STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>Unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3421.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങള്‍ റവന്യൂ ശോഷണം നേരിടുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിന്മേല്‍ ഉള്‍പ്പെടെ വിവിധ സെസ്സിനങ്ങളില്‍ ഈടാക്കുന്ന തുക വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സെസ്സ് ആയി പിരിച്ചെടുക്കുന്ന തുക സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ;
( ബി )
റവന്യൂ കമ്മി തരണം ചെയ്യാനായി മുന്‍ വര്‍ഷം വര്‍ദ്ധിപ്പിച്ച് നല്‍കിയ കടമെടുപ്പു പരിധി ഈ സാമ്പത്തിക വര്‍ഷം കൂടി നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ?
3422.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെജ്ഞാനിക സമ്പദ്ഘടനയിലേക്ക് കേരളത്തെ നയിക്കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
3423.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി.വി.അൻവർ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ചിട്ടുണ്ടോ; ഇത്തരം പദ്ധതികളിലെ കേന്ദ്രവിഹിതത്തിന്റെ അനുപാതത്തില്‍ ഉണ്ടായ കുറവ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
കേന്ദ്രത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തിന് ന്യായമായും ലഭിക്കേണ്ടിയിരുന്ന പദ്ധതി വിഹിതത്തിലെ കുറവ് പ്രത്യേകമായി പരിശോധിച്ചിട്ടുണ്ടോ;
( സി )
കേന്ദ്രസഹായത്തോടെയോ കേന്ദ്രവിഹിതത്തോടെയോ സംസ്ഥാനത്ത് നടപ്പാക്കേണ്ടുന്ന വിവിധ പദ്ധതികള്‍ക്ക് അപ്രായോഗികമായ നിര്‍ദ്ദേശങ്ങളും നിബന്ധനകളും വച്ച് കേന്ദ്രവിഹിതം ലഭിക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്നതും നിഷേധിക്കുന്നതും സംസ്ഥാനത്തെ വികസനപ്രവര്‍ത്തനത്തിന് ഗുണകരമാവില്ലെന്ന കാര്യം കേന്ദ്രസര്‍ക്കാരിനെ ബോധിപ്പിക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
3424.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ വിവിധ വികസനപദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
സ്ഥലം ഏറ്റെടുക്കുന്നതിന് പണം ലഭ്യമാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം പലപ്പോഴും കൂടുതല്‍ തുക പിന്നീട് നല്‍കേണ്ടി വരുന്നതിന് കാരണമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ;
( സി )
വികസന പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
3425.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ പ്രാദേശിക മാദ്ധ്യമ പ്രവര്‍ത്തകരുടെ ദീര്‍ഘകാല ആവശ്യമായ പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി യാഥാര്‍ത്ഥ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ക്ഷേമനിധി രൂപീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
3426.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ എത്രമാത്രം ബാധിക്കുമെന്നാണ് കണക്കാക്കുന്നത്; വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തിന്റെ തനതു നികുതി, നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
നികുതി പിരിവ് കാര്യക്ഷമമാക്കുവാനും നികുതി കുടിശ്ശിക പിരിച്ചെടുക്കുവാനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3427.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018 മുതൽ 2021 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ക്യൂ ബില്ലുകൾ ആക്കിമാറ്റിയ ബില്ലുകൾക്ക് തൊട്ടടുത്ത സാമ്പത്തിക വർഷങ്ങളിൽ അഡീഷണൽ തുക നൽകിയിരുന്നോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ ?
3428.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമാക്കുക എന്ന നയത്തിന്റെ ഭാഗമായി ധനവകുപ്പിന് ചെലവായ തുക എത്രയെന്നും വാങ്ങിയ വാക്സിന്റെ അളവ് എത്രയെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നയം നടപ്പാക്കാന്‍ വിവിധ മേഖലകളില്‍ നിന്നും എത്ര തുകയുടെ സഹായം ലഭ്യമായി; വിശദാംശം ലഭ്യമാക്കുമോ;
( സി )
എല്ലാവർക്കും വാക്സിന്‍ ഉറപ്പാക്കുന്നതിനായി ആകെ ആവശ്യമുള്ള തുക എത്രയെന്നും ഇതുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന കേന്ദ്ര സഹായങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ?
3429.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ 15.07.2020 മുതലുളള വേതന കുടിശ്ശിക നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് നല്‍കുന്നതിനുവേണ്ടി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കോവിഡ് കാരണം തൊഴിലാളികള്‍ക്ക് നല്‍കേണ്ട തൊഴില്‍ ദിനങ്ങളില്‍ കുറവുണ്ടായിട്ടുണ്ടോ; നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍, തൊഴില്‍ദിന കുടിശ്ശികയായി കണക്കാക്കി പിന്നീട് അനുവദിച്ച് നല്‍കുമോ; വിശദമാക്കാമോ;
( സി )
കോവിഡ് കാലത്ത് നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍ക്ക് സമാശ്വാസമായി ഏതെങ്കിലും തരത്തിലുളള സഹായം തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
3430.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20, 2020-21 സാമ്പത്തിക വർഷങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുതുക്കുവാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നോ; ഈ സ്ഥാപനങ്ങള്‍ക്ക് 20 ശതമാനം പദ്ധതി വിഹിതം അധികമായി നൽകുമെന്ന വാഗ്ദാനം നിറവേറ്റിയോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?
3431.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാട്ടത്തിന് നൽകിയ തോട്ടങ്ങളിലെ റബ്ബർ മരങ്ങൾ മുറിക്കുന്നതിനുള്ള സീനിയറേജ് ഒഴിവാക്കിയത് കാരണം സംസ്ഥാന ഖജനാവിന് കഴിഞ്ഞ സാമ്പത്തിക വർഷം എത്ര രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?
3432.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ റവന്യൂ വരുമാനവും റവന്യൂ ചെലവും എത്രയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്; കോവിഡ് രണ്ടാം തരംഗം ഇതിനെ ഏത് തരത്തിലാണ് ബാധിച്ചത്; കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ വരുമാനവും റവന്യൂ ചെലവും എത്രയായിരുന്നു;
( ബി )
2021-22 സാമ്പത്തിക വര്‍ഷം കോവിഡ് മഹാമാരിയുണ്ടാക്കിയ നഷ്ടം മറികടക്കാന്‍ എന്തെല്ലാം പദ്ധതികളാണ് ഉദ്ദേശിക്കുന്നത്?
3433.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക വായ്പകള്‍ക്ക് മൊറ‍ട്ടോറിയം നിലവിലുള്ളത് എന്നുവരെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനം കോവിഡ് മഹാമാരിയിൽ നിന്നും മുക്തമാകുന്നതുവരെ കാര്‍ഷിക വായ്പകള്‍ക്ക് മൊറ‍ട്ടോറിയം നീട്ടാൻ തയ്യാറാകുമോ?
3434.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാന്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; അപേക്ഷകളിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
3435.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുന്നവ കിഫ്ബി ഏറ്റെടുത്ത് നടത്തുന്നുണ്ടോ; എങ്കില്‍ ഈ വര്‍ഷം എത്ര പദ്ധതികള്‍ ഇപ്രകാരം ഏറ്റെടുത്തിട്ടുണ്ട്?
3436.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുന്നവ കിഫ്ബി ഏറ്റെടുത്ത് നടത്തുന്നുണ്ടോ; എങ്കില്‍ വാര്‍ഷിക പദ്ധതി ചെലവ് കിഫ്ബി പദ്ധതികളുടെ ചെലവിന്റെ അടിസ്ഥാനത്തിലാണോ നിര്‍ണ്ണയിക്കപ്പെടുന്നതെന്ന് വ്യക്തമാക്കാമോ?
3437.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ; ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ?
3438.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായമായ മൂന്ന് കോടി രൂപ അനുവദിച്ച മാനന്തവാടി നിയോജകമണ്ഡലത്തിലെ സ്കൂളുകള്‍ ഏതെല്ലാമാണ്;
( ബി )
പ്രസ്തുത സ്കൂളുകളുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ഏത് ഏജന്‍സിയാണെന്ന് അറിയിക്കുമോ;
( സി )
പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ?
3439.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി നടപ്പാക്കുന്ന ഇടക്കോലി-ഉഴവൂര്‍ കോട്ടയം മെഡിക്കല്‍ കോളേജ് റോഡിന്റെ പദ്ധതി രൂപരേഖയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ 10 മീറ്റര്‍ വീതി ലഭ്യമായിട്ടുള്ള സ്ട്രെച്ചുകള്‍ ചെയിനേജ് സഹിതവും ബാക്കി സ്ഥലങ്ങളിലും ലാന്‍ഡ് അക്വിസിഷന്‍ സാധിക്കുമോ എന്നതിന്മേല്‍ കേരളാ റോഡ് ഫണ്ട് ബോര്‍ഡ് ഡയറക്ടര്‍ റിപ്പോര്‍‌ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ആയതിന്റെ കോപ്പി ലഭ്യമാക്കാമോ;
( സി )
ഈ പദ്ധതി കിഫ്ബി അംഗീകരിച്ചിട്ടുണ്ടോ; ആയതിനു വേണ്ട തുടര്‍നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
3440.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മലയോര ഹൈവേ നിര്‍മ്മാണത്തിനായി കിഫ്ബി മുഖേന എത്രകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ റോഡുകളില്‍ പുതുതായി എത്ര പാലങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
ഇതില്‍ ഇനി എത്ര കിലോമീറ്റര്‍ റോഡ് പൂര്‍ത്തീകരിക്കാനുണ്ടെന്നും ഏതൊക്കെ ജില്ലകളിലാണ് പൂര്‍ത്തീകരിക്കേണ്ടതെന്നും വ്യക്തമാക്കാമോ?
3441.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന കുടിവെള്ള പദ്ധതികള്‍ക്കും സ്റ്റേഡിയങ്ങള്‍ക്കുമായി എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എത്ര പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
3442.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖാന്തിരം മലമ്പുഴ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന അകത്തേത്തറ നടക്കാവ് റെയില്‍വേ മേല്‍പ്പാലം എന്ന പദ്ധതിക്ക് ആകെ എത്ര രൂപയുടെ സാമ്പത്തികാനുമതിയാണ് നല്‍കിയത് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിന് സ്ഥലം ഏറ്റെടുക്കുന്നതിനും യൂട്ടിലിറ്റികള്‍ മാറ്റി സ്ഥാപിക്കുന്നതിനും റെയില്‍വേയ്ക്ക് അടയ്കുന്നതിനുമായി എത്ര തുക വീതമാണ് അനുവദിച്ചത് എന്ന് അറിയിക്കാമോ;
( സി )
ഈ തുകകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
3443.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നടപ്പിലാക്കുന്ന ബാലുശ്ശേരി താലൂക്കാശുപത്രിയുടെ സമഗ്ര വികസന പദ്ധതിക്ക് സാമ്പത്തികാനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം താലൂക്കാശുപത്രികളാണ് കിഫ്ബി ഫണ്ട് വിനിയോഗിച്ച് നവീകരിക്കുന്നത്; ഈ പ്രവൃത്തികൾക്കെല്ലാം സാമ്പത്തികാനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ?
3444.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ കിഫ്ബി മുഖേന അംഗീകാരം നല്‍കിയ നൂതന പദ്ധതികള്‍ ഏതെല്ലാമാണ്;
( ബി )
മുന്‍സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി മുഖേന അംഗീകാരം നല്‍കിയ പദ്ധതികള്‍ ഏതെല്ലാമായിരുന്നു;
( സി )
ഇവയില്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്;
( ഡി )
കിഫ്ബിയുടെ വിഭവസമാഹരണ മാര്‍ഗ്ഗങ്ങള്‍ ഏതെല്ലാമാണെന്നും നിലവില്‍ കിഫ്ബിയ്ക്ക് എത്ര ആസ്തി ബാധ്യതകള്‍ ഉണ്ടെന്നും വ്യക്തമാക്കുമോ?
3445.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി രൂപം നല്‍കിയിട്ടുള്ള ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് മുഖേന നാളിതുവരെ എത്ര തുക സമാഹരിച്ചു;
( ബി )
ഇതിന്റെ പലിശ എത്രയെന്നും തിരിച്ചടവ് എന്ന് തുടങ്ങുമെന്നും വെളിപ്പെടുത്തുമോ?
3446.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂബോണ്ട്, ലാന്റ് ബോണ്ട് എന്നിവ ഉപയോഗപ്പെടുത്തി കിഫ്ബി നാളിതുവരെ എത്ര തുക സമാഹരിച്ചിട്ടുണ്ടെന്ന് വര്‍ഷം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതികളില്‍ എത്ര തുകയുടെ പദ്ധതികള്‍ കിഫ്ബി ഏറ്റെടുത്ത് നടത്തി വരുന്നുണ്ട്; കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിശദാംശം വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ?
3447.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതിയും തുകയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ?
3448.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന മാസ്‌കുമാരി-കുരുഡപ്പദവ് റോഡ് പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡിന് കിഫ്ബിയില്‍ എത്ര രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ; ഈ റോഡിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദവിവരങ്ങള്‍ അറിയിക്കുമോ;
( സി )
റോഡിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടില്ലെങ്കില്‍ ആയതിന്റെ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ?
3449.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൽപ്പറ്റ മണ്ഡലത്തിൽ കിഫ്ബി മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
കിഫ്ബി മുഖേന കൽപ്പറ്റ മണ്ഡലത്തിൽ എന്തെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3450.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി മണ്ഡലത്തിലെ 2016-17 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ ഭരണാനുമതി ലഭിച്ച പദ്ധതികള്‍ ഏതെല്ലാമാണ്; എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പ്രവര്‍ത്തനപുരോഗതി വിശദമാക്കുമോ?
3451.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം നിയോജകമണ്ഡലത്തിലെ ആസ്തി വികസന ഫണ്ടിലെ ടെണ്ടര്‍ സേവിംഗ്സ് തുക ഓരോ വര്‍ഷവും തിരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ എത്രയെന്ന് വ്യക്തമാക്കാമോ?
3452.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍വ്വഹിക്കാന്‍ നിശ്ചയിച്ചിട്ടുള്ള പെരുമ്പള്ളി ഫിഷറീസ് ആശുപത്രിയുടെ പുതിയ കെട്ടിടനിര്‍മ്മാണ പ്രവൃത്തിയുടെ ഡി.പി.ആര്‍. നാളിതുവരെയായിട്ടും ലഭ്യമാകാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാമോ;
( ബി )
ഏത് ഉദ്യോഗസ്ഥനെയാണ് ഇതിന്റെ ഡി.പി.ആര്‍. നിര്‍ണ്ണയിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും പ്രസ്തുത ഉദ്യോഗസ്ഥന്‍ ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വിശദീകരിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ഡി.പി.ആര്‍. തയ്യറാക്കുന്നതില്‍ നിലവിൽ എന്തെങ്കിലും സാങ്കേതിക തടസ്സം ഉണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന്‌ വ്യക്തമാക്കാമോ?
3453.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ആസ്തി വികസന പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തിനായി ശിപാര്‍ശ ചെയ്തിട്ടുള്ള പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളതെന്നത് സംബന്ധിച്ച് വര്‍ഷം തിരിച്ചുള്ള കണക്ക് നല്‍കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ നടപ്പിലാക്കാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ആസ്തി വികസന പദ്ധതിയിലേക്ക് ശിപാര്‍ശ ചെയ്യുന്ന പ്രവൃത്തികള്‍ കാലതാമസം കൂടാതെ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശങ്ങള്‍ നല്‍കാമോ?
3454.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പുവര്‍ഷത്തെ ബഡ്ജറ്റില്‍ ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി നീക്കിവെച്ച നിയോജകമണ്ഡല ആസ്തി വികസന ഫണ്ടിന്റെ വിനിയോഗം എങ്ങനെ നടത്താനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
തിരുവമ്പാടി മണ്ഡലത്തില്‍ ഇപ്രകാരം നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?
3455.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ മണ്ഡലത്തില്‍ എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ട് പ്രകാരം വിവിധ പദ്ധതികളില്‍ ടെണ്ടര്‍ സേവിംഗ്സായി എത്ര തുകയാണ് ഉള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ സാമ്പത്തിക വര്‍ഷത്തെ ടെണ്ടര്‍ സേവിംഗ്സും തരം തിരിച്ച് വിശദമാക്കാമോ?
3456.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ 2016-17 മുതല്‍ 2020-21 വരെ സാമ്പത്തിക വര്‍ഷങ്ങളില്‍ എ.ഡി.എഫ്., എസ്.ഡി.എഫ്. ഫണ്ടുകള്‍ ഉപയോഗിച്ച് നടത്തിയ പ്രവൃത്തികളില്‍ എത്ര രൂപ ടെന്‍ഡര്‍ സേവിംഗ്സ് ആയി ഉണ്ട്; സേവിംഗ്സ് ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
ടെന്‍ഡര്‍ സേവിംഗ്സ് ഉപയോഗിച്ച് മറ്റ് പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനുളള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3457.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണമുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഇതൊഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
ടൂറിസം പ്രൊമോഷന്റെ ഭാഗമായി ഒളവണ്ണ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് ഒരു ഇലക്ട്രിക് ബഗ്ഗി വാങ്ങുന്നതിന് പ്രത്യേകാനുമതി ലഭ്യമാക്കാമോ?
3458.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാരുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചുള്ള പ്രവ‍ൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള സംവിധാനം എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ജില്ലാ കളക്ടറേറ്റുകളില്‍ ഓരോ മണ്ഡലത്തിനും പ്രത്യേകമായി ട്രഷറി/ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടോ; ഇല്ലെങ്കില്‍ അവ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3459.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിലെ ഓരോ സാമ്പത്തിക വര്‍ഷത്തിലും മാവേലിക്കര മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ബജറ്റില്‍ തുക വകയിരുത്തിയതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും എത്ര തുക വീതമാണ് വകയിരുത്തിയതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികളി‍ല്‍ ഏതിനൊക്കെ ഭരണാനുമതി നല്‍കിയെന്നും ഓരോന്നിന്റെയും പ്രവര്‍ത്തന പുരോഗതിയും വിശദമാക്കുമോ?
3460.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2020-21 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ കൊടുവള്ളി നിയോജകമണ്ഡലത്തില്‍ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പദ്ധതികള്‍ ഏതെല്ലാമെന്നും എത്ര തുക വീതമാണ് അനുവദിക്കപ്പെട്ടിട്ടുള്ളതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച വിവരം ലഭ്യമാക്കുമോ?
3461.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
15-ാം ധനകാര്യ കമ്മീഷന്‍ നികുതി വിഹിതം തിട്ടപ്പെടുത്തിയപ്പോള്‍ സംസ്ഥാനത്തിനുണ്ടായ കുറവ് എത്രയെന്നും പ്രസ്തുത കുറവ് നികത്തിക്കൊണ്ട് സംസ്ഥാനത്തിന് കൂടുതല്‍ വിഹിതം ഉറപ്പാക്കാന്‍ ഈ സര്‍ക്കാര്‍ നടത്തിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കുറവ് പരിഹരിക്കുന്നതിനായി വാര്‍ഷികവായ്പാപരിധി അഞ്ച് ശതമാനമാക്കി ഉയര്‍ത്തുക, സെക്ടര്‍ സ്പെസിഫിക്- സ്റ്റേറ്റ് സ്പെസിഫിക് ഗ്രാന്റുകളുടെ വര്‍ദ്ധന, റബര്‍ മേഖല-ചെറുകിടമേഖല വിഭാഗങ്ങള്‍ക്ക് സഹായവും വായ്പകള്‍ക്ക് മൊറട്ടോറിയവും ഉറപ്പാക്കല്‍, മൈക്രോഫിനാന്‍സ് (ബാങ്കിംഗ് ഇതര) സ്ഥാപനങ്ങള്‍ വഴിനല്കുന്ന 1.5 ലക്ഷം രൂപ വരെയുള്ള വായ്പ വനിതാ തൊഴിലാളികള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കല്‍ എന്നിവ ഉറപ്പിക്കാനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും നേടിയെടുക്കുവാനുമായി ധനകാര്യവകുപ്പ് സ്വീകരിച്ചുവരുന്ന പ്രധാന നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ?
3462.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻഡോസൾഫാൻ പാക്കേജിന്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിക്ക് വേണ്ടി നിർമ്മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് നബാർഡിന്റെ വായ്പ ഉണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ എത്ര കോടി രൂപയാണ് നബാർഡ് വായ്പ എന്നും നബാർഡിന്റെ ഏത് ട്രാൻഞ്ചിലാണ് ഇതുൾപ്പെട്ടിട്ടുള്ളതെന്നും വ്യക്തമാക്കാമോ; ട്രാൻഞ്ചിന്റെ കാലാവധി എപ്പോഴാണവസാനിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
ഈ കെട്ടിടത്തിന് തറക്കല്ലിട്ടത് എപ്പോഴാണെന്നും പ്രവൃത്തി ടെണ്ടർ ചെയ്തതെപ്പോഴാണെന്നും വ്യക്തമാക്കാമോ; ടെണ്ടർ തുക എത്രയാണെന്നും ഇതുവരെ എത്ര രൂപയുടെ പ്രവൃത്തി ചെയ്തുവെന്നും കരാറുകാരന് എത്ര രൂപ ഇതിനകം നൽകിയെന്നും വ്യക്തമാക്കാമോ;
( ഡി )
കരാറുകാരന് തുക നൽകാൻ ബാക്കിയുണ്ടെങ്കിൽ കാരണമെന്താണെന്നും ഇപ്പോൾ മുടങ്ങിക്കിടക്കുന്ന പ്രവൃത്തി തുടരാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കാമോ?
3463.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും നിലവില്‍ എത്ര ക്ഷാമബത്ത ഗഡുക്കള്‍ കുടിശ്ശിക ഉണ്ടെന്നുള്ള വിശദവിവരം ലഭ്യമാക്കുമോ;
( ബി )
നിലവില്‍ കുടിശ്ശികയായ ക്ഷാമബത്ത ഗഡുക്കള്‍ എന്നുമുതല്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ?
3464.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ വകുപ്പ് ജീവനക്കാരുടെ സ്ഥലംമാറ്റം നിലവില്‍ ഏത് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടത്തുന്നത്; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
സെക്രട്ടറിയേറ്റില്‍ ധനകാര്യ വകുപ്പില്‍ തുടര്‍ച്ചയായി അ‍ഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ഒരേ സീറ്റില്‍ ജോലി ചെയ്യുന്ന എത്ര ജീവനക്കാരുണ്ടെന്ന് വിശദമാക്കാമോ;
( സി )
അ‍ഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ധനകാര്യ സെക്രട്ടറിയേറ്റിന് വെളിയില്‍ ജോലി ചെയ്യുന്ന എത്ര ഉദ്യോഗസ്ഥരുണ്ടെന്ന് അറിയിക്കാമോ?
3465.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പ് മുഖേന ലഭിക്കുന്ന സൗകര്യങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എപ്പോള്‍ പ്രാവര്‍ത്തികമാകുമെന്ന് വ്യക്തമാക്കാമോ?
3466.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീമതി സ്വപ്ന സുരേഷിന്റെ നിയമനം സംബന്ധിച്ച് ധനകാര്യ പരിശോധന വിഭാഗം ഐ.ടി. വകുപ്പിലും അനുബന്ധ വകുപ്പുകളിലും പരിശോധന നടത്തിയിട്ടുണ്ടോ; എങ്കിൽ ആയത് സംബന്ധിച്ച റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശങ്ങള്‍ വിശദമാക്കാമോ;
( ബി )
പരിശോധന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
പരിശോധന റിപ്പോര്‍ട്ടിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
3467.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ്-19 വാക്സിന്‍ ലഭ്യമാക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ വാക്സിന്‍ ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിലെ ഓരോ വകുപ്പിലും എത്ര ജീവനക്കാര്‍ പങ്കെടുത്തു എന്ന കണക്ക് ലഭ്യമാക്കാമോ; പങ്കെടുക്കാത്തവരുടെ എണ്ണം വെളിപ്പെടുത്താമോ;
( ബി )
പങ്കെടുത്തവരില്‍ നിന്നും ലഭ്യമായ തുക എത്രയെന്ന് വെളിപ്പെടുത്താമോ;
( സി )
സംസ്ഥാന സര്‍ക്കാര്‍ സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക ജീവനക്കാര്‍ക്ക് മടക്കിക്കൊടുക്കാന്‍ തുടങ്ങിയത് എന്ന് മുതലാണെന്നും എത്ര തവണയായാണ് ഇത് തിരിച്ചുകൊടുക്കുകയെന്നും അറിയിക്കാമോ;
( ഡി )
ഇങ്ങനെ മടക്കി നല്‍കുന്ന തുക വാക്സിന്‍ ചലഞ്ചിലേക്ക് മാറ്റാന്‍ എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോയെന്ന് അറിയിക്കാമോ?
3468.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ ധനകാര്യ വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ ഉണ്ടോയെന്നറിയിക്കുമോ;
( ബി )
പ്രസ്തുത ഉദ്യോഗസ്ഥരുടെ തസ്തികകള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത ജില്ലയില്‍ ധനകാര്യ വകുപ്പില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മൂന്ന് വര്‍ഷത്തിലധികമായി ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ ഉണ്ടോയെന്നറിയിക്കുമോ; ഉണ്ടെങ്കില്‍ തസ്തിക എതാണെന്ന് വ്യക്തമാക്കാമോ?
മണലൂര്‍ മണ്ഡലത്തില്‍ ബഡ്ജറ്റില്‍ തുക വകയിരുത്തിയ പ്രവൃത്തികള്‍
3469.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 വരെയുള്ള ഓരോ വര്‍ഷത്തിലും മണലൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ബഡ്ജറ്റില്‍ തുക വകയിരുത്തിയെന്നും ഓരോ പ്രവൃത്തിക്കും എത്ര രൂപ വീതമാണ് വകയിരുത്തിയതെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുകയുണ്ടായി; വിശദാംശങ്ങള്‍ നല്‍കാമോ?
3470.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 മുതല്‍ 2021-22 വരെയുള്ള കാലയളവിലെ ബജറ്റുകളില്‍ ഉള്‍പ്പെടുത്തിയ മലപ്പുറം മണ്ഡലത്തിലെ പദ്ധതികളുടെ വിശദാംശങ്ങള്‍ വകുപ്പ് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് ഓരോന്നിനും എന്ത് തുക അനുവദിച്ചിട്ടുണ്ടെന്നും ഇതില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്നും വ്യക്തമാക്കാമോ;
( സി )
ഓരോ പദ്ധതിയുടെയും പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ?
ദേവികുളം മണ്ഡലത്തിലെ പദ്ധതികള്‍
3471.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തില്‍ 2016-17 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ബജറ്റില്‍ തുക വകയിരുത്തി ഭരണാനുമതി നല്‍കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് വകയിരുത്തിയിരുന്ന തുകയും പ്രവ‍ൃത്തികളുടെ നിലവിലെ സ്ഥിതിയും നിര്‍വ്വഹണ ഏജന്‍സിയുടെ പേരും തരംതിരിച്ച് വിശദമാക്കാമോ?
ഇരവിപുരം മണ്ഡലത്തിലെ പ്രവൃത്തികള്‍
3472.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം നിയോജക മണ്ഡലത്തില്‍ 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ബജറ്റില്‍ തുക വകയിരുത്തിയിരുന്നതെന്ന് സാമ്പത്തികവര്‍ഷാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഏതിനൊക്കെ ഭരണാനുമതി നല്കി; അവ ഓരോന്നിന്റെയും പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ?
3473.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി നിയോജകമണ്ഡലത്തില്‍ 2016 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; പദ്ധതിയുടെ പേരുവിവരവും എത്ര തുക വീതം അനുവദിച്ചു എന്നും ഇനം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഏതിനൊക്കെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
അവ ഓരോന്നിന്റെയും പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ?
3474.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അന്‍പത് ലക്ഷം രൂപ അനുവദിച്ചിരുന്ന തലശ്ശേരി നിയോജകമണ്ഡലത്തിലെ മൊയ്യാരത്ത് ശങ്കരന്‍ ചരിത്ര ഗാലറിയുടെ നിര്‍മ്മാണ പ്രവൃത്തിയ്ക്കുള്ള ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിലെ കമ്പ്യൂട്ടര്‍ നം. 1020914-ലെ സി.എല്‍.എ.ഡി./എ3/238/2018 നമ്പര്‍ ഫയലില്‍ നടപടി ത്വരിതപ്പെടുത്തി ഫണ്ട് അനുവദിക്കുമോ; വ്യക്തമാക്കാമോ?
3475.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 ബജറ്റില്‍ അഴീക്കോട് മണ്ഡലത്തിലേക്കായി അനുവദിച്ചിട്ടുള്ള പൊതുമരാമത്ത് പദ്ധതികളുടെ വിശദവിവരം നല്‍കുമോ;
( ബി )
ഇവയിൽ ഓരോ പദ്ധതിക്കും നീക്കി വെച്ചിട്ടുള്ള തുകയുടെ വിശദവിവരം നല്‍കുമോ?
3476.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതലമുറ ബാങ്കുകൾ വൻതോതിൽ വായ്പാ റീ- സ്ട്രക്ചറിംഗ് നടത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതുമൂലം ഗുണഭോക്താക്കൾക്ക് വൻ പലിശബാധ്യത ഉണ്ടാകുന്നതിനാൽ ഇക്കാര്യത്തിൽ നിയന്ത്രണമേർപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെടുമോ?
3477.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചരക്കുസേവന നികുതി സമ്പ്രദായം പരമാവധി സംസ്ഥാനത്തിന് അനുകൂലമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
പിരിച്ചെടുക്കാനുള്ള നികുതി കുടിശ്ശിക
3478.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റവന്യൂ റിക്കവറിയിലൂടെ എത്ര രൂപ നികുതികുടിശ്ശിക പിരിച്ചെടുക്കാനുണ്ടെന്നും ആയതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
3479.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം നികുതികളോട് ചേര്‍ത്ത് സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്;
( ബി )
ഇപ്രകാരം പിരിച്ചെടുക്കുന്ന സെസ് അതതു മേഖലകളിലാണോ ചെലവഴിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ;
( സി )
ലൈബ്രറി/പ്രളയ സെസ് വകമാറ്റി ചെലവഴിക്കുകയുണ്ടായോ എന്ന് വ്യക്തമാക്കുമോ;
( ഡി )
സമാഹരിച്ചെടുത്ത പ്രളയ സെസില്‍ റീബില്‍ഡ് കേരള പദ്ധതിയ്ക്കായി നാളിതുവരെ ചെലവഴിച്ച തുകയും വിവിധ പദ്ധതികളും വ്യക്തമാക്കുമോ?
3480.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ചുവർഷം കേരളത്തിന് നികുതിയിനത്തില്‍ എത്ര കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വ്യക്തമാക്കുമോ; നികുതിവരുമാനത്തിൽ പ്രതീക്ഷിച്ച വളർച്ച കൈവരിക്കാന്‍ സാധിക്കാത്തത് നികുതി വകുപ്പിനെ വേണ്ട രീതിയിൽ പുന:ക്രമീകരിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണോയെന്ന് വ്യക്തമാക്കുമോ?
3481.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നികുതി ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ; എങ്കില്‍ എത്രമാത്രമെന്ന വിശദമായ കണക്ക് നല്‍കാമോ;
( ബി )
ഇപ്രകാരമുള്ള നികുതി ചോര്‍ച്ച സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;?
3482.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നികുതി കുടിശ്ശിക പിരിക്കുന്നതിനുള്ള ആംനസ്റ്റി സ്കീമുകൾ തുടർച്ചയായി പരാജയപ്പെടുന്നതിനുള്ള കാരണം വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ ആംനസ്റ്റി സ്കീമുകൾ ഫലപ്രദമാക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
3483.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പാർക്കില്‍ ജീവനക്കാരുടെ പേര്, ജനന തീയതി, മേൽവിലാസം മറ്റ് അനുബന്ധ സർവ്വീസ് രേഖകൾ തുടങ്ങിയവയിലുണ്ടാകുന്ന തെറ്റുകൾ തിരുത്തുന്നതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂർത്തീകരിക്കേണ്ടത്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
നിലവിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്പാർക്ക് ഓഫീസുകളിൽ എത്ര സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരും ജോലി ചെയ്യുന്നുണ്ടെന്ന് ഓഫീസ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
ധനകാര്യ വകുപ്പിലെ സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരെ സ്പാർക്ക് ഓഫീസുകളിൽ നിയോഗിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
വിവിധ ജില്ലകളിൽ നിന്നും പരാതിയുമായി തിരുവനന്തപുരത്തെ സ്പാർക്ക് ഓഫീസിൽ എത്തിച്ചേരുന്ന ഉദ്യോഗസ്ഥർക്ക് പ്രസ്തുത ഓഫീസിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടോ; ഇത് സംബന്ധിച്ച പരാതി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഇ )
നിലവിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്പാർക്ക് ഓഫീസുകളിലെ ഏതെങ്കിലും ജീവനക്കാർക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്മേല്‍ എന്ത് തുടർനടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
3484.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമസഭയുടെ വിവിധ സബ്‍ജക്ട് കമ്മിറ്റികള്‍ അംഗീകരിച്ച് അധിക ഫണ്ടിനു വേണ്ടി സമര്‍പ്പിക്കുന്ന പ്രൊപ്പോസലുകള്‍ പരിശോധിക്കുന്ന രീതി വ്യക്തമാക്കുമോ;
( ബി )
2020, 2021 വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ സബ്‍ജക്ട് കമ്മിറ്റികള്‍ എത്ര പ്രൊപ്പോസലുകള്‍ ധനവകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്; ഇതില്‍ എത്രയെണ്ണം അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
വിവിധ വകുപ്പുകള്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുന്ന പ്രൊപ്പോസലുകള്‍ സബ്‍ജക്ട് കമ്മിറ്റികള്‍ പരിശോധിച്ച് ധനവകുപ്പിന് സമര്‍പ്പിക്കുന്നതില്‍ മിക്കതും അനുവദിക്കുന്നില്ലെന്ന കാര്യം പരിശോധിക്കുമോ; നടപടി സ്വീകരിക്കുമോ?
3485.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ വകുപ്പില്‍ എത്ര താല്‍ക്കാലിക ജീവനക്കാര്‍ ജോലി നോക്കുന്നു; ഏതെല്ലാം തസ്തികകളില്‍ എത്ര പേർ വീതം എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത താല്‍ക്കാലിക ജീവനക്കാരെ ഏതൊക്കെ രീതികള്‍ വഴിയാണ് തെരഞ്ഞെടുത്തതെന്ന് അറിയിക്കാമോ;
( സി )
ഇവരില്‍ എത്ര പേരെയാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി തെരഞ്ഞെടുത്തതെന്ന് അറിയിക്കുമോ?
3486.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഉല്പന്നങ്ങൾക്ക് ഡിമാന്റ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവയുടെ വിലക്കയറ്റം തടയുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
കരിഞ്ചന്ത, പൂഴ്‌ത്തിവെയ്പ് എന്നിവ തടയുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
3487.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജകമണ്ഡലത്തിലെ മലബാര്‍ കാന്‍സര്‍ സെന്ററിന് 2011 മുതല്‍ ഭരണാനുമതി ലഭ്യമാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് ആയതിന് അനുവദിച്ച തുകയടക്കം വ്യക്തമാക്കാമോ;
( ബി )
മലബാര്‍ കാന്‍സര്‍ സെന്ററിന് 2011 മുതല്‍ ഭരണാനുമതി ലഭിച്ച പദ്ധതികളുടെ ഓരോ വര്‍ഷവുമുളള ഫണ്ട് റിലീസ് സംബന്ധിച്ചുളള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളില്‍ ഏതൊക്കെ വര്‍ഷങ്ങളില്‍ ഭരണാനുമതി ലഭിച്ച പദ്ധതികള്‍ക്കാണ് ഇനിയും ഫണ്ട് റിലീസ് ചെയ്യാനുളളതെന്നും ആയതില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും പ്രസ്തുത പ്രവൃത്തികള്‍ക്ക് അടിയന്തരമായി ഫണ്ട് റിലീസ് ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്നും അറിയിക്കാമോ?
3488.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന വനിത ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധിക്ക് അര്‍ഹതയുണ്ടോ;
( ബി )
ഇത്തരം വനിത ജീവനക്കാര്‍ ഹിസ്ട്രക്ടമിക്ക് വിധേയമായാല്‍ അവര്‍ക്ക് 45 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അര്‍ഹതയുണ്ടോ;
( സി )
ഇല്ലെങ്കില്‍ മാനുഷിക പരിഗണനയില്‍ ആയത് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?
3489.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനുകൂല സാഹചര്യം കണക്കിലെടുത്ത് കേരളത്തെ വെെജ്ഞാനിക സമ്പദ്ഘടനയിലേക്ക് നയിക്കുവാന്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ ?
3490.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം യഥാസമയം മസ്റ്ററിംഗ് നടത്താത്തതിനാല്‍ അവരുടെ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവര്‍ക്ക് മസ്റ്ററിംഗ് നടത്തി പെന്‍ഷന്‍ ലഭ്യമാക്കുന്നതിനുളള അടിയന്തര നടപടി ഈ ഓണക്കാലത്തിന് മുമ്പ് സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
യഥാസമയം മസ്റ്ററിംഗ് നടത്താത്തതിനാല്‍ പെന്‍ഷന്‍ തുക തടയപ്പെട്ട ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗിനുശേഷം പെന്‍ഷന്‍ തുക ലഭിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും മസ്റ്ററിംഗിന് മുമ്പ് തടഞ്ഞ് വെച്ച പെന്‍ഷന്‍ കുടിശ്ശിക ഈ ഓണക്കാലത്തിന് മുമ്പ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ഇങ്ങനെ പെന്‍ഷന്‍ കുടിശ്ശികയുളള എത്ര ഗുണഭോക്താക്കളാണ് ഉളളതെന്ന് വ്യക്തമാക്കുമോ?
3491.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരളയിലെ പദ്ധതികളിൽ ധനകാര്യ വകുപ്പിന്റെ സൂക്ഷ്മപരിശോധന ഉറപ്പാക്കുന്നതിന് എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
3492.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദേശീയ സമ്പാദ്യ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ദേശീയ സമ്പാദ്യ പദ്ധതിയിലെ ഏജന്റുമാരുടെ ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍ നല്‍കുന്ന വിഹിതം എത്ര ശതമാനമാണ്; ഈ സാമ്പത്തിക വര്‍ഷം എത്ര രൂപ അതിനായി ചെലവഴിച്ചിട്ടുണ്ട്;
( സി )
പ്രസ്തുത ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍ വിഹിതം അടയ്ക്കുന്നതില്‍ കുടിശ്ശിക ഉണ്ടോ; ഉണ്ടെങ്കില്‍ എത്ര കാലയളവിലെ കുടിശ്ശിക ഒടുക്കാനുണ്ടെന്ന് അറിയിക്കാമോ?
3493.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ ഓഫീസുകള്‍ എത്രയുണ്ട്; ജില്ല തിരിച്ച് കണക്ക് നല്‍കാമോ;
( ബി )
ഇതിലേക്ക് വാടക ഇനത്തില്‍ എത്ര തുക ചെലവഴിക്കുന്നു; ജില്ല തിരിച്ചുള്ള കണക്ക് നല്‍കാമോ;
( സി )
വാടക കെട്ടിടത്തില്‍ പ്രവൃത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3494.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധനാ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിക്കുവാനുദ്ദേശിക്കുന്ന തുടര്‍നടപടികള്‍ എന്തെല്ലാമാണെന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ?
3495.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് സര്‍വ്വീസ് പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം എത്രയെന്ന് അറിയിക്കാമോ?
3496.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനം സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഈ കമ്പനിയുടെ പ്രവര്‍ത്തനം എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നത് ആരെല്ലാമാണ്; വിശദാംശം നല്‍കാമോ;
( സി )
ധനകാര്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രസ്തുത കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;
( ഡി )
പ്രസ്തുത കമ്പനിക്ക് പ്രവര്‍ത്തനം നടത്തുന്നതിന് ഗ്യാരണ്ടി നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര തുക ഗ്യാരണ്ടി നല്‍കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത കമ്പനിയുടെ പ്രവര്‍ത്തന മേഖല എന്താണെന്നും ഓരോ വര്‍ഷത്തേയും ലാഭം എത്രയാണെന്നും വ്യക്തമാക്കാമോ?
3497.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാംബൂ കോര്‍പ്പറേഷനിലെ ജീവനക്കാരില്‍ നിന്നും പിടിക്കുന്ന പി. എഫ്. വിഹിതം യഥാസമയം ഒടുക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് ധനകാര്യവകുപ്പ് പരിശോധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ബാംബു കോര്‍പ്പറേഷന്റെ നിലവിലെ ധനസ്ഥിതി പരിശോധിക്കുവാനും തൊഴിലാളികളുടെ പെന്‍ഷന്‍ തുകയും സ്ഥാപനത്തിന്റെ പെന്‍ഷന്‍ വിഹിതവും ഒടുക്കാത്തത് പരിശോധിക്കുവാനും നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
3498.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മൂലധനച്ചെലവ് വർദ്ധിപ്പിക്കുന്നതിനും ചെലവിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
3499.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സ്കൂളുകളുടെ നിര്‍മ്മാണത്തിന് ഒരു കോടി രൂപ വീതം കിഫ്ബി വഴി അനുവദിച്ചതില്‍ എത്ര പ്രവൃത്തികള്‍ക്ക് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട് എന്ന് അറിയിക്കാമോ;
( ബി )
സാങ്കേതിക അനുമതി ലഭിച്ച പ്രസ്തുത പ്രവൃത്തികളുടെ എസ്റ്റിമേറ്റ് വീണ്ടും പരിശോധന നടത്തി ഭേദഗതിക്കായി ശിപാര്‍ശ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സാങ്കേതിക അനുമതി ലഭിച്ച എസ്റ്റിമേറ്റ് പ്രകാരം ടെണ്ടര്‍ ചെയ്ത പ്രവൃത്തിയുടെ കരാര്‍വെച്ച് പ്രവൃത്തി നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; സാങ്കേതിക അനുമതി ലഭിച്ച എത്ര പ്രവൃത്തികള്‍ക്ക് കരാര്‍വെച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ഡി )
ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭിക്കാത്തതിനാലും എഗ്രിമെന്റ് വെക്കുന്നതിന് മുന്‍പ് വീണ്ടും എസ്റ്റിമേറ്റ് പരിശോധിക്കുന്ന സ്ഥിതി ഉള്ളതിനാലും പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
3500.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകള്‍ക്കാണ് കിഫ്ബി ധനസഹായത്തോടെ അടിസ്ഥാനസൗകര്യ വികസനത്തിനായി തുക അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവ‍ൃത്തിയുടെയും നിലവിലെ പുരോഗതി എന്താണെന്ന് വ്യക്തമാക്കുമോ?
3501.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ കിഫ്‌ബി ധനസഹായത്തോടെ നടപ്പിലാക്കുന്നതിന് ഭരണാനുമതി ലഭിച്ച പദ്ധതികൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കിഫ്‌ബി പദ്ധതികളിൽ ഏതെല്ലാം പൂർത്തീകരിച്ചെന്നും നിർവ്വഹണത്തിലുള്ളവ ഏതെല്ലാമെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ അനുവദിച്ചിട്ടുള്ള കിഫ്‌ബി പദ്ധതികളിൽ നിലവിൽ പൂർത്തീകരിക്കാത്തതും ഇനിയും ആരംഭിക്കാത്തതുമായ പ്രവൃത്തികൾ സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കാമോ?
3502.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനകാര്യ അനുമതി നല്‍കിയതും പൊതുമരാമത്ത് വകുപ്പ് മുഖേന നിര്‍മ്മാണം നടന്ന് വരുന്നതുമായ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം, കിഫ്ബിയുടെ പ്രോജക്ട് മാനേജ‍്മെന്റ് യൂണിറ്റായ കേരള റോഡ് ഫണ്ട് ബോര്‍ഡിനെ ഏല്‍പ്പിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ കല്ല്യാശ്ശേരി മണ്ഡലത്തിലെ ഇത്തരത്തിലുളള ഏതൊക്കെ പ്രവൃത്തികളാണ് കെ.ആർ.എഫ്.ബി മുഖേന നിര്‍മ്മാണം നടത്തുന്നതിന് ഉത്തരവായിട്ടുള്ളതെന്ന് അറിയിക്കാമോ?
3503.
ശ്രീ . ടി. വി. ഇബ്രാഹിം
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചരക്ക് സേവന നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ തസ്തികകള്‍ ഒഴി‍ഞ്ഞു കിടക്കുന്നത് നികുതി പിരിവിനെ പ്രതികൂലമായി ബാധിച്ചതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നികുതി നിര്‍ണ്ണയം നടത്തേണ്ട ഓഫീസുകളിലുള്‍പ്പെടെ ഒഴി‍ഞ്ഞു കിടക്കുന്ന തസ്തികകളില്‍ നിയമനം നടത്താത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
3504.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോൾ-ഡീസൽ ഇന്ധനങ്ങളുടെ വിൽപനവിലയിൽ കേന്ദ്രനികുതി, സംസ്ഥാനനികുതി, മറ്റ് സെസുകൾ തുടങ്ങിയ ഘടകങ്ങളുടെ ശതമാനക്കണക്ക് വ്യക്തമാക്കുമോ;
( ബി )
മേഖലകൾതോറും പെട്രോൾ-ഡീസൽ വില വ്യത്യാസപ്പെടുന്നതിന് കാരണമായ ഘടകങ്ങൾ ഏതൊക്കെയാണെന്ന് അറിയിക്കുമോ;
( സി )
പെട്രോൾ-ഡീസൽ വിലയിൽ അടിസ്ഥാനവിലയുടെ എത്ര ശതമാനം വീതമാണ് സംഭരണം, വിതരണം, പമ്പുകളുടെ കമ്മീഷൻ തുടങ്ങിയ ഇനങ്ങളിൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;
( ഡി )
ഇന്ധനവിലയെ ജി.എസ്.ടി.യ്ക്ക് കീഴിൽ കൊണ്ടുവന്നാൽ ഉപഭോക്താക്കൾ നൽകേണ്ട വിലയിൽ കുറവുണ്ടാകും എന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കാമോ?
3505.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നികുതി പിരിച്ചെടുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ സ്വീകരിക്കുന്ന നടപടി എന്തെല്ലാമാണെന്ന് വെളിപ്പെടുത്താമോ?
3506.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദനികുതിയും പരസ്യനികുതിയും ജി.എസ്.ടി. യിൽ ഉൾപ്പെടുത്തിയതോടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായ വരുമാനനഷ്ടം പരിഹരിക്കുന്നതിന് ജി.എസ്.ടി. വിഹിതം ഈ സ്ഥാപനങ്ങൾക്ക് നൽകുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രഖ്യാപനം പൂർണ്ണമായി പാലിക്കാൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?
3507.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി. നഷ്ടപരിഹാരകാലയളവ് ഏതുവര്‍ഷം വരെയെന്നും ആയത് അഞ്ചുവര്‍ഷം കൂടെ നീട്ടണമെന്ന ആവശ്യം കേന്ദ്ര ധനകാര്യവകുപ്പ് അംഗീകരിച്ചുവോ എന്നും വ്യക്തമാക്കാമോ; ഇതില്‍ സംസ്ഥാന നയം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനകാര്യമന്ത്രിയെക്കണ്ട് സംസ്ഥാനകാര്യങ്ങള്‍ ധരിപ്പിച്ചതുവഴി ലഭ്യമായ ഉറപ്പുകള്‍ എന്തെല്ലാം;
( സി )
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് സംസ്ഥാനത്തിന് നാളിതുവരെ ലഭ്യമായ കേന്ദ്രസഹായം എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
3508.
ശ്രീ. അബ്ദുല്‍ ഹമീദ് പി
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി.എസ്.ടി. തട്ടിപ്പ് കണ്ടെത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ജി.എസ്.ടി. ഇന്റലിജന്‍സ് സ്‍ക്വാഡ് പരിശോധന നടത്തി തട്ടിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( സി )
ജി.എസ്.ടി. ചോര്‍ച്ച ഒഴിവാക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുമോ; വ്യക്തമാക്കുമോ?
3509.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
3510.
ശ്രീ. പി. ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നിലവില്‍ വന്നതോടെ നികുതി ഭരണത്തില്‍ എന്തെല്ലാം തരത്തിലുള്ള അധികാരനഷ്ടങ്ങളാണ് സംസ്ഥാനത്തിന് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
3511.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചരക്കുസേവന നികുതി നടപ്പിലാക്കിയതുമൂലം ജനങ്ങള്‍ക്കുണ്ടായ നേട്ടം എന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
3512.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യാപാരികൾക്ക് 2013-14 വർഷത്തെ വാറ്റ് കുടിശ്ശികയുടെ പേരിൽ 2018-19 കാലയളവിൽ തെറ്റായ രീതിയിലുള്ള നോട്ടീസുകൾ അയച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇപ്രകാരം നോട്ടീസ് അയയ്ക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കാമോ?
3513.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോൾ-ഡീസൽ വില വർദ്ധനയുടെ ഭാഗമായി കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ സംസ്ഥാന സർക്കാരിനുണ്ടായ അധികവരുമാനവും നൽകിയ നികുതിയിളവും സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
3514.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. അൻവർ സാദത്ത്
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ക്ഡൗൺ കാരണം കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ സംസ്ഥാനത്തെ ചെറുകിട വ്യവസായികൾക്ക് ഏകദേശം 25000 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ലോക്ക്ഡൗൺ മൂലം വ്യാപാരികൾ പ്രതിസന്ധി നേരിടുമ്പോൾ ജി.എസ്.ടി. പിരിവ് കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
രണ്ടു മാസത്തെ ലോക്ക്ഡൗൺ മൂലം വ്യാപാരികൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ച സാഹചര്യത്തിൽ ജി.എസ്.ടി. യിൽ അടക്കം ഇളവുകളും സാവകാശവും നൽകാൻ തയ്യാറാകുമോ?
3515.
ശ്രീ . എൻ . ഷംസുദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. വകുപ്പില്‍ പുനര്‍വിന്യാസത്തിന്റെ ഭാഗമായി ഏതെങ്കിലും വിഭാഗം ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റിയിട്ടുണ്ടോ; എങ്കില്‍ ഏത് വിഭാഗം ജീവനക്കാരെ ഏതെല്ലാം വകുപ്പുകളിലേക്കാണ് പുനര്‍വിന്യസിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം ജീവനക്കാരെ മറ്റ് വകുപ്പകളില്‍ പുനര്‍വിന്യസിച്ചതിന്റെ കാരണം എന്തെന്ന് വിശദമാക്കുമോ;
( സി )
ജി.എസ്.ടി. വകുപ്പില്‍ ജോലി ചെയ്യുന്ന മറ്റ് വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെ വേറെ വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
3516.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തർക്കങ്ങൾ കടന്നുകൂടാതെ നികുതി നിര്‍ണ്ണയ നോട്ടീസുകൾ നിയമവിധേയമാക്കുന്നതിന് എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
3517.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രഷറികളുടെ നവീകരണത്തിന് നിലവില്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവില്‍ ട്രഷറികള്‍ വിഭജിച്ച് പുതിയത് സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( സി )
പ്രവര്‍ത്തന ബാഹുല്യം കണക്കിലെടുത്ത് കൊണ്ടോട്ടി സബ്ട്രഷറി വിഭജിച്ച് പുതിയ ട്രഷറി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3518.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ട്രഷറികളിലെ സോഫ്റ്റ്‍വെയര്‍ സ്ഥിരമായി തകരാറിലാകുന്ന കാര്യം പരിശോധിക്കുമോ; നിലവിലെ സോഫ്റ്റ്‍വെയര്‍ തയ്യാറാക്കി നല്‍കിയത് ആരാണെന്നും സോഫ്റ്റ്‍വെയര്‍ മെയിന്റനന്‍സിന്റെ ചുമതല ആര്‍ക്കാണെന്നും അറിയിക്കുമോ; ഇതിനായി പണം നല്‍കിയിട്ടുണ്ടോ; എങ്കില്‍ നല്‍കിയ തുക എത്രയെന്ന് അറിയിക്കുമോ; ;
( ബി )
ട്രഷറി ഡയറക്ടറേറ്റിലെ സോഫ്റ്റ്‍വെയര്‍ ചുമതല ആര്‍ക്കാണ്; ട്രഷറി വകുപ്പിലെ സാങ്കേതിക പരിജ്ഞാനം ഉള്ള ഒരു ടീമിനെ ഉണ്ടാക്കി സോഫ്റ്റ്‍വെയര്‍ പ്രശ്നം പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
നിലവില്‍ സംസ്ഥാനത്തെ ട്രഷറി നിക്ഷേപം എത്രയാണെന്ന് അറിയിക്കുമോ; ഇതില്‍ സ്ഥിരനിക്ഷേപ ഇനത്തില്‍പ്പെട്ട, നിക്ഷേപകര്‍ ട്രഷറിയെ സമീപിക്കാത്ത എത്ര അക്കൗണ്ടുകള്‍ ഉണ്ടെന്ന് അറിയിക്കുമോ; ; ഇത്തരത്തിലുളള അക്കൗണ്ടുകളായി ആകെ എത്ര കോടി രൂപ ട്രഷറിയിലുണ്ടെന്ന് അറിയിക്കുമോ; ഇതിന്റെ മുതലും പലിശയും സംബന്ധിച്ച വിവരം തരംതിരിച്ച് ലഭ്യമാക്കുമോ;
( ഡി )
സ്ഥിരനിക്ഷേപകര്‍ ട്രഷറിയെ സമീപിക്കാത്ത കേസുകളില്‍ അവരുടെ അവകാശികളെ കണ്ടെത്തുവാന്‍ നടപടി സ്വീകരിക്കാറുണ്ടോ; വ്യക്തമാക്കുമോ?
3519.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം സബ്ട്രഷറിയുടെ കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി വ്യക്തമാക്കുമോ ;
( ബി )
ഭരണാനുമതി ലഭിച്ച പ്രസ്തുത സബ്ട്രഷറിയുടെ കെട്ടിട നിർമ്മാണം ത്വരിതപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3520.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 മുതൽ നാളിതുവരെ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നും എത്ര രൂപ തിരിച്ചെടുത്തിട്ടുണ്ട്; തിരിച്ചെടുത്ത തുകയിൽ എത്ര രൂപ നാളിതുവരെ റീഫണ്ട് ചെയ്ത് നൽകിയിട്ടുണ്ട് ; പ്രസ്തുത തുക പൂർണ്ണമായും റീഫണ്ട് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
3521.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ സബ് ട്രഷറിക്ക് വേണ്ടിയുള്ള കെട്ടിടനിർമ്മാണ പ്രവൃത്തിയുടെ ഇതുവരെയുള്ള പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞ് മാസങ്ങളായിട്ടും നിര്‍മ്മാണം ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
നിര്‍വ്വഹണ ഏജന്‍സി ആയിരുന്ന ഇന്‍കെല്‍ ലിമിറ്റഡിനെ മാറ്റി പുതിയ ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ഡി )
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ ഇന്‍കെല്‍ ലിമിറ്റഡിനെ തന്നെ നിര്‍വ്വഹണ ഏജന്‍സിയായി നിലനിര്‍ത്തി നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തരമായി തുടങ്ങാനാകുമോ; ഇതേ ആവശ്യം ഉന്നയിച്ചുള്ള ട്രഷറി വകുപ്പിന്റെ കത്തിന്മേല്‍ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങൾ അറിയിക്കാമോ?
3522.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രഷറി സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് എ.ടി.എം. കാർഡുകൾ നൽകുന്ന തീരുമാനം ഏത് ഘട്ടത്തിലാണെന്നറിയിക്കുമോ;
( ബി )
ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേക്കും പണം ട്രാൻസ്ഫർ ചെയ്യുന്നതിന് നിലവിൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ടോ;
( സി )
എങ്കിൽ പണം ട്രാൻസ്ഫർ ചെയ്യുന്നതിന് എടുക്കുന്ന സമയം, ഇതിനായുള്ള നടപടിക്രമം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ നൽകുമോ;
( ഡി )
ട്രഷറി സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് നൽകാനുദ്ദേശിക്കുന്ന എ.ടി.എം. ഉപയോഗിച്ച് എല്ലാ ബാങ്ക് എ.ടി.എം. കളില്‍ നിന്നും പണം പിൻവലിക്കാനും നിക്ഷേപിക്കാനും കഴിയുമോ; വിശദാംശങ്ങള്‍ നല്‍കുമോ?
3523.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഓണ്‍ലൈന്‍ മുഖേന ട്രഷറിയിലേക്ക് പണം നിക്ഷേപിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിന് എന്തെങ്കിലും നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ആയതിനുള്ള തടസ്സമെന്താണെന്ന് വ്യക്തമാക്കാമോ?
3524.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആയിരക്കണക്കിന് ആളുകള്‍ വരുമാനമാര്‍ഗ്ഗമായി കാണുന്ന സംസ്ഥാന ലോട്ടറിയെ നവീകരിച്ച് കൂടുതല്‍ ആകർഷകമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാന ലോട്ടറിയുടെ ഘടന കൂടുതല്‍ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്ക്കരിക്കുമോ;
( സി )
ബംബര്‍ ഭാഗ്യക്കുറി മാതൃകയില്‍ കൂടുതല്‍ ഒന്നാം സമ്മാനങ്ങൾ നല്‍കുന്ന തരത്തില്‍ പുതിയ ഭാഗ്യക്കുറി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3525.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ പശ്ചാത്തലത്തില്‍ ചെറുകിട ലോട്ടറി കച്ചവടക്കാര്‍ക്ക് ലോട്ടറി ഓഫീസില്‍ വന്ന് ടിക്കറ്റ് നേരിട്ട് വാങ്ങിക്കുന്നതിന് കഴിയുന്നില്ലെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അധികം വന്ന ടിക്കറ്റ് വന്‍കിട ലോട്ടറി കച്ചവടക്കാര്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് അറിയിക്കുമോ?
3526.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടർ, ജോയിന്റ് ഡയറക്ടർമാര്‍ എന്നിവരെ ഉൾപ്പെടുത്തി രൂപീകരിച്ച ഓഡിറ്റ് ബോർഡ് എന്ന ഭരണസംവിധാനത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടോ; ലോക്കൽ ഫണ്ട് ഓഡിറ്റ് ആക്ട് അനുസരിച്ചാണോ പ്രസ്തുത ബോർഡ് രൂപീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളുടെ 2019-2020 വർഷത്തെ ഓഡിറ്റ് പൂർത്തിയാക്കിയിട്ടുണ്ടോ; പൂർത്തിയാക്കിയിട്ടില്ലെങ്കില്‍ കുടിശ്ശികയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തുന്ന വാർഷിക/കൺകറന്‍റ് ഓഡിറ്റ് പരിശോധന വിഷയങ്ങൾ ഓഡിറ്റ് ഹെഡുകളായി തിരിച്ച് പരിശോധന നടത്താൻ ഓഡിറ്റ് വകുപ്പ് ഡയറക്ടർ ഉത്തരവായത് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയോടെയാണോ എന്ന് വ്യക്തമാക്കാമോ?
3527.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികള്‍ക്ക് ഇലക‍്ട്രോണിക് പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് കെ. എസ്. എഫ്. ഇ. യുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സഹായങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സഹായങ്ങള്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഏത് തരത്തില്‍ പ്രയോജനപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കാമോ; ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഇളവുകള്‍ നിലവിലുണ്ടോയെന്ന് അറിയിക്കാമോ?
3528.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാർക്കുളള ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ് സ്കീമുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എത്ര കേസുകള്‍ നിലവിലുണ്ട്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
ഏതെങ്കിലും ജീവനക്കാരോ സംഘടനകളോ കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
3529.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കില്‍ നിലവില്‍ എത്ര സ്റ്റാമ്പ് വെണ്ടര്‍മാരാണ് ഉള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
സ്റ്റാമ്പ് വെണ്ടര്‍മാരെ തെരഞ്ഞെടുക്കുന്നത്/നിയമിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളും അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും എന്തൊക്കെയാണ്; വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത താലൂക്കിലെ ഉപ്പള, കുമ്പള എന്നിവിടങ്ങളില്‍ സ്റ്റാമ്പ് വെണ്ടര്‍ ഇല്ലാത്തതിനാല്‍ മുദ്രപ്പത്രങ്ങള്‍, റവന്യൂ/കോര്‍ട്ട്ഫീ സ്റ്റാമ്പുകള്‍ എന്നിവ ലഭിക്കുന്നതിനായി പൊതുജനങ്ങള്‍ 10 മുതല്‍ 30 കിലോമീറ്റര്‍ വരെ സഞ്ചരിച്ച് പ്രയാസമനുഭവിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഇതിന് പരിഹാരമായി പ്രസ്തുത സ്ഥലങ്ങളില്‍ ഈ വര്‍ഷം തന്നെ സ്റ്റാമ്പ് വെണ്ടര്‍മാരെ നിയമിക്കാന്‍ നടപടികള്‍ സ്വീകരിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.