ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മൃഗസംരക്ഷണ-ക്ഷീരവികസന
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മൃഗസംരക്ഷണ
വകുപ്പ് ഡയറക്ടറേറ്റിന്റെ
11/07/2024 ലെ
എ.എച്ച്.ഡി./1457/2024-കെ2
നമ്പര്‍ ഉത്തരവ് പ്രകാരം
അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ
തസ്തികയിൽ നിന്നും ഫീൽഡ്
ഓഫീസർ തസ്തികയിലേക്ക്
സ്ഥാനക്കയറ്റം നൽകിയതിലൂടെ
ഉണ്ടായ ഒഴിവുകളിലേക്ക്
താഴ്ന്ന തസ്തികകൾ ആയ
അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ,
ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ
ഗ്രേഡ് 1, ലൈവ്സ്റ്റോക്ക്
ഇൻസ്‌പെക്ടർ ഗ്രേഡ് 2
തസ്തികളിലേക്കുള്ള
സ്ഥാനക്കയറ്റം വേഗത്തിലാക്കാൻ
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ
ആനുപാതിക സ്ഥാനകയറ്റ ഉത്തരവ്
എന്ന് പ്രസിദ്ധീകരിക്കും
എന്ന് വ്യക്തമാക്കാമോ;
(
ബി )
ഇപ്രകാരം
ആനുപാതികമായി സ്ഥാനക്കയറ്റം
നടത്തുമ്പോൾ ലൈവ്സ്റ്റോക്ക്
ഇൻസ്‌പെക്ടർ ഗ്രേഡ് 2
തസ്തികയിൽ ഓരോ ജില്ലയിലും
ഉണ്ടാവുന്ന സ്ഥാനകയറ്റ
ഒഴിവുകൾ എത്ര എന്ന്
വ്യക്തമാക്കാമോ;
(
സി )
മൃഗസംരക്ഷണ
വകുപ്പിലെ ലൈവ്സ്റ്റോക്ക്
ഇൻസ്‌പെക്ടർ തസ്തികയുടെ
സ്ഥാനകയറ്റം പ്രസിദ്ധീകരിച്ച
05/07/2024 ലെ
എ.എച്ച്.ഡി./1789/2024-കെ4
Part (1) നമ്പര്‍ ഉത്തരവ്
വന്നതിന് ശേഷം ലൈവ്സ്റ്റോക്ക്
ഇൻസ്‌പെക്ടർ തസ്തികകൾ ആയ
അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ,
ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ
ഗ്രേഡ് 1 തസ്തികളിൽ നിന്നും
25/09/2024 വരെ എത്ര
ജീവനക്കാർ ആണ്
വിരമിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഒ.എ(ഇ)212/2024
& 735/2024 നമ്പർ
കേസുകളിൽ ബഹു. കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിന്റെ 26/06/2024
ലെ അന്തിമ ഉത്തരവ് പ്രകാരം
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതു എന്ന്
നടപ്പിൽ വരും എന്ന്
വ്യക്തമാക്കാമോ;
(
ഇ )
ലൈവ്സ്റ്റോക്ക്
ഇൻസ്‌പെക്ടർ ഗ്രേഡ് 2
തസ്തികയുടെ നിയമനം
സംസ്ഥാനതലത്തിൽ ആക്കാനുള്ള
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
ലൈവ്സ്റ്റോക്ക്
ഇൻസ്‌പെക്ടർ തസ്തികയുടെ
യോഗ്യതയിൽ നിലവിലുള്ള
വി.എച്ച്.എസ് .ഇ കോഴ്സ് ആയ
ലൈവ്സ്റ്റോക്ക്
മാനേജ്മെന്റിനോടൊപ്പം
എൻ.എസ്.ക്യൂ.എഫ്-ന്റെ ഭാഗമായി
പേര് മാറിയ വി.എച്ച്.എസ്.ഇ
കോഴ്സ് കൾ ആയ ഡി.എഫ്.ഇ. &
എസ്.പി.എഫ്. എന്നിവ
ഉൾപ്പെടുത്താൻ തീരുമാനം
എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?