|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 12th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1578.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
കൃഷിഭവനുകളെയാണ് സ്മാര്‍ട്ട്
കൃഷിഭവന്‍ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്നറിയിക്കുമോ; ഇവിടുത്തെ
കൃഷിഭവനുകളെ സ്മാര്‍ട്ട്
കൃഷിഭവനാക്കി മാറ്റുന്നതിന്
എന്തെല്ലാം പ്രവൃത്തികളാണ്
വിഭാവനം ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ?
1579.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
നിയോജക മണ്ഡലത്തിലെ
കോൾപടവുകളില്‍ സബ്മേഴ്സിബിള്‍
പമ്പുകള്‍ സ്ഥാപിക്കുന്നത്
സംബന്ധിച്ച പ്രവൃത്തിയുടെ
നിലവിലെ പുരോഗതി
വ്യക്തമാക്കാമോ?
1580.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
കർഷകത്തൊഴിലാളി ക്ഷേമനിധി
ബോർഡിൽനിന്നും വിതരണം
ചെയ്യുന്ന ആനുകൂല്യങ്ങൾ
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ; നിലവിൽ
പ്രസ്തുത ആനുകൂല്യങ്ങളിൽ
ഏതൊക്കെ
കുടിശികയായിട്ടുണ്ടെന്ന്
അറിയിക്കുമോ; കുടിശികയുടെ
വിശദാംശങ്ങൾ ഇനം തിരിച്ച് തുക
സഹിതം വ്യക്തമാക്കുമോ?
1581.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉല്പാദന
വര്‍ദ്ധനവ് ലക്ഷ്യമിട്ട്
കര്‍ഷകര്‍ക്ക് അത്യുല്പാദന
ശേഷിയുള്ള വിത്തുകള്‍, തൈകള്‍
എന്നിവ ലഭ്യമാക്കുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
1582.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിളപരിപാലന
മേഖലയ്ക്കായി ഈ വര്‍ഷം എത്ര
തുക വകയിരുത്തിയിട്ടുണ്ട് ;
എത്ര തുകയാണ് ചെലവഴിച്ചത്;
പ്രസ്തുത പദ്ധതിയുടെ പുരോഗതി
എന്താണ്; വിശദമാക്കാമോ?
1583.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം
ഭക്ഷ്യോല്പാദനത്തില്‍
എത്രത്തോളം വര്‍ദ്ധനവ്
വന്നിട്ടുണ്ടെന്ന്
വിശദമാക്കാമോ?
1584.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കർഷകത്തൊഴിലാളി
ക്ഷേമനിധി ബോർഡിന്റെ
പ്രവർത്തനം
കാര്യക്ഷമമല്ലാത്തതിനാൽ
കർഷകത്തൊഴിലാളികൾക്ക്
ആനുകൂല്യങ്ങൾ
നിഷേധിക്കപ്പെടുന്ന സാഹചര്യം
ഗൗരവത്തോടെ കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
കർഷകത്തൊഴിലാളി
ക്ഷേമനിധി ആനുകൂല്യങ്ങളുടെ
കുടിശിക അടിയന്തരമായി വിതരണം
ചെയ്യുന്നതിനും അവ
കാലോചിതമായി
വർദ്ധിപ്പിക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ബോർഡിന്റെ സാമ്പത്തികസ്ഥിതി
മെച്ചപ്പെടുത്തി പ്രവർത്തനം
കാര്യക്ഷമമാക്കാൻ എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
1585.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരള
കർഷക കടാശ്വാസ കമ്മീഷൻ അവാർഡ്
ചെയ്ത എത്ര കോടി രൂപയുടെ
കടാശ്വാസം നിലവിൽ കുടിശിക
ആയിട്ടുണ്ട്; ഇപ്രകാരം
കടാശ്വാസം ലഭിക്കാനുള്ള
കർഷകരുടെ എണ്ണം ജില്ല
തിരിച്ചു വ്യക്തമാക്കുമോ?
1586.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിലുൾപ്പെട്ട പരവൂർ
നഗരസഭയിലെ സ്മാർട്ട്
കൃഷിഭവന്റെ നിർമ്മാണവുമായി
ബന്ധപ്പെട്ട നടപടിയുടെ
പുരോഗതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്മാർട്ട് കൃഷി ഭവൻ
കെട്ടിടനിർമ്മാണത്തിനുണ്ടാകുന്ന
കാലതാമസത്തിനു
കാരണമെന്താണെന്നും എത്രയും
വേഗം കൃഷി ഭവൻ നിർമ്മാണം
പൂർത്തിയാക്കാനാകുമോയെന്നും
വ്യക്തമാക്കാമോ?
1587.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഓരോ
നിയോജക മണ്ഡലങ്ങളിലും
കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന
പച്ചക്കറികള്‍
സംഭരിക്കുന്നതിനുവേണ്ടി
ശീതീകരണ സംഭരണശാലകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ; വിശദാംശം
നൽകുമോ;
(
ബി )
ആദ്യഘട്ടത്തില്‍
ഏതൊക്കെ ജില്ലയിലാണ് ശീതീകരണ
സംഭരണകേന്ദ്രങ്ങള്‍
ആരംഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1588.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാര്‍ഷിക
മേഖലയുടെ സമഗ്ര പുരോഗതിക്കായി
പ്രത്യേക പദ്ധതി
നടപ്പാക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
കാര്‍ഷിക
മേഖല പുനരുദ്ധരിക്കുന്നതിന്
പ്രത്യേക കേന്ദ്ര പദ്ധതി
ആവശ്യപ്പെടുമോ; എങ്കില്‍
അതിന് എന്തൊക്കെ നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
1589.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളാ
ഗ്രോ എക്സ്പോ പദ്ധതിയിലൂടെ
കര്‍ഷകര്‍ക്ക് എന്തെല്ലാം
ഗുണങ്ങളാണ് ലഭിക്കുന്നത്;
(
ബി )
പ്രസ്തുത
പദ്ധതി ഏതെങ്കിലും
ജില്ലകളില്‍
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
1590.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാര്‍ഷിക
മേഖലയില്‍ ലോകബാങ്ക്
പിന്തുണയോടെ നടപ്പാക്കുന്ന
'കേരള ക്ലൈമറ്റ് റസിലിയന്റ്
അഗ്രി വാല്യു ചെയിൻ
മോഡേണൈസേഷൻ (KERA)'
പദ്ധതിക്കായി എത്ര തുകയാണ്
വകയിരുത്തിയത്; എത്ര തുക
ചെലവഴിച്ചിട്ടുണ്ട്; പ്രസ്തുത
പദ്ധതിയുടെ പുരോഗതി എന്താണ്;
വിശദമാക്കാമോ?
1591.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ റൂറൽ
ഇൻഫ്രാസ്ട്രക്ച്ചർ
ഡെവലപ്മെന്റ് ഫണ്ട്
(ആർ.ഐ.ഡി.എഫ്.) തുക
ഉപയോഗിച്ച് തിരുവനന്തപുരം
ജില്ലയില്‍ കൃഷിവകുപ്പ്
മുഖാന്തരം നടപ്പാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്നും
ഓരോന്നിനും ചെലവാക്കിയ തുകയും
പ്രവര്‍ത്തികളുടെ
തല്‍സ്ഥിതിയും വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം വരും
വര്‍ഷങ്ങളില്‍ എന്തെല്ലാം
പ്രവര്‍ത്തികള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ട്;
വിശദമാക്കുമോ?
1592.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കൃഷിവകുപ്പ് സംഭരിക്കുന്ന
വിളകൾ ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
സർക്കാർ തറവില
ഉറപ്പാക്കിയിട്ടുള്ള വിളകൾ
ഏതെല്ലാമാണെന്നും ഏത് വർഷം
മുതലാണ് തറവില
ഉറപ്പാക്കിയിട്ടുള്ളതെന്നും
അറിയിക്കാമോ; ഇപ്രകാരം തറവില
വർദ്ധിപ്പിച്ചതിന്റെ നാൾവഴി
വ്യക്തമാക്കാമോ;
(
സി )
സർക്കാർ
പുതുതായി തറവില ലഭ്യമാക്കാൻ
ഉദ്ദേശിക്കുന്ന വിളകൾ
ഏതെല്ലാമാണെന്ന് അറിയിക്കാമോ;
(
ഡി )
സർക്കാർ
തറവില നിശ്ചയിച്ച്
സംഭരിച്ചിരുന്നതും പിന്നീട്
തറവില നല്കാതെ പോയതുമായ വിളകൾ
ഏതെല്ലാമാണെന്ന് അറിയിക്കാമോ;
ഇനിമുതൽ തറവില ഉറപ്പാക്കി ഈ
വിളകളെ സംഭരിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
1593.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
തെരഞ്ഞെടുത്ത
പഞ്ചായത്തുകളില്‍ ക്ലസ്റ്റര്‍
അടിസ്ഥാനത്തില്‍ കൂണ്‍ കൃഷി
നടപ്പാക്കുന്നതിന്
ആലോചനയുണ്ടോ; എങ്കില്‍
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നതിന് ഏതെല്ലാം
പഞ്ചായത്തുകളെയാണ്
തെരെഞ്ഞെടുത്തിട്ടുള്ളത്
എന്നും, പദ്ധതിയുടെ
നടത്തിപ്പിനായി എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത് എന്നും
അറിയിക്കാമോ;
(
ബി )
കൂടുതല്‍
പഞ്ചായത്തുകളില്‍ കേരഗ്രാമം
പദ്ധതി നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1594.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
കെ. ആൻസലൻ
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാര്‍ഷികോല്പാദനക്ഷമത
ഉയര്‍ത്തുക എന്നത് കര്‍ഷകരുടെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
പ്രധാനപ്പെട്ടതായതിനാല്‍
ഇതിനായി സ്വീകരിച്ചുവരുന്ന
നടപടി വിശദമാക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ വന്നശേഷം
സംസ്ഥാനത്തെ പ്രധാന
കാര്‍ഷികോല്പന്നങ്ങളായ
നെല്ല്, നാളികേരം,
പച്ചക്കറികള്‍ എന്നിവയുടെ
ഉല്പാദനക്ഷമതയില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഇതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പാക്കിവരുന്നത്; വിശദാംശം
വ്യക്തമാക്കാമോ?
1595.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം
കാര്‍ഷിക വികസന വകുപ്പില്‍
നടപ്പിലാക്കിയ കാര്‍ഷിക വികസന
പദ്ധതികള്‍ ഏതൊക്കെ; ഇവയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഈ
പദ്ധതികള്‍ നടപ്പിലാക്കിയത്
ഏതൊക്കെ വില്ലേജുകളിലാണ്;
ഇതിന്റെ ഫലമായി
വിളവെടുപ്പില്‍ ഉണ്ടായ
വ്യത്യാസം
രേഖപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
സി )
2016
മുതല്‍ നെല്ല്, തേങ്ങ,
പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍
തുടങ്ങിയവയുടെ കൃഷി
പ്രോത്സാഹിപ്പിക്കുന്നതില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ; ഇതിന്റെ ഭാഗമായി ഈ
കൃഷിയില്‍ വളര്‍ച്ച
ഉണ്ടായിട്ടുണ്ടോ; ഓരോ
വര്‍ഷവും ഈ മേഖലയില്‍ വന്ന
വളര്‍ച്ചാതോത്
വ്യക്തമാക്കാമോ?
1596.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം റൂറൽ
ഇൻഫ്രാസ്ട്രക്ച്ചർ
ഡെവലപ്മെന്റ് ഫണ്ട്
(ആർ.ഐ.ഡി.എഫ്.) പദ്ധതിയില്‍
ഉള്‍പ്പെടുത്തി ആലത്തൂര്‍
മണ്ഡലത്തില്‍ എന്തെല്ലാം
പ്രവൃത്തികള്‍ കാര്‍ഷിക
മേഖലയില്‍
നടപ്പിലാക്കിയിട്ടുണ്ടെന്നും
പ്രസ്തുത പ്രവൃത്തികള്‍ക്ക്
ചെലവായ തുകയും അവയുടെ നിലവിലെ
പുരോഗതിയും വിശദമാക്കാമോ;
(
ബി )
ആലത്തൂര്‍
മണ്ഡലത്തില്‍ ആർ.ഐ.ഡി.എഫ്.
പദ്ധതിയില്‍ പുതുതായി
ഉള്‍പ്പെടുത്തുന്നതിന് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും അവയുടെ
നിലവിലെ സ്ഥിതിയും
വിശദമാക്കാമോ?
1597.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭക്ഷ്യ കാര്‍ഷിക മേഖലയുടെ
വാണിജ്യവല്‍ക്കരണം
പ്രോത്സാഹിപ്പിക്കുന്നതിനും
അതുവഴി പ്രാദേശിക സാമ്പത്തിക
വികസനം സാധ്യമാക്കുന്നതിനും
കേര എന്ന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടെങ്കിൽ
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
ഏതൊക്കെ
ഘടകങ്ങള്‍ ഈ പദ്ധതിയില്‍
ഉള്‍പ്പെടുന്നുവെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയിലൂടെ എന്തെല്ലാം
മാറ്റങ്ങള്‍
പ്രതീക്ഷിക്കുന്നുവെന്ന്
വിശദമാക്കാമോ?
1598.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തിലെ തെക്കുംകര
ഗ്രാമപഞ്ചായത്തിലെ
കൊളത്താശ്ശേരി, വാഴാനി, അകമല,
ചേപ്പലക്കോട്, കുഴിയോട് എന്നീ
പ്രദേശങ്ങളില്‍
അനുഭവപ്പെടുന്ന കാട്ടാന
ഉള്‍പ്പെടെയുള്ള വന്യമൃഗ
ശല്യം തടയുന്നതിന്
കൃഷിവകുപ്പ് മുഖേന നടത്തുന്ന
പദ്ധതികളില്‍ രാഷ്ട്രീയ കൃഷി
വികാസ് യോജന (ആര്‍.കെ.വി.വൈ.)
തയ്യാറാക്കി സമര്‍പ്പിച്ച
പ്രൊപ്പോസലില്‍ പ്രസ്തുത
പ്രദേശം ഉള്‍പ്പെടുത്തി
സോളാര്‍ ഫെൻസിങ്
നിര്‍മ്മിക്കുന്നതിനുള്ള
നടപടികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
ആര്‍.കെ.വി.വൈ.
തയ്യാറാക്കി സമര്‍പ്പിച്ച
പ്രൊപ്പോസലിന്റെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1599.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
ഡി കെ മുരളി
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കര്‍ഷകര്‍ക്കും
കാര്‍ഷിക മേഖലയ്ക്കും പുതിയ
ഉണര്‍വും പുത്തന്‍ സാധ്യതകളും
അവസരങ്ങളും ലഭ്യമാക്കാൻ
ലക്ഷ്യമിട്ട് അത്യാധുനിക
സൗകര്യങ്ങളോടുകൂടിയ
അഗ്രിപാര്‍ക്ക്
സ്ഥാപിക്കുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി പ്രദര്‍ശന
സെന്റര്‍, അഗ്രി ടവര്‍ എന്നിവ
ഒരുക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പ്രാദേശിക
കലാകാരന്‍മാര്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
പ്രോത്സാഹനം നല്‍കി
സന്ദര്‍ശകരെ ആകര്‍ഷിച്ച്
വിനോദസഞ്ചാരം
വര്‍ദ്ധിപ്പിക്കുക എന്നതുകൂടി
ഈ പദ്ധതിയുടെ ലക്ഷ്യമായി
വിഭാവനം ചെയ്തിട്ടുണ്ടോ;
പദ്ധതിയുടെ മറ്റ്
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്; വിശദമാക്കുമോ?
1600.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൈപ്പമംഗലം
മണ്ഡലത്തിൽ വിദ്യാലയ തല
പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
കൃഷിഭവൻ മുഖേന
ആവിഷ്കരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(
ബി )
കൈപ്പമംഗലം
മണ്ഡലത്തിലെ തനത് വിദ്യാഭ്യാസ
പദ്ധതിയായ അക്ഷര കൈരളിയുടെ
ഭാഗമായ തളിർ പദ്ധതിയുമായി
ബന്ധപ്പെടുത്തി വിദ്യാലയ
പച്ചക്കറി കൃഷിത്തോട്ടം
ആവിഷ്കരിക്കാൻ വേണ്ട എന്തു
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(
സി )
2023-24
അധ്യയന വർഷത്തിൽ കൈപ്പമംഗലം
മണ്ഡലത്തിൽ ഏതെല്ലാം
വിദ്യാലയങ്ങളിലാണ് വിദ്യാലയ
തല പച്ചക്കറി കൃഷിത്തോട്ടം
പദ്ധതി ആവിഷ്കരിച്ചത്; കണക്ക്
ലഭ്യമാക്കാമോ?
1601.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നഗര
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തു നടപടിയാണ് സ്വീകരിച്ച്
വരുന്നത്; വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കിവരുന്നത്;
വ്യക്തമാക്കാമോ?
1602.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സുരക്ഷിത
ഭക്ഷ്യോല്പാദനത്തിനായി
ജൈവകൃഷിയിലൂന്നിയുളള
കാര്‍ഷികനയം രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പൂര്‍ണ്ണമായും
ജൈവരീതിയില്‍
ഉല്പാദിപ്പിക്കുന്ന
കാര്‍ഷികോല്പന്നങ്ങളുടെ
സംഭരണം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നൂതന
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്;
വിശദാംശം നൽകുമോ ?
1603.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജൈവകൃഷിയിൽ നിന്നും കർഷകർ
പിന്തിരിയുന്നുണ്ടോ എന്ന്
സർക്കാർ പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ജൈവകൃഷി
കർഷകർക്ക് വേണ്ടത്ര
പ്രോത്സാഹനം സർക്കാരിൽ
നിന്നും ലഭിക്കുന്നില്ല
എന്നത് പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ജൈവകൃഷിയുടെ
പുരോഗതിയുമായി ബന്ധപ്പെട്ട്
സർക്കാരിന് ലഭിച്ച
റിപ്പോർട്ടിൻമേൽ എന്തെല്ലാം
നടപടി സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
ഡി )
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
പുതിയ കർമ്മ പദ്ധതികൾ
രൂപീകരിക്കാൻ സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
അതിന്റെ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
1604.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജൈവ
കാര്‍ഷിക മിഷന്‍ വഴി
നടപ്പാക്കുന്ന പദ്ധതികള്‍
എന്തെല്ലാമാണ്; വിശദമാക്കാമോ;
(
ബി )
മിഷന്‍
മുഖേന ഏതെല്ലാം കൃഷികളാണ്
ചെയ്തുവരുന്നത്; എത്ര
ഹെക്ടറിലാണ് കൃഷി
ചെയ്യുന്നത്; വിശദമാക്കാമോ ?
1605.
ശ്രീ.
എ. സി. മൊയ്‌തീൻ
ഡോ.
സുജിത് വിജയൻപിള്ള
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സുരക്ഷിത
ഭക്ഷണം ഉറപ്പാക്കുക എന്ന
ലക്ഷ്യത്തോടെ ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചുവരുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
ജൈവകൃഷി
പ്രോത്സാഹനത്തിനായി പ്രത്യേക
മിഷന് രൂപം നൽകിയിട്ടുണ്ടോ;
എന്തൊക്കെ കാര്യങ്ങളാണ്
ഇതിലൂടെ ലക്ഷ്യമിടുന്നത്;
വിശദാംശം നല്‍കുമോ;
(
സി )
കാര്‍ഷിക
വിളകളുടെ മൂല്യവര്‍ദ്ധനവ്,
ഓര്‍ഗാനിക് ബ്രാന്‍ഡിംഗ്
എന്നിവ
വിപുലപ്പെടുത്തുന്നതിനായി
സ്വീകരിച്ചു വരുന്ന നടപടി
വിശദമാക്കുമോ;
(
ഡി )
വ്യാജ
ജൈവവളങ്ങളും ജൈവ
കാര്‍ഷികോല്പന്നങ്ങളും
കണ്ടെത്തുന്നതിനായി ഫലപ്രദമായ
സംവിധാനം ഒരുക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
1606.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തില്‍
ജൈവകൃഷിയില്‍
ഏര്‍പ്പെട്ടിരിക്കുന്ന
കര്‍ഷകര്‍ വന്യമൃഗങ്ങളുടെ
ആക്രമണം, ജൈവകൃഷിയുടെ
ചെലവേറുന്നത്, ഉല്പാദനക്ഷമത
കുറയുന്നത് എന്നീ
കാരണങ്ങളാല്‍ ജൈവകൃഷി
രീതിയില്‍ നിന്നും വ്യാപകമായി
പിന്തിരിയുന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
കൂടുതല്‍ കര്‍ഷകരെ
ജൈവകൃഷിയിലേക്ക്
ആകര്‍ഷിക്കാന്‍ എന്തെല്ലാം
പദ്ധതികളാണ് സര്‍ക്കാര്‍
ഇപ്പോള്‍ നടപ്പാക്കി
വരുന്നത്; എന്തെങ്കിലും പുതിയ
പദ്ധതികള്‍ നടപ്പാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
1607.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
സമ്പദ്‍വ്യവസ്ഥയില്‍
നിര്‍ണ്ണായക പങ്ക് വഹിക്കുന്ന
കാര്‍ഷികമേഖലയെ
അഭിവൃദ്ധിപ്പെടുത്തുന്നതിനോടൊപ്പം
സംസ്ഥാനത്തെ പരിസ്ഥിതിയെയും
മണ്ണിനെയും സംരക്ഷിച്ച്
സുരക്ഷിത
ഭക്ഷ്യോല്പാദനത്തിലേക്ക്
നീങ്ങേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
സുരക്ഷിത
ഭക്ഷ്യോല്പാദനത്തിനായി
ശാസ്ത്രീയ ജൈവകൃഷി
പ്രചരിപ്പിക്കുന്നതിന് എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
1608.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിഷരഹിത പച്ചക്കറി
ഉല്പാദിപ്പിക്കുന്നതിനായി
എന്തെല്ലാം സഹായങ്ങളാണ്
കര്‍ഷകര്‍ക്ക്
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ഒരു
വര്‍ഷം എത്ര ടണ്‍
പച്ചക്കറിയാണ്
ഉല്പാദിപ്പിക്കുന്നതെന്ന്
വിശദമാക്കാമോ?
1609.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വാണിജ്യാടിസ്ഥാനത്തിൽ
പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തു നടപടി
സ്വീകരിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ഇതിന്റെ
ഭാഗമായി സംസ്ഥാനത്ത് ഉല്പാദനം
വർദ്ധിച്ചിട്ടുണ്ടെങ്കിൽ
മറ്റ് സംസ്ഥാനങ്ങളിൽ
നിന്നുള്ള കൃഷി
ഉല്പന്നങ്ങളുടെ ഇറക്കുമതിയിൽ
കുറവ് വന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
1610.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷി
വകുപ്പിന്റെ ആഭിമുഖ്യത്തില്‍
ആറ്റിങ്ങല്‍ മണ്ഡലത്തില്‍
നടത്തിയ ഓണക്കാലത്തെ
പച്ചക്കറി ഉല്പാദനത്തിന്റെ
വിശദാംശം കൃഷിഭവന്‍
അടിസ്ഥാനത്തില്‍ ഉല്പന്നം
തിരിച്ച് വിശദമാക്കുമോ?
1611.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെല്ലുല്പാദനവും
ഉല്പാദനക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടിയാണ് സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ബി )
തരിശു
രഹിത ഗ്രാമപദ്ധതി കാസര്‍ഗോഡ്
ജില്ലയിലെ ഏതൊക്കെ
പഞ്ചായത്തുകളില്‍
നടപ്പാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
1612.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2024
വർഷത്തെ നെല്ല് സംഭരണ നയം
സർക്കാർ
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ കൊയ്ത്ത്
ആരംഭിച്ചിട്ടും നെല്ല് സംഭരണ
നയം പ്രഖ്യാപിക്കാത്തത്
കർഷകരെ ആശങ്കയിലാക്കിയതായി
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്തെ
കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം
വിളവ് കുറഞ്ഞത് കർഷകരെ
പ്രതിസന്ധിയിലാക്കുമെന്നതിനാല്‍
നെല്ലിന്റെ താങ്ങുവിലയും
കൈകാര്യച്ചെലവും
പ്രഖ്യാപിക്കുന്നതിനുവേണ്ട
അടിയന്തര നടപടി
സ്വീകരിക്കാമോ;
(
സി )
2022,
2023, 2024 വർഷങ്ങളിൽ
കേന്ദ്രം നെല്ലിന്റെ
താങ്ങുവിലയിൽ എത്ര വർദ്ധനവ്
വരുത്തിയെന്നും ആയിനത്തിൽ
കേരളം എത്ര വർദ്ധനവ്
വരുത്തിയിട്ടുണ്ടെന്നുമുള്ള
വിവരങ്ങൾ കണക്കുകൾ സഹിതം
വ്യക്തമാക്കുമോ;
(
ഡി )
സർക്കാർ
നെല്ല് ഉല്പാദനത്തിലെ
പ്രോത്സാഹനത്തുക
വെട്ടിക്കുറച്ചിരുന്നോ; ഇതിന്
ആധാരമായ സാഹചര്യങ്ങൾ
വെളിപ്പെടുത്താമോ;
(
ഇ )
ഉല്പാദന
ചെലവ് വർദ്ധിച്ചു വരുന്ന
സാഹചര്യത്തിൽ കേന്ദ്ര
വിഹിതത്തിനൊപ്പം സർക്കാർ
പ്രൊഡക്ഷൻ ഇൻസന്റീവ് കൂടി
നൽകി ഈ മേഖലയിലെ കർഷകരെ
സഹായിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1613.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മുഴുവന്‍ നെല്‍കൃഷി
ഭൂമിയുടെയും ആധുനിക
ഡാറ്റാബേസ് തയ്യാറാക്കുന്ന
നടപടിയുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
ബി )
പാലക്കാട്,
ആലപ്പുഴ, തൃശൂര്‍ എന്നീ
ജില്ലകളിൽ സ്ഥാപിക്കുന്ന റൈസ്
പാര്‍ക്കുകള്‍ എന്നു മുതല്‍
പ്രവര്‍ത്തനക്ഷമമാകും;
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്ത്
എത്ര പഞ്ചായത്തുകളെയാണ്
തരിശുരഹിത പഞ്ചായത്തായി
പ്രഖ്യാപിച്ചിട്ടുള്ളത്;
അവയുടെ വിശദമായ വിവരം
ലഭ്യമാക്കാമോ?
1614.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ് ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ?
1615.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെല്‍ക്കര്‍ഷകര്‍ക്ക്
തൃശൂര്‍ ജില്ലയില്‍ ആവശ്യമായ
രാസവളങ്ങള്‍ വിവിധ
ഏജന്‍സികളില്‍ നിന്നും
യഥാസമയം ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കൃഷി ഭവനുകളോ സഹകരണ
സംഘങ്ങളോ വഴി വളം, കീടനാശിനി
എന്നിവ ലഭ്യമാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
നല്‍കാമോ?
1616.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ആര്‍.ഐ.ഡി.എഫ്
(റൂറൽ ഇൻഫ്രാസ്ട്രക്ചർ
ടെവേലോപ്മെന്റ്റ് ഫണ്ട് )
ട്രാഞ്ചെ XXIX പദ്ധതിയില്‍
വടക്കാഞ്ചേരി മണ്ഡലത്തിലെ
ഏതെല്ലാം കോൾ പടവുകളിലാണ്
പുതിയ പമ്പുകള്‍
സ്ഥാപിക്കുന്നതെന്നും പമ്പ്
ഹൗസ് നിര്‍മ്മിക്കുന്നതിനുള്ള
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്നും
പ്രസ്തുത പദ്ധതിക്കായി എത്ര
തുകയാണ്
വകയിരുത്തിയിരിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1617.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
നെല്‍കര്‍ഷകര്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
നെല്ലിന്റെ
വിലയായി ഇപ്പോള്‍
നിശ്ചയിച്ചിരിക്കുന്ന തുക
എത്രയാണ്; ഇന്നത്തെ
സാഹചര്യത്തില്‍ പ്രസ്തുത വില
തൃപ്തികരമാണോ എന്നു
വ്യക്തമാക്കുമോ;
(
സി )
നെല്ലിന്റെ
വില യഥാസമയം കര്‍ഷകര്‍ക്ക്
ലഭിക്കുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ; നെല്ല്
സംഭരിച്ച ഇനത്തില്‍ നൽകാനുള്ള
കുടിശിക
എത്രയാണെന്നറിയിക്കുമോ;
(
ഡി )
കര്‍ഷകര്‍ക്ക്
നെല്ല് വില യഥാസമയം
ലഭ്യമാക്കുന്നതിന് വേണ്ടി ഒരു
റിവോള്‍വിംഗ് ഫണ്ട്
രൂപീകരിക്കുന്ന കാര്യം
പരിഗണിക്കുമോ;
(
ഇ )
പ്രസ്തുത
മേഖലയിലേക്ക് കൂടുതല്‍
കര്‍ഷകരെ ആകര്‍ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
1618.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കര്‍ഷകരുടെ
വരുമാനം
മെച്ചപ്പെടുത്തുന്നതിനും
കൈപ്പാട് പ്രദേശത്തെ
നെല്‍കൃഷി വികസനത്തിനും
സര്‍ക്കാര്‍ എന്തൊക്കെ
സഹായങ്ങളാണ്
നല്‍കിവരുന്നതെന്ന്
വിശദമാക്കാമോ?
1619.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരഗ്രാമം
പദ്ധതിയില്‍ എന്തൊക്കെ
ആനുകൂല്യങ്ങളാണ്
ഗ്രാമപഞ്ചായത്ത് തലത്തില്‍
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
കോഴിക്കോട്
ജില്ലയില്‍ ഈ വര്‍ഷം ഏതൊക്കെ
ഗ്രാമപഞ്ചായത്തുകളെയാണ്
കേരഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
1620.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാളികേരോല്പാദനം
വര്‍ദ്ധിപ്പിക്കുക എന്ന
ലക്ഷ്യത്തോടെ മുന്‍
സര്‍ക്കാര്‍ നടപ്പാക്കിയ
കേരഗ്രാമ പദ്ധതി എത്ര
പഞ്ചായത്തുകളില്‍ പുതുതായി
അനുവദിച്ചിട്ടുണ്ടെന്നും
കാസര്‍ഗോഡ് ജില്ലയില്‍
എവിടെയൊക്കെയാണ്
അനുവദിച്ചതെന്നും
അറിയിക്കാമോ?
1621.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഏറനാട്
മണ്ഡലത്തിലെ ഏതൊക്കെ
പഞ്ചായത്തുകളെയാണ് ഇതുവരെ
കേരഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
നടത്തിയിട്ടുളള പ്രവൃത്തികള്‍
എന്തെല്ലാമെന്നും കർഷകർക്ക്
ലഭിക്കുന്ന സേവനങ്ങള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ;
(
സി )
മണ്ഡലത്തില്‍
പുതുതായി ഏതെല്ലാം
പഞ്ചായത്തുകളിലാണ് കേരഗ്രാമം
പദ്ധതി ആരഭിക്കുന്നതെന്ന്
അറിയിക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതി മുഖേന സംസ്ഥാനത്ത്
നാളികേര കൃഷിയില്‍
ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍
എന്തെല്ലാമാണ്; അറിയിക്കുമോ ?
1622.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരിന്തൽമണ്ണ
നിയോജകമണ്ഡലത്തിലെ കേര
കർഷകരിൽനിന്ന് തേങ്ങ സംഭരിച്ച
വകയിൽ കേരഫെഡ് എത്ര കർഷകർക്ക്
പണം നല്കാനുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കർഷകർക്ക് എന്തുകൊണ്ടാണ് പണം
നല്കാത്തതെന്ന്
വിശദമാക്കുമോ; ഇവർക്ക്
എപ്പോൾ പണം നൽകുമെന്ന്
അറിയിക്കുമോ ?
1623.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബാലുശ്ശേരി
മണ്ഡലത്തില്‍ ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളിലാണ്
കേരഗ്രാമം പദ്ധതി
നടപ്പാക്കിയിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
കേരഗ്രാമം
പദ്ധതിയിലൂടെ എന്തൊക്കെ
ആനുകൂല്യങ്ങളും സഹായങ്ങളുമാണ്
കേര കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നത്;
വിശദമാക്കാമോ?
1624.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തില്‍ കൂത്താളി
കൃഷിഫാമിനോടനുബന്ധിച്ച് ഒരു
കോക്കനട്ട് പാര്‍ക്ക്
രൂപീകരിക്കുന്നതിന് കിഫ്ബി
വഴി 11.37 കോടി രൂപയുടെ
ധനകാര്യ അനുമതി ലഭിച്ചതില്‍
എന്തെല്ലാം തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പദ്ധതി
നടത്തിപ്പിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
(
സി )
പദ്ധതിയുടെ
പുരോഗതി വിശദമാക്കാമോ?
1625.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കർഷക
സേവനങ്ങൾ ദ്രുതഗതിയിലും
സുതാര്യമായും നടപ്പാക്കുക
എന്ന ലക്ഷ്യത്തോടെ
സംസ്ഥാനത്തെ കർഷകർക്ക്
തിരിച്ചറിയൽ കാർഡുകൾ നൽകുന്ന
പദ്ധതിയുടെ നിലവിലെ പുരോഗതി
അറിയിക്കുമോ;
(
ബി )
ഇതുവരെ
എത്ര ശതമാനം കർഷകർക്കാണ്
കാർഡുകള്‍ നൽകുന്ന നടപടി
പൂർത്തിയാക്കിയിട്ടുള്ളത്;
വിശദമാക്കാമോ?
1626.
ശ്രീ.
കെ. ആൻസലൻ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കര്‍ഷകര്‍ക്ക്
ഡിജിറ്റല്‍ ഐഡന്റിറ്റി
കാര്‍ഡ്
ഏര്‍പ്പെടുത്തുന്നതിന്റെ
ഭാഗമായി ഔദ്യോഗിക
തിരിച്ചറിയല്‍ കാര്‍ഡുകള്‍
ലഭ്യമാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
കര്‍ഷകരെയും
കാര്‍ഷികമേഖലയെയും
ശക്തിപ്പെടുത്തുന്നതിന് ഇത്
എത്രത്തോളം സഹായകമാണ്;
വ്യക്തമാക്കുമോ;
(
സി )
കര്‍ഷകര്‍
തിരിച്ചറിയല്‍ കാര്‍ഡ്
സ്വന്തമാക്കുന്നതിനു വേണ്ടി
പാലിക്കേണ്ട നടപടിക്രമങ്ങൾ
എന്തെല്ലാമാണ്; വിശദമാക്കാമോ;
(
ഡി )
കര്‍ഷകര്‍ക്ക്
അവരുടെ ഉല്പന്നങ്ങളുടെ
വിപണനത്തിന് പ്രസ്തുത
സ്മാര്‍ട്ട് ഐഡന്റിറ്റി
കാര്‍ഡ് എങ്ങനെയെല്ലാം
സഹായകമാവും; വിശദമാക്കുമോ?
1627.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തരിശായി
കിടക്കുന്ന
നെല്‍പ്പാടങ്ങളില്‍ കൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ; ഇത്തരം
നെല്‍പ്പാടങ്ങളിലെ കൃഷിക്കായി
പ്രത്യേക ധനസഹായം
നല്‍കിവരുന്നുണ്ടോ;
(
ബി )
കാസര്‍ഗോഡ്
ജില്ലയില്‍ നിലവില്‍ ആകെ എത്ര
ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍
ഉണ്ടെന്ന് അറിയിക്കാമോ;
(
സി )
പ്രസ്തുത
ജില്ലയിലെ തരിശു പാടങ്ങളിലെ
നെല്‍കൃഷി പ്രോത്സാഹനത്തിനായി
2021 മുതല്‍ ചെലവഴിച്ച
തുകയുടെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
1628.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുട്ടനാട്
വികസന ഏകോപന കൗണ്‍സിലിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ; ഇതിന്റെ
പ്രവര്‍ത്തനത്തിനായി ആക്ഷന്‍
പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ;
(
ബി )
കുുട്ടനാട്
വികസന ഏകോപന കൗണ്‍സില്‍
മുഖാന്തിരം എന്തെല്ലാം പുതിയ
പദ്ധതികളും, ആസൂത്രണ
പ്രവര്‍ത്തനങ്ങളുമാണ്
നടപ്പിലാക്കിയതെന്ന്
അറിയിക്കാമോ;
(
സി )
കുട്ടനാട്,
അപ്പര്‍ കുട്ടനാട് മേഖലകളിലെ
കര്‍ഷകരുടെ ക്ഷേമം, കാര്‍ഷിക
വികസനം, കാര്‍ഷിക
ഉല്പന്നങ്ങളുടെ
വൈവിധ്യവല്‍ക്കരണം, താറാവ്
കര്‍ഷകരുടെ ഉന്നമനം , കൃഷി
അനുബന്ധ മേഖലകളുടെ ഉല്പാദന
വര്‍ദ്ധനവ്, ഉള്‍നാടന്‍
മത്സ്യകൃഷി പരിപോഷണം
തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള
പുതിയ പദ്ധതികളോ
പ്രവര്‍ത്തനങ്ങളോ കുട്ടനാട്
വികസന ഏകോപന കൗണ്‍സില്‍ മുഖേന
നടപ്പിലാക്കാന്‍
ഉദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ?
1629.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുട്ടനാട്
പാക്കേജില്‍ കാര്‍ഷിക
മേഖലയില്‍ കൂടുതല്‍
പദ്ധതികള്‍ നടപ്പാക്കാന്‍
എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
കുട്ടനാടന്‍
കാര്‍ഷിക മേഖലയുടെ സമഗ്ര
പുരോഗതി ലക്ഷ്യം വച്ച് ഈ
മേഖലയുടെ പ്രശ്നങ്ങള്‍
പഠിക്കുന്നതിന് ഒരു ഉന്നതതല
സമിതിയെ നിയോഗിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
1630.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം സംസ്ഥാന വിള
ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം
എത്ര അപേക്ഷകളാണ് വാമനപുരം
മണ്ഡലത്തിലെ വിവിധ കൃഷി
ഭവനുകളില്‍
ലഭിച്ചിട്ടുള്ളതെന്നും
പ്രസ്തുത അപേക്ഷകളിൽ കൃഷിഭവൻ
മുഖാന്തിരം നല്‍കിയ
നഷ്ടപരിഹാര തുക എത്രയാണെന്നും
കൃഷിഭവന്‍ തിരിച്ച്
വ്യക്തമാക്കുമോ;
(
ബി )
ഏതെല്ലാം
കാര്‍ഷിക വിളകള്‍ക്കാണ്
ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭിക്കുന്നതെന്നും ഓരോ
വിളകള്‍ക്കും
നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ
തുക എത്രയാണെന്നും
വിശദമാക്കുമോ?
1631.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
കൃഷി വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കൃഷി ചെയ്തുവരുന്ന പുതിയ ഇനം
വിളകളായ റംബൂട്ടാൻ, ഡ്രാഗൺ
ഫ്രൂട്ട് മുതലായവയെ വിള
ഇൻഷുറൻസ് പദ്ധതിയിൽ
ഉൾപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ; വിശദവിവരം
ലഭ്യമാക്കുമോ ?
1632.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിള
ഇന്‍ഷുറന്‍സ് പദ്ധതിയുടെ
അപേക്ഷ ഓണ്‍ലൈന്‍ വഴി
ആയതിനാല്‍ ധാരാളം
കര്‍ഷകര്‍ക്ക് പദ്ധതിയില്‍
ഉള്‍പ്പെടാനാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സാങ്കേതിക പരിചയം
ഇല്ലാത്ത കര്‍ഷകര്‍ക്ക്
ആവശ്യമായ സഹായം ചെയ്യുന്നതിന്
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തുമോ;
വിശദമാക്കാമോ?
1633.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജൈവ
കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക്
ബ്രാന്‍ഡിംഗും മെച്ചപ്പെട്ട
മാര്‍ക്കറ്റിംഗും
ഉറപ്പാക്കുന്നതിന്
ഉദ്ദേശമുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ജൈവകൃഷിയോടൊപ്പം
പരിസ്ഥിതി സൗഹാര്‍ദമായ
കൃഷിരീതികള്‍ കൂടി
അവലംബിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
1634.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2024-25
സാമ്പത്തികവര്‍ഷത്തില്‍
ഏതൊക്കെ ബ്ലോക്കുകളിലാണ്
അഗ്രോ സര്‍വീസ് സെന്ററുകള്‍
ആരംഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ഓരോ
അഗ്രോ സര്‍വീസ് സെന്ററിനും
എന്തു തുക വീതം
അനുവദിക്കുമെന്ന്
അറിയിക്കുമോ?
1635.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
കടാശ്വാസ കമ്മീഷന്‍
തീര്‍പ്പാക്കിയ അപേക്ഷകളില്‍
അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട
രേഖകള്‍ നല്‍കുന്നതിന്
സ്വീകരിച്ചുവരുന്ന മാനദണ്ഡം
വിശദമാക്കുമോ; ഇതില്‍
കാലതാമസം നേരിടുന്ന സാഹചര്യം
നിലവിലുണ്ടോ; വ്യക്തമാക്കുമോ?
1636.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ആലത്തൂര്‍
മണ്ഡലത്തില്‍ നീര മുഖേനയും
വിവിധ ഏജന്‍സികള്‍ മുഖേനയും
നടപ്പാക്കിയ പദ്ധതികളുടെ
വിശദവിവരം നല്‍കുമോ;
(
ബി )
ഓരോ
പദ്ധതിക്കും എത്ര തുക
ചെലവഴിച്ചുവെന്നും
പദ്ധതികളുടെ പുരോഗതിയും
വ്യക്തമാക്കുമോ?
1637.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2015-16
സാമ്പത്തിക വർഷത്തിൽ
പാലക്കാട് ജില്ലയിൽ കൃഷി
വകുപ്പ് മുഖേന നടപ്പിലാക്കിയ
എൻ.എഫ്.എസ്.എം. (നാഷണൽ ഫണ്ട്
സെക്യൂരിറ്റി മിഷൻ) പദ്ധതിയിൽ
സബ്‍സിഡി തുക സ്ഥാപനങ്ങൾക്കും
കർഷകർക്കും നല്കാനുണ്ടോ ;
എങ്കിൽ അതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
2015-16
സാമ്പത്തിക വർഷത്തിൽ
എൻ.എഫ്.എസ്. എം പദ്ധതി
പ്രകാരം ഏതൊക്കെ
സ്ഥാപനങ്ങൾക്കാണ് സബ്‍സിഡി
തുക നൽകാനുള്ളത് എന്ന്
വിശദമാക്കാമോ; ഓരോ
സ്ഥാപനങ്ങൾക്കും നൽകേണ്ട തുക
എത്രയെന്ന് വിശദമാക്കാമോ?
1638.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷിഭവന്‍
വഴി നടപ്പിലാക്കുന്ന
പദ്ധതികള്‍ക്കാവശ്യമായ
കാര്‍ഷിക യന്ത്രങ്ങളും
ഉപകരണങ്ങളും നേരിട്ട്
വാങ്ങുന്നതിനുള്ള അനുമതി
ദീര്‍ഘിപ്പിച്ചു
നല്‍കുന്നതിനുവേണ്ടി റെയ്ഡ്കോ
ചെയര്‍മാന് നല്‍കിയ അപേക്ഷയിൽ
ഫയൽ നം.
ഐഎഫ്എ-1/164/2023/അഗ്രി.
പ്രകാരം ഉചിതമായ നടപടി
സ്വീകരിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
കാര്‍ഷിക
യന്ത്രങ്ങള്‍, ഉപകരണങ്ങള്‍
എന്നിവ കര്‍ഷകർക്ക് നേരിട്ട്
വാങ്ങുന്നതിന് ഏതൊക്കെ
സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍
അനുമതി
നല്‍കിയിട്ടുള്ളതെന്നും,ഏതു
വർഷമാണ് അനുമതി
നല്കിയിട്ടുള്ളതെന്നും
വിശദമാക്കാമോ?
1639.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ കേരള ലാൻഡ്
ഡെവലപ്മെന്റ് കോർപറേഷൻ
(കെ.എല്‍.ഡി.സി.) മുഖേന 2021
മുതല്‍ നടപ്പാക്കുന്ന
പദ്ധതികളും അവയുടെ
തല്‍സ്ഥിതിയും വിശദമാക്കാമോ?
1640.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
സർക്കാരിൽ നിന്നും,
വി.എഫ്.പി.സി.കെ.
(വെജിറ്റബിൾ & ഫ്രൂട്ട്
പ്രൊമോഷൻ കൗൺസിൽ കേരളം) വഴി
കർഷകർക്ക് നല്‌കുന്ന അടിസ്ഥാന
വില ആനുകൂല്യങ്ങൾ കുറുപ്പന്തറ
കേന്ദ്രമാക്കി
പ്രവർത്തിക്കുന്ന കോട്ടയം
ജില്ലാ ലേലകേന്ദ്രമായ
സംഘമൈത്രിക്ക് കൂടി നല്കാൻ
നടപടി സ്വീകരിക്കുമോ;
(
ബി )
ദൂരെ
സ്ഥലങ്ങളിൽ നിന്നും
ഉല്‌പന്നങ്ങൾ എത്തിച്ചു
വില്പന നടത്തി വരുന്ന ഈ
സംഘത്തിലെ കര്‍ഷകര്‍ക്ക് 2012
മുതല്‍ കിലോക്ക് 1.50 രൂപ
വീതം ട്രാൻസ്പോർട്ടേഷൻ ചാർജ്
നല്‍കിവരുന്നത് 3 രൂപയാക്കി
ഉയര്‍ത്തണമെന്ന ആവശ്യത്തിൽ
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(
സി )
കൈകാര്യ
ചെലവ് (ഓപ്പറേഷനൽ കോസ്റ്റ്
)ഇനത്തിൽ സംഘത്തിന്
കിട്ടാനുള്ള കുടിശിക തുകയായ
888000/- രൂപ അനുവദിക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(
ഡി )
കേരള
സർക്കാരിന്റെ
ഹോർട്ടികോർപ്പിന് നിരന്തരമായി
കാർഷിക ഉല്‌പന്നങ്ങള്‍ നല്കി
കൊണ്ടിരിക്കുന്ന സംഘത്തിന്
കൃഷി വകുപ്പില്‍ നിന്നും
ലഭിക്കാനുള്ള തുകയായ 586419/-
രൂപ എത്രയും വേഗം
അനുവദിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
1641.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്ന
ശേഷം സംസ്ഥാനത്ത്
ആര്‍.ഐ.ഡി.എഫ്.,
ആര്‍.കെ.വി.വൈ. എന്നീ
പദ്ധതികൾ മുഖേന എത്ര
സ്മാർട്ട് കൃഷിഭവനുകളാണ്
അനുവദിച്ചിട്ടുളളതെന്ന് ജില്ല
തിരിച്ച് വിശദമാക്കാമോ;
(
ബി )
നിലവിൽ
സ്മാർട്ട് കൃഷിഭവനുകൾ
അനുവദിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
അതിനുള്ള പ്രൊപ്പോസലുകൾ
സ്വീകരിച്ചു
തുടങ്ങിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
കൃഷിഭവനുകളാണ് പ്രസ്തുത ഫണ്ട്
ഉപയോഗിച്ച് സ്മാർട്ട്
കൃഷിഭവനുകളാക്കി
മാറ്റുന്നതിന് തീരുമാനം
എടുത്തിട്ടുള്ളത്;
വിശദമാക്കാമോ?
1642.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃക്കാക്കര
കൃഷി ഓഫീസിൽ ജീവനക്കാരുടെ
കുറവ് ഉൾപ്പെടെയുള്ള
കാരണങ്ങളാല്‍ ഭൂമി
തരംമാറ്റലുമായി ബന്ധപ്പെട്ട
നൂറുകണക്കിന് അപേക്ഷകൾ
മൂന്നും നാലും വർഷങ്ങളായി
തീര്‍പ്പാകാതെ കിടക്കുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
കൃഷി
ഓഫീസിൽ നിന്നുള്ള റിപ്പോർട്ട്
ലഭിക്കാത്തത് കൊണ്ടുമാത്രം
റവന്യൂ അദാലത്തുകളിൽ ഉൾപ്പെടെ
അപേക്ഷകൾ തീർപ്പാക്കുവാന്‍
സാധിക്കാത്തതിനാൽ പ്രസ്തുത
ഓഫീസിൽ
തീരുമാനമെടുത്തിട്ടില്ലാത്ത
അപേക്ഷകളിൽ ഉടൻ റിപ്പോർട്ട്
ലഭ്യമാക്കുന്നതിന് കൂടുതൽ
ജീവനക്കാരെ
നിയമിക്കുന്നതുൾപ്പെടെയുള്ള
അടിയന്തര നടപടി സ്വീകരിക്കുമോ
എന്ന് വിശദമാക്കുമോ?
1643.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തിലെ പേരാമ്പ്ര
കൃഷിഭവനെ സ്മാര്‍ട്ട് കൃഷി
ഭവന്‍ പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും
സാങ്കേതിക കാരണങ്ങളാല്‍ ആയതു
മാറ്റി കീഴരിയൂര്‍ കൃഷിഭവന്റെ
പേര്
നിര്‍ദ്ദേശിച്ചിട്ടുകൊണ്ട്
എം.ൽ.എ യുടെ കത്ത്
ലഭിച്ചിരുന്നോ;
(
ബി )
പ്രസ്തുത
കത്തിന്മേൽ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
1644.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെടുമ്പനയില്‍
ആരംഭിച്ചിട്ടുളള സ്മാര്‍ട്ട്
കൃഷിഭവന്റെ കെട്ടിട
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ?
1645.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവല്ല
നിയോജകമണ്ഡലത്തിലെ നിരണം,
പെരിങ്ങര കൃഷിഭവനുകൾ പുതിയ
കെട്ടിടം നിർമ്മിക്കുന്നതിന്
വേണ്ടി പൊളിച്ച്
മാറ്റിയിട്ടുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലങ്ങളിൽ പുതിയ കെട്ടിടം
നിർമ്മിക്കുന്നതിന് ആവശ്യമായ
തുക വകയിരുത്തുമോയെന്ന്
വ്യക്തമാക്കാമോ?
1646.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൃഷി
വകുപ്പിന് കീഴിലുള്ള
പദ്ധതികളായ ആത്മ (ATMA),
സ്റ്റേറ്റ് ഹോർട്ടികൾച്ചർ
മിഷൻ (SHM), വെജിറ്റബിൾ
ഡെവലപ്പ്മെന്റ് പ്രോഗ്രാം
(VDP), മൊബൈൽ അഗ്രോ
ക്ലിനിക്ക്, നാഷണൽ ഇ-ഗവേണൻസ്
പ്ലാൻ ഇൻ അഗ്രിക്കൾച്ചർ
(NeGPA) എന്നിവയിൽ കൃഷി
ഡയറക്ടറേറ്റ്, ജില്ലാ കൃഷി
ഓഫീസുകൾ, ബ്ലോക്ക് കൃഷി
അസിസ്റ്റന്റ് ഡയറക്ടറുടെ
ഓഫീസുകൾ എന്നിവിടങ്ങളിൽ
നിലവിൽ എത്ര ദിവസവേതന കരാർ
ജീവനക്കാർ ജോലി
ചെയ്യുന്നുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ?
1647.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ കണ്ണവം മേഖല
ഉരുല്‍പൊട്ടിയതിന്റെ ഭാഗമായി
പുഴ കരകവിഞ്ഞൊഴുകുയതിനെ
തുടര്‍ന്ന് മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളില്‍ വ്യാപകമായ
കൃഷിനാശം ഉണ്ടായിട്ടുള്ള
സാഹചര്യത്തില്‍ ഇവിടുത്തെ
കര്‍ഷകരുടെ പ്രയാസങ്ങള്‍
പരിഹരിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
പ്രദേശത്തെ കാര്‍ഷിക മേഖലയിലെ
നാശനഷ്ടങ്ങളുടെ കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
ഉണ്ടെെങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(
സി )
കാര്‍ഷിക
മേഖലയിലെ പുനരുദ്ധാരണത്തിനായി
പ്രത്യേക പാക്കേജ്
നടപ്പിലാക്കുന്നത്
പരിഗണിക്കുമോയെന്ന്
അറിയിക്കാമോ ;വിശദാംശങ്ങള്‍
നല്‍കാമോ?
1648.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചെറുതന
കൃഷിഭവനില്‍
പ്രവര്‍ത്തിക്കുന്ന വിള
ആരോഗ്യ പരിപാലന
കേന്ദ്രത്തില്‍നിന്നും
കര്‍ഷകര്‍ക്ക് ലഭിക്കുന്ന
സേവനങ്ങള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
കേന്ദ്രത്തിന്റെ ഭൗതിക
സാഹചര്യം
കുറ്റമറ്റതാക്കാന്‍വേണ്ടി
ചെറുതന കൃഷി ഓഫീസര്‍ എത്ര
രൂപയുടെ എസ്റ്റിമേറ്റാണ്
നല്‍കിയിട്ടുള്ളതെതെന്ന്
അറിയിക്കാമോ; ഇതില്‍ എന്ത്
തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
കേന്ദ്രത്തിന്റെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനാവശ്യമായ
ഫണ്ട് അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദവിവരം
നൽകുമോ?
1649.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാര്‍ഷികോല്പന്നങ്ങള്‍
കേടു കൂടാതെ
സൂക്ഷിക്കുന്നതിനും
സ്റ്റോക്ക്
ചെയ്യുന്നതിനുമായി
കോഴിക്കോട് ജില്ലയില്‍ എത്ര
കോള്‍ഡ് സ്റ്റോറേജ്
നിലവിലുണ്ട്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
ബാലുശ്ശേരിയിൽ
കോള്‍ഡ് സ്റ്റോറേജ്
അനുവദിക്കുന്നതിനായി
പ്രൊപ്പോസല്‍ നിലവിലുണ്ടോ;
പ്രസ്തുത ആവശ്യത്തിന് 2024-25
വര്‍ഷത്തില്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ ലൈഫ് മിഷനുമായി
ബന്ധപ്പെട്ട് കെ.എല്‍.യു.
(കേരള ലാൻഡ് യൂസ്) അനുമതി
ലഭിക്കുന്നതിനായി എത്ര
അപേക്ഷകള്‍ കൃഷി വകുപ്പിന്
ഇതുവരെ ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷകളിൽ ഇനി എത്രയെണ്ണം
തീര്‍പ്പാക്കാനുണ്ട്; അത്
അടിയന്തരമായി
തീര്‍പ്പാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
1651.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റബ്ബര്‍,
തേയില തുടങ്ങിയ തോട്ടവിളകളുടെ
ഉല്പാദനത്തിൽ ഇടിവ്
സംഭവിക്കുന്നത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രതിസന്ധിയെക്കുറിച്ച് പഠനം
നടത്തിയിട്ടുണ്ടോ; എങ്കിൽ
എന്തു പരിഹാരനടപടിയാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
വിളകളുടെ
വൈവിധ്യവൽക്കരണം
ഉൾപ്പെടെയുള്ള കാര്യങ്ങൾ
പരിഗണിച്ച് പ്ലാന്റേഷൻ നയം
ആവിഷ്കരിച്ചു നടപ്പാക്കുമോ;
വിശദാംശം നൽകുമോ?
1652.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അഗ്രോപാര്‍ക്കുകള്‍
സ്ഥാപിക്കുന്ന പദ്ധതി
നിലവിലുണ്ടോ; വിശദമാക്കാമോ;
(
ബി )
അഗ്രോപാര്‍ക്കുകള്‍
വഴി എന്തെല്ലാം സേവനങ്ങളാണ്
നൽകുന്നതെന്ന് വിശദമാക്കാമോ?
1653.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തില്‍ വെങ്കിടങ്ങ്,
മുല്ലശ്ശേരി പഞ്ചായത്തുകളില്‍
ഉള്‍പ്പെടുന്ന തണ്ണീര്‍കായല്‍
പാടശേഖരത്തില്‍ വര്‍ഷങ്ങളായി
കൃഷി ഇറക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പാടശേഖരത്തില്‍ കൃഷി
നിര്‍ത്തിയത് എന്നു
മുതലാണെന്നും, കൃഷി
നിര്‍ത്താനുണ്ടായ കാരണം
എന്താണെന്നും വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പാടശേഖരത്തില്‍ വീണ്ടും കൃഷി
ഇറക്കുന്നതിനായി എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ഡി )
2024
വര്‍ഷം തന്നെ കൃഷി
ഇറക്കുന്നതിന് വേണ്ട നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ?
1654.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2024-25 സാമ്പത്തിക
വര്‍ഷത്തില്‍ ഏതൊക്കെ
ബ്ലോക്കുകളിലാണ് അഗ്രോ
സര്‍വീസ് സെന്ററുകള്‍
ആരംഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ഓരോ
അഗ്രോ സര്‍വീസ്
സെന്ററുകള്‍ക്കും എത്ര തുക
വീതമാണ് അനുവദിക്കുന്നതെന്ന്
വിശദമാക്കാമോ?
1655.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2011-
16 കാലഘട്ടത്തിൽ
വി.എഫ്.പി.സി.കെ. യ്ക്ക്
(വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്
പ്രൊമോഷൻ കൗൺസിൽ കേരളം)
സർക്കാരിൽ നിന്നും ശമ്പളം
ഉൾപ്പെടെയുള്ള ആവശ്യത്തിന്
നോൺ പ്ലാൻ ഫണ്ട് ലഭിക്കുകയും
ജീവനക്കാരെ നാഷണൽ പെൻഷൻ സ്കീം
(എൻ.പി.എസ്.) പദ്ധതിയിൽ
ഉൾപ്പെടുത്തുകയും
ചെയ്തുവെങ്കിലും നിലവിലെ
സർക്കാർ നോൺ പ്ലാൻ ഫണ്ട് വഴി
ലഭിച്ചിരുന്ന ശമ്പളവും
എൻ.പി.എസ്. പദ്ധതിയും
അട്ടിമറിച്ചുവെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
സംസ്ഥാന
സർക്കാർ കർഷകർക്കായി
വി.എഫ്.പി.സി.കെ. വഴി
അനുവദിക്കുന്ന പദ്ധതി വിഹിതം
വെട്ടിക്കുറച്ചത് കർഷകരെ
പ്രതികൂലമായി
ബാധിച്ചിരിക്കുന്നത്
പരിഹരിക്കാൻ നടപടി
സ്വീകരിക്കുമോ;
(
സി )
കൗൺസിലിന്റെ
പ്രവർത്തനത്തെ പ്രതികൂലമായി
ബാധിക്കുകയും ജീവനക്കാരുടെ
ശമ്പളം മുടങ്ങുന്നതുമായ
അവസ്ഥയ്ക്ക് പരിഹാരം കാണാൻ
എന്തു നടപടിയാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(
ഡി )
പുതുതായി
രുപീകരിക്കുന്ന കേരള
അഗ്രിബിസിനസ്സ് കമ്പനിക്ക്
വി.എഫ്.പി.സി.കെ.യുടെ
റിവോൾവിംഗ് ട്രസ്റ്റ് ഫണ്ട്
ചെലവഴിക്കാൻ കൗൺസിലിന്റെ
ബോർഡ് തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
കേരള
അഗ്രിബിസിനസ്സ് കമ്പനി ആസ്ഥാന
മന്ദിരം പണിയുന്നതിന് മറ്റു
കെട്ടിടങ്ങൾ പൊളിച്ചു
മാറ്റേണ്ടതായിട്ടുണ്ടോ;
വിശദമാക്കാമോ;
(
എഫ് )
വി.എഫ്.പി.സി.കെ.
റിവോൾവിംഗ് ഫണ്ട് ദുരുപയോഗം
ചെയ്യുന്നത്
അവസാനിപ്പിക്കുവാൻ സ്വീകരിച്ച
നടപടി വിശദമാക്കാമോ?
1656.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം കൃഷി വകുപ്പിലെ ആഭ്യന്തര
വിജിലൻസ് വിഭാഗം എത്ര അന്വേഷണ
റിപ്പോർട്ടുകൾ സമർപ്പിച്ചു
എന്നതിന്റെ വിശദവിവരം
ലഭ്യമാക്കുമോ;
(
ബി )
അതിൽ
ക്രമക്കേട് കണ്ടെത്തിയത്
എതെല്ലാം റിപ്പോർട്ടുകളിലാണ്
എന്നതിന്റെ വിശദവിവരം
ലഭ്യമാക്കുമോ?
1657.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു കൃഷി വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷി
ഭൂമി തരം മാറ്റുന്നതുമായി
ബന്ധപ്പെട്ട് ലഭിക്കുന്ന
അപേക്ഷകൾ
തീർപ്പാക്കുന്നതിനുള്ള
നടപടിക്രമം എന്തെല്ലാമെന്ന്
അറിയിക്കുമോ;
(
ബി )
അർഹരായ
വ്യക്തികൾക്ക് കൃഷിഭൂമി
തരംമാറ്റി നൽകുന്നതിന്
കാലതാമസം നേരിടുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1658.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍
സര്‍ക്കാര്‍ നേരിട്ടും വിവിധ
ഏജന്‍സികള്‍ മുഖാന്തിരവും
നടപ്പാക്കിയ പദ്ധതികളുടെ
വിശദവിവരം ലഭ്യമാക്കാമോ;
(
ബി )
ഓരോ
പദ്ധതിക്കുമായി എത്ര തുക
ചെലവഴിച്ചു എന്നും
പദ്ധതികളുടെ പുരോഗതിയും
വ്യക്തമാക്കാമോ?
1659.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കര്‍ഷകര്‍ക്ക്
ക്യഷി ആവശ്യങ്ങൾക്കായി
ലഭിക്കുന്ന പമ്പിംഗ്
സബ്സിഡിയുടെ നിരക്ക്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പമ്പിംഗ്
സബ്സിഡി ഇനത്തില്‍ പാലക്കാട്
ജില്ലയില്‍ കുടിശിക
നിലവിലുണ്ടോ; എങ്കില്‍
കുടിശിക എത്രയാണെന്ന്
അറിയിക്കുമോ;
(
സി )
പട്ടാമ്പി
നിയോജകമണ്ഡലത്തിലെ ഏതെങ്കിലും
പാടശേഖരങ്ങള്‍ക്ക് പ്രസ്തുത
ഇനത്തില്‍ കുടിശികയുണ്ടോ;
വിശദാംശം നല്‍കുമോ?
1660.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
താമര കൃഷി ഏതെല്ലാം
സ്ഥലങ്ങളിൽ നടത്തുന്നുണ്ടെന്ന
വിവരം ലഭ്യമാക്കാമോ;
(
ബി )
ഔദ്യോഗിക
പുഷ്പ കൃഷിയായി താമര കൃഷിയെ
അംഗീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ അതിനുള്ള തടസ്സം
എന്താണെന്ന് അറിയിക്കാമോ;
(
സി )
തിരുനാവായിലെ
താമര കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
കൃഷിവകുപ്പ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(
ഡി )
തിരുനാവായിലെ
താമര കർഷകർക്ക് കൃഷി വകുപ്പ്
നൽകി വരുന്ന പിന്തുണ
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
1661.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
ജില്ലയില്‍ നിലവില്‍
നടപ്പാക്കികൊണ്ടിരിക്കുന്ന
മണ്ണ് സംരക്ഷണ പദ്ധതികള്‍
ഏതൊക്കെയാണെന്ന് നിയോജക
മണ്ഡലാടിസ്ഥാനത്തില്‍ തരം
തിരിച്ച് നല്‍കാമോ;
(
ബി )
സംസ്ഥാനത്ത്
കുളങ്ങളില്‍ അമിതമായി അടിഞ്ഞു
കിടക്കുന്ന മണ്ണ് നീക്കം
ചെയ്യുന്നതിനുളള പദ്ധതികള്‍
എന്തെങ്കിലും
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ അത്തരത്തില്‍
നടപ്പാക്കിയിട്ടുളളതോ
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതോ ആയിട്ടുളള
പദ്ധതികളുടെ വിശദാംശങ്ങള്‍
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
നല്‍കാമോ?
1662.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു കൃഷി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
കാർഷിക സർവകലാശാലയിൽ എത്ര
അസിസ്റ്റന്റ് തസ്തികകളാണ്
നിലവിൽ ഒഴിഞ്ഞു
കിടക്കുന്നതെന്ന് അറിയിക്കാമോ
;
(
ബി )
കഴിഞ്ഞ
ഒരു വർഷമായി കാർഷിക
സർവകലാശാലയിലെ അസിസ്റ്റന്റ്
തസ്തികയിലെ ഒഴിവുകൾ
പി.എസ്.സി.യ്ക് റിപ്പോർട്ട്
ചെയ്യാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
കേരള
പി.എസ്.സി.യ്ക്ക് നിയമനം
വിട്ട കേരളത്തിലെ പതിനൊന്ന്
സർവകലാശാലകളിലും ഇ -ഓഫീസ്
നിലനിൽക്കേ, ഇപ്പോഴും
പ്രവർത്തനരഹിതമായ ഇ- ഓഫീസ്
പോർട്ടൽ നിലവിലുള്ള ,കേരള
കാർഷിക സർവ്വകലാശാലയിൽ
ഇ-ഓഫീസ് നടപ്പിലാക്കിയെന്ന
കാരണംകൊണ്ട് അനദ്ധ്യാപക
തസ്തികകളിലേക്ക് ഒഴിവുകൾ
റിപ്പോർട്ട് ചെയ്യേണ്ടയെന്ന
തീരുമാനം സർവ്വകലാശാല
ഭരണസമിതി കൈകൊണ്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിനുള്ള മാനദണ്ഡം
എന്താണ് എന്നറിയിക്കാമോ ;
(
ഡി )
പി.എസ്.സി.
ലിസ്റ്റ് നിലനിൽക്കേ ഒഴിവുകൾ
റിപ്പോർട്ട് ചെയ്യാതെ
അനദ്ധ്യാപക ജീവനക്കാരുടെ
ജോലിഭാരം
വിലയിരുത്തുന്നതിനായി വൈസ്
ചാൻസിലർ അധ്യക്ഷനായി
രൂപീകരിച്ചിട്ടുള്ള
കമ്മിറ്റിയുടെ നിലവിലെ
സ്ഥിതിയും ഇതുവരെ
സമർപ്പിച്ചിട്ടുള്ള
റിപ്പോർട്ടുകളും
നിരീക്ഷണങ്ങളും അന്തിമ
റിപ്പോർട്ട് സമർപ്പിക്കേണ്ട
കമ്മിറ്റിയുടെ കാലാവധിയും
സഹിതമുള്ള വിശദവിവരങ്ങൾ
നൽകാമോ ;
(
ഇ )
കാറ്റഗറി
നമ്പർ 486/2022 - പ്രകാരം
വന്ന റാങ്ക് ലിസ്റ്റ് നിലവിൽ
ഉണ്ടെന്നിരിക്കെ പ്രസ്തുത
തസ്തികയിലേക്ക്
(യൂണിവേഴ്സിറ്റി അസിസ്റ്റന്റ്
) നിയമനം പി.എസ്.സി.
മുഖാന്തിരം
നടത്താതിരിക്കാനുള്ള കാരണം
വ്യക്തമാകാമോ; അസിസ്റ്റന്റ്
തസ്തികയിൽ നിയമനം
നടത്താതിരിക്കാൻ സർക്കാർ
തലത്തിലോ യൂണിവേഴ്സിറ്റി
തലത്തിലോ തീരുമാനം
എടുത്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ ; ഇത്തരം നിയമന
നിരോധനംകൊണ്ട് ലിസ്റ്റിലെ
അഭ്യസ്തവിദ്യരായ
ഉദ്യോഗാർഥികൾക്കുണ്ടാകുന്ന
നഷ്ടം, തൊഴിലില്ലായ്മ എന്നിവ
പ്രസ്തുത വകുപ്പ് പഠന
വിധേയമാക്കിയിട്ടുണ്ടോ ;
(
എഫ് )
സർവകലാശാല
ഭരണസമിതി
പുന:സംഘടിപ്പിക്കുകയെന്ന
കോടതി നിർദേശം ഒരു
മാസത്തിനുള്ളിൽ
പ്രാവർത്തികമാക്കണം
എന്നിരിക്കെ സർവകലാശാല
നടത്തിയ ഭരണസംബന്ധമായ
പ്രവർത്തനങ്ങൾ എന്തെല്ലാമാണ്
എന്നറിയിക്കാമോ?
|
|
|
|
|
|
|
|