|
പൊതു
ഗതാഗത
രംഗത്തെ
ഡിജിറ്റലെെസേഷന്‍
നടപടികള്‍
3371.
ശ്രീ.
പി.
ബാലചന്ദ്രൻ
ശ്രീ
ഇ
ചന്ദ്രശേഖരന്‍
ശ്രീ
ജി
എസ്
ജയലാൽ
ശ്രീ.
സി.സി.
മുകുന്ദൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
പൊതുഗതാഗത
രംഗത്ത്
ആസൂത്രണം
ചെയ്ത്
നടപ്പില്‍
വരുത്തിയ
ഡിജിറ്റലെെസേഷന്‍
നടപടികളിലൂടെ
എന്തെല്ലാം
ഗുണപരമായ
മാറ്റങ്ങളാണ്
ഉണ്ടായിട്ടുളളതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
( ബി )
സ്മാര്‍ട്ട്
സിഗ്നല്‍
സംവിധാനങ്ങള്‍,
എ.ഐ.
അധിഷ്ഠിത
ട്രാഫിക്
മാനേജ്മെന്റ്
എന്നിവ
നടപ്പിലാക്കാൻ
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
വിശദമാക്കാമോ;
( സി )
കെ.എസ്.ആർ.ടി.സി.,
സ്വകാര്യബസ്സുകള്‍,
ടാക്സികള്‍
എന്നിവയില്‍
മൊബെെല്‍
ആപ്ലിക്കേഷന്‍
വഴിയുളള
ടിക്കറ്റ്
ബുക്കിംഗ്
സംവിധാനം
വ്യാപകമാക്കാൻ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( ഡി )
സാരഥി,
വാഹന്‍
എന്നീ
ഓണ്‍ലൈന്‍
പോര്‍ട്ടലുകള്‍
വഴിയുളള
ലെെസന്‍സ്,
വാഹന
രജിസ്ട്രേഷന്‍
എന്നിവയുടെ
ഡിജിറ്റലെെസേഷന്‍
എത്രത്തോളം
വിജയകരമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
( ഇ )
ഡ്രെെവിംഗ്
ലെെസന്‍സ്
പുതുക്കല്‍,
വാഹന
ഇന്‍ഷ്വറന്‍സ്
അടയ്ക്കൽ
തുടങ്ങിയ
സേവനങ്ങള്‍
പൂർണ്ണമായും
ഓണ്‍ലെെന്‍
വഴി
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഗതാഗത
വകുപ്പിന്റെ
കീഴിലുള്ള
സ്ഥാപനങ്ങള്‍
നൽകിയിട്ടുള്ള
പരസ്യങ്ങള്‍
3372.
ശ്രീ.
ടി.
സിദ്ദിഖ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
മുൻ
സർക്കാരിന്റെ
കാലം
മുതൽ
നാളിതുവരെ
ഗതാഗത
വകുപ്പിന്റെ
കീഴിലുള്ള
വിവിധ
സ്ഥാപനങ്ങള്‍
നൽകിയിട്ടുള്ള
പരസ്യങ്ങളുടെ
വിശദാംശം,
പരസ്യം
നൽകിയ
സ്ഥാപനങ്ങളുടെ
പേര്,
പരസ്യത്തിനായി
ചെലവഴിച്ച
തുക,
പരസ്യം
നൽകിയ
ഏജൻസി,
പ്രസ്തുത
ഏജൻസിയെ
തിരഞ്ഞെടുത്ത
നടപടിക്രമം,
ഏത്
പദ്ധതിയുടെ
ഭാഗമായാണ്
പരസ്യം
നൽകിയത്,
പരസ്യ
ഇനത്തിൽ
ആകെ
ചെലവഴിച്ച
തുക
എന്നിവ
സഹിതം
ലഭ്യമാക്കാമോ?
കാട്ടാക്കട
സബ്
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസ്
3373.
ശ്രീ.
ഐ. ബി.
സതീഷ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
കാട്ടാക്കട
സബ്
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസ്
കെ.എസ്.ആര്‍.ടി.സി.
കെട്ടിടത്തിലേക്ക്
മാറ്റുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ആയതിന്റെ
നിലവിലെ
സ്ഥിതി
വിശദമാക്കാമോ;
ഓഫീസ്
മാറ്റുന്നതിനുള്ള
അടിയന്തര
നടപടി
സ്വീകരിക്കാമോ?
കെ.എസ്.ആർ.ടി.സി.യുടെ
സാമ്പത്തിക
ബാധ്യത
3374.
ശ്രീ.
പി. കെ.
ബഷീർ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
കെ.
എസ്.
ആർ.
ടി.
സി.
യുടെ
നിലവിലെ
സാമ്പത്തിക
ബാധ്യത
എത്രയാണ്;
കഴിഞ്ഞ
മൂന്ന്
വർഷത്തിനിടെ
സർക്കാർ
നൽകിയ
ധനസഹായത്തിന്റെ
വാർഷിക
കണക്ക്
നൽകാമോ;
അവ
എന്തെല്ലാം
കാര്യങ്ങള്‍ക്കാണ്
വിനിയോഗിച്ചത്;
വ്യക്തമാക്കുമോ;
( ബി )
കെ.
എസ്.
ആർ.
ടി.
സി.
ജീവനക്കാരുടെ
ശമ്പളവും
പെൻഷനും
വിതരണം
ചെയ്യുന്നതിൽ
ഉണ്ടായ
കാലതാമസത്തിന്
കാരണം
വ്യക്തമാക്കുമോ;
ഇത്
പരിഹരിക്കാൻ
സ്വീകരിച്ച
നടപടികൾ
വിശദീകരിക്കാമോ;
( സി )
ഗ്രാമപ്രദേശങ്ങളിലെ
സർവീസുകൾ
കുറച്ചതായി
പരാതിയുണ്ടോ;
കഴിഞ്ഞ
രണ്ട്
വർഷത്തിനിടെ
റദ്ദാക്കിയതും
പുതുതായി
ആരംഭിച്ചതുമായ
സർവീസുകളുടെ
ജില്ല
തിരിച്ചുള്ള
കണക്ക്
നൽകാമോ;
( ഡി )
ഇലക്ട്രിക്
ബസുകൾ
ഉൾപ്പെടെ
പരിസ്ഥിതി
സൗഹൃദ
ഗതാഗത
സംവിധാനങ്ങൾ
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ച
നടപടികൾ
എന്തെല്ലാമാണ്;
ഇതിന്
വകയിരുത്തിയ
തുകയും
ചെലവഴിച്ച
തുകയും
വിശദമാക്കാമോ;
( ഇ )
റോഡ്
സുരക്ഷ
ശക്തിപ്പെടുത്തുന്നതിനും
അപകടങ്ങൾ
കുറയ്ക്കുന്നതിനുമായി
ഗതാഗത
വകുപ്പ്
നടപ്പിലാക്കുന്ന
പ്രത്യേക
പദ്ധതികൾ
എന്തെല്ലാമാണ്;
കഴിഞ്ഞ
വർഷം
നടന്ന
റോഡ്
അപകടങ്ങളുടെ
കണക്കും
അതില്‍
എത്ര
കെ.
എസ്.
ആര്‍.
ടി.
സി.
ബസ്സുകള്‍
ഉള്‍പ്പെട്ട
അപകടങ്ങള്‍
നടന്നു
എന്നുള്ളതിന്റെ
ജില്ല
തിരിച്ചുള്ള
കണക്കും
ലഭ്യമാക്കാമോ;
( എഫ് )
ഒരു
വിഭാഗം
കെ.
എസ്.
ആര്‍.
ടി.
സി.
ഡ്രൈവര്‍മാരുടെ
അലക്ഷ്യമായ
ഡ്രൈവിങ്
മൂലം
അപകടങ്ങള്‍
വര്‍ദ്ധിക്കുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ആയത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച
നടപടികള്‍
എന്താണെന്ന്
അറിയിക്കുമോ?
ഇലക്ട്രിക്
വാഹനങ്ങളുടെ
എണ്ണം
3375.
ശ്രീ.
പി.
മമ്മിക്കുട്ടി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
സംസ്ഥാനത്ത്
നിലവില്‍
രജിസ്റ്റര്‍
ചെയ്ത
ഇലക്ട്രിക്
വാഹനങ്ങളുടെ
എണ്ണം
എത്രയാണെന്ന്
വിശദമാക്കാമോ;
( ബി )
ഇലക്ട്രിക്
വാഹനങ്ങളുടെ
പ്രചാരം
വര്‍ദ്ധിപ്പിക്കുന്നതിനായി
സര്‍ക്കാര്‍
ഇതുവരെ
പ്രഖ്യാപിച്ച
നയങ്ങള്‍,
ഇന്‍സെന്റീവുകള്‍,
ചട്ടങ്ങള്‍
എന്നിവ
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
കോന്നി
മണ്ഡലത്തിലെ
ഗതാഗത
വകുപ്പ്
പദ്ധതികള്‍
3376.
ശ്രീ
കെ യു
ജനീഷ്
കുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
കോന്നി
മണ്ഡലത്തില്‍
ഈ
സര്‍ക്കാരിന്റെ
കാലത്തും
മുന്‍
സര്‍ക്കാരിന്റെ
കാലത്തും
ഗതാഗത
വകുപ്പില്‍
നിന്നും
വിവിധ
പദ്ധതികള്‍ക്കായി
അനുവദിച്ച
തുകയും
പ്രവൃത്തികളുടെ
പേരും
അവയുടെ
പുരോഗതിയും
ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തീകരിച്ചവയുടെയും
ഇനി
പൂര്‍ത്തീകരിക്കാനുളളവയുടെയും
വിശദാംശം
ലഭ്യമാക്കാമോ;
( സി )
കിഫ്ബി
പദ്ധതികള്‍
പ്രസ്തുത
പ്രവൃത്തികളില്‍
ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍
അവയുടെ
വിശദ
വിവരങ്ങളും
പുരോഗതിയും
ലഭ്യമാക്കാമോ?
ചങ്ങനാശ്ശേരി
മണ്ഡലത്തിലെ
റോഡ്
സേഫ്റ്റി
ഫണ്ട്
പ്രവൃത്തികള്‍
3377.
ശ്രീ.
ജോബ്
മൈക്കിള്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്ന
ശേഷം
ചങ്ങനാശ്ശേരി
മണ്ഡലത്തില്‍
റോഡ്
സേഫ്റ്റി
ഫണ്ട്
ഉപയോഗിച്ച്
നടപ്പിലാക്കിയ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
( ബി )
ഓരോ
പ്രവൃത്തിക്കും
എത്ര
തുക
അനുവദിച്ചുവെന്നും
അവയുടെ
നിലവിലെ
സ്ഥിതിയും
വ്യക്തമാക്കുമോ?
റോഡ്
സുരക്ഷാ
ബോധവല്‍ക്കരണ
പരിപാടിയില്‍
വിദ്യാര്‍ത്ഥികളുടെ
പങ്കാളിത്തം
3378.
ശ്രീ
വി കെ
പ്രശാന്ത്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
റോഡ്
സുരക്ഷ
ബോധവല്‍ക്കരണ
പരിപാടിയില്‍
വിദ്യാര്‍ത്ഥികളുടെ
പങ്കാളിത്തം
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ
വിശദാംശം
ലഭ്യമാക്കാമോ;
( ബി )
ഗതാഗത
നിയമ
ലംഘനങ്ങളുമായി
ബന്ധപ്പെട്ട്
2024, 2025, 2026
വര്‍ഷങ്ങളില്‍
സ്വീകരിച്ച
നടപടികളുടെ
വിശദാംശം
ലഭ്യമാക്കാമോ?
റോഡ്
സുരക്ഷാ
ഓഡിറ്റ്
3379.
ശ്രീ.
പി. കെ.
ബഷീർ
ഡോ.
എം. കെ.
മുനീർ
ശ്രീ.
കുറുക്കോളി
മൊയ്തീൻ
ശ്രീ.
യു. എ.
ലത്തീഫ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
റോഡപകടങ്ങൾ
വർദ്ധിച്ചു
വരുന്ന
സാഹചര്യത്തിൽ
റോഡ്
സുരക്ഷാ
ഓഡിറ്റ്
നടത്തുന്നതിൽ
ഗുരുതരമായ
വീഴ്ച
ഉണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
( ബി )
റോഡ്
സുരക്ഷാ
വിഷയത്തിൽ
വൈദഗ്ധ്യമുളളവർ
അപകട
സാധ്യതയുളള
സ്ഥലങ്ങൾ
സന്ദർശിച്ച്
പരിഹാര
മാർഗ്ഗങ്ങൾ
നിർദ്ദേശിക്കാറുണ്ടോ;
വ്യക്തമാക്കാമോ;
( സി )
കൂടുതൽ
ഉദ്യോഗസ്ഥർക്ക്
റോഡ്
സുരക്ഷയിൽ
വിദഗ്ധ
പരിശീലനം
നൽകുന്നതിനുള്ള
നടപടികൾ
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
അറ്റകുറ്റപ്പണികൾ
നടത്താത്തതുമൂലം
ഉപയോഗശൂന്യമായ
കെ.എസ്.ആർ.ടി.സി.
ബസ്സുകൾ
3380.
ശ്രീ.
എൻ. എ.
നെല്ലിക്കുന്ന്
ശ്രീ.
മഞ്ഞളാംകുഴി
അലി
ശ്രീ.
എൻ.
ഷംസുദ്ദീൻ
ശ്രീ.
പി.
ഉബൈദുള്ള
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.
ബസ്സുകൾ
യഥാസമയം
അറ്റകുറ്റപ്പണികൾ
നടത്താത്തതുമൂലം
വിവിധ
ഡിപ്പോകളിൽ
ഉപയോഗശൂന്യമായി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇങ്ങനെ
ഉപയോഗശൂന്യമായ
ബസ്സുകൾ
എന്തു
ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
( സി )
ഇവയിൽ
തീരെ
ഉപയോഗശൂന്യമായവ
പൊളിച്ചു
വിൽക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം
നൽകാമോ?
ഗതാഗത
വകുപ്പിന്
കീഴിലുള്ള
സ്ഥാപനങ്ങളിലെ
താൽക്കാലിക
നിയമനങ്ങൾ
3381.
ശ്രീ.
എൽദോസ്
പി.
കുന്നപ്പിള്ളിൽ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
മുൻ
സർക്കാരിന്റെ
കാലം
മുതൽ
നാളിതുവരെ
ഗതാഗത
വകുപ്പിന്റെ
കീഴിലുള്ള
വിവിധ
സ്ഥാപനങ്ങളിൽ
കരാർ,
ദിവസ
വേതന
അടിസ്ഥാനത്തിൽ
എത്ര
താൽക്കാലിക
നിയമനങ്ങൾ
നടത്തിയിട്ടുണ്ട്;
വിശദാംശം
സ്ഥാപനം
തിരിച്ച്
ലഭ്യമാക്കുമോ;
( ബി )
ഇതിൽ
എത്ര
നിയമനങ്ങൾ
എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ച്
മുഖേന
നടപ്പാക്കിയെന്നും
മറ്റു
നിയമനങ്ങൾ
നടത്തിയ
ഏജൻസി
ഏതാണെന്നും
വ്യക്തമാക്കുമോ;
( സി )
പ്രസ്തുത
സ്ഥാപനങ്ങളിൽ
ഈ
കാലയളവിൽ
എത്ര
താൽക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തി
എന്നതിന്റെ
വിശദാംശം
സ്ഥാപനം
തിരിച്ച്
വ്യക്തമാക്കുമോ?
കെ.
എസ്.
ആര്‍.
ടി. സി.
ബസ്
സര്‍വീസുകള്‍
പുന:രാരംഭിക്കാന്‍
നടപടി
3382.
ശ്രീ
വി
ജോയി :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
കോവിഡ്
19
കാലയളവില്‍
നിര്‍ത്തലാക്കിയ
കെ.
എസ്.
ആര്‍.
ടി.
സി.
ബസ്
സര്‍വീസുകള്‍
പുന:രാരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
ട്രാൻസ്പോർട്ട്
പെൻഷൻകാരുടെ
പ്രശ്നങ്ങൾ
പരിഹരിക്കാൻ
അടിയന്തര
പാക്കേജ്
3383.
ശ്രീ.
മോൻസ്
ജോസഫ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
ട്രാൻസ്പോർട്ട്
പെൻഷൻകാർക്ക്
കഴിഞ്ഞ
പതിനാല്
വർഷങ്ങളായി
പെൻഷൻ
വർദ്ധനവും
ക്ഷാമബത്തയും
അനുവദിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്
ഉത്തരവാദികൾ
ആരെല്ലാമാണെന്ന്
അറിയിക്കാമോ;
( ബി )
മറ്റ്
സർക്കാർ
പെൻഷൻകാരുമായി
താരതമ്യപ്പെടുത്തുമ്പോൾ
ട്രാൻസ്പോർട്ട്
പെൻഷൻകാർക്ക്
മാത്രമാണ്
കുറഞ്ഞ
പെൻഷനും
ആനുകൂല്യങ്ങളും
നൽകുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
അവസാനിപ്പിക്കാൻ
നടപടി
സ്വീകരിക്കുമോ;
( സി )
കെ.
എസ്.
ആർ.
ടി.
സി.
ജീവനക്കാർക്ക്
ശമ്പള
പരിഷ്കരണം
നടപ്പാക്കിയിട്ടും
പെൻഷൻ
പരിഷ്കരണം
നാല്
വർഷമായി
മാറ്റിവയ്ക്കുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
മുൻകാല
പ്രാബല്യത്തോടെ
പെൻഷൻ
പരിഷ്കരണം
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
( ഡി )
1350 രൂപ
പെൻഷൻ
ലഭിക്കുന്ന
എക്‌സ്-ഗ്രേഷ്യാ
പെൻഷൻകാർക്ക്
രണ്ട്
ശമ്പള
പരിഷ്കരണങ്ങളിൽ
നൽകിയ
കുടുംബപെൻഷനും
വർദ്ധനവും
ട്രാൻസ്പോർട്ട്
പെന്‍ഷന്‍കാര്‍ക്ക്
നിഷേധിക്കുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
( ഇ )
കഴിഞ്ഞ
ഏഴ്
വർഷങ്ങളായി
ഉത്സവബത്ത
നിർത്തലാക്കുകയും
ഒരു
രൂപ
പോലും
അധിക
ആനുകൂല്യം
നൽകാതിരിക്കുകയും
ചെയ്യുന്ന
സാഹചര്യത്തില്‍
ട്രാൻസ്പോർട്ട്
പെൻഷൻകാരുടെ
പ്രശ്നങ്ങൾ
പരിഹരിക്കാൻ
അടിയന്തര
പാക്കേജ്
പരിഗണിക്കുമോ?
കെ.
എസ്. ആർ.
ടി. സി.
മാവേലിക്കര
ഡിപ്പോയിലെ
കെട്ടിട
നിർമ്മാണം
3384.
ശ്രീ
എം
എസ്
അരുൺ
കുമാര്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
കെ.
എസ്.
ആർ.
ടി.
സി-യുടെ
മാവേലിക്കര
ഡിപ്പോയിലേക്ക്
മുന്‍സർക്കാരിന്റെ
കാലത്ത്
എം.
എൽ. എ.
എ. ഡി.
എസ്.
ൽ
നിന്ന്
ഒരു
കോടി
രൂപ
അനുവദിച്ച
കെട്ടിട
നിർമ്മാണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
പ്രസ്തുത
നിർമ്മാണ
പ്രവർത്തനം
ആരംഭിക്കുവാൻ
ഗതാഗത
(എ)
വകുപ്പില്‍
സ്വീകരിച്ചു
വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
കോതമംഗലം
കെ.എസ്.ആർ.ടി.സി.
ഡിപ്പോയിൽ
നിന്നുള്ള
പുതിയ
ബസ്
സര്‍വീസുകള്‍
3385.
ശ്രീ.
ആന്റണി
ജോൺ :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
കോതമംഗലം
കെ.എസ്.ആർ.ടി.സി.
ഡിപ്പോയിൽ
നിന്നും
പുതിയതായി
അനുവദിച്ച
ബസ്
സര്‍വീസുകൾ
ഏതെല്ലാമാണ്;
വ്യക്തമാക്കാമോ;
( ബി )
കോതമംഗലം
ഡിപ്പോയിൽ
നിന്നും
എ.സി.
ബസുകൾ
ഉള്‍പ്പെടെ
കൂടുതല്‍
സര്‍വീസുകള്‍
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കെ.എസ്.ആര്‍.ടി.സി.
ബസ്സ്
റൂട്ട്
പുന:രാരംഭിക്കുന്നതിനുള്ള
നടപടി
3386.
ശ്രീ.
കെ.കെ.
രാമചന്ദ്രൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
പുതുക്കാട്
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയില്‍
നിന്ന്
രാവിലെ
ആറ്
മണിക്ക്
വരന്തരപ്പിള്ളിയിലേയ്ക്കും
തുടര്‍ന്ന്
വരന്തരപ്പിള്ളിയില്‍
നിന്നും
പയ്യാക്കര-വരാക്കര-ആലേങ്ങാട്-കല്ലൂര്‍-തൃക്കൂര്‍-മരത്താക്കര-ഒല്ലൂര്‍
വഴി
തൃശ്ശൂരിലേക്കും
വൈകിട്ട്
അഞ്ച്
മണിക്ക്
തിരിച്ച്
ഇതേ
റൂട്ടില്‍
വരന്തരപ്പിള്ളിയിലേയ്ക്കും
നടത്തിയിരുന്ന
കെ.എസ്.ആര്‍.ടി.സി.
ബസ്സ്
സര്‍വീസ്
കോവിഡിനെതുടര്‍ന്ന്
നിര്‍ത്തലാക്കുകയും
പിന്നീട്
സര്‍വ്വീസ്
പുന:രാരംഭിക്കാതിരിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മലയോര
പ്ലാന്റേഷന്‍
മേഖലകളിലെ
ജനങ്ങള്‍ക്ക്
ഏറെ
സഹായകരവും
കെ.എസ്.ആര്‍.ടി.സി.
ക്ക്
ലാഭകരവുമായിരുന്ന
പ്രസ്തുത
സര്‍വ്വീസ്
പുന:രാരംഭിക്കുന്നതിന്
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷ
പരിഗണനയിലുണ്ടോ;
( സി )
സര്‍വ്വീസ്
ഉടന്‍
പുന:രാരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കെ.
എസ്.
ആര്‍.
ടി. സി.
ബസ്
സർവീസ്
പുന:സ്ഥാപിക്കാന്‍
നടപടി
3387.
ശ്രീ.
കെ. എം.
സച്ചിന്‍ദേവ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
ഈരാറ്റുപേട്ട
ഡിപ്പോയില്‍
നിന്ന്
കോഴിക്കോട്
ചക്കിട്ടപ്പാറയ്ക്ക്
ഓടിക്കൊണ്ടിരുന്ന
കെ.
എസ്.
ആര്‍.
ടി.
സി.
ബസ്
പുന:സ്ഥാപിക്കാത്തത്
കാരണം
യാത്രക്കാര്‍
ദുരിതത്തിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത
ബസ്
പുന:സ്ഥാപിക്കണമെന്ന
ആവശ്യമുന്നയിച്ച്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
നിവേദനത്തിന്മേല്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
മഞ്ചേരി
കെ. എസ്.
ആർ. ടി.
സി.
സ്റ്റേഷൻ
മാസ്റ്റർ
ഓഫീസ്
3388.
ശ്രീ.
യു. എ.
ലത്തീഫ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
മഞ്ചേരി
കെ.
എസ്.
ആർ.
ടി.
സി.
സ്റ്റേഷൻ
മാസ്റ്റർ
ഓഫീസ്
പുന:സ്ഥാപിക്കുന്നതിനുള്ള
നടപടികൾ
സ്വീകരിക്കുമോ;
( ബി )
മഞ്ചേരിയിൽ
നിന്നും
രാത്രികാല
ബസ്
സർവീസ്
ആരംഭിക്കുന്നതിനുള്ള
നടപടികൾ
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ
കെ.എസ്.ആര്‍.ടി.സി.
സര്‍വീസുകള്‍
3389.
ശ്രീ
വി
ജോയി :
താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
വര്‍ക്കല
മണ്ഡലത്തിലും
സമീപ
പ്രദേശത്തുമായി
കെ.എസ്.ആര്‍.ടി.സി.
സര്‍വീസുകള്‍
ആരംഭിക്കണമെന്നാവശ്യപ്പെട്ട്
എത്ര
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
( ബി )
പ്രസ്തുത
നിവേദനങ്ങളിന്മേല്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
ഈരാറ്റുപേട്ട
കെ.എസ്.ആർ.ടി.സി.
ഡിപ്പോയുടെ
വികസനം
3390.
ശ്രീ.
സെബാസ്റ്റ്യൻ
കുളത്തുങ്കല്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
ഈരാറ്റുപേട്ട
കെ.എസ്.ആർ.ടി.സി.
ഡിപ്പോയിൽ
ടോയ്‌ലറ്റ്,
വിശ്രമ
മുറികൾ
തുടങ്ങി
അടിസ്ഥാന
സൗകര്യ
വികസനത്തിനായി
സ്വീകരിച്ചുവരുന്ന
നടപടികളുടെ
വിശദാംശം
വ്യക്തമാക്കുമോ;
( ബി )
ഈരാറ്റുപേട്ട
ഡിപ്പോയില്‍
നിന്ന്
കൂടുതൽ
ദീർഘദൂര
സർവീസുകൾ
ആരംഭിക്കണമെന്ന
ആവശ്യത്തിന്മേൽ
സ്വീകരിച്ചുവരുന്ന
നടപടികളുടെ
വിശദാംശം
വ്യക്തമാക്കുമോ;
( സി )
സമീപ
പ്രദേശങ്ങളിലെ
ഡിപ്പോകളിൽനിന്നും
ആരംഭിക്കുന്ന
പ്രധാനപ്പെട്ട
ദീർഘദൂര
സർവീസുകൾ
ഈരാറ്റുപേട്ട
ഡിപ്പോയിലേക്ക്
നീട്ടി
റൂട്ട്
പുന:ക്രമീകരിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
( ഡി )
ഈരാറ്റുപേട്ട
ഡിപ്പോയിൽ
ഡ്രൈവർ/കണ്ടക്ടർ
വിഭാഗം
ജീവനക്കാരുടെ
കുറവ്
ഡിപ്പോയുടെ
പ്രവർത്തനത്തെ
ബാധിക്കുന്നതിനാൽ
ഡിപ്പോയിലേക്ക്
കൂടുതൽ
ഓപ്പറേറ്റിംഗ്
വിഭാഗം
ജീവനക്കാരെ
നിയമിക്കുന്നതിനും
നിലച്ചുപോയ
സൂപ്പർഫാസ്റ്റ്
സർവീസുകളും
മലബാർ
സർവീസുകളും
തുടങ്ങുന്നതിനായി
പുതിയ
ബസ്സുകൾ
അനുവദിക്കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മൂന്നാർ
കെ.എസ്.ആർ.ടി.സി.
ഡിപ്പോയിൽ
നിന്നുള്ള
പുതിയ
ബസ്
സർവീസുകൾ
3391.
ശ്രീ.
എ. രാജ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
മൂന്നാർ
കെ.എസ്.ആർ.ടി.സി.
ഡിപ്പോയിൽ
നിന്നും
പുതിയ
ബസ്
സർവീസുകൾ
ആരംഭിക്കുന്നതിന്
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ
ഏതൊക്കെ
സർവീസുകളാണെന്ന്
അറിയിക്കാമോ;
( ബി )
പുതിയ
സർവീസുകൾ
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സം
നേരിടുന്നുണ്ടോ;
എങ്കിൽ
കാരണം
വിശദമാക്കാമോ?
പുതുക്കാട്
കെ.എസ്.ആര്‍.ടി.സി.
സ്റ്റാന്റിന്റെ
നവീകരണം
3392.
ശ്രീ.
കെ.കെ.
രാമചന്ദ്രൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
പുതുക്കാട്
കെ.എസ്.ആര്‍.ടി.സി.
സ്റ്റാന്റിന്റെ
നവീകരണത്തിനും
അടിസ്ഥാന
സൗകര്യ
വികസനത്തിനുമായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കാമോ;
( ബി )
മുൻ
ബജറ്റിലെ
പ്രഖ്യാപനം
യാഥാർത്ഥ്യമാക്കുന്നതിനായി
5
കോടി
രൂപയുടെ
വിശദമായ
എസ്റ്റിമേറ്റും
റിപ്പോർട്ടും
സമർപ്പിക്കുന്നതിന്
അടിയന്തര
നടപടികൾ
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
താമരശ്ശേരി
-
കൊയിലാണ്ടി
റൂട്ടിലെ
ബസ്
സര്‍വീസുകൾ
3393.
ശ്രീ.
കെ. എം.
സച്ചിന്‍ദേവ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
കോഴിക്കോട്
ജില്ലയില്‍
താമരശ്ശേരി
മുതല്‍
കൊയിലാണ്ടി
വരെയുള്ള
റൂട്ടിൽ
രാത്രികാലങ്ങളില്‍
ഉൾപ്പെടെ
ബസ്
സര്‍വീസ്
നടത്താത്തത്
മൂലം
യാത്രക്കാര്‍ക്ക്
പ്രയാസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
രാത്രികാലത്ത്
പ്രസ്തുത
റൂട്ടില്‍
എത്ര
കെ.എസ്.ആര്‍.ടി.സി.
ബസ്സുകള്‍
സര്‍വീസ്
നടത്തുന്നുണ്ടെന്നും
എത്ര
സ്വകാര്യ
ബസ്സുകള്‍ക്ക്
റൂട്ട്
നിലവിലുണ്ടെന്നും
വ്യക്തമാക്കാമോ;
ഇവ
എല്ലാ
ദിവസവും
സര്‍വീസ്
നടത്തുന്നുണ്ടോ;
വിശദമാക്കാമോ?
പാലക്കാട്
ജില്ലയിൽ
അനുവദിച്ച
ബസ്റൂട്ടുകൾ
3394.
ശ്രീ
. കെ .ഡി
.പ്രസേനൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
ഈ
സർക്കാരിന്റെ
കാലയളവിൽ
പാലക്കാട്
ജില്ലയിൽ
അനുവദിച്ച
ബസ്റൂട്ടുകളുടെ
വിശദാംശം
ലഭ്യമാക്കാമോ?
വൈപ്പിനില്‍
നിന്നുള്ള
ബസുകളുടെ
നഗര
പ്രവേശനം
3395.
ശ്രീ.
കെ.എൻ.
ഉണ്ണിക്കൃഷ്ണൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
വൈപ്പിനില്‍
നിന്നും
നഗരത്തിലേക്കുള്ള
ബസുകളുടെ
നഗരപ്രവേശനത്തിന്റെ
വിജ്ഞാപനം
ഇറങ്ങിയത്
എന്നാണെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
വിജ്ഞാപനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
( ബി )
വിജ്ഞാപനം
ഇറങ്ങിയ
ശേഷം
എത്ര
ബസുകള്‍ക്ക്
പെര്‍മിറ്റ്
നല്‍കിയിട്ടുണ്ടെന്നും
എത്ര
ബസുകള്‍
പെര്‍മിറ്റിനായി
അപേക്ഷിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
( സി )
നിലവില്‍
ഏതൊക്കെ
റൂട്ടുകള്‍ക്കാണ്
പെര്‍മിറ്റ്
നല്‍കിയിട്ടുളളതെന്നും
ഏതൊക്കെ
റൂട്ടുകളിലേക്കാണ്
പെർമിറ്റിന്
അപേക്ഷകള്‍
സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതെന്നും
വിശദമാക്കാമോ?
ജലഗതാഗത
മേഖലയിലെ
നവീകരണ
പ്രവർത്തനങ്ങള്‍
3396.
ശ്രീ.
ഇ. ടി.
ടൈസൺ
മാസ്റ്റർ
ശ്രീ
.
മുഹമ്മദ്
മുഹസിൻ
ശ്രീ
പി
എസ്‍
സുപാല്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
സംസ്ഥാന
ജലഗതാഗത
മേഖലയില്‍
വളർന്നു
വരുന്ന
സാങ്കേതികവിദ്യകള്‍ക്കനുസരിച്ച്
നൂതന
സാങ്കേതിക
വികസനം
ലക്ഷ്യമിട്ട്
പ്രത്യേക
പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( ബി )
ജലഗതാഗത
സേവനങ്ങളില്‍
ഡിജിറ്റല്‍
ടിക്കറ്റിംഗ്,
ജി.പി.എസ്.
അധിഷ്ഠിത
ട്രാക്കിംഗ്,
സ്മാര്‍ട്ട്
ഫെറി
മാനേജ്മെന്റ്
സംവിധാനം
എന്നിവ
നടപ്പിലാക്കുന്നതിന്
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
( സി )
പരിസ്ഥിതി
സൗഹൃദ
ഇലക്ട്രിക്/ഹൈബ്രിഡ്
ബോട്ടുകള്‍,
സോളാര്‍
ബോട്ട്
സംവിധാനങ്ങള്‍
എന്നിവ
ജലഗതാഗത
മേഖലയിലേക്ക്
കൊണ്ടുവരുന്നതിനായി
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
( ഡി )
സംസ്ഥാന
ജലഗതാഗത
വകുപ്പിന്റെ
സേവനഗുണനിലവാരം
വര്‍ധിപ്പിക്കുന്നതിനായി
ജീവനക്കാര്‍ക്ക്
സാങ്കേതിക
പരിശീലനം,
ആധുനിക
ഉപകരണങ്ങള്‍
എന്നിവ
നല്‍കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
ജലഗതാഗത
വകുപ്പിലെ
നിയമനങ്ങള്‍
3397.
ശ്രീമതി
ദെലീമ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
പുതുതായി
നിലവില്‍
വന്ന
സ്റ്റേറ്റ്
സബോര്‍ഡിനേറ്റ്
സ്പെഷ്യല്‍
റൂള്‍
പ്രകാരം
ജലഗതാഗത
വകുപ്പിലെ
ബോട്ട്
ലസ്കര്‍,
ബോട്ട്
സ്രാങ്ക്,
ബോട്ട്
ഡ്രൈവര്‍,
ബോട്ട്
മാസ്റ്റര്‍,
സ്റ്റേഷന്‍
മാസ്റ്റര്‍,
ചെക്കിംഗ്
ഇന്‍സ്പെക്ടര്‍,
അഡീഷണല്‍
ട്രാഫിക്
സൂപ്രണ്ട്,
ട്രാഫിക്
സൂപ്രണ്ട്
എന്നിവരുടെ
നിയമനവുമായി
ബന്ധപ്പെട്ട്
വേണ്ട
യോഗ്യതകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
അപകടത്തില്‍
പൂര്‍ണ്ണമായും
തകര്‍ന്ന
വാഹനങ്ങള്‍
വീണ്ടും
നിരത്തിലിറക്കുന്നത്
തടയാൻ
നടപടി
3398.
ശ്രീ.
ജോബ്
മൈക്കിള്‍
ഡോ.
എൻ.
ജയരാജ്
ശ്രീ.
പ്രമോദ്
നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ
കുളത്തുങ്കല്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
അപകടത്തില്‍
പൂര്‍ണ്ണമായും
തകര്‍ന്ന
വാഹനങ്ങള്‍
വീണ്ടും
നിരത്തിലിറക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അത്തരം
വാഹനങ്ങളുടെ
രജിസ്ട്രേഷന്‍
റദ്ദാക്കപ്പെടാതെ
കൈമാറ്റപ്പെടുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
( സി )
ടോട്ടല്‍
ലോസ്
ആയി
കണക്കാക്കപ്പെടുന്ന
വാഹനത്തിന്റെ
ഉടമയ്ക്ക്
മുഴുവന്‍
നഷ്ടപരിഹാരം
നല്‍കാതെ
ഇന്‍ഷ്വറന്‍സ്
കമ്പനികള്‍
കബളിപ്പിക്കുന്നുവെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ചട്ടക്കൂടും
ചേസിസും
തകര്‍ന്ന
വാഹനങ്ങള്‍
നന്നാക്കി
വീണ്ടും
വില്‍ക്കുന്നത്
റോഡ്
സുരക്ഷയ്ക്ക്
ഭീഷണിയാണെന്നതിനാല്‍
അത്തരം
ഇടപാടുകള്‍
നിര്‍ത്തലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
( ഇ )
അപകടത്തില്‍
തകര്‍ന്ന
വാഹനങ്ങള്‍
വീണ്ടും
ഉപയോഗിക്കുന്നതിന്
ഫിറ്റ്നസ്
നേടണമെന്നോ
അത്തരം
വാഹനങ്ങള്‍
ഉപേക്ഷിക്കണമെന്നോ
നിര്‍ബന്ധമായും
പൊളിക്കണമെന്നോ
ഉള്ള
വ്യവസ്ഥ
കേന്ദ്ര
മോട്ടോര്‍
വാഹന
നിയമത്തില്‍
ഉള്‍പ്പെടുത്തുന്നതിന്
ശിപാർശ
ചെയ്യാന്‍
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
വാഹന
പുക
പരിശോധന
കേന്ദ്രങ്ങൾ
നേരിടുന്ന
പ്രശ്നങ്ങള്‍
3399.
ശ്രീ.
ഇ. ടി.
ടൈസൺ
മാസ്റ്റർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്കു
ഗതാഗത
വകുപ്പ്
മന്ത്രി
സദയം
മറുപടി
പറയാമോ?
( എ )
വെബ്
സൈറ്റിലെ
പ്രശ്നങ്ങൾ
കാരണം
പുക
പരിശോധന
സ്ഥാപനങ്ങൾക്ക്
ഒ.ടി.പി.
ലഭിക്കുന്നതിൽ
കാലതാമസം
ഉണ്ടാകുന്നതും
സോഫ്റ്റ്‌വെയർ
അപ്‌ഡേഷനുകൾ
മൂലം
പുക
പരിശോധന
നടപടികൾ
വേഗത്തിൽ
പൂർത്തിയാക്കാൻ
സാധിക്കാത്തതുമായ
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
ആയത്
പരിഹരിക്കാൻ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ?
|