UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 12th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

906.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പാലക്കാട് ജില്ലയില്‍ വനം വകുപ്പ് മുഖാന്തരം നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരോന്നിനും ചെലവാക്കിയ തുക എത്രയാണെന്നും ഫോറസ്റ്റ് റെയിഞ്ച് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി സംബന്ധിച്ച വിവരം വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം ഏറ്റെടുത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കുമോ?
907.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് വനം വകുപ്പ് മുഖേന വാമനപുരം മണ്ഡലത്തില്‍ നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരോ പദ്ധതി പ്രവര്‍ത്തനത്തിനും ചെലവാക്കിയ തുക എത്രയാണെന്നും ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
മണ്ഡലത്തില്‍ പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന വനം വകുപ്പ് പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
908.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തില്‍ വനമേഖലയില്‍ കൂടി കടന്ന് പോകുന്ന റോഡുകളുടെ പേരുവിവരങ്ങളും അവയുടെ നീളം, വീതി എന്നിവ സംബന്ധിക്കുന്ന വിവരങ്ങളും നല്‍കുമോ;
( ബി )
ഈ റോഡുകളുടെ പുനരുദ്ധാരണത്തിനായി നാളിതുവരെ ചെലാവക്കിയ തുക, വര്‍ഷം, ഏത് ഏജന്‍സി മുഖേനയാണ് നടപ്പിലാക്കിയത് എന്നീ വിവരങ്ങള്‍ വ്യക്തമാക്കുമോ?
909.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ മലയാറ്റൂര്‍, ചാലക്കുടി, വാഴച്ചാല്‍ ഡിവിഷനുകളിലെ മനുഷ്യ–വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി സൗരോര്‍ജ്ജ തൂക്കുവേലി സ്ഥാപിക്കുന്നതിന് നബാര്‍ഡില്‍ നിന്നും എത്ര രൂപയുടെ ധനസഹായം ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ഓരോ ഡിവിഷന് കീഴിലും എത്ര ദൂരമാണ് വേലി സ്ഥാപിക്കുന്നതെന്നും ഇതിനായി എത്ര രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളതെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത ഡിവിഷനുകളിലെ പ്രവൃത്തി ടെണ്ടര്‍ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുടെ വിശദാംശങ്ങളും നിലവിലെ പുരോഗതിയും പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും അറിയിക്കുമോ?
910.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാതിർത്തി നിശ്ചയിക്കൽ നിലവിൽ ഏത് ഘട്ടത്തിലാണ്; വനാതിർത്തികൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
911.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ കഴിഞ്ഞ നാല് വർഷ കാലയളവിൽ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ നടത്തിയ ഓഡിറ്റിൽ എന്തൊക്കെ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഓഡിറ്റ് സംബന്ധിച്ച അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ?
912.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ കോളയാട് ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ കൊമ്മേരി ഗവണ്‍മെന്റ് എല്‍.പി. സ്കൂളിന് സമീപത്തെ വീടുകള്‍ക്ക് ഭീഷണിയായി നിൽക്കുന്ന വനം വകുപ്പിന് കീഴിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പ്രശ്നം എത്രയും വേഗം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
913.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാഭാവിക വനവൽക്കരണത്തിന്റെ ഭാഗമായി അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ് തുടങ്ങിയ മരങ്ങൾ നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഇവയ്ക്കു പകരം തദ്ദേശീയ മരങ്ങൾ വെച്ചുപിടിപ്പിച്ചാൽ വന്യജീവിശല്യത്തിന് പരിഹാരമാകുമെന്ന് കരുതുന്നുണ്ടോ;
( സി )
എങ്കിൽ ഈ പദ്ധതി സംസ്ഥാനത്തിന്റെ ഏതെല്ലാം ഭാഗങ്ങളിൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നു് വിശദമാക്കുമോ?
914.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഏതെല്ലാം സെക്ഷനുകളിലാണ് നിലവിൽ ദ്രുത പ്രതികരണ സേന (ആർ.ആർ.ടി)കൾ ഉള്ളത്; വിശദമാക്കാമോ;
( ബി )
നിലവിൽ ആർ.ആർ.ടി.കളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം തസ്തിക, സെക്ഷൻ തിരിച്ച് ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് ആർ.ആർ.ടി.കൾ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട പുതിയ സെക്ഷനുകൾ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ഡി )
പ്രഖ്യാപിക്കപ്പെട്ട ആർ.ആർ.ടി.കൾ പ്രവർത്തനം ആരംഭിച്ചിട്ടില്ലെങ്കിൽ അവ എവിടെയെല്ലാമാണെന്നും ആരംഭിക്കാത്തതിന്റെ കാരണമെന്താണെന്നും വിശദമാക്കാമോ?
915.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇപ്പോൾ നിലവിലുള്ള നോട്ടിഫിക്കേഷൻ പ്രകാരം തിരുവമ്പാടി മണ്ഡലത്തിലെ ഇക്കോ സെൻസിറ്റീവ് ഏരിയ (ഇ.എസ്.എ) യിൽ ഉൾപ്പെടുന്ന വില്ലേജുകൾ ഏതൊക്കെയാണെന്നും വിസ്തൃതി എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
ഈ വ്യാപ്തി കുറയ്ക്കുന്നതിന് സർക്കാർ തലത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?
916.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാരിസ്ഥിതിക പ്രാധാന്യമുള്ള സ്വകാര്യ കണ്ടൽക്കാടുകൾ ഉടമസ്ഥരുടെ സമ്മതത്തോടെ ഏറ്റെടുക്കുന്ന പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പദ്ധതി നടപ്പാക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
917.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. ഇ കെ വിജയൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ മേഖലയിലെ ആവാസവ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്ന കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിന് വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ എന്തെല്ലാമാണെന്നു വിശദമാക്കുമോ;
( ബി )
ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിക്ക് അനുയോജ്യമായ കണ്ടൽ ചെടികളെ സംബന്ധിക്കുന്ന ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കടലാക്രമണം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിൽ കണ്ടൽക്കാടുകൾ നട്ടുപിടിപ്പിച്ച് തീരസംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തെ ഓരോ പ്രദേശത്തെയും മണ്ണിനും ജലാശയങ്ങൾക്കും അനുയോജ്യമായതും ആയുർദൈർഘ്യമുള്ളതുമായ കണ്ടൽ ചെടികളുടെ ജീൻ ബാങ്ക് രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
വംശനാശ ഭീഷണി നേരിടുന്ന കണ്ടൽ സസ്യങ്ങളെ വർഗീകരിക്കുകയും അവ പ്രത്യേകമായി സംരക്ഷിക്കുകയും ചെയ്യുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കുമോ?
918.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നത്;വിശദമാക്കാമോ;
( ബി )
കണ്ടല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് പദ്ധതി ആവിഷ്കരിക്കുന്ന കാര്യം പരിഗണിക്കുമോ?
919.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടുവരുന്ന വനഭൂമിയുടെ വിസ്തൃതി എത്രയാണെന്ന വിവരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ അറിയിക്കുമോ;
( ബി )
വനഭൂമി സംരക്ഷിക്കുന്നതിനായി ഈ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമാണെന്ന വിവരം നല്‍കുമോ?
920.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പ്രൈവറ്റ് ഫോറസ്റ്റ്സ് (വെസ്റ്റിംഗ് ആന്റ് അസൈൻമെന്റ്) ആക്ട്, 1971 പ്രകാരം എത്ര ഏക്കര്‍ ഭൂമി നാളിതുവരെ സര്‍ക്കാരിനു് ലഭ്യമായിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കാമോ;
( ബി )
പ്രസ്തുത നിയമം അനുസരിച്ച് എത്ര ഏക്കര്‍ ഭൂമി നാളിതുവരെ വിതരണം ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള വിതരണ വിവരവും ഭൂമിയുടെ അളവും വിശദമാക്കാമോ?
921.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി ഫയർ സ്റ്റേഷൻ നിർമ്മിക്കുന്നതിനായി വനം വകുപ്പ് ഭൂമി വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി ഭൂമി എന്നത്തേക്ക് കൈമാറാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
922.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട ജില്ലയില്‍ റാന്നി വനം ഡിവിഷനില്‍ റാന്നി റേഞ്ചില്‍ കരികുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്നതും റാന്നി താലൂക്കില്‍ ചേത്തക്കല്‍ വില്ലേജില്‍ വട്ടകപ്പാറ ഭാഗം ഉള്‍ക്കൊള്ളുന്നതുമായ റീസര്‍വ്വേ ബ്ലോക്ക് 15-ല്‍ പഴയ സര്‍വ്വേ 781/1-1 ല്‍പ്പെട്ടതും റീസര്‍വ്വേ 3/2, 4/2, 4/3, 4/4, 14/1, 23, 25, 26 /7, 27/3, 28/1 എന്നീ നമ്പറുകളില്‍ ഉള്‍പ്പെട്ടതുമായ ഭൂമി വനം വകുപ്പിന്റെ കൈവശത്തിലും കൈകാര്യകര്‍തൃത്വത്തിലുമുള്ളതാണോ; വിശദമാക്കാമോ;
( ബി )
2019ല്‍ വട്ടകപ്പാറ ഭാഗത്ത് മരം മോഷണം നടന്നത് മേല്‍ വിവരിച്ച ഏതെങ്കിലും സര്‍വ്വേ നമ്പറില്‍പ്പെട്ട ഭൂമിയില്‍ ആണോ; വ്യക്തമാക്കുമോ;
( സി )
ഇതു സംബന്ധിച്ച് റാന്നി പോലീസ് സ്റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം കേസ് നിലവില്‍ ഉണ്ടോ; എങ്കില്‍ ആരുടെ പരാതി പ്രകാരം ആയിരുന്നു കേസെടുത്തതെന്ന് വിശദമാക്കുമോ;
( ഡി )
റീസര്‍വ്വെ നടപടികളുടെ ഭാഗമായി 1978 ല്‍ അതിരടയാള ചട്ടം 65 പ്രകാരം നിയമാനുസൃതം തയ്യാറാക്കിയ ഫീല്‍ഡ് രജിസ്റ്ററില്‍ പ്രസ്തുത സര്‍വ്വേ നമ്പറില്‍ പെട്ട ഭൂമിയുടെ ഉടമസ്ഥത, തരം എന്നിവ സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുള്ളത് എന്താണെന്ന് വ്യക്തമാക്കുമോ;
( ഇ )
വനം വകുപ്പ് പാട്ടത്തിന് നല്‍കിയ റബ്ബര്‍ ബോര്‍ഡ് കൈവശത്തിലുള്ള ഭൂമിയുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന റീസര്‍വ്വെ 3/2, 4/2, 25,26/7, 27/3, 28/1ല്‍ വരുന്നതും ഫീല്‍ഡ് രജിസ്റ്റര്‍ പ്രകാരം സര്‍ക്കാര്‍, പുറമ്പോക്ക്, പാറ, തരിശ് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭൂമിയില്‍ ഏതെല്ലാം പ്ലോട്ടുകളിലാണ് വകുപ്പ് തെറ്റായി കൈവശാവകാശ വാദം ഉന്നയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
923.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര വനസംരക്ഷണ നിയമപ്രകാരം സംസ്ഥാനത്ത് പരിവർത്തനം നടത്തിയ വനഭൂമി കണ്ടെത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടോ; എങ്കിൽ സമിതി എന്തെല്ലാം കാര്യങ്ങളാണ് പരിശോധിക്കുന്നതെന്നും പരിവർത്തിത വനഭൂമി കണ്ടെത്തുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് പരിഗണിക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
പരിവർത്തിത വനഭൂമി കണ്ടെത്തി സർക്കാർ രേഖകളിലെ വനം എന്ന നിർവചനത്തിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങളും പരിവർത്തിത വനഭൂമി കൈവശമുള്ളവരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളും വിശദമാക്കുമോ?
924.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന സാമൂഹിക വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ വിതരണം ചെയ്യുന്നതിന് ഫലവൃക്ഷത്തിന്റെയോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള വൃക്ഷത്തിന്റെയോ തൈകൾ തെരഞ്ഞെടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
925.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ചെറു വനങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിപ്രകാരം എവിടെയെല്ലാമാണ് നഗരവനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഏതെല്ലാം വൃക്ഷതൈകളാണ് നട്ടുപിടിപ്പിക്കുന്നതെന്നും അവയുടെ പരിപാലന ചുമതല ആര്‍ക്കാണെന്നും വിശദവിവരം നല്‍കുമോ?
926.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ വനം വകുപ്പ് മുഖാന്തിരം നടപ്പാക്കിയിട്ടുള്ള ഇക്കോ-ടൂറിസം പദ്ധതികള്‍ എതെല്ലാമാണെന്നും എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഓരോ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സംഘടിപ്പിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത മണ്ഡലത്തിലെ ഓരോ ഇക്കോടൂറിസം കേന്ദ്രത്തിലും എത്ര സന്ദര്‍ശകര്‍ വന്നിട്ടുണ്ടെന്നും ലഭിച്ച വരുമാനം എത്രയാണെന്നും വര്‍ഷം തിരിച്ച് വിശദമാക്കാമോ?
927.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജകമണ്ഡലത്തിൽ വനം വകുപ്പിന്റെ അധീനതയിലുള്ള ഹാജിയാര്‍ പള്ളിയിലെ ഒരു ഹെക്ടര്‍ ഭൂമിയില്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചിട്ടും നടപ്പാക്കാത്തതിന്റെ കാലതാമസം എന്താണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത സൈറ്റില്‍ ബട്ടര്‍ഫ്ലൈ പാര്‍ക്ക്, ഇക്കോപാര്‍ക്ക് എന്നിവ സ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം രൂപ വീതവും ബാംബൂസെറ്റം നിര്‍മിക്കുന്നതിന് ഒരു ലക്ഷം രൂപയും വകയിരുത്തിയിട്ടും പ്രസ്തുത പദ്ധതികൾ ആരംഭിക്കാൻ സാധിക്കാത്ത തരത്തിൽ വനം വകുപ്പിൽ ഫണ്ടിന്റെ അപര്യാപ്‌തതയുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
ദീർഘ നാളായി ആവശ്യപ്പെടുന്ന പദ്ധതിയെന്ന പരിഗണനയിൽ എത്രയും വേഗം പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
928.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍.കെ.ഡി.പി. പദ്ധതി പ്രകാരം വനാതിര്‍ത്തിയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസം ഒറ്റപ്പാലം മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കിയാണ് ഇത്തരം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നത്; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
929.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാവു സംരക്ഷണ പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരം ലഭ്യമാക്കാമോ;
( ബി )
കാവുസംരക്ഷണ പദ്ധതി പ്രകാരം വനം വകുപ്പിന്റെ അംഗീകാരം ഉള്ള എത്ര കാവുകള്‍ ഓരോ ജില്ലയിലും നിലവിലുണ്ടെന്ന് വിശദമാക്കാമോ;
( സി )
കാവുസംരക്ഷണ പദ്ധതി പ്രകാരം ഓരോ കാവും പരിപാലിക്കുന്നതിന് നല്‍കിവരുന്ന ധനസഹായം എത്രയാണെന്ന് വിശദമാക്കാമോ;
( ഡി )
യോഗ്യമായ കാവുകള്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ എന്തെല്ലാമാണെന്നും, ആയതു പ്രകാരം 2022, 2023 വര്‍ഷങ്ങളില്‍ എത്ര കാവുകള്‍ക്ക് പുതിയതായി ധനസഹായം നല്കിയിട്ടുണ്ടെന്നും വിശദമാക്കാമോ?
930.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട ട്രീ കമ്മിറ്റികളുടെ ഘടനയും കമ്മിറ്റികളില്‍ അംഗങ്ങളായി നിശ്ചയിക്കുന്നവരുടെ വിദ്യാഭ്യാസമടക്കമുള്ള യോഗ്യതകളും വിശദമാക്കുമോ; പ്രസ്തുത കമ്മിറ്റിയില്‍ ഒരിക്കല്‍ അംഗമായവർ വർഷങ്ങളോളം അംഗത്വം തുടരുന്നതിന്റെ നിയമസാധുത അറിയിക്കുമോ;
( ബി )
റോഡരികില്‍ അപകടകരമായും കാഴ്ച മറച്ച് നില്‍ക്കുന്നതുമായ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് പ്രസ്തുത കമ്മിറ്റികള്‍ അനുവാദം നല്കുമ്പോള്‍ റോഡുകളുടെ ഗതാഗതത്തിന് അത്യാവശ്യമായ ലാറ്ററല്‍ ക്ലിയറന്‍സ് ഉറപ്പുവരുത്താറുണ്ടോ; ആയതിന് റോഡ് ട്രാഫിക്കുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനമുള്ള അംഗങ്ങള്‍ ട്രീ കമ്മിറ്റികളില്‍ നിലവിലുണ്ടോ;
( സി )
അത്തരം സാങ്കേതിക പരിജ്ഞാനമുള്ള പൊതുമരാമത്ത്, നാറ്റ്പാക് ഉദ്യോഗസ്ഥരെ പ്രസ്തുത കമ്മിറ്റികളുടെ ഭാഗമാക്കി ഘടന പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( ഡി )
മരം മുറിക്കുന്നതിനുള്ള അപേക്ഷ ലഭിക്കുമ്പോള്‍ മരത്തിന്റെ പ്രായം മാത്രം കണക്കിലെടുക്കാതെ പ്രസ്തുത മരം റോഡിന്റെ ലാറ്ററല്‍ ക്ലിയറന്‍സിന് തടസമാകുന്നുണ്ടോയെന്നുകൂടി പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ?
931.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കോ ടൂറിസം കേന്ദ്രങ്ങളെ പൂര്‍ണ്ണമായും ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ?
932.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ പറമ്പിക്കുളം, നെല്ലിയാമ്പതി വനമേഖലകളിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത മേഖലയിലെ ഇക്കോടൂറിസം സാധ്യതകളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
933.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നെല്ലായാമ്പതിയിലെ ടൂറിസം മേഖലയില്‍ നിന്നും വനം വകുപ്പിന് എന്‍ട്രീ പാസ്സ് ഇനത്തില്‍ ലഭിക്കുന്ന വരുമാനം എത്രയെന്ന് വിശദമാക്കുമോ ;
( ബി )
കഴിഞ്ഞ ഓരോ വര്‍ഷത്തെയും കണക്ക് ലഭ്യമാക്കുമോ ?
934.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തൽമണ്ണ മണ്ഡലത്തിലെ കൊടികുത്തിമല ഇക്കോടൂറിസം കേന്ദ്രത്തിൽ കഴിഞ്ഞ രണ്ട് വർഷം എത്തിയ സഞ്ചാരികളുടെ എണ്ണമെത്രയാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ സന്ദർശകരുടെ പ്രവേശന പാസ് ഇനത്തിൽ എത്ര രൂപ വരുമാനം ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
കൊടികുത്തിമലയുടെ സമഗ്ര വികസനത്തിനായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
കൊടികുത്തിമലയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ടൂറിസം വകുപ്പിന്റെ സഹകരണം കൂടി ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
935.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വനം വികസന കോർപ്പറേഷനിലെ ക്രമക്കേടുകൾ അന്വേഷിക്കുന്നതിനായി വനം വകുപ്പിന് നിലവിലുള്ള സംവിധാനങ്ങൾ എന്തൊക്കെയാണ്; കോർപ്പറേഷനിലെ ഏതൊക്കെ ക്രമക്കേടുകളിലാണ് വനം വിജിലൻസ് നിലവിൽ അന്വേഷണം നടത്തുന്നത്; വിശദമാക്കുമോ;
( ബി )
നൂറിൽ താഴെ ജിവനക്കാരുള്ള കേരള വനം വികസന കോർപ്പറേഷന് മാത്രമായി പ്രത്യേക വിജിലൻസ് സെൽ രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വനം വകുപ്പിന് കീഴിലുള്ള വിജിലൻസ് വിഭാഗത്തെ ഉപയോഗപ്പെടുത്തുന്നതിന് പകരം ഇപ്രകാരം പ്രത്യേക വിജിലൻസ് സെൽ രൂപീകരിക്കുന്നതിന്റെ കാരണം വെളിപ്പെടുത്താമോ;
( സി )
ഇതിനായി പ്രത്യേകം രൂപീകരിക്കുന്ന വിജിലൻസ് സെല്ലിന്റെ ഘടന വിശദമാക്കുമോ; ഇപ്രകാരം ഒരു സെൽ രൂപീകരിക്കുന്നതുവഴി പ്രതിമാസം എത്ര തുകയുടെ അധിക ചെലവുണ്ടാകുമെന്ന് അറിയിക്കുമോ?
936.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ.എസ്.എ. ആയി വിജ്ഞാപനം ചെയ്ത പ്രദേശങ്ങളുടെ കരട് പട്ടികയില്‍ കണ്ണൂർ ജില്ലയിലെ വിവിധ വില്ലേജുകളിലെ ഏതൊക്കെ പ്രദേശങ്ങളുണ്ട്; ആയതിന്റെ വിസ്തൃതി എത്രയാണ്; വിശദമാക്കുമോ;
( ബി )
പ്രസ്തുത പട്ടിക ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ആയത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
937.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനഭൂമിയോട് ചേര്‍ന്ന് കൃഷിഭൂമി കൈവശമുളള കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനോ കൃഷി ചെയ്യാനോ അനുമതി ലഭിക്കാത്ത സാഹചര്യം പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചത്; വിശദമാക്കാമോ;
( സി )
വനഭൂമിയോട് ചേര്‍ന്നും, നദീതീരത്തെ പുറമ്പോക്കുകളിലും റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവയുടെ വിവരം ശേഖരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വനഭൂമിയോട് ചേര്‍ന്ന് കൃഷിഭൂമിയുളള കര്‍ഷകര്‍ നേരിടുന്ന വന്യമൃഗശല്യത്തിന് എന്ത് പരിഹാരമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്; വിശദമാക്കാമോ?
938.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം (2016 മുതൽ) നാളിതുവരെ ഓരോ സാമ്പത്തിക വർഷവും മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനുള്ള പദ്ധതികൾക്കായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ഇനം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ മനുഷ്യ- വന്യജീവി സംഘർഷങ്ങളിൽ എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ട്; എത്രപേർക്ക് പരിക്കേറ്റിട്ടുണ്ട്; എത്ര തുകയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
939.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണങ്ങളിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വന്യജീവി ആക്രമണങ്ങൾക്ക് ഇരയായവരിൽ എത്രപേർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും എത്രപേർക്ക് നഷ്ടപരിഹാരം ലഭിക്കാനുണ്ടെന്നും നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസം നേരിടുന്നതിന് കാരണമെന്താണെന്നും വിശദമാക്കാമോ?
940.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവിയിലെ എണ്ണൂറ് ഹെക്ടർ വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്പനിയെ ഏൽപ്പിക്കുവാൻ നീക്കം നടത്തിയത് സംബന്ധിച്ച് ഏതെങ്കിലും ഏജൻസി അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ കണ്ടെത്തലുകൾ വ്യക്തമാക്കുമോ;
( ബി )
കേരള വനം വികസന കോർപ്പറേഷനിലെ ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് പ്രത്യേക വിജിലൻസ് സെൽ രൂപവൽക്കരിച്ചിട്ടുണ്ടോ; എങ്കിൽ ഏത് സാഹചര്യത്തിലാണ് ഇപ്രകാരം തീരുമാനിച്ചതെന്ന് വ്യക്തമാക്കുമോ;
( സി )
കെ.എഫ്.ഡി.സി.-യിലെ ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം നടത്തേണ്ടത് വനം വിജിലൻസാണെന്ന 1978-ലെ സർക്കാർ ഉത്തരവിന് വിരുദ്ധമായി പ്രത്യേക സെൽ രൂപീകരിച്ചത് അന്വേഷണത്തെ അട്ടിമറിക്കാനാണെന്ന് ആരോപണം ഉയർന്നിട്ടുള്ള സാഹചര്യത്തിൽ പ്രസ്തുത നടപടി റദ്ദാക്കുമോ; വിശദാംശം നൽകുമോ?
941.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ വനം വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാക്കുമോ?
942.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനമേഖലയിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
അമിതമായി ജലം വലിച്ചെടുക്കുന്ന യൂക്കാലിപ്റ്റസ് പോലുള്ള മരങ്ങൾ വനമേഖലയോട് ചേർന്ന് പ്ലാന്റേഷൻ ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കിൽ ഏതെല്ലാം വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള പ്ലാന്റേഷൻ ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ഡി )
ഇത്തരത്തിലുള്ള പ്ലാന്റേഷൻ നടത്തുന്നതിനായി സർക്കാരിന് ലഭിച്ച കത്തുകളുടെയും നിവേദനങ്ങളുടെയും പകർപ്പ് ലഭ്യമാക്കാമോ?
943.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ സ്കൂൾ കുട്ടികളും പൊതുജനങ്ങളും ഉപയോഗിക്കുന്ന വനംവകുപ്പിന്റെ റോഡുകളും കളിസ്ഥലങ്ങളും ഏതെല്ലാമാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പൊതുജനങ്ങളും സ്കൂൾ വിദ്യാർത്ഥികളും എത്ര കാലമായി ഈ റോഡുകളും കളിസ്ഥലങ്ങളും ഉപയോഗിച്ച് വരുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കളിസ്ഥലങ്ങൾ സ്കുളുകൾക്കും ക്ലബ്ബുകൾക്കും വിട്ടു കൊടുക്കാറുണ്ടോ; എങ്കിൽ അതിന്റെ മാനദണ്ഡങ്ങൾ എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
എപ്പോഴെങ്കിലും ഇത്തരം കളിസ്ഥലങ്ങൾ സ്കൂളുകൾക്കോ, മറ്റ് സംഘടനകൾക്കോ വിട്ടു നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ഇ )
വനംവകുപ്പിന്റെ റോഡുകൾ പഞ്ചായത്തിന് വിട്ടു നൽകാനുളള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
944.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിയേറ്റ കര്‍ഷകരുടെ പേരിലുള്ള സ്ഥലങ്ങള്‍ പിടിച്ചെടുത്ത് റബ്ബര്‍ പോലുള്ള വലിയ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ മുന്‍കൈ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തി വനനശീകരണത്തിന് ഹേതുവാണ് എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഉണ്ടോ; എങ്കിൽ ഇതില്‍ നിന്നും ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
945.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ പുനലൂർ നിയോജക മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന അച്ചൻകോവിൽ, ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ ടിമ്പർ സെയിൽസ് ഡിപ്പോകളുടെ ഡിവിഷൻ ഓഫീസ്, പ്രസ്തുത പ്രദേശങ്ങളിൽ നിന്നും ഏറെ ദൂരത്ത് മറ്റൊരു ജില്ലയിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ ഡിപ്പോകളുടെ ദൈനംദിന പ്രവർത്തനങ്ങള്‍ക്കും, ജീവനക്കാരുടെ സർവീസ് സംബന്ധമായ കാര്യങ്ങളുടെ നടത്തിപ്പിനും പ്രസ്തുതദൂരം വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ ഈ ഡിപ്പോകളുടെ ഡിവിഷൻ ഓഫീസ് അവയുടെ മധ്യഭാഗമായ തെന്മലയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
946.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനത്തോട് ചേർന്ന സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പദ്ധതികൾ ഉണ്ടോ; ഉണ്ടെങ്കിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ പ്രസ്തുത പദ്ധതി പ്രകാരം എത്ര പേരാണ് അപേക്ഷ നൽകിയതെന്ന് പഞ്ചായത്ത് തിരിച്ച് പറയാമോ;
( ബി )
അപ്രകാരം ലഭിച്ച അപേക്ഷകളിൽ എത്രയെണ്ണം തീർപ്പ് കൽപ്പിച്ചു എന്നും അതിൽ എത്രപേർക്ക് ഭൂമി ഏറ്റെടുക്കുന്നതിന് പ്രതിഫലം നൽകിയെന്നുമുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( സി )
എത്രപേർക്ക് എഗ്രിമെന്റ് വെച്ചിട്ടും ഇനിയും പ്രതിഫലത്തുക നൽകാനുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് പറയാമോ; അവർക്ക് എപ്പോൾ തുക നൽകുമെന്ന് പറയമോ?
947.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷം വനം വകുപ്പിന് വിവിധ ബഡ്ജറ്റ് ശീർഷകങ്ങളിൽ അനുവദിച്ചിരുന്ന തുകയും പ്രസ്തുത ശീർഷകങ്ങളിൽ ചെലവഴിച്ച തുകയും പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ തിരിച്ച് വ്യക്തമാക്കുമോ?
948.
ശ്രീ. എം. എം. മണി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തടി ഉല്പാദനത്തില്‍ ഗാര്‍ഹിക തോട്ടങ്ങളുടെ പ്രാധാന്യം വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഗാര്‍ഹിക തോട്ടങ്ങളില്‍ നിന്നുള്ള തടി ഉല്പാദനം മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്നു വിശദമാക്കുമോ;
( സി )
നിലവില്‍ ഗാര്‍ഹിക തോട്ടങ്ങള്‍ സംഭാവന ചെയ്യുന്ന തടി വിഭവങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ?
949.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എവിടെയെല്ലാമാണ് വനശ്രീ ഇക്കോഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്; വിശദമാക്കാമോ;
( ബി )
വനശ്രീ ഇക്കോഷോപ്പുകള്‍ വഴി വിപണനം ചെയ്യുന്ന ഉൽപ്പന്നങ്ങള്‍ ഓണ്‍ലൈനായി നൽകുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
950.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയില്‍ നിര്‍മ്മിക്കുന്ന കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്കിന്റെ ഡി . പി . ആർ . തയ്യാറായിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പാര്‍ക്കിന്റെ നിർമ്മാണ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
951.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പക്ഷിസങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
952.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ തിരുനാവായയിൽ എത്തിച്ചേരുന്ന ദേശാടന പക്ഷികളെക്കുറിച്ച് സർക്കാർ ഔദ്യോഗികമായി പഠനം നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ഇവിടെ എത്തിച്ചേരുന്ന ദേശാടന പക്ഷികൾ ഏതെല്ലാമാണെന്ന വിവരം വനംവകുപ്പ് ശേഖരിച്ചിട്ടുണ്ടോ ; എങ്കില്‍ അത് ലഭ്യമാക്കാമോ;
( സി )
ഈ പ്രദേശത്ത് എത്തിച്ചേരുന്ന ദേശാടന പക്ഷികളുടെ സംരക്ഷണത്തിന് വനം വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ഡി )
ഈ പക്ഷികൾ വേട്ടയാടപ്പെടുന്നുവെന്ന പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;
( ഇ )
ദേശാടനപ്പക്ഷികൾ എത്തുന്ന തിരുനാവായയിലെ പ്രദേശം പക്ഷിസങ്കേതം ആയി പ്രഖ്യാപിക്കുന്നതിന് സർക്കാർ നടപടികൾ സീകരിക്കുമോ ?
953.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സംരക്ഷണത്തിന്റെ ഭാഗമായി നിശ്ചയിക്കപ്പെട്ട ഇക്കോ സെന്‍സിറ്റീവ് ഏരിയ (ഇ.എസ്.എ.), ബഫര്‍ സോണ്‍ എന്നിവ സംബന്ധിച്ച ബഹു.സുപ്രീംകോടതി വിധി അനുസരിച്ച് കേരളത്തിലെ ഏതൊക്കെ പ്രദേശങ്ങളെയാണ് ബാധിക്കുന്നതെന്ന ജില്ലതിരിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഇത് മലയോര മേഖലയിലെ ജനങ്ങളെ ഏതൊക്കെ തരത്തിലാണ് ബാധിക്കാന്‍ സാധ്യതയുള്ളത്; വിശദമാക്കുമോ;
( സി )
ഇ.എസ്.എ, ബഫര്‍ സോണ്‍ എന്നിവയുടെ ദൂരപരിധി സംബന്ധിച്ച സംസ്ഥാനത്തിന്റെ നിര്‍ദ്ദേശം കേന്ദ്ര-വനം-പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടോ; ഇതിന്മേല്‍ എന്ത് തീരുമാനമാണ് വന്നിട്ടുള്ളത്;
( ഡി )
മലയോര മേഖലയിലെ ജനങ്ങളുടെ കുടിയിറക്കത്തിന് കാരണമായേക്കാവുന്ന ഈ പ്രതിസന്ധി പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
954.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനാതിർത്തികളിൽ താമസിക്കുന്നവര്‍ നേരിടേണ്ടി വരുന്ന വന്യജിവി ആക്രമണവും കൃഷി നശിപ്പിക്കലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതിൽ നിന്നും ജനങ്ങളെ രക്ഷിക്കാനും, കൂടാതെ വന്യജീവികളെ സംരക്ഷിക്കാനുമായുള്ള മാസ്റ്റർപ്ലാൻ നടപ്പിലാക്കൽ ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കുമോ;
( സി )
കഴിഞ്ഞ 5 വർഷ കാലയളവിൽ ഓരോ വർഷവും എത്ര വന്യജീവി ആക്രമണങ്ങൾ രജിസ്റ്റർ ചെയ്തു; എത്ര പേർ ആക്രമണത്തിന് ഇരയായി; എത്ര ജീവഹാനി സംഭവിച്ചു; എത്ര ഹെക്ടർ കൃഷി നശിപ്പിച്ചു; വിശദാംശം ലഭ്യമാക്കുമോ?
955.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് ഒരു പരിധിവരെ കാരണമാകുന്ന വനങ്ങളിലെ അധിനിവേശ സസ്യങ്ങളും, ദോഷകരമായ വൃഷങ്ങളും ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കുമോ ;
( ബി )
കാസര്‍ഗോഡ് ജില്ലയില്‍ വന്യജീവി ആക്രമണം രൂക്ഷമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാകാമോ ; ഇത് ലഘൂകരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ ?
956.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികളുടെ ആക്രമണം തടയുന്നതിന് വനം വകുപ്പ് ശാസ്ത്രീയമായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാകുമോ;
( ബി )
അങ്കമാലി മണ്ഡലത്തില്‍ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അയ്യമ്പുഴ, മലയാറ്റൂര്‍-നീലീശ്വരം, മൂക്കന്നൂര്‍, കറുകുറ്റി ഗ്രാമപഞ്ചായത്തുകളിൽ വന്യമൃഗശല്യവും വന്യമൃഗങ്ങള്‍ ഇറങ്ങി ക്യഷി നശിപ്പിക്കുന്നതും തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
അങ്കമാലി മണ്ഡലത്തിൽ വന്യമൃഗ ആക്രമണത്തിന് ഇരയായവര്‍ക്കും, ക്യഷിനാശം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് നിലവില്‍ കുടിശ്ശിക ഉണ്ടോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കില്‍ എത്രപേര്‍ക്ക് ഏതെല്ലാം ഇനത്തിൽ നഷ്ടപരിഹാരം നല്‍കാനുണ്ടെന്നും, എത്ര തുക വീതമാണെന്നും അറിയിക്കാമോ; ഈ കുടിശ്ശിക എപ്പോൾ വിതരണം ചെയ്യാനാകുമെന്ന് വ്യക്തമാക്കാമോ?
957.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് മണ്ഡലത്തിലെ പരിയാരം പഞ്ചായത്തിലെ കുരങ്ങുശല്യം ലഘൂകരിക്കുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്ത് കുരങ്ങുശല്യം ഒഴിവാക്കുന്നതിനായി കൂട് സ്ഥാപിക്കുന്നതില്‍ വീഴ്ച വരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കാമോ?
958.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ന് ശേഷം അരുവിക്കര നിയോജക മണ്ഡലത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും, പരിക്കേറ്റവര്‍ക്കും നല്‍കിയിട്ടുള്ള നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങള്‍ എണ്ണവും പേരും ഉള്‍പ്പെടെ നല്‍കുമോ;
( ബി )
ഇത്തരത്തില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ ഇനിയും തീരുമാനമെടുക്കാതെയുള്ളവ എത്രയാണെന്ന വിവരം വ്യക്തമാക്കുമോ?
959.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജകമണ്ഡലത്തിലെ മലയോര മേഖലയില്‍ പുലി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം കാരണം ജനങ്ങള്‍ ഭീതിയിലാണെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇതു സംബന്ധിച്ച വിശദാംശം നല്കുമോ;
( ബി )
ജനങ്ങളുടെ ഭീതി അകറ്റുന്നതിനും വന്യമൃഗങ്ങള്‍ നാട്ടിന്‍ പുറത്തേക്ക് വരുന്നത് തടയുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
960.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രൂക്ഷമായ വന്യമൃഗശല്യം അനുഭവിക്കുന്ന തിരുവമ്പാടി മണ്ഡലത്തിൽ അത് പരിഹരിക്കുന്നതിനാവിഷ്കരിച്ച പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പ്രവർത്തന രൂപരേഖകളിൽ ഉൾപ്പെടുത്തിയിട്ടുള്ളവയുടെ വിശദാംശം ലഭ്യമാക്കുമോ?
961.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-നുശേഷം നാളിതുവരെ ഇരിക്കൂർ മണ്ഡലത്തിൽ വന്യമൃഗ ആക്രമണത്തില്‍ മരണമടഞ്ഞവരുടെ എണ്ണവും അവരുടെ പേരുവിവരങ്ങളും വിശദമാക്കുമോ;
( ബി )
ഇത്തരത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ അവശേഷിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
2016-നുശേഷം ഇത്തരത്തില്‍ വിതരണം ചെയ്ത ആകെ നഷ്ടപരിഹാരത്തുക എത്രയാണെന്ന് വിശദമാക്കുമോ?
962.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് നിലവില്‍ നല്‍കുന്ന നഷ്ടപരിഹാരം ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത ചട്ടത്തിന് അടിസ്ഥാനമായ നിയമം ഏതെന്നും കേരള സർക്കാരോ കേന്ദ്രസർക്കാരോ പ്രസ്തുത നിയമം പാസാക്കിയിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ;
( സി )
ഇല്ലെങ്കിൽ സർക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് പകരം ഈ വിഷയത്തില്‍ സമഗ്രമായ ഒരു നിയമം പാസാക്കി അതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം അവകാശമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
963.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം-ഓട്ടപ്പാലം പ്രദേശങ്ങളില്‍ കാട്ടാനയിറങ്ങി മനുഷ്യജീവനും കൃഷിക്കും നാശമുണ്ടാക്കുന്നത് തടയുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളില്‍ നിലവില്‍ എത്ര കിലോമീറ്റര്‍ ഫെന്‍സിംഗ് ആണ് സ്ഥാപിച്ചിട്ടുള്ളത്; വിശദമാക്കാമോ?
964.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വന്യജീവി ആക്രമണംമൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് വിവിധ ജില്ലകളില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നു അറിയിക്കാമോ; വിശദാംശം നൽകാമോ ;
( ബി )
ഓരോ ജില്ലയിലും എത്ര തുക വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?
965.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
ഗ്രാമീണമേഖലയിലെ കൃഷിസ്ഥലങ്ങളിലെ കാട്ടുപന്നി അടക്കമുള്ളവയുടെ ആക്രമണം ചെറുക്കുന്നതിനും ഉപദ്രവകാരികളായ പന്നികളടക്കമുള്ള മൃഗങ്ങളെ പിടികൂടുന്നതിനും നിലവിലുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത കർഷകരുടെ കൃഷിഭൂമിയിൽ കാട്ടുമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് സോളാർ വേലികൾ പോലുള്ള പ്രതിരോധ മാർഗ്ഗങ്ങൾ ചെയ്യുന്നതിന് വനം വകുപ്പ് സഹായം നൽകുമോ; വിശദ വിവരങ്ങൾ അറിയിക്കാമോ?
966.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിനുശേഷം കോതമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ വന്യമൃഗ ശല്യം തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
കോതമംഗലം, മലയാറ്റൂര്‍, മൂന്നാര്‍ വനം ഡിവിഷനുകളുടെ കീഴിലും ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന്റെ കീഴിലും വരുന്ന കോതമംഗലം മണ്ഡലത്തിലെ വന്യമൃഗ ശല്യം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഓരോ ഡിവിഷന്റെ കീഴിലും സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കുമോ;
( സി )
ഈ സര്‍ക്കാര്‍ വന്നതിനുശേഷം കോതമംഗലം മണ്ഡലത്തില്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയോ, പരിക്കേല്‍ക്കുകയോ, കൃഷി നാശം സംഭവിക്കുകയോ ചെയ്തിട്ടുള്ളതിന് നല്‍കിയ നഷ്ടപരിഹാര തുകയുടെ വിശദാംശം വ്യക്തമാക്കുമോ;
( ഡി )
വന്യമൃഗ ശല്യത്തിനെതിരെ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
967.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് അനുവദിക്കുന്ന നഷ്ടപരിഹാര പദ്ധതികള്‍ ഏതൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
നാട്ടിൻപുറങ്ങളില്‍ വച്ച് പാമ്പുകളുടെ കടിയേറ്റ് ചികിത്സ തേടുന്നവർക്ക് ചികിത്സാ ചെലവും നഷ്ടപരിഹാരവും ലഭിക്കുന്നതിന് ഈ പദ്ധതികള്‍ പ്രകാരം അർഹതയുണ്ടോ;
( സി )
പാമ്പു കടിയുള്‍പ്പടെയുള്ള വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്യുന്നവർ നഷ്ടപരിഹാരത്തിനായും ചികിത്സാചെലവ് ലഭിക്കുന്നതിനായും ആരെയാണ് സമീപിക്കേണ്ടതെന്ന് വ്യക്തമാക്കുമോ; ഇതിനായി സമർപ്പിക്കേണ്ട അപേക്ഷകളുടെയും ഹാജരാക്കേണ്ട രേഖകളുടെയും വിശദാംശങ്ങൾ അറിയിക്കുമോ?
968.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എരുമേലി റെയ്ഞ്ചിൽ നബാർഡ്, ആര്‍. കെ. വി. വൈ. പദ്ധതികളിൽ ഉൾപ്പെടുത്തി സൗരോർജ്ജ തൂക്കുവേലികളും ആനപ്രതിരോധ കിടങ്ങുകളും നിർമ്മിക്കുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
969.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണം തടയാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിന് നടപ്പാക്കാനുദ്ദേശിക്കുന്ന ആധുനിക സങ്കേതങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
970.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണം മൂലം കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക ഓരോ വിളകള്‍ക്കും എത്രയാണ്; ഏതെല്ലാം വിളകള്‍ക്കാണ് തുക നല്‍കുന്നത്; വിശദമാക്കുമോ;
( ബി )
വിളനാശത്തിന് നല്‍കുന്ന പരിമിതമായ നഷ്ടപരിഹാരത്തുക കാലോചിതമായി വര്‍ദ്ധിപ്പിച്ച് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വന്യജീവികള്‍ മൂലമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാര ഇനത്തില്‍ എത്ര തുക വിതരണം ചെയ്തു; വര്‍ഷം, ജില്ല എന്നിവ തിരിച്ച് വിശദമാക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.