UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
25.02.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

ഓരുവെള്ള പ്രശ്നം
3160.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓരുവെള്ളം ജനവാസ കേന്ദ്രങ്ങളില്‍ കയറി ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും ആയതിന് കണക്കാക്കിയിട്ടുള്ള തുക എത്രയെന്നും വില്ലേജ് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
ഓരു വെള്ളപ്രശ്നം സവിശേഷ ദുരന്തമായി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളതിനാല്‍ എല്‍. ആര്‍. ഡി. പോര്‍ട്ടല്‍ വഴി നഷ്ടപരിഹാരത്തിനായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ എന്നത്തേക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
കാസര്‍ഗോഡ് കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകള്‍
3161.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് കളക്ട്രേറ്റിലും ജില്ലയിലെ താലൂക്ക് ഓഫീസുകളിലും തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഫയലുകള്‍ എ​​ത്ര വര്‍ഷമായി കെട്ടിക്കിടക്കുന്നുവെന്ന് വ്യക്തമാക്കാമോ;
( സി )
കെട്ടിക്കിടക്കുന്ന ഫയലുകളുടെ സ്വഭാവം ഏതൊക്കെയാണെന്ന് കളക്ട്രേറ്റിലും താലൂക്ക് ഓഫീസും തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഫയലുകള്‍ തീര്‍പ്പാക്കാതെ അനന്തമായി കെട്ടിക്കിടക്കുന്നതിന്റെ കാരണം എന്താണെന്നും അന്തിമ തീര്‍പ്പിന് സാധ്യതയില്ലാത്തവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ഇ )
തീര്‍പ്പാക്കാൻ കഴിയാത്ത ഫയലുകള്‍ ഉണ്ടെങ്കില്‍ പ്രസ്തുത വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
കർഷക കടാശ്വാസ കമ്മീഷൻ ചെയർപേഴ്സൺ നിയമനം
3162.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കർഷക കടാശ്വാസ കമ്മീഷനിലെ നിലവിലെ ചെയർപേഴ്സൺ ആരാണെന്നും എന്നുമുതലാണ് ടിയാനെ ചെയർപേഴ്സണായി നിയമിച്ചതെന്നും അറിയിക്കാമോ;
( ബി )
കർഷക കടാശ്വാസ കമ്മീഷൻ ചെയർപേഴ്സൺ നിയമനത്തിന് പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോ എന്നും ആയത് പാലിച്ചുകൊണ്ടാണോ നിലവിലെ ചെയർപേഴ്സൺന്റെ നിയമനം നടത്തിയിട്ടുള്ളത് എന്നും നിലവിലെ ചെയർപേഴ്സണ്‍ന്റെ പ്രായം എത്രയെന്നും വിശദമാക്കാമോ;
( സി )
നിലവിലെ ചെയർപേഴ്സൺന്റെ നിയമനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഡി )
നിലവിലെ ചെയർപേഴ്സൺന്റെ നിയമനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കേസുകൾ നിലവിൽ ഉണ്ടോ; ഉണ്ടെങ്കിൽ കേസിന്റെ വിശദാംശവും നിലവിലെ സ്ഥിതിയും ലഭ്യമാക്കാമോ?
പൂഞ്ഞാർ മണ്ഡലത്തിലെ ഭൂമിയേറ്റെടുക്കല്‍ നടപടി
3163.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികള്‍ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികളുടെ പുരോഗതി സംബന്ധിച്ച വിശദാംശം പദ്ധതി തിരിച്ച് ലഭ്യമാക്കാമോ?
പുതിയ വില്ലേജ് ഓഫീസുകള്‍
3164.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് എത്ര പുതിയ വില്ലേജ് ഓഫീസുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പീലിക്കോട്-മാണിയാട്ട് ഗ്രൂപ്പ് വില്ലേജ്, മാണിയാട്ട് വില്ലേജ് ഓഫീസായി എപ്പോള്‍ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
സ്മാര്‍ട്ട് വില്ലേജ്
3165.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇതേവരെ എത്ര വില്ലേജുകള്‍ സ്മാര്‍ട്ട് വില്ലേജുകള്‍ ആക്കി മാറ്റിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
വാമനപുരം മണ്ഡലത്തില്‍ നാളിതുവരെ ആരംഭിച്ച സ്മാര്‍ട്ട് വില്ലേജുകള്‍ ഏതൊക്കെയാണെന്നും ഓരോന്നിനും അനുമതിയായ തുക എത്രയാണെന്നും അവയുടെ തല്‍സ്ഥിതിയും അറിയിക്കാമോ?
കടുത്തുരുത്തി ഗവ. പോളിടെക്നിക് കോളേജിന് റോഡ് സൗകര്യം
3166.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി ഗവ. പോളിടെക്നിക് കോളേജിന് റോഡ് സൗകര്യം ഒരുക്കുന്നതിനായി മാന്നാർ കരയിൽ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ഏത് വർഷത്തിലാണ് ആരംഭിച്ചത്; പ്രസ്തുത നടപടികളുടെ നിലവിലെ സ്ഥിതി എന്താണ്; വിശദമാക്കാമോ;
( ബി )
ഭൂവുടമയായ ശ്രീമതി പി.ബി. സുമംഗലാദേവി 23.01.2009-ൽ നൽകിയ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനായി റവന്യൂ വകുപ്പിൽ നിന്നും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഷയത്തില്‍ 2010-ല്‍ മന്ത്രിതലത്തില്‍ തീരുമാനം എടുത്തിട്ടുണ്ടോ; അത്തരമൊരു തീരുമാനം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ തുടർച്ചയായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ഡി )
കടുത്തുരുത്തി പോളിടെക്നിക് കോളേജിലേക്കുള്ള റോഡിനായി നിര്‍ദ്ദേശിച്ച ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പാലാ ലാന്‍ഡ് അക്വിസിഷന്‍ തഹസീല്‍ദാര്‍, പി.ഡബ്ല്യു.ഡി. എ.ഇ., എ.ഇ.ഇ. എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എപ്പോള്‍ വിളിച്ചു ചേര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ഇ )
റോഡിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ ആകെ അളവ് എത്രയാണ്; പ്രസ്തുത ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ ധനസഹായം ഇതിനകം അനുവദിച്ചിട്ടുണ്ടോ; നിര്‍ദ്ദേശിച്ച ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഭൂമിയുടമയ്ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; നല്‍കിയിട്ടുണ്ടെങ്കില്‍ എത്ര തുകയാണ് നല്‍കിയത്; ഏത് തീയതിയിലാണ്; വ്യക്തമാക്കാമോ;
( എഫ് )
കടുത്തുരുത്തി ഗവ. പോളിടെക്നിക് കോളേജിലേക്കുള്ള റോഡിനായി ഭൂമി ഏറ്റെടുത്ത് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും, ഭൂവുടമയായ ശ്രീമതി പി.ബി. സുമംഗലാദേവിക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിനുള്ള കാരണം എന്താണ്; നഷ്ടപരിഹാരം അടിയന്തിരമായി അനുവദിച്ച് വിതരണം ചെയ്യുന്നതിനായി സ്വീകരിക്കാനിരിക്കുന്ന നടപടികൾ എന്തെല്ലാമാണ്; വിശദമാക്കാമോ?
കോട്ടത്തറ വില്ലേജില്‍ ഭൂനികുതി അടച്ചവരുടെ ലിസ്റ്റ്
3167.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർക്ക് കോട്ടത്തറ വില്ലേജ് ഓഫീസർ 06-01-2025-ന് നൽകിയ റിപ്പോർട്ട് പ്രകാരം ടി വില്ലേജിലെ സർവ്വേ നമ്പർ 1819 പി.ടി. യിൽ 83 പേരും സർവ്വേ നമ്പർ 1275 ൽ 24 പേരും റെലീസ് പോർട്ടലിൽ ഭൂനികുതി അടച്ച് വരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത ലിസ്റ്റിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ഇത്രയും പേർക്ക് ഭൂമി ഇവിടെ ലഭിച്ചത് എങ്ങനെയാണെന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത അന്വേഷണ റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
മൂലഗംഗൽ ഭാഗത്തുള്ള സർവ്വേ നമ്പർ 1850/പി.ടി, 1853/2, 1854/2, 1865/2, 1868/പി.ടി, 1869/3 എന്നീ സർവ്വേ നമ്പരുകളിലുള്ള ഭൂമിക്ക് ഒന്നിൽ കൂടുതൽ ആധാരങ്ങളുള്ളതായി കോട്ടത്തറ വില്ലേജ് ഓഫീസർ അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർക്ക് 15-06-2023-ന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
നികുതി കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി സനാതന ട്രസ്റ്റ് പ്രസിഡന്റ് അടക്കമുള്ളവർ സമർപ്പിച്ച അപേക്ഷകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ; ടി അപേക്ഷകളിൽ എന്തെല്ലാം തുടർനടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കുമോ?
ഏറനാട് മണ്ഡലത്തിലെ റവന്യൂ വകുപ്പ് പദ്ധതികള്‍
3168.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ കാലയളവില്‍ നാളിതുവരെയായി റവന്യൂ വകുപ്പ് ഏറനാട് മണ്ഡല പരിധിയില്‍ നടപ്പിലാക്കിയ പദ്ധതികളും ആയതിന്റെ വിശദാംശവും അറിയിക്കാമോ;
( ബി )
ഈ കാലയളവിൽ ഏറനാട് മണ്ഡല പരിധിയില്‍ എത്ര പട്ടയങ്ങളാണ് വിതരണം ചെയ്തതെന്നും പട്ടയം ലഭിക്കുന്നതിന് എത്ര അപേക്ഷകളാണ് ബാക്കിയുള്ളതെന്നും വിശദമാക്കാമോ;
( സി )
ഏറനാട് മണ്ഡലത്തില്‍ എത്ര വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കിയിട്ടുണ്ട്; വ്യക്തമാക്കുമോ?
ആലപ്പുഴ മണ്ഡലത്തിലെ റവന്യൂ വകുപ്പ് പദ്ധതികള്‍
3169.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആലപ്പുഴ മണ്ഡലത്തില്‍ റവന്യൂ വകുപ്പ് മുഖേന അനുവദിച്ച വിവിധ പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരോ പദ്ധതിക്കും അനുവദിച്ച തുക, അവയുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ?
മലപ്പുറം ആസ്ഥാനമാക്കി പുതിയ താലൂക്ക്
3170.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നഗരസഭയും അതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഏറനാട്, പെരിന്തൽമണ്ണ, തിരൂർ താലൂക്കുകളിലെ വില്ലേജുകളും ചേർത്ത് മലപ്പുറം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്നുള്ള ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( ബി )
താലൂക്ക് പുനഃസംഘടന സംബന്ധിച്ച പഠന റിപ്പോർട്ട് റവന്യൂ കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സർക്കാറിന് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താലൂക്കുകളും വില്ലേജുകളും വിഭജിക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ടോ;
( ഡി )
മലപ്പുറം ആസ്ഥാനമാക്കി പുതിയ താലൂക്ക് രൂപീകരിക്കുവാൻ സത്വര നടപടി സ്വീകരിക്കുമോ?
നേതാക്കളുടെ സ്മാരകത്തിന് ഭൂമി
3171.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാനം രാജേന്ദ്രൻ സ്മാരകത്തിനായി റവന്യൂ വകുപ്പ് ഭൂമി കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര സെന്റ് ഭൂമിയാണ് കണ്ടെത്തിയിട്ടുള്ളതെന്നും ഏത് വില്ലേജിലാണെന്നും സർവ്വേ നമ്പർ ഉൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
കാനം രാജേന്ദ്രൻ സ്മാരകത്തിനായി ആരോഗ്യവകുപ്പിന് കീഴിൽ ആദ്യം കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; നിലവിൽ കണ്ടെത്തിയ ഭൂമി കൈമാറുന്നതിനാവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
കെ.എം. മാണി സ്മാരകത്തിനായി ഭൂമി അനുവദിച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ വിശദാംശം നല്‍കാമോ; പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?
ബാലുശ്ശേരി മിനി സിവില്‍ സ്റ്റേഷന്‍
3172.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മിനി സിവില്‍ സ്റ്റേഷന്‍ പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാവുമ്പോള്‍ പാര്‍ക്കിംഗ് സൗകര്യത്തിനായി അധിക ഭൂമി ആവശ്യമാണോ; ഇത് സംബന്ധിച്ച് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത മിനി സിവില്‍ സ്റ്റേഷനുവേണ്ടി അധികഭൂമി ഏറ്റെടുക്കേണ്ടത് ഏത് വകുപ്പാണ്; ഇത് സംബന്ധിച്ച് നേരത്തെ വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നോ; വിശദമാക്കാമോ?
പാറശ്ശാല നിയോജക മണ്ഡലത്തിൽ റവന്യൂ വകുപ്പ് നടപ്പിലാക്കിവരുന്ന പദ്ധതികൾ
3173.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മേയ് മാസം മുതൽ നിലവിൽ നാളിതുവരെ പാറശ്ശാല നിയോജക മണ്ഡലത്തിൽ റവന്യൂ വകുപ്പ് വഴി നടപ്പിലാക്കിയതും നിലവിൽ നടന്നുവരുന്നതുമായ പ്രധാന പദ്ധതികൾ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾക്കായി ഓരോ സാമ്പത്തിക വർഷവും അനുവദിച്ച തുക, പദ്ധതികളുടെ നിർവഹണ ഏജൻസികൾ, ഓരോ പ്രവൃത്തിയുടെയും നിലവിലെ പുരോഗതി എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
2016- ന് ശേഷം പാറശ്ശാല മണ്ഡലത്തിൽ വെളളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി റോഡുകളുടെ പുനരുദ്ധാരണത്തിനായി ഏതൊക്കെ പ്രവൃത്തികൾക്കാണ് അനുമതി നൽകിയിട്ടുളളത്; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത റോഡുകളുടെ നിർമ്മാണത്തിനായി അനുവദിച്ച തുക എത്രയാണ്; ഇതിൽ എത്ര പ്രവൃത്തികൾ പൂർത്തിയായി എന്നും നിലവിൽ പുരോഗമിക്കുന്ന പ്രവൃത്തികളുടെ അവസ്ഥ എന്താണെന്നും വ്യക്തമാക്കാമോ?
റവന്യൂ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും പരസ്യങ്ങളുടെ വിശദാംശം
3174.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ റവന്യൂ വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളും ഏജൻസികളും നാളിതുവരെ നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിശദാംശം, പരസ്യം നൽകിയ സ്ഥാപനം, പരസ്യത്തിനായി ചെലവഴിച്ച തുക, ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്, പ്രസ്തുത ഏജൻസിയെ തിരഞ്ഞെടുത്ത നടപടിക്രമം, ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത്, പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ?
ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ അനുവദിച്ച ഫണ്ട്
3175.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ റവന്യൂ വകുപ്പ് മുഖേന ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ള ഫണ്ടുകളുടെ വിശദാംശം പദ്ധതികളുടെ പേര് സഹിതം വിശദമാക്കാമോ?
റവന്യൂ വകുപ്പിലെ ഡിജിറ്റല്‍വല്‍ക്കരണം
3176.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റവന്യൂ വകുപ്പ് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ടോ; ജനങ്ങള്‍ക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങള്‍ ലഭ്യമാകുന്നതിന് പ്രസ്തുത സംവിധാനം എത്രത്തോളം സഹായകമാണ്; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ വില്ലേജുകളില്‍ ബി.ടി.ആര്‍. (ബേസിക് ടാക്സ് രജിസ്റ്റര്‍), തണ്ടപ്പേര്‍ രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
റവന്യൂ വകുപ്പിലെ ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ എന്തെല്ലാം സേവനങ്ങളും സൗകര്യങ്ങളുമാണ് വേഗത്തിലും സുതാര്യമായും ജനങ്ങള്‍ക്ക് ലഭ്യമാകുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
ഭൂമി തരംമാറ്റം
3177.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ നാളിതുവരെ ഭൂമി തരംമാറ്റുന്നതിനുള്ള എത്ര അപേക്ഷകളാണ് തീര്‍പ്പാക്കാനുളളതെന്ന് വർഷം തിരിച്ചും ജില്ല തിരിച്ചും വിശദീകരിക്കുമോ;
( ബി )
2017-നു ശേഷം ആധാരം രജിസ്റ്റർ ചെയ്ത 25 സെന്റിൽ താഴെ വിസ്തീർണമുള്ള ഭൂമി തരംമാറ്റുന്നതിന് ഫീസ് ഇളവ് നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കിയാണോ മാർക്കറ്റ് വില നിജപ്പെടുത്തിയാണോ തരംമാറ്റുന്നതിന് ഫീസ് ഈടാക്കുന്നത്; വിശദമാക്കാമോ;
( ഡി )
ഡെപ്യൂട്ടി കളക്ടർമാർക്ക്‌ കൂടി ചുമതല നൽകിയിട്ടും ആയിരക്കണക്കിന് അപേക്ഷകൾ പെൻഡിംഗിൽ ആയത് പരിഹരിക്കുവാൻ എന്ത് നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( ഇ )
25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റുന്നതിനുള്ള ചുമതല തഹസിൽദാർമാർക്ക് കൂടി നൽകുമോ; വിശദമാക്കാമോ?
കടുത്തുരുത്തി മണ്ഡലത്തിലെ റവന്യൂ വകുപ്പ് പദ്ധതികള്‍
3178.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കടുത്തുരുത്തി മണ്ഡലത്തിൽ റവന്യൂ വകുപ്പ് മുഖേന അനുവദിച്ച വിവിധ പദ്ധതികൾ ഏതെല്ലാമാണെന്നും ഓരോ പദ്ധതിക്കും അനുവദിച്ച തുക, അവയുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കാമോ;
( ബി )
കടുത്തുരുത്തി മണ്ഡലത്തിൽ റവന്യൂ വകുപ്പ് മുഖേന നടപ്പാക്കുന്ന സ്ഥലമെടുപ്പ് നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( സി )
2021 മുതല്‍ കടുത്തുരുത്തി മണ്ഡലത്തിൽ റവന്യൂ വകുപ്പ് നടത്തുന്ന പട്ടയ വിതരണ പുരോഗതി വ്യക്തമാക്കാമോ; വിശദാംശം പഞ്ചായത്ത് തലത്തില്‍ ലഭ്യമാക്കാമോ?
റവന്യൂ വരുമാനം വര്‍ദ്ധിപ്പിക്കല്‍
3179.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പിലൂടെ ലഭിച്ച വരുമാനം എത്രയെന്ന് വിശദമാക്കാമോ; ജില്ല തിരിച്ച കണക്ക് വ്യക്തമാക്കാമോ?
കോവളം നിയോജക മണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച പദ്ധതികള്‍
3180.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21, 2021-26 കാലയളവിൽ കോവളം നിയോജക മണ്ഡലത്തില്‍ റവന്യു വകുപ്പിൽ നിന്നും ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെയും പദ്ധതികളുടെയും വിവരങ്ങള്‍ ലഭ്യമാക്കാമാേ; പ്രസ്തുത പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വർഷം തിരിച്ച് വിശദമാക്കാമാേ?
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ റവന്യൂ വകുപ്പ് പദ്ധതികൾ
3181.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ റവന്യൂ വകുപ്പ് മുഖേന അനുവദിച്ച പദ്ധതികളുടെ പുരോഗതിയും അനുവദിച്ച തുകയും തരം തിരിച്ച് വിശദമാക്കാമോ;
( ബി )
പൂര്‍ത്തിയാവാത്ത പദ്ധതികൾക്ക് തടസ്സമെന്താണെന്നും അവയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്നും വിശദമാക്കാമോ?
വാമനപുരത്തെ 'ഹൈവേ അമിനിറ്റി സെന്റര്‍' പദ്ധതി
3182.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ കല്ലറ വില്ലേജില്‍ അരുവിപ്പുറം ടൂറിസം പദ്ധതിക്കായി ടൂറിസം വകുപ്പിന് കൈമാറിയിട്ടുള്ള ആറ്റുപുറമ്പോക്കില്‍പ്പെട്ട 50 സെന്റ് പുറമ്പോക്ക് ഭൂമിയുടെ (ബ്ലോക്ക് നം.21-ല്‍ റീസര്‍വ്വേ നം.300-ല്‍) സര്‍വ്വേ സ്കെച്ചും വിവരങ്ങളും ടൂറിസം വകുപ്പിന് കൈമാറുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ടൂറിസം വകുപ്പിന്റെ പദ്ധതി പ്രകാരം എം.സി. റോഡില്‍ പാതയോരത്ത് യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിനായി നെല്ലനാട് വില്ലേജില്‍ 'ഹൈവേ അമിനിറ്റി സെന്റര്‍ അറ്റ് വാമനപുരം ' എന്ന പദ്ധതിക്കായി 50 സെന്റ് ഭൂമി (ബ്ലോക്ക് നം.25-ല്‍ റീസര്‍വ്വേ നം.100/77-ല്‍) അനുവദിച്ചു നല്‍കുന്നതിനായി ടൂറിസം വകുപ്പ് അര്‍ത്ഥനാപത്രം ആവശ്യപ്പെട്ടതിൽ റവന്യൂ വകുപ്പ് ഇതേവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
അഴീക്കോട് മണ്ഡലത്തില്‍ റവന്യൂ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍
3183.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ 2021-26 കാലഘട്ടത്തില്‍ റവന്യൂ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ പൂര്‍ത്തിയായവ, പുരോഗമിക്കുന്നവ, ആരംഭിക്കാത്തവ എന്നിവ തരംതിരിച്ച് തുക ഉള്‍പ്പെടെ രേഖപ്പെടുത്തി വിശദമായ മറുപടി നല്‍കാമോ;
( സി )
പ്രകൃതി ദുരന്തനിവാരണ നിധി ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളും ആയതിന്റെ വിശദാംശങ്ങളും ലഭ്യക്കാമോ?
അട്ടപ്പാടി അഗളി വില്ലേജ് മലയാറ്റൂർ കുരിശുമുടി സ്ഥലത്തിലെ അനധികൃത കയ്യേറ്റം
3184.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ അഗളി വില്ലേജ് മലയാറ്റൂർ കുരിശുമുടി വക സ്ഥലം അനധികൃതമായി കയ്യേറുന്നതു സംബന്ധിച്ച പരാതിയിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു; വ്യക്തമാക്കാമോ;
( ബി )
അഗളി വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് ലഭ്യമാക്കുമോ;
( സി )
ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് അഗളി വില്ലേജിൽ കാവുണ്ടിക്കൽ ശാന്തി നൽകിയ പരാതിയിൽ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കാമോ?
കോട്ടത്തറ വില്ലേജിലെ ഭൂമി കൈമാറ്റം
3185.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർക്ക് 6-01-2025 ന് കോട്ടത്തറ വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ട്പ്രകാരം കോട്ടത്തറ വില്ലേജിലെ സർവ്വേ നമ്പർ 1819 പി. ടി യിൽ 83 പേരും സർവേ 1275 ൽ 24 പേരും റെലീസ് പോർട്ടലിൽ ഭൂനികുതി അടച്ച് വരുന്നതായി രേഖപ്പെടുത്തി. ഇവരുടെ ലിസ്റ്റിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രദേശത്ത് ഇത്രയും പേർക്ക് എങ്ങനെയാണ് ഭൂമി ലഭിച്ചതെന്നത് സംബന്ധിച്ച് നാളിതുവരെ അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ അന്വേഷണ റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർക്ക് 15.06.2023 ന് കോട്ടത്തറ വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ട് പ്രകാരം മൂലഗംഗൽ ഭാഗത്തെ സർവ്വേ നമ്പർ 1850/പി.ടി, 1853/2, 1854/2, 1865/2, 1868/പി.ടി, 1869/3 എന്നീ സ്ഥലങ്ങള്‍ക്ക് ഒന്നിൽ കൂടുതൽ ആധാരങ്ങൾ ഉള്ളതായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
സനാതന ട്രസ്റ്റ് പ്രസിഡന്റ് അടക്കം നികുതി കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് സമർപ്പിച്ച അപേക്ഷയും പകർപ്പും ലഭ്യമാക്കുമോ; പ്രസ്തുത അപേക്ഷയില്‍ സ്വീകരിച്ച തുടർനടപടികള്‍ വ്യക്തമാക്കാമോ?
ഇടുക്കി ജില്ലയില്‍ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം
3186.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2026 ജനുവരി 31 വരെ ഇടുക്കി ജില്ലയില്‍ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം നിയോജക മണ്ഡലവും വര്‍ഷവും തിരിച്ച് ലഭ്യമാക്കാമോ?
നാദാപുരം നിയോജക മണ്ഡലത്തില്‍ വിതരണം ചെയ്ത പട്ടയങ്ങള്‍
3187.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ നാദാപുരം നിയോജക മണ്ഡലത്തില്‍ വിതരണം ചെയ്ത പട്ടയങ്ങളുടെ വിശദവിവരം വില്ലേജ് തിരിച്ച് പേര്, അഡ്രസ്സ് സഹിതം ലഭ്യമാക്കാമോ?
തരൂർ മണ്ഡലത്തിൽ അനുവദിച്ച പട്ടയങ്ങൾ
3188.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ 2025 വരെയുള്ള കാലയളവിൽ തരൂർ മണ്ഡലത്തിൽ എത്ര പട്ടയങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
2016 മുതല്‍ 2020 വരെയുള്ള കാലയളവിൽ മണ്ഡലത്തിൽ എത്ര പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
പട്ടയവിതരണം
3189.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസം മുതല്‍ നാളിതുവരെ കായംകുളം മണ്ഡലത്തിന്റെ പരിധിയില്‍ എത്ര പേര്‍ക്കാണ് പട്ടയം വിതരണം ചെയ്തത് എന്ന് പഞ്ചായത്ത്, നഗരസഭ തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കാമോ?
വര്‍ക്കല മണ്ഡലത്തില്‍ പട്ടയം നല്‍കല്‍
3190.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍സര്‍ക്കാരിന്റെയും (2016-21) ഈ സര്‍ക്കാരിന്റെയും കാലയളവില്‍ വര്‍ക്കല മണ്ഡലത്തില്‍ എത്ര പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വിവരങ്ങള്‍ മണ്ഡലത്തിലെ ഓരോ വില്ലേജ് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
തൊടുപുഴ നിയോജക മണ്ഡലത്തില്‍ റവന്യു വകുപ്പിനു കീഴില്‍ നടപ്പാക്കിയ പദ്ധതികള്‍
3191.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-25 കാലഘട്ടത്തില്‍ തൊടുപുഴ നിയോജക മണ്ഡലത്തില്‍ റവന്യു വകുപ്പിനു കീഴില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലഘട്ടത്തില്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് എത്ര പട്ടയം വിതരണം ചെയ്തിട്ടുണ്ട്; വിതരണം ചെയ്യാനുള്ളവ എത്ര; വിശദമാക്കാമോ?
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പട്ടയങ്ങളുടെ വിവരം
3192.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ 5 വര്‍ഷക്കാലത്തിനുള്ളില്‍ വിതരണം ചെയ്ത പട്ടയങ്ങളുടെ വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പട്ടയവുമായി ബന്ധപ്പെട്ട് ഇതുവരെ തീര്‍പ്പാകാത്ത അപേക്ഷകളുടെ നിലവിലെ സ്ഥിതി ഉള്‍പ്പെടെയുള്ള വിശദാംശം വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ?
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ അനുവദിച്ച പട്ടയങ്ങള്‍
3193.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ 2016-17 മുതല്‍ 2025-26 വരെ നെയ്യാറ്റിന്‍കര നഗരസഭയിലും അതിയന്നൂര്‍, തിരുപുറം, ചെങ്കല്‍, കാരോട്, കുളത്തൂര്‍ എന്നീ പഞ്ചായത്തുകളിലും എത്ര പേര്‍ക്ക് ആണ് പട്ടയം അനുവദിച്ചതെന്നും ഏത് വര്‍ഷത്തില്‍ ആണെന്നും വിശദമാക്കാമോ?
വള്ളിക്കുന്ന് മണ്ഡലത്തിലെ പട്ടയ വിതരണം
3194.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ വള്ളിക്കുന്ന് പഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിരതാമസക്കാരും പരമ്പരാഗത തൊഴിലാളികളുമായ പുഴ പുറമ്പോക്കിൽ താമസിക്കുന്ന 37 കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ എന്തെല്ലാമാണ് എന്നും ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എത്രപേർക്ക് പുതുതായി പട്ടയം വിതരണം ചെയ്തു എന്നുള്ളതിന്റെയും കണക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
പട്ടയ ഭൂമിയിലെ മരങ്ങള്‍ വെട്ടി മാറ്റുന്നതിനുള്ള അനുമതി
3195.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയ ഭൂമിയിലെ കര്‍ഷകര്‍ നട്ടു പിടിപ്പിച്ച മരങ്ങള്‍ വെട്ടി മാറ്റുന്നതിന് അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
ആലപ്പുഴ മണ്ഡലത്തിലെ പട്ടയ വിതരണം
3196.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ കാലയളവില്‍ ആലപ്പുഴ മണ്ഡലത്തില്‍ എത്ര പേര്‍ക്ക് പട്ടയം ലഭ്യമായിട്ടുണ്ടെന്ന് അവരുടെ പേരു വിവരങ്ങള്‍ സഹിതം അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ പട്ടയ നടപടികള്‍ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ പട്ടയത്തിനുള്ള അപേക്ഷകളില്‍ തീര്‍പ്പാക്കാനുള്ളവ എത്രയെന്ന് വില്ലേജ്, ഇനം എന്നിവ തിരിച്ച് അപേക്ഷകരുടെ പേര് സഹിതം ലഭ്യമാക്കാമോ;
( ഡി )
അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും സമയബന്ധിതമായി പട്ടയം നല്‍കുന്നതിനാവശ്യമായ നടപടി ഉറപ്പുവരുത്തുമോ; വ്യക്തമാക്കാമോ?
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ 10 വര്‍ഷത്തിനുള്ളില്‍ പട്ടയം ലഭിച്ചവര്‍
3197.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിലെ 6 വില്ലേജുകളിലായി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ എത്രപേര്‍ക്കാണ് പട്ടയം നല്‍കിയിട്ടുള്ളതെന്ന് വില്ലേജ് തിരിച്ച് വ്യക്തമാക്കാമോ; പ്രസ്തുത പട്ടയവിതരണങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
നിലവില്‍ എത്ര പേരാണ് പട്ടയത്തിനായി അപേക്ഷ നല്‍കിയിട്ടുള്ളത്?
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വകുപ്പുകളുടെ ഏകോപനം
3198.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തിന് പിന്നാലെ സംസ്ഥാനത്തെ പ്രളയസാധ്യത മേഖലകളുടെയും ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകളുടെയും മൈക്രോലെവല്‍ മാപ്പിംഗ് നടത്തുമെന്ന് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കേന്ദ്ര ജലകമ്മീഷനെ സമീപിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
കാലാവസ്ഥ പ്രവചനങ്ങളും നീരൊഴുക്കും മണ്ണിടിച്ചില്‍ സാധ്യതകളും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ തത്സമയം അതാത് പ്രദേശങ്ങളില്‍ എത്തിക്കാനുള്ള നെറ്റ്‍വര്‍ക്ക് സംവിധാനം ഒരുക്കുന്നതിന് ജലം, റവന്യൂ, തദ്ദേശം, കാലാവസ്ഥ, വനം, പോലീസ് തുടങ്ങിയ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനവും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും ഉറപ്പാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( സി )
കാലഘട്ടത്തിന് അനുസൃതമായി പ്രകൃതിദുരന്തങ്ങളില്‍ ശാസ്ത്രസ്ഥാപനങ്ങളുടെയും പുതിയ അറിവുകളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സഹായം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
നിലങ്ങളും ജലാശയങ്ങളും നികത്തുന്നതിനെതിരെയുള്ള നടപടി
3199.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലങ്ങളും ജലാശയങ്ങളും നികത്തുന്നതിനെതിരെ നിയമങ്ങളുണ്ടായതിനുശേഷം കേരളത്തിൽ എത്ര ഹെക്ടർ നിലം/ജലാശയം നികത്തപ്പെട്ടു എന്നതിനു കണക്കുണ്ടോ; ഇതിൽ സർക്കാർ അനുമതിയോടെ എത്ര നിലങ്ങള്‍/ജലാശയങ്ങള്‍ നികത്തുകയുണ്ടായി എന്നു വിശദമാക്കാമോ?
ചെക്ക് ഡാം- കം -ബ്രിഡ്ജിന് അപ്രോച്ച് റോഡ് നിര്‍മ്മാണം
3200.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജക മണ്ഡലത്തിൽ 2012 ല്‍ മീനച്ചില്‍ ആറിനു് കുറുകെ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച ചെക്ക് ഡാം- കം -ബ്രിഡ്ജ് പാലാ മുനിസിപ്പാലിറ്റിയിലെ ചെത്തിമറ്റവും മീനച്ചില്‍ പഞ്ചായത്തിലെ പാറപ്പള്ളി പ്രദേശവും തമ്മിൽ ബന്ധിപ്പിക്കുന്ന വിധത്തിൽ അപ്രോച്ച് റോഡ‍്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടികളുടെ നിജസ്ഥിതി വ്യക്തമാക്കാമോ?
റെയില്‍വേ മേല്‍പ്പാലങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്ന നടപടി
3201.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ പുന്നമൂട് റെയില്‍വേ മേല്‍പ്പാലം, വെണ്‍കുളം റെയില്‍വേ മേല്‍പ്പാലം എന്നീ പ്രവൃത്തികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി സ്വീകരിച്ചു വരുന്ന നടപടികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി എറ്റെടുക്കല്‍ നടപടി ഏതു തീയതിയില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നാണ് ആസൂത്രണം ചെയ്തിട്ടുളളതെന്ന് വിശദമാക്കാമോ?
പി. യു. കെ. സി. റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍
3202.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പ്രധാന റോഡായ പി. യു. കെ. സി. റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ; പ്രസ്തുത നടപടികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും; വിശദമാക്കാമോ?
ഭൂമി വിട്ടുനൽകിയവര്‍ക്ക് നഷ്ടപരിഹാരം
3203.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ പോളിടെക്നിക് കോളേജ്, കടുത്തുരുത്തി–റോഡ് നിർമാണത്തിനായി ഭൂമി വിട്ടു നൽകിയ വ്യക്തികൾ ആരൊക്കെയാണ്; അവരുടെ പേര്, സർവേ നമ്പർ, വിസ്തീർണം എന്നിവ വ്യക്തമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ ഭൂമി വിട്ടുനൽകിയതിന് ബന്ധപ്പെട്ടവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അനുവദിച്ച തുകയും അനുവദിച്ച തീയതിയും വ്യക്തമാക്കാമോ;
( സി )
നഷ്ടപരിഹാരം ഇതുവരെ നൽകാത്ത പക്ഷം, അതിന് കാരണമായ ഭരണ/നിയമപരമായ തടസ്സങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ വിഷയവുമായി ബന്ധപ്പെട്ട ഫയൽ നിലവിൽ ഏത് റവന്യൂ (താലൂക്ക്/ജില്ല/ലാൻഡ് റവന്യൂ കമ്മീഷണറേറ്റ്)ഓഫീസിലാണ്; ബന്ധപ്പെട്ട ഫയൽ നമ്പർ അറിയിക്കാമോ;
( ഇ )
ലാൻഡ് അക്വിസിഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏത് വകുപ്പ് മുഖേനയും ഏത് നിയമപ്രകാരവും (ഭൂമി ഏറ്റെടുക്കൽ നിയമം, റവന്യൂ റോഡ് ക്രമവൽക്കരണം മുതലായവ) ആണെന്ന് കൂടി വ്യക്തമാക്കാമോ;
( എഫ് )
ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി സർക്കാർ/വകുപ്പ് തലത്തിൽ ഏതെങ്കിലും അനുമതി അല്ലെങ്കിൽ ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ ഉത്തരവ് നമ്പറും തീയതിയും നൽകാമോ; ഇതു സംബന്ധിച്ച് റവന്യൂ വകുപ്പിലെ ഫയല്‍ നമ്പര്‍ കൂടി ലഭ്യമാക്കാമോ;
( ജി )
നഷ്ടപരിഹാരം നൽകുന്നതിനുള്ള സമയപരിധി എന്താണ്; ഇതുസംബന്ധിച്ച് ഭാവിയിൽ സ്വീകരിക്കാനിരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ?
റവന്യു ഭൂമി വനമായി നോട്ടിഫൈ ചെയ്യുന്നത്
3204.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യു ഭൂമി വനമായി നോട്ടിഫൈ ചെയ്യുന്നത് മൂലം മലയോര കർഷകർക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പ്രതിസന്ധി പരിഹരിക്കാൻ വനം വകുപ്പുമായി ചേർന്ന് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
കേരള സംസ്ഥാന വഖഫ് ബോർഡ് ഓഫീസ് ആവശ്യത്തിന് ഭൂമി
3205.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ വഞ്ചിയൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ എട്ട് സർവ്വെ നമ്പർ നാലില്‍പ്പെട്ട മുപ്പത്തിനാല് സെന്‍റ് പുറമ്പോക്ക് ഭൂമി വഖഫ് ബോർഡിന് അനുവദിച്ച് നല്കുന്നതിനായി 18-04-2022 തീയതിയില്‍ വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സമർപ്പിച്ചിട്ടുള്ള പ്രൊപ്പോസലിൽ നാളിതുവരെ റവന്യു വകുപ്പ് സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത ഓഫീസ് നിർമ്മാണത്തിന് അടിയന്തരമായി സ്ഥലം അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമോ; വ്യക്തമാക്കുമോ?
കാർഷിക അഭിവൃദ്ധിക്ക് വേണ്ടി വിനിയോഗിച്ച ഭൂമി തരം മാറ്റ ഫീസ്
3206.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഈടാക്കിയ ഫീസിനത്തിലും മറ്റ് ഇനങ്ങളിലും ലഭ്യമായിട്ടുള്ള തുകയിൽ എത്ര തുക കാർഷിക അഭിവൃദ്ധിക്ക് വേണ്ടി ചിലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് മറ്റ് ഇനങ്ങളിൽ ലഭ്യമായിട്ടുള്ള ആകെ തുക എത്രയാണ്; വിശദമാക്കാമോ?
അരുവിക്കര നിയോജക മണ്ഡലത്തിലെ റവന്യൂ പുറമ്പോക്ക് ഭൂമി
3207.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തിലെ വിവിധ വില്ലേജുകളുടെ പരിധിയിൽ ഉൾപ്പെടുന്ന റവന്യൂ പുറമ്പോക്ക് ഭൂമി സംബന്ധിച്ച വിവരങ്ങൾ, അവയുടെ വിസ്തീർണ്ണം, നിലവിലെ സ്ഥിതി എന്നിവ വില്ലേജ് തിരിച്ച് അറിയിക്കുമോ?
മഞ്ചേരി നിയോജകമണ്ഡലത്തിലെ റവന്യൂ വകുപ്പ് പദ്ധതികൾ
3208.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരം ഏറ്റെടുത്തതിനു ശേഷം നാളിതുവരെ മഞ്ചേരി മണ്ഡലത്തിൽ റവന്യൂ വകുപ്പ് നടപ്പാക്കിയ പദ്ധതികൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് അനുവദിച്ച തുകയും പ്രവൃത്തികളുടെ പുരോഗതിയും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കാലയളവിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ നിന്ന് ഏതൊക്കെ റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചത്; വിശദമായ കണക്കുകൾ വർഷം തിരിച്ചു ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത റോഡുകൾക്ക് അനുവദിച്ച തുകയും പ്രവൃത്തിയുടെ പുരോഗതിയും വ്യക്തമാക്കാമോ?
കോട്ടക്കല്‍ മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളുടെ നവീകരണം
3209.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ നടുവട്ടം വില്ലേജ് ഓഫീസ്, മാറാക്കര വില്ലേജ് ഓഫീസ് എന്നിവയുടെ കെട്ടിട നിര്‍മാണത്തിനായി 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഓഫീസുകളുടെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം അറിയിക്കാമോ; പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ;
( സി )
കോട്ടക്കല്‍ മണ്ഡലത്തിലെ വില്ലേജ് ഓഫിസുകളിൽ എത്ര വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കി ഉയർത്താനുള്ള നടപടികൾ സ്വികരിച്ചിട്ടുണ്ട്; അവയുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ഇനി ഏതെല്ലാം വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസായി മാറ്റുവാനുള്ളതെന്ന് വ്യക്തമാക്കാമോ; മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകൾ
3210.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളെയാണ് സ്മാര്‍ട്ട് വില്ലേജ് ആക്കുന്നതിനായി തുക അനുവദിച്ചത്; ആയതിന് അനുവദിച്ച തുക എത്രയെന്നും പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി എന്താണെന്നും വിശദമാക്കാമോ;
( ബി )
ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ സ്മാര്‍ട്ട് വില്ലേജായി മാറ്റാത്ത വില്ലേജുകൾ ഏതെല്ലാമാണ്; ആയതിനെ സ്മാര്‍ട്ട് വില്ലേജ് ആക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
താലൂക്ക്-വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം
3211.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 മുതല്‍ മാവേലിക്കര മണ്ഡലത്തില്‍ താലൂക്ക്, വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണത്തിന് അനുവദിച്ച തുകയും, പ്രവൃത്തികളുടെ തല്‍സ്ഥിതിയും വിശദമാക്കാമോ?
അരൂര്‍ നിയോജകമണ്ഡലത്തിലെ വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം
3212.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ നിയോജക മണ്ഡലത്തിലെ തൈക്കാട്ടുശ്ശേരി, അരൂര്‍ എന്നീ വില്ലേജ് ഓഫീസുകളുടെ കെട്ടിട നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
കൊല്ലം മണ്ഡലത്തിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍
3213.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നിയോജക മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി നവീകരിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളതെന്നും അവയുടെ നിര്‍വ്വഹണ പുരോഗതിയും സംബന്ധിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ?
റവന്യൂ വകുപ്പിലെ താത്കാലിക നിയമനങ്ങൾ
3214.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ റവന്യൂ വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ കരാർ / ദിവസ വേതന അടിസ്ഥാനത്തിൽ എത്ര താത്കാലിക നിയമനങ്ങൾ നടത്തിയിട്ടുണ്ട്; വിശദാംശം സ്ഥാപനം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
ഇതിൽ എത്ര നിയമങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കി; മറ്റു നിയമനങ്ങൾ ഉണ്ടെങ്കിൽ അത് നടത്തിയ ഏജൻസി ഏതാണെന്ന് വ്യക്തമാക്കുമോ;
( സി )
മേല്പറഞ്ഞ സ്ഥാപനങ്ങളിൽ പ്രസ്തുത കാലയളവിൽ എത്ര താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി; വിശദാംശം സ്ഥാപനം തിരിച്ചു വ്യക്തമാക്കുമോ?
വീരണകാവ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം
3215.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തിലെ വീരണകാവ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസില്‍ സ്റ്റേ നീക്കം ചെയ്യുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
ഇതിന്റെ നിർമ്മാണ പ്രവർത്തനം എന്നത്തേയ്ക്ക് ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
മുണ്ടകൈ - ചൂരൽ മല ദുരന്ത ബാധിതർക്ക് ടൗൺ ഷിപ്പിൽ വീട്
3216.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് മുണ്ടകൈ - ചൂരൽമല ദുരന്ത ബാധിതർക്കുള്ള ടൗൺ ഷിപ്പിൽ വീട് നൽകുന്നതിന് തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള അനർഹരെ ഉൾപ്പെടുത്തിയത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ ഏതൊക്കെ ഉദ്യോഗസ്ഥരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
എത്ര അനർഹരെയാണ് ഇപ്രകാരം ഉൾപ്പെടുത്തിയത്; വിശദമാക്കാമോ;
( സി )
കുറ്റക്കാരായി കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ അറിയിക്കാമോ;
( ഡി )
ഇവർക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദീകരിക്കുമോ;
( ഇ )
അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവുകളുടെ പകർപ്പും ലഭ്യമാക്കാമോ?
സിൽവർ ലൈൻ മഞ്ഞ കുറ്റി സ്ഥാപിച്ച സ്ഥലങ്ങളിൽ ക്രയവിക്രയങ്ങൾ അനുവദിക്കാൻ നടപടി
3217.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നില്ല എന്ന് സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർണ്ണമായും നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി ഭൂമിയിൽ മഞ്ഞ കുറ്റി അടക്കം സ്ഥാപിച്ച സ്ഥലങ്ങളിൽ ക്രയ വിക്രയങ്ങൾ അനുവദിക്കാൻ റവന്യു വകുപ്പ് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
നാടുകുന്ന് പ്രദേശത്തെ കുടുംബങ്ങളുടെ പട്ടയ പ്രശ്നം പരിഹരിക്കുന്നതിന് നടപടി
3218.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി താലൂക്കിലെ കൊടകര വില്ലേജില്‍ നാടുകുന്ന് പ്രദേശത്ത് ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ക്ക് കൈവശാവകാശം തെളിയിക്കുന്നതിന് പട്ടയരേഖകളോ പകര്‍പ്പോ, ആധാരങ്ങളോ ഇല്ലാത്തതിനാല്‍ ബാങ്കുകളില്‍ നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ വായ്പ എടുക്കാനാകാത്ത സാഹചര്യമുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നികുതി അടച്ച് കൈവശം വച്ച് അനുഭവിക്കുന്ന ഭൂമിക്ക് പട്ടയ രേഖകളോ പകര്‍പ്പോ കൈവശമില്ലാത്തതിനാല്‍ പ്രതിസന്ധിയിലായ ഈ കുടുംബങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
പൂഞ്ഞാർ മണ്ഡലത്തിലെ ഭൂമി തരം മാറ്റം
3219.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഭൂമി തരം മാറ്റുന്നതിനും ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കുന്നതിനുമായി എത്ര അപേക്ഷകൾ തീ‍ർപ്പാക്കാനുണ്ടെന്ന് വില്ലേജ് തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
മേൽ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ആയുധ ലൈസൻസ് അപ്പീൽ അപേക്ഷ
3220.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആയുധ ലൈസൻസ് അപേക്ഷ വിഷയത്തിൽ ശ്രീ. സജി മാത്യൂ (പരിയാത്ത് പടവിൽ വീട്, അയർക്കുന്നം പി.ഒ., കോട്ടയം) സമർപ്പിച്ച ഫയൽ നം. 879596/25 പ്രകാരമുള്ള അപ്പീൽ 15/01/2026-ന് ഫയലിൽ സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത അപ്പീൽ ഒരു ക്വാസി–ജുഡീഷ്യൽ നടപടിയായതിനാൽ, ഇരു കക്ഷികളുടെയും ഹിയറിംഗ് നടത്തി ബന്ധപ്പെട്ട ഫയലുകളും അപ്പീൽ അപേക്ഷയും പരിശോധിച്ച ശേഷം മാത്രമേ തീരുമാനം എടുക്കേണ്ടതുള്ളൂ എന്ന നിയമവ്യവസ്ഥ പാലിച്ചിട്ടുണ്ടോ;
( ബി )
അപ്പീൽ സമർപ്പണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വ്യക്തതയില്ലാത്ത സാഹചര്യങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ, അത് പരിഗണിച്ച് അപ്പീൽ കാര്യപരമായി (മെറിറ്റിന്റെ അടിസ്ഥാനത്തില്‍) പരിശോധിക്കേണ്ടതാണെന്ന നിയമസിദ്ധാന്തം പ്രയോഗിക്കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട അധികാരികൾ വിലയിരുത്തിയിട്ടുണ്ടോ; ഇതുസംബന്ധിച്ച് സ്വീകരിച്ച നിലപാട് വ്യക്തമാക്കാമോ;
( സി )
ഫയൽ നം. 879596/25 പ്രകാരമുള്ള അപ്പീൽ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആയുധ ലൈസൻസ് അപേക്ഷ വിഷയത്തിൽ പുതുതായി തീരുമാനം എടുക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
അപ്പീൽ സ്വീകരിച്ച ശേഷം ഇതുവരെയും ഹിയറിംഗ് നടത്താത്തതിന്റെ കാരണം വ്യക്തമാക്കാമോ; ഹിയറിംഗ് നിശ്ചയിക്കുന്നതിനുള്ള തീയതി തീരുമാനിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( ഇ )
ഒരു ക്വാസി–ജുഡീഷ്യൽ നടപടിയിൽ വരുത്തുന്ന അനാവശ്യ കാലതാമസം അപേക്ഷകന്റെ നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ, എത്രയും വേഗം ഹിയറിംഗ് നടത്തി നിയമാനുസൃതമായ തീരുമാനം എടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ; അല്ലെങ്കിൽ കാലതാമസത്തിനുള്ള വ്യക്തമായ വിശദീകരണം നൽകാമോ?
ഡിജിറ്റൽ സർവ്വേ
3221.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2025 വർഷത്തിൽ തരൂർ നിയോജകമണ്ഡലത്തിൽ എത്ര വില്ലേജുകളിൽ ഡിജിറ്റൽ റീ സർവ്വേ പൂർത്തീകരിച്ചിട്ടുണ്ട്; എത്ര വില്ലേജുകളിൽ പദ്ധതി നടക്കുന്നുണ്ട്; വിശദമാക്കാമോ?
പൂഞ്ഞാർ മണ്ഡലത്തിലെ ഡിജിറ്റല്‍ സര്‍വേ
3222.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കാൻ ഉള്ളതെന്നും അവ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
ഡിജിറ്റല്‍ സര്‍വേയുടെ പുരോഗതി
3223.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരംഭിച്ച ഡിജിറ്റല്‍ സര്‍വേയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
വാമനപുരം മണ്ഡലത്തില്‍ ഏതെല്ലാം വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചിട്ടുള്ളതെന്നും ഇവ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ?
ഇടുക്കി ജില്ലയിലെ ഡിജിറ്റൽ സർവ്വേ
3224.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിൽ നിലവിൽ ഡിജിറ്റൽ സർവ്വേയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ള വില്ലേജുകൾ ഏതൊക്കെയാണെന്ന് താലൂക്ക് തിരിച്ച് വിശദമാക്കാമോ; ഇതിൽ എത്ര വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ നടത്തിയിട്ടുണ്ടെന്നും എത്രയിടങ്ങളിൽ പൂർത്തിയായിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
കായലുകളുടേയും പുഴകളുടേയും തടാകങ്ങളുടേയും സര്‍വ്വേ
3225.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ കായലുകള്‍, പുഴകള്‍, തടാകങ്ങള്‍ എന്നിവിടങ്ങളിലെ കയ്യേറ്റം ഒഴിവാക്കുന്നതിനായി ഇവയുടെ വിസ്തൃതി തിട്ടപ്പെടുത്തുവാന്‍ സമഗ്രമായ സര്‍വ്വേ നടപടികള്‍ ഏറ്റെടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ റവന്യുവകുപ്പ് റീസര്‍വ്വേ നടപടികളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്രമങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി ഇത്തരം സര്‍വ്വേകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
ഡിജിറ്റല്‍ റീസര്‍വേയുടെ പുരോഗതി
3226.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ‍‍‍ഡിജിറ്റല്‍ റീസര്‍വേയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;
( ബി )
ആലപ്പുഴ ജില്ലയില്‍ ‍ഡിജിറ്റല്‍ റീസര്‍വേ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നറിയിക്കുമോ; വിശദാംശം നൽകുമോ?
കോതമംഗലം മണ്ഡലത്തിലെ ഡിജിറ്റല്‍ സര്‍വ്വെ
3227.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയായിട്ടുളള വില്ലേജുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഇപ്പോള്‍ ഡിജിറ്റല്‍ സര്‍വ്വേ നടന്നുകൊണ്ടിരിക്കുന്ന വില്ലേജുകളില്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ഡിജിറ്റല്‍ സര്‍വേ ആരംഭിക്കുന്ന മുഴുവന്‍ വില്ലേജുകളിലും സര്‍വേ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആരംഭിക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
മലയോര മേഖലയിലെ അർഹരായ എല്ലാവർക്കും പട്ടയം
3228.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ആര്യാടൻ ഷൗക്കത്ത്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര മേഖലയിൽ താമസക്കാർക്ക് സി.എച്ച്. ആർ, 10 ചെയിൻ, എൽ.എ നിയമങ്ങൾ മൂലം പട്ടയം ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്ന കാര്യം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സുപ്രീം കോടതിയിലും ഹൈക്കോടതയിലുമുള്ള പട്ടയം സംബന്ധിച്ച കേസുകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർപ്പാക്കാൻ നടപടികൾ സ്വീകരിക്കുമോ;
( സി )
മലയോര മേഖലയിലെ അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
സി.എച്ച്.ആർ മേഖലയിലെ പട്ടയ വിതരണം
3229.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി. എച്ച്. ആർ (ഏലം) മേഖലകളിൽ നിലവിൽ എന്തൊക്കെ നിർമ്മാണ നിരോധനങ്ങളാണ് നിലനിൽക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
സി.എച്ച്.ആർ മേഖലയിൽ പട്ടയം നൽകുന്നതിന് നിലവിൽ പ്രതിബന്ധങ്ങൾ ഉണ്ടോ എന്നും എങ്കിൽ ഇത് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ;
( സി )
സി.എച്ച്.ആർ മേഖലയിൽ പട്ടയം നൽകിയ ഭൂമിയിൽ വീട് നിർമ്മാണത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അത് പിൻവലിക്കാൻ സർക്കാർ തയ്യാറാകുമോ; വ്യക്തമാക്കാമോ?
ചങ്ങനാശ്ശേരി റവന്യൂ ടവര്‍ നവീകരണം
3230.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരിയിലെ റവന്യൂ ടവര്‍ നവീകരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ടവറിന്റെ നവീകരണത്തിനായി എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
ഹൗസിംഗ് ബോർഡ് പ്രവർത്തനം സംബന്ധിച്ച്
3231.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൗസിംഗ് ബോർഡിന്റെ നേതൃത്വത്തിൽ 2021 മുതൽ സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ എന്തെല്ലാമാണ്;
( ബി )
ഹൗസിംഗ് ബോർഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളത്?
തൊടുപുഴ നിയോജക മണ്ഡലത്തില്‍ ഭവന നിര്‍മ്മാണ വകുപ്പിന് കീഴില്‍ നടപ്പിലാക്കിയ പദ്ധതികള്‍
3232.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-25 കാലഘട്ടത്തില്‍ തൊടുപുഴ നിയോജക മണ്ഡലത്തില്‍ ഭവന നിര്‍മ്മാണ വകുപ്പിന് കീഴില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെ; വിശദാംശം ലഭ്യമാക്കാമോ?
കൊല്ലം മണ്ഡലത്തിലെ ഫ്ലഡ് റോഡുകള്‍
3233.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം നിയോജക മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഭരണാനുമതി നല്‍കിയ ഫ്ലഡ് റോഡുകളുടെ നിര്‍വ്വഹണ പുരോഗതി വിശദമാക്കാമോ?
കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണം
3234.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി റോഡുകളുടെ പുനരുദ്ധാരണത്തിന് അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാം; ഓരോ പ്രവൃത്തിക്കുമായി അനുവദിച്ച തുക, നിലവിലെ പ്രവൃത്തികളുടെ സ്ഥിതി, എന്നിവയും വിശദമാക്കാമോ?
കുട്ടനാട്ടിൽ ഡിസാസ്റ്റർ മാനേജ്‌മന്റ് പ്രവർത്തനം കാര്യക്ഷമമാക്കാൻ നടപടി
3235.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിൽ ഡിസാസ്റ്റർ മാനേജ്‌മന്റ് പ്രവർത്തനം കാര്യക്ഷമമാക്കാൻ സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
വെള്ളപ്പൊക്കവും ഉപ്പുവെള്ളം കയറുന്നതും അടക്കമുള്ള ദുരന്തങ്ങൾ കുട്ടനാടിനെ വേട്ടയാടുമ്പോൾ ഡിസാസ്റ്റർ വിഭാഗത്തിന്റെ വലിയ പിന്തുണ കുട്ടനാടിനു നൽകാൻ നടപടി സ്വീകരിക്കുമോ;
( സി )
വേനൽക്കാലത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ഡിസാസ്റ്റർ മാനേജ്‌മന്റിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകാൻ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
2019-ലെ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ ഉടമസ്ഥര്‍ക്ക് ധനസഹായം
3236.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയില്‍ 2019-ലെ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ ഉടമസ്ഥര്‍ക്ക് ധനസഹായം അനുവദിച്ചെങ്കിലും അക്കൗണ്ടുകളിലെ പിഴവുകള്‍ കാരണം തുക വിതരണം ചെയ്യാന്‍ സാധിക്കാതിരുന്ന തൃശ്ശൂര്‍ ജില്ലയിലെ 116 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേയ്ക്ക് തുക വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലാന്റ് റവന്യൂ കമ്മീഷണറുടെ 17.01.2023-ലെ എല്‍ആര്‍/13628/2022-എല്‍ആര്‍(എച്ച്2) നമ്പര്‍ കത്തിന്മേല്‍ തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും എല്ലാ ഗുണഭോക്താക്കള്‍ക്കും ധനസഹായം നല്‍കാനായിട്ടുണ്ടോയെന്നും അറിയിക്കാമോ;
( ബി )
എളവള്ളി പഞ്ചായത്തിലെ കല്ലായി വീട്ടില്‍ ശ്രീ. മനോജ് എന്നയാള്‍ക്ക് പ്രസ്തുത ധനസഹായം ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ടിയാന് ധനസഹായം നല്‍കാന്‍ എന്തെങ്കിലും തടസ്സം നിലനില്‍ക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ടിയാന് ധനസഹായം നല്‍കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
വെട്ടൂര്‍ ഫിഷര്‍മെന്‍ കോളനി പുനര്‍ നിര്‍മ്മാണം
3237.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ വെട്ടൂര്‍ ഫിഷര്‍മെന്‍ കോളനി പുനര്‍നിര്‍മ്മാണത്തിനായി മത്സ്യബന്ധന വകുപ്പ് ദുരന്തനിവാരണ വകുപ്പിന് അയച്ച കത്തിന്മേൽ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ?
ഫ്ലഡ് റോഡ് പദ്ധതി
3238.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2025 വർഷത്തിൽ തരൂർ നിയോജക മണ്ഡലത്തിൽ ഫ്ലഡ് റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
കാലാവസ്ഥാ അഭയാർത്ഥികള്‍
3239.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലാക്രമണവും ഉരുൾപൊട്ടലും പോലുള്ള പ്രകൃതിക്ഷോഭങ്ങൾ കാരണം വരും കാലങ്ങളിൽ സംസ്ഥാനത്ത് ലക്ഷക്കണക്കിന് കാലാവസ്ഥാ അഭയാർത്ഥികളുണ്ടായേക്കാം എന്ന് പഠനങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഈ അവസ്ഥയിലെത്തുന്നവരെ പുനരധിവസിപ്പിക്കാനായി മാത്രം ലക്ഷ്യമിട്ട് സർക്കാർ വക ഭൂമികൾ മാറ്റിവെച്ചുകൊണ്ട് ഒരു പ്രത്യേക റെസിലിയന്റ് ലാൻഡ് ബാങ്ക് രൂപീകരിക്കുന്നതിന് സർക്കാർ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഭാവിയിൽ കടലെടുത്തുപോകാൻ സാധ്യതയുള്ള ഭൂമിയെ തിരിച്ചറിഞ്ഞ് അതിന്റെ ക്രയവിക്രയത്തിൽ ക്ലൈമറ്റ് റിസ്ക് ഡിസ്‍ക്ലോഷർ നിർബന്ധമാക്കുമോ; വിശദമാക്കുമോ;
( സി )
ഓരോ സർവ്വേ നമ്പറിനും ഡിസാസ്റ്റർ വൾനറബിലിറ്റി സ്കോർ റവന്യൂ രേഖകളിൽ രേഖപ്പെടുത്താൻ നടപടി സ്വീകരിക്കുമോ?
കായംകുളം മണ്ഡലത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികള്‍
3240.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതല്‍ നാളിതുവരെ കായംകുളം മണ്ഡലത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികള്‍ ഏതൊക്കെയെന്നും , ഓരോ പ്രവൃത്തികള്‍ക്കും അനുവദിച്ച തുക, പ്രവൃത്തികളുടെ നിലവിലുള്ള പുരോഗതി എന്നിവ വിശദമാക്കാമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.