STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
5049.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ദെലീമ
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉള്‍നാടന്‍ ജലമാര്‍ഗ്ഗം വഴിയുള്ള ചരക്കു ഗതാഗതത്തിനും ചെറുകിട തുറമുഖങ്ങളുടെ വികസനത്തിനും ആവശ്യമായ ഹൈഡ്രോഗ്രാഫിക് ഡാറ്റ ശേഖരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിംഗിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രധാനമായും ഏതൊക്കെ ആവശ്യങ്ങള്‍ക്കുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതിനാണ് പ്രസ്തുത വിംഗ് സര്‍വ്വേകള്‍ നടത്തുന്നത്; വിശദാംശം നല്‍കാമോ;
( സി )
ഹൈഡ്രോഗ്രാഫിക്ക് കോഴ്സുകള്‍ നടത്തുന്ന സ്ഥാപനം ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത കോഴ്സിന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസിന്റെ അംഗീകാരമുണ്ടോ; വിശദമാക്കാമോ?
5050.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കല്‍, കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 2021-22 സാമ്പത്തിക വര്‍ഷം എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുറമുഖങ്ങളുടെ വികസനത്തിനായി എന്തൊക്കെ പദ്ധതികളാണ് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത് വിശദീകരിക്കാമോ;
( സി )
സംസ്ഥാനത്തെ തുറമുഖങ്ങളില്‍ കണ്ടെയ്നര്‍ ഓപ്പറേഷന്‍ ആരംഭിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
ട്രാംവേ റെഇൗ യില്‍ പൈതൃക മ്യൂസിയം
5051.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയില്‍ ട്രാംവേ റെയില്‍ പൈതൃക മ്യൂസിയം സജ്ജീകരിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്തിന്റെ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത സ്ഥലം പുരാവസ്തു വകുപ്പിന് വിട്ടുകിട്ടിയിട്ടുണ്ടോ എന്ന് വെളിപ്പെടുത്തുമോ;
( സി )
ഇല്ലെങ്കില്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
പുരാവസ്തുക്കളുടെ സംരക്ഷണത്തിന് പദ്ധതി
5052.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ശിലായുഗ ആയുധങ്ങള്‍, ഗുഹകൾ, സ്മാരകശിലകൾ, ശിലാരേഖകൾ, പൗരാണിക വിഗ്രഹങ്ങൾ തുടങ്ങിയ അമൂല്യങ്ങളായ നിരവധി വസ്തുക്കൾ സംരക്ഷിക്കാൻ സംവിധാനമില്ലാതെ നശിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മേൽപ്പറഞ്ഞവയിൽ പലതും പുരാവസ്തു കച്ചവടക്കാർ ചെറിയ വില നൽകി തട്ടിയെടുത്ത് അമിതവിലയ്ക്ക് മറിച്ചു വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ഇത്തരം പുരാവസ്തുക്കൾ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് പദ്ധതി തയ്യാറാക്കുമോ; വ്യക്തമാക്കുമോ?
കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പഴക്കം
5053.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1938-ല്‍ നടന്ന കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട് നിലനിര്‍ത്തിയിട്ടുള്ള പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പഴക്കം പുരാവസ്തു വകുപ്പ് പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍ എത്ര വര്‍ഷം പഴക്കമുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
നിലനിര്‍ത്തിയിട്ടുള്ള പഴയ കെട്ടിടത്തില്‍ സമരത്തിനു മുമ്പുണ്ടായിരുന്നതായി പറയപ്പെടുന്ന ശേഷിപ്പുകളോ തെളിവുകളോ കെട്ടിടത്തിനുള്ളിലോ പുറത്തോ ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം വസ്തുക്കള്‍ എന്ന് വ്യക്തമാക്കാമോ;
( സി )
100 വര്‍ഷത്തിലേറെ പഴക്കമുള്ള പഴയ അഞ്ചലാപ്പീസ് പ്രസ്തുത കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടോ;
( ഡി )
ഈ കെട്ടിടങ്ങളും ശേഷിപ്പുകളും പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് നിയമപരമായി എന്തെങ്കിലും തടസ്സമുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?
മാവേലിക്കര മണ്ഡലത്തിലെ പുരാവസ്തു സംരക്ഷണം
5054.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ വകുപ്പിന്റെ ഉടമസ്ഥതയിലുളള പുരാവസ്തുക്കളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
മാവേലിക്കര മുനിസിപ്പാലിറ്റി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ബുദ്ധപ്രതിമയും മണ്ഡപത്തിന്‍കടവും സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
നിയമാനുസൃതമല്ലാത്ത പുരാവസ്തുക്കളുടെ വില്‍പ്പന നിയന്ത്രിക്കല്‍
5055.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി.വി.അൻവർ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരാവസ്തുവിനും വില്‍പ്പനക്കാര്‍ക്കും രജിസ്ട്രേഷന്‍ നല്‍കുന്നത് ആരാണെന്നും പുരാവസ്തുക്കള്‍ വിദേശത്തേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ;
( ബി )
നിയമാനുസൃതമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെയുള്ള പുരാവസ്തുക്കളുടെ വില്‍പ്പനയും പ്രദര്‍ശനവും നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
പുരാവസ്തു വകുപ്പിലെ ഒഴിവുകൾ പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യുവാന്‍ നടപടി
5056.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരാവസ്തു വകുപ്പിൽ ജീവനക്കാരുടെ കുറവുള്ളതായി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ സ്വീകരിച്ച നടപടി എന്താണെന്ന് അറിയിക്കാമോ;
( ബി )
നിലവിൽ വകുപ്പിന് കീഴിൽ സ്ഥിര ജീവനക്കാര്‍ എത്ര പേരുണ്ടെന്നും അതിൽ പി.എസ്.സി. വഴി നിയമനം ലഭിച്ചവര്‍ എത്രയാണെന്നും വെളിപ്പെടുത്താമോ;
( സി )
2003 മുതൽ കേരള യൂണിവേഴ്സിറ്റിയിൽ ആർക്കിയോളജി പി.ജി. കോഴ്സ് ഉണ്ടെങ്കിലും കോഴ്സ് പൂർത്തിയാക്കിയ ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് പുരാരേഖാ വകുപ്പില്‍ ജോലി ലഭിച്ചിട്ടുള്ളത് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പുരാവസ്തു വകുപ്പിൽ ഒഴിവുകൾ ഉണ്ടെങ്കിലും പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യാതെ അവ പ്രമോഷൻ തസ്തികകളായി നിലനിർത്തിയിരിക്കുന്നു എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ സ്മാരകശിലകളുടെ സംരക്ഷണം
5057.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂർ നിയോജകമണ്ഡലത്തില്‍ എം.സി റോഡിലെ കടുവാൾ ജംഗ്ഷനില്‍ മണ്ണ് മൂടിയിരിക്കുന്ന പുരാതന ഗുഹ ആർക്കിയോളജി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അത് തുറന്നു പരിശോധിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ;
( ബി )
പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ കടുവാളിൽ കരിങ്കല്ലിലും ചെങ്കല്ലിലും ഉള്ള രണ്ട് സ്മാരകശിലകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അത് സംരക്ഷിക്കുവാന്‍ സ്വീകരിക്കുന്ന നടപടിയെന്തെന്ന് അറിയിക്കുമോ?
കാഞ്ഞങ്ങാട് മഡിയന്‍ കൂലോം ക്ഷേത്രത്തിലെ ദാരുശില്പങ്ങളുടെ സംരക്ഷണം
5058.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ ചരിത്ര പ്രാധാന്യമുള്ള ദാരുശില്പങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
മലപ്പുറംഇൗ കോഡൂരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുഹാവശിഷ്ടങ്ങളുടെ സംരക്ഷണം
5059.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജക മണ്ഡലത്തിലെ കോഡൂർ താണിക്കൽ പാലുംകുന്നിൽ ശുദ്ധജല വിതരണ പൈപ്പ് ലൈനിനായി കുഴിയെടുക്കുന്നതിനിടെ കണ്ടെത്തിയ ഗുഹാവശിഷ്ടങ്ങളെക്കുറിച്ചും ശേഷിപ്പുകളെക്കുറിച്ചും പുരാവസ്തു വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
മൺപാത്രങ്ങള്‍, ചിത്രപ്പണികളുള്ള തൂണുകള്‍ എന്നിവ അടക്കമുളള ശേഷിപ്പുകള്‍ ഏതു കാലഘട്ടത്തിലെ ജീവിത സാഹചര്യവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പുരാവസ്തു വകുപ്പിന് കീഴിൽ പ്രസ്തുത പ്രദേശം സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?
പാറശ്ശാല മണ്ഡലത്തിലെ പുരാവസ്തു അവശേഷിപ്പുകള്‍
5060.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ ചരിത്രപരവും പുരാവസ്തുപരവും പൈതൃകപരമായും പ്രാധാന്യമുള്ള സംരക്ഷിത സ്മാരകങ്ങളായ കെട്ടിടങ്ങളോ, നിര്‍മ്മിതികളോ, മേഖലകളോ ഉണ്ടോ എന്ന് വ്യക്തമാക്കാമോ; അവ ഏതെല്ലാമെന്നും എവിടെയെല്ലാമാണെന്നും വ്യക്തമാക്കാമോ;
( ബി )
അവയുടെ സംരക്ഷണത്തിനായും പരിപാലനത്തിനായും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
പാറശ്ശാല നിയോജകമണ്ഡലത്തിന്റെ പരിധിയില്‍പ്പെട്ട ഏതെങ്കിലും കെട്ടിടങ്ങളോ നിര്‍മ്മിതികളോ സംരക്ഷിത സ്മാരകമാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
പുരാവസ്തു ശേഖരങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്നതിന് നടപടി
5061.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര മ്യൂസിയങ്ങളാണ് സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഒരു സമൂഹത്തിന്റെ ചരിത്രവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായ പുരാവസ്തു ശേഖരങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പ്രാപ്യമാക്കുന്നതിനായി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത് എന്ന് വിശദീകരിക്കാമോ?
പുരാവസ്തുസംരക്ഷണത്തിനായി നടത്തുന്ന വികസപ്രവര്‍ത്തനങ്ങള്‍
5062.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് പുരാവസ്തു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ധാരാളം സ്വകാര്യ പുരാവസ്തു മ്യുസിയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അപ്രകാരമുള്ള തട്ടിപ്പുകള്‍ നിയന്ത്രിക്കുവാന്‍ നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിന്റെ വിശദാംശം നല്‍കാമോ?
ചാത്തന്നൂർ മണ്ഡലത്തിലെ സംരക്ഷിത സ്മാരകങ്ങൾ
5063.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ പുരാവസ്തു വകുപ്പിന് കീഴില്‍ എത്ര സംരക്ഷിത സ്മാരകങ്ങളുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്മാരകങ്ങൾക്കായി 2016-2021 കാലയളവിൽ എന്തെല്ലാം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇതിനായി ചെലവഴിച്ച തുക എത്രയെന്നും അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.