|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
5589.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലസ്രോതസ്സുകളുടെ
സംരക്ഷണപരിപാലന
പ്രവര്‍ത്തനങ്ങള്‍ക്കും
മലിനീകരണം തടഞ്ഞ് ഗുണനിലവാരം
ഉറപ്പ് വരുത്താനും എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
ചെറുകിട കുടിവെള്ള പദ്ധതികള്‍
പരിഷ്കരിക്കാനും
പുനരുജ്ജീവിപ്പിക്കാനും
നടപടികള്‍ ഉണ്ടാകുമോ?
5590.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലദൗര്‍ലഭ്യം
തടയാന്‍ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
അരുവികളുടെയും കുളങ്ങളുടേയും
മാപ്പിംഗ് നടത്തുന്നുണ്ടോ;
(
സി )
പ്രസ്തുത
നടപടി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
5591.
ശ്രീ
. പി . ഉബൈദുള്ള
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജലവിഭവ വകുപ്പിന്റെ
ആധുനികവല്‍ക്കരണത്തിനായി
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദീകരിക്കാമോ;
(
ബി )
എല്ലാവര്‍ക്കും
കുടിവെള്ളം എന്ന ലക്ഷ്യം
യാഥാര്‍ത്ഥ്യമാക്കുവാനും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാനും പുതിയ
പദ്ധതികള്‍ ആവിഷ്കരിച്ചു
നടപ്പാക്കുമോ; വിശദാംശം
നല്‍കുമോ;
(
സി )
തിരക്കേറിയ
നഗരങ്ങളിലും പാതയോരങ്ങളിലും
ശുദ്ധജലം സൗജന്യമായി
എത്തിക്കുന്നതിനായി പ്രത്യേക
പദ്ധതികള്‍ നടപ്പാക്കുമോ;
വ്യക്തമാക്കുമോ?
5592.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭരണാനുമതി
ലഭിച്ച് ആറു വർഷം കഴിഞ്ഞിട്ടും
എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ
കൂത്തുമാക്കംപുരയ്ക്കൽ ചിറക്കൽ
ചെറുപുഴ പദ്ധതി അനന്തമായി
നീണ്ടുപോകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇത്
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(
ബി )
കൂത്തുമാക്കം
പുരക്കൽ ചിറക്കൽ ചെറുപുഴ പദ്ധതി
ഏറ്റെടുത്ത കരാറുകാരൻ നിർമ്മാണം
പാതിവഴിയിൽ ഉപേക്ഷിച്ചതുമൂലം
സർക്കാരിനും ഈ പദ്ധതിക്കും
എന്തെല്ലാം കഷ്ടനഷ്ടങ്ങളാണ്
ഉണ്ടായതെന്ന്
കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ
ഇത് തിരിച്ചുപിടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ പോകുന്നത്;
(
സി )
ഈ
പദ്ധതി നിര്‍വ്വഹണവുമായി
ബന്ധപ്പെട്ട് ഓരോ ഘട്ടത്തിലും
വേണ്ട രീതിയിലുള്ള മോണിറ്ററിംഗ്
ഉദ്യോഗസ്ഥതലത്തിൽ
നടന്നിട്ടുണ്ടോ ; ഇല്ലെങ്കിൽ
ഇതിൽ വീഴ്ച വന്ന
ഉദ്യോഗസ്ഥർക്കെതിരെ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
പോകുന്നത്;
(
ഡി )
ഈ
പദ്ധതിയുടെ പുതുക്കിയ
എസ്റ്റിമേറ്റ് അനുസരിച്ച്
റീടെൻഡർ ചെയ്യുന്നതിന് ആവശ്യമായ
അധികതുക ആസ്തിവികസന
നിധിയിൽനിന്ന് നൽകാമെന്ന് സ്ഥലം
എം.എല്‍.എ. കത്തു നൽകിയെങ്കിലും
ആസ്തി വികസന നിധി ഒരു കോടി
രൂപയായി ചുരുക്കിയതിനാൽ തുക
നൽകാൻ സാധിക്കാത്ത അവസ്ഥയിൽ
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സർക്കാർ
സ്വീകരിക്കുന്നതെന്ന്
വിശദീകരിക്കാമോ?
5593.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലജീവൻ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ജലജീവൻ
പദ്ധതി എല്ലാ ജില്ലകളിലും
നടപ്പിലാക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ കീഴിൽ നടത്തുന്ന
പ്രവർത്തനങ്ങൾ
എന്തൊക്കെയാണെന്ന് മണ്ഡലം
തിരിച്ച് വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതി ടെണ്ടർ
ചെയ്തിട്ടുണ്ടോയെന്നും ഇടത്തരം
കരാറുകാരെ
ഒഴിവാക്കുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ; എങ്കിൽ ഏത് തരം
കരാറുകാരെയാണ് പ്രവൃത്തി
ഏൽപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
5594.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ജലജീവന്‍
മിഷന്‍ പദ്ധതിയില്‍ തവനൂര്‍
മണ്ഡലത്തിലെ തൃപ്രങ്ങോട്,
പുറത്തൂര്‍, മംഗലം
പഞ്ചായത്തുകളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(
ബി )
ഉണ്ടെങ്കില്‍
ഇതിന്റെ നടപടി ഏതുവരെയായി എന്ന്
വ്യക്തമാക്കാമോ?
5595.
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്ലാവര്‍ക്കും ഗുണമേന്മയുള്ള
ശുദ്ധജലം തടസ്സരഹിതമായി
ലഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ഏറ്റെടുത്ത കുടിവെള്ള
പദ്ധതികള്‍ ഏതെല്ലാമാണ്;
വിശദാംശം നല്‍കുമോ;
(
സി )
ഇവ
എന്നത്തേക്ക്
പൂര്‍ത്തികരിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ?
5596.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊടുങ്ങല്ലൂര്‍
മണ്ഡലത്തിലെ പുത്തന്‍ചിറ
ഗ്രാമപഞ്ചായത്തില്‍ നെയ്തകുടി
സ്ലൂയിസ് എന്ന പ്രവൃത്തിക്ക്
2020-21 ബജറ്റില്‍ തുക
അനുവദിച്ചിട്ടുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പ‍്രവൃത്തിയുടെ നിലവിലെ സ്ഥിതി
എന്താണെന്നും പദ്ധതി
ആരംഭിക്കുന്നതിലെ
കാലതാമസത്തിന്റെ കാരണം
എന്താണെന്നും അറിയിക്കാമോ?
5597.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിലെ കൊല്ലകടവ്
പാലത്തിന് കിഴക്ക് ഭാഗത്ത്
സെന്റ് തോമസ് ഓര്‍ത്തഡോക്സ്
ചര്‍ച്ചിന്റെ മുന്‍വശത്ത്
അച്ചന്‍ കോവിലാറിന്റെ തീരം
തകര്‍ന്ന് കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കരയിലെ റോഡ് അപകടാവസ്ഥയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
500 മീറ്റര്‍ പ്രദേശത്ത്
അച്ചന്‍കോവിലാറിന്റെ തീരം
സംരക്ഷണഭിത്തി
നിര്‍മ്മിക്കുന്നതിനും കടവ്
നിര്‍മ്മിക്കുന്നതിനുമുള്ള
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കുമോ?
5598.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കായലുകളുടെ പുനരുദ്ധാരണത്തിനായി
നടപ്പിലാക്കുന്ന
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
കായലുകളിലും
അനുബന്ധ തോടുകളിലും അടിയുന്ന
പോളയും പായലും സമയബന്ധിതമായി
നീക്കം ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
5599.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുഴകളുടെ കുത്തൊഴുക്ക് കാരണം കര
ഇടിഞ്ഞ് വീടുകള്‍ക്കും
കൃഷിക്കും നാശനഷ്ടമുണ്ടാവുന്നത്
തടയുന്നതിനായി നിലവില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
കോഴിക്കോട്
ജില്ലയില്‍ റിവര്‍
മാനേജ്‌മെന്റ് ഫണ്ടില്‍
നിലവില്‍ തുക
ശേഷിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
ചാത്തമംഗലം
പഞ്ചായത്തില്‍
ഇരുവഴിഞ്ഞിപ്പുഴയുടെ
വലതുകരയില്‍ നാരങ്ങാളി
പറമ്പിനോട് ചേര്‍ന്ന് തീര
സംരക്ഷണത്തിനായി മുപ്പത്തി
അഞ്ച് ലക്ഷം രൂപയുടെ
എസ്റ്റിമേറ്റ് തയ്യാറാക്കി
ഭരണാനുമതിക്കായി സമര്‍പ്പിച്ച
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
എങ്കില്‍
പ്രവൃത്തിയുടെ അടിയന്തര സ്വഭാവം
പരിഗണിച്ച് ആയതിന് ഭരണാനുമതി
ലഭ്യമാക്കാമോ?
5600.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ പുഴകളും
കായലുകളും തോടുകളും
ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ കായലുകളിലെയും
തോടുകളിലെയും എക്കല്‍ നീക്കം
ചെയ്ത് സംഭരണ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
പാർശ്വഭിത്തി കെട്ടി
സംരക്ഷിക്കുന്നതിനും വേണ്ടി
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
5601.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നദികളെ
വിഷവിമുക്തമാക്കുന്നതിനായി
ജലവിഭവ വകുപ്പ്
നടപ്പാക്കിയിട്ടുള്ള
പദ്ധതികളുടെ ജില്ല തിരിച്ചുള്ള
വിശദാംശങ്ങൾ നൽകുമോ?
5602.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടമ്പ്രയാറിന്റെ
സംരക്ഷണത്തിനായി ഏതെങ്കിലും
പദ്ധതികള്‍ സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ; എങ്കില്‍
വിശദവിവരം നല്‍കാമോ;
(
ബി )
കടമ്പ്രയാറിനെ
മലിനീകരണത്തില്‍ നിന്നും
സംരക്ഷിക്കുന്നതിന്
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5603.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേന്ദ്ര
ജലകമ്മീഷന്‍ നദികളിലെ ലോഹവിഷ
സാന്നിധ്യത്തെക്കുറിച്ച്
തയ്യാറാക്കിയ
പഠനറിപ്പോർട്ടിന്റെ
അടിസ്ഥാനത്തിൽ സ്വീകരിച്ച
നടപടികൾ വിശദമാക്കുമോ;
(
ബി )
സ്വകാര്യ
ജലചൂഷണവും ജലവില്‍പ്പനയും തടയാൻ
ആവിഷ്കരിച്ച പദ്ധതികൾ
പരാജയപ്പെടാനുള്ള കാരണം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം തിരുത്തൽ
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ ;
(
സി )
പുതിയ
ജലസ്രോതസ്സുകൾ കണ്ടെത്തുന്നതിന്
കര്‍മ്മപദ്ധതി ആവിഷ്കരിച്ച്
നടപ്പാക്കുമോ; വിശദാംശം നൽകുമോ
;
(
ഡി )
കായല്‍ത്തീരങ്ങള്‍
കയ്യേറുന്നത് കണ്ടെത്തുന്നതിന്
നിലവിലുള്ള സംവിധാനം
വിശദമാക്കുമോ; പ്രസ്തുത
സംവിധാനം കൂടുതൽ
കാര്യക്ഷമമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
5604.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുളങ്ങള്‍
നവീകരിക്കുന്നതുമായി
ബന്ധപ്പെട്ട് എന്തെങ്കിലും
പദ്ധതികള്‍ നിലവിലുണ്ടോ;
വിശദമാക്കാമോ;
(
ബി )
കുന്ദമംഗലം
നിയോജക മണ്ഡലത്തില്‍ 2016-21
കാലയളവില്‍ കുളങ്ങള്‍
നവീകരിക്കുന്നതിനുള്ള
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഏതെല്ലാം പദ്ധതികള്‍ക്കാണ്
ഭരണാനുമതി നല്‍കിയിരുന്നതെന്ന്
വിശദമാക്കാമോ?
5605.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ ചെങ്കല്‍
പഞ്ചായത്തിലെ വലിയകുളത്തില്‍
ധനകാര്യ വകുപ്പിന്റെ പ്രത്യേക
ഫണ്ട് ഉപയോഗിച്ച് നടപ്പില്‍
വരുത്തുന്ന വികസന
പ്രവൃത്തികളുടെ ടെണ്ടര്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
എങ്കില്‍
പ്രവൃത്തി എപ്പോള്‍ തുടങ്ങാന്‍
കഴിയും എന്ന് വിശദമാക്കാമോ?
5606.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയിലെ കനാലുകളുടെയും
ഇടത്തോടുകളുടെയും
നവീകരണത്തിനായി നടന്നുവരുന്ന
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കാമോ; മണ്ഡലം തിരിച്ച്
വിവരങ്ങള്‍ നല്‍കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ക്കായി
ചെലവഴിക്കുന്ന തുകയെത്രയെന്ന്
വ്യക്തമാക്കാമോ?
5607.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലാ
നിയോജകമണ്ഡലത്തിലെ
മീനച്ചിലാറ്റിലേയ്ക്ക്
എത്തിച്ചേരുന്ന പ്രധാന
കൈവഴികള്‍ രേഖകളിലെ അളവുകള്‍
പ്രകാരം വീതിയും ആഴവും കൂട്ടി
സംരക്ഷിക്കുന്നതിനു് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
5608.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടിലെ
മംഗലം മാണിക്കമംഗലം കായല്‍
പാടശേഖരത്തില്‍ രണ്ടാമതും മട
വീണത് മൂലം കൃഷി ഇറക്കാന്‍
കഴിയാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
മടകുത്തുവാന്‍ അടിയന്തരമായി
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
പാടശേഖരങ്ങളില്‍
മടവീഴ്ച തടയുന്നതിന് പ്രത്യേക
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
പാടശേഖരങ്ങളുടെ
പുറംബണ്ട് ബലപ്പെടുത്തുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
വ്യക്തമാക്കാമോ?
5609.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടിലെ
പാടശേഖരങ്ങളില്‍ മടവീഴ്ച മൂലം
കൃഷി ചെയ്യാന്‍ കഴിയാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ അടിയന്തരമായി
മടകുത്തി നല്‍കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
മടകുത്തുന്നതിന്റെ
പണം യഥാസമയം ലഭിക്കാതെ വരുന്നത്
മൂലം പാടശേഖരസമിതികള്‍
നേരിടുന്ന ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
5610.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോവളം
നിയോജകമണ്ഡലത്തിലെ കല്ലിയൂർ
ഗ്രാമപഞ്ചായത്തിൽ വിഴിഞ്ഞം
ബ്രാഞ്ച് ചാനലിന്റെ 7100
ചെയ്‌നേജിൽ ഉള്ള കട്ട്
&കവറിൽ ഇരുവശത്തേയും
മണ്ണിടിഞ്ഞു വീണ് കനാൽ ബണ്ട്
റോഡ് അപകടാവസ്ഥയിലായതിനാലും
ചാനലിൽ നിന്നും വളരെ
ഉയരത്തിലാണ് കനാൽ ബണ്ട് റോഡ്
സ്ഥിതി ചെയ്യുന്നത് എന്നതിനാലും
വാഹനങ്ങൾ കനാലിലേക്ക്
വീഴുന്നതിനും യാത്രക്കാർക്കും
പ്രദേശവാസികൾക്കും അപകടം
ഉണ്ടാകുന്നതിനുമുള്ള സാധ്യത
പരിഗണിച്ച് ഈ കട്ട്&കവർ
ന്റെ ഇന്‍ലെറ്റ് &
ഔട്ട്ലെറ്റ് നീളം കൂട്ടി കനാലും
റോഡും
സംരക്ഷിക്കുന്നതിനാവശ്യമായ
നടപടികൾ സ്വീകരിക്കുമോ?
5611.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മൂവാറ്റുപുഴ
വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ
മുടങ്ങിക്കിടക്കുന്ന കാരിക്കോട്
ഡിസ്ട്രിബ്യൂട്ടറിയുടെ
സബ്കനാല്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനായി
മന്ത്രിതല യോഗത്തിന്റെ
തീരുമാനപ്രകാരം ആവശ്യമായ
ഡി.പി.ആര്‍, എം.വി.ഐ.പി.
സുപ്രണ്ടിംഗ് എഞ്ചിനീയര്‍
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(
സി )
2011-12
കാലഘട്ടത്തില്‍ എഗ്രിമെന്റ്
വച്ച ആറ് റീച്ചുകളുടെയും
നിര്‍മ്മാണ പുരോഗതി
വിവരിക്കാമോ; ഇപ്പോള്‍
നടക്കുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
മുടങ്ങിക്കിടക്കുന്ന പണികള്‍
പൂര്‍ത്തീകരിക്കാന്‍
വകുപ്പുതലത്തില്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ഡി )
മുളക്കുളം
പഞ്ചായത്തില്‍
മുടങ്ങിക്കിടക്കുന്ന പദ്ധതി
പണികള്‍ കാരണം ജനങ്ങള്‍
ദുരിതത്തിലായിരിക്കുന്ന
അവസ്ഥയ്ക്ക് പരിഹാരം
കണ്ടെത്തുമോ; കനാല്‍
മുറിച്ചിട്ടിരിക്കുന്നതു മൂലം
വിവിധ സ്ഥലങ്ങളിൽ അപകടാവസ്ഥ
നിലനില്‍ക്കുന്ന സാഹചര്യം
പരിഹരിക്കുന്നതിന് ജലസേചന
വകുപ്പ് എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(
ഇ )
നവീന
സാങ്കേതിക രീതി ഉപയോഗിച്ച്
കാരിക്കോട് ഉപകനാല്‍
പൂര്‍ത്തിയാക്കുന്നതിന്
മുന്‍ഗണന നല്‍കുമോ;
(
എഫ് )
കനാല്‍
ബണ്ട് റോഡുകള്‍ പലഭാഗത്തും
തകര്‍ന്ന് കിടക്കുന്നത്
നന്നാക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വിവിധ
സ്ഥലങ്ങളില്‍ പരിഗണിക്കാനുള്ള
മിസ്സിംഗ് ലിങ്കിന്റെ
ഭാഗങ്ങളില്‍ ആവശ്യമായ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
തൃപ്തികരമായി
പൂര്‍ത്തീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
5612.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയില്‍ കൃഷിക്കും
കുടിവെള്ളത്തിനുമായി
ആശ്രയിക്കുന്ന കുറ്റ്യാടി
ഇറിഗേഷന്റെ കനാലുകളുടെ
സംരക്ഷണത്തിനായി പ്ലാന്‍/
നോണ്‍ പ്ലാന്‍ ഫണ്ട്,
എസ്.ഡി.ആര്‍.എഫ്. ആര്‍.കെ.ഐ.
എന്നീ പദ്ധതികളില്‍
ഉള്‍പ്പെടുത്തി ഓരോ വര്‍ഷവും
എത്ര രൂപ വീതം
അനുവദിക്കുന്നുണ്ട് എന്ന വിവരം
ലഭ്യമാക്കുമോ;
(
ബി )
603
കി.മീ. ദെെര്‍ഘ്യം വരുന്ന
കനാല്‍ ശൃംഖലകളുടെ അടിയന്തര
അറ്റകുറ്റപണികള്‍ക്ക് ഈ തുക
മതിയാകുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
നിലവില്‍
വകയിരുത്തുന്ന തുക
മതിയാവുന്നില്ലെങ്കില്‍
ആവശ്യമായ തുക അനുവദിക്കുന്നതിന്
അടിയന്തര നടപടി സ്വീകരിക്കുമോ?
5613.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വടകര-മാഹി
കനാലിന്റെ ആദ്യ റീച്ചിലെ
മൂഴിക്കല്‍ ലോക്ക് കം
ബ്രിഡ്ജിലേക്കുള്ള അപ്രോച്ച്
റോഡിന്റെ പ്രവൃത്തിയുടെ
ടെണ്ടറിന് അംഗീകാരം
നല്‍കിയിട്ടുണ്ടോ; ടെന്‍ഡര്‍
നടപടികളുമായി ബന്ധപ്പെട്ട
വിശദവിവരങ്ങള്‍ നല്‍കാമോ;
(
ബി )
പ്രവൃത്തി
പൂര്‍ത്തീകരണത്തിന് ആവശ്യമായ
കാലയളവ് എത്രയാണെന്നും
പൂര്‍ത്തിയാക്കാന്‍
ഉദ്ദേശിക്കുന്ന തീയതി
എന്നാണെന്നും അറിയിക്കുമോ;
(
സി )
പ്രസ്തുത
അപ്രോച്ച് റോഡിന്റെ നീളവും
വീതിയും എത്രയെന്ന്
അറിയിക്കാമോ?
5614.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പരമ്പരാഗത
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിനും
നവീകരണത്തിനുമായുള്ള
കേന്ദ്രാവിഷ്കൃത പദ്ധതികൾ
സംസ്ഥാനം
പ്രയോജനപ്പെടുത്തുന്നുണ്ടോ;
ഉണ്ടെങ്കിൽ അവ ഏതെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(
ബി )
കേന്ദ്രം
ഇതിനായി അനുവദിച്ച
ഫണ്ടുപയോഗിച്ച് കൂത്തുപറമ്പ്
നിയോജകമണ്ഡലത്തിൽ നടത്തിയ
പ്രവൃത്തികളിൽ
പൂർത്തിയാകാത്തവയുണ്ടോ;
ഉണ്ടെങ്കിൽ അവ ഏതാണെന്നും
എന്താണ് കാരണമെന്നും
വ്യക്തമാക്കാമോ;
(
സി )
തോടുകളുടെയും
കുളങ്ങളുടെയും മറ്റ്
ജലസ്രോതസ്സുകളുടെയും സംരക്ഷണം
ഉറപ്പാക്കാൻ എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്ന്
വ്യക്തമാക്കാമോ; ഇതിനായി പുതിയ
പദ്ധതികൾ ആവിഷ്കരിക്കുമോ;
എങ്കിൽ അവ ഏതെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(
ഡി )
നീർത്തടങ്ങൾ
നിരവധിയുള്ളതും കാർഷിക
മേഖലയുമായ കൂത്തുപറമ്പ്
മണ്ഡലത്തിലെ കാർഷിക
മുന്നേറ്റങ്ങൾക്ക് സ്ഥായിയായ
സഹായമായി പരമ്പരാഗത
ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന്
പ്രത്യേക പാക്കേജ്
അനുവദിക്കുമോ; എങ്കിൽ
വിശദമാക്കാമോ?
5615.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട ചിമ്മിനി
ഡാമില്‍ നിലവില്‍
അറ്റകുറ്റപ്പണികള്‍
നടക്കുന്നുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
എന്തെല്ലാം പ്രവൃത്തികളാണ്
നടക്കുന്നതെന്നും
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്നും വിശദമാക്കുാമോ?
5616.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുല്ലപ്പെരിയാറിൽ
പുതിയ അണക്കെട്ട്
നിർമ്മിക്കുന്ന കാര്യം
പരിഗണനയിൽ ഉണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
എങ്കിൽ
ഇതുമായി ബന്ധപ്പെട്ട പദ്ധതിയുടെ
വിശദാംശങ്ങൾ നൽകുമോ;
(
സി )
പെരിയാർ
കടുവ സങ്കേതത്തിന്റെ പരിധിയിൽ
ആണോ നിർദ്ദിഷ്ട പദ്ധതി
നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്;
എങ്കിൽ പ്രസ്തുത പദ്ധതിയുമായി
ബന്ധപ്പെട്ട കേന്ദ്രാനുമതികൾ
ലഭ്യമാകുമെന്ന്
കരുതുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പുതിയ
ഡാം നിലവിൽ വരുമ്പോൾ അയൽ
സംസ്ഥാനങ്ങളുമായി ജലം
പങ്കുവയ്ക്കുന്നതു സംബന്ധിച്ച്
നിലവിലുള്ള കരാറുകളിൽ എന്തൊക്കെ
മാറ്റങ്ങളാണ് ഉണ്ടാവുകയെന്നും
ഇതിൽ സംസ്ഥാനം
സ്വീകരിച്ചിട്ടുള്ള നിലപാട്
എന്താണെന്നും വ്യക്തമാക്കുമോ?
5617.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടല്‍ഭിത്തി
നിര്‍മ്മിച്ചിടത്തെല്ലാം
തീരശോഷണം സംഭവിച്ചു എന്ന
വിദഗ‍്ധാഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
തീരശോഷണം
തടയാന്‍ ഒരേ രീതിയിലുള്ള
പരിഹാരങ്ങള്‍ക്ക് പകരം
ശോഷണത്തിന്റെ അടിസ്ഥാനത്തില്‍
വ്യത്യസ്ത മേഖലകളായി തിരിച്ച്
അനുയോജ്യമായ പ്രതിരോധ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
5618.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൈപ്പമംഗലം
നിയോജകമണ്ഡലത്തിൽ
കടലാക്രമണത്തിന് വിധേയമാകുന്ന
ഏതെല്ലാം ഭാഗത്താണ് പുതുതായി
പുലിമുട്ട് നിർമ്മിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതിന്റെ
തുടർ നടപടികള്‍
ഏതുഘട്ടത്തിലാണെന്നത്
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
5619.
ശ്രീ
സി എച്ച് കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2017-18
വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍
കിഫ്ബിയുടെ ധനസഹായത്തോടെ
കാസര്‍ഗോഡ് ജില്ലയിലെ ചിത്താരി
റെഗുലേറ്ററിന്റെ
മുകള്‍ഭാഗത്തായി പുതിയ
ഉപ്പുവെള്ള പ്രതിരോധ
റെഗുലേറ്റര്‍ നിര്‍മ്മാണം
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ബി )
ഇതിന്റെ
അടിസ്ഥാനത്തില്‍ എന്തെങ്കിലും
തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
സി )
ഇതിന്റെ
ഡി.പി.ആര്‍. തയ്യാറാക്കാന്‍
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(
ഡി )
പ്രസ്തുത
ഡി.പി.ആര്‍. കിഫ്ബിക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതുവരെ കിഫ്ബിക്ക്
സമര്‍പ്പിക്കാന്‍
സാധിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ഇ )
വര്‍ഷങ്ങളായി
ആവശ്യപ്പെടുന്ന പ്രസ്തുത പദ്ധതി
എന്ന് യാഥാര്‍ത്ഥ്യമാക്കാന്‍
സാധിക്കുമെന്ന് അറിയിക്കാമോ?
5620.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊടുങ്ങല്ലൂര്‍
നിയോജകമണ്ഡലത്തിലെ അന്നമനട
ഗ്രാമ പഞ്ചായത്തില്‍ ചാലക്കുടി
പുഴയ്ക്ക് കുറുകെ
പാലപുഴകടവില്‍ റഗുലേറ്റര്‍ കം
ബ്രിഡ്ജ് പണിയണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇതിനായി എന്തൊക്കെ നടപടികളാണ്
നാളിതുവരെ സ്വീകരിച്ചതെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും അറിയിക്കാമോ?
5621.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നബാര്‍ഡിന്റെ
സഹായത്തോടെ നടപ്പിലാക്കുന്ന
മഞ്ചേശ്വരം മണ്ഡലത്തിലെ ഷിറിയ
പുഴയ്ക്ക് കുറുകെയുള്ള
റെഗുലേറ്റര്‍ കം ബ്രിഡ്ജ്,
കുമ്പള കഞ്ചിക്കട്ട
റെഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നീ
പ്രവൃത്തികള്‍ നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ അടങ്കല്‍ തുക
എത്രയാണെന്നും പദ്ധതിയുടെ
വിശദാംശങ്ങളും അറിയിക്കുമോ;
പദ്ധതി യാഥാര്‍ത്ഥ്യമായാല്‍
ലഭിക്കുന്ന ഗുണഫലങ്ങള്‍
എന്തൊക്കെയെന്ന് വിശദമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് നടപ്പ്
വര്‍ഷം ഭരണാനുമതി,
സാങ്കേതികാനുമതി എന്നിവ
ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമോയെന്ന് അറിയിക്കുമോ;
വിശദമാക്കുമോ?
5622.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
റീ
ബില്‍ഡ് കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി ചമ്രവട്ടം
റെഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ
പാര്‍ശ്വഭിത്തി സംരക്ഷണത്തിന്
തുക അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഉണ്ടെങ്കില്‍
എത്ര കോടിയാണ് അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയുടെ പുരോഗതി
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ?
5623.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ കാരശ്ശേരി
പഞ്ചായത്തില്‍ ചെറുപുഴയ്ക്ക്
കുറുകെ നിര്‍മ്മിച്ച
തോട്ടക്കടവ് ആര്‍.സി.ബി.
പ്രവര്‍ത്തനക്ഷമമല്ലാത്തതിന്റെ
കാരണം വിശദമാക്കുമോ;
(
ബി )
പ്രദേശത്ത്
ജലക്ഷാമം നേരിടുന്ന
സാഹചര്യത്തില്‍ പ്രസ്തുത
ആര്‍.സി.ബി നവീകരിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
5624.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇറിഗേഷൻ
വകുപ്പിൽ സെക്കന്റ് ഗ്രേഡ്
ഓവർസീയർ (മെക്കാനിക്കൽ)
തസ്തികയിൽ നിന്നും ഫസ്റ്റ്
ഗ്രേഡ് ഓവർസീയർ തസ്തികയിലേക്ക്
പ്രമോഷൻ ലഭിച്ച് വരുമ്പോൾ തന്നെ
ഡിപ്ലോമ യോഗ്യത നേടിയിട്ടുള്ള
ജീവനക്കാരെ ഡിപ്ലോമ ഫസ്റ്റ്
ഗ്രേഡ് ഓവർസീയർ തസ്തികയിലേക്ക്
പരിഗണിക്കാറുണ്ടോ; ഏത് റൂൾ
പ്രകാരമാണ് അവരെ
പരിഗണിക്കുന്നത് എന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നിയമം സിവിൽ വിഭാഗത്തിനും
ബാധകമാണോ; അല്ലെങ്കിൽ
ബാധകമാകാത്തതെന്തുകൊണ്ട് എന്ന്
വ്യക്തമാക്കാമോ?
5625.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇറിഗേഷൻ
വകുപ്പിൽ സെക്കന്റ് ഗ്രേഡ്
ഓവർസീയർ (സിവിൽ) തസ്തികയിൽ
നിന്നും ഫസ്റ്റ് ഗ്രേഡ് ഓവർസീയർ
തസ്തികയിലേക്ക് പ്രമോഷൻ
ലഭിക്കുമ്പോള്‍ തന്നെ ഡിപ്ലോമ
യോഗ്യത നേടിയിട്ടുള്ള
ജീവനക്കാരെ അസിസ്റ്റന്റ്
എഞ്ചിനീയർ തസ്തികയിലേക്കുള്ള
പ്രമോഷന് പരിഗണിക്കാറുണ്ടോ;
എങ്കില്‍ എത് തീയതി വരെ
ഇത്തരത്തില്‍ പ്രമോഷൻ
നല്കിയെന്നും ആയതിന്റെ പ്രയോജനം
എത്ര പേർക്ക് ലഭിച്ചുവെന്നും
വ്യക്തമാക്കാമോ;
(
ബി )
ഡിപ്ലോമ
യോഗ്യത നേടിയിട്ടുള്ള പ്രസ്തുത
ജീവനക്കാരെ അസിസ്റ്റന്റ്
എഞ്ചിനീയർ തസ്തികയിലേക്കുള്ള
പ്രമോഷനിൽ നിന്നും
ഒഴിവാക്കിയിട്ടുണ്ടെങ്കില്‍
ഇപ്രകാരം ഒഴിവാക്കുന്നതിന് ചീഫ്
എഞ്ചിനീയർക്ക് അധികാരം
നല്‍കുന്ന സർക്കാർ ഉത്തരവോ
കത്തോ കോടതി ഉത്തരവോ
മറ്റേതെങ്കിലും നിർദ്ദേശങ്ങളോ
ഉത്തരവുകളോ നിലവിലുണ്ടോ; എങ്കിൽ
ആയതിന്റെ പകർപ്പുകൾ
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
സർക്കാർ ഉത്തരവോ കത്തോ കോടതി
ഉത്തരവോ മറ്റേതെങ്കിലും
നിർദ്ദേശങ്ങളോ ഉത്തരവുകളോ
ഇല്ലാതെ ഡിപ്ലോമ യോഗ്യത
നേടിയിട്ടുള്ള ജീവനക്കാരെ
ഫസ്റ്റ് ഗ്രേഡ് ഓവർസീയർ
തസ്തികയിലേക്കുള്ള പ്രമോഷന്‍
നല്‍കുന്നതില്‍ നിന്നും
ഒഴിവാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ എത്രപേരെ ഒഴിവാക്കി
എന്ന കണക്ക് നൽകാമോ;
(
ഡി )
ഇപ്രകാരം
ഡിപ്ലോമ യോഗ്യത നേടിയിട്ടുള്ള
ഫസ്റ്റ് ഗ്രേഡ് ഓവർസീയർമാരെ
ഡിപ്ലോമ ക്വാട്ടയിലെ
അസിസ്റ്റന്റ് എഞ്ചിനീയർ
തസ്തികയിലേക്കുള്ള പ്രമോഷനിൽ
നിന്നും ഒഴിവാക്കാമെന്നത്
സംബന്ധിച്ച് ഇറിഗേഷൻ ലോ
ഓഫീസറുടെയോ നിയമവകുപ്പിന്റെയോ
ഉപദേശം ലഭിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ; എങ്കിൽ പ്രസ്തുത
നിയമോപദേശത്തിന്റെ/ ബന്ധപ്പെട്ട
ഫയലിന്റെ പകർപ്പ് ലഭ്യമാക്കാമോ?
5626.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരള
വാട്ടര്‍ അതോറിറ്റിയില്‍
ജി-സ്പാര്‍ക്കില്‍
ഉള്‍പ്പെടുത്തി സ്ഥലംമാറ്റം
നടപ്പിലാക്കുമ്പോള്‍
ജീവനക്കാരുടെ ആശങ്കകള്‍
പരിഹരിക്കാന്‍ നടപടി
പൂര്‍ത്തിയാക്കിയിട്ടുണ്ടോ?
5627.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയിലെ ജലസേചന പദ്ധതികൾ
സമയബന്ധിതമായി
നടപ്പിലാക്കുന്നതിനും ഇതിന്റെ
പ്രവർത്തനങ്ങൾ
കാര്യക്ഷമമാക്കുന്നതിനുമായി
അസിസ്‌റ്റന്റ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കീഴിൽ കൂടുതൽ
സബ്ഡിവിഷനുകൾ ആരംഭിക്കണമെന്ന്
ഏതെങ്കിലും സമിതി ശിപാർശ
ചെയ്തിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
കാരാപ്പുഴ
ജലസേചന പദ്ധതിയുമായി
ബന്ധപ്പെട്ട ടൂറിസം പദ്ധതിയെ
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കാമോ ; പ്രസ്തുത ടൂറിസം
പദ്ധതിയുടെ ചുമതല
നിർവ്വഹിക്കുന്നതിനായി ഒരു
സബ്ഡിവിഷൻ ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
5628.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
നിയോജക മണ്ഡലത്തില്‍
വെള്ളപ്പൊക്കവും കാലപ്പഴക്കവും
മൂലം കേടുപാടുകള്‍ വന്ന വിവിധ
ലിഫ്റ്റ് ഇറിഗേഷന്‍
പദ്ധതികളുടെ വിശദാംശം നല്‍കുമോ;
(
ബി )
അവ
പുന:സ്ഥാപിക്കുവാന്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
5629.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തില്‍ കടമ്പഴിപ്പുറം
വില്ലേജില്‍ ബ്ലോക്ക് നമ്പര്‍
77-ല്‍ ഐ.പി.229 സര്‍വ്വേ
നമ്പറിലെ കാഞ്ഞിരപ്പുഴ
ഇറിഗേഷന്‍ പ്രോജക്ടിന്റെ
കൈവശമുള്ള ഏകദേശം 18 സെന്റ്
സ്ഥലം കെ.എസ്.ഇ.ബി. ക്ക് സബ്
സ്റ്റേഷന്‍
നിര്‍മ്മിക്കുന്നതിന്
എന്‍.ഒ.സി. നല്‍കുന്നതുമായി
ബന്ധപ്പെട്ട ഫയല്‍ നടപടികള്‍
ഏത് ഘട്ടത്തിലാണ്;
(
ബി )
ഇതിനാവശ്യമായ
നടപടി അടിയന്തരമായി
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
5630.
ശ്രീ.
പി. ടി. തോമസ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുട്ടനാട്
പാക്കേജ് പ്രകാരം ജലവിഭവ
വകുപ്പ് വഴി എന്തൊക്കെ
പദ്ധതികളാണ് കഴിഞ്ഞ സർക്കാർ
നടപ്പിലാക്കിയതെന്ന്
അറിയിക്കുമോ;
(
ബി )
കുട്ടനാട്ടിലെ
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ
പ്രസ്തുത പദ്ധതികൾക്ക്
സാധിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കാമോ;
(
സി )
പാടശേഖരത്തിലെ
പുറംബണ്ട് സംരക്ഷണം, ഓണാട്ടുകര
നീർത്തടങ്ങളിലെ വെള്ളപ്പൊക്ക
നിവാരണം, തണ്ണീര്‍മുക്കം ബണ്ട്
നവീകരണം, തോട്ടപ്പള്ളി സ്പിൽവേ
നവീകരണം എന്നിവയ്ക്കായി കഴിഞ്ഞ
സർക്കാർ സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
5631.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടി
നിയോജകമണ്ഡലത്തില്‍ മെെനര്‍
ഇറിഗേഷന്‍ വിഭാഗം നടത്തുന്ന
വിവിധ പദ്ധതികള്‍
ഏതെല്ലാമാണെന്നും ഓരോ
പദ്ധതിയുടെയും നിലവിലെ സ്ഥിതി
എന്താണെന്നും അറിയിക്കാമോ;
(
ബി )
ഏതെങ്കിലും
പദ്ധതികള്‍ അനന്തമായി
നീണ്ടുപോകുന്നുണ്ടോ എന്നും
ഉണ്ടെങ്കില്‍ അതിന്റെ കാരണവും
വ്യക്തമാക്കാമോ?
5632.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പിറവം
നിയോജകമണ്ഡലത്തില്‍ ജലസംഭരണശേഷി
നഷ്ടപ്പെട്ട കുളങ്ങളുടെയും
ടാങ്കുകളുടെയും വിവരശേഖരണം
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(
ബി )
കൊച്ചിൻ
ഷിപ്പ്യാർഡിന്റെ സി.എസ്.ആര്‍.
ഫണ്ടിന്റെ സഹായത്തോടെ ഏതെല്ലാം
ജലസ്രോതസ്സുകളാണ്
നവീകരിച്ചതെന്ന് വിശദമാക്കുമോ;
(
സി )
ഭൂജല
വകുപ്പിന്റെ ഭൂജലസംപോഷണവും
സംരക്ഷണവും എന്ന പദ്ധതിയില്‍
ഉള്‍പ്പെടുത്തി 0.1 ഹെക്ടറിന്
താഴെ വിസ്തൃതിയുള്ള എത്ര
കുളങ്ങള്‍ പ്രസ്തുത
മണ്ഡലത്തില്‍
നവീകരിച്ചിട്ടുണ്ടെന്നും ഇനി
ഏതെല്ലാം നവീകരിക്കാനുണ്ടെന്നും
വിശദമാക്കാമോ?
5633.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാറശാല
നിയോജകമണ്ഡലത്തില്‍ ജലസേചന
വകുപ്പ് മുഖാന്തരം
നടപ്പിലാക്കുന്നതിനായി 2018
മുതല്‍ 2021 വരെ ഭരണാനുമതി
ലഭിച്ചതും നിര്‍വ്വഹണം
പുരോഗമിക്കുന്നതുമായ
പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന്
അവയുടെ നിലവിലെ സ്ഥിതി സഹിതം
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
പാറശാല
നിയോജക മണ്ഡലത്തില്‍
കുന്നത്തുകാല്‍
ഗ്രാമപഞ്ചായത്തിലെ മൂവേരിക്കര
വാര്‍ഡില്‍ മൂവേരിക്കര തോടിന്
സമീപത്തെ സംരക്ഷണഭിത്തി
കാലഹരണപ്പെട്ട് സമീപത്തെ
വീടുകളുടെ നിലനില്‍പ്പ്
അപകടാവസ്ഥയിലായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
സംരക്ഷണഭിത്തി
പുനര്‍നിര്‍മ്മിക്കുന്നതിനായി
മൈനര്‍ ഇറിഗേഷന്‍ വിഭാഗം
സമര്‍പ്പിച്ച
എസ്റ്റിമേറ്റിന്‍മേല്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടികള്‍
എന്തൊക്കെയാണെന്ന് അറിയിക്കാമോ;
എസ്റ്റിമേറ്റിന്റെ വിശദാംശം
അറിയിക്കാമോ;
(
ഡി )
സംരക്ഷണഭിത്തി
പുനര്‍നിര്‍മ്മിക്കുന്ന
പ്രവൃത്തി അടിയന്തര
പ്രാധാന്യത്തോടെ
നിര്‍വഹിക്കുന്നതിനുള്ള തുടര്‍
നടപടികള്‍ സ്വീകരിക്കാമോ?
5634.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രളയാനന്തരം
സംസ്ഥാനത്തെ
ഭൂഗര്‍ഭജലനിരപ്പിലുണ്ടായിട്ടുള്ള
വ്യതിയാനത്തെ സംബന്ധിച്ച് ഈ
സര്‍ക്കാര്‍ എന്തെങ്കിലും
പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ;
(
ബി )
വന്‍കിട
കുടിവെള്ള കമ്പനികള്‍
ഭൂഗര്‍ഭജലം അനിയന്ത്രിതമായി
ചൂഷണം ചെയ്യുന്നത്
നിയന്ത്രിക്കാന്‍
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഭൂഗര്‍ഭജലനിരപ്പ്
താഴുന്നത് ജലസേചനത്തിനും
കുടിവെള്ളത്തിനും ക്ഷാമവും
മറ്റ് പരിസ്ഥിതികാഘാതങ്ങളും
സൃഷ്ടിക്കുന്ന ഗൗരവതരമായ അവസ്ഥ
മനസ്സിലാക്കി എന്തെല്ലാം
മുന്‍കരുതലുകളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ഡി )
സംസ്ഥാനത്തെ
ഏതെല്ലാം ജില്ലകളിലാണ്
ഭൂഗര്‍ഭജലവിതാനത്തില്‍ കുറവ്
കണ്ടുവരുന്നതെന്നും
ജലവിതരണത്തിലെ
ഏറ്റക്കുറച്ചിലുകള്‍
കണ്ടെത്തുന്നതിന് എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്നും അറിയിക്കാമോ?
5635.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂഗര്‍ഭ ജലത്തിന്റെ വിനിയോഗ
നിയന്ത്രണത്തിനും
പരിപോഷണത്തിനുമായി എന്തെല്ലാം
പദ്ധതികളാണ് ജലവിഭവ വകുപ്പ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
ഭൂജലത്തിന്റെ
ഫലപ്രദമായ വിനിയോഗം, സംരക്ഷണം
എന്നീ വിഷയങ്ങളില്‍
പൊതുജനങ്ങള്‍ക്കും
ജനപ്രതിനിധികള്‍ക്കും മറ്റ്
വിഭാഗങ്ങള്‍ക്കും അവബോധം
സൃഷ്ടിക്കുന്നതിനായി എന്തെല്ലാം
പരിപാടികളാണ്
നടപ്പിലാക്കിവരുന്നത്;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
കുടിവെള്ള ലഭ്യത ഇല്ലാത്ത
സ്ഥലങ്ങളില്‍ ഭൂഗര്‍ഭ
ജലാധിഷ്ഠിത കുടിവെള്ള പദ്ധതി
നടപ്പിലാക്കിവരുന്നുണ്ടോ;
വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(
ഡി )
ജല
ഗുണനിലവാരം
നിര്‍ണ്ണയിക്കുന്നതിനും
സമൂഹത്തില്‍ ഇത് സംബന്ധിച്ച്
അവബോധം സൃഷ്ടിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
5636.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ജപ്പാന്‍ കുടിവെള്ള പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
പ്രസ്തുത പദ്ധതി ഏതെല്ലാം
മേഖലയിലേക്ക്
വ്യാപിപ്പിക്കുന്നതിനാണ്
സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(
ബി )
ഭൂഗര്‍ഭ
ജലവകുപ്പിനെ
ആധുനികവല്‍ക്കരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു എന്ന്
വിശദമാക്കാമോ?
5637.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
നിയോജകമണ്ഡലത്തില്‍
ഉപയോഗശൂന്യവും അപകടകരവുമായ
അവസ്ഥയിലുള്ള കുഴല്‍ കിണറുകള്‍
ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
(
ബി )
ആയതിന്റെ
വിശദവിവരങ്ങള്‍ നല്‍കാമോ;
(
സി )
ഇവ
ഉപയോഗപ്രദമാക്കി സംരക്ഷിക്കാന്‍
വേണ്ട നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
5638.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂഗര്‍ഭ ജലനിരപ്പ്
സന്തുലനാവസ്ഥയില്‍ എത്തിച്ച്
ജലസംരക്ഷണവും പരിസ്ഥിതി
സന്തുലനാവസ്ഥയും
ഉറപ്പുവരുത്താനും അതിലൂടെ
അന്തരീക്ഷ ഊഷ്മാവ്
വര്‍ദ്ധിക്കാതെ
സംരക്ഷിക്കാനുമായി നടത്തി
വരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതിന്റെ
ഭാഗമായി എറണാകുളം ജില്ലയില്‍
നടത്തിവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും ജില്ലയിലെ
ഭൂഗര്‍ഭ ജലനിരപ്പ് സംബന്ധിച്ച
വിശദാംശങ്ങളും വ്യക്തമാക്കുമോ?
5639.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന
ശേഷം വെള്ളക്കരം എത്ര തവണ
വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഓരോ
സ്ലാബിന്റെയും
നിലവിലുണ്ടായിരുന്ന നിരക്കും
വര്‍ദ്ധിപ്പിച്ച നിരക്കും
സംബന്ധിച്ച വിശദാംശം നല്‍കുമോ?
5640.
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വാട്ടര്‍
അതോറിറ്റിയുടെയും പൊതുമരാമത്ത്
വകുപ്പിന്റെയും ഷെഡ്യൂള്‍
റേറ്റ് തമ്മില്‍
വ്യത്യാസമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പൊതുമരാമത്ത്
റോഡില്‍ കട്ടിങ്ങിനും മറ്റ്
പ്രവൃത്തികള്‍ക്കും അനുവാദം
എടുക്കുമ്പോള്‍ ഈ റേറ്റ്
വ്യത്യാസം ഒരു സാങ്കേതിക
പ്രശ്‌നമായി മാറുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
എങ്കില്‍
പ്രസ്തുത റേറ്റ് ഏകീകരിച്ച്
കാലങ്ങളായുള്ള തര്‍ക്കത്തിന്
പരിഹാരമുണ്ടാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
5641.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചെറുതാഴം,
കുഞ്ഞിമംഗലം എന്നീ
ഗ്രാമപഞ്ചായത്തുകളില്‍
കുടിവെള്ളമെത്തിക്കുന്ന
പദ്ധതിക്ക് കിഫ്ബിയില്‍ നിന്നും
എത്ര രൂപയുടെ ധനകാര്യ
അനുമതിയാണ് ലഭിച്ചതെന്ന്
അറിയിക്കുമോ; വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് ടെണ്ടര്‍ സേവിംഗ്സ്
ഉള്‍പ്പെടെ എത്ര രൂപ
ബാക്കിയുണ്ട് എന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
ഗ്രാമപഞ്ചായത്തുകളിലെ ഭൂരിഭാഗം
ഗ്രാമീണ റോഡുകളും പൈപ്പ്
ഇട്ടതിനാല്‍ തകര്‍ന്നു
കിടക്കുന്നത് പരിഗണിച്ച്
ബാക്കിയുള്ള തുക ഉപയോഗിച്ച്
തകര്‍ന്ന കിടക്കുന്ന റോഡുകള്‍
അഭിവൃദ്ധിപ്പെടുത്തുന്നതിന്
റോഡ് പുനര്‍നിര്‍മ്മാണ
പ്രവൃത്തികള്‍ കൂടി പദ്ധതിയുടെ
എസ്റ്റിമേറ്റില്‍
ഉള്‍പ്പെടുത്തുന്നതിന്
കിഫ്ബിയില്‍ നിന്നും അനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
5642.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വള്ളിക്കുന്ന്
മണ്ഡലത്തിലെ മൂന്നിയൂര്‍
പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ
കിണര്‍ നിര്‍മ്മാണവുമായി
ബന്ധപ്പെട്ടുണ്ടായ
പ്രശ്നങ്ങളില്‍ തീര്‍പ്പ്
കല്‍പ്പിച്ചുകൊണ്ട് ജില്ലാ
കളക‍്ടര്‍ പുറപ്പെടുവിച്ച
ഉത്തരവില്‍ പുഴയിലേക്കുള്ള റോഡ്
അഞ്ച് മീറ്റര്‍ വീതിയില്‍
നിര്‍മ്മിക്കണമെന്നുള്ള വ്യവസ്ഥ
ഉണ്ടായിരുന്നതിനാല്‍ നേരത്തെ
നിര്‍മ്മിച്ച കിണറിന്റെ പകുതി
ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് റോഡ്
സൗകര്യം ഒരുക്കുന്നതിന് നിലവിലെ
ഡി.പി.ആര്‍. ല്‍ ഭേദഗതി
വരുത്തണമെന്നുള്ള
നിര്‍ദ്ദേശത്തിന്‍മേല്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
5643.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ
സ്ഥാപന ഫണ്ട്, ലോക ബാങ്ക്
ഫണ്ട്, എം.എല്‍.എ. ഫണ്ട്, മറ്റ്
സര്‍ക്കാര്‍ ഫണ്ടുകള്‍ എന്നിവ
ഉപയോഗിച്ച് നിലവില്‍
നടപ്പിലാക്കി വരുന്ന വിവിധ
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(
ബി )
ഇവയില്‍
ഏതെങ്കിലും പദ്ധതികള്‍ക്ക്
അറ്റകുറ്റപ്പണികള്‍ നടത്തേണ്ട
ആവശ്യമുണ്ടോ; വിശദാംശങ്ങള്‍
അറിയിക്കുമോ?
5644.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കുടിവെള്ള വിതരണ മേഖലയില്‍ എത്ര
പുതിയ പൈപ്പ് കണക്ഷന്‍
നല്‍കിയിരുന്നുവെന്ന്
അറിയിക്കാമോ;
(
ബി )
ജലജീവന്‍
മിഷന്‍ പ്രകാരം സംസ്ഥാനത്ത്
എത്ര കുടുംബങ്ങള്‍ക്ക്
കുടിവെള്ളം ലഭ്യമാക്കാനാണ്
ഉദ്ദേശിക്കുന്നത്; ഇതുവരെയായി
എത്ര കുടുംബങ്ങള്‍ക്ക്
കുടിവെള്ളം
ലഭ്യമാക്കിയിട്ടുണ്ട്; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയില്‍ കേന്ദ്രവിഹിതം,
സംസ്ഥാന വിഹിതം, പഞ്ചായത്ത്
വിഹിതം, ഗുണഭോക്തൃ വിഹിതം
എന്നിവ എത്ര ശതമാനം വീതമാണെന്ന്
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു
കുടിവെള്ള കണക്ഷന്‍
നല്‍കുന്നതിന് പരമാവധി എത്ര രൂപ
ചെലവഴിക്കാനാകും; വിശദമാക്കാമോ?
5645.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോഴിക്കോട്
നഗരത്തിലെ ജപ്പാന്‍ ബാങ്ക്
ഫോര്‍ ഇന്റര്‍നാഷണല്‍
കോ-ഓപ്പറേഷന്‍ കുടിവെള്ള
പദ്ധതികളുടെ പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
നിലവില്‍
വിതരണ മേഖലയിലേക്ക്
പൂര്‍ണ്ണമായി പ്രസ്തുത പദ്ധതി
വഴിയുള്ള ജലവിതരണം കണക്ട്
ചെയ്ത് കഴിഞ്ഞിട്ടുണ്ടോ;
(
സി )
പ്രസ്തുത
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
5646.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ ജലസേചന വകുപ്പിന്റെ
അധീനതയില്‍ ഉള്ള ഭൂമിയുടെ
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഭൂമിയുടെ
അതിരുകള്‍ വ്യക്തമായി
അടയാളപ്പെടുത്തി വയ്ക്കുന്നതിന്
എന്തൊക്കെ സംവിധാനങ്ങളാണ്
നിലവില്‍ ഉള്ളത്
എന്നറിയിക്കാമോ;
(
സി )
പ്രസ്തുത
ഭൂമിയോട് ചേര്‍ന്ന്
താമസിക്കുന്നവരുടെ അതിര്‍ത്തി
സംബന്ധമായ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികള്‍ ആണ് വകുപ്പ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഭൂമി
കൈയ്യേറ്റങ്ങള്‍ ബോധ്യപ്പെടുന്ന
പക്ഷം ആയത് കൈകാര്യം
ചെയ്യുന്നതിന് ഏതൊക്കെ
ഉദ്യോഗസ്ഥരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്
എന്നറിയിക്കാമോ; മുന്‍കാല ഭൂമി
കൈയ്യേറ്റങ്ങള്‍ക്ക് നിലവിലെ
ഉദ്യോഗസ്ഥര്‍
ഉത്തരവാദികളാകുമോയെന്നറിയിക്കാമോ;
(
ഇ )
ഇത്തരത്തില്‍
ഏതെങ്കിലും ഭൂമി
കൈയ്യേറ്റങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെയെന്നും,
തുടര്‍ന്നു സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയെന്നും
വിശദവിവരങ്ങള്‍ സഹിതം
വ്യക്തമാക്കാമോ?
5647.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിൽ ജലജീവൻ മിഷൻ ഗ്രാമീണ
കുടിവെള്ള പദ്ധതി
നടപ്പിലാക്കുന്ന പഞ്ചായത്തുകൾ
ഏതൊക്കെ എന്ന് അറിയിക്കാമോ ;
(
ബി )
പദ്ധതി
പ്രകാരം ഓരോ പഞ്ചായത്തിലും
കുടിവെള്ള സൗകര്യം
എത്രപേർക്കാണ് നൽകാൻ
ഉദ്ദേശിക്കുന്നതെന്നും പദ്ധതി
നടപ്പിലാക്കുന്നത്
എപ്രകാരമാണെന്നും
വിശദീകരിക്കാമോ ?
5648.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എടത്തിരുത്തി
ഗ്രാമപഞ്ചായത്തിലെ കുടിവെള്ള
പ്രശ്നം പരിഹരിക്കുന്നതിന്
വേണ്ടി എം.എൽ.എ ആസ്തി വികസന
നിധിയിൽ നിന്നും ഫണ്ട്
അനുവദിച്ച് നിർമ്മാണം ആരംഭിച്ച
പദ്ധതിയായ രാമൻകുളം വാട്ടർ
സപ്ലൈ സ്കീമിന്റെ നിർമ്മാണം
അനന്തമായി നീണ്ടുപോകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
(
ബി )
പ്രസ്തുത
പദ്ധതി അടിയന്തരമായി
പൂർത്തയാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നതെന്ന്
അറിയിക്കുമോ ;
(
സി )
നിർമ്മാണം
ഏറ്റെടുത്ത് പാതിവഴിയിൽ
ഉപേക്ഷിച്ചു പോകുന്ന ഇത്തരം
പദ്ധതികളുടെ കരാറുകാർക്കെതിരെ
സ്വീകരിക്കുന്ന നടപടികൾ
എന്തെല്ലാമാണെന്ന് അറിയിക്കുമോ?
5649.
ശ്രീ
. പി . ഉബൈദുള്ള
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
എ കെ എം അഷ്റഫ്
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മാലിന്യപ്രശ്നങ്ങള്‍ക്ക് ശാശ്വത
പരിഹാരം കാണാന്‍ ലക്ഷ്യംവെച്ച്
ആരംഭിച്ചിട്ടുള്ള സ്വിവറേജ്
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(
ബി )
കേന്ദ്രസര്‍ക്കാരിന്റെ
അമൃത് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കിവരുന്ന സ്വിവറേജ്
പ്ലാന്റുകളുടെ നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ഏതെല്ലാം ഭാഗങ്ങളിലാണ് പദ്ധതി
നടപ്പാക്കുന്നത്; കൂടുതല്‍
നഗരപ്രദേശങ്ങളെ
ഉള്‍പ്പെടുത്തുവാനും ഗാര്‍ഹിക
സ്വിവറേജ്
മാലിന്യപ്രശ്നങ്ങള്‍ക്ക് ശാശ്വത
പരിഹാരം കാണുവാനും
സത്വരനടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
5650.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ആദിവാസി ഊരുകളില്‍
കുടിവെള്ള വിതരണത്തിനായി കേരള
വാട്ടര്‍ അതോറിറ്റി എത്ര
പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടെന്നും എത്ര
രൂപ വീതമാണ് ചെലവഴിച്ചതെന്നും
അറിയിക്കാമോ?
5651.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടിലെ
ജനങ്ങള്‍ നേരിടുന്ന കുടിവെള്ള
പ്രശ്നം
പരിഹരിക്കുന്നതിനുവേണ്ടി മുൻ
സർക്കാർ പ്രഖ്യാപിച്ച സമഗ്ര
കുടിവെള്ള പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കുമോ; പ്രസ്തുത
പദ്ധതി ഫലപ്രദമായി
നടപ്പിലാക്കാൻ
സാധിക്കാത്തതിന്റെ കാരണം
അറിയിക്കുമോ?
5652.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കടല്‍ ജലം ശുദ്ധീകരിച്ച്
വേര്‍തിരിക്കാനും ശുദ്ധജല ലഭ്യത
ഉറപ്പാക്കാനും
കൈക്കൊണ്ടിട്ടുള്ള നടപടികള്‍
വിശദമാക്കുമോ;
(
ബി )
ഇതിനായി
പ്രത്യേക പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍
നടപടി സ്വീകരിക്കുമോ;
(
സി )
സംസ്ഥാനത്ത്
ശുദ്ധജല ലഭ്യത
ഉറപ്പാക്കുന്നതിന് നിലവിലുള്ള
മാര്‍ഗ്ഗങ്ങള്‍ വിശദമാക്കുമോ ;
(
ഡി )
ജല
ജീവന്‍ മിഷന്‍ പ്രകാരം
നാളിതുവരെ എത്ര കുടിവെള്ള
കണക്ഷന്‍ നല്‍കിയെന്നത് ജില്ല
തിരിച്ച് വ്യക്തമാക്കുമോ?
5653.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ജലജീവൻ
മിഷന്റെ സഹായത്തോടെ മലങ്കര
ഡാമിൽനിന്നുള്ള ജലം
ഉപയോഗപ്പെടുത്തി പൂഞ്ഞാർ
നിയോജകമണ്ഡലത്തിൽ സമഗ്ര
കുടിവെള്ള പദ്ധതി ആവിഷ്കരിക്കാൻ
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
5654.
ശ്രീ.
കെ.എം.സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജല
ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ
ബാലുശ്ശേരി മണ്ഡലത്തിലെ
ഏതെല്ലാം പഞ്ചായത്തുകളിലാണ്
വാട്ടര്‍ അതോറിറ്റി
എല്ലാവര്‍ക്കും കുടിവെളളം
ലഭ്യമാക്കാന്‍ ആലോചിക്കുന്നത്;
ഇതിന്റെ വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ആകെ ചെലവിന്റെ
പതിനഞ്ച് ശതമാനം പഞ്ചായത്തുകള്‍
വഹിക്കണമെന്ന നിബന്ധന,
താരതമ്യേന വരുമാനം കുറഞ്ഞ ചെറിയ
പഞ്ചായത്തുകള്‍ക്ക്
സാമ്പത്തികമായി വലിയ പ്രയാസം
ഉണ്ടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍ തയ്യാറാവുമോ;
വ്യക്തമാക്കുമോ?
5655.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൽപ്പറ്റ
നിയോജക മണ്ഡലത്തിൽ
നടപ്പിലാക്കിവരുന്ന ജലനിധി
രണ്ടാം ഘട്ടത്തിന്റെ
പ്രവർത്തനങ്ങൾ അവലോകനം
ചെയ്തിട്ടുണ്ടോ; വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്നതിനു
വേണ്ടി ഇതുവരെ അനുവദിച്ച തുക
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
നടപ്പിലാക്കുന്നതിൽ കാലതാമസം
നേരിടുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
5656.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജല
ജീവന്‍ മിഷന്‍ മുഖേന എത്ര
കുടിവെള്ള കണക്ഷനുകളാണ്
കുറ്റ്യാടി മണ്ഡലത്തില്‍
നല്കാന്‍ ഉദ്ദേശിക്കുന്നതെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ അവസ്ഥ
എന്തെന്നും പദ്ധതി എന്ന്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
കണക്ഷന് ഗുണഭോക്താവ്
അടക്കേണ്ടുന്ന തുക എത്രയെന്ന്
അറിയിക്കാമോ;
(
ഡി )
പദ്ധതിയുടെ
മെയ്ന്റനന്‍സ് ഏതുതരത്തിലാണ്
നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഇതിന് ആവശ്യമായ
തുക കണ്ടെത്തുന്നത്
സംബന്ധിച്ചുള്ള തീരുമാനങ്ങള്‍
അറിയിക്കാമോ;
(
ഇ )
നിലവിലെ
കുടിവെള്ള പദ്ധതികള്‍ ജലജീവന്‍
മിഷനുമായി
ബന്ധപ്പെടുത്തുന്നതിന്
പദ്ധതികള്‍ ഉണ്ടോ; എങ്കില്‍
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
5657.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ മഞ്ചേശ്വരം
ഗ്രാമപഞ്ചായത്തിലെ തീരദേശ
മേഖലകളിലെ ജനങ്ങള്‍ രൂക്ഷമായ
കുടിവെള്ളക്ഷാമം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇത്
പരിഹരിക്കുന്നതിന് ഏതെങ്കിലും
പദ്ധതിയുമായി ബന്ധപ്പെട്ട
പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ;
വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?
5658.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ജലജീവന്‍
മിഷന്‍ നടപ്പിലാക്കുമ്പോള്‍
നിലവിലുള്ള അടിസ്ഥാന
സംവിധാനങ്ങളുടെ പോരായ്മ
കൈകാര്യം ചെയ്യുന്നതിനാവശ്യമായ
ജീവനക്കാരുടെ ലഭ്യത,
പുനര്‍വിന്യാസം, ഓഫീസുകളിലെ
അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത
തുടങ്ങിയവ ഉറപ്പാക്കാനുള്ള
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനു വേണ്ട
നടപടികള്‍ സ്വീകരിക്കാമോ;
(
ബി )
ജലജീവന്‍
മിഷന്‍ നടപ്പിലാക്കുമ്പോള്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് വരുന്ന
ബാധ്യതകളെക്കുറിച്ചുള്ള
ആശങ്കകള്‍ പരിഹരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ?
5659.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജലവിഭവ
വകുപ്പ് ഏറ്റെടുത്ത്
നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ
മുഖേന പട്ടാമ്പി മണ്ഡലത്തിൽ
നടപ്പിലാക്കുന്ന പദ്ധതികളുടെ
വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
(
ബി )
പട്ടാമ്പി
മണ്ഡലത്തിൽ ഈ പദ്ധതി
നടപ്പിലാക്കുന്നതിന്
പ്രതീക്ഷിക്കുന്ന ചെലവ്
എത്രയാണെന്ന് വിശദീകരിക്കാമോ;
(
സി )
പട്ടാമ്പി
മണ്ഡലത്തിൽ എത്ര ഗാർഹിക
കുടിവെളള കണക്ഷൻ നൽകുന്നതിനാണ്
ഈ പദ്ധതിയിലൂടെ
ലക്ഷ്യമിടുന്നതെന്ന്
അറിയിക്കുമോ; ആയതിന്റെ
പഞ്ചായത്ത് അടിസ്ഥാനത്തിലുളള
വിശദ വിവരങ്ങൾ ലഭ്യമാക്കാമോ?
5660.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിരവധി
കുടിവെള്ള പദ്ധതികളുള്ള
ഭാരതപ്പുഴ മലീമസമാണെന്നത്
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ പുഴയെ
മാലിന്യമുക്തമാക്കുന്നതിന്
എന്തെല്ലാം നടപടികൾ ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ഭാരതപ്പുഴയിൽ
നിന്ന് കൂടിവെള്ള വിതരണത്തിനായി
ശേഖരിക്കുന്ന ജലം
ശുദ്ധീകരിക്കുന്നതിന്
എന്തെല്ലാം നടപടികൾ ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
5661.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗ്രാമീണ
ഭവനങ്ങളില്‍ പൈപ്പിലൂടെ
കുടിവെള്ളമെത്തിക്കുന്ന
ജലജീവന്‍ മിഷന്‍ പദ്ധതിയില്‍
കോട്ടക്കല്‍ മണ്ഡലത്തില്‍
നിന്നും ഉള്‍പ്പെടുത്തിയ
പദ്ധതികള്‍ ഏതെല്ലാം;
വിശദമാക്കുമോ;
(
ബി )
ഓരോ
പഞ്ചായത്തിലും നഗരസഭയിലും എത്ര
തുകയുടെ പദ്ധതിയാണ്
നടപ്പിലാക്കുന്നത്; അവ
ഏതെല്ലാമെന്ന് അറിയിക്കുമോ?
5662.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി-പട്ടികവർഗ്ഗ
കോളനികളിൽ കുടിവെള്ളമെത്തിക്കാൻ
എസ്.സി./എസ്.ടി. കോർപ്പസ്
ഫണ്ടിൽ നിന്ന് 2016 മുതൽ 2020
വരെ എത്ര കോടി രൂപ ജലവിഭവ
വകുപ്പിന് ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇതിൽ
എത്ര കോടി രൂപ ചെലവഴിച്ചു;
പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന
കോളനികളുടെ പേരും അവയ്ക്ക്
അനുവദിച്ച തുകയും ചെലവഴിച്ച
തുകയും വർഷം തിരിച്ച്
വ്യക്തമാക്കുമോ?
5663.
ശ്രീ
.പി. കെ. ബഷീർ
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളില്‍ പൈപ്പ്
പൊട്ടി വന്‍തോതില്‍ ശുദ്ധജലം
പാഴായിപ്പോകുന്നത് തടയാന്‍
സമയബന്ധിതമായി നടപടി
സ്വീകരിക്കുന്നില്ല എന്ന
ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
(
ബി )
പൈപ്പ്
പൊട്ടല്‍ മൂലം
റോഡുകള്‍ക്കുണ്ടാക്കുന്ന
തകരാറുകള്‍ പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചുവരുന്നത്;
(
സി )
പൈപ്പ്
പൊട്ടല്‍ മൂലം മാലിന്യങ്ങള്‍
വെളളത്തില്‍ കലരുന്ന സാഹചര്യം
ഒഴിവാക്കുന്നതിനായി പൈപ്പ്
പൊട്ടുന്നത് അടിയന്തരമായി
നന്നാക്കുവാനുള്ള നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കുമോ?
5664.
ശ്രീ
പി സി വിഷ്ണുനാഥ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലവിതരണത്തിനായുള്ള
പഴയ പൈപ്പുകള്‍ മാറ്റി പുതിയ
പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്
കഴിഞ്ഞ സർക്കാർ എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ;
(
ബി )
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതികൾ വഴി കൈവരിക്കാന്‍
ഉദ്ദേശിച്ചിരുന്നതെന്നും ഇതിൽ
എന്തൊക്കെ കൈവരിക്കാന്‍
സാധിച്ചുവെന്നും വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതികൾ നടപ്പാക്കാൻ
ഭരണതലത്തില്‍ എന്തെല്ലാം
നടപടികൾ സ്വീകരിച്ചിരുന്നു;
വിശദമാക്കാമോ?
5665.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതു കിണറുകൾ മലിനമാക്കപ്പെട്ട്
നാശോന്മുഖമായിരിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇവ മാലിന്യമുക്തമാക്കി
സംരംക്ഷിക്കുന്നതിന് സർക്കാർ
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(
ബി )
പൊതു
കിണറുകളിൽ പമ്പ് സെറ്റുകൾ
സ്ഥാപിച്ച് കുടിവെള്ള വിതരണം
നടത്തുന്നതിന് എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
5666.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
ജല അതോറിറ്റിയുടെ പമ്പിംഗ്
സ്റ്റേഷനുകൾ
നവീകരിക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പമ്പിംഗ്
സ്റ്റേഷനുകൾ
നവീകരിക്കുന്നതിനായി പദ്ധതികൾ
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
ഉപഭോക്താക്കൾക്ക്
തടസ്സരഹിതമായി കുടിവെള്ളം
ലഭിക്കുന്ന തരത്തിൽ പമ്പിംഗ്
സ്റ്റേഷനുകൾ
നവീകരിക്കുന്നതിന്റെ ഭാഗമായി
കാര്യക്ഷമത കുറഞ്ഞതും വൈദ്യുതി
ഉപഭോഗം കൂടുതൽ
വേണ്ടിവരുന്നതുമായ മോട്ടോറുകൾ
മാറ്റി ഉയർന്ന കാര്യക്ഷമതയുള്ള
പമ്പുകൾ സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
5667.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ കിഫ്ബി പദ്ധതിയില്‍
ഉള്‍പ്പെടുത്തി നിര്‍മ്മാണം
നടത്തുന്നതിന് നിശ്ചയിച്ച
ജലവിതരണ പദ്ധതികള്‍
ഏതെല്ലാമെന്ന് അറിയിക്കുമോ;
(
ബി )
ഇവയില്‍
കിഫ്ബി അനുമതി നല്‍കി
പ്രവര്‍ത്തനം ആരംഭിച്ചതും
പൂര്‍ത്തീകരിച്ചതുമായ
പദ്ധതികള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതികളില്‍ ഏതെല്ലാം
പ്രവൃത്തികളുടെ വിശദമായ
പ്രോജക്ട് റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ?
5668.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരളത്തിൽ
എത്ര മൾട്ടി പർപ്പസ് ഡാമുകൾ
നിർമ്മിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; പ്രളയ സാധ്യത
ഒഴിവാക്കുന്നതിന് ഇത്തരം ഡാമുകൾ
എത്രമാത്രം പ്രയോജനകരമാണെന്ന്
വ്യക്തമാക്കുമോ?
5669.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
നദി
പുനരുജ്ജീവന പദ്ധതി പ്രകാരം
ഏതൊക്കെ നദികളിലാണ് പ്രവൃത്തികൾ
നടന്നിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
5670.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
വാട്ടർ അതോറിറ്റി
നടപ്പിലാക്കുന്ന കുടിവെള്ള
പദ്ധതികളിൽ പ്രവൃത്തി ആരംഭിച്ച്
പത്തു വർഷം കഴിഞ്ഞിട്ടും
പൂർത്തീകരിക്കാത്ത എത്ര
പദ്ധതികൾ ഉണ്ട്; ഏതെല്ലാം;
വിശദാംശം ലഭ്യമാക്കുമോ ;
(
ബി )
വാട്ടർ
അതോറിറ്റി ഏറ്റെടുക്കുന്ന
പദ്ധതികൾ
പൂർത്തിയാക്കുന്നതിനെടുക്കുന്ന
അസാധാരണ കാലതാമസം പ്രവൃത്തിയുടെ
എസ്റ്റിമേറ്റിൽ വൻ വർദ്ധനവ്
ഉണ്ടാക്കുകയും പ്രവൃത്തി
നടപ്പിലാക്കാനാവാത്ത
സ്ഥിതിവിശേഷം സൃഷ്ടിക്കുകയും
ചെയ്യുന്നുണ്ടെന്ന്
കരുതുന്നുണ്ടോ; എങ്കിൽ
പ്രവൃത്തി നടപ്പിലാക്കുന്നതിലെ
സമയ പരിധി ഉറപ്പാക്കാൻ ഈ
സർക്കാർ എന്ത് പ്രത്യേക നടപടി
സ്വീകരിച്ചിട്ടുണ്ട്;
(
സി )
വാട്ടർ
അതോറിറ്റിയിൽ കാലോചിതമായി
എന്തെല്ലാം പരിഷ്കരണം
അത്യാവശ്യമാണെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
വിശദമാക്കുമോ?
5671.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിതരണ
ശൃംഖലയിലെ കാലപ്പഴക്കംചെന്ന
പെെപ്പുകള്‍ സമയബന്ധിതമായി
മാറ്റാത്തത് മൂലമുണ്ടാകുന്ന
ചോര്‍ച്ചയിലൂടെ
ജലഅതോറിറ്റിക്ക് ഉണ്ടാകുന്ന
വന്‍ നഷ്ടം ഒഴിവാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
5672.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കരാറുകാർക്ക്
വാട്ടർ അതോറിറ്റിയിൽ നിന്ന്
വായ്പ നൽകാറുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
എങ്കിൽ
എത്ര ശതമാനം പലിശനിരക്കിലാണ്
വായ്‌പ നൽകുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
പലിശ
മുൻകൂറായി വാങ്ങാറുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
വായ്പതുകയും
പലിശയും തിരിച്ചടക്കാനുള്ള
മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ഇ )
ബിൽ
നൽകുമ്പോൾ പലിശ അടക്കം വായ്പതുക
കട്ട് ചെയ്യാറാണോ പതിവെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
രണ്ട്
വർഷമായിട്ടും കരാറുകാർക്ക് ബിൽ
തുക നൽകാതെ പലിശ അടയ്ക്കാൻ
ആവശ്യപ്പെടുന്നത് മൂലം
കരാറുകാർക്കുണ്ടാക്കുന്ന
ബുദ്ധിമുട്ടും മാനസിക പ്രയാസവും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
5673.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലയളവിൽ
വെള്ളക്കരയിനത്തില്‍ കുടിശ്ശിക
വരുത്തിയിട്ടുള്ള ഏതൊക്കെ
കണക്ഷനുകളാണ് വാട്ടര്‍
അതോറിറ്റി ഇതുവരെ
വിച്ഛേദിച്ചിട്ടുള്ളത്;
വിച്ഛേദിച്ചിട്ടില്ലാത്ത
മറ്റുകണക്ഷനുകളിൽ മേൽ നടപടി
എടുക്കാത്തത് എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഏതൊക്കെ
സർക്കാർ സ്ഥാപനങ്ങളും സർക്കാർ
ഉദ്യോഗസ്ഥരും വാട്ടർ അതോറിറ്റി
ഉദ്യോഗസ്ഥരുമാണ്
വെള്ളക്കരയിനത്തില്‍ കുടിശ്ശിക
വരുത്തിയിട്ടുള്ളത്;
ഓരോരുത്തരും വരുത്തിയിട്ടുള്ള
കുടിശ്ശിക തുക, കാലയളവ്
തുടങ്ങിയ വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
കാലയളവിലെ വാട്ടർ അതോറിറ്റിയുടെ
ആകെ കടവും വാർഷിക നഷ്ടവും
എത്രയാണെന്ന് അറിയിക്കുമോ;
(
ഡി )
കുടിശ്ശിക
തുക മുഴുവൻ ഉടനടി
പിരിച്ചെടുത്താൽ നിർദ്ദിഷ്ട
വെള്ളക്കര വർദ്ധനവ് കൂടാതെ
അതോറിറ്റിക്ക് ലാഭകരമായി
പ്രവർത്തിക്കാനാകുമെന്ന്
കരുതുന്നുണ്ടോ?
5674.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജല
ജീവന്‍ പദ്ധതിയിൽ
കരാറുകാർക്കുള്ള തുക
വർദ്ധിപ്പിച്ച് കൊണ്ടും
പൈപ്പുകൾക്ക് പൊതുവിപണിയിൽ
ഉള്ളതിനേക്കാൾ അറുപത് ശതമാനം
കൂടുതൽ വിലയിട്ടുകൊണ്ടും വാട്ടർ
അതോറിറ്റി
ഉത്തരവിറക്കുകയുണ്ടായോ;
(
ബി )
എങ്കില്‍
ഈ നിരക്ക് വർദ്ധനവ് വാട്ടർ
അതോറിറ്റി സർക്കാരിനെ
അറിയിച്ചിരുന്നോ;
(
സി )
പൊതുമേഖലാസ്ഥാപനമായ
വാട്ടർ അതോറിറ്റിക്ക് വേണ്ടി
ബഡ്ജറ്റിൽ ഉൾപ്പെടുത്തി സർക്കാർ
നടപ്പാക്കുന്ന പദ്ധതിയാതിനാല്‍
നിരക്ക് വർദ്ധനവ് സംബന്ധിച്ച
കാര്യങ്ങളിൽ അനുമതി
വാങ്ങേണ്ടതാണെന്ന് സർക്കാർ
കരുതുന്നുണ്ടോ;
(
ഡി )
സെൻട്രൽ
പബ്ലിക് വർക്സ്
ഡിപ്പാർട്ട്മെന്റിന്റെ ഡൽഹി
റേറ്റ് ഷെഡ്യൂൾ പ്രകാരമാണോ ഈ
വർദ്ധനവ് അനുവദിച്ചിട്ടുള്ളത്;
ഇത് കേരള പി.ഡബ്ല്യു.ഡി.
റേറ്റിനേക്കാൾ കൂടുതലാണോ;
അറിയിക്കുമോ;
(
ഇ )
എങ്കിൽ
കേരള പി.ഡബ്ല്യു.ഡി.
വകുപ്പിന്റെ റേറ്റ്
സ്വീകരിക്കാതെയും സർക്കാർ
അനുമതി കൂടാതെയും കരാർ തുക
വർദ്ധിപ്പിച്ച് സംസ്ഥാനത്തിന്
നഷ്ടമുണ്ടാക്കിയവർക്കെതിരെ
നടപടി സ്വീകരിക്കുമോ?
5675.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുക്കം
നഗരസഭയിലെ കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന് പ്രത്യേക
പദ്ധതി നടപ്പിലാക്കുവാനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
5676.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊയിലാണ്ടി
നഗരസഭാ പരിധിയില്‍ കിഫ്ബി
കുടിവെള്ള പദ്ധതിയുടെ ഭാഗമായി
സിവില്‍ സ്റ്റേഷന് സമീപം
നിര്‍മ്മിച്ച
ഓഫീസ്-കം-വാട്ടര്‍ടാങ്ക്
കെട്ടിടത്തില്‍ ഓഫീസ്
സൗകര്യത്തിന് ഉപയോഗിക്കാവുന്ന
എത്ര സ്ക്വയര്‍ ഫീറ്റ് സ്ഥലം
ഉണ്ടെന്ന് വിശദമാക്കാമോ;
(
ബി )
വാട്ടര്‍
അതോറിറ്റിയുടെ ഏതെല്ലാം
ഓഫീസുകളാണ് പ്രസ്തുത
കെട്ടിടത്തിലേക്ക് മാറുവാന്‍
പോകുന്നതെന്ന് അറിയിക്കാമോ;
(
സി )
മറ്റേതെങ്കിലും
സര്‍ക്കാര്‍ വകുപ്പുകളുടെ
ഭാഗത്ത് നിന്നും പ്രസ്തുത സ്ഥലം
ഓഫീസിനായി അനുവദിക്കണം എന്ന
അപേക്ഷ വാട്ടര്‍ അതോറിറ്റിയില്‍
ലഭിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
കെട്ടിടത്തിലേക്ക് വാട്ടര്‍
അതോറിറ്റിയുമായി ബന്ധപ്പെട്ട
ഓഫീസുകള്‍ മാറുന്നതിനുളള
കാലതാമസത്തിന്റെ
കാരണമെന്താണെന്ന് വിശദമാക്കാമോ?
5677.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തില്‍ നിലവിലുള്ള
ആസ്ബസ്റ്റോസ് സിമന്റ് പൈപ്പ്
ലൈനുകള്‍ ഏതൊക്കെയെന്ന്
പ്രദേശം, നീളം എന്നിവ സഹിതം
അറിയിക്കാമോ;
(
ബി )
ആസ്ബസ്റ്റോസ്
സിമന്റ് കുടിവെള്ള പൈപ്പ്
ലൈനുകള്‍ പൊട്ടി റോഡ്
തകരാറിലാകുന്നതും കുടിവെള്ള
ലഭ്യതയ്ക്ക് തടസമുണ്ടാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് കൈക്കൊള്ളുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
പൈപ്പ്
ലൈന്‍ പൊട്ടി കുടിവെള്ളം
പാഴാകുന്ന സ്ഥിതി അടിയന്തരമായി
പരിഹരിക്കുന്നതിന് കുറ്റ്യാടി
മണ്ഡലത്തില്‍ എന്തൊക്കെ
സംവിധാനങ്ങള്‍ ആണ്
നിലവിലുള്ളത്;
(
ഡി )
ഇത്തരം
അടിയന്തിര സാഹചര്യങ്ങള്‍
നേരിടുന്നതിനാവശ്യമായ ഉദ്യോഗസ്ഥ
സംവിധാനം നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ആയത് പരിഹരിക്കാൻ
എന്ത് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
5678.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാട്ടില്‍
കുടിവെള്ള വിതരണത്തില്‍
തടസമുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത് പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
കുടിവെള്ള
വിതരണത്തിനുവേണ്ടി ആവശ്യത്തിന്
പമ്പ് ഓപ്പറേറ്റേഴ്സും മറ്റു
സൗകര്യങ്ങളും നല്‍കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(
സി )
നിലവില്‍
പൂര്‍ത്തിയായിട്ടുള്ള പൈപ്പ്
ലൈനുകള്‍ കണക്റ്റ് ചെയ്ത്
പരമാവധി പ്രദേശങ്ങളില്‍
കുടിവെള്ളം എത്തിക്കാന്‍ നടപടി
സ്വീകരിക്കുമോ; എങ്കില്‍
വിശദവിവരം ലഭ്യമാക്കുമോ?
5679.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തില്‍ 2016 - 2017
സാമ്പത്തിക വര്‍ഷം മുതല്‍
ഇതുവരെ കിഫ്ബിയില്‍ അനുമതി
ലഭിച്ച് പൂര്‍ത്തീകരിച്ചതും
പൂര്‍ത്തിയാക്കാത്തതുമായ
പദ്ധതികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ സ്റ്റേറ്റ്
പ്ലാനില്‍ അനുമതി ലഭിച്ച്
പൂര്‍ത്തീകരിച്ചതും
പൂര്‍ത്തീകരിക്കാത്തതുമായ
പദ്ധതികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തില്‍ ഈ കാലയളവില്‍ ജല
ജീവന്‍ മിഷന്‍ അനുമതി ലഭിച്ച്
പൂര്‍ത്തീകരിച്ചതും
പൂര്‍ത്തീകരിക്കാത്തതുമായ
പദ്ധതികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
5680.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലാ
നിയോജക മണ്ഡലത്തിലെ കരുമ്പുകയം
കുടിവെള്ള പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
പ്രസ്തുത പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
5681.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
വാട്ടര്‍ അതോറിറ്റിയില്‍
പ്ലംബിംഗ്
ഇന്‍സ്പെക്ടര്‍/പ്ലംബര്‍
തസ്തികയുടെ ഡ്യുട്ടിയില്‍
വ്യക്തത വരുത്തി 17.7.2021 ല്‍
മാനേജ്‌മന്റ് സര്‍ക്കുലര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
നിര്‍ദ്ദേശം എത്ര
ദിവസത്തിനുള്ളില്‍ നടപ്പില്‍
വരുത്താന്‍ കഴിയും എന്ന്
അറിയിക്കാമോ?
|
|
|
|
|
|
|
|