STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >16th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 16th SESSION
 
24.02.2026 STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


 
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍
*211.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ യുവജനങ്ങളുടെ മാനസികാരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ ആരംഭിച്ച കൗണ്‍സിലിംഗ്, പരിശീലന പരിപാടികള്‍ എന്നിവയുടെ കാര്യക്ഷമത എത്രത്തോളമാണെന്നും എത്ര പേര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ കുട്ടികള്‍ക്കായുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവർത്തനരീതിയും ഇത് കുട്ടികളുടെ മാനസിക, ആരോഗ്യ സൂചികകളിൽ വരുത്തിയ മാറ്റങ്ങളും വിശദമാക്കാമോ;
( സി )
പാവപ്പെട്ട പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ മെഡിക്കല്‍ സഹായ പദ്ധതികള്‍ എന്തൊക്കെയാണെന്നും എത്ര പേര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
കുടിവെള്ളം എത്തിക്കാൻ കർമ്മ പദ്ധതി
*212.
ശ്രീ. റോജി എം. ജോൺ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ വീടുകളിലും എല്ലാ ദിവസവും മുടക്കമില്ലാതെ കുടിവെള്ളം ലഭ്യമാക്കുന്നതിനായി സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പട്ടികജാതി പട്ടികവർഗ്ഗം, മത്സ്യത്തൊഴിലാളി എന്നീ വിഭാഗങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലടക്കം മുടക്കമില്ലാതെ കുടിവെള്ളം ലഭിക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
അധസ്ഥിത വിഭാഗങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ മുൻഗണനാ ക്രമത്തിൽ കുടിവെള്ളം എത്തിക്കാൻ കർമ്മ പദ്ധതികൾ രൂപീകരിക്കുമോ; വിശദമാക്കാമോ?
ഉള്‍നാടന്‍ മത്സ്യകൃഷി
*213.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെങ്കിലും പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഗുണമേന്മയുളള മത്സ്യവിത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
മത്സ്യവിത്തുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
ജൽജീവൻ മിഷൻ പദ്ധതി
*214.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ ശുദ്ധജല സ്രോതസ്സുകൾ കണ്ടെത്താൻ സാധിക്കാത്തതാണ് പദ്ധതിയുടെ നിർവഹണം തടസ്സപ്പെടാൻ ഇടയാക്കുന്നത് എന്ന ആക്ഷേപത്തിന്റെ നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
ജൽജീവൻ മിഷൻ പദ്ധതിയിലെ കരാറുകാരുടെ കുടിശ്ശിക നൽകുന്നതിന് സർക്കാർ എന്തെങ്കിലും ബദൽ മാർഗങ്ങൾ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ചുകൊണ്ട് ജൽജീവൻ മിഷൻ പദ്ധതിയുടെ സമയബന്ധിതമായ നടത്തിപ്പിനായി അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
ഗാർഹിക ജല ദൗർലഭ്യസമ്മർദ്ദം
*215.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ ശാസ്ത്ര സ്ഥാപനങ്ങൾ ചേർന്ന് കേരളത്തിലെ ജലവിഭവ ലഭ്യത സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 12% വാർഡുകൾ ഗാർഹിക ജലദൗർലഭ്യസമ്മർദ്ദ ഹോട്ട്സ്പോട്ട് പട്ടികയിലാണെന്ന കണ്ടെത്തൽ വിശകലന വിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
ആഗോളതാപനം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഭൂപ്രദേശങ്ങളിലെ ജലലഭ്യതയുടെയും ജലസംരക്ഷണത്തിന്റെയും കാര്യത്തിൽ വലിയതോതിലുള്ള കുറവ് വന്നിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഡി )
ഭാവികാല ജലദൗർലഭ്യ പ്രശ്നങ്ങൾ പരിഗണിച്ച് കുടിവെള്ളത്തിനായി കടൽ ജലത്തിന്റെ സംസ്കരണം ഉൾപ്പെടെയുള്ള സാധ്യതകൾ പരിഗണനയിലുണ്ടോ; വിശദീകരിക്കുമോ?
പുനര്‍ഗേഹം പദ്ധതി
*216.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ എം രാജഗോപാലൻ
ഡോ. സുജിത് വിജയൻപിള്ള
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനര്‍ഗേഹം പദ്ധതിക്കായുള്ള സര്‍വ്വെ ലിസ്റ്റ് പരിഷ്കരിക്കുന്നതിന് ഒരു സര്‍വ്വേ കൂടി നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
വ്യക്തിഗത ഭവനങ്ങള്‍ക്ക് സ്ഥലം കണ്ടെത്തുന്നതില്‍ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ ഫലപ്രദമായി പദ്ധതി നടപ്പിലാക്കുന്നതിനായി ബദല്‍ മാര്‍ഗ്ഗങ്ങൾ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
പുനര്‍ഗേഹം പദ്ധതിയുടെ വ്യക്തിഗത ആനുകൂല്യം വര്‍ദ്ധിപ്പിക്കുവാന്‍ ആലോചിക്കുന്നുണ്ടോ;
( ഡി )
കടല്‍ക്ഷോഭം മൂലവും കാലാവസ്ഥാ വ്യതിയാനം കാരണവും 50 മീറ്റര്‍ വേലിയേറ്റ പരിധിയില്‍ എത്തപ്പെട്ട നിരവധി കുടുംബങ്ങള്‍ പല ജില്ലകളിലായി ഇനിയും പുനര്‍ഗേഹം അര്‍ഹതാ ലിസ്റ്റില്‍പ്പെടാതെ നില്‍ക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
ഗോത്രവിഭാഗത്തില്‍പ്പെട്ടവരുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നടപടി
*217.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോത്രവിഭാഗത്തില്‍പ്പെട്ടവരുടെ ഇടയില്‍ പോഷകാഹാരക്കുറവ് മൂലം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഭാഗത്തിൽപ്പെട്ടവരുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
പ്രസ്തുത കേന്ദ്രങ്ങളില്‍ നിന്നും എന്തെല്ലാം സേവനങ്ങൾ ആണ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
ജലസംരക്ഷണ സാങ്കേതിക വിദ്യകള്‍
*218.
ശ്രീ. ഐ. ബി. സതീഷ്
ശ്രീമതി യു പ്രതിഭ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതൊക്കെ ജില്ലകളിൽ ജലസംരക്ഷണ സാങ്കേതിക വിദ്യകൾ നടപ്പിലാക്കിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജലസേചനം, ജലസംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള നൂതന പദ്ധതികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( സി )
നൂതന ജലശേഖരണ സംവിധാനങ്ങൾ സംസ്ഥാനത്ത് എത്ര സ്കൂളുകളിലും പഞ്ചായത്തുകളിലും നടപ്പിലാക്കിയിട്ടുണ്ട്; വിശദമാക്കാമോ?
കടൽ മത്സ്യസമ്പത്തിന്റെ സംരക്ഷണം
*219.
ശ്രീ. ഇ കെ വിജയൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളതീരത്തെ മത്സ്യസമ്പത്തിൽ മുന്‍കാലങ്ങളെ അപേക്ഷിച്ച് ശോഷണം സംഭവിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി.എം.എഫ്.ആർ.ഐ. യുടെ പഠന റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
കടൽ മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനും ഉതകുന്ന തരത്തിൽ കെ.എം.എഫ്.ആർ. ആക്ട് കാലോചിതമായി പരിഷ്കരിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിഭാസങ്ങളുടെ ഫലമായി മത്സ്യലഭ്യതയിലുണ്ടാകുന്ന കുറവ് പരിഹരിയ്ക്കാൻ എന്തെല്ലാം മാർഗ്ഗങ്ങളാണ് വകുപ്പ് മുഖേന നടപ്പാക്കാനുദ്ദേശിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ഡി )
തീരക്കടലിലെ മത്സ്യബന്ധന സമ്മര്‍ദ്ദം കുറച്ചുകൊണ്ട് മത്സ്യലഭ്യതയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിന് വകുപ്പ് മുഖേന നടപ്പാക്കാനുദ്ദേശിച്ചിട്ടുളള പദ്ധതികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികള്‍
*220.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീമതി ദെലീമ
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാരിന്റെ കാലയളവിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികൾ മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിലും ജീവിതനിലവാരത്തിലും ഉണ്ടാക്കിയ പുരോഗതി എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുന്നതിന് 2021 മുതല്‍ നാളിതുവരെ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ; ഈ പദ്ധതികൾ വഴി എത്ര മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
മത്സ്യബന്ധന മേഖലയിലെ വനിതകളെയും യുവജനങ്ങളെയും സംരംഭകരാക്കുന്നതിനായി സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക-സാങ്കേതിക സഹായങ്ങള്‍ എന്തെല്ലാമാണ്; ഇതിന്റെ ഫലമായി എത്ര പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കാമോ?
കോസ്റ്റൽ മേഖലയിലെ സുസ്ഥിര വികസനം
*221.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. ജെ. മാക്‌സി
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോസ്റ്റൽ മേഖലയിൽ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും പ്രകൃതി ദുരന്തങ്ങളാൽ സംഭവിക്കുന്ന നഷ്ടങ്ങൾ കുറയ്ക്കുന്നതിനും തീരദേശ വികസന കോർപ്പറേഷൻ സ്വീകരിച്ച പ്രധാന നടപടികൾ എന്തൊക്കെയാണ്; വിശദമാക്കാമോ;
( ബി )
തീരദേശ വികസന കോർപ്പറേഷന്റെ പദ്ധതികൾ വഴി കോസ്റ്റല്‍ ടൂറിസം, ലൈവ്‍ലിഹുഡ് എന്‍ഹാന്‍സ്‍മെന്റ്, ലോക്കല്‍ എന്റർപ്രണർഷിപ്പ് എന്നിവയില്‍ എത്രത്തോളം പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതികൾ നടപ്പിലാക്കിയത് വഴി ലഭിച്ച സാമ്പത്തിക നേട്ടവും തൊഴിൽ വർദ്ധനവും എത്രത്തോളമുണ്ടെന്ന് വിശദമാക്കാമോ?
ചെമ്മീൻ‍ പീലിങ് തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികള്‍
*222.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എം. വിൻസെന്റ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെമ്മീൻ‍ പീലിങ് തൊഴിലാളികൾ കടുത്ത പ്രതിസന്ധി നേരിടുന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ചെമ്മീൻ‍ പീലിങ് തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ പദ്ധതികൾ വിശദമാക്കാമോ;
( സി )
പീലിങ് തൊഴിലാളികൾക്ക്‌ കൂലി വർദ്ധിപ്പിക്കുക, പി.എഫ്., ഇ.എസ്.ഐ. ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ നടപ്പാക്കാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കാമോ?
ഉള്‍നാടന്‍ മത്സ്യകൃഷിയുടെ വികസനം
*223.
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. ആന്റണി ജോൺ
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉള്‍നാടന്‍ മത്സ്യകൃഷിയുടെ വികസനത്തിന് ഗുണമേന്മയുള്ള മത്സ്യവിത്തിന്റെ ലഭ്യത ഉറപ്പാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ എത്ര മത്സ്യവിത്ത് കേന്ദ്രങ്ങള്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സും നല്‍കിയിട്ടുണ്ട്; വിശദമാക്കുമോ;
( സി )
മത്സ്യവിത്ത് പരിശോധനയിലൂടെ മത്സ്യ രോഗകാരികളായ വൈറസുകള്‍ ഉണ്ടെന്ന് സംസ്ഥാന മത്സ്യവിത്തുല്‍പ്പാദന കേന്ദ്രം കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
മത്സ്യരോഗ വ്യാപനം തടയുന്നതിന് സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
ആദിവാസി മേഖലകളിലെ അരിവാൾ രോഗം തടയുന്നതിന് നടപടി
*224.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദിവാസി മേഖലകളിൽ അരിവാൾ രോഗം പിടിപെടുന്നത് ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
അരിവാൾ രോഗം ബാധിച്ച് മലപ്പുറത്ത് ആദിവാസി ബാലൻ മരിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് ആദിവാസി മേഖലകളില്‍ അരിവാൾ രോഗം തടയുന്നതിന് ആരോഗ്യ വകുപ്പുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
കലാ സാംസ്കാരിക മുന്നേറ്റത്തില്‍ നിർമ്മിത ബുദ്ധിയുടെ സ്വാധീനം
*225.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ വിവരസാങ്കേതികവിദ്യയും നിർമ്മിത ബുദ്ധിയും വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്ന സാഹചര്യം വിശകലന വിധേയമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നിർമ്മിത ബുദ്ധിയുടെ പ്രഭാവം പുത്തൻ തലമുറയുടെ സർഗാത്മകശേഷിയെയും ചിന്താശേഷിയെയും തളർത്തുന്നുവെന്ന രീതിയിലുള്ള നിരീക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിർമ്മിത ബുദ്ധിയുടെയും വിവരസാങ്കേതികവിദ്യയുടെയും സഹായത്തോടെ പുത്തൻ തലമുറയുടെ സർഗ്ഗശേഷി മെച്ചപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
കേരളത്തിന്റെ സാംസ്കാരിക പൈതൃകവും കലകളും പുത്തൻ തലമുറകളിലേക്കും വിജ്ഞാനകുതുകികളിലേക്കും എത്തിക്കുവാന്‍ സോഷ്യൽ മീഡിയ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സ്ഥലങ്ങൾ
*226.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായതും കൂടുതൽ സാധ്യതയുള്ളതുമായ സ്ഥലങ്ങൾ വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായി എന്തെങ്കിലും കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജ വേലികൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ;
( ഡി )
വനാന്തര പ്രദേശങ്ങളിൽ വന്യമൃഗങ്ങൾക്ക് ആവശ്യമായ ജലവും തീറ്റയും ഉറപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
ആറ്റുതീര സംരക്ഷണം
*227.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആറ്റുതീര സംരക്ഷണത്തിനായി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
തോടുകളുടെയും ആറുകളുടെയും തീരസംരക്ഷണം ഉറപ്പു വരുത്തി നീരൊഴുക്ക് സുഗമമാക്കുന്നതിന് എന്തൊക്കെ പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളി വീടുകളിലെ അടിസ്ഥാന സൗകര്യ വികസനം
*228.
ശ്രീമതി കെ. കെ. രമ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപ്പ് കലർന്ന കാറ്റ് കാരണം മത്സ്യത്തൊഴിലാളികളുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച് അവ അപകടാവസ്ഥയിലാകുന്നതായ ഗുരുതര സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സാഹചര്യം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളുടെ വീടുകളുടെ അറ്റകുറ്റ പ്രവൃത്തികൾ നടത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
മത്സ്യത്തൊഴിലാളി മേഖലകളിൽ കൂടുതൽ പൊതു ശൗചാലയങ്ങൾ പണിത് നൽകുന്നതിനും മത്സ്യബന്ധനവും അനുബന്ധ പ്രവൃത്തികളും തൊഴിലാളി സൗഹൃദമാക്കുന്ന രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും പദ്ധതി ആവിഷ്കരിക്കുമോ; വ്യക്തമാക്കാമോ?
തീരക്കടലിലെ മത്സ്യലഭ്യത
*229.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരക്കടലിലേക്ക് അമിതമായ രീതിയിൽ രാസമാലിന്യങ്ങൾ ഒഴുകിയിറങ്ങുന്നതും മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും തീരക്കടലിലെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യലഭ്യത വൻതോതിൽ കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ പ്രദേശങ്ങളിൽ മത്സ്യലഭ്യത വർദ്ധിപ്പിക്കുവാൻ എന്തെങ്കിലും പദ്ധതി സർക്കാർ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
നൈപുണ്യ വികസന പരിശീലനം
*230.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുളളത്; വിശദമാക്കാമോ;
( ബി )
സ്വകാര്യമേഖലയിലെ, വളര്‍ന്നുവരുന്ന തൊഴില്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പട്ടിക വിഭാഗത്തിലെ അഭ്യസ്തവിദ്യരെ പ്രാപ്തരാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ നൈപുണ്യവികസന പരിശീലനത്തിലൂടെ എത്ര പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്; ഇതിന്റെ ഭാഗമായി എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്; ഇതില്‍ എത്ര പേര്‍ക്ക് വിദേശത്ത് ജോലി ലഭിച്ചിട്ടുണ്ട്; വിശദമാക്കാമോ?
മത്സ്യ വിത്തുല്‍പ്പാദന കേന്ദ്രങ്ങള്‍
*231.
ശ്രീ വി ജോയി
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാരിന്റെ കാലയളവില്‍ എത്ര മത്സ്യ വിത്തുല്‍പ്പാദന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്; ഇതിലേക്കായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
ഏതൊക്കെ ജില്ലകളിലാണ് പുതിയ മത്സ്യ വിത്തുല്‍പ്പാദന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളതെന്നും ഇവയില്‍ പ്രവര്‍ത്തനം ആരംഭിച്ചതും നിര്‍മ്മാണം പുരോഗമിക്കുന്നതും ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ മത്സ്യ വിത്തുല്‍പ്പാദനം കാര്യക്ഷമമായി വര്‍ദ്ധിപ്പിക്കാനായിട്ടുണ്ടോ; വ്യക്തമാക്കാമോ?
ഭൂഗര്‍ഭ ജലനില തിരിച്ചുള്ള അപകടസാധ്യതാ മാപ്പിംഗ്
*232.
ശ്രീ. എ. രാജ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഭൂഗര്‍ഭ ജലനില തിരിച്ചുള്ള അപകടസാധ്യതാ മാപ്പിംഗ് തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ ഏത് പ്രദേശങ്ങളിലാണ് പ്രത്യേക ഇടപെടല്‍ നടക്കുന്നത്; വ്യക്തമാക്കാമോ;
( സി )
ഭൂഗര്‍ഭജലം സ്വകാര്യമായി അമിതമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കുവാന്‍ നിയമപരമായോ, നയപരമായോ ആലോചിക്കുന്ന പരിഷ്കാരങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കാമോ?
വന സംരക്ഷണം ശക്തിപ്പെടുത്തൽ
*233.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എം. എം. മണി
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പില്‍ ഡ്രോണ്‍ നിരീക്ഷണം, ക്യാമറ ട്രാപ്പുകള്‍ എന്നിവ ഉപയോഗിച്ച് വനസംരക്ഷണം ശക്തിപ്പെടുത്തിയതിന്റെ നേട്ടങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഇക്കോ ടൂറിസം പദ്ധതികള്‍ വഴി പ്രാദേശിക ജനങ്ങള്‍ക്ക് തൊഴില്‍ സാധ്യത ‍സ‍‍ൃഷ്ടിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
അനധികൃത മരം മുറിയും കടത്തും തടയുന്നതിനായി വനം വകുപ്പ് സ്വീകരിച്ച കര്‍ശന നടപടികൾ ഫലപ്രാപ്തിയിലെത്തിയോ; വിശദമാക്കാമോ?
കാട്ടുപന്നി ആക്രമണം തടയാൻ നടപടി
*234.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ആര്യാടൻ ഷൗക്കത്ത്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുപന്നി ആക്രമണത്തിൽ ജനങ്ങൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
കാട്ടുപന്നിയുടെ ആക്രമണത്തില്‍ പുനലൂർ ചാലിയക്കര ഉപ്പുകുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളി മരിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
കുടിവെള്ള സ്രോതസ്സുകള്‍
*235.
ഡോ. കെ. ടി. ജലീൽ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം ഉറപ്പു വരുത്തുന്നതിനായും ജലജന്യ രോഗങ്ങള്‍ തടയുന്നതിനുമായും ജല പരിശോധനാ ലാബുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
കേരള വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ എടുക്കാതെ മറ്റ് സ്രോതസ്സുകള്‍ ആശ്രയിക്കുന്നവര്‍ സുരക്ഷിതമായ കുടിവെള്ളമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കേരള വാട്ടര്‍ അതോറിറ്റിയെ ഒരു ജനസൗഹൃദ സ്ഥാപനമായി മാറ്റുന്നതിനായി സര്‍ക്കാര്‍ 2021-2026 കാലയളവിൽ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സമഗ്ര കര്‍മ്മപദ്ധതി
*236.
ശ്രീ വി ശശി
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന പിന്നാക്കാവസ്ഥ ഉൾപ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സമഗ്ര കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സാര്‍വത്രിക എന്‍റോള്‍മെന്റ് ഉറപ്പാക്കുന്നതിനും അവരെ തുടര്‍ച്ചയായി സ്കൂളില്‍ നിലനിര്‍ത്തുന്നതിനും വേണ്ടി എന്തെല്ലാം കർമ്മപദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദീകരിക്കുമോ;
( സി )
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിജയശതമാനം മെച്ചപ്പെടുത്തുന്നതിനും ഉന്നതവിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും വേണ്ടി സർക്കാർ നടപ്പിലാക്കിയിട്ടുള്ള പദ്ധതികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ഡി )
ആദിവാസി മേഖലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാം; വിശദീകരിക്കുമോ?
ഉള്‍നാടന്‍ മത്സ്യകൃഷിയിലൂടെ ലക്ഷ്യമിടുന്ന ഉല്‍പ്പാദനം
*237.
ശ്രീമതി ദെലീമ
ശ്രീ. എം. എം. മണി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തണ്ണീര്‍ തടങ്ങളിലും തരിശ് പാടങ്ങളിലും മത്സ്യകൃഷി പ്രാവര്‍ത്തികമാക്കുന്നതിന് എന്തെല്ലാം പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
2026-27 സാമ്പത്തിക വര്‍ഷം കൂടുതലായി എത്ര ഹെക്ടറിലാണ് മത്സ്യകൃഷി വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
വാണിജ്യ മൂല്യമേറിയ ഇനം മത്സ്യങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
2030 വർഷത്തോടെ ഉള്‍നാടന്‍ മത്സ്യകൃഷിയിലൂടെ ലക്ഷ്യമിടുന്ന ഉല്‍പ്പാദനം എത്രയെന്ന് വിശദമാക്കാമോ?
ആദിവാസി ക്ഷേമ ശാക്തീകരണ പദ്ധതി
*238.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീമതി ഉമ തോമസ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി ശാക്തീകരണത്തിനായി 1996-ൽ പാർലമെന്റ് പാസാക്കിയ 'പെസ' നിയമം സംസ്ഥാനത്ത് നടപ്പിലാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
ആദിവാസി ക്ഷേമ ശാക്തീകരണ പദ്ധതികളിൽ വലിയ തോതിൽ ഫണ്ട് വിനിയോഗം നടക്കുന്നുണ്ടെങ്കിലും പദ്ധതികൾ ലക്ഷ്യപ്രാപ്തിയിൽ എത്താത്തതിന്റെ കാരണത്തെക്കുറിച്ച് സർക്കാർ പഠനം നടത്തി തിരുത്തൽ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
ആദിവാസി ഊരുകളുടെ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സമഗ്രമായ കർമ്മ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമോ; വ്യക്തമാക്കുമോ?
ആദിവാസി ഗോത്ര മേഖലയുടെ സമഗ്ര ശാക്തീകരണം
*239.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി.പി. സുമോദ്
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021, 2021-2026 കാലയളവിൽ ആദിവാസി ഗോത്ര വിഭാഗത്തിന് വ്യക്തിഗതാവകാശം വഴിയും സാമൂഹിക അവകാശം വഴിയും എത്ര ഏക്കര്‍ ഭൂമി ലഭ്യമായിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി ഉപയോഗപ്പെടുത്തി ഗോത്ര മേഖലയുടെ സമഗ്ര ശാക്തീകരണം സാധ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
വനവും വനവിഭവങ്ങളും സംരക്ഷിച്ചുകൊണ്ടും അവ ഉപയോഗപ്പെടുത്തി മൂല്യവല്‍കൃത വിപണി ഉയര്‍ത്തിക്കൊണ്ടും ആദിവാസി ജനതയെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
ജലവിഭവം ശാശ്വതമായി ഉപയോഗിക്കുന്നതിനുള്ള പദ്ധതികള്‍
*240.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ പ്രധാന ജലസംഭരണികളില്‍ ജലനിരപ്പ് നിരീക്ഷിക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഭാവിയില്‍ ജലവിഭവത്തെ കൂടുതല്‍ ശാശ്വതമായി ഉപയോഗിക്കുന്നതിനുള്ള സർക്കാർ പദ്ധതികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.