STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


*1.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിതരണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
അര്‍ഹരായവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം അനര്‍ഹരെ ഒഴിവാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
*2.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീനീതിക്കുവേണ്ടിയും ആത്മാഭിമാനക്ഷതത്തിനെതിരെയും പ്രതികരിച്ചതിന്റെ പേരില്‍ സംസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വം ആ പാര്‍ട്ടിയില്‍പ്പെട്ട വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും കൂടുതല്‍ അവഹേളനത്തിനിരയാക്കുകയും ചെയ്തത് മൂലം സമൂഹത്തില്‍ ഉളവായിട്ടുള്ളതായി പറയപ്പെടുന്ന തെറ്റായ പൊതുബോധം മാറ്റിയെടുക്കുന്നതിന് വ്യാപകമായ പ്രചരണം നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;
( ബി )
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നതിനും ഗാര്‍ഹിക അതിക്രമങ്ങള്‍ ശാരീരികാക്രമണത്തിലേക്ക് നയിക്കാതിരിക്കുന്നതിനുമുള്ള പോലീസ് സംവിധാനം കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കാന്‍ ഊന്നല്‍ നല്‍കുമോ എന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാന പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള അപരാജിത, നിഴല്‍ എന്നീ പദ്ധതികളെ കുറിച്ച് വിശദമാക്കുമോ?
*3.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസിനെ ജനകീയവൽക്കരിക്കുക എന്ന നയത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സോഷ്യൽ പോലീസിംഗ് കൂടുതൽ ശക്തമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പോലീസിനെതിരെ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള അപവാദ പ്രചാരണങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് പോലീസിന്റെ സോഷ്യൽ മീഡിയ ഇടപെടൽ ശക്തമാക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
കേസന്വേഷണത്തിന് ശാസ്ത്രീയമായി തെളിവുകൾ വിശകലനം ചെയ്യേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഫോറൻസിക് ലബോറട്ടറികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
ജനമൈത്രി പോലീസ് സംവിധാനത്തിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ എന്ന് അറിയിക്കാമോ?
*4.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിപ്പ വെെറസ് വീണ്ടും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്വീകരിച്ച ജാഗ്രതാ നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും ഇതിനായി തയ്യാറാക്കിയ കര്‍മ്മപദ്ധതിയില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ; ആയതിനായി രൂപീകരിച്ച സമിതികളുടെ പ്രവര്‍ത്തനവും ചുമതലകളും സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
വെെറസിന്റെ ഉറവിടം കണ്ടെത്തിയിട്ടുണ്ടോ; പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ഉപയോഗിക്കുന്ന മരുന്നുകളുടെയും സാമഗ്രികളുടെയും ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍‌കുമോ?
*5.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ കെ ആൻസലൻ
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ അധികാര പരിമിതി മുതലാക്കി അന്താരാഷ്ട്ര ബന്ധമുള്ള സംഘങ്ങള്‍ ഉള്‍പ്പെടെ വിമാനത്താവളം വഴിയും ട്രെയിന്‍ മാര്‍ഗ്ഗവും എം.‍ ഡി. എം. എ. പോലുള്ള രാസ ലഹരി വസ്തുക്കളും ഹാഷിഷ് ഉള്‍പ്പെടെ മറ്റു ലഹരി വസ്തുക്കളും സംസ്ഥാനത്തേക്ക് കടത്തി കൊച്ചിയെ മയക്കു മരുന്നു ഹബ്ബാക്കാന്‍ നീക്കം നടത്തുന്നതായി പറയപ്പെടുന്നതിനാല്‍ സംസ്ഥാന എക്സൈസ് വകുപ്പ് പോലീസുമായി കൈകോര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ശാക്തീകരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ചെക്പോസ്റ്റുകള്‍ ആധുനികോപകരണങ്ങളുടെ സഹായത്തോടെ ശക്തിപ്പെടുത്താനായിട്ടുണ്ടോ;
( സി )
ലഹരിവേട്ട ശക്തിപ്പെടുത്താന്‍ സ്പെഷ്യല്‍ സ്ക്വാ‍ഡുകള്‍ രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
*6.
ശ്രീ വി ശശി
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള നിർമ്മാണ പ്രവൃത്തികളുടെയും അറ്റകുറ്റപ്പണികളുടെയും ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തികളുടെയും അറ്റകുറ്റപ്പണികളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ആയതിന് നിലവിലുള്ള സംവിധാനം എന്തെല്ലാമാണെന്നും വിശദമാക്കാമോ;
( സി )
നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കുവാനും പരിശോധനാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുവാനും നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
*7.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . എൻ . ഷംസുദീൻ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മതസൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പ്രവർത്തനങ്ങളും വർദ്ധിച്ചുവരുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സാമൂഹ്യമാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും മതസൗഹാർദ്ദം തകർക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും തയ്യാറാകുമോ;
( സി )
വ്യാജ ഐ. ഡി. ഉണ്ടാക്കി വിവാദങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ നടപടി സ്വീകരിക്കുമോ;
( ഡി )
മത സാമുദായിക സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്ത് രമ്യതയിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*8.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും തുക നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടാത്തവരുടെ പേരുകൾ കണ്ടെത്താൻ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
കോവിഡും കോവിഡാനന്തര രോഗങ്ങളും മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
കോവിഡ് മരണം സ്ഥിരീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ;
( ഡി )
കോവിഡ് നെഗറ്റീവ് ആയി മുപ്പത് ദിവസത്തിനുള്ളിൽ സംഭവിച്ച മരണങ്ങൾ കോവിഡ് മരണങ്ങളുടെ ലിസ്റ്റിൽ ഉൾപെടുത്താൻ നടപടികൾ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
*9.
ശ്രീ. ടി.ഐ.മധുസൂദനന്‍
ഡോ.കെ.ടി.ജലീൽ
ശ്രീ. ആന്റണി ജോൺ
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഹുമത, മതനിരപേക്ഷ സമൂഹത്തില്‍ പുലര്‍ത്തേണ്ട ഉത്തരവാദിത്തം നിറവേറ്റാന്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സങ്കുചിത മത-വര്‍ഗ്ഗീയ ശക്തികള്‍ സാമൂഹ്യ വിഭജനത്തിനുപകരണമാക്കാന്‍ നടത്തുന്നതായി പറയപ്പെടുന്ന ശ്രമം കര്‍ശനമായി തടയാന്‍ വേണ്ട ഇടപെടല്‍ നടത്തുമോ;
( ബി )
വിവിധ വിഭാഗീയ ശക്തികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷ പ്രചരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സാമൂഹ്യമാധ്യമങ്ങളിലൂടെയുളള ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാ‍‍ന്‍ നിര്‍ദ്ദേശിക്കുമോ;
( ഡി )
ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തുടർച്ചയായി നടക്കുന്ന അപവാദപ്രചരണങ്ങളും വിദ്വേഷപ്രചരണങ്ങളും നിരീക്ഷിച്ച് അത്തരക്കാരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാന്‍ പോലീസ് ജാഗ്രത കാണിക്കുന്നുണ്ടോ?
*10.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യധാന്യ സംഭരണം കാര്യക്ഷമമാക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഭക്ഷ്യധാന്യ സംഭരണം കാര്യക്ഷമമാക്കുന്നതിനായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
ഭക്ഷ്യധാന്യങ്ങൾ ഗുണനിലവാരത്തോടെ സൂക്ഷിക്കുന്നതിന് ആവശ്യമായ ശാസ്ത്രീയ സൗകര്യങ്ങൾ ഗോഡൗണുകളിൽ ഏർപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കാമോ;
( ഡി )
ഭക്ഷ്യധാന്യങ്ങൾ ഗോഡൗണുകളിൽനിന്നും റേഷന്‍ കടകളിലേക്ക് എത്തുന്നതിനുമുന്‍പ് ഉണ്ടാകാവുന്ന തിരിമറികൾ പൂർണ്ണമായും ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
റേഷന്‍ കടകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനായി റേഷൻ കടകൾ പുതിയ ലൈസന്‍സികളെ ഏൽപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കാമോ?
*11.
ശ്രീ. പി.പി. സുമോദ്
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എ. പ്രഭാകരൻ
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയില്‍ പതിനായിരം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമായിട്ടുണ്ടോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താരംഭിച്ച ലൈഫ് പദ്ധതിയില്‍ ഇതുവരെ എത്ര വീടുകള്‍ നിര്‍മ്മിച്ചെന്ന കണക്ക് ലഭ്യമാണെങ്കില്‍ അറിയിക്കാമോ;
( സി )
ഈ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ എത്ര വീടുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്;
( ഡി )
രണ്ടാം ഘട്ടം ലൈഫ് പദ്ധതിയിലേക്ക് എത്ര അപേക്ഷകള്‍ ലഭിച്ചെന്നതിന്റെ കണക്ക് ലഭ്യമാണോ; ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നതിനുവേണ്ട മാര്‍ഗരേഖ തയ്യാറായിട്ടുണ്ടോ;
( ഇ )
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പദ്ധതി ദുര്‍ബലപ്പെടുത്താന്‍ ചില രാഷ്ട്രീയകക്ഷികള്‍ നടത്തുന്നതായി പറയപ്പെടുന്ന നീക്കത്തെ അതിജീവിക്കാനായിട്ടുണ്ടോ?
*12.
ശ്രീ എം വിൻസെൻറ്
ശ്രീ . സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റു മാർഗ്ഗങ്ങളിലൂടെയും വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്ന പ്രവൃത്തികൾ കൂടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം ഗൗരവമായി കാണുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം പ്രവൃത്തികൾ തടയാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
വ്യാജവാര്‍ത്തകൾ നല്‍കി വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ചില ഓൺലൈൻ പോർട്ടലുകൾ ശ്രമിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരത്തിലുള്ള ഓൺലൈൻ പോർട്ടലുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകുമോ എന്ന് അറിയിക്കുമോ?
*13.
ശ്രീ. നജീബ് കാന്തപുരം
ഡോ. എം.കെ . മുനീർ
ശ്രീ .പി. കെ. ബഷീർ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ക്യാമ്പസുകളെ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും ആകർഷിക്കുന്നതിന് ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു എന്ന പ്രചരണം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് സംസ്ഥാന ഇന്റലിജൻസ് വകുപ്പ് മേധാവി സർക്കാരിന് റിപ്പോർട്ട് നല്‍കിയിട്ടുണ്ടോ;
( സി )
ക്യാമ്പസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
*14.
ശ്രീ ഒ . ആർ. കേളു
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ അശാസ്ത്രീയമായി മുന്‍ഗണന ഗുണഭോക്താക്കളുടെ എണ്ണം നിജപ്പെടുത്തിയത് അര്‍ഹതപ്പെട്ട അനവധി പേര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം ലഭിക്കാതെ പോകുന്നതിനും സൗജന്യ ചികിത്സ നിഷേധിക്കപ്പെടുന്നതിനും ഇടയാക്കിയിട്ടുണ്ടെന്നതിനാൽ മുന്‍ഗണന ഗുണഭോക്താക്കളുടെ ക്വോട്ട ശാസ്ത്രീയമായി പുനര്‍നിര്‍ണ്ണയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശപ്പെടുത്തിയിട്ടുള്ളവരെ കണ്ടെത്തി മുൻഗണന ലിസ്റ്റിൽ നിന്ന് ഒഴിവാക്കാന്‍ സ്വീകരിച്ച നടപടിയുടെ പുരോഗതി അറിയിക്കാമോ;
( സി )
2021 നവംബറിന് മുമ്പായി ഒരു ലക്ഷം മുന്‍ഗണന കാര്‍ഡുകള്‍ നല്‍കാന്‍ പദ്ധതിയുണ്ടോ; നിലവില്‍ തീര്‍പ്പാക്കാനുള്ള അപേക്ഷകള്‍ എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ അറിയിക്കാമോ; അനര്‍ഹരെ കണ്ടെത്താന്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തുന്ന പരിശോധന കാര്യക്ഷമമാക്കാന്‍ വേണ്ട ഇടപെടല്‍ ഉണ്ടാകുമോ എന്ന് വ്യക്തമാക്കാമോ?
*15.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . പി . ഉബൈദുള്ള
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ബാലരാമപുരത്ത് അമിതവേഗം ആരോപിച്ച് തടഞ്ഞ വാഹനത്തിൽ മൂന്നുവയസ്സുകാരിയെ പോലീസ് പൂട്ടിയിട്ട സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
അതില്‍ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*16.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ അതിക്രമങ്ങള്‍ വർദ്ധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇപ്രകാരമുള്ള അതിക്രമങ്ങള്‍ തടയുന്നതിന് എന്തൊക്കെ നടപടികളാണ് പോലീസ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ കേരള ഹൈക്കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ആയത് പരിഹരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങൾ നൽകുമോ;
( ഡി )
കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികളാണ് നാളിതുവരെ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*17.
ശ്രീ വി ജോയി
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 മഹാമാരിയുടെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വാക്സിന്‍ ഉല്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
വാക്സിന്‍ ഉല്പാദന മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍, സര്‍ക്കാര്‍ തലത്തില്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ എന്നിവ വിശദമാക്കാമോ;
( സി )
ഉല്പാദിപ്പിക്കുന്ന വാക്സിന്‍, സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് വാക്സിന്‍ നയം രൂപീകരിക്കുന്നതിന് ആലോചനയുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
*18.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീമതി യു പ്രതിഭ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീധനവുമായി ബന്ധപ്പെട്ടും പൊതു ഇടങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അവഹേളനം, സെെബര്‍ അതിക്രമം തുടങ്ങിയവ നേരിടുന്നതിനായി കേരള പോലീസ് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
ഗാര്‍ഹിക, സ്ത്രീധന അതിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനും പീഡനങ്ങള്‍ക്കിരയാവുന്നവര്‍ക്ക് സംരക്ഷണവും സഹായവും ലഭ്യമാക്കുന്നതിനുമായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കി വരുന്നത്; വിശദമാക്കാമോ;
( സി )
ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളെ ഒരുമിപ്പിക്കുന്നതിനും കുട്ടികളിലെ മാനസിക പ്രശ്നങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുന്നതിനും ഉതകുന്ന കൗണ്‍സിലിംഗ് സംവിധാനം ശക്തിപ്പെടുത്തുന്നതിന് പദ്ധതിയാവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
*19.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. പി. ടി. തോമസ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ മത വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ വളർന്നുവരുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
വിവിധ മത സമൂഹങ്ങൾ തമ്മിലുള്ള സൗഹാർദ്ദം വർദ്ധിപ്പിക്കുന്നതിനായി ഈ സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് വിവിധ മതങ്ങൾ തമ്മിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ കഴിഞ്ഞ സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വിശദമാക്കാമോ;
( ഡി )
എല്ലാ മത സാമുദായിക വിഭാഗത്തിൽപ്പെട്ട പ്രമുഖരെയും ഉൾപ്പെടുത്തി സര്‍വകക്ഷി യോഗം വിളിക്കാൻ സർക്കാർ തയ്യാറാകുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
*20.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീമതി ഒ എസ് അംബിക
ശ്രീ എം മുകേഷ്
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികളെ സംരക്ഷിക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് സംസ്ഥാന സ‍ര്‍ക്കാര്‍ ആവിഷ്‍കരിച്ച് നടപ്പാക്കിവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവ‌ര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നോഡല്‍ ഏജന്‍സി ഏതാണ്; എത്ര പ്രവാസികള്‍ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്നും എത്ര തുക ഇതിനകം ഈ പദ്ധതിക്കായി വിനിയോഗിച്ചിട്ടുണ്ടെന്നും ഉള്ള കണക്ക് ലഭ്യമാണെങ്കില്‍ നല്‍കുമോ;
( സി )
കോവിഡ് പ്രതിസന്ധിയിലായ പ്രവാസികളെ സംരക്ഷിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതികള്‍ ആവിഷ്‍കരിച്ച് നടപ്പാക്കുന്നതായി സംസ്ഥാന സ‌ര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
*21.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ഇവ തടയുന്നതിനായി പോലീസിൽ സാങ്കേതികവിദ്യാധിഷ്ഠിതമായി സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും സൈബർ കുറ്റാന്വേഷണത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
സൈബർ കുറ്റാന്വേഷണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മികച്ച സാങ്കേതിക സഹായം നൽകുന്നതിനായി സൈബർ ഓപ്പറേഷൻസ് ആൻഡ് സെക്യൂരിറ്റി ഡിവിഷൻ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
ഡാർക്ക് നെറ്റ് വഴി ഡ്രഗ്സ് വിൽപ്പനയും ഭീകരവാദ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തിൽ പോലീസിന്റെ ഇടപെടൽ ശക്തമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
*22.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ കെ ആൻസലൻ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലെ പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡിനുപകരം ഇ-റേഷന്‍ കാര്‍ഡ് പദ്ധതി പ്രയോഗത്തില്‍ വരുന്നതോടെ എന്തെല്ലാം സൗകര്യങ്ങളാണ് റേഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകുകയെന്നും ഇ-കാര്‍ഡിന് അപേക്ഷ നല്‍കേണ്ട രീതിയും വിശദമാക്കാമോ;
( ബി )
മുന്‍ഗണന, മുന്‍ഗണനേതര വിഭാഗങ്ങളെ തിരിച്ചറിയാന്‍ ഇ-റേഷന്‍ കാര്‍ഡ് പദ്ധതിയില്‍ സംവിധാനമുണ്ടാകുമോ; ഇ-റേഷന്‍ കാര്‍ഡ് പദ്ധതി സമ്പൂര്‍ണ്ണമായി നടപ്പാക്കുന്നതിന് കാലയളവ് നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?
*23.
ഡോ.കെ.ടി.ജലീൽ
ശ്രീ എം നൗഷാദ്
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസികളെ സംരക്ഷിക്കുന്നതിന് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി സര്‍ക്കാ‍ർ ആവിഷ്ക്കരിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ;
( ബി )
സംരംഭകത്വ സഹായ പദ്ധതികളുടെ ഭാഗമായി ആരംഭിക്കുന്ന പ്രവാസി ഭദ്രത പേള്‍, പ്രവാസി ഭദ്രത മെഗാ എന്നിവയുടെ വിശദാംശങ്ങള്‍ നല്‍കുമോ; പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ തൊഴില്‍ രഹിത പ്രവാസി മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*24.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല വിമാനത്താവള പദ്ധതിയുടെ സാധ്യത പഠനം നടത്തിയിട്ടുണ്ടോ; ആയതിന്റെ റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ആരെയാണ് സാധ്യത പഠനത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റിന് സമര്‍പ്പിച്ചിട്ടുണ്ടോ; ആയതിന്റെ തുടര്‍ പ്രവര്‍ത്തനം വിശദമാക്കാമോ;
( ഡി )
എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
*25.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻ കാർഡുകളുടെ ദുരുപയോഗം ഒഴിവാക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
റേഷൻ കാർഡിലെ പേര് നീക്കംചെയ്യല്‍ ഉൾപ്പെടെ റേഷൻ കാർഡ് സംബന്ധിച്ച നടപടിക്രമങ്ങൾ ലളിതമാക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പുസ്തക രൂപത്തിലുള്ള റേഷൻ കാർഡിന് പകരം സ്മാർട്ട് റേഷൻ കാർഡുകൾ വിതരണം ചെയ്യാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
സ്മാർട്ട് റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യമായി നല്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
സ്മാർട്ട് റേഷൻ കാർഡിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
*26.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ശ്രമം നടക്കുന്നതായി ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ രാഷ്ട്രീയ പ്രമേയത്തില്‍ പരാമര്‍ശിച്ചതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ശ്രമം നടക്കുന്നതായി സർക്കാർ ഏതെങ്കിലും അന്വേഷത്തിലൂടെ കണ്ടെത്തിയിട്ടുണ്ടോ;
( സി )
ഇതുമായി ബന്ധപ്പെട്ട് പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച് എന്തെങ്കിലും പഠനം സർക്കാർ നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ?
*27.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവിതനിലവാരത്തിലും ജീവിതരീതിയിലും നഗരവല്‍ക്കരണത്തിലും സംസ്ഥാനം കൈവരിച്ച നേട്ടം പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ സംസ്ഥാനം മാലിന്യമുക്തമാകേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് അതിനായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഗാര്‍ഹിക, സാമൂഹികതല ഉറവിട ജൈവമാലിന്യ സംസ്കരണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈവരിക്കാനായ നേട്ടം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
സെപ്റ്റേജ് മാലിന്യസംസ്കരണത്തിന് നഗരസഭകള്‍ ഫലപ്രദമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; ജലാശയങ്ങളിലും നദികളിലും സെപ്റ്റേജ് തള്ളുന്നത് അവസാനിപ്പിക്കാന്‍ കര്‍ശന നടപടിയെടുത്തിട്ടുണ്ടോ?
*28.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ‌‌-റെയില്‍ കോര്‍പ്പറേഷന്‍ വഴി നടപ്പിലാക്കാനുദ്ദേശിക്കുന്ന തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ദ്ധ അതിവേഗ റെയില്‍പാതയുടെ വിശദമായ പദ്ധതിരേഖയും സാധ്യത പഠന റിപ്പോര്‍ട്ടും അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാതയ്ക്കായി പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ; ഇതിനായി ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കേരളാ റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ പരിസ്ഥിതി ആഘാത പഠനത്തിനായി നിയോഗിച്ചിരിക്കുന്ന കമ്പനി ഏതെല്ലാം മേഖലകളിലാണ് പഠനം നടത്തുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ; കരാറില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നറിയിക്കാമോ;
( ഡി )
ഈ പദ്ധതി മൂലം അടിസ്ഥാന വികസന മേഖലയില്‍ ഉണ്ടാകാനിടയുള്ള നഷ്ടങ്ങളും ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളും വിലയിരുത്തിയിട്ടുണ്ടോ;
( ഇ )
കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ പ്രസ്തുത പദ്ധതിയ്ക്കായുള്ള സര്‍വ്വേ നടപടികളും ഭൂമി ഏറ്റെടുക്കലും സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നതിന്റെ കാരണം വിശദമാക്കാമോ?
*29.
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാൻ ഉത്തരവ് ഇറക്കിയിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
കോവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കുന്നത് സാധാരണ ജനങ്ങളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ജീവിതശൈലി രോഗങ്ങൾ കൂടുതലുള്ള കേരളത്തില്‍ പ്രസ്തുത നടപടി ജനങ്ങൾക്ക് കടുത്ത പ്രയാസം സൃഷ്‌ടിച്ചതായി പറയപ്പെടുന്ന സാഹചര്യത്തിൽ ഈ ഉത്തരവ് പിൻവലിക്കാൻ തയ്യാറാകുമോ?
*30.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി.വി.അൻവർ
ശ്രീ. ആന്റണി ജോൺ
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ഭക്ഷ്യ ഭദ്രത നിയമപ്രകാരമുള്ള റേഷന്‍ സമ്പ്രദായത്തില്‍ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്‍ഗണന ഗുണഭോക്താക്കളുടെ എണ്ണത്തില്‍ കേരളത്തിന് അര്‍ഹമായ ക്വോട്ട കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വച്ചവരെ നീക്കം ചെയ്തതിനെത്തുടര്‍ന്ന് ഉണ്ടായ ഒഴിവിലേക്ക് അര്‍ഹരായവരെ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
പൊതുവിതരണ ശൃംഖലയിലെ കരിഞ്ചന്ത, പൂഴ് ത്തിവയ്പ്പ്, റേഷന്‍ സാധനങ്ങളുടെ തിരിമറി എന്നിവ തടയുന്നതിനുള്ള പരിശോധന സംവിധാനം നിലവിലുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.