|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
308.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്വയം
സാക്ഷ്യപ്പെടുത്തലിലൂടെ നൽകുന്ന
കെട്ടിട നിർമ്മാണ പെർമിറ്റുകൾ
ഉപയോഗിച്ച് വീടുവയ്ക്കുമ്പോൾ
ക്രമവത്കരണം ആവശ്യമായി വന്നാൽ
സ്വീകരിക്കേണ്ട നടപടിക്രമം
എന്താണെന്ന് വ്യക്തമാക്കുമോ?
309.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സേവനം
വീട്ടുപടിക്കല്‍ എത്തിക്കുന്ന
വാതില്‍പ്പടി സേവനപദ്ധതി
സംസ്ഥാന വ്യാപകമാക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ; ഏതൊക്കെ
സേവനങ്ങളാണ് ഇതുവഴി ഇപ്പോള്‍
ലഭ്യമാക്കുന്നത്;
വിശദമാക്കാമോ?
310.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് മഹാമാരി കാരണം
മസ്റ്ററിംഗ് നടക്കാത്തതിനാല്‍
അര്‍ഹരായവര്‍ക്ക് സാമൂഹ്യ
സുരക്ഷാ പെന്‍ഷന്‍ ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
മസ്റ്ററിംഗ്
നടക്കാത്തതിനാല്‍
അര്‍ഹതപ്പെട്ടവര്‍ക്ക്
മാസങ്ങളായി പെന്‍ഷന്‍
ലഭിക്കാത്ത സാഹചര്യത്തില്‍
അര്‍ഹതയുളളവര്‍ക്ക് മസ്റ്ററിംഗ്
നടത്താനുള്ള അവസരമോ,
അല്ലെങ്കില്‍ മറ്റ് സാവകാശങ്ങളോ
നല്കി പെന്‍ഷന്‍ ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ; എങ്കില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
കോവിഡ്
മഹാമാരി മൂലം മസ്റ്ററിംഗ്
നടക്കാത്തതിനാല്‍ കൂത്തുപറമ്പ്
നിയോജകമണ്ഡലത്തില്‍ (പഞ്ചായത്ത്
/ നഗരസഭ തരംതിരിച്ച്) അര്‍ഹരായ
എത്ര ആളുകള്‍ക്ക് സാമൂഹ്യ
സുരക്ഷാ പെന്‍ഷന്‍
മുടങ്ങിക്കിടക്കുന്നുണ്ടെന്ന്
വിശദമാക്കാമോ?
311.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
തദ്ദേശറോഡ് പുനരുദ്ധാരണ
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
കായംകുളം മണ്ഡലത്തില്‍
ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍
ഏതൊക്കെയെന്നും അതിന്റെ
നിലവിലുള്ള പുരോഗതി
എന്താണെന്നും വിശദമാക്കാമോ?
312.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ നിന്നും
വെെപ്പിന്‍ മണ്ഡലത്തിലെ
പ്രളയത്തില്‍ തകര്‍ന്ന ഏതെല്ലാം
റോഡുകള്‍ക്കാണ് തുക
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
റോഡുകള്‍ക്കായി അനുവദിച്ച തുക
എത്രയെന്നും നിര്‍മ്മാണ
പ്രവൃത്തിയുടെ നിജസ്ഥിതി
എന്തെന്നും എന്നാണ് ഭരണാനുമതി
നല്‍കിയതെന്നും സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(
സി )
ഭരണാനുമതിയുടെ
പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
313.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൊന്നാനി
താലൂക്കിലെ ഈഴവതിരുത്തി ശ്മശാന
നിര്‍മ്മാണത്തിന് 2020-21,
2021-22 ബജറ്റുകളില്‍ തുക
അനുവദിച്ചുവെങ്കിലും ആയതിന്റെ
പ്രവര്‍ത്തനം നാളിതുവരെ
ആരംഭിച്ചിട്ടില്ലാത്തതിനാല്‍
നിര്‍മ്മാണ പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
314.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
നഗരസഭയിലെ കോറോത്ത്
നിര്‍മ്മിക്കുന്ന ഫ്ലാറ്റ്
സമുച്ചയത്തിന് ആവശ്യമായ ഭൂമി
കെെമാറുന്നതിനുളള നടപടികള്‍
ഏതുവരെയായെന്ന് വിശദമാക്കാമോ;
(
ബി )
പൊതു
ആവശ്യത്തിലേയ്ക്ക് നീക്കിവെച്ച
ഭൂമി വിട്ടുകിട്ടുന്നതിനായി
ലെെഫ് മിഷന്‍ അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതുമായി
ബന്ധപ്പെട്ട ഫയല്‍ ഇപ്പോള്‍
എവിടെയാണ് ഉളളതെന്നും ആയതിന്റെ
ഫയല്‍ നമ്പര്‍ ഏതാണെന്നും
വ്യക്തമാക്കാമോ;
(
സി )
ഭൂമി
കെെമാറ്റനടപടികള്‍ വെെകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
315.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
തദ്ദേശറോഡ് വികസന പദ്ധതി
പ്രകാരം വടക്കാഞ്ചേരി
നിയോജകമണ്ഡലത്തില്‍ 2016-21
കാലയളവില്‍ അനുവദിച്ച റോഡുകളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
അവയുടെ
നിലവിലെ സ്ഥിതി പട്ടികതിരിച്ച്
ലഭ്യമാക്കാമോ?
316.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
തദ്ദേശ റോഡ് പുനരുദ്ധാരണ
പദ്ധതിയിലൂടെ കോങ്ങാട് നിയോജക
മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയ
റോഡുകള്‍ ഏതൊക്കെയാണെന്നും
അനുവദിച്ച തുക എത്രയെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
എന്താണെന്ന് അറിയിക്കാമോ?
317.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ജിഡ
കൗണ്‍സില്‍ അംഗീകാരം നല്‍കിയതും
തദ്ദേശ സ്വയം ഭരണ വകുപ്പ് 4.8
കോടി രൂപയ്ക്ക് ഭരണാനുമതി
നല്‍കിയതുമായ മൂലമ്പിളളി - പിഴല
പാലത്തിന്റെ അപ്രോച്ച് റോഡായ
പിഴല 350 മീറ്റര്‍ റോഡിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ
നിജസ്ഥിതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ എസ്റ്റിമേറ്റ്
ആരാണ്
തയ്യാറാക്കിയിട്ടുളളതെന്ന്
വെളിപ്പെടുത്താമോ;
(
സി )
ഈ
പ്രവൃത്തിക്ക് സാങ്കേതികാനുമതി
ലഭ്യമാക്കുന്നതില്‍ നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
സാങ്കേതിക തടസ്സങ്ങള്‍
പരിഹരിച്ച് എന്നത്തേക്ക്
റോഡിന്റെയും മൂലമ്പിളളി
പാലത്തിന്റെയും പ്രയോജനം
ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന്
വ്യക്തമാക്കാമോ?
318.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത്
, നഗരസഭ ഓഫീസുകളില്‍ ഏതെല്ലാം
വിഭാഗങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വിഭാഗങ്ങളില്‍ ഓരോന്നിലും
പ്രവര്‍ത്തിക്കുന്ന
ജീവനക്കാരുടെ എണ്ണം പഞ്ചായത്ത്,
നഗരസഭ തിരിച്ചു
വ്യക്തമാക്കാമോ;
(
സി )
നിലവിലുളള
ജീവനക്കാരുടെ എണ്ണം
പര്യാപ്തമാണോയെന്നും
അല്ലാത്തപക്ഷം ഇനി എത്ര
ജീവനക്കാര്‍ ആവശ്യമുണ്ടെന്നും
വ്യക്തമാക്കാമോ;
(
ഡി )
ഓരോ
വിഭാഗത്തിലും അനുവദിച്ച
തസ്തികകള്‍ എത്രയാണെന്നും
ഒഴിഞ്ഞു കിടക്കുന്നത്
ഏതൊക്കെയാണെന്നും എത്രകാലമായി
ഒഴിഞ്ഞു കിടക്കുന്നുവെന്നും
പഞ്ചായത്ത് തിരിച്ചു
വ്യക്തമാക്കാമോ?
319.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവില്‍
ഉള്‍പ്പെടുത്തി അനുവദിച്ച
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിവിവരം ലഭ്യമാക്കുമോ;
(
ബി )
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവില്‍
ഉള്‍പ്പെടുത്തി അനുവദിച്ച
ചുനക്കര കരിമുളക്കല്‍ ജംഗ്ഷന്‍
വികസനം - എഴുപത് ലക്ഷം രൂപ -
എന്ന പ്രവൃത്തിക്കുപകരമായി
കരിമുളക്കല്‍ ജംഗ്ഷനില്‍
നിന്നും വടക്കോട്ട് ചിറവരമ്പ്
കോളനിയിലേക്കുള്ള റോഡ്
നിര്‍മ്മിക്കുവാന്‍ ഭരണാനുമതി
നല്കണമെന്നാവശ്യപ്പെട്ട്
എം.എല്‍.എ. നല്‍കിയ
കത്തിന്മേല്‍ സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
റോഡ് നിര്‍മ്മാണത്തിന്
ഭരണാനുമതി നല്‍കുമോ?
320.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
റീബില്‍ഡ്
കേരള പദ്ധതിയുടെ ഭാഗമായി
കുന്നത്തുനാട്
നിയോജകമണ്ഡലത്തിലെ വാഴക്കുളം
പഞ്ചായത്തില്‍ ഭരണാനുമതി
ലഭിച്ചിരുന്ന
നടയ്ക്കാവ്-എത്തേരിക്കാവ്
റോഡിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി
ആരംഭിക്കുന്നതിനുളള നടപടി
സ്വീകരിക്കുമോ;
(
ബി )
റീബില്‍ഡ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ നോര്‍ത്ത്
എഴിപ്പുറം-മാടവന റോഡിന്റെ
നിര്‍മ്മാണത്തിന് ഭരണാനുമതി
നല്‍കുന്നതിന് അടിയന്തരനടപടി
സ്വീകരിക്കുമോ?
321.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൽപ്പറ്റ
ടൗൺ നവീകരണ പദ്ധതി സംബന്ധിച്ച്
അവലോകനം നടത്തിയിട്ടുണ്ടോ;
വിവരങ്ങൾ ലഭ്യമാക്കാമോ;
(
ബി )
കൽപ്പറ്റ
ടൗൺ നവീകരണ പദ്ധതിക്കായി എത്ര
തുകയാണ് അനുവദിച്ചിട്ടുള്ളത്;
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പ്രദ്ധതിയിൽ ഉൾപ്പെടുത്തി
നിലവിൽ പൂർത്തീകരിച്ച
പ്രവൃത്തികൾ ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയിൽ ഉൾപ്പെട്ട ഇനിയും
പൂർത്തീകരിക്കാനുള്ള
പ്രവൃത്തികൾ ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ഇ )
കൽപ്പറ്റ
ടൗൺ നവീകരണ പ്രവർത്തനങ്ങൾക്ക്
അനുവദിച്ച തുക വിവിധ പദ്ധതികൾ
പൂർത്തീകരിക്കാൻ പര്യാപ്തമല്ല
എന്ന വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത
ആവശ്യത്തിനായി അധിക തുക
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
322.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
തദ്ദേശ റോഡ് പുനരുദ്ധാരണ
പദ്ധതി പ്രകാരം പട്ടാമ്പി
മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള
പ്രവൃത്തികള്‍
എന്തെല്ലാമാണെന്നും അവയുടെ
നിലവിലെ അവസ്ഥ എന്താണെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം പട്ടാമ്പി
മണ്ഡലത്തില്‍ പ്രവൃത്തി
ആരംഭിക്കാത്ത പദ്ധതികള്‍
ഉണ്ടെങ്കില്‍ അതിന്റെ കാരണം
എന്താണെന്ന് വിശദമാക്കാമോ?
323.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പാറശാല
നിയോജക മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളില്‍ ലൈഫ്
പദ്ധതിയുടെ മൂന്നാം
ഘട്ടത്തിലേക്കായി എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളതെന്ന വിവരം
പഞ്ചായത്ത് അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(
ബി )
ടി
അപേക്ഷകള്‍ സൂക്ഷ്മ
പരിശോധനയ്ക്ക് വിധേയമാക്കി
അന്തിമ ഗുണഭോക്തൃ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
ആയതിന്റെ വിശദാംശം അറിയിക്കാമോ?
324.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നികുതി
ഇനത്തിൽ ലഭിച്ച തുക ബാങ്കിൽ
അടയ്ക്കാതെ തിരുവനന്തപുരം
കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ
ക്രമക്കേട് കാട്ടിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തിൽ എന്തൊക്കെ
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
325.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി അനുവദിച്ചിരുന്ന
മാവേലിക്കര മണ്ഡലത്തിലെ
പ്രവൃത്തിയായ തഴക്കര വാര്‍ഡ്
ഇരുപത് കല്ലുമല ഐ.ടി.ഐ.
ജംഗ്‍ഷന്‍ -പുറ്റംപാട്ട് മുക്ക്
റോഡ് പഞ്ചായത്ത് പദ്ധതിയില്‍
ഉള്‍പ്പെടുത്തി നിര്‍മ്മിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡ് പ്രവൃത്തിക്കുപകരമായി
തഴക്കര പഞ്ചായത്തിലെ വാര്‍ഡ്
ഏഴ് ഗുരുമന്ദിരം ജംഗ്‍ഷന്‍ -
പഴഞ്ചിറകുളം റോഡ് റീബില്‍ഡ്
കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്നതിന് ഭരണാനുമതി
ലഭ്യമാക്കുമോ; ഈ
ആവശ്യത്തിലേക്ക് എം.എല്‍.എ.
നല്‍കിയ കത്തിന്മേല്‍
സ്വീകരിച്ച നടപടി വിശദമാക്കാമോ?
326.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോടഞ്ചേരി
പഞ്ചായത്തില്‍ പ്രളയത്തില്‍
തകര്‍ന്ന പറപ്പറ്റ പാലം പുനര്‍
നിര്‍മ്മിക്കുന്നതിന്
അനുവദിക്കപ്പെട്ട തുക
തികയാത്തതിനാല്‍ കൂടുതല്‍ ഫണ്ട്
അനുവദിച്ച് പുതുക്കിയ ഭരണാനുമതി
ലഭ്യമാക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇതില്‍ സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(
സി )
പുതുക്കിയ
ഭരണാനുമതി ലഭിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
327.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവമ്പാടി
മണ്ഡലത്തില്‍ അനുവദിച്ച
സി.എം.എല്‍.ആര്‍.ആര്‍.പി.
പദ്ധതികളുടെ പുരോഗതി
റിപ്പോര്‍ട്ട് ലഭ്യമാക്കാമോ;
(
ബി )
ഫൈനല്‍
ബില്ല് സമര്‍പ്പിച്ച
പ്രവൃത്തികളുടെ ബില്‍ തുക
മാറുന്നതിന് കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
ബില്‍ തുക അനുവദിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
328.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃക്കാക്കര
മണ്ഡലത്തിലെ എം. എല്‍. എ. ആസ്തി
വികസന പദ്ധതിയിലുള്‍പ്പെടുത്തി
നടപ്പിലാക്കിയ വെണ്ണല
ഗവണ്മെന്റ് എല്‍. പി. സ്കൂളില്‍
പുതിയ ക്ലാസ്സ് മുറിയുടെ
നിര്‍മ്മാണ പ്രവൃത്തിയുടെ
ഫൈനല്‍ ബില്‍ അലോട്ട്മെന്റ്
കരാറുകാരന് നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാലതാമസത്തിന്റെ
കാരണം വിശദമാക്കുമോ;
(
ബി )
നല്കിയിട്ടുണ്ടെങ്കില്‍
എന്നാണ് നല്‍കിയതെന്നും
പ്രസ്തുത തുക നല്കുവാനുണ്ടായ
കാലതാമസത്തിന്റെ കാരണവും
വിശദമാക്കുമോ;
(
സി )
ഈ
വിഷയം സംബന്ധിച്ച് തദ്ദേശ
സ്വയംഭരണ വകുപ്പ് ചീഫ്
എഞ്ചിനീയരുടെ കാര്യാലയത്തില്‍
കൈകാര്യം ചെയ്യുന്ന എല്ലാ
ഫയലുകളുടെയും പൂര്‍ണ്ണമായ
പകര്‍പ്പ് ലഭ്യമാക്കുമോ?
329.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വെെപ്പിന്‍
നിയോജകമണ്ഡലത്തില്‍ ലെെഫ്
പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി
എത്രപേര്‍ക്ക് ഭവനം
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഗുണഭോക്താക്കളുടെ
പഞ്ചായത്ത് തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ;
(
സി )
ലെെഫ്
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടില്ലാത്ത
അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ഡി )
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുളള നടപടി
വ്യക്തമാക്കാമോ?
330.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കൈവശാവകാശ
സര്‍ട്ടിഫിക്കറ്റില്‍
ഏതാവശ്യത്തിനായി നല്‍കിയതാണ്
ഭൂമിയെന്ന് രേഖപ്പെടുത്താത്തത്
സംബന്ധിച്ച് കോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
വിധിമൂലം പതിച്ചുകിട്ടിയ
ഭൂമിയില്‍ വീടടക്കം
നിര്‍മ്മിക്കുന്നതിന്
ബന്ധപ്പെട്ട വകുപ്പില്‍ നിന്ന്
നിര്‍മ്മാണാനുമതി ലഭിക്കാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
സര്‍ട്ടിഫിക്കറ്റ് പ്രകാരം ഏത്
ആവശ്യത്തിനാണ് ഭൂമി പതിച്ച്
നല്‍കിയിട്ടുള്ളതെന്ന വിവരം
പരിശോധിച്ചതിനുശേഷം മാത്രമേ
കെട്ടിട നിര്‍മ്മണാനുമതി
നല്‍കാവു എന്ന തദ്ദേശസ്വയംഭരണ
വകുപ്പിന്റെ ഉത്തരവ് മൂലം
പലര്‍ക്കും പതിച്ച് കിട്ടിയ
ഭൂമിയില്‍ വീട്
നിര്‍മ്മിക്കാന്‍ പറ്റാത്ത
സാഹചര്യം നിലനില്‍ക്കുന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
മുന്‍കാലങ്ങളില്‍
മലയോര മേഖലകളില്‍ രണ്ട്
ഏക്കറിന് മുകളില്‍ റവന്യൂ ഭൂമി
പതിച്ചു
നല്‍കിയിരുന്നുവെങ്കിലും പുതിയ
കോടതി വിധി മൂലം
പഞ്ചായത്തുകള്‍ക്ക്
ഇവിടങ്ങളില്‍ വീട്
വെയ്ക്കാനുള്ള അനുമതി നല്‍കാന്‍
സാധിക്കാത്ത വിഷയം
പരിഹരിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
331.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കോർപ്പറേഷനുകൾ അജൈവ മാലിന്യം
നീക്കം ചെയ്യുന്നതിന് സ്വകാര്യ
ഏജൻസികളുമായി കരാറിൽ
ഏർപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
332.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നഗരസഭകളില്‍
സ്റ്റാഫ് പാറ്റേണ്‍
നിശ്ചയിക്കുന്നതിന്
മാനദണ്ഡങ്ങളുണ്ടോ;
വിശദമാക്കുമോ;
(
ബി )
മാനദണ്ഡങ്ങളുണ്ടെങ്കില്‍
അത് കൃത്യമായി
നടപ്പാക്കാറുണ്ടോ;
(
സി )
കൂടുതല്‍
വരുമാനവും ജനസംഖ്യയുമുള്ള
മുനിസിപ്പാലിറ്റികളേക്കാള്‍
കുറഞ്ഞ വരുമാനവും
ജനസംഖ്യയുമുള്ള നഗരസഭകളില്‍
അധിക സ്റ്റാഫുകളെ
നിശ്ചയിച്ചിരിക്കുന്നത്
ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
(
ഡി )
ഉണ്ടെങ്കില്‍
സ്റ്റാഫിനെ ആവശ്യമായ
നഗരസഭകളില്‍ തസ്തിക
പുനര്‍നിര്‍ണ്ണയം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
333.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
പൊതുസര്‍വ്വീസ് എന്ന് മുതല്‍
ആണ് പ്രാവര്‍ത്തികമാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇത്
പ്രാവര്‍ത്തികമാക്കുമ്പോള്‍
ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേരില്‍
എന്തെങ്കിലും മാറ്റങ്ങള്‍
സംഭവിക്കുമോ; എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
334.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ടേക്ക്
എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി
കുടുംബശ്രീ യൂണിറ്റുകള്‍ വഴി
സ്നാക്സ് ബാര്‍
ആരംഭിക്കുന്നതിന്
പദ്ധതിയുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നയിടങ്ങളില്‍
വഴിയിടവും പരിസരവും വൃത്തിയായി
സൂക്ഷിക്കുന്നു എന്ന്
ഉറപ്പുവരുത്താന്‍ തദ്ദേശ സ്വയം
ഭരണ സ്ഥാപനതലത്തില്‍ ഏതെങ്കിലും
സമിതികള്‍
രൂപീകരിച്ചിട്ടുണ്ടോയെന്നറിയ്ക്കുമോ?
335.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വർക്കല
നിയോജക മണ്ഡലത്തില്‍
മുനിസിപ്പാലിറ്റി/ഗ്രാമ
പഞ്ചായത്ത് അടിസ്ഥാനത്തിൽ എത്ര
വീടുകൾ ലൈഫ് പദ്ധതിയിൽ
ഉൾപ്പെടുത്തി
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
നിലവിൽ
എത്ര അപേക്ഷകർക്ക് വീടുകൾ
അനുവദിക്കുവാനുണ്ടെന്ന്
വ്യക്തമാക്കാമോ?
336.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഫസ്ററ്
ഗ്രേഡായി ഉയര്‍ത്തിയ
മുന്‍സിപ്പാലിറ്റികളില്‍
ജീവനക്കാരുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നകാര്യം
പരിശോധിക്കുമോ;
(
ബി )
എത്ര
മുന്‍സിപ്പാലിറ്റികളാണ് ഫസ്ററ്
ഗ്രേഡായി
ഉയര്‍ത്തിയിരിക്കുന്നതെന്നും അവ
ഏതെല്ലാമെന്നും വ്യക്തമാക്കാമോ;
(
സി )
പോസ്റ്റ്
ക്രിയേഷന്‍ സംബന്ധിച്ച്
നഗരസഭകളുടെ പ്രൊപ്പോസല്‍
സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍ സ്വീകരിച്ച
നടപടിയെന്തെന്ന്
വ്യക്തമാക്കാമോ?
337.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എൈ.
കെ. എം. മുഖേന തദ്ദേശ സ്വയം ഭരണ
വകുപ്പുകളില്‍ നടപ്പാക്കുന്ന
പൊതുജന സേവനങ്ങള്‍ക്കുള്ള വിവിധ
സോഫ്റ്റ്‌വെയറുകളുടെ
പ്രവര്‍ത്തനക്ഷമത
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
ഇത്
കൂടുതല്‍ ജനസൗഹൃദമാക്കാന്‍
നടപടി സ്വീകരിക്കുമോ?
338.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും പ്രാദേശിക
വികസന രൂപരേഖയും ഓരോ
ജില്ലയ്ക്കും സംയോജിത ജില്ലാ
വികസന രൂപരേഖയും
തയ്യാറാക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
339.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉറവിട
മാലിന്യ സംസ്കരണം
നടപ്പിലാക്കുന്നതിന് എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(
ബി )
ഉറവിട
മാലിന്യ സംസ്കരണം എന്ന ആശയം
ജനങ്ങളിലേക്ക്
എത്തിക്കുന്നതിനും
ജനപങ്കാളിത്തത്തോടെ ഇത്
വ്യാപകമാക്കുന്നതിനും ഊര്‍ജ്ജിത
നടപടികള്‍ സ്വീകരിക്കുമോ?
340.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സി.
എം. എല്‍. ആര്‍. ആര്‍. പി.
പദ്ധതി പ്രകാരം ദേവികുളം
മണ്ഡലത്തില്‍ അനുവദിച്ച
പദ്ധതികള്‍ ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
അനുവദിക്കപ്പെട്ട
പദ്ധതികളില്‍
പൂര്‍ത്തീകരിക്കാത്ത
പദ്ധതികളുടെ പേരും അനുവദിച്ച
തുകയും നിലവിലെ സ്ഥിതിയും
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ?
341.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
നീര്‍ത്തടാധിഷ്ഠിത
ആസൂത്രണം തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍
നടപ്പിലാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
342.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
നഗരസഭ പരിധിയില്‍പ്പെട്ട പ്രധാന
റോഡുകള്‍ പൊതുമരാമത്ത്
റോഡുകളുടെ മാതൃകയില്‍ ബി. എം.
ആന്റ് ബി. സി. ടാറിംഗ് നടത്തി
ഗതാഗതം സുഗമമാക്കുന്നതിനും
റോഡിന്റെ ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിനുമുളള
നടപടികള്‍ ആലോചനയിലുണ്ടോ;
(
ബി )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ പ്രവൃത്തി
നിര്‍വ്വഹിക്കുന്ന റോഡുകളുടെ
ഗുണനിലവാരം നിലവില്‍
പരിശോധിക്കുന്നുണ്ടോ;
ഗുണനിലവാരം കുറഞ്ഞ നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
ഉത്തരവാദികളായ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(
സി )
തിരുവനന്തപുരം
നഗരസഭ പരിധിയിലുളള പ്രധാന
റോഡുകള്‍ പി.ഡബ്ല്യു.ഡി./കെ.
ആര്‍. എഫ്. ബിക്ക് സറണ്ടര്‍
ചെയ്ത് മാതൃകാറോഡുകള്‍
ആക്കുന്നതിനുളള നടപടികള്‍
ആലോചനയിലുണ്ടോ;
(
ഡി )
പ്രസ്തുത
നഗരസഭയിലെ പതിനൊന്ന്
വാര്‍ഡുകളില്‍ സേവനം നല്‍കി
വരുന്ന പാങ്ങപ്പാറ
ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത്
സെന്ററിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ
നല്‍കിവരുന്ന സഹായങ്ങള്‍
വിശദമാക്കാമോ;
(
ഇ )
തിരുവനന്തപുരം
നഗരസഭ സോണല്‍ ഓഫീസുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുളള നടപടികള്‍
വിശദമാക്കാമോ;
(
എഫ് )
നഗരസഭയുടെ
സേവനങ്ങള്‍ ഓണ്‍ലൈന്‍
ആക്കുന്നതിനും നഗരസഭ സേവനങ്ങള്‍
വീട്ടുപടിക്കല്‍ എന്ന ആശയം
നടപ്പിലാക്കുന്നതിനും നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കാമോ?
343.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെട്ടിടത്തിന്റെ
അടിത്തറ നിർമ്മിക്കാനുള്ള
ജോലികൾക്ക് മണ്ണു
മാറ്റുന്നതിനും പുരത്തറയിൽ
മണ്ണ് നിക്ഷേപിക്കുന്നതിനും
കെട്ടിട നിർമ്മാണ പെർമിറ്റ്
മതിയാകുമെന്ന് വ്യവസ്ഥ ചെയ്തു
ഉത്തരവിറക്കിയിട്ടുണ്ടോ; കേരള
പഞ്ചായത്ത് കെട്ടിട നിർമാണ
ചട്ടങ്ങളിൽ ഇത് സംബന്ധിച്ച
വ്യവസ്ഥ ഏതാണെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
344.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾക്ക് 2021-22
സാമ്പത്തിക വര്‍ഷം ബജറ്റിൽ എത്ര
തുക വകയിരുത്തിയിട്ടുണ്ട്;
കോർപ്പറേഷൻ, മുനിസിപ്പാലിറ്റി,
ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്
പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്
എന്നിവയ്ക്കുള്ള വിഹിതം എത്ര
വീതമെന്ന് ഇനം തിരിച്ച്
ലഭ്യമാകുമോ ;
(
ബി )
2021-22
സാമ്പത്തിക വർഷം നാളിതുവരെ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്
എത്ര തുക വീതം
അനുവദിച്ചിട്ടുണ്ട് എന്നും
വകയിരുത്തിയതിന്റെ എത്ര
ശതമാനമാണ് നൽകിയിട്ടുള്ളതെന്നും
തദ്ദേശസ്വയംഭരണ സ്ഥാപനം
തിരിച്ച് കണക്കുകൾ
ലഭ്യമാക്കുമോ;
(
സി )
പദ്ധതി
വിഹിതം യഥാസമയം അനുവദിക്കാത്തത്
കാരണം കോവിഡ് സാഹചര്യത്തിൽ
ആരോഗ്യമേഖലയിൽ ഉൾപ്പെടെ
തദ്ദേശസ്ഥാപനങ്ങൾ വഴിയുള്ള
പദ്ധതികൾ ഫലപ്രദമായി
നടപ്പിലാക്കുന്നതിന് പ്രതിസന്ധി
സൃഷ്ടിച്ചിട്ടുണ്ട് എന്നകാര്യം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പദ്ധതിവിഹിതം
തദ്ദേശസ്ഥാപനങ്ങൾക്ക്
അടിയന്തരമായി നൽകുന്നതിന്
ആവശ്യമായ നടപടി സ്വീകരിക്കുമോ?
345.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെട്ടിട
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
മണ്ണ് മാറ്റുന്നതിനായി അനുമതി
ലഭിക്കുന്നതിന് നേരിടുന്ന
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
അനുമതിയ്ക്കായി ജിയോളജി
വകുപ്പിലേക്ക് അപേക്ഷ
നല്‍കേണ്ടതുണ്ടോ; വിശദ
വിവരങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
മണ്ണെടുത്ത്
മാറ്റുന്നതിനുള്ള അനുമതി
വേഗത്തില്‍ ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍ ആണ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
346.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2019-20,
2020-21 സാമ്പത്തിക
വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ച കിടങ്ങൂര്‍
പഞ്ചായത്തിലെ കാവാലിപ്പുഴ
തൂക്കുപാലത്തിന്റെ പ്രെപ്പോസല്‍
തയ്യാറായിട്ടുണ്ടോ;
അറിയിക്കാമോ;
(
ബി )
കേരളാ
ഇലക്ട്രിക്കള്‍ എഞ്ചിനീയറിംഗ്
ലിമിറ്റഡ് തയ്യാറാക്കി
തദ്ദേശസ്വയംഭരണ വകുപ്പിന്
നല്‍കിയിട്ടുള്ള പ്രെപ്പോസല്‍,
ഡി. പി. ആര്‍. എന്നിവയുടെ
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കാമോ; ഇതുസംബന്ധിച്ച്
തദ്ദേശസ്വയംഭരണ വകുപ്പിന്റെ
ഫയല്‍ നമ്പറും കമ്പ്യൂട്ടര്‍
നമ്പരും ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിക്ക് കേരളാ
ഇലക്ട്രിക്കള്‍ എഞ്ചിനീയറിംഗ്
ലിമിറ്റഡ് തയ്യാറാക്കിയ
എസ്റ്റിമേറ്റിന് ആനുപാതികമായി
തദ്ദേശസ്വയംഭരണ വകുപ്പ്
എഞ്ചിനീയറിംഗ് വിഭാഗം ഡി. പി.
ആര്‍. തയ്യാറാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കാമോ;
(
ഡി )
ഈ
പദ്ധതിയുടെ റഫ് കോസ്റ്റ്
എസ്റ്റിമേറ്റിന് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
347.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂർ
ശക്തൻ മാർക്കറ്റ് സമഗ്ര
വികസനവുമായി ബന്ധപ്പെട്ട്
ആധുനിക രീതിയിലുള്ള സൗകര്യങ്ങൾ
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
348.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
തദ്ദേശ റോഡ് പുനരുദ്ധാരണ
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ചങ്ങനാശ്ശേരി മണ്ഡലത്തില്‍
അനുമതി ലഭിച്ചിട്ടുള്ള
പ്രവൃത്തികള്‍ ഏതെല്ലാം എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും അനുവദിച്ച തുക
എത്രയെന്നും അവയുടെ നിലവിലെ
അവസ്ഥ എന്താണെന്നും
വിശദമാക്കാമോ; ഉത്തരവുകളുടെ
പകര്‍പ്പ് ലഭ്യമാക്കുമോ?
349.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയില്‍ സ്വന്തമായി
പൊതുശ്മശാനം ഇല്ലാത്ത എത്ര
പഞ്ചായത്തുകള്‍ ഉണ്ട്; ഈ
പഞ്ചായത്തുകളുടെ പേരുകള്‍
ബ്ലോക്ക് പഞ്ചായത്ത്
അടിസ്ഥാനത്തില്‍ നല്‍കാമോ;
(
ബി )
സ്വന്തമായി
സ്ഥലം ഇല്ലാത്തവരും അഗതി
മന്ദരിങ്ങളിലെ അന്തേവാസികളും
കൊവിഡ് മൂലം മരണപ്പെട്ടാല്‍
മൃതശരീരം സംസ്കരിക്കുന്നതുമായി
ബന്ധപ്പെട്ട് ഏറെ
ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഈ
ബുദ്ധിമുട്ടുകള്‍ ശാശ്വതമായി
പരിഹരിക്കുന്നതിന് എല്ലാ
പഞ്ചായത്തുകളിലും പൊതുശ്മശാനം
ഉറപ്പ് വരുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
350.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എം.എല്‍.എ.
(എസ്.ഡി.എഫ്.) പ്രവൃത്തികളുടെ
നിര്‍വ്വഹണത്തില്‍ നേരിടുന്ന
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
മരാമത്ത്
പ്രവൃത്തികള്‍ നിര്‍വ്വഹണം
നടത്തുന്നതിന് നിലവിലെ
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം
ഉള്ള നടപടിക്രമങ്ങള്‍
എം.എല്‍.എ. (എസ്.ഡി.എഫ്.)
പ്രവൃത്തികളുടെ നിര്‍വഹണത്തില്‍
പാലിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
സി )
എം.എല്‍.എ.
(എസ്.ഡി.എഫ്.) മരാമത്ത്
പ്രവൃത്തികളുടെ ഫയല്‍ കൈമാറ്റം
വേഗത്തില്‍ ആക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഭരണാനുമതിക്കായി
സമര്‍പ്പിച്ച
എസ്റ്റിമേറ്റുകള്‍, റേറ്റ്
പുതുക്കല്‍ നിലവില്‍ വരുമ്പോള്‍
വീണ്ടും ഭരണാനുമതിക്കായി വിവിധ
തലങ്ങളിലൂടെ കൈമാറ്റം
ചെയ്യുന്നത് വഴിയുള്ള കാലതാമസം
ഒഴിവാക്കുന്നതിനു
സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍
അറിയിക്കാമോ?
351.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലെെഫ്
ഭവന പദ്ധതിക്ക് കീഴില്‍
നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ
വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍
എത്ര പട്ടിക വര്‍ഗ്ഗ
കുടുംബങ്ങള്‍ക്കാണ് വീടുകള്‍
അനുവദിച്ചതെന്ന് പഞ്ചായത്ത്
തിരിച്ച് വിവരം ലഭ്യമാക്കാമോ;
(
ബി )
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ
ഉള്‍വനങ്ങളിലെ ആദിവാസി
കോളനികളില്‍ എണ്‍പത് ശതമാനം
പേര്‍ക്കും വാസയോഗ്യമായ വീട്
ഇല്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ആദിവാസി
വിഭാഗത്തിന് ലെെഫ് ഭവന
പദ്ധതിയില്‍ പ്രത്യേക പരിഗണനയും
കൂടുതല്‍ വീടുകളും
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
ഇതിനായി
പ്രത്യേക ഉത്തരവ്
പുറപ്പെടുവിക്കുമോ
എന്നറിയിക്കാമോ?
352.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡി.എസ്.ആര്‍.
2018 നിരക്ക് വര്‍ദ്ധന നിലവില്‍
വന്ന സാഹചര്യത്തില്‍ തദ്ദേശ
സ്വയം ഭരണ വകുപ്പിലെ
എന്‍ഞ്ചിനീയറിംഗ് വിഭാഗം
ഉപയോഗിക്കുന്ന പ്രൈസ്
സോഫ്റ്റ്വെയറില്‍ മാറ്റം
വരുത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കാമോ; പ്രസ്തുത നിരക്ക്
എപ്പോള്‍ പ്രാബല്യത്തില്‍ വരും
എന്നറിയിക്കാമോ;
(
ബി )
ടെണ്ടര്‍
ഇല്ലാതെ നേരിട്ട് അക്രെഡിറ്റെഡ്
ഏജന്‍സികളെ ഏല്‍പ്പിക്കുന്ന
പ്രവൃത്തികളില്‍ ഡി.എസ്.ആര്‍.
2016 നിരക്കിനേക്കാള്‍ പത്ത്
ശതമാനം വരെ കുറച്ചുള്ള
നിരക്കാണ് നിലവിലുള്ളതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
മികച്ച
അക്രെഡിറ്റെഡ് ഏജന്‍സികള്‍ക്ക്
ഈ നിരക്കില്‍ പ്രവൃത്തി
ഏറ്റെടുക്കാന്‍ പറ്റാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
353.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
07.05.2013-ലെ
11013/2013/R4 കേന്ദ്ര
സര്‍ക്കാര്‍ കത്ത് പ്രകാരം
ഇന്ദിര ആവാസ് യോജന വീടുകളുടെ
കാര്യത്തില്‍ ന്യൂനപക്ഷങ്ങളുടെ
വിഹിതം എത്രയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
മാനദണ്ഡം മാറ്റണമെന്ന്
ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍
കേന്ദ്രത്തിന്
കത്തെഴുതിയിരുന്നുവോ;
(
സി )
പദ്ധതി
നടത്തിപ്പ് നിര്‍ത്തിവെക്കാന്‍
നിര്‍ദ്ദേശിച്ചിരുന്നുവോ;
എങ്കില്‍ കാരണം വിശദമാക്കാമോ?
354.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2021
-22 ബജറ്റിൽ 20 ശതമാനം തുക
വകയിരുത്തിയിട്ടുള്ള മങ്കട സി
എച്ച് സി തയ്യാറാക്കിയ മാസ്റ്റർ
പ്ലാൻ പ്രകാരമുള്ള പദ്ധതി
നടപ്പാക്കൽ എന്ന പ്രവൃത്തിയുടെ
എസ്റ്റിമേറ്റ് തദ്ദേശസ്വയംഭരണ
എൻജിനീയറിങ് വിംഗ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
ലഭ്യമാക്കുമോ; ഇല്ലെങ്കിൽ
പ്രസ്തുത പദ്ധതിയുടെ ഭരണാനുമതി
ലഭ്യമാക്കുന്നതിന് വിശദമായ
എസ്റ്റിമേറ്റ് തയ്യാറാക്കി
അടിയന്തരമായി
സമർപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി സമയബന്ധിതമായി
പൂർത്തീകരിക്കുന്നതിന് ആവശ്യമായ
നിർദ്ദേശം നൽകുമോ?
355.
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
എൻ.കെ. അക്ബര്‍
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലെെഫ്
ഭവന പദ്ധതിയുടെ രണ്ടാം ഘട്ട
പ്രവര്‍ത്തനം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ; ഗുണഭോക്തൃ
മാനദണ്ഡങ്ങള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ; അപേക്ഷകളുടെ
സൂക്ഷ്മ പരിശോധന, അന്തിമപട്ടിക
എന്നിവയുടെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
ലെെഫ്
ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം
പൂര്‍ത്തിയാവുന്നതിലൂടെ
സംസ്ഥാനത്തെ എല്ലാ
ഭൂരഹിതര്‍ക്കും ഭവന
രഹിതര്‍ക്കും മാന്യമായ
പാര്‍പ്പിടം എന്ന ലക്ഷ്യം
എത്രത്തോളം
പ്രാവര്‍ത്തികമാക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
356.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എം.എല്‍.എ.
ഫണ്ട് അനുവദിച്ച പ്രവൃത്തികള്‍
ആരംഭിച്ച ശേഷം നിര്‍മ്മാണ
വേളയില്‍ ഉണ്ടാകുന്ന
എസ്റ്റിമേറ്റ് ഭേദഗതികള്‍ക്ക്
എം.എല്‍.എ. മാരുടെ അനുമതി കത്ത്
ആവശ്യമാണോയെന്ന് വിശദമാക്കാമോ;
ഇത് സംബന്ധിച്ച
ഉത്തരവുകള്‍/സര്‍ക്കുലറുകള്‍
നിലവിലുണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(
ബി )
തികച്ചും
സാങ്കേതികപരമായ കാര്യങ്ങള്‍ക്ക്
എഞ്ചിനീയര്‍മാരുടെ അനുമതി
മാത്രം മതിയെന്നിരിക്കെ
പ്രവൃത്തികളിലെ ചെറുതും
വലുതുമായ ഭേദഗതികള്‍ക്ക്
എല്‍.എസ്.ജി.ഡി. എഞ്ചിനീയറിംഗ്
വിഭാഗം എം.എല്‍.എ.മാരുടെ കത്ത്
ആവശ്യപ്പെട്ട് പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
കാലതാമസം വരുത്തുന്നതും
പൂര്‍ത്തീകരിച്ച
പ്രവൃത്തികളില്‍ കരാറുകാര്‍ക്ക്
ബില്‍ മാറി നല്‍കുന്നത്
താമസിപ്പിക്കുന്നതും
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രവൃത്തികളുടെ
സ്വഭാവത്തില്‍ തന്നെ വലിയ
വ്യത്യാസങ്ങള്‍
വരുത്തുകയാണെങ്കില്‍ മാത്രം
കത്ത് മുഖേന എം.എല്‍.എ.യെ
അറിയിക്കുവാനുള്ള നടപടി
സ്വീകരിക്കുമോ; നടപടിക്രമം
സംബന്ധിച്ച് വകുപ്പ് വ്യക്തത
വരുത്തുമോ; വിശദമാക്കാമോ?
357.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങളില്‍
സര്‍ക്കാര്‍ നിശ്ചയിച്ച
സ്റ്റാഫ് പാറ്റേണ്‍
അനുസരിച്ചുള്ള ജീവനക്കാരെ
നിയമിച്ചിട്ടില്ലെന്നുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇവരുടെ
എണ്ണത്തിലുള്ള കുറവ് മൂലം
പദ്ധതി നിര്‍വ്വഹണത്തില്‍
കാലതാമസം വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിനുള്ള
നടപടികള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
358.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ജനകീയ
ആസൂത്രണത്തിലൂടെ രാജ്യത്തിനാകെ
മാതൃകയായ കേരള മോഡല്‍ ത്രിതല
പഞ്ചായത്ത് സംവിധാനം കൂടുതല്‍
കാര്യക്ഷമതയോടെ
നടപ്പാക്കുന്നതിന് ഇനിയും
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഗ്രാമ
പഞ്ചായത്തുകള്‍ക്ക് കൂടുതല്‍
ഭൗതിക സാഹചര്യങ്ങള്‍
നല്‍കുന്നതിനുള്ള നടപടികള്‍
ഉണ്ടാകുമോ; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
359.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മുനിസിപ്പല്‍
കോമണ്‍ സര്‍വ്വീസ്, പഞ്ചായത്ത്
എന്നീ വകുപ്പുകള്‍ക്കായി
യഥാക്രമം 1972, 1994
വര്‍ഷങ്ങളില്‍ പുറപ്പെടുവിച്ച
സ്പെഷ്യല്‍ റൂളുകള്‍ ഇനിയും
പരിഷ്ക്കരിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വകുപ്പുകളിലെ ജെ. എച്ച്. എൈ.
തസ്തികയുടെ യോഗ്യതയായിപ്പറയുന്ന
കോഴ്സുകള്‍ ഒന്നും നിലവില്‍
സംസ്ഥാന സര്‍ക്കാര്‍
നടത്തുന്നില്ലെന്നതും ആരോഗ്യ
വകുപ്പ് പതിനാറ് വര്‍ഷമായി
നടത്തുന്ന ‘ഡിപ്ലോമ ഇന്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍’
കോഴ്സ് ഇതിനായുളള യോഗ്യതയായി
ഉള്‍പ്പെട്ടിട്ടില്ലെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
മികച്ച
യോഗ്യതയുളളവര്‍ ഇത്തരം പ്രധാന
തസ്തികകളില്‍ നിന്നും
ഒഴിവാക്കപ്പെടുന്നത്
തടയുന്നതിനായി തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്കായുളള ഏകീകൃത
സ്പെഷ്യല്‍ റൂള്‍ അടിയന്തരമായി
വിജ്ഞാപനം ചെയ്യുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(
ഡി )
മുനിസിപ്പല്‍
കോമണ്‍ സര്‍വീസ്, പഞ്ചായത്ത്
എന്നീ വകുപ്പുകളിലെ ജെ. എച്ച്.
എൈ. തസ്തികയുടെ നിയമനത്തിനുളള
യോഗ്യതയായി ആരോഗ്യ വകുപ്പിന്റെ
‘ഡിപ്ലോമ ഇന്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍’ കോഴ്സും
പരിഗണിക്കുന്നതിനായുളള തീരുമാനം
സര്‍ക്കാര്‍ തലത്തില്‍
ഉണ്ടായിട്ടുണ്ടോ; അറിയിക്കുമോ?
360.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പുതിയ
അക്ഷയ കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;
(
ബി )
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍ ഒരു പുതിയ
അക്ഷയ കേന്ദ്രം അനുവദിക്കണം
എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള
പഞ്ചായത്ത് ഭരണസമിതിയുടെ
നിവേദനം (എം.എല്‍.എ.യുടെ കത്ത്
ഉള്‍പ്പെടെ നല്‍കിയത്)
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഉണ്ടെങ്കില്‍
അതിന്മേല്‍ ഇതുവരെ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കുമോ?
361.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പേരാമ്പ്ര,
മേലടി, പന്തലാനി ബ്ലോക്കുകളിലെ
പഞ്ചായത്തുകളില്‍ ഗ്രേഡ് I ,
ഗ്രേഡ് II, ഗ്രേഡ് III
ഓവര്‍സിയറുമാരുടെയും എ. ഇ., എ.
എക്സ്. ഇ. മാരുടെയും ഒഴിവുകള്‍
എത്രയുണ്ടെന്ന് പഞ്ചായത്ത്
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഒഴിവുകള്‍ നികത്താത്തത് കാരണം
പദ്ധതി പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഈ
ഒഴിവുകള്‍ നികത്തുന്നതിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
362.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നഗരസഭകള്‍ക്ക്
സ്വന്തമായുളള മാതൃശിശു സംരക്ഷണ
കേന്ദ്രങ്ങളുടെ നവീകരണത്തിനായി
കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍
നടപ്പാക്കിയ പദ്ധതികളുടെ
വിശദാംശങ്ങള്‍ അറിയിക്കുമോ;
(
ബി )
നഗരസഭകളിലെ
മാതൃശിശു സംരക്ഷണ
കേന്ദ്രങ്ങളില്‍ ഏതൊക്കെ
കേന്ദ്രങ്ങളെയാണ് അര്‍ബന്‍
ഹെല്‍ത്ത് സെന്ററായി
ഉയര്‍ത്തിയിട്ടുളളത് എന്ന്
അറിയിക്കുമോ;
(
സി )
നഗരസഭകളിലെ
മാതൃശിശു സംരക്ഷണ
കേന്ദ്രങ്ങളില്‍ ജോലി
നിര്‍വഹിയ്ക്കേണ്ട ജൂനിയര്‍
പബ്ലിക് ഹെല്‍ത്ത് നഴ്സുമാരെ
നഗരസഭകളുടെ മറ്റ് ജോലികള്‍ക്ക്
നിയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
പകര്‍ച്ചവ്യാധികള്‍
പടര്‍ന്നുപിടിക്കുന്ന
സാഹചര്യത്തില്‍ ജൂനിയര്‍
പബ്ലിക് ഹെല്‍ത്ത് നഴ്സുമാരെ
മാതൃശിശു സംരക്ഷണ
കേന്ദ്രത്തില്‍ തന്നെ ജോലി
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
363.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയിലെ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ 2011-16
കാലഘട്ടത്തില്‍ നിയമിച്ച
ഉദ്യോഗസ്ഥരുടെ എണ്ണം
വ്യക്തമാക്കാമോ;
(
ബി )
2016
ജൂണ്‍ 1 മുതല്‍2021 ആഗസ്റ്റ് 31
വരെ വയനാട് ജില്ലയിലെ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍
വിവിധ തസ്തികകളില്‍ നിയമിച്ച
ഉദ്യോഗസ്ഥരുടെ എണ്ണം
വ്യക്തമാക്കാമോ?
364.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ റീബില്‍ഡ് കേരള
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഏതെല്ലാം തദ്ദേശ റോഡുകള്‍ ആണ്
നവീകരിക്കുന്നതെന്ന്
അറിയിക്കാമോ; ഓരോ റോഡിനും
എത്ര തുക വീതമാണ്
അനുവദിച്ചിട്ടുളളത് എന്ന്
അറിയിക്കാമോ?
365.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
CAPART,
PAD(Kerala) എന്നീ ഓഫീസുകള്‍
നിര്‍ത്തലാക്കിക്കൊണ്ടുളള
സംസ്ഥാന സര്‍ക്കാരിന്റെ
ഉത്തരവിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(
ബി )
PAD(Kerala)
കേരള വഴി കൊല്ലം ജില്ലയില്‍
കരുനാഗപ്പളളി താലൂക്കില്‍
പാവുമ്പ പി.ഒ.യില്‍ ഗ്രാമവികസന
പൗരസമിതി രജിസ്റ്റര്‍ നമ്പര്‍
ക്യൂ 171/191 എന്ന സര്‍ക്കാര്‍
സംഘടനയ്ക്ക് 1996-2020 വരെ എത്ര
പ്രോജക്ടുകള്‍ക്കാണ് ധനസഹായം
ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ; അത്തരത്തില്‍
ധനസഹായം
അനുവദിച്ചിട്ടുണ്ടെങ്കില്‍ ആയത്
അനുവദിച്ചു കൊണ്ടുളള
ഉത്തരവിന്റെ പകര്‍പ്പും
പ്രോജക്ടുകളുടെ വിശദ
വിവരങ്ങളുടെ പകര്‍പ്പും
ലഭ്യമാക്കാമോ;
(
സി )
PAD(Kerala)
വഴി എത്ര പ്രോജക്ടുകളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ; നടപ്പിലാക്കിയ
പ്രോജക്ടുകള്‍ ഉണ്ടെങ്കില്‍
ആയത് നടപ്പിലാക്കിയ വര്‍ഷം,
മാസം, തീയതി എന്നിവ
വ്യക്തമാക്കാമോ;
(
ഡി )
മേല്‍പ്പറഞ്ഞ
സര്‍ക്കാരിതര സംഘടനയ്ക്ക്
പ്രോജക്ട് നം.0414/0015/97-98
RSP/SSZ/dtd 15/05/1998 എന്ന
സ്കീമിന് എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ടി സ്കീമിന്റെ
ഗുണഭോക്താക്കളുടെ എണ്ണം
വ്യക്തമാക്കാമോ; മേല്‍പ്പറഞ്ഞ
സംഘടനയുടെ പേരില്‍ തുകകള്‍
കൈപ്പറ്റിയ ആളുകളുടെ വിവരങ്ങള്‍
വിശദമാക്കാമോ?
366.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സി.എം.എല്‍.ആർ.ആർ.പി.യില്‍
ഉള്‍പ്പെടുത്തി ഗുരുവായൂര്‍
നിയോജക മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച റോഡുകളുടെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഗുരുവായൂര്‍ മണ്ഡലത്തില്‍ എത്ര
റോഡുകളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇനിയും
നിര്‍മ്മാണം
പൂര്‍ത്തീകരിയ്ക്കാത്ത
പ്രവൃത്തികളും നിര്‍മ്മാണം
പൂര്‍ത്തീകരിയ്ക്കുന്നതിന് ഓരോ
പ്രവൃത്തിയിലും സ്വീകരിച്ച
നടപടികളും വ്യക്തമാക്കാമോ?
367.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തില്‍
വ്യവസായ വികസന
കാഴ്ചപ്പാടോടുകൂടി നിരവധി
സ്റ്റാര്‍ട്ട് അപ്പുകള്‍
വിവിധങ്ങളായ ഏജന്‍സികള്‍ മുഖേന
തുടങ്ങുന്നതിന് പദ്ധതികള്‍
ആവിഷ്കരിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ടൗണ്‍ പ്ലാന്‍
പദ്ധതിക്കുവേണ്ടി
അനുവദിക്കപ്പെട്ട സ്ഥലത്ത്
പ്രൊജക്റ്റുകള്‍ ആരംഭിക്കാന്‍
സംരംഭകര്‍ തയ്യാറാകുമ്പോള്‍
നിശ്ചിത ദിവസങ്ങള്‍ക്കകം
നിയമാനുസൃതമായ അനുമതി
ലഭിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
നിയമാനുസൃതമായ
അനുമതി ലഭിക്കുന്നതിന് തടസ്സം
നില്‍ക്കുന്ന
ഉദ്യാേഗസ്ഥര്‍ക്കെതിരെ നടപടി
സ്വീകരിക്കുമോ?
368.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നഗരാസൂത്രണത്തിന്റെ
ഭാഗമായി പട്ടണങ്ങളുടെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിവരുന്നുണ്ടോ;
(
ബി )
നീലേശ്വരം
നഗരസഭയുടെ ബഹുമുഖമായ വികസനം
മുന്‍നിര്‍ത്തി നഗരാസൂത്രണം
നടത്തിയിട്ടുണ്ടോ;
(
സി )
ഇവിടെ
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിക്കുന്നതെന്നും
വ്യക്തമാക്കാമോ?
369.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോഴിക്കോട്
വികസന അതോറിറ്റി കോഴിക്കോട്
കോര്‍പ്പറേഷനില്‍
ലയിപ്പിച്ചതിന്റെ ഭാഗമായി വികസന
അതോറിറ്റിയില്‍ നിലവിലുള്ള
തസ്തികകള്‍ കോര്‍പ്പറേഷനു
കൈമാറുന്നതിനു നടപടി
സ്വീകരിക്കുമോ;
(
ബി )
കോഴിക്കോട്
കോര്‍പ്പറേഷനില്‍ ആരോഗ്യ
വിഭാഗത്തില്‍ ജീവനക്കാരുടെ
മുകള്‍ തട്ടിലുള്ള തസ്തികകളുടെ
കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
370.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മാവേലിക്കര
തഴക്കരയില്‍ എക്സൈസ് കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
371.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോഴിക്കോട്
നഗരത്തില്‍ എക്സൈസ് ടവര്‍
നിര്‍മ്മിക്കന്നതിന്
പദ്ധതിയുണ്ടോ;
(
ബി )
എക്സൈസ്
ടവര്‍ നിര്‍മ്മാണത്തിന്
റവന്യൂവകുപ്പിന്റെ ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
ഉണ്ടെങ്കില്‍
നിലവിലെ സ്ഥിതി വിശദമാക്കാമോ?
372.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പുതുക്കാട്
താലൂക്ക് ആശുപത്രിയില്‍
വിമുക്തി പദ്ധതിയുടെ ഭാഗമായി
ഒരു "ഡീ അഡിക്ഷന്‍ സെന്റര്‍"
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ബി )
പുതുക്കാട്
മണ്ഡലത്തിലെ പറപ്പൂക്കര
പഞ്ചായത്തിലെ നന്തിക്കര
ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി സ്കൂളില്‍
(ജി.വി.എച്.എസ്.എസ്.ല്‍)
എക്സൈസ് വകുപ്പിന്റെ
"ഉണര്‍വ്വ്" പദ്ധതി
നടപ്പാക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയിന്മേല്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പദ്ധതിയുടെ ഭാഗമായി എന്തെല്ലാം
വികസന പ്രവര്‍ത്തനങ്ങളാണ്
നടപ്പാക്കുക എന്ന് അറിയിക്കാമോ?
373.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ലഹരി
വിമുക്ത കേരളം എന്ന ലക്ഷ്യം
സാക്ഷാത്കരിക്കുന്നതിനായി
എക്സൈസ് വകുപ്പിനു കീഴില്‍
വിമുക്തി മിഷന്റെ ഭാഗമായി
ചാലക്കുടി താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയിലെ ഡി-അഡിക്ഷന്‍
സെന്ററിന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നത്
പരിഗണനയിലുണ്ടോ;
(
ബി )
ഇതിനായി
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
;ഉണ്ടെങ്കില്‍ നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ?
374.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യുടെ
ഡിപ്പോകളിലെ കെട്ടിടങ്ങളിൽ
ബിവറേജസ് കോർപ്പറേഷന്റെ
മദ്യശാലകൾ തുടങ്ങാൻ
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്തെ
മദ്യ ഷോപ്പുകളിലെ അസൗകര്യങ്ങളെ
ഹൈക്കോടതി വിമർശിച്ചതിനെ
തുടർന്നാണോ ഔട്ട്‌ലെറ്റുകൾ
കെ.എസ്.ആർ.ടി.സി.യുടെ
ഡിപ്പോകളിൽ മാറ്റി സ്ഥാപിക്കാൻ
സർക്കാർ തീരുമാനമെടുത്തതെന്ന്
അറിയിക്കുമോ;
(
സി )
കെ.എസ്.ആർ.ടി.സി.
യുടെ ഡിപ്പോകളിൽ ബിവറേജസ്
കോർപ്പറേഷന്റെ മദ്യശാലകൾ
ആരംഭിച്ചാൽ കെ.എസ്.ആർ.ടി.സി.
ബസുകളിൽ യാത്ര ചെയ്യുന്ന
സ്ത്രീകളുടെയും കുട്ടികളുടെയും
സുരക്ഷയെ ബാധിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
സ്ത്രീകളുടെയും
കുട്ടികളുടെയും സുരക്ഷ
മുൻനിർത്തി ഈ കാര്യത്തിൽ
എന്തെങ്കിലും പഠനം സർക്കാർ
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
375.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാര്‍ അധികാരത്തില്‍
വരുമ്പോള്‍ സംസ്ഥാനത്ത് എത്ര
ബാറുകളാണ് ഉണ്ടായിരുന്നത്
എന്നതിന്റെ കണക്ക്
ലഭ്യമാക്കുമോ;
(
ബി )
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന ശേഷം അഞ്ച്
വര്‍ഷത്തിനകം എത്ര
ബാറുകള്‍ക്കാണ് അനുമതി
നല്‍കിയത്; വിശദ വിവരം
നല്‍കുമോ;
(
സി )
നിലവില്‍
സംസ്ഥാനത്ത് എത്ര ബാറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്നതിന്റെ ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
376.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
യു.ഡി.എഫ്. സര്‍ക്കാരിന്റെയും
എല്‍.ഡി.എഫ്. സര്‍ക്കാരിന്റെയും
കാലത്തെ മദ്യ ഉപയോഗം
സംബന്ധിച്ച് കണക്കുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഏതു
കാലഘട്ടത്തിലാണ് മദ്യ ഉപയോഗം
കൂടുതല്‍ ഉളളത് എന്ന്
വ്യക്തമാക്കാമോ;
(
സി )
ബാറുകള്‍
പൂട്ടിയതുകൊണ്ട് മദ്യ ഉപയോഗം
കുറഞ്ഞിട്ടുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
377.
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. മഞ്ഞളാംകുഴി അലി
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
എറണാകുളം
കാക്കനാട്ടെ അപ്പാർട്ട്മെന്റിൽ
നിന്നും ഗുരുതര ആരോഗ്യ
പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രാസ
ലഹരിപദാർത്ഥങ്ങൾ പിടിച്ചെടുത്ത
സംഭവത്തിൽ ചില പ്രതികളെ
ഒഴിവാക്കിയിരുന്നോ; എങ്കില്‍
കാരണം വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഫ്ലാറ്റിൽ നിന്നും രണ്ടുതവണയായി
ലഹരിപദാർത്ഥങ്ങൾ പിടിച്ചെടുത്ത
സംഭവം ഒറ്റ കേസ് ആക്കണമെന്ന
നിർദേശം അവഗണിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
എങ്കിൽ
കുറ്റക്കാരായവർക്കെതിരെ എന്തു
നടപടി സ്വീകരിച്ചു;
വ്യക്തമാക്കാമോ?
378.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തില്‍
കഞ്ചാവ്-മയക്കുമരുന്ന് കച്ചവടം
വര്‍ദ്ധിച്ചു വരികയാണെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(
ബി )
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ തുറക്കാന്‍
പോകുന്ന പശ്ചാത്തലത്തില്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപ
പ്രദേശങ്ങളില്‍ നടക്കു
കഞ്ചാവ്-മയക്കുമരുന്ന്
വില്പനകളുടെ പരിശോധന
കാര്യക്ഷമമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
379.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാലപ്പഴക്കത്താലും
അസൗകര്യങ്ങളാലും
വീര്‍പ്പുമുട്ടുന്ന കുട്ടനാട്
റേഞ്ച് എക്സൈസ് ഓഫീസ് നവീകരണം
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഈ
ഓഫീസിന്റെ പുനരുദ്ധാരണം
അടിയന്തരമായി
പൂർത്തീകരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
സി )
പുതുതായി
നിര്‍മ്മിക്കുന്ന ഓഫീസില്‍
എന്തെല്ലാം സൗകര്യങ്ങള്‍ ആണ്
നല്‍കുന്നത് എന്ന്
വ്യക്തമാക്കുമോ?
380.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ,
ഗ്രാമവികസനം, എക്സൈസ് വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവിഡ്
സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക്
കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി
വസ്തുക്കള്‍ മറ്റു
സംസ്ഥാനങ്ങളിൽ നിന്നും
കടത്തിക്കൊണ്ടുവരുന്നത്
തടയുന്നതിന് എന്തെല്ലാം
നടപടികളാണ് എക്സൈസ് വകുപ്പ്
സ്വീകരിച്ചു വരുന്നതെന്ന്
അറിയിക്കാമോ;
(
ബി )
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികളുടെ ഇടയിലെ ലഹരി
ഉപയോഗം തടയുന്നതിനായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്; ഈ
നടപടികൾ കാര്യക്ഷമമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
സി )
കോവിഡ്
ലോക്ക്ഡൗൺ കാലത്ത് കഞ്ചാവ്
ഉള്‍പ്പെടെയുള്ള ലഹരി
വസ്തുക്കളുടെ ഉപയോഗം കൂടിവരുന്ന
സാഹചര്യത്തില്‍ ഇത്തരം ലഹരി
വസ്തുക്കളുടെ വ്യാപനവും
ഉപയോഗവും തടയാന്‍ വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് വിശദമാക്കാമോ?
381.
ശ്രീ
കെ യു ജനീഷ് കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ
സ്വയംഭരണ, ഗ്രാമവികസനം,
എക്സൈസ് വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോന്നി
മണ്ഡലത്തിലെ കോന്നി മെഡിക്കല്‍
കോളേജില്‍ അനുവദിച്ച ലഹരി
വിമുക്തി കേന്ദ്രം
ആരംഭിക്കുന്നതിനുള്ള നടപടി
തുടങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നിലവിലെ സ്ഥിതി
വിശദമാക്കാമോ?
|
|
|
|
|
|
|
|