STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5281.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം നടത്തിയതും നടന്നുകൊണ്ടിരിക്കുന്നതുമായ പ്രവൃത്തികളുടെ പേരും തുകയും അടങ്ങിയ വിശദമായ പട്ടിക ലഭ്യമാക്കുമോ;
( ബി )
ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ലഭിച്ച പ്രൊപ്പോസലുകളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ?
5282.
ശ്രീ വി ജോയി
ശ്രീമതി യു പ്രതിഭ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്പോര്‍ട്സ് സ്കൂളുകളിലേക്കും സ്പോര്‍ട്സ് കൗണ്‍സിലിന്റെ അക്കാദമികളിലേക്കുമുളള സെലക്ഷന്‍ നടപടികളുടെ നിലവാരം ഉയര്‍ത്തി കൂടുതല്‍ സുതാര്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രെെമറി വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി നിലവിലുണ്ടോ; എങ്കില്‍ പദ്ധതി കൂടുതല്‍ സ്കൂളുകളിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കുമോ;
( സി )
സംസ്ഥാനത്തിന്റെ സമഗ്രമായ കായികവികസനം ലക്ഷ്യമിട്ട് കായിക വകുപ്പും ഓസ്ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയും സഹകരിച്ചുള്ള പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ?
5283.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന പദ്ധതിയിൽ എത്ര കളിക്കളങ്ങൾ നാളിതുവരെ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടെന്ന വിവരം ജില്ലതിരിച്ച് വ്യക്തമാക്കുമോ?
5284.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതി ആലപ്പുഴ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ആലപ്പുഴ മണ്ഡലത്തിലെ ആര്യാട് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
5285.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓപ്പറേഷൻ ഒളിമ്പ്യ പദ്ധതിയിൽ നിലവിൽ ഏതൊക്കെ കായിക ഇനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്;
( ബി )
പ്രസ്തുത പദ്ധതിയിൽ ഹോക്കി ഉൾപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5286.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വകുപ്പും ഓസ്ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന സ്പോർട്സ് എക്സലൻസ് ത്രൂ ഇന്റർനാഷണൽ പാർട്ണർഷിപ്പ് പദ്ധതിയിലൂടെ ഏതൊക്കെ കായികയിനങ്ങൾക്കാണ് പ്രോത്സാഹനം നൽകുന്നത്; ഈ പദ്ധതിയിലേക്ക് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതി പ്രകാരം നാളിതുവരെ എത്ര കായികതാരങ്ങൾക്ക് പരിശീലനം നൽകിയിട്ടുണ്ട്; വിശദാംശങ്ങൾ നൽകുമോ?
5287.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തമായി ഭൂമിയില്ലാത്ത പഞ്ചായത്തുകൾക്ക് കളിക്കളങ്ങൾ നിർമ്മിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പഞ്ചായത്തുകളിലെ സ്കൂളുകളുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടുകൾ ഏറ്റെടുത്ത് കളിക്കളങ്ങൾ നിർമ്മിക്കുന്നതിന് അനുമതി നൽകുമോ; വിശദാംശങ്ങൾ വ്യക്തമാക്കുമോ?
5288.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലസ്‌ വണ്‍ ഉപരിപഠനത്തിന് ഉള്‍പ്പെടെ നീന്തല്‍ അധിക യോഗ്യതയായി പരിഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനത്തിനായി എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് പരിഗണിക്കുമോ;
( ബി )
സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളില്‍ സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ നീന്തല്‍ക്കുളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;
( സി )
മലപ്പുറം ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ നീന്തല്‍ക്കുളം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?
5289.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒളിംപിക് മെഡല്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കായികതാരങ്ങള്‍ക്ക് അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള പരിശീലനം നല്‍കുന്നതിനായി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ എത്ര കായികതാരങ്ങള്‍ക്ക് പരിശീലനം നല്‍കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
5290.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ കായിക വകുപ്പ് മുഖേന നടത്തിവരുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
5291.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തുകളില്‍ ഒരു കളിസ്ഥലം എന്ന പദ്ധതിയില്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഏതെല്ലാം പ‍ഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലേക്ക് കളിസ്ഥലങ്ങൾ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; എത്ര തുകയാണ് ഒരു കളിസ്ഥലത്തിന് പരമാവധി അനുവദിക്കുകയെന്ന് അറിയിക്കാമോ;
( സി )
ദേശീയ കായിക മത്സരങ്ങളില്‍ മികവ് പുലര്‍ത്താനാകുന്ന കായിക ഇനങ്ങളുടെ പരിശീലന സൗകര്യങ്ങള്‍ ഇത്തരം കളിസ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തുമോ; ഇത്തരത്തില്‍ കളിസ്ഥലങ്ങള്‍ സജ്ജീകരിക്കാനാവുമോ എന്നറിയിക്കാമോ;
( ഡി )
തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലസൗകര്യങ്ങളുള്ള സ്കൂള്‍ ഗ്രൗണ്ടുകള്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാനാവുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
5292.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അംഗൻവാടി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള മേഖലയില്‍ കായിക വിദ്യാഭ്യാസത്തിന് പുതിയ നയം രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കായിക വിദ്യാഭ്യാസത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള കരിക്കുലം നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ കായിക മേഖലയിലെ ദേശീയ, അന്തര്‍ദേശീയ തലങ്ങളിലുള്ള നൂതന സംവിധാനങ്ങളെക്കുറിച്ച് അറിവുള്ളവരെക്കൂടി കരിക്കുലം കമ്മിറ്റിയില്‍ ഉൾപ്പെടുത്തി പ്രസ്തുത കരിക്കുലം നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
5293.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യന്‍ കായികരംഗത്ത് മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനായി സംസ്ഥാനം നടപ്പിലാക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
ഏതെല്ലാം കായിക ഇനങ്ങളിലാണ് പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുള്ളതെന്നും ഇതിനായി ഈ സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളും അറിയിക്കാമോ;
( സി )
സ്കൂള്‍തലത്തില്‍തന്നെ പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് പദ്ധതികള്‍ നിലവിലുണ്ടോ;
( ഡി )
കായിക പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനും തൊഴില്‍ ലഭ്യതയ്ക്കുമായി സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ?
5294.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് നിയോജക മണ്ഡലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാർ, എയ്ഡഡ് സ്കൂളുകളുടെയും കീഴിലുള്ള കളിസ്ഥലങ്ങൾ അഭിവൃദ്ധിപ്പെടുത്തുന്നതിന് ഫണ്ട് അനുവദിക്കുമോ;
( ബി )
പ്രസ്തുത കളിസ്ഥലങ്ങളിൽ ആധുനിക സ്റ്റേഡിയം നിർമ്മിക്കാൻ പര്യാപ്തമായത് ഏതാണെന്ന് വ്യക്തമാക്കാമോ; അതിനാവശ്യമായ ഫണ്ട് അനുവദിക്കുമോയെന്ന് വ്യക്തമാക്കാമോ?
5295.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ കായിക പ്രതിഭകൾക്ക് പുതിയ എന്തെല്ലാം ആനുകൂല്യങ്ങളാണ് നൽകിവരുന്നത്; വിശദമാക്കാമോ;
( ബി )
വേണ്ടത്ര സാമ്പത്തിക ഭദ്രതയും പരിശീലന സൗകര്യങ്ങളും ലഭിക്കാത്തതിനാൽ കായിക പ്രതിഭകൾക്ക് പൂർണ്ണമായും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയാത്ത സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കിൽ അത്തരം പ്രതിഭകൾക്ക് പ്രൈമറി സ്കൂൾതലം മുതൽ സർക്കാർ ചെലവിൽ വിദഗ്ദ്ധ പരിശീലനത്തിന് സമഗ്ര പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
5296.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം നൗഷാദ്
ശ്രീമതി ഒ എസ് അംബിക
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവശ കായികതാരങ്ങള്‍ക്ക് നല്‍കി വരുന്ന പെന്‍ഷന്‍ നിലവില്‍ എത്ര രൂപയാണ്;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര രൂപ വര്‍ദ്ധിപ്പിച്ചുവെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പെന്‍ഷന് അര്‍ഹതയുളള കായിക താരങ്ങുടെ കുടുംബ വാര്‍ഷിക വരുമാന പരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്ത് എത്ര പേർ നിലവില്‍ അവശ കായികതാര പെന്‍ഷന്‍ വാങ്ങിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( ഇ )
പുതുതായി എത്രപേര്‍ പെന്‍ഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്; പെന്‍ഷന്‍ ലഭിക്കുവാനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ?
5297.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടില്‍ ഒരു സ്പോര്‍ട്സ് സ്കൂള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കുട്ടനാട്ടില്‍ പുതിയ സ്പോര്‍ട്സ് സ്കൂളും മറ്റ് സൗകര്യങ്ങളും നിർമ്മിക്കുന്നതിന് എന്തെങ്കിലും നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
5298.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ കുണ്ടംകുഴി ഇന്‍ഡോര്‍ സ്റ്റേഡിയം കേന്ദ്ര സര്‍ക്കാരിന്റെ 'ഖേലോ ഇന്ത്യ' സ്കീമില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതിരേഖ തയ്യാറാക്കാന്‍ കായിക യുവജനകാര്യ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ഇതിന്റെ പദ്ധതിരേഖ തയ്യാറാക്കി സാമ്പത്തികാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
5299.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മിനി സ്റ്റേഡിയങ്ങള്‍ സ്ഥാപിക്കുന്നതിന് കായിക വകുപ്പിന് കീഴില്‍ എന്തെങ്കിലും പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഡി.പി.ആർ. നല്‍കിയാല്‍ ഭരണാനുമതി ലഭ്യമാക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കാമോ?
5300.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ വയക്കര ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഭരണാനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത എസ്റ്റിമേറ്റിന് ഈ സാമ്പത്തിക വര്‍ഷം ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
5301.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജക മണ്ഡലത്തിലെ ഇരിമ്പിളിയം പഞ്ചായത്തില്‍ മിനി സ്റ്റേഡിയം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് കായിക വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;
( ബി )
ഇത് സംബന്ധിച്ച് പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഈ വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി സ്റ്റേഡിയം നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
5302.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
( ബി )
ഈ പദ്ധതി എന്ന് ആരംഭിക്കാന്‍ കഴിയുമെന്നും എവിടെയൊക്കെ എങ്ങനെ നടപ്പിലാക്കുമെന്നും അറിയിക്കാമോ?
5303.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായികതാരങ്ങൾക്ക് സർക്കാർ സർവ്വീസിൽ ജോലി നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കാമോ?
5304.
ശ്രീ. ഇ കെ വിജയൻ
ശ്രീമതി സി. കെ. ആശ
ശ്രീ ജി എസ് ജയലാൽ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ കായിക ഇനങ്ങളിൽ തൽപരരായ കുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്തി വിദഗ്ധ പരിശീലനം നൽകുന്നതിനായി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പരിശീലനവും മറ്റും മൂലം ക്ലാസുകൾ നഷ്ടമാകുന്ന കായിക വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാക്കുന്നതിനുവേണ്ടി നടത്തുന്ന ഇടപെടലുകൾ വിശദമാക്കാമോ?
5305.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.വി.സുമേഷ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായികവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലവും സജീവവുമാക്കുന്നതിന് കായിക, യുവജന ഡയറക്ടറേറ്റിന്റെ മേഖല ഓഫീസുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ഏതൊക്കെ ജില്ലകളിലാണ് മേഖല ഓഫീസുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
കണ്ണൂര്‍, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ആരംഭിക്കുന്ന സ്പോര്‍ട്സ് മെഡിസിന്‍ കേന്ദ്രങ്ങളുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ; പ്രസ്തുത കേന്ദ്രങ്ങള്‍ എന്നത്തേക്ക് പ്രവര്‍ത്തനം തുടങ്ങുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
5306.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കീഴില്‍ കളിസ്ഥലങ്ങള്‍ക്ക് അനുയോജ്യമായ ധാരാളം ഭൂമിയുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉടമസ്ഥാവകാശം മാറ്റാതെതന്നെ ഇവ കളിസ്ഥലങ്ങളാക്കി മാറ്റുന്നതിന് സാധിക്കുമോ എന്ന് കായിക വകുപ്പ് പരിശോധിച്ചിട്ടുണ്ടോ;
( സി )
ഇത്തരം ഭൂമി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കണ്ടെത്താന്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സിലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് പരിഗണിക്കുമോ?
5307.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര നിയോജക മണ്ഡലത്തിലെ രജിസ്ട്രേഷനുള്ളതും അംഗീകാരമുള്ളതുമായ സ്പോര്‍ട്സ് ക്ലബ്ബുകളുടെ വിശദവിവരം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ?
5308.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഏതൊക്കെ ടീമുകൾ ദേശീയ സിവിൽ സർവ്വീസ് കായികമേളയിൽ പങ്കെടുത്തിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത കായികമേളയിൽ ടീമുകളുടെ കോച്ച്, മാനേജർ എന്നീ നിലകളിൽ പങ്കെടുത്ത ജീവനക്കാരുടെ പേരും ഔദ്യോഗിക മേൽവിലാസവും ലഭ്യമാക്കാമോ;
( സി )
കായികരംഗവുമായി ബന്ധമില്ലാത്തവരാണ് മാനേജർ, കോച്ച് എന്നീ നിലകളിൽ സംസ്ഥാന ടീമിനെ പ്രതിനിധീകരിക്കുന്നത് എന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഈ വർഷം മുതൽ കോച്ച്, മാനേജര്‍ എന്നിവരുടെ പാനൽ തയ്യാറാക്കി ഇന്റര്‍വ്യൂ നടത്തിയശേഷം അവരെ ടീമിനൊപ്പം ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ;
( ഇ )
കോച്ച്, മാനേജർ പദവികളിലേക്ക് എന്‍.ഐ.എസ്. കോച്ചിംഗ് സര്‍ട്ടിഫിക്കറ്റ് / ബി.പി.എഡ്./എം.പി.എഡ്. യോഗ്യതയുള്ള ജീവനക്കാർക്ക് മുൻഗണന നൽകുന്നതിന് നിർദ്ദേശം നൽകുമോ; വിശദമാക്കാമോ;
( എഫ് )
കോച്ച്, മാനേജർ പദവികളിലേക്ക് സ്പോർട്സ് ക്വോട്ടയിൽ നിയമനം ലഭിച്ചവർ, ദേശീയ കായിക മേളയിൽ മെഡൽ ലഭിച്ചവർ, ഗസറ്റഡ് തസ്തികയിലുള്ളവർ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകുമോ; വിശദമാക്കാമോ;
( ജി )
കോച്ച്, മാനേജർ എന്നിവരുടെ നിയമന യോഗ്യത സംബന്ധിച്ച് സർക്കാർ നിബന്ധനകൾ പുറപ്പെടുവിക്കുമോ; വ്യക്തമാക്കാമോ?
5309.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് മീറ്റ് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്നാണ് നടത്തുകയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കായികമേള റൊട്ടേഷന്‍ അടിസ്ഥാനത്തിലോ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലോ ഓരോരോ ജില്ലകളിൽ നടത്തുവാൻ തീരുമാനമെടുക്കുമോ; വ്യക്തമാക്കാമോ;
( സി )
കായികയിനങ്ങളുമായോ കായികരംഗവുമായോ ഒരു ബന്ധവുമില്ലാത്ത ജീവനക്കാർ പ്രസ്തുത മീറ്റുകളിൽ പങ്കെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്മേൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
5310.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016-21 കാലയളവില്‍ നിര്‍മ്മിച്ച ഫുട്‍ബോൾ ടര്‍ഫ് ഗ്രൗണ്ടുകള്‍ എത്രയെണ്ണമെന്നും ഇവയില്‍ എത്ര ടര്‍ഫ് ഗ്രൗണ്ടുകള്‍ സര്‍ക്കാർ നിയന്ത്രണത്തിലുണ്ടെന്നും എത്ര എണ്ണം സര്‍ക്കാര്‍ ഇതര നിയന്ത്രണത്തിലുണ്ടെന്നും ജില്ല തിരിച്ച് കണക്ക് നല്‍കാമോ; ഈ ഗ്രൗണ്ടുകള്‍ക്ക് എന്തെങ്കിലും നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( ബി )
2016-21 കാലയളവില്‍ പുതിയതായി എത്ര ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും ഇവയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളളത് എത്രയാണെന്നും സ്വകാര്യ വ്യക്തികളുടെ/ക്ലബ്ബുകളുടെ നിയന്ത്രണത്തിലുളളവ എത്രയാണെന്നും ജില്ല തിരിച്ച് കണക്ക് നല്‍കാമോ; ഇവയില്‍ നിന്നും സര്‍ക്കാരിന് എന്തെങ്കിലും വരുമാനം ലഭിക്കുന്നുണ്ടോ; വിശദമാക്കാമോ?
5311.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;
( ബി )
ഇവ തിരിച്ചുപിടിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
2011-16 കാലയളവില്‍ സംസ്ഥാനത്ത് ഏതൊക്കെ വഖഫ് ഭൂമിയാണ് ലീസിന് നല്‍കിയിട്ടുള്ളതെന്നും എത്ര ഭൂമി വീതം എത്ര കാലത്തേക്ക് ആര്‍ക്കൊക്കെയാണ് നല്‍കിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ?
5312.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം-കന്യാകുമാരി റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ നിർവ്വഹണത്തിന്റെ നിലവിലെ സ്ഥിതി അവലോകനം ചെയ്തിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി പാറശ്ശാല മണ്ഡലത്തിലെ ധനുവച്ചപുരം ലെവല്‍ ക്രോസില്‍ ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിനായി അനുവാദം നല്‍കുമോ; വ്യക്തമാക്കാമോ?
5313.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം റെയിൽവേ സ്‌റ്റേഷനിൽ ഫുട്ട് ഓവര്‍ ബ്രിഡ്ജ് സൗകര്യമില്ലാത്തതിനാൽ നിരവധി പേർ അപകടത്തിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഇരു ഭാഗത്തേക്കും ഫുട്ട് ഓവര്‍ ബ്രിഡ്ജ് നിർമ്മിക്കുന്നത് പരിഗണനയിൽ ഉണ്ടോ; വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
ഈ വർഷം തന്നെ പ്രസ്തുത ഫുട്ട് ഓവര്‍ ബ്രിഡജ് സ്ഥാപിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.