UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 12th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1101.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഉന്നമനത്തിനായി നടപ്പാക്കിയ വിവിധ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ ;
( ബി )
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഒരംഗത്തിനെങ്കിലും മത്സ്യബന്ധന മേഖലയിലല്ലാതെ മറ്റൊരു തൊഴില്‍ ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ തൊഴില്‍ തീരം പദ്ധതി പ്രകാരം എത്രപേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചു എന്ന് വ്യക്തമാക്കാമോ; ഈ പദ്ധതി തുടരുന്നുണ്ടോ;
( സി )
ഈ കുടുംബങ്ങളിലെ യുവാക്കള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ പരിശീലനം നല്‍കുവാനും ആവശ്യമെങ്കില്‍ മത്സ്യബന്ധന ബോട്ടുകളും ഉപകരണങ്ങളും നല്‍കുവാനും നടപടി സ്വീകരിക്കുമോ?
1102.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിഷറീസ് വകുപ്പിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതിന് ജില്ലാ ഓഫീസർമാരായ ഡെപ്യൂട്ടി ഡയറക്ടർമാർ വാട്സ്ആപ്പ് സന്ദേശം വഴി നിർദേശം നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഇപ്രകാരം നിർദേശം നൽകിയതിന്റെ കാരണങ്ങള്‍ വിശദമാക്കുമോ;
( ബി )
ഏതൊക്കെ തസ്തികകളിൽ ജോലി ചെയ്തിരുന്ന എത്ര താൽക്കാലിക ജീവനക്കാരെയാണ് ഇപ്രകാരം പിരിച്ചുവിട്ടതെന്ന് വിശദമാക്കാമോ;
( സി )
പിരിച്ചുവിട്ട ജീവനക്കാർക്ക് ശമ്പളവും മറ്റു ബത്തകളും പൂർണമായും വിതരണം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ ?
1103.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ നീക്കിവെച്ചിട്ടുള്ള ആകെ തുക എത്രയാണ്; ഇതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ഇനം തിരിച്ചു വ്യക്തമാക്കുമോ?
1104.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാന്‍ വന്ന ശേഷം പ്രാദേശിക മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ മത്സ്യകർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തുവരുന്നുണ്ടോ; എങ്കിൽ ഏതൊക്കെയിനം മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന മത്സ്യങ്ങളുടെ വിപണന സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1105.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഏതൊക്കെയാണെന്നും പ്രസ്തുത ആനുകൂല്യങ്ങളില്‍ ഓരോന്നിലും നിലവിൽ എത്ര കുടിശിക ഉണ്ടെന്നും ഇനം തിരിച്ച് വിശദമാക്കുമോ;
( ബി )
കുടിശ്ശിക തീർത്ത് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1106.
ശ്രീ. എം. വിൻസെന്റ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള വിവിധ ആനുകൂല്യങ്ങളുടെ വിതരണം തടസ്സപ്പെട്ടിരിക്കുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കാലതാമസം ഉണ്ടാവുന്നതിന്റെ കാരണം വ്യക്തമാക്കുമോ; മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് വിശദമാക്കാമോ;
( സി )
മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമനിധി അംശദായം ഉയർത്തിയ നടപടി പ്രസ്തുത മേഖലയിലെ തൊഴിലാളികൾക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത് ഗൗരവത്തോടെ കാണുന്നുണ്ടോ; അംശദായമുയർത്തിയ നടപടി അടിയന്തരമായി പിൻവലിക്കുമോ; വ്യക്തമാക്കുമോ?
1107.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന 2016 മുതല്‍ ഇതുവരെ സംസ്ഥാനത്ത് ഏതൊക്കെ പദ്ധതികളാണ് നടപ്പാക്കിയതെന്നും ആരോഗ്യമേഖലയില്‍ എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
1108.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കിയതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും പ്രവർത്തന പുരോഗതി വ്യക്തമാക്കാമോ?
മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടി
1109.
ശ്രീ. എം. വിൻസെന്റ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനഞ്ച് വർഷം പൂർത്തിയായ ബോട്ടുകൾ പൊളിച്ചു മാറ്റണമെന്ന നയം മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പ്രസ്തുത കാലാവധി പൂർത്തിയാക്കിയ ബോട്ടുകൾ ഒഴിവാക്കി പുതിയതു വാങ്ങുന്നതിന് വൻതുക ചെലവാകുന്ന സാഹചര്യത്തിൽ, ഇതിനായി പ്രത്യേക വായ്പാ പദ്ധതികളും സബ്സിഡിയും നൽകാൻ തയ്യാറാകുമോ; വിശദമാക്കുമോ;
( സി )
യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങളിൽ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്ന വേളയില്‍ ബോട്ടുടമകളെയും മത്സ്യത്തൊഴിലാളികളെയും ചൂഷണം ചെയ്യുന്ന രീതിയിൽ വലിയ പിഴ ഈടാക്കുന്നതായും മത്സ്യം കണ്ടുകെട്ടുന്നതായും ഉള്ള ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കില്‍ പരിഹാര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ ?
മത്സ്യത്തൊഴിലാളികളുടെ കടബാധ്യത
1110.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളെ കടബാധ്യതയില്‍ നിന്നും മോചിപ്പിക്കുന്നതിനുവേണ്ടി രൂപീകരിച്ച കടാശ്വാസ കമ്മീഷന്റെ കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ടോ;
( ബി )
മത്സ്യഫെഡിന്റെ വായ്‌പയ്ക്കുമേൽ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്കായി ഈ വര്‍ഷം എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിരക്ഷകള്‍
1111.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴിലിനിടയില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് നല്‍കിവരുന്ന പരിരക്ഷകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇപ്രകാരം 2021, 2022, 2023 വര്‍ഷങ്ങളില്‍ എത്ര മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ?
ചെറുമത്സ്യങ്ങളെ പിടിക്കുന്നത് തടയാൻ നടപടി
1112.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളർച്ചയെത്താത്ത മത്തി ഉൾപ്പെടെയുള്ള ചെറുമത്സ്യങ്ങളെ വ്യാപകമായി പിടിച്ച് കോഴിത്തീറ്റ, വളം എന്നിവ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
നിശ്ചിത വലിപ്പമുള്ള മത്സ്യങ്ങളെ പിടിക്കരുതെന്ന നിയമം ലംഘിക്കുന്നവർക്കെതിരെ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടി വ്യക്തമാക്കുമോ;
( സി )
ട്രോൾ ബോട്ടുകളുടെ ആഴക്കടൽ മത്സ്യബന്ധനവും പെലാജിക്, പെയർ ട്രോളിംഗും നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1113.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ (2016 മുതൽ )നാളിതുവരെ മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്‌സിഡി ഉയർത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇന്ധന വിലവർധനവ് മൂലം മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ സബ്‌സിഡി തുക ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1114.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമുദ്ര ജീവികളെ സംരക്ഷിക്കാനും പാരിസ്ഥിതിക വെല്ലുവിളികള്‍ കുറയ്ക്കാനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനായി പ്രത്യേക പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
1115.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ പുതിയങ്ങാടിയില്‍ 5 കോടി രൂപ ചെലവഴിച്ച് തീരദേശ വികസന കോപ്പറേഷന്‍ മുഖേന ആരംഭിച്ച കല്ലുമ്മക്കായ-കടല്‍ മത്സ്യ വിത്തുല്പാദന കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1116.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
കുട്ടനാട്ടില്‍ നാടന്‍ മത്സ്യക്കുഞ്ഞുങ്ങളെ കൂടുതലായി നിക്ഷേപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1117.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട പരവൂർ നഗരസഭയിലെ പുക്കുളം സുനാമി ഫ്ലാറ്റുകളിൽ ഉൾപ്പെട്ട പതിനാറ് ഫ്ലാറ്റുകളിലെ നൂറ്റി ഇരുപത്തിയെട്ടു വീടുകൾ 160 ലക്ഷം രൂപ വിനിയോഗിച്ച് ഷീറ്റ് റൂഫിങ് നടത്തുന്നതിനുള്ള നടപടിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫ്ലാറ്റുകളിൽ ഉൾപ്പെട്ട പതിനഞ്ചു ഫ്ലാറ്റുകളിലെ നൂറ്റി ഇരുപത് വീടുകൾക്ക് ഷീറ്റ് റൂഫിങ് നടത്തുന്നതിനായി തീരദേശ വികസന കോർപ്പറേഷൻ 2287/ഇ/2023/കെ. എസ്.സി.എ.ഡി.സി. എന്ന നമ്പറിൽ 12 -06 -2024 ൽ ഫിഷറീസ് ഡയറക്ടർക്ക് സമർപ്പിച്ചിരുന്ന 149 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകുന്നതിനുള്ള നടപടിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1118.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് ഉന്നതവിഭ്യാഭ്യാസത്തിന് ധനസഹായത്തിനുളള പദ്ധതി എന്നാണ് നടപ്പാക്കിയിട്ടുളളത്;
( ബി )
എത്ര ഗുണഭോക്താക്കൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുളളത്;
( സി )
പദ്ധതിയില്‍ നല്‍കിവരുന്ന സഹായധനം വര്‍ദ്ധിപ്പിക്കാൻ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ?
1119.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് എത്ര ഫ്ലാറ്റുകള്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുണ്ടെന്നും ഇതുവഴി എത്ര കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചിട്ടുണ്ടെന്നും അറിയിക്കാമോ; മത്സ്യത്തൊഴിലാളികളില്‍ എത്രപേര്‍ ഇനിയും ഭവനരഹിതരായിട്ടുണ്ടെന്ന വിവരം ലഭ്യമാക്കാമോ?
1120.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളളിക്കുന്ന് മണ്ഡലത്തിലെ ആനങ്ങാടി-കടലുണ്ടി നഗരത്തിലെ ഫിഷറീസ് കോളനിയിലെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് കോളനിയിലെ ഓരോ അംഗങ്ങള്‍ക്കും പ്രത്യേകം എൻ.ഒ.സി. നല്‍കുന്നത് സംബന്ധിച്ച് വകുപ്പ് തലത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത കുടുംബങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ് നിര്‍മ്മിച്ച്‌ നല്‍കിയ വീട് നിലനില്‍ക്കുന്ന പരപ്പനങ്ങാടി മത്സ്യഭവന് കീഴിലെ സ്ഥലത്ത് വകുപ്പിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി പ്രപ്പോസലുകള്‍ ഒന്നും നിലവിലില്ലെന്നും, കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാമെന്നും മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ ശിപാര്‍ശയില്‍ ഫിഷറീസ് വകുപ്പ് സ്വീകരിച്ച നടപടിയുടെ പൂര്‍ണ്ണവിവരം ലഭ്യമാക്കാമോ?
1121.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലാമ സംരക്ഷണത്തിന്റെ പേരില്‍ അമേരിക്ക ഇന്ത്യയിൽ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യവ്യവസായത്തിനും കടുത്ത പ്രഹരം ഏല്പിച്ചിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കേരളത്തിന് എത്ര കോടി രൂപയുടെ നഷ്ടമാണ് നിയന്ത്രണംമൂലം ഉണ്ടാകുക എന്ന് കണക്കാക്കിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;
( സി )
ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് അടിയന്തര തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
1122.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
കേരള മറൈന്‍ ഫിഷിംഗ് റെഗുലേഷന്‍ ആക്ട് പ്രകാരം നിരോധിച്ച വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം വ്യാപകമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
1123.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ മൂസോടി-അദീക്ക റോഡ്, ആരിക്കാടി-കടവത്ത്പാറ റോഡ്, മൊഗ്രാൽ-കടവത്ത് ലിങ്ക് റോഡ് എന്നീ തീരദേശ റോഡുകൾക്ക് ഭരണാനുമതി നൽകുന്നത് സംബന്ധിച്ച നടപടിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
1124.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉള്‍നാടന്‍ മത്സ്യത്തിന്റെ പ്രധാന സ്രോതസ്സായ പുഴകളിലെയും കായലുകളിലെയും ആവാസ വ്യവസ്ഥയിലുണ്ടായിട്ടുള്ള തകര്‍ച്ച പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഉള്‍നാടന്‍ മത്സ്യകൃഷി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ മത്സ്യരോഗങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനം തടയുന്നതിനുവേണ്ടിയുള്ള ജലജീവി ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിശകലന വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആലപ്പുഴ മണ്ഡലത്തില്‍ ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മത്സ്യകര്‍ഷകര്‍ക്ക് ഏതെല്ലാം സേവനങ്ങളാണ് നല്‍കുന്നതെന്ന് തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
1125.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനര്‍ഗേഹം പദ്ധതിയില്‍ അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ എത്ര ഗുണഭോക്താക്കളാണ് ഉള്ളത്; ഇവരില്‍ ആനുകൂല്യം ലഭിച്ചവര്‍ എത്രപേരുണ്ട്; വിശദമാക്കാമോ;
( ബി )
ഇവര്‍ക്കായി നിര്‍മ്മിക്കുന്ന ഫ്ലാറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്താണ് കാരണം; ഫ്ലാറ്റില്‍ എത്ര ഗുണഭോക്താക്കള്‍ക്കാണ് സൗകര്യം ലഭിക്കുക; എന്നത്തേക്ക് ഇത് കൈമാറാന്‍ കഴിയുമെന്ന് അറിയിക്കാമോ; വിശദമാക്കാമോ ?
1126.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനര്‍ഗേഹം പദ്ധതി പ്രകാരം കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ നിര്‍മ്മിക്കുന്ന ഭവനപദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?
1127.
ശ്രീ. എം. വിൻസെന്റ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ മുന്നറിയിപ്പ് മൂലമുള്ള തൊഴിൽ നഷ്ടം, ഇന്ധന വിലവർദ്ധന, മത്സ്യത്തിന് ന്യായവില ലഭിക്കാത്തത് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍മൂലം മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധി നേരിടുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഇന്ധന വിലവർദ്ധന മൂലം മത്സ്യത്തൊഴിലാളികൾ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സബ്സിഡി തുക വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
പെയർട്രോളിംഗ്, ലൈറ്റ് ഫിഷിംഗ്, പെലാജിക് ട്രോളിംഗ് തുടങ്ങിയ നിരോധിത മത്സ്യബന്ധന മാർഗങ്ങൾ ഫലപ്രദമായി തടഞ്ഞുകൊണ്ട് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1128.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ദെലീമ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
അലങ്കാരമത്സ്യത്തിന്റെ വിപണനം പ്രോത്സാഹിപ്പിക്കാൻ എന്തെങ്കിലും പദ്ധതി നിലവിലുണ്ടോ; വിശദമാക്കുമോ;
( സി )
കേരള അക്വാ വെഞ്ചേഴ്സ് ഇന്റർനാഷണൽ ലിമിറ്റഡിനെ പുനരുജ്ജീവിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
അലങ്കാരമത്സ്യ കര്‍ഷകരുടെ എഫ്.പി.ഒ. രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാകുമോ;?
1129.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ മുന്നറിയിപ്പ് കാരണം കടലിൽ പോകുന്നത് നിരോധിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളുടെ ജീവിത മാർഗം തടസ്സപ്പെടുന്നതു സർക്കാർ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെങ്കിലും പരിഹാര മാർഗ്ഗം സർക്കാർ കണ്ടെത്തിയിട്ടുണ്ടോ;
( ബി )
കടലിൽ പോകുന്നതു നിരോധിക്കുന്ന ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്ന ആവശ്യത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?
1130.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ മുഖദാര്‍ ഫിഷ് ലാന്റിംഗ് സെന്ററിന്റെ പ്രവൃത്തിയുടെ നിലവിലെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1131.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊഴിയൂര്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനര്‍ഗേഹം പദ്ധതിയില്‍ പുതുതായി എത്ര ഗുണഭോക്താക്കളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
പുതിയ പുനര്‍ഗേഹം പദ്ധതിയുടെ ഡി.പി.ആര്‍.(വിശദമായ പദ്ധതി രേഖ) പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എത്ര കോടി രൂപയാണ് ഡി.പി.ആര്‍. പ്രകാരം അനുവദിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
1132.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നും വിതരണം ചെയ്യപ്പെടുന്ന ആനുകൂല്യങ്ങൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ; ഓരോ ആനുകൂല്യത്തിലും നിലവിൽ എത്ര തുക കുടിശ്ശികയുണ്ടെന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ ?
1133.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ വെളളയില്‍ മത്സ്യഭവന്‍ നിര്‍മ്മാണത്തിനായി തയ്യാറാക്കിയ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി വേഗത്തിൽ നടപ്പിൽവരുത്തുവാൻ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കാമോ?
1134.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഉത്തരവ് നമ്പർ ജി.ഒ.(എം.എസ്.) 33/98/മ.തു.വ. തീയതി 31.07.1998 പ്രകാരം മത്സ്യബന്ധന വകുപ്പിന് കീഴിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന നൂറ് മത്സ്യഭവനുകളിൽ എത്രയെണ്ണം സ്ഥാപിച്ചിട്ടുണ്ട്; അവ ഏതെല്ലാമാണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് പ്രകാരം സ്ഥാപിതമാകാൻ ബാക്കിയുള്ള മത്സ്യ ഭവനുകൾ എവിടെയെല്ലാമാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്നും അത് സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;
( സി )
ഈ സർക്കാരിന്റെ കാലയളവിൽ പുതുതായി ആരംഭിച്ചിട്ടുള്ള മത്സ്യ ഭവനുകൾ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ഡി )
നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മത്സ്യ ഭവനുകളിൽ ഓരോന്നിലും ഉള്ള തസ്തികകളുടെ വിശദവിവരവും എണ്ണവും അവയില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ എണ്ണം തസ്തിക തിരിച്ചും വ്യക്തമാക്കാമോ?
1135.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ തീരദേശ പാക്കേജുകളിലായി ഈ സാമ്പത്തിക വർഷം എത്ര തുക വകയിരുത്തിയിട്ടുണ്ട്; എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഇനംതിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാരിന്റെ കാലയളവിൽ ഓരോ സാമ്പത്തിക വർഷവും ഈ ഇനത്തിൽ വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയെന്ന് വ്യക്തമാക്കുമോ?
1136.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ ഡി കെ മുരളി
ശ്രീ. കെ. ആൻസലൻ
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കയറ്റുമതി ലക്ഷ്യമിട്ട് ആധുനിക രീതിയിലുള്ള മത്സ്യബന്ധന തുറമുഖം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇതിന്റെ രൂപരേഖ തയ്യാറായിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി ഏത് ഏജന്‍സി മുഖേനയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?
1137.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ വി ജോയി
ശ്രീ. കെ. ആൻസലൻ
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം പുനരധിവാസ പദ്ധതിയുടെ ഭാഗമായി മത്സ്യ തൊഴിലാളികളുടെ പുനരധിവാസത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങൾ വിശദമാക്കുമോ;
( ബി )
കട്ടമരത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
എത്ര കട്ടമരത്തൊഴിലാളികള്‍ക്ക് ഇതിനകം ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( ഡി )
കട്ടമരത്തൊഴിലാളികളുടെ പരാതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1138.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ അജാനൂർ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടോ ; എങ്കിൽ നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1139.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫിഷിംഗ് ഹാര്‍ബറുകളുടെ പരിപാലനത്തിനായി മത്സ്യത്തൊഴിലാളികള്‍ക്കുകൂടി പങ്കാളിത്തമുളള ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഈ പദ്ധതി വഴി മത്സ്യത്തൊഴിലാളികള്‍ക്കും ഹാര്‍ബര്‍ പരിപാലനത്തിനും വേണ്ടി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് വിശദമാക്കാമോ?
1140.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യഫെഡിന്റെ അന്തിപ്പച്ച മത്സ്യ വിപണനം എന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം മത്സ്യഫെഡിന് വാഹനം വാങ്ങുന്നതിന് മണലൂർ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത വാഹനം വാങ്ങുന്നതിന് ഭരണാനുമതി ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; ആയതു സംബന്ധിച്ച വിശദാംശം നൽകാമോ ?
1141.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രതിവര്‍ഷം മത്സ്യലഭ്യതയിൽ ഇടിവുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ പ്രതിവർഷം എത്ര ടൺ മത്സ്യമാണ് ലഭിച്ചത്; നിലവിലെ സ്ഥിതി എന്താണ്; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് ദൈനംദിനം ആവശ്യമായ മത്സ്യത്തിന്റെ അളവെത്ര; നിലവിൽ മത്സ്യലഭ്യതയുടെ അളവെത്ര; ദൈനംദിനം ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന മത്സ്യത്തിന്റെ അളവെത്ര; വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്തിന് മത്സ്യലഭ്യതയിൽ എന്നത്തേക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ; വിശദമാക്കുമോ?
1142.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തിന്റെ ഗുണമേന്മയും മായം ചേര്‍ന്നിട്ടുണ്ടോയെന്നതും ഗുണഭോക്താവിന് നേരിട്ട് പരിശോധിക്കുന്നതിന് സഹായിക്കുന്ന സ്ട്രിപ്പുകൾ പൊതു വിപണിയില്‍ ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കുമോ?
1143.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ മാങ്കാംകുഴി, താമരക്കുളം മത്സ്യമാര്‍ക്കറ്റുകളുടെ നിര്‍മ്മാണത്തിന് സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എത്രയുംവേഗം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
1144.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നിന്നും തുക അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ച കോന്നി മണ്ഡലത്തിലെ കൂടല്‍ ആധുനിക ഫിഷ് മാര്‍ക്കറ്റിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ?
1145.
ശ്രീ. ഇ കെ വിജയൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നമ്മുടെ രാജ്യത്തിൽനിന്നുള്ള കടൽ ചെമ്മീൻ ഇറക്കുമതിക്ക് അമേരിക്ക വിലക്ക് തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ കടൽമത്സ്യ കയറ്റുമതി നേരിടുന്ന പ്രതിസന്ധി വിശകലന വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
അമേരിക്കയുടെ ചെമ്മീൻ ഇറക്കുമതി നിരോധനത്തെ തുടർന്ന് മറ്റ് രാജ്യങ്ങളും നമ്മുടെ രാജ്യത്തില്‍ നിന്നുള്ള കടൽ ചെമ്മീൻ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
അമേരിക്കയുടെ ചെമ്മീൻ ഇറക്കുമതി നിരോധനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ മത്സ്യബന്ധന-വിപണന മേഖലയിലുണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്നു വിശദമാക്കുമോ;
( ഡി )
ചെമ്മീൻ വിലയിടിവുമൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധി നേരിടുന്നതിനുള്ള പ്രൊപ്പോസൽ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ അത് കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1146.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഫിഷറീസ് വകുപ്പ് മുഖേന ആലപ്പുഴ മണ്ഡലത്തില്‍ നടപ്പാക്കിയതും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ആലപ്പുഴ മണ്ഡലത്തിലെ മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണത്തിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1147.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ കാസർകോട് ജില്ലയിൽ അനുവദിച്ച തീരദേശ റോഡുകൾ ഏതൊക്കെയെന്ന്അവയുടെ ഭരണാനുമതിതുക സഹിതം മണ്ഡലം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അവയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
2024-25 വർഷത്തിൽ കാസർകോട് ജില്ലയിൽ തീരദേശ റോഡ് അനുവദിച്ചിട്ടുണ്ടോ; എങ്കിൽ മണ്ഡലം തിരിച്ച് അവയുടെ പേരു വിവരം നൽകുമോ?
1148.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ 2021 മുതല്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്തെന്നും വിശദമാക്കാമോ?
1149.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന റോഡ് പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ പൂര്‍ത്തീകരണത്തിന് കാലതാമസം നേരിടുന്നുണ്ടെങ്കില്‍ അതിൽ ഓരോന്നിന്റെയും കാരണം എന്തെന്ന് വിശദമാക്കാമോ?
1150.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം പദ്ധതികൾക്ക്‌ എത്ര രൂപ വീതം അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലുള്ള സ്ഥിതി വ്യക്തമാക്കുമോ?
1151.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര പൊഴിയൂരില്‍ അനുവദിച്ച മത്സ്യബന്ധന തുറമുഖത്തിന്റെ എന്തൊക്കെ നടപടികള്‍ പൂര്‍ത്തീകരിച്ചു; നിര്‍മ്മാണ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയും; വിശദമാക്കാമോ?
1152.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പ് അനുവദിച്ച റോഡ് പ്രവൃത്തികളുടെ നിർമ്മാണ പുരോഗതി അറിയിക്കാമോ?
1153.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറയില്‍ കുഫോസിന്റെ പ്രാദേശിക കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പേരയം ഗ്രാമപഞ്ചായത്ത് പരിധിയില്‍ താല്ക്കാലികമായി ആരംഭിക്കുന്നതിനായി ഫിഷറീസ് സര്‍വ്വകലാശാല അധികൃതര്‍ കെട്ടിട പരിശോധന നടത്തിയതിനു ശേഷം എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രാദേശിക കേന്ദ്രം നിര്‍മ്മിക്കുന്നതിന് എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു നല്‍കാം എന്ന് 02/08/2024 ൽ സാക്ഷ്യപത്രം നല്‍കിയതിനു ശേഷം എന്തു നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
1154.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ ഫിഷറീസ് കോളേജിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് എത്ര ഏക്കര്‍ ഭൂമിയാണ് അനുവദിച്ചത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
അനുവദിച്ച ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കുന്ന നടപടി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
കെട്ടിട നിര്‍മ്മാണത്തിനായി 2023-24, 2024-25 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ടോ; എങ്കില്‍ എത്രയാണെന്ന് വിശദമാക്കാമോ?
1155.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരത്തെ മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ഉപകേന്ദ്രത്തിൽ അനുവദിച്ച ഓഡിയോ വിഷ്വൽ തിയേറ്റർ നിർമ്മാണത്തിന്റെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത തിയേറ്റർ നിർമ്മാണത്തിന്റെ എസ്റ്റിമേറ്റ് എത്രയെന്ന് വെളിപ്പെടുത്തുമോ;
( സി )
തിയേറ്റർ നിർമ്മാണം എന്നത്തേക്ക് പൂർത്തീകരിക്കുമെന്ന് അറിയിക്കാമോ?
1156.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പിന്റെ കീഴില്‍ രൂപീകരിച്ചിട്ടുള്ള സാംസ്കാരിക ക്ഷേമ നിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്നും എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രസ്തുത ബോര്‍ഡില്‍ അംഗമായിട്ടുള്ളവര്‍ക്ക് ലഭിക്കുകയെന്നും വിശദമാക്കാമോ?
1157.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറക്കലിൽ മഹാകവി ചെറുശ്ശേരിക്ക് സ്മാരകം നിർമ്മിക്കുന്ന പ്രവ‍ൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവ‍ൃത്തിയുടെ ഡി.പി.ആർ. പൂർത്തിയായിട്ടുണ്ടോയെന്നും ഭരണാനുമതിയ്ക്കായി സമർപ്പിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
എങ്കിൽ പ്രസ്തുത പ്രവ‍ൃത്തി സംബന്ധിച്ച ഫയലിലെ വിശദാംശം ലഭ്യമാക്കാമോ?
1158.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാരമ്പര്യകലകളുടെ സംരക്ഷണവും പ്രോത്സാഹനവും ലക്ഷ്യമിട്ട് നടപ്പിലാക്കിവരുന്ന പദ്ധതികളുടെ വിശദാംശവും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ ഏതൊക്കെ സ്ഥാപനങ്ങള്‍ മുഖേനയാണ് നടപ്പാക്കിവരുന്നതെന്നും എല്ലാ ജില്ലകളിലും പ്രാദേശിക കേന്ദ്രങ്ങള്‍ സ്ഥാപിച്ച് പാരമ്പര്യകലകളുടെ വ്യാപനം സാധ്യമാകുമോയെന്ന് പരിശോധിച്ചിട്ടുണ്ടോയെന്നും അറിയിക്കുമോ; നിലവില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സാംസ്കാരിക സമുച്ചയങ്ങള്‍ ഈ ആവശ്യത്തിനുകൂടി ഉപയോഗിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
ദേശീയ, അന്തര്‍ദേശീയ വേദികളില്‍ കേരളത്തിന്റെ പാരമ്പര്യകലകള്‍ അവതരിപ്പിക്കുന്നതിന് പ്രാപ്തമാക്കുന്ന വിധത്തില്‍ യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിന് പദ്ധതി രൂപീകരിക്കുമോ;
( ഡി )
പാരമ്പര്യകലകളുടെ പ്രോത്സാഹനത്തിനായി പ്രവര്‍ത്തിച്ചുവരുന്ന സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് നല്‍കിവരുന്ന ധനസഹായം കാലോചിതമായി പരിഷ്‌കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
പാരമ്പര്യകലകളുടെയും ശാസ്ത്രീയകലകളുടെയും സ്വീകാര്യത അന്താരാഷ്ട്രതലത്തില്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ഒരു സാംസ്കാരിക സർവകലാശാലയ്ക്ക് രൂപം കൊടുക്കുന്ന നടപടികളുടെ പുരോഗതി അറിയിക്കാമോ?
1159.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക വകുപ്പിന് കീഴിൽ തൃക്കാക്കര മണ്ഡലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ/കേന്ദ്രങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇതിൽ ഏതെല്ലാം സാംസ്കാരിക സ്ഥാപനങ്ങൾക്ക്/കേന്ദ്രങ്ങൾക്ക് 2016-2017 മുതൽ 2023-2024 സാമ്പത്തിക വർഷം വരെ എന്തെല്ലാം ധനസഹായങ്ങൾ നൽകിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
1160.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയാള സിനിമാ മേഖലയിൽ സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ വിശദീകരിക്കാമോ;
( ബി )
ഹേമ കമ്മിറ്റി റിപ്പോർട്ട് കൈപ്പറ്റിയിട്ടും അതിന്റെ ശിപാർശകൾ നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്നോട്ട് പോകാനുണ്ടായ സാഹചര്യം എന്താണ്; വിശദാംശം നൽകുമോ;
( സി )
മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ഹേമ കമ്മിറ്റി നൽകിയ ശിപാർശകൾ എത്രയും വേഗം നടപ്പിലാക്കുമോ;
( ഡി )
റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സ്ത്രീകളുടെ സുരക്ഷയും അവസരങ്ങളും ഉറപ്പുവരുത്താനും അവരിൽ നിയമപരമായ അവബോധം സൃഷ്ടിക്കാനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1161.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇപ്പോൾ നവോത്ഥാന കമ്മിറ്റി നിലവിൽ ഉണ്ടോ; എങ്കിൽ ആരൊക്കെയാണ് കമ്മിറ്റിയുടെ ഭാരവാഹികൾ; വ്യക്തമാക്കാമോ;
( ബി )
നവോത്ഥാന കമ്മിറ്റിയിലെ മെമ്പർമാർ ആരെല്ലാമാണ്;
( സി )
ഈ വർഷം നവോത്ഥാന കമ്മിറ്റി എന്തൊക്കെ പരിപാടികളാണ് ആസൂത്രണം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
നവോത്ഥാന കമ്മിറ്റി മെമ്പര്‍മാര്‍ക്ക് ഓണറേറിയം നൽകാറുണ്ടോ; എങ്കിൽ ഈ വർഷം ടി ഇനത്തിൽ എത്ര രൂപ ചെലവഴിച്ചു; വിശദമാക്കാമോ?
1162.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള തുളു അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഫണ്ട് അനുവദിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ടോ ;
( ബി )
സാംസ്കാരിക വകുപ്പിന് കീഴില്‍ കാസർഗോഡ് ജില്ലയില്‍ ഏതൊക്കെ സ്ഥാപനങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ഈ സ്ഥാപനങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ ഗ്രാന്റ് നല്‍കാറുണ്ടോ?
1163.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിൽ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കടലുണ്ടി പുഴയോരത്ത് ചുഴലി മണാല പ്രദേശത്ത് ഗ്രാമപഞ്ചായത്തിന്റെ പരിപാലനത്തിലുളള 20 സെന്റ് സ്ഥലം നാട്ടരങ്ങ് പദ്ധതിക്ക് വിട്ടുനൽകാൻ അനുമതി നൽകുമോ; വ്യക്തമാക്കാമോ;
( ബി )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രസ്തുത പദ്ധതിയ്ക്കായി എത്ര തുക ചെലവഴിച്ചുവെന്ന് വിശദമാക്കാമോ?
1164.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംസ്കാരിക നിലയങ്ങളുടെ നിര്‍മ്മാണത്തിനായി നല്‍കിവരുന്ന ധന സഹായപദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
സാമൂഹ്യ പരിഷ്ക്കര്‍ത്താവായ വാഗ്ഭടാനന്ദ ഗുരുദേവരുടെ ജന്മദേശത്ത് നിര്‍മ്മിക്കുന്ന സാംസ്കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;
( സി )
പ്രസ്തുത സാംസ്കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ തുക ത്വരിതഗതിയില്‍ ലഭ്യമാക്കി പ്രവൃത്തി പൂര്‍ത്തീകരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വിശദീകരിക്കുമോ?
1165.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ ആന്‍ഡ് കള്‍ച്ചറല്‍ കോംപ്ലക്സിന്റെ നിര്‍മ്മാണത്തിന്റെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?
1166.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ നടപ്പിലാക്കാൻ നിര്‍ദ്ദേശിച്ചിരുന്ന നാട്ടരങ്ങ് പദ്ധതി പരിഗണനയിലുണ്ടോ; തുടര്‍ നടപടി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
1167.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയില്‍ കലാഭവന്‍ മണി സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ്; വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്മാരകത്തിന്റെ നിര്‍മ്മാണം എപ്പോള്‍ ആരംഭിച്ച് എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ?
1168.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗൂരുവായൂര്‍ മണ്ഡലത്തിലെ ചേറ്റുവയില്‍ സാംസ്കാരികകാര്യ വകുപ്പ് മുഖേന നിർമ്മിക്കുന്ന രാമു കാര്യാട്ട് സിനിമ തിയേറ്ററിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1169.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മുഖേന നിര്‍മ്മിക്കുന്ന കായംകുളം മള്‍ട്ടിപ്ലക്സ് തീയേറ്ററിന്റെ നിര്‍മ്മാണപുരോഗതി വിശദമാക്കാമോ;
( ബി )
ഇനിയും നടത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്നും എന്നേക്ക് നിർമ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
1170.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ കാലതാമസം ഉണ്ടായത് സംബന്ധിച്ച് ഹൈക്കോടതി സർക്കാരിനെ വിമർശിച്ചത് ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് വകുപ്പ് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത റിപ്പോർട്ട് രഹസ്യരേഖയായി സൂക്ഷിക്കണമെന്ന് ജസ്റ്റിസ് ഹേമ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നോ; വിശദാംശം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത റിപ്പോർട്ടിൽ ലൈംഗിക പീഡനം, പോക്സോ നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പരാമർശം ഉള്ളതായി സർക്കാരിന് ബോധ്യപ്പെട്ടിരുന്നോ; എങ്കില്‍ റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ?
1171.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാമാങ്കവുമായി ബന്ധപ്പെട്ട് തിരുനാവായയിൽ സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത് നടത്തുന്ന പദ്ധതികളും പ്രവർത്തനങ്ങളും വിശദമാക്കാമോ;
( ബി )
മാമാങ്കവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവിധ പരിപാടികൾക്ക് വകുപ്പിന്റെ പിന്തുണയും സാമ്പത്തിക സഹായവും ലഭ്യമാക്കുന്നുണ്ടോ;
( സി )
മാമാങ്കവുമായി ബന്ധപ്പെട്ട് നടക്കുന്ന മാമാങ്ക മഹോത്സവവും മാമാങ്കത്തിന്റെ മറ്റ് ചരിത്രശേഷിപ്പുകളും ഏറ്റെടുത്ത് നടത്തുന്നതിന് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തുഞ്ചൻ സ്മാരക ട്രസ്റ്റ് മാതൃകയിൽ ട്രസ്റ്റ് രൂപീകരിക്കണം എന്നുള്ള വിവിധ സംഘടനകളുടെ അഭ്യർത്ഥന ഏറ്റെടുക്കുന്നതിൽ എന്തെങ്കിലും തടസമുണ്ടോയെന്ന് അറിയിക്കാമോ?
1172.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഡി.സി. തിയേറ്റര്‍ കോംപ്ലക്സ് നിര്‍മ്മാണ പുരോഗതി ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനായി ബഹു. വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നോ; ഉണ്ടെങ്കില്‍ യോഗതീരുമാനം എന്തൊക്കെയാണെന്ന വിവരം അറിയിക്കുമോ;
( സി )
നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് എപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ?
1173.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം യുവജനകാര്യ വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികളുടെ വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം യുവജനകാര്യ വകുപ്പ് നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1174.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷം പാലക്കാട് ജില്ലയില്‍ യുവജനകാര്യ വകുപ്പും യുവജനക്ഷേമ ബോര്‍ഡും നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ആലത്തൂര്‍ മണ്ഡലത്തില്‍ യുവജനകാര്യ വകുപ്പും യുവജനക്ഷേമ ബോര്‍ഡും നടപ്പിലാക്കിയതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?
1175.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേരളോത്സവം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് എന്തൊക്ക നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാന തലത്തില്‍ മത്സര വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രോത്സാഹനം ലഭിക്കുന്ന തരത്തിലുള്ള പദ്ധതി ആവിഷ്ക്കരിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ;
( സി )
കേരളോത്സവത്തില്‍ കൂടുതല്‍ യുവജനങ്ങളെ പങ്കെടുപ്പിക്കുന്നതിന് എന്തൊക്ക നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ?
1176.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച സന്നദ്ധ സേവന സേനയായ കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് മുഖേന ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾ വിശദമാക്കുമോ; ഈ സന്നദ്ധസേനയിൽ നിലവിൽ എത്ര അംഗങ്ങളുണ്ടെന്ന് അറിയിക്കുമോ;
( ബി )
കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സിലെ അംഗങ്ങൾക്ക് യൂണിഫോമും അനുബന്ധ സാമഗ്രികളും വാങ്ങിയതിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ; ഇത്തരത്തിൽ ഓഡിറ്റ് പരാമർശമുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ വിശദമാക്കുമോ;
( സി )
ഈ വിഷയത്തിൽ ഓഡിറ്റ് വിഭാഗം കണ്ടെത്തിയ ന്യൂനതകൾ എന്തെന്നും ഈയിനത്തിൽ എത്ര തുക നഷ്ടം വന്നിട്ടുണ്ടെന്നും അറിയിക്കുമോ;
( ഡി )
പ്രസ്തുത നഷ്ടം ഈടാക്കുന്നതിനും, ക്രമക്കേടുകൾക്കു കാരണമായവരുടെമേൽ നടപടി സ്വീകരിക്കുന്നതിനും എന്തൊക്കെ നടപടികള്‍ കെെക്കൊണ്ടുവെന്ന് വ്യക്തമാക്കാമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.