UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
23.02.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


കരാറുകാരുടെ കുടിശ്ശിക
2390.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തിവരുന്ന കരാറുകാര്‍ക്ക് വന്‍ തുക കുടിശ്ശികയായി നല്‍കാനുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സമയബന്ധിതമായി നല്‍കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
കരാറുകാര്‍ക്ക് കുടിശ്ശിക നല്‍കുന്നതിന് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
മാവേലിക്കര മണ്ഡലത്തില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികള്‍
2391.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി മാവേലിക്കര മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികളാണ് അനുവദിച്ചതെന്നും അവയുടെ തുകയെത്രയെന്നും വിശദമാക്കാമോ?
സംസ്ഥാനത്തിന്റെ അടുത്ത അഞ്ച് വർഷത്തെ കടബാധ്യത
2392.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടുത്ത അഞ്ച് വർഷങ്ങളിലായി സംസ്ഥാന സർക്കാർ അടയ്ക്കേണ്ടി വരുന്ന വിവിധ കടബാധ്യതകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ; ഓരോ വർഷവും എത്ര തുക വീതമാണ് വിവിധ ഇനങ്ങളില്‍ തിരിച്ചടയ്ക്കേണ്ടി വരുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കിഫ്ബി, കേരള സാമൂഹ്യ സുരക്ഷ പെൻഷൻ ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങൾ മുഖേന ബജറ്റിന് പുറത്തുള്ള കടമെടുപ്പ് വഴി ഓരോ സ്ഥാപനത്തിനും നിലവിലുള്ള കടബാധ്യത എത്രയാണ്; അടുത്ത അഞ്ച് വർഷം ഈ സ്ഥാപനങ്ങൾ ഓരോന്നും വിവിധ കടബാധ്യതകളുടെ ഇനത്തില്‍ തിരിച്ചടയ്ക്കേണ്ടി വരുന്ന തുക എത്ര വീതമെന്ന് സ്ഥാപനവും ഇനവും തിരിച്ച് വിശദമാക്കാമോ;
( സി )
നിലവിലെ സാമ്പത്തിക കണക്കുകളുടെ അടിസ്ഥാനത്തില്‍ അടുത്ത അഞ്ച് വര്‍ഷം സംസ്ഥാനത്തിന് കടമെടുക്കാവുന്ന തുക ഓരോ വര്‍ഷവും എത്ര വീതമാണെന്ന് വ്യക്തമാക്കാമോ?
നോൺ-ടാക്സ് റവന്യൂ സമാഹരണ പദ്ധതി
2393.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ പുതുതായി ആവിഷ്കരിച്ച നോൺ-ടാക്സ് റവന്യൂ സമാഹരണ പദ്ധതികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ജി.എസ്.ടി. കോമ്പൻസേഷൻ നിർത്തലാക്കിയ ശേഷം സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിൽ ഉണ്ടായ വർദ്ധനവ് എത്ര ശതമാനമാണെന്ന് വിശദമാക്കുമോ;
( സി )
കിഫ്ബി വഴിയുള്ള പദ്ധതികൾക്ക് കേന്ദ്രം ഏർപ്പെടുത്തിയ കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങൾ മറികടക്കാൻ ബദൽ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
മെഡിസെപ്പ് പദ്ധതി
2394.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതി ആരംഭിച്ചതു മുതൽ നാളിതുവരെ സർക്കാർ ജീവനക്കാരിൽ നിന്നും പിരിച്ചെടുത്ത ആകെത്തുക എത്രയാണ്; ഇതിൽ എത്ര രൂപയാണ് ഇൻഷ്വറൻസ് കമ്പനിക്ക് കൈമാറി നൽകിയിട്ടുള്ളത്;
( ബി )
ഇക്കാലയളവിൽ ക്ലെയിം ഇനത്തില്‍ ഇൻഷ്വറൻസ് കമ്പനി, ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള ആകെ തുക എത്രയാണ്;
( സി )
ഇക്കാലയളവിൽ ജീവനക്കാർ ആകെ എത്ര രൂപയാണ് ക്ലെയിം ചെയ്തിട്ടുള്ളത്;
( ഡി )
ജീവനക്കാർ ആവശ്യപ്പെട്ട ക്ലെയിം തുക പൂർണ്ണമായും കമ്പനി മുഖേന അനുവദിച്ചു നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഇ )
ഇതു മൂലം മറ്റ് ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ ചേരാതെ നിര്‍ബന്ധിത പദ്ധതിയായ മെഡിസെപ്പ് പദ്ധതിയില്‍ ചേരേണ്ടി വന്ന ജീവനക്കാര്‍ക്ക് ധനനഷ്ടം ഉണ്ടാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( എഫ് )
എങ്കില്‍ ജീവനക്കാര്‍ക്ക് ധനനഷ്ടമുണ്ടാകാതെ ഇന്‍ഷ്വറന്‍സ് ക്ലെയിം ലഭിക്കുന്നതിനായി എന്തൊക്കെ ന‌ടപടികള്‍ കൈക്കൊള്ളുമെന്ന് വ്യക്തമാക്കുമോ?
കുട്ടോത്ത്-അട്ടക്കുണ്ട് റോഡുമായി ബന്ധപ്പെട്ട് നടത്തിയ ട്രാഫിക് സ്റ്റഡി
2395.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന കുട്ടോത്ത്-അട്ടക്കുണ്ട് റോഡുമായി ബന്ധപ്പെട്ട് നടത്തിയ ട്രാഫിക് സ്റ്റഡി റിപ്പോർട്ടിലെ വിശദാംശങ്ങൾ ലഭ്യമാക്കാമോ; പ്രസ്തുത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റോഡിന്റെ വീതി നിശ്ചയിച്ചിട്ടുള്ളത് ഏത് മാനദണ്ഡപ്രകാരമാണെന്നും ഇത്തരത്തിൽ ട്രാഫിക് പഠനങ്ങൾ നടത്തുമ്പോൾ ഐ.ആർ.സി. മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് കൂടി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ട്രാഫിക് പഠനം പ്രകാരം റോഡിന്റെ രണ്ട് ഭാഗങ്ങളില്‍ വ്യത്യസ്ത ട്രാഫിക് വോളിയം വരുന്ന സാഹചര്യങ്ങളില്‍ വീതി നിശ്ചയിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കാമോ?
തൊടുപുഴ മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍
2396.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെങ്കിലും പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
മണലൂര്‍ മണ്ഡലത്തില്‍ കിഫ്ബി പദ്ധതികൾ
2397.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതി പ്രകാരം മണലൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്; വിശദാംശം നല്‍കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും എത്ര വീതം തുകയാണ് അനുവദിച്ചിരിക്കുന്നതെന്നും ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ബാക്കിയുള്ള പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;
( സി )
തൃശൂര്‍-കുറ്റിപ്പുറം റോഡിലെ കേച്ചേരി സെന്റര്‍ നവീകരണത്തിനായി അനുവദിച്ച തുകയെത്രയാണെന്നും പ്രസ്തുത പ്രവൃത്തി നടപ്പിലാക്കുന്നതിനായി നാളിതുവരെ കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
കിഫ്ബി മുഖേന കോതമംഗലം മണ്ഡലത്തിലെ മലയോര ഹൈവേ നിര്‍മ്മാണം
2398.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട പ്രസ്തുത നിര്‍മ്മാണ പ്രവൃത്തിക്ക് 12 മീറ്റര്‍ വീതിയില്‍ ഫ്രീ സറണ്ടറായി സ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ നിലവിലുള്ള വീതിയില്‍ റോഡ് നവീകരിക്കുന്നതിനുളള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
കോങ്ങാട് പത്തിരിപ്പാല ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ കെട്ടിട നിര്‍മ്മാണ പുരോഗതി
2399.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന പത്തിരിപ്പാല ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്നു വിശദമാക്കാമോ?
കാസര്‍ഗോഡ് ജില്ലയിലെ കിഫ്ബി പദ്ധതികള്‍
2400.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിഫ്ബി മുഖേന എത്ര കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അനുവദിച്ചതെന്നും ഇതിനായി എത്ര കോടി രൂപ അനുവദിച്ചുവെന്നുമുള്ള വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയില്‍ കിഫ്ബി മുഖേന ധനസഹായം അനുവദിച്ച് എത്ര പദ്ധതികളാണ് പൂര്‍ത്തീകരിച്ചതെന്നും ഇതിനായി ജില്ലയില്‍ എത്ര കോടി രൂപയാണ് ചെലവഴിച്ചതെന്നും അറിയിക്കാമോ?
വാമനപുരം മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍
2401.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ ഇതേവരെ അനുമതി ലഭിച്ചിട്ടുള്ള കിഫ്ബി പദ്ധതികള്‍ ഏതെല്ലാമാണെന്നും അവയുടെ തല്‍സ്ഥിതിയും വിശദമാക്കാമോ?
കിഫ്ബി ഫണ്ട് ഉപയോഗിചുള്ള ഗുരുവായൂര്‍ മണത്തല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നിര്‍മ്മാണം
2402.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ മണത്തല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് തുക അനുവദിക്കുന്നതിന് സാങ്കേതിക തടസങ്ങൾ ഉണ്ടോയെന്നും ആയത് പരിഹരിക്കുന്നതിനു വേണ്ടി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
കൊല്ലം മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍
2403.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭിച്ചതും പൂര്‍ത്തീകരിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാം, അവയുടെ നിലവിലെ സ്ഥിതി എന്നിവയുടെ വിശദവിവരം ലഭ്യമാക്കാമോ?
കല്ല്യാശ്ശേരി മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍
2404.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കിഫ്ബി മുഖേന കല്ല്യാശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയ്ക്കും അനുവദിച്ചിട്ടുളള തുക എത്ര വീതമാണെന്ന് വ്യക്തമാക്കാമോ;
( സി )
ഓരോ പ്രവൃത്തിയുടേയും നിലവിലെ സ്ഥിതി വിശദമാക്കാമോ?
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വല്ലാര്‍പാടം പനവുകാട് കായലോര റിംഗ് ബണ്ട് റോഡ് നിര്‍മ്മാണം
2405.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 സാമ്പത്തിക വര്‍ഷത്തെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 10.07.2017-ന് പൊതുമരാമത്ത് വകുപ്പ് 20 കോടി രൂപയുടെ ഭരണാനുമതി നൽകിയ വല്ലാർപാടം-പനവുകാട് കായലോര റിംഗ് ബണ്ട് റോഡ് നിർമ്മാണം ഇറിഗേഷൻ വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന ഡെപ്പോസിറ്റ് പ്രവൃത്തിയായി മാറ്റിയിട്ടും ഡി.പി.ആർ.ന് അംഗീകാരം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പദ്ധതിയുടെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ഇതിന് ഉടൻ അനുമതി നൽകാൻ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് എന്നത്തേക്ക് അംഗീകാരം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
കോതമംഗലം മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍
2406.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ നിര്‍മ്മാണം തുടങ്ങിയവ, ആരംഭിക്കാനുള്ളവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
നിര്‍മ്മാണം തുടങ്ങിയ പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ;
( ഡി )
നിര്‍മ്മാണം തുടങ്ങിയവ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും നിര്‍മ്മാണം ആരംഭിക്കാത്തവ വേഗത്തില്‍ ആരംഭിക്കുന്നതിനുമുളള നടപടികള്‍ ഉറപ്പുവരുത്തുമോ; വ്യക്തമാക്കാമോ?
കടുത്തുരുത്തി മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ
2407.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ കിഫ്ബി പദ്ധതികളുടെ വിശദവിവരവും നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ അനുമതി ലഭിച്ചവ, പൂര്‍ത്തീകരിച്ചവ, ഇനി പൂര്‍ത്തീകരിക്കാനുള്ളവ എന്നിങ്ങനെ ഇനം തിരിച്ച് തുക സഹിതം വിശദമാക്കാമോ?
വര്‍ക്കല മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍
2408.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ കിഫ്ബി മുഖേന അനുവദിച്ചിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ പുരോഗതി വിശദമാക്കാമോ?
കിഫ്ബി മുഖേനയുള്ള പാവങ്ങാട്-ഉള്ള്യേരി-കുറ്റ്യാടി (പി. യു. കെ. സി) റോഡ് നവീകരണം
2409.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കേണ്ട പാവങ്ങാട്-ഉള്ള്യേരി-കുറ്റ്യാടി (പി. യു. കെ. സി.) റോഡിന്റെ ഉള്ള്യേരി മുതല്‍ കുറ്റ്യാടി വരെയുള്ള രണ്ടാംഘട്ട പ്രവ്യത്തിയുടെ ഡി.പി.ആറിന് അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നെടുമങ്ങാട് അരുവിക്കര വെള്ളനാട് റോഡ് നവീകരണം
2410.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നെടുമങ്ങാട് അരുവിക്കര വെള്ളനാട് റോഡ് നവീകരണത്തിന്റെ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്നും എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കുമോ?
പുതുക്കാട് മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍
2411.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അവ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ;
( ബി )
നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
അരൂര്‍ മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍
2412.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ കിഫ്ബി വഴി അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്കായി അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമോ?
ഓടന്നൂര്‍ പാലം നിര്‍മ്മാണ പ്രവൃത്തി
2413.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഓടന്നൂര്‍ പാലം നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി സമയപരിധി നിശ്ചയിച്ച് പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
ഹരിപ്പാട്, പറവൂര്‍, വേങ്ങര മണ്ഡലങ്ങളിലെ കിഫ്ബി പദ്ധതികള്‍
2414.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന ഹരിപ്പാട്, പറവൂര്‍, വേങ്ങര മണ്ഡലങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരോന്നിനും അനുവദിച്ച തുക സംബന്ധിച്ച വിശദാംശവും ലഭ്യമാക്കാമോ?
ഗുരുവായൂര്‍ മണ്ഡലത്തില്‍ എം.എൽ.എ. ആസ്തി വികസന പദ്ധതി പ്രകാരമുളള പ്രവൃത്തികള്‍
2415.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ 2017-18 വര്‍ഷം മുതല്‍ നാളിതുവരെ എം.എൽ.എ. ആസ്തി വികസന പദ്ധതി പ്രകാരം ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ വിവരങ്ങള്‍ ഓരോ സാമ്പത്തിക വര്‍ഷം തിരിച്ച് പ്രത്യേകമായി ലഭ്യമാക്കാമോ?
പാറശ്ശാല മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് പ്രവൃത്തികള്‍
2416.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ എം.എല്‍.എ. ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവ വിനിയോഗിച്ച് അനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഓരോന്നിന്റേയും നിലവിലെ സ്ഥിതി, ഭരണാനുമതി/സാങ്കേതികാനുമതി/ടെണ്ടര്‍ നടപടികള്‍/നിര്‍മ്മാണത്തില്‍/പൂര്‍ത്തിയായവ എന്നിവ തിരിച്ച് വിശദമാക്കാമോ;
( സി )
അനുവദിക്കപ്പെട്ട പ്രവൃത്തികളില്‍ പൂര്‍ത്തിയാകാത്തവ ഉണ്ടെങ്കില്‍ അവ ഏതെല്ലാമാണെന്നും അവ വെെകുന്നതിനുള്ള കാരണങ്ങള്‍ എന്താണെന്നും ഓരോ പ്രവൃത്തിയും തിരിച്ച് വിശദമാക്കാമോ?
ഗുരുവായൂര്‍ മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് സേവിംഗ്സ് തുക
2417.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ മണ്ഡലത്തില്‍ 2017-18 മുതല്‍ 2025-26 സാമ്പത്തികവര്‍ഷം വരെ ആസ്തി വികസന ഫണ്ടില്‍ സേവിംഗ്സ് ഇനത്തില്‍ എത്ര രൂപ ബാക്കിയുണ്ടെന്നത് സാമ്പത്തിക വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സേവിംഗ്സ് തുക പ്രയോജനപ്പെടുത്തി എത്ര പുതിയ പ്രവൃത്തികള്‍ നിര്‍വ്വഹിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
ആസ്തി വികസന പദ്ധതി പ്രകാരം വടക്കാഞ്ചേരി മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍
2418.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് എം.എല്‍.എ. യുടെ ആസ്തി വികസന പദ്ധതി പ്രകാരം വടക്കാഞ്ചേരി മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പദ്ധതിയുടെ വിശദമായ വിവരങ്ങള്‍, ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, നിര്‍വ്വഹണ ചുമതല നല്‍കിയിട്ടുള്ള വകുപ്പ്/ഏജന്‍സി, അവയുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ?
കടുത്തുരുത്തി മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി പ്രവൃത്തികള്‍
2419.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-26 കാലയളവിൽ കടുത്തുരുത്തി മണ്ഡലത്തില്‍ എം.എൽ.എ. ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നിവയില്‍ നിന്നും ശിപാര്‍ശ ചെയ്തിട്ടുള്ള പ്രവൃത്തികളില്‍ അനുമതി ലഭിച്ചവ, പൂര്‍ത്തീകരിച്ചവ, പൂര്‍ത്തീകരിക്കാനുള്ളവ എന്നിങ്ങനെ ഇനം തിരിച്ച് തുക സഹിതം വിശദവിവരം നല്‍കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ 2021-26 കാലയളവിൽ പ്രത്യേകാനുമതിക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവയില്‍ അനുമതി നല്‍കിയിട്ടുള്ളവ, അനുമതി നല്‍കാനുള്ളവ എന്നിവ തിരിച്ച് പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സഹിതം വിശദമാക്കാമോ; ഇവയില്‍ ഏതൊക്കെ അപേക്ഷകള്‍ നിരസിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
കടുത്തുരുത്തി മണ്ഡലത്തില്‍ എം.എൽ.എ.മാരുടെ പ്രത്യേക വികസന നിധി വിനിയോഗിച്ച് നടപ്പിലാക്കുവാൻ ശിപാര്‍ശ ചെയ്ത പദ്ധതികളില്‍ പ്രത്യേക അനുമതി ലഭിക്കാത്തത് മൂലം ഭരണാനുമതി നല്‍കാന്‍ കഴിയാത്ത പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
അഴീക്കോട് മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍
2420.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22, 2022-23, 2023-24, 2024-25, 2025-26 വര്‍ഷങ്ങളിലെ എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നിവയില്‍ ഉള്‍പ്പെടുത്തി അഴീക്കോട് മണ്ഡലത്തിൽ എം.എൽ.എ. നിര്‍ദ്ദേശിച്ചിട്ടുള്ള പ്രവൃത്തികളില്‍ ഏതൊക്കെ പ്രവൃത്തികളാണ് നിലവില്‍ പൂര്‍ത്തിയാക്കാനുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രവൃത്തികൾ പൂര്‍ത്തീകരിക്കാന്‍ തടസ്സം നേരിടുന്നവയുടെ വിശദാംശം ലഭ്യമാക്കാമോ?
നാദാപുരം മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി പദ്ധതികള്‍
2421.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ 2016 ജൂൺ മുതൽ 2026 ജനുവരി വരെയുള്ള കാലയളവില്‍ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നിവ മുഖേന നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ടെണ്ടര്‍ സേവിംഗ്സ് തുക എത്രയാണെന്ന് വര്‍ഷം തിരിച്ച് വിശദമാക്കാമോ?
അന്നകര ചിറക്കൽ കോട്ടാല റോഡ് റിവർസൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തി
2422.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18 സാമ്പത്തിക വർഷത്തിൽ എം.എൽ.എ. ആസ്തി വികസന പദ്ധതി പ്രകാരം മുല്ലശ്ശേരി പഞ്ചായത്തിലെ അന്നകര ചിറക്കൽ കോട്ടാല റോഡ് റിവർസൈഡ് പ്രൊട്ടക്ഷൻ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനെ തുടര്‍ന്ന് പ്രസ്തുത പ്രവൃത്തിക്കായി നല്‍കിയ ഭരണാനുമതിയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ പുതുക്കിയ ഭരണാനുമതി നൽകാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഇല്ലെങ്കില്‍ പ്രസ്തുത പ്രവൃത്തിക്ക് എത്രയും വേഗം ഭരണാനുമതി പുതുക്കി നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
അരൂര്‍ മണ്ഡലത്തിലെ ആസ്തി വികസന പദ്ധതികള്‍
2423.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ 2022-23 മുതല്‍ 2024-25 സാമ്പത്തിക വര്‍ഷം വരെ ആസ്തി വികസന പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ ടെണ്ടര്‍ സേവിംഗ്സ് എത്രയാണെന്ന് വിശദമാക്കാമോ?
കല്ല്യാശ്ശേരി മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടിലെ ടെണ്ടർ സേവിങ്സ് തുക
2424.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് വിനിയോഗത്തിൽ 2020-21 മുതൽ നാളിതുവരെയുളള ടെണ്ടർ സേവിങ്സ് തുക വ‍ർഷം തിരിച്ച് വിശദമാക്കാമോ?
ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി മുഖേന നടപ്പാക്കുന്ന പ്രവൃത്തികള്‍ക്കുള്ള അഡ്വാന്‍സ് തുക
2425.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നിവ ഉപയോഗിച്ച് സ്ഥാപനങ്ങള്‍ക്ക് വിഹിതം നല്‍കി നടപ്പാക്കുന്ന പ്രവൃത്തികള്‍ക്ക് മുഴുവന്‍ തുകയും അഡ്വാന്‍സ് ആയി നല്‍കുന്നതിന് ധനവകുപ്പിന്റെ നിര്‍ദേശമുണ്ടോ; വിശദമാക്കാമോ;
( ബി )
ഉത്തരവ് ഉണ്ടെങ്കില്‍ ആയതിന്റെ കോപ്പി അനുബന്ധമായി നൽകാമോ?
ഗുരുവായൂര്‍ മണ്ഡലത്തിലെ എം.എൽ.എ. എ.ഡി.എസ്. പദ്ധതികള്‍
2426.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ 2020-21 വര്‍ഷം മുതല്‍ നാളിതുവരെ എം.എൽ.എ. എ.ഡി.എസ്. പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും ബില്‍ തുക അനുവദിക്കാത്തതുമായ പദ്ധതികളുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
നിർമ്മാണം പൂർത്തീകരിച്ച പദ്ധതികളില്‍ ബില്‍ തയ്യാറാക്കാന്‍ ബാക്കിയുളളവ, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ബില്‍ തയ്യാറാക്കി സമര്‍പ്പിച്ചവ, തുക അനുവദിക്കാന്‍ ബാക്കിയുളളവ എന്നിവ തരംതിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
എം. എല്‍. എ. യുടെ പ്രത്യേക വികസന നിധി പ്രകാരം വടക്കാഞ്ചേരി മണ്ഡലത്തിലെ പ്രവൃത്തികള്‍.
2427.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് എം. എല്‍. എ. യുടെ പ്രത്യേക വികസന നിധി (എസ്. ഡി. എഫ്.) പ്രകാരം വടക്കാഞ്ചേരി മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതികളുടെ വിശദവിവരം, ഓരോ പ്രവൃത്തിയ്ക്കും അനുവദിച്ച തുക, നിലവിലെ സ്ഥിതി, നിര്‍വ്വഹണ ചുമതല നല്‍കിയിട്ടുള്ള വകുപ്പ്/ഏജന്‍സി എന്നിവ വ്യക്തമാക്കാമോ?
എം. എൽ. എ പ്രത്യേക വികസന നിധിയിലെ ടെൻഡർ സേവിംഗ്സ്
2428.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം. എൽ. എ. മാരുടെ പ്രത്യേക വികസന നിധി പദ്ധതികളിൽ നിന്നുള്ള ടെൻഡർ സേവിങ്സ് ഉപയോഗിച്ച് പ്രവൃത്തികൾ നിർദേശിക്കാൻ നിലവിൽ അനുമതിയുണ്ടോ; എങ്കിൽ ആയതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ലഭ്യമാക്കാമോ?
കടുത്തുരുത്തി മണ്ഡലത്തിലെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി പദ്ധതികള്‍
2429.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തില്‍ 2021-22 മുതല്‍ 2025-26 വരെയുള്ള ഓരോ കാലയളവിലും ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളുടെ വിശദാംശം വകുപ്പ് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് ഓരോന്നിനും എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും അവയിൽ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചുവെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ പുരോഗതി വിശദീകരിക്കാമോ;
( ഡി )
കടുത്തുരുത്തി മണ്ഡലത്തിൽ 2016 മുതൽ 2025 വരെയുള്ള കാലയളവിൽ എം.എൽ.എ. ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നിവയിൽ ഉൾപ്പെട്ട പദ്ധതികളുടെ ടെൻഡർ ബാലൻസ് എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; ആയതിന്റെ റിപ്പോർട്ട് ലഭ്യമാക്കാമോ;
( ഇ )
കടുത്തുരുത്തി മണ്ഡലത്തില്‍ പ്രസ്തുത കാലയളവിൽ ആകെ എത്ര പ്രോജക്റ്റുകൾക്കാണ് ഫണ്ട് അനുവദിച്ചതെന്ന് വിശദമാക്കാമോ; ഓരോ പ്രവൃത്തിയുടേയും പേര്, അനുവദിച്ച തുക എന്നിവ ഉള്‍പ്പെടുത്തിയുള്ള വിശദാംശം ലഭ്യമാക്കാമോ?
ധനദൃഡീകരണ പ്രവർത്തനങ്ങള്‍
2430.
ശ്രീ ജി എസ് ജയലാൽ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യു വരുമാനം സമാഹരിക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്നുള്ള ധനസഹായവും നികുതി വിഹിതവും കുറയുകയാണുണ്ടായത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വിവിധ ക്ഷേമപെൻഷനുകൾക്ക് സൗജന്യങ്ങൾ പാടില്ലെന്ന കേന്ദ്ര നിലപാട് സംസ്ഥാനം തള്ളിക്കളഞ്ഞിട്ടുണ്ടോ; വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരു കുറവും വരുത്താതെ വികസന ലക്ഷ്യങ്ങളിലേക്ക് സംസ്ഥാനത്തെ നയിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നവ ഉദാര സാമ്പത്തികനയം നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാജ്യത്ത്‌ കൃത്യമായ ബദൽ വഴികൾ തേടിക്കൊണ്ട് സർക്കാർ പ്രവർത്തിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കേന്ദ്ര ധനകമ്മീഷൻ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള ധനദൃഡീകരണ പ്രവർത്തനങ്ങള്‍ സംസ്ഥാനം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
അരുവിക്കര മണ്ഡലത്തിലെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍
2431.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് ഉപയോഗിച്ച് അരുവിക്കര മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്നും ഇതില്‍ എത്ര ശതമാനം തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ ഭാവി പെൻഷൻ ബാധ്യത
2432.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിൽ നിലവിൽ സ്റ്റാറ്റ്യൂട്ടറി പെൻഷനും പങ്കാളിത്ത പെന്‍ഷനും അർഹതയുള്ള ജീവനക്കാരുടെ എണ്ണം എത്ര വീതമാണെന്ന് വകുപ്പ് തിരിച്ച് വിശദമാക്കുമോ;
( ബി )
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിലുള്ള ജീവനക്കാരുടെ വിരമിക്കൽ വരുന്ന 5 വർഷത്തിനിടെ എത്രമാത്രം ഉയരുമെന്ന് സർക്കാർ കണക്കാക്കുന്നുണ്ടോ; അതിനനുസരിച്ച് സംസ്ഥാനത്തിന്റെ ഭാവി പെൻഷൻ ബാധ്യത എത്രയായിരിക്കുമെന്നുള്ള പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
ശമ്പള നിര്‍ണ്ണയത്തിലെ അപാകതമൂലം അധികമായി ലഭിക്കുന്ന തുക
2433.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശമ്പളപരിഷ്കരണത്തിലോ ശമ്പള നിര്‍ണ്ണയത്തിലോ ഉണ്ടായ അപാകത കൊണ്ട്‌ അധികമായി ലഭിച്ച തുക നിശ്ചിതകാലയളവിന് ശേഷം ബന്ധപ്പെട്ട ജീവനക്കാരനില്‍നിന്ന് ഈടാക്കാന്‍ പാടുള്ളതല്ല എന്ന ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിൽ നിന്ന് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറുന്നതിന് നടപടി
2434.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2013 ഏപ്രില്‍ 1 ന് ശേഷം നിയമനം ലഭിച്ച് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് പി. എസ്. സി. നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പില്‍ വരുത്തിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിപ്പിക്കുന്നതിന് മുമ്പ് പി.എസ്.സി. പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ പ്രകാരം അപേക്ഷിക്കുകയും നിയമന ഉത്തരവ് 01.04.2013 ന് ശേഷമാകുകയും ചെയ്ത ജീവനക്കാര്‍ക്ക് സ്റ്റാറ്റൂട്ടറി പെന്‍ഷന്‍ നിഷേധിക്കപ്പെട്ട നടപടി പുന:നിര്‍ണ്ണയം നടത്തുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
റിക്രൂട്ട്മെന്‍റ് വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതിക്ക് യാതൊരു പരിഗണനയും നല്‍കാതെ ജോലിയില്‍ പ്രവേശിച്ച തീയതി പരിഗണിച്ച് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ജീവനക്കാരെ ഉള്‍പ്പെടുത്തിയിരിക്കുന്നത് നീതിയുക്തമാണോയെന്ന് പരിശോധിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പഴയ പെന്‍ഷന്‍ സ്കീം പ്രാബല്യത്തിലുണ്ടായിരുന്ന സമയത്തുള്ള (22.12.2003 ന് മുമ്പ്) റിക്രൂട്ട്മെന്‍റ് വിജ്ഞാപനം പ്രകാരം അപേക്ഷിക്കുകയും എന്നാല്‍ 2004 ജനുവരി 1 ന് ശേഷം നിയമനം ലഭിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ സ്കീമിലേക്ക് തിരികെ മാറുന്നതിന് 2023 ലെ ഓഫീസ് മെമ്മോറാണ്ടം പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതുപോലെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെയും പഴയ പെന്‍ഷന്‍ സ്കീമിലേക്ക് മാറ്റുന്നത് പരിഗണിക്കുമോ; വ്യക്തമാക്കാമോ;
( ഇ )
ഇത്തരത്തില്‍ പഴയ പെന്‍ഷനിലേക്ക് ജീവനക്കാരെ മാറ്റുമ്പോള്‍ ഇതുവരെ പങ്കാളിത്ത പെന്‍ഷന്‍ സ്കീമില്‍ അടച്ച ജീവനക്കാരുടെ തുക അവരുടെ പി. എഫ് ലേക്കും സര്‍ക്കാരിന്റെ വിഹിതം സര്‍ക്കാരിന്റെ അക്കൗണ്ടിലേക്കും തിരിച്ചെടുത്ത് ജീവനക്കാര്‍ക്ക് നിയമപരമായ പെന്‍ഷന്‍ അവകാശം വീണ്ടും ഉറപ്പിക്കുന്നതിനുള്ള നീതിപൂര്‍വ്വകമായ നടപടി ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ;
( എഫ് )
ജസ്റ്റിസ് സതീഷ് ചന്ദ്ര ബാബു അദ്ധ്യക്ഷനായ പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധന കമ്മിറ്റി 2021 മാര്‍ച്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിന് മുമ്പ് റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന് 2013 ഏപ്രില്‍ 01 ന് ശേഷം നിയമനം ലഭിച്ച് പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ടവര്‍ക്ക് പഴയ പെന്‍ഷന്‍ സമ്പ്രദായത്തിലേക്ക് മാറാന്‍ അവസരം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നോ; എങ്കില്‍ ഈ നിര്‍ദ്ദേശം കണക്കിലെടുത്ത് സ്റ്റാറ്റ്യൂട്ടറി പെന്‍ഷനിലേക്ക് ജീവനക്കാര്‍ക്ക് മാറുന്നതിനുള്ള നീതിപൂര്‍വ്വകമായ നടപടി സര്‍ക്കാര്‍ കൈക്കൊള്ളുമോ; വിശദാംശം ലഭ്യമാക്കുമോ?
അഷ്വേർഡ് പെൻഷൻ പദ്ധതി
2435.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പെൻഷൻ പദ്ധതിയുടെ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗങ്ങളായ ജീവനക്കാർ ഇതുവരെ വിഹിതമായി അടച്ച തുകയുടെയും സർക്കാർ നൽകിയ വിഹിതത്തിന്റെയും കാര്യത്തിൽ പുതിയ പദ്ധതിയിലേക്ക് മാറുമ്പോൾ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
അഷ്വേർഡ് പെൻഷൻ പദ്ധതി
2436.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച നിശ്ചിത പെൻഷൻ തുക ഉറപ്പാക്കുന്ന അഷ്വേർഡ് പെൻഷൻ പദ്ധതി ഏത് രീതിയിലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും നിലവില്‍ എന്‍‌.പി‌.എസ്. പദ്ധതിയില്‍ അടവാക്കിയ തുക ഉള്‍പ്പെടുത്തിയാണോ പദ്ധതി ആരംഭിക്കുന്നതെന്നും വിശദമാക്കുമോ?
ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക
2437.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ക്ഷാമബത്ത അനുവദിച്ച തീയതിയും പ്രസ്തുത ക്ഷാമബത്ത അനുവദിക്കേണ്ടിയിരുന്നത് ഏത് തീയതി മുതലായിരുന്നുവെന്നും അറിയിക്കാമോ; ക്ഷാമബത്ത അനുവദിക്കേണ്ടിയിരുന്ന തീയതി മുതലുള്ള കുടിശ്ശിക നൽകുമോയെന്നും എങ്കിൽ ആയത് എപ്പോൾ നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ;
( ബി )
ക്ഷാമബത്ത കുടിശ്ശിക ലഭ്യമാക്കാത്തതിനാൽ പ്രതിമാസം മൊത്ത ശമ്പളത്തിന്റെ എത്ര ശതമാനമാണ് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കുറവുണ്ടായിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ ഹൈക്കോടതിയിലെയും മറ്റ് കോടതികളിലെയും ജഡ്‌ജിമാർ, മജിസ്ട്രേട്ടുമാർ , ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ, ഗവർണർ/മുഖ്യമന്ത്രി/മറ്റു മന്ത്രിമാർ/ക്യാബിനറ്റ് പദവിയുള്ള മറ്റ് വ്യക്തികൾ എന്നിവരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർക്ക് എന്ന് മുതലുള്ള ക്ഷാമബത്ത നൽകാനുണ്ടെന്നും എത്ര ശതമാനം ക്ഷാമബത്ത കുടിശ്ശികയുണ്ടെന്നും പ്രത്യേകം അറിയിക്കാമോ?
ലീവ് സറണ്ടര്‍, ശമ്പള പരിഷ്ക്കരണ കുടിശ്ശിക എന്നിവ നല്‍കുന്നതിന് നടപടി
2438.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം, മുന്‍ ശമ്പള പരിഷ്ക്കരണ കുടിശ്ശിക എന്നിവ നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതവും മാനദണ്ഡങ്ങളും
2439.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരും മറ്റ് സംസ്ഥാന സര്‍ക്കാരുകളും ദേശീയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം അനുവദിച്ച എന്തെല്ലാം ആനുകൂല്യങ്ങളാണ് സംസ്ഥാനത്തെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലുള്ള ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടില്ലാത്തതെന്നും ആയതിന്റെ കാരണമെന്തെന്നും വ്യക്തമാക്കാമോ;
( ബി )
2021 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലെ ഗവണ്‍മെന്റ് വിഹിതം 14 ശതമാനമായി ഉയര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഗവണ്‍മെന്റ് വിഹിതം നാളിതുവരെ 14 ശതമാനമായി ഉയര്‍ത്താത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ദേശീയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.സി.ആര്‍.ജി.,/കുടുംബ പെന്‍ഷന്‍ അനുവദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഡി.സി.ആര്‍.ജി./കുടുംബ പെന്‍ഷന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
ദേശീയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് പുറപ്പെടുവിച്ച വിജ്ഞാപനങ്ങളില്‍ നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓള്‍ഡ‍് പെന്‍ഷന്‍ സ്കീമിലേക്ക് മാറുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അതു പ്രകാരം കേരള കേഡറിലുള്ള ഐ.എ.എസ്./ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്ക് ഓള്‍ഡ‍് പെന്‍ഷന്‍ സ്കീം തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ; ദേശീയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് (2013 ഏപ്രില്‍ 1) പുറപ്പെടുവിച്ച വിജ്ഞാപനങ്ങളില്‍ നിന്നും‍ നിയമനം ലഭിച്ച സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രസ്തുത ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഇ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിഹിതമില്ലാതെയാണോ അഷ്വര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; അഷ്വര്‍ഡ് പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാതെ ദേശീയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ തുടരാന്‍ ഉദ്ദേശിക്കുന്ന ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും (സര്‍ക്കാര്‍ വിഹിതം ഉയര്‍ത്തല്‍, ഡി.സി.ആര്‍.ജി., കുടുംബ പെന്‍ഷന്‍ മുതലായവ) നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം
2440.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ നടപ്പാക്കിയിട്ടുള്ള ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായമാണ് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം അറുപത് വയസ്സാക്കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
സ്റ്റാറ്റ്യൂട്ടറി പെൻഷൻ ലഭിക്കാത്ത സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം അറുപത് വയസ്സാക്കി മാറ്റിയ സാഹചര്യത്തിൽ പങ്കാളിത്ത പെൻഷൻ നിലവിലുളള പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം അറുപത് ആക്കി മാറ്റുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
ഡി.എ./ഡി.ആര്‍. കുടിശ്ശിക
2441.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നിലവില്‍ എത്ര ശതമാനം ഡി.എ./ഡി.ആര്‍. കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ബഡ്ജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ച 2021 ജൂലൈ മുതല്‍ നാളിതുവരെ അനുവദിച്ച ഡി.എ./ഡി.ആര്‍.ന്റെ ഭാഗമായി നല്‍കേണ്ട അരിയര്‍, എപ്രകാരം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ഡി )
2026-27 ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച, ഡി.എ./ഡി.ആര്‍. കുടിശ്ശികയുടെ 2021 ജൂലൈ മാസം മുതലുള്ള അരിയറിന്റെ ഒരു ഗഡു എപ്രകാരം അനുവദിക്കുമെന്ന് വ്യക്തമാക്കാമോ; ഇക്കാര്യം സംബന്ധിച്ച ഉത്തരവ് ഇറക്കിയോ; വിശദാംശം നല്‍കാമോ?
തൃക്കാക്കര നിയോജകമണ്ഡലത്തിൽ അനുവദിച്ച പദ്ധതികൾ
2442.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര നിയോജകമണ്ഡലത്തിൽ 2016-17 മുതൽ 2025-26 വരെയുള്ള കാലയളവിൽ ആകെ എത്ര പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇപ്രകാരം അനുവദിച്ച ഓരോ പദ്ധതിയുടേയും പേര്, അനുവദിച്ച തുക, പൂർത്തിയായ പ്രവൃത്തികൾ എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
വടക്കാഞ്ചേരി മണ്ഡലത്തിലെ ബജറ്റില്‍ വകയിരുത്തിയ പ്രവൃത്തികള്‍
2443.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 - 25 കാലയളവിലുള്ള സംസ്ഥാന ബജറ്റുകളിൽ 20 ശതമാനം തുക വകയിരുത്തി വടക്കാഞ്ചേരി മണ്ഡലത്തിൽ ഏതെല്ലാം പ്രവൃത്തികൾ അനുവദിച്ചുവെന്നും അവയിൽ ഭരണാനുമതി ലഭിച്ചവ ഏതൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ വിശദമായ വിവരങ്ങള്‍, ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, നിര്‍വ്വഹണ ചുമതലയുള്ള വകുപ്പ്/ഏജന്‍സി, അവയുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കാമോ?
കാസർഗോഡ് ജില്ലയിൽ ബജറ്റിൽ 20 ശതമാനം തുക നീക്കിവച്ച പദ്ധതികൾ
2444.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് ബജറ്റിൽ 20 ശതമാനം തുക നീക്കിവച്ച കാസർഗോഡ് ജില്ലയിലെ വിവിധ പദ്ധതികളുടെ പേരു വിവരങ്ങൾ, വർഷം എന്നിവ മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ പുരോഗതി വിവരം ലഭ്യമാക്കാമോ?
ആറ്റപ്പിളളി റെഗുലേറ്റര്‍ കം ബ്രിഡ്ജ്
2445.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-26 വര്‍ഷത്തെ ബജറ്റ് മറുപടി പ്രസംഗത്തില്‍ ആറ്റപ്പിളളി റെഗുലേറ്റര്‍ കം ബ്രിഡ്ജ്, അപ്രോച്ച് റോഡ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനാവശ്യമായ തുക അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇറിഗേഷന്‍ വകുപ്പ് മുഖേന സമര്‍പ്പിച്ച 13.50 കോടി രൂപയുടെ പ്രപ്പോസലില്‍ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനു മാത്രം അനുമതി നല്‍കുകയും ആര്‍.സി.ബി. പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അനുമതി ലഭിക്കാതിരിക്കുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിന് അനുമതിയും ഫണ്ടും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
മണലൂര്‍ മണ്ഡലത്തിലെ ബജറ്റ് പ്രവൃത്തികള്‍
2446.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് മണലൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്ക് സംസ്ഥാന ബജറ്റില്‍ 20% തുക അനുവദിച്ചു എന്നത് സംബന്ധിച്ച വര്‍ഷം തിരിച്ചുള്ള വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്;വിശദാംശം നല്‍കാമോ?
ഏറനാട് മണ്ഡലത്തില്‍ അനുവദിച്ച പ്രവൃത്തികൾ
2447.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിൽ എം. എല്‍. എ. ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവ വിനിയോഗിച്ച് അനുവദിച്ച പ്രവൃത്തികൾ ഏതൊക്കെയാണെന്ന് വർഷം തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഓരോന്നിന്റെയും നിലവിലുള്ള സ്ഥിതി എന്താണെന്ന് അറിയിക്കാമോ; പൂർത്തിയാകാത്ത പ്രവൃത്തികളുടെ വിശദാംശവും അതിനുള്ള കാരണങ്ങളും എന്താണെന്ന് അറിയിക്കാമോ?
തൊടുപുഴ മണ്ഡലത്തിലെ ബജറ്റ് പ്രവൃത്തികള്‍
2448.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ മണ്ഡലത്തില്‍ 2021-22, 2022-23, 2023-24, 2024-25, 2025-26 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പ്രവൃത്തികള്‍ ഏതൊക്കെയെന്നും പ്രസ്തുത പ്രവൃത്തികളുടെ പുരോഗതിയും വിശദമാക്കാമോ?
ക്ഷേമ പെൻഷൻ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍
2449.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിന് നിലവിലുള്ള അർഹത മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
നിർദ്ധന കുടുംബത്തിലെ അംഗമെന്ന നിലയിൽ പെൻഷൻ കൈപ്പറ്റി വരികയും കുടുംബത്തിലെ അംഗം 2000 സ്ക്വയർ ഫീറ്റിൽ അധികമുളള വീട് നിർമ്മിക്കുകയും ചെയ്യുന്നപക്ഷം പെൻഷൻ തടയപ്പെടുന്ന വയോധികരുടെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകി പെൻഷൻ നിലനിർത്താൻ നടപടി സ്വീകരിക്കുമോ?
ക്ഷേമനിധി പെൻഷനും സാമൂഹ്യ ക്ഷേമ പെൻഷനും
2450.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമനിധികളിൽ അംഗത്വമെടുക്കുകയും അംശദായം കൃത്യമായി അടയ്ക്കുകയും ചെയ്തവർക്ക് പെൻഷനായി എത്ര രൂപ വീതമാണ് നൽകിവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ക്ഷേമനിധി പെൻഷൻ ലഭിക്കുന്നവർക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്നതിൽ എന്തെങ്കിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പല ക്ഷേമനിധി ബോർഡുകളിൽ നിന്നും കൃത്യമായി പെൻഷൻ ലഭിക്കാതിരിക്കുകയും എന്നാൽ സാമൂഹ്യ ക്ഷേമ പെൻഷൻ കൃത്യസമയത്ത് ലഭിക്കുകയും ചെയ്യുന്നതുമൂലം തങ്ങൾക്കും സാമൂഹ്യ ക്ഷേമ പെൻഷൻ മതിയെന്ന ആവശ്യവുമായി ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടോ; എങ്കിൽ ഇത്തരം അപേക്ഷകളിൽ സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ;
( ഡി )
ഒരേ സമയം സാമൂഹ്യ ക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനും വാങ്ങാൻ അനുമതി നൽകുന്ന വിഷയം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
കാസര്‍കോട് വികസന പാക്കേജ്
2451.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍കോട് വികസന പാക്കേജിന് കഴിഞ്ഞ 10 വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയ തുക എത്രയാണെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാക്കേജുമായി ബന്ധപെട്ട് ഓരോ പ്രവൃത്തിക്കുമായി ഇതുവരെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
ഓരോ വര്‍ഷവും ബജറ്റില്‍ നീക്കി വച്ച തുക കാസര്‍കോട് വികസന പാക്കേജിന് തന്നെ അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
കാസർകോട് വികസന പാക്കേജിന്റെ ഭാഗമായി വിവിധ പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തിയാക്കിയ കരാറുകാർക്ക് തുക നൽകുന്നതിൽ കുടിശ്ശിക നിലവിലുണ്ടോ; എങ്കിൽ, എത്ര കാലമായി ഈ കുടിശ്ശിക തുടരുന്നുവെന്നും പ്രവൃത്തിയും കരാറുകാരനും തിരിച്ച് വ്യക്തമാക്കാമോ?
അധ്യാപക തസ്തിക നിര്‍ണയ ഫയലിനുള്ള ധനകാര്യ വകുപ്പിന്റെ അംഗീകാരം
2452.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ വകുപ്പ് ധനകാര്യ വകുപ്പിലേക്ക് അയച്ച 2025-26 വർഷത്തെ അധ്യാപക തസ്തിക നിര്‍ണയ ഫയലില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പ്രസ്തുത ഫയലിന് അംഗീകാരം നൽകുന്നതിന് കാലതാമസം വരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ഫയലിനു എന്നത്തേക്ക് അംഗീകാരം നല്‍കുമെന്ന് വെളിപ്പെടുത്തുമോ; എത്ര തസ്തികകളാണ് പുതുതായി സൃഷ്ടിക്കപ്പെടുന്നത്; നഷ്ടപ്പെടുന്ന തസ്‌തികകളുടെ എണ്ണമെത്രയെന്ന് വ്യക്തമാക്കാമോ;
( സി )
അധ്യയന വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും അധ്യാപകര്‍ക്ക് ദിവസ വേതനം പോലും ലഭിക്കാത്ത സാഹചര്യം ഗൗരവമായി കണ്ട് പരിഹാരം കാണുമോ;വിശദമാക്കുമോ?
പത്തിരിപ്പാല ഗവൺമെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മാണം
2453.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
27.06.2023-ലെ ജി.ഒ.(ആര്‍.ടി.) നമ്പര്‍ 976/2023/എച്ച്.ഇ.ഡി.എന്‍. പ്രകാരം ഭരണാനുമതി ലഭിച്ച പത്തിരിപ്പാല ഗവൺമെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് തുക ഡെപ്പോസിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എ. നല്‍കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കത്തിന്മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിവരം ലഭ്യമാക്കാമോ?
സംസ്ഥാനത്തെ അക്രഡിറ്റഡ് ഏജന്‍സികള്‍
2454.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര അക്രഡിറ്റഡ് ഏജന്‍സികള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതിന്റെ ഉദ്ദേശം വിശദമാക്കാമോ;
( സി )
അക്രഡിറ്റഡ് ഏജന്‍സികളുടെ സെന്റേജ് നിശ്ചയിക്കുന്ന മാനദണ്ഡം വിശദമാക്കാമോ;
( ഡി )
ഓരോ മണ്ഡലത്തിലും എം.എല്‍.എ. മാരുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ വിനിയോഗിച്ച് പ്രവൃത്തികള്‍ നിര്‍വഹിക്കുന്നതിന് എം.എല്‍.എ. മാര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
നിര്‍വ്വഹണ ഏജന്‍സികള്‍ ടെണ്ടര്‍ മുഖേന തെരഞ്ഞെടുക്കുന്ന അക്രഡിറ്റഡ് ഏജന്‍സികളുടെ പ്രവര്‍ത്തന മേന്മ, കഴിവ് എന്നിവ നിശ്ചയിക്കുന്നത് ആരാണെന്ന് വ്യക്തമാക്കാമോ;
( എഫ് )
ഇത്തരം ഏജന്‍സികളുടെ പരാജയങ്ങള്‍ക്കുള്ള ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വ്യക്തമാക്കാമോ;
( ജി )
അംഗങ്ങളുടെ മണ്ഡല വികസന പദ്ധതികളില്‍ ഇത്തരം ഏജന്‍സികളെ ചുമതലപ്പെടുത്തി സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വിശദമാക്കാമോ?
പൊതുജനാരോഗ്യമേഖലയിലെ കിഫ്ബി പദ്ധതികള്‍
2455.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുജനാരോഗ്യമേഖലയില്‍ കിഫ്ബി മുഖേന എത്ര കോടി രൂപ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ടെന്ന വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇതില്‍ ഇനിയും പൂര്‍ത്തീകരിക്കാത്ത എത്ര പദ്ധതികള്‍ ഉണ്ടെന്ന് അറിയിക്കാമോ?
കിഫ്ബി ഫണ്ട് ഉപയോഗിച്ച് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം
2456.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നാളിതുവരെ സംസ്ഥാനത്ത്‌ കിഫ്‌ബി ഫണ്ട്‌ വകയിരുത്തി ഏതൊക്കെ റെയിൽവെ മേൽപ്പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് റെയിൽവേ വിഹിതം നൽകിയിട്ടുണ്ടോ; എങ്കിൽ കണക്കുകൾ ലഭ്യമാക്കാമോ;
( സി )
കിഫ്‌ബി വഴി ഏറ്റെടുത്ത മേൽപ്പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പൂർത്തിയാക്കാനുള്ളവ ഏതെല്ലാം; വിശദാംശം നൽകാമോ;
( ഡി )
ഇതിൽ ഏതൊക്കെ മേൽപ്പാലങ്ങളുടെ നിർമ്മാണ പ്രവൃത്തി ടെൻഡർ ചെയ്തു; കണക്കുകൾ ലഭ്യമാക്കാമോ;
( ഇ )
ഇവയിൽ ഏതൊക്കെ മേൽപ്പാലങ്ങളുടെ നിർമ്മാണം ആരംഭിച്ചുവെന്നും ഓരോന്നിലും നടപടികൾ ഏതൊക്കെ ഘട്ടങ്ങളിലാണെന്നും വിശദീകരിക്കുമോ?
കിഫ്ബി ഫണ്ടുപയോഗിച്ചുള്ള കോട്ടക്കല്‍ നഗരസഭ മാര്‍ക്കറ്റി​ന്റെ ആധുനികവല്‍ക്കരണം
2457.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനാനുമതി ലഭ്യമായിട്ടുള്ള കോട്ടക്കല്‍ നഗരസഭ മാര്‍ക്കറ്റ് ആധുനികവല്‍ക്കരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് നിലവിൽ എന്തെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കാനുണ്ടെന്നും പ്രവൃത്തിക്ക് കിഫ്ബിയുടെ പുതുക്കിയ ധനാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിട്ടുണ്ടോയെന്നും വിശദമാക്കാമോ; പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
കിഫ്ബി ഫണ്ടുപയോഗിച്ചുള്ള വളാഞ്ചേരി നഗരസഭ കെട്ടിട നിർമ്മാണം
2458.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനാനുമതി ലഭ്യമായിട്ടുള്ള കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് കിഫ്ബിയുടെ പുതുക്കിയ ധനാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിട്ടുണ്ടോ; നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് ഇനി എന്തെല്ലാം നടപടികള്‍ ശേഷിക്കുന്നുണ്ടെന്ന് വിശദമാക്കാമോ?
കോട്ടക്കൽ മണ്ഡലത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം
2459.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ച കുറ്റിപ്പുറം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പൊന്മള ഗവൺമെന്റ് യു.പി. സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ നവീകരണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പ്രോജക്ട് എക്സിക്യൂഷന്‍ ഡോക്യുമെന്റുകൾക്ക് കിഫ്ബിയുടെ അനുമതി ലഭ്യമായിട്ടുണ്ടോ; എങ്കിൽ പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
കാക്കതുരുത്ത് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി
2460.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖാന്തരം പണം അനുവദിച്ച കാക്കതുരുത്ത് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മാണത്തിന് സി.ആര്‍.സെഡ് ക്ലിയറന്‍സ് ലഭിച്ചോയെന്ന് വ്യക്തമാക്കാമോ;
( സി )
സി.ആര്‍.സെഡ് ക്ലിയറന്‍സ് ലഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വിശദമാക്കാമോ?
ഏറനാട് നിയോജകമണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ
2461.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കിഫ്ബി ധനസഹായത്തോടെ ഏറനാട് മണ്ഡലത്തിൽ എത്ര രൂപയുടെ ഏതെല്ലാം പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
അതിൽ ഭരണാനുമതി നല്‍കിയ എത്ര പദ്ധതികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും മറ്റ് പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ?
കരുനാഗപ്പള്ളി മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍
2462.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മണ്ഡലത്തിലെ കിഫ്ബി പദ്ധതികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ നിര്‍വ്വഹണത്തിന്റെ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ തനതു വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍
2463.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ നികുതി, നികുതിയേതര ഇനങ്ങളുടെ നിലവിലെ നിരക്കുകൾ പരിഷ്കരിക്കുന്നതിനും പുതിയ ഇനങ്ങൾ കണ്ടെത്തുന്നതിനുമായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വിശദാംശം നൽകാമോ;
( ബി )
അനാവശ്യ ചെലവുകളും ധൂർത്തുകളും ഒഴിവാക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ് എന്ന് പറയുമ്പോള്‍ തന്നെ പി.ആർ.വർക്കിനും മറ്റ് ചെലവുകൾക്കും വൻ തുകകൾ അനുവദിക്കുന്നത് സർക്കാരിന്റെ കടബാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
2025-26 സാമ്പത്തിക വർഷത്തെ തനത് നികുതി വരുമാനം
2464.
ശ്രീ. റോജി എം. ജോൺ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-26 സാമ്പത്തിക വർഷത്തിൽ സർക്കാർ ബജറ്റ് എസ്റ്റിമേറ്റ് ആയി പ്രതീക്ഷിച്ച തനത് നികുതി വരുമാനം സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ തനത് നികുതി വരുമാനം ലഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
വൈദ്യുതിക്കുമേൽ നികുതിയും, ഡ്യൂട്ടിയും എന്ന ഇനത്തിൽ ബജറ്റിൽ വകയിരുത്തിയ തുക
2465.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റിൽ വൈദ്യുതിക്ക് മേൽ നികുതിയും, ഡ്യൂട്ടിയും എന്ന ഇനത്തിൽ 2026-27 സാമ്പത്തിക വർഷം 1475 കോടി എസ്റ്റിമേറ്റ് ആയി കണക്കാക്കിയതിനുള്ള കാരണം വിശദമാക്കാമോ;
( ബി )
മുൻ സാമ്പത്തിക വർഷങ്ങളിൽ 100 കോടി രൂപയിൽ താഴെ മാത്രം വരുമാനം ലഭിച്ചിരുന്ന ഈ ഇനത്തിൽ നിലവിൽ ഇത്രയും വലിയ തുക എസ്റ്റിമേറ്റ് ആയി കണക്കാക്കിയത് ബജറ്റ് തുക പെരുപ്പിച്ചു കാണിക്കാനാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
ആംനസ്റ്റി പദ്ധതി
2466.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആംനസ്റ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാണിജ്യ നികുതി കുടിശ്ശിക തീർപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതിയുടെ കാലാവധി അവസാനിച്ചതെന്നാണെന്ന് വിശദമാക്കുമോ;
( ബി )
ഈ കാലയളവിൽ എത്രപേർ പ്രസ്തുത പദ്ധതി പ്രയോജനപ്പെടുത്തിയെന്ന് വ്യക്തമാക്കുമോ;
( സി )
കോടതി വ്യവഹാരങ്ങളിലുള്ള കുടിശ്ശികകള്‍ തീർക്കുന്നതിന് ഈ കാലയളവിൽ പ്രസ്തുത പദ്ധതി പ്രയോജനപ്പെടുത്താമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നോ; എങ്കിൽ എത്ര പേര്‍ പ്രസ്തുത സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഡി )
ഉദ്യോഗസ്ഥർ ഇത്തരം കോടതി വ്യവഹാരങ്ങളിലുള്ള നികുതി കുടിശ്ശിക ആംനസ്റ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
പ്രസ്തുത പദ്ധതിയുടെ കാലാവധി അവസാനിച്ചതിനാൽ ആയത് 2026 മാർച്ച് 31 വരെ ദീർഘിപ്പിച്ചു നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ജി.എസ്.ടി. സ്ലാബ് മാറ്റം മുലമുള്ള വരുമാന നഷ്ടം
2467.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. സ്ലാബുകളിൽ വരുത്തിയ മാറ്റം മൂലം സംസ്ഥാനത്തിന് പ്രതിവർഷമുണ്ടാകുന്ന വരുമാന നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം വ്യക്തമാക്കാമോ; ഈ വരുമാന നഷ്ടം നികത്തുന്നതിന് എന്തൊക്കെ നടപടികളാണ് ഈ സർക്കാരിന്റെ കാലയളവിൽ സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ?
ജി.എസ്. ടി നടപ്പിലാക്കിയതില്‍ ഉണ്ടായ സാമ്പത്തിക നഷ്ടം
2468.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നടപ്പിലാക്കിയതു മുതല്‍ സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ എത്ര കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ടെന്നും ഇത് ഏതൊക്കെ വര്‍ഷങ്ങളിലാണെന്നും അറിയിക്കാമോ?
ജി.എസ്.ടി. വരുമാനത്തിലെ വർദ്ധനവ്
2469.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2025-26 സാമ്പത്തിക വർഷത്തിൽ സർക്കാർ ബജറ്റ് എസ്റ്റിമേറ്റ് ആയി പ്രതീക്ഷിച്ച ജി.എസ്.ടി. വരുമാനം സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രതീക്ഷിച്ച ജി.എസ്.ടി. വരുമാനം സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെങ്കിൽ ആയതിന്റെ കാരണങ്ങൾ വിശദമാക്കാമോ;
( സി )
ജി.എസ്.ടി. വരുമാനം ഉയർത്താനായി സർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും ആയവ കാര്യക്ഷമമാണോയെന്നും വിശകലനം ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
ഐ.ജി.എസ്.ടി.നികുതി പിരിവ് കാര്യക്ഷമാക്കാൻ നടപടികൾ
2470.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ടി. ജെ. വിനോദ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ. ജി. എസ്. ടി. വരുമാനത്തിൽ പ്രതീക്ഷിച്ച വർധനവ് ലഭിക്കാത്ത സാഹചര്യം പഠനവിധേയമാക്കിയിട്ടുണ്ടോ;
( ബി )
ഇ-കൊമേഴ്‌സ് വെബ്സൈറ്റുകൾ വഴി സംസ്ഥാനത്തിനകത്ത് നടത്തുന്ന വാങ്ങലുകൾക്ക് ഐ. ജി. എസ്. ടി. ലഭ്യമാക്കാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഐ. ജി. എസ്. ടി. നികുതി പിരിവ് കാര്യക്ഷമാക്കാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ചരക്ക് സേവന നികുതി വകുപ്പിലെ ഒഴിവുകളും സ്ഥാനക്കയറ്റവും
2471.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ സ്‌റ്റേറ്റ് ടാക്സ് ഓഫീസർ തസ്തികയിൽ എത്ര ഓഫീസർമാരാണ് നിലവിലുള്ളത്;
( ബി )
പ്രസ്തുത വകുപ്പിൽ നിലവിൽ അസിസ്റ്റന്റ് കമ്മീഷണർമാരുടെ എത്ര ഒഴിവുകൾ ആണ് ഉള്ളത്; ഈ തസ്തികയിൽ ഒഴിവുകൾ ഉണ്ടെങ്കിൽ ആയത് എന്തുകൊണ്ടാണ് നികത്താതിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ആകെയുള്ള സ്‌റ്റേറ്റ് ടാക്സ് ഓഫീസർ തസ്തികയുടെ 25 ശതമാനം അസിസ്റ്റന്റ് കമ്മീഷണർ തസ്തികയിലേക്കുള്ള പ്രൊമോഷൻ ആയി പരിഗണിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്ത്കൊണ്ട് പ്രസ്തുത 25 ശതമാനം ഉദ്യോഗസ്ഥർക്ക് അസിസ്റ്റന്റ് കമ്മീഷണർ ആയി സ്ഥാനക്കയറ്റം നൽകിയിട്ടില്ല എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത വകുപ്പിൽ എത്ര ഡെപ്യുട്ടി കമ്മീഷണർമാരുടെ ഒഴിവുകൾ ആണ് നിലവിലുള്ളത്; നിലവിലുള്ള പ്രസ്തുത ഒഴിവുകളിലേക്ക് സ്ഥാനക്കയറ്റം നൽകാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ?
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ സ്‌റ്റേറ്റ് ടാക്സ് ഓഫീസർ തസ്തിക
2472.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ സ്റ്റേറ്റ് ടാക്സ് ഓഫീസർ തസ്തികയിൽ എത്ര ഉദ്യോഗസ്ഥരാണ് നിലവിലുള്ളത്; പ്രസ്തുത വകുപ്പിൽ നിലവിൽ അസിസ്റ്റന്റ് കമ്മീഷണർ തസ്തികയിൽ എത്ര ഒഴിവുകള്‍ ആണ് നിലവിലുള്ളത്; ഈ തസ്തികയിൽ ഒഴിവുകൾ ഉണ്ടെങ്കിൽ ആയത് നികത്താത്തതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ആകെയുള്ള സ്റ്റേറ്റ് ടാക്സ് ഓഫീസർ തസ്തികയുടെ 25 ശതമാനം അസിസ്റ്റന്റ് കമ്മീഷണർ തസ്തികയിലേക്കുള്ള പ്രൊമോഷൻ ആയി പരിഗണിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്ത് കൊണ്ട് പ്രസ്തുത 25 ശതമാനം ഉദ്യോഗസ്ഥർക്ക് അസിസ്റ്റന്റ് കമ്മീഷണർമാരായി സ്ഥാനക്കയറ്റം നൽകിയിട്ടില്ല എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത വകുപ്പിൽ എത്ര ഡെപ്യുട്ടി കമ്മീഷണർമാരുടെ ഒഴിവുകളാണ് നിലവിലുള്ളത്; പ്രസ്തുത ഒഴിവുകളിലേക്ക് സ്ഥാനക്കയറ്റം നൽകാത്തതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വകുപ്പിൽ നേരിട്ട് നിയമനം ലഭിച്ച സ്റ്റേറ്റ് ടാക്സ് ഓഫീസർമാരും സ്ഥാനക്കയറ്റം മുഖേന നിയമനം ലഭിച്ച സ്റ്റേറ്റ് ടാക്സ് ഓഫീസർമാരും തമ്മിലുള്ള സീനിയോരിറ്റി സംബന്ധിച്ച വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് സംബന്ധിച്ച് ബഹു. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച 01.01.2026-ലെ O.A. No. 653/2022 വിധി നടപ്പിലാക്കുന്നതിൽ നിയമതടസ്സങ്ങൾ നിലവിലുണ്ടോ; വ്യക്തമാക്കാമോ?
ട്രഷറി നിയന്ത്രണം
2473.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ ട്രഷറി നിയന്ത്രണം നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പത്ത് ലക്ഷം രൂപയില്‍ അധികമുളള ബില്ലുകള്‍ മാറാന്‍ കഴിയുന്നില്ലയെന്ന കാസര്‍കോട് ജില്ലയിലെ കരാറുകാരുടെ പരാതി വസ്തുതാപരമാണോ; എങ്കില്‍ കാസര്‍കോട് ജില്ലയില്‍ പത്ത് ലക്ഷത്തിലധികം വരുന്ന തുക കിട്ടാനുളള കരാറുകാര്‍ എത്രയുണ്ടെന്നും ഓരോരുത്തര്‍ക്കും കിട്ടാനുളള തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
കാസര്‍കോട് ജില്ലയില്‍ കരാറുകാരുടെ കുടിശിക എത്രയാണെന്നും എത്ര കാലമായി ഈ കുടിശിക തുടരുന്നുവെന്നും വ്യക്തമാക്കാമോ?
കോട്ടക്കല്‍ മണ്ഡലത്തിലെ സബ് ട്രഷറികളുടെ നിര്‍മ്മാണം
2474.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി, കോട്ടക്കല്‍ സബ് ട്രഷറികളുടെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
വളാഞ്ചേരി സബ് ട്രഷറിക്ക് വേണ്ടി ഗ്രാമ വികസന വകുപ്പിന്റെ കൈവശമുള്ള ഭൂമിയും കോട്ടക്കല്‍ സബ് ട്രഷറിക്ക് വേണ്ടി രജിസ്ട്രേഷന്‍ വകുപ്പിന്റെ കൈവശമുള്ള ഭൂമിയും ലഭ്യമാക്കുന്നതിനായി വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
എരുമേലി സബ് ട്രഷറിക്ക് പുതിയ കെട്ടിടം
2475.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലി സബ് ട്രഷറിക്ക് സൗജന്യമായി ലഭിച്ചിട്ടുള്ള ഭൂമിയിൽ പുതിയ കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് അനുവദിക്കുന്നതിനും ഭരണാനുമതി നൽകുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
നിലമ്പൂർ സബ് ട്രഷറി
2476.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ സബ് ട്രഷറിയുടെ പരിധിയിൽ പുതുതായി നിരവധി സ്ഥാപനങ്ങൾ വന്നിട്ടും സബ് ട്രഷറിയിൽ ഇപ്പോഴും പഴയ സ്റ്റാഫ് പാറ്റേൺ അതേപടി തുടരുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സബ് ട്രഷറിയുടെ സുഗമമായ പ്രവർത്തനത്തിന് സ്റ്റാഫ് പാറ്റേൺ കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ;
( സി )
നിലവിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന നിലമ്പൂർ സബ് ട്രഷറിക്കായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
വാഹനങ്ങളുടെ ഫാൻസി നമ്പരുകൾക്കുള്ള നിരതദ്രവ്യം
2477.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോർവാഹന വകുപ്പിൽ പുതുതായി രജിസ്ട്രേഷൻ നടത്തുന്നതിനുള്ള വാഹനങ്ങൾക്ക് ഫാൻസി നമ്പർ ലഭിക്കുന്നതിനായി ഓൺലൈൻ ട്രഷറി വെബ്സൈറ്റ് മുഖേന അപേക്ഷകർ ഒടുക്കുന്ന തുക ലേലത്തിൽ വിജയിക്കാത്ത പക്ഷം മടക്കി നൽകുന്നതിന് സ്വീകരിക്കുന്ന നടപടികളെന്തെന്നും പ്രസ്തുത തുക അപേക്ഷകർക്ക് മടക്കി നൽകാനെടുക്കുന്ന സമയപരിധി എത്രയെന്നും വിശദമാക്കുമോ;
( ബി )
ഇത്തരത്തിൽ തുക മടക്കി നൽകുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ട്രഷറി വകുപ്പ് പുനർനിശ്ചയിച്ചിട്ടുണ്ടോ; ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ട്രഷറിയിൽ നിന്നുമുള്ള പുതുക്കിയ ഉത്തരവ് പ്രകാരം ഓരോ അപേക്ഷകനും തുക മടക്കി നൽകുന്നതിന് പ്രത്യേകം ഉത്തരവുകൾ മോട്ടോർ വാഹന വകുപ്പ് പുറപ്പെടുവിക്കണമെന്ന നിർദ്ദേശം അപേക്ഷകന് തുക മടക്കി ലഭിക്കുന്നതിന് പ്രായോഗിക തലത്തിൽ വളരെ ബുദ്ധിമുട്ടും കാലതാമസവും ഉണ്ടാക്കുന്നുവെന്നതിനാൽ തുക വേഗത്തിൽ മടക്കി നൽകുന്നതിനുതകുന്ന രീതിയിലുള്ള നിർദ്ദേശം പുറപ്പെടുവിക്കുമോ;
( ഡി )
ലേലത്തിൽ പങ്കെടുത്ത് വിജയിക്കാത്ത അപേക്ഷകൻ അടുത്ത ലേലത്തിൽ പങ്കെടുക്കുന്നതിന് വീണ്ടും ട്രഷറിയിൽ തുക നിക്ഷേപിക്കേണ്ടി വരുന്നതും ആദ്യം കെട്ടി വച്ച തുക തിരിച്ചു കൊടുക്കാതെ ട്രഷറിയിൽ അവശേഷിപ്പിക്കുന്ന പ്രവണത അപേക്ഷകർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമോ?
ഫാൻസി വാഹന നമ്പ‍റിനായി ട്രഷറിയിൽ ഒടുക്കിയ തുക
2478.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോ‍ര്‍ വാഹന വകുപ്പിൽ നിന്നും ഫാൻസി വാഹന നമ്പ‍ര്‍ ലഭിക്കുന്നതിനായി ട്രഷറിയിൽ അപേക്ഷക‍ര്‍ ഒടുക്കിയ തുകയുടെ 09.02.2026 വരെയുള്ള കഴിഞ്ഞ 6 മാസത്തെ കണക്കുകൾ നൽകാമോ; ഇതിൽ എത്ര തുക തിരിച്ച് നൽകാനുണ്ട്; വ്യക്തമാക്കുമോ;
( ബി )
2025 ഡിസംബ‍ര്‍, 2026 ജനുവരി മാസങ്ങളിൽ എത്ര തുക വരവ് വച്ചിട്ടുണ്ടെന്നും ലേലത്തിൽ വിജയിക്കാത്ത അപേക്ഷകരുടെ എത്ര തുക തിരികെ നൽകിയിട്ടുണ്ടെന്നും അറിയിക്കുമോ;
( സി )
ഇ-ട്രഷറി സംവിധാനത്തിൽ ഓൺലൈൻ പേയ്മെന്റ് നടത്താൻ സൗകര്യം ഏ‍ര്‍പ്പെടുത്തിയത് പോലെ തന്നെ അപേക്ഷക‍ര്‍ക്ക് ലേലം വിജയിക്കാത്ത പക്ഷം തുക പിൻവലിക്കുന്നതിനുള്ള അപേക്ഷ കൂടി ഓൺലൈനായി നൽകുന്നതിനുള്ള സൗകര്യം നിലവിലുണ്ടോ; എങ്കിൽ ഇതിനെക്കുറിച്ച് വിശദമാക്കുമോ; ഇതുവഴി ലഭിക്കുന്ന അപേക്ഷകൾ എത്ര ദിവസത്തിനുള്ളിൽ തീ‍ര്‍പ്പാക്കുന്നുണ്ടെന്ന് അറിയിക്കുമോ?
പേഴ്സണൽ സ്റ്റാഫിൽ നേരിട്ട് നിയമനം ലഭിച്ചവരുടെ മസ്റ്ററിംഗ്
2479.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ നേരിട്ട് നിയമനം ലഭിച്ച മറ്റ് സർക്കാർ ജോലികൾ ഇല്ലാത്ത പെൻഷൻകാർക്ക് കേരളത്തിലെ ഏത് ട്രഷറിയിലും മസ്റ്ററിംഗ് ചെയ്യുവാൻ സാധിക്കുമോ;
( ബി )
എങ്കിൽ മസ്റ്ററിംഗ് ചെയ്യുന്ന ട്രഷറിയിൽ തന്നെ നോൺ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് സ്വീകരിക്കുമോ;
( സി )
നോൺ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് എത്ര വയസ്സ് വരെയുളളവര്‍ക്കാണ് നൽകേണ്ടതെന്ന് വ്യക്തമാക്കുമോ;
( ഡി )
മസ്റ്ററിംഗും നോണ്‍ എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റും എപ്പോഴൊക്കെയാണ് നല്‍കേണ്ടതെന്ന കാലാവധി നിശ്ചയിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
നോണ്‍ എംപ്ലോയ്മെന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പകരം, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( എഫ് )
ഒരു ട്രഷറിയിൽ നിന്ന് മറ്റൊരു ട്രഷറിയിലേക്ക് പെന്‍ഷന്‍ മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
എടക്കര സബ് ട്രഷറിയിലെ സ്റ്റാഫ് പാറ്റേണും സബ് ട്രഷറിയുടെ പുതിയ കെട്ടിടവും
2480.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടക്കര സബ് ട്രഷറിയുടെ പരിധിയിലേക്ക് പുതിയതായി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുത്തിയിട്ടും സബ് ട്രഷറിയിലെ സ്റ്റാഫ് പാറ്റേൺ മുൻപുണ്ടായിരുന്ന അതേപടി തുടരുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സബ് ട്രഷറിയുടെ സുഗമമായ പ്രവർത്തനത്തിന് സ്റ്റാഫ് പാറ്റേൺ കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ;
( സി )
എടക്കര സബ് ട്രഷറിക്കായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പുകളിലെ ഒന്നാം സമ്മാനാർഹരായവരുടെ വിവരങ്ങൾ
2481.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ നടത്തുന്ന ലോട്ടറികളുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനാർഹരായവരുടെ വിവരങ്ങൾ പുറത്തുവിടുന്നതിന് നിയമപരമായി എന്തെങ്കിലും തടസ്സമുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ടിക്കറ്റ് നഷ്ടപ്പെടുകയോ സമ്മാനം ലഭ്യമായ വിവരം അറിയാതെ പോവുകയോ ചെയ്തതുമൂലം 2025 ജനുവരി മുതൽ 2025 ഡിസംബർ മാസം വരെ ഓരോ മാസവും ഒന്നാം സമ്മാനം ക്ലെയിം ചെയ്യാത്ത എത്ര കേസുകൾ ഉണ്ടെന്നും ഈ ഇനത്തിൽ ഓരോ മാസവും സർക്കാരിലേക്ക് എത്ര തുക ലഭ്യമായിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
ഒന്നാം സമ്മാനം ക്ലെയിം ചെയ്യാതെ സർക്കാരിലേക്ക് ലഭിച്ച തുക എത്രയെന്ന വിശദാംശം നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവിന്മേൽ സർക്കാർ ബഹു. ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിവരം നൽകാതെ സ്റ്റേ വാങ്ങിയതിന്റെ കാരണം വിശദമാക്കാമോ?
വില്പന നടത്തിയ ലോട്ടറി ടിക്കറ്റുകളുടെ വിശദാംശം സൂക്ഷിക്കുന്നത് സംബന്ധിച്ച്
2482.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓരോ ദിവസവും നടത്തുന്ന ലോട്ടറി നറുക്കെടുപ്പിൽ എത്ര ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ടെന്നും അതിന്റെ ആകെ വരുമാനം എത്രയെന്നും അതിൽ എത്ര രൂപ സമ്മാനമായി നൽകിയിട്ടുണ്ടെന്നും സമ്മാനം കൈപ്പറ്റാതെ എത്ര രൂപ സർക്കാരിന് ലഭിച്ചു എന്നുള്ള വിശദാംശം ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നില്ലായെങ്കിൽ ഇത്തരത്തിൽ വ്യക്തമായ കണക്ക് ഒരു സർക്കാർ സ്ഥാപനം സൂക്ഷിക്കാതിരിക്കുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത കണക്കുകൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ ആയത് പുറത്തുവിടുന്നതിന് നിയമപരമായി എന്തെങ്കിലും തടസ്സം ഉണ്ടോയെന്നത് വിശദമാക്കാമോ?
ലോട്ടറി തൊഴിലാളികള്‍ക്കുള്ള വികസന പ്രവർത്തനങ്ങള്‍
2483.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോട്ടറി തൊഴിലാളികൾക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നിലവിൽ നൽകി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ലോട്ടറി തൊഴിലാളികളുടെ ക്ഷേമത്തിനായി ഭാവിയിൽ എന്തെല്ലാം വികസന പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമോ?
പുതുതായി ആരംഭിച്ച കെ.എസ്.എഫ്.ഇ. ശാഖകള്‍
2484.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ കഴി‍ഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പുതുതായി എത്ര കെ.എസ്.എഫ്.ഇ. ശാഖകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അതെവിടെയൊക്കെയാണെന്നും എന്ന് മുതലാണ് ആരംഭിച്ചതെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
കമ്പനി/ബോര്‍ഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ നിന്ന് കെ.എസ്.എഫ്.ഇ.യിലെ നിയമനം
2485.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ.യില്‍ കുസാറ്റ് സ്റ്റഡി റിപ്പോര്‍ട്ട് പ്രകാരമുള്ള സ്റ്റാഫ് പാറ്റേണ്‍ നിലവില്‍ വന്നിട്ടുണ്ടോ; എങ്കില്‍ എന്ന് മുതല്‍ പ്രാബല്യത്തിലാണ് നിലവില്‍ വന്നതെന്നും റിപ്പോര്‍ട്ട് പ്രകാരം ഓരോ തസ്തികയിലും നിശ്ചയിച്ചിരിക്കുന്ന ജീവനക്കാരുടെ എണ്ണം എത്രയെന്നും തസ്തിക തിരിച്ച് വ്യക്തമാക്കുമോ;
( ബി )
നിലവില്‍ പി.എസ്.സി.യുടെ കമ്പനി/ബോര്‍ഡ് അസിസ്റ്റന്റ് (കെ.എസ്.എഫ്.ഇ., കെ.എസ്.ഇ.ബി.) റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ നിയമനത്തിന് കുസാറ്റ് സ്റ്റഡി റിപ്പോര്‍ട്ട് ബാധകമാണോ; ഈ സ്റ്റഡി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമൂലം പി.എസ്.സി.യുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമന ശിപാര്‍ശകള്‍ നല്‍കുന്നത് തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
കാറ്റഗറി നം.026/2022 റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതിനുശേഷം കെ.എസ്.എഫ്.ഇ.യില്‍ നിന്ന് എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു; 2024 മാര്‍ച്ച് 13-ന് ശേഷം വേക്കന്‍സി റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട് കെ.എസ്.എഫ്.ഇ.യില്‍ എത്ര ബിസിനസ്സ് റിവ്യു മീറ്റിംഗുകള്‍ നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; ആയത് പ്രകാരം മുഴുവന്‍ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
2024 മാര്‍ച്ച് മുതല്‍ കെ.എസ്.എഫ്.ഇ.യില്‍ അസിസ്റ്റന്റ് തസ്തികയില്‍ എത്ര ഒഴിവുകള്‍ വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഓരോ ഒഴിവും ഏത് തരത്തിലാണ് (റിട്ടയര്‍മെന്റ്, പ്രൊമോഷന്‍, ബിസിനസ്സ് ഡെവലപ്മെന്റ് തുടങ്ങിയവ) വന്നിട്ടുള്ളതെന്നും ഇവയില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തുവെന്നും വ്യക്തമാക്കുമോ?
രണ്ടാംഘട്ട മെഡിസെപ്പ് പദ്ധതി
2486.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏർപ്പെടുത്തിയിട്ടുള്ള രണ്ടാംഘട്ട മെഡിസെപ്പില്‍ ഒന്നാം ഘട്ടത്തിൽ നിന്ന് എന്തൊക്കെ വ്യത്യാസങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഒരു ജീവനക്കാരൻ മെഡിസെപ്പ് പദ്ധതിയിൽ അംഗമായിട്ടുണ്ടെങ്കിൽ ആ വ്യക്തിക്കും കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കിട്ടുന്ന സാഹചര്യത്തിൽ ഒരു കുടുംബത്തിൽ ഒന്നിലധികം ജീവനക്കാർ ഉണ്ടെങ്കിൽ അവരിൽ നിന്നെല്ലാം മെഡിസെപ്പ് ഇൻഷുറൻസ് തുക ഈടാക്കുന്നത് ഒഴിവാക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
പുതുക്കിയ മെഡിസെപ്പ് പദ്ധതി പ്രകാരം ജീവനക്കാർക്കും പെൻഷൻകാർക്കും ചികിത്സ നേടാൻ പറ്റുന്ന ആശുപത്രികൾ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ഡി )
മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെടാത്ത ആശുപത്രികളിൽ നിന്ന് സർക്കാർ ജീവനക്കാർ ചികിത്സ തേടുന്നതിന് മറ്റൊരു ഇൻഷുറൻസ് പദ്ധതിയിൽ കൂടി ചേരേണ്ടി വരുന്ന സാഹചര്യം പരിഗണിച്ചുകൊണ്ട് മറ്റ് ആരോഗ്യ ഇൻഷുറൻസുകൾ എടുത്തിട്ടുണ്ടെങ്കിൽ മെഡിസെപ്പിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള അവസരം ജീവനക്കാർക്ക് ലഭ്യമാക്കുമോ എന്ന് അറിയിക്കാമോ;
( ഇ )
മെഡിസെപ്പ് പദ്ധതി ഓപ്ഷണൽ ആക്കുന്നതിന് നിലവിൽ തടസ്സം എന്തെങ്കിലും ഉണ്ടെങ്കിൽ അത് അറിയിക്കാമോ?
മെഡിസെപ്പ് പദ്ധതി
2487.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവനക്കാര്‍ക്കുള്ള മെഡിസെപ്പ് പദ്ധതിയില്‍ ഗവണ്‍മെന്റ് എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ;
( ബി )
മെഡിസെപ്പിന് കീഴിൽ വരുന്ന ആശുപത്രികളുടെ എണ്ണത്തില്‍ വര്‍ദ്ധന വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
മെഡിസെപ്പിന്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും അവിടെയുള്ള എല്ലാ ചികിത്സാ വിഭാഗവും മെഡിസെപ്പിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
രണ്ടാം ഘട്ട മെഡിസെപ്പ് പദ്ധതി
2488.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ടാം ഘട്ട മെഡിസെപ്പ് നടപ്പിലാക്കുമ്പോള്‍ ക്ലെയിം സെറ്റില്‍മെന്റ് വെെകുന്നത് ഒഴിവാക്കാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ക്ലെയിം സെറ്റിൽമെന്റില്‍ പരാതി പരിഹാര സംവിധാനത്തിന്റെ കാര്യക്ഷമത എങ്ങനെ ഉറപ്പാക്കുന്നുവെന്ന് വിശദമാക്കമോ;
( സി )
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ നിരസിക്കപ്പെട്ട ക്ലെയിമുകളുടെ എണ്ണം എത്രയായിരുന്നു; രണ്ടാം ഘട്ടത്തിൽ അത് കുറയ്ക്കുാന്‍ സാധിക്കുമോ; വിശദമാക്കാമോ?
മെഡിസെപ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍
2489.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
മെഡിസെപ് പദ്ധതി
2490.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് രണ്ടാം ഘട്ട പദ്ധതിയില്‍ ഗുണഭോക്താക്കൾക്ക് ലഭ്യമാവുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
മെഡിസെപ് പദ്ധതി നിലവിലുള്ള ആശുപത്രികളിൽ എല്ലാ ചികിത്സകൾക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.