STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 3rd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 3rd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*451.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഐ. ടി. കമ്പനികളില്‍ നിന്നും തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ ജീവനക്കാരെ പിരിച്ചുവിടുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത് സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( സി )
ഇപ്രകാരം വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരെ പെട്ടെന്ന് പിരിച്ചുവിടുന്ന പ്രവണത ഇല്ലാതാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*452.
ശ്രീ ജി സ്റ്റീഫന്‍
ഡോ.കെ.ടി.ജലീൽ
ശ്രീ ഒ . ആർ. കേളു
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് എക്സൈസ് വകുപ്പ് നടപ്പാക്കി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഓണ്‍ലൈന്‍ പ്ളാറ്റ്ഫോം മുഖേന ലഹരി മരുന്നുകളുടെ വില്പന വ്യാപകമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
*453.
ശ്രീ എം നൗഷാദ്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ രൂപീകരിച്ച ആര്‍ട്ട് ആന്റ് ഹെറിറ്റേജ് കമ്മീഷന്റെ ചുമതലകള്‍ വ്യക്തമാക്കാമോ;
( ബി )
ഒരു പ്രത്യേക വാസ്തുവിദ്യ പ്രകാരമുള്ള കെട്ടിട സമുച്ചയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലങ്ങള്‍ കണ്ടെത്തി മാതൃക പ്ലാനുകള്‍ തയ്യാറാക്കുമോ;
( സി )
പൈതൃക സമുച്ചയങ്ങളും സ്മാരകങ്ങളും നിലകൊള്ളുന്ന പ്രദേശങ്ങളുടെ സംരക്ഷണം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോ; ഇതിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
*454.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2018, 2019 വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്നുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള വിവിധ ഘടക പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പ്രളയവും ഉരുൾപൊട്ടലും അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ തുടര്‍ന്നും ഉണ്ടാകുന്ന സാഹചര്യത്തില്‍ അവ നേരിടുന്നതിന് റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി സ്വീകരിച്ചിരിക്കുന്ന മുന്‍കരുതലുകള്‍ വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*455.
ശ്രീ. എം. എം. മണി
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി.പി. സുമോദ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിലേയ്ക്കായി സംസ്ഥാന ബജറ്റ് വിഹിതത്തിന് പുറമേ അധിക വരുമാനം കണ്ടെത്തുന്നതിനായി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ വ്യവസ്ഥയുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് അധിക വിഭവ സമാഹരണം നടത്തുന്നതിന്റെ ഭാഗമായി വായ്പയെടുക്കുന്നതിന് നിലവില്‍ തടസ്സങ്ങളുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അതത് പ്രദേശത്തിന്റെ സാധ്യതകള്‍ക്കനുസൃതമായി നികുതിയിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
*456.
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സി.എഫ്.ആർ.ഡി.യുടെ ആഭിമുഖ്യത്തിൽ കൂടുതൽ സാമ്പിൾ കളക്ഷൻ സെന്ററുകൾ ആരംഭിക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വൃദ്ധരായ അഗതികൾക്കുള്ള അന്നപൂർണ്ണ ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*457.
ഡോ. എം.കെ . മുനീർ
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണ്‍ലൈന്‍ മയക്കുമരുന്നു വില്പന, കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ഫലപ്രദമായി തടയുന്നതിന് പോലീസിന് കഴിയുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഇതിനായി സൈബര്‍ സെല്ലില്‍ പ്രത്യേക വിഭാഗം രൂപീകരിക്കാനും അവര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനും ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
*458.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ ഡി കെ മുരളി
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും നിയന്ത്രണവും നടപ്പാക്കാന്‍ സംസ്ഥാന തലത്തില്‍ രൂപീകരിച്ച കൗണ്‍സിലിന്റെ ചുമതലകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ; ക്ലിനിക്കല്‍ ആക്ട് പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സ്വകാര്യ ആശുപത്രികളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ;
( ബി )
പൊതുജനാരോഗ്യത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനും ശിക്ഷിക്കുവാനും കൗണ്‍സിലിന് അധികാരമുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്‍ പ്രകാരം ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടോയെന്നും എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും വ്യക്തമാക്കാമോ;
( സി )
യോഗ്യതയും പരിശീലനവുമില്ലാതെ അശാസ്ത്രീയ ചികിത്സ നല്‍കി രോഗികളെ ചൂഷണം ചെയ്യുന്ന വ്യാജ ചികിത്സകര്‍ക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
*459.
ശ്രീ എം രാജഗോപാലൻ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ ഭദ്രത നിയമം അനുസരിച്ച് റേഷന്‍ ഭക്ഷ്യസാധനങ്ങളുടെ അംഗീകൃത സംഭരണ വിതരണ ഏജന്‍സിയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സപ്ലൈകോയെ അതില്‍നിന്നും ഒഴിവാക്കുവാന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ അതിന് കാരണമെന്തെന്ന് വ്യക്തമാക്കുമോ;
( ബി )
റേഷന്‍ മൊത്ത വിതരണം നടത്തുന്ന സപ്ലൈകോ ഗോഡൗണുകള്‍ ശാസ്ത്രീയമല്ലാത്തത് മൂലവും എഫ്.സി.ഐ.യില്‍ നിന്നുവരുന്ന ചാക്കുകളുടെ ശോച്യാവസ്ഥമൂലവും കുറവുണ്ടാകുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് കൈകാര്യകിഴിവ് നല്‍കാന്‍ നടപടി സ്വീകരിക്കുമോ; ഇപ്രകാരം ജീവനക്കാര്‍ക്ക് വന്നുചേരുന്ന അധിക ബാധ്യത ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
*460.
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22-ല്‍ അവസാനിക്കുന്ന പതിമൂന്നാം പഞ്ചവത്സര പദ്ധതി മുഖേന കൈവരിച്ച പ്രധാന നേട്ടങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഡിജിറ്റല്‍ വ്യവസായം, സാങ്കേതികവിദ്യ തുടങ്ങിയ കൂടുതല്‍ മേഖലകള്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കാമോ;
( സി )
ഇതുവരെയുള്ള പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യ സാക്ഷാത്കാരം സംബന്ധിച്ച പഠനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ലഭ്യമാണോ; അവ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
കോവിഡ്, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി ക്രോഡീകരിച്ച് സമഗ്ര പദ്ധതി വിഭാവനം ചെയ്യാന്‍ നടപടി സ്വീകരിക്കാമോ?
*461.
ശ്രീ വി ജോയി
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ക്ക് പ്രത്യേകമായി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക് ധനസഹായം ലഭ്യമാക്കിയിട്ടുണ്ടോ; ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയില്‍ പ്രത്യേക ധനസഹായം നല്‍കിയിട്ടുണ്ടോ; റേഷന്‍ വ്യാപാരികള്‍ക്കായി നല്‍കിവരുന്ന മറ്റ് സഹായങ്ങള്‍ എന്തെല്ലാമാണ്; വിശദാംശം അറിയിക്കുമോ?
*462.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിന് ഡിജിറ്റല്‍ ഡീ-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട കുട്ടികളുടെ എണ്ണം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ അവരെ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സൈബർ മേഖലയിൽ പോലീസിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
*463.
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിക്ക് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നതായ ആരോപണത്തില്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; എ‍ങ്കില്‍ കുറ്റക്കാരെ കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എ‍ങ്കില്‍ പ്രസ്തുത തട്ടിപ്പിന് സഹായം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*464.
ശ്രീ. എ. രാജ
ശ്രീ. പി.വി.അൻവർ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരളയുടെ കീഴിലുള്ള പ്രളയാനന്തര പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെക്കൂടി അതിജീവിക്കുവാനാകുന്നവിധം കരുത്തോടെയും പ്രകൃതി സൗഹൃദപരമായും അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയും ഉന്നത നിലവാരത്തിലുള്ള നിര്‍മ്മാണങ്ങൾക്കുള്ള പ്രവർത്തനങ്ങള്‍ പ്രസ്തുത പദ്ധതി പ്രകാരം തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
*465.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ കെ ആൻസലൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അര്‍ബുദരോഗബാധ ഭീതിജനകമാംവിധം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ അര്‍ബുദരോഗ ചികിത്സകള്‍ക്ക് പ്രത്യേകമായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളില്‍ ഏറ്റവും പുതിയ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
ത്രിതീയ ക്യാന്‍സര്‍ പരിചരണ ഗവേഷണ കേന്ദ്രമെന്ന നിലയില്‍ കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററില്‍ എന്തൊക്കെ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ?
*466.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. പി.വി.അൻവർ
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താരംഭിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ വെെറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ പരിശോധനയ്ക്ക് ശേഷം ഐ.സി.എം.ആര്‍. ന്റെ സ്ഥിരീകരണം ലഭിക്കുന്നതിനായി എല്ലാ സാമ്പിളുകളും പൂന വെെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കേണ്ട സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ;
( ഡി )
ഉണ്ടെങ്കില്‍ ഐ.സി.എം.ആര്‍. ന്റെ അനുമതിയോടുകൂടി സംസ്ഥാനത്തു നിന്നുതന്നെ പൂര്‍ണ്ണമായ ഫലം നല്‍കാന്‍ കഴിയുന്ന സ്ഥാപനമാക്കി വെെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ മാറ്റുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
*467.
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ എം നൗഷാദ്
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സുരക്ഷിതമല്ലാത്ത മാസ്കുകളും ഗുണമേന്മയില്ലാത്ത സാനിറ്റെെസറുകളും വിതരണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
സാനിറ്റെെസറുകളുടെ ഗുണനിലവാരം പരിശോധിക്കുവാനുളള സംവിധാനം നിലവിലുണ്ടോ;
( സി )
സ്കൂളുകളും കോളേജുകളും തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുളള മാസ്ക്, സാനിറ്റെെസര്‍ എന്നിവ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*468.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം വൃത്തിയും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ വൃത്തി, സൗകര്യങ്ങള്‍, രോഗി സൗഹൃദം, ജീവനക്കാരുടെ സേവനവും പെരുമാറ്റവും എന്നിവ അടിസ്ഥാനമാക്കി അവാര്‍ഡുകള്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്. -ന് കൂടുതല്‍ സീറ്റുകളും കൂടുതല്‍ പി.ജി. കോഴ്സുകളും അനുവദിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?
*469.
ശ്രീ. എ. പ്രഭാകരൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ ഒ . ആർ. കേളു
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവയിലെ കീടനാശിനി പ്രയോഗവും മായം ചേര്‍ക്കലും കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുന്നതിന് നിലവില്‍ നടത്തിവരുന്ന പരിശോധനകള്‍ പര്യാപ്തമാണോ; വ്യക്തമാക്കാമോ;
( സി )
റീജിയണല്‍ അനലിറ്റിക്കല്‍ ലാബുകള്‍, മൊബൈല്‍ ലാബുകള്‍, ഭക്ഷ്യ സുരക്ഷ ലാബുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
*470.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ സി എച്ച് കുഞ്ഞമ്പു
ഡോ സുജിത് വിജയൻപിള്ള
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കുന്നതിന് ആവിഷ്കരിച്ച ആന്റി മെെക്രോബിയല്‍ റസിസ്റ്റന്റ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി കേന്ദ്രാവിഷ്കൃത പദ്ധതിയാണോയെന്നും എങ്കില്‍ കേന്ദ്രം എന്നാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും എത്ര വര്‍ഷം കൊണ്ട് ലക്ഷ്യം നേടാനാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് എന്ന് മുതലാണ് ഈ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്; പദ്ധതിയുടെ ഭാഗമായി നാളിതുവരെ നടന്ന പ്രവര്‍ത്തനങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും അറിയിക്കാമോ;
( ഡി )
പദ്ധതി ചെലവിന്റെ കേന്ദ്ര, സംസ്ഥാന വിഹിതം എത്രയാണ്; കേന്ദ്ര സഹായം ഇതിനകം ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
പദ്ധതികളുടെ വിജയത്തിന് ബഹുജന പങ്കാളിത്തം, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണം എന്നിവ എത്രത്തോളം നേടാനാകുമെന്ന് വിശദമാക്കാമോ?
*471.
ശ്രീ വി കെ പ്രശാന്ത്
ശ്രീ എ. സി. മൊയ്‌തീൻ
ഡോ.കെ.ടി.ജലീൽ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്ലാസ്റ്റിക് റീസൈക്ലിംഗ് സാധ്യത ഉപയോഗപ്പെടുത്തി ഫലപ്രദമായ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണത്തിന്റെയും സംഭരണത്തിന്റെയും സംസ്കരണത്തിന്റെയും ചുമതല ഏത് ഏജന്‍സിയ്ക്കാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് ഇതുവരെ ഏതൊക്കെ കേന്ദ്രങ്ങളില്‍ എത്ര പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
*472.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാർ ഫോണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് നിര്‍ത്തലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ജയിലുകളില്‍ നിലവില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചിട്ടുണ്ടോ; എങ്കില്‍ അവ 4 ജി., 5 ജി. കണക്ടിവിറ്റികളില്‍ നിന്നുള്ള കോളുകള്‍ തടയുന്നതിന് പ്രവര്‍ത്തനസജ്ജമാണോയെന്ന് അറിയിക്കാമോ;
( സി )
ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുന്നതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ?
*473.
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കാലാവസ്ഥ പ്രവചനം മികവുറ്റതാക്കാനും പ്രളയ സാധ്യത കണ്ടെത്താനും സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ഇതിനായി കേന്ദ്ര സർക്കാരുമായി ചേർന്ന് എന്തെങ്കിലും പദ്ധതികൾക്ക് സംസ്ഥാന സർക്കാർ രൂപം കൊടുത്തിരുന്നോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ ഈ പദ്ധതികളുടെ പുരോഗതി അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് അതിതീവ്ര മഴ ലഭിക്കുന്ന പ്രദേശങ്ങൾക്കായി സർക്കാർ പ്രത്യേക പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ?
*474.
ശ്രീമതി സി. കെ. ആശ
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപടിക്രമങ്ങളുടെ സങ്കീർണതകൾ ഒഴിവാക്കി സർക്കാർ സേവനങ്ങൾ വേഗത്തില്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സര്‍ട്ടിഫിക്കറ്റുകളില്‍ ഒരു പ്രത്യേക ഉദ്ദേശത്തിനു മാത്രം എന്ന് രേഖപ്പെടുത്തുന്നത് മൂലം ജനങ്ങൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വിവിധ സർട്ടിഫിക്കറ്റുകൾ, സേവനങ്ങൾ എന്നിവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഫോറങ്ങൾ ലളിതമാക്കുവാന്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
സർക്കാർ സേവനങ്ങൾ ലഭ്യമാക്കാനുളള രേഖകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
*475.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. ടി. തോമസ്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയത്തിന് ശേഷം സംസ്ഥാനത്തിന്റെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ വീടുകളുടെ പുനർനിര്‍മ്മാണത്തിനും പുനരധിവാസത്തിനും എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; ഈ പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പുനർനിര്‍മ്മാണം ആവശ്യമായി വരുന്ന മേഖലകളില്‍ മുന്‍ഗണനാക്രമത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
പുനരുദ്ധാരണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും എന്തെല്ലാം മേല്‍നോട്ട സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
*476.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അര്‍ഹത ഇല്ലാത്തവരില്‍നിന്നും സര്‍ക്കാര്‍ പിടിച്ചെടുത്ത മുന്‍ഗണന കാര്‍ഡുകള്‍ ഇടനിലക്കാര്‍ അനര്‍ഹരായവർക്ക് തന്നെ വിതരണം ചെയ്യുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ പലഭാഗത്തും മുന്‍ഗണന കാര്‍ഡ് തരപ്പെടുത്തുവാന്‍ ഏ‍ജന്റുമാരും തട്ടിപ്പുകാരും റേഷന്‍കടക്കാരും കൂട്ടുനില്‍ക്കുന്നതായ പരാതിയ്ക്ക് പരിഹാരം കണ്ടെത്തുമോ എന്നറിയിക്കാമോ;
( സി )
സംസ്ഥാനത്ത് അനര്‍ഹര്‍ കൈവശം വച്ചിരിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കുവാന്‍ സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവരുന്നു എന്ന് വ്യക്തമാക്കാമോ?
*477.
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിന് ക്ലീൻ കേരള കമ്പനി നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ക്ലീൻ കേരള കമ്പനി മുഖേന സർക്കാർ ഓഫീസ് സമുച്ചയങ്ങളിൽ മാലിന്യ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സാനിറ്ററി ലാൻഡ്ഫിൽ സൈറ്റുകളുടെ നിർമ്മാണത്തിന് ക്ലീൻ കേരള കമ്പനി മുഖേന നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ഡി )
റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി ജില്ലാതല മാലിന്യ സംഭരണം, തരംതിരിവ്, കയ്യൊഴിയല്‍ എന്നിവയ്ക്കായി ക്ലീൻ കേരള കമ്പനി മുഖാന്തരം സംവിധാനങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
ക്ലീന്‍ കേരള കമ്പനി മുഖേന വ്യവസായ വാണിജ്യ സമുച്ചയങ്ങളിലെ മാലിന്യസംസ്കരണം കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*478.
ഡോ സുജിത് വിജയൻപിള്ള
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ലീന്‍ കേരള കമ്പനി പ്ലാസ്റ്റിക് കുപ്പികള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ബിവറേജസ് കോര്‍പ്പറേഷനുമായി സഹകരിച്ച് തുടങ്ങിയ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഈ പദ്ധതി നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഈ പദ്ധതി ഉപേക്ഷിക്കുവാന്‍ കാരണമെന്തെന്ന് വ്യക്തമാക്കാമോ;
( ബി )
ക്ലീന്‍ കേരള കമ്പനി എത്ര കിലോഗ്രാം പ്ലാസ്റ്റിക് പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ; ഇതുവഴി എത്ര തുക ക്ലീന്‍ കേരള കമ്പനിക്ക് ലാഭമുണ്ടാക്കുവാനായി എന്ന് വ്യക്തമാക്കുമോ?
*479.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികൾക്കായി ഇ. ശ്രീധരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
തലസ്ഥാന മെട്രോ കടന്നുപോകുന്ന സ്ഥലങ്ങളിലെ നിര്‍ദ്ദിഷ്ട മേല്‍പ്പാലങ്ങള്‍ പദ്ധതിക്ക് തടസ്സമാകുമോയെന്ന് വ്യക്തമാക്കാമോ; ഈ മേല്‍പ്പാലങ്ങളുടെ സ്ഥലമെടുപ്പ് പുരോഗതി വിശദമാക്കാമോ?
*480.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ, ഗ്രാമവികസനം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനിതകൾക്ക് തൊഴിൽ സുരക്ഷയും സ്ഥിര വരുമാനവും ഉണ്ടാക്കുന്നതിന് ജനകീയ ഹോട്ടലുകൾ സഹായകരമായിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കുടുംബശ്രീ മുഖാന്തരം നടപ്പിലാക്കിയ ജനകീയ ഹോട്ടലുകളുടെ ഗ്രേഡിംഗ് പൂർത്തിയായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ശുചിത്വം, വിഭവങ്ങളുടെ വൈവിധ്യം, ഭക്ഷണത്തിന്റെ ഗുണമേന്മ എന്നീ ഘടകങ്ങൾ ഗ്രേഡിംഗിന് പരിഗണിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഉയർന്ന ഗ്രേഡിംഗ് ലഭിക്കാത്ത സംരംഭകർക്ക് ആവശ്യമായ പരിശീലനവും സാമ്പത്തിക സഹായം അടക്കമുള്ള പിന്തുണയും നൽകി ഗ്രേഡിംഗ് ഉയർത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് വിപുലീകരിക്കുന്നതിനും ആവശ്യമായ നടപടികൾ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.