UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 12th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2206.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിടപ്പുരോഗികള്‍ക്ക് സൗജന്യ ഭക്ഷണം എത്തിച്ചു നല്‍കുന്ന വിശപ്പ് രഹിത കേരള പദ്ധതി പ്രകാരം ആലപ്പുഴ സി. ജെ. സ്മാരക ട്രസ്റ്റിന് എത്ര രൂപയാണ് ഇതുവരെ നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് സുഭിക്ഷാ കമ്മറ്റിയുടെ അംഗീകാരത്തോടെ ഇതുവരെ എത്ര രൂപയുടെ ബില്ലുകള്‍ അനുവദിച്ച് നല്‍കുന്നതിനാണ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ബില്ലുകള്‍ പാസാക്കി തുക കൈമാറുന്നതിന്കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
വിശപ്പ് രഹിത കേരളം പദ്ധതിയിൽ പുതുതായി ഉള്‍പ്പെടുത്തുന്നതിനായി സുഭിക്ഷ കമ്മിറ്റി അംഗീകരിച്ച അര്‍ഹരായവരുടെ പട്ടിക കമ്മീഷണറുടെ കാര്യാലയത്തില്‍ ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്മേല്‍ എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
2207.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ ഭദ്രതാ നിയമം അനുശാസിക്കുന്ന സോഷ്യല്‍ ഓഡിറ്റ് സമ്പ്രദായം സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ; പ്രസ്തുത സമ്പ്രദായം എന്ത് ഗുണപരമായ മാറ്റമാണുണ്ടാക്കുകയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം മുന്നൊരുക്കങ്ങളാണ് വകുപ്പ് നടത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സോഷ്യല്‍ ഓഡിറ്റ് വര്‍ക്ക് നടത്തുന്നതിന് ഏതെങ്കിലും സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
2208.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹോട്ടലുകള്‍ വഴി ജനങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിനു് ഗുണനിലവാരം ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഹോട്ടൽ ഭക്ഷണത്തിനു് ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
ഹോട്ടലുകളില്‍ നിന്നും നല്‍കുന്ന ഭക്ഷണത്തിനു് ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ നിലവില്‍ എന്തെല്ലാം കാര്യങ്ങളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ?
2209.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യഭദ്രതാ നിയമം പ്രകാരമുളള റേഷൻ വാതില്‍പ്പടി വിതരണം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നിന്ന് പൊതുവിതരണ വകുപ്പ് ഏറ്റെടുത്ത് നടത്തുന്നതിന് വേണ്ടി ഇതുവരെ സ്വീകരിച്ചിട്ടുളള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
2210.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഇപ്പോഴും അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ച് ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തി ഒഴിവാക്കുന്നതിനുള്ള എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നത് വിശദാംശം വ്യക്തമാക്കാമോ;
( സി )
ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്ന കാര്‍ഡുടമകളുടെ എണ്ണം നിലവില്‍ എത്ര വരുമെന്നാണ് കണക്കാക്കുന്നത്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
അഗതി-അനാഥ-വൃദ്ധമന്ദിരങ്ങളില്‍ താമസിക്കുന്ന അന്തേവാസികള്‍ക്കുള്ള റേഷന്‍ വിതരണ പദ്ധതി പ്രകാരം നിലവില്‍ കേന്ദ്രത്തില്‍ നിന്ന് ഭക്ഷ്യധാന്യ വിഹിതം ലഭിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത വിഹിതം ലഭിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ?
2211.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ ഉപഭോക്താക്കളുടെ മസ്റ്ററിംഗ് ആരംഭിച്ചിട്ടുണ്ടോ; ഏതെല്ലാം കാര്‍ഡുടമകളാണ് മസ്റ്ററിംഗ് നടത്തേണ്ടത്; വിശദമാക്കാമോ;
( ബി )
റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിംഗ് നടത്തുന്നതിനായി എന്തെല്ലം ക്രമീകരണങ്ങളാണ് നടത്തിവരുന്നത്; വിശദമാക്കാമോ?
2212.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻ കാർഡ് ഉടമകൾക്ക് മണ്ണെണ്ണ വിതരണം മുടങ്ങിയിട്ടു മാസങ്ങളായി എന്ന പരാതികൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; മണ്ണെണ്ണ ഡീലർമാരുടെയും റേഷൻ കട ലൈസൻസികളുടെയും യോഗങ്ങൾ വിളിച്ച് ചേർത്ത് ഇക്കാര്യങ്ങൾ ചർച്ച ചെയ്തിരുന്നോ; യോഗത്തിലെ തീരുമാനങ്ങൾ എന്തൊക്കെയായിരുന്നു;
( ബി )
കഴിഞ്ഞ സാമ്പത്തിക വർഷവും ഈ സാമ്പത്തിക വർഷം ഓഗസ്റ്റ് 31 വരെയും എത്ര ലിറ്റർ റേഷൻ മണ്ണെണ്ണയാണ് കേരളത്തിനു കേന്ദ്ര വിഹിതമായി ലഭിച്ചത്; കൃത്യമായി വിഹിതം നേടിയെടുക്കുന്നതിൽ കേരളത്തിനു വീഴ്ച ഉണ്ടായിട്ടുണ്ടോ; വിഹിതം പാഴാക്കിയെന്ന പരാതികൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; നഷ്ടപ്പെട്ട വിഹിതം തിരികെ ലഭിക്കാൻ എന്തു നടപടികളാണു സ്വീകരിച്ചത്;
( സി )
സംസ്ഥാനത്ത് മണ്ണെണ്ണ പെർമിറ്റ് ഉള്ള മത്സ്യബന്ധനയാനങ്ങൾ എത്രയെണ്ണമാണ് ഉള്ളതെന്ന വിവരം ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടുണ്ടോ; ഇവയ്ക്ക് എത്ര ലീറ്റർ മണ്ണെണ്ണയാണ് കഴിഞ്ഞ സാമ്പത്തിക വർഷവും ഈ സാമ്പത്തിക വർഷവും സിവിൽ സപ്ലൈസ് വകുപ്പ് ക്വോട്ടയായി അനുവദിച്ചിരിക്കുന്നത്; ഇതിൽ എത്രയാണ് ഇതു വരെ വിതരണം ചെയ്തത്;
( ഡി )
മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഈയിടെ വിളിച്ചു ചേർത്ത യോഗത്തിൽ കേരളത്തിൽ നിന്നു പ്രതിനിധി പങ്കെടുത്തിരുന്നോ; എന്താണ് യോഗത്തിൽ ഉണ്ടായ തീരുമാനം; കേരളത്തിനു നഷ്ടപ്പെട്ട വിഹിതം തിരികെ കിട്ടാൻ എന്തെങ്കിലും ആവശ്യം ഈ യോഗത്തിൽ കേരളം ഉന്നയിച്ചിരുന്നോ;
( ഇ )
മണ്ണെണ്ണ വിഹിതത്തിലെ നഷ്ടം പരിഹരിക്കാൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ; ഇക്കാര്യം കേന്ദ്രമന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്താൻ സംസ്ഥാന സർക്കാർ ശ്രമം നടത്തിയിട്ടുണ്ടോ?
2213.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിടപ്പിലായ മുന്‍ഗണനാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് മസ്റ്ററിംഗ് നടത്തുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
2214.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് നടത്തുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;
( ബി )
മസ്റ്ററിംഗ് ഡ‍്രൈവിനായി വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
നിലവില്‍ എത്ര ശതമാനം കാര്‍ഡുടമകള്‍ മസ്റ്ററിംഗ് നടത്തി എന്ന് വിശദമാക്കുമോ?
2215.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് താമസിക്കുന്ന എല്ലാവർക്കും റേഷന്‍ കാർഡ് ലഭ്യമാക്കുന്ന നടപടികളുടെ പുരോഗതി അറിയിക്കുമോ;
( ബി )
കൊമേഴ്സ്യല്‍ നമ്പർ ഇട്ടിട്ടുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥന് പ്രസ്തുത കെട്ടിട നമ്പറിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ കാർഡ് അനുവദിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോയെന്ന് അറിയിക്കുമോ;
( സി )
കടമുറിയായി കൊമേഴ്സ്യല്‍ നമ്പറിട്ട കെട്ടിടങ്ങളുടെ ഉടമസ്ഥന് താമസിക്കാൻ വീട് ഇല്ലാത്ത സാഹചര്യത്തിൽ ആ കെട്ടിട നമ്പറിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ കാർഡ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നതിന് പുറമേ ഒരു വ്യക്തിയുടെ അഡ്രസ്, കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും വിവരങ്ങള്‍ എന്നിവ തെളിയിക്കുന്ന ആധികാരിക രേഖയാണ് റേഷന്‍കാർഡ് എന്നതുകൂടി കണക്കിലെടുത്ത് ഇക്കാര്യത്തില്‍ മാനുഷിക പരിഗണന നല്കി പ്രസ്തുത കെട്ടിട ഉടമകള്‍ക്ക് റേഷന്‍ കാർഡ് അനുവദിക്കുമോ; വ്യക്തമാക്കുമോ?
2216.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് മസ്റ്ററിംഗ് നടത്തിയപ്പോള്‍ വിരലടയാളം പതിയാത്തവര്‍ക്ക് ഇനി സമയം അനുവദിക്കുമോ; അത്തരം ആളുകള്‍ക്ക് ഇതിനായി എന്ത് ചെയ്യാനാകുമെന്നുള്ളത് സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2217.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആലത്തൂര്‍ മണ്ഡലത്തില്‍ വിതരണം ചെയ്ത റേഷന്‍ കാര്‍ഡുകളുടെ എണ്ണം സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
നവകേരള സദസ്സില്‍ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത മണ്ഡലത്തില്‍ എത്ര റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തെന്ന് അറിയിക്കാമോ?
2218.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംഗ് അതിവേഗം പൂര്‍ത്തിയായിവരുന്ന സാഹചര്യത്തില്‍, കിടപ്പുരോഗികളുടെയും അതിഥി തൊഴിലാളികളുടെയും മസ്റ്ററിംഗുമായി ബന്ധപ്പെട്ട് ശ്രമകരമായ ജോലികള്‍ നിര്‍വഹിക്കുന്നവരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് അവര്‍ക്ക് പ്രത്യക ധനസഹായം അനുവദിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ വിശദമാക്കാമോ?
2219.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ വ്യാപാരികൾക്ക് വിവിധ ഇനത്തിൽ നൽകാനുള്ള തുക കുടിശിക ആയിട്ടുള്ളത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കോവിഡ് കാലത്ത് വിതരണം ചെയ്ത സൗജന്യ ഭക്ഷ്യധാന്യ കിറ്റിനുള്ള കമ്മീഷൻ അനുവദിച്ചിട്ടുണ്ടോ; കോടതിയിൽ കേസ് നൽകിയ റേഷൻ വ്യാപാരികൾക്ക് മാത്രം പ്രസ്തുത കമ്മീഷൻ നൽകിയാൽ മതിയെന്ന് തീരുമാനിച്ചിട്ടുണ്ടോ; കാരണം വ്യക്തമാക്കുമോ;
( സി )
റേഷൻ വ്യാപാരികളുടെ പെൻഷൻ ആനുകൂല്യങ്ങൾ കുടിശിക തീർത്ത് വിതരണം ചെയ്യുന്നതിനും വേതന പാക്കേജ് പരിഷ്കരിക്കുന്നതിനും ക്ഷേമനിധി കാര്യക്ഷമമാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2220.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി 2021 ജൂണ്‍ മാസത്തിനു ശേഷം പുതുതായി എത്ര റേഷന്‍കടകളും മാവേലി സ്റ്റോറുകളും കെ-സ്റ്റോറുകളും അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ തുറശ്ശേരിമുക്ക് എന്ന സ്ഥലത്ത് പുതുതായി അനുമതി നല്‍കിയ റേഷന്‍കട പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ; ഈ റേഷന്‍കടയുടെ പ്രവർത്തനം എന്ന് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
2221.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിൽ എത്ര റേഷൻ കടകൾ കെ-സ്റ്റോറുകൾ ആക്കി മാറ്റിയിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും അറിയിക്കാമോ;
( ബി )
ഈ മണ്ഡലത്തിൽ കൂടുതൽ റേഷൻ കടകൾ കെ-സ്റ്റോറുകൾ ആക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
റേഷൻ കടകൾ കെ-സ്റ്റോറുകൾ ആക്കി മാറ്റുമ്പോൾ ലഭിക്കുന്ന സേവനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
2222.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ പഞ്ചായത്തിലെ വാര്‍ഡ് 15-ല്‍ റേഷന്‍ കട ഇല്ലാത്തതിനെ തുടര്‍ന്ന് ഈ സ്ഥലത്തെ തീരദേശവാസികള്‍ അനുഭവിക്കുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളോ നിവദേനങ്ങളോ സര്‍ക്കാരിനോ സിവില്‍സപ്ലൈസ് വകുപ്പിനോ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ എന്ത് തുടര്‍നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍/സിവില്‍ സപ്ലൈസ് തലത്തിലുള്ള ഫയല്‍ നമ്പറിന്റെ വിശദാംശം അറിയിക്കാമോ; ആറാട്ടുപുഴ വാര്‍ഡ് 15-ല്‍ റേഷന്‍ കട അനുവദിക്കുമോ; വ്യക്തമാക്കുമോ?
2223.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരപരിധിയില്‍ സഞ്ചരിക്കുന്ന റേഷന്‍കട പ്രവര്‍ത്തിക്കുന്നുണ്ടോ; അറിയിക്കാമോ;
( ബി )
ഇല്ലെങ്കില്‍ അവ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2224.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഏതെല്ലാം റേഷന്‍കടകൾ കെ-സ്റ്റോര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
മണ്ഡലത്തിലെ എല്ലാ റേഷന്‍കടകളെയും കെ-സ്റ്റോറുകളാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2225.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവിതശൈലിരോഗങ്ങളും കുട്ടികളില്‍ അനീമിയ (വിളര്‍ച്ച)പോലുള്ള രോഗങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചെറുധാന്യങ്ങള്‍ ഭക്ഷണശീലങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പിന് ഏതൊക്കെ തരത്തിലുള്ള പങ്കുവഹിക്കാനാവുമെന്ന് വിശദമാക്കുമോ;
( ബി )
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതും പോഷക സമൃദ്ധവുമായ ബജ്റ, റാഗി തുടങ്ങിയ ചെറുധാന്യങ്ങള്‍ അംഗൻവാടികളിലും സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലും ഉള്‍പ്പെടുത്തുന്നതിന് ഭക്ഷ്യവകുപ്പ് മുന്‍കൈയ്യെടുക്കുമോ; വിശദാംശം നല്കുമോ;
( സി )
പ്രസ്തുത ധാന്യങ്ങള്‍ റേഷന്‍ കടകളിലൂടെയും, ഭക്ഷ്യ വകുപ്പിന്റെ ന്യായവില കേന്ദ്രങ്ങളിലൂടെയും ലഭ്യമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമോ; വിശദമാക്കുമോ?
2226.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ലെ ഓണക്കാലത്ത് എത്ര സൗജന്യ ഭക്ഷ്യകിറ്റുകളാണ് റേഷൻ കടകൾ വഴി വിതരണം ചെയ്തത്; വയനാട്ടിലെ ഉൾപ്പെടെ ഏതൊക്കെ ദുരന്തബാധിത മേഖലകളിലാണ് ഇത്തവണ കിറ്റുകൾ വിതരണം ചെയ്തത്; എത്ര കിറ്റുകൾ വീതമാണ് ഓരോ ദുരന്തബാധിത മേഖലയിലും നൽകിയത്; വിശദമാക്കാമോ;
( ബി )
സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ളതും മറ്റ് സർക്കാർ അംഗീകൃതമായതും ആയ എത്ര ക്ഷേമസ്ഥാപനങ്ങളിലെ എത്ര അംഗങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്; ഇതിൽ സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ ഉണ്ടോ; വ്യക്തമാക്കാമോ;
( സി )
കിറ്റുകൾ വിതരണം ചെയ്യാൻ എത്ര തുകയാണ് സർക്കാർ അനുവദിച്ചത്; ഈ തുക ഭക്ഷ്യവകുപ്പിനു കൈമാറിയിട്ടുണ്ടോ; 14 ഇനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്യാനായി എത്ര രൂപയാണ് ഓരോ ഇനങ്ങൾക്കുമായി ആകെ ചെലവായത്; വിശദമാക്കാമോ;
( ഡി )
കിറ്റിനുള്ള സഞ്ചി ഏതു സ്ഥാപനമാണു നൽകിയത്; ഇതിനായി ടെൻഡർ ക്ഷണിച്ചിരുന്നോ; ഇതിന് എത്ര തുകയാണ് അനുവദിച്ചത്; അറിയിക്കാമോ;
( ഇ )
കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് ഇതുവരെ കമ്മിഷൻ കുടിശിക എത്ര രൂപ നൽകിയിട്ടുണ്ട്; ഓണക്കാലത്ത് ഉത്സവബത്തയായി നൽകാമെന്ന് അറിയിച്ചിരുന്ന 1000 രൂപ എത്ര വ്യാപാരികൾക്കു നൽകി; വ്യക്തമാക്കാമോ;
( എഫ് )
2023, 2024 ഓണക്കാലങ്ങളിൽ സൗജന്യ ഭക്ഷ്യകിറ്റുകൾ വാങ്ങാത്ത എ.എ.വൈ. റേഷൻ കാർഡ് ഉടമകൾ എത്ര പേരാണ് ഉള്ളത്; ഇവരുടെ ജില്ല തിരിച്ചുള്ള എണ്ണം നൽകാമോ; കിറ്റുകൾ വാങ്ങാത്തവരെക്കുറിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
2227.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷന്‍ സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണുകള്‍ ശാസ്ത്രീയമായ രീതിയില്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാന്‍ പര്യാപ്തമായവയല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ എല്ലാ റേഷനിംഗ് താലൂക്കുകളിലും ഉചിതമായ സ്ഥലം കണ്ടെത്തി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ശാസ്ത്രീയ ഗോഡൗണുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
നിലവില്‍ ഇതിനായി സൗകര്യപ്രദമായ സ്ഥലം കണ്ടെത്തിയ റേഷനിംഗ് താലൂക്കുകളുണ്ടോ; എങ്കില്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താമോ; ഇതില്‍ ഭരണാനുമതി ലഭ്യമായവയുടെ വിശദാംശം നല്‍കാമോ;
( ഡി )
സഹകരണ വകുപ്പിന്റെ സഹായത്തോടെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഉപയോഗിച്ചു പ്രസ്തുത ഗോഡൗണുകള്‍ നിര്‍മ്മിക്കാനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2228.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ വിതരണം, വിപണി ഇടപെടൽ, നെല്ലുസംഭരണം തുടങ്ങിയ വിവിധ നടപടികളുമായി ബന്ധപ്പെട്ട് ഓരോന്നിലും സപ്ലൈകോയ്ക്ക് സംസ്ഥാന, കേന്ദ്ര സർക്കാരുകളിൽ നിന്ന് എത്ര രൂപയാണ് ഇതുവരെയുള്ള കുടിശിക എന്ന് വിശദമാക്കുമോ;
( ബി )
വിപണി ഇടപെടലിനായി സംസ്ഥാന സർക്കാർ ഈ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ച വിഹിതം എത്രയാണ്; ഇതില്‍ എത്ര തുക ഇതുവരെ ചെലവഴിച്ചുവെന്ന് വിശദമാക്കുമോ;
( സി )
സപ്ലൈകോയ്ക്ക് സാധനങ്ങൾ നൽകിയ വിതരണക്കാർക്ക് എത്ര രൂപയാണ് ഇനി കുടിശിക നൽകാനുള്ളതെന്നറിയിക്കുമോ; വിതരണക്കാരുടെ പട്ടികയും കുടിശിക തുകയും വിശദമാക്കുമോ; വിതരണക്കാർക്കു കുടിശിക നൽകുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസുകൾ കോടതിയിൽ നിലവിലുണ്ടോ; ഈ കേസുകളിൽ ഉൾപ്പെട്ട വിതരണക്കാർക്ക് എത്ര തുകയാണ് ഇതുവരെ നല്‍കിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഡി )
ഈ ഓണക്കാലത്ത് സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളിലായി ഓണച്ചന്തകൾ സംഘടിപ്പിക്കാൻ എത്ര രൂപയാണ് സപ്ലൈകോ ചെലവിട്ടത്; എത്ര തുകയുടെ, എത്ര ഇനം സാധനങ്ങളാണ് ടെൻഡർ വഴി വാങ്ങിയത്; വിശദമാക്കുമോ;
( ഇ )
ഓണക്കാലത്ത് സബ്സിഡി, നോൺ സബ്സിഡി സാധനങ്ങളിൽ നിന്നു വെവേറെ ഉണ്ടായ വിറ്റുവരവ് എത്രയാണ്; നോൺ സബ്സിഡി സാധനങ്ങൾ വിറ്റഴിച്ച വകയിൽ ലഭിച്ച ലാഭം എത്രയാണെന്നും വിശദമാക്കുമോ;
( എഫ് )
2024 ഫെബ്രുവരിക്കു ശേഷം പതിമൂന്ന് ഇന സബ്സിഡി സാധനങ്ങളിൽ ഏതെല്ലാം ഇനങ്ങളുടെ വിൽപനവില എത്ര തവണ, എങ്ങനെയൊക്കെ സപ്ലൈകോ പരിഷ്കരിച്ചു എന്നും ഇതിന്റെ മാനദണ്ഡം എന്തായിരുന്നു എന്നും വ്യക്തമാക്കുമോ?
2229.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്തുവാനും കൂടുതല്‍ ജനോപകാരപ്രദമായി വിപുലപ്പെടുത്തുവാനും എന്തൊക്കെ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പില്‍ വരുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ?
2230.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള സപ്ലൈകോ താലൂക്ക് ഡിപ്പോകളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
സപ്ലൈകോ താലൂക്ക് ഡിപ്പോകൾ നിലവിലില്ലാത്ത താലൂക്കുകൾ ഏതൊക്കെയാണ്; താലൂക്ക് ഡിപ്പോകൾ ഇല്ലാത്തിടത്ത് ഡിപ്പോ അനുവദിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പീരുമേട് താലൂക്കിൽ സപ്ലൈകോ ഡിപ്പോ സ്ഥാപിക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2231.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-ലെ ഓണക്കാലത്ത് വിപണി ഇടപെടലിനുവേണ്ടി സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിച്ചിരുന്നുവെന്ന് വിശദമാക്കാമോ;
( ബി )
വിപണി ഇടപെടലിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഈ ഓണക്കാലത്ത് ഏതെല്ലാം സാധനങ്ങൾ പൊതുമാർക്കറ്റിനെ അപേക്ഷിച്ച് വിലകുറച്ച് ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ;
( സി )
ഈ ഓണക്കാലത്ത് കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സപ്ലൈകോയിൽ വിലവർദ്ധനവ് ഉണ്ടായിട്ടുള്ള സാധനങ്ങൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
2232.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ പൊതുവിതരണ മേഖല ശക്തിപ്പെടുത്തുന്നതിന് വേണ്ടി വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിന് മാവേലി സ്റ്റോറുകളിലും, റേഷന്‍ കടകളിലും, കെ സ്റ്റോറുകളിലും എന്തൊക്കെ ക്രമീകരണങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും പ്രധാന ഭക്ഷ്യധാന്യങ്ങള്‍ക്ക് എത്ര സബ്സിഡി ലഭ്യമാക്കുന്നുണ്ടെന്നും അറിയിക്കാമോ?
2233.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സര്‍ക്കാര്‍ പുറത്തിറക്കിയ കെ-റൈസ് നിലവില്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
സാധരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്‍കുന്ന പ്രസ്തുത അരി തുടര്‍ന്നും സപ്ലൈകോ വഴി സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുമോ?
2234.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിലെ പാടിയോട്ടുചാലില്‍ പുതിയ സപ്ലൈകോ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ ഇവിടെ സപ്ലൈകോ അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നൽകുമോ ?
2235.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 കാലയളവിൽ സംസ്ഥാനത്ത് സപ്ലെെകോ വഴി നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് യഥാസമയം പണം നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
2236.
ശ്രീ തോമസ് കെ തോമസ്
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ നെല്ല് സംഭരണ വില യഥാസമയം നല്‍കുന്നതിനായി എന്തെല്ലാം പുതിയ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കുട്ടനാട്ടില്‍ ഉല്പാദിപ്പിക്കുന്ന നെല്ല് അവിടെത്തന്നെ സംസ്ക്കരിക്കുന്നതിനും അപ്പര്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടെ കൂടുതല്‍ റൈസ് മില്ലുകള്‍ ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദമാക്കാമോ?
2237.
ശ്രീ. എം. എം. മണി
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധാര്‍ സീഡിംഗ് എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത് എന്താണെന്നും ആധാര്‍ സീഡിംഗ് നടപ്പില്‍ വരുത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്നും വിശദമാക്കുമോ;
( ബി )
ആധാര്‍ സീഡിംഗ് പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമാകാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
മുഴുവന്‍ അംഗങ്ങളും റേഷന്‍കാര്‍ഡ് ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ച ആദ്യ ജില്ല എന്ന നിലയില്‍ മലപ്പുറം ജില്ല ഒന്നാം സ്ഥാനത്തിന് അര്‍ഹമായിട്ടുണ്ടോ; വിശദമാക്കാമോ?
2238.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിൽ സപ്ലൈകോയുടെ കീഴിൽ എത്ര സ്റ്റോറുകൾ നിലവിലുണ്ടെന്നും അവ എവിടെയെല്ലാമാണ് പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓരോ സ്റ്റോറിലേക്കും ഈ വർഷം നാളിതുവരെ എത്ര രൂപയുടെ വീതം സബ്‍സിഡി സാധനങ്ങൾ ലഭ്യമാക്കുയുണ്ടായി;
( സി )
സപ്ലൈകോ സ്റ്റോറുകളിലേക്ക് സാധനങ്ങൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ്?
2239.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ ഇന്ധനം വിതരണം ചെയ്യുന്നതിന്റെ അളവുകളിൽ കൃത്രിമം നടത്തുന്നതായി ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഏതൊക്കെ പമ്പുകളിലാണ് കൃത്രിമം നടത്തിയതായി കണ്ടെത്തിയതെന്ന് ജില്ല തിരിച്ചു വ്യക്തമാക്കുമോ;
( സി )
ചില പമ്പുകളിലെ മീറ്ററുകളിൽ കൃത്രിമം നടത്താൻ ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങി കൂട്ട് നിൽക്കുന്നത് സംബന്ധിച്ചുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതേപ്പറ്റി അന്വേഷിക്കുമോ;
( ഡി )
പെട്രോൾ പമ്പുകൾ നടത്തുന്ന ഇന്ധന തട്ടിപ്പുകൾക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കുമോ?
2240.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. ഉബൈദുള്ള
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോൾ, ഡീസൽ പമ്പുകളിലൂടെ വിൽക്കുന്ന ഇന്ധനത്തിന്റെ അളവിൽ വ്യാപകമായി ക്രമക്കേടുകൾ നടക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പരിശോധനയിൽ ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയ പമ്പുടമകളിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പമ്പുകളിൽ ക്രമക്കേടുകൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ?
2241.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോൾ പമ്പുകളിലെ അളവുതൂക്കവുമായി ബന്ധപ്പെട്ട് എത്ര പരാതികളാണ് 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിലായി ലീഗൽ മെട്രോളജി വകുപ്പിനു ലഭിച്ചത്; ഈ പരാതികളിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുണ്ടെന്ന് അറിയിക്കാമോ;
( ബി )
പെട്രോളും ഡീസലും വാഹനങ്ങളിൽ നിറയ്ക്കുന്നതു സംബന്ധിച്ച് പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ എന്തെല്ലാം ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്; ഇത് പരിഹരിക്കാൻ എന്തെല്ലാം ബോധവൽക്കരണ നടപടികളാണ് നടന്നുവരുന്നത്; വ്യക്തമാക്കുമോ;
( സി )
പമ്പുകളിൽ ഇന്ധനം നിറയ്ക്കുന്നത് സംബന്ധിച്ച ക്രമക്കേടുകളെക്കുറിച്ച് ലീഗൽ മെട്രോളജി വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥർ കൺട്രോളർക്ക് ഏതെങ്കിലും റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകുമോ;
( ഡി )
പമ്പുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എത്ര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; എത്ര തുകയാണ് പിഴയിനത്തിൽ ഈടാക്കിയത്;
( ഇ )
പമ്പുകളിലെ പരിശോധനയുമായി ബന്ധപ്പെട്ട് പമ്പ് ഉടമസ്ഥരുടെ സംഘടനകൾ ലീഗൽ മെട്രോളജി വകുപ്പിനോ മന്ത്രിക്കോ എന്തെങ്കിലും പരാതി നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിൽ എന്തു നടപടിയാണ് സ്വീകരിച്ചത്?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.