STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
25.02.2026 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പാഠ്യപദ്ധതി
*241.
ശ്രീ. സജീവ് ജോസഫ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പാഠ്യപദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനം സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
മാറിവരുന്ന തൊഴിൽ സംസ്കാരത്തിന് അനുസൃതമായി വി.എച്ച്.എസ്.ഇ. പാഠ്യപദ്ധതി കാലോചിതമായി പരിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ആവശ്യമായ പ്രായോഗിക പരിശീലനം നൽകുന്നതിന് മതിയായ ലാബ് സൗകര്യങ്ങളും സ്കൂൾ വർക്ക്ഷോപ്പുകളും സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സജ്ജമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
പട്ടയഭൂമിയുടെ കൈവശക്കാരുടെ പ്രശ്നങ്ങൾ
*242.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ കാലഘട്ടങ്ങളിൽ ഭൂരഹിതർക്ക് വിവിധ പദ്ധതി പ്രകാരം ലഭ്യമാക്കിയ ഭൂമിക്കുമേൽ നിലനിന്ന കൈമാറ്റ നിയന്ത്രണങ്ങൾ മൂലം കൈവശക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
ഭൂരഹിതരായ പാവപ്പെട്ടവർക്ക് ഭൂമി ലഭ്യമാക്കുന്നതിനുവേണ്ടി ആരംഭിച്ച ഭൂദാനപ്രസ്ഥാനം വഴി ലഭിച്ച ഭൂമിയുടെ കൈവശക്കാർക്ക് എന്തെല്ലാം തരത്തിലുള്ള ക്രയവിക്രയ നിയന്ത്രണങ്ങളാണ് സർക്കാർ നിർദ്ദേശിച്ചിരുന്നത്; വിശദീകരിക്കുമോ;
( സി )
ഇത്തരം ഭൂമിയുടെ നിലവിലെ കൈവശക്കാർക്ക് ഭൂമി കൈമാറ്റം ഉൾപ്പെടെ ഭൂമിയിൽ പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ച് ഉത്തരവായിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഡി )
ഭൂദാൻ പദ്ധതി പ്രകാരം ഭൂമി ലഭിച്ചവർക്ക് കൈവശഭൂമി ഈടുവെച്ച് ലോൺ എടുക്കുന്നതിനും അനന്തരാവകാശികൾക്ക് ഉൾപ്പെടെയുള്ള കൈമാറ്റം രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കുന്നതിനും അനുവദിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ?
തൊഴില്‍ പങ്കാളിത്ത നിരക്ക്
*243.
ശ്രീ ഡി കെ മുരളി
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നഗരമേഖലയിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്കില്‍ (എല്‍.എഫ്.പി.ആര്‍.) ഉണ്ടായ ഗണ്യമായ വര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് മെച്ചപ്പെടുത്താന്‍ നടപ്പാക്കിയ പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്താകെയുള്ള തൊഴില്‍ പങ്കാളിത്ത നിരക്ക് മിക്ക മേഖലകളിലും ദേശീയ ശരാശരിയേക്കാള്‍ മുന്നിലെത്താനുള്ള സാഹചര്യവും ഇതില്‍ സര്‍ക്കാര്‍ വഹിച്ച പങ്കും വ്യക്തമാക്കാമോ;
( സി )
എൺപത്തിയഞ്ചോളം തൊഴില്‍ മേഖലകളില്‍ മിനിമം വേതനം ഉറപ്പാക്കിയ സാഹചര്യത്തില്‍ ഇത് എല്ലാ തൊഴിലാളികള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എന്തെല്ലാം പരിശോധനാ സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ?
ക്രൂയിസ് ടൂറിസം നയം
*244.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി തീരത്തെത്തുന്ന ആഡംബര കപ്പലുകളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഉണ്ടായ വര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ക്രൂയിസ് ടൂറിസം നയത്തിന് രൂപം നല്‍കുന്നതിന് പദ്ധതിയുണ്ടോ;
( ബി )
കൂടുതല്‍ അന്താരാഷ്ട്ര ക്രൂയിസ് കപ്പലുകളെ ആകര്‍ഷിക്കുന്നതിനായി കൊച്ചി പോര്‍ട്ട് ട്രസ്റ്റിലും അനുബന്ധ ടൂറിസം കേന്ദ്രങ്ങളിലും നടപ്പാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി തയ്യാറാക്കിയ കര്‍മ്മ പദ്ധതികള്‍ വിശദമാക്കാമോ?
ഹയര്‍ സെക്കണ്ടറി-വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളെ സംയോജിപ്പിച്ചുള്ള ഭരണപരമായ പരിഷ്കാരം
*245.
ശ്രീ. പി. ടി. എ. റഹീം
ഡോ. കെ. ടി. ജലീൽ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഭരണപരമായ പരിഷ്കാരം സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഭരണ നിര്‍വ്വഹണം സുഗമമാക്കുന്നതിനും സഹായകമായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വന്‍തോതില്‍ വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ പദ്ധതി വഴി പഠനം പൂര്‍ത്തിയാക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ സാമൂഹികവും സാമ്പത്തികവുമായ പദവി മെച്ചപ്പെടുത്താന്‍ സാധിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
ട്രാന്‍സ്ജെൻഡര്‍ വ്യക്തികള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്കായി ഹയര്‍സെക്കണ്ടറി തുല്യതാ പഠന രംഗത്ത് നടപ്പിലാക്കുന്ന പ്രത്യേക ഇടപെടലുകള്‍ അവരുടെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതില്‍ എത്രത്തോളം വിജയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
പട്ടയ വിതരണം
*246.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മലയോര മേഖലയിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വിവിധ വകുപ്പുകൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്ന സാഹചര്യം വിശകലന വിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കാമോ;
( ബി )
വനമേഖലയ്ക്ക് പുറത്ത് സര്‍ക്കാര്‍ രേഖകളിൽ വനഭുമി എന്ന് തെറ്റായ രേഖപ്പെടുത്തലുള്ള ഭൂമിയുടെ കൈവശക്കാർ കൈവശാവകാശ രേഖ ഇല്ലാത്തതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കാമോ;
( സി )
പത്തനംതിട്ട ജില്ലയിലെ പെരുമ്പട്ടി വില്ലേജില്‍ ഇത്തരത്തില്‍ തെറ്റായി വനഭൂമിയെന്ന് രേഖപ്പെടുത്തിയ ഭൂമിയുടെ ആധികാരിക രേഖയില്‍ ആവശ്യമായ മാറ്റം വരുത്തി പട്ടയം നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഡി )
പ്രസ്തുത ഭൂമിയുടെ കൈവശക്കാർക്ക് ഭൂമി കൈമാറ്റം ഉൾപ്പെടെയുള്ള പൂർണ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് പട്ടയം നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ?
പൊതുവിദ്യാഭ്യാസ വകുപ്പിൽ ക്രമക്കേടുകൾ തടയാൻ നടപടി
*247.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഓഫീസുകളിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നിയമനങ്ങളുടെ ക്രമവൽക്കരിക്കൽ നടപടികൾക്കായി ഉദ്യോഗസ്ഥൻമാർ കൈക്കൂലി വാങ്ങുന്നതായി പരാതി ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച ചില ഉദ്യോഗസ്ഥര്‍ ഇടനിലക്കാരായി പ്രവർത്തിക്കുന്നത് തടയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
പാഠ്യേതര വിഷയങ്ങൾക്ക് പ്രത്യേക പ്രാധാന്യം
*248.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ വളർച്ചയ്ക്കായി പാഠ്യേതര വിഷയങ്ങൾക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച് മുൻകാലങ്ങളിൽ നടത്തിയിരുന്ന 'സേവനവാരം' പുനരാരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
രജിസ്ട്രേഷൻ വകുപ്പിൽ അഴിമതി തടയുന്നതിന് നടപടി
*249.
ശ്രീമതി കെ. കെ. രമ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാജരേഖ ഉണ്ടാക്കി വസ്തുക്കൾ മറിച്ച് വിൽക്കുന്ന സംഭവങ്ങളിൽ രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പ്രതിചേർക്കപ്പെട്ട ഗുരുതര സാഹചര്യം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ആധാരം രജിസ്‌ട്രേഷൻ ഉൾപ്പെടെ രജിസ്ട്രാർ ഓഫീസുകളിൽ നടക്കുന്ന നടപടിക്രമങ്ങൾ അഴിമതി രഹിതവും സുതാര്യവുമാണെന്ന് ഉറപ്പാക്കുന്നതിന് എന്ത് സംവിധാനമാണ് നിലവിലുള്ളത്; പ്രസ്തുത സംവിധാനം പരാജയപ്പെട്ടതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
രജിസ്ട്രേഷൻ വകുപ്പിലെ അഴിമതിയും ക്രമക്കേടുകളും തടയുന്നതിന് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാകുമോ; വ്യക്തമാക്കുമോ?
ദേശീയപാത 66-ന്റെ നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കൽ
*250.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66-ന്റെ നിര്‍മ്മാണത്തിലെ ഗുണനിലവാരത്തെയും സുരക്ഷയെയും കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ദേശീയപാത 66-ന്റെ വികസന പ്രവൃത്തിയില്‍ ചില സെക്ഷനുകളില്‍ രൂക്ഷമായി അനുഭവപ്പെടുന്ന അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ എന്തെല്ലാം ഇടപെടലുകളാണ് നടത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ഫ്ലൈയോവർ, ഓവർപാസ്, അണ്ടർപാസ്, സർവീസ് റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലുള്ള പുരോഗതി വിശദമാക്കാമോ?
തൊഴില്‍ രംഗത്ത് നടപ്പിലാക്കുന്ന പുരസ്കാര പദ്ധതികള്‍
*251.
ശ്രീ എം രാജഗോപാലൻ
ശ്രീ. എം. എം. മണി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുന്ന രീതിയില്‍ മികച്ച തൊഴിലിടങ്ങളെയും തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനം നടപ്പിലാക്കുന്ന പുരസ്കാര പദ്ധതികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
സംസ്ഥാനത്തെ തൊഴിലാളികളുടെ വേതന ഘടന ദേശീയ ശരാശരിയേക്കാള്‍ മികച്ചതാണെന്ന് അവകാശപ്പെടുന്നത് എന്തുകൊണ്ടാണ്; ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
തോട്ടം തൊഴിലാളികളുടെയും ഗാര്‍ഹിക തൊഴിലാളികളുടെയും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന പ്രധാന ക്ഷേമപദ്ധതികളുടെ വിശദാംശം നല്‍കാമോ;
( ഡി )
തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം എപ്രകാരമാണ് സഹായിക്കുന്നത്; വ്യക്തമാക്കുമോ?
ഭൂമി തരംമാറ്റലിന് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍
*252.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. കെ. ബാബു (നെന്മാറ)
ഡോ. സുജിത് വിജയൻപിള്ള
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷിക്കും ഗൃഹനിര്‍മ്മാണത്തിനും മറ്റുമായി പതിച്ചു നല്‍കിയ പട്ടയഭൂമി ജീവനോപാധി ലക്ഷ്യമാക്കി മറ്റു തരത്തില്‍ വിനിയോഗിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;
( ബി )
ഇതിനാവശ്യമായ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
തരംമാറ്റി വിനിയോഗിക്കുന്നതിനുള്ള അനുമതി തേടുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പൊതു ആവശ്യത്തിനും വ്യാപാരാവശ്യത്തിനുമായുള്ള നിര്‍മ്മിതികള്‍ക്കായുള്ള തരംമാറ്റലിന് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ?
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നടപടി
*253.
ശ്രീ. എ. കെ. എം. അഷ്റഫ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകള്‍ വഴിയല്ലാതെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യാപകമായി നിയമനങ്ങൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പി.എസ്.സി.ക്ക് വിടാത്ത എല്ലാ ഒഴിവുകളും എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന വ്യവസ്ഥ പാലിക്കാൻ കഴിയുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
ടൂറിസം വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍
*254.
ശ്രീമതി യു പ്രതിഭ
ശ്രീ വി ജോയി
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ആയുര്‍വേദ ചികിത്സകൾക്കും ആയുര്‍വേദ തെറാപ്പി ചികിത്സയ്‍ക്കും ലോകശ്രദ്ധ നേടുന്നതിന് സാധിച്ചിട്ടുണ്ടോ; ഇതിനായി ടൂറിസം വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിവരിക്കാമോ;
( ബി )
ആയുർവേദ ചികിത്സകൾക്കും ആയുര്‍വേദ തെറാപ്പികൾക്കുമായി സംസ്ഥാനത്തെത്തുന്ന ദേശീയ-അന്തർദേശീയ വിനോദസഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് ടൂറിസം മേഖലയിൽ ആയുർവേദ തെറാപ്പി സെന്ററുകൾ ആരംഭിക്കുന്നതിന് നിലവിൽ ലൈസൻസ് ലഭിക്കുന്നതിനായി എന്തെല്ലാം നിബന്ധനകളും സർട്ടിഫിക്കറ്റുകളുമാണ് നിർബന്ധമാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും ടൂറിസം മേഖലയുടെ ഭാഗമായ ഇത്തരം സെന്ററുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
ടൂറിസം സഹകരണ സംഘങ്ങൾക്ക് ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് ഇളവുകളും സഹായങ്ങളും നൽകുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കാമോ?
സ്പൈസസ് റൂട്ട് പദ്ധതി
*255.
ശ്രീ. എ. പ്രഭാകരൻ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. ആന്റണി ജോൺ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പൈസസ് റൂട്ട് പദ്ധതിയെ നിലവിലെ മുസരിസ് പൈതൃക പദ്ധതിയുമായി സംയോജിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ചരിത്രപരവും സാംസ്കാരികപരവുമായ ടൂറിസം വികസിപ്പിക്കുന്നതിന് ഇതിലൂടെ എന്തൊക്കെ നടപടികളാണ് ആസൂത്രണം ചെയ്തിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
സ്പൈസസ് റൂട്ടുമായി ബന്ധപ്പെട്ട രാജ്യങ്ങളുമായി ചേര്‍ന്ന് കേരളത്തിന്റെ പൈതൃക സംരക്ഷണത്തിനും ടൂറിസം മേഖലയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനുമായി പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കുമോയെന്ന് ആരായുമോ; അതിനായി വേണ്ടി വരുന്ന നടപടികൾ വ്യക്തമാക്കാമോ;
( സി )
സ്പൈസസ് റൂട്ട് പൈതൃക പാത കടന്നുപോകുന്ന തീരദേശ പ്രദേശങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
സ്കൂളുകളില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍
*256.
ഡോ. സുജിത് വിജയൻപിള്ള
ശ്രീമതി യു പ്രതിഭ
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂളുകളില്‍ നടപ്പിലാക്കി വരുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( ബി )
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിലെ പുരോഗതി വിശദമാക്കാമോ;
( സി )
പുതിയ സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
ആദിവാസി/ഗോത്രവര്‍ഗ്ഗ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ നടപ്പാക്കുന്ന 'ഗോത്രസാരഥി' പോലുള്ള യാത്രാസൗകര്യ പദ്ധതികളുടെ നിലവിലെ സ്ഥിതി വകുപ്പ് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
*257.
ശ്രീ. ലിന്റോ ജോസഫ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്കൂളുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിലവില്‍ നിര്‍മ്മാണം നടന്നുവരുന്ന പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
പുതുക്കിയ എന്‍.എസ്.ക്യൂ.എഫ്.(നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക് ) കോഴ്സുകള്‍ക്ക് അനുസരിച്ച് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളുടെ ലബോറട്ടറികള്‍ ആധുനികവല്‍ക്കരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; ആയതിന്റെ പുരോഗതി വ്യക്തമാക്കാമോ?
തൊഴിലാളികളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ നടപടി
*258.
ശ്രീ മാത്യു ടി. തോമസ്
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത തൊഴിൽ അവകാശങ്ങൾ നിഷേധിക്കുവാനുള്ള സാഹചര്യം നിലനിൽക്കുമ്പോൾ തൊഴിലാളികളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
തൊഴിലാളികളുടെ വേതന പരിഷ്കരണം യഥാസമയം നടത്തുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
സ്പെഷ്യല്‍ സ്കൂളുകളുടെ സൗകര്യങ്ങള്‍ ഉയര്‍ത്താൻ നടപടി
*259.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ആര്യാടൻ ഷൗക്കത്ത്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരെയും ഓട്ടിസം ബാധിച്ചവരെയും പരിശീലിപ്പിക്കുന്നതിന് ആവശ്യത്തിന് റിസോഴ്‍സ് പേഴ്സണ്‍സ് സംസ്ഥാനത്ത് ലഭ്യമാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
സ്പെഷ്യല്‍ സ്കൂളുകളുടെ സൗകര്യങ്ങള്‍ ഉയര്‍ത്താൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
സ്പെഷ്യല്‍ സ്കൂളുകളിലെ അധ്യാപകർക്ക് ജോലിസ്ഥിരതയും മെച്ചപ്പെട്ട വേതനവും ഉറപ്പു വരുത്താന്‍ നടപടിയെടുത്തിട്ടുണ്ടോയെന്ന് വിശദമാക്കുമോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?
സർക്കാർഭൂമി കയ്യേറുന്നത് തടയാൻ നടപടി
*260.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കെ. പി. എ. മജീദ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രധാനമായും ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളിലും ഭൂമാഫിയയുടെ നേതൃത്വത്തിൽ സർക്കാർഭൂമി കയ്യേറിയതായ പരാതികൾ പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഇത്തരം കയ്യേറ്റക്കാർക്ക് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സഹായം നൽകുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( സി )
കയ്യേറ്റങ്ങൾ തടയുന്നതിന് സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
അധ്യാപക ഒഴിവുകള്‍ നികത്താന്‍ നടപടി
*261.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തസ്തിക നിര്‍ണ്ണയത്തിലെ കാലതാമസം മൂലം സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപക ഒഴിവുകള്‍ നികത്താന്‍ കഴിയുന്നില്ലായെന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
താല്‍ക്കാലിക നിയമനങ്ങള്‍ അവസാനിപ്പിച്ച് എത്രയും വേഗം നിലവിലെ റാങ്ക് ലിസ്റ്റുകളില്‍ നിന്നും ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കുമോ?
ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍
*262.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ എം നൗഷാദ്
ശ്രീ വി ജോയി
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഫാക്ടറികളില്‍ 1948 ലെ ഫാക്ടറി നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഫാക്ടറികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിശദാംശം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( സി )
ഫാക്ടറി തൊഴിലാളികളുടെയും സമീപവാസികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ നിലവിലുള്ള നിയമങ്ങളിൽ വ്യവസ്ഥയുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
ഫാക്ടറിയിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടപ്പിലാക്കുന്ന കേരള സെന്‍ട്രല്‍ ഇന്‍സ്പെക്ഷന്‍ സിസ്റ്റം (K-CIS) വഴി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്;
( ഇ )
തൊഴില്‍പരമായ അപകടങ്ങള്‍, രോഗങ്ങള്‍ എന്നിവ കുറയ്ക്കുന്നതിനായി വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ?
ഹൗസ്ബോട്ടുകളുടെ സർവീസ് സംബന്ധിച്ച പരിശോധനകൾ
*263.
ശ്രീ. അൻവർ സാദത്ത്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബുക്കിംഗ് സമയത്ത് വാഗ്ദാനം ചെയ്യുന്ന ഭക്ഷണവും മറ്റു സൗകര്യങ്ങളും നൽകാതെയും വൃത്തിഹീനമായ അന്തരീക്ഷത്തിലും സർവീസ് നടത്തുന്ന ഹൗസ്ബോട്ടുകൾ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ലൈസൻസോ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റോ മാലിന്യ സംസ്കരണ സംവിധാനങ്ങളോ ഇല്ലാതെ സർവീസ് നടത്തുന്ന ഹൗസ്ബോട്ടുകൾ ജലാശയങ്ങളുടെ മലിനീകരണത്തിനും സഞ്ചാരികൾക്ക് ഉണ്ടാകുന്ന ദുരനുഭവങ്ങളിലൂടെ കേരള ടൂറിസത്തിന് അന്താരാഷ്ട്ര തലത്തിൽ മോശം പ്രതിച്ഛായ ഉണ്ടാകുന്നതിനും കാരണമായിരിക്കുന്ന സാഹചര്യത്തിൽ ഹൗസ് ബോട്ടുകളുടെ സർവീസ് സംബന്ധിച്ച പരിശോധനകൾ കർശനമാക്കുമോ; വ്യക്തമാക്കാമോ;
( സി )
ഹൗസ്ബോട്ടുകളിൽ തീപിടുത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ, ജീവനക്കാരുടെ വൈദഗ്ധ്യം, യാത്രക്കാര്‍ക്ക് വേണ്ട ബോധവൽക്കരണം, മെച്ചപ്പെട്ട സേവനങ്ങൾ എന്നിവ ഉറപ്പാക്കുന്ന രീതിയില്‍ ഈ മേഖലയെ പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
അദ്ധ്യാപക - അനദ്ധ്യാപക നിയമനങ്ങള്‍
*264.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2021 മെയ് മാസത്തിന് ശേഷം സര്‍ക്കാര്‍/എയ്ഡഡ് മേഖലകളിലായി നിയമനം നല്‍കിയ അദ്ധ്യാപക - അനദ്ധ്യാപക തസ്തികകള്‍ സംബന്ധിച്ച് വിശദമാക്കാമോ;
( ബി )
ഇതില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നടന്ന നിയമനങ്ങളുടെയും ഇതര നിയമനങ്ങളുടെയും കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
2016-21 കാലയളവില്‍ നടന്നിട്ടുള്ള അദ്ധ്യാപക - അനദ്ധ്യാപക നിയമനങ്ങളുടെ വിവരങ്ങള്‍ വ്യക്തമാക്കാമോ;
( ഡി )
അദ്ധ്യാപക നിയമനാംഗീകാരം ഓണ്‍ലൈനിലേയ്ക്ക് മാറ്റുന്നതിനായി കൈറ്റ് മുഖേന ആരംഭിച്ച 'സമന്വയ' പോര്‍ട്ടല്‍ വഴി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വെളിപ്പെടുത്തുമോ?
ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ സംവിധാനം
*265.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗാര്‍ഹികതൊഴിലാളികളുടെ ഉപജീവന സുരക്ഷയും മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യം വിശകലന വിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
കേരളത്തിലെ ഗാര്‍ഹിക തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്ക്‌ മിനിമം വേതനം, ക്ഷാമബത്ത, അധിക ജോലിക്ക് അധിക വേതനം എന്നിവ ഉറപ്പാക്കുന്നതിന് നിലവിൽ എന്തെല്ലാം സംവിധാനങ്ങളാണുള്ളതെന്ന് വിശദീകരിക്കുമോ;
( സി )
ഗാര്‍ഹിക തൊഴില്‍ മേഖലയിലെ സ്ത്രീകൾക്ക് സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുവേണ്ടി നിയമനിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( ഡി )
ഗാർഹിക മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ക്ഷേമനിധി ബോർഡ് രൂപീകരിച്ചുകൊണ്ട് ആനുകൂല്യങ്ങൾ നൽകേണ്ട സാഹചര്യം നിലവിലുണ്ടോ; വിശദീകരിക്കുമോ?
റോഡുകളുടെ പുനരുദ്ധാരണത്തില്‍ പ്ലാസ്റ്റിക് ഉപയോഗം
*266.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡുകളുടെ പുനരുദ്ധാരണത്തില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതില്‍ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്ലാസ്റ്റിക് ചേര്‍ത്ത് റോഡുകള്‍ നിര്‍മ്മിക്കുന്നതിന് കരാറുകാര്‍ തയ്യാറാകുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിനുള്ള കാരണം വിലയിരുത്തുമോ;
( സി )
റോഡ് നിര്‍മ്മാണത്തില്‍ ഏതളവ് വരെ പ്ലാസ്റ്റിക് ചേര്‍ക്കാമെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് അറിയിക്കുമോ; ഇത് സംബന്ധിച്ച പഠനഫലങ്ങള്‍ വിശദമാക്കുമോ?
വിഴിഞ്ഞം നാവായിക്കുളം ഗ്രീന്‍ഫീല്‍ഡ് ഔട്ടര്‍ റിങ് റോഡ്
*267.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. എം. വിൻസെന്റ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട വിഴിഞ്ഞം നാവായിക്കുളം ഗ്രീന്‍ഫീല്‍ഡ് ഔട്ടര്‍ റിങ് റോഡ് (എന്‍. എച്ച്-866) പദ്ധതിക്ക്‌ ആവശ്യമായ എല്ലാ അംഗീകാരങ്ങളും കേന്ദ്രസർക്കാരിൽ നിന്നും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര അനുമതികൾ ലഭിക്കുന്നതിന് മുൻപ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ടോ; ഈ കാര്യത്തിൽ നിലവിൽ എന്തെങ്കിലും പ്രതിസന്ധി നേരിടുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പദ്ധതിയുടെ അലൈൻമെന്റ് മാറ്റേണ്ട സാഹചര്യം ഉണ്ടോയെന്നും നിലവിൽ പദ്ധതിക്കായി ഭൂമി വിട്ടുനൽകിയിട്ടും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്ത ഭൂവുടമകളുടെ കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിയ്ക്കുകയെന്നും വ്യക്തമാക്കുമോ?
കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം
*268.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. നജീബ് കാന്തപുരം
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികളില്‍ ​സോഷ്യല്‍ മീഡിയ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും പഠനം വകുപ്പ് നടത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ നല്‍കാമോ;
( ബി )
കുട്ടികളുടെ ​സോഷ്യല്‍ മീഡിയ ഉപ​യോഗം നിയന്ത്രിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇതിനായി എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ?
സ്ക്കൂൾ കായികമേള - കൈവരിച്ച നേട്ടങ്ങൾ
*269.
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം നൗഷാദ്
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യയിൽ ആദ്യമായി സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചതിലൂടെ കേരളം കൈവരിച്ച നേട്ടങ്ങൾ വ്യക്തമാക്കാമോ;
( ബി )
ഇൻക്ലൂസീവ് സ്പോർട്സ് എന്ന ആശയം നടപ്പിലാക്കിയതിലൂടെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ലഭിച്ച പരിഗണന വിവരിക്കാമോ;
( സി )
കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പ്രത്യേക പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ;
( ഡി )
സ്കൂൾ കായിക മേളകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ സ്വീകരിച്ച മാർഗ്ഗങ്ങൾ വിശദമാക്കാമോ?
നൈപുണ്യവും കഴിവും വികസിപ്പിച്ചെടുക്കുന്നതിനുള്ള പദ്ധതികള്‍
*270.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീമതി ഉമ തോമസ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രത്യേക നൈപുണ്യവും കഴിവുകളും ഉള്ള വിദ്യാര്‍ത്ഥികളെ അവരുടെ മികവിന് അനുസൃതമായി ആവശ്യമായ പ്രോത്സാഹനം നൽകി നൈപുണ്യവും കഴിവുകളും വികസിപ്പിച്ചെടുക്കുന്നതിനുള്ള പദ്ധതികള്‍ സ്കൂൾ തലത്തിൽ നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ഇതിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ത്തന്നെ സാങ്കേതിക പരിജ്ഞാനവും പ്രൊഫഷണല്‍ മികവും പ്രകടിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും എന്തെങ്കിലും സ്ഥിരം സംവിധാനം വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ തയ്യാറാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.