UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
25.02.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


ശബരിമല ഫെസ്റ്റിവല്‍ പദ്ധതി
2956.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ 2021-22 മുതല്‍ ശബരിമല ഫെസ്റ്റിവല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പൊതുമരാമത്ത് വകുപ്പിന് കീഴിലെ പ്രവൃത്തികൾ ഏതൊക്കെയാണെന്നും അവയുടെ തല്‍സ്ഥിതി വിവരവും വിശദമാക്കാമോ?
മലപ്പുറം മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ
2957.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തില്‍ 2021-22 മുതല്‍ 2026-27 വരെയുള്ള കാലയളവുകളിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ വിശദാംശം വിഭാഗങ്ങൾ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് ഓരോന്നിനും എന്ത് തുക അനുവദിച്ചിട്ടുണ്ടെന്നും ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചുവെന്നും വ്യക്തമാക്കാമോ; ഓരോ പദ്ധതികളുടെയും നിലവിലുള്ള പുരോഗതി വിശദമാക്കാമോ?
അഴീക്കോട് മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍
2958.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് അഴീക്കോട് മണ്ഡലത്തില്‍ പൊതുമരാമത്ത് നടത്തിയിട്ടുള്ള പ്രവൃത്തികളുടെ വിശദാംശം നല്‍കാമോ;
( ബി )
പൂര്‍ത്തിയായിട്ടുള്ള പ്രവൃത്തികള്‍, പുരോഗമിക്കുന്നവ, ആരംഭിക്കാത്തവ എന്നിവ തരംതിരിച്ച് തുക ഉള്‍പ്പെടെ വിശദാംശം നല്‍കാമോ;
( സി )
ഏതെങ്കിലും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കില്‍ അറിയിക്കാമോ?
പേരാമ്പ്ര മണ്ഡലത്തിൽ ഭരണാനുമതി നൽകിയ പ്രവൃത്തികള്‍
2959.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ 2021 മുതല്‍ നാളിതുവരെ പൊതുമരാമത്ത് റോഡ്സ് വിഭാഗത്തില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികളിൽ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ 2021 മുതല്‍ നാളിതുവരെ ബ്രിഡ്ജസ് വിഭാഗത്തില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍, ഓരോന്നിന്റെയും എസ്റ്റിമേറ്റ് തുക എന്നിവ വ്യക്തമാക്കാമോ;
( സി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?
പൊതുമരാമത്ത് മെയിന്റനന്‍സ് വിഭാഗത്തിന്റെ പ്രവൃത്തികള്‍
2960.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് മെയിന്റനന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 2021 മെയ് മുതല്‍ നാളിതുവരെ കുറ്റ്യാടി മണ്ഡലത്തില്‍ എത്ര തുകയുടെ പ്രവൃത്തികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
കോവളം മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾ
2961.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2026 കാലയളവിൽ കോവളം നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിൽ ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെയും പദ്ധതികളുടെയും വിവരങ്ങള്‍ ലഭ്യമാക്കാമാേ; പ്രസ്തുത പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വർഷം തിരിച്ച് വിശദമാക്കാമാേ?
കോട്ടക്കല്‍ മണ്ഡലത്തിലെ മരാമത്ത് പ്രവൃത്തികൾ
2962.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കോട്ടക്കൽ-ഇന്ത്യനൂര്‍ റോഡിൽ പണിക്കർകുണ്ട് പ്രദേശത്ത് സൽക്കാര സൂപ്പർ മാർക്കറ്റിന് സമീപമുള്ള വളവിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പ്രൊപ്പോസലിന്മേൽ (പ്രൈഡ് ഐ‌.ഡി: പി.ഡബ്ല്യു.ഡി./ആർ.ബി./ഇ.എസ്.ടി./9679/2025-5-1-1) സ്വീകരിച്ച നടപടി വിശദമാക്കുമോ; പ്രവൃത്തിയുടെ അടങ്കലിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഭരണാനുമതി ലഭിക്കുന്നതിന് ഇനി എന്തെല്ലാം നടപടികൾ അവശേഷിക്കുന്നുണ്ടെന്ന് അറിയിക്കുമോ;
( ബി )
തിരൂർ-മലപ്പുറം ദേശീയ പാതയിൽ കോട്ടക്കല്‍ മണ്ഡലത്തിലെ പൊന്മള ഭാഗത്ത് (71-ബി/എൻ.കെ.എം. 21/320 to 21/470 ) സംരക്ഷണ ഭിത്തി കെട്ടുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പ്രൊപ്പോസലിന്മേൽ (പ്രൈഡ്.ഐ‌.ഡി: പി.ഡബ്ല്യു.ഡി./ആർ.ബി./ഇ.എസ്.ടി./16293/2025-5-1-1) സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ; പ്രവൃത്തിയുടെ അടങ്കലിന്‌ അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഭരണാനുമതി ലഭിക്കുന്നതിന് ഇനി എന്തെല്ലാം നടപടികൾ അവശേഷിക്കുന്നുണ്ടെന്ന്‌ അറിയിക്കുമോ;
( സി )
കോട്ടക്കൽ മാനദേവൻ രാജാ റോഡിന്റെ (കോവിലകം റോഡ്) വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്നത് സംബന്ധിച്ച പ്രൊപ്പോസലിന്മേൽ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള കോണ്‍സ്റ്റിറ്റ്യൂന്‍സി മോണിട്ടറിംഗ് ടീം
2963.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള കോൺസ്റ്റിറ്റ്യൂൻസി മോണിറ്ററിംഗ് ടീമിന്റെ (സി.എം.ടി.) പ്രവർത്തന മാനദണ്ഡങ്ങൾ വ്യക്തമാക്കാമോ;
( ബി )
പാറശ്ശാല നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ എത്ര സി.എം.ടി. യോഗങ്ങൾ ചേർന്നിട്ടുണ്ട്; പ്രസ്തുത യോഗങ്ങളുടെ മിനിറ്റ്സ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവിൽ ചേർന്ന യോഗങ്ങളിലെ തീരുമാനങ്ങളിൽ ഏതൊക്കെ നടപ്പിലാക്കിയെന്നും ഏതൊക്കെ പ്രവൃത്തികൾ പുരോഗമിക്കുന്നുവെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത യോഗ തീരുമാനങ്ങളിൽ ഇതുവരെ നടപ്പിലാക്കാത്തവ ഏതെല്ലാമാണ്; അവ നടപ്പിലാക്കാത്തതിന്റെ കാരണം ഓരോന്നും പ്രത്യേകം വ്യക്തമാക്കാമോ?
പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം
2964.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതലുള്ള ഓരോ സംസ്ഥാന ബഡ്ജറ്റിലും പൊതുമരാമത്ത് വകുപ്പിന് വകയിരുത്തിയ തുക, അനുവദിച്ച തുക, ചെലവഴിച്ച തുക, ചെലവഴിക്കാതെ ബാക്കിയായ തുക എന്നീ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കിഫ്ബി ആരംഭിച്ചതിനു ശേഷം പൊതുമരാമത്ത് വകുപ്പിന് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നടത്തിപ്പിൽ എത്ര ശതമാനം കുറവ് വന്നിട്ടുണ്ട്; ആയതിനനുസരിച്ച് വകുപ്പിനെ പുനഃസംഘടിപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് പുതുതായി നിർമ്മിച്ച പാലങ്ങളുടെ എണ്ണം, എത്ര കിലോമീറ്റർ റോഡുകൾ പുനരുദ്ധാരണം ചെയ്തിട്ടുണ്ട്, പുതുതായി നിർമ്മിച്ച കെട്ടിടങ്ങളുടെ എണ്ണം എന്നീ വിശദാംശം ലഭ്യമാക്കാമോ?
കടുത്തുരുത്തി മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് അനുവദിച്ച പദ്ധതികള്‍
2965.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന റോഡ്, കെട്ടിടം, പാലം എന്നീ പ്രവൃത്തികളുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി, തുക എന്നിവ വിശദമാക്കാമോ;
( ബി )
2021 ജൂണ്‍ മാസത്തിന് ശേഷം കടുത്തുരുത്തി മണ്ഡലത്തിലേയ്ക്ക് അനുവദിച്ചിട്ടുള്ള റോഡ്, കെട്ടിടം, പാലം പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ; കൂടാതെ പൊതുമരാമത്ത് അനുവദിച്ച നബാര്‍ഡ് പദ്ധതികള്‍ ഏതെല്ലാം; ഇവയുടെ തുക, പ്രവര്‍ത്തന പുരോഗതി എന്നിവ വിശദീകരിക്കാമോ?
റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാന്‍ നടപടി
2966.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം യഥാസമയത്തിനുള്ളിൽ പൂർത്തീകരിക്കുന്ന കോൺട്രാക്‌ടേഴ്‌സിന് പ്രത്യേക പാരിതോഷികം നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്തെ എല്ലാ റോഡുകളും ബി.എം.&ബി.സി. നിലവാരത്തിൽ ഗ്യാരന്റി സ്‌കീമിൽ നിർമ്മിക്കാൻ നടപടി സ്വീകരിക്കുമോ?
കാസര്‍ഗോഡ് ജില്ലയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണം
2967.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ 2016 മുതല്‍ നാളിതുവരെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് എത്ര റോഡുകളും പാലങ്ങളും കെട്ടിടങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നുള്ള വിവരം മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?
കൂത്തുപറമ്പ് മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പദ്ധതികൾ
2968.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കുന്ന മുഴുവന്‍ പദ്ധതികളുടെയും പുരോഗതിയും അനുവദിച്ച തുകയും തരം തിരിച്ച് വിശദമാക്കുമോ;
( ബി )
പൂര്‍ത്തിയാവാത്ത പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
മരാമത്ത് പണികളുടെ ഗുണമേന്മ പരിശോധിക്കാന്‍ നടപടി
2969.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരാമത്ത് പണികളുടെ ഗുണമേന്മ പരിശോധിക്കുന്നതിനും അഴിമതി ഇല്ലാതാക്കുന്നതിനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണ്;
( ബി )
ക്വാളിറ്റി കൺ​ട്രോൾ വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിനും പ്രവൃത്തികൾ നടക്കുമ്പോൾ തന്നെ ലാബ് ടെസ്റ്റ് ഉൾപ്പെടെ നടത്തുന്നതിനുമുളള സംവിധാനം ഒരുക്കുമോ;
( സി )
മരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗത്തെ ശക്തിപ്പെടുത്തി നിരന്തര നിരീക്ഷണം നടത്താൻ തയ്യാറാകുമോ?
പൊതുമരാമത്ത് വകുപ്പിന്റെ പരസ്യങ്ങളുടെ വിശദാംശം
2970.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളും ഏജൻസികളും നാളിതുവരെ നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിശദാംശം, പരസ്യം നൽകിയ സ്ഥാപനം, പരസ്യത്തിനായി ചെലവഴിച്ച തുക, ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്, പ്രസ്തുത ഏജൻസിയെ തിരഞ്ഞെടുത്ത നടപടിക്രമം, ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത്, പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക എന്നിവ സഹിതം വിവരം ലഭ്യമാക്കാമോ?
മാടായി റസ്റ്റ് ഹൗസ് നിര്‍മ്മാണം
2971.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തിലെ മാടായി റസ്റ്റ് ഹൗസ് നിര്‍മ്മാണ പുരോഗതി അറിയിക്കാമോ; മേല്‍പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
പൊതുമരാമത്ത് വകുപ്പ് പ്ലാന്‍ ഫണ്ട്, നോണ്‍ പ്ലാന്‍ ഫണ്ട് പ്രവൃത്തികള്‍
2972.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും നോണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്ന് വിശദമാക്കാമോ;
( ബി )
ഈ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
പൊതുനിരത്തുകൾ അപകടരഹിതമാകാന്‍ നടപടി
2973.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുനിരത്തുകളോട് ചേർന്നുളള കാനകളിൽ നിർബന്ധമായും മൂടി വേണമെന്നത് കാൽനടക്കാരുടെ അവകാശമാണെന്ന് കരുതുന്നുണ്ടോ;
( ബി )
മൂടിയില്ലാത്ത കാനകളും പൊട്ടിത്തകർന്ന മൂടികളും അപകടങ്ങൾ വരുത്തി വയ്ക്കന്നതായ റിപ്പോർട്ടുകൾ പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ പൊതുനിരത്തുകൾ അപകടരഹിതവും ജനസൗഹൃദവുമായിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെവിശദമാക്കുമോ?
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത
2974.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
എന്‍.ആര്‍.എം.ബി. ലഭ്യത കുറവ് കാരണം റോഡുകളുടെ നവീകരണത്തിലെ കാലതാമസം
2975.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പി.ഡബ്ള്യൂ.ഡി. റോഡുകളുടെ നവീകരണത്തിനായി നാച്ച്വറല്‍ റബ്ബര്‍ മോഡിഫൈഡ് ബിറ്റുമിൻ (എന്‍.ആര്‍.എം.ബി.) ലഭ്യമല്ലാത്തതിനാല്‍ കരാറെടുത്ത പ്രവൃത്തികള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അത് പരിഹരിക്കാൻ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( സി )
എന്‍.ആര്‍.എം.ബി. ലഭ്യമല്ലാത്തതിനാല്‍ റോഡുകളുടെ നവീകരണം മുടങ്ങുന്നത് ഒഴിവാക്കാന്‍ ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂര്‍ - പാലപ്പിള്ളി റോഡ് നവീകരണ പ്രവൃത്തി ഉടന്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ഇ )
എന്‍.ആര്‍.എം.ബി. യ്ക്ക് പകരമായി മറ്റു സാധ്യതകള്‍ പ്രയോജനപ്പെടുത്തി റോഡ് നിര്‍മ്മാണങ്ങള്‍ കാലതാമസം കൂടാതെ നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
പുതുപ്പള്ളി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ
2976.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ പുതുപ്പള്ളി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾക്കായി അനുവദിച്ച പ്രവൃത്തികൾ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതി എന്തെന്നും അറിയിക്കാമോ;
( ബി )
അവയിൽ സംസ്ഥാന ബജറ്റുകളിൽ തുക വകയിരുത്തിയ പ്രവൃത്തികൾ ഏതൊക്കെയെന്നും അവയുടെ പ്രവർത്തന പുരോഗതി എന്തെന്നുമുള്ള വിശദാംശം അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ നേരിടുന്നുണ്ടോ; എങ്കിൽ അവ മറി കടക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; വ്യക്തമാക്കുമോ?
കുറ്റ്യാടി ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുളള മരാമത്ത് പ്രവൃത്തികള്‍
2977.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ടൗണ്‍ വിപുലീകരണം, ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം, പാലം നിര്‍മ്മാണം എന്നിവ ഉള്‍പ്പെട്ട ഡി.പി.ആര്‍. തയ്യാറാക്കുന്ന പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്തെന്ന് അറിയിക്കാമോ?
കായംകുളം മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍
2978.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) വഴി അനുവദിച്ച പ്രവൃത്തികള്‍, ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, പ്രവൃത്തികളുടെ പുരോഗതി എന്നിവ വിശദമാക്കാമോ?
പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡുകൾ
2979.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാറിന്റെ കാലയളവില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടുണ്ടോ; ഉണ്ടെങ്കിൽ മഞ്ചേരി മണ്ഡലത്തിലെ ഏതൊക്കെ റോഡുകളാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനുള്ള പുതിയ പദ്ധതികൾ ഉണ്ടോ; വിശദമാക്കാമോ?
തോടന്നൂര്‍- ഇടിഞ്ഞകടവ് റോഡ് നിര്‍മ്മാണ പുരോഗതി
2980.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ തോടന്നൂര്‍ - ഇടിഞ്ഞകടവ് റോഡ് നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുമെന്ന് അറിയിക്കാമോ?
കൊല്ലം ജില്ലയിലെ തീരദേശ ഹൈവേ പദ്ധതി
2981.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ തീരദേശ ഹൈവേ പദ്ധതിയുടെ പ്രവര്‍ത്തനം എപ്രകാരമാണ് പുരോഗമിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ലഭ്യമാക്കാമോ?
വളാഞ്ചേരി റിംഗ് റോഡ് നിർമ്മാണം
2982.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി റിംഗ് റോഡ് നിര്‍മ്മാണ പ്രവൃത്തിക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പുതുക്കിയ അലൈന്‍മെന്റിന് അംഗീകാരം ലഭ്യമായിട്ടുണ്ടോ; പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ ശേഷിക്കുന്നുണ്ടെന്നും പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
ചെമ്മണ്ണാര്‍ ഗ്യാപ് റോഡിലെ അപകടങ്ങള്‍
2983.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെമ്മണ്ണാര്‍ ഗ്യാപ് റോഡില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
നിര്‍മ്മാണത്തിനു ശേഷം നാളിതുവരെ എത്ര അപകടങ്ങള്‍ ഈ റോഡില്‍ ഉണ്ടായിട്ടുണ്ട്; എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട്; എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്; വിശദാംശം നല്‍കുമോ;
( സി )
കേരളത്തിന് പുറത്തു നിന്നും വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ റോഡിന്റെ ഘടന സംബന്ധിച്ച മുന്നറിയിപ്പ് വിവിധ ഭാഷകളില്‍ നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ഡി )
ഈ റോഡിലെ അപകടങ്ങള്‍ കുറയ്ക്കുാന്‍ വകുപ്പ് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഇ )
അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമായിരുന്നുവെന്ന് കരുതുന്നുണ്ടോ; അപകടങ്ങള്‍ തടയുന്നതിന് കൂടുതല്‍ ഫലപ്രദമായ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാം; വിശദാംശം നല്‍കാമോ?
വാമനപുരം മണ്ഡലത്തിലെ റോഡ് നവീകരണം
2984.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21, 2021-26 കാലയളവുകളില്‍ വാമനപുരം മണ്ഡലത്തില്‍ പി.ഡബ്ള്യൂ.ഡി, കെ.ആർ.എഫ്.ബി.KRFB),കെ.എസ്.ടി.പി.(KSTP) മുഖാന്തരം ബി.എം.&ബി.സി. (BM&BC), ബി.സി.ഓവര്‍ലേ, എം.എസ്.എസ്. നിലവാരത്തില്‍ പൂര്‍ത്തിയാക്കിയതും നവീകരണം നടന്നുകൊണ്ടിരിക്കുന്നതുമായ ഏതെല്ലാം പൊതുമരാമത്ത് റോഡുകളുണ്ടെന്നും അവയുടെ നീളവും ചെലവാക്കിയ തുകയും വിശദമാക്കാമോ;
( ബി )
പ്രസ്തുത നിലവാരത്തില്‍ ഇനി നവീകരിക്കാനുള്ള റോഡുകള്‍ ഏതെല്ലാമാണെന്നും അവയുടെ വിശദാംശങ്ങളും നല്‍കാമോ?
കാസര്‍ഗോഡ് ജില്ലയില്‍ മലയോര ഹൈവേ
2985.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ മലയോര ഹൈവേയിലെ എത്ര കിലോമീറ്റര്‍ റോഡുകള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്ന് അറിയിക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
ഒറ്റപ്പാലം മണ്ഡലത്തിലെ അപ്രോച്ച് റോഡിനുള്ള ഭരണാനുമതി
2986.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വര്‍ഷത്തെ ബജറ്റില്‍ 20% തുക വകയിരുത്തിയിട്ടുള്ള ഒറ്റപ്പാലം മണ്ഡലത്തിലെ ബാപ്പുജി പാര്‍ക്കിന് സമീപം കരിമ്പുഴ പുഴയിലേക്കുളള അപ്രോച്ച് റോഡിനും അനുബന്ധ പ്രവൃത്തികള്‍ക്കുമായി ഭരണാനുമതി ലഭിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും ഫയല്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത പഞ്ചായത്ത് റോഡുകൾ
2987.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ 15 വർഷകാലത്തിനിടയിൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത പഞ്ചായത്ത് റോഡുകൾ ഏതൊക്കെയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തിൽ ഏറ്റെടുത്ത റോഡുകൾ അഭിവൃദ്ധിപ്പെടുത്തുന്നതിന് വേണ്ടി ചെലവഴിച്ച തുക എത്രയാണെന്ന് റോഡും ജില്ലയും തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഈ റോഡുകൾ പൊതുമരാമത്ത് ഏറ്റെടുക്കുന്നതിന് ആരുടെ ഭാഗത്ത് നിന്നാണ് ശിപാർശ ഉണ്ടായതെന്ന് റോഡ് തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിന് ഇനി ഏതെല്ലാം റോഡുകളാണ് പരിഗണനയിൽ ഉള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?
പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് നിര്‍മ്മാണ പുരോഗതി
2988.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ക്കൂടി കടന്നുപോകുന്ന പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ; മേല്‍ പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
മലയോര ഹൈവേക്ക് വനഭൂമി
2989.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹൈവേയുമായി ബന്ധപ്പെട്ട്‌ വനഭൂമി വിട്ടുകിട്ടാനായി എത്ര അപേക്ഷകളാണ് പരിവേഷ് പോർട്ടലിൽ സമർപ്പിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
അപേക്ഷകളുടെ പ്രൊപ്പോസൽ നമ്പറും റീച്ചിന്റെ പേരും നിലവിലെ സ്ഥിതിയും അറിയിക്കാമോ;
( സി )
മലയോര ഹൈവേക്ക് മൊത്തം എത്ര ഏക്കർ വനഭൂമിയാണ് വിട്ടുകിട്ടേണ്ടത്; വ്യക്തമാക്കാമോ;
( ഡി )
വിട്ടുകിട്ടേണ്ട വന ഭൂമിയുടെ റീച്ച് അടിസ്ഥാനത്തിലുള്ള കണക്കുകൾ നൽകാമോ;
( ഇ )
വനഭൂമി വിട്ടുകിട്ടാത്തതുകൊണ്ട് ഏതെങ്കിലും ടെണ്ടർ ഫോർ ക്ലോസ് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഫോർ ക്ലോസ് ചെയ്ത റീച്ചിന്റെ പേര്, കോൺട്രാക്ടറുടെ പേര്, ടെണ്ടർ തുക, ഫോർ ക്ലോസ്‌ ചെയ്ത തുക എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശം അറിയിക്കാമോ?
ബി.എം. & ബി.സി. നിലവാരത്തിലുള്ള മരാമത്ത് റോഡുകള്‍
2990.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ മൊത്തം പൊതുമരാമത്ത് റോഡുകളുടെ നീളം, ബി.എം. & ബി.സി. (ബിറ്റുമിനസ് മെക്കാഡം & ബിറ്റുമിനസ് കോൺക്രീറ്റ്) നിലവാരത്തിലുള്ള റോഡുകളുടെ നീളം എന്നിവ ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ബി. എം. & ബി. സി. നിലവാരത്തിലേയ്ക്കുയര്‍ത്തിയ പൊതുമരാമത്ത് റോഡുകളുടെ വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ?
കടുത്തുരുത്തി വടക്കുംകൂര്‍ ബൈപ്പാസ് പദ്ധതി
2991.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2009-ൽ ഭരണാനുമതി ലഭിച്ച കടുത്തുരുത്തി വടക്കുംകൂർ ബൈപ്പാസ് പദ്ധതിക്ക് ഷെഡ്യൂൾ നിരക്കുകളിലും സ്ഥലവിലകളിലും ഉണ്ടായ ഗണ്യമായ വർധനവ് കണക്കിലെടുത്ത് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി പുതുക്കി ലഭ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പുതുക്കിയ അലൈൻമെന്റ് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അംഗീകാരം ലഭ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;
( സി )
പുതിയ അലൈൻമെന്റിന്റെ പശ്ചാത്തലത്തിൽ ഈ പദ്ധതിയുടെ പേര് കടുത്തുരുത്തി ടൗൺ കണക്റ്റിംഗ് റോഡ് വികസന പദ്ധതി എന്നാക്കി മാറ്റുന്നത് പരിഗണനയിലുണ്ടോ; ഇതുമായി ബന്ധപ്പെട്ട നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പുതുക്കിയ അലൈൻമെന്റ് അംഗീകരിച്ച് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി പുതുക്കി ലഭ്യമാക്കി പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
ആലുവ-മൂന്നാർ രാജപാതയുടെ പുനർനിർമ്മാണം
2992.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ-മൂന്നാർ രാജപാതയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികളെന്തെന്ന് വ്യക്തമാക്കാമോ;
( ബി )
ആലുവ-മൂന്നാർ രാജപാതയുടെ പുനർനിർമ്മാണം അടിയന്തരമായി ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
അപകടരഹിതവും സുരക്ഷിതവുമായ റോഡ് നിർമ്മാണം
2993.
ശ്രീ ജി എസ് ജയലാൽ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ റോഡിന്റെ ഘടനയും സ്ഥലത്തിന്റെ സ്വഭാവവും അപകടസാധ്യതകളും വിലയിരുത്തിയശേഷം അപകടരഹിതവും സുരക്ഷിതവുമായ റോഡ് നിർമ്മാണത്തിനുള്ള സാദ്ധ്യതകൾ പരിശോധനാവിധേയമാക്കുമോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ പ്രധാന റോഡുകളിൽ പ്രതിദിനം ഉണ്ടാകുന്ന മാറ്റങ്ങൾ, പുതിയതായി രൂപപ്പെടുന്ന കവലകൾ, റോഡ് കയ്യേറ്റങ്ങൾ, വാഹന സാന്ദ്രതയിലുണ്ടാകുന്ന മാറ്റം എന്നിവ ഓരോ പ്രാവശ്യവും റോഡ് പുനർനിർമ്മാണം നടത്തുന്ന സാഹചര്യത്തിൽ പരിഗണിക്കാറുണ്ടോ; വിശദീകരിക്കുമോ;
( സി )
റോഡുകളിൽ അപകടമരണം സംഭവിക്കുന്നവരിൽ കാൽനട യാത്രക്കാരുടെയും സൈക്കിൾ യാത്രക്കാരുടെയും എണ്ണം വളരെ കൂടുതലുള്ള സാഹചര്യത്തിൽ എല്ലാ പ്രധാന റോഡുകളോടും അനുബന്ധിച്ച് അവർക്കായി പ്രത്യേക സുരക്ഷിത പാത നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കുമോ; വിശദമാക്കുമോ?
എം.സി. റോഡിലെ പെരുമ്പാവൂർ മണ്ഡലത്തിൽ അനുഭവപ്പെടുന്ന ഗതാഗത തിരക്കും അനധികൃത കയ്യേറ്റങ്ങളും
2994.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എം.സി.റോഡിന്റെ പെരുമ്പാവൂർ മണ്ഡലത്തിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ അതീവ ഗതാഗത തിരക്ക് അനുഭവപ്പെടുന്നതും, വാഹനങ്ങൾ മണിക്കൂറുകളോളം ബ്ലോക്കിൽ കുടുങ്ങിക്കിടക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ ഇരുവശങ്ങളിലും അനധികൃത കയ്യേറ്റങ്ങൾ നടന്നതിന്റെ ഫലമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യം പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?
പാലക്കാട് -കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ
2995.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് -കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ എൻട്രി, എക്സിറ്റ് പോയിന്റുകൾ എവിടെയെല്ലാമാണെന്ന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത റോഡിന്റെ പ്രവൃത്തി ആരംഭിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങൾ എന്തെല്ലാമാണെന്നും പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാൻ സാധിക്കുമെന്നും വ്യക്തമാക്കുമോ?
തൊടുപുഴ മണ്ഡലത്തിലെ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍
2996.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഭരണാനുമതി നല്‍കിയ പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതൊക്കെയാണ്; ഇതില്‍ ഏതൊക്കെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
നബാര്‍ഡ്, സി. ആര്‍. എഫ്. (സെൻട്രൽ റോഡ് ഫണ്ട്), ശബരിമല പാക്കേജുകളില്‍ ഉള്‍പ്പെടുത്തി ഏതെങ്കിലും റോഡ് നിര്‍മ്മാണ പ്രവൃത്തിക്ക് കഴിഞ്ഞ അ‍ഞ്ചുവര്‍ഷത്തിനിടയില്‍ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി
2997.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുമരാമത്ത് വകുപ്പ് മാന്വലിലെ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, ഗുണനിലവാര നിയന്ത്രണ സംവിധാനം ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ;
( സി )
ഗുണനിലവാര നിയന്ത്രണങ്ങളുടെ വിശദാംശം ദർഘാസ് രേഖകളിൽ ഉൾപ്പെടുത്തുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
പാനൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട നിർമ്മാണം
2998.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാനൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന്റെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തികള്‍ക്കായി സമര്‍പ്പിച്ച 2.5 കോടി രൂപയുടെ അടങ്കലിന്റെ നിലവിലുളള സ്ഥിതി വിശദമാക്കാമോ;
( സി )
പ്രസ്തുത അടങ്കല്‍ പ്രകാരമുള്ള തുക അനുവദിച്ച് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
ഗവ. പോളിടെക്നിക്കിന് അനുവദിച്ച കെട്ടിടത്തിന്റെ നിർമ്മാണം
2999.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ഗവ. പോളിടെക്നിക്കിന് പുതിയതായി അനുവദിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവ‍ൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തി ആരംഭിച്ചതെന്നാണെന്ന് വിശദമാക്കാമോ?
ഞാറക്കല്‍ ഫിഷറീസ് യു.പി. സ്കൂള്‍ കെട്ടിട നിര്‍മ്മാണം
3000.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയ വൈപ്പിന്‍ മണ്ഡലത്തിലെ ഞാറക്കല്‍ ഫിഷറീസ് യു.പി. സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
പ്രവൃത്തി ആരംഭിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് പൂര്‍ത്തീകരിക്കേണ്ടതായിട്ടുള്ളതെന്ന് വിശദമാക്കാമോ?
കായംകുളം മണ്ഡലത്തിലെ മരാമത്ത് പ്രവൃത്തികള്‍
3001.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ കായംകുളം മണ്ഡലത്തില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം വഴി അനുവദിച്ച പ്രവൃത്തികള്‍, അനുവദിച്ച തുക, പ്രവൃത്തികളുടെ നിലവിലുള്ള പുരോഗതി എന്നിവ വിശദമാക്കാമോ?
ചേലേബ്ര കുടുംബാരോഗ്യകേന്ദ്രത്തിന് കെട്ടിട നിര്‍മ്മാണാനുമതി
3002.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളളിക്കുന്ന് മണ്ഡലത്തിലെ ചേലേബ്ര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാങ്കേതിക അനുമതി നല്‍കിയിട്ടുണ്ടോ; നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ സാങ്കേതിക അനുമതി സമയബന്ധിതമായി അനുവദിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
ഒറ്റപ്പാലം കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം
3003.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
23.33 കോടി രൂപ അനുവദിച്ചിട്ടുള്ള ഒറ്റപ്പാലം കോടതി സമുച്ചയം പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണ് ഉള്ളതെന്നും പ്രസ്തുത പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എന്നത്തേക്ക് എഗ്രിമെന്റ് വയ്ക്കുവാന്‍ സാധിക്കുമെന്നുമുള്ള വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
പീപ്പിള്‍സ് റസ്റ്റ് ഹൗസ്
3004.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പീപ്പിള്‍സ് റസ്റ്റ് ഹൗസ് പദ്ധതി ആരംഭിച്ചതിനുശേഷം വടകര റസ്റ്റ് ഹൗസില്‍ നിന്നും ലഭിച്ച വരുമാനം എത്രയാണെന്ന് അറിയിക്കമോ;
( ബി )
പീപ്പിള്‍സ് റസ്റ്റ് ഹൗസ് പദ്ധതി ആരംഭിച്ചതിനുശേഷം സംസ്ഥാന വ്യാപകമായി സര്‍ക്കാരിന് ലഭിച്ച വരുമാനം എത്രയെന്ന് അറിയിക്കാമോ?
തരൂർ മണ്ഡലത്തിൽ പൊതുമരാമത്ത് പദ്ധതികൾ
3005.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2025 കാലയളവിൽ തരൂർ മണ്ഡലത്തിൽ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിൽ എത്ര രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്; ആകെ എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
അരൂര്‍ മണ്ഡലത്തിലെ മരാമത്ത് പ്രവൃത്തികള്‍
3006.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് കീഴില്‍ അരൂര്‍ മണ്ഡലത്തില്‍ അനുമതി ലഭിച്ചതും എസ്റ്റിമേറ്റ് സമര്‍പ്പിച്ചതുമായ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഇനിയും ഭരണാനുമതി ലഭിക്കാനുളളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് സാങ്കേതികാനുമതി ലഭിക്കാത്തതെന്ന് വിശദമാക്കാമോ;
( സി )
സാങ്കേതികാനുമതി ലഭിച്ച ഏതെല്ലാം പ്രവൃത്തികൾക്കാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനുളളതെന്നും വിശദമാക്കാമോ?
കൊല്ലം മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍
3007.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊല്ലം മണ്ഡലത്തില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനു കീഴില്‍ പദ്ധതി പദ്ധതിയേതര വിഭാഗങ്ങളിലായി ഭരണാനുമതി ലഭിച്ചതും നടപ്പിലാക്കി വരുന്നതുമായ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ?
പേരാമ്പ്ര മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍
3008.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ നാളിതുവരെ പേരാമ്പ്ര മണ്ഡലത്തില്‍ പൊതുമരാമത്തു വകുപ്പിന്റെ കെട്ടിടം വിഭാഗത്തില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍, എസ്റ്റിമേറ്റ് തുക എന്നിവ വ്യക്തമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
ഒറ്റപ്പാലം മണ്ഡലത്തിലെ ഗവ. എം.എന്‍ കെ.എം.എച്ച്.എസ്.എസ്. കെട്ടിട നിര്‍മ്മാണം
3009.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-26 വര്‍ഷത്തെ പൊതുവിദ്യാഭ്യാസ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ച് ഉത്തരവായതും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് നിര്‍വ്വഹണ ചുമതലയുള്ളതുമായ ഒറ്റപ്പാലം മണ്ഡലത്തിലെ ഗവ. എം.എന്‍ കെ.എം.എച്ച്.എസ്.എസ്. കെട്ടിട നിര്‍മ്മാണ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
പാലാ ആർ.ഡി.ഒ. ഓഫീസ് കോംപ്ലക്സ് നിർമ്മാണം
3010.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ ആർ.ഡി.ഒ. ഓഫീസ് കോംപ്ലക്സ് നിര്‍മ്മാണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത നിര്‍മ്മാണത്തിന് നിലവില്‍ തടസ്സങ്ങളുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
പുതുക്കാട് റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണം
3011.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ പുതുക്കാട് റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( സി )
നെല്ലായി- ആലത്തൂര്‍, നന്തിക്കര റെയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
ചെടിയാലക്കടവ് പാലം നിർമ്മാണം
3012.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ ചെടിയാലക്കടവ് പാലത്തിന്റെ നിർമ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കേണ്ട വിഷയത്തിൽ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
തരൂർ മണ്ഡലത്തിൽ പൊതുമരാമത്ത് (പാലങ്ങൾ) വിഭാഗം അനുവദിച്ച പദ്ധതികൾ
3013.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2025 വരെയുള്ള കാലയളവിൽ തരൂർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് (പാലങ്ങൾ) വിഭാഗം മുഖേന എത്ര തുകയാണ് വിവിധ പദ്ധതികൾക്കായി അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ മേല്‍പ്പാലങ്ങളുടെ നിലവിലെ സ്ഥിതി
3014.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ ഏതെല്ലാം ഫ്ലെെ ഓവറുകള്‍ക്കാണ് നിലവില്‍ നിർമാണാനുമതി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മേല്‍പ്പാലങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
മ​ഞ്ചേശ്വരം മണ്ഡലത്തിലെ പാലങ്ങളുടെ പ്രവൃത്തികള്‍
3015.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മ​ഞ്ചേശ്വരം മണ്ഡലത്തിൽ നടപ്പിലാക്കുന്ന പാലം പ്രവൃത്തികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ എപ്പോൾ തുടങ്ങിയെന്നും എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്നും വിശദമാക്കാമോ?
ബ്ലാവനക്കടവ്, മണികണ്ഠന്‍ചാല്‍ പാലങ്ങളുടെ നിര്‍മ്മാണം
3016.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ബ്ലാവനക്കടവ്, മണികണ്ഠന്‍ചാല്‍ പാലങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച് രണ്ട് പാലങ്ങളുടെയും നിര്‍മ്മാണം ഉടനടി ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
കുട്ടനാട്ടിലെ കോതാറത്തോടു പാലത്തിന്റെ ടെൻഡർ നടപടികൾ
3017.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ കോതാറത്തോടു പാലത്തിന്റെ ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ സ്വീകരിച്ചു വരുന്ന നടപടികൾ വ്യക്തമാക്കുമോ;
( ബി )
ഡിസൈൻ വിഭാഗത്തിൽ ഉൾപ്പെടെ വലിയ കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ടെൻഡർ ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
മണ്ണാർക്കാട് മണ്ഡലത്തിലെ കണ്ണംകുണ്ട് കടവ് പാലം നിർമ്മാണം
3018.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1414.30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച മണ്ണാർക്കാട് മണ്ഡലത്തിലെ കണ്ണംകുണ്ട് കടവ് പാലം നിർമ്മാണത്തിന്റെ തുടർനടപടികൾക്ക് വേണ്ടി വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
സാങ്കേതിക നടപടിക്രമങ്ങളും ടെൻഡർ നടപടികളും പൂർത്തിയാക്കി പാലം നിർമ്മാണം എപ്പോൾ ആരംഭിക്കാൻ സാധിക്കുമെന്ന് അറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ?
കുട്ടനാട്ടിലെ പാലങ്ങളുടെ നിർമ്മാണം
3019.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പുരോഗതി വ്യക്തമാക്കുമോ;
( ബി )
ഓരോ പാലങ്ങളുടെയും നിലവിലെ സ്ഥിതി എന്തെന്ന് വിശദമാക്കാമോ;
( സി )
ഇത്തരം പ്രവൃത്തികളുടെ ടെൻഡർ നടപടി വരെയുള്ള കാര്യങ്ങളിലെ കുറ്റകരമായ കാലതാമസം ഒഴിവാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ഡി )
കുട്ടനാട്ടിലെ പാലങ്ങളുടെ നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് എന്തൊക്കെ പുതിയ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
മഞ്ചേശ്വരം മണ്ഡലത്തിലെ റെയിൽവേ മേൽപാലങ്ങളുടെ പ്രവൃത്തികള്‍
3020.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ നടപ്പിലാക്കുന്ന റെയിൽവേ മേൽപാലങ്ങളുടെ പ്രവൃത്തികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
അവ ഓരോന്നിന്റെയും നിലവിലെ പ്രവർത്തന പുരോഗതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ എപ്പോൾ തുടങ്ങി എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ?
അരുവിക്കര മണ്ഡലത്തിലെ പാലങ്ങളുടെ നിർമ്മാണ പുരോഗതി
3021.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പാലങ്ങളുടെ നിർവ്വഹണ പുരോഗതി വ്യക്തമാക്കുമോ; ഇവയുടെ പൂർത്തീകരണ കാലയളവ് സംബന്ധിച്ച വിവരങ്ങൾ അറിയിക്കുമോ?
അഴീക്കോട് - മുനമ്പം പാലത്തിന്റെ പൂര്‍ത്തീകരിച്ചിട്ടുള്ള പ്രവൃത്തികള്‍
3022.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നിന്നും 154.625 കോടി രൂപയുടെ സാമ്പത്തിക അനുമതിയും 16.12.2021 -ന് 143.15 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭ്യമായിട്ടുള്ള അഴീക്കോട്- മുനമ്പം പാലത്തിന്റെ പൂര്‍ത്തീകരിച്ചിട്ടുള്ള പ്രവൃത്തികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പാലത്തിനായി ഏറ്റെടുക്കുന്ന പള്ളിപ്പുറം പഞ്ചായത്ത് വാങ്ങിയ സ്ഥലത്തിനും അവിടെയുള്ള കെട്ടിടത്തിനും നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( സി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ പാലം നിർമ്മാണം
3023.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പാലത്തിന്റെ അപ്രോച്ച് റോഡിനായിട്ടുളള ഭൂമി ഏറ്റെടുക്കൽ നടപടി അവസാനഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പാലം നിർമ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
ബാലുശ്ശേരി മണ്ഡലത്തില്‍ നിര്‍മ്മാണത്തിലുളള പാലങ്ങള്‍
3024.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ എത്ര പാലങ്ങളാണ് നിര്‍മ്മാണത്തിലുളളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലങ്ങളുടെ പ്രവൃത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
എസ്.എൽ.ആർ. ജീവനക്കാർക്ക് വർക്കർ ഗ്രേഡ് II തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം
3025.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിലെ എസ്.എൽ.ആർ. ജീവനക്കാര്‍ക്ക് വർക്കർ ഗ്രേഡ് II തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകുന്നത് സംബന്ധിച്ച 34089/ബി1/2014/പി.ഡബ്ല്യു.ഡി. നമ്പര്‍ ഫയലിന്റെ നിലവിലെ സ്ഥിതി എന്തെന്നറിയിക്കാമോ;
( ബി )
പ്രസ്തുത തസ്തികയിൽ 11 വർഷം സേവനം പൂർത്തിയാക്കിയ ടി ജീവനക്കാർക്ക് പ്രൊമോഷൻ നൽകുന്നതിൽ നിലവിലുള്ള സാങ്കേതികതടസ്സങ്ങൾ എന്തെല്ലാമെന്ന് അറിയിക്കാമോ;
( സി )
സമാന തസ്തികയിൽ സേവനം അനുഷ്ഠിച്ചിരുന്നവരെ 2011-16 കാലയളവിലെ സർക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ നടപടിക്രമങ്ങൾ അടിസ്ഥാനപ്പെടുത്തി ഉദ്യോഗക്കയറ്റം നൽകാൻ സാധിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട് നിലവിൽ സർക്കാരുമായി ഏതെങ്കിലും തരത്തിലുള്ള കേസുകൾ നിലവിലുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഇ )
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടി ജീവനക്കാര്‍ക്ക് വർക്കർ ഗ്രേഡ് II തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകുന്നത് എന്നത്തേക്ക് നടപ്പിലാക്കാൻ കഴിയുമെന്ന് അറിയിക്കാമോ?
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിനായി ബജറ്റില്‍ പ്രഖ്യാപിച്ച പ്രവൃത്തികള്‍
3026.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് അവതരിപ്പിച്ച ബജറ്റുകളില്‍ പ്രഖ്യാപിച്ച ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ മരാമത്ത് പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ; ഇവയില്‍ പൂര്‍ത്തീകരിച്ചവ, ഇനിയും അനുമതി ലഭിക്കാനുളളവ, പ്രവൃത്തി പുരോഗമിക്കുന്നവ എന്നിവ വിശദമാക്കാമോ?
കടമക്കുടി പഞ്ചായത്തിൽ 'വി' പാര്‍ക്ക് പദ്ധതി
3027.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തിലെ കടമക്കുടി പഞ്ചായത്തിൽ, കണ്ടെയ്നർ റോഡിലെ കോതാട് പാലത്തിന് താഴെയുള്ള ഭാഗം 'വി' പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിനായി നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി നാഷണല്‍ ഹൈവേ അതോറിറ്റിയുടെ നിരാക്ഷേപ പത്രം ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ നിരാക്ഷേപ പത്രം ലഭ്യമാകുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
ആലപ്പുഴ മണ്ഡലത്തിലെ മരാമത്ത് പ്രവൃത്തികള്‍
3028.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ ബജറ്റിൽ ഇരുപത് ശതമാനം തുക വകയിരുത്തിയതും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അനുവദിക്കപ്പെട്ടതുമായ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളില്‍ സാങ്കേതിക അനുമതി ലഭ്യമായ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും സാങ്കേതിക അനുമതി ലഭ്യമാകാത്ത പ്രവൃത്തികളില്‍ അത് ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാതിരിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഇവ പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കാമോ?
വൈപ്പിന്‍ മണ്ഡലത്തിലെ ബീച്ച് കോറിഡോര്‍ പദ്ധതി
3029.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ ബീച്ച് കോറിഡോര്‍ പദ്ധതി എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
കിഫ്ബി സഹായത്തോടെയുള്ള ബൈപ്പാസ് റോഡുകൾ
3030.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ലെ ബജറ്റിൽ കിഫ്ബി സഹായത്തോടെ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച ബൈപ്പാസ് റോഡുകൾ ഏതൊക്കെയാണ്; ഇതിൽ എത്ര ബൈപ്പാസുകളുടെ നിർമ്മാണം പൂർത്തിയാക്കി; അവ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ?
ആലപ്പുഴ മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍
3031.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആലപ്പുഴ മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് എത്ര പദ്ധതികൾ പൂര്‍ത്തീകരിച്ചുവെന്നും നിലവില്‍ എത്ര പദ്ധതി പ്രവൃത്തികൾ പുരോഗമിച്ച് വരുന്നുവെന്നും വിശദമാക്കാമോ?
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള താത്കാലിക നിയമനങ്ങൾ
3032.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ എത്ര താത്കാലിക നിയമനങ്ങൾ നടത്തിയിട്ടുണ്ട്; സ്ഥാപനം തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇതിൽ എത്ര നിയമനങ്ങളാണ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കിയതെന്നും മറ്റു നിയമനങ്ങൾ നടത്തിയ ഏജൻസി ഏതാണെന്നും വ്യക്തമാക്കാമോ;
( സി )
മേല്പറഞ്ഞ സ്ഥാപനങ്ങളിൽ ഈ കാലയളവിൽ എത്ര താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ; സ്ഥാപനം തിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
പതിനാറുങ്ങൽ-വെന്നിയൂർ ബൈപ്പാസ് നിർമ്മാണം
3033.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പതിനാറുങ്ങൽ-വെന്നിയൂർ ബൈപ്പാസ് നിർമ്മാണ നടപടികൾ ഏതു വരെയായെന്ന് വിശദമാക്കാമോ;
( ബി )
ഈ പദ്ധതിയുടെ ഡിസൈൻ, ഡി. പി. ആർ. എന്നിവയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഈ പദ്ധതിക്ക് കിഫ്ബി ബോർഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
ദേശീയപാത 66 തലപ്പാടി–ചെങ്കള റീച്ചിലെ പ്രവൃത്തികള്‍
3034.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66 തലപ്പാടി–ചെങ്കള റീച്ച് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പാതയോരങ്ങളിൽ നിന്ന് മുറിച്ച് മാറ്റപ്പെട്ട മരങ്ങൾക്ക് പകരമായി പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
പ്രസ്തുത റീച്ചിൽ മൊഗ്രാൽ, ഷിറിയ തുടങ്ങിയ നദികൾക്ക് കുറുകെ നിലവിലുള്ള പഴയ പാലങ്ങൾക്ക് പകരമായി പുതിയ പാലങ്ങൾ നിർമ്മിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
പൊതുമരാമത്ത് വകുപ്പിൽ നിന്നും എൻ .ഒ. സി.
3035.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈവശഭൂമിയുടെ അതിർത്തികളിലൂടെ പൊതുമരാമത്ത് റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെ എൻ. ഒ. സി. ലഭിക്കാത്തതുമൂലം അപേക്ഷകർക്ക് പട്ടയം ലഭിക്കാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട 30.09.2009ലെ 20541/സി3/2009/പൊ.മ.വ. നമ്പര്‍ സര്‍ക്കുലര്‍ പുനഃപരിശോധിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
അർഹതപ്പെട്ട എല്ലാവർക്കും പട്ടയം നൽകുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പ്രസ്തുത അപേക്ഷകർക്ക് പൊതുമരാമത്ത് വകുപ്പിന്റെ എൻ. ഒ. സി. ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
ലോകനാര്‍ക്കാവ് മ്യൂസിയം നിര്‍മ്മാണ പദ്ധതി
3036.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകനാര്‍ക്കാവ് മ്യൂസിയം നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുമെന്ന് വിശദമാക്കാമോ; പ്രവൃത്തിയുടെ ഭാഗമായി എന്തൊക്കെ ഘടകങ്ങളാണ് നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
മാവേലിക്കര മണ്ഡലത്തിലെ വള്ളികുന്നംചിറ ടൂറിസം പദ്ധതി
3037.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ വള്ളികുന്നംചിറ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ തല്‍സ്ഥിതി വിവരം ലഭ്യമാക്കാമോ?
സ്പൈസസ് യാത്രാപാതകൾ
3038.
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോളതലത്തിൽ സ്വീകാര്യത നേടിയ കേരളത്തിന്റെ പൈതൃക ടൂറിസം വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ സമ്പന്നമായ ചരിത്രവും സംസ്കാരവും വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്ന പൈതൃക ടൂറിസം പദ്ധതി കാസർഗോഡ് മുതൽ കൊല്ലം വരെ വിപുലീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
ആഗോള സമുദ്രവാണിജ്യത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും രജതപാതകളായ സ്പൈസസ് യാത്രാപാതകൾ വികസിപ്പിച്ച്, സ്പൈസസ് ജേർണീസ് സംഘടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇതിന്റെ ഭാഗമായി സ്പൈസസ് റൂട്ടുകളുടെ പാരമ്പര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് ഹെറിറ്റേജ് നെറ്റ്‌വർക്ക് പ്രാവർത്തികമാക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
പാലങ്ങളുടെ സൗന്ദര്യവല്‍ക്കരണം
3039.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂർ മണ്ഡലത്തിലെ പെരുമ്പളം, അരൂകുറ്റി പാലങ്ങൾക്ക് കീഴിൽ സൗന്ദര്യവൽക്കരണം നടത്തുന്നതിന് വിനോദസഞ്ചാര വകുപ്പിന് സമർപ്പിച്ച അപേക്ഷയിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
വര്‍ക്കല മണ്ഡലത്തില്‍ ടൂറിസം വകുപ്പിന്റെ പദ്ധതികള്‍
3040.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21-ലെ സര്‍ക്കാരിന്റെയും നിലവിലെ സര്‍ക്കാരിന്റെയും കാലയളവില്‍ വര്‍ക്കല മണ്ഡലത്തില്‍ ടൂറിസം വകുപ്പ് നടപ്പിലാക്കിയതും നടപ്പാക്കി വരുന്നതുമായ പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയ്ക്കുമായി അനുവദിച്ചിട്ടുളള തുക എത്ര വീതമാണെന്ന് വിശദമാക്കാമോ?
സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാന്‍ കഴിയുന്ന ടൂറിസം പദ്ധതികള്‍
3041.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. പി.പി. സുമോദ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാന്‍ കഴിയുന്ന ടൂറിസം പദ്ധതികളെക്കുറിച്ച് വിശദമായ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; നിലവില്‍ സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിച്ചുവരുന്ന പ്രധാന ടൂറിസം പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ; പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പീച്ചി ഡാം പരിസരത്ത് സ്വകാര്യ മേഖലക്ക് അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ ഏതൊക്കെയാണ്;
( സി )
സ്വകാര്യ നിക്ഷേപകരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
( ഡി )
പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് ഈ പി. പി .പി. (പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ) പദ്ധതിയില്‍ പങ്കാളിത്തമുണ്ടോ; വിശദമാക്കാമോ?
തീർത്ഥാടക ടൂറിസം പദ്ധതികൾ
3042.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീർത്ഥാടന കേന്ദ്രങ്ങളെയും സാംസ്ക്കാരിക കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ടൂറിസം പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ടോ; അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് കേന്ദ്രസഹായം ലഭിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
കേന്ദ്രസഹായത്തോടെ കൂടുതൽ തീർത്ഥാടക ടൂറിസം പദ്ധതികൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
മലബാര്‍ മേഖലയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ഈ പദ്ധതി വിപുലീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ടുറിസ്റ്റ് ഡസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതി
3043.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധാരാളം ടുറിസ്റ്റുകള്‍ എത്തുന്നതും പാലാ മണ്ഡലത്തിലെ പ്രദേശങ്ങളുമായ അയ്യമ്പാറ, കൈയ്യൂര്‍ നാടുകാണി, കുറിഞ്ഞി കൂമ്പന്‍മല, മാര്‍മല അരുവി, ചേനമല, മൂന്നിലവ് പഞ്ചായത്ത് എരുമാപ്രയിലെ തേയില പാറ, ചൂതുപാറ മുതലായ ടൂറിസം കേന്ദ്രങ്ങളിൽ ടേക് എ ബ്രേക്ക് പദ്ധതി പ്രകാരം നിര്‍മ്മിച്ചിട്ടുള്ള വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ മാതൃകയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ടുറിസം ഡസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ? വിശദമാക്കാമോ ?
ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി
3044.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിയ്ക്കായി ടൂറിസം വകുപ്പ് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ചിമ്മിനി ഡാം മേഖലയില്‍ വിനോദസഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ടൂറിസം വകുപ്പ് നടപടി സ്വീകരിക്കുമോ?
താത്കാലിക നിയമനങ്ങൾ
3045.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻസർക്കാരിന്റെ കാലം മുതൽ നാളിതുവരെ വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ എത്ര താത്കാലിക നിയമനങ്ങൾ നടത്തിയിട്ടുണ്ട്; സ്ഥാപനം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതിൽ എത്ര നിയമനങ്ങളാണ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കിയതെന്നും മറ്റു നിയമനങ്ങൾ നടത്തിയ ഏജൻസി ഏതാണെന്നും വ്യക്തമാക്കുമോ;
( സി )
മേല്പറഞ്ഞ സ്ഥാപനങ്ങളിൽ ഈ കാലയളവിൽ എത്ര താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ; സ്ഥാപനം തിരിച്ച് വിശദാംശം ലഭ്യമാക്കുമോ?
മഞ്ചേരി മണ്ഡലത്തിലെ ടൂറിസം പദ്ധതികൾ
3046.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ നാളിതുവരെ മഞ്ചേരി മണ്ഡലത്തിൽ ടൂറിസം വകുപ്പ് നടപ്പിലാക്കിയ പദ്ധതികൾ എന്തൊക്കെയാണെന്ന വിശദാംശം ലഭ്യമാക്കാമോ;
( ബി )
മഞ്ചേരി ചെരണി പാർക്കിന്റെ ടൂറിസം പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതി എപ്പോൾ പൂർത്തിയാക്കാൻ കഴിയും എന്ന് വിശദമാക്കാമോ;
( സി )
മഞ്ചേരി ചെരണി പാർക്കിൽ ടൂറിസം വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
മഞ്ചേരി മണ്ഡലത്തിൽ ടൂറിസം പദ്ധതികൾക്കായി 2021 മുതൽ നാളിതുവരെ എത്ര തുക ചെലവഴിച്ചു എന്നും അവ ഏതൊക്കെ പദ്ധതികൾക്ക് വേണ്ടിയാണെന്നും അതിൽ ഏതൊക്കെ പണി പൂർത്തിയായി എന്നും വിശദമാക്കാമോ;
( ഇ )
2021 മുതൽ നാളിതുവരെ മഞ്ചേരി മണ്ഡലത്തിൽ ടൂറിസം പദ്ധതികൾക്കായി നൽകിയ ഭരണാനുമതിയും അനുവദിച്ച തുകയും വർഷം തിരിച്ച് കണക്കുകൾ സഹിതം ലഭ്യമാക്കാമോ?
മണലൂര്‍ മണ്ഡലത്തിലെ ഏനാമാവ് നെഹ്റു പാര്‍ക്കില്‍ അതിഥികള്‍ക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍
3047.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിൽ തൃശ്ശൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏനാമാവ് നെഹ്റു പാര്‍ക്കിലെത്തുന്നവർക്ക് നിലവിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ വിശദമാക്കുമോ;
( ബി )
പാര്‍ക്കിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പാര്‍ക്കിൽ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ സംബന്ധിച്ച് വ്യക്തമാക്കാമോ?
കൊല്ലം ജില്ലയിലെ ടൂറിസം പദ്ധതികള്‍
3048.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൊല്ലം ജില്ലയില്‍ ടൂറിസം വകുപ്പിന്റെ പ്ലാന്‍-നോൺപ്ലാന്‍ ഫണ്ട് വിനിയോഗിച്ചും കിഫ്ബി ഫണ്ട് വിനിയോഗിച്ചും നടപ്പിലാക്കുന്നതിന് അനുമതി നല്‍കിയതും നിര്‍വ്വഹണം പുരോഗമിച്ച് വരുന്നതുമായ വിവിധ പദ്ധതികള്‍ ഏതെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ?
അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ച്
3049.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒട്ടേറെ സഞ്ചാരികൾ ദിനവും എത്തുന്ന കൈപ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ചിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി സമർപ്പിച്ച അഞ്ചു കോടി രൂപയുടെ ഭരണാനുമതിയപേക്ഷയിൽ (ഫയൽ നമ്പർ G2-558-2025 കമ്പ്യൂട്ടർ നമ്പർ 3324863) അടിയന്തര തീരുമാനമെടുക്കുന്നതിനും ഭരണാനുമതി ലഭ്യമാക്കുന്നതിനും പ്രവൃത്തി പൂർത്തീകരിക്കുന്നതിനുമായി കൈക്കൊണ്ടിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ;
( ബി )
സ്പോർട്സ് ടൂറിസവുമായി ബന്ധപ്പെട്ട് ഒട്ടനവധി സാധ്യതകൾ അഴീക്കോട് മുനക്കൽ ബീച്ചിൽ ഉണ്ടെന്നത് പരിഗണിച്ച് ആയത് നടപ്പിലാക്കുന്നതിനായി വകുപ്പ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
ഈരാറ്റിന്‍പുറം ടൂറിസം പദ്ധതി
3050.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ ഈരാറ്റിന്‍പുറം ടൂറിസം പദ്ധതിയ്ക്ക് എത്ര തുകയുടെ ഭരണാനുമതിയാണ് ലഭിച്ചതെന്നും ആയതിനായി നാളിതുവരെ എത്ര തുകയാണ് വിനിയോഗിച്ചതെന്നും വെളിപ്പെടുത്തുമോ?
വടകര നിയോജക മണ്ഡലത്തിലെ ടൂറിസം പദ്ധതികൾ
3051.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര നിയോജക മണ്ഡലത്തിലെ വെള്ളിയാങ്കല്ല്, മിനി ഗോവ എന്നിവിടങ്ങളിൽ ടൂറിസം പദ്ധതികൾ നടപ്പിലാക്കുന്നതിനായി ടൂറിസം വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഈ പദ്ധതികൾക്കായി വകുപ്പ് വിശദമായ പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ടോ; ഓരോ പദ്ധതിക്കുമായി എത്ര രൂപ വീതം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്; വ്യക്തമാക്കാമോ;
( സി )
മിനി ഗോവ ടൂറിസം പദ്ധതിയും വെള്ളിയാങ്കല്ല് ടൂറിസം പദ്ധതിയും നടപ്പിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ?
വ്ലാത്താങ്കര ദേവാലയത്തിലെ തീര്‍ത്ഥാടന ടൂറിസം പദ്ധതി
3052.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര വ്ലാത്താങ്കര ദേവാലയത്തിലെ തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
ചങ്ങനാശ്ശേരി മണ്ഡലത്തിലെ ടൂറിസം പദ്ധതികള്‍
3053.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ടൂറിസം വകുപ്പ് മുഖേന നടപ്പിലാക്കിയ പദ്ധതികള്‍ വിശദമാക്കുമോ?
വിനോദ സഞ്ചാരമേഖലയുടെ വളർച്ച
3054.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. ആന്റണി ജോൺ
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് ഏറെ ഗുണകരമാകുന്ന വൻകിട-ചെറുകിട റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ആയുർവേദ തെറാപ്പി സെന്ററുകൾ എന്നിവ ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള നിലവിലെ നിയമങ്ങളും നിബന്ധനകളും പരിഷ്കരിക്കാൻ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
നിയമാനുസൃതം സംസ്ഥാനത്ത് നിലവിൽ ഇത്തരത്തിലുള്ള എത്ര വീതം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയിലൂടെ എത്ര തൊഴിലവസരങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുുത സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനും തൊഴിൽ സുരക്ഷയും ആരോഗ്യ ഇൻഷ്വറൻസ് സംരക്ഷണവും ഉറപ്പാക്കുന്നതിനും ആവശ്യമായ ഇടപെടൽ നടത്തുമോ; വ്യക്തമാക്കാമോ;
( ഡി )
സംരംഭം എന്ന നിലയിൽ പ്രസ്തുത സ്ഥാപനങ്ങൾ ആരംഭിക്കാൻ മുന്നോട്ടു വരുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുമോ?
പേരാമ്പ്ര മണ്ഡലത്തില്‍ വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കിയ പദ്ധതികള്‍
3055.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021-വരെയും 2021- മുതല്‍ നാളിതുവരെയും പേരാമ്പ്ര മണ്ഡലത്തില്‍ വിനോദ സഞ്ചാര വകുപ്പ് ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് ഓരോ പദ്ധതിയുടെയും വിശദവിവരം സഹിതം വെളിപ്പെടുത്താമോ?
ചെങ്കല്‍ ശിവക്ഷേത്രത്തിലെ തീര്‍ത്ഥാടന ടൂറിസം പദ്ധതികള്‍
3056.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ചെങ്കല്‍ ശിവക്ഷേത്രത്തിൽ തീര്‍ത്ഥാടന ടൂറിസം പദ്ധതി പ്രകാരം ഭരണാനുമതി നല്‍കിയ പ്രവൃത്തിയുടെ നിലവിലെ അവസ്‌ഥ വിശദമാക്കാമോ?
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ വിനോദ സഞ്ചാര വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികള്‍
3057.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ 2021 മുതല്‍ നാളിതുവരെ വിനോദ സഞ്ചാര വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികളും ചെലവഴിച്ച തുകയും വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
അഴീക്കോട് മണ്ഡലത്തില്‍ ടൂറിസം വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍
3058.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2021-26 കാലത്ത് നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ;
( ബി )
ടി പദ്ധതികളിൽ പൂര്‍ത്തീകരിച്ചവ, പുരോഗമിക്കുന്നവ, ആരംഭിക്കേണ്ടവ എന്നിങ്ങനെ തരം തിരിച്ചുള്ള വിവരങ്ങൾ ചെലവ് തുക ഉള്‍പ്പെടെ വിശദമാക്കി നല്‍കുമോ?
മങ്ങാട്ടുപാറയിലെ ടൂറിസം പദ്ധതി
3059.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിലെ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മങ്ങാട്ടുപാറയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ടൂറിസം പദ്ധതിയുടെ വിശദാംശം അറിയിക്കുമോ?
ടൂറിസം പ്രദേശത്തെ അപകടകരമായ അവസ്ഥ
3060.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരവധി സഞ്ചാരികള്‍ ദിനംപ്രതി എത്തിച്ചേരുന്നതും പാലാ മണ്ഡലത്തിലെ പ്രദേശവുമായ ഇല്ലിക്കല്‍ കല്ലിലെ കുടക്കല്ലുകളില്‍ അപകടകരമായ രീതിയില്‍ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുള്ളത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിയമനങ്ങൾ
3061.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിൽ എത്ര സ്ഥിരം ജീവനക്കാരുണ്ട്; എത്ര താൽക്കാലിക ജീവനക്കാരുണ്ട്; തസ്തിക തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ സ്ഥാപനത്തിലെ ജീവനക്കാരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ, പി.എഫ്. വിഹിതം എന്നീ ഇനങ്ങളിൽ നിലവിൽ എത്ര തുക കുടിശ്ശിക ഉണ്ട്; വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാർക്ക് തസ്തികയിൽ നിയമനത്തിനായി നിലവിൽ പരസ്യം നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ; നിയമന രീതി, ശമ്പള സ്കെയിൽ, വെബ്സൈറ്റ് വിലാസം എന്നിവ ഉൾപ്പെടുത്താതെ പരസ്യം നൽകിയതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
ടി ഇൻസ്റ്റിറ്റ്യൂട്ടിലെ നിയമനങ്ങൾ പി.എസ്.സി. മുഖേന നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
ഡാർക്ക് ടൂറിസം
3062.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദുരന്തസ്ഥലങ്ങൾ സന്ദർശിക്കുന്നതിനായുള്ള ഡാർക്ക് ടൂറിസം സംസ്ഥാനത്തും പ്രകടമാകുന്ന സാഹചര്യത്തിൽ പ്രസ്തുത സ്ഥലങ്ങളെ ടൂറിസം മാപ്പിൽ രേഖപ്പെടുത്തുന്നതിനും അവിടങ്ങളിലെ പവിത്രതയും സമാധാനവും നിലനിർത്തുന്നതിനുമായി പ്രത്യേക പ്രോട്ടോക്കോൾ ആവിഷ്കരിക്കുമോ; വിശദമാക്കുമോ;
( ബി )
ദുരന്തബാധിത ഇടങ്ങൾ സന്ദർശിക്കുന്നവരിൽ നിന്നും ലഭിച്ചേക്കാവുന്ന വരുമാനം അതാത് പ്രദേശത്തെ അതിജീവിതരുടെ പുനരധിവാസത്തിനായി മാറ്റിവയ്ക്കുന്നതിനായി നടപടിയെടുക്കുമോ; വിശദമാക്കുമോ;
( സി )
പെട്ടെന്ന് പ്രക്ഷുബ്ദമായേക്കാവുന്ന ഇത്തരം ഇടങ്ങളിൽ ഫോട്ടോഗ്രഫിയും വീഡിയോ ചിത്രീകരണവും നിയന്ത്രിക്കാൻ നിയമപരമായ ചട്ടക്കൂട് നിർമ്മിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.