|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*181.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
പി. ടി. തോമസ്
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ വ്യവസായ സംരംഭം
ആരംഭിക്കാൻ ഉദ്ദേശിക്കുന്ന
നിക്ഷേപകർക്ക് പ്രോത്സാഹനവും
സഹായവും നൽകാൻ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
ബി )
പണം
നൽകിയില്ലെങ്കിൽ ഭൂമിയിൽ
കൊടികുത്തുമെന്ന് കൊല്ലം ചവറയിൽ
ഒരു രാഷ്ട്രീയ നേതാവ് പ്രവാസി
നിക്ഷേപകനെ
ഭീഷണിപ്പെടുത്തിയതായി
പറയപ്പെടുന്ന സംഭവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ഇതിന്
ചില സർക്കാർ ഉദ്യോഗസ്ഥർ ഒത്താശ
ചെയ്യുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യം ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ഡി )
പ്രസ്തുത
സംഭവത്തിൽ സർക്കാർ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
*182.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി
യു പ്രതിഭ
ശ്രീ.
എം.വിജിന്‍
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോവിഡ് ആഘാതത്തിന്റെ ആക്കം
കുറയ്ക്കാനായി പ്രഖ്യാപിച്ച
നൂറുദിന കര്‍മ്മ പരിപാടിയില്‍
ഉള്‍പ്പെടുത്തി പ്രാഥമിക സഹകരണ
സംഘങ്ങളുടെയും കേരള
ബാങ്കിന്റെയും ഇടപെടല്‍ വഴി
സൃഷ്ടിക്കാനായ തൊഴില്‍
അവസരങ്ങള്‍ എത്രയെന്ന്
അറിയിക്കാമോ; എത്ര
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാനായിരുന്നു
ലക്ഷ്യമിട്ടിരുന്നതെന്ന്
വെളിപ്പെടുത്താമോ;
(
ബി )
ഓണ്‍ലൈന്‍
വിദ്യാഭ്യാസത്തിനുള്ള
ഡിജിറ്റല്‍ പഠനോപകരണങ്ങളുടെ
അഭാവം പരിഹരിക്കാനായി
ആവിഷ്കരിച്ച വിദ്യാതരംഗിണി
പദ്ധതി കൊണ്ടുണ്ടായ നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ?
*183.
ഡോ.
എൻ. ജയരാജ്
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സർക്കാരിന്റെ
നൂറ് ദിന കർമ്മ പരിപാടിയിൽ
വ്യവസായ മേഖലയുമായി
ബന്ധപ്പെട്ട് എന്തെല്ലാം
പദ്ധതികളാണ്
ലക്ഷ്യമിട്ടിരിക്കുന്നത് എന്ന്
വിശദമാക്കാമോ;
(
ബി )
ഇതിൽ
ഇലക്ട്രോണിക്സ് വ്യവസായവുമായി
ബന്ധപ്പെട്ട് ഏതൊക്കെ
പദ്ധതികളാണ് നടപ്പിലാക്കുവാന്‍
തീരുമാനിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
വിദ്യാസമ്പന്നരായ
ചെറുപ്പക്കാർ നിരവധിയുള്ള
കേരളത്തെ ഒരു ഇലക്ട്രോണിക്സ്
ഹബ്ബ് ആക്കി മാറ്റുന്നതിന്
വ്യവസായ വകുപ്പ് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
*184.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജി.എസ്.ടി.
നടപ്പിലായതോടെ നികുതി ഭരണത്തിൽ
ഉണ്ടായ മാറ്റത്തിനനുസൃതമായി
ജി.എസ്.ടി. വകുപ്പിനെ
പുന:സംഘടിപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഉപഭോക്താക്കളിൽനിന്നും
ഉല്പന്ന വിലയോടൊപ്പം ഈടാക്കുന്ന
നികുതിപ്പണം ഖജനാവിലേക്ക്
അടയ്ക്കാതെ വ്യാപാരികൾ തങ്ങളുടെ
ലാഭം വർദ്ധിപ്പിക്കാൻ
ഉപയോഗിക്കുന്നത്
അവസാനിപ്പിക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികൾ
ഫലപ്രദമായിട്ടുണ്ടോ;
(
സി )
ചെക്ക്പോസ്റ്റുകൾ
ഇല്ലാതായതിനെ തുടർന്ന്
ഏർപ്പെടുത്തിയ ഓട്ടോമാറ്റിക്
നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ
സംവിധാനവും ഇ-വേ ബില്‍
സംവിധാനവും കാര്യക്ഷമമാണോ;
വ്യക്തമാക്കുമോ;
(
ഡി )
നിലവിലുള്ള
ഡാറ്റാ അനലിറ്റിക്കൽ
സംവിധാനത്തെക്കുറിച്ച്
അറിയിക്കാമോ?
*185.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ
വി ശശി
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യവസായ സംരംഭക സൗഹൃദ സാഹചര്യം
സൃഷ്ടിക്കുന്നതിന്റെ ഭാഗമായി
നിലവിലുള്ള വ്യവസായ പരിശോധന
സംവിധാനങ്ങൾ
പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
നിലവിലുള്ള
വ്യവസായ പരിശോധന സംവിധാനം
കാര്യക്ഷമമായും സുതാര്യമായും
സംരംഭക സൗഹൃദമായി
പരിഷ്കരിക്കുന്നതിന്റെ ഭാഗമായി
ഒരു കേന്ദ്രീകൃത സംവിധാനം
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
വ്യവസായ
അനുമതിക്കായുള്ള പരിശോധനകൾ
യഥാസമയം പൂർത്തിയാക്കാൻ
കഴിയാത്ത സാഹചര്യം നിലവിലുണ്ടോ;
വിശദമാക്കാമോ;
(
ഡി )
പുതിയതായി
രൂപീകരിക്കുന്ന പരിശോധന
സംവിധാനത്തിൽ വൈദ്യുതി കണക്ഷൻ,
വൈദ്യുതി സുരക്ഷ എന്നിവയുമായി
ബന്ധപ്പെട്ട സർക്കാർ
സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്താൻ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ഇ )
വ്യവസായ
സുരക്ഷ നിയമങ്ങളിലും
നടപടിക്രമങ്ങളിലും കാലോചിതമായ
മാറ്റങ്ങൾ കൊണ്ടുവരാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*186.
ശ്രീമതി
കെ.കെ.രമ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ചില
രാഷ്ട്രീയ പാർട്ടികളുടെ
നേതാക്കൾ പണം പിരിക്കാൻ
വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന
സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
ഇത്തരം
സംഭവങ്ങൾ സംസ്ഥാനത്തെ വ്യവസായ
സൗഹൃദ അന്തരീക്ഷത്തെ
പ്രതികൂലമായി ബാധിക്കുന്നു
എന്ന് കരുതുന്നുണ്ടോ;
(
സി )
വ്യവസായ
സൗഹൃദ അന്തരീക്ഷം
തകർക്കുന്നതായി പറയപ്പെടുന്ന
ഇത്തരം സംഭവങ്ങൾ
ഉണ്ടാകാതിരിക്കാൻ എന്തൊക്കെ
നടപടികളാണ് സർക്കാർ
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*187.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുരപ്പുറ സൗരോർജ്ജ പദ്ധതി
വ്യാപിപ്പിക്കാന്‍ സ്വീകരിച്ച്
വരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ കൂടുതല്‍ സബ്‌സിഡി
നല്‍കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പാരമ്പര്യേതര
ഊര്‍ജ്ജ ഉറവിടങ്ങള്‍ കൂടുതല്‍
ഉപയോഗപ്പെടുത്തുന്നതിന്
എന്തെല്ലാം പുതിയ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
*188.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംഘടിത
കുറ്റകൃത്യങ്ങള്‍ തടയുന്നത്
സംബന്ധിച്ച് നിയമം കൊണ്ടുവരാൻ
നിയമ വകുപ്പിന്റെ ഉപദേശം
ആരാഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
സംഘടിത
കുറ്റവാളികളെ വിചാരണ കൂടാതെ 180
ദിവസം വരെ കരുതൽ തടങ്കലിൽ
പാർപ്പിക്കാമെന്ന കരട്
നിയമത്തിലെ ശിപാർശയിന്മേല്‍
നിയമവകുപ്പിന്റെ അഭിപ്രായം
വ്യക്തമാക്കാമോ;
(
സി )
പോലീസിന്
നൽകുന്ന മൊഴി തെളിവായി
സ്വീകരിക്കാമെന്ന കരട്
നിയമത്തിലെ വ്യവസ്ഥ കേന്ദ്ര
തെളിവ് നിയമത്തിന്
വിരുദ്ധമാണോയെന്ന്
വ്യക്തമാക്കാമോ?
*189.
ശ്രീ
കെ യു ജനീഷ് കുമാർ
ഡോ.കെ.ടി.ജലീൽ
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങളെ
ശക്തിപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ;
(
ബി )
പൊതുമേഖലാ
സ്ഥാപനങ്ങളെ
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി ട്രാവന്‍കൂര്‍
ടെെറ്റാനിയം പ്രാേഡക്ട്സ്
ലിമിറ്റഡിന്റെ ഉല്പാദനക്ഷമത,
മാലിന്യ സംസ്കരണം, വിപണനം
തുടങ്ങിയ മേഖലകളില്‍ പ്രത്യേക
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നൽകുമോ;
(
സി )
കമ്പനിയില്‍
നിന്നും പുറംതള്ളുന്ന
മാലിന്യങ്ങളില്‍ നിന്ന്
മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍
ഉല്പാദിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*190.
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
ആന്റണി ജോൺ
ശ്രീ.
പി.വി.അൻവർ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുനരുപയോഗ ഊര്‍ജ്ജസ്രോതസുകളായ
ചെറുകിട ജലവെെദ്യുത പദ്ധതികള്‍,
കാറ്റ്, സൗരോര്‍ജ്ജം
എന്നിവയില്‍ നിന്ന്
വെെദ്യുതോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
പുനരുപയോഗ
വെെദ്യുതോല്പാദനശേഷി
വര്‍ദ്ധിപ്പിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
വെെദ്യുതിയുടെ
ഊര്‍ജ്ജക്ഷമത
വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
*191.
ശ്രീ.
എം. എം. മണി
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സ്റ്റേറ്റ് ഇലക്ട്രിസിറ്റി
ബോര്‍ഡ് ലിമിറ്റഡിന്റെ
ജലവൈദ്യുത പദ്ധതികള്‍ മിക്കവയും
പഴക്കം ചെന്നവയായതിനാല്‍ അത്തരം
നിലയങ്ങളുടെ നവീകരണത്തിന്
പരിപാടിയുണ്ടോ;
(
ബി )
2011-16
കാലയളവിൽ മുടങ്ങിക്കിടന്ന
ഏതെല്ലാം പദ്ധതികളാണ് കഴിഞ്ഞ
സര്‍ക്കാര്‍
പുനരാരംഭിച്ചതെന്നും അവയുടെ
പൂര്‍ത്തീകരണത്തിനായി
നടന്നുവരുന്ന പ്രവര്‍ത്തനങ്ങളും
അറിയിക്കാമോ;
(
സി )
സംസ്ഥാനത്ത്
ഇനി ബൃഹദ് ജലവൈദ്യുത
പദ്ധതികളുടെ സാധ്യത
കുറവായതിനാല്‍ ചെറുകിട
പദ്ധതികള്‍
പ്രാവര്‍ത്തികമാക്കുന്നതിനും
ഇടുക്കിയില്‍ രണ്ടാം വൈദ്യുത
നിലയം സ്ഥാപിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ?
*192.
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നികുതി കുടിശ്ശിക
പിരിക്കുന്നതിന് പ്രത്യേക സ്കീം
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇത് എത്രത്തോളം
ഫലപ്രദമായി നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ട്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
ചരക്ക്
സേവന നികുതി നടപ്പാക്കിയതിലൂടെ
എന്തെല്ലാം നവീകരണ
പ്രവര്‍ത്തനങ്ങളും നികുതി
ഘടനയില്‍ എന്തെല്ലാം
മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്;
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
ജി.എസ്.ടി.
നഷ്ടപരിഹാരം നല്‍കുന്നത്
കേന്ദ്രം നിര്‍ത്തല്‍
ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍
നല്‍കാമോ?
*193.
ശ്രീ.
കുറുക്കോളി മൊയ്തീൻ
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെട്രോളിയം
ഉല്പന്നങ്ങളുടെ വില
നിയന്ത്രിയ്ക്കാന്‍ സംസ്ഥാനം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
പെട്രോളിയം
ഉല്പന്നങ്ങളെ ജി.എസ്.ടി.യില്‍
ഉള്‍പ്പെടുത്തുന്ന
കാര്യത്തിലുള്ള നിലപാട്
ജി.എസ്.ടി. കൗണ്‍സിലില്‍
ഉന്നയിച്ചിരുന്നുവോ;
വിശദമാക്കുമോ;
(
സി )
ജി.എസ്.ടി.യില്‍
ഉള്‍പ്പെടുത്താതെ പെട്രോളിയം
ഉല്പന്നങ്ങളുടെ വില
താഴ്‍ത്തിക്കൊണ്ടുവരുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങളുണ്ടോ; എങ്കില്‍
അതിനായി സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
*194.
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ
.പി. കെ. ബഷീർ
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
പിരിച്ചെടുക്കുന്ന വിവിധ
നികുതിയിനത്തിലുള്ള പണം, വാടക
വരുമാനം എന്നിവ നിലവില്‍
ബാങ്കുകളിലാണോ
നിക്ഷേപിക്കുന്നത്;
വ്യക്തമാക്കുമോ;
(
ബി )
ഈ
തുക സ്പെഷ്യല്‍ ട്രഷറി
സേവിംഗ്സ് ബാങ്ക്
അക്കൗണ്ടിലേക്ക്
നിക്ഷേപിക്കണമെന്ന് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഈ
നീക്കത്തിലൂടെ സര്‍ക്കാരിന്റെ
സാമ്പത്തിക പ്രതിസന്ധി
എത്രമാത്രം പരിഹരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കുമോ;
(
ഡി )
ഈ
തുക പിന്‍വലിക്കുന്നതിന് ട്രഷറി
നിയന്ത്രണങ്ങള്‍ ബാധിക്കുമെന്ന
ആശങ്ക ഉയര്‍ന്നിട്ടുള്ളത്
പരിശോധിക്കുമോ?
*195.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
തനതുഫണ്ട് പ്രത്യേക ട്രഷറി
അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന്
നിഷ്കർഷിച്ചുകൊണ്ട് ധനവകുപ്പ്
ഉത്തരവിറക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇക്കാര്യത്തിൽ
തദ്ദേശ സ്വയംഭരണ വകുപ്പുമായി
എന്തെങ്കിലും ചർച്ചകൾ
നടത്തിയിരുന്നോയെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
ചർച്ചകളിൽ തദ്ദേശ സ്വയംഭരണ
വകുപ്പിന്റെ നിലപാട്
എന്തായിരുന്നുയെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
തീരുമാനം എടുക്കാനുണ്ടായ കാരണം
വിശദമാക്കാമോ;
(
ഡി )
തദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
തനതുഫണ്ടിന്റെ നിയന്ത്രണം
ഏറ്റെടുക്കാനുള്ള മാർഗ്ഗമാണ്
പ്രസ്തുത നടപടി എന്ന ആക്ഷേപം
ഗൗരവത്തോടെ കാണുന്നുണ്ടോ;
വ്യക്തമാക്കുമോ?
*196.
ശ്രീ
വി ജോയി
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന പൊതുമേഖല
സ്ഥാപനങ്ങളില്‍ ലാഭകരമായി
പ്രവര്‍ത്തിക്കുന്നവ
ഏതെല്ലാമാണെന്ന് അറിയിക്കുമോ;
(
ബി )
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്രയെണ്ണമുണ്ട്; തുടര്‍ച്ചയായി
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന സംസ്ഥാന
പൊതുമേഖല സ്ഥാപനങ്ങളെ
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ; ഇവയുടെ
പ്രവര്‍ത്തനം
ലാഭത്തിലെത്തിക്കുന്നതിന്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
(
സി )
ഇത്തരത്തില്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവയുടെ ഭരണ
സംവിധാനം
കാര്യക്ഷമമാക്കുന്നതിനും
തൊഴിലാളികളുടെ സഹകരണത്തോടെ
നവീകരണവും
വൈവിദ്ധ്യവല്‍ക്കരണവും വഴി അവയെ
പുനരുദ്ധരിക്കുന്നതിന്
നടത്തുന്ന ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
*197.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പങ്കാളിത്ത
പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കും
എന്ന വാഗ്ദാനം പൂർണ്ണമായും
പാലിക്കാൻ സർക്കാർ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
ബി )
പദ്ധതി
പിന്‍വലിക്കുന്നത്
പരിശോധിക്കാന്‍ നിയമിച്ച സമിതി
പദ്ധതി പിന്‍വലിക്കുന്നതിനായി
എന്തെല്ലാം ശിപാര്‍ശകളാണ്
നല്കിയിരിക്കുന്നത് എന്ന്
വിശദമാക്കാമോ;
(
സി )
പങ്കാളിത്ത
പെന്‍ഷന്‍ പദ്ധതി
പിന്‍വലിക്കുന്നതിന് സംസ്ഥാന
സര്‍ക്കാരിന് തീരുമാനം
എടുക്കാമെന്നും അതിന് യാതൊരു
തരത്തിലുള്ള നിയമതടസ്സവും
ഇല്ലായെന്നും പ്രസ്തുത സമിതി
ശിപാര്‍ശ നല്കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*198.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇലക്ട്രിക് മൊബിലിറ്റി
ഇക്കോസിസ്റ്റം
വികസിപ്പിക്കുന്നത് സംബന്ധിച്ച
നിലപാട് വ്യക്തമാക്കാമോ;
(
ബി )
വിപണി
വിലയെക്കാൾ കുറഞ്ഞ നിരക്കിൽ
ഇലക്ട്രിക് സ്കൂട്ടർ
ലഭ്യമാക്കുവാൻ എനർജി
മാനേജ്മെന്റ് സെന്റര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
റോഡുകൾ
പരിസ്ഥിതി സൗഹൃദമാക്കാൻ എനർജി
മാനേജ്മെൻറ് സെൻറർ ഗോ
ഇലക്ട്രിക് ക്യാമ്പയിൻ
നടത്തുന്നുണ്ടോ; വിശദമാക്കാമോ;
(
ഡി )
സർക്കാർ
ഓഫീസുകൾ, വ്യാപാര-വ്യവസായ
സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ പേ
ആൻഡ് ചാർജ്ജ് അടിസ്ഥാനത്തിൽ
ചാർജ്ജിങ് സ്റ്റേഷനുകൾ
ആരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
*199.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
തനതുഫണ്ട് ട്രഷറിയിലേക്ക്
മാറ്റുന്നത് അധികാര
വികേന്ദ്രീകരണത്തെ
ഇല്ലാതാക്കാനുള്ള നടപടികളുടെ
ഭാഗമാണ് എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
സമാഹരിക്കുന്ന പണം അവർക്ക്
സ്വതന്ത്രമായി വിനിയോഗിക്കാന്‍
കഴിയണം എന്ന ഭരണഘടനാപരമായ
അവകാശം ഇല്ലാതാക്കുന്ന
തരത്തിലുള്ള പ്രസ്തുത നടപടി
എടുക്കുന്നതിന് മുൻപ് നിയമ
വകുപ്പിന്റെ ഉപദേശം
തേടിയിട്ടുണ്ടോ; വിശദ വിവരം
നൽകാമോ;
(
സി )
ധനവകുപ്പിന്റെ
ഇത് സംബന്ധിച്ച ഉത്തരവിനെതിരെ
വ്യാപകമായ പരാതി ഉയർന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത ഉത്തരവ്
പിൻവലിക്കാൻ തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
*200.
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
യുവ
സഹകരണ സംഘങ്ങളില്‍ ഏതൊക്കെ
നൂതന സംരംഭക ആശയങ്ങളാണ്
പരിഗണിക്കപ്പെട്ടിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
യുവ
സംഘങ്ങളുടെ പ്രവര്‍ത്തനം
വ്യാപകമാവുന്നതിലൂടെ വിവിധ
മേഖലകളിലും സാമൂഹ്യ
ജീവിതത്തിലും എന്തെല്ലാം
മാറ്റങ്ങളാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
*201.
ശ്രീ.
എം.വിജിന്‍
ശ്രീ
എം രാജഗോപാലൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
മേഖലയിൽ കേന്ദ്ര സര്‍ക്കാരിന്റെ
സ്വകാര്യവല്‍ക്കരണ നയങ്ങള്‍
കെ.എസ്.ഇ.ബി. യുടെ
പ്രവര്‍ത്തനത്തെയും സംസ്ഥാനത്തെ
വൈദ്യുതി ഉപഭോക്താക്കളെയും
എങ്ങനെയാണ് പ്രതികൂലമായി
ബാധിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
കേന്ദ്ര
സര്‍ക്കാരിന്‍െറ
വെെദ്യുതിരംഗത്തെ
നയംമാറ്റത്തിന്റെ വിശദാംശങ്ങള്‍
നല്‍കാമോ;
(
സി )
ഈ
നയംമാറ്റത്തിന്റെ തുടര്‍ച്ചയായി
സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കണമെന്നാണ്
കേന്ദ്ര സര്‍ക്കാര്‍
നിര്‍ദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ഡി )
സംസ്ഥാന
സര്‍ക്കാരിന് വൈദ്യുതി മേഖലയെ
പൊതുമേഖലയില്‍
നിലനിര്‍ത്തുവാന്‍ കഴിയുമോ
എന്നും എങ്കില്‍ ആയതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയെന്നും
വ്യക്തമാക്കാമോ?
*202.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
എം നൗഷാദ്
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഞ്ചു
വര്‍ഷംകൊണ്ട് സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
വൈദ്യുതിയില്‍ പകുതിയും
പുനരുപയോഗ സ്രോതസ്സുകളില്‍
നിന്നായിരിക്കണമെന്ന്
ലക്ഷ്യമിട്ടുളള
പ്രവര്‍ത്തനങ്ങളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ആയിരം
മെഗാവാട്ട് സൗരോര്‍ജ്ജം
ലക്ഷ്യമിടുന്ന സൗര പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ;
(
സി )
ജനങ്ങളുടെ
അനുകൂലമായ പ്രതികരണം പരിഗണിച്ച്
പുരപ്പുറ സൗരോർജ്ജപ്ലാന്റ്
നിര്‍മ്മാണത്തില്‍ കൂടുതല്‍
കമ്പനികളെ ഉള്‍പ്പെടുത്തി
പ്ലാന്റ് നിര്‍മ്മാണം
ത്വരിതപ്പെടുത്താന്‍
നടപടിയെടുത്തിട്ടുണ്ടോ;
പുരപ്പുറ സൗരോജ്ജ പദ്ധതിയില്‍
ഗുണഭോക്താക്കള്‍ക്കുണ്ടാകുന്ന
നേട്ടങ്ങള്‍ വിശദമാക്കാമോ?
*203.
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ തനത്
ഫണ്ട് ട്രഷറിയില്‍
നിക്ഷേപിക്കണമെന്ന നിര്‍ദ്ദേശം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ
വികസനപ്രവര്‍ത്തനങ്ങളെ
ബാധിക്കുമെന്ന ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇക്കാര്യത്തില്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ
പ്രതിനിധികളുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ ആശങ്ക
അകറ്റുന്നതിന് ധനകാര്യ വകുപ്പ്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കുമോ?
*204.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
എം മുകേഷ്
ശ്രീമതി
ഒ എസ് അംബിക
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
ലിമിറ്റഡ് നടത്തുന്ന
ആധുനികീകരണ പ്രവര്‍ത്തനത്തിന്റെ
ഭാഗമായി
ഏര്‍പ്പെടുത്തിയിട്ടുള്ള ഐ.ടി.
അധിഷ്ഠിത പദ്ധതികള്‍
ഏതൊക്കെയാണ്; വിശദമാക്കുമോ;
(
ബി )
വിതരണ
മേഖലയുടെ നവീകരണത്തിനായി വിവര
സാങ്കേതികവിദ്യാധിഷ്ഠിത
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ; വിതരണ
ശൃംഖലയുടെ ജി.ഐ.എസ്. മാപ്പിംഗ്
നടത്തുന്നുണ്ടോ;
(
സി )
ഉപഭോക്തൃ
സേവനം ലോകോത്തരമാക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സൗകര്യങ്ങള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ഡി )
സേവനം
വാതില്‍പ്പടിയില്‍ എന്ന പദ്ധതി
സംസ്ഥാന വ്യാപകമായി
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
*205.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വ്യവസായാന്തരീക്ഷം കലുഷിതമെന്ന്
വരുത്തിത്തീര്‍ക്കാന്‍ ചില
ശ്രമങ്ങള്‍ നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ സാഹചര്യത്തില്‍
നിലവിലുള്ള വ്യവസായ
സൗഹൃദാന്തരീക്ഷം കൂടുതല്‍
ശക്തിപ്പെടുത്തുന്നതിനും
വന്‍തോതില്‍ നിക്ഷേപം
ആകര്‍ഷിക്കുന്നതിനും
പരിപാടിയുണ്ടോ;
(
ബി )
വന്‍കിട
വ്യവസായ സംരംഭങ്ങള്‍
സംസ്ഥാനത്തേക്ക്
ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി
മീറ്റ് ദ ഇന്‍വെസ്റ്റര്‍
പരിപാടി ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന് ആശാവഹമായ
പ്രതികരണം ആരംഭത്തില്‍ത്തന്നെ
ലഭ്യമായിട്ടുണ്ടോ;
(
സി )
പ്രസ്തുത
പരിപാടിയിലൂടെ വ്യവസായികളുടെ
അഭിപ്രായം തേടുകയും
സര്‍ക്കാരിന്റെ പിന്തുണ
വ്യക്തമാക്കുകയും
ലക്ഷ്യമാക്കുന്നുണ്ടോ;
(
ഡി )
കാലഹരണപ്പെട്ട
ചട്ടങ്ങളും നിയമങ്ങളും
പരിഷ്കരിക്കാന്‍ നടപടി
ആരംഭിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ?
*206.
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
റിബേറ്റ് നല്‍കാത്തതിനാല്‍ ഖാദി
ബോര്‍ഡ് പ്രതിസന്ധിയിലായതും
ഖാദി ഉല്‍പ്പന്നങ്ങള്‍
കെട്ടിക്കിടക്കുന്നതുമായ
സാഹചര്യം നിലവിലുണ്ടോ; എങ്കില്‍
ഇത് പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
ഖാദി
സംഘങ്ങള്‍ക്ക് റിബേറ്റും മറ്റ്
ആനുകൂല്യങ്ങളും ലഭ്യമാകാത്തത്
കാരണം സംഘങ്ങള്‍
പ്രതിസന്ധിയിലായത്
പരിഹരിക്കാന്‍ അടിയന്തര നടപടി
സ്വീകരിക്കുമോ;
(
സി )
കോവിഡ്
കാലത്ത് തൊഴിലാളികള്‍ക്കും
സംഘങ്ങള്‍ക്കും സ്പെഷ്യല്‍
പാക്കേജ് നല്‍കാന്‍ നടപടി
സ്വീകരിക്കുമോ?
*207.
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം, വ്യവസായം,
കയർ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അതിവേഗ വ്യവസായവല്‍ക്കരണത്തിന്
പരിപാടി ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത പരിപാടിയിലെ
പ്രധാന പദ്ധതികള്‍
എന്തൊക്കെയെന്ന് അറിയിക്കാമോ;
(
ബി )
ഏറെ
സാദ്ധ്യതയുള്ള ഇലക്ട്രിക് വാഹന
നിര്‍മ്മാണ രംഗത്ത്
ചുവടുവച്ചിട്ടുള്ള കേരള
ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്
വലിയ വാഹനങ്ങളുടെയും ഇരുചക്ര
വാഹനങ്ങളുടെയും നിര്‍മ്മാണം
സാധ്യമാക്കുന്നതിനുള്ള പരിമിതി
മറികടക്കാന്‍ വേണ്ട പിന്തുണ
നല്‍കിവരുന്നുണ്ടോ;
(
സി )
കേരള
ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍
ആന്‍ഡ് ഫെസിലിറ്റേഷന്‍
സെല്‍-നെക്കുറിച്ചും അതിന്റെ
പ്രവര്‍ത്തനത്തെക്കുറിച്ചും
അറിയിക്കുമോ?
*208.
ശ്രീ.
ആന്റണി ജോൺ
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊച്ചി
എഫ്.എ.സി.റ്റി. യില്‍ നിന്നും
സംസ്ഥാനം വില നല്‍കി വാങ്ങിയ
ഭൂമിയില്‍ പെട്രോ കെമിക്കല്‍
പാര്‍ക്ക് സ്ഥാപിക്കാനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ; നിര്‍ദ്ദിഷ്ട
പാര്‍ക്കില്‍ ബി.പി.സി.എല്‍.-ന്
ഭൂമി പാട്ടത്തിന്
നല്‍കിയിട്ടുണ്ടോ;
(
ബി )
ഇത്തരം
വ്യവസായങ്ങളുടെ ക്ലസ്റ്റര്‍
സ്ഥാപിക്കുന്നതിന് ആവശ്യമായ
അസംസ്കൃത വസ്തുക്കള്‍ക്കായി
ആശ്രയിക്കുന്നത് ബി.പി.സി.എല്‍.
നെ ആയതിനാല്‍ പ്രസ്തുത
സ്ഥാപനത്തിന്റെ
സ്വകാര്യവല്‍ക്കരണം വ്യവസായ
ക്ലസ്റ്ററിനെ പ്രതികൂലമായി
ബാധിക്കാനിടയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
മഹാരത്ന
കമ്പനിയായ ബി.പി.സി.എല്‍. -നെ
സ്വകാര്യവല്‍ക്കരിക്കുന്നതില്‍
നിന്ന് പിന്മാറാന്‍ കേന്ദ്ര
സര്‍ക്കാരിനോട് ആവശ്യപ്പെടുമോ?
*209.
ശ്രീ
വി ശശി
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ക്ഷേമ
പെന്‍ഷനുകള്‍ക്കുള്ള സംസ്ഥാന
വിഹിതം കഴിഞ്ഞ അഞ്ചു
വര്‍ഷങ്ങളില്‍
വര്‍ദ്ധിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ബി )
ക്ഷേമ
പെന്‍ഷനുകളുടെ കാര്യത്തില്‍
മതിയായ കേന്ദ്ര വിഹിതം
സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
സാമ്പത്തിക
പ്രതിസന്ധിയിലും ക്ഷേമ
പെന്‍ഷനുകള്‍ സര്‍ക്കാരിന്റെ
സാമൂഹിക ഉത്തരവാദിത്തമായി
പരിഗണിച്ച് ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ഡി )
ഗാര്‍ഹിക
തൊഴിലാളി പെന്‍ഷന്‍, 50
വയസ്സുകഴിഞ്ഞ
അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍
എന്നീ ഇനങ്ങളില്‍ കേന്ദ്ര
വിഹിതം ലഭിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*210.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു സഹകരണ-
രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഹകരണ ബാങ്കുകളില്‍
വര്‍ദ്ധിച്ചുവരുന്നതായി
പറയപ്പെടുന്ന ക്രമക്കേടുകള്‍
കണ്ടെത്തുവാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
സഹകരണ
ബാങ്കുകളിലെ ആഡിറ്റ് കൃത്യമായി
നടക്കുന്നുണ്ടോ; ആഡിറ്റ്
നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍
സഹകരണ സ്ഥാപനങ്ങള്‍ക്ക് എന്ത്
നിര്‍ദ്ദേശമാണ്
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
സഹകരണ
ബാങ്കുകളിലെ ക്രമക്കേടുകളില്‍
ബോര്‍ഡംഗങ്ങള്‍ക്കുള്ള
ഉത്തരവാദിത്തം
ഏതുരീതിയിലാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സഹകരണസംഘം
ചിട്ടിയിലും
സ്വര്‍ണ്ണപണയത്തിലും
ബോര്‍ഡിന്റെ ഉത്തരവാദിത്തം
എന്താണെന്ന് വ്യക്തമാക്കുമോ?
|
|
|
|
|
|
|
|