UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
24.02.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


ഗുരുവായൂര്‍ മണ്ഡ‍ലത്തില്‍ വനം-വന്യജീവി വകുപ്പിന്റെ പദ്ധതികള്‍
2753.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാളിതുവരെ ഗുരുവായൂര്‍ മണ്ഡ‍ലത്തില്‍ വനം-വന്യജീവി വകുപ്പില്‍ നിന്നും വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുകയും അവയുടെ പുരോഗതിയും ലഭ്യമാക്കാമോ?
ആലത്തൂര്‍ മണ്ഡലത്തില്‍ വനം-വന്യജീവി വകുപ്പിന്റെ പ്രവൃത്തികള്‍
2754.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂണ്‍ മുതല്‍ നാളിതുവരെ ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ വനം-വന്യജീവി വകുപ്പിന്റെ ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെയും പദ്ധതികളുടേയും വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പേര്, അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വര്‍ഷം തിരിച്ച് വിശദമാക്കാമോ?
കാട്ടുപന്നികളെ കൊല്ലുന്നതിന് നടപടി
2755.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുപന്നികളെ കൊല്ലുന്നതിനായി ഏതൊക്കെ വകുപ്പുകളില്‍ നിന്ന് എന്തൊക്കെ അനുമതികളാണ് ആവശ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
കാട്ടുപന്നികളെ കൊല്ലാൻ ഉപയോഗിക്കേണ്ട ആയുധങ്ങൾ സംബന്ധിച്ചും അവയ്ക്ക് ഉണ്ടായിരിക്കേണ്ട അനുമതികൾ സംബന്ധിച്ചുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിനായി ചെലവാക്കുന്ന തുക ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നൽകുമെന്നുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ്; ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
കാട്ടുപന്നികളെ വെടിവയ്ക്കുന്നതിനായി നിയോഗിക്കുന്ന ഷൂട്ടർമാർക്കുണ്ടായിരിക്കേണ്ട യോഗ്യതകളെന്തെല്ലാമാണെന്ന് അറിയിക്കുമോ; ഷൂട്ടർമാർക്ക് വനം വകുപ്പിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള പരിശീലനം നൽകുന്നുണ്ടോ; വിശദാംശം അറിയിക്കുമോ;
( ഇ )
വനമേഖലയുമായി ബന്ധപ്പെട്ട പഞ്ചായത്തുകളിൽ ഈ നടപടികൾ ഏകോപിപ്പിക്കുന്നതിനായി വനംവകുപ്പ് ഇതിനോടകം സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?
പൂഞ്ഞാര്‍ മണ്ഡലത്തിലെ വനമേഖലകളിൽ ആനപ്രതിരോധ കിടങ്ങ് നിര്‍മ്മാണം
2756.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എരുമേലി റെയ്ഞ്ചിൽ നബാർഡ് പദ്ധതിയിലും ആര്‍.കെ.വി.വൈ. പദ്ധതിയിലും ഉൾപ്പെടുത്തി സൗരോർജ്ജ തൂക്കുവേലികളും ആനപ്രതിരോധ കിടങ്ങുകളും നിർമ്മിക്കുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
ആലുവ - മൂന്നാര്‍ രാജപാതയുടെ പുനര്‍ നിര്‍മ്മാണം
2757.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ-മൂന്നാര്‍ രാജപാത തുറന്നു നല്‍കുന്നതിനും രാജപാതയുടെ പുനര്‍ നിര്‍മ്മാണത്തിനും വനം വകുപ്പ് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
കാവുകളുടെ സംരക്ഷണത്തിന് പദ്ധതികള്‍
2758.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാവുകള്‍ സംരക്ഷിക്കുന്നതിനായി നിലവില്‍ വനം-വന്യജീവി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്നും, കാവ് സംരക്ഷണ പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എങ്ങനെയാണെന്നും വിശദീകരിക്കാമോ;
( ബി )
കാവ് സംരക്ഷണവുമായി ബന്ധപ്പെട്ട് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ഏതെല്ലാമാണ്; നിലവില്‍ പ്രാബല്യത്തിലുള്ള സ.ഉ.(സാധാ)നം. 485/2016/വനം ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ഗ്ഗരേഖകള്‍ വിശദമാക്കാമോ;
( സി )
2025-26 സാമ്പത്തിക വര്‍ഷം തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ കാവ് സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുത്ത കാവുകള്‍ ഏതെല്ലാമാണെന്നും അവ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും എന്തെല്ലാമാണെന്നും വിശദമാക്കാമോ;
( ഡി )
‘കാവും കുളവും സംരക്ഷണം’ എന്ന പേരില്‍ പ്രത്യേകമായ ഒരു പദ്ധതി നിലവിലുണ്ടോ; ഇല്ലെങ്കില്‍ കാവുകളും ജലസ്രോതസ്സുകളും സംയുക്തമായി സംരക്ഷിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
വനപരിപാലന പദ്ധതികള്‍
2759.
ഡോ. കെ. ടി. ജലീൽ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി.പി. സുമോദ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി വനസംരക്ഷണ മേഖലയില്‍ നടപ്പിലാക്കുന്ന ദീര്‍ഘകാല നയങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
വനപാലകരുടേയും ഫോറസ്റ്റ് സ്റ്റാഫിന്റെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വനപരിപാലന പദ്ധതികള്‍ സംസ്ഥാനത്ത് ഫലപ്രദമായി നടപ്പിലാക്കിയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
കാട്ടുതീ പടരുന്നത് തടയാൻ നടപടി
2760.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ അനുഭവപ്പെടുന്ന വരൾച്ച കാരണം കാട്ടുതീ പടർന്നു പിടിക്കാനുള്ള സാധ്യത ഏറെയാണെന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഈ വർഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ കാട്ടുതീ മൂലം വനസമ്പത്തിനുണ്ടായ നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കാട്ടുതീ പടർന്നു പിടിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
സംസ്ഥാനത്തെ വനവിസ്തൃതിയും വനം കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടികളും
2761.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിലവിലുളള വനവിസ്തൃതി ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണോയെന്ന് വ്യക്തമാക്കുമോ;
( ബി )
2016 മുതൽ 2021 വരെയുള്ള കാലയളവിൽ സർക്കാർ എത്ര ഹെക്ടർ വനം കയ്യേറ്റം ഒഴിപ്പിച്ചുവെന്നും നിലവിലെ സർക്കാർ നാളിതുവരെ എത്ര ഹെക്ടർ വനം കയ്യേറ്റം ഒഴിപ്പിച്ചുവെന്നും വ്യക്തമാക്കുമോ;
( സി )
നിലവില്‍ എത്ര ഹെക്ടര്‍ വനം കയ്യേറ്റം ഒഴിപ്പിക്കാനുണ്ട്;
( ഡി )
വനം കയ്യേറ്റം തടയുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
വനാവകാശ നിയമം
2762.
ശ്രീ ഡി കെ മുരളി
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-2026 കാലയളവിൽ വനാവകാശ നിയമ പ്രകാരം എത്ര അപേക്ഷകൾ ലഭിച്ചു; അതിൽ എത്ര അപേക്ഷകൾ അംഗീകരിച്ചു; വ്യക്തമാക്കാമോ;
( ബി )
ആദിവാസി ഉന്നതികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ വനം വകുപ്പ് സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( സി )
വന സംരക്ഷണത്തിൽ ആദിവാസി സമൂഹങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ;?
കോളിച്ചാല്‍ - എടപ്പറമ്പ റീച്ചിലെ പരിഹാര വനവല്‍ക്കരണത്തിനായുള്ള ഭൂമി കൈമാറ്റ നടപടി
2763.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹൈവേയുടെ കോളിച്ചാല്‍-എടപ്പറമ്പ റീച്ചിലെ പരിഹാരവനവല്‍ക്കരണത്തിനായുള്ള ഭൂമി കൈമാറ്റ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി വനം വകുപ്പ് ഏറ്റെടുക്കുന്ന നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
പന്തപ്രആദിവാസിനഗറിലെ മരംമുറിച്ചുമാറ്റികൃഷിയോഗ്യമാക്കുന്നതിന് നടപടി
2764.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ പന്തപ്ര ആദിവാസി നഗറിലെ തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുമാറ്റി കൃഷി യോഗ്യമാക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
നടപടികള്‍ വേഗത്തിലാക്കി മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങളെ പെരിയാർ കടുവാസങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കാൻ നടപടി
2765.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലി ഗ്രാമപഞ്ചായത്തിൽപ്പെട്ട എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങളെ പെരിയാർ കടുവാസങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള സംസ്ഥാന വന്യജീവി ബോർഡിന്റെ തീരുമാനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിവേഷ് പോർട്ടലിലൂടെ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വനം വന്യജീവി ബോർഡിന്റെ നിർദേശപ്രകാരം സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ;
( ബി )
കേന്ദ്ര വനം വന്യജീവി ബോർഡിന്റെ നിർദേശപ്രകാരമുള്ള എന്തെല്ലാം നടപടികളാണ് ഇനിയും പൂർത്തീകരിക്കാനുള്ളതെന്ന് വ്യക്തമാക്കുമോ?
കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ കീഴിൽ പാലക്കാട് ജില്ലയിൽ ഉളള സ്ഥലങ്ങൾ
2766.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഫോറസ്റ്റ് ഡെവലപ്പമെന്റ് കോർപ്പറേഷന്റെ കീഴിൽ പാലക്കാട് ജില്ലയിൽ ഉളള സ്ഥലങ്ങൾ ഏതെല്ലാമെന്ന് ഏരിയ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലങ്ങളിൽ ഉല്പാദിപ്പിച്ച് വരുന്നതും സംരക്ഷിക്കുന്നതുമായ സമ്പത്തുകൾ എന്തെല്ലാമാണ്; വിശദ വിവരങ്ങൾ ലഭ്യമാക്കാമോ?
മണ്ണാർക്കാട് മണ്ഡലത്തിലെ ഇക്കോ സെൻസിറ്റീവ് ഏരിയയുടെ വിസ്തൃതി
2767.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ വിജ്ഞാപനപ്രകാരം മണ്ണാർക്കാട് മണ്ഡലത്തിൽ ഇക്കോ സെൻസിറ്റീവ് ഏരിയയായി കണക്കാക്കിയിട്ടുള്ള ഭൂമിയുടെ വിസ്തൃതി സംബന്ധിച്ച വിശദവിവരം ഓരോ വില്ലേജിന്റെയും അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ?
ആലത്തൂര്‍ മണ്ഡലത്തിലെ സാമൂഹ്യ വനവല്‍ക്കരണം
2768.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ 2016-17 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ സാമൂഹ്യ വനവല്‍ക്കരണവുമായി ബന്ധപ്പെട്ട് വിനിയോഗിച്ച തുക എത്രയെന്ന് വിശദമാക്കാമോ?
വന്യമൃഗശല്യം പ്രതിരോധിക്കുന്നതിന് ട്രഞ്ച് നിര്‍മ്മാണം
2769.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ വന്യമൃഗശല്യം രൂക്ഷമായി തുടരുന്ന മൂന്നാര്‍, മലയാറ്റൂര്‍, കോതമംഗലം വനം ഡിവിഷനുകളിൽ കൂടുതല്‍ ട്രഞ്ച് (Trench) നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
തരൂര്‍ മണ്ഡലത്തിലെ വനം വകുപ്പ് പദ്ധതികളുടെ ധനവിനിയോഗം
2770.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ തരൂര്‍ മണ്ഡലത്തില്‍ വനം വകുപ്പ് മുഖേന എത്ര രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളത്; വ്യക്തമാക്കാമോ;
( ബി )
2016-2020 വര്‍ഷങ്ങളില്‍ എത്ര രൂപയുടെ പദ്ധതികളാണ് വനം വകുപ്പ് തരൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുളളത്; വിശദമാക്കാമോ?
വനം വകുപ്പ് ഉദ്യോഗസ്ഥർക്കായുള്ള പരിശീലനം
2771.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം, സ്കിൽ ഡെവലപ്മെന്റ്, വനസംരക്ഷണം, ഗവേഷണം എന്നിവ ലക്ഷ്യമാക്കി ഫോറസ്റ്റ് അക്കാദമി ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; തിരുവനന്തപുരം ജില്ലയിലെ അരിപ്പയിൽ അക്കാദമി ആരംഭിക്കുന്നതിനുള്ള നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
വനം വകുപ്പ് ജീവനക്കാർക്ക് പരിശീലനം നൽകുന്നതിനായി നിലവിൽ സർക്കാർ സ്വീകരിച്ചിട്ടുള്ള സംവിധാനങ്ങൾ എന്തെല്ലാമാണ്; സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അരിപ്പ, വാളയാർ എന്നിവിടങ്ങളിൽ നൽകുന്ന പരിശീലനങ്ങളുടെ സ്വഭാവവും അവിടെയുള്ള വിവിധ വിഭാഗങ്ങളും വ്യക്തമാക്കാമോ;
( സി )
വനം വകുപ്പിലെ വിവിധ തസ്തികകളിലുള്ള ജീവനക്കാർക്ക് (ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുതൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ വരെ) നൽകുന്ന നിർബന്ധിത പ്രാഥമിക പരിശീലനവും ഹ്രസ്വകാല റിഫ്രഷർ കോഴ്സുകളും സംബന്ധിച്ച വിശദാംശം നൽകാമോ; പോലീസ് പരിശീലനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
വനസംരക്ഷണവും വനഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി വനം വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പുതിയ ഡിപ്ലോമ/സർട്ടിഫിക്കറ്റ്/ഗവേഷണ കോഴ്സുകൾ ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
ചങ്ങനാശ്ശേരി മണ്ഡലത്തിലെ കാവ് സംരക്ഷണ പദ്ധതി
2772.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ കാവ് സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം അനുവദിച്ച കാവുകളുടെ പേര് വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഓരോ കാവിനും അനുവദിച്ച ധനസഹായം എത്രയെന്ന് വ്യക്തമാക്കുമോ; ആയതിന്റെ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
ട്രീ ബാങ്കിംഗ് പദ്ധതി
2773.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പ് നടപ്പിലാക്കുന്ന ട്രീ ബാങ്കിംഗ് പദ്ധതിയുടെ വിശദാംശങ്ങളും, പദ്ധതിയുടെ ലക്ഷ്യങ്ങളും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഏതൊക്കെ വൃക്ഷ ഇനങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും, പദ്ധതി പ്രകാരം ഭൂമിയുടെ ഉടമയ്ക്ക് നട്ടുപിടിപ്പിച്ച മരങ്ങള്‍ വെട്ടി വില്‍ക്കാന്‍ കഴിയുമോയെന്നും വ്യക്തമാക്കാമോ?
ഒറ്റപ്പാലം മണ്ഡലത്തിൽ വനം-വന്യജീവി വകുപ്പിൽ നിന്നും വിവിധ പദ്ധതികൾക്കായി അനുവദിച്ച തുക
2774.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ നാളിതുവരെ ഒറ്റപ്പാലം മണ്ഡലത്തിൽ വനം-വന്യജീവി വകുപ്പിൽ നിന്നും വിവിധ പദ്ധതികൾക്കായി അനുവദിച്ച തുകയും അവയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തികരിച്ചവയും പൂർത്തീകരിക്കാനുളളവയുടെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ?
പാറശ്ശാല മണ്ഡലത്തില്‍ കാവും കുളവും പദ്ധതി
2775.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ പാറശ്ശാല നിയോജകമണ്ഡലത്തില്‍ കാവും കുളവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഓരോ സ്ഥലത്തിനും അനുവദിച്ച തുകയും ഇതുവരെ ചെലവഴിച്ച തുകയും എത്രയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പാറശ്ശാല മണ്ഡലത്തിലെ പ്രധാന ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി വനം വകുപ്പ് വഴി നടപ്പിലാക്കിയ മറ്റ് പദ്ധതികളും അവയുടെ ഗുണഭോക്താക്കളുടെ വിവരങ്ങളും ലഭ്യമാക്കാമോ?
വടക്കാഞ്ചേരി മണ്ഡലത്തിലെ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസിന്റെയും ക്വാര്‍ട്ടേഴ്സിന്റെയും നിര്‍മ്മാണം
2776.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കരുതക്കാട് സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസിന്റെയും ക്വാര്‍ട്ടേഴ്സിന്റെയും നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത റേഞ്ച് ഓഫീസിന്റെയും ക്വാര്‍ട്ടേഴ്സിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് അറിയിക്കാമോ?
മണ്ണാർക്കാട്, സൈലന്റ് വാലി ഡിവിഷനുകൾക്ക് കീഴിലെ ഇക്കോ ടൂറിസം
2777.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട്, സൈലന്റ് വാലി ഡിവിഷനുകൾക്ക് കീഴിൽ ഇക്കോ ടൂറിസം വികസനത്തിനായി വനം വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;
( ബി )
പരിസ്ഥിതി സൗഹൃദ ടൂറിസം ഉറപ്പുവരുത്തി കൂടുതൽ വിനോദസഞ്ചാരികളെ പ്രസ്തുത ഡിവിഷനുകൾക്ക് കീഴിലുള്ള കൂടുതൽ പ്രദേശങ്ങളിലേക്ക് ആകർഷിക്കുന്നതിന് നൂതന പദ്ധതികൾ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ?
വാവുമല എക്കോടൂറിസം പദ്ധതി
2778.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാവുമല എക്കോടൂറിസം പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
വനം വന്യജീവി വകുപ്പിലെ താത്കാലിക നിയമനങ്ങൾ
2779.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വനം-വന്യജീവി വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ കരാർ/ദിവസ വേതന അടിസ്ഥാനത്തിൽ എത്ര താത്കാലിക നിയമനങ്ങൾ നടത്തിയിട്ടുണ്ട്;വിശദാംശം സ്ഥാപനം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
ഇതിൽ എത്ര നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കി; മറ്റു നിയമനങ്ങൾ ഉണ്ടെങ്കിൽ അത് നടത്തിയ ഏജൻസി ഏതാണെന്ന് വ്യക്തമാക്കുമോ;
( സി )
മേല്പറഞ്ഞ സ്ഥാപനങ്ങളിൽ പ്രസ്തുത കാലയളവിൽ എത്ര താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി ; സ്ഥാപനം തിരിച്ചു വിശദാംശം വ്യക്തമാക്കുമോ?
വനം വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിന്മേലുള്ള നടപടി
2780.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ വനം വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗം എത്ര റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്; ഓരോ റിപ്പോർട്ടും സമർപ്പിച്ചതെന്നാണെന്നും ഓരോ റിപ്പോർട്ടിന്മേലും നാളിതുവരെ എന്തൊക്കെ തുടർനടപടികൾ സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ;
( ബി )
റിപ്പോർട്ടുകൾ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ അതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്നും ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ?
ജനവാസ മേഖലയിലെ വന്യമൃഗ ആക്രമണം തടയാൻ സ്വീകരിക്കുന്ന നടപടികൾ
2781.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനവാസ മേഖലയിലെ വന്യമൃഗ ആക്രമണം തടയാൻ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( ബി )
മറ്റ് രാജ്യങ്ങൾ വന്യമൃഗ ആക്രമണം ഫലപ്രദമായി തടയുന്നതിന് നടപ്പിലാക്കുന്ന പദ്ധതികൾ മാതൃകയാക്കി സംസ്ഥാനത്തെ വന്യമൃഗ ആക്രമണം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
വനം വകുപ്പിന്റെ ധനവിനിയോഗത്തിൽ അഴിമതി
2782.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ വനം വകുപ്പിന്റെ ധനവിനിയോഗത്തിൽ അഴിമതി നടന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ എത്ര കോടി രൂപയുടെ അഴിമതി നടന്നതായാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതൊക്കെ പദ്ധതികളിൽ എന്തെല്ലാം അഴിമതി നടന്നതായാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കുമോ?
മനുഷ്യ–വന്യജീവി സംഘർഷ പ്രദേശങ്ങളെ മേഖലകളായി വിഭജിക്കല്‍
2783.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കാൻ വനം വകുപ്പ് തയ്യാറാക്കുന്ന പദ്ധതികൾ വിശദീകരിക്കാമോ;
( ബി )
സംസ്ഥാനത്തെ മനുഷ്യ–വന്യജീവി സംഘർഷ പ്രദേശങ്ങളെ എത്ര മേഖലകളാക്കി തിരിച്ചിട്ടുണ്ട്; വിശദീകരിക്കാമോ;
( സി )
കേരളത്തിൽ മനുഷ്യ–വന്യജീവി സംഘർഷം രേഖപ്പെടുത്തിയിരിക്കുന്ന പഞ്ചായത്ത് പ്രദേശങ്ങളുടെ എണ്ണം എത്ര;
( ഡി )
മനുഷ്യ വന്യജീവി സംഘര്‍ഷം രൂക്ഷമായ ഹോട്ട് സ്പോട്ടുകള്‍ ഏതൊക്കെയാണ്; വിവരിക്കാമോ?
കൈപ്പമംഗലം മണ്ഡലത്തിൽ നാച്ചുറൽ ക്യാമ്പുകൾ
2784.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിനായി കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ ഏതെല്ലാം വിദ്യാലയങ്ങൾക്കാണ് 2021 മുതൽ നാച്ചുറൽ ക്യാമ്പുകൾ അനുവദിച്ചിട്ടുള്ളത്;
( ബി )
പ്രസ്തുത മണ്ഡലത്തിലെ എല്ലാ ഹൈസ്കൂളുകളിലും വിദ്യാലയങ്ങളിലും നാച്ചുറൽ ക്യാമ്പ് സംഘടിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
വാമനപുരം മണ്ഡലത്തിൽ നവകിരണം പദ്ധതി
2785.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന്റെ നവകിരണം പദ്ധതി പ്രകാരം നാളിതുവരെ എത്ര പേരെ പുനരധിവസിപ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം വാമനപുരം മണ്ഡലത്തിലെ പാലോട് ഉദിമൂട് സെറ്റില്‍മെന്റിലുള്‍പ്പെട്ട 18 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
ജണ്ട നിർമ്മാണത്തിലെ അഴിമതി
2786.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വനം ഡിവിഷനിൽ 2019-20 & 2020-21 സാമ്പത്തിക വർഷത്തിൽ ജണ്ട നിർമ്മാണവുമായി ബന്ധപ്പെട്ട് അഴിമതി ഉണ്ടായതായുള്ള പരാതി ലഭിച്ചിട്ടുണ്ടോ; ആയതിന്മേൽ അന്വേഷണം നടത്തിയിരുന്നോ; അഴിമതിയുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്ക് എതിരെ സ്വീകരിച്ച നടപടികളുടെ വിശദംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തിൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥരിൽ വകുപ്പ് തല നടപടികൾ സ്വികരിക്കുന്നതിന് മുമ്പ് പെൻഷൻ ആയവർക്ക് ആനുകൂല്യങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
വനം-വന്യജീവി വകുപ്പ് നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിശദാംശം
2787.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ വനം-വന്യജീവി വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളും ഏജൻസികളും നാളിതുവരെ നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിശദാംശം, പരസ്യം നൽകിയ സ്ഥാപനം, പരസ്യത്തിനായി ചെലവഴിച്ച തുക, ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്, പ്രസ്തുത ഏജൻസിയെ തിരഞ്ഞെടുത്ത നടപടിക്രമം, ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത്, പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക എന്നിവ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ?
തടി ലേലം മൂലം വനവാസി സമൂഹങ്ങൾക്ക് ദോഷം സംഭവിക്കാതിരിക്കാൻ മുന്‍കരുതലുകള്‍
2788.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തടി ലേലത്തിന്റെ ഭാഗമായി വനവാസി സമൂഹങ്ങളുടെ ജീവനോപാധികൾക്ക് ദോഷം സംഭവിക്കാതിരിക്കാൻ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്ന് വിശദമാക്കാമോ?
വന്യജീവികളുടെ സ്ഥിതിവിവര കണക്ക്
2789.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികളുടെ കണക്കെടുപ്പ് അവസാനമായി നടത്തിയത് എന്നാണെന്നും അപ്പോൾ ലഭ്യമായ വന്യജീവികളുടെ കണക്ക് എപ്രകാരമാണെന്നും അറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ വനപ്രദേശങ്ങളിൽ നിലവിലുള്ള വന്യജീവികളുടെ സ്ഥിതിവിവര കണക്ക് സർക്കാരിന്റെ കൈവശമുണ്ടോ; എങ്കിൽ അത് ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്തെ വനപ്രദേശങ്ങൾക്ക് ഉൾക്കൊള്ളാവുന്നതിലും അധികം വന്യജീവികളുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
വനത്തിൽ നിന്ന് ജീവിതസന്ധാരണത്തിന് ആവശ്യമായ വിഭവങ്ങൾ ലഭ്യമാക്കാത്തതുകൊണ്ടാണോ വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
സംസ്ഥാനത്തെ വനമേഖലയിൽ വന്യജീവികൾ അനിയന്ത്രിതമായി വർദ്ധിക്കുന്നത് തടയുന്നതിന് എന്തൊക്കെ മാർഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന്‌ അറിയിക്കാമോ?
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടിയുള്ള നിരീക്ഷണ സംവിധാനം
2790.
ശ്രീ ജി എസ് ജയലാൽ
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചന്ദനമരങ്ങളും അപൂർവയിനം സസ്യങ്ങളും കൊണ്ട് നിബിഡമായ ചോല വനങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടിയുള്ള നിരീക്ഷണ സംവിധാനം ഒരുക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കാമോ;
( ബി )
വനമേഖല കേന്ദ്രമാക്കിയുള്ള ലഹരി മാഫിയകളുടെയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നതിന് ആധുനിക ഉപഗ്രഹ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കാമോ;
( സി )
വനങ്ങളിലും പ്രത്യേക ആവാസവ്യവസ്ഥാ പ്രദേശങ്ങളിലും നിരീക്ഷണത്തിനുവേണ്ടി സ്ഥാപിക്കപ്പെട്ട ആധുനിക നിരീക്ഷണ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത കാലാകാലങ്ങളിൽ പരിശോധനാവിധേയമാക്കാറുണ്ടോ; വിശദീകരിക്കാമോ;
( ഡി )
കേരളത്തിലെ വനമേഖലകളും അവയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളും ഉപഗ്രഹ നിരീക്ഷണത്തിൻ കീഴിലാക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ?
നാദാപുരം മണ്ഡലത്തിലെ കൃഷിയിട സംരക്ഷണ നടപടികൾ
2791.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂൺ മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ നാദാപുരം മണ്ഡലത്തിൽ വന്യമൃഗങ്ങളിൽ നിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം
2792.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിൽ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുക, ഭരണാനുമതി തീയതി, ഇവയുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാമോ?
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കർമ്മപദ്ധതി
2793.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനുഷ്യ-വന്യജീവി സംഘർഷങ്ങൾ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ ഫലപ്രദവും ശാസ്ത്രീയവുമായ പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത വിശകലന വിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
വികേന്ദ്രീകൃതവും പ്രാദേശികവും ഫലപ്രദവുമായ മാർഗ്ഗങ്ങളിലൂടെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
മനുഷ്യ-വന്യജീവി സംഘർഷപ്രദേശങ്ങളുടെ പ്രത്യേകതകൾ കണക്കിലെടുത്ത് വിവിധ പ്രദേശങ്ങളെ ലാൻഡ്സ്കേപ്പുകളായി തിരിച്ച് അനുയോജ്യമായ പ്രതിരോധ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( ഡി )
വനമേഖലയിലെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ വൃക്ഷങ്ങളും സസ്യജാലങ്ങളും വച്ചു പിടിപ്പിച്ച് സസ്യഭുക്കുകളായ വന്യജീവികളുടെ ഭക്ഷ്യസമൃദ്ധി ഉറപ്പാക്കുന്നതിന് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ?
കക്കയം ഇക്കോടൂറിസം പദ്ധതി
2794.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കക്കയം ഇക്കോടൂറിസം പദ്ധതിയുടെ ‍ഡി.പി.ആര്‍. പരിശോധിച്ചിട്ടുണ്ടോ; എത്ര കോടി രൂപയുടെ പദ്ധതിയാണ് പരിഗണനയിലുള്ളതെന്നും എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?
കാട്ടുപന്നിയും മുള്ളന്‍പന്നിയും കാരണമുണ്ടാവുന്ന കൃഷിനാശം
2795.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുപന്നിയും, മുള്ളന്‍പന്നിയും കാരണം കൃഷിനാശം ഉണ്ടാവുന്ന പക്ഷം നഷ്ടപരിഹാരത്തിനായി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാമോ; ഇപ്രകാരം കൃഷിനാശം വരുത്തുന്ന ജീവികളെ വെടിവെച്ചു കൊല്ലുന്നതിന് ആരെയാണ് കൃഷിക്കാര്‍ സമീപിക്കേണ്ടതെന്ന് വ്യക്തമാക്കാമോ;
( ബി )
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കുപറ്റിയാല്‍ എന്തൊക്കെ സേവനങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാകുക എന്ന് വിശദമാക്കാമോ?
വന്യജീവി ആക്രമണം
2796.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര മേഖലകളിലെ വന്യജീവി ആക്രമണങ്ങളെ തുടര്‍ന്ന് 2016 മുതല്‍ നാളിതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഇതേ കാലയളവില്‍ കൃഷിനാശം മൂലം ഉണ്ടായ നഷ്ടം എത്രയാണെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ;
( സി )
എന്തു തുക സഹായധനമായി വിതരണം ചെയ്തിട്ടുണ്ട്; സഹായധനം വിതരണം ചെയ്യുന്നതില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോ; എങ്കില്‍ എന്നത്തേക്ക് ധനസഹായം പൂര്‍ണ്ണമായും കൊടുത്തുതീര്‍ക്കാന്‍ കഴിയും; വിശദമാക്കുമോ?
വന്യജീവി ആക്രമണം
2797.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ 5 വർഷത്തിനിടെ വന്യജീവി ആക്രമണങ്ങളിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം ജില്ല തിരിച്ചുള്ള കണക്കുകളോടെ ലഭ്യമാക്കാമോ;
( ബി )
വന്യജീവി ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതരായ എത്ര പേർക്ക് നഷ്ടപരിഹാരം നല്കിയിട്ടുണ്ട്; വിശദാംശം നല്‍കുമോ;
( സി )
വന്യജീവികൾ കൃഷി നശിപ്പിക്കുന്നതുമൂലം കർഷകർക്കുണ്ടാകുന്ന ഭീമമായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പ്രധാന പദ്ധതികൾ എന്തെല്ലാം; ആയതിനായി അനുവദിച്ചിട്ടുള്ള ഫണ്ട് എത്രയാണ്; എത്ര ആളുകള്‍ക്ക് ഈയിനത്തില്‍ നഷ്ടപരിഹാരം നല്കിയിട്ടുണ്ട്; ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ജനവാസ കേന്ദ്രങ്ങളിൽ വന്യജീവികൾ ഇറങ്ങുന്നത് തടയാൻ സൗരോർജ്ജ വേലികൾ, കിടങ്ങുകൾ, ഹാങ്ങിങ് ഫെൻസിങ് എന്നിവ സ്ഥാപിക്കുന്നതിൽ വനം വകുപ്പ് നേരിടുന്ന തടസ്സങ്ങൾ എന്തൊക്കെയാണ്; ഇത്തരം പ്രതിരോധ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി എത്ര തുക ചെലവഴിക്കുന്നുണ്ട്; എവിടെയെല്ലാമാണ് ഇത്തരത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഇ )
വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകളുടെ (ആർ.ആർ.ടി.) നിലവിലെ പ്രവർത്തനം കാര്യക്ഷമമാണോ; പ്രസ്തുത ടീമുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ അംഗബലം, ആധുനിക ഉപകരണങ്ങൾ എന്നിവയുടെ അഭാവം പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിചിട്ടുള്ളത്; വ്യക്തമാക്കാമോ?
മനുഷ്യ വന്യജീവി സംഘർഷം പരിഹരിക്കാൻ നടപടി
2798.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണം അതിരൂക്ഷമായി തുടരുകയും പത്തു വര്‍ഷത്തിനിടെ വന്യജീവി ആക്രമണങ്ങളില്‍ ആയിരത്തോളം മനുഷ്യര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടും ഇതിനെതിരെ സത്വര നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
മനുഷ്യ വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനുള്ള പദ്ധതികൾ ലക്ഷ്യ പ്രാപ്തിയിൽ എത്താത്തതിന്റെ കാരണം വിലയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി പ്രസ്തുത പ്രശ്നം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
വന്യജീവി ആക്രമണത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം
2799.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണത്തിൽ മരണമടയുന്നവരുടെ ആശ്രിതർക്കും പരിക്ക് പറ്റുന്നവർക്കും നൽകിവരുന്ന നഷ്ടപരിഹാരം പര്യാപ്തമല്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അത് പരിഹരിക്കാൻ മരണമടയുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ മാതൃകയിൽ നടപ്പിലാക്കാൻ തയ്യാറാകുമോ; വ്യക്തമാക്കാമോ;
( സി )
വന്യജീവി ആക്രമണത്തിൽ പരിക്ക് പറ്റുന്നവരുടെ ചികിത്സാ ചെലവ് പൂർണ്ണമായും ഏറ്റെടുക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് വരുന്നത് തടയാന്‍ നടപടി
2800.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് കടന്നു വരുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
വനപ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ക്കാവശ്യമായ ആഹാരവും ജലവും ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ ഉറപ്പാക്കി ജനവാസമേഖലകളിലേക്ക് അവ കടന്നു വരുന്നത് തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
അരുവിക്കര മണ്ഡലത്തില്‍ വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവര്‍ക്ക് അനുവദിച്ച തുക
2801.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അരുവിക്കര മണ്ഡലത്തില്‍ വന്യജീവി ആക്രമണം മൂലം പരിക്കേറ്റവര്‍ക്ക് അനുവദിച്ച തുക, അപേക്ഷകളുടെ എണ്ണം, എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുമോ?
കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് അനുമതി
2802.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുപന്നികളെ വെടിവയ്ക്കുന്നതിനുള്ള അനുമതി സ്വയംരക്ഷയ്ക്കോ വിളസംരക്ഷണത്തിനോ ആയുധ ലൈസൻസ് ഉള്ള വ്യക്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കാനുണ്ടായ കാരണം വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ വിവിധ വിഭാഗങ്ങളിലുള്ള ആയുധ ലൈസന്‍സികള്‍ വെടിവച്ച് കൊന്ന കാട്ടുപന്നികളുടെ എണ്ണം പട്ടിക തിരിച്ച് ലഭ്യമാക്കാമോ;
( സി )
സ്പോർട്സ് വിഭാഗത്തിലുള്ള ആയുധ ലൈസന്‍സികള്‍ക്കും കാട്ടുപന്നികളെ വെടിവയ്ക്കുന്നതിനുള്ള അനുമതി നൽകുന്ന വിഷയം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.