|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*61.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഹാര്‍ബര്‍
നിര്‍മ്മാണത്തിലെ അപാകതകള്‍
കാരണം മുതലപ്പൊഴി ഹാര്‍ബറിൽ
അപകടങ്ങൾ വർദ്ധിച്ചുവരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കഴിഞ്ഞ
അഞ്ച് വർഷങ്ങളിൽ
അന്‍പത്തിയഞ്ചോളം
മത്സ്യതൊഴിലാളികൾ
മത്സ്യബന്ധനത്തിന്
പോകുന്നതിനിടയിൽ ഹാർബർ മുഖത്ത്
മരണപ്പെട്ടിട്ടുണ്ട് എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവമായി
കാണുന്നുണ്ടോ;
(
സി )
ഉണ്ടെങ്കിൽ
ഇവ പരിഹരിക്കാൻ എന്തൊക്കെ
നടപടികളാണ് നാളിതുവരെ
സ്വീകരിച്ചതെന്നും എന്തൊക്കെ
നടപടികളാണ് തുടര്‍ന്ന്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കാമോ;
(
ഡി )
ഹാർബറിൽ
രൂപപ്പെട്ടിരിക്കുന്ന
മണല്‍തിട്ടകൾ ഡ്രഡ്ജ് ചെയ്ത്
നീക്കി മത്സ്യബന്ധന
ബോട്ടുകളുടെ സഞ്ചാരം
സുഗമമാക്കാനും അപകടങ്ങൾ
ഒഴിവാക്കാനും അടിയന്തര നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*62.
ശ്രീ
ഒ . ആർ. കേളു
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍
കാട്ടാന ആക്രമണത്തില്‍ 125
പേര്‍ കൊല്ലപ്പെട്ടെന്നും
അടുത്തകാലത്തായി കാട്ടാന
ആക്രമണം വര്‍ദ്ധിച്ചു
വരുന്നുവെന്നും പറയപ്പെടുന്ന
സാഹചര്യത്തില്‍ വന്യജീവി ആക്രമണ
പ്രതിരോധം വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
അറിയിക്കാമോ;
(
ബി )
വന്യജീവി
ആക്രമണം തടയാന്‍ മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
വന്യജീവി
ശല്യം നേരിടുന്നതിന് പൊതുജന
പങ്കാളിത്തത്തോടെയുള്ള ജനകീയ
ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്ന കാര്യം
പരിശോധിക്കുമോ; വിശദമാക്കുമോ?
*63.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യകൃഷി
വ്യാപിപ്പിക്കുന്നതിനും
ഉല്പാദനം
വർദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
മത്സ്യകൃഷിക്കാവശ്യമായ
മത്സ്യവിത്ത് സംസ്ഥാനത്ത്
ഉത്പാദിപ്പിക്കുന്നുണ്ടോ;
(
സി )
ഗുണനിലവാരമുള്ള
മത്സ്യവിത്ത് ഉല്പാദനത്തിൽ
സ്വയംപര്യാപ്തത നേടുന്നതിന്
നടപടി സ്വീകരിക്കുമോ?
*64.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി, പട്ടികവർഗ്ഗ
വിദ്യാര്‍ത്ഥികളുടെ ലംപ്സം
ഗ്രാന്റ് വര്‍ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പട്ടികജാതി,
പട്ടികവർഗ്ഗ വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ മുന്നേറ്റത്തിന്
പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍
നടപടികള്‍ സ്വീകരിക്കുമോ;
എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
*65.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എം. എം. മണി
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സുസ്ഥിരമായ വനപരിപാലനം
ഉറപ്പുവരുത്തുന്നതിനും വന
നശീകരണം തടയുന്നതിനും
വനവല്‍ക്കരണം
വര്‍ദ്ധിപ്പിക്കുന്നതിനും
വേണ്ടി ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
വന്യജീവികളെ
വേട്ടയാടലും സംരക്ഷിത
ജീവിവര്‍ഗ്ഗങ്ങളുടെയും
സസ്യജാലങ്ങളുടെയും അനധികൃതമായ
വാങ്ങലും വില്‍ക്കലും
രാജ്യാന്തര കടത്തും തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
*66.
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇന്റര്‍നെറ്റ് കണക്ടിവിറ്റി
ലഭ്യമല്ലാത്ത വിദൂര വനമേഖലകളിലെ
വിദ്യാര്‍ത്ഥികളുടെ ഓൺലൈന്‍
വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്
വേണ്ടി നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(
ബി )
ഡിജിറ്റല്‍
ഉപകരണങ്ങള്‍ ലഭ്യമല്ലാത്ത
പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക് ആയത്
ലഭ്യമാക്കുന്നതിന് വേണ്ടി
നടപ്പിലാക്കിയ പദ്ധതികള്‍
എന്തെല്ലാമാണ്;
(
സി )
സ്‌കൂള്‍
തലത്തില്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
ഒഴിവാക്കുന്നതിന്
സാങ്കേതികവിദ്യാധിഷ്ഠിത
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദമാക്കാമോ;
(
ഡി )
പ്രൊഫഷണല്‍
കോളേജുകളില്‍ പഠിക്കുന്ന
പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
ഒഴിവാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
*67.
ശ്രീ
കെ ആൻസലൻ
ശ്രീമതി
ഒ എസ് അംബിക
ശ്രീ
എം മുകേഷ്
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ പദ്ധതി
നടപ്പാക്കുന്നതിലൂടെ തൊഴിലും
ഉപജീവനമാര്‍ഗവും നഷ്ടപ്പെടുന്ന
മത്സ്യതൊഴിലാളികളുടെ പുനരധിവാസ
പദ്ധതിയുടെ ഭാഗമായി പ്രത്യേക
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഇതിന്റെ
ഭാഗമായി മത്സ്യത്തിന്റെ ആവാസ
വ്യവസ്ഥ സൃഷ്ടിച്ച് മത്സ്യ
സമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(
സി )
തീര
നെെപുണ്യ പദ്ധതിയിലൂടെ ഏതൊക്കെ
കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്;
പദ്ധതിയുടെ വിശദാംശങ്ങള്‍
അറിയിക്കാമോ?
*68.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തീരദേശ
പരിപാലന നിയമപ്രകാരം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുള്ള
തീരപ്രദേശങ്ങളിലെ
മത്സ്യത്തൊഴിലാളികളെ
പൂര്‍ണ്ണമായും
പുനരധിവസിപ്പിക്കുന്നതിന്
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമം ലക്ഷ്യമാക്കി
നടപ്പിലാക്കുന്ന പുനര്‍ഗേഹം
പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
വിവിധ
കാലത്തുണ്ടായ കടലാക്രമണത്തെ
തുടര്‍ന്ന് വീട് നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികള്‍ക്ക്
പുനര്‍ഗേഹം പദ്ധതിയില്‍
മുന്‍ഗണന
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഭവനരഹിതരായ
മുഴുവന്‍
മത്സ്യത്തൊഴിലാളികള്‍ക്കും
പ്രസ്തുത പദ്ധതിയിലൂടെ വീട്
ലഭ്യമാക്കുന്നതിന്
കഴിയുമോയെന്ന് വിശദമാക്കുമോ?
*69.
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
എം രാജഗോപാലൻ
ശ്രീ.
എച്ച്. സലാം
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഫിഷിംഗ്
ഹാര്‍ബറുകള്‍, ലാന്റിംഗ്
സെന്ററുകള്‍,
മത്സ്യമാര്‍ക്കറ്റുകള്‍
എന്നിവയും ഇവയെ ദേശീയപാതയുമായി
ബന്ധിപ്പിക്കുന്ന
തീരദേശറോഡുകളും ഉയര്‍ന്ന
നിലവാരത്തോടെ
മെച്ചപ്പെടുത്തുന്നതിനുതകുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
മീന്‍പിടുത്ത
ഹാര്‍ബറുകളുടെ പരിപാലനത്തിനും
നവീകരണത്തിനുമായി എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
*70.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ.
നജീബ് കാന്തപുരം
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വന്യജീവി-മനുഷ്യ സംഘർഷം മൂലം
കർഷകർ ബുദ്ധിമുട്ടുകൾ
അനുഭവിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
വനത്തിന്
പുറത്തു കടക്കുന്ന വന്യമൃഗങ്ങളെ
വനത്തിലേക്ക് തന്നെ മടക്കി
അയയ്ക്കാൻ ദ്രുതകർമ്മ സേനയുടെ
പ്രവർത്തനം ശക്തിപ്പെടുത്തുമോ;
(
സി )
കര്‍ഷകര്‍ക്കുണ്ടാകുന്ന
കൃഷി നാശത്തിന് നിലവില്‍ നല്‍കി
വരുന്ന നഷ്ടപരിഹാരം
അപര്യാപ്തമായതിനാല്‍ ആയത്
വർദ്ധിപ്പിച്ചു നൽകുവാന്‍ നടപടി
സ്വീകരിക്കുമോ?
*71.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ചെറുനീര്‍ത്തടാടിസ്ഥാനത്തില്‍
ജലസംരക്ഷണ പദ്ധതികള്‍
തയ്യാറാക്കി ഇവയെ
സംയോജിപ്പിച്ച്
നദീതടാടിസ്ഥാനത്തിലുള്ള
ജലസുരക്ഷ പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പുഴകളെ
ജല സംഭരണികളാക്കി
മാറ്റുന്നതിനും ഭൂഗര്‍ഭ ജല
റീചാര്‍ജിംഗ് പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; ഇതിലൂടെ
എന്തെല്ലാം ലക്ഷ്യങ്ങളാണ്
കെെവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
*72.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
എം നൗഷാദ്
ശ്രീ.
പി. നന്ദകുമാര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓരോ പട്ടികജാതി കുടുംബത്തിനും
ആവശ്യമായ വിദ്യാഭ്യാസവും
തൊഴിലും ലഭിക്കുന്നതിന്
ഊന്നല്‍ നല്‍കുന്ന സമഗ്രവികസന
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പട്ടികജാതി,
പട്ടികവര്‍ഗ്ഗ വ്യവസായ
സംരംഭകര്‍ക്ക് പുതിയ
വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന്
പ്രത്യേക പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുമായി
ബന്ധപ്പെട്ട് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍ നല്‍കാമോ?
*73.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
തീരത്ത് നിന്നും മത്സ്യബന്ധനം
നടത്തുന്ന ബോട്ടുകളെ
നിയന്ത്രിക്കണമെന്ന ആവശ്യം
സർക്കാർ പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഇത്തരം
ബോട്ടുകളിൽ നിന്ന് യൂസേഴ്സ് ഫീ
പിരിക്കുന്നുണ്ടോ; എങ്കില്‍ ഇവ
പിരിച്ചെടുക്കുന്നതില്‍ വീഴ്ച
വരുത്തുന്നവർക്കെതിരെ നടപടി
സ്വീകരിക്കുമോ;
(
സി )
ഇതര
സംസ്ഥാന ബോട്ടുകൾ നിരോധിത
വലകളുമായി മത്സ്യ സമ്പത്ത്
കൊള്ളയടിക്കുന്നത് തടയാൻ
സ്വീകരിച്ചുവരുന്ന നടപടികൾ
വിശദമാക്കുമോ?
*74.
ശ്രീ
ജി എസ് ജയലാൽ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന ജലജീവന്‍
പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദീകരിക്കാമോ;
(
ബി )
സംസ്ഥാനത്ത്
കൂടുതലായി നല്‍കുന്ന കുടിവെള്ള
കണക്ഷനുകള്‍ക്ക് ആവശ്യമായ ജലം
വിതരണം ചെയ്യുന്നതിനുള്ള
കുടിവെള്ള ലഭ്യത ഇപ്പോള്‍
നിലവിലുണ്ടോ; ഇല്ലെങ്കില്‍
പുതിയ ജല സ്രോതസുകള്‍
കണ്ടെത്തുന്നതിന് പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(
സി )
ഈ
പദ്ധതിയിലൂടെ തീരദേശ, മലയോര
മേഖലകളിലെ കുടിവെള്ള ക്ഷാമം
പൂര്‍ണ്ണമായും
പരിഹരിക്കുന്നതിന് കഴിയുമോ;
വിശദീകരിക്കാമോ;
(
ഡി )
വിദൂര
വനമേഖലകളിലെ പട്ടികവര്‍ഗ്ഗ
കോളനികളില്‍ പ്രാദേശിക
സ്രോതസ്സുകൾ ഉപയോഗപ്പെടുത്തി
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനുള്ള പദ്ധതി
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*75.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നഗരങ്ങളില്‍
സദാസമയം കുടിവെള്ള ലഭ്യത
ഉറപ്പാക്കുന്നതിന്റെ ഭാഗമായി
തിരുവനന്തപുരം, കൊച്ചി
നഗരങ്ങളിലെ കുടിവെള്ള ശൃംഖലയുടെ
നവീകരണത്തിനായി രണ്ടായിരത്തി
അഞ്ഞൂറ്റി പതിനൊന്ന് കോടി
രൂപയുടെ പദ്ധതിയ്ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പദ്ധതിയില്‍
ശുദ്ധീകരണശാലകളുടെ ശേഷി
വര്‍ദ്ധിപ്പിക്കാന്‍
പരിപാടിയുണ്ടോ; പദ്ധതിയുടെ
രൂപരേഖ അറിയിക്കാമോ;
(
സി )
തലസ്ഥാനത്ത്
കുടിവെള്ള ലഭ്യത
ഉറപ്പാക്കുന്നതിന് പേപ്പാറ
ജലസംഭരണിയുടെ ശേഷി
വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
*76.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മനുഷ്യ-വന്യജീവി സംഘര്‍ഷം
ഒഴിവാക്കുന്നതിനുവേണ്ടി കിഫ്ബി
ധനസഹായത്തോടെ നടപ്പിലാക്കുന്ന
പദ്ധതികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
ഈ
പദ്ധതി നടപ്പിലാക്കുന്നതിന്
എതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിന് കാലാവധി
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
വനത്തിനുള്ളില്‍
താമസിക്കുന്ന കുടുംബങ്ങളെ
മാറ്റിപാര്‍പ്പിക്കുന്നതിനുള്ള
പദ്ധതി ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇവര്‍ക്ക് വനവിഭവങ്ങള്‍
ശേഖരിക്കുന്നതിനും വനത്തിലേക്ക്
കടക്കുന്നതിനുമുള്ള
നിയന്ത്രണങ്ങള്‍ പദ്ധതിയില്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*77.
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
പി.വി.അൻവർ
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി,
പട്ടികഗോത്രവര്‍ഗ്ഗങ്ങളില്‍പെട്ടവര്‍
എടുത്ത അഞ്ചു ലക്ഷത്തിന്
താഴെയുള്ള വായ്പകളില്‍ മുതലും
പലിശയുമായി വായ്പാതുകയുടെ
ഇരട്ടിയെങ്കിലും
അടച്ചിട്ടുള്ളവര്‍ക്ക് 2016-ല്‍
മുഖ്യമന്ത്രിയുടെ കടാശ്വാസ
പദ്ധതി പ്രകാരം അനുവദിച്ചിരുന്ന
ആനുകൂല്യം ഇപ്പോഴും
തുടരുന്നുണ്ടോ എന്ന്
അറിയിക്കുമോ; എങ്കില്‍ ഈ പദ്ധതി
കൂടുതല്‍ പേര്‍ക്ക്
ഗുണകരമാകുന്ന തരത്തില്‍
വിപുലീകരിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(
ബി )
പട്ടിക
വിഭാഗക്കാരുടെ കിടപ്പാടം ജപ്തി
ചെയ്യുന്നത്
ഒഴിവാക്കുന്നതിനാവശ്യമായ
നിയമനിര്‍മ്മാണം നടത്തുവാന്‍
അടിയന്തര നടപടി സ്വീകരിക്കുമോ?
*78.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
പി. ടി. തോമസ്
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുട്ടിൽ
മരം മുറി അഴിമതിയുമായി
ബന്ധപ്പെട്ട് അഡീഷണൽ
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ്
കൺസർവേറ്ററുടെ അന്വേഷണ
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(
ബി )
മുട്ടിൽ
മരം മുറി കേസ് അട്ടിമറിക്കാൻ
ശ്രമിച്ചെന്ന ആരോപണം നേരിടുന്ന
വനം കൺസർവേറ്റർക്കെതിരെ എന്ത്
നടപടിയാണ് സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
കേസിലെ പ്രധാന പ്രതികൾ നൽകിയ
രഹസ്യ വിവരത്തിന്റെ
അടിസ്ഥാനത്തിലാണ് ആരോപണം
നേരിടുന്ന വനം കൺസർവേറ്റർ നടപടി
സ്വീകരിച്ചതെന്നും പ്രതികളും
ഒരു മാധ്യമ പ്രവർത്തകനും
ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ
ഫലമാണ് മണിക്കുന്നുമല മരം മുറി
സംബന്ധിച്ച വ്യാജ
റിപ്പോർട്ടെന്നും
സൂചിപ്പിക്കുന്നതായി
പറയപ്പെടുന്ന പ്രസ്തുത
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
നിയമ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
*79.
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ
ശ്രീ.
എ. രാജ
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതി, പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ
പുരോഗതിക്കായി
പ്രവര്‍ത്തിക്കുന്ന പഠന ഗവേഷണ
കേന്ദ്രമായ ക്രെസ്റ്റ് കഴിഞ്ഞ
അഞ്ച് വര്‍ഷം നടത്തിയ പഠന ഗവേഷണ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍ ലഭ്യമാണോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
ക്രെസ്റ്റിന്റെ
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍ പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
പുരോഗതിയ്ക്കായി എന്തെല്ലാം
പദ്ധതികളാണ് ആവിഷ്കരിച്ചതെന്ന്
വ്യക്തമാക്കുമോ;
(
സി )
സ്കൂൾ
വിദ്യാഭ്യാസം,
ഉന്നതവിദ്യാഭ്യാസം, തൊഴില്‍
എന്നീ മേഖലകളില്‍ എസ്.സി.,
എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്ക്
കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍
ഉണ്ടായിട്ടുളള പുരോഗതി
സംബന്ധിച്ച ക്രെസ്റ്റിന്റെ
കണ്ടെത്തല്‍ വിശദമാക്കുമോ?
*80.
ശ്രീ
എം വിൻസെൻറ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാര്‍ 2018-19 മുതൽ
മൂന്ന് വർഷങ്ങളിലെ ബജറ്റുകളിൽ
മത്സ്യത്തൊഴിലാളികള്‍ക്കായി
നീക്കിവച്ച അയ്യായിരം കോടി
രൂപയുടെ പാക്കേജിന്റെ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
2018-ല്‍
ഓഖി ദുരന്തത്തിനുശേഷം
പ്രഖ്യാപിച്ച രണ്ടായിരം കോടി
രൂപയുടെ പാക്കേജ് നാളിതുവരെ
നടപ്പിലാക്കാൻ
സാധിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
പാക്കേജ് നടപ്പാക്കുന്നതില്‍
ഉണ്ടാകുന്നതായി പറയപ്പെടുന്ന
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(
ഡി )
പാക്കേജ്
നടപ്പിലാക്കുന്നതിനായി
നിയോഗിച്ച റിട്ടയേര്‍ഡ് ചീഫ്
സെക്രട്ടറി എസ്.എം. വിജയാനന്ദ്
ചെയര്‍മാനായ എക്‌സ്‌പെര്‍ട്ട്
കമ്മിറ്റിയുടെ പ്രവർത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകാമോ?
*81.
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
വി ജോയി
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വംശഭീഷണി
നേരിടുന്ന തദ്ദേശീയ
മത്സ്യങ്ങളുടെ സംരക്ഷണത്തിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
പൊതുജലാശയങ്ങളില്‍
മത്സ്യ വിത്തുകള്‍
നിക്ഷേപിക്കുന്ന പദ്ധതിയിലൂടെ
എന്തെല്ലാം നേട്ടങ്ങളാണ്
പ്രതീക്ഷിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
മത്സ്യങ്ങളുടെ
സ്വാഭാവിക പ്രജനന ആവാസ
കേന്ദ്രങ്ങള്‍
സംരക്ഷിക്കുന്നതുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
*82.
ശ്രീ
എ കെ എം അഷ്റഫ്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
വാട്ടർ അതോറിറ്റിയുടെ നഷ്ടം
നികത്തുന്നതിന് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ
എന്തെല്ലാമാണെന്നറിയിക്കുമോ;നടപടി;
(
ബി )
വാട്ടർ
അതോറിറ്റിയുടെ വരുമാന
നഷ്ടത്തിന്റെ പ്രധാന കാരണം
വിതരണം ചെയ്യുന്ന ജലത്തിന്റെ
ചോർച്ചയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(
സി )
എങ്കില്‍
വിതരണശൃംഖല പുനരുദ്ധരിച്ച്
ജലചോർച്ച തടയുന്നതിന് നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കുമോ?
*83.
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രാഥമിക
തലം മുതൽ ഉന്നത തലം വരെയുള്ള
വിദ്യാഭ്യാസരംഗത്ത് ഡിജിറ്റൽ
വിദ്യാഭ്യാസവും ഓൺലൈൻ
വിദ്യാഭ്യാസവും അനിവാര്യമായി
മാറിയ സാഹചര്യത്തിൽ പട്ടികജാതി,
പട്ടിക ഗോത്ര
വർഗ്ഗങ്ങളിൽപ്പെട്ട
വിദ്യാർത്ഥികൾ
പഠനോപകരണങ്ങളുടെയും പഠന
സൗകര്യങ്ങളുടെയും അപര്യാപ്തത
നേരിടുന്നത് പരിഹരിക്കാൻ
നടത്തിയ പ്രവർത്തനങ്ങൾ
എന്തെല്ലാമാണ്;
(
ബി )
ഇത്തരം
സാഹചര്യങ്ങളിൽ
പഠനപ്രവർത്തനങ്ങളിൽ പിന്നാക്കം
പോയിട്ടുണ്ടാകാനിടയുള്ള
പട്ടികജാതി, പട്ടികഗോത്ര
വർഗ്ഗങ്ങളിൽപ്പെട്ട
വിദ്യാർത്ഥികളുടെ
പിന്നാക്കാവസ്ഥ
പരിഹരിക്കുന്നതിന് ഇടപെടൽ
നടത്തുമോ; വിശദമാക്കുമോ;
(
സി )
പട്ടികജാതി,
പട്ടിക ഗോത്രവർഗ്ഗ
വിദ്യാർത്ഥികളുടെ പൊതുവേയുള്ള
പഠന പിന്നാക്കാവസ്ഥ പരിഹരിക്കാൻ
നടത്തുന്ന ഇടപെടലുകൾ
എന്തെല്ലാമാണ്; വിശദമാക്കുമോ?
*84.
ശ്രീ
എം മുകേഷ്
ശ്രീ
ഐ ബി സതീഷ്
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
ആശങ്ക ഒഴിയാത്ത സാഹചര്യത്തില്‍
ഇത്തവണത്തെ ശബരിമല
തീര്‍ത്ഥാടനത്തില്‍
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന
സൗകര്യങ്ങളും നിയന്ത്രണങ്ങളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ശബരിമല
തീര്‍ത്ഥാടനത്തിനുള്ള ഒരുക്കം
സംബന്ധിച്ച് ഉദ്യോഗസ്ഥ
തലത്തിലും ദേവസ്വം ബോര്‍ഡ്
തലത്തിലും അവലോകനം
നടത്തിയിരുന്നോ;
(
സി )
ആവശ്യമായ
ഗതാഗത സൗകര്യം ഒരുക്കുന്നതിനും
ഇടത്താവളങ്ങളിലും ശബരിമലയിലും
അടിസ്ഥാന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
നടപടിയെടുത്തിട്ടുണ്ടോ;
വിശദമാക്കാമോ?
*85.
ശ്രീ.
പി.വി.അൻവർ
ഡോ.കെ.ടി.ജലീൽ
ശ്രീ
ഒ . ആർ. കേളു
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ
ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
അഞ്ചുവർഷത്തിനുള്ളിൽ മുഴുവൻ
പട്ടികജാതി, പട്ടിക ഗോത്ര
കുടുംബങ്ങൾക്കും വീട് നൽകുമെന്ന
സർക്കാരിന്റെ പ്രഖ്യാപിത
ലക്ഷ്യം നേടുന്നതിന് വേണ്ടി
നടത്തുന്ന പ്രവർത്തനങ്ങൾ
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
(
ബി )
മറ്റ്
ജനവിഭാഗങ്ങളുടെ കാര്യത്തിൽ
നിന്നും വ്യത്യസ്തമായി പട്ടിക
ഗോത്രങ്ങളിൽപ്പെട്ടവർക്ക്
അനുവദിച്ച വീടുകളിൽ
മൂന്നിലൊന്നിൽ താഴെ എണ്ണം
മാത്രമേ നിർമ്മാണം
പൂർത്തിയായിട്ടുള്ളൂവെന്ന
കാര്യം പരിഗണിച്ച് ഇത്
പരിഹരിക്കാൻ പ്രത്യേകം ശ്രദ്ധ
പതിപ്പിക്കുമോ;
(
സി )
ലൈഫ്
മിഷന്റെ അർഹത ലിസ്റ്റിൽ
ഉള്‍പ്പെടാത്തതും എന്നാൽ
വാസയോഗ്യമല്ലാത്ത വീടുകളിൽ
കഴിയുന്നവരുമായ പട്ടികജാതി,
പട്ടിക ഗോത്രങ്ങളിൽപ്പെട്ട
കുടുംബങ്ങളുടെ കണക്ക് ലഭ്യമാണോ;
ഇവരെക്കൂടി അർഹത ലിസ്റ്റിൽ
ഉൾപ്പെടുത്താൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
*86.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൃഷി
നശിപ്പിക്കുന്ന കാട്ടുപന്നിയെ
കൊല്ലാൻ കർഷകരെ
അനുവദിക്കണമെന്ന് 2021 ജൂലൈ
23-ന് ഹൈക്കോടതി നിർദേശിച്ചതിനെ
തുടർന്ന് സർക്കാർ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ
വകുപ്പ് നിയമോപദേശം
തേടിയിരുന്നോ; വിശദാംശം നൽകുമോ;
(
സി )
കാട്ടുപന്നിയെ
ക്ഷുദ്രജീവിയായി
പ്രഖ്യാപിക്കുന്നതിനായി കേന്ദ്ര
വനം പരിസ്ഥിതി മന്ത്രാലയത്തിന്
സംസ്ഥാന സർക്കാർ അപേക്ഷ
നൽകിയിരുന്നോ എന്ന്
അറിയിക്കുമോ;
(
ഡി )
എങ്കില്‍
പ്രസ്തുത അപേക്ഷയിന്മേലുള്ള
കേന്ദ്ര സർക്കാരിന്റെ മറുപടി
വെളിപ്പെടുത്തുമോ?
*87.
ശ്രീമതി
കെ.കെ.രമ
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ-ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എസ്. സി., എസ്. ടി.
വിഭാഗങ്ങൾക്ക് ഭവന
നിർമ്മാണത്തിനായി നൽകി വരുന്ന
സഹായധനം പര്യാപ്തമല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം ഗൗരവത്തോടെ
കാണുമോ;
(
ബി )
സംസ്ഥാനത്ത്
നിര്‍മ്മാണ സാമഗ്രികളുടെ
വിലവര്‍ദ്ധനവും കൂലി
വര്‍ദ്ധനവും കാരണം ഭവന
നിർമ്മാണച്ചെലവ് ഭീമമായി
വർദ്ധിച്ചിരിക്കുന്ന
സാഹചര്യത്തിൽ പട്ടികജാതി,
പട്ടികവർഗ്ഗ വിഭാഗങ്ങള്‍ക്ക്
നൽകി വരുന്ന ഭവന നിര്‍മ്മാണ
ധനസഹായ തുക വർദ്ധിപ്പിക്കാൻ
നടപടി സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
സംസ്ഥാനത്തെ
മുഴുവന്‍ പട്ടികജാതി,
പട്ടികവർഗ്ഗ കുടുംബങ്ങള്‍ക്കും
ഭവനം നിര്‍മ്മിച്ച്
നല്‍കുന്നതിന് പ്രത്യേക പദ്ധതി
നടപ്പാക്കുമോ; വിശദമാക്കാമോ ?
*88.
ശ്രീ.
സജീവ് ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
ഹാർബർ നിർമ്മാണത്തിന് പാറ
ശേഖരിച്ച് കടൽമാർഗം
കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ
മുതലപ്പൊഴി കടൽത്തീരത്ത്
ഏർപ്പെടുത്താൻ അദാനി കമ്പനിക്ക്
സർക്കാർ അനുവാദം നൽകിയിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(
ബി )
ഇതുമൂലം
ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക
ആഘാതം സംബന്ധിച്ച് പഠനം
നടത്താതെയാണ് പുലിമുട്ട്
പൊളിച്ചുനീക്കിയതെന്ന
ആരോപണത്തിന്റെ നിജസ്ഥിതി
അറിയിക്കാമോ;
(
സി )
പാറ
കൊണ്ടുപോകാനുള്ള ബാർജ്ജുകളുടെ
പ്രവേശനത്തിനായി തെക്കുഭാഗത്തെ
പുലിമുട്ട് അദാനി കമ്പനി
പൊളിച്ചുനീക്കിയതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
പൊളിച്ചുനീക്കിയ
പുലിമുട്ടുകൾ കടലിൽ
നിക്ഷേപിച്ചിരിക്കുന്നത് കാരണം
നിരവധി ബോട്ടുകൾക്കും വലയ്ക്കും
കേടുപാടുകൾ സംഭവിക്കുന്നതായി
പരാതി ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*89.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
എച്ച്. സലാം
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനങ്ങളുടെ
എതിര്‍പ്പ് അവഗണിച്ചുകൊണ്ട്
വന്‍കിട ട്രോളറുകളുടെ താല്പര്യ
സംരക്ഷണാര്‍ത്ഥം നാടന്‍
വള്ളങ്ങളിലും യന്ത്രവല്‍കൃത
ചെറുയാനങ്ങളിലും കടല്‍
മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരുടെ
താല്പര്യം ഹനിച്ച് കേന്ദ്ര
സര്‍ക്കാര്‍ 2021-ലെ സമുദ്ര
മത്സ്യബന്ധന ബില്ലിന്റെ കരട്
തയ്യാറാക്കിയിട്ടുള്ളത്
പരിശോധനാ വിധേയമാക്കിയിരുന്നോ;
(
ബി )
ഇതുസംബന്ധിച്ച്
തീരദേശ മത്സ്യതൊഴിലാളികളുടെ
ആശങ്ക കേന്ദ്ര സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
(
സി )
മത്സ്യതൊഴിലാളികളുടെ
താല്പര്യ സംരക്ഷണത്തിനായി
സംസ്ഥാന സര്‍ക്കാര്‍
നടപ്പിലാക്കുന്ന പ്രധാന
പദ്ധതികള്‍ എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
*90.
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനമേഖലയോട്
ചേർന്ന് താമസിക്കുന്നവര്‍ക്കും
വനവാസികള്‍ക്കും
കാട്ടുമൃഗങ്ങളില്‍ നിന്നും
സംരക്ഷണം നല്‍കുന്നതിന്
സ്വീകരിച്ച് വരുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
വന്യ മൃഗങ്ങളുടെ ആക്രമണത്താൽ
കൃഷിയും ജീവനും നഷ്ടപ്പെടുന്നത്
തടയാന്‍ ശാസ്ത്രീയമായ പുതിയ
നടപടികള്‍ സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ജൈവ
വേലികള്‍ ഉള്‍പ്പെടെ
സൃഷ്ടിച്ചും വനത്തിനുള്ളില്‍
ജലവും തീറ്റയും ലഭ്യമാക്കത്തക്ക
തരത്തില്‍ നടപടികള്‍
സ്വീകരിച്ചും ഇവ വനത്തില്‍
നിന്നും നാട്ടിന്‍
പ്രദേശങ്ങളില്‍ കയറുന്നത്
തടയാന്‍ കൂടുതല്‍ നടപടികള്‍
ഉണ്ടാകുമോ; വിവരം ലഭ്യമാക്കുമോ?
|
|
|
|
|
|
|
|