STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*91.
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് മഹാമാരിയെത്തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന പൊതു വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പൊതു വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ മുഴുവന്‍ സ്കൂള്‍ ജീവനക്കാര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സ്കൂള്‍ ബസുകളുടെ അറ്റകുറ്റപണി നടത്തി സഞ്ചാര യോഗ്യമാക്കുന്നതിനും അവയുടെ ഫിറ്റ്നസ് പരിശോധന നടത്തുന്നതിനും നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ;
( ഇ )
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*92.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിലെ അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ ഈ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;
( ബി )
പൊതുമരാമത്ത് പ്രവൃത്തികളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത വകുപ്പിലെ വിജിലന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ആധുനികീകരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സോഷ്യല്‍ ഓഡിറ്റ് നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
*93.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ .പി. കെ. ബഷീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66-ല്‍ ചേർത്തല എക്സ്റേ കവല മുതൽ അരൂർ വരെ നടത്തിയ പുനർനിർമ്മാണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇക്കാര്യം വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യത്തിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ഈ വിഷയത്തിൽ വകുപ്പുതല അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ കണ്ടെത്തലുകൾ വിശദമാക്കുമോ?
*94.
ശ്രീ ഡി കെ മുരളി
ശ്രീ. എം. എം. മണി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റീസർവ്വേ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക സംവിധാനങ്ങൾ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കുമോ;
( ബി )
ഏതെല്ലാം നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് റീസർവ്വേ നടപടികൾ നടത്തുന്നത്; ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഡിജിറ്റൽ റീസർവ്വേ നടപടികൾ എന്നത്തേക്ക് പൂർത്തിയാക്കാൻ സാധിക്കും; റീസർവ്വേ പൂർത്തിയാക്കുന്നതിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം നല്കുമോ?
*95.
ശ്രീ. ഇ കെ വിജയൻ
ശ്രീ വി ശശി
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയില്‍ നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ സംബന്ധിച്ച് പരാതി നല്‍കുന്നതിന് മൊബൈല്‍ ആപ്പ് സംവിധാനം നിലവിലുണ്ടോ; ഇതുവഴി ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സെല്ലിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന പരാതി പരിശോധിക്കുന്നതിന് വകുപ്പുതലത്തില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടോ; ഇതിലൂടെ ലഭിക്കുന്ന വ്യാജ പരാതികള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
ദേശീയ പാതകളിലെ തകരാറുകള്‍ സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് എടുത്തിട്ടുള്ള തീരുമാനങ്ങള്‍ വിശദീകരിക്കാമോ;
( ഡി )
വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജന സൗഹൃദമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
*96.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂപതിവ് ചട്ടങ്ങള്‍ കാലോചിതമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത ചട്ടങ്ങള്‍ പരിഷ്കരിക്കുമ്പോള്‍ എന്തെല്ലാം മാറ്റങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട പഠനം നടത്തുന്നതിനായി വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ?
*97.
ശ്രീ ജി എസ് ജയലാൽ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യുണീക് തണ്ടപ്പേര്‍ പദ്ധതി നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം സൗകര്യങ്ങളാണ് ജനങ്ങള്‍ക്ക് ലഭ്യമാകുന്നതെന്ന് വിശദീകരിക്കുമോ;
( സി )
യുണീക് തണ്ടപ്പേര്‍ നമ്പര്‍ പ്രാബല്യത്തിലാക്കുന്നതോടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അവസാനിപ്പിക്കുന്നതിനും ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കുന്നതിനും കഴിയുമോ;
( ഡി )
വസ്തുവിന്റെ പ്രമാണപ്രകാരമുള്ള ഉടമ മരണപ്പെടുകയും ഭാഗാധാരം നടത്താന്‍ കഴിയാതെ വരികയും ചെയ്തിട്ടുള്ള ഭൂമിയുടെയും വിവിധ വ്യവഹാരങ്ങളില്‍പെട്ട് ഉടമസ്ഥാവകാശം നിര്‍ണ്ണയിക്കപ്പെടാതെയുമുള്ള വസ്തുക്കളുടെയും യുണീക്ക് തണ്ടപ്പേര്‍ നമ്പര്‍ തയ്യാറാക്കുന്നതിന് മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ?
*98.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ എം രാജഗോപാലൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ വാണിജ്യവല്‍ക്കരണത്തിന് ബദലായി സംസ്ഥാനത്ത് എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം എന്ന കാഴ്ചപ്പാടോടെ കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച് ഈ സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനുള്ള അക്കാദമിക അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഫലം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
അധ്യാപന നിലവാരം ഉയര്‍ത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് എന്ന് അറിയിക്കുമോ?
*99.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീമതി യു പ്രതിഭ
ശ്രീ. എ. രാജ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തരം അനുഭവവേദ്യ ടൂറിസത്തിന്റെ (എക്സ്പീരിയൻഷ്യല്‍ ടൂറിസം) സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി പ്രത്യേകമായ പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ടോ; കൃഷിയുമായി ബന്ധപ്പെട്ട ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ;  വിശദാംശങ്ങൾ നൽകാമോ;
( ബി )
ഫാം ടൂറിസം ജനകീയമാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച പദ്ധതികൾ വിശദമാക്കാമോ;
( സി )
കർഷകർക്ക് വരുമാനവും ടൂറിസ്റ്റുകൾക്ക് ആസ്വാദനവും നൽകാനാവുംവിധം കൃഷി, ടൂറിസം വകുപ്പുകളുടെ ഏകോപനത്തിലൂടെ വിനോദസഞ്ചാരമേഖല ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യത സംസ്ഥാനത്ത് നിലവിലുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
ഇതുവഴി ടൂറിസം മേഖലയിലും ജനജീവിതത്തിലും എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ?
*100.
ശ്രീ. റോജി എം. ജോൺ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോക്കുകൂലി നിരോധിച്ചുകൊണ്ടുള്ള 2018 -ലെ കേരള ഹൈക്കോടതി വിധി നടപ്പിലാക്കാൻ സർക്കാർ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വിധിയെത്തുടർന്ന് സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ചിട്ടും ഇത്തരം സംഭവങ്ങൾ വീണ്ടും ഉണ്ടാകുന്നതിനെ ഹൈക്കോടതി വിമർശിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
നോക്കുകൂലിയുടെ പേരിൽ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിലും നടപടി സ്വീകരിക്കുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ടോ;
( ഡി )
നോക്കുകൂലി വിവാദങ്ങൾ സംസ്ഥാനത്തെക്കുറിച്ച് തെറ്റായ ധാരണകൾ പരത്തുകയും വ്യവസായ സൗഹൃദ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു എന്ന കോടതിയുടെ വിമർശനം ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
*101.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ആന്റണി ജോൺ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനോപകരണങ്ങളില്ലാത്ത പാര്‍ശ്വവല്‍കൃത വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ആവിഷ്കരിച്ചിട്ടുള്ള വിദ്യാകിരണം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ പദ്ധതി പ്രകാരം ഏതെല്ലാം പഠനോപകരണങ്ങള്‍ എത്ര വീതം വാങ്ങാനാണ് നിശ്ചയിച്ചിട്ടുള്ളതെന്നും അതിനായുള്ള ചെലവെത്രയെന്നും അറിയിക്കാമോ;
( സി )
കണക്‌ടിവിറ്റിയുടെ അഭാവം കൊണ്ടും സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ടും ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത കുട്ടികളുടെ പ്രശ്നം പരിഹരിക്കാന്‍ നടത്തിയ ഇടപെടലിനെ കുറിച്ച് അറിയിക്കാമോ?
*102.
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. പി. ടി. തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നോക്കുകൂലി നിർത്തലാക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
നോക്കുകൂലി നിരോധിച്ച ശേഷവും ഇതുസംബന്ധിച്ച് നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ നോക്കുകൂലി നിർത്തലാക്കാൻ സ്വീകരിച്ച നടപടികൾ പര്യാപ്തമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന ഐ.എസ്.ആർ.ഒ.യുടെ വാഹനത്തെ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞ വാർത്ത ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഡി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ എന്തൊക്കെ നടപടികളാണ് കൈക്കൊള്ളാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
*103.
ശ്രീമതി ഒ എസ് അംബിക
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഫലപ്രദമായ ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്ഥിരമായ നെറ്റ്‌വർക്ക്, ടി.വി., സ്മാര്‍ട്ട് ഫോണ്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
സ്കൂളിലെ കൂട്ടായ്മയും പൊതുകളിയിടങ്ങളും ഇല്ലാതായതും പുറത്തിറങ്ങുന്നത് തട‍ഞ്ഞതുമെല്ലാം ചേര്‍ന്ന് കുട്ടികളിലുണ്ടാക്കിയ മാനസിക അസ്വസ്ഥത പരിഹരിച്ച് മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനായി പ്രത്യേകമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കൗണ്‍സിലിംഗ് സെല്ലുകള്‍ രൂപീകരിക്കുന്നതിന് പദ്ധതികളുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
കോവിഡ് വ്യാപനം കുറയുന്നതിനനുസരിച്ച് അത്തരം പ്രദേശങ്ങളില്‍ പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ തുടങ്ങുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*104.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിഗണന നല്‍കി പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുതകുന്ന എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്;
( ബി )
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന ശ്രദ്ധ പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
ഇത്തരത്തിലുളള ശാസ്ത്രീയവും പ്രായോഗികവുമായ വിദ്യാഭ്യാസ രീതി സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*105.
ശ്രീ. കെ.വി.സുമേഷ്
ശ്രീ ഐ ബി സതീഷ്
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിത ചരക്ക് ഇടനാഴി-2 എന്ന പേരില്‍ കൊച്ചി - ബേപ്പൂര്‍ - അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള തീരക്കടല്‍ കപ്പല്‍ ഗതാഗതത്തിന് ആവശ്യമായ ചരക്കു ഗതാഗതം ആകര്‍ഷിക്കാന്‍ പര്യാപ്തമാകും വിധം പ്രോത്സാഹന നടപടികളും പ്രചരണ പരിപാടികളും ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
തീരക്കടല്‍ ചരക്കു കപ്പല്‍ ഗതാഗതം കൂടുതല്‍ പ്രയോജനപ്രദമാക്കി കപ്പല്‍ മാര്‍ഗ്ഗമുള്ള ചരക്കുകടത്ത് വര്‍ദ്ധിപ്പിക്കാന്‍ നിലവിലുള്ള സര്‍വ്വീസ് കൊല്ലം വരെ നീട്ടുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ;
( സി )
നിലവില്‍ പ്രായോഗികവും സാങ്കേതികവുമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറത്തിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനും ചരക്കുകടത്തിന്റെ ഇരുപത് ശതമാനം തീരക്കടല്‍ കപ്പല്‍ മാര്‍ഗ്ഗമാക്കുകയെന്ന ലക്ഷ്യം സഫലീകരിക്കുന്നതിനുമുളള ക്രിയാത്മക നടപടികള്‍ സ്വീകരിക്കുമോ?
*106.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി.പി. സുമോദ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമായത് ഗ്രാമീണ മേഖലയില്‍ 8 ശതമാനവും നഗര പ്രദേശങ്ങളില്‍ 24 ശതമാനവും ആണെന്ന് ചില സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുമ്പോള്‍ സംസ്ഥാനത്ത് ഒരു വിദ്യാര്‍ത്ഥിയും ഡിജിറ്റല്‍ പഠനത്തില്‍ നിന്നും പുറത്താകുന്നില്ലെന്നുറപ്പ് വരുത്താന്‍ സർക്കാർ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( ബി )
പഠനോപകരണങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഡിജിറ്റല്‍ പഠനത്തിന് ശേഷിയില്ലാത്തവരായി സംസ്ഥാനത്ത് എത്ര കുട്ടികള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ഇവര്‍ക്ക് പഠനോപകരണങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
*107.
ശ്രീമതി കെ.കെ.രമ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അർഹരായ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ സാഹചര്യത്തിൽ പ്ലസ് വണ്ണിന് പ്രവേശനം നേടാനാകില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം ഗൗരവത്തോടെ കാണുമോ;
( ബി )
അർഹരായ എല്ലാ വിദ്യാര്‍ത്ഥികൾക്കും പ്രവേശനം ലഭ്യമാക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( സി )
എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയം ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രതിസന്ധി പരിഹരിക്കാൻ പ്ലസ് വൺ ബാച്ചുകൾ വർധിപ്പിക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ?
*108.
ശ്രീ. പി. ടി. തോമസ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ നവംബർ മാസത്തിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
കോവിഡ് വ്യാപനം ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസിലിംഗ് അടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പ്രൈമറി ക്ലാസ്സിലെ കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ഉറപ്പുവരുത്താൻ പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*109.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1964 -ലെയും 1993 -ലെയും ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയത്തില്‍ മുഖ്യമന്ത്രി 2019 ഡിസംബര്‍ 17 -ന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്റെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് നിലവിലുള്ള ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
*110.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിനോദസഞ്ചാര വികസന സാധ്യതകളുള്ള ഗ്രാമീണ കേന്ദ്രങ്ങള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച് ആഭ്യന്തര-വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വിശദീകരിക്കാമോ;
( ബി )
ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന ആരാധനാലയങ്ങളെയും സ്ഥലങ്ങളെയും ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന വിനോദസഞ്ചാര പദ്ധതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തി ജനകീയമാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
വിനോദസഞ്ചാര വികസന പദ്ധതിയുടെ ഭാഗമായി പരമ്പരാഗത കരകൗശല ഉല്‍പ്പന്നങ്ങളും ഗൃഹോപകരണങ്ങളും ശേഖരിച്ച് വിപണനകേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് നടപ്പിലാക്കിവരുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ?
*111.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന കാഴ്ചപ്പാടോടെ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണ്; അഞ്ച് വര്‍ഷത്തിനുള്ളില്‍ അര്‍ഹരായവര്‍ക്കെല്ലാം പട്ടയം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
തലമുറകളായി കൈവശമുള്ള ഭൂമിക്ക് സാങ്കേതിക കാരണങ്ങളാല്‍ പട്ടയം ലഭിക്കാതിരിക്കുന്ന അവസ്ഥ ഒഴിവാക്കി അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി പട്ടയം നല്‍കുന്നതിന് ശ്രദ്ധപതിപ്പിക്കുന്നുണ്ടോ;
( സി )
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്ന പട്ടയങ്ങളുടെ എണ്ണം അറിയിക്കുമോ; അതില്‍ വിതരണം ചെയ്ത പട്ടയങ്ങളുടെ കണക്ക് വ്യക്തമാക്കുമോ?
*112.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ തുറമുഖങ്ങളിലേക്ക് വിദേശകപ്പലുകളെ ആകർഷിക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ബി )
ഇതിനായി തുറമുഖങ്ങൾ സജ്ജമാക്കുന്നതിനാവശ്യമായ നിർമ്മാണ, നവീകരണ പ്രവർത്തനങ്ങൾ നടത്തുമോയെന്ന് വ്യക്തമാക്കാമോ;
( സി )
എങ്കില്‍ ഇവ എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
*113.
ശ്രീ വി ശശി
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലെ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളില്‍ പ്രീ സ്കൂള്‍ വിദ്യാഭ്യാസത്തിന് സമഗ്രമായ ഒരു നയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
അങ്കണവാടികള്‍, പൊതുവിദ്യാലയങ്ങളിലെ പ്രീ പ്രൈമറി സ്കൂളുകള്‍ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രീ സ്കൂള്‍ വിദ്യാഭ്യാസം പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പൊതു വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള പ്രീ പ്രൈമറി വിഭാഗത്തിലെ ഒരു വിഭാഗം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാത്ത എയ്ഡഡ് വിദ്യാലയങ്ങളിലെയും സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഒരു വിഭാഗത്തിലെയും ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുമോ; വിശദമാക്കാമോ?
*114.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ഡോ സുജിത് വിജയൻപിള്ള
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പകുതിമാത്രം പണി പൂര്‍ത്തിയായ കഴക്കൂട്ടം-കാരോട് ബൈപാസില്‍ ടോള്‍ പിരിവ് ആരംഭിച്ചത് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം പരിശോധിക്കുമോ; പ്രദേശവാസികളുടെ പ്രശ്നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പകുതി ചെലവ് സംസ്ഥാനം വഹിച്ച ആലപ്പുഴ ബൈപാസ്, കൊല്ലം ബൈപാസ് എന്നിവിടങ്ങളിലും ടോള്‍ പിരിക്കാന്‍ എന്‍.എച്ച്.എ.ഐ. തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ദേശീയപാതയുടെ പരിപാലനത്തില്‍ എന്‍.എച്ച്.എ.ഐ.യുടെ അനാസ്ഥ പരിഹരിക്കാന്‍ വേണ്ട സമ്മര്‍ദ്ദം ചെലുത്തിവരുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
*115.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ എം വിൻസെൻറ്
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറിലെ പ്രധാന വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ; കരാർ പ്രകാരം നിർമ്മാണം പൂർത്തിയാക്കാൻ അദാനി കമ്പനിക്ക് സാധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത കരാർ പ്രകാരം പദ്ധതി ഏത് വർഷം പൂർത്തീകരിക്കും എന്നാണ് അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയിരുന്നത്;
( സി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കാത്ത പക്ഷം ഇതു സംബന്ധിച്ച കരാറിലെ വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പദ്ധതിയുടെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നതെന്ന് വിശദമാക്കാമോ?
*116.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ കോഴ്സുകള്‍ ദേശീയ നെെപുണ്യ യോഗ്യതാ ചട്ടക്കൂടില്‍ അധിഷ്ഠിതമാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
ഇത് വൊക്കേഷണല്‍ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏതൊക്കെ രീതിയില്‍ പ്രയോജനപ്പെടുമെന്ന് വ്യക്തമാക്കാമോ;
( സി )
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ തൊഴില്‍ പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റെന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
വിദേശത്തും സ്വദേശത്തും ഉയര്‍ന്നുവരുന്ന പുതിയ തൊഴില്‍ മേഖലകള്‍, സാധ്യതകള്‍ എന്നിവയെക്കുറിച്ച് വിദ്യര്‍ത്ഥികള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനുതകുന്ന എന്തെല്ലാം പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്; വിശദാംശം നൽകുമോ?
*117.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പഠനാവശ്യത്തിന് മൊബൈല്‍ റേഞ്ചിനായി മരത്തിൽ കയറിയ പന്നിയോട് ആദിവാസി കോളനിയിലെ വിദ്യാർത്ഥി വീണ് പരിക്കേറ്റ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത ആദിവാസി കോളനികളിലെ വിദ്യാർത്ഥികൾക്ക് അടക്കം ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ വീഴ്‌ച സംഭവിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ഡി )
ഇനിയും ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കാൻ സാധിക്കാത്ത കുട്ടികൾക്ക് അതിനുള്ള സൗകര്യങ്ങള്‍ അടിയന്തരമായി ലഭ്യമാക്കാൻ മുന്‍കൈ എടുക്കുമോ?
*118.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ പുതുതായി സ്വീകരിച്ചിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
സ്വാതന്ത്ര്യത്തിന് മുമ്പ് സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ട സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളിലെ ഏറ്റവും പഴക്കമേറിയ കെട്ടിടങ്ങള്‍ ചരിത്ര സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
*119.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി.വി.അൻവർ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിവരുന്ന നെെതികം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിവരിക്കാമോ;
( ബി )
വിദ്യാര്‍ത്ഥികളില്‍ ലിംഗ നീതി, ലിംഗ സമത്വം എന്നിവയെക്കുറിച്ചും ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനുതകുന്ന എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടപ്പിലാക്കിവരുന്നതെന്ന് അറിയിക്കാമോ;
( സി )
ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് പഠന, പഠനേതര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമോ എന്ന് അറിയിക്കുമോ?
*120.
ശ്രീ . മഞ്ഞളാംകുഴി അലി
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രണ്ടരലക്ഷം ഹെക്ടറോളം സർക്കാർ ഭൂമി ഹാരിസൺ മലയാളം ഉൾപ്പെടെയുള്ളവർ കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇവ തിരിച്ചുപിടിക്കുന്നതിന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
( സി )
സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.