|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*571.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2021 ഒക്ടോബർ 16 മുതൽ 18
വരെയുണ്ടായ മൂന്ന് ദിവസത്തെ
മഴക്കെടുതിയിൽ 200 കോടിയോളം
രൂപയുടെ
കൃഷിനാശമുണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
കൃഷിനാശം
സംഭവിച്ച കർഷകർക്ക് അർഹമായ
ധനസഹായവും മറ്റ് ആനുകൂല്യങ്ങളും
നൽകുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
2018-ലെ
പ്രളയത്തിൽ കൃഷി നശിച്ചവർക്ക്
അർഹമായ ധനസഹായവും മറ്റ്
ആനുകൂല്യങ്ങളും പൂർണമായി നൽകാൻ
നാളിതുവരെ
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; ഇല്ലെങ്കിൽ
കാരണം അറിയിയ്ക്കാമോ?
*572.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ
കെ ആൻസലൻ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതുഗതാഗത സംവിധാനം
ശക്തിപ്പെടുത്തുന്നതിനായി
പുതിയതായി എത്ര ബസ്സുകള്‍
വാങ്ങുന്നതിനും
നിരത്തിലിറക്കുന്നതിനും
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
യാത്രക്കാരുടെ
സുരക്ഷയും സുഗമമായ യാത്രയും
ഉറപ്പുവരുത്തുന്നതോടൊപ്പം
പരിസ്ഥിതി സൗഹൃദ മാർഗ്ഗങ്ങളും
ഇന്ധനക്ഷമതയും
കൈവരിക്കുന്നതിനായി
നടപ്പിലാക്കുന്ന
പരിഷ്കാരങ്ങളുടെയും
തീരുമാനങ്ങളുടെയും പുരോഗതി
അറിയിക്കാമോ;
(
സി )
പ്രതികൂലമായ
സാഹചര്യം നിലനില്‍ക്കുമ്പോഴും
ജീവനക്കാരുടെ ശമ്പളവും
ആനുകൂല്യങ്ങളും
വര്‍ദ്ധിപ്പിക്കുന്നതിന്
ഉത്തരവായിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(
ഡി )
ടിക്കറ്റിതര
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി കെ.എസ്.ആര്‍.ടി.സി.,
കെ.യു.ആര്‍.ടി.സി. ബസ്സുകളിലും
കോര്‍പ്പറേഷന്റെ വസ്തുവകകളിലും
പരസ്യം വഴി വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; പരസ്യം
ചെയ്യുന്നതിന് ലൈസന്‍സികളെ
കണ്ടെത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;
നിലവിലുള്ള നിബന്ധനകള്‍
കാലോചിതമായി
പരിഷ്കരിക്കുന്നതിനും
സുതാര്യമാക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
*573.
ഡോ.
എം.കെ . മുനീർ
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
അതിര്‍ത്തികളിലെ വാഹന ചെക്ക്
പോസ്റ്റുകളില്‍ കൈക്കൂലി
വ്യാപകമാണെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വാളയാര്‍
ചെക്ക് പോസ്റ്റില്‍ മോട്ടോര്‍
വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍
കൈക്കൂലി വാങ്ങുന്നതിന്
വാക്കി-ടോക്കി ഉപയോഗിച്ചതായി
വിജിലന്‍സ് പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
എങ്കില്‍
പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
*574.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
റോജി എം. ജോൺ
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക്
അര്‍ഹമായ നഷ്ടപരിഹാരം യഥാസമയം
നല്‍കുന്ന കാര്യത്തില്‍
വേണ്ടത്ര പരിഗണന നല്‍കുന്നില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നഷ്ട പരിഹാരം നല്‍കുന്നതിന്
പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
വിള
ഇന്‍ഷുറന്‍സ് പദ്ധതി
പൂര്‍ണമായും ഏര്‍പ്പെടുത്തി
കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ;
(
ഡി )
നഷ്ടപരിഹാരത്തുകയുടെ
കുടിശിക വിതരണം ചെയ്യുന്നതിനായി
വിവര ശേഖരണം നടത്തിയിട്ടുണ്ടോ;
എങ്കില്‍ തുക അടിയന്തരമായി
വിതരണം ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
*575.
ശ്രീമതി
ഒ എസ് അംബിക
ശ്രീ
എം മുകേഷ്
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ട്രാന്‍സ്ജെന്‍ഡർ വിഭാഗത്തിന്റെ
ക്ഷേമത്തിനായുള്ള പദ്ധതികളുടെ
ഏകോപനത്തിനും നൂതന പദ്ധതികള്‍
ആവിഷ്കരിച്ച് ഇവരെ
മുഖ്യധാരയില്‍
എത്തിക്കുന്നതിനുമായി
എന്തെല്ലാം സംവിധാനങ്ങളാണ്
ഉള്ളതെന്ന് വിശദമാക്കാമോ;
(
ബി )
സംസ്ഥാന
ട്രാന്‍സ്ജെന്‍ഡർ ജസ്റ്റീസ്
ബോര്‍ഡ്, ജില്ലാ
ട്രാന്‍സ്ജെന്‍ഡർ ജസ്റ്റീസ്
കമ്മിറ്റി, ട്രാന്‍സ്ജെന്‍ഡർ
സെല്‍ എന്നിവയുടെ ഘടനയും
പ്രവര്‍ത്തനങ്ങളും
വിശദമാക്കാമോ;
(
സി )
സ്ത്രീകള്‍ക്കും
പുരുഷന്‍മാര്‍ക്കുമൊപ്പം
തുല്യമായ അവസരങ്ങളും
അവകാശങ്ങളും ഉറപ്പുവരുത്തി
ട്രാന്‍സ്ജെന്‍ഡർ
വിഭാഗത്തില്‍പ്പെട്ടവരെ
അതിജീവനത്തിന്
പ്രാപ്തരാക്കുന്നതിനായി
സംരംഭകത്വ വികസന പരിശീലന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ഡി )
സാമൂഹ്യ
പുനരധിവാസം
ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി
ട്രാന്‍സ്ജെന്‍ഡർ
വ്യക്തികള്‍ക്ക് സ്വയം തൊഴില്‍
സംരംഭം ആരംഭിക്കുന്നതിന്
പ്രത്യേക പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
*576.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍
ഇന്റലിജന്‍സ് എന്നിവയില്‍
മികവിന്റെ കേന്ദ്രം എന്ന
ലക്ഷ്യത്തോടെ പ്രത്യേക കേന്ദ്രം
സ്ഥാപിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത കേന്ദ്രം സാങ്കേതിക
സ്ഥാപനങ്ങള്‍ക്കായി നൈപുണ്യ
വികസന പരിപാടികളും പരിശീലനവും
സംഘടിപ്പിക്കുന്നതിനും ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
സുഗമമാക്കുന്നതിനും നടത്തുന്ന
നടപടികളുടെ വിശദാംശം നല്‍കാമോ;
(
സി )
പ്രസ്തുത
കേന്ദ്രം റോബോട്ടിക്സ്,
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
എന്നീ മേഖലകളിലെ
നൂതനവികാസങ്ങള്‍
ഫാക്കല്‍റ്റികള്‍ക്ക്
മനസ്സിലാക്കുന്നതിന് ദേശീയ,
അന്തര്‍ദേശീയ പ്രസക്തമായ
എന്തെല്ലാം പഠന ഗവേഷണ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
*577.
ശ്രീ
ഒ . ആർ. കേളു
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീമതി
ദെലീമ
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കന്നുകാലികളെയും
ക്ഷീരകര്‍ഷകരെയും
കുടുംബാംഗങ്ങളെയും
ഉള്‍പ്പെടുത്തി സമഗ്ര
ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
സമഗ്ര
കന്നുകാലി ഇന്‍ഷുറന്‍സ്
പദ്ധതിയായ ഗോസമൃദ്ധി
ലക്ഷ്യമിടുന്ന കാര്യങ്ങള്‍
വിശദമാക്കാമോ;
(
സി )
കടക്കെണിയിലായ
ക്ഷീര കര്‍ഷകരുടെ സാമ്പത്തിക
സുരക്ഷക്കായി പ്രത്യേക ധനാശ്വാസ
പദ്ധതി നിലവിലുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
*578.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാലിത്തീറ്റയുടെ ദൗര്‍ലഭ്യവും
വിലയും കണക്കിലെടുത്ത്
പൊതുമേഖലയില്‍ കാലിത്തീറ്റ
ഉല്പാദനശേഷി
വര്‍ദ്ധിപ്പിക്കുവാനും
ന്യായവിലയ്ക്ക് കൃഷിക്കാര്‍ക്ക്
ലഭ്യമാക്കുന്നതിനുമുള്ള നടപടി
സ്വീകരിക്കുമോ;
(
ബി )
തീറ്റപ്പുല്‍കൃഷി
പദ്ധതി പ്രകാരം 2020-21 -ല്‍
എത്ര ഹെക്ടര്‍ തരിശു ഭൂമിയില്‍
പുല്‍കൃഷി നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; ഇതിന് എത്ര
തുക വിനിയോഗിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
സി )
കന്നുകാലി
വളര്‍ത്തല്‍ ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഉള്‍പ്പെടുത്താന്‍
കേന്ദ്ര ഗവണ്‍മെന്റില്‍
സമ്മര്‍ദ്ദം ചെലുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
*579.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യെ
പുനരുദ്ധരിക്കുന്നതിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
വാഹന
ഉപയോഗ നിരക്കും ഇന്ധനക്ഷമതയും
ദേശീയ ശരാശരിയില്‍
എത്തിക്കുന്നതിന്
പരീക്ഷണാര്‍ത്ഥം നടത്തുന്ന
പുന:ക്രമീകരണങ്ങള്‍
ജീവനക്കാരുടെ ജോലിയിലും
കോര്‍പ്പറേഷന്റെ വരുമാനത്തിലും
മാറ്റമുണ്ടാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
*580.
ശ്രീമതി
കെ.കെ.രമ
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍
അമിതവേഗതയിൽ സഞ്ചരിച്ച്
അപകടങ്ങള്‍ ഉണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഏതൊക്കെ
തരത്തിലുളള രൂപമാറ്റങ്ങളാണ്
കാറിലും ബെെക്കിലും
കണ്ടുവരുന്നത് എന്നറിയിക്കാമോ;
(
സി )
ഇത്തരത്തിലുളള
നിയമ ലംഘനങ്ങള്‍ക്ക് എതിരെ
എന്തൊക്കെ ശിക്ഷാനടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ; ഇത്തരം നിയമ
ലംഘനങ്ങള്‍ തടയാൻ സ്വീകരിച്ച
നടപടികൾ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
*581.
ശ്രീ.
എ. രാജ
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അപ്രതീക്ഷിതമായുണ്ടായ പേമാരിയും
വെള്ളപ്പൊക്കവും മൂലം കാര്‍ഷിക
മേഖലയില്‍ ഉണ്ടായിട്ടുള്ള കനത്ത
നഷ്ടത്തിന്റെ പ്രാഥമിക
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(
ബി )
ഏതെല്ലാം
മേഖലയിലാണ് കൂടുതല്‍
നാശനഷ്ടങ്ങള്‍
ഉണ്ടായിട്ടുള്ളതെന്ന്
പ്രത്യേകമായ കണക്കെടുപ്പ്
നടത്തി പ്രസ്തുത മേഖലയിലെ
കര്‍ഷകരെ
സഹായിക്കുന്നതിനാവശ്യമായ
അടിയന്തര ഇടപെടല്‍ നടത്തുമോ;
(
സി )
കാര്‍ഷിക
മേഖലയില്‍ ആകെയുണ്ടായ നാശനഷ്ടം
കണക്കാക്കി പുനരുദ്ധാരണ
പാക്കേജ് നടപ്പാക്കുന്നതിനായി
കേന്ദ്ര സഹായം
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ;
(
ഡി )
ഇത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ
സമീപനം സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*582.
ശ്രീ
കെ ആൻസലൻ
ശ്രീ
എം മുകേഷ്
ശ്രീ.
പി. നന്ദകുമാര്‍
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇ-വാഹന ഉപയോഗത്തെ
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.യില്‍
ഇ-വാഹന നയം നടപ്പാക്കുന്നതിന്
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
പൊതുമേഖലയില്‍
ഇ-വാഹനങ്ങള്‍
നിര്‍മ്മിക്കുന്നതിന് പദ്ധതി
ആരംഭിച്ചിട്ടുണ്ടോ; സര്‍ക്കാര്‍
വാഹനങ്ങള്‍ ഇ-വാഹനങ്ങളാക്കി
മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
നല്‍കാമോ?
*583.
ശ്രീ
ഡി കെ മുരളി
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബൗദ്ധിക
വെല്ലുവിളി നേരിടുന്ന അഗതികളോ
നിരാശ്രയരോ ആയ കുട്ടികളുടെ
സംരക്ഷണം, പരിശീലനം,
പുനരധിവാസം, വിദ്യാഭ്യാസം
എന്നിവ ലക്ഷ്യമാക്കി സാമൂഹ്യ
നീതി വകുപ്പില്‍ പ്രത്യേക
സ്ഥാപനം
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനത്തെ നവീകരിച്ച് മാതൃകാ
സ്ഥാപനമാക്കുന്നതിന്റെ ഭാഗമായി
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
നടത്തിയത്; വിശദമാക്കുമോ;
(
സി )
പ്രസ്തുത
സ്ഥാപനത്തിൽ കുട്ടികളുടെ
പരിചരണത്തിനായി അതത് മേഖലകളിലെ
പ്രഗല്‍ഭരുടെ സേവനം
ലഭ്യമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*584.
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2020-21
കാലഘട്ടത്തില്‍ വെള്ളപ്പൊക്കം,
വരള്‍ച്ച, വന്യജീവി ആക്രമണം,
പ്രകൃതിക്ഷോഭം, കീടബാധ
എന്നിവമൂലം കൃഷിനശിച്ച
കര്‍ഷകര്‍ക്ക് ഇന്‍ഷ്വര്‍ ചെയ്ത
തുക ലഭിക്കാത്തതിനാല്‍ എത്രയും
വേഗം ഇന്‍ഷ്വര്‍ ചെയ്ത തുക
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
പ്രകൃതിക്ഷോഭം
മൂലമുള്ള കൃഷിനാശത്തിന്
നഷ്ടപരിഹാരം നല്‍കാന്‍ നടപ്പ്
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
ഇന്‍ഷുറന്‍സ് തുക
നല്‍കുന്നതിനുള്ള മാനദണ്ഡം
എന്താണെന്ന് വ്യക്തമാക്കാമോ?
*585.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
റോഡ് ഗതാഗത സുരക്ഷയ്ക്കായി വിവര
സാങ്കേതികവിദ്യയില്‍
അധിഷ്ഠിതമായ നൂതന പദ്ധതികള്‍
അവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
അപകടങ്ങള്‍
കുറയ്ക്കുന്നതിന്റെ ഭാഗമായി
റോഡ് സുരക്ഷ ഡേറ്റാ സെന്റര്‍
ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
*586.
ശ്രീ.
പി.പി. സുമോദ്
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആധുനിക കൃഷിമുറകളിലും
യന്ത്രസാമഗ്രികളുടെ
ഉപയോഗത്തിലും പരിശീലനം ലഭിച്ച
തൊഴിലാളികളുടെ സേവനം
കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നതിന് പ്രത്യേകമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
അഗ്രോ
സര്‍വീസ് സെന്ററുകള്‍, കാര്‍ഷിക
കര്‍മസേനകള്‍, മൊബെെല്‍ അഗ്രോ
ക്ലിനിക്കുകള്‍ എന്നിവയുടെ
പ്രവര്‍ത്തനം വിശദമാക്കാമോ;
കൃഷി വികസനത്തിന് ഇവ
എത്രത്തോളം
സഹായകരമായിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
കൃഷിയില്‍
യന്ത്രവല്‍ക്കരണം
വ്യാപിപ്പിക്കുന്നതിന്റെ
ഭാഗമായി കാര്‍ഷിക യന്ത്രങ്ങള്‍
വാങ്ങുന്നതിന് ധനസഹായം
നല്‍കുന്ന പദ്ധതി നിലവിലുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
*587.
ശ്രീ.
പി. ടി. തോമസ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
വിപണി ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി സംസ്ഥാനത്ത് ഗ്രാമീണ
ചന്തകള്‍ ആരംഭിക്കുവാന്‍
വകുപ്പിന് പദ്ധതിയുണ്ടോ;
(
ബി )
പ്രസ്തുത
ആഴ്ചച്ചന്തയുടെ നടത്തിപ്പ്
ആരെയാണ് ഏല്പിക്കുന്നത്;
ഇതിന്റെ പ്രവര്‍ത്തനം എന്ന്
ആരംഭിക്കുവാന്‍ കഴിയും;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
വിപണി വഴി മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്‍
വിറ്റഴിക്കുന്നതിനുളള സംവിധാനം
ഒരുക്കുമോ;
(
ഡി )
കര്‍ഷകരുടെയും
ഉപഭോക്താക്കളുടെയും
താല്പര്യങ്ങള്‍
കണക്കിലെടുത്തുളള വിപണി
ഇടപെടല്‍ കാര്‍ഷിക വിപണന
മേഖലയില്‍ എന്ത് മാറ്റം
ഉണ്ടാക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*588.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹ്യക്ഷേമ വകുപ്പിന്
കീഴിലുള്ളതും സ്വകാര്യ
സ്ഥാപനങ്ങളും വ്യക്തികളും
നടത്തുന്നതുമായ ഓര്‍ഫനേജുകളുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തുന്നതിന് നിലവിലുള്ള
സംവിധാനങ്ങള്‍ പര്യാപ്തമാണോ
എന്ന് വ്യക്തമാക്കുമോ;
(
ബി )
ഓര്‍ഫനേജസ്
ആന്റ് ചാരിറ്റബിള്‍ ഹോംസ്
ആക്റ്റ് അനുസരിച്ചാണ് ഇത്തരം
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം ഇടപെടലുകളാണ്
സര്‍ക്കാര്‍ നടത്തുന്നത്;
അറിയിക്കുമോ;
(
സി )
സംസ്ഥാനത്തെ
ഓര്‍ഫനേജ് കണ്‍ട്രോള്‍
ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
കാലാനുസൃതമായി
പരിഷ്കരിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(
ഡി )
സ്വകാര്യ
സ്ഥാപനങ്ങളും വ്യക്തികളും
നടത്തുന്ന ഇത്തരം സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിനും
സഹായിക്കുന്നതിനും എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്; പ്രസ്തുത
സ്ഥാപനങ്ങള്‍ സംസ്ഥാന ഓര്‍ഫനേജ്
കണ്‍ട്രോള്‍ ബോര്‍ഡില്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*589.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
എ കെ എം അഷ്റഫ്
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ
കനത്ത മഴയിലും മണ്ണിടിച്ചിലിലും
വ്യാപകമായുണ്ടായ കൃഷി
നാശത്തിന്റെ കണക്ക്
ശേഖരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം നല്‍കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
(
സി )
പ്രസ്തുത
നഷ്ടപരിഹാരം സമയബന്ധിതമായി
വിതരണം ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
*590.
ശ്രീ.
ആന്റണി ജോൺ
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ. പ്രേംകുമാര്‍
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പാലുല്പാദനം ഉയര്‍ത്തുന്നതിന്റെ
ഭാഗമായി ആവിഷ്കരിച്ച തീവ്ര
കന്നുകാലി വികസന പദ്ധതിയുടെ
ലക്ഷ്യങ്ങള്‍ വിശദമാക്കാമോ;
(
ബി )
പാലിന്റെയും
പാലുല്പന്നങ്ങളുടെയും
വര്‍ദ്ധിച്ച
ആവശ്യത്തിനനുസരിച്ച് ഇവ
ലഭ്യമാക്കാന്‍ കന്നുകാലികളുടെ
ജനിതക ഗുണങ്ങള്‍
വര്‍ദ്ധിപ്പിച്ച് സങ്കരയിനം
പശുക്കളെ
വളര്‍ത്തിയെടുക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
ഗ്രാമീണ
ജനതയ്ക്ക് താെഴിലവസരം, ദുര്‍ബല
വിഭാഗങ്ങള്‍ക്ക്
പോഷകാഹാരമൂല്യം എന്നിവയില്‍
കന്നുകാലി വികസന പദ്ധതി
ഗുണപരമായ മാറ്റങ്ങള്‍
ഉണ്ടാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
*591.
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജൈവ കൃഷിയിലുടെ പുതിയ കാര്‍ഷിക
സംസ്കാരം വളര്‍ത്താന്‍
എന്തൊക്കെ പുതിയ പദ്ധതികള്‍
നടപ്പാക്കുമെന്ന്
വ്യക്തമാക്കുമോ?
*592.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ
കനത്ത മഴയിലും
ഉരുള്‍പൊട്ടലിലും
ജീവനോപാധിയായ
വളര്‍ത്തുമൃഗങ്ങള്‍ വ്യാപകമായി
നഷ്ടപ്പെട്ട കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
ഇനത്തില്‍ ഉണ്ടായ നാശനഷ്ടം
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
നാശനഷ്ടം
സംഭവിച്ചവര്‍ക്ക് എന്തെല്ലാം
സഹായങ്ങളാണ് ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
*593.
ശ്രീ.
എം. എം. മണി
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കാര്‍ഷിക ഉല്പാദന, സംസ്കരണ,
വിപണന പ്രവര്‍ത്തനത്തോടൊപ്പം
കാര്‍ഷിക വിജ്ഞാന വ്യാപന
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
എന്തെല്ലാം പ്രവൃത്തികളാണ്
നടത്തിവരുന്നത്; വിശദമാക്കാമോ;
(
ബി )
കാലാവസ്ഥ
വ്യതിയാനത്തെ
ചെറുത്തുനില്‍ക്കുന്നതിനായി
പ്രതിരോധ ശേഷിയുള്ള
വിളയിനങ്ങള്‍, ഹ്രസ്വകാല
വിളയിനങ്ങള്‍ എന്നിവയുടെ
വികസനം, ഉല്പാദനോപാധികളുടെ
കാര്യക്ഷമതയെ
പ്രോത്സാഹിപ്പിക്കുന്ന
സാങ്കേതികവിദ്യ വികസനം
എന്നിവയില്‍ പഠന ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
നടന്നിട്ടുണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
സി )
പ്രധാന
വിളകളുടെ ഉല്പാദനം, വിള
സംരക്ഷണം, ജൈവ
ഉല്പാദനോപാധികള്‍, വിദഗ്ധരുടെ
ഡയറക്ടറി എന്നിവ
ഉള്‍ക്കൊള്ളുന്ന കൃഷി സംബന്ധമായ
മൊബൈല്‍ ആപ്ലിക്കേഷന്‍
വികസിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*594.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീമതി
സി. കെ. ആശ
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രളയാനന്തര കാർഷിക മേഖലയുടെ
പുന:സ്ഥാപനത്തിനായി
നടപ്പിലാക്കുന്ന
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
പ്രളയത്തെ
തുടർന്നുണ്ടായ മണ്ണൊലിപ്പിന്റെ
ഫലമായി കൃഷി ഭൂമിക്കുണ്ടായ
കേടുപാടുകൾ
പരിഹരിക്കുന്നതിനായുളള
പ്രവർത്തനങ്ങൾ പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(
സി )
പാടശേഖരങ്ങളെ
പുന:സ്ഥാപിക്കുന്നതിനും പ്രധാന
വിളകളുടെ കൃഷി വിസ്തൃതി
വ്യാപിപ്പിക്കുന്നതിനും
എന്തെല്ലാം പ്രവർത്തനങ്ങളാണ്
നടത്തിവരുന്നതെന്ന്
വിശദമാക്കാമോ;
(
ഡി )
കാലാവസ്ഥാ
വ്യതിയാനവും നിരന്തരമുണ്ടാകുന്ന
പ്രളയവും കണക്കിലെടുത്ത് കൃഷി
രീതികളിലും വിളകളിലും മാറ്റങ്ങൾ
കൊണ്ടുവരാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*595.
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓപ്പറേഷന്‍ ഒളിമ്പിയ പദ്ധതി
പ്രകാരമുളള പരിശീലന
കേന്ദ്രങ്ങള്‍ എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നത്;
(
ബി )
പ്രസ്തുത
പദ്ധതി കൂടുതല്‍
സ്ഥലങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
*596.
ശ്രീ
വി ശശി
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വയോജനങ്ങളുടെ ക്ഷേമത്തിനുളള
വയോമിത്രം പദ്ധതിയുടെ പ്രവർത്തന
പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
കോവിഡ്
19 -ന്റെ പശ്ചാത്തലത്തിൽ
ആശുപത്രികളിൽ ചികിത്സ തേടാൻ
കഴിയാത്ത വയോജനങ്ങൾക്കായി
പ്രസ്തുത പദ്ധതി പ്രകാരം
നടപ്പാക്കിയിട്ടുള്ള ആരോഗ്യ
സേവനങ്ങൾ വിശദീകരിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി പഞ്ചായത്ത്
പരിധികളിലേക്ക് കൂടി
വ്യാപിപ്പിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതി പ്രകാരം വയോജനങ്ങൾക്ക്
ചികിത്സ സേവനങ്ങൾക്ക് പുറമേ
ലഭ്യമാക്കുന്ന സേവനങ്ങള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്താമോ?
*597.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നെല്ലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി ഗുണമേന്മയുള്ള വിത്ത്
കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നതിനായി പ്രത്യേക
പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ; പ്രത്യേക
നെല്ലിനങ്ങളുടെ കൃഷിക്ക്
പ്രോത്സാഹനം നല്‍കുന്നതിന്റെ
ഭാഗമായി നടന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
നെല്‍കൃഷി
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍ക്ക് പരിഹാരം
കാണുന്നതിനായി രൂപീകരിച്ച
നെല്‍കൃഷി വികസന ഏജന്‍സികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
യുവ
തലമുറയെ പ്രത്യേകിച്ച്
വിദ്യാര്‍ത്ഥികളെ കാര്‍ഷിക
മേഖലയിലേക്ക് ആകര്‍ഷിക്കാനായി
പ്രത്യേകമായ പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
*598.
ശ്രീ.
റോജി എം. ജോൺ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ക്ഷീര മേഖലയുടെ
ആധുനികവത്ക്കരണത്തിന്
നടപ്പിലാക്കിയ പദ്ധതികളുടെ
ഭാഗമായി ക്ഷീര സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം വിപുലീകരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ക്ഷീര
മേഖലയുടെ ആധുനികവത്ക്കരണത്തിന്
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന
പുതിയ പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
*599.
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീമതി
സി. കെ. ആശ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉയർന്ന
രോഗ പ്രതിരോധ ശേഷിയും മികച്ച
ഉല്പാദന ശേഷിയുമുള്ള
കന്നുകുട്ടികളെ സംസ്ഥാനത്ത്
തന്നെ വികസിപ്പിച്ചെടുത്ത്
കർഷകർക്ക് ലഭ്യമാക്കുന്നതിന്
ആരംഭിച്ച കിടാരി പാർക്കിന്റെ
പ്രവർത്തനം അവലോകന
വിധേയമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇടനിലക്കാർ
വഴിയുള്ള വലിയ തോതിലുള്ള
ചൂഷണത്തിൽ നിന്നും കർഷകരെ
സംരക്ഷിക്കുന്നതിനായി ഈ
പദ്ധതിയിലൂടെ
കഴിഞ്ഞിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
കിടാരി
പാർക്കിലൂടെ കർഷകർക്ക്
ലഭ്യമാകുന്ന കന്നുകാലികളുടെ
ഗുണനിലവാരം ഉറപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ;
(
ഡി )
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് കിടാരി
പാർക്കുകൾ
ആരംഭിച്ചിട്ടുള്ളതെന്നും കൂടുതൽ
പാർക്കുകൾ ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ?
*600.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.യുടെ
ഒരു പ്രത്യേക ബിസിനസ് ഡിവിഷനായി
ലോജിസ്റ്റിക്സ് ഡിവിഷൻ
വികസിപ്പിച്ചെടുക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
ഔദ്യോഗിക
രേഖകൾ, പ്രമാണങ്ങൾ എന്നിവ
അയയ്ക്കുന്നതിന് സർക്കാർ
വകുപ്പുകൾക്ക് വിശ്വസിക്കാവുന്ന
കൊറിയർ സംവിധാനം എന്ന നിലയിൽ
കെ.എസ്.ആർ.ടി.സി. ലോജിസ്റ്റിക്
ഡിവിഷന്റെ സാധ്യതകൾ
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കെ.എസ്.ആർ.ടി.സി.
ബസ്സുകൾ പോകുന്ന റൂട്ടുകളിൽ
സ്വകാര്യ പാഴ്സൽ കമ്പനികളുടെ
കൊറിയറുകൾ എത്തിക്കുന്നതിനുള്ള
കരാറുകൾ ഏറ്റെടുക്കുന്നതിനുള്ള
ശ്രമങ്ങൾ നടത്തുന്നുണ്ടോ;
വിശദമാക്കുമോ?
|
|
|
|
|
|
|
|