STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*301.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ മുന്നൂറ്റി അൻപത് കോടി രൂപയുടെ ക്രമക്കേട് നടന്നതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത സംഭവത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ക്രമക്കേട് കണ്ടെത്തിയിട്ടും ഭരണസമിതി പിരിച്ചുവിടാത്ത നടപടി കൂടുതൽ ക്രമക്കേട് നടത്താൻ സാഹചര്യമൊരുക്കിയെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
*302.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ എൻ എ നെല്ലിക്കുന്ന്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിങ്ങാലക്കുട കരുവന്നൂര്‍ സർവ്വീസ് സഹകരണ ബാങ്കില്‍ വന്‍ തുകയുടെ ക്രമക്കേടുകള്‍ നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
ഇതിലെ കുറ്റക്കാർ ആരെല്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇവര്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
*303.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ . മുഹമ്മദ് മുഹസിൻ പി . : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് മൂലം ലോട്ടറി മേഖലയ്ക്കുണ്ടായ പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കോവിഡ് മൂലം പ്രതിസന്ധിയിലായ ലോട്ടറി മേഖലയുടെ പുനരുജ്ജീവനത്തിനായി നടപടികൾ പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( സി )
സാമൂഹിക ലക്ഷ്യം മുൻനിർത്തി ലോട്ടറികൾ വിഭാവനം ചെയ്യുക എന്ന ആശയ സാക്ഷാത്ക്കാരത്തിനായി കൂടുതൽ ലോട്ടറികൾ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
ലോട്ടറി വകുപ്പിന്റെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കി മാറ്റുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*304.
ഡോ. എം.കെ . മുനീർ
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ നയത്തിന് വിരുദ്ധമായി കാര്‍ഷികേതര വായ്പകള്‍ക്ക് കേരള ബാങ്ക് കൂട്ടുപലിശ ഈടാക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
വാണിജ്യ ബാങ്കുകളുടെ ചൂഷണത്തില്‍ നിന്നും സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച കേരള ബാങ്ക് അവയെക്കാള്‍ കൂടുതല്‍ പലിശ ഈടാക്കുന്നതായ പരാതി പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
*305.
ശ്രീ ഐ ബി സതീഷ്
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ഒന്നാം തരംഗം സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ ഏല്‍പ്പിച്ച ആഘാതം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കോവിഡ് രണ്ടാം തരംഗം വിവിധ മേഖലകളിലെ പിന്നോട്ടടിക്ക് ആക്കം വര്‍ദ്ധിപ്പിച്ചതിനാല്‍ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ;
( സി )
ക്രയശേഷി ശോഷണം ആഭ്യന്തരോല്പാദനത്തില്‍ സൃഷ്ടിക്കുന്ന ആഘാതം പരിഹരിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?
*306.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തകര്‍ച്ചയിലായിരുന്ന ഖാദി കൈത്തറി വ്യവസായം കഴിഞ്ഞ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിന്റെ ഫലമായി പുനരുജ്ജീവിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടോ;
( ബി )
നെയ്ത്തുകാര്‍ക്കെല്ലാം ജോലി ലഭ്യമാക്കുന്നതിനും ന്യായമായ ദിവസ വേതനം ഉറപ്പാക്കുന്നതിനും കഴി‍ഞ്ഞ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്ന് എന്ന് അറിയിക്കുമോ;
( സി )
കോവിഡ് മൂലം ഈ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ ദുരിതത്തിലായത് കണക്കിലെടുത്ത് ഈ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനായി പ്രത്യേക ശ്രദ്ധ പതിപ്പിക്കുമോ?
*307.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കില്‍ മുന്നൂറ്റി അന്‍പത് കോടി രൂപയുടെ ക്രമക്കേട് നടന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് തീരുമാനിക്കുകയുണ്ടായോ; വിശദാംശങ്ങൾ നൽകാമോ;
( സി )
വളരെ മുമ്പ് നടന്ന പ്രസ്തുത സംഭവം ഭരണസമിതി അറിയാതിരുന്നതും 2019-ൽ തട്ടിപ്പ് കണ്ടെത്തിയിട്ടും ഭരണസമിതി നടപടികൾ സ്വീകരിക്കാതിരുന്നതും കൂടുതൽ തട്ടിപ്പ് നടക്കുന്നതിന് കാരണമായെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് ഭരണസമിതി പിരിച്ചുവിടുന്നതിന് നടപടി സ്വീകരിക്കുകയുണ്ടായോ; വ്യക്തമാക്കാമോ?
*308.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ ഡി കെ മുരളി
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായാനുകൂല അന്തരീക്ഷം സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നോ;
( ബി )
പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരെ ക്ഷണിച്ച് അവർക്ക് സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള അവസരം സൃഷ്ടിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; അസെന്‍ഡ് നിക്ഷേപക സംഗമത്തില്‍ മുന്നോട്ടുവയ്ക്കപ്പെട്ട അനുയോജ്യമായ പദ്ധതികളില്‍ നിക്ഷേപം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
ഏറെ ആവശ്യകതയുള്ള ഉപഭോക്തൃവസ്തുക്കളുടെ നിര്‍മ്മാണ സാധ്യത പരിഗണിച്ച് എഫ്. എം. സി. ജി. കള്‍ക്കായി പ്രത്യേക വ്യവസായപാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*309.
ശ്രീ എ കെ എം അഷ്റഫ്
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നാല്പത്തിയാറ് വ്യക്തികളുടെ പേരില്‍ വായ്പ എടുത്ത ഇരുപത്തിരണ്ട് കോടി എണ്‍പത്തിയഞ്ച് ലക്ഷം രൂപ ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് വരവ് വെച്ചതായി സഹകരണ വകുപ്പിന്റെ ഓഡിറ്റിംഗില്‍ കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഈ ബാങ്കിന്റെ കീഴിലുളള സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങിയതിന്റെ കണക്ക് പരിശോധിച്ചപ്പോള്‍ ഒന്നരക്കോടി രൂപയിലധികം കുറവായി കാണുകയുണ്ടായോ;
( സി )
ഈ ക്രമക്കേടുകള്‍ സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?
*310.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി നിലവില്‍ വരുമ്പോള്‍ വൈദ്യുതി വിതരണം നിയന്ത്രണമില്ലാതെ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നത് മൂലം പൊതുമേഖലയ്ക്കും സാധാരണ ഉപഭോക്താക്കള്‍ക്കും ഉണ്ടാകാവുന്ന പ്രതിസന്ധിയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പഠനം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും സംസ്ഥാനത്തിന് ദോഷകരമായി മാറുന്നതുമായ ഭേദഗതികള്‍ ഒഴിവാക്കുന്നതിന് കേന്ദ്രസര്‍ക്കാരിൽ സമ്മര്‍ദ്ദം ചെലുത്തുമോ; വിശദവിവരം നല്‍കുമോ?
*311.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ എന്തൊക്കെ പുതിയ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മേഖലയിലൂടെ കൂടുതല്‍ കാര്‍ഷിക വായ്പകൾ ലഭ്യമാക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;
( സി )
ഓരോ പഞ്ചായത്തിലും അതത് പ്രദേശത്തെ ഉല്‍പ്പന്നങ്ങളുടെ ലഭ്യത അനുസരിച്ച് സഹകരണ മേഖലയുടെ ആഭിമുഖ്യത്തില്‍ ഓരോ വ്യവസായ സംരംഭം ആരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*312.
ശ്രീ. എച്ച്. സലാം
ശ്രീ. മുരളി പെരുനെല്ലി
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരോ ജില്ലയിലെയും പ്രാദേശിക കാര്‍ഷികോല്പന്നങ്ങൾ അധിഷ്ഠിതമാക്കി ഉല്പാദന ക്ലസ്റ്ററുകള്‍ സ്ഥാപിച്ച് കാര്‍ഷിക മേഖലയെയും സഹകരണ രംഗത്തെയും ഒരുപോലെ പുഷ്ടിപ്പെടുത്താന്‍ കഴിയുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ടോ;
( ബി )
കാര്‍ഷിക വിപണി മേഖലയെ ശക്തിപ്പെടുത്താനായി സഹകരണ സംഘങ്ങള്‍ വഴി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാമോ;
( സി )
കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കര്‍ഷക സേവന കേന്ദ്രങ്ങള്‍ ശാക്തീകരിക്കാന്‍ പരിപാടിയുണ്ടോ; വിശദമാക്കുമോ?
*313.
ശ്രീ. പി.വി.അൻവർ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എ. പ്രഭാകരൻ
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
നിലവാരം ഉറപ്പാക്കി വിശ്വാസ്യത നേടിയെടുക്കുന്ന ആഗോള വിപണി ഉറപ്പാക്കാന്‍ വ്യവസായ വികസന കോര്‍പ്പറേഷന്‍ കേരള ബ്രാൻഡ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
കെ. എസ്. ഐ. ഡി. സി. യുടെ ആഭിമുഖ്യത്തിലുള്ള ബൃഹദ് പദ്ധതിയായ ലൈഫ് സയന്‍സ് പാര്‍ക്കിന്റെ പുരോഗതി അറിയിക്കാമോ;
( ഡി )
യുവ സംരംഭകരുടെ നൂതനവും വ്യത്യസ്തവുമായ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കെ. എസ്. ഐ. ഡി. സി. ക്ക് പ്രത്യേക പദ്ധതിയുണ്ടോ; വിശദമാക്കുമോ?
*314.
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ജി എസ് ജയലാൽ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഊര്‍ജ്ജ ഭദ്രത ഉറപ്പ് വരുത്തുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വൈദ്യുതി ലഭ്യതയില്‍ കുറവ് ഉണ്ടാകുന്ന പക്ഷം കുറഞ്ഞ നിരക്കില്‍ പവര്‍ എക്സ്ചേഞ്ചില്‍ നിന്നും വൈദ്യുതി വാങ്ങാനുള്ള ക്രമീകരണം കെ. എസ്. ഇ. ബി. എല്‍. ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വൈദ്യുതി പ്രസരണ മേഖലയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ഡി )
ജലസേചന കനാലുകളിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*315.
ശ്രീ. കെ. ബാബു (നെന്മാറ)
ഡോ.കെ.ടി.ജലീൽ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വൈദ്യുതി മേഖലയെ ലോകോത്തരമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഊര്‍ജ്ജ കേരള മിഷന്റെ ഘടകങ്ങള്‍ എന്തെല്ലാമാണ്; അതിന്റെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത മിഷന്റെ ഭാഗമായുള്ള സൗര പദ്ധതി പ്രകാരം സൗരോര്‍ജ്ജോല്പാദനത്തില്‍ കൈവരിക്കാനായ നേട്ടം വിശദമാക്കുമോ;
( സി )
ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രഖ്യാപിച്ച ഫിലമെന്റ് രഹിത കേരളം പദ്ധതി പ്രാവര്‍ത്തികമായിട്ടുണ്ടോ എന്നറിയിക്കാമോ?
*316.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി ദെലീമ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ നൂതന പദ്ധതികളിലൊന്നായ ശ്രവണസഹായികളുടെ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കെല്‍ട്രോണ്‍ മൂടാടി യൂണിറ്റില്‍ നൂതന സാങ്കേതിക മെഷീനുകള്‍ സ്ഥാപിക്കുവാനുളള പദ്ധതിയുടെ വിശദാംശം നല്‍കാമോ;
( ബി )
കൂടുതല്‍ ഗുണമേന്മയുളള ശ്രവണ സഹായികള്‍ വിപണിയിലിറക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമോയെന്ന് അറിയിക്കുമോ;
( സി )
കെല്‍ട്രോണ്‍ ആരംഭിക്കുന്ന ഇത്തരം പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും എന്തെല്ലാം സാമ്പത്തിക സാങ്കേതിക സൗകര്യങ്ങളാണ് നല്‍കി വരുന്നതെന്ന് വ്യക്തമാക്കുമോ?
*317.
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. എം. എം. മണി
ശ്രീ കെ ആൻസലൻ
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങൾ ഏതൊക്കെ രീതിയില്‍ നിയന്ത്രിക്കാനുള്ള വ്യവസ്ഥകളായിരുന്നു 97-ാം ഭരണഘടന ഭേദഗതിയില്‍ ഉള്‍പ്പെട്ടിരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
കേന്ദ്രത്തില്‍ സഹകരണ മന്ത്രാലയം രൂപീകരിച്ച് സംസ്ഥാന സഹകരണ മേഖലയില്‍ ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ പ്രതിരോധിക്കാന്‍ 97-ാം ഭരണ ഘടന ഭേദഗതി റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പ്രയോജനപ്രദമാകുമോയെന്ന് പരിശോധിക്കുമോ;
( സി )
ഭരണഘടനയുടെ 7-ാം ഷെഡ്യൂള്‍ പ്രകാരം സഹകരണം സംസ്ഥാന വിഷയമാണെന്നിരിക്കെ കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനം എന്താണെന്ന് അറിയിക്കാമോ; വിശദാംശം നൽകാമോ?
*318.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ . സണ്ണി ജോസഫ്
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ 2018-19ലെ ഓഡിറ്റ് റിപ്പോർട്ടിൽ ബാങ്കിൽ വൻ ക്രമക്കേട് നടന്നു എന്ന് കണ്ടെത്തിയിരുന്നോ; ഈ റിപ്പോർട്ടിലെ കണ്ടെത്തലുകള്‍ എന്തൊക്കെയായിരുന്നു;
( ബി )
കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് 2019 ഓഗസ്റ്റ് 31-ന് കോ-ഓപ്പറേറ്റീവ് നിയമത്തിലെ സെക്ഷൻ 65 അനുസരിച്ച് അന്വേഷണം നടത്തിയിരുന്നോ; എങ്കിൽ ഈ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ എന്തൊക്കെയായിരുന്നു എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ഓഡിറ്റ് റിപ്പോർട്ടിലും സെക്ഷൻ 65 അനുസരിച്ചുള്ള അന്വേഷണത്തിലും ഈ ബാങ്കിൽ വ്യാപക ക്രമക്കേട് നടന്നു എന്ന് കണ്ടെത്തിയിട്ടും ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാൻ കാലതാമസം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ?
*319.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി.സിദ്ദിഖ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ ബാങ്കുകളുടെ പ്രവർത്തനം സുതാര്യമാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ബി )
സഹകരണ ബാങ്കുകളുടെ പ്രവർത്തനം നിയമവിധേയമെന്ന് ഉറപ്പ് വരുത്താൻ എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളത്; ഇവ പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ; ഇല്ലെങ്കിൽ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ;
( സി )
സഹകരണ ബാങ്കുകളുടെ ഓഡിറ്റിംഗ് കുറ്റമറ്റതും കാര്യക്ഷമവുമാക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
*320.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗവും നിര്‍മ്മാണവും പ്രചരണവും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തില്‍ വൈദ്യുത വാഹന ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വൈദ്യുതി വകുപ്പ് നിലവില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
വൈദ്യുതി വകുപ്പിന് കീഴില്‍ എവിടെയെല്ലാം ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും എവിടെയെല്ലാം പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്നുവെന്നും വിശദമാക്കാമോ;
( സി )
വൈദ്യുതി വകുപ്പിന് കീഴിലല്ലാതെ എവിടെയെങ്കിലും ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പുതുതായി വൈദ്യുത വാഹന ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് നിലവിലുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഇ )
സംസ്ഥാനത്ത് കൂടുതല്‍ വൈദ്യുത വാഹന ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സത്വര നടപടികള്‍ കൈക്കൊള്ളുമോ?
*321.
ശ്രീ .പി. കെ. ബഷീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് നിലവിലുള്ള സംവിധാനം പര്യാപ്തമല്ല എന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( സി )
എങ്കില്‍ ഇവര്‍ ഇതിനകം എത്ര പരാതികള്‍ പരിഹരിച്ചു എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*322.
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൗരോര്‍ജ്ജ ഉപയോഗം വ്യപകമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
സൗരോര്‍ജ്ജ പാനലുകള്‍ വീടുകളില്‍ സ്ഥാപിക്കുന്നതിന് നല്‍കുന്ന സബ്സിഡി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*323.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ കെ ആൻസലൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനസ്രോതസ്സുകളെ കോവിഡ് വ്യാപനം ദുര്‍ബലപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിലും ക്ഷേമപെന്‍ഷനുകള്‍ എല്ലാം ഓണത്തിന് മുന്‍പായി നല്‍കാന്‍ നടപടിയെടുത്തിട്ടുണ്ടോ;
( ബി )
ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ നല്‍കാന്‍ വേണ്ടിവരുന്ന തുക എത്രയെന്നും ആകെ ഗുണഭോക്താക്കള്‍ എത്രയെന്നുമുള്ള കണക്ക് ലഭ്യമാണോ; എങ്കില്‍ അറിയിക്കാമോ;
( സി )
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ എന്ത് മാര്‍ഗ്ഗമാണ് പരിഗണനയിലുള്ളത്; ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടെയുള്ള നികുതി ചോര്‍ച്ച തടയുന്നതിന് ഊര്‍ജ്ജിതശ്രമം നടത്തുന്നുണ്ടോ; വിശദമാക്കാമോ?
*324.
ശ്രീ. കെ.വി.സുമേഷ്
ശ്രീ. എച്ച്. സലാം
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതവും സുഗമവും സൗജന്യവുമായും നടത്തിയിരുന്ന പൊതുമേഖലാ ബാങ്കുകള്‍ ക്രമാനുഗതമായി എല്ലാ സാമ്പത്തിക ഇടപാടുകളിലും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നത് ബാങ്കിംഗ് ഇടപാടുകാരെ നിരുത്സാഹപ്പെടുത്തുന്നതിനിടയാക്കുമെന്നതിനാല്‍ പ്രസ്തുത നയം തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുമോ;
( ബി )
എ. റ്റി. എം. വഴി പിന്‍വലിക്കാവുന്ന തുകയും തവണകളും വെട്ടിക്കുറയ്ക്കുകയും തുടര്‍ന്നുളള ഓരോ ഇടപാടിനും പ്രത്യേകമായി സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുകയും ചെയ്യുന്നതുമൂലം ഇടപാടുകാര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ചെക്കുബുക്കുകള്‍ വാങ്ങിയിട്ടുളള ഇടപാടുകാര്‍ ആയത് ഉപയോഗിച്ചില്ലെങ്കിലും പ്രതിമാസം സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കേണ്ടിവരുന്നതും മാസത്തില്‍ രണ്ടുതവണയായി ചെക്കുവഴിയുളള ഇടപാടുകള്‍ നിജപ്പെടുത്തിയതും മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?
*325.
ശ്രീ എം നൗഷാദ്
ശ്രീ എം മുകേഷ്
ഡോ സുജിത് വിജയൻപിള്ള
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കശുവണ്ടി വ്യവസായം പുനരുജ്ജീവിപ്പിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയുണ്ടാകുമോയെന്ന് അറിയിക്കാമോ;
( ബി )
കോവിഡ് സൃഷ്ടിച്ച കനത്ത തകര്‍ച്ചയില്‍ നിന്നും പ്രസ്തുത പരമ്പരാഗത വ്യവസായത്തിന്റെ അതിജീവനത്തിന് സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഇടപെടലുകള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( സി )
അസംസ്കൃത വസ്തുവായ തോട്ടണ്ടിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കാഷ്യു ബോര്‍ഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
ഗുണനിലവാരം കുറഞ്ഞ കശുവണ്ടി പരിപ്പിന്റെ ഇറക്കുമതി സംസ്ഥാനത്തെ കശുവണ്ടി വ്യവസായത്തിന് സൃഷ്ടിക്കുന്ന ഭീഷണി ഒഴിവാക്കുവാൻ ബ്രാന്‍ഡിംഗ് ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ പരിഗണിക്കുമോ; വിശദമാക്കുമോ?
*326.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. റോജി എം. ജോൺ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ കൊണ്ടുവന്നിരിക്കുന്ന വൈദ്യുതി ഭേദഗതി നിയമം ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്കെതിരാണോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ?
*327.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സീസണില്‍ നെല്ല് സംഭരണം യഥാസമയം നടക്കാത്തത് മൂലം കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് പാടത്ത് കെട്ടിക്കിടന്ന് നശിച്ചുപോയ സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഇത് ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സഹകരണ സംഘങ്ങള്‍ വഴി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
നെല്ല് സംഭരണത്തിനായി പുതിയ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ആധുനിക രീതിയിലുള്ള റൈസ് മില്ലുകള്‍ സഹകരണ സംഘങ്ങള്‍ വഴി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
സഹകരണ സംഘങ്ങള്‍ വഴി സംഭരിച്ച നെല്ലിന്റെ വില സംഭരണ സ്ഥലത്തുവച്ച് തന്നെ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
*328.
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ തലത്തിൽ ജി. എസ്. ടി. വരുമാനം വർദ്ധിക്കുമ്പോൾ കേരളത്തിൽ പ്രതീക്ഷിച്ച ജി. എസ്. ടി. വരുമാനം ലഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
കഴിഞ്ഞ അഞ്ച് വർഷത്തെ നികുതി പിരിവിൽ എഴുപത്തിരണ്ടായിരത്തി അറുന്നൂറ്റി എട്ട് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് നികുതി പിരിവ് സംവിധാനത്തിന്റെ പോരായ്മയായി സര്‍ക്കാര്‍ കരുതുന്നുണ്ടോ;
( സി )
വ്യാപാരി വ്യവസായികളുടെ യഥാര്‍ത്ഥ ജി. എസ്. ടി. കണക്കുകള്‍ പരിശോധിക്കാൻ ഓഡിറ്റ് ഫീല്‍ഡ് ഓഫീസുകൾ രൂപീകരിക്കണം എന്ന നിർദ്ദേശം നടപ്പിലാക്കിയിട്ടുണ്ടോ;
( ഡി )
നികുതി വെട്ടിപ്പ് തടയാൻ വാങ്ങിയ ക്യാമറ സംവിധാനം ഉപയോഗിക്കുന്നില്ല എന്ന ആക്ഷേപം വസ്തുതാപരമാണോ;
( ഇ )
പല തവണ മാപ്പാക്കല്‍ പദ്ധതി നടപ്പാക്കിയിട്ടും വാറ്റ്-ലെ കുടിശിക പിരിക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ?
*329.
ശ്രീ . പി . ഉബൈദുള്ള
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കാലഹരണപ്പെട്ടതും യുക്തിരഹിതവുമായ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
*330.
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. ആന്റണി ജോൺ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ പ്രതിസന്ധിഘട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് കൈത്താങ്ങായി വര്‍ത്തിച്ച സഹകരണ മേഖലയെ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ കൂടി കഴിയുന്ന ഏജന്‍സിയായി പരിവര്‍ത്തനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയിക്കാമോ;
( ബി )
കേരള ബാങ്കിനെയും അതിന്റെ ഘടകങ്ങളായ സംഘങ്ങളെയും സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ബാങ്കായി മാറ്റിയെടുക്കാന്‍ കഴിയും വിധം ഇവയെ പ്രൊഫഷണല്‍ രീതിയില്‍ ആധുനികീകരിക്കാന്‍ പദ്ധതിയുണ്ടോ;
( സി )
എന്‍. ആര്‍. ഐ. നിക്ഷേപം സ്വീകരിക്കുന്നതിനും എന്‍. ഇ. എഫ്. റ്റി., ആര്‍. റ്റി. ജി. എസ്., ഓണ്‍ലൈന്‍ ബാങ്കിംഗ് തുടങ്ങി ന്യൂജനറേഷന്‍ ബാങ്കുകളോട് കിടപിടിക്കുന്ന തരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ കേരള ബാങ്കിനെ പ്രാപ്തമാക്കുന്നതിന് പരിപാടിയുണ്ടോ എന്ന് വ്യക്തമാക്കുമോ?




                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.