ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
റേഷൻ വിതരണത്തില്‍ കേന്ദ്ര
സർക്കാരും സംസ്ഥാന സർക്കാരും
വഹിക്കുന്ന ചെലവ് എത്ര ശതമാനം
വീതമാണെന്ന് വ്യക്തമാക്കാമോ;
(
ബി )
ഇക്കഴിഞ്ഞ
വർഷം സംസ്ഥാനത്ത് വിതരണം
ചെയ്യുന്നതിനായി കേന്ദ്ര
സർക്കാർ അനുവദിച്ചിട്ടുള്ള റേഷൻ
ഉൽപ്പന്നങ്ങള്‍ ഏതൊക്കെയാണ്;
ഓരോ ഇനവും എത്ര അളവുകളിലാണ്
ആനുവദിക്കപ്പെട്ടിട്ടുളളത്
എന്ന് വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍ നൽകാമോ;
(
സി )
കേന്ദ്ര
സർക്കാരിൽ നിന്നും
അനുവദിച്ചിട്ടുള്ള റേഷൻ
ഉൽപ്പന്നങ്ങളിൽ എത്ര ശതമാനം
ഉൽപ്പന്നങ്ങളുടെ വിതരണമാണ്
നാളിതുവരെ
പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ഡി )
എങ്കിൽ
ആയത് മുഴുവനായും വിതരണം ചെയ്യാൻ
കഴിയാത്തതിന്റെ കാരണങ്ങള്‍
എന്തൊക്കെയാണ്; വിശദാംശങ്ങള്‍
നല്‍കാമോ;
(
ഇ )
നാളിതുവരെ
സംസ്ഥാനത്തിന് കേന്ദ്ര
സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള
റേഷന്‍ വിഹിതത്തില്‍
സംസ്ഥാനത്തിന്
ലഭ്യമാക്കിയിട്ടുള്ള അളവുകളില്‍
കുറവ് ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഒരോ ഇനത്തിലും എത്ര
വീതമാണ് കുറവുണ്ടായിട്ടുള്ളത്;
കുറവുണ്ടായതിനുള്ള കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ?