STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1045.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വംശനാശഭീഷണി നേരിടുന്ന തദ്ദേശീയ മത്സ്യങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേകമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനന ആവാസകേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്? വിശദമാക്കാമോ?
1046.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടുന്ന കുടുംബങ്ങളുടെ എണ്ണം പഞ്ചായത്തിലെ ആകെ ജനസംഖ്യയുടെ 25 ശതമാനത്തിലധികം ആകരുത് എന്ന നിബന്ധന നിലവിലുണ്ടോ; പ്രസ്തുത നിബന്ധന മൂലം മത്സ്യ തൊഴിലാളികള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളിൽ അർഹരായ നിരവധി ആളുകൾ പട്ടികയ്ക്ക് പുറത്താകുന്നത് പരിഹരിക്കുന്നതിനായി സർക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1047.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരത്തെ അശാസ്ത്രീയ മത്സ്യബന്ധനം മൂലം സംസ്ഥാനത്ത് മത്സ്യ സമ്പത്തില്‍ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സ്ഥിതിവിശേഷം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇത് മത്സ്യതൊഴിലാളി സമൂഹത്തെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കില്‍ മത്സ്യസമ്പത്ത് സംഭരിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും പര്യാപ്തമായ രീതിയില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1048.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യതൊഴിലാളികളെ ഉള്‍പ്പെടുത്തി കടല്‍ രക്ഷാ സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയില്‍ ഇത്തരത്തില്‍ എത്ര സ്ക്വാഡുകളാണ് രൂപീകരിച്ചിട്ടുള്ളത്; ഇവര്‍ക്ക് വകുപ്പ് തലത്തില്‍ എന്തൊക്കെ സംവിധാനങ്ങളാണ് നല്‍കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
1049.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉൾനാടൻ മത്സ്യകൃഷിയുടെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് ടൂറിസം വകുപ്പുമായി സഹകരിച്ച് ഫിഷറീസ് ടൂറിസം മേഖലയിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കുന്നതിന് തയ്യാറാകുമോ; വിശദാംശം നൽകുമോ?
1050.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരശോഷണം വര്‍ദ്ധിക്കുന്ന സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ഇത് സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങൾ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( സി )
തീരദേശത്തെ അശാസ്ത്രീയമായ നിര്‍മ്മാണരീതികളും പ്രവർത്തനങ്ങളുമാണ് ഇതിന്റെ പ്രധാന കാരണം എന്ന ആരോപണത്തില്‍ വസ്തുതയുണ്ടോ;
( ഡി )
തീരദേശത്തെ നിർമ്മാണ പ്രവൃത്തികൾ കൂടുതൽ ശാസ്ത്രീയമാക്കാൻ നടപടികൾ സ്വീകരിക്കുമോ;
( ഇ )
തീരശോഷണം വര്‍ദ്ധിക്കുന്നത് മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെ പ്രതിരോധിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1051.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ പദ്ധതിയിൽ മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ ഏതൊക്കെ റോഡുകളാണ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏതൊക്കെ റോഡുകളാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വകുപ്പിന്റെ പരിഗണനയിലുള്ളത് എന്ന് വിശദമാക്കുമോ;
( സി )
എസ്റ്റിമേറ്റ് തയ്യാറായി ഭരണാനുമതി ലഭ്യമാകാത്ത പ്രവൃത്തികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ഡി )
ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് തീരപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ അടിസ്ഥാന ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി നിലവിലുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
1052.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ മണ്ഡലത്തിലെ കരിവെള്ളൂര്‍-പെരളം ഗ്രാമപ‍ഞ്ചായത്തില്‍ വരുന്ന കുണിയന്‍-എടാട്ടുമ്മല്‍ (ഫിഷറീസ് റോഡ്) നവീകരണ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിര്‍മ്മാണപ്രവൃത്തി നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
നിര്‍മ്മാണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ?
1053.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭ്യമാക്കുന്നതിന് കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്നുള്ള ഏതെല്ലാം റോഡുകൾക്കാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ റോഡുകൾക്ക് എപ്പോൾ ഭരണാനുമതി ലഭ്യമാക്കുമെന്ന് വിശദമാക്കാമോ?
1054.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മത്സ്യഫെഡിന്റെ നേരിട്ട് നിയന്ത്രണമുളള ഫിഷ് മാര്‍ട്ടുകള്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ടുകള്‍ അനുവദിക്കുന്നതിന് മലപ്പുറം ജില്ലയില്‍ നിന്നും ഇതുവരെ ലഭിച്ച അപേക്ഷകളുടെയും താല്‍പര്യപത്രങ്ങളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഏതെല്ലാം നിയോജകമണ്ഡലങ്ങളില്‍ നിന്നും അപേക്ഷ ലഭിച്ചുവെന്നും അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികളും അറിയിക്കാമോ;
( സി )
മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ടിലേക്കുളള വിതരണകേന്ദ്രങ്ങള്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ എവിടെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നിലമ്പൂര്‍ നഗരത്തിലേയ്ക്ക് വിതരണകേന്ദ്രത്തില്‍ നിന്നും എത്ര കിലോമീറ്റര്‍ ദൂരമാണുളളതെന്നും അറിയിക്കാമോ;
( ഡി )
മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ടുകള്‍ ആര്‍ക്കൊക്കെയാണ് അനുവദിക്കുക എന്നും ഇതിനായുളള നടപടിക്രമങ്ങളും സജ്ജീകരണങ്ങളും എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ; സ്വകാര്യ വ്യക്തികള്‍ക്ക് നടത്തിപ്പ് ചുമതല നല്‍കി ഫിഷ് മാര്‍ട്ട് അനുവദിക്കാനാവുമോ എന്നും അറിയിക്കാമോ?
1055.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യമാർക്കറ്റുകളുടെ നവീകരണപ്രവർത്തനം പലയിടത്തും മുടങ്ങിക്കിടക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; മത്സ്യമാർക്കറ്റുകളുടെ നവീകരണം അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കുന്നതിനും സുരക്ഷിത മത്സ്യവിപണനത്തിന് സാഹചര്യം ഒരുക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് നടപടി സ്വീകരിക്കുമോ?
1056.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്കെതിരെ ഉണ്ടായ അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായി മത്സ്യവിപണനം നടത്തുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
1057.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജകമണ്ഡലത്തില്‍ കിഫ്ബിയുടെ സഹായത്തോടെ തീരദേശ വികസന കോര്‍പറേഷന്‍ മുഖേന നടപ്പിലാക്കുന്ന പനച്ചമൂട് ഫിഷ് മാര്‍ക്കറ്റ് നവീകരണപ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്കായി മുന്‍പ് തയ്യറാക്കിയ മാസ്റ്റര്‍പ്ലാനില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക് എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളത്; പദ്ധതി എന്ന് പൂര്‍ത്തിയാകും; വിശദാംശം അറിയിക്കാമോ;
( ഡി )
പദ്ധതി നടത്തിപ്പിലെ കാലതാമസം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1058.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യലേലത്തിൽ നിന്നും ഇടനിലക്കാരെ ഒഴിവാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രഖ്യാപനം നടപ്പിലാക്കുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്താൻ ഉദ്ദേശിച്ചിരുന്നോ; ഉണ്ടെങ്കിൽ അതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1059.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ നഗരസഭാ മാര്‍ക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട 23/വി.എെ.പി/എം(എഫ്.സി &വൈ.എ.)/2021 നമ്പര്‍ പ്രകാരമുള്ള നിവേദനത്തിന്മേല്‍ 18/06/2021 ന് വകുപ്പ് മന്ത്രി തുടര്‍നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ട വിഷയത്തില്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ നാളിതുവരെ എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1060.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് എത്ര ദിവസമാണ് മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്; ട്രോളിങ് നിരോധനം കൂടി ഉൾപ്പെടുത്തിയാൽ ഏകദേശം എത്ര ദിവസത്തെ വിലക്കാണ് മത്സ്യബന്ധനത്തിന് പ്രസ്തുത കാലയളവിൽ ഉണ്ടായിരുന്നത്; വ്യക്തമാക്കുമോ;
( ബി )
ഈ ദിവസങ്ങളിലെ വരുമാനനഷ്ടത്തിന് ആനുപാതികമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തികസഹായമോ നഷ്ടപരിഹാരമോ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും നൽകിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രകൃതിക്ഷോഭവും കടൽക്ഷോഭവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന കാരണത്താലുണ്ടാകുന്ന വരുമാനനഷ്ടത്തിന് പരിഹാരമായി സാമ്പത്തികസഹായവും നഷ്ടപരിഹാരവും നൽകുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?
1061.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എം.എഫ്.ആര്‍. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ലാത്ത മത്സ്യബന്ധന വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും അപകടം സംഭവിക്കുമ്പോൾ നഷ്ടപരിഹാരം ലഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ മത്സ്യത്തൊഴിലാളികളെ ബോധവൽക്കരിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1062.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട് കായലില്‍ മണ്ണും എക്കലും അടിഞ്ഞുകൂടി കായലിന്റെ സംഭരണ ശേഷി കുറഞ്ഞതുമൂലം മത്സ്യത്തൊഴിലാളികള്‍ക്ക് വഞ്ചിയിറക്കാനും വലയിടാനും സാധിക്കാത്ത സ്ഥിതിയുണ്ടായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മത്സ്യ സമ്പത്തുള്‍പ്പെടെ നശിക്കുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഈ പ്രശ്നം പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1063.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികൾക്ക് വ്യക്തിഗതവീടുകളും ഫ്ലാറ്റുകളും നിർമിച്ചുനൽകുന്ന പുനർഗേഹം പദ്ധതിയിലെ വ്യവസ്ഥകൾ നടപ്പ് സാമ്പത്തിക വർഷം ഗുണഭോക്താക്കൾക്ക് അനുകൂലമായി പരിഷ്കരിച്ചിട്ടുണ്ടോ; ‌എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയതെന്ന് അറിയിക്കുമോ?
1064.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മത്സ്യവിളകളുടെ സംരക്ഷണത്തിന് വിള ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ തയ്യാറാകുമോ; വിശദാംശങ്ങൾ നൽകുമോ?
1065.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനിടെ ഹൃദയസ്തംഭനമോ അപകടമരണങ്ങളോ ഉണ്ടായാൽ സാമ്പത്തിക സഹായം നൽകാറുണ്ടോ;
( ബി )
മത്സ്യത്തൊഴിലാളികളെ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുവാൻ നടപടികൾ സ്വീകരിക്കുമോ; എങ്കിൽ തുകയും മാനദണ്ഡങ്ങളും ഉൾപ്പടെ വിശദവിവരം നൽകാമോ?
1066.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധന വള്ളങ്ങൾക്കും ബോട്ടുകൾക്കും മത്സ്യബന്ധന ഉപകരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകുമോ?
1067.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പ് മുഖേന ഫിഷറീസ് കോളനികളില്‍ എത്ര വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയിട്ടുണ്ട് എന്ന് അറിയിക്കുമോ;
( ബി )
ഇപ്രകാരം നിര്‍മ്മിച്ചുനല്‍കിയ വീടുകളുടെ ഗുണഭോക്താക്കളുടെ വിവരം, നിര്‍മ്മാണം പൂര്‍ത്തീകരിച്ച വര്‍ഷം എന്നിവ വ്യക്തമാക്കാമോ;
( സി )
ഫിഷറീസ് വകുപ്പ് നിര്‍മ്മിച്ചുനല്‍കിയ വീടുകളുടെ അറ്റകുറ്റപ്പണിക്ക് ധനസഹായം ലഭ്യമാക്കുമോ;
( ഡി )
ഫിഷറീസ് കോളനികളിലെ ഇരട്ടവീട് ഒറ്റവീട് ആക്കുന്നതിനുള്ള പദ്ധതികള്‍ നിലവിലുണ്ടോയെന്നും നടപ്പിലാക്കുമോയെന്നും വ്യക്തമാക്കാമോ?
1068.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനർഗേഹം പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് വാങ്ങിയ സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തത് പ്രകാരമുള്ള ഭൂമിയിൽ കുറവ് ഉണ്ടെന്നും സി.ആർ.സെഡ്. പരിധിയിൽപ്പെടുന്നതാണെന്നും ചൂണ്ടിക്കാട്ടി പരാതികൾ കിട്ടിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഏതൊക്കെ ജില്ലകളിൽ ആണ് അത്തരം പരാതികൾ ഉള്ളതെന്നും അത് പരിഗണിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നും വിശദമാക്കാമോ?
1069.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുനര്‍ഗേഹം പദ്ധതിയില്‍ ഇതുവരെ എത്ര കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനായി എന്ന കണക്ക് ലഭ്യമാണെങ്കില്‍ നല്‍കുമോ;
( ബി )
കടലാക്രമണവും കടല്‍ത്തീരമിടിച്ചിലും മൂലമുള്ള ഭീഷണിയില്‍ കഴിയുന്ന പത്തൊമ്പതിനായിരത്തോളം വരുന്ന കുടുംബങ്ങളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാനും കടലാക്രമണ പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കാനും തയ്യാറാക്കിയിട്ടുള്ള ബൃഹദ് പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( സി )
എത്ര കുടുംബങ്ങള്‍ സുരക്ഷിത ദൂരത്തേക്ക് മാറാന്‍ തയ്യാറായിട്ടുണ്ട്; നിലവിലുള്ള ഭൂമിയുടെ അവകാശം അവരില്‍ നിലനിര്‍ത്തിക്കൊണ്ടാണോ പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ?
1070.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളി കടാശ്വാസ വിതരണത്തിനായി ബാങ്കുകൾക്ക് ലഭിക്കുന്ന തുക അർഹരായ മത്സ്യത്തൊഴിലാളികളുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് കടാശ്വാസത്തിന്റെ ഗുണഫലം ലഭ്യമാക്കുന്നതിനായി സർക്കാർ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1071.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ഡോ സുജിത് വിജയൻപിള്ള
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരപ്രദേശമേഖലയില്‍ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ പ്രത്യേകമായ വികസന പാക്കേജ് ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
തീരോന്നതി പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
( സി )
തീരദേശ വിദ്യാലയങ്ങളിലെ പശ്ചാത്തല, അക്കാദമിക് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പദ്ധതികള്‍ നിലവിലുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രതിഭതീരം പദ്ധതിയിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമാക്കുന്നത്; പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ?
1072.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനര്‍ഗേഹം പദ്ധതിയില്‍ കാസര്‍ഗോഡ് ജില്ലയിലെ വേലിയേറ്റ മേഖലയില്‍ നിന്ന് എത്ര കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഇതിനാവശ്യമായ സ്ഥലം വകുപ്പ് കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
1073.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വ്വേ പ്രകാരം വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ മാറ്റി പാര്‍പ്പിക്കുന്ന കുടുംബങ്ങള്‍ എത്രയെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കുടുംബങ്ങളില്‍ മാറി താമസിക്കാന്‍ സമ്മതം പ്രകടിപ്പിച്ചിട്ടുള്ളതും പുനര്‍ഗേഹം പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതും ജില്ലാതല അപ്രൂവല്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതുമായ കുടുംബങ്ങള്‍ എത്രയെന്നും അവരെ മാറ്റി പാര്‍പ്പിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ;
( സി )
ബാക്കിയുള്ള കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വ്യക്തമാക്കാമോ?
1074.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ ശിപാർശകൾ നടപ്പിലാക്കുന്നതിനുള്ള നോഡൽ ഏജൻസിയായി ഫിഷറീസ് ഡിപ്പാർട്മെന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; ഈ കാര്യത്തിൽ സഹകരണ വകുപ്പുമായുള്ള ഏകോപനത്തിനു എന്തൊക്കെ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ?
1075.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുട്ടനാട്ടില്‍ അവരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
വള്ളം, വല, എന്നിവ വാങ്ങുന്നതിനും മത്സ്യ വിപണനം കാര്യക്ഷമമായി നടത്തുന്നതിനും ഇപ്പോള്‍ മത്സ്യതൊഴിലാളികള്‍ക്ക് നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
കുട്ടനാടന്‍ മേഖലയില്‍ ഒരു മീനും ഒരു നെല്ലും പദ്ധതി വ്യാപകമാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1076.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മംഗൽപാടി, കുമ്പള, മഞ്ചേശ്വരം എന്നീ പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളെ മാതൃകാ മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് സർക്കാരിന് പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പഞ്ചായത്തുകളിലെ മത്സ്യഗ്രാമങ്ങളെ മാതൃകാ മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമോ;
( സി )
സർക്കാരിന്റെ മാതൃകാ മത്സ്യഗ്രാമം പദ്ധതിയിൽ എന്തൊക്കെ പ്രവർത്തനങ്ങളും പദ്ധതികളും ആണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിക്ക് മത്സ്യഗ്രാമങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ഇ )
ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത് എവിടെയൊക്കെയാണെന്നും വിശദാംശങ്ങൾ എന്തൊക്കെയാണെന്നും വിശദമാക്കുമോ?
1077.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമസ്ഥാവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമസ്ഥാവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
കടലില്‍ മത്സ്യബന്ധനത്തിനുള്ള പ്രവേശനാധികാരം, ആദ്യ വില്പനാവകാശം എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
1078.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശവാസികളില്‍ സ്വന്തമായി വീടില്ലാത്തവരുടെ കണക്ക് ലഭ്യമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രസ്തുത പദ്ധതിയിലൂടെ എത്ര പേര്‍ക്ക് വീട്/ഫ്ലാറ്റ് നല്‍കിയെന്നും ഇനിയും നല്‍കാനുള്ളത് എത്ര പേര്‍ക്കെന്നും എപ്പോള്‍ ഇവര്‍ക്ക് പാര്‍പ്പിടം നല്‍കുവാന്‍ കഴിയുമെന്നും ഇതിനായുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ;
( സി )
നാളിതുവരെ പുനര്‍ഗേഹം പദ്ധതി വഴി എത്ര മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട്/ഫ്ലാറ്റ് നല്‍കി; വിശദാംശം വ്യക്തമാക്കുമോ?
1079.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും പഠനത്തിന് അടിസ്ഥാന സൗകര്യം ലഭ്യമാക്കുന്നതിനും എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വിശദമാക്കാമോ?
1080.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുമ്പ, വേളി എന്നീ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഫിഷ് ലാന്റിംഗ് സെന്റര്‍ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
മത്സ്യഫെഡിന്റെ കെെവശമുള്ള പളളിത്തുറയിലെ ഭൂമിയില്‍ മത്സ്യത്തെഴിലാളികള്‍ക്ക് പാര്‍പ്പിടസമുച്ചയം നിര്‍മ്മിക്കുവാന്‍ പദ്ധതിയുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
തുമ്പ, വേളി എന്നീ തീരപ്രദേശങ്ങളില്‍ കടലാക്രമണം തടയുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;
( ഡി )
മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഇ )
വിഷരഹിതമായ മത്സ്യം ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( എഫ് )
പരമ്പരാഗത മത്സ്യബന്ധനമേഖലയില്‍ ആധുനികവല്‍കരണം നടപ്പിലാക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ വിശദമാക്കാമോ;
( ജി )
മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ?
1081.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മത്സ്യ ബന്ധന വകുപ്പ് മാവേലിക്കര മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിവിവരം ലഭ്യമാക്കാമോ?
1082.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ ഏതെല്ലാം മത്സ്യ മാര്‍ക്കറ്റുകളാണ് ആധുനിക മത്സ്യ മാര്‍ക്കറ്റുകളായി ഉയര്‍ത്തുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും, അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ?
1083.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ നായരമ്പലം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിഷ് മാര്‍ക്കറ്റിന്റെ നവീകരണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
29.06.2018-ല്‍ ഫിഷറീസ് വകുപ്പ് ഭരണാനുമതി നല്‍കിയിട്ടുള്ളതും കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്‍പ്പറേഷനെ എസ്.പി.വി. യായി നിയമിച്ചിട്ടുള്ളതുമായ പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
എന്തെല്ലാം നവീകരണ പ്രവൃത്തികളാണ് പ്രസ്തുത പദ്ധതി പ്രകാരം ഫിഷ് മാര്‍ക്കറ്റില്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1084.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ മത്സ്യത്തൊഴിലാളി ഓംബുഡ്സ്മാനെ നിയമിക്കുന്നത് സർക്കാരിന്റെ ആലോചനയിലുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
1085.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ കെ ആൻസലൻ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ആശങ്കയും പ്രതിഷേധവും കണക്കിലെടുക്കാതെ കടല്‍ധാതുക്കള്‍ കുത്തകകള്‍ക്ക് തീറെഴുതുന്നതായി പറയപ്പെടുന്ന ബ്ലു ഇക്കോണമി നയം പ്രവര്‍ത്തികമാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;
( ബി )
വ്യാപക തോതില്‍ നടത്താനുദ്ദേശിക്കുന്ന സമുദ്ര ധാതുഖനനം കടലിന്റെ ആവാസവ്യവസ്ഥയെ തകര്‍ത്ത് മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കുമെന്ന ആശങ്ക സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
( സി )
മത്സ്യബന്ധന മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന തെറ്റായ ഇടപെടലുകള്‍ സൃഷ്ടിക്കുന്ന ആശങ്ക പരിഹരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?
1086.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇതര സംസ്ഥാന ബോട്ടുകള്‍ നിയന്ത്രണമില്ലാതെ മത്സ്യബന്ധനം നടത്തുന്നതായുള്ള വസ്തുത സര്‍ക്കാര്‍ തലത്തില്‍ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സി. എം. എഫ്. ആര്‍. നിര്‍ദ്ദേശവും ഹൈക്കോടതി നിര്‍ദ്ദേശവും അനുസരിച്ച് എല്ലായാനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതിന് ഫിഷറീസ് വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇതര സംസ്ഥാന ബോട്ടുകളില്‍ നിന്നും യൂസേഴ്സ് ഫീ പിരിക്കുന്ന കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
ഇതര സംസ്ഥാന മത്സ്യതൊഴിലാളികളും സംസ്ഥാനത്തെ മത്സ്യതൊഴിലാളികളും തമ്മില്‍ കടലിലുള്ള സംഘര്‍ഷ സാധ്യത ലഘൂകരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?
1087.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യ ലഭ്യതയിൽ വലിയ തോതിലുള്ള കുറവ് ഉണ്ടായിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി എന്തൊക്കെ മാർഗങ്ങളാണ് അവലംബിച്ചിട്ടുള്ളത് എന്നു വ്യക്തമാക്കുമോ?
1088.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്വാ കള്‍ച്ചര്‍ യൂണിറ്റ് ആരംഭിക്കാന്‍ ഫിഷറീസ് വകുപ്പ് നല്‍കി വരുന്ന സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ ഇത്തരത്തില്‍ എത്ര യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട് എന്ന് വ്യക്തമാക്കാമോ?
1089.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുറ്റ്യാടി ജലസേചന പദ്ധതിയിലെ റിസര്‍വോയറില്‍ ആധുനിക രീതിയില്‍ മത്സ്യകൃഷി നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
നിലവില്‍ ഏതെങ്കിലും സഹകരണ സംഘങ്ങള്‍ പ്രസ്തുത റിസര്‍വോയറില്‍ മത്സ്യകൃഷി നടത്തുന്നുണ്ടോ;
( സി )
പ്രസ്തുത സംഘങ്ങള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നത്;
( ഡി )
മത്സ്യവിപണനവും സംസ്‌കരണവുമായി ബന്ധപ്പെട്ട് പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ?
1090.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്ത്രീയമായി കൃഷി ചെയ്ത നിരവധി ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യത്തിന് മതിയായ വിപണന മൂല്യം ലഭിക്കാത്തത് മൂലം പ്രയാസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉള്‍നാടന്‍ മത്സ്യക്കൃഷിക്ക് നല്ല വിപണി ലഭിക്കുന്നതിനായി മാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കുന്നത് പരിഗണനയിലുണ്ടോ?
1091.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
മതിയായ അളവില്‍ ഗുണമേന്മയുള്ള മത്സ്യവിത്ത് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് മത്സ്യകൃഷി വ്യാപകമാക്കുന്നതിന് കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍, പരിശീലനം, സഹായം എന്നിവ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
1092.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉള്‍നാടന്‍ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കാൻ എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
മത്സ്യക്കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് സർക്കാർ നൽകി വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ലോക്ഡൗണ്‍ കാലയളവില്‍ വരുമാനം നിലച്ച സാധാരണക്കാര്‍ മത്സ്യക്കൃഷിയിലേക്ക് ആകൃഷ്ടരാകുമ്പോൾ ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങള്‍, മത്സ്യ വിപണി, വായ്പ എന്നിവ ഒരുക്കുന്നതിനുള്ള പദ്ധതികള്‍ നിലവിലുണ്ടോ; വിശദമാക്കാമോ;
( ഡി )
അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാനായി എന്തെങ്കിലും പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
1093.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ ചില്ലയ്ക്കലില്‍ നബാർഡിന്റെ സഹായത്തോടെ മൽസ്യബന്ധന വകുപ്പ് ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന ഫിഷ്‌ ലാന്റിംഗ് സെന്ററിന്റെ നിർമ്മാണ നടപടികളിലെ പുരോഗതി വിശദമാക്കാമോ?
1094.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച കണ്ണൂര്‍ ജില്ലയിലെ പുതിയങ്ങാടി-പാലക്കോട് അഴിമുഖത്തെ റിവര്‍ ട്രെയിനിംഗ് പ്രവൃത്തിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രവൃത്തികള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1095.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം കഴിഞ്ഞ 6 മാസത്തിനുളളില്‍ സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ച തലശ്ശേരി നിയോജകമണ്ഡലത്തിലെ ഏതൊക്കെ തീരദേശ റോഡുകള്‍ക്കാണ് ഇനിയും ഭരണാനുമതി ലഭിക്കാത്തത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും ഇവയുടെ നിലവിലുളള അവസ്ഥ എന്താണെന്നും ഫയല്‍ നമ്പര്‍ അടക്കം വ്യക്തമാക്കാമോ?
1096.
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതലപ്പൊഴി ഹാർബറിന്റെ നിർമ്മാണത്തിലെ അപാകതകൾ കാരണം തീരം കുറഞ്ഞുവരുന്ന ഗുരുതര സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
അഞ്ചുതെങ്ങ് തീരപ്രദേശം മുഴുവനും കടലിന്റെ അടിത്തട്ടിൽ അമരാനുള്ള സാധ്യത വിദൂരമല്ല എന്ന ശാസ്ത്രീയ പഠന റിപ്പോർട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് ഗൗരവമായി കാണുന്നുണ്ടോ;
( സി )
മുതലപ്പൊഴി ഹാർബറിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം അഴിമുഖത്ത് കടലിൽനിന്നും കരയിലേക്ക് തിരയടിക്കുന്ന സമയങ്ങളിൽ ചുഴികള്‍ രൂപപ്പെടുന്നതും ഈ ചുഴികളില്‍പെട്ട് മത്സ്യബന്ധന ബോട്ടുകൾ അപകടത്തില്‍പെടുന്ന സംഭവങ്ങളും പതിവായ സാഹചര്യത്തിൽ ഇത് പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തുമോ?
1097.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട തീരദേശ റോഡുകള്‍ പുനരുദ്ധരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത റോഡുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് ഹാര്‍ബര്‍ എഞ്ചിനീയറിഗ് വകുപ്പ് തയ്യാറാക്കിയ ഡി.പി.ആര്‍. സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( സി )
നടപ്പ് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ നിലവില്‍ സഞ്ചാരയോഗ്യമല്ലാത്ത റോഡുകള്‍ മുഴുവന്‍ നവീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1098.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി പഞ്ചായത്തിലെ കൂമ്പുള്ളി ബണ്ട് റോഡ് നിര്‍മ്മാണത്തിന് ഹാര്‍ബര്‍ എ‍ഞ്ചിനീയറിംഗ് വകുപ്പ് ഏത് വര്‍ഷമാണ് തുക അനുവദിച്ചത്;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ അടങ്കല്‍ തുക എത്രയാണ് എന്നും പ്രവൃത്തിയുടെ കരാര്‍ വച്ചത് എന്നാണെന്നും കരാര്‍ പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടത് എന്നാണെന്നും വ്യക്തമാക്കുമോ ;
( സി )
പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
1099.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടപ്പള്ളി ഫിഷറീസ് ഹാര്‍ബര്‍ 2011-ല്‍ കമ്മീഷന്‍ ചെയ്തെങ്കിലും ഹാര്‍ബറിന്റെ പൂര്‍ണ്ണതോതിലുള്ള പ്രവര്‍ത്തനം ഇതേവരെ ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനത്തിനായി പ്രധാനമന്ത്രി മത്സ്യ സമ്പാദ് യോജനയില്‍ ഉള്‍പ്പെടുത്തി നല്‍കിയ എസ്റ്റിമേറ്റിന് ഇനിയും അഗീകാരം ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അംഗീകാരം ലഭിക്കാന്‍ എന്താണ് തടസ്സം എന്ന് വ്യക്തമാക്കാമോ;
( സി )
ഹാര്‍ബര്‍ വികസനം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1100.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ കുമ്പള ഷിറിയയിൽ ഹാർബർ എൻജിനീയറിങ് വിഭാഗം നിർവഹണം നടത്തുന്ന പുലിമുട്ട് പ്രവൃത്തി നിലവിൽ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ അടങ്കൽ തുക എത്രയാണ്; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി യാഥാർഥ്യമാകുന്നതോടെ ലഭ്യമാകുന്ന നേട്ടങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
പദ്ധതി എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
1101.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ കുറുമാലി പുഴയോട് ചേര്‍ന്ന പഞ്ചായത്തുകളിലെ റോഡുകള്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഇതിനായുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1102.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്‍. എച്ച്. 47ല്‍ നിന്നും തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തിലേക്ക് പോകുന്ന തോട്ടപ്പള്ളി ഹാര്‍ബര്‍ കണക്ടിവിറ്റി റോഡ് തകര്‍ന്ന് കിടക്കുന്നതുമുലം മത്സ്യതൊഴിലാളികളും ജനങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡിന്റെ പുനരുദ്ധാരണത്തിനായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റിന് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഈ പദ്ധതി നടപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
1103.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിനായി ഫിഷറീസ് സർവകലാശാലയുടെ നേതൃത്വത്തിൽ എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ വിശദാംശങ്ങൾ നൽകുമോ?
1104.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിഷറീസ് യൂണിവേഴ്‌സിറ്റിയുടെ പയ്യന്നൂരിലെ ഉപകേന്ദ്രത്തിന് ആവശ്യമായ ഭൂമി കൈമാറിക്കിട്ടുന്നതിനുള്ള നടപടികള്‍ ഏതുവരെ ആയെന്ന് വിശദമാക്കാമോ;
( ബി )
പൊതു ആവശ്യത്തിലേക്ക് നീക്കി വച്ച ഭൂമി കൈമാറിക്കിട്ടുന്നതിനായി യൂണിവേഴ്‌സിറ്റി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ?
1105.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ നിയന്ത്രണത്തിലുളള അക്കാഡമികളില്‍ പ്രൊഫഷണല്‍ നാടകങ്ങളെക്കുറിച്ചും ഇതിലെ കലാകാരന്‍മാര്‍,അണിയറ പ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ചുമുള്ള ആധികാരിക രേഖ തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത രേഖകള്‍ തയ്യാറാക്കുന്നതിന് പദ്ധതിയുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
1106.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിനിമ മേഖലയിലെ തർക്കപരിഹാരത്തിനായി നിയമനിർമ്മാണം നടത്തണമെന്ന ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശയുടെ അടിസ്ഥാനത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
1107.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പ് നിലവിൽ ഫെലോഷിപ്പ് നൽകുന്നുണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
നെയ്യാറ്റിൻകര മണ്ഡലത്തിൽ ഏതൊക്കെ കലാകാരന്മാർക്കാണ് ഫെലോഷിപ്പ് നൽകുന്നത് എന്ന് വിശദമാക്കാമോ; ഓരോ കലാകാരന്മാർക്കും പ്രതിമാസം എത്ര രൂപയാണ് അനുവദിച്ചതെന്ന് വിശദമാക്കാമോ?
1108.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വെള്ളാവൂര്‍ പ്രദേശത്ത് പണി പൂര്‍ത്തിയായി കിടക്കുന്ന ട്രാവന്‍കൂര്‍ ഫോക് വില്ലേജിന്റെ പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തില്‍ നാടന്‍ കലകളുമായി ബന്ധപ്പെട്ട് എന്തൊക്കെ കര്‍മപരിപാടികള്‍ക്കാണ് ലക്ഷ്യമിട്ടിരുന്നതെന്നും ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ടോയെന്നും അറിയിക്കുമോ;
( സി )
ഈ സ്ഥാപനത്തിന്റെ ഭരണ ചുമതല ആര്‍ക്കാണെന്നും ജീവനക്കാരുടെ നിയമനത്തിന് നടപടികളായിട്ടുണ്ടോയെന്നും എന്നത്തേക്ക് പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
1109.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയാളത്തിലെ കവയത്രിയായ മേരി ബെനിഞ്ഞയുടെ പേരിലുള്ള സാഹിത്യ അവാർഡ് നൽകുന്നത് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ബെനിഞ്ഞ ഫൗണ്ടേഷൻ നിവേദനം സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
അടുത്ത വർഷം മുതൽ അവാർഡ് നൽകുന്ന ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നതിന് തയ്യാറാകുമോ; ഇല്ലെങ്കിൽ അതിനുള്ള കാരണങ്ങൾ വിശദമാക്കാമോ?
1110.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച ഷെയ്ഖ് സെെനുദ്ദീന്‍ മഖ്ദും സ്മാരക നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി എടുത്തിട്ടുളള നടപടികള്‍ വ്യക്തമാക്കാമോ?
1111.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജക മണ്ഡലത്തില്‍ ചിത്രാഞ്ജലി തിയേറ്റര്‍ ഇല്ലായെന്ന വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ചിത്രാഞ്ജലി തിയേറ്റര്‍ തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
നെന്മാറ മണ്ഡലത്തില്‍ തിയേറ്റര്‍ അനുവദിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
1112.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ലറ-പാങ്ങോട് സമരത്തിന്റെ ഭാഗമായി അവശേഷിക്കുന്ന പാങ്ങോട്ടെ പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടവും പഴയ അഞ്ചലാപ്പീസ് എന്ന് അറിയപ്പെടുന്ന പോസ്റ്റ് ഓഫീസ് കെട്ടിടവും സ്ഥലവും സംരക്ഷിത സ്മാരകമായി ഏറ്റെടുക്കാനുള്ള പുരാവസ്തു വകുപ്പിന്റെ നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
സംരക്ഷിത സ്മാരകങ്ങളായി പുരാവസ്തു വകുപ്പ് പുതുതായി ഏറ്റെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;
( സി )
വാമനപുരം നിയോജക മണ്ഡലത്തില്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിത സ്മാരകങ്ങളായി നിലനിര്‍ത്തിയിട്ടുള്ളവ ഏതൊക്കെയെന്നുള്ള വിശദവിവരം നല്‍കാമോ?
1113.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക കാര്യ (ബി) വകുപ്പിന്റെ ഉത്തരവ് (സാധാ)നമ്പർ.101/2020 പ്രകാരം എറണാകുളം ജില്ലയിലെ ആലുവാ താലൂക്കിലെ കിഴക്കും ഭാഗം വില്ലേജിലെ വലിയ തമ്പുരാൻ കോവിലകം സംരക്ഷിത സ്മാരകമാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനത്തിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
അന്തിമ വിജ്ഞാപനത്തിന് ശേഷമുള്ള നിയമാനുസൃത തുടർനടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1114.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോത്രകലകളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ നടത്തുന്ന കലാസമിതികൾക്ക് പ്രത്യേക ഗ്രാന്റ് അനുവദിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദാംശങ്ങൾ നൽകുമോ?
1115.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രേംനസീർ സ്മാരകത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; സ്മാരകനിർമ്മാണം പൂർത്തീകരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുമോ?
വായനാശീലം
1116.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കിടയിലും പൊതുസമൂഹത്തിലും വായനാശീലം വളര്‍ത്തിയെടുക്കുന്നതിനായി പ്രത്യേകമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന പദ്ധതി എത്രത്തോളം ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കാമോ?
1117.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന പദ്ധതികൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങൾ ഏതൊക്കെയെന്നും അവയിലെ സൗകര്യങ്ങളും സംവിധാനങ്ങളും എന്തൊക്കെയാണെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
സാംസ്‌കാരിക വകുപ്പ് വിവിധ പദ്ധതികള്‍ പ്രകാരം ആര്‍ക്കൊക്കെ ധനസഹായം നൽകുന്നുണ്ടെന്നും അതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും അപേക്ഷിക്കേണ്ട രീതി എങ്ങനെയാണെന്നും വ്യക്തമാക്കാമോ;
( ഡി )
കഴിഞ്ഞ അഞ്ചുവർഷം സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ നടത്തിയ പരിപാടികളും ചെലവഴിച്ച തുകയും ജില്ല തിരിച്ച് വ്യക്തമാക്കാമോ?
1118.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പിന് കീഴില്‍ എത്ര ബാലഭവനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വിശദാംശം വെളിപ്പെടുത്താമോ;
( ബി )
ബാലഭവനുകളിലെ നിയമനാധികാരി ആരെന്നും ഓരോ ബാലഭവനിലെയും അംഗീകൃത ജീവനക്കാര്‍ എത്രയെന്നും അവരുടെ സേവന-വേതന വ്യവസ്ഥകള്‍ എന്തെന്നും വ്യക്തമാക്കാമോ;
( സി )
ബാലഭവനുകളിലെ ജീവനക്കാരുടെ ശമ്പളപരിഷ്കരണം അവസാനമായി നടപ്പിലാക്കിയത് എന്നാണ്; പരിഷ്കരിച്ച ശമ്പളം എന്നുമുതലാണ് വിതരണം ചെയ്ത് തുടങ്ങിയതെന്ന് വ്യക്തമാക്കാമോ;
( ഡി )
കഴിഞ്ഞ അഞ്ച് വർഷമായി ഓരോ ബാലഭവനും പ്രതിവര്‍ഷം അനുവദിയ്ക്കുന്ന ബജറ്റ് വിഹിതത്തിന്റെ കണക്ക് വ്യക്തമാക്കാമോ; ബജറ്റ് വിഹിതത്തിന്റെ വിനിയോഗം സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ;
( ഇ )
ഓരോ ബാലഭവനും പ്രത്യേകം ശീര്‍ഷകം അനുവദിയ്ക്കണമെന്നും ബജറ്റ് വിഹിതം തുല്യമായി വിതരണം ചെയ്യണമെന്നുമുള്ള ആവശ്യം സര്‍ക്കാരിനു മുമ്പാകെയുണ്ടോ; ആയതില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1119.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജകമണ്ഡലത്തിലെ ഏനാദിമംഗലം പഞ്ചായത്തിലെ പൂതങ്കരയില്‍ സാംസ്കാരിക സമുച്ചയം ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ?
1120.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ നൂറനാട് ലെപ്രസി സാനറ്റോറിയത്തോട് ചേര്‍ന്നുളള സ്ഥലത്ത് കൃഷ്ണപിളള സാംസ്കാരിക സമുച്ചയം ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
മാവേലിക്കര മണ്ഡലത്തിലെ തഴക്കരയില്‍ നാട്ടരങ്ങ് പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1121.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ 2011 മുതല്‍ 2021 മാര്‍ച്ച് വരെ സാംസ്കാരിക വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പൂര്‍ത്തിയാകാത്ത ഏതെങ്കിലും പദ്ധതികള്‍ ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
1122.
ഡോ.കെ.ടി.ജലീൽ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
സമൂഹത്തില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍തലത്തില്‍ പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗ്രന്ഥശാലകള്‍ നവീകരിക്കുന്നതിനും സമ്പൂര്‍ണ വായന പ്രസ്ഥാനം ആരംഭിക്കുന്നതിനും നടപടികള്‍ സ്വീകരിക്കാമോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
1123.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ ചില മത സംഘടനകള്‍ പ്രസ്താവന നടത്തുന്നതും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേരളീയ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനായി സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തയ്യാറാവുമോയെന്ന് വ്യക്തമാക്കുമോ?
1124.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ സ്റ്റേജ് കലാകാരന്മാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്റ്റേജ് കലാകാരന്മാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമോ; എങ്കിൽ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1125.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പ് മുഖാന്തരം നടപ്പിലാക്കുന്ന നാട്ടരങ്ങ് പദ്ധതി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എവിടെയൊക്കെ നടപ്പിലാക്കിയെന്നും ഓരോന്നിന്റെയും പ്രവര്‍ത്തന പുരോഗതിയും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ഈ സര്‍ക്കാരിന്റെ കാലത്ത് എവിടെയെങ്കിലും അനുവദിച്ചോയെന്നും അനുവദിച്ചിട്ടുണ്ടെങ്കില്‍ എവിടെയൊക്കെയാണെന്നും അറിയിക്കാമോ?
1126.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവോത്ഥാന നായകനായ വാഗ്ഭടാനന്ദ ഗുരുദേവന്റെ ജന്മദേശത്ത് സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നതിന്റെ പുരോഗതി വിശദീകരിക്കാമോ;
( ബി )
പ്രസ്തുത സാംസ്കാരിക സ്ഥാപനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പുരോഗതി വിശദീകരിക്കാമോ;
( സി )
പ്രസ്തുത സാംസ്ക്കാരിക സ്ഥാപനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ ആരംഭിക്കുമെന്ന് വെളിപ്പെടുത്താമോ?
1127.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ വി ജോയി
ശ്രീ. കെ.വി.സുമേഷ്
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ മലബാര്‍ കലാപത്തെ വക്രീകരിച്ച് സംസ്ഥാനത്തെ മതനിരപേക്ഷ സമൂഹത്തില്‍ സാമുദായിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ നടത്തുന്നതായി പറയപ്പെടുന്ന തെറ്റായ നീക്കങ്ങള്‍ക്കെതിരെ കലാ-സാംസ്കാരിക ഇടപെടല്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;
( ബി )
സാമൂഹിക ഐക്യവും മതനിരപേക്ഷതയും പുരോഗമന ആശയങ്ങളും പരിപോഷിപ്പിക്കുന്നതിന് സാംസ്കാരിക വിദ്യാഭ്യാസ പരിപാടി ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
സാംസ്കാരിക രംഗത്തെ ഉണര്‍വ്വ് ലക്ഷ്യമാക്കി നവോത്ഥാന നായകരുടെ നാമധേയത്തില്‍ നിര്‍മ്മിക്കുന്ന സാംസ്കാരിക സമുച്ചയങ്ങളുടെ നിലവിലെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ?
1128.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൊവിഡും ലോക്ക്ഡൗണും കാരണം ജീവനോപാധി നഷ്ടപ്പെട്ട നാടൻ കലാകാരന്മാർ കടുത്ത പ്രതിസന്ധിയിലാണ് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ സാഹചര്യം പരിഗണിച്ച് ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള ആശ്വാസ ധനസഹായം നിലവില്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഇത്തരം ഗ്രാമീണ കലാകാരന്മാരെ കണ്ടെത്തി കൊവിഡ് കാലത്തെ ഉപജീവനത്തിന് പ്രത്യേക ധനസഹായം അനുവദിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
സിനിമ, സീരിയൽ, നാടകം തുടങ്ങിയ കലാമേഖലകളില്‍ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക നടപടികൾ കൈകൊണ്ടിട്ടുണ്ടോ; ഇല്ലെങ്കിൽ ഇത് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കാൻ തയ്യാറാകുമോ; അറിയിക്കുമോ?
1129.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ അടഞ്ഞു കിടക്കുന്നതിനാൽ പ്രതിസന്ധിയിലായ തീയേറ്റർ ഉടമകളെയും തൊഴിലാളികളെയും സഹായിക്കുവാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
1130.
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യുവജന ക്ഷേമബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ;
( ബി )
തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തില്‍ യുത്ത് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലുകള്‍, യൂത്ത് സെന്ററുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ടോ; എങ്കില്‍ ഇതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ദുരിതാശ്വാസ പ്രവര്‍ത്തനം, മാലിന്യനിര്‍മ്മാര്‍ജനം, പാലിയേറ്റീവ് പ്രവര്‍ത്തനം തുടങ്ങിയ സേവനപ്രവര്‍ത്തനങ്ങള്‍ സമയോചിതമായി ചെയ്യുന്നതിനുതകുന്ന യുവജന സന്നദ്ധസേന രൂപീകരിച്ചിട്ടുണ്ടോ; ഇതിന്റെ ഭാഗമായി എന്തൊക്കെ ലക്ഷ്യങ്ങളും പ്രവര്‍ത്തന പദ്ധതികളുമാണ് ആവിഷ്കരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
1131.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വയം തൊഴിൽ കണ്ടെത്തുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും യുവജനക്ഷേമ ബോർഡ് മുഖേന പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
യുവജന ക്ഷേമ ബോർഡ് മുഖേന മലപ്പുറം ജില്ലയിൽ നടപ്പാക്കിവരുന്ന പദ്ധതികൾ ഏതെല്ലാമെന്ന് വിശദീകരിക്കാമോ;
( സി )
ഓരോ പദ്ധതിക്കും അനുവദിച്ച തുകയും അവയുടെ പ്രവർത്തന പുരോഗതിയും വെളിപ്പെടുത്തുമോ?
1132.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ 2016-2021 കാലയളവില്‍ യുവജനകാര്യവകുപ്പ് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് പട്ടിക രൂപത്തില്‍ വ്യക്തമാക്കാമോ?
1133.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജനങ്ങളിൽ ലഹരിമരുന്ന് ഉപയോഗം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിൽ ബോധവൽക്കരണത്തിനായി പ്രത്യേക കർമ്മ പദ്ധതി യുവജനക്ഷേമവകുപ്പ് ആവിഷ്കരിക്കുമോ; വിശദാംശങ്ങൾ നൽകുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.