STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4887.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൃക്കരോഗം ബാധിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ഡയാലിസിസിനു വിധേയരാകുന്ന രോഗികള്‍ക്ക് സര്‍ക്കാരിന്റെ എന്തെല്ലാം സഹായങ്ങളാണ് നിലവില്‍ ലഭിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഈ വിഭാഗത്തിലുള്ള രോഗികള്‍ക്ക് കാന്‍സര്‍ ബാധിത രോഗികള്‍ക്ക് നല്‍കുന്നത് പോലെയുള്ള പെന്‍ഷന്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ പെന്‍ഷന്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
4888.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സെെസ് വകുപ്പു മുഖേന നടപ്പാക്കുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായി ഡി-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനായി തൃശ്ശൂര്‍ ജില്ലയിലെ ഏതെല്ലാം ആശുപത്രികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി സി.എച്ച്.സി.യെ തെരഞ്ഞെടുത്തിട്ടുണ്ടോ;
( സി )
ഇത്തരം സെന്ററുകളില്‍ ലഭിക്കുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത കേന്ദ്രങ്ങള്‍ എന്ന് പ്രവര്‍ത്തനക്ഷമമാകുമെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത സെന്ററുകളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വിശദാംശങ്ങള്‍ നല്‍കാമോ?
4889.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
ഏതൊക്കെ രോഗങ്ങള്‍ക്കാണ് ഇതുവഴി ചികിത്സാ ധനസഹായം ലഭിക്കുന്നതെന്ന് അറിയിക്കാമോ;ഈ പദ്ധതിയിലൂടെ പരമാവധി നല്‍കുന്ന ചികിത്സാ ധനസഹായം എത്രയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ധനസഹായം ഏതൊക്കെ ആശുപത്രികളിലെ ചികിത്സയ്ക്ക് ലഭ്യമാകും; വിശദാംശം നല്‍കാമോ;
( ഡി )
ഈ പദ്ധതിയിലൂടെ ചികിത്സാ ധനസഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
( ഇ )
പ്രസ്തുത ചികിത്സാ ധനസഹായത്തിന് എപ്രകാരമാണ് അപേക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ?
4890.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശിശു വികസന വകുപ്പിലൂടെ നല്‍കി വരുന്ന ആശ്വാസകിരണം പദ്ധതിയിലൂടെ ഇപ്പോള്‍ ധനസഹായം നല്‍കുന്നുണ്ടോ; ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
നേരത്തെ ആശ്വാസകിരണം പദ്ധതിയില്‍ ധനസഹായം ലഭിച്ചു കൊണ്ടിരുന്നവര്‍ വീണ്ടും പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടോ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
ആശ്വാസ കിരണം പദ്ധതിയുടെ അപേക്ഷകള്‍ ഓണ്‍ ലൈനിലൂടെ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
4891.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദി നാഷണൽ കമ്മീഷന്‍ ഫോർ അലൈഡ് ആൻഡ് ഹെല്‍ത്ത് കെയർ പ്രൊഫഷൻസ് ആക്റ്റ് 2021 പ്രകാരം സംസ്ഥാനത്ത് സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെല്‍ത്ത് കെയർ കൗണ്‍സിൽ രൂപീകരിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ നടപടിക്രമങ്ങൾ ഏതുവരെ ആയി എന്നു വെളിപ്പെടുത്തുമോ?
4892.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥനത്ത്‌ പി. എം. കെയര്‍ പദ്ധതി പ്രകാരം ഓരോ ജില്ലകളിലും ലഭ്യമായ വെന്റിലേറ്ററുകളുടെ എണ്ണം ലഭ്യമാക്കാമോ;
( ബി )
ഇതിൽ നിലവില്‍ പ്രവര്‍ത്തനക്ഷമമായവയുടെ എണ്ണവും ലഭ്യമായ വേളയില്‍ പ്രവര്‍ത്തനക്ഷമമല്ലാതെ റിപ്പയര്‍ ചെയ്ത് ഉപയോഗിക്കേണ്ടി വന്നവയുടെ എണ്ണവും ലഭ്യമാക്കാമോ;
( സി )
പി. എം. കെയര്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് ലഭിച്ച ഓക്സിജന്‍ പ്ലാന്റുകളുടെ എണ്ണവും അവയില്‍ പ്രവര്‍ത്തനക്ഷമമായവയുടെ എണ്ണവും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ച തുകയുടെയും ഉപകരണങ്ങളുടെയും പദ്ധതികളുടെയും വിവരങ്ങള്‍ ലഭ്യമാക്കാമോ?
4893.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സമഗ്ര പുരോഗതിക്കായി ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക നീക്കി വച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പ്രവൃത്തികളില്‍ ഏതൊക്കെയാണ് ഇനിയും പൂര്‍ത്തിയാകാത്തതെന്നും ആയതിന്റെ കാരണം എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ;
( സി )
ഇവ പൂര്‍ത്തിയാക്കുന്നതിന് ഇനി എന്തൊക്കെ നടപടിക്രമങ്ങള്‍ ആണ് ഉള്ളതെന്ന് വ്യക്തമാക്കാമോ?
4894.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം താലൂക്കിലെ കാന്‍സര്‍ രോഗ ബാധിതരുടെ കണക്ക് ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ പ്രസ്തുത വിവര ശേഖരണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
ഈ താലൂക്കില്‍ കാന്‍സര്‍ രോഗം വര്‍ദ്ധിക്കുന്നത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ആയത് സംബന്ധിച്ച് വകുപ്പിന്റെ നേതൃത്വത്തില്‍ പഠനം നടത്തുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
ഇല്ലെങ്കില്‍ ആയത് സംബന്ധിച്ച് വിദഗ്ദ്ധ ആരോഗ്യ സംഘത്തെ നിയോഗിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
4895.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യശാസ്ത്ര സംബന്ധിയായ സാങ്കേതിക വിദ്യയുടേയും ഉപകരണ നിര്‍മ്മാണത്തിന്റേയും കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുന്നതിനുള്ള സാധ്യത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;
( സി )
വ്യാപാര സാധ്യത കുറവാണെങ്കിലും സാമൂഹ്യപ്രസക്തിയുള്ള ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്കായി ഗവേഷണ പരിശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
മെഡിക്കൽ ടെക്നോളജി രംഗത്തെ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
4896.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികളിലാണ് ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇ-ഹെല്‍ത്ത് പദ്ധതിയിൽ മണ്ഡലത്തിലെ ഓരോ ആശുപത്രിയ്ക്കും എത്ര ലക്ഷം രൂപയാണ് ആരോഗ്യ വകുപ്പ് അനുവദിച്ചതെന്ന് വ്യക്തമാക്കുമോ;
( സി )
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി എന്തെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചതെന്ന് വിശദമാക്കാമോ; പദ്ധതി എന്നു മുതല്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
4897.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ഹെല്‍ത്ത് പദ്ധതി തിരുവനന്തപുരം ജില്ലയില്‍ ഏതെല്ലാം ആശുപത്രികളിലാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
4898.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി മുഖേന എന്തെല്ലാം ചികിത്സ സഹായങ്ങളാണ് നല്‍കി വരുന്നതെന്ന് അറിയിക്കാമോ; ഈ പദ്ധതിയില്‍ നിന്നും ധനസഹായം ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ഏതെല്ലാം ആശുപത്രികളില്‍ നിന്നും കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് വിശദമാക്കാമോ;
( സി )
ഇന്‍ഷുറന്‍സ് സ്കീമിന് പുറത്തുള്ളതും മറ്റ് ആരോഗ്യപദ്ധതികളില്‍ ഉള്‍പ്പെടാത്തതുമായ കുടുംബങ്ങള്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭ്യമാക്കുന്നതെന്ന് അറിയിക്കുമോ?
4899.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ?
ആര്‍ദ്രം മിഷന്‍ പദ്ധതി
4900.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യ മേഖല ശാക്തീകരിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ ആര്‍ദ്രം മിഷന്‍ പൂര്‍ത്തിയാക്കിയിരുന്നോ; ഇതിന്റെ ഭാഗമായി പൊതുജനാരോഗ്യ രംഗത്ത് ഏര്‍പ്പെടുത്തിയ അധിക സൗകര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ നടപടി ജീവിത ശൈലിരോഗങ്ങള്‍ നിയന്ത്രിക്കുന്നതിൽ ഫലപ്രദമായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
4901.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം ആശുപത്രികളാണ് നവീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിൽ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം പി.എച്ച്.സി. കളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
4902.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ വികസന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
മങ്കട മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി
4903.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തില്‍ 2020-21 സാമ്പത്തിക വര്‍ഷം ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഭരണാനുമതി നല്‍കിയ കൂട്ടിലങ്ങാടി പി.എച്ച്.സി. , പുഴക്കാട്ടിരി പി.എച്ച്.സി.എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; കോവിഡ്-19 പശ്ചാത്തലത്തില്‍, കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമായ ഈ ഘട്ടത്തില്‍ പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4904.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എത്ര ഫാര്‍മസിസ്റ്റ് തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പുതിയ ഫാര്‍മസിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4905.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ താലൂക്ക് ആസ്ഥാന ആശുപത്രികളെ നവീകരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് അറിയിക്കാമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ പാലക്കാട് ജില്ലയിലെ ഏതെല്ലാം താലൂക്ക് ആശുപത്രികളാണ് നവീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; ഇതില്‍ ഓരോ ആശുപത്രിക്കും അനുവദിച്ച ഫണ്ടിന്റെ വിശദവിവരം ലഭ്യമാക്കാമോ?
ഫാമിലി ഹെല്‍ത്ത് സെന്റര്‍ ആക്കി ഉയര്‍ത്തിയ പി.എച്ച്.സി.കളിലെ നിയമനം
4906.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ പുതിയതായി ഫാമിലി ഹെല്‍ത്ത് സെന്റര്‍ ആക്കി ഉയര്‍ത്തിയ പി.എച്ച്.സി.കളിലേക്കായി എത്ര തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ എത്ര നിയമനം നടന്നിട്ടുണ്ടെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കുമോ;
( സി )
സ.ഉ.(കൈ) നം.52/2021/ആ.കു.വ ഉത്തരവിന്റെ തുടര്‍ച്ചയായി വിശദമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
( ഡി )
ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്മാരുടെ എത്ര തസ്തികകളില്‍ നിയമനം നടന്നിട്ടുണ്ട്;
( ഇ )
എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലാബ് ടെക്നീഷ്യന്‍മാരെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയിക്കാമോ?
കാട്ടാക്കടയിലെ കിടപ്പുരോഗികളുടെ വിവരങ്ങൾ
4907.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി നിലവില്‍ എത്ര കിടപ്പുരോഗികളുണ്ടെന്ന വിവരം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
കിടപ്പുരോഗികളുടെ പേരും മേല്‍വിലാസവും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത നിയോജക മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പ്രതിദിനം ശരാശരി എത്ര രോഗികൾ ഒ .പി. വിഭാഗത്തിൽ ചികിത്സ തേടാറുണ്ടെന്ന് വ്യക്തമാക്കാമോ?
4908.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളില്‍ മാനദണ്ഡപ്രകാരം നിര്‍ബന്ധമായും അനുവദിക്കേണ്ട ചികിത്സാവിഭാഗങ്ങള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ; ഓരോ താലൂക്ക് ആശുപത്രിയിലും അനുവദനീയമായ സ്റ്റാഫ് പാറ്റേണ്‍ എത്രയെന്ന് അറിയിക്കാമോ;
( ബി )
പിറവം താലൂക്ക് ആശുപത്രിയില്‍ നിലവില്‍ ഏതെല്ലാം ചികിത്സാ വിഭാഗങ്ങളാണ് പ്രവര്‍ത്തിച്ചു വരുന്നത്; ഇനി ഏതെല്ലാം വിഭാഗങ്ങള്‍ ആരംഭിക്കാനുണ്ട്; അവ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്നറിയിക്കാമോ;
( സി )
പ്രസ്തുത ആശുപത്രിയില്‍ നിലവില്‍ അനുവദിച്ച സ്റ്റാഫ് പാറ്റേണ്‍ എത്രയാണ്; അതില്‍ ഇനിയും ഏതെങ്കിലും തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതെല്ലാമെന്ന് വിശദമാക്കാമോ?
4909.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിൽ അന്‍പത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ച് വരുന്ന അരിമ്പൂര്‍ പഞ്ചായത്തിലെ എറവ് ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ഫാര്‍മസിസ്റ്റ് തസ്തിക ഇല്ലെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഓരോ വര്‍ഷം കഴിയുന്തോറും രോഗികളുടെ എണ്ണവും പുതിയ പ്രോജക്ടുകളുടെ എണ്ണവും കൂടിവരുന്ന എറവ് ആയുര്‍വേദ ഡിസ്പെന്‍സറിയിലേക്ക് ഒരു ഫാര്‍മസ്റ്റിന്റെ തസ്തികയും സേവനവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
4910.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ രോഗികള്‍ക്കായി തുറന്ന് കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഒരു ദിവസം എത്ര രോഗികള്‍ക്ക് ഡയലിസിസ് ചെയ്യുവാനുള്ള സൗകര്യമാണ് ഇവിടെയുള്ളതെന്ന് വ്യക്തമാക്കുമോ?
4911.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ ഏതൊക്കെ പൊതുജനാരോഗ്യകേന്ദ്രങ്ങളുടെ കെട്ടിടനിർമ്മാണത്തിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ ;
( ബി )
പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണത്തിന് ഔദ്യോഗിക ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
4912.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ പാണാവള്ളി പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രം ആക്കി ഉയര്‍ത്തിയപ്പോള്‍ പുതുതായി തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എന്‍.ആര്‍.എച്ച്.എം വഴി അരൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം ഹോസ്പിറ്റലുകളിലാണ് ഡോക്ടര്‍മാരെ നിയമിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
4913.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ ബേഡഡുക്ക സി.എച്ച്.സി-യ്ക്ക് കിഫ്ബി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഈ പ്രവൃത്തിക്ക് സാങ്കേതികാനുമതി നല്‍കി ടെന്‍ണ്ടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത സി.എച്ച്.സി.-യുടെ സ്ഥലം അളന്ന് അതിര്‍ത്തി നിശ്ചയിച്ചതിന്‍ പ്രകാരം കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടം പുതിയ സ്ഥലത്തേക്ക് മാറ്റി പഴയ കെട്ടിടം പൊളിച്ചു നീക്കാതെ സംരക്ഷിക്കണമെന്ന ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനത്തില്‍ തുടര്‍ പരിശോധന നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
എച്ച്.എം.സി. തീരുമാനം സ്ഥല സൗകര്യം കുറഞ്ഞ ഈ ആശുപത്രിക്ക് ഗുണകരമാകുമെങ്കില്‍ ഈ വിഷയം പരിഗണിക്കുന്നതിലുള്ള തടസ്സം എന്താണെന്ന് വിശദമാക്കാമോ?
4914.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ബ്ലഡ് സെന്റര്‍‌ ആരംഭിക്കുന്ന‌തുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി അറിയിക്കാമോ; ബ്ലഡ് സെന്ററിന് ലൈസന്‍സ് ലഭിക്കുന്നതിന് കാലതാമസമുണ്ടാകുമോ എന്നറിയിക്കാമോ;
( ബി )
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആശുപത്രി അധികൃതരുടെ അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ബ്ലഡ് സെന്ററിന് വേണ്ട കെട്ടിടമടക്കമുള്ള ഭൗതിക സൗകര്യങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പൂര്‍ത്തിയായ സ്ഥിതിക്ക് ട്രാന്‍സ് ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍ അടക്കമുള്ള കൂടുതല്‍ ജീവനക്കാരെ പുതുതായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഈ ആശുപത്രിയില്‍ ആരംഭിക്കാനിരിക്കുന്ന ബ്ലഡ് സെന്ററില്‍ ഒരുക്കാന്‍ ഉദ്ദേശിക്കുന്ന സൗകര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ; ബ്ലഡ് കോമ്പണന്റ് സെപ്പറേഷന്‍ യൂണിറ്റ് (ബി.സി.എസ്.യു) ബ്ലഡ് സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടോ ;
( ഡി )
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആരംഭിക്കാനിരിക്കുന്ന ബ്ലഡ് സെന്ററില്‍ പ്രാദേശിക രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് ബ്ലഡ് മൊബൈല്‍ വാന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4915.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ തിരൂരങ്ങാടി ആയുര്‍വേദ ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമോയെന്ന് വ്യക്തമാക്കാമോ?
സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍
4916.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാറിന്റെ കാലയളവില്‍ പാറശ്ശാല നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാ‍‍ണെന്നും അവയുടെ തല്‍സ്ഥിതി എന്താണെന്നും തരം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പാറശ്ശാല നിയോജക മണ്ഡലത്തിലെ വെള്ളറട സി.എച്ച്.സി.യെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ; മലയോര ആദിവാസി മേഖലയായ ഇവിടത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകുന്ന പ്രസ്തുത ആവശ്യം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിന് രണ്ട് കോടി രൂപ അടങ്കലില്‍ കെട്ടിടം നിര്‍മ്മിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; പ്രസ്തുത പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
4917.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തിക ഒരെണ്ണം മാത്രമാണ് ഉള്ളതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഫിസിയോ തെറാപ്പിസ്റ്റുകളുടെ അഭാവം മൂലം ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി രോഗികള്‍ ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇക്കാര്യം പരിഹരിക്കുന്നതിനായി പാലക്കാട് ജില്ലയില്‍ ഫിസിയോതെറാപ്പിസ്റ്റിന്റെ കൂടുതൽ തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
4918.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തില്‍ എഫ്.എച്ച്.സി. കളായി ഉയര്‍ത്തിയ പെരുവ, കടുത്തുരുത്തി എന്നീ പി.എച്ച്.സി. കളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഈ ആശുപത്രികളുടെ കെട്ടിട നിര്‍മ്മാണത്തിനു വേണ്ടി ആര്‍ദ്രം പദ്ധതില്‍ ഫണ്ട് വകയിരിത്തിയിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( സി )
ഈ ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് വേണ്ടത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ എന്ന് വ്യക്തമമാക്കാമോ?
4919.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ഇപ്പോള്‍ ഏതെല്ലാം തസ്തികകളാണ് നിലവിലുള്ളത് എന്ന് വിശദമാക്കുമോ;
( ബി )
നിലവില്‍ താലൂക്ക് ആശുപത്രികളില്‍ ഉണ്ടാകേണ്ട ഭൗതിക സൗകര്യങ്ങളും, തസ്തികകളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേയ്ക്ക് ലഭ്യമാക്കും എന്ന് വിശദമാക്കുമോ?
4920.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിലവിലുള്ള കാന്‍സര്‍ രോഗചികിത്സാ സൗകര്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ പരിഗണിക്കാമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
4921.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തുകോടി രൂപ ചെലവില്‍ ആധുനിക രീതിയില്‍ പണികഴിപ്പിച്ച കൊണ്ടോട്ടി മണ്ഡലത്തിലെ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ, പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
കൊണ്ടോട്ടി ബ്ലോക്കിന് കീഴില്‍ സാമൂഹികാരോഗ്യ കേന്ദ്രം ഇല്ലാത്തതിനാല്‍ വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തെ സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ?
4922.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40.30 കോടിയുടെ കെട്ടിടം നിര്‍മ്മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തിന് 23.52 കോടിയുടെ അനുമതി മാത്രമാണ് ലഭ്യമായതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
രണ്ടാംഘട്ട നിര്‍മ്മാണത്തിന് ആവശ്യമായ 16.78 കോടിയുടെ സാമ്പത്തിക അനുമതിയും നിര്‍മ്മാണ അനുമതിക്കുമുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
രണ്ടാംഘട്ട നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
4923.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള സി.എച്ച്.സി -യില്‍ നിലവിൽ പൊതുജനങ്ങൾക്ക് ഏതെല്ലാം സേവനങ്ങളാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സി.എച്ച്.സി-യുടെ പ്രവർത്തന സമയം സംബന്ധിച്ച വിവരം വ്യക്തമാക്കുമോ; നിലവിൽ ഈ സി.എച്ച്.സി -യില്‍ ഏതൊക്കെ തസ്തികകളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ; അവയില്‍ ഒഴിവുള്ള തസ്തികകൾ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത സി.എച്ച്.സി-യില്‍ പ്രസവചികിത്സാ സേവനം നല്‍കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ? പ്രസവ ചികിത്സയ്ക്കുള്ള സൗകര്യം ഇവിടെയുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സി.എച്ച്.സി-ക്ക് മതിയായ അടിസ്ഥാന ഭൗതികസൗകര്യങ്ങൾ ഉണ്ടോ എന്ന് വ്യക്തമാക്കുമോ? ഈ സി.എച്ച്.സി-യ്ക്ക് എത്ര ഭൂമി ഉണ്ടെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത സി.എച്ച്.സി-ക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കാമോ; ആയതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( എഫ് )
പ്രസ്തുത സി.എച്ച്.സി-യ്ക്ക് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി നിലവിലുണ്ടോ; എങ്കിൽ കമ്മിറ്റി അംഗങ്ങളുടെ പേരുവിവരങ്ങൾ ലഭ്യമാക്കുമോ?
4924.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം നിയോജകമണ്ഡലത്തിലെ കൂത്താട്ടുകുളം, രാമമംഗലം, കീച്ചേരി, മുളന്തുരുത്തി സി.എച്ച്.സി-കളുടെ പ്രവര്‍ത്തനത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത സി.എച്ച്.സി-കള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്റ്റാഫ് പാറ്റേണ്‍ എത്രയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സി.എച്ച്.സി-കളില്‍ അനുവദനീയമായ സ്റ്റാഫ് പാറ്റേണില്‍ ഏതെല്ലാം തസ്തികകളില്‍ ജീവനക്കാരെ നിയമിക്കാനുണ്ടെന്നും എത്ര വീതമാണെന്നും ; വിശദമാക്കാമോ?
4925.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 -22 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെട്ട കോവളം നിയോജകമണ്ഡലത്തിലെ വിഴിഞ്ഞം ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ആന്റ് എക്സ്റേ യൂണിറ്റ് നിർമാണം, പുല്ലുവിള ആശുപത്രിയിൽ പഴയ കെട്ടിടം പുനരുദ്ധരിച്ച് ഡയാലിസിസ് യൂണിറ്റ് ആരംഭിക്കൽ എന്നീ പ്രവ‍ൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത ബജറ്റിൽ ഉൾപ്പെട്ട പൂവാർ ആശുപത്രിയിൽ എക്സ്റേ മെഷീൻ, മെയിൻ ബിൽഡിങ്ങിന് മുകളിൽ ഒരു നില നിർമാണം, വിഴിഞ്ഞം ആശുപത്രിയിൽ എക്സ്റേ യൂണിറ്റും സ്കാനിംഗ് മെഷീനും വാങ്ങൽ എന്നീ പ്രവ‍ൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
4926.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ പുതുക്കാട്‌ താലൂക്ക് ആശുപത്രി, മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടി സ്വീകരിക്കുമോ;
( ബി )
ഇവിടെ കൂടുതല്‍ ഡോക്ടര്‍മാരുടെയും സ്റ്റാഫിന്റേയും സേവനം ലഭ്യമാക്കുന്നതിനും കാരുണ്യ ഫാര്‍മസി അനുവദിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
( സി )
കോവിഡ് പ്രതിരോധ നടപടികളുടെ കാര്യക്ഷമത ഉറപ്പാക്കിക്കൊണ്ട് കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങളില്‍ അനുവദിക്കുന്നതിന് ആവശ്യമായ സത്വരനടപടികള്‍ സ്വീകരിക്കുമോ?
4927.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ ജില്ലകളിലും നടപ്പിലാക്കിയ മാനസികാരോഗ്യ പരിപാലന പദ്ധതി കാസര്‍ഗോഡ് ജില്ലയിലെ ഏതൊക്കെ ആശുപത്രികളിലാണ് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കാമോ;
( ബി )
മാനസികാരോഗ്യ വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് കഴിക്കാനുള്ള മരുന്നുകള്‍ സ്ഥിരമായി ലഭ്യമാക്കാന്‍ നടപടികള്‍ ഉണ്ടാകുമോയെന്ന് വിശദമാക്കാമോ?
4928.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പെരുമണ്ണ - ക്ലാരി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിടം പ്രകൃതിക്ഷോഭത്തില്‍ ഉപയോഗ ശൂന്യമായ അവസ്ഥയിലായതിനാല്‍ ഈ കെട്ടിടം പുനര്‍നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4929.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പാലില്‍ ക്ഷീരസംഘങ്ങള്‍ മുഖേന ശേഖരിക്കുന്നവ ഒഴികെയുള്ളവയ്ക്ക് മായം ഉള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എത്ര കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുള്ളതിന്റെ വിശദവിവരം നല്‍കാമോ?
4930.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മണ്ഡല അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ സേവനം നിലവിലുണ്ടോ; പ്രസ്തുത ഓഫീസറുടെ ചുമതലകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
മണലൂര്‍ മണ്ഡലത്തിലെ ഫുഡ് സേഫ്റ്റി ഓഫീസിലെ ജീവനക്കാരുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പ്രസ്തുത ഓഫീസിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ?
4931.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നത് ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധമായ വിശദപഠനം നടത്തി കാരണം കണ്ടെത്തി ആരോഗ്യരംഗത്ത് അവബോധം സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
വൃക്കരോഗം നേരത്തെ കണ്ടുപിടിച്ച് ആവശ്യമായ ചികിത്സ നല്‍കുന്നതിനുള്ള സൗകര്യം എല്ലാ മെഡിക്കല്‍ കോളേജുകളിലും ഏര്‍പ്പെടുത്തുമോ;
( സി )
നെഫ്രോളജിസ്റ്റുകളുടെ സേവനങ്ങള്‍ എല്ലാ പ്രധാന ആശുപത്രികളിലും ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
വൃക്ക മാറ്റിവച്ചവർക്കും ഡയാലിസിസിന് വിധേയമാകുന്നവര്‍ക്കും തുടര്‍ച്ചയായി മരുന്ന് കഴിക്കേണ്ടത് കൊണ്ട് ഇവര്‍ക്ക് പ്രത്യേക ധനസഹായ പദ്ധതികള്‍ ആരംഭിക്കുമോയെന്ന് വ്യക്തമാക്കുമോ?
4932.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൃക്ക, കരൾ എന്നീ അവയവമാറ്റ ശസ്ത്രക്രിയക്കു വിധേയമായിട്ടുള്ളവര്‍ക്ക് തുടര്‍ചികിത്സയ്ക്കായി എന്തെല്ലാം തരത്തിലുള്ള സഹായങ്ങളാണ് നല്‍കി വരുന്നതെന്ന് വിശദമാക്കാമോ; ഈ സഹായങ്ങള്‍ക്ക് അപേക്ഷിക്കേണ്ട രീതി എന്താണെന്നു വ്യക്തമാക്കാമോ;
( ബി )
കേരളത്തിലെ ഏതെല്ലാം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വൃക്ക, കരൾ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി വരുന്നു എന്നുള്ളത് വിശദമാക്കാമോ?
4933.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗം സ്ഥിരീകരിച്ചരുടെ ചികിത്സ സൗജന്യമാണോ; ഇത്തരം രോഗികളുടെ ചികിത്സയുടെ ഭാഗമായുള്ള വാക്സിന് ഭീമമായ തുക ചെലവ് വരുന്നതിനാല്‍ ഈ വാക്സിന്‍ സൗജന്യമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
4934.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത രോഗികൾക്ക് സൗജന്യമായി എന്തൊക്കെ ചികിത്സാ സൗകര്യങ്ങളാണ് നൽകിവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ അനുദിനം വർദ്ധിച്ചു വരുന്ന വൃക്കരോഗികൾക്ക് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങാൻ നടപടി സ്വീകരിക്കുമോ; എങ്കിൽ ഇക്കാര്യത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് വിശദമാക്കാമോ;
( സി )
സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ഒരുക്കുകയും, യന്ത്രങ്ങൾ സന്നദ്ധ സംഘടനകൾ വഴി ലഭ്യമാക്കുകയും ചെയ്താൽ മറ്റ് പ്രവർത്തനങ്ങൾക്ക് സർക്കാർ മുന്‍കൈയെടുക്കുമോ; എങ്കിൽ എന്തൊക്കെ നടപടികളാണ് ഇക്കാര്യത്തിൽ സ്വീകരിക്കാൻ കഴിയുന്നതെന്ന് വിശദമാക്കാമോ?
4935.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . എൻ . ഷംസുദീൻ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പക്ഷാഘാതമുണ്ടാകുന്ന രോഗികളുടെ എണ്ണം കൂടുതലാണെന്ന ഐ. സി. എം.ആര്‍. -ന്റെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിന്റെ കാരണങ്ങളെ സംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
പക്ഷാഘാത ചികിത്സയ്ക്കായി എന്തെല്ലാം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
4936.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവയവം ദാനം നല്കുന്നതും സ്വീകരിക്കുന്നതും സംബന്ധിച്ച തീരുമാനമെടുക്കുന്നതില്‍ വരുന്ന കാലതാമസം തടയുവാനും പ്രസ്തുത മേഖലയിലുള്ള അഴിമതികളും കച്ചവടവും ഇല്ലാതാക്കുവാനുമായി ഈ സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രധാന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനായി നിയോഗിക്കപ്പെട്ട ജില്ലാതല അംഗീകാര സമിതികളുടെ പ്രവ‍ര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ കഴിഞ്ഞ കാലങ്ങളിലുണ്ടായ പ്രധാന തട്ടിപ്പുകള്‍ എന്തെല്ലാമെന്നും ഇത്തരം തട്ടിപ്പുകളിൽ ഉൾപ്പെട്ട എത്ര പേരെ കണ്ടെത്തി നടപടി സ്വീകരിച്ചുവെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
4937.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രതിവര്‍ഷം സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലൂടെ എത്ര അവയവ മാറ്റ ശസ്ത്രക്രിയകളാണ് നടന്നു വരുന്നതെന്ന് അറിയിക്കാമോ;
( ബി )
അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരുടെ ഡാറ്റ ആരോഗ്യ വകുപ്പിന്റെ പക്കലുണ്ടോ; ഇല്ലെങ്കില്‍ ഇത്തരമൊരു ഡാറ്റാ ബാങ്ക് രൂപീകരണത്തിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ തുടര്‍ ചികിത്സാ പ്രക്രിയയുടെ ഭാഗമായി മാസം തോറും ലബോറട്ടറി പരിശോധനകള്‍ക്കും മരുന്നുകള്‍ക്കുമായി ഭാരിച്ച തുക ചെലവിടേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ജനകീയമായി ഫണ്ട് സ്വരൂപിച്ച് ഇത്തരം ശസ്ത്രക്രിയക്ക് വിധേയരാകുന്ന പാവപ്പെട്ടവര്‍ക്ക്, വന്‍ സാമ്പത്തിക ചെലവ് വരുന്ന തുടര്‍ ചികിത്സാ പ്രക്രിയ താങ്ങാന്‍ കഴിയുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
ഇത്തരം ശസ്ത്രക്രിയക്ക് വിധേയരാകുന്ന മുഴുവന്‍ പാവപ്പെട്ട രോഗികള്‍ക്കും സൗജന്യ തുടര്‍ചികിത്സ ഉറപ്പ് വരുത്തുന്നതിനും ഇവര്‍ക്ക് പ്രതിമാസം ഒരു നിശ്ചിത തുക പ്രത്യേക ധനസഹായമായി അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
4938.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡിനെ പ്രതിരോധിക്കുന്നതിന് അടിസ്ഥാനപരമായി വേണ്ടത് വൃത്തിയുള്ള പരിസരവും ശുദ്ധവായുവും വെള്ളവും വിഷരഹിതഭക്ഷണവുമാണ് എന്ന വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് നടത്തുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണ്;
( ബി )
പകര്‍ച്ച വ്യാധികളുടെ പ്രതിരോധം ഓരോ പ്രദേശത്തെയും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് ഉണ്ടാകാതെ ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യത്തിലെത്താന്‍ കഴിയില്ലായെന്ന കാര്യം ജനങ്ങളില്‍ എത്തിക്കുന്നതിന് സാധിച്ചിട്ടുണ്ടോ;
( സി )
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ ആശുപത്രികളായി മാത്രം കാണാതെ പ്രാഥമിക ആരോഗ്യ-വിദ്യാഭ്യാസ കേന്ദ്രങ്ങളായിക്കൂടി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുമോ?
4939.
ഡോ.കെ.ടി.ജലീൽ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ അവയവ ദാനം സംബന്ധിച്ച് തീരുമാനമെടുക്കുന്ന ജില്ലാതല സമിതിയുടെ നിലവിലെ ഘടനയെന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
സമിതി യോഗം ചേരുന്നതിലെ കാലതാമസം കാരണം രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ?
4940.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഴുവന്‍ സമയവും പരിചരണം ആവശ്യമുള്ള കിടപ്പുരോഗികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്ന സഹായങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത സഹായം ലഭ്യമാകുന്നതിനുള്ള മാനദണ്ഡങ്ങളും ഇതിനായുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ചും വ്യക്തമാക്കാമോ?
4941.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യത്തെ നാൽപ്പത്തിയെട്ട് മണിക്കൂര്‍ സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതി സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
അപകടത്തിനിരയാകുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
ആരോഗ്യരംഗത്ത് ഗവേഷണങ്ങള്‍ക്ക് പ്രത്യേക പദ്ധതി
4942.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് ഗവേഷണങ്ങള്‍ ഊര്‍ജിതമായി നടത്തുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ ;
( ബി )
മരുന്നുകളുടെ ഗവേഷണത്തിനും ഉത്പാദനത്തിനും പ്രാധാന്യം നല്‍കുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ?
4943.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനായി വകയിരുത്തിയ തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ബ്ലോക്കില്‍ എത്ര ബെഡ് അനുവദിക്കുന്നതിനാണ് വിഭാവനം ചെയ്യുന്നത്; ടി പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
4944.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ആശുപത്രികളില്‍ കോവിഡ് മൂലം മരണമടയുന്ന കേസുകളില്‍ മോര്‍ട്ടല്‍ കോണ്‍ഫറന്‍സ് നടത്താറുണ്ടോയെന്നറിയിക്കാമോ;
( ബി )
കഴിഞ്ഞ അഞ്ച് വര്‍ഷകാലയളവില്‍ കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ എത്ര മോര്‍ട്ടല്‍ കോണ്‍ഫറന്‍സ് നടത്തിയിട്ടുണ്ട്; ഉണ്ടെങ്കില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ എന്തെല്ലാം; വിശദവിവരം നല്‍കാമോ?
4945.
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ചികിത്സക്കായി സംഭരിക്കുന്ന മരുന്നുകള്‍ , ഉപകരണങ്ങള്‍ തുടങ്ങിയവ പൂര്‍ണ്ണമായും രോഗികള്‍ക്ക് പ്രയോജനപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സ്റ്റോര്‍ വെരിഫിക്കേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ വകുപ്പില്‍ നിലവിലുണ്ടോ;
( ബി )
സ്റ്റോര്‍ വെരിഫിക്കേഷന്‍ വിഭാഗം ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
സ്റ്റോര്‍ വെരിഫിക്കേഷന് നിലവില്‍ എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
4946.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജുനിയര്‍ പബ്ലിക്‌ ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് II ആയി ജോലി ചെയ്തു വരവേ ഗ്രേഡ് I ആയി പ്രൊമോഷന്‍ ലഭിച്ച് മലപ്പുറം ജില്ലയില്‍ സ്ഥലം മാറ്റി നിയമിക്കപ്പെട്ട കെ.കെ. സ്വാമിനിയുടെ പ്രൊമോഷന്‍ ഉത്തരവിന്റെ വിവരങ്ങള്‍ ലഭ്യമാക്കുമോ; പ്രസ്തുത ഉത്തരവിന്റെ കോപ്പി ലഭ്യമാക്കുമോ;
( ബി )
2021 നവംബറില്‍ റിട്ടയര്‍ ചെയ്യുന്ന ടി ജീവനക്കാരിയുടെ പ്രൊമോഷന്‍ സംബന്ധിച്ച അവ്യക്തതകള്‍ നീക്കി അവര്‍ക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
4947.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റുകളുടെ ഉത്തരവാദിത്വങ്ങളും കർത്തവ്യങ്ങളും സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ ;
( ബി )
പാരാ മെഡിക്കല്‍ സ്റ്റാഫുകളുടെ സ്പെഷ്യല്‍ റൂള്‍സ് നടപ്പിലാക്കുമോ;
( സി )
2020 - 21 സാമ്പത്തിക വര്‍ഷം കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വഴി വിതരണം ചെയ്യേണ്ട മരുന്നുകള്‍ എല്ലാ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളിലും വിതരണം ചെയ്തിട്ടുണ്ടോ; ജില്ല തിരിച്ചുള്ള വിവരം അറിയിക്കുമോ;
( ഡി )
പ്രസ്തുത കോര്‍പ്പറേഷന്‍ വഴി മരുന്ന് വിതരണം കാര്യകക്ഷമമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ;
( ഇ )
കേരളത്തിലെ ഐ. ടി. ഐ. കളിലെ ഫാര്‍മസിസ്റ്റ് തസ്തിക നിര്‍ത്തലാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത തസ്തിക പുനഃസ്ഥാപിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?
4948.
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പിലെ ഫാര്‍മസി വിഭാഗം ജീവനക്കാരുടെ ജോലിയും ചുമതലകളും പുനര്‍ നിര്‍ണയിക്കുന്നതിന് വേണ്ടിയുള്ള ഫയലില്‍ അന്തിമ ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ?
4949.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് - 19 മുന്നണി പോരാളികളായ ആശാവര്‍ക്കര്‍മാര്‍ക്ക് ഇപ്പോള്‍ എത്ര രൂപയാണ് ഓണറേറിയമായി നല്‍കുന്നതെന്നും എന്നു മുതല്‍ ഇത് നല്‍കുന്നുവന്നും വ്യക്തമാക്കാമോ;
( ബി )
മേയ്, ജൂണ്‍ മാസങ്ങളിലെ ഓണറേറിയം ഇപ്പോഴും വിതരണം ചെയ്തിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
ഇവര്‍ക്ക് ഓണറേറിയത്തിന് പുറമേ മറ്റ് എന്താക്കെ അലവന്‍സുകളാണ് നല്‍കി വരുന്നത്;
( ഡി )
കോവിഡ് ഇന്‍സെന്റീവ്, ഫിക്സഡ് ഇന്‍സെന്റീവ് തുടങ്ങിയവ കോവിഡ് കാലം മുതല്‍ തന്നെ കുടിശ്ശിക വരാറുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കുടിശ്ശിക വരാനുള്ള കാരണം വ്യക്തമാക്കാമോ;
( ഇ )
കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചവര്‍ എന്ന നിലയില്‍ ഇവര്‍ക്ക് ലഭിക്കാനുള്ള ഓണറേറിയം, ഇന്‍സെന്റീവ് കുടശ്ശികകള്‍ സമയബന്ധിതമായി നല്‍കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?
4950.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എത്ര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്; ഇതിന്റെ ഭാഗമായി എത്ര തസ്തികകളാണ് അധികമായി സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
( ബി )
ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ വിവിധ വിഭാഗങ്ങളിലായി 1200 തസ്തിക സൃഷ്ടിക്കാന്‍ ഉത്തരവായിട്ടുണ്ടോ; ഓരോ വിഭാഗത്തിലും ഏതെല്ലാം തസ്തികകള്‍, എത്രയെണ്ണം വീതമാണ് സൃഷ്ടിക്കുക എന്ന് വിശദമാക്കുമോ?
4951.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലഘട്ടത്തിൽ ഏറ്റവും മഹനീയമായ രീതിയിൽ സേവനം നടത്തിയ ആശ വർക്കർമാരുടെ ഓണറേറിയം, അവരുടെ സാമ്പത്തിക സാഹചര്യവും, നിലവിലെ ജീവിത നിലവാര സൂചികയും കണക്കിലെടുത്ത് സംസ്ഥാനതലത്തിൽ തുക വകയിരുത്തി വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
4952.
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ ആരോഗ്യവകുപ്പില്‍ നിലവില്‍ ജില്ലാ നേഴ്സിംഗ് ഓഫീസര്‍, ചീഫ് നേഴ്സിംഗ് ഓഫീസര്‍, നേഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് 1, നേഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് 2, സീനിയര്‍ നേഴ്സിംഗ് ഓഫീസര്‍, നേഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് 1, നേഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് 2, എന്നീ തസ്തികകളുടെ അനുവദനീയ അംഗബലം എത്രയാണ്;
( ബി )
നിലവില്‍ നേഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് 1, നേഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് 2 എന്നീ തസ്തികകളില്‍ അനുപാത തുല്യത വരുത്തിയിട്ടുണ്ടോ;
( സി )
16.07.2018ന് ശേഷം നേഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് 1, നേഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് 2 എന്നീ തസ്തികകളില്‍ അനുപാത തുല്യത വരുത്തുന്നതിനായി പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത എത്ര ഒഴിവുകളുണ്ടെന്ന് അറിയിക്കുമോ ?
4953.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനറല്‍ ഫിസിയോ തെറാപ്പിസ്റ്റുകളുടെ ജോലികള്‍ എന്തൊക്കെയാണ്; വിശദാംശം നല്‍കാമോ;
( ബി )
ആരോഗ്യ വകുപ്പിന്റെ കീഴില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലായി ഈ തസ്തികയില്‍ എത്ര പേര്‍ സേവനം അനുഷ്ടിക്കുന്നു; ജില്ല തിരിച്ച് തസ്തികകളുടെ എണ്ണം നല്‍കാമോ;
( സി )
പ്രസ്തുത വിഭാഗത്തില്‍ കൂടുതല്‍ തസ്തികകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ;
( ഡി )
എല്ലാ താലൂക്ക് ആശുപത്രികളിലും ഈ തസ്തികകള്‍ സൃഷ്ടിക്കുന്നത് പരിശോധിക്കുമോ?
4954.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് നിയോജക മണ്ഡലത്തില്‍പ്പെട്ട പറപ്പൂക്കര ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തിക അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇതിനായി പഞ്ചായത്ത് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കാമോ?
4955.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് (ഗ്രേഡ് II) നിയമനങ്ങള്‍ ത്വരിതഗതിയിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
നിലവിലുള്ള ലിസ്റ്റില്‍ നിന്നും എത്ര പേരെ നിയമിച്ചുവെന്നും ഇനി എത്ര പേര്‍ക്ക് നിയമനം നല്‍കാന്‍ കഴിയുമെന്നും അറിയിക്കാമോ?
4956.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിൽ ആരോഗ്യവകുപ്പില്‍ 2021 ജൂലൈ 31 വരെ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 എത്ര ഒഴിവുകള്‍ നിലവിലുണ്ടായിരുന്നു ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു ; നിലവില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബാക്കിയുണ്ട് ; വിശദമായ കണക്ക് ലഭ്യമാക്കുമോ;
( സി )
ജനപ്രതിനിധികളും ഉദ്യോഗാര്‍ത്ഥികളും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യണം എന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യാതിരുന്നതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
2021 ആഗസ്റ്റ് 4-ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളില്‍ നിന്നും പരമാവധി ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യും എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിട്ടും ഒഴിവുകള്‍ മറച്ചു വെച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
4957.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ നഴ്സിംഗ് ട്യൂട്ടര്‍മാരുടെ എത്ര ഒഴിവുകളാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ എത്ര ഒഴിവുകളാണ് ബൈട്രാന്‍സ്ഫര്‍ മുഖേന നിയമിക്കാന്‍ മാറ്റിവെച്ചിട്ടുള്ളത്; അറിയിക്കാമോ;
( സി )
ഇതിനായി ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് നിലവിലുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഉണ്ടെങ്കില്‍ പ്രസ്തുത ലിസ്റ്റിൽ നിന്ന് മാറ്റിവെച്ച ഒഴിവിലേക്ക് നിയമനം നടത്താന്‍ അടിയന്തിര നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
4958.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ എല്‍.ഡി ക്ലര്‍ക്കിന്റെ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ ഒഴിവുകളുണ്ടെങ്കില്‍ അത് നികത്തുന്നതിന് എന്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
4959.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പില്‍ ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍, ജില്ലാ ലബോറട്ടറി ഓഫീസര്‍, ചീഫ് ലാബ് ടെക്നീഷ്യന്‍, സീനിയര്‍ ഗ്രേഡ് ലബോറട്ടറി ടെക്നീഷ്യന്‍ എന്നീ തസ്തികകളിൽ ഓരോ ജില്ലയിലും എത്ര ഒഴിവുകള്‍ ഉണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
ആരോഗ്യ വകുപ്പില്‍ ഉണ്ടായ പ്രസ്തുത ഒഴിവുകളിലേയ്ക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ?
4960.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിൽ 17. 3. 21 ൽ നിലവിൽ വന്ന പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് അസിസ്റ്റൻ്റ് സർജൻ/കാഷ്വാലിറ്റി ഡോക്ടർ തസ്തികയിലേക്ക് നാളിത് വരെ നടത്തിയ നിയമനങ്ങൾ എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
ആരോഗ്യ വകുപ്പിൽ നിലവിലുള്ള ഡോക്ടർമാർക്ക് സർവ്വീസിൽ നിന്ന് വിരമിക്കേണ്ട കാലാവധി നീട്ടി കൊടുത്തിട്ടുണ്ടോ; എങ്കിൽ എത്ര പേർക്ക് സർവ്വീസ് നീട്ടികൊടുത്തുവെന്നും ഇവർ സർവ്വീസിൽ നിന്നും വിരമിക്കുന്ന തീയ്യതി എന്നാണെന്നും വ്യക്തമാക്കാമോ;
( സി )
ഇത്തരത്തിൽ സർവ്വീസ് കാലാവധി നീട്ടി നൽകിയത് കാരണം നിലവിലുള്ള റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കുന്നില്ല എന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
സർവ്വീസ് കാലാവധി നീട്ടി നൽകിയ ഡോക്ടർമാരുടെ തുല്യ എണ്ണം ഒഴിവുകൾ, ഈ വർഷം പ്രതിക്ഷിക്കുന്ന ഒഴിവുകളായി കണക്കാക്കി നിലവിലുള്ള പി.എസ്.സി ലിസ്റ്റിൽ നിന്നും നിയമനം നടത്താനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ; വിശദാംശം നല്കുമോ?
4961.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
19.2.2021 ലെ സ.ഉ(കൈ)52/2021/ആ.കു.വ ഉത്തരവിന് വിധേയമായി ആരോഗ്യ വകുപ്പിൽ സൃഷ്ടിച്ച ലാബ് ടെക്നീഷ്യൻ തസ്തിക സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( ബി )
കോവിഡ് , സിക്ക വൈറസ് രോഗങ്ങളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലാബ് പരിശോധനകൾക്കായി ഓരോ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ആവശ്യമായ ലാബ് ടെക്നീഷ്യൻമാരുടെ തസ്തിക, മേൽ ഉത്തരവനുസരിച്ച് സൃഷ്ടിക്കാൻ പദ്ധതിയുണ്ടോ;
( സി )
ആർദ്രം മിഷൻ പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി അപ് ഗ്രേഡ് ചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സൃഷ്ടിക്കാനുദ്ദേശിക്കുന്ന ലാബ് ടെക്നീഷ്യൻ തസ്തിക സംബന്ധിച്ച് വിശദമാക്കുമോ?
ബി.പി.എൽ. കാര്‍ഡുകാര്‍ക്ക് ചികിത്സാനുകൂല്യം
4962.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ഗണന റേഷന്‍കാര്‍ഡുകാർക്ക്(ബി.പി.എല്‍.) ചികിത്സാനുകൂല്യം നല്‍കേണ്ടതാണെന്ന ഉത്തരവ് (സാ.ഉ.നം. 2171/2018 ആരോഗ്യകുടുംബക്ഷേമ വകുപ്പ്, തീയതി 06.07.2018) നിലനില്‍ക്കുമ്പോള്‍ തന്നെ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്ര തിരുന്നാള്‍ ഹോസ്പിറ്റല്‍ തുടങ്ങിയ പ്രധാനപ്പെട്ട ആശുപത്രികളില്‍ ബി.പി.എൽ. കാര്‍ഡുള്ള രോഗികള്‍ക്ക് ചികിത്സാ ആനുകൂല്യം നിക്ഷേധിക്കുന്നുവെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം പരാതികളിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
( സി )
ബി.പി.എൽ. കാര്‍ഡുടമകൾക്ക് ചികിത്സാനുകൂല്യങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചാല്‍ പൊതുജനങ്ങള്‍ ആരെയാണ് സമീപിക്കേണ്ടതെന്ന് വ്യക്തമാക്കാമോ?
4963.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ മേഖലയിൽ കോവിഡാനന്തര ചികിത്സക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരുടെ കുറവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സർക്കാർ മേഖലയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സസ്സ് കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങൾ വളരെ കുറവാണെന്ന കാര്യം കണക്കിലെടുത്തിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ;
( സി )
മലപ്പുറം ജില്ലയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സസ്സ് കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങളിലെ സീറ്റുകളുടെ പരിമിതിക്കു പരിഹാരം കാണുവാൻ നടപടി സ്വീകരിക്കുമോ; മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ നേരത്തെ ഉണ്ടായിരുന്ന പ്രസ്തുത കോഴ്സ് പുനരാരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4964.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കോവിഡ് പ്രതിരോധ നടപടികള്‍ക്കായി കെ.എം.എസ്.സി.എല്‍. മുഖേന മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുവദിച്ചിരുന്ന എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച് എത്ര ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കെ.എം.എസ്.സി.എല്‍ ആശുപത്രിയിലേക്ക് നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഇനി നല്‍കാന്‍ ബാക്കിയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറുന്നതില്‍ വന്ന കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത മെഡിക്കല്‍ ഉപകരണങ്ങള്‍ ഏത് ദിവസത്തിനകം നല്‍കാമെന്നാണ് കരുതുന്നതെന്ന് വിശദമാക്കാമോ; ബാക്കിയുള്ള സാധനങ്ങളുടെ പട്ടിക ലഭ്യമാക്കാമോ?
4965.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ബയോടെക്നോളജി പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ പരിശോധനകൾക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിക്കുന്നതില്‍ എന്ത്‌ നടപടിയാണ്‌ സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
4966.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ആശുപത്രികളില്‍ ആകെയുളള വെന്റിലേറ്ററുകളുടെ എണ്ണം സര്‍ക്കാര്‍, സ്വകാര്യമേഖല തിരിച്ച് അറിയിക്കുമോ;
( ബി )
കൊല്ലം ജില്ലയില്‍ ആകെ എത്ര വെന്റിലേറ്ററുകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ തിരിച്ച് എണ്ണം അറിയിക്കുമോ;
( സി )
ജില്ലയിലെ ഏതൊക്കെ സ്ഥാപനങ്ങളില്‍ എത്ര ഓക്സിജന്‍ ബെഡുകൾ വീതം ഉണ്ടെന്ന വിവരം സര്‍ക്കാര്‍, സ്വകാര്യമേഖല തിരിച്ച് അറിയിക്കുമോ?
4967.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോമിയോപ്പതി വകുപ്പില്‍ ജീവനക്കാരുടെ ഡ്യൂട്ടി മാന്വല്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ ഡ്യൂട്ടി മാന്വല്‍ പുറത്തിറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( സി )
വകുപ്പ്തല ഡ്യൂട്ടി മാന്വല്‍ ഇല്ലെങ്കില്‍ ഏത് ഡ്യൂട്ടി മാന്വല്‍ പ്രകാരമാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ?
വാക്സിന്‍ നിര്‍മ്മാണത്തിന് അടിസ്ഥാന സൗകര്യവികസനം
4968.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന പകര്‍ച്ചവ്യാധികളില്‍ ഭൂരിഭാഗവും ജന്തുജന്യമാണെന്നതും ഇത്തരം പകര്‍ച്ചവ്യാധികള്‍ മനുഷ്യരിലേയ്ക്ക് ബാധിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതുമായ ഗുരുതര സാഹചര്യം ഗൗരവമായി കണക്കിലെടുത്തിട്ടുണ്ടോ;
( ബി )
മനുഷ്യജീവനു ഭീഷണിയായ ജന്തുജന്യ രോഗത്തിനെതിരായ വാക്സിന്‍ ഉല്പാദിപ്പിക്കുന്നതിന് മുൻ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയുടെ രൂപരേഖയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം ലഭിച്ചിട്ടുണ്ടോ;
( സി )
വാക്സിന്‍ നിര്‍മ്മാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ആധുനിക ഉപകരണങ്ങളും ലാബ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
പദ്ധതി നടപ്പാക്കുന്നതിനാവശ്യമായി എന്തു ചെലവ് പ്രതീക്ഷിക്കുന്നുണ്ട്; സാമ്പത്തിക സഹായം നല്‍കുന്ന ഏജന്‍സികള്‍ ആരെല്ലാമാണ്?
4969.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫ്രീമാന്‍ ഷെല്‍ഡന്‍ സിന്‍ഡ്രം (Freemen Sheldon syndrome) എന്ന രോഗം ബാധിച്ച് ചികിത്സയിലുളള എത്ര കുട്ടികള്‍ ഉണ്ടെന്ന വിവരം വിശദമാക്കുമോ;
( ബി )
ഈ രോഗം ബാധിച്ച് ചികിത്സയിലുളള കുട്ടികളുടെ ചികിത്സാചെലവ് നിലവില്‍ സര്‍ക്കാര്‍ വഹിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
4970.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19 ബാധ സംസ്ഥാനത്ത് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുന്നത് തടയുന്നതിനായി ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; കോവിഡ് ഗുരുതരമായി പടരുന്ന നിലവിലെ സാഹചര്യത്തില്‍ ഇത് വിജയപ്രദമാണെന്ന് വിലയിരുത്തുന്നുണ്ടോ; വ്യക്തമാക്കുമോ?
4971.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനസംഖ്യാനുപാതികമായിട്ടാണോ സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ വാക്സിന്‍ ജില്ലകള്‍ക്ക് നല്‍കിയിട്ടുള്ളത്; വിശദമാക്കാമോ ;
( ബി )
വാക്സിന്‍ ലഭ്യത കുറവുള്ള ജില്ലകളില്‍ വാക്സിന്‍ നല്‍കുന്നതിനു വേണ്ടി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?
4972.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം അതീവ രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകൾ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ വാക്സിൻ വിതരണ സംവിധാനം സുതാര്യമല്ലെന്നും പോർട്ടൽ വഴി ബുക്ക് ചെയ്തവർക്ക് പോലും വാക്സിൻ ലഭ്യമാകുന്നില്ല എന്നുമുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
വയോധികർ ഉൾപ്പെടെ നാല്പത്തിയഞ്ചു വയസ്സിനു മുകളിൽ പ്രായമായ പലർക്കും ആദ്യ ഡോസ് വാക്സിൻ പോലും കിട്ടിയിട്ടില്ല എന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇവർക്ക് ആദ്യ ഡോസ് ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമോ?
4973.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഷീല്‍ഡ് വാക്സിന്‍ സൗജന്യ സ്ലോട്ടിനെക്കാള്‍ കൂടുതല്‍ പെയ്ഡ് സ്ലോട്ട് നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സര്‍ക്കാരിന്റെ പക്കല്‍ വാക്സിന്‍ ഇല്ലാതിരുന്ന ദിവസങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ കോവിഷീല്‍ഡ് വാക്സിന്‍ നല്‍കിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പതിനെട്ട് വയസിനും നാല്പത്തിയ‍‍ഞ്ച് വയസിനും ഇടയില്‍ എത്ര പേര്‍ക്ക് ഈ വാക്സിൻ നൽകിയെന്നും ഇതില്‍ സൗജന്യമായി നല്‍കിയത് എത്രയെന്നും പെയ്ഡ് എത്രയെന്നും വ്യക്തമാക്കാമോ;
( ഡി )
നാല്പത്തിയ‍‍ഞ്ച് വയസിനു മുകളില്‍ എത്ര പേര്‍ക്ക് ഈ വാക്സിനേഷന്‍ നല്‍കി; ഇതില്‍ സൗജന്യമായി നല്‍കിയതെത്ര; പെയ്ഡ് എത്ര; വ്യക്തമാക്കാമോ?
4974.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ നിര്‍മ്മാണത്തിനായി ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ആരോഗ്യരംഗത്തെ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഡി.പി.എൽ ഉമായി സഹകരിച്ചുകൊണ്ട് വാക്സിന്‍ നിര്‍മ്മാണം നടത്തുന്നതിന് വകുപ്പ് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
4975.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ആശുപത്രികളിൽ ഒ.പി. , ഐ. പി. വിഭാഗങ്ങളിൽ ചികിത്സ തേടുന്നവർക്ക്‌ കോവിഡ് ചികിത്സ സൗജന്യമാണോ; പ്രസ്തുത രോഗികളില്‍ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമല്ലാത്തവർക്ക്‌ കോവിഡ് രോഗനിർണയം , ചികിത്സ തുടങ്ങി ഏതൊക്കെ വിഭാഗങ്ങളിലാണ് സൗജന്യം അനുവദിച്ചിട്ടുള്ളത്;
( ബി )
സർക്കാർ ആശുപത്രികളിലെ പ്രസ്തുത ചികിത്സയ്ക്കു് കേന്ദ്ര ധനസഹായം ലഭിക്കുന്നുണ്ടോയെന്നും ഏതൊക്കെ ഇനങ്ങളിൽ എത്ര രൂപ വീതം ആണ് ലഭിക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
കോവിഡ് ചികിത്സയിൽ സർക്കാർ ആശുപത്രികളിലെ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റികൾ മുഖേന ലഭ്യമാക്കാവുന്ന സൗകര്യങ്ങൾ എന്തൊക്കെയാണ്;
( ഡി )
പ്രസ്തുത കമ്മിറ്റികൾ വഹിക്കുന്ന ചുമതലകളും ഇവയുടെ പ്രവർത്തനങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കുമോ; പ്രസ്തുത കമ്മിറ്റികൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഇ )
പ്രസ്തുത കമ്മിറ്റിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും ഇവർക്ക് കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് പരിശീലനങ്ങൾ നൽകിയിട്ടുണ്ടോയെന്നും വിശദമാക്കാമോ ?
4976.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ കോവിഡ്-19 പ്രതിരോധ വാക്സിന്‍ ഇതുവരെ എത്രപേര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ; നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വിശദവിവരം ലഭ്യമാക്കാമോ?
റേഡിയോഗ്രാഫര്‍മാരെ കോവിഡ് ഫ്രണ്ട്‍ലൈന്‍ വര്‍ക്കേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി
4977.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡോക്ടര്‍, നഴ്സ് എന്നിവര്‍ കഴിഞ്ഞാല്‍ രോഗികളുമായി ഏറ്റവും അടുത്ത് ഇടപഴകേണ്ടി വരുന്ന റേഡിയോഗ്രാഫര്‍മാരെ കോവിഡ് ഫ്രണ്ട്‍ലൈന്‍ വര്‍ക്കേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ജീവനക്കാര്‍ക്ക് നിലവില്‍ അമിത ജോലി ഭാരം മൂലം ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
റേഡിയോഗ്രാഫര്‍മാരെ കൂടി കോവിഡ് ഫ്രണ്ട്‍ലൈന്‍ വര്‍ക്കേഴ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
4978.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളിതുവരെ സര്‍ക്കാര്‍ മേഖലയില്‍ എത്ര കോവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട് എന്നതിന്റെ കണക്ക് ലഭ്യമാക്കുമോ;
( ബി )
ഇതിനായി എന്ത് തുക ചെലവ് വന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഇതിനായി അനുവദിച്ച തുകയുടെ വിശദാംശവും ലഭ്യമാക്കുമോ?
4979.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും മൊബൈല്‍ കവറേജും ഇല്ലാത്ത/കുറവായ സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് വാക്സിനേഷന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം പ്രദേശങ്ങളില്‍ പൂര്‍ണ്ണമായും സ്പോട്ട് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ അനുവാദം നല്‍കുമോയെന്ന് വ്യക്തമാക്കുമോ?
4980.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19 മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്ഥാനത്ത് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
4981.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് - 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സ്വീകരിച്ചു വരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
കോവിഡ് 19 ന്റെ രണ്ടാം വ്യാപന ഘട്ടത്തിൽ കോവിഡ് രോഗികളിലും രോഗം മാറിയവരിലും ഓക്സിജന്റെ അളവ് കുറയുന്നതായും ശ്വാസതടസവും ഹൃദയാഘാതവും വർദ്ധിച്ചു വരുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇവയെ പ്രതിരോധിക്കാൻ സ്വീകരിച്ചു വരുന്ന നടപടികൾ വിശദമാക്കാമോ;
( സി )
മെഡിക്കൽ കോളേജുകളിലും ജില്ലാ താലൂക്ക് ആശുപത്രികളിലും ഒക്സിജൻ ബെഡുകളുടെ ദൗർലഭ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ;
( ഡി )
കോവിഡ് 19 രണ്ടാംഘട്ട വ്യാപനം പ്രതിരോധിക്കുന്നതിന് ഓരോ നിയോജക മണ്ഡലത്തിലും അനുവദിച്ച ഐസൊലേഷൻ വാർഡ് നിർമ്മിച്ച് പ്രവർത്തന സജ്ജമാക്കുന്നതിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ടോ ; വാർഡുകളിൽ എന്തൊക്കെ സൗകര്യങ്ങളാണ് ഏർപ്പെടുത്തുകയെന്ന് വിശദമാക്കാമോ;
( ഇ )
കൂത്തുപറമ്പ് മണ്ഡലത്തിൽ അനുവദിച്ച ഐസൊലേഷൻ വാർഡിനുളള ഫണ്ട് ഏത് വകുപ്പിൽ നിന്നാണ് ലഭിക്കുകയെന്നും എത്ര രൂപ വരെ ചെലവഴിക്കാൻ സാധിക്കുമെന്നും ആയതിന്റെ പ്രവർത്തന പുരോഗതിയും വിശദമാക്കാമോ;
( എഫ് )
പ്രസ്തുത ഐസൊലേഷൻ വാർഡ് പൂർണ്ണ രൂപത്തിൽ സജ്ജീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കാമോ?
4982.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19 മഹാമാരി നിയന്ത്രിയ്ക്കുന്നതിന് മങ്കട നിയോജകമണ്ഡലത്തിലെ വിവിധ പി.എച്ച്.സി/സി.എച്ച്.സി.കളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഈ നിയോജകമണ്ഡലത്തിലെ ആശുപത്രികളില്‍ ഐ.സി.യു./വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ എവിടെയെല്ലാം നിലവിലുണ്ട്; ഇവയുടെ കണക്കുകള്‍ ലഭ്യമാക്കുമോ; അധികമായി ഇത്തരം സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിയ്ക്കുന്നത് എവിടെയെല്ലാമാണ്; വ്യക്തമാക്കുമോ?
4983.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടെന്ന തരത്തിലുള്ള പത്രവാര്‍ത്തകള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എറണാകുളം ജില്ലയില്‍ പതിനെട്ട് വയസ്സു കഴിഞ്ഞ എല്ലാവർക്കും ഒന്നാം ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ; കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
എറണാകുളം ജില്ലയില്‍ പതിനെട്ടു വയസ്സു കഴിഞ്ഞ എല്ലാവർക്കും രണ്ടാം ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ നൽകാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ എന്തെല്ലാം നടപടികളാണ് ജില്ലാതലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
4984.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് 19 ന്റെ മൂന്നാം തരംഗം നേരിടുന്നതിന് കോഴിക്കോട് ജില്ലയില്‍ കുട്ടികള്‍ക്ക് അടിയന്തര ചികിത്സാസൗകര്യം ശക്തിപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര പുതിയ പീഡിയാട്രിക് ഐ.സി.യു. കള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;
( സി )
പീഡിയാട്രിക് ഐ.സി.യു.കളില്‍ കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള എന്തെല്ലാം നടപടികൾ സ്വീകരിച്ചു;
( ഡി )
മേല്‍പ്പറഞ്ഞ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കോഴിക്കോട് ജില്ലയില്‍ എന്തു തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
4985.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
സംസ്ഥനത്ത്‌ 18 വയസ്സിനു മുകളിലുള്ള 100% പേര്‍ക്കും വാക്സിനേഷന്‍ നൽകുന്നത്തിനായുള്ള പ്രവർത്തനങ്ങൾ പൂര്‍ത്തീകരിക്കാന്‍ ടാര്‍ജറ്റ് ഉണ്ടാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്?
4986.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥനത്ത്‌ കോവിഷിൽഡ്, കോവാക്സിൻ വിഭാഗങ്ങളിൽ ഫസ്റ്റ്, സെക്കന്റ് ഡോസുകള്‍ നല്‍കിയതും നല്‍കേണ്ടതും സംബന്ധിച്ച വിശദാംശങ്ങള്‍ തദ്ദേശസ്വയംഭരണ പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ ലഭ്യമാണോ;
( ബി )
ആണെങ്കിൽ വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ ഫസ്റ്റ്, സെക്കന്റ് ഡോസുകള്‍ ലഭിച്ചതും ലഭിയ്ക്കേണ്ടതുമായ സ്ഥിതിവിവരക്കണക്കുകള്‍ പഞ്ചായത്തടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( സി )
ഇല്ലെങ്കില്‍ പഞ്ചായത്തടിസ്ഥാനത്തില്‍ വാക്സിനേഷന്‍ സമയബന്ധിതമായും ആനുപാതികമായും ലഭ്യമാക്കാന്‍ നടപടി സ്വീകരിയ്ക്കുമോയെന്ന് വ്യക്തമാക്കാമോ?
4987.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വാക്സിന്റെ രണ്ട് ഡോസും എടുത്ത ചിലര്‍ക്ക് ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമ്പോള്‍ ആദ്യ ഡോസ് എടുത്തതായുള്ള രേഖപ്പെടുത്തൽ പ്രസ്തുത സര്‍ട്ടിഫിക്കറ്റിൽ ഇല്ലാത്തതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ രണ്ട് ഡോസും എടുത്തതായി രേഖപ്പെടുത്താത്തത് കാരണം വിദേശത്ത് ജോലിക്ക് പോവാന്‍ ചില രാജ്യങ്ങളില്‍ നിന്ന് അനുമതി ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കാമോ;
( സി )
കോവിഡ് വാക്സിന്‍ സൈറ്റിലെ പിഴവുകൾ തിരുത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
4988.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ് മൂന്നാം തരംഗം കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാകാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതി സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മിസ്ക് അഥവാ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം ദക്ഷിണേന്ത്യയില്‍ വ്യാപകമായേക്കാമെന്ന മെഡിക്കല്‍ വിദഗ്ദ്ധരുടെ മുന്നറിയിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കോവിഡ് ബാധിച്ച കുട്ടികളെയോ കൊവിഡ് ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന കുട്ടികളേയോ ആണ് പ്രധാനമായും ഈ രോഗം ബാധിക്കാനിടയുള്ളതെന്ന വിദഗ്ദ്ധാഭിപ്രായം കണക്കിലെടുത്ത് എന്തെല്ലാം ജാഗ്രതാ നിര്‍ദ്ദേശമാണ് ഇക്കാര്യത്തിൽ നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ?
4989.
ശ്രീ . ടി. വി. ഇബ്രാഹിം
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനേഷന്‍ സംവിധാനം സാധാരണക്കാര്‍ക്ക് പ്രയോജനകരമല്ലെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കെല്ലാം വാക്സിനേഷന്‍ ലഭിക്കാതിരിക്കുന്നതായ പരാതികള്‍ പരിശോധിച്ചിട്ടുണ്ടോ;
( സി )
മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ സൗകര്യമില്ലാത്തവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്കും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതിന് എന്ത് ബദല്‍ സംവിധാനമാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നത്?
4990.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അച്ഛനും അമ്മയും മരണപ്പെട്ടതോ, ഉപേക്ഷിക്കപ്പെട്ടതോ ആയ കുട്ടികളുടെ സംരക്ഷണത്തിനായി എന്തെല്ലാം സഹായങ്ങളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കുമോ?
4991.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ എത്ര അങ്കണവാടികളാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ, വിശദാംശം നല്‍കുമോ,;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം അങ്കണവാടികള്‍ നവീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( സി )
ഇതിനായി എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ മാതൃക അങ്കണവാടി സ്ഥാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ, വിശദാംശം നല്‍കുമോ?
ആശുപത്രി വികസന സമിതികള്‍ സംബന്ധിച്ച പരാതി
4992.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സമിതി വഴി പഴകിയ ഉപകരണങ്ങളും കേടായ ഉപകരണങ്ങളും വാങ്ങി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇത്തരത്തിലുള്ള പരാതി ലഭിച്ചിട്ടുണ്ടോ; പത്രങ്ങളില്‍ വന്ന ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഡി.എം.ഇ.യിലെ ബന്ധപ്പെട്ട വിഭാഗം പരിശോധിച്ചിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും വികസന സമിതികൾ വഴി 2016 മുതല്‍ നാളിതുവരെ നടന്ന നിയമനങ്ങള്‍ എത്ര; നിയമനങ്ങളില്‍ സംവരണം പാലിച്ചിട്ടില്ലെന്ന പരാതി പരിശോധിക്കുമോ;
( സി )
ആശുപത്രി വികസന സമിതികള്‍ മുഖേന 2016 മുതല്‍ വാങ്ങിയ ഉപകരണങ്ങളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വ്യക്തമായ വിവരം ലഭ്യമാക്കുമോ; ഇതിനുവേണ്ടി ചെലവായ തുക എത്ര; മെഡിക്കല്‍ കോളേജ് തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത സ്ഥാപനങ്ങളില്‍ മരുന്ന് വാങ്ങിയതും നിയമനങ്ങളും സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഡി.എം.ഇ.യ്ക്കോ സര്‍ക്കാരിനോ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
4993.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളിൽ നിന്നും സ്വകാര്യ നഴ്സിങ് കോളജ് അധികൃതര്‍ ഹോസ്റ്റല്‍ ഫീസ് ഈടാക്കുന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഓണ്‍ലൈന്‍ ക്ലാസ് നടക്കുമ്പോഴും ബി .എസ് .സി . നഴ്സിങ് വിദ്യാര്‍ത്ഥികളില്‍ നിന്നും നാല്‍പ്പത്തിയയ്യായിരം രൂപ വരെ ഫീസ് വാങ്ങുന്നതും ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യവും കണക്കിലെടുത്ത് മാനേജ്മെന്റുകളുടെ ഇത്തരം കൊള്ള തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
കോവിഡ് കാലത്ത്‌ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ഹോസ്റ്റല്‍ ഫീസ് ഈടാക്കുന്നവര്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
4994.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.01.2015 മുതല്‍ സി.എ.പി. അസോസിയേറ്റ് പ്രൊഫസര്‍ പദവി അനുവദിച്ച് കിട്ടുന്നതിനുവേണ്ടി ഗവണ്‍മെന്റ് ഡോക്ടര്‍മാര്‍ നല്‍കിയ അപേക്ഷകളില്‍ തീരുമാനം എടുക്കാതെ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ തിരുവനന്തപുരം കാര്യാലയത്തില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്ര ഫയലുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?
4995.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.എച്ച്.എം.എസ്. 2016-17 ബാച്ചില്‍ തിരുവനന്തപുരം നേമം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ കേരള മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ലഭിച്ചിരുന്നു;
( ബി )
പ്രസ്തുത കോളേജിന് ലെറ്റര്‍ ഓഫ് പെര്‍മിഷന്‍ നല്‍കിയില്ല എന്ന കാരണത്താല്‍ 2016-17 ബാച്ചിലെ ബി.എച്ച്.എം.എസ്. വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്നും WP(C)No.10527/2021, WP(C)No.35766/2016 കേസുകളുടെ അടിസ്ഥാനത്തില്‍ ബഹു. ഹൈക്കോടതി വിദ്യാര്‍ത്ഥികള്‍ക്കനുകൂലമായി വിധി പ്രസ്താവിച്ചിരുന്നോ എന്നും വ്യക്തമാക്കുമോ;
( സി )
അവസാന വര്‍ഷ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഈ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബഹു . ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അനുകൂലമായ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
4996.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡും സിക്ക വൈറസും പടരുന്ന സാഹചര്യത്തിൽ ഹൈറിസ്ക് കാറ്റഗറിയിൽപ്പെട്ട ഗർഭിണികളായ മെഡിക്കൽ വിദ്യാർത്ഥിനികളുടെ നിർബ്ബന്ധിത സേവനം അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്ന ഗുരുതര പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സർക്കാർ സർവ്വീസിലുള്ള ഗർഭിണികളായ ഉദ്യോഗസ്ഥകൾക്ക് ലഭിക്കുന്ന പരിരക്ഷ കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കുന്നതിനാൽ ഗർഭിണികളായ മെഡിക്കൽ/പി.ജി മെഡിക്കൽ/ആയുഷ് വിദ്യാർത്ഥിനികൾക്കും നൽകുവാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ഗർഭിണികളായ മെഡിക്കൽ വിദ്യാർത്ഥിനികൾക്കുള്ള കോവിഡ് സേവന ഇളവുകളും മാനദണ്ഡങ്ങളും സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പകർപ്പ് ലഭ്യമാക്കാമോ; ഇല്ലെങ്കിൽ ഉത്തരവ് ഇറക്കുവാൻ വകുപ്പ് മേലധികാരിക്ക് നിർദ്ദേശം നൽകാമോ?
4997.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലായി എത്ര ഡോക്ടര്‍മാരാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
അനസ്തേഷ്യ വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതുമൂലം പല പ്രധാന ശസ്ത്രക്രിയകളും മാറ്റി വെക്കേണ്ടതായ സാഹചര്യം ഉണ്ടാകുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പടിഞ്ഞാറന്‍ മേഖലയിലെ ഏറ്റവും പ്രധാന ആശുപത്രി എന്ന നിലയില്‍ പ്രസ്തുത വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കാമോ?
4998.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ആരംഭിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ ഹൗസ് സര്‍ജന്‍സി ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; ഇല്ലെങ്കിൽ ഹൗസ് സര്‍ജന്‍സി ആരംഭിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ സജ്ജീകരിക്കാൻ നടപടി സ്വീകരിക്കുമോ;വിശദമാക്കുമോ?
4999.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര മെഡിക്കൽ കോളേജുകൾ ഉണ്ടെന്നും ഏതെല്ലാം വർഷങ്ങളിലാണ് അവ സ്ഥാപിച്ചതെന്നും ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
അടുത്ത കാലത്ത് മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പൽ നിയമനവും സ്ഥലംമാറ്റവും നടപ്പിലാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം ജില്ലതിരിച്ച് നൽകാമോ;
( സി )
കാസർഗോഡ് മെഡിക്കൽ കോളേജില്‍ ഇപ്പോൾ പ്രിൻസിപ്പൽ , സൂപ്രണ്ട് തസ്തികകളിൽ നിയമനം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത മെഡിക്കൽ കോളേജിൽ സൃഷ്ടിച്ച തസ്തികകളും പ്രസ്തുത തസ്തികകളിൽ നടത്തിയ നിയമനങ്ങളും സംബന്ധിച്ച് വിശദമായ വിവരം നൽകാമോ;
( ഇ )
പ്രസ്തുത മെഡിക്കൽ കോളേജ് ഇപ്പോൾ ഏത് രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും എന്നത്തേയ്ക്ക് പൂർണ്ണ അർത്ഥത്തിൽ മെഡിക്കൽ കോളേജായിത്തീരുമെന്നും വ്യക്തമാക്കാമോ?
5000.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.സി.പി. (ഹോമിയോ) കോഴ്സ് ഡിപ്ലോമ/ഡിഗ്രി കോഴ്‍സായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
5001.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുതരമല്ലാത്ത കോവിഡ് രോഗികള്‍ക്ക് ഹോമിയോപ്പതി ചികിത്സ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച കോടതി ഉത്തരവുകള്‍ നിലവിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കോവിഡ് ചികിത്സയില്‍ സംസ്ഥാനത്ത് ഹോമിയോപ്പതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ സ്വകാര്യ ഹോമിയോ ഡോക്ടര്‍മാര്‍ കോവിഡ് ചികിത്സ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഹോമിയോപ്പതി വകുപ്പില്‍ നിന്നും കോവിഡുമായി ബന്ധപ്പെട്ടും അല്ലാതെയും എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭ്യമാകുന്നുണ്ടോ; എങ്കില്‍ അവ ജനങ്ങളില്‍ എത്തിക്കുന്നതിന് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കാമോ?
5002.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോമിയോപ്പതി ഡിസ്‍പെന്‍സറികളിലെ സ്റ്റാഫ് പാറ്റേണ്‍ വിശദമാക്കാമോ;
( ബി )
എല്ലാ ഡിസ്‍പെന്‍സറികളിലും ഫാര്‍മസിസ്റ്റുമാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
ഹോമിയോപ്പതി ഡിസ്‍പെന്‍സറികളില്‍ സ്റ്റാഫ് പാറ്റേണ്‍ ഏകീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
5003.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റുമാരുടെ 2:1 അനുപാതത്തിലുള്ള റേഷ്യോ പ്രമോഷന്‍ നടപ്പിലാക്കുന്നതിനുള്ള കാലതാമസം വിശദമാക്കാമോ;
( ബി )
കാലതാമസം പരിഹരിച്ച് റേഷ്യോ പ്രമോഷന്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
5004.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുവട്ടൂര്‍ ആയുര്‍വേദ ആശുപത്രി അപ്ഗ്രേഡ് ചെയ്യുന്നതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ ആയുഷ് വകുപ്പിലെ 2313134/ആയുഷ് എ1/234/2018 എന്ന ഫയലില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആയുര്‍വേദ ആശുപത്രി അപ്ഗ്രേഡ് ചെയ്യുന്നതിനു വേണ്ടി ഭാരതീയ ചികിത്സാ ഡയറക്ടറില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടോ;എങ്കില്‍ എന്നാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും അതുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഡയറക്ടറില്‍ നിന്നും ലഭ്യമായിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റില്‍ നിന്നും ആവശ്യപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണ് വിവരങ്ങള്‍ ലഭ്യമാകാന്‍ താമസിക്കുന്നതെന്നും ലഭ്യമായിട്ടുണ്ടെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടില്‍ സ്വീകരിച്ച തുടര്‍ നടപടിയും വിശദമാക്കാമോ;
( ഇ )
നൂറ് കണക്കിന് രോഗികള്‍ നിത്യേന ആശ്രയിക്കുന്ന നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രി അപ്ഗ്രേഡ് ചെയ്യുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ;വിശദമാക്കാമോ?
5005.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിലെ ഡ്രഗ്സ് കണ്‍ട്രോളർ ഓഫീസില്‍ നിലവില്‍ ഒഴിവുള്ള ലാ ഓഫീസര്‍ തസ്തികയിലേയ്ക്ക് സ്പെഷ്യൽ റൂൾസ് അനുസരിച്ചുള്ള നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
തസ്തികയിൽ ഒഴിവു വന്ന സമയത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍ യോഗ്യരായ ജീവനക്കാര്‍ ഉണ്ടായിരുന്നുവോ; ഇല്ലെങ്കില്‍ സ്പെഷ്യൽ റൂൾസ് പ്രകാരം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ലാ ഓഫീസറുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലിന്റെ വിവരം ലഭ്യമാക്കുമോ?
5006.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാരമ്പര്യ കളരി മര്‍മ്മ, ഉഴിച്ചില്‍ ചികിത്സ നടത്തുന്നവര്‍ക്ക് ഇതിനായി ആവശ്യമുള്ള തൈലങ്ങള്‍, കുഴമ്പുകള്‍ എന്നിവ നിര്‍മ്മിക്കാനും വിപണനം നടത്താനുമുള്ള ലൈസന്‍സ്/അനുമതി പത്രം ‍ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗം വഴി നല്‍കി വരുന്നുണ്ടോ;
( ബി )
എങ്കില്‍ ആയത് ലഭിക്കുവാനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത് എവിടെയാണെന്ന് അറിയിക്കുമോ; ആയതിന്റെ നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗം വഴിയല്ല ലൈസന്‍സ്/അനുമതി പത്രം നല്‍കുന്നത് എങ്കില്‍ മറ്റേത് വിഭാഗമാണ് ഈ കാര്യങ്ങളില്‍ അനുമതി/ലൈസന്‍സ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ?
5007.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ മുഖ്യപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും അവ എത്ര മാത്രം ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും അറിയിക്കുമോ;
( ബി )
സ്വകാര്യ മരുന്നുകടകളിലൂടെ വിറ്റഴിക്കുന്ന മരുന്നുകള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കാനുള്ള സംവിധാനം എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
5008.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ ഭേഗദതി വരുത്തിയ 1948-ലെ ഫാര്‍മസി ആക്ട്, 2015-ലെ ഫാര്‍മസി പ്രാക്ടീസ് റെഗുലേഷന്‍ ആക്ട് എന്നിവ പ്രകാരം ആറു വര്‍ഷ കോഴ്സായ ഡോക്ടര്‍ ഓഫ് ഫാര്‍മസി പാസ്സായവരെ രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ്, ഡ്രഗ് ഇന്‍ഫര്‍മേഷന്‍ ഫാര്‍മസിസ്റ്റ് എന്നീ തസ്തികകള്‍ക്കായി സംവരണം ചെയ്ത് ഉത്തരവായിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ എന്തു നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
മെഡിക്കല്‍ കോളേജ് അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ മേല്‍ പറഞ്ഞവരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പി.എസ്.സി. യ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
( സി )
ഇവരെ നിയമിക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
( ഡി )
ഇല്ലെങ്കില്‍ പ്രസ്തുത വിഷയങ്ങളിൽ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
5009.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ത്രീവിരുദ്ധ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍, ലിംഗസമത്വത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്ന രീതിയിലുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കാമോ;
( ബി )
ലിംഗസമത്വത്തിന്റെ പ്രസക്തിയും പ്രാധാന്യവും സംബന്ധിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ഇവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് വകുപ്പ് നടപടികള്‍ സ്വീകരിക്കുമോ;
( സി )
സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനായി രൂപം കൊടുത്ത ജാഗ്രതാ സമിതിയുടെ ഘടനയും ലക്ഷ്യങ്ങളും വ്യക്തമാക്കാമോ; ജാഗ്രതാ സമിതികളുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വ്യക്തമാക്കാമോ; ഇവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
5010.
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥനത്ത്‌ സ്ത്രീ സുരക്ഷയ്ക്കായി ആവിഷ്കരിച്ചിട്ടുളള പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥനത്ത്‌ ഷീ ലോഡ്ജ് ആരംഭിച്ചത് എവിടെയൊക്കെ ആണെന്ന് അറിയിയ്ക്കുമോ;
( സി )
സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്ക് സ്ഥലംമാറ്റത്തിന് പ്രത്യേക ഇളവുകള്‍ നല്‍കുന്നുണ്ടോയെന്ന് അറിയിക്കാമോ?
5011.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ കഴിഞ്ഞ നാല് വർഷങ്ങളില്‍ പ്രണയ ബന്ധങ്ങളുടെ പേരില്‍ മരണപ്പെട്ട വനിതകള്‍ എത്രയുണ്ടെന്ന കണക്ക് നല്‍കുമോ;
( ബി )
കോവിഡ് മൂലം എത്ര വനിതകളും കുട്ടികളും മരണമടഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
5012.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗനവാടി ജീവനക്കാരുടെ വേതനം വളരെ തുച്ഛമായതിനാൽ ആയത് വർദ്ധിപ്പിക്കുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് നൽകുന്ന വേതന നിരക്കിൽ അംഗനവാടി ജീവനക്കാരെക്കൂടി ഉൾപ്പെടുത്തുന്ന കാര്യം ആലോചിക്കുമോ;
( സി )
അംഗനവാടി ജീവനക്കാർ ജോലിയിൽ നിന്ന് വിരമിച്ചാൽ ലഭിക്കുന്ന ക്ഷേമനിധി പെൻഷനൊപ്പം സാമൂഹ്യക്ഷേമ പെൻഷൻ കൂടി ലഭിക്കുന്നതിനായുളള നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമോ;
( ഡി )
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്ന അംഗനവാടി ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ചികിൽസാ പദ്ധതി ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കാമോ?
5013.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിതാ ശിശു വികസന വകുപ്പിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള എന്തെങ്കിലും നിർദ്ദേശം ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ; വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ച ശേഷം പുതുതായി എത്ര തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്;
( ബി )
ഡോക്ടർ പി കെ ആനന്ദി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ; പ്രസ്തുത നിർദേശങ്ങൾ നടപ്പിലാക്കുന്നത് പരിഗണിക്കുന്നുണ്ടോ;
( സി )
കോൺട്രാക്ട് റെഗുലറൈസേഷൻ മുഖാന്തരം സ്ഥിരപ്പെടുത്തിയ എത്ര ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർ വകുപ്പിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും ഇവരുടെ റിട്ടയർമെന്റ് തീയതിയും വ്യക്തമാക്കുമോ?
5014.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ സൈക്കോസോഷ്യല്‍ പദ്ധതി പ്രകാരം സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്കൂള്‍ കൗണ്‍സിലര്‍മാരുടെ കരാര്‍ പുതുക്കി നല്‍കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കരാര്‍ പുതുക്കി നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ;
( ബി )
കരാര്‍ പുതുക്കുന്നതിനുള്ള പുതിയ എസ്.ഒ.പി. പ്രകാരം കൗണ്‍സിലര്‍ നിയമനത്തിനുള്ള യോഗ്യത എം.എസ്.ഡബ്ല്യു സ്പെഷലൈസേഷന്‍ ഉള്ള ഒരു വിഭാഗത്തിനു മാത്രമായി നിജപ്പെടുത്തിയത് നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന മറ്റ് സ്പെഷലൈസേഷന്‍ ഉള്ളവര്‍ക്ക് ബാധകമാക്കാതെ പുതിയ നിയമനത്തില്‍ മാത്രം ബാധകമാക്കുന്നതിനു നടപടി സ്വീകരിക്കുമോ;
( സി )
ശനി, ഞായര്‍ ദിവസങ്ങളിലുൾപ്പെടെ കോവിഡ് ടെലികൗണ്‍സിലിംഗ് ജോലി ചെയ്തിട്ടും കാസര്‍ഗോഡ്, വയനാട്, തിരുവനന്തപുരം തുടങ്ങിയ പല ജില്ലകളിലും ഓണറേറിയം തുക മുഴുവനായും നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ തുക മുഴുവൻ നൽകുന്നതിന് നടപടി സ്വീകരിക്കുമോ?
5015.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കണവാടികള്‍ ശിശുസൗഹൃദമാക്കുന്നതിനും കുട്ടികളുടെ ബുദ്ധിവികാസവും പേശീവികാസവും ഉറപ്പുവരുത്തുന്നതിനുമായി പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
അങ്കണവാടികളുടെ നവീകരണത്തിലൂടെ എന്തെല്ലാം കാര്യങ്ങളാണ് സജ്ജീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഈ പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
5016.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ല്‍ ഡോ. ടി. കെ. ആനന്ദിയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരം സൂപ്പര്‍വൈസര്‍മാരുടെ ചുമതല ഇരുപത് അംഗനവാടികള്‍ക്ക് ഒന്ന് എന്ന നിലയിലായതിനാല്‍ പ്രസ്തുത ശിപാര്‍ശ കണക്കിലെടുത്ത് പുതിയ സൂപ്പര്‍വൈസര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
5017.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗന്‍വാടിയെ മോഡല്‍ അംഗന്‍വാടി ആക്കുന്നതിനായുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പയ്യന്നൂര്‍ മണ്ഡലത്തിലെ കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്തിലെ പാലത്തര അംഗന്‍വാടിയെ മോഡല്‍ അംഗന്‍വാടിയായി ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
5018.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ ഏതൊക്കെ അങ്കണവാടികളില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
ക്ഷണിച്ച അപേക്ഷകളിന്‍മേല്‍ ഇന്റര്‍വ്യൂ, നിയമനം എന്നീ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
അങ്കണവാടികളില്‍ ജീവനക്കാരെ അടിയന്തരമായി നിയമിക്കേണ്ടതിനാല്‍ ഇത് സംബന്ധിച്ചുള്ള തടസ്സം ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
5019.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിൽ രൂപീകരിച്ച വനിത-ശിശുവികസന വകുപ്പിന്റെ പ്രവര്‍ത്തനം ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കുന്നതിന് എന്തെല്ലാം ശ്രമങ്ങളാണ് വകുപ്പ് നടത്തി വരുന്നതെന്ന് വിശദമാക്കുമോ;
( ബി )
കേരളത്തെ മാതൃശിശു സൗഹൃദ സംസ്ഥാനമായി മാറ്റുന്നതിന് സമഗ്രമായ രൂപരേഖ തയ്യാറാക്കുന്ന പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കുമോ;
( സി )
പ്രസവാനന്തരം ഒരു മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ ആരംഭിക്കൽ, ആറു മാസംവരെ മുലയൂട്ടുന്ന അമ്മമാരുടെ ശതമാനത്തില്‍ ഉണ്ടായിട്ടുള്ള കുറവ് പരിഹരിക്കൽ എന്നിവയ്ക്ക് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തു വരുന്നതെന്ന് അറിയിക്കുമോ;
( ഡി )
ആദിവാസി മേഖലകളില്‍ ഈ പദ്ധതി നടപ്പാക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
5020.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ സ്വന്തമായി കെട്ടിടമില്ലാത്ത എത്ര അംഗൻവാടികൾ ഉണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.