UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
26.02.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


കോട്ടക്കൽ മണ്ഢലത്തിലെ ന്യുനപക്ഷ ക്ഷേമ വകുപ്പ് പദ്ധതികൾ
3400.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റതുമുതൽ നാളിതുവരെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോട്ടക്കൽ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളുടെയും പ്രവൃത്തികളുടെയും വിശദാംശം അറിയിക്കുമോ;
( ബി )
ഇക്കാലയളവിൽ കോട്ടക്കൽ മണ്ഡലത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്നതിന് അനുമതി ലഭിച്ചശേഷം നാളിതുവരെയായി നടപ്പാക്കാന്‍ കഴിയാതെ പോയതോ പൂര്‍ത്തീകരിച്ചിട്ടില്ലാത്തതോ ആയ പ്രവൃത്തികൾ ഏതെല്ലാമാണ്; വിശദാംശം അറിയിക്കുമോ; ഇവയ്ക്ക് ഓരോന്നിനും നീക്കിവച്ചിട്ടുള്ള തുക എത്രവീതമാണ്; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇതില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള പദ്ധതികളും പ്രവൃത്തികളും ഏതൊക്കെയാണെന്നും ഇവ ഓരോന്നിനും നീക്കിവച്ചിട്ടുള്ള കേന്ദ്ര സംസ്ഥാന തദ്ദേശ സ്ഥാപന വിഹിതങ്ങള്‍ എത്ര വീതമാണെന്നും വ്യക്തമാക്കുമോ?
ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്
3401.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കമ്മീഷന്റെ ഏതെല്ലാം ശിപാര്‍ശകളാണ് ഇതുവരെ നടപ്പിലാക്കിയിട്ടുള്ളതെന്നും ഇനി നടപ്പിലാക്കാനുള്ള ശിപാര്‍ശകള്‍ നടപ്പിലാക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
കല്ല്യാശ്ശേരി മണ്ഡലത്തിലെ ന്യൂനപക്ഷക്ഷേമ പദ്ധതികൾ
3402.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റ ശേഷം ന്യൂനപക്ഷക്ഷേമ വകുപ്പ് കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിൽ അനുവദിച്ച പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ?
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വായ്പാ പദ്ധതി
3403.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷന് എത്ര തുകയാണ് ഗ്രാന്റായി അനുവദിച്ചത്; അതിൽ ഇതുവരെ എത്ര തുക വിനിയോഗിച്ചു എന്നതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പുതിയ ഏതെങ്കിലും വായ്പാ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; അതിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ; വായ്പ നല്‍കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ പ്രസ്തുത കോര്‍പ്പറേഷന് നല്‍കുന്ന ഗ്രാന്റ് യഥാസമയം നല്‍കാത്തതുമൂലം വായ്പാ പദ്ധതികള്‍ തടസ്സപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ടോ; എങ്കില്‍ അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ വിശദാംശം
3404.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ വിവിധ സ്കോളര്‍ഷിപ്പ് ഇനത്തില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് വകയിരുത്തിയ തുക, അനുവദിച്ച തുക, ചെലവഴിച്ച തുക എന്നിവയുടെ വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ ഓരോ വര്‍ഷവും വിവിധ സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം, സ്കോളര്‍ഷിപ്പ് അനുവദിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം, അര്‍ഹതയുണ്ടായിട്ടും സ്കോളര്‍ഷിപ്പ് ലഭിയ്ക്കാതെ പോയ വിദ്യാര്‍ത്ഥികളുടെ എണ്ണം എന്നിവ സംബന്ധിച്ച വിശദാംശം വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( സി )
ഈ കാലയളവില്‍ ഏതെല്ലാം വര്‍ഷമാണ് സ്കോളര്‍ഷിപ്പ് യഥാസമയം വിതരണം ചെയ്യാന്‍ കഴിയാതെ പോയത്; ഓരോ വര്‍ഷവും സ്കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തിയാക്കിയ തീയതി സഹിതം വിശദാംശം ലഭ്യമാക്കുമോ;
( ഡി )
നടപ്പ് സാമ്പത്തിക വര്‍ഷം ഈ സ്കോളര്‍ഷിപ്പുകളില്‍ ഏതെങ്കിലും കുടിശ്ശിക നിലവിലുണ്ടോ; എങ്കില്‍ കുടിശ്ശികയുടെ വിശദാംശം ലഭ്യമാക്കുമോ;
( ഇ )
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
പാലക്കാട് ജില്ലയിലെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ
3405.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റശേഷം ന്യൂനപക്ഷ ക്ഷേമ വകുപ്പ് പാലക്കാട് ജില്ലയിൽ അനുവദിച്ച പദ്ധതികളുടെ വിശദാംശം മണ്ഡലാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍
3406.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീമതി ദെലീമ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിധവകളും വിവാഹ ബന്ധം വേര്‍പെടുത്തിയവരും ഉപേക്ഷിക്കപ്പെട്ടവരുമായ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭവനപുനരുദ്ധാരണത്തിന് ധനസഹായം നല്‍കുന്നതിനായി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം എത്രപേര്‍ക്ക് പ്രസ്തുത ആനുകൂല്യം ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ള വിശദാംശം നല്‍കാമോ?
പൂഞ്ഞാർ മണ്ഡലത്തിലെ ന്യൂനപക്ഷക്ഷേമ പദ്ധതികള്‍
3407.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ നാളിതുവരെ പൂഞ്ഞാർ മണ്ഡലത്തില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശം, പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം എന്നിവ അറിയിക്കുമോ?
അരുവിക്കര മണ്ഡലത്തിലെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍
3408.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ അരുവിക്കര നിയോജക മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികളുടെയും വിതരണം ചെയ്ത ആനുകൂല്യങ്ങളുടെയും വിശദാംശങ്ങള്‍ അറിയിക്കുമോ?
ന്യൂനപക്ഷക്ഷേമ പദ്ധതികള്‍
3409.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ന്യൂനപക്ഷക്ഷേമ വകുപ്പില്‍ ഏതെങ്കിലും പുതിയ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടോ;എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
മുന്‍ സര്‍ക്കാര്‍ ന്യൂനപക്ഷക്ഷേമ വകുപ്പില്‍ നടപ്പാക്കിയ ഏതെങ്കിലും പദ്ധതികള്‍ നിലവിലെ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്ന് സംസ്ഥാനത്തിന് ആകെ എത്ര രൂപ ലഭിച്ചുവെന്ന് അറിയിക്കാമോ; ആയതില്‍ എത്ര ചെലവഴിച്ചു; വിശദാംശങ്ങള്‍ അറിയിക്കാമോ?
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പദ്ധതികള്‍
3410.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ വിഭാഗക്കാരുടെ ക്ഷേമം ലക്ഷ്യമാക്കി സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ സംബന്ധിച്ച വിശദവിവരം നല്‍കാമോ;
( സി )
ന്യൂനപക്ഷ വിഭാഗക്കാരുടെ ഉന്നമനത്തിന് നടപ്പാക്കുന്ന പദ്ധതികളെയും നല്‍കുന്ന ആനുകൂല്യങ്ങളെയും അവസരങ്ങളെയും കുറിച്ച് അവരെ ബോധവാന്മാരാക്കുവാന്‍ കോര്‍പ്പറേഷന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; അതിനായി കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
ആലപ്പുഴ മണ്ഡലത്തിലെ പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതി
3411.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പി.എം.ജെ.വി.കെ (പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ മണ്ഡലത്തില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ഇവയില്‍ ഏതെല്ലാം പ്രവൃത്തികളാണ് നിലവില്‍ ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
അംഗീകാരം ലഭിച്ച ഏതെങ്കിലും പ്രവൃത്തികള്‍ ആരംഭിക്കാത്തതായി ഉണ്ടോ; വിശദാംശം ലഭ്യമാക്കുമോ;പ്രവൃത്തി ആരംഭിക്കാത്തതിന്റെ കാരണങ്ങള്‍ എന്താണെന്നും വിശദമാക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ നാളിതുവരെ ആലപ്പുഴ മണ്ഡലത്തില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികള്‍, അവയില്‍ പൂര്‍ത്തിയായവ, പൂര്‍ത്തിയാക്കാനുള്ളവ, പൂര്‍ത്തീകരിക്കാനുള്ള പദ്ധതികളുടെ പുരോഗതി എന്നിവ വിശദമാക്കാമോ?
മഞ്ചേശ്വരം മണ്ഡലത്തിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍
3412.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കിയതും തു‍ട‍രുന്നതുമായ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് അനുവദിച്ച തുക, നിർവ്വഹണ ഏജൻസി, പദ്ധതിയുടെ നിലവിലെ നിർവ്വഹണ പുരോഗതി എന്നിവ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ?
മദ്രസ അധ്യാപക ക്ഷേമനിധിയിലേക്ക് നൽകാനുള്ള ഗ്രാന്റ് കുടിശിക
3413.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സച്ചാർ കമ്മിറ്റി നിർദേശ പ്രകാരം ന്യൂനപക്ഷ ക്ഷേമത്തിനായി രൂപീകരിച്ച മദ്രസ അധ്യാപക ക്ഷേമനിധിയിലേക്ക് സർക്കാർ വിഹിതമായി നൽകാനുള്ള ഗ്രാന്റ് കുടിശിക എത്രയാണ്; എത്ര വർഷത്തെ ഗ്രാന്റാണ് നൽകാനുള്ളത്; അവസാനമായി എന്നാണ് ഗ്രാന്റ് നൽകിയത്; വിശദാംശം നൽകുമോ;
( ബി )
സർക്കാർ ഗ്രാന്റ് നൽകാത്തതു മൂലം ക്ഷേമനിധി ആനുകൂല്യങ്ങൾ അംഗങ്ങൾക്ക് ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഈ സാമ്പത്തിക വർഷം മദ്രസ അധ്യാപക ക്ഷേമനിധിയിലേക്ക് ഗ്രാന്റ് നൽകാൻ ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ നടപ്പാക്കലും ഫണ്ടിന്റെ വിനിയോഗവും
3414.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പ്രധാന വിദ്യാഭ്യാസ, സ്വയംതൊഴിൽ, ഭവന, സ്‌കോളർഷിപ്പ് പദ്ധതികൾ ഏതെല്ലാമാണ്; കഴിഞ്ഞ 5 വർഷത്തിനിടെ പ്രസ്തുത പദ്ധതികളിലൂടെ അനുവദിച്ചതും ചെലവഴിച്ചതുമായ തുക എത്രയാണ്; വെളിപ്പെടുത്തുമോ;
( ബി )
സ്‌കോളർഷിപ്പ് വിതരണം സംബന്ധിച്ച അപേക്ഷകൾ കെട്ടിക്കിടക്കുന്നതായും വൈകിപ്പിക്കുന്നതായുമുള്ള പരാതികൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ ജില്ല തിരിച്ച് വിശദാംശം നൽകാമോ; പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കുമോ;
( സി )
കേന്ദ്രാവിഷ്കൃത ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ സംസ്ഥാനത്തിന്റെ പങ്കാളിത്തം എത്രയാണ്; കേന്ദ്ര വിഹിതം ലഭിക്കാതിരുന്നതോ വൈകിയതോ മൂലം ആനുകൂല്യ വിതരണം തടസ്സപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പദ്ധതികളാണ് അത്തരത്തില്‍ വൈകിയത്; വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്ത് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ വഴി അനുവദിച്ച വായ്പകളുടെ എണ്ണം, തുക, തിരിച്ചടവിന്റെ നില തുടങ്ങിയ വിവരങ്ങൾ ജില്ല തിരിച്ച് ലഭ്യമാക്കാമോ?
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികൾ
3415.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-2021 മുതൽ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ വിവിധ പദ്ധതികൾക്ക് ഓരോ വർഷവും ലഭിച്ചിട്ടുള്ള ബജറ്റ് വിഹിതം എത്രയാണെന്നും അതിൽ ഓരോ വർഷവും എത്ര തുക വിതരണം ചെയ്തു എന്നുമുള്ള വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കി വരുന്ന ധനസഹായ പദ്ധതികളിൽ ഓരോന്നിലും എന്നു വരെയുള്ള അപേക്ഷകൾക്ക് ധനസഹായം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കുളള ബഡ്ജറ്റ് വിഹിതം
3416.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കായി ചെലവഴിച്ച തുക ബജറ്റ് വിഹിതത്തിന്റെ എത്ര ശതമാനമായിരുന്നുവെന്ന് പദ്ധതി തിരിച്ചു് അറിയിക്കുമോ;
( ബി )
ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് ഇനത്തിൽ ഓരോ വർഷവും എത്ര കുട്ടികൾക്ക് തുക നൽകിയെന്ന് വിശദീകരിക്കുമോ;
( സി )
ന്യൂനപക്ഷ സ്കോളർഷിപ്പ് തുക കാലോചിതമായി പരിഷ്കരിച്ച് വർദ്ധിപ്പിക്കുവാൻ സർക്കാർ ആലോചിക്കുന്നുണ്ടോ; വിശദമാക്കുമോ?
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന് വകയിരുത്തിയ തുക
3417.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-26 സാമ്പത്തിക വർഷത്തിൽ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന് ആകെ വകയിരുത്തിയ തുക എത്രയാണെന്നറിയിക്കാമോ;
( ബി )
2025-26 സാമ്പത്തിക വർഷത്തിൽ നാളിതുവരെയായി ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് ചെലവാക്കിയ തുക എത്രയാണെന്ന് അറിയിക്കാമോ;
( സി )
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് വിവിധ പ്രവർത്തനങ്ങൾക്കായി 2025-26 ൽ വകയിരുത്തിയ തുക എത്രയാണെന്ന് പ്രവർത്തനങ്ങൾ തിരിച്ച് അറിയിക്കാമോ;
( ഡി )
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 2025-26 ൽ വകയിരുത്തിയ തുകയിൽ ഓരോ പ്രവർത്തനത്തിനും ചെലവഴിച്ച തുക എത്രയാണെന്ന് പ്രവർത്തനങ്ങൾ തിരിച്ച് അറിയിക്കാമോ;
( ഇ )
2025-26 സാമ്പത്തിക വർഷത്തിൽ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിനായി വകയിരുത്തിയ തുക ഈ സാമ്പത്തിക വർഷം പൂർണമായും ചെലവഴിക്കുമോ എന്ന് അറിയിക്കാമോ?
ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകള്‍
3418.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സെന്ററുകളില്‍ പഠിക്കുന്ന കുട്ടികളുടെയും സ്റ്റാഫിന്റെയും എണ്ണം മണ്ഡലം തിരിച്ചു വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് പുതുതായി ആരംഭിച്ച എത്ര ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകള്‍ ഉണ്ടെന്നും അവ ഏതെല്ലാമെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് ഏതെങ്കിലും കോച്ചിംഗ് സെന്റർ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
പയ്യന്നൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍
3419.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെയായി കായിക വകുപ്പിന്റെ കീഴില്‍ പയ്യന്നൂര്‍ മണ്ഡല പരിധിയില്‍ നടപ്പിലാക്കിയ പദ്ധതികളും അനുവദിച്ച തുകയും ഏതൊക്കെയാണ് എന്നും ഓരോന്നിന്റെയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
കായികക്ഷമതാ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികള്‍
3420.
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരിലെ കായികക്ഷമതാ കുറവ് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
കായിക സാക്ഷരതാ അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളിൽ ഏതെല്ലാം വകുപ്പുകളെ പങ്കാളികളായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
തദ്ദേശ സ്പോർട്സ് കൗൺസിൽ രൂപീകരണവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ കായിക വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍
3421.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ കായിക വകുപ്പ് മുഖേന ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഓരോന്നിനും അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
സ്കൂള്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം
3422.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിനായുള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തുണ്ടാകുന്ന മുങ്ങിമരണങ്ങളിലധികവും വിദ്യാര്‍ത്ഥികളും കൗമാരക്കാരുമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പത്താം ക്ലാസ്സ് പൂര്‍ത്തിയാകുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി - ദേവികുളം മണ്ഡലം
3423.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി പ്രകാരം ദേവികുളം മണ്ഡലത്തിൽ അനുവദിച്ച പ്രവ്യത്തിയുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എന്തൊക്കെ പ്രവ്യത്തികളാണ് കളിക്കളത്തിൽ നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ?
കായിക വകുപ്പ് മുഖേനയുള്ള പദ്ധതികളുടെ പുരോഗതി
3424.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 വര്‍ഷം മുതല്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ കായിക വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന മുഴുവന്‍ പദ്ധതികളുടെ പുരോഗതിയും അനുവദിച്ച തുകയും തരം തിരിച്ച് വിശദമാക്കാമോ;
( ബി )
പൂര്‍ത്തിയാവാത്ത പദ്ധതികളുടെ തടസ്സങ്ങള്‍ എന്താണെന്നും അവയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്നും വിശദമാക്കാമോ?
ആലത്തൂർ കുഴൽമന്ദം ജി.എൽ.പി.എസ് പെരുകുന്നം ഗ്രൗണ്ട് നിർമാണം
3425.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി പ്രകാരം ആലത്തൂർ മണ്ഡലത്തിൽ പ്രവൃത്തി ആരംഭിച്ച കുഴൽമന്ദത്തെ ജി.എൽ.പി.എസ്. പെരുകുന്നം ഗ്രൗണ്ടിന്റെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
ആലപ്പുഴ മണ്ഡലത്തില്‍ കായികവകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികള്‍
3426.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ നാളിതുവരെ ആലപ്പുഴ മണ്ഡലത്തില്‍ കായികവകുപ്പ് നടപ്പാക്കിയ പദ്ധതികള്‍, അവയില്‍ പൂര്‍ത്തിയായവ, പൂര്‍ത്തിയാക്കാനുള്ളവ, പൂര്‍ത്തീകരിക്കാനുള്ള പദ്ധതികളുടെ നിലവിലെ പുരോഗതി എന്നിവ വിശദമാക്കാമോ;
( ബി )
മണ്ഡലത്തിൽ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ ഉൾപ്പെടുത്തി ഭരണാനുമതി ലിസ്റ്റില്‍ ഉള്‍പ്പെട്ടവ, ഭരണാനുമതി ലഭിക്കാനുള്ളവ, അവയ്ക്ക് അനുവദിച്ച തുക, നിർവഹണ പുരോഗതി എന്നിവയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ?
മലപ്പുറം ഗവ. കോളേജിലെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം
3427.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ ആദ്യത്തെ സർക്കാർ കോളേജായ മലപ്പുറം മുണ്ടുപറമ്പ ഗവ. കോളേജിൽ കായിക മേഖല വിഭാഗത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി സമർപ്പിച്ച ഏഴു കോടി രൂപയുടെ പ്രൊപ്പോസലിന് ഭരണാനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
ഇൻഡോർ സ്റ്റേഡിയവും ഓപ്പൺ ജിംനേഷ്യവും മലപ്പുറം ഗവ. കോളേജിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ. സമർപ്പിച്ച PU/62/23/SPO/MPM കത്തിൽ നാളിതുവരെ സ്വീകരിച്ച തുടർനടപടികൾ (Minister Office File No. 7692222/2023/M (MW,S&W)) വിശദീകരിക്കാമോ;
( സി )
അമ്പതാണ്ട് പിന്നിട്ടതും നിരവധി കായിക താരങ്ങളെ രാജ്യത്തിന് സമ്മാനിച്ചതുമായ മലപ്പുറം ഗവ. കോളേജിലെ കായിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഫണ്ട് അനുവദിക്കുമോ?
കായംകുളം മണ്ഡലത്തില്‍ കായികവകുപ്പ് വഴി അനുവദിക്കപ്പെട്ട പ്രവൃത്തികള്‍
3428.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായികവകുപ്പ് വഴി കായംകുളം മണ്ഡലത്തില്‍ സ്റ്റേ‍ഡിയങ്ങള്‍ ഉള്‍പ്പെടെ അനുവദിക്കപ്പെട്ട പ്രവൃത്തികള്‍, ഓരോ പ്രവൃത്തികള്‍ക്കും അനുവദിച്ച തുക, പ്രവൃത്തികളുടെ പുരോഗതി എന്നിവ വിശദമാക്കാമോ?
തിരുവനന്തപുരം ജില്ലയിലെ കായിക ക്ലബ്ബുകള്‍ക്ക് ലഭ്യമായ സഹായങ്ങള്‍
3429.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാദേശിക കായിക ക്ലബ്ബുകള്‍ക്ക് സര്‍ക്കാര്‍ ലഭ്യമാക്കുന്ന സഹായങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ കായിക വകുപ്പില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ തിരുവനന്തപുരം ജില്ലയിലെ ക്ലബ്ബുകളുടെ വിശദാംശം ലഭ്യമാക്കാമോ?
പരസ്യങ്ങളുടെ വിശദാംശം
3430.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കായികവകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളും ഏജൻസികളും നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിശദാംശം, പരസ്യം നൽകിയ സ്ഥാപനം, പരസ്യത്തിനായി ചെലവഴിച്ച തുക, ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്, പ്രസ്തുത ഏജൻസിയെ തിരഞ്ഞെടുത്ത നടപടിക്രമം, ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത്, പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക എന്നിവ സഹിതം വിശദാംശം ലഭ്യമാക്കാമോ?
കല്യാശ്ശേരി മണ്ഡലത്തിലെ കായിക വകുപ്പിന്റെ പദ്ധതികള്‍
3431.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കായിക വകുപ്പിന് കീഴില്‍ കല്യാശ്ശേരി മണ്ഡലത്തില്‍ അനുവദിച്ച വിവിധ പദ്ധതികളുടെ വിശദാംശങ്ങളും അവയുടെ ഫണ്ട് സംബന്ധിച്ച വിവരവും നിലവിലെ സ്ഥിതിയും അറിയിക്കുമോ?
കാസര്‍ഗോഡ് ചെറുവത്തൂര്‍ പഞ്ചായത്തില്‍ അനുവദിച്ച മള്‍ട്ടി ജിമ്മിന്റെ പ്രവര്‍ത്തനം
3432.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ചെറുവത്തൂര്‍ പഞ്ചായത്തില്‍ അനുവദിച്ച മള്‍ട്ടി ജിമ്മിന്റെ പ്രവര്‍ത്തനം എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
പൂഞ്ഞാര്‍ ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളേജില്‍ സ്റ്റേഡിയം നിർമ്മാണം
3433.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ഖേലോ-ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു സ്റ്റേഡിയം നിർമ്മിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിന്മേൽ സ്വീകരിച്ച നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ?
ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ സ്കൂളിൽ സ്റ്റേഡിയം നിര്‍മ്മാണം
3434.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ സ്കൂളിൽ കായിക വകുപ്പ് നടപ്പിലാക്കുന്ന ആധുനിക രീതിയിലുള്ള സ്റ്റേഡിയം നിർമ്മാണ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോൾ തുടങ്ങി എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയിൽ ഏതെല്ലാം ഇനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
സംസ്ഥാനത്തെ സിന്തറ്റിക് ട്രാക്കുകള്‍
3435.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസം വരെ സംസ്ഥാനത്ത് ആകെ എത്ര സിന്തറ്റിക് ട്രാക്കുകളുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
2016 മെയ് മാസത്തിന് ശേഷം എത്ര സിന്തറ്റിക് ട്രാക്കുകള്‍ പുതുതായി നിര്‍മ്മിക്കുവാന്‍ കഴിഞ്ഞുവെന്നും അവയോരോന്നിനും എത്ര തുകവീതം ചെലവഴിച്ചുവെന്നുമുള്ള വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
മാവേലിക്കര ഗവ. ബോയ്സ് സ്കൂളിൽ സ്റ്റേഡിയം നിർമ്മാണം
3436.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25-ലെ ബജറ്റിൽ മാവേലിക്കര ഗവ. ബോയ്സ് സ്കൂളിന് സ്റ്റേഡിയം നിർമ്മാണത്തിനായി ഒരു കോടി രൂപ അനുവദിച്ച പ്രവൃത്തി നടപ്പിലാക്കുവാൻ കായിക വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
പയ്യന്നൂര്‍ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം
3437.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ച പയ്യന്നൂര്‍ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം നിര്‍മ്മാണ പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണ് എന്ന് വിശദമാക്കാമോ;
( ബി )
സമയബന്ധിതമായി പദ്ധതി നടത്തിപ്പിൽ വീഴ്ച വരുത്തിയതിനാല്‍ കിറ്റ്കോയെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) സ്ഥാനത്തുനിന്നും മാറ്റി കായിക വകുപ്പിന് കീഴിലുളള സ്പോര്‍ട്ട്സ് കേരള ഫൗണ്ടേഷ (എസ്.കെ.എഫ്.) നെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി ചുമതലയേൽപ്പിച്ചിട്ടും നിര്‍മ്മാണ പ്രവൃത്തികൾ പുനരാരംഭിക്കാന്‍ കഴിയാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച് പദ്ധതി പുനരാരംഭിക്കുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( ഡി )
റീ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവൃത്തി എപ്പോള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
കായിക വകുപ്പിലെ താത്കാലിക നിയമനങ്ങൾ
3438.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കായിക വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ കരാർ/ദിവസവേതന അടിസ്ഥാനത്തിൽ എത്ര താത്കാലിക നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്ന വിശദാംശം സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇതിൽ എത്ര നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കിയെന്നും മറ്റു നിയമനങ്ങൾ ഏത് ഏജൻസി മുഖേനയാണ് നടപ്പാക്കിയതെന്നും വ്യക്തമാക്കാമോ;
( സി )
മേല്പറഞ്ഞ സ്ഥാപനങ്ങളിൽ ഈ കാലയളവിൽ എത്ര താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്ന വിശദാംശം സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ?
കേരളത്തിലെ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിരക്ക് ഏകീകരണം
3439.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇപ്പോൾ എത്ര ഹജ്ജ് പുറപ്പെടൽ കേന്ദ്രമാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവിടെ നിന്നും പുറപ്പെടുന്ന ഹജ്ജ് യാത്രക്കാരുടെ നിരക്കുകൾ ഏകീകരിക്കുന്നതിന് വേണ്ടി സംസ്ഥാന ഹജ്ജ് കമ്മിറ്റിയും സംസ്ഥാന സർക്കാരും സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
കോഴിക്കോട് നിന്നും 2025-ലെ ഹജ്ജ് യാത്രക്ക് അധിക തുക ഈടാക്കിയത് സംബന്ധിച്ച കേസിൽ സുപ്രീം കോടതിയുടെ 06-03-2025-ലെ നിർദ്ദേശമനുസരിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ സർക്കുലർ സംസ്ഥാന സർക്കാരോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയോ പഠന വിധേയമാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഡി )
കേരളത്തിലെ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിരക്ക് ഏകീകരിക്കുന്നതിനും കൂടുതൽ നിരക്കുകൾ വാങ്ങുന്നതിന് എയർലൈൻസ് അധികൃതർ പറയുന്ന തെറ്റായ കാര്യങ്ങൾ തിരുത്തുന്നതിനും സംസ്ഥാന സർക്കാർ മുൻകൈയ്യെടുക്കുമോയെന്ന് വ്യക്തമാക്കുമോ?
തീരദേശ റെയില്‍വേ സോണ്‍
3440.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ റെയില്‍വേ വികസനം ത്വരിതപ്പെടുത്തുന്നതിനായി തീരദേശ റെയില്‍വേ സോണ്‍ എന്ന ആശയം പരിഗണിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അക്കാര്യം പരിഗണിക്കുമോ;
( ബി )
തീരദേശലൈന്‍ കൂടുതലുളളതിനാല്‍ റെയില്‍വേ സോണ്‍ എന്ന ആവശ്യം പ്രായോഗികമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇക്കാര്യത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ആവശ്യം നേടിയെടുക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.