UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 12th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2503.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം മണ്ഡലത്തിലെ ആവശ്യത്തിലേക്കുള്ള കുടിവെള്ളം പമ്പ് ചെയ്യുന്ന മേവെള്ളൂർ പമ്പിംഗ് സ്റ്റേഷനിലേക്ക് പുതിയ വൈദ്യുതിലൈൻ വലിക്കുന്നതിന് എത്ര തുകയ്ക്കാണ് ഭരണാനുമതി നൽകിയിരിക്കുന്നത്; അറിയിക്കാമോ;
( ബി )
പ്രസ്തുത നടപടികളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വൈദ്യുതിലൈൻ പിറവം സബ്സ്റ്റേഷനിൽ നിന്നും വലിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ടോ; ഇതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
2504.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ കിഴക്കഞ്ചേരി പാലക്കുഴി പ്രദേശത്ത് താമസിക്കുന്ന പത്ത് കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിക്കണമെന്നാവശ്യപ്പെട്ട് ആലത്തൂര്‍ എം.എല്‍.എ. 24.06.2021-ന് നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കുടുംബങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നതിന് വനം വകുപ്പ് ഉന്നയിക്കുന്ന തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
വനം വകുപ്പുമായി ചര്‍ച്ച ചെയ്ത് പ്രസ്തുത കുടുംബങ്ങള്‍ക്ക് ഉടന്‍ വൈദ്യുതി എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2505.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുത പ്രസരണ ലൈനുകള്‍ സ്ഥാപിക്കുമ്പോള്‍ സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാര തുക നല്‍കുന്നതിന് വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
66, 110 കെ.വി. പ്രസരണ ലൈനുകള്‍ കടന്നുപോകുന്ന ഭാഗത്ത് വീടുകള്‍ വയ്ക്കുന്നതിനായി എന്‍.ഒ.സി. ലഭിക്കുന്നതിന് ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റില്‍ സമര്‍പ്പിച്ച അപേക്ഷകളിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പുതുക്കിയ നിബന്ധനകള്‍ ഉള്‍പ്പെട്ട സര്‍ക്കുലര്‍ വരുന്നതിനുമുമ്പുള്ള എന്‍.ഒ.സി. അപേക്ഷകള്‍ തീര്‍പ്പാക്കുവാന്‍ വൈകുന്നതുകാരണം ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇതു സംബന്ധിച്ച് പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അവയുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
2506.
ശ്രീ. എം. വിൻസെന്റ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ വൈദ്യുതി തകരാർ മൂലം ചികിത്സാ സംവിധാനങ്ങൾ മണിക്കൂറുകളോളം നിലച്ച സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ വീഴ്ച വന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( സി )
ആശുപത്രികളിലും മറ്റും വൈദ്യുതി സേവനം നിലച്ച് അത്യാഹിതങ്ങൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കെ.എസ്.ഇ.ബി. എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ; ആശുപത്രികളുമായി ബന്ധപ്പെട്ട വൈദ്യുതി സേവനങ്ങൾ നൽകാൻ പ്രത്യേക മാർഗരേഖ നടപ്പാക്കുമോ; വിശദാംശം നൽകുമോ?
2507.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീടുകളിലും, സ്ഥാപനങ്ങളിലും സ്ഥാപിക്കുന്ന സോളാർ ഗ്രിഡ് ടൈ ഇൻവെർട്ടറുകൾക്കും പാനലുകൾക്കും ബി.ഐ.എസ്. രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഉപഭോക്താക്കൾ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ ലഭ്യമാകുന്ന, രജിസ്ട്രേഷൻ മുദ്ര പതിക്കാത്ത ഇൻവെർട്ടറുകൾ കൂടുതലായി ഉപയോഗിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഈ കാര്യത്തിൽ ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ ?
2508.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലാശയങ്ങളില്‍ ഫ്ലോട്ടിംഗ് സോളാര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ എത്രത്തോളമായി; വിശദാംശം ലഭ്യമാക്കുമോ;
( ബി )
വൈദ്യുതിയുടെ വിതരണ-പ്രസരണ നഷ്ടം കുറയ്ക്കുന്നതിനുവേണ്ടി നടപ്പിലാക്കിയ പദ്ധതികള്‍ വ്യക്തമാക്കാമോ; വിതരണ-പ്രസരണ നഷ്ടം ഏറ്റവും കുറഞ്ഞ തോതിൽ നിലനിർത്തുന്നതിൽ രാജ്യത്ത് ഒന്നാമതായി മാറാൻ സംസ്ഥാനത്തിന് എത്ര വര്‍ഷത്തിനുള്ളില്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
2509.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീമതി യു പ്രതിഭ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ എനർജി എഫിഷ്യൻസി പെർഫോമൻസ് അവാർഡിൽ ദേശീയ ഊർജ്ജക്ഷമതാ സൂചികയുടെ അടിസ്ഥാനത്തിൽ കേരളം ഉയർന്ന സ്ഥാനം കൈവരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇതിനടിസ്ഥാനമായി ഈ മേഖലയിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത് എന്നു വ്യക്തമാക്കാമോ;
( സി )
വൈദ്യുതി ഉല്പാദന, പ്രസരണ, വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ചുവരുന്ന പ്രവർത്തനങ്ങള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ;
( ഡി )
പ്രസ്തുത മേഖലകളിൽ പ്രളയ പ്രതിരോധ നിർമ്മാണ പ്രവർത്തനങ്ങൾ ആവിഷ്കരിക്കാൻ പദ്ധതിയുണ്ടോ; വിശദമാക്കുമോ?
2510.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലയളവിലും നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും വൈദ്യുതി കുടിശികയിനത്തിൽ വൻ തുക അടയ്ക്കാനുള്ള സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഏതൊക്കെയാണെന്നും എത്ര തുക കുടിശ്ശികയുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കുടിശിക ഈടാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
2511.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 1.37 കോടിയോളം ഉപഭോക്തൃമീറ്ററുകൾ എ.എം.ഐ.യുടെ കീഴില്‍ കൊണ്ടുവരാനുള്ളപ്പോൾ മൊത്തം ആവശ്യകതയുടെ ഏകദേശം 2% മാത്രമായ 3 ലക്ഷം മീറ്ററുകൾക്ക് മാത്രം ടെൻഡർ ക്ഷണിക്കാനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
എ.എം.ഐ. പൂർണ്ണതോതിൽ നടപ്പാക്കാൻ കാലതാമസം നേരിടുകയാണെങ്കില്‍ സാങ്കേതിക മികവിൽ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ പിറകിൽ ആകുമെന്നതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാകാൻ സാധ്യതയുണ്ടോ; വിശദമാക്കുമോ?
2512.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്കുള്ള അവകാശങ്ങള്‍ എന്തെല്ലാമാണെന്നും ഇവ പൊതുജനങ്ങളെ അറിയിക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തത അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ പരിഹാരം ലഭിക്കാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ നിലവിലുണ്ട്; വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ വന്നശേഷം വൈദ്യുതി മേഖലയില്‍ നടപ്പാക്കിയിട്ടുള്ള പരിഷ്കാരങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
2513.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാമമംഗലം ഗ്രാമപഞ്ചായത്തിലെ മെതിപാറ നമ്പർ 2 ലിഫ്റ്റ് ഇറിഗേഷനിലെ വൈദ്യുതി വിച്ഛേദിച്ചിരിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കണക്ഷൻ പുന:സ്ഥാപിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
ഭീമമായ കുടിശിക കാരണമാണോ വൈദ്യുതി വിച്ഛേദിച്ചിരിക്കുന്നത് : എങ്കില്‍ ഇത്രയും കുടിശ്ശിക ആകാനുള്ള കാരണങ്ങൾ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വൈദ്യുതി കണക്ഷൻ ലഭിക്കാത്തത് മൂലം കർഷകർ നേരിടുന്ന ബുദ്ധിമുട്ട് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലായ്മയാണ് ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് കാരണമെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇത്തരം പ്രതിസന്ധികൾ മറികടക്കുന്നതിനായി വകുപ്പുതലത്തിൽ ഏകോപനം നടത്തി പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
2514.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിൽ വിവിധ ഇലക്ട്രിക്കൽ സെക്ഷനുകൾക്ക് കീഴിൽ ഈ വർഷം നടപ്പിലാക്കിയതും ഇനി നടപ്പാക്കാൻ ഉദേശിക്കുന്നതുമായ നവീകരണ പ്രവർത്തനങ്ങളുടെയും വോൾട്ടേജ് ഇംപ്രൂവ്മെന്റ് പ്രവൃത്തികളുടെയും വിശദാംശം ഇലക്ട്രിക്കൽ സെക്ഷൻ തിരിച്ച് ലഭ്യമാക്കുമോ?
2515.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. യിൽ ക്യാഷ്യര്‍ തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളില്‍ എത്ര എണ്ണം പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2516.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടിവാരം സബ്സ്റ്റേഷന്‍ പദ്ധതിയുടെ സ്ഥലമെടുപ്പ് ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
2517.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടോട്ടക്സ് രീതിയിൽ എ.എം.ഐ. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച ടെക്നിക്കൽ കമ്മിറ്റിയുടെ ശിപാർശകൾ എന്തെല്ലാമായിരുന്നു;
( ബി )
മേൽ പറഞ്ഞ ശിപാർശകൾ ഉണ്ടായിരുന്നിട്ടും സർക്കാർ ടോട്ടക്സ് മോഡൽ ഉപേക്ഷിച്ചു കാപ്പെക്സ് മോഡൽ പദ്ധതിയിലേയ്ക്ക് മാറാനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
2518.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. പുനഃസംഘടനാ പ്രവർത്തനങ്ങളുടെ (ചര്‍ച്ചകള്‍ക്ക്) തുടര്‍ നടപടികള്‍ ഏത് വരെയായെന്നും അത് എന്നാണ് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?
2519.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യില്‍ വൈദ്യുതി വാങ്ങൽ ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ എടുക്കേണ്ട ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നിലവിലുണ്ടോ;
( ബി )
യഥാസമയം സ്ഥാനക്കയറ്റം നൽകാത്തതുമൂലമാണോ പ്രസ്തുത ഒഴിവുകൾ സംജാതമായിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഒഴിവുകൾ സമയബന്ധിതമായി നികത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2520.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരക്ക് വർദ്ധനവ് എന്ന ഒറ്റമൂലിക്ക് പകരം വരവും ചെലവും തമ്മിലുള്ള അന്തരം പരിഹരിക്കാൻ മറ്റു മാർഗ്ഗങ്ങൾ തേടുന്നതിൽ വൈദ്യുതി ബോർഡ് പരാജയപ്പെടുന്നു എന്ന് റെഗുലേറ്ററി കമ്മീഷൻ അഭിപ്രായപ്പെടുകയുണ്ടായോ;
( ബി )
വെെദ്യുതി വാങ്ങുന്നതിനുള്ള ചെലവിനേക്കാൾ അധികമാണോ നിലവിൽ സംസ്ഥാനത്ത് വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള ചെലവ്;
( സി )
സംസ്ഥാനത്തെ വൈദ്യുതി ബോർഡിൽ ജീവനക്കാരുടെ എണ്ണം മറ്റു സംസ്ഥാനങ്ങളിലേതുമായി താരതമ്യപ്പെടുത്തുമ്പോൾ അധികമാണോ; എങ്കിൽ ബോർഡിൽ എത്ര അധിക ജീവനക്കാർ ഉണ്ടെന്നാണ് കമ്മീഷൻ കണക്കാക്കിയിട്ടുള്ളത്;
( ഡി )
സംസ്ഥാനത്ത് ആവശ്യമുള്ള വൈദ്യുതിയുടെ മൂന്നിൽ ഒന്നിൽ താഴെയാണോ സംസ്ഥാനത്തെ നിലവിലെ ഉൽപാദനം; വ്യക്തമാക്കുമോ ; വൈദ്യുതോപഭോഗം കൂടുതലുള്ള സമയത്ത് പുറത്തുനിന്നും വലിയ വില കൊടുത്ത് വൈദ്യുതി വാങ്ങുന്നതിന് പകരം വൈദ്യതോൽപാദനം കഴിയാവുന്നത്ര കൂട്ടുന്നതാണ് വൈദ്യുതിക്ഷാമവും വില വര്‍ദ്ധനവും പരിഹരിക്കുന്നതിന് സഹായകമാകുകയെന്ന് വിലയിരുത്തിയിട്ടുണ്ടോ ; താരതമ്യേന ചെലവ് കുറഞ്ഞ പുതിയ ജലവൈദ്യുത പദ്ധതികൾ തുടങ്ങുന്നതിന് നിലവിലുള്ള തടസ്സങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഇ )
പുരപ്പുറ സൗരോർജ്ജ പദ്ധതിയും കാറ്റാടി വൈദ്യുത പദ്ധതികളും കാര്യക്ഷമമാക്കുന്നതിനു് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ?
2521.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കെ.എസ്.ഇ.ബി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജ്യോതീന്ദ്രനാഥിന് ചികിത്സാ ധനസഹായം നല്‍കുന്നതില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ടിയാന് പ്രസ്തുത ചികിത്സയ്ക്കായി ചെലവാക്കേണ്ടിവന്ന മുഴുവന്‍ തുകയും പ്രതിപൂരണം ചെയ്ത് കൊടുക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2522.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ നടത്തിയ തെളിവെടുപ്പിൽ പൊതുജനങ്ങളിൽ നിന്ന് ഉയർന്നു വന്ന പ്രധാനപ്പെട്ട ആവശ്യങ്ങൾ എന്തെല്ലാമാണ്; ഇതിൽ ഏതൊക്കെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനാണ് കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
വൈദ്യുതി ചാർജ് മുടക്കം വരുത്തുന്ന ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നതിന് മുമ്പ് ബോർഡ് പാലിച്ചിരിക്കേണ്ട നടപടിക്രമണങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
ഒരു വൈദ്യുതി ബിൽ മുടക്കം വന്നാൽ ഉടൻതന്നെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്ന നടപടികളിലേക്ക് പോകുന്ന സാഹചര്യത്തിൽ ശരാശരി വൈദ്യുതി ബില്ലിന്റെ മൂന്നിരട്ടി ഡെപ്പോസിറ്റായി വാങ്ങുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഡി )
2025-നു മുമ്പ് സ്മാർട്ട് മീറ്റർ നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ടോ; കേന്ദ്രസർക്കാരിന്റെ നിർദ്ദേശം സംസ്ഥാനം അംഗീകരിക്കുകയുണ്ടായോ;
( ഇ )
സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതോടെ മീറ്റർ റീഡർമാർ ആവശ്യമില്ലാത്ത സാഹചര്യം ഉണ്ടോ; എങ്കിൽ ഈ ജീവനക്കാരെ എപ്രകാരം പുനർവിന്യസിക്കാൻ കഴിയുമെന്നാണ് ബോർഡ് കരുതുന്നത്;
( എഫ് )
സംസ്ഥാനത്ത് സ്മാർട്ട് മീറ്റർ എന്നത്തേക്ക് നടപ്പാക്കാൻ കഴിയുമെന്നാണ് ബോർഡ് പ്രതീക്ഷിക്കുന്നത്; ഇത് നടപ്പാക്കുന്നതിലൂടെ എന്തൊക്കെ നേട്ടങ്ങളാണ് ഉപഭോക്താക്കള്‍ക്കുണ്ടാകുക വിശദമാക്കാമോ?
2523.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 സെപ്റ്റംബർ മുതൽ 2025 ഡിസംബർ 31 വരെ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് ഗ്രേഡ്- 2- ൽ ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണം ലഭ്യമാക്കാമോ ?
2524.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യില്‍ പ്രതിമാസ ബില്ലിംഗ് ഏര്‍പ്പെടുത്തുന്ന പദ്ധതിയുടെ വിശദാംശവും ഗുണങ്ങളും വ്യക്തമാക്കുമോ?
2525.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സോളാർ മിച്ച വൈദ്യുതിക്ക് പണം നല്‍കാതെ വീണ്ടും ബില്ലടയ്ക്കാൻ കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യം പരിശോധിക്കുമോ;
( ബി )
സോളാർ ഉത്പാദകർ ആവശ്യമുള്ളതിനേക്കാൾ കൂടുതലായി വൈദ്യുതി ഉല്പാദിപ്പിച്ച് ഗ്രിഡിലേക്ക് നല്‍കുന്നതിന് യൂണിറ്റിന് 2 രൂപ 69 പൈസ നിരക്കിൽ ബോർഡ് നൽകുന്നതിന് പകരം അടുത്ത ബില്ല് വീണ്ടും അടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു എന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷണം നടത്തുമോ; വ്യക്തമാക്കുമോ :;
( സി )
സോളാർ ഉത്പാദകർക്ക് പണം കിട്ടാൻ ഓരോ തവണയും അപേക്ഷിക്കേണ്ടി വരുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
നിലവിലെ ബില്ലിംഗ് സമ്പ്രദായം മാറ്റാനാണ് കെ.എസ്.ഇ.ബി.യുടെ ശ്രമമെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നത് പരിശോധിക്കുമോ; സോളാർ ഉപഭോക്താക്കൾ ഉല്പാദിപ്പിച്ച വൈദ്യുതി എത്ര; ഓരോ മാസവും ഉപയോഗിച്ചത് എത്ര; മിച്ചം എത്ര; അതിനുള്ള വില എത്ര; എന്നിങ്ങനെ വേർതിരിച്ച് മലയാളത്തിൽ ബില്ല് നൽകണമെന്ന ആവശ്യം പരിഗണിക്കുമോ?
2526.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്യാപിറ്റല്‍ എക്സ്പെന്‍ഡിച്ചര്‍ (കാപ്പെക്സ്) മാതൃകയില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാന്‍ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
2527.
ശ്രീ. എം. എം. മണി
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എ. രാജ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ വിപുലീകരണ പദ്ധതികൾ പൂര്‍ത്തീകരിക്കാറായിട്ടുണ്ടോ; പ്രസ്തുത വിപുലീകരണ പദ്ധതിയുടെ മെക്കാനിക്കൽ സ്പിന്നിംഗ് വിജയകരമായി പൂർത്തീകരിക്കുവാൻ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പള്ളിവാസൽ വിപുലീകരണ പദ്ധതി ഗ്രിഡുമായി ബന്ധിപ്പിക്കുവാൻ സാധിച്ചിട്ടുണ്ടോ; ഈ പദ്ധതിയിൽ എത്ര മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുവാൻ സാധിക്കുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
തോട്ടിയാർ പദ്ധതി പൂർത്തിയായിട്ടുണ്ടോ; വിശദാംശം നൽകുമോ?
2528.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാർട്ട് മീറ്റർ പദ്ധതി നടത്തിപ്പിൽ ടോട്ടക്സ് മോഡലിൽ പദ്ധതി നടപ്പിലാക്കാൻ ടെണ്ടർ ക്ഷണിച്ചിട്ടുണ്ടോ; എങ്കിൽ എസ്റ്റിമേറ്റ് തുക ശരാശരി എത്ര രൂപയാണെന്നും ടോട്ടക്സ് മോഡലിൽ 37 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനുള്ള ടെണ്ടർ വഴി ലഭിച്ച ഏറ്റവും കുറഞ്ഞ നിരക്ക് ശരാശരി ഒരു സ്മാർട്ട് മീറ്ററിന് എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
ക്യാപ്പക്സ് മോഡലിൽ പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ വിളിച്ച ടെണ്ടർ തുകയുടെ അടങ്കൽ പ്രകാരം എസ്റ്റിമേറ്റ് തുക ഒരു സ്മാർട്ട് മീറ്ററിന് എത്ര രൂപയാണെന്ന് വെളിപ്പെടുത്തുമോ;
( സി )
ക്യാപ്പക്സ് മോഡൽ എസ്റ്റിമേറ്റ് തുക ടോട്ടക്സ് മോഡലിന്റതിനേക്കാൾ ഉയർന്നതാകാനുള്ള കാരണം വിശദീകരിക്കുമോ?
2529.
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം. കെ. മുനീർ
ശ്രീ. എൻ. ഷംസുദ്ദീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പള്ളിവാസൽ വിപുലീകരണ വൈദ്യുത പദ്ധതിയും തോട്ടിയാർ പദ്ധതിയും എന്നത്തേക്ക് കമ്മീഷൻ ചെയ്യാൻ കഴിയുമെന്നും ഈ പദ്ധതികളിലൂടെ എത്ര മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അറിയിക്കുമോ;
( ബി )
പണി പൂർത്തിയാക്കാനുള്ള ഇടത്തരം ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്നും വിശദമാക്കുമോ?
2530.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വകുപ്പിന്റെ വിവിധ വിഭാഗങ്ങളുടെ കീഴിൽ വിവിധ പദ്ധതികളിലായി പുനലൂർ മണ്ഡലത്തിൽ കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ അനുവദിച്ചതും, എന്നാല്‍ 2021 മാർച്ചിന് മുൻപ് പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതുമായ വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെയും അവയിൽ ഇപ്പോഴും നിർവ്വഹണത്തിലുള്ള പ്രവൃത്തികളുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പുനലൂർ മണ്ഡലത്തിൽ അനുവദിച്ച വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശവും ഓരോ പ്രവൃത്തിയുടെയും പേര്, അനുവദിച്ച തുക, പദ്ധതി നിര്‍വഹണ ഏജന്‍സി എന്നീ വിവരങ്ങളും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തിയാക്കിയിട്ടുള്ള പ്രവൃത്തികളുടെ വിശദാംശവും നടപ്പിലുള്ള പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ; നിലവിൽ നടപ്പിലുള്ള പ്രവൃത്തികൾ എപ്പോൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് വിശദമാക്കാമോ;
( ഡി )
മണ്ഡലത്തില്‍ പുതുതായി നടപ്പാക്കാനുദ്ദേശിയ്ക്കുന്ന പ്രവൃത്തികള്‍/പദ്ധതികള്‍ ഉണ്ടെങ്കില്‍ അവയുടെ വിശദാംശം ലഭ്യമാക്കാമോ?
2531.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ എട്ട് പഞ്ചായത്തുകളിലായി എത്ര ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിലവിലുണ്ടെന്ന് സ്ഥലത്തിന്റെ പേര് സഹിതം അറിയിക്കാമോ;
( ബി )
ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിയ്ക്കുന്ന സാഹചര്യത്തിലും നിലവിലെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ മതിയാകാത്ത അവസ്ഥയിലും കുറ്റ്യാടി, കക്കട്ടില്‍, ആയഞ്ചേരി, വില്യാപ്പള്ളി, തീക്കുനി, പുറമേരി, വട്ടോളി എന്നീ ടൗണുകളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുമോ; വ്യക്തമാക്കാമോ?
2532.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം അംഗന്‍വാടികളിലാണ് അങ്കണ്‍ജ്യോതി പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി മണ്ഡലത്തിലെ എല്ലാ അംഗന്‍വാടികളിലും നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2533.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ലൈനുകളുടെയും ട്രാന്‍സ്ഫോർമറുകളുടെയും ശേഷിയിലും അധികമായുള്ള വൈദ്യുതി ഉപയോഗംമൂലം കഴിഞ്ഞ വേനല്‍ക്കാലത്ത് വൈദ്യുതിവിതരണ സംവിധാനം തകരാറിലായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വൈദ്യുതി ഉപഭോഗം കൂടിവരുന്ന സാഹചര്യത്തിൽ വൈദ്യുതി വിതരണ ശൃംഖലയുടെ ശേഷി വർദ്ധിപ്പിക്കുന്നത് അടിയന്തരമായി പരിഗണിക്കുമോ;
( സി )
വീടുകളിലെയും സ്ഥാപനങ്ങളിലെയും കണക്ടഡ് ലോഡിന് ആനുപാതികമല്ലാതെ വൈദ്യുതി ബില്‍ ലഭ്യമാകുന്ന ഉപഭോക്താക്കളുടെ കണക്ടഡ് ലോഡ് പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ; കണക്ഷന്‍ നല്കിയ സമയത്തേക്കാള്‍ കണക്ടഡ് ലോഡ് വർദ്ധനയുണ്ടായിട്ടുണ്ടെങ്കില്‍ അത് സ്വമേധയാ റിപ്പോർട്ട് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്കുമോ;
( ഡി )
ശരാശരി വൈദ്യുതി ബില്‍ ഒരു പരിധിയില്‍ കൂടി നില്ക്കുകയും യഥാർത്ഥ കണക്ടഡ് ലോഡ് പ്രകാരം ത്രീഫേസ് കണക്ഷന്‍ എടുക്കേണ്ടവർ സിംഗിള്‍ഫേസ് കണക്ഷനില്‍ തന്നെ തുടരുന്നതും കണ്ടുപിടിക്കാന്‍ നടപടി സ്വീകരിക്കുമോ?
2534.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വൈദ്യുതി ബോര്‍ഡ് ഗാര്‍ഹിക വൈദ്യുതി നിരക്ക് എത്ര തവണ വര്‍ദ്ധിപ്പിച്ചു; വര്‍ദ്ധിപ്പിച്ച തീയതിയും, നിരക്കും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
യൂണിറ്റിന്റെ വിലയ്ക്കുപുറമേ മറ്റെന്തൊക്കെ ചാര്‍ജ്ജുകളാണ് ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കളില്‍നിന്നും കെ.എസ്.ഇ.ബി. ഈടാക്കുന്നത്; വ്യക്തമാക്കാമോ;
( സി )
വൈദ്യൂതി ബോര്‍ഡ് ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യം ഉന്നയിച്ചുകൊണ്ട് ഏറ്റവും ഒടുവില്‍ റഗുലേറ്ററി കമ്മീഷന് നല്‍കിയ മെമ്മോറാണ്ടത്തിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
2535.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയില്‍ സോളാര്‍ പദ്ധതി വ്യാപിപ്പിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
2536.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ കോള്‍ പടവുകളില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ?
2537.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡി പദ്ധതികളിലൂടെ സംസ്ഥാനത്താകെ എത്ര ഗാര്‍ഹിക സൗരോർജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( ബി )
ഗാര്‍ഹിക സൗരോർജ്ജ പ്ലാന്റുകള്‍ മുഖേന നടപ്പ് സാമ്പത്തിക വര്‍ഷം എത്ര യൂണിറ്റ് വൈദ്യുതി കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് ലഭിച്ചിട്ടുണ്ട്; സെക്ഷന്‍ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
ഗാര്‍ഹിക സൗരോർജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഗുണഭോക്താവും കെ.എസ്.ഇ.ബി.യും തമ്മിലുള്ള ധാരണാപത്രത്തിലെ നിബന്ധനകള്‍ എന്തെല്ലാമാണെന്നും പ്രസ്തുത നിബന്ധനകള്‍ പ്രകാരം പ്ലാന്റുകള്‍ സ്ഥാപിക്കുമ്പോള്‍ നല്‍കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരികെ ഗുണഭോക്താവിന് നല്‍കുന്നതിന്റെ നടപടിക്രമം എന്താണെന്നും വ്യക്തമാക്കാമോ;
( ഡി )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം എത്ര തവണ വൈദ്യുത ചാർജ് വർദ്ധിപ്പിച്ചു; വിശദമാക്കാമോ;
( ഇ )
ഗാര്‍ഹിക സൗരോർജ്ജ പ്ലാന്റുകള്‍ മുഖേന കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിയുടെ തുക വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; നിലവില്‍ ഇത്തരത്തില്‍ ഗ്രിഡിലേക്ക് ഗുണഭോക്താക്കള്‍ നല്‍കുന്ന വൈദ്യുതിക്ക് യൂണിറ്റിന് വകയിരുത്തിയ തുക മടക്കി നല്‍കുന്നതിന് കാലതാമസം നേരിടുന്നുണ്ടോ; വ്യക്തമാക്കാമോ?
2538.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരപ്പുറ സോളാര്‍ പദ്ധതി ആലപ്പുഴ മണ്ഡലത്തില്‍ വ്യാപകമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഉചിതമായ ആനുകൂല്യങ്ങള്‍ നല്‍കി പദ്ധതിയുടെ ഉപഭോക്താക്കളാക്കാനുള്ള നടപടികള്‍ പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
2539.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരപ്പുറ സോളാർ പദ്ധതിയിലൂടെ ഉൽപാദിപ്പിച്ച അധിക വൈദ്യുതിക്ക് ഉപഭോക്താവിന് പണം തിരികെ നൽകുന്നത് നിലവിൽ ഏത് മാസമാണ്; ആദ്യഘട്ടത്തില്‍ അത് ഏത് മാസത്തിലായിരുന്നു നൽകിയിരുന്നത്; ഇപ്രകാരം തുക തിരികെ നൽകുന്ന മാസത്തില്‍ മാറ്റം വരുത്താനുണ്ടായ സാഹചര്യം എന്തായിരുന്നു; ഉപഭോക്താവിന് ഇതിലൂടെ വരുമാനത്തില്‍ കുറവോ അധികബാധ്യതയോ ഉണ്ടായിട്ടുണ്ടോ; ഇതിലൂടെ കെ.എസ്.ഇ.ബി.ക്ക് ഉണ്ടായ ലാഭം എത്രയാണ്; വിശദമാക്കാമോ;
( ബി )
ഒരു ഉപഭോക്താവ് സോളാർ പ്ലാന്റ് മുഖേന ഉല്പാദിപ്പിക്കുന്ന വൈദ്യുതി, ബോർഡിന്റെ വൈദ്യുതി എന്നിവയുടെ ഉപഭോഗം തമ്മിലുള്ള വ്യത്യാസം കണക്കിലാക്കി സോളാർ വൈദ്യുതിക്ക് വില നിശ്ചയിക്കുന്നതില്‍ ആദ്യ ഘട്ടത്തിലെയും നിലവിൽ പ്രാവർത്തികമാക്കിയിരിക്കുന്നതുമായ മാനദണ്ഡങ്ങൾ തമ്മിലുള്ള വ്യത്യാസം വിശദമാക്കാമോ;
( സി )
തുക തിരിച്ചുനൽകുന്ന മാസം മാറ്റം വരുത്തിയതിലൂടെ പ്രസ്തുത പദ്ധതിയിലേക്ക് കൂടുതല്‍ ആളുകള്‍ പങ്കാളികളാകാതെ മാറിനിൽക്കുന്ന അവസ്ഥയ്ക്ക് പരിഹാരമായി ആനുകൂല്യങ്ങള്‍ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
പകല്‍ ഉൽപാദിപ്പിക്കുന്ന സോളാർ വൈദ്യുതി കേന്ദ്രീകൃത ഹബ്ബില്‍ ശേഖരിച്ചുവയ്ക്കുന്നതിനും രാത്രിയില്‍ അത് ഉപയോഗിക്കുന്നതിനുമുള്ള കേന്ദ്രസർക്കാർ പദ്ധതി സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ടോ; അത് നടപ്പാക്കുന്നതില്‍ എന്തെങ്കിലും തടസ്സമുണ്ടോ; അറിയിക്കാമോ?
2540.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സോളാർ പ്ലാന്റ് അപേക്ഷ ഫീസ് തിരികെ കൊടുക്കാനുള്ളത് പ്രോസുമേഴ്‌സിന്റെ ബില്ലിൽ അഡ്ജസ്റ്റ് ചെയ്യുന്നതിന് പകരം സോളാർ പ്ലാന്റ് കമ്മീഷൻ ചെയ്‌ത്‌ 10 ദിവസത്തിനുള്ളിൽ അവരുടെ അക്കൗണ്ടിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
പ്രോസുമേഴ്‌സിന് സോളാര്‍ എനര്‍ജി സെറ്റില്‍മെന്റ് തുക നൽകുന്നതിനു കാലപരിധി നിശ്ചയിച്ചിട്ടുണ്ടോ; കെ.എസ്.ഇ.ആര്‍.സി ഇറക്കിയ റെഗുലേഷൻ പ്രകാരം ഈ തുക സെറ്റില്‍മെന്റ് തീയതി മുതൽ ഒരു മാസത്തിനകം കൊടുത്തു തീർക്കണമെന്നും അതുകഴിഞ്ഞാൽ നിയമ പ്രകാരമുള്ള ബാങ്ക് പലിശ നല്കണമെന്നുമുള്ള വ്യവസ്ഥ നിലവിൽ പാലിക്കുന്നുണ്ടോ; ഇല്ലെങ്കിൽ ഇക്കാര്യത്തില്‍ അടിയന്തര നടപടികൾ സ്വീകരിയ്ക്കുമോ;
( സി )
സോളാര്‍ ജനറേഷൻ ഡ്യൂട്ടി 1.4.2024 മുതൽ പിൻവലിച്ചതായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും 2024 സെപ്റ്റംബർ മുതൽക്കാണ് കെ.എസ്.ഇ.ബി.എല്‍ ഡ്യൂട്ടി പിരിക്കുന്നത് നിർത്തലാക്കിയതെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
2024 ഏപ്രിൽ മുതൽ ഓഗസ്റ്റ് മാസം വരെയുള്ള കാലയളവിൽ കെ.എസ്.ഇ.ബി.എല്‍ വൈദ്യുതി ബില്ലിൽ ഈടാക്കിയ ജനറേഷൻ ഡ്യൂട്ടി തിരികെ നൽകുവാനും ആ തുക 2024 ഒക്ടോബർ മാസം മുതലുള്ള വൈദ്യുതി ബില്ലിൽ കുറവ് ചെയ്യുന്നതിനും നടപടി സ്വീകരിയ്ക്കുമോ; വ്യക്തമാക്കുമോ?
2541.
ശ്രീ. പി. കെ. ബഷീർ
ശ്രീ. മഞ്ഞളാംകുഴി അലി
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി മോഷണങ്ങൾ കണ്ടെത്തുന്നതിനും തുടർനടപടി സ്വീകരിക്കുന്നതിനും നിലവിലെ സംവിധാനം എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട കേസുകളുടെ ക്വാട്ട തികയ്ക്കുന്നതിന് വേണ്ടി ആന്റി പവർ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടോ;
( സി )
വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലായി നിലനിൽക്കുന്ന കേസുകൾ കോടതിക്ക് പുറത്ത് തീർപ്പാക്കാൻ ആലോചിക്കുന്നുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ?
2542.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ വെന്നിയൂർ സബ്സ്റ്റേഷൻ എന്നത്തേക്ക് കമ്മീഷൻ ചെയ്യാനാവും; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി കമ്മീഷൻ ചെയ്യുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ നിലവിലുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ പൂർത്തീകരിക്കാനുള്ള പ്രവൃത്തികളുടെ വിശദ വിവരം ലഭ്യമാക്കാമോ?
2543.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം മണ്ഡലത്തിലെ ബ്രഹ്മമംഗലം, ഉദയനാപുരം എന്നിവിടങ്ങളിലെ പുതിയ സബ് സ്റ്റേഷനുകളുടെ നിർമ്മാണ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സബ് സ്റ്റേഷനുകളുടെ നിർമ്മാണത്തിന് എന്തെങ്കിലും തടസ്സങ്ങൾ നിലവിലുണ്ടോ; വ്യക്തമാക്കുമോ?
2544.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ കെ.എസ്.ഇ.ബി. സബ് എഞ്ചിനീയർ (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികകളിലെ എത്ര ഒഴിവുകളാണ് കേരള പി.എസ്.സി.-ക്ക് റിപ്പോർട്ട്‌ ചെയ്തിട്ടുളളതെന്നും അതിൽ എത്ര നിയമനങ്ങളാണ് നടന്നിട്ടുളളതെന്നും വ്യക്തമാക്കാമോ;
( ബി )
കെ.എസ്.ഇ.ബി. സബ് എഞ്ചിനീയർ (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികകളുടെ ഡയറക്ട്, ഇൻ സർവീസ് റിക്രൂട്ട്മെന്റ് ക്വാട്ടകളിൽ എത്ര ഒഴിവുകൾ വീതം നിലവിലുണ്ടെന്നും പ്രസ്തുത ഒഴിവുകൾ പി.എസ്.സി.-ക്ക് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടോയെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം എന്തെന്നും വിശദമാക്കാമോ;
( സി )
കെ.എസ്.ഇ.ബി. സബ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ യോഗ്യരായ എത്ര പേർ നിലവിൽ സബ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികയുടെ ഫീഡർ തസ്തികകളിലുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
കെ.എസ്.ഇ.ബി. സബ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് ഇൻ സർവീസ് റിക്രൂട്ട്മെന്റ് വഴി നിയമനം നൽകാൻ മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ള എത്ര പേരാണ് പ്രസ്തുത തസ്തികയുടെ താഴെയുള്ള തസ്തികകളിൽ നിലവിലുളളതെന്ന് വിശദമാക്കാമോ;
( ഇ )
1959-ലെ കമ്പൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസി ആക്ട് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിൽ കെ.എസ്.ഇ.ബി. യിൽ നിന്ന് ഏതൊക്കെ തസ്തികകളിൽ, എത്ര ഒഴിവുകൾ വീതം ഏതൊക്കെ തീയതികളിൽ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?
2545.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യില്‍ എഞ്ചിനീയര്‍മാരുടെയും വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും എത്ര ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ട്; പ്രസ്തുത ഒഴിവുകളിലേക്കുള്ള നിയമനങ്ങള്‍ സമയബന്ധിതമായി നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
റീ സ്ട്രക്ചറിങ് കാരണം ഈ ഒഴിവുകള്‍ നികത്തുന്നതിന് കാലതാമസം നേരിടുന്നുണ്ടോ; വിശദമാക്കാമോ?
2546.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മല്ലപ്പള്ളി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണ ചുമതല വൈദ്യുതി ബോർഡ് ഏറ്റടുത്തശേഷം എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി എപ്പോൾ ആരംഭിക്കുവാൻ കഴിയുമെന്ന് വിശദമാക്കുമോ?
2547.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആവശ്യമുള്ളപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി സ്വീകരിക്കുകയും അവർക്ക് ആവശ്യമുള്ളപ്പോൾ മടക്കി നൽകുകയും ചെയ്യുന്ന സ്വാപ്പ് സംവിധാനത്തിൽ ഫലപ്രദമായ ആസൂത്രണം നടക്കുന്നില്ല എന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഡാമുകളിൽ അധികമായി സംഭരിക്കുന്ന ജലം വൈദ്യുത ഉല്പാദനത്തിൽ പ്രയോജനപ്പെടുത്താത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
സ്വാപ്പ് പദ്ധതിയിലൂടെ സ്വീകരിക്കുന്ന വൈദ്യുതി കൃത്യസമയത്ത് മടക്കി നൽകാൻ കഴിയുന്നുണ്ടോ; ഇപ്രകാരം നൽകാതിരിക്കുന്നതിന് പിഴ നൽകേണ്ടി വന്നിട്ടുണ്ടോ: വിശദമാക്കുമോ?
2548.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി. യുടെ ഡാമുകളുമായി ബന്ധപ്പെടുത്തി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം പരിപാടികളാണ് നടത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2549.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അനെര്‍ട്ട് സമര്‍പ്പിച്ചിട്ടുളള പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കുമോ;
( ബി )
വാണിജ്യാടിസ്ഥാനത്തില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുളള സാധ്യതകള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.