UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
24.02.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


പട്ടികവർഗ്ഗ കുടുംബങ്ങളുടെ വീട് നിർമ്മാണം
2671.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ കുടുംബങ്ങള്‍ക്കുളള വീട് നിർമ്മാണം/പുനരുദ്ധാരണം, സ്മാർട്ട് പഠനമുറി നിർമ്മാണം എന്നിവ സ്വന്തമായി നടത്തുന്ന സമയത്ത് പ്രാദേശിക കോൺട്രാക്ടർമാർ ഇവരെ ബന്ധപ്പെട്ട് ധനസഹായം കൈപ്പറ്റിയ ശേഷം നിർമ്മാണം നടത്താത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിന് പരിഹാരമായി പ്രസ്തുത നിർമ്മാണ പ്രവൃത്തികൾ രജിസ്റ്റേഡ് സൊസൈറ്റികൾ മുഖാന്തരം നടപ്പിലാക്കുവാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
മണലൂർ മണ്ഡലത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നും ഭൂമിയ്ക്കായുള്ള അപേക്ഷകൾ
2672.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവില്‍ മണലൂർ മണ്ഡലത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നും ഭൂമിയ്ക്കായി എത്ര അപേക്ഷകൾ ലഭിച്ചെന്നും എത്ര പേർക്ക് ഭൂമി അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
മണ്ഡലത്തിൽ ഈ സർക്കാരിന്റെ കാലയളവില്‍ ഭവന രഹിതരായ എത്ര പട്ടികജാതി കുടുംബങ്ങൾക്ക് വീട് അനുവദിച്ചു എന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( സി )
അനുവദിച്ച വീടുകളില്‍ എത്ര വീടുകളുടെ നിർമ്മാണം ഇതുവരെ പൂർത്തീകരിച്ചെന്നും എത്ര വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നുവെന്നും അറിയിക്കാമോ?
വാമനപുരം മണ്ഡലത്തിലെ 'സേഫ്' പദ്ധതി
2673.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള വീട് മെയിന്റനന്‍സ് പദ്ധതിയായ 'സേഫ്' പദ്ധതി പ്രകാരം ഈ സര്‍ക്കാരിന്റെ കാലയളവില്‍ വാമനപുരം മണ്ഡലത്തില്‍ അനുവദിച്ച വീടുകളുടെ എണ്ണവും, ആയതിനായി ചെലവാക്കിയ തുകയും പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
ഒറ്റപ്പാലം മണ്ഡ‍ലത്തിലെ ഭൂരഹിത പുനരധിവാസ പദ്ധതി
2674.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം ഒറ്റപ്പാലം മണ്ഡലത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട എത്രപേർക്ക് നാളിതുവരെ ഭൂമി കണ്ടെത്തി വിതരണം ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?
കായംകുളം മണ്ഡലത്തിലെ പട്ടികജാതി പട്ടികവർഗ്ഗകുടുംബങ്ങൾക്ക് ഭൂമിവാങ്ങുന്നതിന് ധനസഹായം
2675.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ കായംകുളം മണ്ഡലത്തിൽ എത്ര പട്ടികജാതി പട്ടികവർഗ്ഗകുടുംബങ്ങൾക്കാണ് ഭൂമി വാങ്ങുന്നതിന് ധനസഹായം അനുവദിച്ചിട്ടുളളതെന്നും എത്ര രൂപയാണ് ഇതിനായി അനുവദിച്ചിരുന്നതെന്നും വിശദമാക്കാമോ; പഞ്ചായത്തുകൾ, നഗരസഭ തിരിച്ചുളള കണക്കുകൾ ലഭ്യമാണോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
മാവേലിക്കര മണ്ഡലത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭവന നിർമ്മാണം
2676.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഏത്ര കുടുംബങ്ങള്‍ക്ക് 2020-2021 മുതല്‍ ഇതുവരെ ഭവനനിര്‍മ്മാണത്തിനും, ഭൂരഹിതരായവര്‍ക്ക് ഭൂമി വാങ്ങുന്നതിനും തുക അനുവദിച്ചിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനം അടിസ്ഥാനത്തില്‍ വിശദമാക്കുമോ?
പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണം
2677.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണം, ഭവന പുനരുദ്ധാരണം എന്നിവയ്ക്ക് ധനസഹായം ലഭ്യമാക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
വീട് നിര്‍മ്മിക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങാന്‍ ധനസഹായ പദ്ധതി നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
പട്ടികജാതി വിഭാഗങ്ങളിലെ ദുർബല വിഭാഗങ്ങളുടെ സമഗ്ര വികസനം
2678.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഏറ്റവും ദുർബല വിഭാഗങ്ങളുടെ ആപേക്ഷിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് പ്രത്യേക കർമ്മ പദ്ധതികൾ നടപ്പിലാക്കേണ്ട സാഹചര്യം വിശകലന വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പട്ടികജാതി വിഭാഗത്തിലെ ദുർബല വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് 'ഹോം' എന്ന പേരിൽ നടപ്പിലാക്കുന്ന മൈക്രോ പ്ലാനിങ് പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ;
( സി )
ഏറ്റവും ദുർബല പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ഉപജീവന മാർഗ്ഗം ഉറപ്പാക്കുന്നതിനുവേണ്ടി കൃഷിഭൂമി വാങ്ങുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;
( ഡി )
ഈ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നടപ്പിലാക്കിയ വിവിധ തൊഴിലധിഷ്ഠിത പദ്ധതികളുടെ പുരോഗതി വിശദീകരിക്കുമോ;
( ഇ )
ഹോം പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രോജക്ടുകളുടെ പ്രവർത്തന പുരോഗതി കാലാനുസൃതമായ വിശകലനത്തിന് വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
കോതമംഗലം മണ്ഡലത്തിലെ ഐശ്വര്യഗ്രാമം പദ്ധതി
2679.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ഏതെല്ലാം ആദിവാസി ഉന്നതികളിലാണ് ഐശ്വര്യ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത് വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതി കൂടതല്‍ ഉന്നതികളില്‍ നടപ്പാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
വര്‍ക്കല മണ്ഡലത്തിലെ അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതി
2680.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവിലും നിലവിലെ സര്‍ക്കാരിന്റെ കാലയളവിലും വര്‍ക്കല മണ്ഡലത്തില്‍ അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര നഗറുകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഓരോ നഗറുകള്‍ക്കും അനുവദിച്ചിട്ടുള്ള തുകയെത്രയെന്നും, അവയുടെ നിലവിലെ പുരോഗതിയും വിശദമാക്കാമോ?
അംബേദ്കർ ഉന്നതി പദ്ധതി
2681.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കർ ഉന്നതി പദ്ധതി പ്രകാരം അനുവദിക്കുന്ന ഒരു കോടി രൂപയില്‍ ഉന്നതിയിലെ മെച്ചപ്പെടുത്തലിനായി എന്തെല്ലാം പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഉന്നതിയിലെ വീടുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം പ്രവർത്തനങ്ങളാണ് നടത്തപ്പെടുന്നതെന്ന് വിശദമാക്കുമോ?
കോട്ടക്കല്‍ മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം പദ്ധതി
2682.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് കോട്ടക്കൽ മണ്ഡലത്തിലെ എത്ര നഗറുകളെയാണ് അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
ഓരോ നഗറിനും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അറിയിക്കാമോ; നിലവില്‍ എത്ര നഗറുകളില്‍ പദ്ധതി പൂര്‍ത്തിയായെന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതി പൂര്‍ത്തീകരിക്കാത്ത നഗറുകളിലെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; ഏതെങ്കിലും പ്രവൃത്തികളില്‍ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ നിലവിലുണ്ടോ; പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
ആദിവാസി കുടുംബങ്ങളുടെ വനാവകാശ നിയമപ്രകാരമുളള പുനരധിവാസം
2683.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദിവാസി വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും വനാവകാശ നിയമപ്രകാരം ലഭിക്കേണ്ട ഭുമി അനുവദിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
തൃശ്ശൂര്‍ ജില്ലയിലെ അരേയ്ക്കാപ്പ്-വീരാങ്കുടി ആദിവാസി ഉന്നതിയില്‍ നിന്നും മാറി കോടശ്ശേരി വില്ലേജിലെ മാതംകോട് കുടില്‍കെട്ടി താമസിച്ചുവരുന്ന നാല്‍പ്പതിലധികം വരുന്ന കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( സി )
മുകുന്ദപുരം, ചാലക്കുടി താലൂക്കുകളില്‍ ഉള്‍പ്പെടുന്ന വിവിധ ഉന്നതികളില്‍ കാലങ്ങളായി താമസിച്ചുവരുന്ന മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും പട്ടയവും വനാവകാശ നിയമപ്രകാരമുള്ള ഭൂമിയും ലഭ്യമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലകളിലെ ഉന്നമനം
2684.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മലവേട്ടുവ ഉന്നതികളുടെ സമഗ്ര പുനരധിവാസത്തിനോ, വികസനത്തിനോ ഉള്ള പ്രത്യേകം പദ്ധതികള്‍ നിലവിലുണ്ടോ;വിശദമാക്കാമോ;
( ബി )
പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലകളിലെ ഉന്നമനത്തിനായി ഏതൊക്കെ പദ്ധതികളാണുള്ളതെന്ന് വ്യക്തമാക്കാമോ?
കല്ലൂട്ട്കുന്ന് ഉന്നതിയിലെ റോഡ് നിര്‍മ്മാണം
2685.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലൂട്ട് കുന്ന് ഉന്നതിയിലെ റോഡ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഉന്നതിയിലേയ്ക്ക് റോഡ് നിര്‍മ്മിക്കുവാന്‍ ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും പ്രസ്തുത ഏജന്‍സി നാളിതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( സി )
കല്ലൂട്ട് കുന്ന് കോളനിയിലേയ്ക്ക് റോഡ് നിര്‍മ്മിക്കന്നതിന് എന്താണ് തടസ്സമെന്നും റോഡ് നിര്‍മ്മിക്കുന്നതിന് ചുമതലപ്പെടുത്തിയ ഏജന്‍സി ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ?
മഞ്ചേശ്വരം മണ്ഡലത്തിലെ അംബേദ്കർ ഗ്രാമം പദ്ധതി
2686.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ മഞ്ചേശ്വരം മണ്ഡലത്തിൽ അംബേദ്കർ ഗ്രാമം പദ്ധതി മുഖേന നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ?
വനാവകാശ നിയമം
2687.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആദിവാസികൾക്ക് വനാവകാശ നിയമപ്രകാരം ഇതു വരെ എത്ര ഏക്കർ ഭൂമി വ്യക്തിഗത വനാവകാശമായി നൽകിയെന്ന് വ്യക്തമാക്കാമോ; അതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ഭൂരഹിതരായ പട്ടികവർഗ്ഗക്കാർക്ക് ഭൂമി വാങ്ങി നൽകുന്ന പദ്ധതിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ; ഇതിനായി കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിച്ച തുക എത്രയാണ്; വിശദാംശം ലഭ്യമാക്കാമോ;
( സി )
വനാവകാശ നിയമപ്രകാരം ഭൂമിക്ക് അർഹരായ എത്ര പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് നിലവിൽ രേഖകൾ ലഭ്യമാക്കിയിട്ടുണ്ട്; ഇതിൽ എത്ര അപേക്ഷകൾ തീർപ്പാക്കാൻ ബാക്കിയുണ്ട്; വനാവകാശ രേഖകൾ ലഭിച്ചിട്ടും ഭൂമി കൈവശം വെക്കാൻ കഴിയാത്ത എത്ര കുടുംബങ്ങൾ സംസ്ഥാനത്തുണ്ട്; ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
വനാവകാശ നിയമ പ്രകാരം ഏറനാട് മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചു; അവയില്‍ എത്ര ആളുകള്‍ക്ക് ഭൂമി കൈമാറി; ഇനിയും എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട്; വിശദാംശം നല്‍കുമോ?
ഉന്നത സർക്കാർ സർവീസുകളിൽ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രാതിനിധ്യം
2688.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എം. വിൻസെന്റ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിവില്‍ സര്‍വീസ് പോലെയുള്ള ഉന്നത സർക്കാർ സർവീസുകളിൽ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവരുടെ പ്രാതിനിധ്യം കുറവാണെന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളെ സിവില്‍ സര്‍വീസ് പോലുളള പരീക്ഷകളില്‍ വിജയം നേടാന്‍ പ്രാപ്തരാക്കുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സ്കൂൾ തലം മുതൽ തന്നെ കുട്ടികൾക്ക് ഇത്തരം പരീക്ഷകളിൽ പങ്കെടുക്കാൻ പ്രാപ്തമാക്കുന്ന സമഗ്രമായ കർമപദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുമോ; വ്യക്തമാക്കാമോ?
പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍
2689.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് ഓരോ വര്‍ഷവും പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്കോളര്‍ഷിപ്പ് പദ്ധതികളില്‍ അപേക്ഷകരുടെ എണ്ണം, അനുവദിച്ചവരുടെ എണ്ണം, അര്‍ഹതയുണ്ടായിട്ടും ലഭിക്കാതെ പോയവരുടെ എണ്ണം എന്നിവ വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്കോളര്‍ഷിപ്പ് പദ്ധതികളില്‍ ഓരോ വര്‍ഷവും വകയിരുത്തിയ തുക, അനുവദിച്ച തുക, ചെലവഴിച്ച തുക, ബാക്കിയായ തുക എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
അപേക്ഷകൾ സമയത്ത് പ്രോസസ് ചെയ്യാത്തതുമൂലം പല അപേക്ഷകര്‍ക്കും സ്കോളര്‍ഷിപ്പ് നഷ്ടമായ സാഹചര്യം ഈ കാലയളവില്‍ ഉണ്ടായിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏറ്റവും പരിഗണന അര്‍ഹിക്കുന്ന ഈ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് നഷ്ടപ്പെടാനിടയാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാര്‍ത്ഥികളുടെ സ്കോളർഷിപ്പുകള്‍
2690.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം മുടങ്ങിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ എത്ര കാലത്തെ കുടിശ്ശികയാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ?
സ്ക്രൈബ് ദുരുപയോഗം തടയാന്‍ നടപടി
2691.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ പഠന വൈകല്യങ്ങൾ ഇല്ലാത്ത കുട്ടികൾക്കും പത്താം ക്ലാസ് തലത്തിൽ വരെ സ്ക്രൈബ് ലഭിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിജസ്ഥിതി വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം അനർഹമായി സ്ക്രൈബ് സഹായം ലഭിച്ച വിദ്യാർത്ഥികൾ പ്ലസ് വൺ മുതൽ തുടർപഠനം നടത്തുമ്പോൾ പ്രസ്തുത സേവനം ലഭിക്കാത്തതിനാൽ കൊഴിഞ്ഞുപോക്ക് ധാരാളമായി സംഭവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ അർഹരായവർക്ക് മാത്രം സ്ക്രൈബ് അനുവദിക്കുന്നതിന് ഡി.എം.ഒ തലത്തിൽ തീരുമാനമെടുക്കുവാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
പ്രൈവറ്റ് അക്കോമഡേഷൻ വ്യവസ്ഥയിൽ താമസിക്കുന്ന വിദ്യാർത്ഥികൾ
2692.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രൈവറ്റ് അക്കോമഡേഷൻ വ്യവസ്ഥയിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് അനുവദിച്ചുവരുന്ന പ്രതിമാസ തുക വർദ്ധിപ്പിക്കുന്നതിന് നം.2/372/2022/എസ്.സി.എസ്.റ്റി. (കമ്പ്യൂട്ടര്‍ നം.9571408) ഫയലിൽ കൈക്കൊണ്ട നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
അക്കാദമിക് അലവൻസുകളുടെ വർദ്ധനവിനായി ആവശ്യമായ അധിക സാമ്പത്തിക ബാധ്യത നം.2/372/2022/എസ്.സി.എസ്.റ്റി. ഫയലിൽ കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശങ്ങളും ധനവകുപ്പിന്റെ അഭിപ്രായവും എന്താണ്; വിശദമാക്കാമോ;
( സി )
നം.2/372/2022/എസ്.സി.എസ്.റ്റി. (കമ്പ്യൂട്ടര്‍ നം.9571408) ഫയലിൽ പരാമർശിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട്, നിലവിൽ അനുവദിച്ചുവരുന്ന അക്കാദമിക് അലവൻസുകളുടെ നിരക്കുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് സമർപ്പിച്ച എസ്.സി.ഡി.ഡി./3401/2022-31 (എല്‍.ഡി.എന്‍. ബി.) നമ്പർ കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന ശിപാർശകൾ എന്തൊക്കെയാണെന്നും അവ നം.2/372/2022/എസ്.സി.എസ്.റ്റി. ഫയലിൽ പരിഗണിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( ഇ )
കോഴ്‌സ് അടിസ്ഥാനത്തിലും കോഴ്‌സ് ഗ്രൂപ്പ് അടിസ്ഥാനത്തിലും (രണ്ടു രീതിയിലും) പുതുക്കിയ നിരക്കുകൾ നിർദ്ദേശിക്കുന്ന സമഗ്ര പ്രൊപ്പോസൽ തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടോ; എങ്കിൽ അതിന്റെ നിലവിലെ സ്ഥിതി എന്താണ്; വ്യക്തമാക്കാമോ?
പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനപുരോഗതി
2693.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനപുരോഗതിയ്ക്ക് ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ നൂതന പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പുതിയ പദ്ധതികള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോയെന്ന് വിശദമാക്കാമോ?
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഉള്ള ഐ.ടി.സി.കള്‍
2694.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസര്‍ഗോഡ് ജില്ലയില്‍ എത്ര ഐ.ടി.സി.കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ ഏതൊക്കെ ഐ.ടി.സി.കള്‍ക്ക് സ്വന്തമായി കെട്ടിടം ഉണ്ടെന്നും അറിയിക്കാമോ;
( ബി )
ഓരോ ഐ.ടി.സി.കളിലും എന്തൊക്കെ കോഴ്സുകളാണ് ഉള്ളതെന്നും അറിയിക്കാമോ?
കാസര്‍ഗോഡ് ജില്ലയിലെ പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ എണ്ണം
2695.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിൽ കാസര്‍ഗോഡ് ജില്ലയില്‍ എത്ര പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവ എവിടെയാണെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിലെ താത്കാലിക നിയമനങ്ങൾ
2696.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ കരാർ/ദിവസ വേതന അടിസ്ഥാനത്തിൽ എത്ര താത്കാലിക നിയമനങ്ങൾ നടത്തിയിട്ടുണ്ട്; വിശദാംശം സ്ഥാപനം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഇതിൽ എത്ര നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കി; മറ്റു നിയമനങ്ങൾ ഉണ്ടെങ്കിൽ അത് നടത്തിയ ഏജൻസി ഏതാണെന്ന് വ്യക്തമാക്കുമോ;
( സി )
മേല്പറഞ്ഞ സ്ഥാപനങ്ങളിൽ പ്രസ്തുത കാലയളവിൽ എത്ര താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി; വിശദാംശം സ്ഥാപനം തിരിച്ച് ലഭ്യമാക്കുമോ?
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനവും തൊഴിലും
2697.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനവും തൊഴിലും ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ഇത്തരം നടപടികളുടെ ഭാഗമായി ഉണ്ടായിട്ടുളള നേട്ടങ്ങള്‍ വിശദമാക്കുമോ?
പട്ടികജാതി വികസനവകുപ്പിലെ പ്രവൃത്തി പഠന റിപ്പോര്‍ട്ട്
2698.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസനവകുപ്പില്‍ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പ്രവൃത്തി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രവൃത്തി പഠന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പട്ടികജാതി വികസന വകുപ്പിലെ പ്രവൃത്തി പഠനത്തിന്റെ അടിസ്ഥാനത്തില്‍ എത്ര എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികകളാണ് നിര്‍ത്തലാക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വകുപ്പിലെ നിശ്ചിത എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തിക നിര്‍ത്തലാക്കുന്നത് വകുപ്പിലെ എല്‍.ഡി. ടൈപ്പിസ്റ്റ്, യു.ഡി. ടൈപ്പിസ്റ്റ് അനുപാതത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ചിട്ടു‌ണ്ടോ; വ്യക്തമാക്കാമോ;
( ഡി )
വകുപ്പിലെ നിശ്ചിത എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികകള്‍ നിര്‍ത്തലാക്കുന്നത് വകുപ്പിലെ വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുമെന്ന് പ്രവൃത്തി പഠനത്തിലൂടെ പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ തൊഴിലുകളില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ ഗോത്ര വിഭാഗങ്ങളുടെ നിയമനം
2699.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ തൊഴിലുകളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ഗോത്ര വിഭാഗങ്ങള്‍ക്ക് നിയമനം ലഭിക്കുന്നതിന് സംവരണം നിലവിലുണ്ടോ;
( ബി )
ഇല്ലെങ്കില്‍ അത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
പട്ടികജാതി വികസന വകുപ്പിൽ വാർഡൻ തസ്തിക
2700.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിൽ വാർഡൻ (മെയിൽ/ഫീമെയിൽ) തസ്തികയിൽ ഏറ്റവും ഒടുവിൽ നിയമനം നടത്തിയത് ഏത് വർഷമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിൽ എത്ര ഒഴിവുകൾ നിലവിൽ നികത്താനുണ്ടെന്ന് അറിയിക്കാമോ;
( സി )
ഇതിൽ എത്ര ഒഴിവുകൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട സ്പെഷ്യൽ റൂൾ നിലവില്ലാത്തത് മൂലമാണോ നിയമനം നടത്താൻ കഴിയാത്തതെന്ന് അറിയിക്കാമോ; അല്ലെങ്കിൽ ആയതിന്റെ സാങ്കേതിക, നിയമപരമായ കാരണങ്ങൾ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ഇ )
പ്രസ്തുത തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ റൂൾ പുറപ്പെടുവിക്കുന്നതിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( എഫ് )
പ്രസ്തുത റൂളിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടോ; കരടിന് നിയമ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ;
( ജി )
പ്രസ്തുത കരട് റൂൾ നിയമസഭ മുമ്പാകെ സമർപ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
മലപ്പുറം മണ്ഡലത്തിലെ എസ്.സി. എസ്.റ്റി. കോര്‍പ്പസ് ഫണ്ടുകളുടെ വിവരങ്ങള്‍
2701.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ മലപ്പുറം മണ്ഡലത്തില്‍ അനുവദിച്ച എസ്.സി., എസ്.റ്റി. കോര്‍പ്പസ് ഫണ്ടുകളുടെ വിവരങ്ങള്‍ നഗരസഭാ/ പഞ്ചായത്തടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും പേരും അനുവദിച്ച തുകയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
പട്ടികഗോത്രങ്ങളില്‍പ്പെട്ടവരുടെ ആരോഗ്യ സംരക്ഷണത്തിനായി പദ്ധതികൾ
2702.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികഗോത്രങ്ങളില്‍പ്പെട്ടവരുടെ ആരോഗ്യ സംരക്ഷണത്തിനായി നടത്തിവരുന്ന പദ്ധതികൾ ലക്ഷ്യ പ്രാപ്തിയിൽ എത്താത്തതിന്റെ കാരണം വകുപ്പ് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിഭാഗങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പ്രാക്തന ഗോത്രങ്ങളി‍ല്‍പ്പെട്ടവരുടെ ഇടയിലെ രോഗാതുരതയും മരണനിരക്കും കുറയ്ക്കുന്നതിനും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും ഉള്ള പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ?
വാമനപുരം മണ്ഡലത്തിലെ ദുരിതാശ്വാസ നിധി ധനസഹായം
2703.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ വാമനപുരം മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പുമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എത്ര രൂപ ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും അതിലൂടെ എത്ര പേര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗം റിപ്പോർട്ടുകൾ
2704.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗം എത്ര റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്; ഓരോ റിപ്പോർട്ടും സമർപ്പിച്ചതെന്നാണെന്നും ഓരോ റിപ്പോർട്ടിന്മേലും നാളിതുവരെ എന്തൊക്കെ തുടർനടപടികൾ സ്വീകരിച്ചുവെന്നും റിപ്പോർട്ടുകൾ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ ആയതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്നും ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ?
വ്യത്യസ്ത വെബ്സൈറ്റുകൾ വഴി നടപ്പാക്കുന്ന പദ്ധതികളുടെ ഏകീകരണം
2705.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പല പദ്ധതികളും നടപ്പാക്കുന്നത് വ്യത്യസ്ത വെബ്സൈറ്റുകൾ വഴിയാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇ-ഹൗസിംഗ്, ഇ-ഗ്രാന്റ്സ് തുടങ്ങിയ ഒരേ വകുപ്പിലെ വ്യത്യസ്ത പദ്ധതികൾ വ്യത്യസ്ത വെബ്സൈറ്റുകൾ വഴി കൈകാര്യം ചെയ്യുന്നതിനെ തുടർന്ന് അപേക്ഷകർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
മേൽപ്പറഞ്ഞ പദ്ധതികൾ ഏകീകരിക്കുന്നതിനും ഒരേ വെബ്സൈറ്റിൽ വ്യത്യസ്ത പേജുകളാക്കി ക്രമീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ?
കായംകുളം മണ്ഡലത്തിൽ പട്ടികജാതി ക്ഷേമ വകുപ്പ് വഴി ലഭിച്ച ചികിത്സാ സഹായം
2706.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിൽ 2016 മുതൽ നാളിതുവരെ പട്ടികജാതി ക്ഷേമ വകുപ്പ് വഴി എത്രപേർക്ക് ചികിത്സാ സഹായം നൽകിയെന്നും അതിനായി എത്ര രൂപ അനുവദിച്ചിരുന്നുവെന്നും വിശദമാക്കാമോ; ആയതിന്റെ വിശദാംശങ്ങൾ പഞ്ചായത്തുകൾ, നഗരസഭ എന്നിവ തിരിച്ചുളള കണക്കുകൾ ലഭ്യമാക്കാമോ?
വാസയോഗ്യമല്ലാത്ത വീടുകളുടെ പുനര്‍നിര്‍മ്മാണം
2707.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ ഉന്നതികളിലെ വാസയോഗ്യമല്ലാത്ത വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പ്രത്യേക പദ്ധതി ഉണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ?
പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പിന്റെ പരസ്യങ്ങളുടെ വിശദാംശം
2708.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളും ഏജൻസികളും നാളിതുവരെ നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിശദാംശം, പരസ്യം നൽകിയ സ്ഥാപനം, പരസ്യത്തിനായി ചെലവഴിച്ച തുക, ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്, പ്രസ്തുത ഏജൻസിയെ തിരഞ്ഞെടുത്ത നടപടിക്രമം, ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത്, പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക എന്നിവ സഹിതം വിവരം ലഭ്യമാക്കാമോ?
പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായുള്ള ആദിവാസി പുനരധിവാസം
2709.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി ആദിവാസി പുനരധിവാസത്തിന് വയനാട്ടിൽ എത്ര സൊസൈറ്റികൾ രൂപീകരിച്ചിരുന്നു; അതിൽ എത്ര ഏക്കർ ഭൂമി ആദിവാസികൾക്ക് വിതരണം ചെയ്തു എന്ന വിവരം ലഭ്യമാക്കുമോ;
( ബി )
അട്ടപ്പാടിയിൽ പശ്ചിമഘട്ട വികസന പദ്ധതിക്കായി എത്ര ഏക്കർ ഏറ്റെടുത്തു എന്ന് അറിയിക്കുമോ;
( സി )
ഈ ഭൂമി ആദിവാസികൾക്ക് വിതരണം ചെയ്യാൻ തടസ്സം എന്താണെന്ന് അറിയിക്കുമോ;
( ഡി )
ഇക്കാര്യത്തിൽ ഹൈക്കോടതി ഉത്തരവ് എന്തായിരുന്നു എന്നറിയിക്കുമോ;
( ഇ )
അട്ടപ്പാടി ഫാമിങ് സൊസൈറ്റി നിലവിൽ എത്ര രൂപ നഷ്ടത്തിലാണെന്ന് അറിയിക്കുമോ;
( എഫ് )
വട്ടലക്കി ഫാമിങ് സൊസൈറ്റി ഹോസ്റ്റലിലേക്ക് സാധനം വാങ്ങുന്നതിൽ ക്രമക്കേട് നടന്നുവെന്ന് ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചിരുന്നോ; അതിൽ എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് അറിയിക്കുമോ;
( ജി )
ആലപ്പുഴ മുൻ പട്ടികവർഗ്ഗ ഓഫീസർ നടത്തിയ ക്രമക്കേട് സംബന്ധിച്ച് ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചിരുന്നോ; അതിൽ എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് അറിയിക്കുമോ?
ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായം
2710.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ ആലപ്പുഴ മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പുമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ (ഡി.ആര്‍.എഫ്.) നിന്ന് നാളിതുവരെ ധനസഹായം ലഭിച്ചവരുടെ എണ്ണം, ലഭിച്ച തുക എന്നിവ പഞ്ചായത്ത് തിരിച്ച് നല്‍കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴ മണ്ഡലത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര ഭൂരഹിത കുടുംബങ്ങള്‍ ഭൂമിയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന വിവരം തദ്ദേശസ്ഥാപനാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ; ഇതില്‍ എത്രപേര്‍ക്ക് ഭൂമി ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
മഞ്ചേരി മണ്ഡലത്തില്‍ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍
2711.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ നാളിതുവരെ മഞ്ചേരി മണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്ന് വർഷം തിരിച്ച് വിശദമാക്കാമോ;
( ബി )
2021 മുതൽ നാളിതുവരെ മഞ്ചേരി മണ്ഡലത്തിലെ അംബേദ്കർ ഗ്രാമം പദ്ധതികളുടെ പ്രവർത്തന പുരോഗതി വ്യക്തമാക്കാമോ;
( സി )
കീഴാറ്റൂർ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി പ്രീ-മെട്രിക് ഹോസ്റ്റൽ പ്രവൃത്തി പൂർത്തീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ; പദ്ധതി പൂർത്തിയാക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ നിയോജക മണ്ഡലത്തിലെ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ പ്രവ്യത്തികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
മങ്കട മണ്ഡലത്തിലെ പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ പദ്ധതികള്‍
2712.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി നടപ്പിലാക്കിയ വിവിധ ക്ഷേമ പദ്ധതികളുടെ പദ്ധതി തിരിച്ചുള്ള വിശദാംശങ്ങൾ നൽകാമോ;
( ബി )
പ്രസ്തുത കാലയളവിൽ ഭവനനിർമാണം, കോളനി വികസനം, കുടിവെള്ളം, റോഡ്, വൈദ്യുതി, ശുചിത്വ സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് അനുവദിച്ച തുകയും വിനിയോഗിച്ച തുകയും എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഈ മണ്ഡലത്തിന് കീഴിലെ വിവിധ പട്ടികജാതി പട്ടികവർഗ്ഗ കോളനികളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് അനുഭവപ്പെടുന്ന പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പരിഹാരമായി എന്ത് തുടര്‍ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
ഈ മണ്ഡലത്തിന് കീഴിലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകുമോ?
ആദിവാസി മേഖലകളിലെ അരിവാൾ രോഗികൾക്ക് നൽകി വരുന്ന ആനുകൂല്യങ്ങൾ
2713.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി മേഖലകളിലെ അരിവാൾ രോഗികൾക്ക് വകുപ്പ് നൽകി വരുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
അരിവാൾ രോഗികൾക്ക് ഭക്ഷ്യക്കിറ്റ് മുടങ്ങുന്നതും പെൻഷൻ സമയത്ത് ലഭിക്കാത്തതും ദിവസവും കഴിക്കുന്ന ഹൈഡ്രോക്സിയൂറിയ ഉൾപ്പെടെയുള്ള ഗുളികകൾ കൃത്യസമയത്ത് ലഭിക്കാത്തതും മൂലം ആദിവാസി വിഭാഗത്തിൽപ്പെട്ട രോഗികൾ ദുരിതത്തിലാണെന്ന ഗൗരവകരമായ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കാൻ സ്വീകരിച്ച നടപടി വിശദമാക്കാമോ?
പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധി ധനസഹായം
2714.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നാളിതുവരെ ധനസഹായം ലഭിച്ചവരുടെ എണ്ണം, ലഭിച്ച തുക, എന്നിവ പഞ്ചായത്ത്/നഗരസഭ തിരിച്ച് നല്‍കാമോ;
( ബി )
മേല്‍ പ്രകാരം ഫണ്ട് അനുവദിക്കപ്പെടുകയും എന്നാൽ തുക ഇനിയും ലഭിച്ചിട്ടില്ലാത്തവരുടെ വിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് നല്‍കാമോ?
ആലപ്പുഴ മണ്ഡലത്തില്‍ നിര്‍മ്മിച്ച പഠന മുറികള്‍
2715.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴ മണ്ഡലത്തില്‍ പട്ടികജാതി വിഭാഗത്തിന് എത്ര പഠന മുറികള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെന്നും ഇതിനായി എത്ര തുക ചെലവഴിച്ചുവെന്നും തദ്ദേശസ്ഥാപനം തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴ മണ്ഡലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര ഗുണഭോക്താക്കളെ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും തദ്ദേശസ്ഥാപനം അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
ഇതില്‍ എത്ര ഗുണഭോക്താക്കളുടെ വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ഇനി എത്ര വീടുകള്‍ പൂര്‍ത്തീകരിക്കുവാനുണ്ടെന്നും വ്യക്തമാക്കാമോ?
പാറശ്ശാല നിയോജകമണ്ഡലത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ ഉന്നതികളുടെ ഉന്നമനം
2716.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല നിയോജകമണ്ഡലത്തിലെ പട്ടികജാതി, പട്ടിക വര്‍ഗ്ഗ ഉന്നതികളുടെ വിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഓരോ ഉന്നതികളിലുമുള്ള വീടുകളുടെ എണ്ണം, കുടിവെള്ള ലഭ്യത, ജലസ്രോതസ്സുകളുടെ തരം എന്നിവ വിശദമാക്കാമോ;
( സി )
പ്രസ്തുത ഉന്നതികളില്‍ വീടില്ലാത്തവരുടെയും വാസയോഗ്യമായ വീടില്ലാത്തവരുടെയും വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
കുടിവെള്ള, വൈദ്യുതി സൗകര്യങ്ങളില്ലാത്ത ഉന്നതികളുടെ പേരുവിവരങ്ങള്‍ വീടുകളുടെ എണ്ണം, ഉന്നതി,പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ഇ )
റോഡ് സൗകര്യമില്ലാത്തതും ഗതാഗത യോഗ്യമല്ലാത്ത റോഡുകളുള്ളതുമായ ഉന്നതികളുടെ വിശദവിവരം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( എഫ് )
പ്രസ്തുത ഉന്നതികളിലേക്കുള്ള തകരാറിലായ ഏതെല്ലാം റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താനുണ്ടെന്നും ഏതെല്ലാം റോഡുകളുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
അരുവിക്കര മണ്ഡലത്തിലെ വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ധനസഹായം
2717.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അരുവിക്കര നിയോജകമണ്ഡലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ എത്ര വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കാണ് ധനസഹായം അനുവദിച്ചിട്ടുള്ളതെന്നും ഇതിനായി ചെലവഴിച്ച തുക എത്രയാണെന്നും അറിയിക്കുമോ?
പൂഞ്ഞാർ മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികള്‍
2718.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മുഖാന്തരം പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി, അനുവദിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ?
പട്ടികജാതി പട്ടികവർഗ്ഗ വികസന ഫണ്ട് വിനിയോഗത്തിലെ അഴിമതി
2719.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പട്ടികജാതി പട്ടികവർഗ്ഗ വികസന ഫണ്ട് വിനിയോഗത്തിൽ അഴിമതി നടന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ എത്ര കോടി രൂപയുടെ അഴിമതി നടന്നതായാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതൊക്കെ പദ്ധതികളിൽ എന്തെല്ലാം അഴിമതി നടന്നതായാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കുമോ?
ചങ്ങനാശ്ശേരി മണ്ഡലത്തിലെ ചികിത്സ ധനസഹായം
2720.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പട്ടികജാതി വികസന വകുപ്പ് മുഖേന ചികിത്സാ ധനസഹായം അനുവദിക്കുന്നതിന് ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നിന്ന് എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്ര പേർക്ക് ധനസഹായം അനുവദിച്ചുവെന്നും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ; ധനസഹായം ലഭിച്ചവരുടെ വിശദാംശം നല്‍കാമോ?
പടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വികസനം
2721.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പടുവം മോ‍‍ഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്റെ വികസനത്തിനായി 2021 മുതല്‍ നാളിതുവരെ ഏറ്റെടുത്ത പദ്ധതികളുടെ വിവരങ്ങളും അനുവദിക്കപ്പെട്ട തുകയും അവയുടെ ഇപ്പോഴത്തെ സ്ഥിതിയും വ്യക്തമാക്കാമോ?
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി
2722.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണൽ റീഹാബിലിറ്റേഷൻ ആൻഡ് സെറ്റിൽമെന്റ് പോളിസി 2007 അനുസരിച്ച് വന്യജീവി സങ്കേതങ്ങൾക്ക് ഉള്ളിലുള്ള സെറ്റിൽമെന്റുകളിൽ ജീവിക്കുന്നവരെ അവിടെ നിന്നും മാറ്റി പാർപ്പിക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം അട്ടപ്പാടി ബ്ലോക്കിലെ ഏതെല്ലാം ഉന്നതികളിലെ എത്ര കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിടുന്ന ഭൂപ്രശ്നം
2723.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിടുന്ന ഭൂപ്രശ്നം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇക്കാര്യത്തില്‍ ഈ സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്‌തുത പദ്ധതികൾ ലക്ഷ്യം കാണാത്തതിന്റെ കാരണം വിലയിരുത്തിയിട്ടുണ്ടോ; ഇതിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന ഭൂമി അവര്‍ക്ക് തന്നെ ലഭിക്കുന്നുവെന്നും അത് അന്യാധീനപ്പെടുത്തുന്നില്ലായെന്നും ഉറപ്പാക്കുന്നതിന് സോഷ്യല്‍ ആഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തുമോ; വിശദമാക്കുമോ?
കോവളം മണ്ഡലത്തിലെ പദ്ധതികള്‍
2724.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21, 2021-26 കാലയളവിൽ കോവളം നിയോജക മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന്റെയും പിന്നാക്ക ക്ഷേമ വകുപ്പിന്റെയും ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെയും പദ്ധതികളുടെയും വിവരങ്ങള്‍ ലഭ്യമാക്കാമാേ; പ്രസ്തുത പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വർഷം തിരിച്ച് വിശദമാക്കാമാേ?
കടുത്തുരുത്തി മണ്ഡലത്തിലെ അംബേദ്കർ ഗ്രാമം പദ്ധതി
2725.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിൽനിന്നും 2020 മുതല്‍ 2026 വരെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ട ഉന്നതികളുടെ നിര്‍മ്മാണ പ്രവ‍ൃത്തികള്‍ ഏറ്റെടുത്ത ഏജന്‍സികള്‍ ഏതൊക്കെയാണെന്നും പ്രവ‍ൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( ബി )
ഓരോ ഉന്നതിയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്ര ശതമാനം വീതം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇനി എന്തെല്ലാം പ്രവൃത്തികളാണ് ബാക്കിയുള്ളതെന്നും ഏതെങ്കിലും പ്രവൃത്തികളില്‍ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ നിലവിലുണ്ടോയെന്നും വ്യക്തമാക്കാമോ; പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
കടുത്തുരുത്തി മണ്ഡലത്തിൽനിന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദേശപഠനത്തിനായുള്ള ഉന്നതി സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവിനുള്ളിൽ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് എത്ര തുക ലഭ്യമാക്കിയിട്ടുണ്ട് എന്നതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
കടുത്തുരുത്തി മണ്ഡലത്തില്‍ 2021-22 മുതല്‍ 2025-26 വരെയുള്ള സാമ്പത്തികവര്‍ഷങ്ങളില്‍ ഓരോ സാമ്പത്തിക വര്‍ഷത്തിലും പട്ടികജാതി വികസന വകുപ്പ് മുഖേനയുള്ള ചികിത്സാ ധനസഹായമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്രപേര്‍ക്കാണ് തുക അനുവദിച്ചതെന്ന് വിശദമാക്കാമോ; ഓരോ സാമ്പത്തിക വര്‍ഷത്തിലും അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
2016 മുതല്‍ 2021 വരെയും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ നാളിതുവരെയും കടുത്തുരുത്തി മണ്ഡലത്തില്‍ ഭൂരഹിതരായ എത്ര പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ഭൂമിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതില്‍ എത്ര കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കിയെന്നും പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കാമോ?
പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ക്ഷേമ പദ്ധതികളുടെ കുടിശ്ശിക
2726.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ; ഓരോ ക്ഷേമ പദ്ധതികളിലും എത്ര മാസത്തെ കുടിശ്ശിക വീതമാണ് നിലവിലുള്ളത്; കണക്കുകള്‍ ലഭ്യമാക്കുമോ?
കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം
2727.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ സമഗ്രവും സുസ്ഥിരവുമായ പുരോഗതി ലക്ഷ്യമാക്കി പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ നിലവിലെ സ്ഥിതി വിശദീകരിക്കുമോ;
( ബി )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുളള നിരീക്ഷണ സമിതികളെ ക്രിയാത്മകമാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
കേന്ദ്ര വിഹിതവും വിനിയോഗവും
2728.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേന്ദ്രസർക്കാരിന്റെ വിഹിതം ലഭിക്കുന്ന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ക്ഷേമ പദ്ധതികള്‍ ഏതെല്ലാമാണെന്നും, 2021 മുതല്‍ നാളിതുവരെയായി ഈ ഇനത്തില്‍ സംസ്ഥാനത്തിന് ലഭിച്ച വിഹിതം എത്രയാണെന്നും, ഏതെല്ലാം പദ്ധതികള്‍ക്കായാണ് ആയത് ചെലവഴിച്ചതെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത തുക പൂർണ്ണമായി വിനിയോഗിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ; ഇത്തരത്തില്‍ സംസ്ഥാനത്തെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ചെലവിടുന്ന തുക യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ ?
മലപ്പുറം ജില്ലയിലെ പട്ടികവർഗ്ഗ ഉന്നതികളില്‍ സാമൂഹിക പഠനമുറികൾ
2729.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ എല്ലാ പട്ടികവർഗ്ഗ ഉന്നതികളിലും സാമൂഹിക പഠനമുറികൾ ആരംഭിക്കുവാനും ആയതിൽ ഫെസിലിറ്റേറ്റർമാരെ നിയമിക്കുവാനും പ്രഭാത ഭക്ഷണം ഏർപ്പെടുത്തുവാനും വേണ്ട നടപടികൾ സ്വീകരിക്കുമോ;
( ബി )
ഫെസിലിറ്റേറ്റർമാർക്ക് എൽ.പി. ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കുക, മറ്റ് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ ഇംഗ്ലീഷ്, കണക്ക്, സയൻസ് വിഷയങ്ങൾ പരിശീലിപ്പിക്കുക എന്നീ ചുമതലകൾ നൽകുവാനും അവരുടെ പ്രവൃത്തി സമയം രാവിലെ 8 മണി മുതൽ 9.30 വരെയും വൈകുന്നേരം 4.30 മുതൽ 9 മണിവരെയുമായി നിശ്ചയിക്കുവാനും വേണ്ട നടപടികൾ സ്വീകരിക്കുമോ?
മണലൂർ മണ്ഡലത്തിലെ സേഫ് പദ്ധതി
2730.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവില്‍ മണലൂർ മണ്ഡലത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട എത്ര പേർക്ക് സേഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചെന്നും ആകെ എത്ര രൂപയാണ് അനുവദിച്ചിട്ടുളളതെന്നും പഞ്ചായത്ത് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
തരൂര്‍ മണ്ഡലത്തില്‍ T-grantz മുഖേന ചികിത്സാ ധനസഹായം
2731.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ 2025 വരെ പട്ടികജാതി വകുപ്പ് T-grantz മുഖേന നല്‍കുന്ന ചികിത്സാ ധനസഹായം തരൂര്‍ മണ്ഡലത്തില്‍ എത്ര പേര്‍ക്ക് നല്‍കിയിട്ടുണ്ട്; എത്ര രൂപയുടെ ധനസഹായമാണ് നൽകിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
2016-2020 വര്‍ഷത്തില്‍ എത്ര രൂപയുടെ ധനസഹായം നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ?
പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക സമുദായ ക്ഷേമ വകുപ്പിന് കീഴില്‍ അനുവദിച്ച പദ്ധതികള്‍
2732.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക സമുദായ ക്ഷേമ വകുപ്പിന് കീഴില്‍ പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരോന്നിനും അനുവദിച്ച തുകയും നിലവിലെ സ്ഥിതിയും അറിയിക്കാമോ?
ടി-ഗ്രാൻഡ്‌സ് (T-GRANDZ) പദ്ധതി പ്രകാരം ലഭിച്ച ആനുകൂല്യം
2733.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ നിയോജകമണ്ഡലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് എന്തെല്ലാം ക്ഷേമ പ്രവര്‍ത്തനങ്ങളാണ് 2021-25 കാലഘട്ടത്തില്‍ നടപ്പിലാക്കിയത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ടി വകുപ്പില്‍നിന്നും പ്രസ്തുത വിഭാഗക്കാര്‍ക്ക് ടി-ഗ്രാൻഡ്‌സ് (T-GRANDZ ) പദ്ധതി പ്രകാരം എത്ര രൂപയുടെ ആനുകൂല്യം മേൽ കാലയളവില്‍ നല്‍കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
'ട്രൈബല്‍ പ്ലസ്' പദ്ധതി
2734.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ഉപജീവനം മെച്ചപ്പെടുത്തുന്നതിനായി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന 'ട്രൈബല്‍ പ്ലസ്' പദ്ധതിയുടെ പ്രവര്‍ത്തനം വിശകലന വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ചെലവഴിക്കപ്പെടുന്ന തുക കാര്യക്ഷമമായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
കല്ല്യാശ്ശേരി മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായ പദ്ധതി
2735.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് കല്യാശ്ശേരി മണ്ഡലത്തില്‍ ഏകവരുമാനദായകര്‍ മരണപ്പെട്ട പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായ പദ്ധതി പ്രകാരം എത്ര കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്നും എത്ര തുകയാണ് ഈയിനത്തില്‍ വിതരണം ചെയ്തിട്ടുള്ളതെന്നും ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
അരുവിക്കര മണ്ഡലത്തിലെ പട്ടികജാതി വകുപ്പ് ചികിത്സാ ധനസഹായം
2736.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പട്ടികജാതി വകുപ്പ് മുഖേന അരുവിക്കര മണ്ഡലത്തിലെ എത്ര വ്യക്തികള്‍ക്കാണ് ചികിത്സാ ധനസഹായം അനുവദിച്ചിട്ടുള്ളതെന്നും ഇതിനായി ചെലവഴിച്ച തുക എത്രയാണെന്നും അറിയിക്കുമോ?
മലപ്പുറം ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായം
2737.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ പട്ടികജാതി വികസന വകുപ്പ് മുഖേന നൽകുന്ന വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, വിദേശ തൊഴിൽ സഹായം എന്നിവയ്ക്കുള്ള അപേക്ഷകളിൽ എത്ര കുടിശ്ശികയുണ്ടെന്ന് ബ്ലോക്ക് തിരിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ; എന്നുമുതലുള്ള കുടിശ്ശികയാണ് നിലവിലുള്ളത്; വ്യക്തമാക്കാമോ;
( ബി )
മലപ്പുറം ജില്ലയിൽ 2022-23 സാമ്പത്തിക വർഷം സേഫ് പദ്ധതിക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ച് ലഭ്യമായ അപേക്ഷകൾ ഉൾപ്പെടുത്തി മാസ്റ്റർ ലിസ്റ്റ് തയ്യാറാക്കിയിരുന്നുവോ; എങ്കിൽ ഈ ലിസ്റ്റിൽ നിന്ന് എത്രപേർക്ക് സഹായം നൽകിയെന്ന് ബ്ലോക്ക് തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( സി )
ഇല്ലെങ്കില്‍ 2022-23 സാമ്പത്തിക വർഷം സേഫ് പദ്ധതിയിൽ പുതിയ അപേക്ഷകൾ ക്ഷണിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
ഒറ്റപ്പാലം മണ്ഡലത്തിലെ ചികിത്സാ ധനസഹായം
2738.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ പേരിൽ രൂപീകരിച്ചിട്ടുളള ചികിത്സാ ധനസഹായ നിധിയിൽ നിന്നും സഹായം ലഭിക്കുന്നതിനായി ഒറ്റപ്പാലം മണ്ഡലത്തിൽ നിന്നും നാളിതുവരെ എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; അനുവദിച്ച തുക എത്രയാണ്; വിശദ വിവരങ്ങൾ ലഭ്യമാക്കാമോ?
ഐശ്വര്യ ഗ്രാമം പദ്ധതി
2739.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടിക ജാതി വകുപ്പിന്റെ ഐശ്വര്യ ഗ്രാമം പദ്ധതി നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
എം.എല്‍.എ.മാരുടെ മണ്ഡലം ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ ഐശ്വര്യ ഗ്രാമം പദ്ധതിയുമായി സംയോജിപ്പിച്ച് വിനിയോഗിക്കുന്ന വിഷയം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന ധനസഹായ പദ്ധതികൾ
2740.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന ധനസഹായ പദ്ധതികളും അവയുടെ നടപടിക്രമങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, ഭവന നിർമ്മാണം എന്നിവയ്ക്കുള്ള ധനസഹായ തുക എത്രയാണെന്നും ആയതിനുള്ള മാനദണ്ഡങ്ങൾ, ആവശ്യമായ രേഖകൾ, അപേക്ഷയുടെ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ?
തരൂര്‍ മണ്ഡലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മുഖേനയുള്ള പദ്ധതികള്‍
2741.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തില്‍ 2021-25 വര്‍ഷങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മുഖേന എത്ര രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളത്; എത്ര രൂപ പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
2016-2020 വര്‍ഷങ്ങളില്‍ എത്ര രൂപ വകുപ്പ് മുഖേന തരൂര്‍ മണ്ഡലത്തില്‍ അനുവദിച്ചിട്ടുണ്ട്; വിശദമാക്കാമോ?
ആലത്തൂര്‍ മണ്ഡലത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമം
2742.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നാളിതുവരെ ധനസഹായം ലഭിച്ചവരുടെ എണ്ണം, ലഭിച്ച തുക എന്നിവ പഞ്ചായത്ത് തിരിച്ച് നല്‍കാമോ;
( ബി )
പ്രസ്തുത കാലയളവിൽ മണ്ഡലത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര ഭൂരഹിത കുടുംബങ്ങള്‍ ഭൂമിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന വിവരം തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ; ഇതില്‍ എത്രപേര്‍ക്ക് ഭൂമി ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
കൊടുങ്ങല്ലൂർ മണ്ഡലത്തിലെ അംബേദ്ക്കർ ഗ്രാമം പദ്ധതി
2743.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ അംബേദ്ക്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച പ്രവൃത്തികൾ ഏതൊക്കെയാണെന്ന് അവയുടെ തുക സഹിതം അറിയിക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ചികിത്സാ ധനസഹായം
2744.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ചികിത്സാ ധനസഹായം ലഭ്യമാക്കുന്നതിനായി എന്തൊക്കെ മാനദണ്ഡങ്ങളാണ് നിലവിലുള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ എത്ര രൂപ ചികിത്സാ ധനസഹായമായി അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ അനുവദിച്ച ചികിത്സാ ധനസഹായം സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
പാറശ്ശാല മണ്ഡലത്തിലെ പട്ടികജാതി വികസന ഓഫീസുകള്‍ മുഖേന ഏക വരുമാനദായകര്‍ക്കുള്ള ധനസഹായം പദ്ധതി
2745.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാറശ്ശാല മണ്ഡലത്തിലെ പാറശ്ശാല, പെരുങ്കടവിള എന്നീ പട്ടികജാതി വികസന ഓഫീസുകള്‍ മുഖേന ഏക വരുമാനദായകര്‍ക്കുള്ള ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര പേര്‍ക്ക് ആശ്വാസ ധനസഹായം അനുവദിച്ച് നല്‍കിയിട്ടുണ്ട്; ഇതിനായി ആകെ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പദ്ധതി പ്രകാരം ധനസഹായം അനുവദിച്ചവരുടെ പേരുവിവരവും അവര്‍ക്ക് നല്‍കിയ തുകയും വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഓഫീസുകളില്‍ നിലവില്‍ എത്ര പേരുടെ അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാനുണ്ടെന്നും ഇവയില്‍ കാലതാമസം നേരിടുന്നുണ്ടോയെന്നും അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
കല്ല്യാശ്ശേരി മണ്ഡലത്തിലെ വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള ധനസഹായം
2746.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി എത്ര പേര്‍ക്കാണ് തുക അനുവദിച്ചതെന്നും അനുവദിച്ച തുക എത്രയെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?
ഐശ്വര്യ ഗ്രാമം പദ്ധതി
2747.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതികളിലെ സമഗ്ര വികസനത്തിനായി പട്ടികജാതി വികസന വകുപ്പ് പുതുതായി ആവിഷ്ക്കരിച്ച ഐശ്വര്യ ഗ്രാമം പദ്ധതി ഏതെല്ലാം ജില്ലകളില്‍ നടപ്പിലാക്കി; വ്യക്തമാക്കാമോ;
( ബി )
ഓരോ മണ്ഡലത്തിലും ഈ പദ്ധതി പ്രകാരം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഐശ്വര്യ ഗ്രാമം പദ്ധതിക്ക് സംസ്ഥാനത്ത് മൊത്തം ആവശ്യമായ തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
പാലക്കാട് ജില്ലയില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍
2748.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പുരോഗതി തദ്ദേശ സ്ഥാപനങ്ങള്‍ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നേരിടുന്നുണ്ടോയെന്നും ഉണ്ടെങ്കില്‍ അവ എന്തെല്ലാമാണെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കാമോ?
പാലാ മണ്ഡലത്തിലെ അംബേദ്ക്കര്‍ ഗ്രാമം പദ്ധതി
2749.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ ചൊവ്വൂര്‍, കടനാട് പഞ്ചായത്തിലെ ചാത്തന്‍കുന്നു്, കരുര്‍ പഞ്ചായത്തിലെ നെല്ലാനിക്കാട്ട് എന്നീ പ്രദേശങ്ങൾക്ക് അംബേദ്ക്കര്‍ ഗ്രാമം പദ്ധതി പ്രകാരം ഫണ്ട് ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കൂടുതലാളുകൾ തിങ്ങിപ്പാര്‍ക്കുന്ന പ്രസ്തുത പ്രദേശങ്ങളില്‍ ഈ പദ്ധതി പ്രകാരം ഏതൊക്കെ പ്രവർത്തികളാണ് നിലവില്‍ നടപ്പാക്കുന്നതെന്നും പുതിയ പദ്ധതികള്‍ തയ്യാറായിട്ടുണ്ടോയെന്നും വിശദമാക്കാമോ?
പിന്നാക്ക ക്ഷേമ വികസന വകുപ്പിലെ തസ്തികകൾ
2750.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പിന്നാക്ക ക്ഷേമ വകുപ്പിന് നിലവിൽ എത്ര ഓഫീസുകൾ ഉണ്ട്; പ്രസ്തുത ഓഫീസിൽ ജോലി ചെയ്യുന്ന സ്ഥിരം/താത്കാലിക ജീവനക്കാരുടെ കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് നിലവിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ജനവിഭാഗം എത്ര ശതമാനം ഉണ്ടെന്നുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് പിന്നാക്ക വിഭാഗത്തിൽപ്പെട്ട എത്ര സർക്കാർ ജീവനക്കാർ ഉണ്ടെന്ന് കണക്കുകൾ ലഭ്യമാക്കുമോ;
( ഡി )
പിന്നാക്ക വിഭാഗ വകുപ്പിനെ സംബന്ധിച്ച് സർക്കാർ നടത്തിയ സ്റ്റഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ തസ്തികൾ അനുവദിക്കാൻ തത്വത്തിൽ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ മുഖേന ഭവന നിര്‍മ്മാണം
2751.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ മുഖേന ഭവന നിര്‍മ്മാണത്തിനുള്ള ലോണ്‍ നല്‍കുന്നുണ്ടോ; പലിശയായി എത്ര ശതമാനമാണ് ഈടാക്കുന്നത്; പരമാവധി എത്ര രൂപയാണ് ലോണായി നല്‍കുന്നത്; ഗഡുക്കളായാണോ തുക നല്‍കുന്നത്; എങ്കില്‍ ഓരോ ഗ‍‍ഡുവും എത്ര രൂപ വീതമാണ്;
( ബി )
സ്വന്തം പണം ഉപയോഗപ്പെടുത്തി വീട് നിര്‍മ്മാണം തറ, ലിന്റല്‍ ഉയരം മുതലായവ നടത്തിയവർക്ക് വര്‍ക്ക് ലോണ്‍ നല്‍കുന്നത് തടഞ്ഞുകൊണ്ടുള്ള വ്യവസ്ഥയുണ്ടോ; വിശദമാക്കാമോ?
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിലെ വായ്പ പദ്ധതികൾ
2752.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ നാളിതുവരെ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മുഖേന ഏതൊക്കെ പദ്ധതികളിലാണ് വായ്പകൾ അനുവദിച്ചത്; വിശദമാക്കാമോ;
( ബി )
ഓരോ വർഷവും എത്ര തുകയാണ് ഇതിനായി അനുവദിച്ചത്; കണക്കുകൾ ലഭ്യമാക്കാമോ;
( സി )
ഇതിൽ എത്ര രൂപയാണ് ഓരോ വർഷവും വിദ്യാഭ്യാസ വായ്പയായി അനുവദിച്ചത്; കണക്കുകൾ ലഭ്യമാക്കാമോ;
( ഡി )
ഇതിൽ എത്ര രൂപയാണ് നിലവിൽ വായ്പാ കുടിശികയുള്ളത്;
( ഇ )
വായ്പകൾക്ക് പലിശ ഇളവ് അനുവദിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.