|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >2nd Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 2nd SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
4478.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ ഗവേഷണ പ്രവര്‍ത്തനങ്ങള്‍
രാജ്യാന്തര
നിലവാരത്തിലേക്കുയര്‍ത്തുവാന്‍
പദ്ധതിയുണ്ടോ; ഗവേഷണ
പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ
കാര്‍ഷിക, സാമ്പത്തിക,
പാരിസ്ഥിതിക മേഖലകള്‍ക്ക്
കരുത്ത് പകരുന്നതരത്തില്‍
ദിശാബോധത്തോടെയുള്ളവ കൂടി
ആക്കുന്നതിന് വേണ്ട നിര്‍ദ്ദേശം
നല്‍കാന്‍ കഴിയുമോ;
(
ബി )
സര്‍വ്വകലാശാലകളില്‍
ഓട്ടോണോമസ് ഇന്റര്‍
യൂണിവേഴ്സിറ്റി സെന്ററുകള്‍
സ്ഥാപിച്ച് ഗവേഷണ പഠന
പ്രവര്‍ത്തനങ്ങളില്‍ മികവ്
സൃഷ്ടിക്കാനുദ്ദേശിക്കുന്നുണ്ടോ;
(
സി )
ഗവേഷണ
പരിപോഷണാര്‍ത്ഥം ലൈബ്രറികളും
ലബോറട്ടറികളും ആധുനിക
സൗകര്യങ്ങളോടെ വികസിപ്പിക്കാന്‍
പരിപാടിയുണ്ടോ?
4479.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗ്രാമപ്രദേശങ്ങളിലും
ഉൾനാടുകളിലും ഉന്നതവിദ്യാഭ്യാസ
രംഗത്ത് നിലനിൽക്കുന്ന
പിന്നാക്കാവസ്ഥ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
അടിസ്ഥാനസൗകര്യവും
ഭൗതിക സാഹചര്യങ്ങളുമുള്ള ഉന്നത
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
അഭാവമാണ് ഈ
പിന്നാക്കാവസ്ഥയ്ക്ക്
കാരണമെന്നത് പരിശോധിക്കുമോ;
(
സി )
ഇക്കാര്യത്തിൽ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദീകരിക്കാമോ;
(
ഡി )
കൂത്തുപറമ്പ്
മണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസ
രംഗത്ത് നിലനിൽക്കുന്ന
പിന്നാക്കാവസ്ഥ പരിഹരിക്കാൻ
കമ്പ്യൂട്ടർ സയൻസ് രംഗത്ത്
സമഗ്രപഠനം സാധ്യമാക്കുന്ന
പുതിയൊരു കോളേജ് അനുവദിക്കുമോ;
(
ഇ )
ഇതിനായി
പ്രസ്തുത മണ്ഡലത്തിൽ പാനൂർ
നഗരസഭയിലെ കനകമലയിൽ ഭൂമി
ഏറ്റെടുക്കാൻ സാധിക്കുമോ;
എങ്കിൽ ഇക്കാര്യത്തിൽ എന്തൊക്കെ
നടപടികളാണ് സ്വീകരിക്കുകയെന്ന്
വിശദമാക്കാമോ ?
4480.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സര്‍ക്കാര്‍ കോളേജുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
മനശാസ്ത്ര സഹായം നല്‍കിവരുന്ന
ജീവനി എന്ന പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ മറ്റേതെങ്കിലും
സ്ഥാപനങ്ങളുടെ സഹായം
സ്വീകരിക്കുന്നുണ്ടോ; എങ്കില്‍
എന്താണെന്ന് വ്യക്തമാക്കാമോ;
(
സി )
ഈ
അദ്ധ്യയന വര്‍ഷം പ്രസ്തുത
പദ്ധതിയുടെ പ്രവര്‍ത്തനം
വിശദമാക്കാമോ;
(
ഡി )
കൊറോണയുടെ
സാഹചര്യത്തില്‍ പ്രസ്തുത പദ്ധതി
കൂടാതെ മറ്റേതെങ്കിലും
പദ്ധതികള്‍ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
4481.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021
ലെ പ്ലസ് ടു പരീക്ഷ പാസ്സായ
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും
സംസ്ഥാനത്ത് തന്നെ
ഉപരിപഠനത്തിന് അവസരം
ലഭ്യമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
പ്ലസ്
ടു പാസ്സായ
വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം
നടത്തുന്നതിനായി സംസ്ഥാനത്തെ
സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളില്‍
എത്ര സീറ്റുകളാണ് നിലവിലുള്ളത്;
ജില്ല തിരിച്ചുള്ള വിശദവിവരം
ലഭ്യമാക്കാമോ?
4482.
ശ്രീ
എ. സി. മൊയ്‌തീൻ
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
എം.വിജിന്‍
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പല
കാരണങ്ങളാൽ കോളേജ് പഠനം
സാധിക്കാതെ വരുന്നവർ
ആശ്രയിക്കുന്ന പ്രൈവറ്റ്
രജിസ്ട്രേഷന്‍ വഴിയുള്ള ബിരുദ,
ബിരുദാനന്തര പഠനത്തിനായുള്ള
രജിസ്ട്രേഷന്‍ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(
ബി )
ഏതെല്ലാം
സര്‍വ്വകലാശാലകളിലാണ് പ്രസ്തുത
രജിസ്ട്രേഷന്‍ നടപടികള്‍
ആരംഭിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(
സി )
കൂടുതല്‍
വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ്
പഠനത്തിന്
അവസരമൊരുക്കുന്നതിനായി
ഗവണ്‍മെന്റ് ആര്‍ട്ട്സ് ആന്റ്
സയന്‍സ് കോളേജുകളിലെ സീറ്റുകളും
കോഴ്സുകളും
വര്‍ദ്ധിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ഡി )
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍
ആരംഭിക്കാനുദ്ദേശിക്കുന്ന
പുതുതലമുറ കോഴ്സുകള്‍
ഏതെല്ലാമാണെന്നും അവ
ആരംഭിയ്ക്കുന്നതിനുള്ള
നടപടികളുടെ പുരോഗതിയും
വിശദമാക്കുമോ?
4483.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളുടെ
ഭൗതിക സാഹചര്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(
ബി )
മെച്ചപ്പെട്ട
അടിസ്ഥാന സൗകര്യങ്ങളുള്ള
കോളേജുകള്‍ക്ക് പുതിയ
കോഴ്സുകളും അധിക ബാച്ചുകളും
അനുവദിക്കുന്നത് പരിഗണിക്കുമോ;
എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ
?
4484.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2011-16
കാലഘട്ടത്തില്‍ കോളേജുകള്‍
ഇല്ലാത്ത മണ്ഡലങ്ങളില്‍
സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍
പുതിയ കോളേജുകള്‍
ആരംഭിക്കുന്നതിന് അനുമതി
നല്‍കിയതിന്റെ അടിസ്ഥാനത്തില്‍
എവിടെല്ലാം കോളേജുകള്‍
ആരംഭിച്ചിട്ടുണ്ട്;
(
ബി )
കോളേജുകള്‍
ആരംഭിക്കുന്നതിനായി എന്തെല്ലാം
മാനദണ്ഡങ്ങളാണ്
നിഷ്കര്‍ഷിച്ചിരുന്നതെന്ന്
അറിയിക്കാമോ;
(
സി )
നിലവില്‍
പുതിയ സര്‍ക്കാര്‍-എയ്ഡഡ്
കോളേജുകള്‍ ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍
പുതുക്കിയ വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന് അറിയിക്കുമോ?
4485.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂഞ്ഞാര്‍
നിയോജകമണ്ഡലത്തില്‍ പുതുതായി
ഏതെങ്കിലും പ്രൊഫഷണല്‍
കോളേജുകള്‍ ആരംഭിക്കാനുള്ള
നിര്‍ദേശം പരിഗണനയിലുണ്ടോ;
(
ബി )
ഉന്നതവിദ്യാഭ്യാസരംഗത്തെ
നിയോജകമണ്ഡലത്തിന്റെ നിലവിലെ
പിന്നാക്കാവസ്ഥ പരിഗണിച്ച്
പുതിയ പ്രൊഫഷണല്‍ കോളേജുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
4486.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോളേജ്
വിദ്യാര്‍ത്ഥികളില്‍
വര്‍ദ്ധിച്ചുവരുന്ന മാനസിക
സമ്മര്‍ദ്ദത്തിന്റെ
പശ്ചാത്തലത്തില്‍ അവര്‍ക്ക്
മന:ശാസ്ത്ര സേവനം ലഭ്യമാക്കാന്‍
കെെക്കൊണ്ടിട്ടുള്ള നടപടികള്‍
എന്തൊക്കെ എന്ന്
വിശദമാക്കുമോ;
(
ബി )
കേരളത്തിലെ
കോളേജ് വിദ്യാര്‍ത്ഥികളില്‍
മന:ശാസ്ത്ര സഹായം നല്‍കി വരുന്ന
ജീവനി പദ്ധതി നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം ഈ അദ്ധ്യയന
വര്‍ഷം സെെക്കോളജിസ്റ്റുകളെ
നിയമിച്ചിട്ടുണ്ടോ;
പദ്ധതിയില്‍ എന്തെങ്കിലും
മാറ്റങ്ങള്‍ കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി )
പ്രസ്തുത
ഉദ്ദേശത്തോടെ മറ്റേതെങ്കിലും
പദ്ധതി കൂടി നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
അറിയിക്കുമോ?
4487.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാജ്യത്തെ
വിവിധ യൂണിവേഴ്സിറ്റികള്‍
നടത്തുന്ന കോഴ്സുകളില്‍ ചിലത്
കേരള യൂണിവേഴ്സിറ്റി
അംഗീകരിച്ചിട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
രാജ്യത്തെ
മറ്റ് യൂണിവേഴ്സിറ്റികള്‍,
അന്യോന്യം അംഗീകരിച്ച
കോഴ്സുകള്‍ പാസ്സായ
വിദ്യാര്‍ത്ഥികള്‍ക്ക്
ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ്
നിര്‍ബന്ധിക്കാത്ത
സാഹചര്യത്തില്‍ കേരള
യൂണിവേഴ്സിറ്റി മാത്രം അതിന്
നിര്‍ബന്ധിക്കുന്ന രീതി
ഒഴിവാക്കേണ്ടതാണെന്ന്
സര്‍ക്കാര്‍ കരുതുന്നുണ്ടോ;
(
സി )
എങ്കില്‍
ഇത്തരം അനാവശ്യ നടപടിക്രമങ്ങള്‍
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
4488.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ.എം.സച്ചിന്‍ദേവ്
ശ്രീ
എം മുകേഷ്
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാജ്യത്തെ
സാംസ്കാരിക മൂല്യത്തെ
തകർക്കാതിരിക്കാൻ കേരളം
ഉയര്‍ത്തിപ്പിടിക്കുന്ന
സാംസ്കാരികമായ കാഴ്ചപ്പാടുകള്‍
ശക്തമായി
മുന്നോട്ടുക്കൊണ്ടുപോകുന്നതിന്
ഗ്രന്ഥശാലാ പ്രസ്ഥാനം
വഹിക്കുന്ന പങ്ക് സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
സംസ്ഥാന
ലൈബ്രറി കൗണ്‍സില്‍
നടത്തിവരുന്ന സാംസ്കാരിക
വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
സംസ്ഥാന
ലൈബ്രറി കൗണ്‍സിലില്‍
രജിസ്റ്റര്‍ ചെയ്ത്
പ്രവര്‍ത്തിക്കുന്ന
ലൈബ്രറികള്‍ക്ക് ഇപ്പോള്‍
നല്‍കിവരുന്ന ഗ്രാന്റിന്റെയും
ലൈബ്രേറിയന്‍ അലവന്‍സിന്റെയും
വിശദാംശം ലഭ്യമാക്കാമോ;
(
ഡി )
ലൈബ്രറികളുടെ
ക്ലാസ്സിഫിക്കേഷനനുസൃതമായി
ഗ്രാന്റും മറ്റ് ആനുകൂല്യങ്ങളും
വര്‍ദ്ധിപ്പിച്ചുനല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
4489.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍,
വിദ്യാര്‍ത്ഥികള്‍ എഴുത്തു
പരീക്ഷയില്‍ മികച്ച മാര്‍ക്ക്
നേടിയാലും ഇന്റേണലിന് മിനിമം
മാർക്കില്ലാത്തതിനാല്‍
തോല്‍ക്കുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എഞ്ചിനീയറിംഗ്,
മെഡിക്കൽ, നിയമം
ഉള്‍പ്പെടെയുള്ള മേഖലകളില്‍
അധ്യാപകര്‍ പല കാരണങ്ങളാല്‍
ഇന്റേണലിന് മാര്‍ക്ക് നല്‍കാതെ
വിദ്യാര്‍ത്ഥികളെ
തോല്‍പ്പിക്കുന്ന ദുഷ്പ്രവണത
അവസാനിപ്പിക്കാൻ, ഇന്റേണലിന്
മിനിമം മാര്‍ക്ക് എന്ന നിബന്ധന
ഒഴിവാക്കാനുള്ള നടപടി
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
4490.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കോളേജുകളില്‍ പല പുതിയ
കോഴ്സുകളും
ആരംഭിച്ചിട്ടുണ്ടെങ്കിലും അവ
യഥാസമയം സ്പെഷ്യല്‍ റൂള്‍സില്‍
ഉള്‍പ്പെടുത്താത്തതിനാല്‍
അത്തരം കോഴ്സുകള്‍
പഠിച്ചിറങ്ങുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
പി.എസ്.സി. പോലുള്ള മത്സര
പരീക്ഷകള്‍ക്ക് അപേക്ഷിക്കാന്‍
കഴിയുന്നില്ല എന്നത്
കണക്കിലെടുത്ത് ഇക്കാര്യത്തില്‍
ആവശ്യമായ നടപടി സ്വീകരിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
4491.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
സര്‍വ്വകലാശാലയില്‍ ബി.ടെക്.
ബിരുദധാരികള്‍ക്ക്
ഗണിതശാസ്ത്രത്തില്‍ ബി.എഡ്.
പ്രവേശനത്തിന് അര്‍ഹതയുണ്ടോ;
(
ബി )
എങ്കില്‍
ആയതിന് പി.എസ്.സി.യുടെ
അംഗീകാരമുണ്ടോ;
(
സി )
ഇല്ലെങ്കില്‍
അംഗീകാരത്തിനുള്ള നടപടി
സ്വീകരിക്കുമോ?
4492.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍ പരമ്പരാഗത കോഴ്സുകള്‍
കാലഘട്ടത്തിനനുസൃതമായി
നവീകരിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
കാലഹരണപ്പെട്ട
കോഴ്സുകള്‍ക്ക് പകരം
ന്യൂജനറേഷന്‍ കോഴ്സുകള്‍
ആരംഭിക്കുന്നതിനാവശ്യമായ
നിലപാട് സ്വീകരിക്കുമോ?
4493.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അസിസ്റ്റന്റ്
പ്രൊഫസര്‍ ഇന്‍ ഹോം സയന്‍സ്
(എക്സ്റ്റെന്‍ഷന്‍
എഡ്യുക്കേഷന്‍) തസ്തികയില്‍
നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട്;
ഇവ പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
(
ബി )
ഏതെല്ലാം
ഗവണ്‍മെന്റ് കോളേജുകളില്‍ ആണ്
പ്രസ്തുത തസ്തിക നിലവിലുള്ളത്?
4494.
ശ്രീ.
പി. കെ. കുഞ്ഞാലിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തില്‍
കോളേജ് അധ്യാപകര്‍ക്ക്
01.01.2016 മുതല്‍
നടപ്പിലാക്കിയ യു.ജി.സി.
ശമ്പളവും പെന്‍ഷനും പരിഷ്കരണ
ഉത്തരവിന്റെ ആനുകൂല്യം
അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ
കാലതാമസം മൂലം എല്ലാ
അദ്ധ്യാപകര്‍ക്കും
ലഭിച്ചിട്ടില്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
01.01.2016
ന് ശേഷം ശമ്പളപരിഷ്കരണ ഉത്തരവ്
പുറപ്പെടുവിച്ച 29.06.2019 നും
ഇടയില്‍ സര്‍വ്വീസില്‍ നിന്നും
പെന്‍ഷനായവരില്‍ പരിഷ്കരണ
ആനുകൂല്യങ്ങള്‍ ലഭിക്കുവാനുളള
അദ്ധ്യാപകരുടെ എണ്ണം എത്രയാണ്;
(
സി )
ഇവരുടെ
ആനുകൂല്യങ്ങള്‍ വേഗത്തില്‍
ലഭിക്കുവാന്‍ എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
4495.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ
രാജാരവിവര്‍മ്മ കോളേജ് ഓഫ്
ഫൈന്‍ ആര്‍ട്സിന് പുതിയ
കെട്ടിടം നിര്‍മ്മിക്കുവാന്‍
തുക അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കെട്ടിടനിര്‍മ്മാണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
4496.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വണ്ടൂര്‍
നിയോജക മണ്ഡലത്തിലെ കാളികാവില്‍
സര്‍ക്കാര്‍ കോളേജ്
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങളുടെ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
കാളികാവില്‍
സര്‍ക്കാര്‍ കോളേജ്
എന്നത്തേക്ക് പ്രവര്‍ത്തനം
ആരംഭിക്കാന്‍ സാധിക്കുമെന്ന്
വിശദമാക്കാമോ?
4497.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മങ്കട
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജിന്റെ ചുറ്റുമതില്‍,
താങ്ങുമതില്‍, പ്രവേശന കവാടം
എന്നീ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി നടപ്പിലാക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള ഏജന്‍സി
തയ്യാറാക്കിയ എസ്റ്റിമേറ്റ്
പ്രകാരം എത്ര തുകയാണ് പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
കണക്കാക്കിയിട്ടുള്ളതെന്ന്
അറിയിക്കുമോ; ഈ തുക ഏതെല്ലാം
രീതിയില്‍ വകയിരുത്താന്‍
കഴിയുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വിശദമാക്കുമോ?
4498.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തലശ്ശേരി
മണ്ഡലത്തിലെ ഗവണ്‍മെന്റ്
ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍
എഡ്യൂക്കേഷന്റെ അടിസ്ഥാനസൗകര്യ
വികസനത്തിന് 2021-22 വര്‍ഷത്തെ
പ്ലാന്‍ ഫണ്ടില്‍ നിന്നും തുക
അനുവദിക്കുന്നത് സംബന്ധിച്ച
നിലവിലെ അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ നടത്തിപ്പിന്
ഭരണാനുമതി ലഭ്യമാക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
4499.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊണ്ടോട്ടി
സര്‍ക്കാര്‍ ആര്‍ട്സ് കോളേജില്‍
നിലവില്‍ ഡിഗ്രി/പി.ജി.
എന്നിവയ്ക്ക് ഏതെല്ലം
കോഴ്‍സുകളാണ് ഉള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
മണ്ഡലത്തില്‍
ഉന്നത വിദ്യാഭ്യാസ മേഖലയിലെ
സീറ്റുകളുടെ കുറവ് പരിഗണിച്ച്
പ്രസ്തുത കോളേജില്‍
ഡിഗ്രി/പി.ജി. എന്നിവയില്‍
പുതിയ കോഴ്‍സുകള്‍
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
4500.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
സര്‍ക്കാര്‍ കോളേജില്‍ പുതിയ
പി.ജി., യു.ജി. കോഴ്സുകള്‍
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കോളേജില്‍ അറബി, ഹിസ്റ്ററി,
കെമിസ്ട്രി എന്നീ വിഷയങ്ങളിൽ
പി.ജി. യും, സുവോളജി, ബോട്ടണി,
ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്
എന്നീ വിഷയങ്ങളിൽ യു.ജി. യും
ആരംഭിക്കണമെന്ന ആവശ്യത്തിന്മേൽ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്; വിശദാംശം
നൽകാമോ;
(
സി )
പുതിയ
കോഴ്‌സുകൾ അനുവദിക്കുവാൻ നടപടി
സ്വീകരിക്കുമോ?
4501.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിനാനൂർ
കരിന്തളം സര്‍ക്കാര്‍ ആർട്സ്
ആന്റ് സയൻസ് കോളേജിന്റെ കെട്ടിട
നിർമ്മാണ നടപടികൾ ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(
ബി )
കെട്ടിട
നിർമാണത്തിന് എത്ര തുകയാണ്
വകയിരുത്തിയതെന്ന് അറിയിക്കാമോ?
4502.
ഡോ.
എം.കെ . മുനീർ
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ലോ കോളേജുകളില്‍ ത്രിവത്സര
സായാഹ്ന എല്‍.എല്‍.ബി
കോഴ്സുകള്‍ നടക്കുന്നുണ്ടോ;
അറിയിക്കാമോ;
(
ബി )
ഏതെങ്കിലും
സര്‍ക്കാര്‍ ലോ കോളേജില്‍
പ്രസ്തുത കോഴ്സ്
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(
സി )
ത്രിവത്സര
സായാഹ്ന കോഴ്സുകള്‍
നിർത്തലാക്കിയത് സ്വാശ്രയ
കോളേജുകള്‍ക്ക്
ബാധകമാക്കാത്തതിന്റെ കാരണം
അറിയിക്കുമോ;
(
ഡി )
തിരുവനന്തപുരം
സര്‍ക്കാര്‍ ലോ കോളേജില്‍
അവസാനിപ്പിച്ച ത്രിവത്സര
സായാഹ്ന എല്‍.എല്‍.ബി കോഴ്സ്
പുനഃരാരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ?
4503.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നബാര്‍ഡ്,
ആര്‍.ഐ.ഡി.എഫ്. ഫണ്ട്
ഉപയോഗിച്ച് മഞ്ചേശ്വരം ഗോവിന്ദ
പൈ സര്‍ക്കാര്‍ കോളേജില്‍
ഇന്‍ഡോര്‍ സ്റ്റേഡിയം,
സ്പോര്‍ട്സ് ഹോസ്റ്റല്‍,
ഫുട്ബോള്‍ ഗ്രൗണ്ട് എന്നിവ
നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി
നിലവില്‍ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
പദ്ധതിക്ക് നിലവില്‍ ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
പദ്ധതി
അടങ്കല്‍ എത്രയാണെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
പദ്ധതിയുടെ പ്രവൃത്തി ഈ വര്‍ഷം
തുടങ്ങാന്‍ കഴിയുമോയെന്ന്
വ്യക്തമാക്കുമോ?
4504.
ശ്രീ
എ കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
ഗോവിന്ദ പൈ സര്‍ക്കാര്‍
കോളേജില്‍ കിഫ്ബി ഫണ്ട്
ഉപയോഗിച്ച് ലേഡീസ് ഹോസ്റ്റല്‍,
ലൈബ്രറി ബ്ലോക്ക് എന്നിവ
നിര്‍മ്മിക്കുന്ന പദ്ധതി
നിലവില്‍ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(
സി )
ലേഡീസ്
ഹോസ്റ്റല്‍, ആധുനികരീതിയിലുള്ള
ലൈബ്രറി കെട്ടിടം എന്നിവയുടെ
പ്രവൃത്തി ഈ വര്‍ഷം തന്നെ
ആരംഭിക്കുന്നതിന് സാധിക്കുമോ;
പ്രസ്തുത പ്രവൃത്തിയുടെ
പൂര്‍ത്തീകരണ കാലാവധി
എപ്പോഴാണെന്ന് വ്യക്തമാക്കുമോ?
4505.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെടുംകണ്ടത്ത്
പ്രവര്‍ത്തിക്കുന്ന
ഐ.എച്ച്.ആര്‍.ഡി. കോളേജിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി സംസ്ഥാന
ബഡ്ജറ്റില്‍ എത്ര രൂപയാണ്
അനുവദിച്ചിരുന്നതെന്ന്
അറിയിക്കുമോ;
(
ബി )
കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച വിശദാംശം നല്‍കാമോ;
(
സി )
പ്രസ്തുത
കെട്ടിടത്തിന്റെ എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(
ഡി )
കെട്ടിടത്തിന്റെ
നിര്‍മ്മാണ പ്രവൃത്തി നാളിതുവരെ
ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യം
വിശദമാക്കാമോ;
(
ഇ )
പ്രസ്തുത
കോളേജ് കെട്ടിട നിര്‍മ്മാണ
പ്രവൃത്തി അടിയന്തരമായി
ആരംഭിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
4506.
ശ്രീ
. മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടാമ്പി
സംസ്കൃത കോളേജില്‍ പുതിയ
കോഴ്സുകള്‍ ആരംഭിക്കുന്നത്
പരിഗണയില്‍ ഉണ്ടോ; എങ്കില്‍ അവ
ഏതൊക്കെ ആണെന്ന് വിശദമാക്കാമോ?
4507.
ശ്രീ
എ. സി. മൊയ്‌തീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നംകുളം
പഴഞ്ഞി എം.ഡി. കോളേജില്‍ പുതിയ
കോഴ്സുകള്‍ തുടങ്ങാനുള്ള
അനുമതിക്കായി അപേക്ഷ
ലഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ ഏക കോളേജില്‍
ആധുനിക കാലത്തെ ഉന്നത
വിദ്യാഭ്യാസത്തിന് ഉതകുന്ന
പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
4508.
ശ്രീ
. എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എയ്ഡഡ് കോളേജുകളില്‍ 2020-ല്‍
അനുവദിച്ച ന്യൂ ജനറേഷന്‍
കോഴ്സുകള്‍ക്ക് വര്‍ക്ക് ലോഡ്
നിജപ്പെടുത്തി നല്‍കാത്തതുമൂലം
ഗസ്റ്റ് ആയി ജോലി ചെയ്യുന്ന
അധ്യാപകര്‍ക്ക് സാലറി
ലഭിക്കുന്നതിലെ തടസ്സം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വര്‍ക്ക് ലോഡ്
നിജപ്പെടുത്തി നല്‍കുന്നതിലെ
തടസ്സം എന്താണെന്ന്
വിശദമാക്കുമോ;
(
ബി )
അടിയന്തരമായി
പ്രസ്തുത വിഷയത്തില്‍ പരിഹാര
നടപടി സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
4509.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
സാഹചര്യത്താല്‍ സി.ഇ.ഇ. കേരള
പ്രസിദ്ധീകരിച്ച ലാറ്ററല്‍
എന്‍ട്രി റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടില്ലെങ്കിലും
ഉയര്‍ന്ന മാര്‍ക്കിന്റെ
അടിസ്ഥാനത്തില്‍ അഡ്മിഷന്‍
തുടരാം എന്ന് സ്വാശ്രയ കോളേജ്
അധികൃതര്‍ അറിയിച്ചതിനെ
തുടര്‍ന്ന് അഡ്മിഷന്‍ നേടി പഠനം
തുടര്‍ന്ന ഇരുന്നൂറ്റി
മുപ്പതോളം വിദ്യാര്‍ത്ഥികളെ
കേരള സാങ്കേതിക സര്‍വകലാശാല
അയോഗ്യരാക്കിയ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഒരു
കൊല്ലത്തോളം പഠനം തുടരുകയും
മറ്റെല്ലാ യോഗ്യതയും
ഉണ്ടായിട്ടും മേല്‍പ്പറഞ്ഞ
റാങ്ക് ലിസ്റ്റില്‍ ഇല്ലെന്ന
ഒറ്റ കാരണത്താല്‍ തുടര്‍ പഠനം
നിഷേധിക്കപ്പെടുകയും ചെയ്ത
പാലക്കാട്, മങ്കര,
കണ്ണംപരിയാരത്തെ രാജധാനി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
സയന്‍സ് കോളേജിലെ ഏഴോളം
വിദ്യാര്‍ത്ഥികള്‍
ഉള്‍പ്പെടെയുള്ളവരുടെ
വിദ്യാഭ്യാസ ഭാവി
സംരക്ഷിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
4510.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോളേജ്
വിദ്യാഭ്യാസ വകുപ്പിലെ
അറ്റന്‍ഡര്‍ തസ്തികയുടെ പേര്
മാറ്റുന്നതുമായി ബന്ധപ്പെട്ട്
സര്‍ക്കാര്‍തലത്തില്‍
എടുത്തിട്ടുള്ള തീരുമാനം
എന്താണെന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
തസ്തികയുടെ പേര്
മാറ്റുന്നതുമായി ബന്ധപ്പെട്ട്
സര്‍ക്കാര്‍ തലത്തിലോ വകുപ്പ്
തലത്തിലോ എന്തെങ്കിലും
തടസ്സങ്ങള്‍ നിലവിലുണ്ടെങ്കില്‍
അറിയിക്കുമോ;
(
സി )
പുനര്‍
നാമകരണവുമായി ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ക്ക് കാലതാമസം
നേരിടുന്നതിന്റെ കാരണം
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
തസ്തികയുടെ പുനര്‍നാമകരണം
സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ
വകുപ്പില്‍ നിലവില്‍ ഉള്ള
ഫയലിന്മേല്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(
ഇ )
2019
ആഗസ്ത് 7 ന് ഉന്നതവിദ്യാഭ്യാസ
വകുപ്പ് സെക്രട്ടറിയുടെ
ചേമ്പറില്‍ ചേര്‍ന്ന
യോഗത്തിന്റെ മിനിട്ട്സ്
ലഭ്യമാക്കാമോ?
4511.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലെെബ്രറി
കൗണ്‍സിലില്‍ അഫിലിയേറ്റ്
ചെയ്ത് പ്രവര്‍ത്തിക്കുന്ന
ഗ്രന്ഥശാലകള്‍ക്ക് വാര്‍ഷിക
ഗ്രാന്റ്, ലെെബ്രേറിയന്‍
അലവന്‍സ് എന്നീ ഇനങ്ങളില്‍
നിലവില്‍ എത്ര രൂപയാണ് നല്‍കി
വരുന്നതെന്നും ക്ലാസിഫിക്കേഷന്‍
അനുസരിച്ച് തുക
വര്‍ദ്ധിപ്പിച്ചുനല്‍കാന്‍
നടപടി സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ?
4512.
ശ്രീ.
എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഐ.എച്ച്.ആര്‍.ഡി.
യിൽ കണ്‍സോളിഡേറ്റഡ് പേയിൽ ജോലി
ചെയ്തുവരുന്ന ലാസ്റ്റ് ഗ്രേഡ്
ജീവനക്കാരുടെ ശമ്പള പരിഷ്കരണം
പരിഗണനയില്‍ ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഉണ്ടെങ്കില്‍
ആയത് സംബന്ധിച്ച് എന്തെല്ലാം
നടപടിക്രമങ്ങളാണ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
4513.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എ.പി.ജെ.
അബ്ദുൾ കലാം ശാസ്ത്രസാങ്കേതിക
സർവകലാശാലയിലെ അനധ്യാപക
ജീവനക്കാരുടെ നിയമനം പബ്ലിക്
സർവീസ് കമ്മീഷൻ മുഖേനയാണോ
നടത്തുന്നതെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
സർവകലാശാലയിലെ അസിസ്റ്റന്റ്
ഡയറക്ടർ, ജോയിന്റ്
ഡയറക്ടർ,ഡയറക്ടർ എന്നീ തസ്തികകൾ
സർവകലാശാല ചട്ടപ്രകാരം അധ്യാപക
തസ്തികകളാണോ; ഇവയിൽ എത്ര
തസ്തികൾ നിലവിലുണ്ടെന്ന് ഇനം
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സർവകലാശാലയിൽ ഒഴിഞ്ഞ്
കിടക്കുന്ന എല്ലാ അനധ്യാപക
തസ്തികകളിലേക്കും സ്ഥിര നിയമനം
നടത്തുവാനായി ഒഴിവുകള്‍ പബ്ലിക്
സർവീസ് കമ്മീഷന് റിപ്പോർട്ട്
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
4514.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എ.ഐ.സി.റ്റി.ഇ.
യുടെ 2020-ലെ മാനദണ്ഡ പ്രകാരം
എല്ലാ സാങ്കേതിക വിദ്യാഭ്യാസ
സ്ഥാപനങ്ങളും 2023 നുള്ളില്‍
സ്ഥാപനങ്ങളിലെ അറുപത് ശതമാനം
കോഴ്സുകള്‍ക്കെങ്കിലും നാഷണല്‍
ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍
(എന്‍.ബി.എ.)
നേടിയില്ലയെങ്കില്‍
കൗണ്‍സിലിന്റെ അംഗീകാരം
നഷ്ടമാകുമെന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കൗണ്‍സിലിന്റെ
മാനദണ്ഡപ്രകാരമുള്ള
സ്ഥിരാദ്ധ്യാപകരുടെ കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എട്ട്
പോളിടെക്നിക് കോളേജുകളില്‍
ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ്
തസ്തിക ഒഴിഞ്ഞ്
കിടക്കുന്നുണ്ടോ; ഉണ്ടെങ്കില്‍
അത് നികത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
ഡി )
എ.ഐ.സി.റ്റി.ഇ.
അക്രഡിറ്റേഷന് സ്ഥിരമായ മാനവ
വിഭവശേഷി അത്യാവശ്യമാണ്
എന്നതിനാല്‍ ഈ വിഷയം
പരിഹരിക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ; അറിയിക്കുമോ?
4515.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സാങ്കേതിക സർവ്വകലാശാലയ്ക്ക്
സ്വന്തമായി സോഫ്റ്റ്‌വെയർ
വികസിപ്പിക്കുവാൻ
സാധിച്ചിട്ടുണ്ടോ;
(
ബി )
സോഫ്റ്റ്‌വെയർ
വികസിപ്പിക്കുവാനായി പുറംകരാർ
നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
പുറംകരാർ നൽകിയിരിക്കുന്ന
കമ്പനിയുടെ പേര്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
സർവകലാശാലയ്ക്ക് സ്വന്തമായി
ഐ.ടി. വിഭാഗമുണ്ടോ; പുറംകരാർ
വഴിയല്ലാതെ സർവകലാശാലയുടെ ഐ.ടി.
വിഭാഗം ഏതെങ്കിലും
സോഫ്റ്റ്‌വെയർ
നിർമ്മിച്ചിട്ടുണ്ടോ; ഇത്തരം
സോഫ്റ്റ്‌വെയറുകൾ സംസ്ഥാനത്തെ
ഇതര സർവകലാശാലകൾക്ക്
പ്രയോജനകരമാകും വിധം കൈമാറ്റം
ചെയ്തിട്ടുണ്ടോ;
(
ഡി )
സാങ്കേതിക
സർവകലാശാലയുടെ അവസാന സെമസ്റ്റർ
പരീക്ഷകൾ ഓൺലൈൻ വഴിയാണോ
നടത്തിയത്; ചോദ്യക്കടലാസുകൾ
സാങ്കേതിക സർവകലാശാലയാണോ
നൽകിയത്; അല്ലെങ്കിൽ പരീക്ഷ
നടത്തിയ രീതി വിശദമാക്കാമോ;
(
ഇ )
ഓസ്പിൻ
ടെക്നോളജീസ് എന്ന സ്ഥാപനം
സാങ്കേതിക സർവകലാശാലയ്ക്ക്
വേണ്ടി സോഫ്റ്റ്‌വെയർ
തയ്യാറാക്കുകയോ പരിപാലിക്കുകയോ
ചെയ്തിട്ടുണ്ടോ;
(
എഫ് )
സോഫ്റ്റ്‌വെയർ
ആവശ്യങ്ങൾക്കായി സാങ്കേതിക
സർവ്വകലാശാല നാളിതുവരെ എത്ര തുക
ചെലവാക്കിയിട്ടുണ്ട്; പ്രസ്തുത
തുക ആർക്കൊക്കെയാണ്
നൽകിയിരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
4516.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സംസ്ഥാന ശാസ്ത്രസാങ്കേതിക
മ്യൂസിയം 2010 മുതൽ നാളിതുവരെ
എച്ച്.ഡി.എഫ്.സി. ബാങ്കില്‍
സ്ഥിര നിക്ഷേപം
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
നിക്ഷേപിച്ച തുകയുടെ
വിശദാംശങ്ങൾ നൽകുമോ;
(
ബി )
സ്ഥിരം
നിക്ഷേപ തുകയിൽ നിന്നും ഓരോ
പ്രാവശ്യവും എത്ര ലക്ഷം രൂപ
പിൻവലിച്ചു എന്നും അത് ഏത്
ആവശ്യങ്ങൾക്കായി വിനിയോഗിച്ചു
എന്നും ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(
സി )
നിക്ഷേപത്തിന്
പലിശ ഇനത്തിൽ ബാങ്ക് ഓരോവർഷവും
എത്ര തുക അക്കൗണ്ടിൽ
നിക്ഷേപിച്ചിട്ടുണ്ടെന്നും
നിലവിൽ പ്രസ്തുത അക്കൗണ്ടിൽ
എത്ര രൂപ ബാക്കിയുണ്ടെന്നും
വ്യക്തമാക്കുമോ;
(
ഡി )
ബാങ്കിലെ
മേല്പറഞ്ഞ സ്ഥിരം നിക്ഷേപത്തിൽ
നിന്ന് ലക്ഷക്കണക്കിന് രൂപ
പിൻവലിക്കപ്പെട്ട വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ എത്ര ലക്ഷം രൂപ
അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടു
എന്ന് വ്യക്തമാക്കുമോ;
(
ഇ )
ഇക്കാര്യത്തിൽ
അന്വേഷണം നടത്തി കുറ്റക്കാരായ
ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി
സ്വീകരിക്കുന്നതിനും
നഷ്ടപ്പെട്ട തുക
തിരിച്ചുപിടിക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
4517.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
അധ്യയന വര്‍ഷത്തില്‍
എഞ്ചിനീയറിംഗ് പ്രവേശനത്തിന്
എല്‍.ബി.എസ്. എഞ്ചിനീയറിംഗ്
കോളേജുകളില്‍ അഡ്‍മിഷന്‍
നേടുകയും തുടര്‍ന്ന് സ്പോട്ട്
അഡ്‍മിഷന്‍ സമയത്ത് മറ്റ്
എഞ്ചിനീയറിംഗ് കോളേജുകളിലേക്ക്
മാറിപ്പോയതുമായ
വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍
എല്‍.ബി.എസ്. ല്‍ ഒടുക്കിയ ഫീസ്
നാളിതുവരെ തിരികെ
നല്‍കിയിട്ടില്ല എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ്
തിരികെ നല്‍കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കാമോ?
4518.
ശ്രീ.
രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂർ
നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍
പോളിടെക്‌നിക്കിൽ ചില സാങ്കേതിക
കാരണങ്ങളാൽ നിർത്തിവെച്ചിരുന്ന
പാർട്ട് ടൈം ഡിപ്ലോമ കോഴ്സ്
പുനരാരംഭിക്കാൻ പദ്ധതി
ഉണ്ടോയെന്ന് അറിയിക്കാമോ?
4519.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പോളിടെക്നിക്
കോളേജ് പ്രവേശനത്തിന്
ഏർപ്പെടുത്തിയ ഓൺലൈൻ
സംവിധാനത്തിൽ അണ്‍ എയ്ഡഡ്
കോളേജുകളുടെ മാനേജ്മെന്റ്
സീറ്റുകളിലേക്ക്
അപേക്ഷിക്കുന്നതിനായി ഒരു
കോളേജിന് നൂറ്റിയന്‍പത് രൂപ
വീതം ഫീസ് ഏർപ്പെടുത്തിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കോവിഡ്
മൂലം സാമ്പത്തിക പ്രതിസന്ധി
നേരിടുന്ന സാധാരണക്കാരായ
വിദ്യാർത്ഥികൾക്ക് കൂടുതൽ
പോളിടെക്നിക് സ്ഥാപനങ്ങളിലേക്ക്
അപേക്ഷ സമർപ്പിക്കുന്നതിന് ഇത്
വിഘാതം സൃഷ്ടിക്കുന്നതിനാൽ
പ്രസ്തുത അപേക്ഷാഫീസ് സർക്കാർ
കോളജുകളുടേതിന് തുല്യമാക്കാൻ
നടപടി സ്വീകരിക്കുമോ;
(
സി )
വിദ്യാർത്ഥികൾക്ക്
താല്പര്യമുള്ള മാനേജ്മെന്റ്
സ്ഥാപനങ്ങളിൽ നേരിട്ട് പ്രവേശനം
നേടുന്നതിനുള്ള സാഹചര്യം
ഒരുക്കുമോ; അറിയിക്കുമോ?
നെയ്യാറ്റിന്‍കര
പോളിടെക്നിക്കിലെ തൊഴില്‍
അധിഷ്ഠിത കോഴ്സുകള്‍
4520.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
ഗവണ്‍മെന്റ് പോളിടെക്നിക്
കോളേജില്‍ അനുവദിച്ചിരുന്ന ആറ്
മാസത്തെ തൊഴില്‍ അധിഷ്ഠിത
കോഴ്സുകള്‍
നിര്‍ത്തലാക്കിയതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
എല്ലാ പോളിടെക്നിക്
കോളേജുകളിലും ഇത്തരം കോഴ്സുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
4521.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
കുറ്റിപ്പുറം ടെക്നിക്കല്‍
സ്കൂള്‍ പരിസരത്ത് ഒരു
പോളിടെക്നിക് കോളേജ്
ആരംഭിക്കുന്നത് സംബന്ധിച്ച്
പഠനം നടത്തുവാന്‍
ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍
റിപ്പോര്‍ട്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
4522.
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കൽ
മണ്ഡലത്തിലെ കുറ്റിപ്പുറം
ടെക്നിക്കൽ സ്കൂൾ പരിസരത്ത് ഒരു
പോളിടെക്നിക് കോളേജ്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് നിയോഗിച്ച
സ്പെഷ്യല്‍ ഓഫീസര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
പകര്‍പ്പ് ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(
സി )
2021-22
അധ്യയന വര്‍ഷത്തില്‍ കോളേജ്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
4523.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഐ.എച്ച്.ആര്‍.ഡി.
യുടെ കീഴില്‍
കല്ല്യാശ്ശേരിയില്‍
പ്രവര്‍ത്തിക്കുന്ന
ഇ.കെ.നായനാര്‍ മെമ്മോറിയല്‍
മോഡല്‍ പോളിടെക്നിക്കില്‍
ഏതൊക്കെ കോഴ്സുകളാണ്
നിലവിലുള്ളതെന്നും എത്ര
കുട്ടികള്‍ അവിടെ
പഠിക്കുന്നുണ്ടെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പോളിടെക്നിക്കിന്റെ
അടിസ്ഥാനസൗകര്യ വികസനത്തിനായി
ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഫണ്ട്
ലഭ്യമാക്കാനാവശ്യമായ നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
പോളിടെക്നിക്കില്‍ പുതിയ
കോഴ്സുകള്‍ ആരംഭിക്കുന്നതിന്
അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ കോഴ്സിനാണ്
അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്;
പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
4524.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.ജി.ടി.ഇ.
മുഖേന നടപ്പാക്കുന്ന
ടൈപ്പ്റൈറ്റിംഗ് ആന്‍ഡ് വേര്‍ഡ്
പ്രോസസ്സിംഗ് പരീക്ഷ നടന്ന്
മാസങ്ങള്‍ കഴിഞ്ഞിട്ടും
സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്
ഉദ്യോഗാര്‍ത്ഥികളുടെ
തൊഴിലവസരങ്ങള്‍, സീനിയോറിറ്റി
എന്നിവയെ പ്രതികൂലമായി
ബാധിക്കുന്നതിനാലും അവര്‍ക്ക്
പി.എസ്.സി., എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ച് എന്നിവയില്‍
രജിസ്റ്റര്‍ ചെയ്യുവാന്‍
സാധിക്കാത്തിനാലും പ്രസ്തുത
വിഷയത്തില്‍ അടിയന്തിര
നടപടികള്‍ സ്വീകരിക്കുമോ?
4525.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സംസ്ഥാന ശാസ്ത്ര സാങ്കേതിക
മ്യൂസിയം അഴിമതിയെക്കുറിച്ച്
അന്വേഷിക്കുന്നതിനായുള്ള
31.7.19-ലെ 1335/2019 സർക്കാർ
ഉത്തരവ് പ്രകാരം അന്വേഷണ
ഉദ്യോഗസ്ഥൻ റിപ്പോര്‍ട്ട്
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ബി )
അന്വേഷണ
റിപ്പോർട്ട് നാളിതുവരെ
സമർപ്പിച്ചിട്ടില്ലെങ്കിൽ
കാലാവധിക്കുള്ളിൽ റിപ്പോർട്ട്
സമർപ്പിക്കാത്തവർക്കെതിരെ നടപടി
സ്വീകരിക്കുമോ;
(
സി )
സ്ഥാപനത്തിന്റെ
ഗവേണിങ് ബോഡി, അന്വേഷണം
നേരിടുന്ന ഉദ്യോഗസ്ഥന്മാർക്ക്
റിട്ടയർമെന്റ് ആനുകൂല്യങ്ങൾ
നൽകരുതെന്ന്
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
എത്ര ഉദ്യോഗസ്ഥർക്കാണ്
ആനുകൂല്യങ്ങൾ നൽകരുതെന്ന്
തീരുമാനിച്ചിട്ടുള്ളത്;
(
ഡി )
ഗവേണിങ്
ബോഡിയുടെ തീരുമാനത്തിന്
വിരുദ്ധമായി ആർക്കെങ്കിലും
റിട്ടയർമെന്റ് ആനുകൂല്യങ്ങൾ
നൽകിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഇ )
പ്രസ്തുത
അന്വേഷണ റിപ്പോർട്ട് വേഗത്തിൽ
സമർപ്പിക്കുന്നതിനും അതിന്റെ
അടിസ്ഥാനത്തിൽ കുറ്റക്കാരായ
ഉദ്യോഗസ്ഥർക്കെതിരെ ബാധ്യതകൾ
തിട്ടപ്പെടുത്തുന്നതിനും നടപടി
സ്വീകരിക്കാനും നിർദ്ദേശം
നൽകുമോ; അറിയിക്കുമോ?
4526.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍വകലാശകളിലെ
അദ്ധ്യാപക തസ്തികകള്‍ വിജ്ഞാപനം
ചെയ്യുമ്പോള്‍ സംവരണ തസ്തികകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കിയിരിക്കണമെന്ന്
യു.ജി.സി.
നിഷ്കര്‍ഷിക്കുന്നുണ്ടോ;
എങ്കില്‍ സംസ്ഥാനത്തെ
സര്‍വകലാശാലകള്‍ യു.ജി.സി. യുടെ
നിര്‍ദ്ദേശം പാലിക്കുന്നുണ്ടോ;
(
ബി )
കാലിക്കറ്റ്
സര്‍വകലാശാല സംവരണം
വ്യക്തമാക്കാതെ അദ്ധ്യാപക
തസ്തികകളിലേക്ക് വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
സംവരണം
ചെയ്യേണ്ട തസ്തികകളിലേക്ക് പൊതു
വിഭാഗത്തില്‍പ്പെട്ടവര്‍ അപേക്ഷ
സമര്‍പ്പിക്കുന്നത് സംവരണ
വിഭാഗക്കാരുടെ സാദ്ധ്യതകളെ
ബാധിക്കുമോ; വിശദമാക്കുമോ?
4527.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ സര്‍ക്കാര്‍/എയ്ഡഡ്
കോളേജുകളില്‍ നിലവിലുള്ള
സീറ്റുകള്‍ ഹയര്‍സെക്കണ്ടറി
മേഖലയില്‍ നിന്ന് യോഗ്യത നേടി
വരുന്നവര്‍ക്ക്
പര്യാപ്തമാണോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
ഓരോ
ജില്ലയിലും സര്‍ക്കാര്‍/എയ്ഡഡ്
മേഖലയില്‍ ഇപ്പോള്‍ ഏതെല്ലാം
കോളേജുകള്‍ നിലവിലുണ്ടെന്നും
അവിടെയെല്ലാം ഏതെല്ലാം
കോഴ്സുകള്‍ക്ക് എത്ര സീറ്റുകള്‍
വീതമുണ്ടെന്നും വിശദമാക്കുമോ;
(
സി )
പ്രസ്തുത
കോളേജുകളില്‍ സീറ്റ്
വര്‍ദ്ധനയും പുതിയ കോഴ്സുകളും
അനുവദിക്കുമോ?
4528.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളം
ഒഴികെയുള്ള സംസ്ഥാനങ്ങളിലെ
നാൽപ്പത്തിരണ്ട്
സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈന്‍
ബിരുദ-ബിരുദാനന്തര കോഴ്സുകള്‍
നടത്തുന്നതിന് യു.ജി.സി. അനുമതി
നല്‍കിയിരിക്കെ സംസ്ഥാനത്തെ
സര്‍വകലാശാലകള്‍ അതിനായി അപേക്ഷ
പോലും നല്‍കാതിരുന്നതിന്
കാരണമെന്തെന്ന് വ്യക്തമാക്കാമോ?
4529.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലും
വിവിധ യൂണിവേഴ്സിറ്റി
വകുപ്പുകളിലും അസിസ്റ്റന്റ്
പ്രൊഫസര്‍ തസ്തികയിലേക്ക്
അപേക്ഷിക്കുന്നതിനുള്ള
പ്രായപരിധി എത്രയെന്ന്
വ്യക്തമാക്കാമോ;
(
ബി )
അസിസ്റ്റന്റ്
പ്രൊഫസര്‍ തസ്തികയിലേക്ക്
അപേക്ഷിക്കുന്നതിനുള്ള നിലവിലെ
പ്രായപരിധി
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച് സംസ്ഥാന ഹയര്‍
എഡ്യൂക്കേഷന്‍ കൗണ്‍സില്‍
സര്‍ക്കാരിലേക്ക് എന്തെങ്കിലും
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്‍മേല്‍
സ്വീകരിച്ച നടപടി വിശദമാക്കാമോ;
(
സി )
പ്രസ്തുത
തസ്തികയിലേക്ക്
അപേക്ഷിക്കുന്നതിനുള്ള നിലവിലെ
പ്രായപരിധി
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച് യു.ജി.സി.
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശത്തിന്‍മേല്‍ എന്ത്
നടപടി സ്വീകരിച്ചിട്ടുണ്ട്;
(
ഡി )
എന്‍ട്രി
കേഡറായ അസിസ്റ്റന്റ് പ്രൊഫസര്‍
തസ്തികയിലേക്ക്
അപേക്ഷിക്കുന്നതിനുള്ള
പ്രായപരിധി 45 വയസ്സായി
ഉയര്‍ത്തുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(
ഇ )
അസോസിയേറ്റ്
പ്രൊഫസര്‍ തസ്തികയിലേക്ക്
തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള
പ്രായപരിധി
എടുത്തുകളയുന്നതിനുള്ള
യു.ജി.സി.
നിര്‍ദ്ദേശത്തിന്‍മേല്‍
യൂണിവേഴ്സിറ്റികള്‍ സ്വീകരിച്ച
നിലപാട് വ്യക്തമാക്കാമോ?
4530.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസ രംഗത്ത്
കാലഹരണപ്പെട്ട സര്‍വ്വകലാശാല
നിയമങ്ങളും ചട്ടങ്ങളും
പരിഷ്ക്കരിക്കേണ്ടതാണെന്ന്
കരുതുന്നുണ്ടോ; എങ്കില്‍
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
സമഗ്രമാറ്റം
ഉറപ്പുവരുത്തുന്നതിനായി ഓരോ
സര്‍വ്വകലാശാലയിലും
പരിഗണനയിലുള്ള പുതുതലമുറ
കോഴ്സുകള്‍/ഫ്യൂച്ചര്‍
സ്റ്റഡീസ് പഠന കേന്ദ്രങ്ങള്‍
എന്നിവ സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
സി )
മലയാളം
സര്‍വ്വകലാശാല, സാങ്കേതിക
സര്‍വ്വകലാശാല, ശ്രീനാരായണഗുരു
ഓപ്പണ്‍ സര്‍വ്വകലാശാല
എന്നിവയ്ക്ക് ആസ്ഥാന
മന്ദിരങ്ങളും മറ്റുസൗകര്യങ്ങളും
ഉറപ്പുവരുത്താന്‍ സ്വീകരിച്ചു
വരുന്ന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്താക്കുമോ?
4531.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുതിയ
സര്‍വ്വകലാശാലകള്‍
രൂപീകരിക്കുമ്പോള്‍ നിലവിലുള്ള
സര്‍വ്വകലാശാലകളുടെ ജോലിഭാരം
കുറയുകയും അവിടെയുള്ള
ജീവനക്കാരെ പുതുതായി രൂപീകരിച്ച
സര്‍വ്വകലാശാലകളില്‍
നിയമിക്കുന്നത് ചുരുക്കം
ജീവനക്കാരെ മാത്രം ഓപ്ഷന്‍
വഴിയും ബാക്കി ജീവനക്കാരെ മറ്റ്
മാര്‍ഗ്ഗങ്ങളിലൂടെയുമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പുതിയ
സര്‍വ്വകലാശാലകള്‍
രൂപീകരിക്കുമ്പോള്‍ നിലവിലുള്ള
സര്‍വ്വകലാശാലകളുടെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിനും
കൂടുതല്‍ തൊഴിലധിഷ്ഠിത
കോഴ്സുകള്‍ തുടങ്ങുന്നതിനും
എന്തെല്ലാം നടപടികളാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
കേരള
സാങ്കേതിക സര്‍വ്വകലാശാലയില്‍
ഇതര സര്‍വ്വകലാശാലകളില്‍
നിന്നും ഏതെല്ലാം തസ്തികയില്‍
ഓപ്ഷന്‍ വഴി നിയമനം
നടത്തിയെന്ന് അറിയിക്കുമോ;
(
ഡി )
കേരള
സാങ്കേതിക സര്‍വ്വകലാശാലയില്‍
കൂടുതല്‍ ജീവനക്കാരെ മറ്റ്
സര്‍വ്വകലാശാലയില്‍ നിന്നും
നിയമിച്ച്
വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടും പരീക്ഷ
നടത്തുന്നതിനുള്ള കാലതാമസവും
മറ്റും പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4532.
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സർവകലാശാല ജീവനക്കാരുടെ
ശമ്പളം/പെൻഷൻ പരിഷ്കരണം
നടപ്പിലാക്കുവാനായി
സർവകലാശാലകൾക്ക് നൽകുന്ന വാർഷിക
ഗ്രാന്റ് വർധിപ്പിക്കുവാൻ
തയ്യാറാകുമോയെന്ന് അറിയിക്കാമോ;
(
ബി )
ശമ്പളവും
പെൻഷനും പരിഷ്കരിക്കുവാനായി
വേണ്ടിവരുന്ന തുക
സർവകലാശാലകൾക്ക് ഫീസ്
വർധനവിലൂടെ കണ്ടെത്തേണ്ട
സാഹചര്യം നിലവിലുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
ഇതിനായുള്ള
തുക എങ്ങനെയാണ്
കണ്ടെത്തേണ്ടതെന്ന നിർദ്ദേശം
സർവകലാശാലകൾക്ക്
നൽകിയിട്ടുണ്ടോ; പ്രസ്തുത
ജീവനക്കാരുടെ ശമ്പളവും പെൻഷനും
പരിഷ്കരിക്കുന്നതിനായി
വേണ്ടിവരുന്ന അധിക തുക നൽകാൻ
തയ്യാറാകുമോയെന്ന്
വ്യക്തമാക്കാമോ?
4533.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എം.ജി., കേരള
സര്‍വ്വകലാശാലകളുടെ എതിര്‍പ്പ്
മറികടന്ന് എം.എസ്.സി.
ബയോടെക്നോളജി, എം.എസ്.സി.
സുവോളജി, എം.എസ്.സി. ബോട്ടണി
എന്നിവ തുല്യമാക്കി
ഉന്നതവിദ്യാഭ്യാസ വകുപ്പ്
ഉത്തരവ് ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
ബി )
ഇപ്രകാരം
ഒരു ഉത്തരവിറക്കാനുണ്ടായ
സാഹചര്യം വെളിപ്പെടുത്തുമോ;
(
സി )
ഒരു
കോഴ്സ് മറ്റൊരു കോഴ്സിന്
തുല്യമാണ് എന്ന്
കണ്ടെത്തുന്നതിനുള്ള മാനദണ്ഡം
വിശദമാക്കുമോ?
4534.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിദൂര
വിദ്യാഭ്യാസം ചെയ്യുന്ന
വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ
ലഭ്യമാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
വിദൂര
വിദ്യാഭ്യാസത്തിൽ ഏർപ്പെടുന്ന,
സാമ്പത്തികമായി പിന്നാക്കം
നിൽക്കുന്നതും പാതിവഴിയിൽ പഠനം
ഉപേക്ഷിക്കേണ്ടിവന്നതും റെഗുലർ
കോളേജുകളിൽ പ്രവേശനം
ലഭിക്കാത്തതുമായവരെ
പ്രോത്സാഹിപ്പിക്കുന്നതിന്
സർക്കാർ എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(
സി )
ഓൺലൈൻ
വിദ്യാഭ്യാസം കൂടുതൽ
വ്യാപകമാകുന്ന ഈ ഘട്ടത്തിൽ
കൂടുതൽ കോഴ്സുകൾ അപ്രകാരം
നടത്തുവാൻ സർവ്വകലാശാലകൾക്ക്
നിർദ്ദേശം നൽകുമോ ;
(
ഡി )
വിദൂര
വിദ്യാഭ്യാസം/റെഗുലർ ആയി
സർട്ടിഫിക്കറ്റുകള്‍
നേടുന്നതിന് കുട്ടികൾ
ഒരേപോലുള്ള പരീക്ഷകള്‍
പാസ്സാകണമെന്നതിനാല്‍
സർട്ടിഫിക്കറ്റുകൾ
തുല്യമാക്കുവാൻ നടപടി
സ്വീകരിക്കുമോ ?
4535.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീമതി
കെ.കെ.രമ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
കാലത്ത് സർവകലാശാലകളുടെ
പ്രവർത്തനമേഖലയ്ക്കുള്ളിൽ
മാത്രം പരീക്ഷാകേന്ദ്രങ്ങൾ
അനുവദിക്കുന്നതിനാൽ
വിദ്യാർത്ഥികൾക്ക് അതത്
ജില്ലയിൽ പരീക്ഷയെഴുതാൻ
സാധിക്കാതെ പ്രതിസന്ധി
നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത പ്രശ്‍നം അടിയന്തരമായി
പരിഹരിച്ചുകൊണ്ട്
വിദ്യാർത്ഥികൾക്ക് അതതു
ജില്ലയിൽ പരീക്ഷയെഴുതാനുള്ള
സാഹചര്യം സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
സി )
കോവിഡ്
പശ്ചാത്തലത്തിൽ പരീക്ഷകൾ
ഓൺലൈനായി നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ; എങ്കിൽ
വിശദമാക്കാമോ?
4536.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാങ്കേതിക
സർവകലാശാലയിൽ ഓപ്ഷൻ മുഖേന മറ്റ്
സർവകലാശാലകളിൽ നിന്ന്
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
രീതിയില്‍ നിയമിക്കപ്പെട്ട
ജീവനക്കാരുടെ പേരും തസ്തികയും
സാങ്കേതിക സർവകലാശാല സർവ്വീസിൽ
പ്രവേശിച്ച തീയതിയും
വ്യക്തമാക്കാമോ;
(
സി )
ജീവനക്കാർക്ക്
നൽകിയ നിയമന ഉത്തരവിലോ ആക്ടിലോ
പ്രസ്തുത നിയമനങ്ങൾ
പുനഃപരിശോധനയ്ക്ക് വിധേയമാകും
എന്ന്
രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഓപ്ഷൻ
മുഖേന നിയമിക്കപ്പെട്ട
ജീവനക്കാർക്ക് പ്രമോഷൻ
നൽകിയിട്ടുണ്ടോ; എങ്കിൽ അതിന്റെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ഇ )
നിലവിൽ
സാങ്കേതിക സർവകലാശാലയിൽ ഏതൊക്കെ
തസ്തികകളിൽ ഒഴിവുണ്ടെന്നും എത്ര
ഒഴിവുണ്ടെന്നും വ്യക്തമാക്കാമോ?
4537.
ശ്രീ
.പി. കെ. ബഷീർ
ശ്രീ
എൻ എ നെല്ലിക്കുന്ന്
ശ്രീ
. എൻ . ഷംസുദീൻ
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ സര്‍വ്വകലാശാലകളിലെ
അദ്ധ്യാപക നിയമനങ്ങളില്‍
വ്യാപകമായ ക്രമക്കേടുകള്‍
നടക്കുന്നതായ പരാതികള്‍
പരിശോധിച്ചിട്ടുണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ;
(
ബി )
അദ്ധ്യപക
നിയമന ചട്ടങ്ങളില്‍ വ്യക്തത
വരുത്താന്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
4538.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പി.എസ്.സി.
വിജ്ഞാപനം കാറ്റഗറി നം.
254/2018 പ്രകാരമുള്ള
യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ
അസിസ്റ്റന്റ് തസ്തികയിലേയ്ക്ക്
നിലവില്‍ എത്ര ഒഴിവുകള്‍
പി.എസ്.സി. യ്ക്ക് റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
എം.
ജി. യൂണിവേഴ്സിറ്റിയിലെ
ഇരുപത്തിരണ്ട് കമ്പ്യൂട്ടർ
അസിസ്റ്റന്റ് ഒഴിവുകള്‍
പി.എസ്.സി. യ്ക്ക് റിപ്പോർട്ട്
ചെയ്യുന്നതിന് കാലതാമസം
നേരിടുന്നതിനുള്ള കാരണം
വ്യക്തമാക്കാമോ; പ്രസ്തുത
ഒഴിവുകള്‍ എത്രയും വേഗം
പി.എസ്.സി. യ്ക്ക് റിപ്പോർട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
കേരളത്തിലെ
ഏതെല്ലാം യൂണിവേഴ്സിറ്റികളിലെ
കമ്പ്യൂട്ടർ അസിസ്റ്റന്റ്
തസ്തികകളാണ് ഈ ലിസ്റ്റില്‍
നിന്ന് നികത്തുന്നതെന്ന്
അറിയിക്കാമോ;
(
ഡി )
ഇനിയും
കമ്പ്യൂട്ടർ അസിസ്റ്റന്റ്
ഒഴിവുകള്‍ റിപ്പോർട്ട്
ചെയ്യാത്ത
യൂണിവേഴ്സിറ്റികള്‍ക്ക്
നിലവിലുള്ള ഒഴിവുകള്‍ എത്രയും
വേഗം പി.എസ്.സി. യ്ക്ക്
റിപ്പോർട്ട് ചെയ്യുന്നതിന്
നിർദ്ദേശം നല്‍കുമോയെന്ന്
വ്യക്തമാക്കാമോ?
4539.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
ഗ്രന്ഥാലയങ്ങളെ
ഗവേഷണപ്രേരകകേന്ദ്രങ്ങളായി
വളര്‍ത്തിയെടുക്കാനും
ലെെബ്രറികള്‍
പഠനകേന്ദ്രങ്ങളാക്കി മാറ്റി
എടുക്കാനും പുസ്തകങ്ങള്‍
ഡിജിറ്റലെെസ് ചെയ്യാനും
ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താനും നടപടികള്‍
ഉണ്ടാകുമോ?
4540.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലടി
സംസ്കൃത സര്‍വ്വകലാശാലയില്‍
അധ്യാപന പരിചയമുള്ളവരെയും ഗവേഷണ
പ്രബന്ധത്തിനുള്ള അവാര്‍ഡ്
നേടിയവരെയും മറ്റും ഒഴിവാക്കി
യോഗ്യത കുറഞ്ഞവരെ കരാര്‍
അദ്ധ്യാപകരായി നിയമിച്ചുവെന്ന
ആക്ഷേപം വസ്തുതാപരമാണോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നിയമനവുമായി ബന്ധപ്പെട്ട്
തയാറാക്കിയ റാങ്ക് പട്ടികയുടെ
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
യു.ജി.സി.
ചട്ടങ്ങള്‍ മറികടന്നുകൊണ്ട്
പുതിയ നിയമങ്ങള്‍ ഉണ്ടാക്കി
ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന
മാര്‍ക്ക് നല്‍കിയാണ് റാങ്ക്
പട്ടിക തയാറാക്കിയത് എന്ന്
ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി
ക്യാംപെയ്ന്‍ കമ്മിറ്റി നല്‍കിയ
പരാതിയിന്‍മേല്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
4541.
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
സര്‍വകലാശാലയില്‍ 31.12.2019-ന്
പുറത്തിറക്കിയ വിജ്ഞാപനം
അനുസരിച്ച് അസിസ്റ്റന്റ്
പ്രൊഫസർ നിയമനത്തിനായി
തയ്യാറാക്കിയ വിവിധ റാങ്ക്
ലിസ്റ്റുകളില്‍, ഒന്നാം റാങ്ക്
ലഭിച്ച ഉദ്യോഗാർത്ഥികള്‍ക്ക്
പോലും നിയമനം ലഭിക്കാതിരുന്ന
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
വിവിധ വകുപ്പുകള്‍ക്കുള്ള
റാങ്ക് ലിസ്റ്റകളില്‍ ഒന്നാം
റാങ്ക് ലഭിച്ച
ഉദ്യോഗാർത്ഥികളുടെ പേര്
വിവരങ്ങള്‍, അവര്‍ ഉള്‍പ്പെട്ട
ഡിപ്പാർട്ട്മെന്റ് സഹിതം
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
റാങ്ക് ലിസ്റ്റുകളില്‍ നിന്നും
ആകെ എത്ര പേർക്ക് നിയമനം
നൽകിയെന്ന് വ്യക്തമാക്കുമോ?
4542.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ കുന്ദമംഗലത്ത് അസാപ്
കമ്മ്യൂണിറ്റി സ്കില്‍
പാര്‍ക്ക് സ്ഥാപിക്കാനുള്ള
നിര്‍ദ്ദേശം
പരിഗണനാര്‍ഹമല്ലെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
ഇത്
സംബന്ധിച്ച് എം.എല്‍.എ.ക്ക്
സര്‍ക്കാര്‍ അയച്ച കത്തിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
സ്കില്‍ പാര്‍ക്ക്
സ്ഥാപിക്കുന്നതിന് അനുകൂല നടപടി
സ്വീകരിക്കുമോ?
4543.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാനന്തവാടി
അസാപ്പ് കമ്മ്യൂണിറ്റി സ്കില്‍
പാര്‍ക്കില്‍ നിലവില്‍
എന്തെല്ലാം പദ്ധതികളാണ്
നടന്നുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സ്കില്‍ പാര്‍ക്കില്‍ ഇപ്പോള്‍
എന്തെല്ലാം കോഴ്സുകളാണ്
നടക്കുന്നതെന്ന് അറിയിക്കാമോ;
എത്ര കുട്ടികള്‍ക്കാണ് ഇതിന്റെ
പ്രയോജനം ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
സ്ഥാപനത്തില്‍ പഠന
സൗകര്യമൊരുക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
4544.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അസാപ്
മുഖേന നടപ്പിലാക്കി വരുന്ന
വിവിധ പരിശീലന പദ്ധതികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
അസാപിൽ
നിന്നും വിജയകരമായി പരിശീലനം
പൂർത്തിയാക്കുന്നവർക്ക് തൊഴിൽ
ഉറപ്പുവരുത്തുന്നതിന് വേണ്ടി
എന്തെങ്കിലും നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
4545.
ശ്രീ
കെ ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ അമരവിളയില്‍
അനുവദിച്ച അസാപ്പ് സ്കില്‍
പാര്‍ക്കിന്റെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
ബി )
സ്കില്‍
പാര്‍ക്ക് ആരംഭിക്കുന്നതിന്
എന്തെങ്കിലും തടസ്സം
ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സ്കില്‍ പാര്‍ക്കിന് എത്ര കോടി
രൂപയാണ് അനുവദിച്ചതെന്ന്
വിശദമാക്കാമോ?
4546.
ഡോ.കെ.ടി.ജലീൽ
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ തവനൂരില്‍ പ്രവൃത്തി
പുരോഗമിക്കുന്ന അസാപ്പിന്റെ
പുതിയ കെട്ടിടം എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന് വ്യക്തമാക്കാമോ;
(
ബി )
അവിടെ
ഏതൊക്കെ കമ്പനികളുടെ പരിശീലന
പരിപാടികളാണ് കൊണ്ടുവരാന്‍
ഉദേശിക്കുന്നതെന്നും അവ
എന്നത്തേക്ക്
തുടങ്ങാനാവുമെന്നും
അറിയിക്കാമോ?
4547.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലഘട്ടത്തില്‍
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍ സാമൂഹ്യനീതി
വകുപ്പ് മുഖാന്തരം
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും അനുവദിച്ച
തുകയും പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും വ്യക്തമാക്കുമോ;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
4548.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലിംഗമാറ്റ
ശസ്ത്രക്രിയ കഴിഞ്ഞ് ട്രാൻസ്
വുമൺ ആയവരെ മഹിളാമന്ദിരങ്ങളിൽ
പുനരധിവസിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4549.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ട്രാൻസ്ജെന്ററുകളുടെ
ക്ഷേമത്തിനായി സാമൂഹ്യനീതി
വകുപ്പ് നടത്തുന്ന
പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി
വിശകലനം ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
4550.
ശ്രീ.
റോജി എം. ജോൺ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ട്രാന്‍സ്ജെന്‍ഡര്‍
വിഭാഗങ്ങളുടെ അവകാശങ്ങൾ
സംരക്ഷിക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
ട്രാന്‍സ്ജെന്‍ഡര്‍
വിഭാഗത്തിൽപ്പെട്ടവർക്ക്
ലിംഗമാറ്റ ശസ്ത്രക്രിയക്ക്
സർക്കാർ തലത്തില്‍ ധനസഹായം
അനുവദിക്കുന്നുണ്ടോ; എങ്കില്‍
ധനസഹായം അനുവദിക്കുന്നതിനുളള
മാനദണ്ഡങ്ങളും നല്‍കുന്ന തുകയും
വ്യക്തമാക്കാമോ; ലിംഗമാറ്റ
ശസ്ത്രക്രിയക്കായി ട്രാൻസ്
ക്ലിനിക്കുകൾ സ്ഥാപിക്കാൻ
പദ്ധതിയുണ്ടോ; വിശദമാക്കാമോ;
(
സി )
ട്രാന്‍സ്ജെന്‍ഡറായ
വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക
ഹോസ്റ്റല്‍ സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
സാമൂഹ്യനീതി വകുപ്പിന് നിലവില്‍
പദ്ധതികളുണ്ടോയെന്ന്
വ്യക്തമാക്കാമോ?
4551.
ശ്രീ.
അൻവർ സാദത്ത്
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രായമായ മാതാപിതാക്കളെ മക്കള്‍
സംരക്ഷിക്കാത്ത
സാഹചര്യമുണ്ടായാൽ ഇത്
തടയുന്നതിനായി വയോജന നിയമത്തിലോ
നയത്തിലോ എന്തെങ്കിലും മാറ്റം
കൊണ്ടുവന്നിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രായമായ
മാതാപിതാക്കളെ
സംരക്ഷിക്കാതിരിക്കുകയും
ഉപദ്രവിക്കുകയും ചെയ്യുന്ന
മക്കള്‍ക്കെതിരെ എന്തൊക്കെ
നിയമനടപടികൾ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ
;
(
സി )
പ്രായമായ
മാതാപിതാക്കളെ മക്കള്‍
സംരക്ഷിക്കാത്ത സാഹചര്യത്തില്‍
ഇവരെ സംരക്ഷിക്കുവാന്‍
പഞ്ചായത്ത് അടിസ്ഥാനത്തില്‍
എന്തെങ്കിലും പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി
ഏതൊക്കെ പദ്ധതികളാണ്
നിലവിലുളളതെന്ന് വ്യക്തമാക്കാമോ
?
4552.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ട്രാൻസ്ജെൻഡറുകളുടെ
സഹായാർത്ഥം ഇരുപത്തിനാല്
മണിക്കൂറും പ്രവർത്തിക്കുന്ന
ട്രാൻസ്ജെൻഡർ ഹെൽപ്പ് ലൈൻ ആൻഡ്
ക്രൈസിസ് ഇന്റർവെൻഷൻ സെന്ററുകൾ
ആരംഭിക്കുമോ; വ്യക്തമാക്കുമോ ?
4553.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യ
നീതി വകുപ്പിന് കീഴിൽ
ഒരുക്കിയിട്ടുള്ള സംവിധാനങ്ങളും
സജ്ജീകരണങ്ങളും ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
സാമൂഹ്യ
നീതി വകുപ്പിന് കീഴിൽ
പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍,
സ്റ്റാഫ്, അവിടെ നിന്ന്
ലഭ്യമാകുന്ന സേവനങ്ങള്‍ എന്നിവ
സംബന്ധിച്ച വിശദാംശം ജില്ല
തിരിച്ച് വ്യക്തമാക്കാമോ?
4554.
ശ്രീ
. മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മങ്കട
നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സാമൂഹ്യനീതി വകുപ്പ് മുഖേന
നടപ്പിലാക്കിയ പദ്ധതികള്‍
എന്തെല്ലാം; ഇതിനായി എത്ര തുക
ചെലവഴിച്ചു; വിശദമാക്കുമോ;
(
ബി )
വിവിധ
ധനസഹായ പദ്ധതികളിലൂടെ എത്ര തുക
വിനിയോഗിച്ചു; പദ്ധതി തിരിച്ച്
ഗുണഭോക്താക്കളുടെ എണ്ണം
ഗ്രാമപഞ്ചായത്ത്
അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
(
സി )
മണ്ഡലത്തിലെ
വിവിധ അങ്കണവാടികളുടെ
നവീകരണത്തിനായി സ്വീകരിച്ച
തുടര്‍ നടപടികള്‍ എന്തെല്ലാം;
വിശദാംശം ലഭ്യമാക്കുമോ?
4555.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാര്‍ദ്ധക്യകാല
പെന്‍ഷനുള്ള അപേക്ഷയോടൊപ്പം
പ്രായം തെളിയിക്കുന്നതിനായി
ഏതെല്ലാം രേഖകളും
സര്‍ട്ടിഫിക്കറ്റുകളുമാണ്
അപേക്ഷകര്‍ ഹാജരാക്കേണ്ടത്;
(
ബി )
ഇതുമായി
ബന്ധപ്പെട്ട് മുന്‍
നിബന്ധനകളില്‍ എന്തെങ്കിലും
മാറ്റം വരുത്തിയിട്ടുണ്ടോ;
(
സി )
എങ്കില്‍
ഇതിന്റെ കാരണമെന്തെന്ന്
അറിയിക്കാമോ;
(
ഡി )
സര്‍ക്കാരിന്റെ
പുതിയ നിബന്ധനമൂലം വയോധികര്‍
നേരിടുന്ന ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഇ )
എങ്കില്‍
ഇത് പരിഹരിക്കുന്നതിന് എന്ത്
നടപടിയാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
4556.
ശ്രീ
. ഐ .സി .ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ട്രാൻസ്ജെൻഡറുകളുടെ
സഹായാർത്ഥം എല്ലാ ജില്ലകളിലും
കെയർ ഹോമുകൾ ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4557.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊണ്ടോട്ടി
ബ്ലോക്കില്‍ ഉള്‍പ്പെടുന്ന
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിലെ ആറ്
ഗ്രാമപഞ്ചായത്തുകളില്‍ കേരള
സാമൂഹ്യ സുരക്ഷ മിഷന്‍ മുഖേന
നടപ്പാക്കുന്ന വയോമിത്രം പദ്ധതി
നടപ്പാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
4558.
ശ്രീ.
അബ്ദുല്‍ ഹമീദ് പി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സാമൂഹ്യ സുരക്ഷ മിഷന്‍ മുഖേന
നിലവില്‍ നടത്തി വരുന്ന വിവിധ
പദ്ധതികള്‍ ഏതെല്ലാമാണ്;
വിശദമാക്കാമോ;
(
ബി )
ഓരോ
പദ്ധതിയിലും കഴിഞ്ഞ
സര്‍ക്കാരിന്റെ കാലയളവ് മുതല്‍
നാളിതുവരെ എത്ര
ഗുണഭോക്താക്കള്‍ക്ക് ഗുണഫലം
ലഭിച്ചിട്ടുണ്ട്;
(
സി )
കഴിഞ്ഞ
സര്‍ക്കാര്‍ ആരംഭിച്ച
ഏതെങ്കിലും നൂതന പദ്ധതികള്‍
ഉണ്ടോ; ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍ നല്‍കാമോ?
4559.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പഠനം
മുടങ്ങിയ ട്രാൻസ്ജെൻഡർ
വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
നൽകി പഠനം പുനരാരംഭിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
നടപ്പാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
4560.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭിന്നശേഷിക്കാരുടെ
ക്ഷേമത്തിനായി സാമൂഹ്യനീതി
വകുപ്പ് എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
പ്രസ്തുത പദ്ധതികൾ സംബന്ധിച്ച
വിശദാംശങ്ങൾ അറിയിക്കാമോ ?
4561.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രക്ഷിതാക്കള്‍
മരണമടഞ്ഞ കുഞ്ഞുങ്ങള്‍ക്ക്
വിദ്യാലയങ്ങള്‍ മുഖേന
നടപ്പാക്കുന്ന സ്നേഹപൂര്‍വ്വം
പദ്ധതി പ്രകാരം നല്‍കിവരുന്ന
ധനസഹായം വിതരണം ചെയ്യുന്നതില്‍
കുടിശ്ശിക വന്നിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
ഉണ്ടെങ്കില്‍
കാലതാമസം കൂടാതെ അതത് അദ്ധ്യയന
വര്‍ഷങ്ങളില്‍ തന്നെ സഹായ തുക
അനുവദിച്ച് നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
4562.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലമ്പൂര്‍
മണ്ഡലത്തില്‍ എത്ര ഹെെടെക്
അംഗന്‍വാടികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
പഞ്ചായത്തുകള്‍ തിരിച്ച് വിവരം
ലഭ്യമാക്കാമോ;
(
ബി )
ഹെെടെക്
അംഗന്‍വാടിയിലുണ്ടായിരിക്കേണ്ട
സൗകര്യങ്ങള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തിലെ
വെെദ്യുതീകരിച്ചിട്ടില്ലാത്ത
അംഗന്‍വാടികളുടെ വിവരങ്ങളും അവ
വെെദ്യുതീകരിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികളും അറിയിക്കാമോ;
(
ഡി )
പ്രസ്തുത
മണ്ഡലത്തില്‍ സ്വന്തമായി
കെട്ടിടമില്ലാത്ത എത്ര
അംഗന്‍വാടികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ഇ )
സ്വന്തം
കെട്ടിടമില്ലാത്ത
അംഗന്‍വാടികള്‍ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സാമൂഹ്യനീതി വകുപ്പ് തുക
അനുവദിക്കാറുണ്ടോയെന്നും എത്ര
തുകയാണ് പരമാവധി
അനുവദിക്കുകയെന്നും
അറിയിക്കുമോ?
4563.
ശ്രീ
. ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബുദ്ധിപരമായ
വെല്ലുവിളികള്‍ നേരിടുന്ന
കുട്ടികളുടെ കുടുംബങ്ങള്‍ക്ക്
സര്‍ക്കാര്‍ നല്‍കുന്ന
സഹായങ്ങള്‍ എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
ബി )
ഈ
കുട്ടികളുടെ കുടുംബ
റേഷന്‍കാര്‍ഡില്‍ ലഭിച്ചിരുന്ന
ആനുകൂല്യങ്ങള്‍ 1000
സ്ക്വയര്‍ഫീറ്റ് വീടിന്റെയും
നാല് ചക്രവാഹനത്തിന്റെയും പരിധി
കാരണം നഷ്ടപ്പെടാതിരിക്കാന്‍
സിവില്‍ സപ്ലൈസ് വകുപ്പുമായി
ബന്ധപ്പെട്ട് നടപടി
സ്വീകരിക്കുമോ;
(
സി )
കോവിഡ്
കാലമായത് കൊണ്ട് മെഡിക്കല്‍
ബോര്‍ഡ് കൂടാത്തതിനാല്‍ ഈ
കുട്ടികള്‍ക്ക് മെഡിക്കല്‍
സര്‍ട്ടിഫിക്കറ്റ്
കിട്ടുന്നതിന് ബദല്‍ സംവിധാനം
ഏര്‍പ്പെടുത്തുമോ;
(
ഡി )
കോവിഡ്-
19 വ്യാപന പശ്ചാത്തലത്തില്‍
ആശ്വാസ കിരണം പദ്ധതിയുടെ ലൈഫ്
സര്‍ട്ടിഫിക്കറ്റ്
സമര്‍പ്പിക്കേണ്ട അവസാന തീയതി
നീട്ടി നല്‍കുന്നത്
പരിഗണിക്കുമോ?
4564.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭിന്നശേഷിക്കാര്‍ക്ക്
എയ്ഡഡ് സ്കൂള്‍ നിയമനങ്ങളില്‍
സംവരണം നിര്‍ബന്ധമായും
അനുവദിക്കണമെന്ന സുപ്രീം കോടതി
വിധി നടപ്പാക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ഈയിടെ 7000 അധ്യാപകരെ
നിയമിക്കാൻ അനുമതി നല്‍കിയ
സര്‍ക്കാര്‍ ഉത്തരവിന് സുപ്രീം
കോടതി വിധി ബാധകമാക്കുമോ?
4565.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
1999-2003
കാലയളവില്‍ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന സ.ഉ.(പി)
നം.40/13/സാ.നീ.വ. തീയതി:
18.05.2013 പ്രകാരം
താല്‍ക്കാലിക നിയമനം ലഭിച്ച
ഭിന്നശേഷി ജീവനക്കാരുടെ
റെഗുലറൈസേഷനുമായി ബന്ധപ്പെട്ട്
നിയമസഭാ കമ്മിറ്റിയുടെ
ഏതെങ്കിലും ശിപാര്‍ശ
സാമൂഹ്യനീതി വകുപ്പിന്
ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(
ബി )
ഇതുസംബന്ധിച്ച്
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍
എന്തെങ്കിലും ശിപാര്‍ശ
സര്‍ക്കാരിന് നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
ഭിന്നശേഷി
ജീവനക്കാരെ റെഗുലറൈസ് ചെയ്യുന്ന
വിഷയത്തില്‍ സാമൂഹ്യ നീതി
വകുപ്പ് സ്വീകരിച്ചുവരുന്ന
നടപടികള്‍ വിശദമാക്കാമോ?
4566.
ശ്രീ
കെ ആൻസലൻ
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ശ്രവണ വെെകല്യം ബാല്യത്തില്‍
തന്നെ കണ്ടെത്തി ഫലപ്രദമായ
ചികിത്സ നല്‍കുന്ന പദ്ധതി
നിലവിലുണ്ടോ; വിശദമാക്കാമോ;
(
ബി )
എങ്കില്‍
പ്രസ്തുത ചികിത്സയ്ക്കായി
കുട്ടികളെ തെരഞ്ഞെടുക്കുന്ന
പ്രക്രിയ വിശദമാക്കാമോ;
(
സി )
കോക്ലിയാര്‍
ഇംപ്ലാന്റേഷന്‍ സര്‍ജറി കഴിഞ്ഞ
കുട്ടികള്‍ക്ക് സര്‍ജറിക്കുശേഷം
എന്തെല്ലാം സഹായങ്ങള്‍
ലഭ്യമാക്കുന്നുണ്ട്;
വ്യക്തമാക്കാമോ;
(
ഡി )
സര്‍ജറി
കഴിഞ്ഞ കുട്ടികള്‍ക്ക് ആഡിയോ
വെര്‍ബല്‍ ഹാബിലിറ്റേഷന് സഹായം
നല്‍കുന്ന പദ്ധതി നിലവിലുണ്ടോ;
വിശദാംശം നല്കാമോ?
4567.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
1999
മുതല്‍ 2003 വരെയുള്ള
കാലയളവില്‍ എംപ്ലോയ്മെന്റ്
മുഖേന താല്‍ക്കാലിക നിയമനം
ലഭിച്ച് 18.05.2013ലെ സ.ഉ.(പി)
നം.40/2013/സാ.നീ.വ.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം
പുനര്‍ നിയമനം ലഭിച്ച
ഭിന്നശേഷിക്കാര്‍ എത്രയാണെന്നും
ആരൊക്കെയാണെന്നും
വ്യക്തമാക്കാമോ; ഇവരുടെ സേവനം
റെഗുലറൈസ് ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(
ബി )
ഇവരുടെ
സേവനം റെഗുലറൈസ്
ചെയ്തിട്ടില്ലെങ്കില്‍ ഇതിനുള്ള
കാരണം വ്യക്തമാക്കാമോ;
(
സി )
ഇവരുടെ
സേവനം റെഗുലറൈസ്
ചെയ്യുന്നതിനുള്ള നടപടി
ത്വരിതപ്പെടുത്തുമോ?
4568.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2004
മുതൽ എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചുകൾ വഴി താത്കാലിക
നിയമനം നേടിയ ഭിന്നശേഷിക്കാരെ
സ്ഥിരപ്പെടുത്തുന്നത്
സംബന്ധിച്ച സർക്കാരിന്റെ
നിലപാട് അറിയിക്കാമോ;
(
ബി )
2003
വരെ എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചുകൾ വഴി താത്കാലിക
നിയമനം നേടിയ ഭിന്നശേഷിക്കാരെ
സ്ഥിരപ്പെടുത്തിയ 2013ലെ
സർക്കാരിന്റെ തീരുമാനം, 2004
മുതൽ എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചുകൾ വഴി താത്കാലിക
നിയമനം നേടിയ ഭിന്നശേഷിക്കാരുടെ
കാര്യത്തിലും സ്വീകരിക്കാമോ;
(
സി )
ഭിന്നശേഷിക്കാർക്കായി
സർക്കാർ സർവ്വീസിൽ സംവരണം
ചെയ്തിട്ടുള്ളതിന് ആനുപാതികമായി
പൂർണ്ണമായും നിയമനം
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ; അനുവദനീയമായ
സംവരണ ശതമാനം, നിലവിൽ ഈ
സംവരണത്തിലൂടെ
നികത്തപ്പെട്ടിട്ടുള്ള ശതമാനം,
ഇനി നികത്തപ്പെടുവാനുള്ള ശതമാനം
എന്നിവ അറിയിക്കാമോ?
4569.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭിന്നശേഷിയുള്ള
കുട്ടികൾക്ക് സാമൂഹ്യ നീതി
വകുപ്പ് മുഖേന നടപ്പിലാക്കി
വരുന്ന വിവിധ പദ്ധതികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇത്തരം
കുട്ടികൾക്ക് വിവിധ
ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്
വേണ്ട മാനദണ്ഡങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
4570.
ശ്രീ
. ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യനീതി
വകുപ്പിന്റെ ഗ്രാന്റ്
ലഭിക്കുന്ന എത്ര അണ്‍എയ്ഡഡ്
സ്പെഷ്യല്‍ സ്കൂളുകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്പെഷ്യല്‍ സ്കൂളുകളിൽ എത്ര
അദ്ധ്യാപകരും അനദ്ധ്യാപകരും
ജോലി ചെയ്യുന്നുണ്ടെന്നും
ഇവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള
മിനിമം വേതനം എത്രയാണെന്നും
അറിയിക്കുമോ?
4571.
ശ്രീ.
എ . പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
സര്‍വ്വീസിലുള്ള
ഭിന്നശേഷിക്കാര്‍ക്ക്
പ്രമോഷനില്‍ സംവരണം നല്‍കണമെന്ന
സുപ്രീംകോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
(
ബി )
ഉണ്ടെങ്കില്‍
പ്രസ്തുത വിധി
നടപ്പാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് വകുപ്പ്
സ്വീകരിച്ചതെന്ന് വിശദമാക്കാമോ?
4572.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
16.08.1999
മുതല്‍ 2003 വരെ കാലയളവില്‍
എംപ്ലോയ്മെന്റ് മുഖേന
താല്‍ക്കാലിക നിയമനം ലഭിച്ച
എത്ര ഭിന്നശേഷിക്കാര്‍ക്കാണ്
G.O.(P)No. 40/13/SJD
dt.18.05.2013 പ്രകാരം
പുനര്‍നിയമനം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇപ്രകാരം
നിയമനം ലഭിച്ചിട്ടുള്ള
ജീവനക്കാരുടെ സര്‍വ്വീസ്
റെഗുലറൈസേഷനുമായി ബന്ധപ്പെട്ട്
14-ാം കേരള നിയമസഭയുടെ
സ്ത്രീകളുടെയും കുട്ടികളുടെയും
ട്രാന്‍സ്ജെന്ററുകളുടെയും
ഭിന്നശേഷിക്കാരുടെയും ക്ഷേമം
സംബന്ധിച്ച സമിതിയുടെയും
സാമൂഹ്യ നീതി വകുപ്പ്
ഡയറക്ടറുടെയും
ശിപാര്‍ശയിന്‍മേല്‍ എന്തെല്ലാം
തുടര്‍ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
4573.
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭിന്നശേഷിക്കാര്‍ക്ക്
ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍
കുടുംബ വരുമാനത്തിന് പകരം
വ്യക്തിഗത വരുമാനം
മാനദണ്ഡമാക്കുന്നത്
സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(
ബി )
കുടുംബ
വാര്‍ഷിക വരുമാനം കണക്കാക്കി
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനാല്‍ ചെറിയ തുക
പെന്‍ഷന്‍ ലഭിക്കുന്ന
കുടുംബങ്ങളിലുള്ളവര്‍
പ്രയാസപ്പെടുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഇക്കാര്യം
പരിഹരിക്കുന്നതിന് സര്‍ക്കാര്‍
നടപടി സ്വീകരിക്കുമോ?
4574.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
പി. ടി. തോമസ്
ശ്രീ
എം വിൻസെൻറ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭിന്നശേഷി
സൗഹൃദ സംസ്ഥാനമായി കേരളത്തെ
മാറ്റിയെടുക്കുന്നതിന്
ഭിന്നശേഷിക്കാര്‍ക്കായുള്ള
സമഗ്ര പാക്കേജ് നടപ്പിലാക്കാന്‍
സർക്കാർ തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
കേന്ദ്ര
സർക്കാർ പാസാക്കിയ ദി റൈറ്റ്സ്
ഓഫ് പേഴ്സൺസ് വിത്ത്
ഡിസബിലിറ്റീസ് ആക്ട്, 2016
പ്രകാരം ഭിന്നശേഷിക്കാർക്ക്
നൽകിയിരിക്കുന്ന അവകാശങ്ങൾ
സംരക്ഷിക്കാൻ സർക്കാർ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചത് എന്ന്
വിശദമാക്കുമോ;
(
സി )
കോവിഡിന്റെ
സാഹചര്യത്തിൽ ബുദ്ധിപരമായ
വെല്ലുവിളി നേരിടുന്ന
കുട്ടികളുടെ
വിദ്യാഭ്യാസത്തിനായി നിലവില്‍
എന്തെല്ലാം പഠന സംവിധാനങ്ങളാണ്
സർക്കാർ ഒരുക്കിയിരിക്കുന്നത്
എന്ന് വിശദമാക്കുമോ;?
4575.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാരിറ്റബിള്‍
സൊസൈറ്റികളും സാമൂഹ്യ സംഘടനകളും
നടത്തി വരുന്ന സ്പെഷ്യല്‍
സ്കൂളുകളുടെ പ്രവർത്തങ്ങൾക്കായി
സര്‍ക്കാര്‍ നല്കിവരുന്ന
സഹായങ്ങള്‍ വിശദീകരിക്കാമോ?
4576.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭിന്നശേഷിക്കാരായ
കുട്ടികള്‍ക്കും
മുതിർന്നവര്‍ക്കും നിലവിലെ
സാഹചര്യത്തിൽ സർക്കാർ തലത്തിൽ
സൗജന്യമായി തെറാപ്പി ചികിത്സ
നല്‍കാന്‍ കഴിയുമോയെന്ന കാര്യം
പരിശോധിക്കുമോ; അതിനുള്ള
സൗകര്യങ്ങളും യോഗ്യതയുള്ള
ജീവനക്കാരും സർക്കാർ തലത്തിൽ
ലഭ്യമാണോയെന്ന് വ്യക്തമാക്കുമോ?
4577.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലത്ത് ഭിന്നശേഷി
സംവരണ നിയമ പ്രകാരം നിയമനം
നല്‍കുന്നതിനായി സര്‍ക്കാര്‍
സര്‍വ്വീസില്‍ പുതിയ തസ്തികകള്‍
കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം
അറിയിക്കാമോ?
4578.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യ
നീതി വകുപ്പില്‍ ജോലിയില്‍
പ്രവേശിക്കുകയും വകുപ്പ്
വിഭജനത്തെ തുടര്‍ന്ന്
വനിതാശിശുവികസന വകുപ്പിന്റെ
ഭാഗമായി മാറുകയും ചെയ്ത
ഐ.സി.ഡി.എസ്.
സൂപ്പര്‍വൈസര്‍മാര്‍ക്ക്
തസ്തികമാറ്റം വഴി സാമൂഹ്യനീതി
എക്സ്റ്റന്‍ഷന്‍ ഓഫീസര്‍
തസ്തികയില്‍ നിയമനം ലഭിക്കാന്‍
അപേക്ഷ സമര്‍പ്പിക്കുന്നതിന്
അവസരം നല്‍കുമോയെന്ന്
അറിയിക്കുമോ?
4579.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യനീതി
വകുപ്പിന്റെ നേതൃത്വത്തിൽ
പഞ്ചായത്ത് തലത്തിൽ
ട്രാൻസ്ജെൻഡർ കമ്മിറ്റികൾ
രൂപീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
4580.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹോര്‍മോണ്‍
കുറവ് കാരണം ഉയരക്കുറവ്,
വളര്‍ച്ചക്കുറവ് എന്നിവ
നേരിടുന്ന കുട്ടികള്‍ക്ക്
ചികിത്സയുടെ ഭാഗമായ
മരുന്നുകള്‍ക്ക് വലിയ വില
നല്‍കേണ്ടി വരുന്നതിനാല്‍ ഈ
വിഭാഗം വിദ്യാര്‍ത്ഥികളുടെ
ചികിത്സാ ചെലവ് താലോലം
പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ;
വിശദമാക്കാമോ;
(
ബി )
ഹോര്‍മോണ്‍
കുറവ് മൂലമുണ്ടാകുന്ന ഇത്തരം
ശാരീരിക വളര്‍ച്ചക്കുറവ്
അനുഭവിക്കുന്ന കുട്ടികളുടെ
ചികിത്സാ ചെലവിന് സാമൂഹ്യനീതി
വകുപ്പ് വഴി ധനസഹായം നല്‍കാന്‍
നിലവില്‍ വ്യവസ്ഥയുണ്ടോ; വിശദ
വിവരം നല്‍കാമോ;
(
സി )
നിലവില്‍
അപ്രകാരം ധനസഹായം നല്‍കാന്‍
വ്യവസ്ഥയില്ലെങ്കില്‍,
ഇത്തരക്കാര്‍ക്കായി പുതിയ
ഏതെങ്കിലും പദ്ധതി ആരംഭിക്കുമോ;
വിശദീകരിക്കാമോ?
4581.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ
നിലവില്‍ റെസ്ക്യു ഹോം
എവിടെയെല്ലാം
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
റെസ്ക്യു ഹോമുകളില്‍ എത്ര
വനിതകള്‍
അന്തേവാസികളായുണ്ടെന്ന്
അറിയിക്കുമോ;
(
സി )
റെസ്ക്യൂ
ഹോമിന്റെ പ്രവര്‍ത്തനം
വിശദമാക്കുമോ?
4582.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തുള്ള
ട്രാൻസ്ജെൻഡർമാരുടെ
ക്ഷേമത്തിനായി സാമൂഹ്യനീതി
വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ
എന്തൊക്കെ ആണെന്ന്
വ്യക്തമാക്കുമോ?
4583.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
ആശാവര്‍ക്കര്‍മാരുടെ ചുമതലകള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(
ബി )
എല്ലാ
പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും
ആശാവര്‍ക്കര്‍മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(
സി )
ആശാവര്‍ക്കര്‍മാരുടെ
വേതനം എത്ര രൂപയാണെന്ന്
അറിയിക്കുമോ?
4584.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര ഡിമെന്‍ഷ്യ സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സെന്ററുകള്‍
എവിടെയൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(
സി )
ഡിമെന്‍ഷ്യ
സെന്ററുകളില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
തസ്തികകള്‍ ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഡിമെന്‍ഷ്യ
സെന്ററുകളിലെ അന്തേവാസികളുടെ
ദയനീയ സ്ഥിതി കണക്കിലെടുത്ത്
ഇവരുടെ പരിചരണത്തിനും മറ്റുമായി
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദമാക്കാമോ;
(
ഇ )
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ എടവനക്കാട്
പ്രവര്‍ത്തിക്കുന്ന മുഴുവന്‍
സമയ ഡിമെന്‍ഷ്യ സെന്റര്‍ കം
ഓള്‍ഡേജ് ഹോമിന്റെ സുഗമമായ
നടത്തിപ്പിനായി നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ?
4585.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യനീതി
വകുപ്പിന്‍ കീഴില്‍
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും കൂടുതല്‍ സഹായ
പദ്ധതികള്‍ നടപ്പാക്കുമോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
പ്രായമായവരുടെ
പ്രശ്നങ്ങള്‍ പരിഹരിക്കാനും
അവര്‍ക്ക് ആശ്വാസം നല്‍കാനും
എന്തെല്ലാം പുതിയ പദ്ധതികള്‍
ആരംഭിക്കും എന്ന്
വ്യക്തമാക്കുമോ ?
4586.
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
സി ആര്‍ മഹേഷ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വയോധികരുടെ ക്ഷേമത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
കോവിഡ്
മഹാമാരിയും റിവേഴ്‌സ്
ലോക്ക്ഡൗണും കാരണം വീടുകളില്‍
നിന്നും പുറത്തിറങ്ങാനാകാത്ത
സാഹചര്യത്തിൽ വയോധികരുടെ
ആരോഗ്യം സംരക്ഷിക്കാൻ എന്തൊക്കെ
പദ്ധതികളാണ് വകുപ്പ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാന
ജനസംഖ്യയിൽ വയോധികരുടെ ശതമാനം
കൂടിവരുന്ന സാഹചര്യത്തിൽ
ജെറിയാട്രിക്സിന് പ്രാധാന്യം
നൽകി കൂടുതൽ പദ്ധതികൾ
നടപ്പിലാക്കാൻ
തയ്യാറാകുമോയെന്ന് അറിയിക്കാമോ;
(
ഡി )
വയോധികർക്ക്
ആവശ്യമായ സേവനങ്ങൾ
വീട്ടുപടിക്കൽ ലഭ്യമാക്കാൻ
നടപടികൾ സ്വീകരിക്കുമോ?
4587.
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഓരോ
പ്രദേശത്തുമുള്ള
ട്രാൻസ്ജെൻഡറുകളെ
കണ്ടെത്തുന്നതിനും
പുനരധിവസിപ്പിക്കുന്നതിനുമായി
ജില്ലാതലത്തിൽ ട്രാൻസ്ജെൻഡർ
പ്രൊമോട്ടർമാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
|
|
|
|
|
|
|
|