|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*421.
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി
ദെലീമ
ഡോ
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടികളുടെ
ശാരീരികവും മാനസികവുമായ
ആരോഗ്യവും ഏകാഗ്രത,
ആത്മവിശ്വാസം എന്നിവയും
മെച്ചപ്പെടുത്തുന്നതിന്
ശാസ്ത്രീയമായ രീതിയില്‍
സ്കൂളുകളില്‍ നീന്തല്‍ പരിശീലനം
നല്‍കുന്ന കാര്യം പരിഗണിക്കുമോ;
വ്യക്തമാക്കുമോ;
(
ബി )
മുങ്ങിമരണങ്ങള്‍
സംഭവിക്കാതിരിക്കാനുള്ള
മുന്‍കരുതലായി സ്കൂള്‍
തലത്തില്‍തന്നെ നീന്തല്‍
പഠിക്കേണ്ടതിന്റെ അവബോധം
കുട്ടികളില്‍ സൃഷ്ടിക്കുവാന്‍
വേണ്ട നടപടി സ്വീകരിക്കുമോ;
(
സി )
സ്കൂള്‍
തലത്തിലുള്ള നീന്തല്‍
പരിശീലനംവഴി വിദ്യാര്‍ത്ഥികളെ
കായികരംഗത്തേക്കും
ഉയര്‍ത്തിക്കൊണ്ടുവരാന്‍
സാധിക്കുമെന്നത് സംബന്ധിച്ച്
പരിശോധന നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
*422.
ശ്രീ
ഡി കെ മുരളി
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി
കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ച
അനുയാത്ര പദ്ധതിയുടെ ഭാഗമായി
വൈകല്യങ്ങള്‍ എത്രയും നേരത്തേ
കണ്ടെത്തുന്നതിനും അനുയോജ്യമായ
ഇടപെടല്‍ നടത്തുന്നതിനുമായി
തുടര്‍ന്നുവരുന്ന നടപടികള്‍
എന്തെല്ലാമാണ്; വിശദാംശം
നല്‍കാമോ;
(
ബി )
അഞ്ച്
വയസ്സില്‍ താഴെ പ്രായമുള്ള
കുട്ടികളുടെ ശ്രവണ വൈകല്യം
മാറ്റിയെടുക്കുന്നതിന്
ആവിഷ്കരിച്ച ശ്രുതിതരംഗം, ധ്വനി
പദ്ധതികള്‍
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതികള്‍ മുഖേന
നിലവില്‍ എന്തെല്ലാം
സേവനങ്ങളാണ് ലഭ്യമാകുന്നത്;
വിശദമാക്കാമോ?
*423.
ശ്രീ
കെ ബി ഗണേഷ് കുമാർ
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്ലാ പഞ്ചായത്തുകളിലും
കളിക്കളങ്ങള്‍ നിര്‍മ്മിക്കുന്ന
പദ്ധതിയുടെ നിര്‍വ്വഹണത്തിനുള്ള
മാനദണ്ഡങ്ങളും വിശദാംശങ്ങളും
അറിയിക്കുമോ?
*424.
ശ്രീ
ഒ . ആർ. കേളു
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എ. രാജ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ശുദ്ധമായ തേന്‍ ഉല്പാദനം,
തേനീച്ച കര്‍ഷകരുടെ വരുമാനം
എന്നിവ
വര്‍ദ്ധിപ്പിക്കുന്നതിനായും
തേനീച്ച കൃഷി
വ്യാപിപ്പിക്കുന്നതിനുമായി
കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
കോവിഡും
കനത്ത മഴയും മൂലം മലയോര
മേഖലയിലെ തേനീച്ച
കര്‍ഷകർക്കുണ്ടായ പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
വന
മേഖലയിലെന്നപോലെ മറ്റ്
പ്രദേശങ്ങളിലും ആധുനിക
മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച്
തേനീച്ച കൃഷി
വ്യാപിപ്പിക്കുന്നതിനുള്ള
പദ്ധതി ആസൂത്രണം ചെയ്ത്
നടപ്പാക്കുമോ;
(
ഡി )
തേനീച്ച
കര്‍ഷകര്‍ക്ക് തൊഴിലും
വരുമാനവും
വര്‍ദ്ധിപ്പിക്കുന്നതിനും
ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ
തേന്‍ ലഭ്യമാക്കുന്നതിനും
പ്രത്യേക പദ്ധതികള്‍ക്ക് രൂപം
നല്‍കുമോ?
*425.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
യുവ സംരംഭകരെ കൃഷിയിലേയ്ക്ക്
ആകർഷിക്കുന്നതിനായി എന്തെല്ലാം
പദ്ധതികളാണ് സർക്കാർ
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
ഇത്തരം
പദ്ധതികൾക്ക് കേന്ദ്ര സഹായം
ലഭ്യമാകുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
വീട്ടമ്മമാരെ
കൃഷിയിലേയ്ക്ക്
ആകർഷിക്കുന്നതിനായി കുടുംബശ്രീ
ഉള്‍പ്പെടെയുളള
കൂട്ടായ്മകളിലൂടെ കൃഷി
പ്രോത്സാഹന പദ്ധതികൾ
ആവിഷ്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ?
*426.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വികസന പാതയിലെത്തിക്കാന്‍ ബയോ
ടെക്നോളജി ഉപയോഗപ്പെടുത്തുക
എന്ന നയത്തിന്റെ ഭാഗമായി
സംസ്ഥാന ജൈവ സാങ്കേതികവിദ്യ
ബോര്‍ഡിന്റെയും കമ്മീഷന്റെയും
മേല്‍നോട്ടത്തില്‍ നടപ്പിലാക്കി
വരുന്ന പദ്ധതികളുടെ
വിശദാംശങ്ങള്‍ നൽകാമോ;
(
ബി )
ബയോ
ടെക്നോളജി ഗവേഷണ വികസന
സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും
നിലവിലുള്ളവയെ
നവീകരിക്കുന്നതിനും പ്രത്യേകമായ
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
യുവജനങ്ങളെ
ജൈവ
സാങ്കേതികവിദ്യയിലധിഷ്ഠിതമായ
വാണിജ്യ സംരംഭങ്ങളില്‍
ആകൃഷ്ടരാക്കുന്നതിന് പ്രത്യേക
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
*427.
ഡോ
സുജിത് വിജയൻപിള്ള
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീമതി
യു പ്രതിഭ
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എത്ര സര്‍ക്കാര്‍
കോളേജുകള്‍ക്ക് നിലവിൽ നാക്
അക്രഡിറ്റേഷനുണ്ട് എന്നും ഇത്
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് എന്നും
വിശദമാക്കാമോ;
(
ബി )
കോളേജുകളുടെ
അടിസ്ഥാന സൗകര്യ വികസനത്തിനും
അക്കാദമിക വികസനത്തിനും
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി
എത്ര കോടി രൂപയുടെ
പദ്ധതികള്‍ക്കാണ് ഭരണാനുമതി
ലഭിച്ചിട്ടുള്ളത്; അവ
ഏതൊക്കെയെന്ന് വ്യക്തമാക്കാമോ?
*428.
ശ്രീ
സി എച്ച് കുഞ്ഞമ്പു
ശ്രീ.
എം. എം. മണി
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മൃഗസംരക്ഷണ രംഗത്തും ക്ഷീരവികസന
മേഖലയിലും വൈവിധ്യവല്‍ക്കരണവും
ആധുനികവല്‍ക്കരണവും നടപ്പാക്കുക
വഴി കൈവരിക്കുവാന്‍ കഴിഞ്ഞ
നേട്ടങ്ങള്‍ വിശദമാക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം കന്നുകാലികളുടെ
ജനിതകമായ പുരോഗതിയും
ഉല്പാദനക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
സി )
നൂതനവും
ഗവേഷണാത്മകവുമായ സാങ്കേതികവിദ്യ
പ്രയോജനപ്പെടുത്തി ക്ഷീരവികസന
മേഖലയില്‍ ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
വെളിപ്പെടുത്താമോ;
(
ഡി )
ക്ഷീരകര്‍ഷകരുടെ
ഉല്പന്നങ്ങള്‍ക്ക് ന്യായവില
ഉറപ്പാക്കുന്നതിനും അവയുടെ
ആധുനിക സംഭരണത്തിനും അവ
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളാക്കി
മാറ്റുന്നതിനുമുള്ള പദ്ധതി
ആവിഷ്കരിക്കുമോ?
*429.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
ആന്റണി ജോൺ
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കാലാവസ്ഥ വ്യതിയാനം മൂലം
കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന
മാറ്റങ്ങള്‍ സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതുമൂലം
കൃഷിയില്‍ ഉണ്ടാകുന്ന
മാറ്റങ്ങളും കര്‍ഷകര്‍
അനുവര്‍ത്തിക്കേണ്ട
പരിപാലനമുറകളെ സംബന്ധിച്ചും
കര്‍ഷകരെ ബോധവല്‍ക്കരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
കാലാവസ്ഥ
വ്യതിയാനത്തെയും
കാലാവസ്ഥാധിഷ്ഠിതമായ രീതികളെയും
കുറിച്ചുള്ള ഗവേഷണത്തിനും
സാമൂഹിക ബോധവല്‍ക്കരണത്തിനും
മുന്‍തൂക്കം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
*430.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വയോജനങ്ങളെ സംബന്ധിക്കുന്ന
വിവിധ പ്രശ്നങ്ങളെ കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ പഠനത്തിന്റെ
പ്രസക്തമായ കണ്ടെത്തലുകൾ
എന്തൊക്കെയാണ് എന്ന്
വിശദമാക്കാമോ;
(
ബി )
വയോജനങ്ങളുമായി
ബന്ധപ്പെട്ട് നിലവില്‍
സംസ്ഥാനത്ത് നടപ്പാക്കി വരുന്ന
നിയമങ്ങള്‍ ഏതെല്ലാമാണ്; ഈ
നിയമങ്ങളുടെ കാര്യക്ഷമത
പരിശോധിച്ചിട്ടുണ്ടോ; ഇവ
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
വൃദ്ധരായ
മാതാപിതാക്കളെ ഉപദ്രവിക്കുകയും
ഉപേക്ഷിക്കുകയും ചെയ്യുന്ന
മക്കൾക്കെതിരെ നടപടി
സ്വീകരിക്കാൻ നിലവിലെ നിയമങ്ങൾ
വ്യവസ്ഥ ചെയ്യുന്നുണ്ടോ;
ഇല്ലെങ്കിൽ ഇതിനായി
നിയമനിർമ്മാണം നടത്താൻ
തയ്യാറാകുമോ;
(
ഡി )
നിലവിലെ
നിയമം നടപ്പാക്കുന്നതിലെ
പോരായ്മകള്‍ എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍
ഇവ പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
*431.
ശ്രീ.
യു.എ.ലത്തീഫ്
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എൻഡോസൾഫാൻ ദുരിതബാധിതർക്ക്
നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം
കോടതി വിധി പൂർണ്ണമായി
നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ;
(
ബി )
എൻഡോസൾഫാൻ
ദുരിതബാധിതരുടെ പുനരധിവാസ
പദ്ധതി നിലവിൽ ഏത്
ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
(
സി )
എൻഡോസൾഫാൻ
ദുരിതബാധിതരുടെ പ്രശ്നങ്ങൾ
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
*432.
ശ്രീ
എം മുകേഷ്
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം
നേടിയിട്ടുള്ള പുരോഗതിക്ക്
പിന്നില്‍ കേരള സംസ്ഥാന ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍
സ്വീകരിച്ചിട്ടുള്ള
പുരോഗമനപരമായ നയ രൂപീകരണ
സമീപനങ്ങളാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഉന്നത
വിദ്യാഭ്യാസവും അനുബന്ധ
മേഖലകളുമായി ബന്ധപ്പെട്ട്
കൗണ്‍സില്‍ സര്‍ക്കാരിന്
സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍
ഏതൊക്കെയെന്ന് വിശദമാക്കാമോ?
*433.
ശ്രീമതി
ദെലീമ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയ
ജലപാതയുടെ സാധ്യതകള്‍
പ്രയോജനപ്പെടുത്തിക്കൊണ്ട്
ജലമാര്‍ഗ്ഗം വഴിയുള്ള ചരക്ക്
നീക്കത്തിന് ബാര്‍ജ്ജ്
സര്‍വ്വീസ് ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പരിസ്ഥിതി
മലിനീകരണവും
പ്രവര്‍ത്തനച്ചെലവും പരമാവധി
കുറയ്ക്കുന്ന തരത്തിലുള്ള
സൗരോര്‍ജ ബോട്ടുകള്‍ പുതുതായി
ആരംഭിക്കുന്നതിനും
സ്റ്റേഷനാഫീസുകള്‍
പൂര്‍ണ്ണമായും സൗരോര്‍ജത്തില്‍
പ്രവര്‍ത്തിക്കുന്ന തരത്തില്‍
നവീകരിക്കുന്നതിനും സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
സി )
ഉള്‍നാടന്‍
ജലമാര്‍ഗ്ഗം വഴിയുള്ള ടൂറിസം
സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നവിധം
കൂടുതല്‍ വേഗതയേറിയ ബോട്ട്
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനുള്ള നടപടി
ക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
*434.
ശ്രീ.
എച്ച്. സലാം
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എഞ്ചിനീയറിംഗ് കോളേജ്
അധ്യാപകരുടെയും
വിദ്യാര്‍ത്ഥികളുടെയും
സാങ്കേതിക നൈപുണ്യം
ഉപയോഗപ്പെടുത്തി സര്‍ക്കാര്‍
സ്ഥാപനങ്ങളുടെയും
വകുപ്പുകളുടെയും സാങ്കേതിക
പ്രശ്നങ്ങള്‍ക്ക് പരിഹാരം
കാണുന്നതിന് സാങ്കേതിക
സര്‍വകലാശാല കൈക്കൊണ്ട
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
ഇതിനു
വേണ്ടി സാങ്കേതിക സര്‍വ്വകലാശാല
ഇതുവരെ നടപ്പാക്കിയ പദ്ധതികള്‍
എന്തൊക്കെയെന്ന് വിശദമാക്കുമോ;
(
സി )
വ്യവസായ
സ്ഥാപനങ്ങളില്‍ സാങ്കേതിക
സര്‍വ്വകലാശാല നടത്തിയ
ഇടപെടല്‍മൂലം ഉണ്ടായ
നേട്ടങ്ങള്‍ എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
*435.
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
വി ശശി
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മൃഗസംരക്ഷണ മേഖലയിലെ പ്രധാന
ഗവേഷണ പ്രവർത്തനങ്ങൾ
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(
ബി )
ഗവേഷണത്തിനുള്ള
സൗകര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഗവേഷണ പ്രവർത്തനങ്ങളിൽ ദേശീയ,
അന്തർദേശീയ ഏജൻസികളുടെ സഹകരണം
ലഭ്യമാകുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഉല്പാദന
ശേഷി കൂടിയ കന്നുകാലി സമ്പത്ത്
വർദ്ധിപ്പിക്കാൻ ജനിതക ഗവേഷണം
നടക്കുന്നുണ്ടോ; വിശദമാക്കാമോ?
*436.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുണനിലവാരമുളള
മൂല്യവര്‍ദ്ധിത
കാര്‍ഷികോല്പന്നങ്ങള്‍
സംസ്ഥാനത്ത് നിന്ന് കയറ്റുമതി
ചെയ്യുന്നതിന് എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തിന്റെ
തനതു കാര്‍ഷിക വിഭവങ്ങള്‍
കൂടുതലായി കൃഷി ചെയ്യുന്നതിന്
എന്തൊക്കെ പുതിയ പദ്ധതികള്‍
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ?
*437.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
ഡി കെ മുരളി
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റെയില്‍ മേഖലയില്‍ എന്തെല്ലാം
വികസന, നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
നടന്നുവരുന്നത്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
തലശേരി-മെെസൂര്‍,
നിലമ്പൂര്‍-നഞ്ചങ്കോട്,
അങ്കമാലി-ശബരി എന്നീ റെയില്‍
പാതകൾക്ക് അനുമതി
ലഭിച്ചിട്ടുണ്ടോ; ഇതിനായി
സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
സി )
പ്രസ്തുത
പാതകള്‍
പ്രാവര്‍ത്തികമാകുന്നതോടെ
സംസ്ഥാനത്തിന്റെ വികസനത്തില്‍
എന്തെല്ലാം മാറ്റങ്ങളാണ്
പ്രതീക്ഷിക്കുന്നതെന്ന്
വിശദമാക്കാമോ?
*438.
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ക്ഷീര കര്‍ഷകര്‍
ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍
പാലും സംഭരിക്കുന്നതിന്
നിലവില്‍ സംവിധാനമുണ്ടോ;
(
ബി )
ലോക്ക‍്ഡൗണ്‍
കാലത്ത് പാല്‍ സംഭരണം
നടക്കാത്തതിനെ തുടര്‍ന്ന് ക്ഷീര
കര്‍ഷകര്‍ നേരിടേണ്ടി വന്ന
ബുദ്ധിമുട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കില്‍
ഇത്തരം സാഹചര്യങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
*439.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നാളികേരത്തിന് ഉല്പാദനചെലവ്
പോലും ലഭിക്കാതെ നിരവധി കർഷകർ
തെങ്ങുകൃഷി ഉപേക്ഷിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കേര
കര്‍ഷകര്‍ക്ക്
സബ്സിഡിയിനത്തില്‍ സഹായം
ലഭ്യമാക്കുന്നുണ്ടോ; എങ്കിൽ
വിശദാംശങ്ങൾ നൽകാമോ;
(
സി )
നാളികേരവും
കൊപ്രയും ന്യായവിലയ്ക്ക്
സംഭരിക്കുന്നതിൽ കേരഫെഡ്
വഹിക്കുന്ന പങ്ക്
വ്യക്തമാക്കാമോ;
(
ഡി )
കേരഫെഡിൽ
തൊഴിലാളികൾ നടത്തുന്ന
അനിശ്ചിതകാല സമരം കൊപ്ര
സംഭരണത്തെ ബാധിച്ചിട്ടുണ്ടോ;
പ്രസ്തുത സമരം
ഒത്തുതീർപ്പാക്കാൻ ഇടപെടൽ
നടത്തുമോ; വ്യക്തമാക്കാമോ?
*440.
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ലോഫ്ലോർ ബസുകൾ അറ്റകുറ്റപ്പണികൾ
പൂർത്തിയാക്കാത്തതിനാൽ നിരത്തിൽ
ഇറക്കാൻ കഴിയാതെ തുരുമ്പെടുത്ത്
നശിച്ചു പോകുന്നുവെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ബസുകൾ അറ്റകുറ്റ പണികൾ
പൂർത്തിയാക്കി നിരത്തുകളിൽ
ഇറക്കാൻ അടിയന്തര നടപടികൾ
സ്വീകരിക്കുമോ;
(
സി )
ലോഫ്ലോർ
ബസുകളുടെ അറ്റകുറ്റപ്പണികൾ
പൂർത്തിയാക്കാൻ കാലതാമസം
ഉണ്ടാകുന്നതിനുള്ള കാരണം
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ബസ്സുകളെ ലാഭകരമാക്കാൻ
എന്തെങ്കിലും പദ്ധതികൾ
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*441.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നാളികേരത്തിന്റെ ഉല്പാദനം
ആശങ്കാജനകമാകും വിധം
കുറഞ്ഞതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള കാരണങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ഉല്പാദനം
വര്‍ദ്ധിപ്പിക്കുവാനായി
രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങളിലും പരിപാലന
മുറകളിലും ശാസ്ത്രീയമായ
മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായുള്ള
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
നാളികേരാധിഷ്ഠിത
വ്യവസായങ്ങളുടെ എണ്ണം ഗണ്യമായി
വര്‍ദ്ധിപ്പിക്കുന്നതിനും
നാളികേരത്തില്‍ നിന്നുള്ള പുതിയ
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍
എത്തിക്കുന്നതിനും സ്വീകരിച്ച
നടപടികൾ വ്യക്തമാക്കാമോ;
(
ഡി )
നാളികേരോല്പാദനത്തിനായി
പ്രത്യേക കൃഷിരീതിയും ആധുനിക
സാങ്കേതികവിദ്യയും
ഉപയോഗപ്പെടുത്തിയുള്ള
പദ്ധതികള്‍ രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
നല്‍കുമോ?
*442.
ശ്രീ.
കെ. പി. എ. മജീദ്
ഡോ.
എം.കെ . മുനീർ
ശ്രീ
എൻ എ നെല്ലിക്കുന്ന്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പാലുല്പാദനത്തില്‍
സ്വയംപര്യാപ്തത കൈവരിക്കാന്‍
എന്നത്തേയ്ക്ക് കഴിയുമെന്ന്
അറിയിക്കാമോ;
(
ബി )
സംസ്ഥാനത്തെ
ക്ഷീരകര്‍ഷകര്‍
ഉല്‍പാദിപ്പിക്കുന്ന പാല്‍
മുഴുവനും സംഭരിക്കുന്നതിന്
മില്‍മയ്ക്ക് നിലവില്‍
സംവിധാനമുണ്ടോ;
(
സി )
വിതരണത്തിനുശേഷം
മിച്ചം വരുന്ന പാല്‍
സംസ്കരിച്ച് മൂല്യവര്‍ദ്ധിത
ഉല്‍പന്നങ്ങളാക്കുന്നതിന് പുതിയ
പദ്ധതികള്‍ ആവിഷ്കരിക്കുമോ;
എങ്കില്‍ വിശദാംശം അറിയിക്കുമോ?
*443.
ശ്രീ.
എം.വിജിന്‍
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
എച്ച്. സലാം
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്
പ്രത്യേകമായ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(
ബി )
പഠന
ബോധന പ്രക്രിയയുടെ ഘടകങ്ങളായ
അദ്ധ്യയനം, പഠനം,
വിലയിരുത്തല്‍, പരീക്ഷ എന്നിവ
പൊതുവായ ലേണിംഗ് മാനേജ്മെന്റ്
സിസ്റ്റത്തില്‍
കൊണ്ടുവരുന്നതിലൂടെ ഉന്നത
വിദ്യാഭ്യാസമേഖലയില്‍
എന്തെല്ലാം മാറ്റങ്ങളാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ;
(
സി )
വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള
ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാൻ
ഉതകുംവിധം കോളേജുകള്‍ക്ക്
എല്‍.എം.എസ്. വഴി ക്ലാസുകള്‍
നടത്തുന്നതിനാവശ്യമായ
ഡിജിറ്റല്‍ സ്‌പേസ്
ലഭ്യമാക്കുന്നതിനും
അദ്ധ്യാപകര്‍ക്ക് എല്‍.എം.എസ്.
വഴി അദ്ധ്യാപനം നടത്തുന്നതിന്
പരിശീലനം നല്കാനും എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
*444.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ചെറുകിട കര്‍ഷകര്‍ക്കായി ഇന്‍കം
ഗ്യാരണ്ടി സ്‌കീം സർക്കാർ
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
(
ബി )
ചെറുകിട
കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന
വിഭവങ്ങളുടെ വില അവര്‍ക്ക്
ആദായകരമായ നിലവാരത്തില്‍
നിലനിര്‍ത്താന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രകൃതി
ദുരന്തങ്ങളാലും വന്യമൃഗ
ആക്രമണത്താലും കൃഷിനാശം
സംഭവിക്കുന്ന കർഷകർക്ക് സംസ്ഥാന
സർക്കാർ നൽകിവരുന്ന
ആനുകൂല്യങ്ങൾ എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
ആനുകൂല്യങ്ങൾ പര്യാപ്തമല്ല എന്ന
പരാതി നിലവിലുള്ള സാഹചര്യത്തിൽ
ഇത് വർദ്ധിപ്പിക്കുവാൻ നടപടി
സ്വീകരിക്കുമോ?
*445.
ശ്രീ.
എൻ.കെ. അക്ബര്‍
ഡോ.കെ.ടി.ജലീൽ
ശ്രീ
എം രാജഗോപാലൻ
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രവാസികളായ
മലയാളി ശാസ്ത്ര-സാങ്കേതിക
വിദഗ്ദ്ധരുടെ അക്കാദമിക്
സേവനങ്ങള്‍ സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍ക്കും
കോളേജുകള്‍ക്കും
ലഭ്യമാക്കുന്നതിനായി പ്രത്യേക
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിലെയും
കോളേജുകളിലെയും അക്കാദമിക്
സമൂഹത്തിന് നോബല്‍
ജേതാക്കളടക്കമുള്ള അക്കാദമിക്
വിദഗ്ദ്ധരുമായി ആശയവിനിമയം
നടത്തുന്നതിനായി വിഭാവനം ചെയ്ത
എറുഡൈറ്റ് പദ്ധതി (സ്കോളർ ഇൻ
റെസിഡൻസ് പ്രോഗ്രാം) യുടെ
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
പ്രസ്തുത
പദ്ധതി സംസ്ഥാനത്തെ
അദ്ധ്യാപകരുടെ അക്കാദമിക്
പ്രവര്‍ത്തനങ്ങളെ ഏതെല്ലാം
തരത്തില്‍ ഗുണപരമായി
സ്വാധീനിച്ചിട്ടുണ്ട് എന്ന്
വിശദമാക്കാമോ?
*446.
ശ്രീ
. മഞ്ഞളാംകുഴി അലി
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
അബ്ദുല്‍ ഹമീദ് പി
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
ഏതെല്ലാം സ്ഥലങ്ങളിലെ ബസ്സ്
സ്റ്റേഷനുകളോട് ചേര്‍ന്നാണ്
വാണിജ്യ സമുച്ചയങ്ങള്‍
നിര്‍മ്മിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
ഇവ
നിര്‍മ്മിച്ച് നല്‍കാന്‍
ആരെയാണ്
ഏല്‍പ്പിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഇത്തരത്തില്‍
നിര്‍മ്മിച്ച കെട്ടിടങ്ങളില്‍
ഏതെങ്കിലും ബലക്ഷയം
നേരിടുന്നതായി
കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍
ഇതു സംബന്ധിച്ച് സ്വീകരിച്ച
നടപടി വിശദമാക്കാമോ?
*447.
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കായികം, വഖഫ്,
ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കായിക വിനോദത്തിനുള്ള അടിസ്ഥാന
പശ്ചാത്തല സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഗ്രാമീണ
കളിക്കളങ്ങള്‍
പുനരുദ്ധരിക്കുന്നതിനുവേണ്ടി
പ്രത്യേക പദ്ധതി
ആവിഷ്കരിക്കുമോ; വിശദമാക്കുമോ;
(
സി )
നാടന്‍
കളികള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
*448.
ശ്രീ
ഐ ബി സതീഷ്
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആധുനികമായ
തൊഴില്‍ സാദ്ധ്യതകള്‍
കണ്ടെത്തുന്നതിന് സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികളെയും
തൊഴിലന്വേഷകരെയും
പ്രാപ്തരാക്കുന്നതിന് അസാപ്
മുഖേന നടത്തിവരുന്ന പരിശീലന,
നൈപുണ്യ വികസന പരിപാടികള്‍
ഏതൊക്കെ എന്ന് വിശദമാക്കാമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലയളവ് മുതൽ
ഇതുവരെ അസാപിന്റെ
പ്രവര്‍ത്തനത്തിലും തന്മൂലം
വിദ്യാര്‍ത്ഥി, തൊഴിലന്വേഷക
സമൂഹത്തിലും ഉണ്ടായ നേട്ടങ്ങളും
പുരോഗതിയും
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*449.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ
എം വിൻസെൻറ്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
റെയിൽവേ വികസനം
വേഗത്തിലാക്കുന്നതിനും അടിസ്ഥാന
സൗകര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിനും കേരള
റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ
കാര്യക്ഷമമായി
പ്രവർത്തിക്കുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പാലക്കാട്
മെമു ഷെഡ് വികസനം, ഗുരുവായൂർ
യാർഡ് വികസനം, എറണാകുളം
മാർഷലിംഗ് യാർഡിലെ നിര്‍ദ്ദിഷ്ട
കോച്ചിംഗ് ടെർമിനൽ, കൊച്ചിൻ
ഹാർബർ, എറണാകുളം ഓൾഡ് റെയിൽവേ
സ്റ്റേഷൻ, കൊല്ലം മെമു ഷെഡ്
വികസനം, കൊച്ചുവേളി ടെർമിനൽ
വികസനം, നേമം പുതിയ ടെർമിനൽ
തുടങ്ങി ഓട്ടോമാറ്റിക്
സിഗ്നലിംഗ്, ശബരി പാത,
ഗുരുവായൂർ-തിരുനാവായ പാത എന്നീ
പദ്ധതികളുടെ പുരോഗതി
വിശദമാക്കാമോ?
*450.
ശ്രീമതി
സി. കെ. ആശ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാങ്കേതികവിദ്യയുടെ
പുരോഗതി ആധുനിക ലോകത്ത് അനുദിനം
സൃഷ്ടിക്കുന്ന
മാറ്റങ്ങൾക്കനുസരിച്ച്
സാങ്കേതിക വിദ്യാഭ്യാസ രംഗം
അതിവേഗം മാറുന്നില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കേരളത്തിലെ
സാങ്കേതിക വിദ്യാഭ്യാസ
പാഠ്യപദ്ധതി
അഞ്ചുവർഷത്തിലൊരിക്കൽ
എന്നതിനുപകരം വാർഷിക
അടിസ്ഥാനത്തിൽ
പരിഷ്കരിക്കുന്നതിനുളള സാധ്യതകൾ
പരിശോധിക്കുമോ എന്ന്
അറിയിക്കുമോ;
(
സി )
സാങ്കേതിക
വിദ്യാഭ്യാസ മേഖലയ്ക്ക്
നേതൃത്വം നൽകേണ്ട സാങ്കേതിക
സർവ്വകലാശാല, സാങ്കേതിക
വിദ്യാഭ്യാസ വകുപ്പ് എന്നിവ
ഭാവനാസമ്പന്നരായ സാങ്കേതിക
വിദഗ്ധരുടെ
നേതൃത്വത്തിലാക്കുന്നത്
പരിഗണിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(
ഡി )
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിന്
ലഭിക്കുന്ന ധനസഹായം
വിദ്യാർഥികൾക്ക്
പഠിക്കുന്നതിനാവശ്യമായ അടിസ്ഥാന
സൗകര്യങ്ങളും പഠനോപകരണങ്ങളും
വാങ്ങുന്നതിന്
വിനിയോഗിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പാക്കുമോ;
(
ഇ )
വിദ്യാർഥികൾക്ക്
കൂടുതൽ പ്രായോഗികജ്ഞാനവും
സംവേദനക്ഷമതയും
ലഭ്യമാക്കുന്നതിനും നവീന
ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനും
കഴിയുന്ന രീതിയില്‍ സാങ്കേതിക
വിദ്യാഭ്യാസ മേഖലയെ
പുനസംഘടിപ്പിക്കുന്ന കാര്യം
പരിശോധിക്കുമോ എന്ന്
അറിയിക്കുമോ?
|
|
|
|
|
|
|
|