STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5347.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് സേനയ്ക്ക് വേണ്ടി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്ന നടപടിയ്ക്ക് പകരം എയർ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
5348.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസരംഗത്ത് രാജ്യത്ത് ഒന്നാമതായ കേരളീയര്‍ സിവില്‍ സര്‍വ്വീസ് പോലുളള മത്സരപരീക്ഷകളില്‍ അടുത്ത കാലത്തായി മികവ് പുലര്‍ത്തുന്നുവെന്നും സിവില്‍ സര്‍വ്വീസ് ബാലികേറാമലയാണെന്ന ധാരണ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും കരുതുന്നുണ്ടോ;
( ബി )
എങ്കില്‍ കഴിഞ്ഞ വര്‍ഷം സിവില്‍ സര്‍വ്വീസ് ഫലത്തില്‍ ആദ്യത്തെ നൂറില്‍ എത്രപേര്‍ മലയാളികളായിരുന്നുവെന്നും ആയത് ഈ വര്‍ഷം എത്രയാണെന്നും വ്യക്തമാക്കാമോ; ഇതില്‍ പെണ്‍കുട്ടികളുടെ മികവ് എടുത്തുപറയേണ്ടതാണെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് നിലവില്‍ സിവില്‍ സര്‍വ്വീസിന് മികച്ച പരിശീലനം നല്‍കുന്ന എത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ തിരുവനന്തപുരത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വ്വീസ് അക്കാഡമിയുടെ മാതൃകയില്‍ ജില്ലാ കേന്ദ്രങ്ങളില്‍ പരിശീലനത്തിനായി നിലവിലുളള സൗകര്യങ്ങള്‍ സുസജ്ജമാക്കിയാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരടക്കം കൂടുതല്‍ പേര്‍ക്ക് സിവില്‍ സര്‍വ്വീസ് നേടാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ;
( ഇ )
എങ്കില്‍ മേല്‍പ്പറഞ്ഞ ലക്ഷ്യത്തിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
5349.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ നിലവില്‍ പൊതു പരിപാടികള്‍ക്ക് എത്ര പേര്‍ക്ക് പങ്കെടുക്കാമെന്നും പങ്കെടുക്കുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ എടുക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും വിശദമാക്കാമോ?
5350.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന് കീഴിലുള്ള എത്ര വകുപ്പുകളിൽ കേന്ദ്ര ദുരന്ത നിവാരണ നിയമപ്രകാരമുള്ള ദുരന്തനിവാരണ പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ടെന്നുള്ളതിന്റെ വകുപ്പ് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഏതെങ്കിലും വകുപ്പുകളിൽ ഇനിയും പ്ലാൻ തയ്യാറാക്കാൻ ഉണ്ടോ; വ്യക്തമാക്കുമോ?
5351.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തിന് കോടതിയെ സമീപിക്കുക വഴി സംസ്ഥാന ഖജനാവിന് ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് നിയന്ത്രിക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
വിവിധ വകുപ്പുകള്‍ തമ്മിലുള്ള വ്യവഹാരങ്ങള്‍ കാരണം പദ്ധതികളുടെ നടത്തിപ്പ് വൈകുന്നതും ഉപേക്ഷിക്കേണ്ടി വരുന്നതുമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നും അറിയിക്കുമോ?
5352.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജക മണ്ഡലത്തിലെ എത്ര പ്രവൃത്തികള്‍ക്ക് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഇനി ഭരണാനുമതി നല്‍കുവാനുളള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്നറിയിയ്ക്കാമോ?
5353.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോതമംഗലം മണ്ഡലത്തില്‍ എത്ര തുകയുടെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാം വകുപ്പുകള്‍ മുഖേന എന്തെല്ലാമാണെന്നും ഓരോ വകുപ്പിലും എത്ര തുകയുടെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും വകുപ്പ് തിരിച്ച് തുക സഹിതം വ്യക്തമാക്കാമോ;
( സി )
റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി കോതമംഗലം മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പ്രവൃത്തികളില്‍ ഓരോ വകുപ്പിലും നടപ്പിലാക്കി വരുന്നവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത എല്ലാ പ്രവൃത്തികളും അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5354.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍/സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന ഔദ്യോഗിക പരിപാടികളില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന്/ക്ഷണിക്കണമെന്ന് ഉത്തരവുകള്‍ നിലിവിലുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങള്‍ നടത്തുന്ന ഔദ്യോഗിക പരിപാടികളില്‍ പ്രസ്തുത മണ്ഡലത്തിലെ എം.എല്‍.എ.യെ കൂടാതെ തൊട്ടടുത്ത മണ്ഡലത്തിലെ എം.എല്‍.എ.യെ കൂടി നിര്‍ബന്ധമായും ക്ഷണിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ഉത്തരവുകള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
തൊട്ടടുത്ത മണ്ഡത്തിലെ എം.എല്‍.എ.യെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല എന്ന കാരണത്താല്‍ അപ്രകാരം ക്ഷണിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നതിന് ഉത്തരവുകള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
5355.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാരണം സെക്രട്ടേറിയറ്റിൽ നിർത്തി വെച്ചിരുന്ന പഞ്ചിങ് പുനരാരംഭിച്ചിട്ടുണ്ടോയെന്ന് അറിയിയ്ക്കാമോ;
( ബി )
സെക്രട്ടറിയറ്റ് ഓഫീസ് മാന്വൽ ചാപ്റ്റർ 24 പ്രകാരമാണോ പഞ്ചിങ് സമയം ക്രമീകരിച്ചിട്ടുള്ളതെന്ന് അറിയിയ്ക്കാമോ;
( സി )
പ്രസ്തുത മാന്വൽ പ്രകാരം സെക്രട്ടറിയറ്റിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഹാജർ സമയം എത്ര മണി മുതല്‍ എത്ര മണിവരെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
സെക്രട്ടേറിയറ്റിനു പുറമെ മറ്റേതെല്ലാം വകുപ്പുകളിലാണ് നിലവിൽ പഞ്ചിങ് നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിയ്ക്കാമോ?
5356.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പീഡന പരാതികൾ കൈകാര്യം ചെയ്യുന്നതിനായി സര്‍ക്കാര്‍ ആഫീസുകളില്‍ രൂപീകരിച്ചിട്ടുള്ള ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റികള്‍ക്കുള്ള മാർഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
ഇത്തരം കമ്മിറ്റികള്‍ക്ക് ശിക്ഷാ നടപടികള്‍ സ്വീകരിക്കുവാനുള്ള അധികാരമുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5357.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ സർവീസിൽ നിന്നും വിരമിക്കുന്ന അവിവാഹിതരുടെ മരണാനന്തര പെൻഷൻ നോമിനിയായി ആരെയൊക്കെ നിശ്ചയിക്കാന്‍ കഴിയും; വിശദമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച സർവീസ് ചട്ടങ്ങൾ ഏതെല്ലാമാണെന്ന് പറയാമോ; ആയതിന്റെ പകർപ്പുകൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നത് പരിഗണനയിൽ ഉണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ഡി )
ചട്ടങ്ങളിൽ പറയുന്നവർ ഇല്ലാത്തപക്ഷം സഹോദരിയുടെ മകൻ/മകളെ മരണാനന്തര പെൻഷൻ നോമിനിയായി പരിഗണിക്കുന്നതിന് നടപടികൾ സ്വീകരിക്കാമോ?
5358.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സെക്രട്ടേറിയറ്റിലെ ഫയല്‍ മൂവ്മെന്റ് സംവിധാനത്തിലെ തട്ടുകള്‍ കുറയ്ക്കാന്‍ നടപടി സ്വീകരിയ്ക്കുമോ;
( ബി )
കോവിഡ് കാരണം കെട്ടിക്കിടക്കുന്ന ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഫയല്‍ അദാലത്തുകള്‍ നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിയ്ക്കുമോ എന്ന് വ്യക്തമാക്കാമോ?
5359.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ആഫീസുകളിലെ അധിക തസ്തികകള്‍ കണ്ടെത്തി പുനര്‍വിന്യസിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
കാലാവധി അവസാനിച്ച കേന്ദ്രപദ്ധതികളിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
5360.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുഭരണ വകുപ്പില്‍ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ എത്ര അംഗീകൃത തസ്തികകളുണ്ടെന്ന് വ്യക്തമാക്കാമോ; ഗ്രേഡ്-2, ഗ്രേഡ്-1, സീനിയർ ഗ്രേഡ്, സെലക്ഷൻ ഗ്രേഡ് എന്നിങ്ങനെ തരം തിരിച്ച് വിവരം ലഭ്യമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ ഓരോ ഗ്രേഡിലും നിലവിൽ എത്ര ഒഴിവുകളുണ്ടെന്നും ഒഴിവുകൾ നിലവില്‍വന്ന തീയതിയും പ്രസ്തുത ഒഴിവുകളിലേക്ക് സ്ഥാനക്കയറ്റം നൽകിയ തീയതിയും തരം തിരിച്ച് നൽകുമോ;
( സി )
മേൽപ്പറഞ്ഞ ഒഴിവുകളിൽ എൻട്രി കേഡറായ ഗ്രേഡ്-2-ലെ ഒഴിവുകള്‍ പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത തീയതികൾ അറിയിക്കുമോ;
( ഡി )
കമ്പ്യൂട്ടർ അസിസ്റ്റന്‍റ് തസ്തികയുടെ നിലവിലുളള ഗ്രഡേഷൻ ലിസ്റ്റ് നൽകാമോ; പ്രസ്തുത ഗ്രഡേഷൻ ലിസ്റ്റിലെ എത്രാമത്തെ ക്രമനമ്പർ വരെയുളളവർക്കാണ് കമ്പ്യൂട്ടർ അസിസ്റ്റന്‍റ് ഗ്രേഡ്-1 ലേക്ക് പ്രോമോഷൻ നൽകിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത തസ്തികയില്‍ സ്ഥാനക്കയറ്റം നൽകുന്നതിലെ കാലതാമസം മൂലം എൻട്രി കേഡറില്‍ ഒഴിവുകൾ സൃഷ്ടിക്കപ്പെടുന്നതിന് താമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് ഒഴിവാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ ?
5361.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/എയ്ഡഡ് മേഖലകളിലെ ജീവനക്കാരുടെ പിന്നാക്ക വിഭാഗ പ്രാതിനിധ്യം സംബന്ധിച്ച കണക്കുകള്‍ തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
സെന്‍സസിനൊപ്പം ജാതി സെന്‍സസ് എടുക്കുന്നത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള സെന്‍സസ് എടുക്കുന്നത് സംബന്ധിച്ച WP (C) 19937/2009 നമ്പര്‍ ഹൈക്കോടതി വിധി നിലവിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5362.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുഭരണ സെക്രട്ടേറിയറ്റിലെ ഇരുന്നൂറ്റി ഇരുപത് ഓഫീസ് അറ്റന്‍ഡന്റ് തസ്തികകള്‍ നിര്‍ത്തലാക്കി ഉത്തരാവായിട്ടുണ്ടോ; എങ്കില്‍ ഈ തസ്തികകള്‍ നിര്‍ത്തലാക്കുന്നതിനുണ്ടായ സാഹചര്യം എന്താണെന്ന് വിശദമാക്കാമോ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത തസ്തികകള്‍ നിര്‍ത്തലാക്കുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ പഠന റിപ്പോര്‍‌ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത റിപ്പോര്‍‌ട്ട് സമര്‍പ്പിച്ച സമിതിയില്‍ ആരെല്ലാം ഉണ്ടായിരുന്നെന്ന് വ്യക്തമാക്കാമോ; സമിതി റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
( ഡി )
പൊതുഭരണ സെക്രട്ടേറിയറ്റില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിലവില്‍ എത്ര താല്‍ക്കാലിക ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ; ഇവരുടെ നിയമനരീതി വ്യക്തമാക്കുമോ?
5363.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയെ തുടർന്ന് സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന എത്ര താല്കാലി‍ക, ദിവസ വേതന ജീവനക്കാരെയാണ് ഇതു വരെ പിരിച്ചുവിട്ടിട്ടുള്ളത്; വകുപ്പ് തിരിച്ച് എണ്ണം വ്യക്തമാക്കാമോ?
5364.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവരാവകാശ നിയമത്തിലെ വകുപ്പ് 26 (1) (എ) പ്രകാരം 2016-17 മുതല്‍ 2020-21 വരെ എന്തെല്ലാം വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിയമത്തിലെ വകുപ്പ് 26 (1) (ഡി) പ്രകാരം 2016-17 മുതല്‍ 2020-21 വരെ ഉദ്യോഗസ്ഥര്‍ക്ക് ഏതെല്ലാം ദിവസങ്ങളില്‍ എവിടെയെല്ലാം വച്ച് പരിശീലനം നല്‍കിയെന്ന് വ്യക്തമാക്കാമോ;
( സി )
വിവരാവകാശ നിയമത്തിലെ വകുപ്പ് 26 (2) പ്രകാരം പ്രസ്തുത നിയമവുമായി ബന്ധപ്പെട്ട ഗൈഡ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; പ്രസ്തുത ഗൈഡ് ഏതെല്ലാം വര്‍ഷങ്ങളില്‍ പുതുക്കി പ്രസിദ്ധീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
5365.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ തുക എത്രയെന്നും ഏത് ഹെഡ് ഓഫ് അക്കൗണ്ട് പ്രകാരമാണ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസ്തുത തുക വകയിരുത്തുന്നതെന്നും വിശദമാക്കാമോ;
( ബി )
നിലവില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ മുമ്പാകെ എത്ര പരാതികളും അപ്പീലുകളും തീര്‍പ്പാക്കാന്‍ ബാക്കിയുണ്ടെന്ന് അറിയിക്കാമോ?
5366.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ 5 സാമ്പത്തിക വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ചെലവഴിച്ച തുക എത്രയെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ചെലവഴിച്ച തുകയുടെ ഓഡിറ്റ് ചെയ്ത കണക്ക് വ്യക്തമാക്കാമോ?
5367.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നോളജ് ഇക്കോണമി മിഷന്‍ എന്ന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരിലേയ്ക്ക് പദ്ധതി എത്തിക്കുന്നതിനും കൂടുതല്‍ പ്രചാരണ പരിപാടികള്‍ സ്വീകരിക്കുമോ?
5368.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഈ പദ്ധതികളുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
5369.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ റീ ബില്‍ഡ് കേരള പദ്ധതി പ്രകാരം നടപ്പിലാക്കിയ പ്രവൃത്തികള്‍ വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
5370.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീമതി കെ.കെ.രമ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയം, ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിദുരന്ത ബാധിത മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിക്കാൻ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വിശദമാക്കാമോ;
( ബി )
പ്രളയം തടയാൻ റൂം ഫോർ റിവർ അടക്കമുള്ള പദ്ധതികൾ റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ?
5371.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ എത്തിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ സംവിധാനത്തിലൂടെ 2021 ഒക്ടോബർ 14 മുതൽ 17 വരെ സംസ്ഥാനത്ത് ഉണ്ടായ കനത്ത മഴയെയും ഉരുൾപ്പൊട്ടലിനെയും സംബന്ധിച്ച എന്തൊക്കെ മുന്നറിയിപ്പ് സന്ദേശങ്ങൾ ഏതൊക്കെ പ്രദേശങ്ങളിൽ ഏതൊക്കെ മാർഗ്ഗങ്ങളിലൂടെ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
5372.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ, വല്യേന്ത പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് പരിസ്ഥിതിലോലപ്രദേശത്താണെന്നും ഇവയുടെ പ്രവര്‍ത്തനം നിരോധിക്കണമെന്നും കാട്ടി ജൈവവൈവിധ്യബോര്‍ഡ് റിപ്പോർട്ട് നല്‍കിയിരുന്നോ; എങ്കിൽ ഈ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതിലോലവും ജൈവവൈവിധ്യമുള്ളതും സംരക്ഷിക്കപ്പെടേണ്ടതുമായ പ്രദേശമാണ് കൂട്ടിക്കല്‍ എന്ന് പ്രസ്തുത റിപ്പോർട്ടിൽ പരാമര്‍ശിച്ചിട്ടുണ്ടോ?
5373.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവർഷമാകുമ്പോൾ സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ദുരന്തങ്ങളുടെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തിയിട്ടുണ്ടോ എന്ന്‌ അറിയിക്കുമോ;
( ബി )
പ്രകൃതിക്ഷോഭമടക്കം ഉള്ള ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിന് ദീർഘകാല പദ്ധതികൾ ശാസ്ത്രീയമായി ആവിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ;
( സി )
പ്രകൃതിവിഭവങ്ങളുടെ അനാവശ്യ ചൂഷണങ്ങളും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന കയ്യേറ്റങ്ങളും ഇത്തരം ദുരന്തങ്ങൾക്ക് കാരണം ആകുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ആയത് ശക്തവും ശാസ്ത്രീയവുമായി തടയുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5374.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുന്നത് സംബന്ധിച്ച് 2021 ഒക്ടോബർ 14 മുതൽ 16 വരെയുള്ള തീയതികളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേന എന്തെങ്കിലും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഏതൊക്കെ പ്രദേശങ്ങളിലേക്ക് ഏത് രീതിയിലുള്ള മുന്നറിയിപ്പുകളാണ് നൽകിയത് എന്നതിന്റെ വിശദാംശം നൽകുമോ?
5375.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ നിയന്ത്രണ മേഖലയിലുള്‍പ്പെടുന്നവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി നിലവിലുള്ള ചട്ടങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മേഖലയില്‍ ഭൂമിയുണ്ട് എന്ന കാരണത്താല്‍ വേറെ ഭൂമിയില്ലാത്തവർക്ക് ലൈഫ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നില്ല എന്നത് പരിഗണിച്ച് പ്രസ്തുത മേഖലയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വീട് നിർമ്മിക്കാന്‍ അനുമതി നല്‍കുന്നതിനുള്ള നടപടി വേഗത്തിലാക്കാന്‍ തയ്യാറാവുമോയെന്ന് വ്യക്തമാക്കാമോ?
5376.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ പരിപാലന നിയമത്തില്‍ പയ്യന്നൂര്‍ മണ്ഡലത്തിലെ രാമന്തളി മുന്‍പ് കായല്‍ ദ്വീപ് എന്ന വിഭാഗത്തിലാണോ ഉള്‍പ്പെട്ടിരുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
നാല് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന രാമന്തളി ഗ്രാമപഞ്ചായത്തിനെ കായല്‍ ദ്വീപ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; എന്ന് വിശദമാക്കാമോ?
5377.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ആര്‍.സി.സി.യില്‍ ജോലി ചെയ്തുവരവേ രോഗ ബാധിതരായ ജീവനക്കാര്‍ക്ക് മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് യഥാസമയം നല്‍കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
നിലവില്‍ എത്ര പേര്‍ക്ക് മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റ് നല്‍കാനുണ്ട്; വിശദാംശം നല്‍കാമോ;
( സി )
ഇതില്‍ മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും യഥാസമയം പ്രസ്തുത തുക അനുവദിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
5378.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എ.എസ്.-മായി ബന്ധപ്പെട്ട് വിവിധ കോടതികളിലായി സര്‍ക്കാര്‍/ചീഫ് സെക്രട്ടറി എതിര്‍ കക്ഷിയായ എത്ര കേസുകള്‍ നിലവിലുണ്ട്; പ്രസ്തുത കേസുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കെ.എ.എസ്.-മായി ബന്ധപ്പെട്ട് വിവിധ കോടതികള്‍ പുറപ്പെടുവിച്ചിട്ടുളള ഏതെങ്കിലും വിധിന്യായം കെ.എ.എസ്. അഡ്വെെസിനെയും നിയമനത്തെയും ബാധിക്കുമോ; വ്യക്തമാക്കുമോ?
5379.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ വന്നിട്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്ക് വിവിധ വകുപ്പുകളില്‍ നിന്നും ആകെ എത്ര ഒഴിവുകളാണ് കണ്ടെത്തിയിട്ടുള്ളത് എന്നറിയിക്കാമോ;
( ബി )
കെ.എ.എസ്.-ലേക്ക് നീക്കി വച്ച രണ്ടാം ഗസറ്റഡ് തസ്തികകളിലെ ഒഴിവുകള്‍ മൂന്ന് ഘട്ടമായി മാത്രമേ നികത്തുകയുള്ളൂ എന്ന് സര്‍‌ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയോ വിവിധ ജീവനക്കാരുടെ സംഘടനകള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കുകയോ ചെയ്തിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
കെ.എ.എസ്.-മായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച 05.01.2015-ലെ G.O(MS) No. 01/2015/GAD ഉത്തരവിന്റെയും കെ.എ.എസുമായി ബന്ധപ്പെട്ട് വിവിധ സര്‍വ്വീസ് സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ 13.01.2017-ലെ മീറ്റിംഗിന്റെ മിനുട്സിന്റെയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ഡി )
05.01.2015-ലെ G.O(MS) No. 01/2015/GAD ഉത്തരവിനും 13.01.2017-ലെ മീറ്റിംഗില്‍ സര്‍വ്വീസ് സംഘടനകള്‍ക്ക് മുഖ്യമന്ത്രി നല്കിയ ഉറപ്പിനും വിധേയമായിട്ടാണോ കെ.എ.എസ്. നിയമന നടപടികള്‍ പുരോഗമിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഇ )
അല്ലായെങ്കില്‍ 13.01.2017-ലെ മീറ്റിംഗില്‍ സര്‍വ്വീസ് സംഘടനകള്‍ക്ക് മുഖ്യമന്ത്രി നല്കിയ ഉറപ്പ് പാലിക്കാന്‍ നിര്‍ദ്ദേശം നല്കുമോയെന്ന് വ്യക്തമാക്കാമോ?
5380.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിനായി നാളിതുവരെ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്ത ആകെ ഒഴിവുകളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ;
( സി )
നിലവില്‍ റിപ്പോര്‍ട്ട് ചെയ്തത് കൂടാതെ ഇനിയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ; ആയതിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ഡി )
186/2019, 187/2019, 188/2019 എന്നീ കാറ്റഗറി നമ്പര്‍ പ്രകാരമുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ നിന്ന് ആകെ എത്ര പേരെ നിയമിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
05.01.2015-ലെ G.O(MS) No. 01/2015/GAD ഉത്തരവിനും മുഖ്യമന്ത്രിയുടെ 13.01.2017-ലെ ഉറപ്പിനും വിധേയമായി ആകെ ഒഴിവുകളുടെ മൂന്നിലൊന്ന് നിയമനങ്ങളാണോ പ്രസ്തുത റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നടത്തുന്നതെന്ന് വ്യക്തമാക്കാമോ?
5381.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ വന്നിട്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്ക് വിവിധ വകുപ്പുകളില്‍ നിന്നും ആകെ എത്ര ഒഴിവുകളാണ് കണ്ടെത്തിയിട്ടുള്ളത് എന്നറിയിക്കാമോ;
( ബി )
കെ.എ.എസിലേക്ക് നീക്കി വച്ച രണ്ടാം ഗസറ്റഡ് തസ്തികകളിലെ ഒഴിവുകള്‍ മൂന്ന് ഘട്ടമായി മാത്രമേ നികത്തുകയുള്ളൂ എന്ന് സര്‍‌ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയോ വിവിധ ജീവനക്കാരുടെ സംഘടനകള്‍ക്ക് മുഖ്യമന്ത്രി ഉറപ്പു നല്കുകയോ ചെയ്തിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
കെ.എ.എസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച 05.01.2015-ലെ G.O(MS) No. 01/2015/GAD ഉത്തരവിന്റെയും കെ.എ.എസുമായി ബന്ധപ്പെട്ട് വിവിധ സര്‍വ്വീസ് സംഘടനകളുമായി ബഹു.മുഖ്യമന്ത്രി നടത്തിയ 13.01.2017-ലെ മീറ്റിംഗിന്റെ മിനുട്സിന്റെയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ഡി )
05.01.2015-ലെ G.O(MS) No. 01/2015/GAD ഉത്തരവിനും 13.01.2017-ലെ മുഖ്യമന്ത്രിയുടെ ഉറപ്പിനും വിധേയമായിട്ടാണോ കെ.എ.എസ്. നിയമന നടപടികള്‍ പുരോഗമിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ഇ )
അല്ലായെങ്കില്‍ 13.01.2017-ലെ മീറ്റിംഗില്‍ സര്‍വ്വീസ് സംഘടനകള്‍ക്ക് മുഖ്യമന്ത്രി നല്കിയ ഉറപ്പ് പാലിക്കാന്‍ നിര്‍ദ്ദേശം നല്കുമോയെന്ന് വ്യക്തമാക്കാമോ?
5382.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്ന് ഘട്ടമായി മാത്രമേ മുഴുവൻ ഒഴിവുകൾ നികത്തി കെ.എ.എസ്. നടപ്പിലാക്കുകയുള്ളൂ എന്ന നിലപാടിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
നിലവില്‍ നടന്നിട്ടുള്ള കെ.എ.എസ്. സെലക്ഷനായി എത്ര ഒഴിവുകൾ പി.എസ്.സി. യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
5383.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഗ്രേഡ് 2 തസ്തികയിലേക്കുള്ള നിയമനത്തിനായി പി.എസ്.സി. നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഏതെല്ലാം ജില്ലകളിലാണെന്നും നിയമന നടപടികൾ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ;
( സി )
ഓരോ ജില്ലയിലും പ്രസ്തുത തസ്തികയിൽ നിലവില്‍ എത്ര ഒഴിവുകൾ വീതമാണ് ഉള്ളതെന്ന് പറയാമോ;
( ഡി )
പ്രസ്തുത തസ്തികയിലേക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഇ )
2021-2022 വർഷത്തിൽ പ്രസ്തുത തസ്തികയിൽ ഉണ്ടാവുമെന്ന് കരുതുന്ന പ്രതീക്ഷിത ഒഴിവുകൾ എത്രയെന്ന് വകുപ്പ്/ജില്ല തിരിച്ച് വിശദാംശങ്ങൾ നൽകാമോ?
5384.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ കേരള പി.എസ്.സി. മുഖേന ഡെപ്യൂട്ടി സെക്രട്ടറി റാങ്ക് മുതല്‍ മുകളിലേക്കുള്ള തസ്തികകളില്‍ നേരിട്ട് നിയമനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
5385.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തി വരുന്ന വിവിധ വകുപ്പുകളിലെ മൂന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാന്‍, ഓവര്‍സിയര്‍, ട്രേസര്‍ തസ്തികകളിലേക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യത എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
വിവിധ വകുപ്പുകളിലെ മൂന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാന്‍, ഓവര്‍സിയര്‍, ട്രേസര്‍ തസ്തികകളുടെ അംഗീകൃത അംഗബലം എത്ര; വിശദമാക്കാമോ;
( സി )
പ്രസ്തുത തസ്തികകളില്‍ നിലവില്‍ ജോലി ചെയ്യുന്നവരില്‍ ഡിപ്ലോമ, ബി.ടെക്., എം.ടെക്. ബിരുദമുള്ള എത്രപേരുണ്ടെന്ന് വ്യക്തമാക്കാമോ?
5386.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിൽ എച്ച്.എസ്.എ. ഫിസിക്കൽ സയൻസ് മലയാളം മീഡിയം എത്ര ഒഴിവുകളാണ് ബന്ധപ്പെട്ട വകുപ്പ് പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
20.10.2020-ല്‍ പ്രസിദ്ധീകരിച്ച തിരുവനന്തപുരം ജില്ല എച്ച്.എസ്.എ. ഫിസിക്കൽ സയൻസ് മലയാളം മീഡിയം (കാറ്റഗറി നമ്പർ 227/2016) റാങ്ക്‌ ലിസ്റ്റിൽനിന്നും എത്രപേർക്ക് നിയമന ശിപാർശ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഒഴിവുകൾ നിലവിലുണ്ടായിട്ടും പ്രസ്തുത തസ്തികയിലേക്ക് നിയമന ശിപാർശ നൽകിയിട്ടില്ലെങ്കിൽ ആയതിനുള്ള കാരണം വ്യക്തമാക്കാമോ;
( ഡി )
തിരുവനന്തപുരം ജില്ലയിൽ പ്രസ്തുത തസ്തികയിലെ നിയമന ശിപാർശയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള കേസുകളോ പരാതികളോ നിലവിലുണ്ടോ; ഉണ്ടെങ്കിൽ ആയത് എത്രയും വേഗം തീർപ്പ് കൽപ്പിച്ച് നിയമന ശിപാർശ നൽകുവാനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5387.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാറ്റഗറി നമ്പർ 516/2019 പ്രകാരം എല്‍.പി.എസ്.എ. തസ്തികയിലേയ്ക്ക് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം നിശ്ചയിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ്; ഓരോ ജില്ലക്കും പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടായിരുന്നോ; വിശദാംശം നൽകുമോ;
( ബി )
മലപ്പുറം ജില്ലയിലെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കിയപ്പോൾ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത വിജ്ഞാപനപ്രകാരം 14 ജില്ലകളിലും തയ്യാറാക്കിയ ഷോർട്ട് ലിസ്റ്റിന്റെ മുഖ്യ പട്ടികയിൽ ഉൾപെട്ടവരുടെ എണ്ണവും ലിസ്റ്റ് തയ്യാറാക്കാൻ പരിഗണിച്ച ഒഴിവുകളും കണക്കാക്കിയ തീയതിയും ജില്ല തിരിച്ച് വിശദീകരിക്കാമോ;
( ഡി )
മലപ്പുറം ജില്ലയിലെ എല്‍.പി.എസ്.എ. തസ്തികയിലേയ്ക്കുള്ള നിയമന നടപടികൾ ത്വരിതപ്പെടുത്തുവാൻ നിർദേശം നൽകുമോ?
5388.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്ത് വർഷം സർവ്വീസ് പൂർത്തിയായതും വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ക്ലറിക്കൽ തസ്തികയിലേക്ക് പ്രമോഷൻ നൽകാൻ എന്തെങ്കിലും തടസ്സമുണ്ടോയെന്ന് അറിയിക്കാമോ; എങ്കിൽ വിശദമാക്കാമോ; ഇല്ലെങ്കിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ക്ലറിക്കൽ തസ്തികയിലേക്ക് പ്രമോഷൻ നൽകാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
ലാസ്റ്റ് ഗ്രേഡ് വിഭാഗത്തെ ക്ലറിക്കൽ തസ്തികകൾ ഉൾപ്പെടുന്ന സബോർഡിനേറ്റ് സർവീസിൽ ഉൾപ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ക്ലറിക്കൽ തസ്തികയിൽ ഉള്ളവർക്ക് വകുപ്പുതല പരീക്ഷ നടത്തി പ്രമോഷൻ നൽകുന്ന അതേ മാതൃകയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും വകുപ്പുതല പരീക്ഷ നടത്തി ക്ലറിക്കൽ തസ്തികയിലേക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ക്ലറിക്കല്‍ തസ്തികയിലെ ആകെ ഒഴിവുകളിൽ പത്ത് ശതമാനം മാത്രമേ പ്രമോഷൻ നൽകാവൂ എന്ന വ്യവസ്ഥ കാരണം പ്രസ്തുത ജീവനക്കാർ അതേ തസ്തികയിൽ തന്നെ തുടരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് നല്‍കുന്ന പത്ത് ശതമാനം പ്രമോഷൻ വർദ്ധിപ്പിക്കുന്നത് അനുഭാവപൂർവ്വം പരിഗണിക്കുമോ;
( ഇ )
ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് സമയബന്ധിതമായി റേഷ്യോ പ്രമോഷൻ നൽകാൻ നടപടി സ്വീകരിക്കുമോ?
5389.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണഭാഷ മാതൃഭാഷയാക്കുന്നതിന്റെ ഭാഗമായി ഫയലുകൾ മലയാളത്തിൽ പരിശോധിക്കണമെന്ന നിർദ്ദേശം വിവിധ വകുപ്പുകൾക്ക് നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവുകൾ പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ അതിൽ എത്ര ഉത്തരവുകൾ മലയാളത്തിൽ പുറപ്പെടുവിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
സാധാരണ ജനങ്ങൾക്ക് ആവശ്യമായ സർക്കാർ ഉത്തരവുകൾ ഇംഗ്ലീഷിൽ പുറപ്പെടുവിക്കുന്നത് ഭരണഭാഷ മാതൃഭാഷയാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി ഇംഗ്ലീഷിൽ ഉത്തരവ് പുറപ്പെടുവിക്കുന്ന സാഹചര്യത്തിൽ ആയത് നിരുത്സാഹപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
5390.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുവാന്‍ ചെയ്തുവരുന്ന കാര്യങ്ങള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ;
( ബി )
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
വിദേശ ഓര്‍ഡറുകള്‍ ലഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക സഹായം ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനാവശ്യമായ അനുമതികള്‍ക്കായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( ഇ )
സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ആവശ്യമായ അനുമതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത സമയത്തിനുള്ളില്‍ ലഭിക്കുന്നതിനായി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുമോ?
5391.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫൈ പദ്ധതി പ്രകാരം വര്‍ക്കല മണ്ഡലത്തില്‍ എവിടെയെല്ലാം സൗജന്യ വൈ-ഫൈ ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
5392.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിലെ ടെക്നോപാര്‍ക്കിന്റെ നിലവിലെ പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോപാര്‍ക്കില്‍ നിലവില്‍ ഏതൊക്കെ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ടെക്നോപാര്‍ക്കിന്റെ വികസനത്തിനായി എന്തൊക്കെ പദ്ധതികളാണ് തയ്യാറാക്കിയിട്ടുളളതെന്ന് വിശദമാക്കാമോ?
5393.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിലെ മാറനല്ലൂര്‍ പഞ്ചായത്തില്‍ മിനി ഐ.ടി. പാര്‍ക്ക് സ്ഥാപിക്കുന്നതിന് 2021-22 വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പാര്‍ക്ക് ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
5394.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രളയം, ഉരുൾപൊട്ടല്‍, മണ്ണൊലിപ്പ് എന്നിവയാല്‍ വീട് നഷ്ടപ്പെട്ടവരെ പുന:രധിവസിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ; പ്രസ്തുത നടപടികൾ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രളയ ഭീഷണി നേരിടുന്ന പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ വസിച്ചിരുന്നവരെ ഇതിനോടകം പുന:രധിവസിപ്പിച്ചിട്ടുണ്ടോ; ഇക്കാര്യത്തിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
2018 -ലെയും 2019 -ലെയും പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവരുടെ പുന:രധിവാസ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാൻ സാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
5395.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 ലെ പ്രളയത്തിൽ സർക്കാർ പ്രളയബാധിതമായി പ്രഖ്യാപിച്ച വില്ലേജുകളിലെ കർഷകരും സൂക്ഷ്മ ചെറുകിട ഇടത്തരം വാണിജ്യ വ്യവസായ സ്ഥാപനം നടത്തിപ്പുകാരും, ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നും സഹകരണ ബാങ്കിൽ നിന്നും എടുക്കുന്ന വായ്പകൾക്ക് ഉജ്ജീവനം വായ്പാ പദ്ധതി പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നാളിതുവരെ എത്ര ആളുകൾക്ക് സഹായം നൽകിയിട്ടുണ്ടെന്ന് കാർഷിക, വ്യവസായ മേഖലകൾ തരംതിരിച്ച് വിശദമാക്കുമോ;
( സി )
പ്രസ്‌തുത പദ്ധതി പ്രകാരം നാളിതുവരെ സർക്കാർ ചെലവഴിച്ച തുകയുടെ വിശദാംശം നൽകുമോ?
5396.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന ഗതാഗത-വൈദ്യുതി വിതരണ സംവിധാനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ തകര്‍ന്ന റോഡുകളും പാലങ്ങളും സംരക്ഷണഭിത്തികളും പുന:നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5397.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാരക രോഗങ്ങളുടെ ചികിത്സയ്ക്കായി കിടപ്പാടം പണയപ്പെടുത്തി ജപ്തി ഭീഷണി നേരിടുന്നവരെ സഹായിക്കാന്‍ ഏതെങ്കിലും പദ്ധതി വിഭാവനം ചെയ്യുന്നുണ്ടോ; വിശദമാക്കാമോ?
5398.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പദ്ധതിക്കും അനുവദിച്ച തുകയും അവ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
5399.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭങ്ങൾ മൂലം ഉള്ള ദുരന്തസാധ്യത കൂടിയ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വിവിധതരം ദുരന്തങ്ങളുടെ അനന്തരഫലങ്ങളെ നേരിടുന്നതിന് പര്യാപ്തമായ രീതിയിൽ ദുരന്ത നിവാരണ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമോ; വിശദാംശം നൽകുമോ?
5400.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്തര്‍ദ്ദേശീയ തലത്തില്‍ തൊഴില്‍ സാധ്യതയുള്ള ഏവിയേഷന്‍ കോഴ്സുകള്‍ക്കായി പുതിയ പഠന കേന്ദ്രങ്ങളും സ്ഥാപനങ്ങളും തുടങ്ങാന്‍ നടപടിയുണ്ടാകുമോ;
( ബി )
പ്രസ്തുത കോഴ്സുകള്‍ തുടങ്ങുന്നതിന് ഏതെങ്കിലും ഏജന്‍സി മുന്നോട്ടുവന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5401.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ലെെറ്റ് മെട്രോ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; പദ്ധതി നടപ്പാക്കുന്നതിന് ഏജന്‍സിയെ നിശ്ചയിച്ചിട്ടുണ്ടോ; പദ്ധതിക്കാവശ്യമായ തുകയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ മെട്രോ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടോ; ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( സി )
തിരുവനന്തപുരം, കോഴിക്കോട് ലെെറ്റ് മെട്രോ പദ്ധതികളുടെ ഡി.പി.ആര്‍. അംഗീകരിച്ചിട്ടുണ്ടോ; തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിനെ ലെെറ്റ് മെട്രോയുമായി ബന്ധിപ്പിക്കുന്നത് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
5402.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര മാഹി കനാലിന്റെ രണ്ടാം റീച്ചിലെ കോട്ടപ്പള്ളി പാലത്തിന്റെയും നാലാം റീച്ചിലെ കളിയാംവെളളി പാലത്തിന്റെയും നിർമ്മാണത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
പ്രസ്‌തുത പാലങ്ങളുടെ ഡിസൈൻ ഏത് ഏജൻസിയാണ് നിർവ്വഹിക്കുന്നതെന്നും എസ്റ്റിമേറ്റ് തുക എത്രയാണെന്നും അറിയിക്കുമോ;
( സി )
പാലങ്ങളുടെ അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കുന്ന പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ഡി )
പാലങ്ങളുടെ പ്രവൃത്തി എന്ന് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ?
5403.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. ആന്റണി ജോൺ
ശ്രീമതി ദെലീമ
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ജലപാതയുടെ വികസനത്തിന് കേന്ദ്ര ഫണ്ട് ലഭ്യമായിട്ടുണ്ടോ എന്നറിയിക്കുമോ; ഫണ്ട് ലഭ്യമാക്കാൻ സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
ദേശീയ ജലപാത വികസന പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
ഉള്‍നാടന്‍ ജലഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഇതിന്റെ പ്രചരണത്തിനുമായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാം എന്ന് വിശദമാക്കാമോ?
5404.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം-ബേക്കല്‍ ദേശീയ ജലപാതയുടെ അലൈന്‍മെന്റ് ഫൈനലൈസ് ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ ജലപാതയുടെ ഭാഗമായി പുതുതായി എത്ര കിലോമീറ്റര്‍ കനാല്‍ നിര്‍മ്മിക്കേണ്ടിവരും എന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത ജലപാത യാഥാര്‍ത്ഥ്യമാക്കാന്‍ എത്ര കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
5405.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശങ്ങളിലേക്ക് താെഴിലിനായി പോകുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിനായി വിമാനത്താവളങ്ങളില്‍ സാധാരണ നിരക്കിന്റെ 5 ഇരട്ടിയോളം അടയ്ക്കേണ്ടിവരുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ?
5406.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് കുടുംബശ്രീ മുഖേന നടപ്പിലാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദീകരിക്കുമോ;
( ബി )
പ്രവാസികള്‍ക്ക് കുടുംബശ്രീ മുഖേന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക അപര്യാപ്തമായതിനാല്‍ ആയത് തുടങ്ങാന്‍ തടസ്സം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത തടസ്സം പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ?
5407.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചില എയര്‍ലൈന്‍സുകള്‍ 48 മണിക്കൂറിനുള്ള ആര്‍.റ്റി.പി.സി.ആര്‍. ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെയും ആറ് മണിക്കൂര്‍ മുന്നേ എയര്‍പോര്‍ട്ടില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കി വീണ്ടും ആര്‍.റ്റി.പി.സി.ആര്‍ ടെസ്റ്റിന് വിധേയരാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
5408.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജോലിയ്ക്കായി മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പോയി കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കൃത്യമായ കണക്ക് ഉണ്ടോ; അവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കാന്‍ പദ്ധതിയുണ്ടോ; വ്യക്തമാക്കുമോ ?
5409.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്തേക്ക് പോകുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളില്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന് എത്ര തുക വീതമാണ് ഈടാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക മറ്റ് സംസ്ഥാനങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഈടാക്കുന്ന തുകയേക്കാള്‍ കൂടുതലാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കോവിഡ് പ്രതിസന്ധിയില്‍ തിരിച്ചുപോകുന്ന പ്രവാസികളില്‍ നിന്നും പ്രസ്തുത തുക ഈടാക്കുന്നത് ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
5410.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെ കാലത്ത് നോര്‍ക്ക റൂട്ട്സ് വഴി എത്ര പേരെ വിദേശത്ത് ജോലിക്ക് അയച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
5411.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നോര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓവര്‍സീസ് എംപ്ലോയീസ് കോണ്‍ഫറന്‍സിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദേശത്ത് ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നവരെ അതത് രാജ്യങ്ങളിലെ ഭാഷ പഠിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5412.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19 നെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് നിരവധി പ്രവാസികളാണ് ദിവസം തോറും കേരളത്തിലേക്ക് തിരികെ എത്തുന്നത് എന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവരുടെ ഒരു കണക്ക് എടുപ്പ് നടത്താന്‍ നോര്‍ക്ക എന്തെങ്കിലും സംവിധാനം ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കോവിഡ്-19 നെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നാട്ടില്‍ പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നോര്‍ക്ക സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ;
( സി )
ഇതിനോടകം എത്ര പേര്‍ പ്രസ്തുത സഹായം സ്വീകരിച്ച് താെഴില്‍ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
5413.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക കേരള സഭ സമ്മേളനങ്ങളില്‍ ഇറ്റലിയിൽ നിന്ന് പ്രതിനിധിയായി അനിത പുല്ലയിൽ എന്ന വ്യക്തി പങ്കെടുത്തിരുന്നോ;
( ബി )
ഇവരെ പ്രതിനിധിയായി തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം വിശദമാക്കാമോ;
( സി )
പ്രസ്തുത സമ്മേളനങ്ങളില്‍ ഇറ്റലിയിൽ നിന്ന് എത്ര പേരാണ് പ്രതിനിധികളായി പങ്കെടുത്തതെന്ന് അറിയിക്കുമോ; പ്രത്യേക പ്രതിനിധിയായി പങ്കെടുത്തത് ആരെല്ലാമെന്ന് വ്യക്തമാക്കുമോ;
( ഡി )
ഏതൊക്കെ സമ്മേളനങ്ങളിലാണ് അനിത പുല്ലയിൽ പങ്കെടുത്തതെന്ന് വെളിപ്പെടുത്തുമോ;
( ഇ )
ഇവരുടെ യാത്ര, താമസം, മറ്റ് ചെലവുകൾ എന്നിവയ്ക്ക് സർക്കാർ ഖജനാവിൽനിന്നും എത്ര തുക ചെലവായെന്ന് വ്യക്തമാക്കുമോ?
5414.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ്രഹ്മോസ് എയ്റോസ്പേസ് തിരുവനന്തപുരം ലിമിറ്റഡില്‍ അജ്ഞാതന്‍ കയറിയ സംഭവത്തില്‍ ജീവനക്കാരെ ദ്രോഹിക്കുന്നതായ ആരോപണം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ഇത് സംബന്ധിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥന്റെ അശ്രദ്ധയും ഉത്തരവാദിത്തമില്ലായ്മയും സംബന്ധിച്ച് പോലീസിന് എന്തെങ്കിലും പരാതി ലഭിച്ചിരുന്നോ എന്ന് അറിയിക്കുമോ;
( സി )
ഇക്കാര്യത്തില്‍ തൊഴിലാളി യൂണിയനുകള്‍ എന്തെങ്കിലും പരാതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേൽ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
5415.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസുകാരെ കുടുക്കിയ ഹണിട്രാപ്പ് സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഈ സംഭവത്തിലെ പരാതിക്കാരൻ ആരാണെന്ന് വ്യക്തമാക്കാമോ;
( സി )
പരാതിക്കാരനും ചേർന്നാണ് ഹണി ട്രാപ്പിന് രൂപം നൽകിയതെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തു വന്നിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ഡി )
ഈ കേസിന്റെ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
എങ്കിൽ പ്രസ്തുത സംഘത്തിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ എന്താണെന്ന് വ്യക്തമാക്കാമോ?
5416.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനയ്ക്ക് എത്തിച്ച സാമ്പിളുകള്‍ ഉപയോഗശൂന്യമായി എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് എത്രത്തോളം കേസുകളെയാണ് ബാധിക്കുകയെന്ന് ബോധ്യമായിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
സാമ്പിളുകള്‍ ഉപയോഗശൂന്യമാകാന്‍ പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്താമോ;
( ഡി )
ഇത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണോ എന്ന് പരിശോധിക്കുമോ; ഇപ്രകാരം സാമ്പിളുകള്‍ ഉപയോഗശൂന്യമാക്കി മാറ്റുന്നതിന് ബോധപൂര്‍വ്വമായ ശ്രമം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
5417.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്കെതിരെ ലൈംഗികപീഡന പരാതി ലഭിച്ചിട്ടുണ്ടോ;
( ബി )
തൊഴില്‍ സ്ഥലത്ത് ലൈംഗികമായി പീഡിപ്പിച്ചു എന്ന വകുപ്പുകള്‍ ചേര്‍ത്താണോ പ്രസ്തുത പരാതിയിന്മേല്‍ പോലീസ് അന്വേഷണം നടത്തി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്; പ്രസ്തുത വകുപ്പുകള്‍ ചേര്‍ത്തിട്ടില്ലെങ്കില്‍ അതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുത്തതിന് ശേഷം എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ഡി )
വനിതാ ജീവനക്കാരി കോട്ടയം ജില്ലാ സൂപ്രണ്ടിന് നല്‍കിയ പരാതി കോട്ടയം ഡി.വൈ.എസ്.പി. അന്വേഷിച്ച ശേഷമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് കേസ് എടുത്തതെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
5418.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസ് ചട്ടങ്ങള്‍ പ്രകാരം കൊല്ലം ജില്ലയിലെ കായികപരിശീലനത്തിനായി നാളിതുവരെ എത്ര പെര്‍മിറ്റുകളാണ് പോലീസ് വകുപ്പിൽ നിന്നും അനുവദിച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്‌തുത പെര്‍മിറ്റുകളുടെ കാലാവധി എത്രയെന്ന് നിജപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ ;
( സി )
പെര്‍മിറ്റുകളുടെ കാലാവധിക്കുശേഷവും കായികപരിശീലനം നടത്തുന്നവര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പെര്‍മിറ്റുകള്‍ ഇല്ലാതെ അനധികൃതമായി കായിക പരിശീലനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5419.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള പോലീസുകാരുടെ എണ്ണം എത്രയാണെന്ന് അറിയിക്കുമോ;
( ബി )
മേല്‍പ്പറഞ്ഞവരില്‍ എത്ര പേർക്കെതിരെയാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്; ഇതില്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയവരുട എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ;
( സി )
നടപടി സ്വീകരിച്ചിട്ടുള്ളവയിൽ വകുപ്പുതലത്തിലും ക്രിമിനൽ നടപടിക്രമം പ്രകാരവും സ്വീകരിച്ചിട്ടുള്ള നടപടികൾ എത്ര വീതമാണ്; വിശദാംശങ്ങൾ നൽകുമോ?
5420.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായ പോലീസുകാർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ കോവിഡ് വാറിയർ ( Covid warrior) പുരസ്കാരം എന്ന പേരിൽ ഒരു ബാഡ്ജ് നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ബഡ്ജിനായി പോലീസുകാരിൽ നിന്നും 100 രൂപ ഈടാക്കിയിട്ടുണ്ടോ; അല്ലെങ്കിൽ 100 രൂപ ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത ബാഡ്ജ് സൗജന്യമായാണോ നൽകുന്നത് എന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് പ്രസ്തുത പുരസ്കാര ബാഡ്ജ് എത്ര പോലീസുകാർക്ക് വിതരണം ചെയ്തുവെന്നും ഇനി എത്ര പേർക്ക് വിതരണം ചെയ്യാൻ ബാക്കിയുണ്ടെന്നും വിശദമാക്കുമോ;
( ഇ )
പ്രസ്തുത പുരസ്കാര ബാഡ്ജിന് എത്ര രൂപ ചെലവഴിച്ചുവെന്നും പ്രസ്‌തുത തുക എത് ഇനത്തിൽ നിന്നുമാണ് ചെലവഴിച്ചത് എന്നും വ്യക്തമാക്കാമോ?
5421.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനുകള്‍ ഏതെല്ലാം; വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനുകള്‍ ഏതെല്ലാം; വിശദാംശം ലഭ്യമാക്കുമോ;
( ബി )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനുകള്‍ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും അനുവദിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദമാക്കാമോ;
( സി )
കൊല്ലം ജില്ലയിലെ ഇരവിപുരം പോലീസ് സ്റ്റേഷന് സ്വന്തമായി സ്ഥലവും കെട്ടിടവും അനുവദിക്കണമെന്ന ആവശ്യം അനുകൂലമായി പരിഗണിയ്ക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5422.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വപ്ന സുരേഷ് എന്ന വ്യക്തി ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച് തിരുവനന്തപുരത്ത് നിന്ന് ഒളിവിൽ പോയി കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ താമസിച്ചിരുന്നോ; വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത വ്യക്തി എവിടെയാണ് താമസിച്ചതെന്നും അവർക്ക് ഒളിത്താവളം ഒരുക്കിയത് ആരെന്നും വിശദമാക്കാമോ;
( സി )
ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന സമയത്ത് ഇവർക്ക് ജില്ലാ അതിർത്തികൾ കടക്കാൻ സാധിച്ചതെങ്ങനെയെന്ന് വിശദമാക്കാമോ;
( ഡി )
ഇവരെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
തിരുവനന്തപുരത്ത് നിന്ന് ഒളിവിൽ പോയ ഇവർ എന്നാണ് കേരളം വിട്ട് ബാംഗ്ലൂരിലേക്ക് പോയതെന്ന് അറിയിക്കുമോ;
( എഫ് )
ഒളിവിൽ കഴിയുന്ന സമയത്ത് ഇവരുടെ ശബ്ദസന്ദേശം എങ്ങനെയാണ് പുറത്തുവന്നതെന്ന് വെളിപ്പെടുത്തുമോ; പ്രസ്തുത ശബ്ദസന്ദേശം പുറത്തുവിട്ടയാൾക്ക് ഇത് എങ്ങനെ കിട്ടിയെന്ന് അന്വേഷിച്ചിട്ടുണ്ടോ;
( ജി )
സ്വപ്ന സുരേഷ് എന്ന വ്യക്തി എവിടെവച്ചാണ് ഈ ശബ്ദ സന്ദേശം റെക്കോഡ് ചെയ്തതെന്നും ആർക്കാണ് ഇത് കൈമാറിയതെന്നും വ്യക്തമാക്കാമോ?
5423.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരി പോലീസ് സ്റ്റേഷന്‍ ജനസംഖ്യാനുപാതികമായി വിഭജിച്ച് അടിവാരം കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത സ്റ്റേഷന്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
5424.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസിന്റെ പരിശീലന പരിപാടിയുടെ ഭാഗമായി ഡിസാസ്റ്റർ മാനേജ്മെന്റ് മൊഡ്യൂൾ ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകുമോ;
( ബി )
നിലവിൽ പോലീസ് സേനയുടെ ഭാഗമായിരിക്കുന്നവർക്കും ഡിസാസ്റ്റർ മാനേജ്മെന്റിൽ പ്രത്യേക പരിശീലനം നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5425.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ലമ്പലം ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണത്തിനായി സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി പോലീസ് വകുപ്പ് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ;
( ബി )
ഇതിനായി നാളിതുവരെ സ്വീകരിച്ച നടപടി വിശദമാക്കുമോ?
5426.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആകെ പോലീസ് സ്റ്റേഷനുകളുടെ എണ്ണം എത്ര; ഇവയില്‍ എത്ര സ്റ്റേഷനുകള്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു; വിശദാംശം വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ശിശു സൗഹൃദ കേന്ദ്രം കൂടി ഉള്‍പ്പെടുന്ന എത്ര പോലീസ് സ്റ്റേഷനുകളുണ്ട്; ഇവയിലൂടെ കുട്ടികള്‍ക്ക് പോലീസിന്റെ മഹത്വം മനസ്സിലാക്കാനുളള എന്തൊക്കെ അവസരങ്ങളാണ് നടപ്പാക്കി വരുന്നത്; വ്യക്തമാക്കുമോ;
( സി )
ഗെയിം അടക്കമുളള ഓണ്‍ലെെന്‍ ചതിക്കുഴികളില്‍ കുടുങ്ങുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കില്‍ ഇത്തരം കുട്ടികള്‍ക്കായി ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍ നിലവില്‍ ശിശു സൗഹൃദ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനുകള്‍ മുഖേന തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ഇ )
അഗതികള്‍ക്ക് എല്ലാ ദിവസവും സൗജന്യ ഭക്ഷണം നല്‍കുന്നതോ, മത്സരപരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതോ, പൊതു വായനശാലകള്‍ നടത്തുന്നതോ ആയിട്ടുള്ള പോലീസ് സ്റ്റേഷനുകളെ സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ?
5427.
ശ്രീ .പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടകര കുഴല്‍പ്പണക്കേസ്സിന്റെ അന്വേഷണം നിലവില്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കുമോ;
( ബി )
പ്രസ്‌തുത കേസിൽ പ്രതികളായവരെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
കുഴല്‍പ്പണത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം അറിയിക്കുമോ?
5428.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാതകളുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ദേശീയപാത 544-ല്‍ പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട തലോര്‍ ബി.ആര്‍.ഡി.യ്ക്ക് എതിര്‍വശത്തായി നിരന്തരം കക്കൂസ് മാലിന്യങ്ങള്‍ തള്ളുന്നത് സംബന്ധിച്ച് പഞ്ചായത്തിൽ നിന്നും പോലീസില്‍ നല്‍കിയ പരാതിയിന്മേൽ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കുമോ;
( സി )
പാതയോരങ്ങളിലും മറ്റും കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളുന്ന ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും നിലവിലുള്ള നാമമാത്രമായ പിഴശിക്ഷ വര്‍ദ്ധിപ്പിച്ച് ജയില്‍ ശിക്ഷ ഉൾപ്പെടെ ഉറപ്പ് വരുത്തുന്നതിനുമാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5429.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പോലീസ് സേനയിലെ ആകെ അംഗബലം എത്രയെന്ന് വ്യക്തമാക്കാമോ; ആയതില്‍ വനിത പ്രാതിനിധ്യം എത്രയെന്ന് തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ പോലീസ് സേനയില്‍ വനിത പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മുമ്പാകെയുണ്ടോ; എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശത്തിന്മേല്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( സി )
സംസ്ഥാന പോലീസ് സേനയില്‍ എത്ര ഐ.പി.എസ്. തസ്തികകളാണുളളതെന്ന് വ്യക്തമാക്കാമോ; അതില്‍ കേഡര്‍, നോണ്‍ കേഡര്‍ തസ്തികകള്‍ എത്രയെന്ന് അറിയിക്കാമോ;
( ഡി )
കഴിഞ്ഞ 10 വര്‍ഷം സംസ്ഥാനത്തെ പോലീസ് സേനയില്‍ ഐ.പി.എസ്. കണ്‍ഫര്‍ ചെയ്ത ഉദ്യോഗസ്ഥരുടെ എണ്ണം അവരുടെ പേര് വിവരങ്ങള്‍ സഹിതം വ്യക്തമാക്കാമോ?
5430.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറ്റലിയിൽ നിന്നുള്ള അനിത പുല്ലയിൽ എന്ന വ്യക്തി പോലീസ് ആസ്ഥാനത്ത് വന്നിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്ര പ്രാവശ്യം വന്നിരുന്നുവെന്നും പ്രസ്തുത വ്യക്തിയുടെ സന്ദർശനം ഏതൊക്കെ തീയതികളിൽ ആയിരുന്നുവെന്നും വ്യക്തമാക്കുമോ;
( ബി )
അന്നത്തെ ഡി.ജി.പി.-യുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നോ;
( സി )
പ്രസ്തുത വ്യക്തി ഏതെങ്കിലും പരാതികൾ സമർപ്പിച്ചിരുന്നോ എന്നും എങ്കിൽ പ്രസ്തുത പരാതികൾ ഏതൊക്കെയെന്നും പരാതികളിന്‍മേൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും വിശദമാക്കാമോ?
5431.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് സേനയിലേയ്ക്ക് നടക്കുന്ന വിവിധ റിക്രൂട്ട്മെന്റുകളില്‍ ഉദ്യോഗാ‍ര്‍ത്ഥികള്‍ക്കായി നടത്തുന്ന പോലീസ് വെരിഫിക്കേഷനുകളില്‍ മാസ്ക് ധരിക്കാത്തതിന് പെറ്റി അടച്ചവരെയും അദാലത്തുകളില്‍ പെറ്റി അടച്ച് കേസ് തീര്‍പ്പാക്കിയവരെയും നിലവില്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുളളവരോടൊപ്പം കാന്‍ഡിഡേറ്റ്സ് ക്ലിയറന്‍സിന് വിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പെറ്റി കേസില്‍പ്പെട്ടവരെയും കേസ് തീര്‍പ്പാക്കിയവരെയും കാന്‍ഡിഡേറ്റ്സ് ക്ലിയറന്‍സിന് വിടണമെന്നുളള സര്‍ക്കാര്‍ ഉത്തരവോ, കോടതി ഉത്തരവുകളോ നിലവിലുണ്ടോ; എങ്കില്‍ ഉത്തരവുകളുടെ പകര്‍പ്പുകള്‍ നല്‍കാമോ;
( സി )
കേസുകള്‍ അവസാനിച്ചിട്ടുളള ഉദ്യോഗാര്‍ത്ഥികളുടെ വെരിഫിക്കേഷന്‍ കാന്‍‌ഡിഡേറ്റ്സ് ക്ലിയറന്‍സിന് വിടുന്നതുമൂലം ഉദ്യോഗാര്‍ത്ഥികള്‍ ട്രെയിനിംഗിന് പ്രവേശിക്കുന്നതിന് വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ; അതുമൂലം ആദ്യ ബാച്ചില്‍ പോകാന്‍ അര്‍ഹരായവര്‍ക്ക് അവസരം നഷ്ടപ്പെടുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പെറ്റി കേസുകള്‍ അവസാനിച്ചിട്ടുളള ഉദ്യോഗാര്‍ത്ഥികളില്‍ കേസ് തീര്‍പ്പാക്കിയ ജഡ്ജ്മെന്റ്, എ.പി.പി.യുടെ ലീഗല്‍ ഒപിനീയന്‍സ് സര്‍ട്ടിഫിക്കറ്റ്, വൂണ്ട് സര്‍ട്ടിഫിക്കറ്റ് എന്നിവ കൈവശമുളളവരുടെ വെരിഫിക്കേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനുളള നടപടി സ്വീകരിക്കാമോ?
5432.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കായി എത്തുന്ന സാമ്പിളുകള്‍ നശിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ഇത്തരം സാമ്പിളുകളില്‍ പോക്‌സോ കേസ്സുകളുമായി ബന്ധപ്പെട്ട സാമ്പിളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സാമ്പിളുകള്‍ ഉപയോഗശൂന്യമാകുന്നത് കോടതിയില്‍ നിലവിലുള്ള കേസ്സുകളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടോ; എങ്കില്‍ എന്ത് നടപടിയാണ് സർക്കാർ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
5433.
ശ്രീ എം വിൻസെൻറ്
ശ്രീമതി കെ.കെ.രമ
ശ്രീ സി ആര്‍ മഹേഷ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം പേരൂർക്കടയിൽ പ്രസവിച്ച കുഞ്ഞിനെ വീട്ടുകാർ എടുത്തുമാറ്റി ശിശുക്ഷേമ സമിതിയെ ഏല്പിച്ചു എന്ന് കാണിച്ച് യുവതി സമര്‍പ്പിച്ച പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നോ;
( ബി )
പ്രസ്തുത പരാതിയിൽ സർക്കാർ സ്വീകരിച്ച നടപടി വിശദമാക്കാമോ; ഈ പരാതിയിൽ സർക്കാർ അന്വേഷണം നടത്തിയിരുന്നോ; എങ്കിൽ അന്വേഷണത്തിലെ കണ്ടെത്തൽ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
ഈ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ കേസിന്റെ വിശദവിവരങ്ങളും സ്വീകരിച്ച നടപടിയും വ്യക്തമാക്കാമോ?
5434.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ത്രീധന പീഡനങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ മമ്പാട്, പന്തലിങ്ങലില്‍ മകള്‍ക്കെതിരെയുണ്ടായ സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് മൂസ്സക്കുട്ടി എന്നയാള്‍ ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഈ സംഭവത്തില്‍ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
5435.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിതകൾക്ക് നേരെയുള്ള അക്രമം, പീഡനം എന്നിവ സംബന്ധിച്ച് 2020 മുതല്‍ 2021 സെപ്തംബര്‍ 30 വരെ മുഖ്യമന്ത്രിയ്ക്കും പോലീസിനും എത്ര പരാതികൾ ലഭിച്ചിട്ടുണ്ട്; ലഭിച്ച പരാതികളിൽ എത്ര എണ്ണം തീർപ്പാക്കിയിട്ടുണ്ട്; എത്ര പരാതികളിൽ തുടർ അന്വേഷണം നടന്ന് വരുന്നുണ്ടെന്നും വിശദീകരിക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ സംസ്ഥാനത്ത് എത്ര വനിതകൾ ആത്മഹത്യ ചെയ്തിട്ടുണ്ട്; കണക്കുകൾ വിശദമാക്കാമോ;
( സി )
വനിതകള്‍ക്കിടയിലുള്ള ആത്മഹത്യ വർധിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവയുടെ പ്രധാന കാരണങ്ങൾ എന്തെല്ലാമാണെന്നത് കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
5436.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ നിലവിലെ അവസ്ഥ അറിയിക്കാമോ;
( ബി )
പ്രസ്തുത നിക്ഷേപ തട്ടിപ്പ് നടത്തിയവരുടെ സ്വത്തുക്കൾ കൈമാറുന്നത് തടയുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത തട്ടിപ്പുമായി ബന്ധപ്പെട്ട് എത്ര പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
മേല്‍പ്പറഞ്ഞ തട്ടിപ്പിനിരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് സ്വീകരിക്കുന്ന നടപടികളുടെ വിശദാംശം നല്കാമോ?
5437.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സദാചാര പോലീസ് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് എവിടെയെല്ലാം സാദാചാര പോലീസിന്റെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
സാദാചാര ഗുണ്ടകളെ നിയന്ത്രിച്ച് പ്രസ്തുത സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
5438.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ സംസ്ഥാനത്ത് ഭീകരവാദ പ്രവർത്തനം തടയുന്നതിന് കേന്ദ്ര ഫണ്ടായി എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തുകയിൽ ഇതിനോടകം ചെലവഴിച്ചിട്ടുള്ള തുക എത്ര; ഇതിന്റെ വരവുചെലവുകള്‍ ഏതൊക്കെ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്; വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത തുക ഏതൊക്കെ ഇനത്തിൽ എത്ര രൂപ വീതം ചെലവഴിച്ചുവെന്ന് വിശദമാക്കുമോ;
( ഡി )
മേല്‍പ്പറഞ്ഞ പണം ചെലവഴിക്കുന്നതിന് എന്തൊക്കെ മാർഗനിർദേശങ്ങളാണ് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളതെന്നതിന്റെ വിശദാംശങ്ങൾ നൽകുമോ?
5439.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പീഡനക്കേസ് ഒതുക്കിത്തീർക്കാൻ പോലീസ് മധ്യസ്ഥതയിൽ പത്തുലക്ഷം രൂപ പ്രതിയിൽ നിന്നും വാങ്ങി സംഭവത്തിലെ ഇരയ്ക്ക് നൽകാൻ ശ്രമിച്ചത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കേസ് ഒതുക്കി തീർക്കാൻ പോലീസ് അഞ്ച് ലക്ഷം രൂപ വിലയിട്ടതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇത്തരം നിലപാട് സ്വീകരിച്ചവർക്കെതിരെ എന്തു വകുപ്പു തല നടപടി സ്വീകരിക്കാൻ ആണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കേസ് അന്വേഷണം തുടർന്നും നോർത്ത് പോലീസ് സ്റ്റേഷന് തന്നെയാണോ ഏൽപ്പിക്കാൻ പോകുന്നത് എന്ന് വ്യക്തമാക്കുമോ?
5440.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജക മണ്ഡലത്തിലെ വര്‍ക്കല, അയിരൂര്‍ പോലീസ് സ്റ്റേഷനുകളില്‍ അനുവദിക്കപ്പെട്ട തസ്തികകളിലെല്ലാം ഉദ്യോഗസ്ഥര്‍ നിലവിലുണ്ടോ;
( ബി )
ഒഴിവ് നിലവിലുണ്ടെങ്കില്‍ ടൂറിസം മേഖല ഉള്‍പ്പെടുന്ന പ്രസ്തുത സ്റ്റേഷനുകളില്‍ അടിയന്തരമായി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
5441.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പീഡനക്കേസ് ഒതുക്കിത്തീർക്കാൻ പോലീസ് മധ്യസ്ഥതയിൽ പത്തുലക്ഷം രൂപ പ്രതിയിൽ നിന്നും വാങ്ങി ഇരയ്ക്ക് നൽകാൻ ശ്രമിച്ചുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
കേസ് ഒതുക്കിത്തീർക്കാൻ അഞ്ചു മക്കൾക്ക് പോലീസ് അഞ്ച് ലക്ഷം രൂപ വിലയിട്ടതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇത്തരം നിലപാട് സ്വീകരിച്ചവർക്കെതിരെ എന്തെല്ലാം വകുപ്പുതല നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കേസ് അന്വേഷണം തുടർന്നും നോർത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് തന്നെയാണോ നല്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
5442.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂര്‍ ഗ്വാളിയര്‍ റയണ്‍സിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളും കാടുകയറിയ സ്ഥലങ്ങളും വന്യമൃഗങ്ങളും സാമൂഹ്യ വിരുദ്ധരും കയ്യടക്കിയതുകാരണം കൃഷിക്കാര്‍ക്കും പൊതു സമൂഹത്തിനുമുണ്ടാവുന്ന പ്രയാസങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ഇതു സംബന്ധിച്ച് പോലീസ് എന്ത് നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
5443.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പരപ്പനങ്ങാടി കോടതി സമുച്ചയ നിർമ്മാണത്തിന് ഭരണാനുമതി നൽകുന്നതിന് വേണ്ടിയുളള സി.4/276/2018/ആഭ്യന്തര ഫയലിൽ അനുകൂല നടപടി സ്വീകരിക്കുമോ;
( ബി )
ഈ പ്രവൃത്തിക്ക് അനുമതി നൽകുന്നതിന് ഹൈക്കോടതി രണ്ട് പ്രാവശ്യം സർക്കാരിന് കത്ത് നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
സ്ഥല സൗകര്യമില്ലാത്തതിനാൽ പല കോടതികളും ആരംഭിക്കാനാവാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
5444.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ കരുനാഗപ്പള്ളി കോടതി സമുച്ചയ നിര്‍മ്മാണത്തിന് ബഡ്ജറ്റില്‍ തുക നീക്കിവച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ?
5445.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട് ഹൈക്കോടതി 14.09.2021 ൽ ഡബ്ല്യൂ.പി.(സി) 14305/2021 എന്ന അന്യായത്തിൽ നൽകിയ അന്തിമ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഇല്ലെങ്കിൽ പ്രസ്തുത വിധിന്യായത്തിൽ പരാമർശിക്കുന്നതും മനുഷ്യാവകാശ ലംഘനം, സ്വകാര്യത നിയമ ലംഘനം എന്നിവ പോലീസിനെതിരെ ആരോപിച്ച് ഡി.ജി.പി ക്ക് സമർപ്പിച്ചതുമായ പരാതിയിന്മേൽ എ.ഐ.ആര്‍ 2017 എസ്.സി 4161, എ.ഐ.ആര്‍ 1997 എസ്.സി 568 എന്നീ അന്യായങ്ങളിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിൽ നിയമാനുസൃതമുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നടപടികൾ എത്ര ദിവസത്തിനുള്ളിൽ പൂർത്തിയാക്കുവാൻ കഴിയുമെന്ന് അറിയിക്കാമോ?
5446.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ പരവൂരില്‍ കടുംബകോടതി പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പരവൂരിൽ കടുംബകോടതിക്കായി കെട്ടിടം കണ്ടെത്തിയിട്ടുണ്ടോ; ആയത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
5447.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ തലപ്പിള്ളി താലൂക്ക് ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന പഴയ കോടതി കെട്ടിടം പൊളിച്ചുമാറ്റി ആധുനികരീതിയിലുള്ള കോടതി സമുച്ചയം നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമോ;
( ബി )
വടക്കാഞ്ചേരി കോടതിയില്‍ ഹൈക്കോടതി പ്രയോറിറ്റി പ്രകാരം അനുവദിച്ചിട്ടുളള സബ് കോടതിയും എം എ സി റ്റി കോടതിയും കുടുംബകോടതിയും അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാമോ?
5448.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ ഫയർ സ്റ്റേഷനുകൾ അനുവദിക്കുന്നതിന് മുൻഗണന പട്ടിക തയ്യാറാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
കൊണ്ടോട്ടി കേന്ദ്രമായി ഒരു ഫയർ സ്റ്റേഷൻ നിർമ്മിക്കണമെന്ന ആവശ്യത്തിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
5449.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജക മണ്ഡലത്തിലെ വളാഞ്ചേരി ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് അനുവാദം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രൊപ്പോസലിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന് വേണ്ടി ബഡ്ജറ്റില്‍ ഇരുപത് ശതമാനം തുക നീക്കിവെച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തിയുടെ എസ്റ്റിമേറ്റും പ്രൊപ്പോസലും ലഭ്യമായിട്ടുണ്ടോ; ആയതിന്മേല്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തികരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?
5450.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
5451.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷൻ കെട്ടിടം എത്ര വർഷം പഴക്കമുള്ളതാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടവും അതിനടുത്ത് ജീവനക്കാർ താമസിക്കുന്ന കെട്ടിടവും ജീർണ്ണാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കിൽ പുതിയ കെട്ടിടം പണിയുന്നതിന് തീരുമാനമായിട്ടുണ്ടോ; പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ എസ്റ്റിമേറ്റ് തുക എത്രയാണ്; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ജീവനക്കാരുടെ അപര്യാപ്തതയടക്കം മറ്റേതെല്ലാം പോരായ്മകളാണ് കാസർഗോഡ് ഫയർസ്റ്റേഷനിൽ ഇപ്പോൾ ഉള്ളതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പോരായ്മകൾ പരിഹരിക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
5452.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു വര്‍ഷം പിന്നിട്ട എത്ര വിചാരണ തടവുകാര്‍ സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്നുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
യു.എ.പി.എ. ചുമത്തപ്പെട്ട എത്രപേര്‍ ഇത്തരത്തില്‍ വിചാരണത്തടവുകാരായി കഴിയുന്നുണ്ട്; വ്യക്തമാക്കുമോ;
( സി )
ലഭിച്ചേക്കാവുന്ന ശിക്ഷാ കാലാവധിയേക്കാള്‍ കൂടുതല്‍ കാലം വിചാരണത്തടവുകാരായി ജയിലുകളില്‍ കഴിയേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ടോ; എങ്കില്‍ ഇത് പരിഹരിയ്ക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
5453.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റിട്ട. ഡി.ജി.പി. അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. സര്‍ക്കാരിന് സമര്‍പ്പിച്ച ജയില്‍ പരിഷ്കരണ റിപ്പോര്‍ട്ടില്‍ മൂന്ന് സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ച് നൂറ് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ വീതമുള്ള റിസര്‍വ്വ് സേന രൂപീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ടോ; എങ്കില്‍ ആയത് പരിഗണനയിലുണ്ടോ;
( ബി )
ഒരു സബ് ഡിവിഷനില്‍ ഒരു ജയില്‍ ഉണ്ടാകണമെന്ന് പ്രസ്തുത റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നോ; ഉണ്ടെങ്കില്‍ കാട്ടാക്കട ഡിവിഷന്‍ പരിധിയില്‍ ഒരു ജയില്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ?
5454.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് മണ്ഡലത്തില്‍ ജില്ലാ ജയില്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഈ സ്ഥലം വകുപ്പിന് കൈമാറി കിട്ടുന്നതിനുള്ള നടപടികള്‍ ഏതുവരെയായി; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത ജയില്‍ സ്ഥാപിക്കുന്നതിനായി എത്ര തുക വേണ്ടിവരും; ആയതിന് തുക കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
5455.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലക്കാരായ എത്ര ശിക്ഷാ തടവുകാര്‍ കേരളത്തിലെ മറ്റ് ജില്ലകളിലെ ജയിലുകളില്‍ തടവില്‍ കഴിയുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട എത്ര തടവുകാര്‍ ഉണ്ട് എന്ന് അറിയിക്കുമോ;
( സി )
ശിക്ഷാ തടവുകാരെ പാര്‍പ്പിക്കാന്‍ വയനാട് ജില്ലയില്‍ ജയില്‍ ഇല്ലാത്ത കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
ഇത് പരിഹരിക്കുന്നതിന് ഏതെങ്കിലും തരത്തിലുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; അറിയിക്കുമോ?
5456.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് പി.എസ്.സി./യു.പി.എസ്.സി. പരീക്ഷകളുടെ കോച്ചിംഗ് നല്‍കുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണുളളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഇവിടെ പരിശീലനം നേടിയ എത്ര വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വ്വീസ്/കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷകളില്‍ ഇതേവരെ വിജയികളായിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ സബ്സെന്ററുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
5457.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കീഴിലുള്ള മൗലാന ആസാദ് എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍ സംസ്ഥാനത്ത് ഏതെങ്കിലും സ്ഥലങ്ങൾ കേന്ദ്രീയ വിദ്യാലയ മാതൃകയില്‍ സ്കൂളുകള്‍ ആരംഭിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുണ്ടോ; ഇത് സംബന്ധിച്ച് അറിയിപ്പുകളോ റിപ്പോര്‍ട്ടുകളോ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് ലഭിച്ചിട്ടുണ്ടോ;
( ബി )
മൗലാനാ ആസാദ് ഫൗണ്ടേഷന്റെ മേയ് 2017 ലെ കമ്മിറ്റി ഓണ്‍ ദ എസ്റ്റാബിഷ്മെന്റ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ എഡ്യൂക്കേഷണലി ബാക്ക് വേര്‍ഡ് മൈനോരിറ്റീസ് റിപ്പോര്‍ട്ടില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ (പട്ടിക 31, പേജ് 52) കേന്ദ്രീയ വിദ്യാലയ മാതൃകയില്‍ സ്കൂള്‍ സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശിച്ചിരുന്നോ; വിശദമാക്കാമോ;
( സി )
ഇക്കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് ആരാണെന്ന് അറിയിക്കാമോ; പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ലഭിച്ച അറിയിപ്പുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ഡി )
ഇത്തരം സ്കൂളുകള്‍ ആരംഭിക്കുന്നതിന് എത്ര സ്ഥലമാണ് വേണ്ടതെന്നും കെട്ടിടം അടക്കമുള്ള ഭൗതിക സാഹചര്യങ്ങളുടെ നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുന്നത് ആരാണെന്നും ഇതിനാവശ്യമായ അനുമതികള്‍ക്കായി ആരെയാണ് സമീപിക്കേണ്ടതെന്നും വിശദമാക്കാമോ?
5458.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ മാനദണ്ഡങ്ങളും അപേക്ഷ മാതൃകയും ലഭ്യമാക്കാമോ?
5459.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബ‍ഡ്സ് നിയമം 2019 സംസ്ഥാനത്ത് നടപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ധനകാര്യ സ്ഥാപനങ്ങൾ/വ്യക്തികൾ പൊതുജനങ്ങളെ കബളിപ്പിക്കുന്ന പ്രവണത വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പ്രസ്തുത നിയമം നടപ്പാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തമോ;
( സി )
പ്രസ്തുത നിയമത്തിലെ സെക്ഷൻ 38 അനുസരിച്ച് സംസ്ഥാനം ചട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ; ഇല്ലെങ്കിൽ പ്രസ്തുത ചട്ടങ്ങൾ എന്നത്തേക്ക് രൂപീകരിക്കുമെന്ന് അറിയിക്കാമോ?
5460.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാർഷികോത്‌പന്നങ്ങളുടെ വ്യാപാരം-വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബിൽ, 2020, വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷകരുടെ കരാറുകൾ (ശാക്തീകരണവും സംരക്ഷണവും) ബിൽ-2020, അവശ്യവസ്തുക്കളുടെ ഭേദഗതി ആക്റ്റ്, 2020 എന്നിവയിലെ വ്യവസ്ഥകളെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത ബില്ലുകള്‍ പ്രാബല്യത്തില്‍ വരുന്നതോടുകൂടി സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?
5461.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ കോവിഡിന്റെ പേരിൽ കർണ്ണാടക സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം മംഗലാപുരം നഗരത്തിലേക്ക് കേരളീയർക്ക് പ്രത്യേകിച്ച് മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിലെ ജനങ്ങൾക്ക് പോകാൻ കഴിയാത്തതിനാൽ പ്രയാസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കർണാടകയിലെ മംഗലാപുരം നഗരത്തെ ചികിത്സ, വിദ്യാഭ്യാസം, വ്യാപാരം, തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ആശ്രയിക്കുന്ന ആളുകളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന കർണാടക സര്‍ക്കാരിന്റെ നയം പിൻവലിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ; ഇതിന്റെ വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( ഡി )
കേരളത്തിലെ ജനങ്ങൾ നേരിടുന്ന പ്രയാസം കർണാടക സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( ഇ )
കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട് കർണാടകയിലേയ്ക്കുള്ള യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.