‍ നല്‍കി വരുന്ന
ചികിത്സാ ധനസഹായത്തിന്റെ
മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ?
844.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയില്‍ പട്ടികജാതി/
പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള
വിവിധ പദ്ധതികളുടെ
ആയിരത്തിലധികം ധനസഹായ
അപേക്ഷകള്‍ തീര്‍പ്പ്
കല്‍പ്പിക്കാതെ
കെട്ടികിടക്കുന്നതായിട്ടുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ധനസഹായം വിതരണം
ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
എതെല്ലാം
ആവശ്യങ്ങള്‍ക്കായി നല്‍കിയ
അപേക്ഷകളാണ് തീര്‍പ്പ്
കല്‍പ്പിക്കാനുള്ളതെന്നും അതിനു
കാലതാമസം നേരിടുന്നതിന്റെ
കാരണവും വ്യക്തമാക്കാമോ;
(
സി )
അര്‍ഹരായ
ഗുണഭോക്താക്കള്‍ക്ക് എത്രയും
വേഗം ധനസഹായം വിതരണം ചെയ്യാന്‍
നടപടി സ്വീകരിക്കുമോ?
845.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിനു
ശേഷം അംബേദ്‌കർ ഗ്രാമം പദ്ധതി
നടപ്പിലാക്കുന്നതിനായി നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഏതെല്ലാം
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ് അംബേദ്‌കർ
ഗ്രാമം പദ്ധതിയിലേക്ക്
പട്ടികജാതിഗ്രാമങ്ങളെ
തെരഞ്ഞെടുക്കുന്നതെന്ന്
വിശദമാക്കാമോ ;
(
സി )
പദ്ധതി
സമഗ്രമായി പരിഷ്‌ക്കരിക്കുന്നത്
സംബന്ധിച്ച കാര്യങ്ങൾ
പട്ടികജാതി വികസന വകുപ്പിന്റെ
പരിഗണയിലുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശങ്ങൾ എന്തെല്ലാമെന്ന്
അറിയിക്കാമോ ?
846.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടികള്‍ക്കായി
നടപ്പിലാക്കിയ വാത്സല്യനിധി
പദ്ധതി പ്രകാരം എന്തൊക്കെ
ആനുകൂല്യങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
അറിയിക്കാമോ?
847.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗോത്രവർഗ്ഗക്കാരുടെ
പരമ്പരാഗത കൃഷി
വികസിപ്പിക്കുന്നതിനും
കാർഷികോല്പന്നങ്ങളുടെ
വിപണനത്തിനുമായി പ്രത്യേക
പദ്ധതി നടപ്പിലാക്കുമോ; എങ്കിൽ
വിശദാംശം നല്‍കുമോ?
848.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വണ്ടൂര്‍
നിയോജക മണ്ഡലത്തില്‍ ഏതൊക്കെ
കോളനികളെയാണ് അംബേദ്കര്‍ ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
തിരഞ്ഞെടുക്കപ്പെട്ട
കോളനികളിലെ ഇപ്പോഴത്തെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
849.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
നാല് മാസത്തിനിടെ എസ്.സി.
വിഭാഗങ്ങള്‍ക്ക് ചികിത്സാ
ധനസഹായമായി എത്ര രൂപ
അനുവദിച്ചു; എത്രപേര്‍ക്ക്
ഇതിന്റെ ആനുകൂല്യം ലഭിച്ചു;
(
ബി )
ഗുരുതര
രോഗം ബാധിച്ചു ആശുപത്രിയില്‍
പ്രവേശിപ്പിച്ച രോഗികള്‍ക്ക്
കഴിഞ്ഞ നാല് മാസത്തിനിടയില്‍
ആശുപത്രികളില്‍ നേരിട്ട് എത്ര
രൂപ നല്‍കിയിട്ടുണ്ട്;
എത്രപേര്‍ക്ക് ഇതിന്റെ
പ്രയോജനം ലഭിച്ചു; എത്ര
രൂപവരെയാണ് ഇങ്ങനെ നല്‍കുന്നത്;
പ്രസ്തുത തുക
വര്‍ദ്ധിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
കഴിഞ്ഞ
നാല് മാസത്തിനിടെ എസ്.റ്റി.
വിഭാഗക്കാര്‍ക്ക് ചികിത്സാ
ധനസഹായമായി എത്ര രൂപ
അനുവദിച്ചു; എത്ര പേര്‍ക്ക്
ഇതിന്റെ പ്രയോജനം ലഭിച്ചു;
(
ഡി )
ആശുപത്രികളില്‍
പ്രവേശിപ്പിച്ച എത്ര എസ്.റ്റി.
വിഭാഗക്കാര്‍ക്ക് കഴിഞ്ഞ നാല്
മാസത്തിനിടയില്‍ സൗജന്യ ചികിത്സ
ഉറപ്പുവരുത്തിയിട്ടുണ്ട്;
(
ഇ )
എസ്.സി./എസ്.റ്റി.
വിഭാഗങ്ങള്‍ക്കുളള ചികിത്സാ
ധനസഹായം അനുവദിക്കുന്ന
ഓണ്‍ലെെന്‍ സോഫ്റ്റ് വെയറില്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(
എഫ് )
അപേക്ഷ
അപ് ലോഡ് ചെയ്താല്‍
ഒരാഴ്ചയ്ക്കുളളില്‍ ധനസഹായം
അക്കൗണ്ടില്‍ നല്‍കുവാന്‍ നടപടി
സ്വീകരിക്കുമോ; വകുപ്പിലെ
ബ്ലോക്ക്, ജില്ലാ, സംസ്ഥാനതല
ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷകള്‍
സമയബന്ധിതമായി ഫോര്‍വേര്‍ഡ്
ചെയ്യാന്‍ നിര്‍ദേശം നല്‍കുമോ?
850.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി,
പട്ടികവർഗ്ഗ സഹകരണസംഘങ്ങളുടെ
പ്രവർത്തനം ഗോത്രമേഖലകളിൽ
എത്രമാത്രം
പ്രയോജനപ്പെടുന്നുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
നിഷ്ക്രിയമായ
പട്ടികജാതി പട്ടികവർഗ്ഗ സഹകരണ
സംഘങ്ങളുടെ പുനരുജ്ജീവനത്തിനായി
പദ്ധതികൾ തയാറാക്കിയിട്ടുണ്ടോ;
വിശദാംശം നൽകുമോ?
851.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2020-2021
സാമ്പത്തിക വര്‍ഷത്തില്‍
ബജറ്റില്‍ ഉള്‍പ്പെടുത്തി
പട്ടികജാതി വികസന വകുപ്പിന്
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്;
(
ബി )
2021
മാര്‍ച്ച് 31 വരെ എത്ര രൂപയാണ്
പട്ടികജാതി വികസന വകുപ്പ്
ചെലവാക്കിയതെന്ന് വിശദമാക്കാമോ
?
852.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ
പെണ്‍കുട്ടികളുടെ
ഉന്നമനത്തിനായി വാത്സല്യനിധി,
ഗോത്ര വാത്സല്യനിധി എന്നീ
പേരുകളില്‍ പദ്ധതികള്‍
നിലവിലുണ്ടോ; എങ്കില്‍ വിശദാംശം
നല്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളില്‍ മണ്ണാര്‍ക്കാട്
നിയോജക മണ്ഡലത്തിലെ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട എത്ര
പെണ്‍കുട്ടികള്‍
ഉള്‍പ്പെട്ടിട്ടുണ്ട്
എന്നതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
853.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അംബേദ്കർ
ഗ്രാമം പദ്ധതിയിൽ നെന്മാറ
നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
പട്ടികവർഗ്ഗ കോളനികളെയാണ്
ഉൾപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഏത്
വർഷമാണ് ഈ കോളനികളെ പ്രസ്തുത
പദ്ധതിയിൽ
ഉൾപ്പെടുത്തിയതെന്ന് അറിയിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് നാളിതുവരെ
എന്തെല്ലാം പ്രവർത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
(
ഡി )
പദ്ധതി
എന്ന് പൂർത്തീകരിക്കാൻ
കഴിയുമെന്ന് അറിയിക്കുമോ?
854.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികവർഗ്ഗ
കുടുംബങ്ങളിലെ അഭ്യസ്തവിദ്യരായ
ഒരാൾക്കെങ്കിലും തൊഴിൽ നൽകുക
എന്ന മുൻ സർക്കാരിന്റെ
പ്രഖ്യാപനം പൂർത്തീകരിക്കാൻ
സാധിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ?
855.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടിക
ജാതി, പട്ടിക
വര്‍ഗ്ഗത്തില്‍പ്പെട്ട
കുട്ടികളുടെ വിവാഹത്തിന്
ഏതെല്ലാം രീതിയിലുള്ള
ധനസഹായങ്ങള്‍ ആണ് നല്‍കി
വരുന്നതെന്ന് വിശദമാക്കാമോ?
856.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ വികസന
കോര്‍പ്പറേഷന്‍ കുടുംബശ്രീ
മിഷനുമായി ചേർന്നു
നടപ്പാക്കുന്ന വനിതാ ശാക്തീകരണ
പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ
ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
857.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
നിയോജകമണ്ഡലത്തില്‍ പട്ടികജാതി
വകുപ്പു മന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍ നിന്ന്
2016 മുതല്‍ 2021 വരെ എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ആയതിന്റെ
പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള
വിശദാംശം നല്‍കുമോ;
(
സി )
എത്ര
അപേക്ഷകള്‍ക്ക് എത്ര തുക വീതം
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
858.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മങ്കട
നിയോജക മണ്ഡലത്തിൽ ഭവനരഹിതരായ
എത്ര പട്ടികജാതി, പട്ടികവർഗ
കുടുംബങ്ങളാണ് നിലവിൽ
ഉള്ളതെന്നും ഇതിൽ ഭൂരഹിതരായ
എത്രപേരുണ്ടെന്നുമുള്ള വിവരം
പഞ്ചായത്ത് അടിസ്ഥാനത്തിൽ
നൽകാമോ;
(
ബി )
ഇവരിൽ
എത്ര പേർ ലൈഫ് മിഷൻ പദ്ധതിയുടെ
മുൻഗണനാ പട്ടികയിൽ
ഉൾപ്പെട്ടിട്ടുണ്ട്; എത്രപേർ
ഉൾപ്പെട്ടിട്ടില്ല; വിശദാംശം
ലഭ്യമാക്കാമോ;
(
സി )
കഴിഞ്ഞ
സർക്കാരിന്റെ കാലത്തും ഈ
സർക്കാരിന്റെ കാലത്തുമായി എത്ര
പട്ടികജാതി, പട്ടികവർഗ
കുടുംബങ്ങളുടെ ഭവനനിർമ്മാണം
പ്രസ്തുത മണ്ഡലത്തിൽ
പൂർത്തീകരിച്ചിട്ടുണ്ടെന്ന
വിവരം പഞ്ചായത്ത്
അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
859.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ദേവസ്വം ബോർഡുകളുടെ കീഴിലുള്ള
ക്ഷേത്രങ്ങളുടെ മതിൽക്കെട്ടിനു
പുറമെയുള്ള ബോർഡുവക
ഭൂമിയിലൂടെയുള്ള റോഡുകൾ
ബോർഡിന്റെ അനുമതിയോടെ
ഭക്തജനങ്ങളുടെ സൗകര്യാർത്ഥം
സഞ്ചാരയോഗ്യമാക്കുന്നതിന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ
പദ്ധതി വിഹിതം,
എം.എല്‍.എ.മാരുടെ പ്രാദേശിക
വികസന ഫണ്ട് എന്നിവയില്‍നിന്നും
പണമനുവദിക്കുന്നതിന്
അനുമതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ?
860.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് 19 മഹാമാരി തുടരുന്ന
സാഹചര്യത്തില്‍ ഭൂരിഭാഗം
ക്ഷേത്രങ്ങളിലും
ഭക്തജനങ്ങള്‍ക്കു് നിയന്ത്രണം
ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍
ദേവസ്വം വരുമാനത്തില്‍ വന്‍
കുറവുണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
കോവിഡ് 19 മൂന്നാം തരംഗ
സാദ്ധ്യത നിലനില്‍ക്കുന്ന
സാഹചര്യത്തില്‍ ദേവസ്വം വരുമാനം
വര്‍ദ്ധിപ്പിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കുമോ?
861.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ദേവസ്വങ്ങളുടെ കീഴിലുള്ള
ക്ഷേത്രങ്ങളില്‍ നിന്നും ഇതര
ക്ഷേത്രങ്ങളില്‍ നിന്നും
സ്വര്‍ണ്ണം, വെള്ളി,
മറ്റാഭരണങ്ങള്‍ എന്നിവ മോഷണം
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലയളവില്‍ ഓരോ
വര്‍ഷവും എത്ര ക്ഷേത്രങ്ങളില്‍
മോഷണം നടന്നു; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുതകാലയളവില്‍
മോഷണ വസ്തുക്കളില്‍ തിരികെ
ലഭ്യമായത് എത്രയെന്നും വിവിധ
കോടതികളിലായുള്ളവ എത്രയെന്നും
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
കാലയളവില്‍ വിവിധ
ക്ഷേത്രങ്ങളിലായി എത്ര പണം
മോഷണം പോയിട്ടുണ്ട്;
ജീവനക്കാരാല്‍ നഷ്ടപ്പെട്ട
തുകയും മറ്റുള്ളവയും എത്രയെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
862.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേവസ്വം
വകുപ്പിന്റെ കീഴിൽ നടന്നുവരുന്ന
ശബരിമല ഇടത്താവളം പ്രൊജക്ട്,
ശബരിമല മാസ്റ്റർപ്ലാൻ
പ്രവൃത്തികളുടെ വിശദാംശം
നല്കുമോ;
(
ബി )
ശബരിമല
മാസ്റ്റർപ്ലാനിൽ
പ്രവൃത്തികളുടെ നടത്തിപ്പുമായി
ബന്ധപ്പെട്ട് വനംവകുപ്പിന്റെ
അനുമതി ലഭ്യമാകാത്ത പദ്ധതികൾ
ആരംഭിക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കാമോ?
863.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശബരിമല
ഇടത്താവള പദ്ധതിയിൽ
ഉൾപ്പെടുത്തി എരുമേലിയിൽ
നടപ്പിലാക്കുന്ന ഇടത്താവള
പദ്ധതി ഇപ്പോൾ ഏത് ഘട്ടത്തിലാണ്
;
(
ബി )
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നത്; വിശദാംശം
വ്യക്തമാക്കുമോ?
864.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള
ക്ഷേത്രകലാ പീഠത്തില്‍ നിന്നും
ക്ഷേത്രകലകള്‍ പഠിച്ച്
വിജയിച്ചിട്ടുള്ള
കലാകാരന്‍മാര്‍ക്ക് ദേവസ്വം
ബോര്‍ഡിനു കീഴിലുള്ള
ക്ഷേത്രങ്ങളില്‍ ജോലി
ലഭിക്കുന്നതിന് എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
ടി
ക്ഷേത്രകലാ പീഠത്തില്‍
പഠിപ്പിക്കുന്ന വാദ്യ-നാട്യ
കലകള്‍ ഏതെല്ലാമെന്ന്
വിശദമാക്കാമോ?
865.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക്
കീഴില്‍ എത്ര ക്ഷേത്രങ്ങള്‍
ഉണ്ടെന്നും ഈ ക്ഷേത്രങ്ങളില്‍
എത്ര ജീവനക്കാരുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
മലബാര്‍
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള
വരുമാനം തീരെ കുറഞ്ഞ
ക്ഷേത്രങ്ങളില്‍ എത്രപേര്‍
ജോലി ചെയ്യുന്നുണ്ടെന്നും
ഇവര്‍ക്കായി ശമ്പള ഇനത്തില്‍
എത്ര തുകയാണ് പ്രതിവര്‍ഷം
ചെലവഴിക്കുന്നതെന്നും
വ്യക്തമാക്കാമോ?
866.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശബരിമല
തീർത്ഥാടന പാതയിലെ ഇടത്താവളമായ
എരുമേലി മുക്കൂട്ടുതറ
തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി
ക്ഷേത്രത്തിലെ ജീർണ്ണാവസ്ഥയിലായ
ക്ഷേത്രക്കുളം സർക്കാരിന്റെ
കാവുകളും കുളങ്ങളും
സംരക്ഷിക്കുന്ന പദ്ധതിയിൽ
ഉൾപ്പെടുത്തി
നവീകരിക്കുന്നതിനായി ക്ഷേത്ര
ഭരണസമിതിയും എരുമേലി
ഗ്രാമപഞ്ചായത്തും
സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കില്‍,
പ്രസ്തുത പദ്ധതിയിൽ
ഉൾപ്പെടുത്തി ടി ക്ഷേത്രക്കുളം
നവീകരിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
867.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കായംകുളം
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട എരുവ ശ്രീകൃഷ്ണ
സ്വാമി ക്ഷേത്രത്തിലെ
പാത്രക്കുളത്തിന്റെ
പുനരുദ്ധാരണവുമായി ബന്ധപ്പെട്ട
പദ്ധതികളുടെ നിലവിലുള്ള പുരോഗതി
വിശദമാക്കാമോ?
868.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലബാര്‍
ദേവസ്വം ബോര്‍ഡിനു കീഴില്‍
കല്ല്യാശ്ശേരി മണ്ഡലത്തിലെ
മാടായിക്കാവില്‍
പ്രവര്‍ത്തിക്കുന്ന ക്ഷേത്രകല
അക്കാദമിക്ക് ആസ്ഥാന മന്ദിരം
നിര്‍മ്മിക്കുന്നതിനും അനുബന്ധ
പ്രവര്‍ത്തനങ്ങള്‍ക്കുമായി
സ്ഥലം ലഭ്യമാക്കുന്നതിനുള്ള
നടപടി പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കാമോ?
869.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിയോജക
മണ്ഡലങ്ങളിലെ ഏതൊക്കെ
സര്‍ക്കാര്‍ സമിതികളിലേക്കാണ്
എം.എല്‍.എ. മാരുടെ പ്രതിനിധികളെ
നാമനിർദ്ദേശം ചെയ്യാൻ
സാധിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
870.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിയമസഭാ
സമിതികള്‍ തുടർ നടപടികൾക്കായി
സമർപ്പിക്കുന്ന റിപ്പോർട്ടുകള്‍
കാലവിളംബം കൂടാതെ
നടപ്പാക്കുന്നതിനായി
പാർലമെന്ററികാര്യ വകുപ്പ്
സ്വീകരിച്ചുവരുന്ന നടപടികൾ
എന്തെല്ലാമാണ്;
(
ബി )
പ്രസ്തുത
റിപ്പോർട്ടുകളിലെ
ശിപാര്‍ശകളിലും
നിർദ്ദേശങ്ങളിലും വകുപ്പുകള്‍
യഥാകാലം സ്വീകരിക്കുന്ന നടപടികൾ
സമയബന്ധിതമായി നിയമസഭയെ
അറിയിക്കുന്നതിനായി വകുപ്പുകൾ
സ്വീകരിക്കുന്ന നടപടികൾ
പാർലമെന്ററികാര്യ വകുപ്പ്
ഏകോപിപ്പിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
നിയമസഭാ
റിപ്പോർട്ടുകളിന്മേല്‍ യഥാസമയം
നടപടികൾ സ്വീകരിക്കുന്നതിനും
യഥാവിധി നിയമസഭയെ
അറിയിക്കുന്നതിനും ആവശ്യമായ
മാർഗ്ഗനിർദ്ദേശം എല്ലാ
വകുപ്പുകൾക്കും നൽകുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|