|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
4957.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡേറ്റാ
ബാങ്കിൽ തെറ്റായി ഉൾപ്പെട്ട
ഭൂമി തരം
മാറ്റിക്കിട്ടുന്നതിനുള്ള
അപേക്ഷകളിൻമേൽ
തീരുമാനമെടുക്കുന്നതിന്
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ
കാലതാമസം വരുത്തുന്നത് മൂലം
പൊതുജനങ്ങൾക്ക്
ബുദ്ധിമുട്ടുണ്ടാകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
നിയമപ്രകാരം
കരഭൂമി ആണെന്നുള്ള രേഖകൾ
കൃത്യമായുള്ള സ്ഥലങ്ങളിൽ
ഭൂമിയുടെ തരംമാറ്റം വേഗത്തിൽ
നടപ്പാക്കുന്നതിന്
മാർഗ്ഗനിർദേശം
പുറപ്പെടുവിക്കുമോ; വിശദാംശം
നൽകാമോ?
4958.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
എം രാജഗോപാലൻ
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പ്രളയം, കാലവര്‍ഷം, കോവിഡ്
എന്നിവ മൂലം റവന്യൂ വകുപ്പിന്റെ
ജോലിഭാരം
വര്‍ദ്ധിക്കുന്നതിനിടയായിട്ടുണ്ടോ;
(
ബി )
പ്രതികൂല
സാഹചര്യമായതിനാലും അപേക്ഷകരുടെ
എണ്ണം വര്‍ദ്ധിച്ചതിനാലും
ഫയലുകള്‍ സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
ബുദ്ധിമുട്ടുകള്‍
നേരിടുന്നുണ്ടോ; വിശദമാക്കുമോ;
(
സി )
ഫയലുകള്‍
തീര്‍പ്പാക്കുന്നതിനായി
പ്രത്യേക അദാലത്ത്
ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍
അദാലത്ത് നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(
ഡി )
വില്ലേജ്
തലങ്ങളില്‍ പരാതി
പരിഹാരത്തിനായി ജനകീയ
സമിതികള്‍ക്ക് രൂപം
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
4959.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടിയിലെ
ഷോളയൂർ -കോട്ടത്തറ
വില്ലേജുകളിലായി സ്ഥിതി
ചെയ്യുന്ന ശിരുവാണി, പെരിയചോല,
ഏലമല, മേൽത്തോട്ടം, വരടിമല
എന്നീ എസ്റ്റേറ്റുകളുടെ
ഉടമസ്ഥാവകാശം 1947ന് മുന്‍പ്
ആര്‍ക്കായിരുന്നു;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ഭൂമി എന്നാണ് നിലവിലെ
ഉടമസ്ഥര്‍ക്ക് കൈമാറിയത്;
ഓരോന്നും കൈമാറിയ തീയതികള്‍,
കൈമാറിയ വ്യവസ്ഥ, ഈ ഭൂമിക്ക്
അടയ്ക്കുന്ന പാട്ട തുക
അല്ലെങ്കില്‍ ഭൂമി കരം തുടങ്ങിയ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
സി )
നിലവിലെ
അവകാശികള്‍ പ്രസ്തുത ഭൂമി
തോട്ടഭൂമിയായാണോ കൈവശം
വച്ചിരിക്കുന്നത്; എങ്കില്‍
എന്നു വരെയാണ് ഈ പാട്ടകരാറിന്റെ
കാലാവധി; വ്യക്തമാക്കാമോ?
4960.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ ഒഴലപ്പതി
വില്ലേജിലുള്ള മല്ലൻപതിയിലെ
പട്ടികവർഗ്ഗക്കാരുടെ
അന്യാധീനപ്പെട്ട പട്ടയഭൂമി
1999-ലെ പട്ടികവർഗ്ഗ ഭൂമി
കൈമാറ്റ നിയന്ത്രണവും പുനരാവകാശ
സ്ഥാപനവും നിയമപ്രകാരം
വീണ്ടെടുത്ത് നൽകുന്നതിന്
സ്വീകരിച്ച
നടപടികളെന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
ഇക്കാര്യത്തിൽ
നടപടികൾ സ്വീകരിക്കുന്നതിന്
ഏതെല്ലാം ഉദ്യോഗസ്ഥരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
സി )
ഭൂമി
കൈവശപ്പെടുത്തിയവർക്കെതിരെ
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
4961.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ലീസ് ഭൂമിയിൽ പാറഖനനം
ചെയ്യുന്നതിന് എക്സ്പ്ലോസീവ്
ലൈസൻസ് നൽകുന്നത് ആരാണെന്ന്
വ്യക്തമാക്കുമോ; ആയതിന്
എന്തെല്ലാം രേഖകളാണ്
ഹാജരാകേണ്ടത് വിശദമാക്കുമോ;
(
ബി )
പാർട്ണർഷിപ്പ്
ഡീഡ് പ്രകാരമുള്ള ലീസ് ഭൂമിയിലെ
ഖനനത്തിന് എക്സ്പ്ലോസീവ് ലൈസൻസ്
നൽകുമ്പോൾ ഉടമസ്ഥാവകാശമുള്ള
എല്ലാപേരുടെയും സമ്മതപത്രം
ആവശ്യപ്പെടാറുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
റവന്യൂ
ഉദ്യോഗസ്ഥർ എന്തൊക്കെ കാര്യങ്ങൾ
പരിശോധിച്ച് ഉറപ്പു
വരുത്തിയതിന് ശേഷമാണ്
എക്സ്പ്ലോസീവ് ലൈസൻസ്
നൽകുന്നതെന്നും ലൈസൻസ്
വ്യവസ്ഥകൾ എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(
ഡി )
നെൽവയൽ
തണ്ണീർത്തട നിയമലംഘനം നടത്തി
നിര്‍മ്മിച്ച റോഡിലൂടെയോ
ഉടമയുടെ അനുവാദമില്ലാതെ
സ്വകാര്യ റോഡിലൂടെയോ
എക്സ്പ്ലോസീവ്സും
ഖനനഉല്പന്നങ്ങളും
കൊണ്ടുപോകുന്നതിന് അനുമതി
നൽകാറുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ഇ )
തെറ്റായ
രേഖകൾ ഹാജരാക്കിയും ഇല്ലാത്ത
റോഡ് സ്കെച്ച് കാണിച്ചും ലൈസൻസ്
ലഭ്യമാക്കി എന്ന്
ബോധ്യപ്പെട്ടാൽ എന്തൊക്കെ നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
4962.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചെറുവള്ളി
എസ്റ്റേറ്റിന്റെ ഭൂമി
ഏറ്റെടുക്കാൻ നിയമോപദേശം
ലഭിച്ചിരുന്നോ എന്ന്
അറിയിക്കാമോ;
(
ബി )
എങ്കിൽ
എന്ത് നിയമോപദേശമാണ്
ഇക്കാര്യത്തിൽ ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
വിഷയത്തിൽ സ്പെഷ്യൽ ഓഫീസറും
റവന്യൂ കമ്മീഷണറും നൽകിയിരുന്ന
ഉപദേശം എന്താണ്; വിശദാംശങ്ങൾ
നൽകാമോ?
4963.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെരിയാർ,
പമ്പ തുടങ്ങിയ നദികളുടെ
ഓരംചേർന്ന് പതിറ്റാണ്ടുകളായി
കുടിയേറി താമസിക്കുന്ന നിർദ്ധന
കുടുംബങ്ങൾക്ക് തീരദേശ പരിപാലന
ചട്ടങ്ങൾ, ഹൈക്കോടതി ഉത്തരവുകൾ
എന്നിവ കാരണം പട്ടയം ലഭിക്കാത്ത
അവസ്ഥ അനുഭാവപൂർവം വിശകലനം
ചെയ്ത് എന്തൊക്കെ പരിഹാര
നടപടികൾ സ്വീകരിക്കാൻ
കഴിയുമെന്ന് അറിയിക്കാമോ;
(
ബി )
ഇവരുടെ
വീടുകളുടെ താമസയോഗ്യമല്ലാത്ത
അവസ്ഥ കണക്കിലെടുത്ത് ഇവരുടെ
പുനരധിവാസം സംബന്ധിച്ച് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ അറിയിക്കുമോ;
(
സി )
എല്ലാവർക്കും
ഭൂമി എന്ന സർക്കാർ നയത്തിൽ
പ്രസ്തുത വിഭാഗം ജനതയ്ക്ക്
മുൻഗണന നൽകാമോ?
4964.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതിയ
വില്ലേജ്
രൂപവത്ക്കരിക്കുന്നതിനോ
വിഭജിക്കുന്നതിനോ ഉള്ള
മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട ഉത്തരവുകളുടെയോ
രേഖകളുടെയോ പകര്‍പ്പ്
ലഭ്യമാക്കാമോ?
4965.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേശീയപാത
സ്ഥലം ഏറ്റെടുപ്പുമായി
ബന്ധപ്പെട്ട് മലപ്പുറം
ജില്ലയില്‍ ഭൂമിയും വീടും
നഷ്ടപ്പെട്ടവര്‍ വീട്
നിര്‍മ്മാണത്തിനായി വാങ്ങുന്ന
ഭൂമി തരംമാറ്റുവാന്‍ നല്‍കുന്ന
അപേക്ഷകള്‍ സമയബന്ധിതമായി
തീര്‍പ്പാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
ജില്ലയിലെ
വിവിധ ഓഫീസുകളില്‍ 2019 ജനുവരി
മുതല്‍ ഭൂമി തരംമാറ്റുവാന്‍
ലഭിച്ച അപേക്ഷകള്‍
എത്രയെന്നതിന്റെ കണക്കുകൾ
വില്ലേജ്, താലൂക്ക് തിരിച്ച്
ലഭ്യമാക്കുമോ;
(
സി )
ലഭിച്ച
അപേക്ഷകളില്‍ എത്ര എണ്ണം
തീര്‍പ്പാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
4966.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍ ആലപ്പാട്,
കരുനാഗപ്പള്ളി,
അയണിവേലികുളങ്ങര, കുലശേഖരപുരം,
ആദിനാട്, പാവുമ്പ, ക്ലാപ്പന,
തൊടിയൂര്‍ എന്നീ വില്ലേജ്
ഓഫീസുകള്‍ സ്മാര്‍ട്ടാക്കുവാന്‍
നടപടി സ്വീകരിച്ചിട്ടുണ്ടോ?
4967.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തും ഈ
സര്‍ക്കാരിന്റെ കാലത്തുമായി
വായ്പാ തിരിച്ചടവ് മുടങ്ങിയ
എത്ര പേര്‍ക്ക് കുടിശ്ശിക
ഈടാക്കുന്നതിന് റവന്യൂ റിക്കവറി
നോട്ടീസ് നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
നിലവില്‍ എത്ര പേരാണ് റവന്യൂ
റിക്കവറി നടപടികള്‍
നേരിടുന്നത്; ജില്ല തിരിച്ചുള്ള
കണക്കുകള്‍ ലഭ്യമാക്കാമോ;
(
സി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തും ഈ
സര്‍ക്കാരിന്റെ കാലത്തുമായി
എത്ര പേര്‍ക്കെതിരെ റവന്യൂ
റിക്കവറി നടത്തിയിട്ടുണ്ട്;
വീടും സ്ഥലവും റിക്കവറി ചെയ്ത
എത്ര കേസുകളുണ്ട്; വിശദാംശം
ലഭ്യമാക്കാമോ?
4968.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റീസര്‍വ്വേ
നടപടികള്‍ ഇനിയും
പൂര്‍ത്തിയാക്കാത്ത എത്ര
വില്ലേജുകള്‍
ഉണ്ടെന്നുള്ളതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ബി )
റവന്യൂ,
സര്‍വ്വേ വകുപ്പുകളുടെ രേഖകള്‍
ഡിജിറ്റെെസ് ചെയ്ത്
ഏകോപിപ്പിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പുരോഗതി വിവരം
ലഭ്യമാക്കാമോ?
4969.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയല്‍
പുരയിടമാക്കാന്‍ ഫീസ്
സൗജന്യമാക്കിയ ഉത്തരവിലെ
ഇളവുകള്‍ 2021 ഫെബ്രുവരി 25ന്
മുമ്പ് അപേക്ഷ നല്‍കിയവരുടെ
കാര്യത്തിലും
ബാധകമാക്കിയിട്ടുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശം
വ്യക്തമാക്കാമോ;
(
ബി )
2021
ഫെബ്രുവരി 25ന് മുമ്പ് അപേക്ഷ
നല്‍കിയവരുടെ കാര്യത്തില്‍
ഏതെങ്കിലും ഇളവുകള്‍ നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; ആയതിന്റെ
വിശദാംശം വ്യക്തമാക്കാമോ?
4970.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
പുറംമ്പോക്ക് ഭൂമിയില്‍
കരിങ്കല്‍ ഖനനം നടത്തുവാൻ
എൻ.ഒ.സി. നല്‍കുന്നത്
പരിഗണനയിലുണ്ടോ;
(
ബി )
എങ്കില്‍
ഇത് ഏത് വിധത്തില്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
4971.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയില്‍ നികുതി കെട്ടാത്ത
വിഭാഗത്തില്‍
ഉള്‍പ്പെടുത്തിയിരുന്ന
ഭൂമിയില്‍ ജനങ്ങള്‍ വീട്
നിര്‍മ്മിച്ച്
താമസയോഗ്യമാക്കുകയും പലരും
ഭൂനികുതി അടവാക്കുകയും
ചെയ്യുന്നുണ്ടെങ്കിലും
റിക്കാര്‍ഡുകളില്‍ നി.കെ. എന്ന്
രേഖപ്പെടുത്തിയത് കാരണം പ്ലാന്‍
പെര്‍മിറ്റ് ലഭിക്കുന്നതിന്
ബുദ്ധിമുട്ട് നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
വില്ലേജ് റിക്കാര്‍ഡുകളില്‍
മാറ്റം വരുത്തുന്നതിന് ഉത്തരവ്
ഇറക്കി പ്രസ്തുത പ്രശ്നം
പരിഹരിക്കുമോ;
(
സി )
വില്ലേജ്
അടങ്കല്‍ റിക്കാര്‍ഡുകളില്‍
മാറ്റം വരുത്തുന്നത് ഏത്
വകുപ്പ് പ്രകാരമാണ് എന്ന്
വെളിപ്പെടുത്തുമോ?
4972.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവല്ല
താലൂക്കിൽ തിരുവല്ല വില്ലേജിൽ
3എ കോട്ടേജിൽ ശ്രീമതി. ഓമന ജോയി
ഭൂമി പതിച്ച് കിട്ടുന്നത്
സംബന്ധിച്ച് സമർപ്പിച്ച
അപേക്ഷയിന്മേൽ (നം.ആര്‍.
1004944, തീയതി 4-8-21 )
എന്തൊക്കെ നടപടികൾ സ്വീകരിച്ചു
എന്നു വിശദമാക്കാമോ;
(
ബി )
ഓമന
ജോയി എന്ന വ്യക്തിക്ക് ഭൂമി
പതിച്ചു നൽകുന്നതിന്
എന്തെങ്കിലും തടസ്സങ്ങൾ
നിലനിൽക്കുന്നുണ്ടോ; എങ്കിൽ അത്
പരിഹരിക്കുന്നതിനായി എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
4973.
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പാറമടകള്‍ ഉള്‍പ്പെടെയുള്ള
ജലാശയങ്ങളില്‍
അപകടത്തില്‍പ്പെട്ട്
മരണപ്പെടുന്നവരുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
അവയ്ക്ക്
ആവശ്യമായ സംരക്ഷണവേലി
കെട്ടണമെന്ന നിര്‍ദ്ദേശം
പാലിക്കപ്പെടുന്നുണ്ടോ എന്ന്
പരിശോധിക്കാറുണ്ടോ;
(
സി )
ഇക്കാര്യത്തില്‍
അടിയന്തര നടപടി സ്വീകരിക്കാമോ?
4974.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിയമപരമായ
അവകാശി (ലീഗല്‍ എയര്‍ഷിപ്പ്)
സര്‍ട്ടിഫിക്കറ്റിന് അപേക്ഷ
സമര്‍പ്പിച്ച് എത്ര
ദിവസത്തിനുള്ളിലാണ്
സർട്ടിഫിക്കറ്റ് ലഭിക്കുകയെന്ന്
വ്യക്തമാക്കാമോ; അപേക്ഷ
സമര്‍പ്പിച്ച് നിശ്ചിത
ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കണം എന്ന
വ്യവസ്ഥയുണ്ടോ;
(
ബി )
പ്രസ്തുത
വ്യവസ്ഥ
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പുവരുത്താൻ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചുവരുന്നത്
എന്ന് വ്യക്തമാക്കാമോ;
(
സി )
കാസർകോട്
ജില്ലയിൽ കഴിഞ്ഞ ഒരു വർഷം നൽകിയ
ലീഗല്‍ എയര്‍ഷിപ്പ്
സര്‍ട്ടിഫിക്കറ്റുകൾ
എത്രയാണെന്ന് താലൂക്ക് തിരിച്ച്
വ്യക്തമാക്കാമോ; അപേക്ഷിച്ചു
എത്രമാസം കഴിഞ്ഞതിനു ശേഷമാണ്
അപേക്ഷകർക്ക് സർട്ടിഫിക്കറ്റുകൾ
ലഭ്യമായതെന്ന് വ്യക്തമാക്കാമോ;
(
ഡി )
ലീഗല്‍
എയര്‍ഷിപ്പ്
സര്‍ട്ടിഫിക്കറ്റുമായി
ബന്ധപ്പെട്ട ഗസറ്റ്
വിജ്ഞാപനത്തിനായി തിരുവനന്തപുരം
ഗവണ്‍മെന്റ് പ്രസ്സിലേയ്ക്ക്
അയയ്ക്കാനുള്ള എത്ര അപേക്ഷകള്‍
കാസര്‍ഗോഡ് ജില്ലയില്‍
കെട്ടികിടക്കുന്നുണ്ടെന്ന്
താലൂക്ക് തിരിച്ച്
വ്യക്തമാക്കുമോ; പ്രസ്തുത
അപേക്ഷകള്‍ എത്രനാളായി
കെട്ടികിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഇ )
ലീഗല്‍
എയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനുള്ള കാലതാമസം
ഒഴിവാക്കുന്നതിനായി നടപടി
ക്രമങ്ങൾ ലഘൂകരിക്കാൻ
ആലോചനയുണ്ടോ; വ്യക്തമാക്കാമോ?
4975.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
മണ്ഡലത്തിലെ വിവിധ
വില്ലേജുകളിലും സിവില്‍
സ്റ്റേഷന്‍ പരിസരത്തും
ഉപയോഗിക്കാതെ കിടക്കുന്ന
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള
ഭൂമിയുടെയും റവന്യൂ
പുറമ്പോക്കുകളുടെയും
വിശദാംശങ്ങള്‍ വിസ്തീര്‍ണം
സഹിതം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഭൂമിയില്‍ എന്തെങ്കിലും
പദ്ധതികള്‍ ആരംഭിക്കുവാന്‍
ഉദേശിക്കുന്നുണ്ടോ; ഇതിനായി
പ്രോപ്പോസലുകള്‍
ലഭിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കാമോ?
4976.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഷൊര്‍ണ്ണൂര്‍
നഗരസഭയിലെ മഞ്ഞക്കാട്
പ്രദേശത്തെ കാഞ്ഞിരക്കുടി
കോളനിയില്‍ തലമുറകളായി
താമസിക്കുന്ന ഇരുപത്തിയെട്ട്
കുടുംബങ്ങളുടെ ഭൂനികുതി
അടയ്ക്കാനുള്ള അപേക്ഷയിന്മേല്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം; വിശദമാക്കുമോ;
(
ബി )
ഇവരുടെ
പക്കല്‍ നിന്നും ഏത് വര്‍ഷം വരെ
ഭൂനികുതി വാങ്ങിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
തുടര്‍ന്നും
ഭൂനികുതി അടയ്ക്കാന്‍
അനുവദിക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ?
4977.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ പുത്തൂര്‍ വില്ലേജ്
പരിധിയിലുള്ള ഏതാനും
പ്രദേശങ്ങള്‍ കൊടുവള്ളി
മുനിസിപ്പാലിറ്റിയിലും ഏതാനും
പ്രദേശങ്ങള്‍ ഓമശ്ശേരി
പഞ്ചായത്തിലും ആയതുകാരണം
നികുതികളുടെയും സര്‍ക്കാര്‍
ഫീസുകളുടെയും കാര്യത്തില്‍
കൊടുവള്ളി മുനിസിപ്പാലിറ്റി
പരിധിയില്‍
താമസിക്കുന്നവര്‍ക്ക് കൂടുതല്‍
സാമ്പത്തികഭാരം
ഉണ്ടാകുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പുത്തൂര്‍
വില്ലേജിന്റെ പ്രവര്‍ത്തന
സൗകര്യാര്‍ത്ഥം
മുനിസിപ്പാലിറ്റി പ്രദേശത്തെ
സര്‍വ്വേ നമ്പരുകള്‍ കൊടുവള്ളി
വില്ലേജിലേക്ക് മാറ്റുന്നതിന്
നടപടി സ്വീകരിക്കാമോ?
4978.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ വില്ലേജ് ഓഫീസുകളിലും
ആധുനിക രീതിയില്‍ ഓണ്‍ലെെന്‍
സേവനം ലഭ്യമാക്കുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി എപ്പോള്‍
പൂര്‍ത്തിയാക്കാനാകുമെന്നും
ഇതിനായി എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ;
(
സി )
ഡിജിറ്റല്‍
റീ സര്‍വ്വെയിലൂടെ എന്തെല്ലാം
സേവനങ്ങളാണ് നല്‍കാനാവുക; വിശദ
വിവരം ലഭ്യമാക്കുമോ;
(
ഡി )
തിരൂര്‍
നിയോജകമണ്ഡലത്തില്‍ ഏതെല്ലാം
വില്ലേജ് ഓഫീസുകളാണ്
സ്മാര്‍ട്ട് വില്ലേജ്
ഓഫീസാക്കുന്ന നടപടി
പൂര്‍ത്തീകരിച്ചതെന്നും,
ഏതെല്ലാം വില്ലേജ് ഓഫീസുകളിലാണ്
പ്രസ്തുത പ്രവൃത്തികള്‍
നടന്നുവരുന്നതെന്നും എപ്പോള്‍
പൂര്‍ത്തിയാക്കാനാകുമെന്നും
വിശദമാക്കുമോ;
(
ഇ )
തിരൂര്‍
നിയോജകമണ്ഡലത്തില്‍ റീ
സര്‍വ്വെ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും എപ്പോള്‍
പൂര്‍ത്തിയാക്കാനാകുമെന്നും
വിശദ വിവരം ലഭ്യമാക്കുമോ?
4979.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്വാതന്ത്ര്യം
ലഭിക്കുന്നതിന് മുന്‍പ്
വിദേശകമ്പനികളും പൗരന്മാരും
കൈവശം വച്ചിരുന്ന
ഭൂമിയിന്‍മേല്‍ സര്‍ക്കാര്‍
ഉടമസ്ഥത സ്ഥാപിക്കുന്നതിന്
സിവില്‍ കേസുകള്‍ ഫയല്‍
ചെയ്യുന്നതിനായി ജില്ലാ
കളക്ടര്‍ക്ക് നിര്‍ദ്ദേശം
നല്‍കിക്കൊണ്ടുള്ള 06/06/2021
ലെ G.O(MS)172/2019/റവന്യൂ
നമ്പർ ഉത്തരവിന്റെ പകര്‍പ്പ്
നല്‍കാമോ;
(
ബി )
പ്രസ്തുത
ഉത്തരവു പ്രകാരം വാമനപുരം
നിയോജക മണ്ഡലത്തിലെ ഭൂമി
സംബന്ധിച്ച് കേസുകള്‍ ഫയല്‍
ചെയ്തിട്ടുണ്ടോ;
(
സി )
എങ്കില്‍
പ്രസ്തുത കേസുകളുടെ
വിശദവിവരങ്ങളും നിലവിലെ
സ്ഥിതിയും വ്യക്തമാക്കാമോ?
സര്‍ക്കാര്‍
സേവനങ്ങളുടെ ദുരുപയോഗം
തടയുന്നതിന് നടപടി
4980.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ഡോ.
എം.കെ . മുനീർ
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാരിന്റെ
വിവിധ സര്‍ട്ടിഫിക്കറ്റുകളും
സേവനങ്ങളും നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കാനുള്ള തീരുമാനം
നടപ്പിലാക്കുമ്പോള്‍ പ്രസ്തുത
സൗകര്യങ്ങള്‍ ദുരുപയോഗം
ചെയ്യാന്‍ സാധ്യതയുണ്ടെന്ന
അഭിപ്രായം പരിശോധിച്ചിട്ടുണ്ടോ;
(
ബി )
വ്യാജ
ജാതി സര്‍ട്ടിഫിക്കറ്റ്
ഉപയോഗിച്ച് ജോലിയും മെഡിക്കല്‍
വിദ്യാഭ്യാസവും ഉള്‍പ്പെടെ
തരപ്പെടുത്തുന്നതായ പരാതി
നിലനില്‍ക്കെ പ്രസ്തുത തീരുമാനം
പുനഃപരിശോധിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
ജാതി
സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച
ദുരുപയോഗം തടയുന്നതിന്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ?
4981.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂമികയ്യേറ്റ
മാഫിയയുടെ പ്രവര്‍ത്തനം
നിരീക്ഷിക്കുന്നതിനും പ്രസ്തുത
മേഖലയിലെ നിയമവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും
നിയമവിധേയമായി മാത്രം
ഭൂമികൈമാറ്റം ചെയ്യുന്നതിനും
സംസ്ഥാനത്ത് ഒരാള്‍ക്ക്
എവിടെയെല്ലാം ഭൂമിയുണ്ടെന്ന്
ഒറ്റ നോട്ടത്തില്‍
വീക്ഷിക്കാനും ഈ സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന് വിശദമാക്കുമോ;
(
ബി )
റവന്യൂ
വകുപ്പിലെ ഉദ്യോഗസ്ഥവിഭാഗം
നടത്തുന്നതായി ആരോപിക്കുന്ന
നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍
തടയുന്നതിനായി എന്തെല്ലാം
നടപടികള്‍ക്കാണ് ഈ സര്‍ക്കാര്‍
ലക്ഷ്യമിടുന്നത്;
(
സി )
കുറ്റക്കാരായ
ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍
നിന്നും നീക്കം
ചെയ്യുന്നതുള്‍പ്പെടെയുള്ള
ശിക്ഷാനടപടികള്‍
സ്വീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
എങ്കില്‍
ഈ സര്‍ക്കാര്‍ കാലയളവില്‍ ഇതു
സംബന്ധിച്ച് എത്ര പരാതികള്‍
ലഭ്യമായെന്നും ആയതിന്മേല്‍
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നു എന്നും
വ്യക്തമാക്കുമോ?
4982.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലക്ഷദ്വീപിലെ
പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട
പൗരന്‍മാരില്‍ പലരും
കേരളത്തില്‍ വന്ന് വിവാഹം
കഴിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിനായി ഇവര്‍
പട്ടികവര്‍ഗ്ഗത്തില്‍പ്പെടുന്നവരാണെന്നുള്ള
ജാതി സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനുള്ള
ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍
എന്ത് നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
4983.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
കെട്ടിട നികുതി നിയമം 1975
പ്രകാരം തദ്ദേശസ്വയംഭരണ
വകുപ്പുമായി ചേര്‍ന്ന് ഒരു
സോഫ്റ്റ്‌വെയര്‍ രൂപീകരിച്ച്
മുഴുവന്‍ കെട്ടിടങ്ങള്‍ക്കും
ഒറ്റത്തവണ നികുതി
പിരിച്ചെടുക്കുവാന്‍
സാധിക്കുന്ന തരത്തിലുള്ള
സംവിധാനം ആവിഷ്കരിക്കുവാന്‍
പദ്ധതിയിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ആയതിന്റെ ഇപ്പോഴത്തെ അവസ്ഥ
എന്താണ്;
(
സി )
ഈ
പദ്ധതി എപ്പോള്‍
പൂര്‍ത്തീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്?
4984.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാരിന്റെ ഡിജിറ്റല്‍
സര്‍വ്വേയും കേന്ദ്ര
സര്‍ക്കാരിന്റെ സ്വാമിത്വ
(svamitva) പദ്ധതിയും
എന്താണെന്ന് വിശദമാക്കാമോ;
(
ബി )
സ്വാമിത്വ
പദ്ധതിയുടെ ചെലവ് കേന്ദ്ര
സര്‍ക്കാരാണോ സംസ്ഥാന
സര്‍ക്കാരാണോ വഹിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(
സി )
സ്വാമിത്വ
പദ്ധതി പ്രകാരം എവിടെയെല്ലാം
സര്‍വ്വേ നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
4985.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കയ്യേറ്റക്കാരിൽ നിന്ന് എത്ര
ഹെക്ടർ കയ്യേറ്റ ഭൂമി നാളിതുവരെ
ഈ സർക്കാർ ഒഴിപ്പിച്ചെടുത്തു;
വിശദമാക്കുമോ;
(
ബി )
ഇത്തരത്തില്‍
കയ്യേറിയ എത്ര ഹെക്ടർ തോട്ടഭൂമി
പിടിച്ചെടുത്തു; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പാട്ടക്കാലാവധി
കഴിഞ്ഞ എത്ര ഹെക്ടർ ഭൂമിയും
പാട്ടവ്യവസ്ഥകൾ ലംഘിച്ച എത്ര
ഹെക്ടര്‍ ഭൂമിയും ഈ സർക്കാർ
ഒഴിപ്പിച്ചെടുത്തു; വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
നിലവിൽ
സർക്കാരിന്റെ ലാന്റ് ബാങ്കിൽ
എത്ര ഹെക്ടർ ഭൂമിയുണ്ട്;
വിശദാംശം വ്യക്തമാക്കുമോ?
4986.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടിയിൽ
വിദ്യാധിരാജ ട്രസ്റ്റ് 55 ഏക്കർ
ഭൂമി കൈയേറിയതായ
പരാതിയിന്മേലുള്ള അന്വേഷണ
റിപ്പോർട്ട് ലഭ്യമാക്കാമോ;
(
ബി )
അട്ടപ്പാടിയിലെ
നഞ്ചിയമ്മയുടെ ഭൂമി
കൈയ്യേറിയതിന്മേല്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ; എങ്കില്‍
അന്വേഷണ റിപ്പോർട്ട് നൽകാമോ?
4987.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
നഗരസഭയിലെ ശുചീകരണതൊഴിലാളികള്‍
വര്‍ഷങ്ങളായി താമസിക്കുന്ന
സ്ഥലത്തിന് പട്ടയം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4988.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
വില്ലേജില്‍ ഇന്‍ഡസ്ട്രിയല്‍
ഏരിയായില്‍ സര്‍വ്വെ നമ്പര്‍
411/1A6, 411/1A7ലെ 10.12 ആര്‍
ഭൂമിക്ക് വി. എസ്. കൃഷ്ണന്‍
എന്ന വ്യക്തിയുടെ പേരില്‍
അനുവദിച്ച ഇന്‍ഡസ്ട്രിയല്‍
പട്ടയം റദ്ദ് ചെയ്ത് ടിയാളുടെ
കൊച്ചുമകന്‍ V. P. ദര്‍ശകിന്റെ
പേരില്‍ അനുവദിച്ച്
നല്‍കുന്നതിനായി 2015ല്‍
സമര്‍പ്പിച്ച അപേക്ഷയില്‍
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കാമോ;
(
ബി )
ഇതു
സംബന്ധിച്ച് റവന്യൂ വകുപ്പിലെ
24794/A2/2015, ലാന്റ് റവന്യു
കമ്മീഷണറേറ്റിലെ
LRJ4-19321/2015, വ്യവസായ
വാണിജ്യ ഡയറക്ടറേറ്റിലെ
ID2/9091/2013 എന്നീ ഫയലുകളില്‍
റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിക്കപ്പെട്ടിട്ടും
ഇന്‍ഡസ്ട്രിയല്‍ പട്ടയം
ലഭ്യമാക്കുന്നതില്‍ നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പട്ടയം എന്നത്തേക്ക്
ലഭ്യമാക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
4989.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലാന്റ്
ട്രിബ്യൂണല്‍ പട്ടയം തിരിച്ചു
കിട്ടാത്ത വിധം
നഷ്ടപ്പെട്ടുപോയാല്‍
പട്ടയത്തിന് പകര്‍പ്പ്
അനുവദിക്കുന്നതിനോ നിജസ്ഥിതി
സര്‍ട്ടിഫിക്കറ്റ്
അനുവദിക്കുന്നതിനോ നിലവില്‍
നിയമമുണ്ടോ എന്നറിയിക്കാമോ;
(
ബി )
ഉള്ളിയേരി
വില്ലേജിലെ 17-ാം വാര്‍ഡില്‍
താമസിക്കുന്ന വെള്ളായി എന്ന
വ്യക്തിയുടെ പട്ടയം, കത്തി
നശിച്ചതായി വില്ലേജ് ഓഫീസര്‍
റിപ്പോര്‍ട്ട് ചെയ്തിട്ടും,
പട്ടയത്തിന്റെ പകര്‍പ്പ്
അനുവദിക്കുന്നതില്‍
തടസ്സമെന്താണെന്ന്
അറിയിക്കാമോ;
(
സി )
വെള്ളായി
എന്ന വ്യക്തിക്ക് പട്ടയം
അനുവദിച്ചതിന്റെ എല്ലാ രേഖകളും
ബാലുശ്ശേരി ലാന്റ് ബോര്‍ഡില്‍
നിന്നും നശിച്ചു
പോയതാണെന്നിരിക്കെ, വെള്ളായി
എന്ന വ്യക്തിക്ക് പുതിയ പട്ടയം
അനുവദിക്കുന്നതില്‍
തടസ്സമുണ്ടോ എന്നറിയിക്കാമോ;
(
ഡി )
വെള്ളായി
എന്ന വ്യക്തിക്ക് പട്ടയത്തിന്റെ
പകര്‍പ്പ് അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് കോഴിക്കോട്
കളക്ട്രേറ്റില്‍
ഡി.സി.കെ.കെ.ഡി/1439/2021-എല്‍
നമ്പര്‍ പ്രകാരം നിലവിലുള്ള
ഫയലില്‍ പട്ടയം
അനുവദിക്കുന്നതിനുള്ള അടിയന്തര
നടപടി സ്വീകരിക്കാമോ; നിലവില്‍
പ്രസ്തുത ഫയലില്‍
സ്വീകരിച്ചിട്ടുള്ള നടപടി
എന്താണെന്നറിയിക്കാമോ?
4990.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തിന്റെ പരിധിയില്‍
വരുന്ന വില്ലേജുകളില്‍ നിന്നും
മുൻസർക്കാരിന്റെ കാലത്ത്
പട്ടയത്തിന് വേണ്ടി എത്ര
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
ആയതില്‍
എത്ര അപേക്ഷകളില്‍ പട്ടയം
അനുവദിച്ചുവെന്ന് വില്ലേജ്
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(
സി )
ആകെ
ലഭിച്ച അപേക്ഷകളില്‍ നിരസിച്ചവ
എത്രയെന്ന് അറിയിക്കാമോ?
4991.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിൽ ഭൂപരിഷ്ക്കരണ
നിയമപ്രകാരം ഏറ്റെടുത്ത
ഭൂമിയിൽനിന്നും മൂന്ന് സെന്റ്
വീതമുള്ള പ്ലോട്ടുകൾ
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതിയിലൂടെ വിതരണം
ചെയ്യുന്നതിനും ഗുണഭോക്താക്കളെ
തിരഞ്ഞെടുക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(
ബി )
പട്ടയം
നല്‍കുന്നത് സംബന്ധിച്ച നടപടികൾ
നിലവിൽ ഏതു ഘട്ടത്തിലാണെന്നും
ആയതിന്റെ പുരോഗതിയും
വെളിപ്പെടുത്തുമോ; അടിയന്തരമായി
പട്ടയം നല്‍കുവാന്‍ നടപടി
സ്വീകരിക്കുമോ?
4992.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുൻ
സർക്കാറിന്റെ കാലയളവില്‍ അർഹരായ
എത്ര പേർക്ക് പട്ടയം വിതരണം
ചെയ്തിട്ടുണ്ട്; അവർക്കെല്ലാം
ഭൂമി
ലഭ്യമാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
2011-2016
ലെ സർക്കാറിന്റെ കാലയളവില്‍
അർഹരായ എത്രപേർക്ക് പട്ടയവും
ഭൂമിയും വിതരണം
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(
സി )
ഈ
സർക്കാർ നാളിതുവരെ എത്ര പേർക്ക്
പട്ടയവും അതുപ്രകാരമുള്ള
ഭൂമിയും വിതരണം
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ഡി )
ഇനിയും
എത്ര ഭൂരഹിതരാണ്
സംസ്ഥാനത്തുള്ളത് എന്നതിന്റെ
കണക്കുകൾ ലഭ്യമാണോ; എങ്കിൽ
വിശദാംശം നൽകുമോ; അവർക്ക് ഭൂമി
ലഭ്യമാക്കാൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കുക എന്ന്
വ്യക്തമാക്കുമോ;
(
ഇ )
വനഭൂമിയുമായി
അതിർത്തി പങ്കിടുന്നതിന്റെ
പേരിൽ പട്ടയം നൽകാൻ തടസ്സം ഉള്ള
പ്രദേശങ്ങൾ ഏതെല്ലാമാണ്; ഇത്
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികൾ എന്തെല്ലാമാണ്;
വിശദമാക്കാമോ?
4993.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ ഏതൊക്കെ
വില്ലേജുകളിലാണ് ഇനിയും
കൈവശക്കാര്‍ക്ക് പട്ടയം
നല്‍കാനുള്ളതെന്നും എത്ര
പേര്‍ക്ക് ഇനിയും പട്ടയം
നല്‍കാനുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
ചീമേനി,
തിമിരി, ചെറുവത്തുര്‍, തുരുത്തി
വില്ലേജുകളില്‍ ഇനിയും പട്ടയം
ലഭിക്കാത്ത എത്ര അപേക്ഷകര്‍
ഉണ്ടെന്നും ഇത് സംബന്ധിച്ച
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ?
4994.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടി
വില്ലേജിന് കീഴിലെ കല്ലുമൊട്ടം
കുന്ന് പ്രദേശത്തെ പട്ടയവുമായി
ബന്ധപ്പെട്ട് പരാതി
നിലവിലുണ്ടോ;
(
ബി )
എങ്കില്‍
പരാതി എന്താണെന്നും അതിന്മേല്‍
വകുപ്പിന്റെ നിലപാട്
എന്താണെന്നും വ്യക്തമാക്കുമോ?
4995.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രളയം മൂലം ദുരിതബാധിതരായ
എല്ലാവർക്കും ആനുകൂല്യങ്ങൾ
വിതരണംചെയ്തു കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കിൽ ഇനി എത്ര പേർക്ക്
വിതരണം ചെയ്യാനുണ്ടെന്നതിന്റെ
കണക്ക് ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
4996.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2019-ലെ
പ്രളയത്തില്‍ ദുരിതം
നേരിട്ടവർക്കുള്ള ധനസഹായം
ഇതുവരെ ലഭിക്കാത്തവർക്ക് ആയത്
ലഭ്യമാക്കുന്നതിന് വേണ്ടി
അപേക്ഷകള്‍ പുന:പരിശോധന
നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ; വിശദമാക്കാമോ ;
(
ബി )
അർഹരായവർക്ക്
പ്രസ്തുത ധനസഹായം സമയബന്ധിതമായി
നൽകാൻ കഴിയാത്തതിന്റെ കാരണങ്ങൾ
വിശദമാക്കാമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട് ഇനി എന്തെല്ലാം
നടപടികളാണ്
പൂർത്തീകരിക്കാനുള്ളത്;
വിശദമാക്കാമോ?
4997.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2017-ൽ
നടന്ന ഓഖി ദുരന്തത്തിൽ
മരണപ്പെട്ടവരുടെ കുടുംബത്തിന്
നൽകിയ ധനസഹായം പ്രസ്തുത
ദുരന്തത്തിൽ കാണാതായവരുടെ
കുടുംബത്തിനും നൽകിയിട്ടുണ്ടോ;
(
ബി )
എങ്കിൽ
എന്തെല്ലാം സഹായങ്ങളാണ്
നൽകിയതെന്നും ആർക്കെല്ലാമാണ്
നൽകിയതെന്നും വ്യക്തമാക്കാമോ;
(
സി )
കാണാതായവരുടെ
കുടുംബത്തിന് നൽകുന്ന ധനസഹായം
ചിറയിൻകീഴ് മണ്ഡലത്തിലെ
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ
കുന്നുംപുറം വീട്ടിൽ ഗിൽബർ എന്ന
വ്യക്തിയുടെ കുടുംബത്തിന്
നൽകിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
4998.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തളിപ്പറമ്പ്
താലൂക്കിലെ പട്ടുവം
ഗ്രാമപഞ്ചായത്തിലെ കൂത്താട്ട്
എന്ന സ്ഥലത്ത് കുന്നിടിഞ്ഞ്
വീടുകള്‍ക്ക് ഭീഷണിയാകുന്നതും
പട്ടികജാതി കോളനി
ഉള്‍പ്പെടുന്ന പ്രദേശത്ത്
ഭൂമിയില്‍ വിളളല്‍
രൂപപ്പെടുന്നതും കണക്കിലെടുത്ത്
ശാസ്ത്രീയ പഠനം നടത്തി ശാശ്വത
പരിഹാരം കാണുന്നതിന്
ദുരന്തനിവാരണ കമ്മീഷണറില്‍
നിന്നും റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇതുവരെ എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
4999.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2018
ജനുവരി മുതല്‍ 2021 വരെയുളള
കാലയളവില്‍ ആലപ്പുഴ ജില്ലയിലെ
ഏതെല്ലാം റോഡുകള്‍
കാലവര്‍ഷക്കെടുതിമൂലം
തകര്‍ന്നുവെന്നും പ്രസ്തുത
റോഡുകളുടെ അടിയന്തര
പുനരുദ്ധാരണത്തിന് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ എന്നും
അറിയിക്കുമോ; പ്രസ്തുത
പ്രവൃത്തികളുടെ ഭരണാനുമതി
ഉത്തരവുകളുടെ പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(
ബി )
ഇവയില്‍
മാവേലിക്കര മണ്ഡലത്തിലെ
ഏതെല്ലാം പ്രവൃത്തികള്‍ക്ക്
തദ്ദേശസ്വയംഭരണ വകുപ്പിന്റെ
എൻജിനീയറിംഗ് വിഭാഗവുമായി
കരാറിലേര്‍പ്പെട്ടു എന്ന്
വിശദമാക്കാമോ?
5000.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
പി. ടി. തോമസ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രളയാനന്തര
പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി, വീട് നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നും
പ്രസ്തുത നടപടികൾ
പൂർത്തീകരിക്കാനായിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
ബി )
പ്രളയ
ഭീഷണി നേരിടുന്ന പരിസ്ഥിതി
ദുര്‍ബല പ്രദേശങ്ങളില്‍
വസിച്ചിരുന്നവരെ
പുനരധിവസിപ്പിക്കുന്നതിനായി
ഇതിനോടകം സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ; ഇതിനായി പ്രത്യേക
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
(
സി )
2018-ലെയും
2019-ലെയും പ്രളയത്തിൽ വീടും
ഭൂമിയും നഷ്ടപ്പെട്ടവരുടെ
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാൻ
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
5001.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര ദുരിതാശ്വാസ ക്യാമ്പുകള്‍
പ്രവര്‍ത്തിയ്ക്കുന്നുണ്ട്;
എത്ര കുടുംബങ്ങള്‍ പ്രസ്തുത
ക്യാമ്പുകളില്‍ കഴിയുന്നുണ്ട്;
ജില്ല തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
കോവിഡ്
ഉള്‍പ്പെടെയുളള രോഗങ്ങളുടെ
വ്യാപനം തടയുന്നതിന് പ്രസ്തുത
ക്യാമ്പുകളില്‍ എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്;
മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തത്
രോഗവ്യാപനം
വര്‍ദ്ധിയ്ക്കാനിടയാക്കിയിട്ടുണ്ടെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
ക്യാമ്പുകളില്‍ കോവിഡ്
ബാധിച്ചവര്‍ എത്രയാണെന്ന
കണക്കുകള്‍ ലഭ്യമാക്കാമോ;
(
ഡി )
കോവിഡ്
പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ
ദുരിതാശ്വാസ ക്യാമ്പുകളില്‍
കൂടുതല്‍ ആരോഗ്യ പരിശോധനാ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
സൗകര്യങ്ങളുടെ അപര്യാപ്തത
സംബന്ധിച്ച പരാതികള്‍
പരിഹരിയ്ക്കുന്നതിനും ആവശ്യമായ
നടപടി സ്വീകരിക്കാമോ?
5002.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
ഉള്‍പ്പെടുത്തി ഭരണാനുമതി
നല്‍കുന്നതിനായി എത്ര
പദ്ധതികള്‍
സമര്‍പ്പിച്ചിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇവയില്‍
ഏതെല്ലാം പദ്ധതികള്‍ക്ക്
ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്തെന്നും വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
5003.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റിവർ
മാനേജ്‌മെന്റ് ഫണ്ടില്‍ ഈ
വര്‍ഷത്തെ നീക്കിയിരിപ്പ് തുക
എത്രയാണ്;
(
ബി )
പ്രസ്തുത
ഫണ്ട് ഉപയോഗിച്ച്
മുന്‍സര്‍ക്കാരിന്റെ കാലയളവില്‍
നിര്‍വ്വഹിച്ച പ്രവൃത്തികള്‍
വര്‍ഷം, ജില്ല എന്നിവ തിരിച്ച്
വെളിപ്പെടുത്തുമോ;
(
സി )
ഈ
സര്‍ക്കാര്‍ പ്രസ്തുത ഫണ്ട്
ഉപയോഗിച്ച് നാളിതുവരെ എത്ര
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ പ്രകിയയില്‍
പ്രസ്തുത ഫണ്ട് ഉപയോഗിച്ച്
നടത്തിയ പ്രവര്‍ത്തനങ്ങൾ
വിശദമാക്കുമോ;
(
ഇ )
ഏറനാട്
മണ്ഡലത്തിൽ റിവർ മാനേജ്‌മെന്റ്
ഫണ്ടുപയോഗിച്ച്
നടപ്പിലാക്കുന്ന മൊടവണ്ണക്കടവ്
നടപ്പാലം നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി എന്താണെന്നും
ആയത് എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ?
5004.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂമി
തരംമാറ്റുന്നത് സംബന്ധിച്ച
നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍
നല്‍കുമോ; ഡേറ്റാ ബാങ്കില്‍
ഉള്‍പ്പെട്ടതും
ഉള്‍പ്പെടാത്തതുമായ ഭുമി
തരംമാറ്റുന്നതിനുള്ള
നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
(
ബി )
ഭൂമി
തരംമാറ്റുന്നതിന് ആര്‍ക്കാണ്
അപേക്ഷ നല്‍കേണ്ടത്; ആയതിന്
പ്രത്യേക ഫോം നിലവിലുണ്ടോ;
വിശദീകരിക്കാമോ;
ആയതിനുവേണ്ടിയുള്ള എല്ലാത്തരം
ഫോമുകളുടെയും കോപ്പി
ലഭ്യമാക്കാമോ;
(
സി )
ഭൂമിയുടെ
തരംമാറ്റം ഓണ്‍ലൈനില്‍
നടത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലയെങ്കില്‍ കാരണം
വ്യക്തമാക്കാമോ; ഇത്തരം
അപേക്ഷകള്‍ വില്ലേജ്
ഓഫീസുകളില്‍
കെട്ടിക്കിടക്കുന്നതായുള്ള
കാര്യം പരിശോധിച്ചിട്ടുണ്ടോ;
ആയത് പരിഹരിക്കാന്‍ എന്തു നടപടി
സ്വീകരിക്കും;
(
ഡി )
തിരുവനന്തപുരം
ആര്‍.ഡി.ഒ. ഓഫീസില്‍ ഭൂമി
തരംമാറ്റം സംബന്ധിച്ച് എത്ര
അപേക്ഷകള്‍ ഇതുവരെ ലഭിച്ചു;
ആയതില്‍ എത്രയെണ്ണം പരിഹരിച്ചു
എന്ന് വ്യക്തമാക്കാമോ;
(
ഇ )
വില്ലേജ്
ഓഫീസുകളില്‍ നല്‍കുന്ന
അപേക്ഷകള്‍ക്ക് കൈപ്പറ്റുരസീത്
നല്‍കാന്‍ നടപടി
സ്വീകരിക്കുമോ??
5005.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തണ്ണീര്‍തട
സംരക്ഷണ നിയമ പ്രകാരം തെറ്റായി
ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട
സ്ഥലത്തെ അതില്‍ നിന്നും
മാറ്റുന്നതിനുള്ള ഉത്തരവ്
ലഭിക്കാനായി സ്ഥലമുടമ
ആര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്;
(
ബി )
പ്രസ്തുത
അപേക്ഷയോടൊപ്പം സ്ഥലമുടമ
ഹാജരാക്കേണ്ട രേഖകള്‍
എന്തെല്ലാമെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
അപേക്ഷയിന്മേല്‍ വിവിധ
തലങ്ങളിലായി നടക്കുന്ന
നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
(
ഡി )
ഡാറ്റാ
ബാങ്കില്‍ നിന്നും
ഒഴിവാക്കിക്കൊണ്ടുളള ഉത്തരവ്
ഏത് ഓഫീസില്‍ നിന്നാണ്
ലഭ്യമാകുന്നതെന്ന് അറിയിക്കാമോ;
(
ഇ )
പ്രസ്തുത
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കി ഇത്തരത്തിലുളള
അപേക്ഷയിന്മേല്‍ തീര്‍പ്പ്
കല്‍പ്പിക്കാന്‍ സേവനാവകാശ നിയമ
പ്രകാരം എത്ര സമയമാണ്
നിശ്ചയിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
5006.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തിലെ അമരവിള
ഒറ്റശേഖരമംഗലം റോഡ്,
കടുവീട്ടുകടവ് പാലം, ആയയിൽ
പാലം, കരമന വെള്ളറട റോഡ്,
അമരവിള ശൂരവക്കാണിറോഡ്, കീഴാറൂർ
പശുവണ്ണറ തെള്ളുക്കുഴി റിംഗ്
റോഡ് എന്നീ
പ്രവൃത്തികൾക്കായുള്ള സ്ഥലം
ഏറ്റെടുപ്പുമായി ബന്ധപ്പെട്ട്
തിരുവനന്തപുരം എല്‍.എ. വിഭാഗം
സ്വീകരിച്ച നടപടികൾ
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ വിശദാംശം,
ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ്,
പ്രവർത്തനത്തിന്റെ നിലവിലെ
സ്ഥിതി എന്നിവ തരംതിരിച്ച്
അറിയിക്കാമോ;
(
സി )
സ്ഥലം
ഏറ്റെടുക്കുന്നതിന് വേണ്ട തുക
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ; ഇതു
സംബന്ധിച്ച പ്രൊപ്പോസൽ
സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതികൾ ഓരോന്നിനുമുള്ള
സ്ഥലമെടുപ്പ് നടപടികൾ
എന്നത്തേക്ക് പൂർത്തീകരിക്കാൻ
കഴിയുമെന്ന് വ്യക്തമാക്കാമോ;
ഭൂമി ഏറ്റെടുക്കൽ
വേഗത്തിലാക്കാൻ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
5007.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആദിവാസികൾക്ക്
അന്യാധീനപ്പെട്ട ഭൂമിക്ക് പകരം
ഭൂമി നൽകുന്നതിന് 1999ലെ നിയമം
പാസാക്കിയതിന് ശേഷം എത്ര
ആദിവാസി കുടുംബങ്ങൾക്ക് പകരം
ഭൂമി നൽകിയെന്നുള്ളതിന്റെ
കണക്ക് ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
ഭൂമി
നൽകാതെ പട്ടയം മാത്രം നൽകിയത്
എത്ര കുടുംബങ്ങൾക്കാണെന്ന്
വിശദമാക്കാമോ;
(
സി )
വയനാട്
ജില്ലയിൽ പട്ടയം ലഭിച്ചിട്ടും
ഭൂമി ലഭിക്കാത്ത എത്ര
കുടുംബങ്ങളുണ്ടെന്നതിന്റെ
വിശദാംശം നൽകാമോ?
5008.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ കുറ്റിപ്പുറം
വില്ലേജ് ഓഫീസ് രജിസ്ട്രേഷന്‍
വകുപ്പിന്റെ കൈവശം ഉള്ള
സ്ഥലത്തേക്ക് മാറ്റി
സ്ഥാപിക്കണമെന്ന ആവശ്യത്തിൽ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച് ലാന്റ്
റവന്യൂ കമ്മീഷന്‍ പ്രൊപ്പോസല്‍
നല്‍കിയിട്ടുണ്ടോ; ഫയലിന്റെ
നിലവിലെ സ്ഥിതി അറിയിക്കുമോ;
(
സി )
റെയില്‍വേ
വികസനത്തിനായി നിലവിലുള്ള
വില്ലേജ് ഓഫീസ് കെട്ടിടം
പൊളിച്ചു മാറ്റേണ്ട അവസ്ഥ
ഉണ്ടാകുമെന്നതിനാല്‍ വില്ലേജ്
ഓഫീസിനായി രജിസ്ട്രേഷന്‍
വകുപ്പിന്റെ സ്ഥലം
ആവശ്യപ്പെടുന്ന വിഷയത്തില്‍
അടിയന്തര നടപടി സ്വീകരിക്കുമോ?
5009.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തിലെ
ഗ്രാമപഞ്ചായത്ത്/നഗരസഭകളില്‍
സര്‍ക്കാര്‍ വകുപ്പുകള്‍ക്ക്
കീഴില്‍ വിവിധ ഇനങ്ങളിലായി എത്ര
പുറമ്പോക്ക് ഭൂമിയുണ്ടെന്നുള്ള
വിവരം കണക്കാക്കിയിട്ടുണ്ടോ;
സര്‍വ്വേ നമ്പര്‍, ഭൂമിയുടെ
അളവ്, ഇനം എന്നിവ
ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍
വില്ലേജ് തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ഭൂമി ഓരോന്നും ഏതൊക്കെ
ആവശ്യത്തിനാണ് നിലവില്‍
ഉപയോഗിക്കുന്നതെന്ന വിവരം
പട്ടികയാക്കി നല്‍കാമോ?
5010.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചേലേമ്പ്ര
വില്ലേജിലൂടെയും കടലുണ്ടി
വില്ലേജിലൂടെയും കടന്നുപോകുന്ന
കനോലി കനാല്‍ പുറമ്പോക്ക്,
പുല്ലിപ്പുഴ, കൊപ്രത്തോട്
എന്നിവയുടെ പുറമ്പോക്ക്
അതിര്‍ത്തി നിര്‍ണ്ണയത്തിനുള്ള
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ചേലേമ്പ്ര
കനോലി കനാല്‍ പുറമ്പോക്ക്,
പുല്ലിപ്പുഴ പുറമ്പോക്ക്
എന്നിവയുടെ സര്‍വ്വേ സ്കെച്ചും
എഫ്.എം.ബി. സ്കെച്ചും
ബി.റ്റി.ആര്‍. രജിസ്റ്ററിന്റെ
പകര്‍പ്പും ലഭ്യമാക്കുമോ;
(
സി )
പുറമ്പോക്ക്
അതിര്‍ത്തികള്‍ സര്‍വ്വേ ചെയ്ത്
കല്ലുകള്‍ സ്ഥാപിക്കുന്നതിന്
ആവശ്യമായ തുക എം.എല്‍.എ.
ഫണ്ടില്‍ നിന്നും
അനുവദിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ഡി )
സ്പെഷ്യല്‍
സര്‍വ്വേ ജോലികള്‍
ചെയ്യുന്നതിന് മലപ്പുറം
ജില്ലയില്‍ സര്‍വ്വേയര്‍മാരുടെ
അഭാവം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അടിയന്തരമായി
പരിഹാരം കണ്ടെത്തുമോ?
5011.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാട്ടവ്യവസ്ഥ
ലംഘിച്ചതിനെ തുടര്‍ന്ന് 2016-21
കാലയളവില്‍ എത്ര ഏക്കര്‍ സ്ഥലം
തിരിച്ച് പിടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
5012.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വെള്ളപ്പൊക്ക ദുരിതാശ്വാസ
ഫണ്ടില്‍ ഉള്‍പ്പെടുത്തി
ഭരണാനുമതി നല്‍കിയ
പ്രവൃത്തികള്‍ ചെയ്യാനുള്ള
മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
ഈ
മാനദണ്ഡങ്ങളുടെ കര്‍ശന
നിബന്ധനമൂലം ഭൂരിഭാഗം
പ്രവൃത്തികളും സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ
ഫണ്ട് ലാപ്‍സായി പോകുന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
എങ്കില്‍
പ്രസ്തുത മാനദണ്ഡങ്ങളില്‍ ഇളവ്
അനുവദിക്കുന്നത് പരിഗണിക്കുമോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഡി )
റോഡ്
പ്രവൃത്തികള്‍ക്ക്
അനുവദിക്കുന്ന തുക റീ
ടാറിങ്ങിന് മാത്രമേ
ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന
നിബന്ധന വെച്ച് കാസര്‍ഗോഡ്
ജില്ലയില്‍ ഇത്തരം
പ്രവൃത്തികള്‍ക്ക് അനുമതി
നല്‍കാതെ നിരസിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
5013.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ചങ്ങനാശ്ശേരി
മണ്ഡലത്തില്‍ ഫ്ലഡ് ഫണ്ടില്‍
ഉള്‍പ്പെടുത്തി ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; ഉത്തരവുകളുടെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
ബി )
ഇവയില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്നും
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികളുടെ നിലവിലെ സ്ഥിതി
എന്താണെന്നും വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
5014.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുൻസര്‍ക്കാരിന്റെ
കാലത്ത് കോതമംഗലം മണ്ഡലത്തില്‍
ഫ്ലഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി
ഭരണാനുമതി നല്‍കിയ
പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന്
വര്‍ഷം തിരിച്ച് വിശദമാക്കാമോ;
(
ബി )
ഇതില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
സി )
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും ആയത് എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്നും വ്യക്തമാക്കാമോ;
(
ഡി )
മുഴുവന്‍
പ്രവൃത്തികളും വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
5015.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കളക്ടറേറ്റ്,
താലൂക്ക് ഓഫീസ്
എന്നിവിടങ്ങളില്‍ നടപ്പിലാക്കി
വരുന്ന ഇ-ഓഫീസ് സംവിധാനത്തില്‍
സെക്രട്ടേറിയറ്റില്‍
ആവിഷ്കരിച്ച രീതിയില്‍
കംപ്യൂട്ടര്‍ നമ്പര്‍
ഉപയോഗിച്ച് ഫയലിന്റെ ഓരോ
സ്റ്റേജിലുമുള്ള അവസ്ഥ
പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന
രൂപത്തില്‍ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ആയതിന്റെ ഇപ്പോഴത്തെ അവസ്ഥ
എന്തെന്നും എപ്പോള്‍
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ?
5016.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇ-പേയ്മെന്റ്
പോര്‍ട്ടലില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഭൂമിവിവരങ്ങളുടെ കൃത്യത
ഉറപ്പാക്കാന്‍
കഴിയുന്നില്ലെന്നത് ഗൗരവമായി
പരിഗണിക്കുമോ;
(
ബി )
ഓണ്‍ലൈന്‍
സേവനങ്ങള്‍ ലഭ്യമാക്കുന്നതിലെ
പോരായ്മകള്‍ അടിയന്തരമായി
പരിഹരിക്കാനുള്ള നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഇ-
പേയ്മെന്റ് പോര്‍ട്ടലില്‍ സബ്
നമ്പര്‍
ചേര്‍ത്തിട്ടില്ലാത്തതിനാല്‍
അക്ഷയ കേന്ദ്രങ്ങളില്‍ ഭൂനികുതി
അടയ്ക്കാന്‍ സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനായി സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
വിശദമാക്കാമോ;
(
ഡി )
സംസ്ഥാനത്തെ
എല്ലാ വില്ലേജ് ഓഫീസുകളിലും സബ്
ഡിവിഷന്‍ നമ്പറുകള്‍
ഉള്‍പ്പെടെയുള്ള ഡേറ്റാ
എന്‍ട്രി
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
5017.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തിലെ മീതൂര്‍ എന്ന
സ്ഥലത്ത് കെ.എസ്.ഇ.ബി. സബ്
സ്റ്റേഷന്‍
നിര്‍മ്മിക്കുന്നതിന്
മൃഗസംരക്ഷണ വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലം കൈമാറുന്നത്
സംബന്ധിച്ച് തിരുവനന്തപുരം
കളക്ടറേറ്റിലെ ബി.8/283674/2020
പ്രകാരമുള്ള ഫയലിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലം
പുനര്‍നിക്ഷിപ്തപ്പെടുത്തുന്നതിനായി
മൃഗസംരക്ഷണ വകുപ്പിന്
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കത്തിന്റെ
പകര്‍പ്പ് നല്‍കാമോ?
5018.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വില്ലേജ്
ഓഫീസുകളിലെ ഓണ്‍ലൈൻ സേവനങ്ങള്‍
ജനങ്ങള്‍ക്ക് സമയബന്ധിതമായി
ലഭിക്കാത്തത് കമ്പ്യൂട്ടര്‍,
പ്രിന്റര്‍, സ്കാനര്‍ തുടങ്ങിയ
അനുബന്ധ ഉപകരണങ്ങളുടെ അഭാവം
കൊണ്ടാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഓണ്‍ലൈന്‍ സേവനങ്ങള്‍
കാര്യക്ഷമമാക്കുവാന്‍ പ്രസ്തുത
ഉപകരണങ്ങളുടെ അഭാവം
പരിഹരിക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
5019.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അങ്കമാലി
മിനി സിവിൽ സ്റ്റേഷൻ
പൊതുജനങ്ങൾക്കായി തുറന്നു
കൊടുത്തത് എന്നാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സിവില്‍ സ്റ്റേഷനില്‍ എത്ര
നിലകൾ ഉണ്ടെന്നും ഓരോ നിലയിലും
ഏതൊക്കെ ഓഫീസുകളാണ്
പ്രവർത്തിക്കുന്നതെന്നും
വിശദമാക്കുമോ;
(
സി )
മിനി
സിവിൽ സ്റ്റേഷന്റെ ഒറിജിനൽ
എസ്റ്റിമേറ്റിൽ ലിഫ്റ്റ്
അനുബന്ധ സൗകര്യങ്ങൾക്കായി തുക
വകയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ; ആറു
വർഷമായിട്ടും പൊതുമരാമത്ത്
വകുപ്പ് ലിഫ്റ്റ്
സ്ഥാപിക്കാത്തതിന്റെ കാരണം
പരിശോധിക്കുമോ;
(
ഡി )
പ്രസ്തുത
സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ്
സ്ഥാപിക്കുന്നതിനായി 2018/3009
നമ്പറായി ഭരണാനുമതിക്ക്
പ്രൊപ്പോസൽ ലഭ്യമായിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത പ്രൊപ്പോസൽ
പരിശോധിച്ച് അടിയന്തരമായി
ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള
ഭരണാനുമതി നൽകുമോ;
വിശദമാക്കുമോ?
5020.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുണ്ടറ
മണ്ഡലത്തിലെ ഏതൊക്കെ വില്ലേജ്
ഓഫീസുകളാണ് സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകളായി
പ്രവര്‍ത്തിച്ചു വരുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ 2016 മുതല്‍ 2021
വരെയുളള സാമ്പത്തിക
വര്‍ഷത്തില്‍ ഏതൊക്കെ
വില്ലേജുകളാണ് സ്മാര്‍ട്ട്
വില്ലേജ്
ഓഫീസുകളാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ; ഈ കകാലയളവില്‍
സ്മാര്‍ട്ട് വില്ലേജ്
ഓഫീസുകള്‍ക്ക് ഫണ്ട് അനുവദിച്ച
ഏതെങ്കിലും പ്രവൃത്തികള്‍
നാളിതുവരെ
പൂര്‍ത്തീകരിക്കാത്തതായിട്ടുണ്ടോ;
എങ്കില്‍ എതൊക്കെ
വില്ലേജുകളാണെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
മണ്ഡലത്തില്‍ 2021-22
സാമ്പത്തിക വര്‍ഷത്തില്‍
ഏതൊക്കെ വില്ലേജുകളാണ്
സ്മാര്‍ട്ട് വില്ലേജ്
ഓഫീസുകളാക്കുന്നതിനായി ഫണ്ട്
അനുവദിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
5021.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതുതായി
നിർമ്മിച്ച നിലമ്പൂർ മിനി സിവിൽ
സ്റ്റേഷനിലെ ഓരോ നിലകളുടെയും
വിസ്തീർണ്ണം അടക്കമുള്ള
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
ശുചിമുറികൾ,ഗോവണികള്‍ എന്നിവ
ഭിന്നശേഷി സൗഹൃദമാണോ എന്നും
പൊതു സൗകര്യങ്ങൾ, പാർക്കിംഗ്
തുടങ്ങിയ വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സിവില്‍ സ്റ്റേഷനിൽ എത്ര
സർക്കാർ ഓഫീസുകൾക്കാണ് സ്ഥലം
അനുവദിച്ചിട്ടുള്ളത്; ഓരോ
ഓഫീസുകൾക്കും അനുവദിച്ചിട്ടുള്ള
നിലകളും സ്ഥല വിസ്തീർണ്ണവും
സൗകര്യങ്ങളും വെളിപ്പെടുത്താമോ;
(
സി )
പ്രസ്തുത
സിവില്‍ സ്റ്റേഷനിൽ ഇനിയും
പൂർത്തീകരിക്കാനുള്ള
പ്രവൃത്തികൾ
എന്തൊക്കെയാണെന്നും ആയതിന്റെ
നിലവിലുള്ള സ്ഥിതിയും
അറിയിക്കാമോ;
(
ഡി )
പ്രവൃത്തികൾ
പൂർത്തീകരിച്ച് വിവിധ സർക്കാർ
ഓഫീസുകൾ ടി സിവിൽ
സ്റ്റേഷനിലേക്ക് എന്നത്തേക്ക്
മാറ്റാനാകും എന്ന് അറിയിക്കാമോ;
ഓഫീസുകൾ സമയബന്ധിതമായി
മാറ്റുന്നതിന് വിവിധ
വകുപ്പുകൾക്ക് നിർദ്ദേശം
നൽകാമോ; വിശദമാക്കാമോ?
5022.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തിലെ മണ്ണഞ്ചേരി
വില്ലേജാഫീസിന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
വില്ലേജാഫീസ് കെട്ടിടത്തിന്റെ
നിലവിലെ അവസ്ഥ
പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; അറിയിക്കുമോ?
5023.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ്
ആഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ്
ഓഫീസുകള്‍ ആക്കുന്നതിന് അനുമതി
നല്‍കിയിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഏതെല്ലാം
വില്ലേജ് ആഫീസുകള്‍ ഇനിയും
സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍
ആക്കി മാറ്റാന്‍ ഉണ്ട്;
വിശദമാക്കാമോ;
(
സി )
സ്മാര്‍ട്ട്
വില്ലേജുകളില്‍ എന്തെല്ലാം
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ലക്ഷ്യമിടുന്നത്
എന്നറിയിക്കാമോ?
5024.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചേര്‍ത്തല
മിനി സിവില്‍ സ്റ്റേഷനില്‍ എത്ര
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സിവില്‍ സ്റ്റേഷനില്‍
സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
സിവില്‍
സ്റ്റേഷന്റെ കോമ്പൗണ്ടിലുള്ള
ഏതെങ്കിലും കെട്ടിടം വാടകയ്ക്ക്
നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
വിശദാംശം നല്‍കാമോ?
5025.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
ഫയര്‍ സ്റ്റേഷന്‍
നിര്‍മ്മാണത്തിനായി ദേവസ്വം
ഭൂമി തരം മാറ്റുന്നതിന്
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്
സമര്‍പ്പിച്ച അപേക്ഷയില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
ഭൂമി
തരം മാറ്റവുമായി ബന്ധപ്പെട്ട്
തൃശൂര്‍ ആര്‍.ഡി.ഒ. ഓഫീസില്‍
എത്ര ഫയലുകളാണ്
തീര്‍പ്പാക്കാനുള്ളത് എന്ന്
തദ്ദേശസ്വയംഭരണ സ്ഥാപനം
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
ഫയലുകള്‍ വേഗത്തില്‍
തീര്‍പ്പാക്കാന്‍ സ്വീകരിച്ച
നടപടികള്‍ വിശദീകരിക്കാമോ?
5026.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തിലെ മഴുവന്നൂര്‍,
ഐക്കരനാട് നോര്‍ത്ത്
കുന്നത്തുനാട്, മാരമ്പിള്ളി,
പുത്തന്‍കുരിശ് വില്ലേജ്
ആഫീസുകള്‍ക്ക് പരിമിതമായ
അടിസ്ഥാന സൗകര്യങ്ങളാണുള്ളതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വില്ലേജ് ആഫീസുകള്‍
നവീകരിക്കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
5027.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബാലുശ്ശേരി
മണ്ഡലത്തിലെ കൊയിലാണ്ടി,
താമരശ്ശേരി താലൂക്കുകളിലായി
ഏതൊക്കെ വില്ലേജുകള്‍ക്കാണ്
അടിയന്തരമായി പുതിയ കെട്ടിടം
നിര്‍മ്മിക്കേണ്ടത് ; ഇത്
സംബന്ധിച്ച് സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(
ബി )
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ബാലുശ്ശേരി
മണ്ഡലത്തില്‍ എത്ര
വില്ലേജുകള്‍ക്കാണ് പുതിയ
കെട്ടിടത്തിനായി ഫണ്ട്
ലഭ്യമാക്കിയിട്ടുളളത്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ബാലുശ്ശേരി
മണ്ഡലത്തിലെ എത്ര വില്ലേജുകളാണ്
സ്മാര്‍ട്ട് വില്ലേജ്
ആക്കുന്നതിന് ഫണ്ട്
അനുവദിച്ചിട്ടുളളത്;
വ്യക്തമാക്കാമോ?
5028.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സ്ഥല
പരിമിതി കാരണം ബുദ്ധിമുട്ട്
അനുഭവിക്കുന്ന നടുവണ്ണൂര്‍
ഗ്രാമപഞ്ചായത്തിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
കരുവണ്ണൂര്‍ റീ സര്‍വ്വെ നം.
94/4 ല്‍ ഉൾപ്പെട്ട 30 സെന്റ്
നി.കെ. ഭൂമി
വിട്ടുകൊടുക്കുന്നതിന്
തടസ്സമുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
ഭൂമി ഗ്രാമപഞ്ചായത്തിന്
വിട്ടുനല്‍കുന്നതിനായി
ഗ്രാമപഞ്ചായത്ത് അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
5029.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
വകുപ്പില്‍ എത്ര
തഹസീല്‍ദാര്‍/ഡെപ്യൂട്ടി
തഹസീല്‍ദാര്‍ ജോലി
ചെയ്തുവരുന്നുവെന്ന്
അറിയിക്കുമോ;
(
ബി )
അൻപത്
വയസ്സും പ്രൊബേഷനും
പൂര്‍ത്തിയായ എസ്.സി./എസ്.ടി.
വിഭാഗത്തില്‍പ്പെട്ട ഡെപ്യൂട്ടി
തഹസീല്‍ദാര്‍മാർക്ക്
താല്‍ക്കാലികമായി പ്രൊമോഷന്‍
നല്കാൻ കെ.എസ്. &
എസ്.എസ്.ആർ. റൂൾ 13(A)(1)(a)
പാർട്ട് II -ല്‍
വ്യവസ്ഥയുള്ളപ്പോള്‍ ആയതിനുള്ള
തടസ്സമെന്താണെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
വിഷയം
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പട്ടികജാതിക്കാരായ
ഉദ്യോഗസ്ഥര്‍ക്ക് ഇളവ് നല്‍കി
പ്രൊമോഷനില്‍ ആനുപാതിക
പ്രാതിനിധ്യം പൂര്‍ത്തീകരിച്ച്
ഭരണഘടനാപരമായ നീതി
ഉറപ്പുവരുത്താന്‍ പ്രത്യേക
ഉത്തരവ്
പുറപ്പെടുവിക്കുമോയെന്ന്
വിശദമാക്കാമോ?
5030.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
വകുപ്പില്‍ ക്ലാസ് IV
ജീവനക്കാരിയായിരുന്ന പ്രീത
കെ.യു ന് കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലിന്റെ 23.08.2016 ലെ
ഒ.എ[ഇ.കെ.എം]-715 നമ്പര്‍
ഉത്തരവ് പ്രകാരം ക്ലെറിക്കല്‍
തസ്തികയില്‍ നിയമനം
നല്‍കിയിട്ടുണ്ടോ എന്ന്
വെളിപ്പെടുത്തുമോ;
(
ബി )
ഉണ്ടെങ്കില്‍
നിയമിച്ച തീയതി, ഓഫീസ്, എന്നിവ
സംബന്ധിച്ച വിവരങ്ങള്‍
വ്യക്തമാക്കുമോ;
(
സി )
നിയമന
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
5031.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊയിലാണ്ടി
താലൂക്ക് ഓഫീസിലേക്കുള്ള പ്രധാന
വഴിയില്‍ മണല്‍ കടത്തിന്റെ
ഭാഗമായി പിടിച്ചിട്ടിരിക്കുന്ന
ലോറികൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വാഹനങ്ങള്‍ നീക്കം ചെയ്യുവാൻ
ജില്ലാഭരണകൂടം (റവന്യൂ വിഭാഗം)
നാളിതുവരെ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
സി )
വാഹനങ്ങള്‍
അടിയന്തരമായി നീക്കം ചെയ്ത് വഴി
പൊതുജനങ്ങള്‍ക്ക് സുഗമമാക്കി
നല്‍കാന്‍ നടപടി സ്വീകരിക്കുമോ;
എന്നത്തേക്ക് ഇത് നടപ്പാക്കാന്‍
കഴിയുമെന്ന് വിശദമാക്കുമോ?
5032.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അങ്കമാലി
നിയോജകമണ്ഡലത്തിലെ കുടിവെള്ള
പദ്ധതി സംബന്ധിച്ച് വാട്ടർ
അതോറിറ്റി കൊച്ചി റവന്യൂ ഡിവിഷൻ
ഓഫീസിൽ നൽകിയ പ്രൊപ്പോസൽ ഫയൽ
(E1/427862/21)
പരിശോധിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ഫയൽ അടിയന്തരമായി
തീർപ്പാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയുമായി ബന്ധപ്പെട്ട്
ഇനിയെന്തെങ്കിലും പരിശോധന
നടത്തേണ്ടതുണ്ടോയെന്ന്
വ്യക്തമാക്കുമോ; ഫയൽ
എന്നത്തേക്ക് തീർപ്പാക്കാൻ
കഴിയുമെന്ന് അറിയിക്കുമോ?
5033.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദേശീയപാത
നവീകരണം, കെ-റെയിൽ പദ്ധതി
എന്നിവയ്ക്ക് ഭൂമി വിട്ടു
നൽകുന്നവർക്ക് നഷ്ടപരിഹാരത്തിന്
അപേക്ഷിക്കുന്നതിന് ആവശ്യമായ
അനന്തരാവകാശ സർട്ടിഫിക്കറ്റ്
അടിയന്തരമായി ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
5034.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
എറണാകുളം
ജില്ലയിലെ റവന്യൂ, സർവ്വേ
വകുപ്പുകളിലെ വിവിധ പദ്ധതികളുടെ
നടത്തിപ്പുമായി ബന്ധപ്പെട്ട്
റവന്യൂ വകുപ്പ് മന്ത്രിയുടെ
നേതൃത്വത്തിൽ 5.8.2021 ന്
ഐ.എൽ.ഡി.എം-ൽ ചേർന്ന
യോഗത്തിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
യോഗതീരുമാനങ്ങൾക്ക് അനുസൃതമായി
ജനകീയ വിഷയങ്ങളിൽ
കാലതാമസമില്ലാതെ അനുകൂല
തീരുമാനങ്ങളെടുത്ത് നടപടികൾ
വേഗത്തിലാക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
യോഗത്തിൽ അങ്കമാലി മണ്ഡലത്തിൽ
അടിയന്തര ശ്രദ്ധ നൽകേണ്ടതായി
കണ്ടെത്തിയ കാര്യങ്ങൾ പട്ടിക
തിരിച്ച് ലഭ്യമാക്കുമോ?
5035.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ്
ഓഫീസുകളെയാണ് സ്മാർട്ട്
വില്ലേജ് ഓഫീസുകളാക്കി
മാറ്റുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും അനുവദിച്ച
തുകയും പദ്ധതിയുടെ നിലവിലെ
സ്ഥിതിയും വ്യക്തമാക്കാമോ?
5036.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
സര്‍ക്കാര്‍ അധീനതയിലുള്ള
പുറമ്പോക്ക് ഭൂമി
ആവശ്യപ്പെടുമ്പോള്‍ അവ വിട്ടു
നല്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കുവാന്‍
വര്‍ഷങ്ങള്‍ എടുക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
തിരുവനന്തപുരം
ജില്ലയില്‍ അത്തരത്തില്‍ ഭൂമി
ആവശ്യപ്പെട്ടിട്ടുള്ള
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
ഏതെല്ലാമെന്നും ഏതെല്ലാം
പദ്ധതികള്‍ക്ക് വേണ്ടിയാണെന്നും
വ്യക്തമാക്കാമോ?
5037.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂമിയുമായും
ഭൂമി ഇടപാടുകളുമായും
ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള
സംശയങ്ങൾ തീർക്കാൻ കോൾ സെന്റർ
ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇതിനായി
നിലവിൽ എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തെ
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും
കോൾ സെന്റർ ആരംഭിക്കുന്നതിനും
ഇതുമായി ബന്ധപ്പെട്ട്
ഉദ്യോഗസ്ഥർക്ക് ആവശ്യമായ
പരിശീലനം നൽകുന്നതിനുമുള്ള
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
5038.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സർക്കാർ പുറമ്പോക്ക് ഭൂമി
അനധികൃതമായി കൈവശപ്പെടുത്തുകയും
റീസർവേ സമയത്ത് റവന്യൂ
ലിസ്റ്റിൽ ഉൾപ്പെടുത്തി
ബി.ടി.ആർ. പ്രകാരം തണ്ടപ്പേർ
പിടിച്ച് കരം അടയ്ക്കുകയും
ചെയ്യുന്ന പ്രവണത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇത്തരം ഭൂമി തിരികെ പിടിച്ച്
ഭൂരഹിതർക്ക് വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
5039.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വില്ലേജ്
ഓഫീസുകള്‍ ഉള്‍പ്പടെയുളള റവന്യൂ
വകുപ്പിന്റെ ഓഫിസുകളിലെ അമിത
ജോലി ഭാരം ലഘൂകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
5040.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
താലൂക്കിലെ മാവേലിക്കര
വില്ലേജില്‍ ഉള്‍പ്പെട്ട
മണ്ഡപത്തിന്‍കടവ്
നിലനില്ക്കുന്ന സ്ഥലം ആരുടെ/ഏത്
വകുപ്പിന്റെ ഉടമസ്ഥതയിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലത്തിന്റെ സ്കെച്ചിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ?
5041.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിലെ വിവിധ വില്ലേജുകളിൽ
വിവിധ ഇനങ്ങളിലായുള്ള
പുറമ്പോക്ക് ഭൂമി
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ സർവ്വേ നമ്പർ, ഭൂമിയുടെ
അളവ് , ഇനം എന്നിവ
ഉൾപ്പെടെയുള്ള വിശദാംശങ്ങൾ
വില്ലേജ് തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പുറമ്പോക്ക് ഭൂമി നിലവിൽ
എന്തെങ്കിലും ആവശ്യങ്ങൾക്ക്
ഉപയോഗിക്കുന്നുണ്ടെങ്കിൽ ആയത്
സംബന്ധിച്ച വിശദാംശങ്ങൾ
അറിയിക്കാമോ?
5042.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടിയിലെ
ശിരുവാണി എസ്റ്റേറ്റ് 1947ന്
മുമ്പ് ഏത് ബ്രിട്ടീഷ്
കമ്പനിയുടെ
ഉടമസ്ഥതയിലായിരുന്നുവെന്ന്
അറിയിക്കാമോ;
(
ബി )
അട്ടപ്പാടിയിൽ
ബ്രിട്ടീഷ് കമ്പനികൾ കൈവശം
വെച്ചിരുന്ന എസ്റ്റേറ്റുകള്‍
ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
5043.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ നിലവില്‍ എത്ര
വില്ലേജുകളില്‍ റീസര്‍വ്വേ
നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
ഇനി എത്ര വില്ലേജുകളില്‍
റീസര്‍വ്വേ നടപടി
പൂര്‍ത്തീകരിക്കാനുണ്ടെന്നും
വ്യക്തമാക്കാമോ?
ഡിജിറ്റല്‍
സര്‍വ്വേ /ഇന്നവേറ്റീവ് ടെക്നോളജി
സര്‍വ്വേ
5044.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റീ സര്‍വ്വേ നടന്നിടത്ത്
ഉള്‍പ്പെടെ ഡിജിറ്റല്‍
സര്‍വ്വേ/ ഇന്നവേറ്റീവ്
ടെക്നോളജി സര്‍വ്വേ
ഏര്‍പ്പെടുത്തി ഭൂമിയുടെ
കൃത്യമായ അളവ് നിര്‍ണ്ണയിച്ച്
തിട്ടപ്പെടുത്തുന്നതിനുള്ള
പുതിയ പദ്ധതി
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പദ്ധതിയുടെ നിജസ്ഥിതിയും
വിശദാംശവും ലഭ്യമാക്കുമോ; ഈ
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുമോ;
(
ബി )
ഈ
പദ്ധതി പ്രകാരം അധിക ഭൂമി കൈവശം
വച്ചിരിക്കുന്നവരെയും
സര്‍ക്കാര്‍ ഭൂമി കൈവശം
വച്ചിരിക്കുന്നവരെയും
കണ്ടെത്തിയാല്‍ പ്രസ്തുത ഭൂമി
സര്‍ക്കാരിലേയ്ക്കു്
കണ്ടുകെട്ടുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
5045.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അമ്പലപ്പുഴ
താലൂക്കില്‍ റീ സര്‍വ്വെ
സംബന്ധിച്ച പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
കഴിയുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
റീസര്‍വ്വെ
നടപടികള്‍ സമയബന്ധിതമായി
നടപ്പിലാക്കുന്നതിനായി കൂടുതല്‍
ഉദ്യോഗസ്ഥരെ നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ?
5046.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തലപ്പിള്ളി
താലൂക്കില്‍ റീസർവ്വേ
സംബന്ധിച്ച എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ട്; ഇതില്‍ എത്ര
പരാതികള്‍ പരിഹരിച്ചു;
വ്യക്തമാക്കാമോ;
(
ബി )
തലപ്പിള്ളി
താലൂക്കില്‍ റീസർവ്വേ
സംബന്ധിച്ച് നിലനില്‍ക്കുന്ന
പരാതികള്‍ അടിയന്തരമായി
പരിഹരിക്കുന്നതിനായി പ്രത്യേക
അദാലത്തുകള്‍ നടത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
അറിയിക്കുമോ?
5047.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ നിലവില്‍ ഏതൊക്കെ
വില്ലേജുകളില്‍ റീസര്‍വ്വെ
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇനിയും
റീസര്‍വ്വെ നടപടികള്‍
തുടങ്ങാത്ത എത്ര വില്ലേജുകള്‍
ഉണ്ടെന്നും ഈ വില്ലേജുകളിലെ
സര്‍വ്വെ നടപടികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും വ്യക്തമാക്കാമോ?
5048.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ്
നടപ്പിലാക്കുന്ന ആശ്വാസ് വാടക
വീട് പദ്ധതി ഏതൊക്കെ മെഡിക്കല്‍
കോളേജുകളില്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി ഇടുക്കി ഗവ. മെഡിക്കല്‍
കോളേജില്‍
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇല്ലെങ്കില്‍
പദ്ധതി നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
|
|
|
|
|
|
|
|