|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 12th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
736.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം ആലത്തൂര്‍
മണ്ഡലത്തില്‍ നിന്നും റിസ്ക്
ഫണ്ട് ആനുകൂല്യം
ലഭിക്കുന്നതിനായി എത്ര പേര്‍
അപേക്ഷ
സമർപ്പിച്ചിട്ടുണ്ടെന്ന്
ബാങ്ക് അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷകളില്‍ എത്ര പേര്‍ക്ക്
റിസ്ക് ഫണ്ട് ആനുകൂല്യം
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
അവശേഷിക്കുന്ന
അപേക്ഷകളില്‍
അര്‍ഹരായവര്‍ക്ക് പ്രസ്തുത
ആനൂകൂല്യം എന്നത്തേക്ക്
ലഭ്യമാക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
737.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാർഷിക
ഗ്രാമവികസന ബാങ്കുകളിൽ
കേന്ദ്രത്തിന്റെ പൊതു
സോഫ്റ്റ്‌വെയർ പദ്ധതി
നടപ്പാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
പ്രാഥമിക സഹകരണ ബാങ്കുകളിൽ
കേന്ദ്രസർക്കാർ ചെലവിൽ പൊതു
സോഫ്റ്റ്‌വെയർ നടപ്പാക്കുന്ന
പദ്ധതിയെ സംസ്ഥാന സർക്കാർ
എതിർക്കുന്നുണ്ടോ; ഉണ്ടെകിൽ
അതിന്റെ കാരണം വ്യക്തമാക്കുമോ
;
(
സി )
സഹകരണ
ബാങ്കുകളിലെ ഡാറ്റ കേന്ദ്രം
കയ്യടക്കുമെന്ന ആശങ്ക കാർഷിക
ഗ്രാമ വികസന ബാങ്കുകൾക്ക്
പൊതു സോഫ്റ്റ്‌വെയർ
സ്ഥാപിക്കുന്ന നടപടിയിൽ
ഉണ്ടാകാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(
ഡി )
പ്രാഥമിക
സഹകരണ ബാങ്കുകൾക്ക്
സംസ്ഥാനത്ത് പ്രത്യേകം പൊതു
സോഫ്റ്റ്‌വെയർ
തയ്യാറാക്കുന്നതിനായി എത്ര
കോടി രൂപ ചെലവഴിച്ചുവെന്നും
ഏത് സ്വകാര്യ കമ്പനിക്കാണ്
ടെൻഡർ നൽകിയതെന്നും
വ്യക്തമാക്കുമോ ?
738.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ സംഘങ്ങളിൽ ഏകീകൃത
സോഫ്റ്റ്‌വെയർ സംവിധാനം
നടപ്പിലാക്കുമ്പോൾ സംഘങ്ങൾ
പ്രതിമാസ ഉപയോഗ ഫീസായി തുക
നൽകുന്നത് ഒഴിവാക്കാൻ നടപടി
സ്വീകരിയ്ക്കുമോ;
വ്യക്തമാക്കുമോ?
739.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
നിയമഭേദഗതിക്ക് അനുസൃതമായി
ചട്ടങ്ങള്‍ രൂപീകരിക്കാന്‍
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സഹകരണ
മേഖലയിലെ ക്രമക്കേടുകള്‍
തടയുന്നതിനായി സഹകരണ
ചട്ടങ്ങളുടെ ഭേദഗതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
വ്യവസ്ഥ വിശദമാക്കാമോ?
740.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖ - സഹകരണ - ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സഹകരണ
മേഖലയില്‍ നിക്ഷേപം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം സാമ്പത്തിക
ക്രമക്കേടുകളെ തുടര്‍ന്ന്
എത്ര സംഘങ്ങള്‍ക്കെതിരെ
നടപടികള്‍ എടുത്തിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
(
സി )
സഹകരണ
സംഘങ്ങളിലെ നിക്ഷേപകര്‍ക്ക്
നിക്ഷേപം മടക്കിനല്‍കുന്നത്
ഉറപ്പുവരുത്തുന്നതിനായി
സര്‍ക്കാര്‍ ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന നടപടികള്‍
വിശദമാക്കാമോ;
(
ഡി )
മള്‍ട്ടി
സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
പരിശോധിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
741.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ പ്രസ്ഥാനങ്ങളെ
ദോഷകരമായി ബാധിക്കുന്ന
കേന്ദ്രസര്‍ക്കാര്‍
ഇടപെടലുകളെ
പ്രതിരോധിക്കുന്നതിന്
ശക്തമായ നിലപാട്
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
742.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
നിക്ഷേപ ഗ്യാരന്റി ബോര്‍ഡ്
മുഖാന്തിരം സംഘങ്ങള്‍
നിക്ഷേപകര്‍ക്ക് നല്‍കുന്ന
പരിരക്ഷ ഉയര്‍ത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
743.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ സഹകരണ വകുപ്പ്
മുഖേന കായംകുളം മണ്ഡലത്തിൽ
നടപ്പാക്കിയ പദ്ധതികൾ
ഏതൊക്കെയെന്നും അനുവദിച്ച
തുക, പദ്ധതികളുടെ നിലവിലെ
അവസ്ഥ എന്നിവ സംബന്ധിച്ച
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
744.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
വകുപ്പില്‍ ടീം ആഡിറ്റ്
നിലവില്‍
വന്നിട്ടുണ്ടെങ്കിലും
സ്റ്റാറ്റ്യൂട്ടറിയായി
ആഡിറ്റ് ഫീസ് ഈടാക്കുന്നതിനെ
സംബന്ധിച്ചുള്ള ചട്ടങ്ങള്‍
നിലവില്‍ വരാത്തതിനാല്‍
ആഡിറ്റ് തസ്തികകള്‍
നഷ്ടപ്പെടുന്ന സാഹചര്യം
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
തസ്തികകള്‍
നഷ്ടപ്പെടുന്ന സാഹചര്യം
ഒഴിവാക്കാനായി സഹകരണ ഭേദഗതി
നിയമപ്രകാരമുള്ള ചട്ടങ്ങള്‍
രൂപീകരിക്കുന്നതുവരെ
നിലവിലുള്ള സംവിധാനം
തുടരുന്നതിനുള്ള നിര്‍ദേശം
നല്‍കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
745.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊടുങ്ങല്ലൂർ
കോ-ഓപ്പറേറ്റിവ് കോളേജ്
ലിമിറ്റഡ്.726 -ൽ നിലവിലുള്ള
ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സ്
സർട്ടിഫിക്കറ്റുകൾ വിദേശ
രാജ്യങ്ങൾ അടക്കം
പരിഗണിക്കാത്ത സാഹചര്യത്തിൽ
പുതിയ അംഗീകാരമുള്ള കോഴ്‌സുകൾ
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിൽ എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
അറിയിക്കാമോ?
746.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
നിയമഭേദഗതിയില്‍
ഉള്‍പ്പെടുത്തി
പ്രതിസന്ധിയിലായ സഹകരണ
സ്ഥാപനങ്ങളെ
പുനരുദ്ധരിക്കുവാന്‍
നടപ്പിലാക്കുന്ന സഹകരണ
സംരക്ഷണ നിധി പദ്ധതിയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പിലാക്കുവാന്‍
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം ഏതൊക്കെ
സംഘങ്ങള്‍ക്കാണ് സഹായം
ലഭ്യമാകുന്നത് എന്ന്
വ്യക്തമാക്കാമോ?
747.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
മേഖല ശക്തിപ്പെടുത്താൻ
സ്വീകരിച്ചതും സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതുമായ നടപടികൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
സഹകരണ
മേഖല ഇപ്പോൾ നേരിടുന്ന പ്രധാന
വെല്ലുവിളികൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
പ്രവർത്തിക്കുന്ന രജിസ്റ്റർ
ചെയ്ത സഹകരണ സൊസൈറ്റികളുടെയും
അവയിൽ അംഗത്വം എടുത്ത
മെമ്പർമാരുടെയും എണ്ണം
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
ഡി )
കാർഷികവായ്പ
സഹകരണ ബാങ്കുകൾ
വൈകിപ്പിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
എങ്കിൽ എന്ത് നടപടികളാണ്
ഇക്കാര്യത്തിൽ
സ്വീകരിക്കുന്നതെന്നു
വിശദമാക്കാമോ ;
(
ഇ )
സഹകരണ
സൊസൈറ്റികൾ കടക്കെണിയിൽ
അകപ്പെടുന്നത് തടയാൻ സർക്കാർ
സ്വീകരിച്ചതും സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതുമായ നടപടികൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
748.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇതുവരെ രജിസ്റ്റർ
ചെയ്തിട്ടുളള ലേബർ
കോൺട്രാക്ട് സൊസൈറ്റികൾ
ഏതൊക്കെയാണ്; അവയ്ക്ക്
ഗ്രേഡിംഗ്
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സൊസൈറ്റികൾക്ക് സർക്കാർ
ജോലികൾ, സപ്ലൈ ഓർഡറുകൾ
എന്നിവ നൽകുന്നതിന് മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
749.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തിൽ
വന്നശേഷം കുന്നത്തുനാട്
മണ്ഡലത്തിലെ വിവിധ സര്‍വ്വീസ്
സഹകരണ ബാങ്കുകളില്‍ നിന്നായി
റിസ്ക് ഫണ്ട് ആനുകൂല്യത്തിന്
വേണ്ടി എത്ര അപേക്ഷകള്‍
ലഭ്യമായിട്ടുണ്ടെന്ന്
ബാങ്കുകള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
ഇതില്‍
എത്ര അപേക്ഷകളില്‍ റിസ്ക്
ഫണ്ട് ആനുകൂല്യം
ലഭ്യമാക്കിയെന്നും ഇനിയും
എത്ര അപേക്ഷകളില്‍
തീരുമാനമെടുക്കാനുണ്ടെന്നും
ബാങ്കുകള്‍ തിരിച്ച്
അറിയിക്കാമോ;
(
സി )
ആനുകൂല്യം
ലഭ്യമാക്കാത്ത അപേക്ഷകളില്‍
എന്തുകൊണ്ടാണ് തീരുമാനം
വൈകുന്നതെന്ന് വിശദമാക്കാമോ;
(
ഡി )
സാങ്കേതിക
പ്രശ്നങ്ങള്‍ പരിഹരിച്ച്
അര്‍ഹരായ മുഴുവന്‍
അപേക്ഷകർക്കും പ്രസ്തുത
ആനുകൂല്യം ലഭ്യമാക്കുന്നതിന്
വേണ്ട നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
750.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന വിവിധ സഹകരണ
സംഘങ്ങളില്‍ നിന്നും റിസ്ക്
ഫണ്ട് ആനുകൂല്യം
ലഭിക്കുന്നതിനായി എത്ര
അപേക്ഷകള്‍ ലഭിച്ചുവെന്നും
അതില്‍ എത്ര പേര്‍ക്ക് എത്ര
രൂപ വീതം ധനസഹായം
അനുവദിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
751.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ കേരള സഹകരണ
റിസ്ക് ഫണ്ട് പദ്ധതിയിൽ പണം
അനുവദിക്കുന്നതിനായി 2021
മുതല്‍ 2024 മാര്‍ച്ച് വരെ
എത്ര അപേക്ഷകള്‍
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിൽ പണം അനുവദിച്ച
അപേക്ഷകളുടെ എണ്ണവും തുകയും
വ്യക്തമാക്കാമോ;
(
സി )
പണം
അനുവദിക്കാത്ത അപേക്ഷകളുടെ
നിലവിലെ സ്ഥിതി അറിയിക്കാമോ?
752.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക് മെഡിസെപ്പ്
മാതൃകയില്‍ മെഡിക്കൽ
ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതി ഏത് വര്‍ഷം മുതല്‍
നടപ്പിലാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കാമോ?
753.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
ബാങ്കിൽ മറ്റു സഹകരണ
സംഘങ്ങൾക്ക് ഉള്ള ഓഹരികൾ
പിൻവലിക്കുന്നത്
തടഞ്ഞുകൊണ്ട് ഭേദഗതി കൊണ്ടു
വന്നിട്ടുണ്ടോ, ഇതിന് ആധാരമായ
കാര്യങ്ങൾ വിശദമാക്കുമോ;
(
ബി )
മറ്റു
സഹകരണ സംഘങ്ങൾ കേരള ബാങ്കിൽ
എത്ര ശതമാനം ഓഹരികൾ
നിലനിർത്തണമെന്നാണ് നിലവിൽ
വ്യവസ്ഥയുള്ളത്; വലിയ
സാമ്പത്തിക ശേഷിയില്ലാത്ത
സഹകരണ സംഘങ്ങൾ ധനപ്രതിസന്ധി
നേരിടുമ്പോൾ അവർ എടുത്ത
വായ്പകൾ അടച്ചശേഷമുള്ള ഓഹരികൾ
പിൻവലിക്കാനാവാത്തത് കടുത്ത
ബുദ്ധിമുട്ടിലാക്കുമെന്നതിനാൽ
ഓഹരികൾ പിൻവലിക്കുന്നത്
മരവിപ്പിച്ച ഭേദഗതി
ഒഴിവാക്കുന്നതിനു നടപടി
ഉണ്ടാകുമോ;
(
സി )
റിസർവ്
ബാങ്കിന്റെ ചട്ടങ്ങൾ പ്രകാരം
ഈടാക്കുന്ന ഓഹരികൾ ലിസ്റ്റ്
ചെയ്യണമെന്ന വ്യവസ്ഥ ഇവിടെ
പാലിക്കുന്നുണ്ടോ ; ഇപ്രകാരം
ലിസ്റ്റു ചെയ്യുന്നതുവഴി
മറ്റു സഹകരണ സംഘങ്ങൾക്ക്
ഓഹരികളുടെ വിപണി മൂല്യം
ഉറപ്പാക്കാനാവുന്നതിനാൽ
പ്രതിസന്ധി ഘട്ടങ്ങളിൽ ഈ
ഓഹരികൾ
ഉപയോഗപ്പെടുത്താനാവുമെന്ന്
കണ്ട് ആയതിനുള്ള നടപടികൾ
സ്വീകരിക്കാമോ?
754.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാര്‍ഷിക
മേഖലയെ
പരിപോഷിപ്പിക്കുന്നതിന് കേരള
ബാങ്ക് ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍ മുഖേന സംസ്ഥാനത്ത്
എത്ര കര്‍ഷകര്‍ക്ക്
സാമ്പത്തിക ആനുകൂല്യങ്ങള്‍
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ബി )
വിവിധ
മേഖലകളില്‍ സംരംഭകത്വത്തില്‍
ഏര്‍പ്പെടാന്‍
ഉദ്ദേശിക്കുന്നവര്‍ക്ക് കേരള
ബാങ്ക് മുഖേന കൂടുതല്‍ ധനസഹായ
പദ്ധതികള്‍ ആവിഷ്കരിക്കുമോ;
വ്യക്തമാക്കാമോ?
755.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
സഹകരണ ബാങ്കുകളിൽ നിന്ന്
റബ്കോ സ്വീകരിച്ചിരിക്കുന്ന
വായ്പ എത്രയാണ്; ഈ
വായ്പകൾക്ക് റബ്‌കോ കൃത്യമായി
പലിശ നൽകാറുണ്ടോ;
(
ബി )
റബ്‌കോക്ക്
നിലവിലുള്ള ബാധ്യത എത്രയാണ്;
റബ്കോയുടെ കടബാധ്യത
കുറയ്ക്കാൻ സംസ്ഥാന സർക്കാർ
എത്രരുപ നൽകി; റബ്കോ
നഷ്ടത്തിലാകാനുള്ള
കാരണങ്ങളെക്കുറിച്ച് സഹകരണ
വകുപ്പിന് മുമ്പിൽ
എന്തെങ്കിലും പഠന റിപ്പോർട്ട്
ഉണ്ടോ;
(
സി )
റബ്കോയ്ക്ക്
ബിസിനസിതര ചിലവുകൾക്ക് തുക
അനുവദിക്കുവാൻ അനുമതി നൽകിയത്
ആരാണ് ;വിവാദത്തിൽപ്പെട്ട
കരുവന്നൂർ ബാങ്കിന് മുതലും
പലിശയും ചേർത്ത് റബ്‌കോ എത്ര
രൂപയുടെ നിക്ഷേപം തിരികെ
നൽകാനുണ്ട്;വ്യക്തമാക്കാമോ ?
756.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിനു
ശേഷം നാദാപുരം മണ്ഡലത്തിൽ
സഹകരണ ബാങ്കുകളിൽ റിസ്ക്
ഫണ്ട് ആനുകൂല്യത്തിന് അപേക്ഷ
തന്നവരുടെ പേര് വിവരങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
റിസ്ക്
ഫണ്ട് ആനുകൂല്യത്തിനുള്ള ഓരോ
അപേക്ഷയിലെയും തൽസ്ഥിതി
വിശദമാക്കാമോ?
757.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയിലെ മണ്ണാര്‍ക്കാട്
താലൂക്കില്‍ മണ്ണാര്‍ക്കാട്
കാര്‍ഷിക വികസന ബാങ്കില്‍
നിന്നും ലോണ്‍ എടുത്ത
സൈനുദ്ദീന്‍ മരണപ്പെട്ടതിനെ
തുടര്‍ന്ന് പ്രസ്തുത ലോണ്‍
റിസ്ക് ഫണ്ടില്‍
ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്
ടിയാന്റെ ഭാര്യ ശ്രീമതി ഫൗസിയ
എ. അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
758.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
മണ്ഡലത്തിലെ കണ്ടല സര്‍വീസ്
സഹകരണ ബാങ്കുമായി
ബന്ധപ്പെട്ട് സർക്കാർ
പ്രഖ്യാപിച്ച പാക്കേജിന്റെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
ആയതിന്റെ അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങളും തുടര്‍
നടപടികളും വ്യക്തമാക്കാമോ?
759.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളിലെ ആശ്രിതനിയമനത്തിൽ
നിയമാനുസൃതം ദത്തെടുത്ത് പിൻ
തുടർച്ചാവകാശിയായിട്ടുള്ളവരെ
പരിഗണിക്കാത്ത കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കേരള
സംസ്ഥാന സഹകരണ കാർഷിക
ഗ്രാമവികസന ബാങ്ക് ആലപ്പുഴയിൽ
അസിസ്റ്റന്റ് മാനേജർ
തസ്തികയിൽ ജോലി ചെയ്തിരുന്ന
ജോസ് പ്രതാപ് കെ. വിക്ടർ
മരണമടഞ്ഞതിനുശേഷം ടിയാന്റെ
നിയമാനുസൃതം ദത്തെടുത്ത മകൾ
അർച്ചനാ പ്രതാപിന് ആശ്രിത
നിയമനം നൽകാതിരുന്നതിന്റെ
കാരണം വിശദമാക്കാമോ;
(
സി )
ആശ്രിത
നിയമനവുമായി ബന്ധപ്പെട്ട്
അനിതാ സാംസൺ നൽകിയ പരാതിയിൽ
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
760.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുക്കം
സര്‍വ്വീസ് സഹകരണ ബാങ്കില്‍
ഭരണസമിതിയുണ്ടായിരുന്ന
കാലത്ത് നടന്ന ക്രമക്കേടുകളെ
സംബന്ധിച്ച് ഏതൊക്കെ
അന്വേഷണങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
അന്വേഷണത്തിന്റെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്നും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ;
(
സി )
പ്രസ്തുത
സംഘത്തിന്റെ ഭരണ ചുമതല
സംബന്ധിച്ച നിലവിലെ അവസ്ഥ
വിശദമാക്കുമോ?
761.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയിലെ മാരായമുട്ടം
സർവ്വീസ് സഹകരണ ബാങ്ക്
(നം.984) നടത്തിയ ചിട്ടിയിൽ
ലഭിക്കുന്ന തുക അവിടെത്തന്നെ
സ്ഥിര നിക്ഷേപമായി
മാറ്റാറുണ്ടോ;
(
ബി )
പ്രസ്തുത
ബാങ്കിന്റെ തത്തിയൂർ
ബ്രാഞ്ചിൽ 9/17-10 പ്രകാരം
ചിട്ടിയിൽ ചേർന്നവർ സ്ഥിര
നിക്ഷേപം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ അവരിൽ എത്ര
പേർക്ക് സ്ഥിര നിക്ഷേപ തുക
മടക്കി നൽകി;
(
സി )
അതുല്യ
രാജൻ എന്ന വ്യക്തിക്ക്
നൽകേണ്ട 4,75,639 രൂപ
31.08.2024 ന് മുൻപ്
കൊടുത്തു തീർക്കുമെന്ന്
ബാങ്ക് അധികൃതർ സർക്കാരിനെ
അറിയിച്ചിരുന്നോ;
അതനുസരിച്ച് തുക മടക്കി
നൽകിയോ; ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കുമോ;
(
ഡി )
ഇതേവരെ
തുക നൽകാൻ
കഴിഞ്ഞിട്ടില്ലായെങ്കിൽ
ബാങ്കിന്റെ ഭരണ സമിതി
അംഗങ്ങളിൽ നിന്നും ഈ തുക
ഈടാക്കി നൽകാൻ അടിയന്തര നടപടി
സ്വീകരിക്കുമോ?
762.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ സംഘങ്ങളുടെ രാത്രി
കാവല്‍ക്കാരായ
ജീവനക്കാര്‍ക്ക് തൊഴില്‍
നിയമം അനുശാസിക്കും വിധം ജോലി
സമയം, തൊഴില്‍ സുരക്ഷ, അവധി,
ജോലി ചെയ്യുന്നതിനാവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
എന്നിവയുമായി ബന്ധപ്പെട്ട്
സഹകരണ സംഘങ്ങള്‍ക്ക് സഹകരണ
വകുപ്പ് കൃത്യമായി മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
നല്‍കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
763.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തില്‍ സഹകരണ
വകുപ്പിന്റെ എത്ര സഹകരണ
സംഘങ്ങളുണ്ട്; അവയുടെ പേര്
സഹിതം പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ പ്രവര്‍ത്തനം
നിലച്ചു പോയ സഹകരണ
സംഘങ്ങളുണ്ടോ; എങ്കില്‍
അവയുടെ പേരു വിവരം
അറിയിക്കാമോ?
764.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ 2021 മുതല്‍
2024 മാര്‍ച്ച് വരെ എത്ര
പുതിയ സഹകരണ സംഘങ്ങള്‍
ആരംഭിക്കുന്നതിന് അനുമതി
നല്കിയെന്ന് വിശദമാക്കാമോ;
(
ബി )
അനുവദിക്കപ്പെട്ട
സഹകരണ സംഘങ്ങളുടെ പേരുവിവരവും
സ്ഥലവും വ്യക്തമാക്കാമോ?
765.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളിലെയും സംഘങ്ങളിലെയും
ജീവനക്കാര്‍ക്കായി ഏതെല്ലാം
ഇന്‍ഷുറൻസ് പദ്ധതികളാണ്
നിലവിലുള്ളതെന്നും പ്രസ്തുത
വിഭാഗം ജീവനക്കാര്‍ക്കായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുള്ള പുതിയ
ഇന്‍ഷുറന്‍സ് പദ്ധതികള്‍
ഏതെല്ലാമാണെന്നും
അറിയിക്കുമോ;
(
ബി )
സഹകരണ
ബാങ്കുകളിലേയും സംഘങ്ങളിലേയും
ജീവനക്കാര്‍ക്കായി മെഡിക്കല്‍
ഇന്‍ഷുറന്‍സ്/റീ-ഇംപേഴ്സ്മെന്റ്
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ?
766.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണസംഘങ്ങളുടെ
മൂല്യവര്‍ദ്ധിത
ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍
വിപണികള്‍ കണ്ടെത്തുന്നതിനായി
നൂതന പദ്ധതി നടപ്പാക്കി
വരുന്നുണ്ടോ; വിശദമാക്കുമോ;
(
ബി )
ഇതിന്റെ
ഭാഗമായി ബ്രാന്‍ഡിംഗ് ആന്റ്
മാര്‍ക്കറ്റിംഗ് ഓഫ്
കോ-ഓപ്പറേറ്റീവ് പ്രോഡക്ട്സ്
എന്ന പദ്ധതി
നടപ്പാക്കുന്നതിലെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നൽകാമോ;
(
സി )
സഹകരണ
ഉൽപ്പന്നങ്ങളുടെ
വിപണനത്തിനായി ഉൽപ്പന്നങ്ങൾ
ഇ-കൊമേഴ്സ്
പ്ലാറ്റ്ഫോമുകളിലെത്തിക്കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
സഹകരണ ഉൽപ്പന്നങ്ങള്‍
കയറ്റുമതി ചെയ്യുകയെന്ന
ലക്ഷ്യത്തിലേക്ക്
എത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
767.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രവർത്തിച്ചുവരുന്ന പ്രാഥമിക
സഹകരണ സംഘങ്ങളുടെ ഓഹരികൾ കേരള
ബാങ്കിൽ നിന്നും പിൻവലിക്കാൻ
പാടില്ല എന്ന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കിൽ
ഇത്തരത്തിൽ ഓഹരികൾ
പിൻവലിക്കാൻ
അനുവദിക്കാത്തതുമൂലം
സംസ്ഥാനത്തെ പ്രാഥമിക സഹകരണ
സംഘങ്ങൾ നേരിടുന്ന സാമ്പത്തിക
പ്രതിസന്ധി
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
റിസർവ്
ബാങ്കിന്റെ 2020-ലെ ബാങ്കിംഗ്
നിയമം സെക്ഷൻ 11 പ്രകാരം
പ്രാഥമിക സഹകരണ സംഘങ്ങളിൽ
നിന്നും സ്വീകരിക്കുന്ന
ഓഹരികൾ ലിസ്റ്റ് ചെയ്യണമെന്ന
വ്യവസ്ഥ കേരള ബാങ്ക്
പാലിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
എങ്കിൽ
സാമ്പത്തിക പ്രതിസന്ധി
അഭിമുഖീകരിക്കുന്ന പ്രാഥമിക
സഹകരണ സംഘങ്ങൾക്ക് അവരുടെ
നിശ്ചിത ശതമാനം ഓഹരികൾ മാത്രം
നിലനിർത്തി ബാക്കി
പിൻവലിക്കുന്നതിനുള്ള
അനുമതിക്കായി നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കാമോ?
768.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നവകേരളീയം
കുടിശ്ശിക നിവാരണം -2023
രണ്ടാംഘട്ട പദ്ധതി പ്രകാരം
പ്രാഥമിക സഹകരണ സംഘങ്ങൾ
ജില്ലാതല സമിതി മുഖേന
സംസ്ഥാനതല സമിതി യോഗം
ചേരുന്നത് നീണ്ടുപോവുന്നതിനാൽ
കുടിശ്ശിക നിവാരണത്തിൽ
തീരുമാനമാകാത്ത വിഷയം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
പദ്ധതി ആരംഭിച്ചശേഷം
സംസ്ഥാനതലസമിതി യോഗം
ചേർന്നിട്ടുണ്ടോ; ഇല്ലെങ്കിൽ
എപ്പോഴാണ് പ്രസ്തുത യോഗം
ചേരുന്നതെന്ന്
വ്യക്തമാക്കാമോ?
769.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
അൻവർ സാദത്ത്
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രാഥമിക
സഹകരണ സംഘങ്ങൾക്കും അർബൻ
സഹകരണ സംഘങ്ങൾക്കും കേരള
ബാങ്കിലുള്ള ഓഹരി
പിൻവലിക്കുന്നതും എണ്ണം
കുറയ്ക്കുന്നതും സംബന്ധിച്ച
നടപടിക്രമങ്ങൾ
വ്യക്തമാക്കുമോ;
ഇക്കാര്യത്തിൽ എന്തെങ്കിലും
നിയന്ത്രണം ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ എന്നു
വ്യക്തമാക്കുമോ;
(
ബി )
പ്രാഥമിക
സഹകരണ സംഘങ്ങൾക്ക് കേരള
ബാങ്ക് ലാഭവിഹിതം
നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ
കാരണം വ്യക്തമാക്കുമോ;
(
സി )
സാമ്പത്തിക
പ്രതിസന്ധി നേരിടുന്ന
പ്രാഥമിക സഹകരണ സംഘങ്ങളെ
സംരക്ഷിക്കുന്നതിന് ജില്ലാ
ബാങ്കുകളുടെ മാതൃകയിൽ
പ്രത്യേക സഹായം
അനുവദിക്കുന്നതിനും ലാഭവിഹിതം
നൽകുന്നതിനും നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
770.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടയം
ജില്ലയിലെ എത്ര സഹകരണ
സംഘങ്ങളാണ് 2021-22, 2022-23,
2023-24 സാമ്പത്തിക
വർഷങ്ങളില്‍ ലാഭത്തില്‍
പ്രവര്‍ത്തിച്ചതെന്ന്
വ്യക്തമാക്കുമോ;
(
ബി )
കോട്ടയം
ജില്ലയിൽ നിലവിൽ ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന സഹകരണ
സംഘങ്ങൾ ഏതൊക്കെയാണെന്നുള്ള
വിശദവിവരം ലഭ്യമാക്കുമോ?
771.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഓണക്കാലത്തെ
വിലക്കയറ്റം ഫലപ്രദമായി
നേരിടുന്നതിന് സഹകരണ
വകുപ്പിന്റെ നേതൃത്വത്തില്‍
കണ്‍സ്യൂമര്‍ ഫെഡ്, പ്രാഥമിക
സഹകരണ സംഘങ്ങള്‍ എന്നിവ വഴി
സംസ്ഥാനത്ത് എത്ര ഓണം സഹകരണ
വിപണന കേന്ദ്രങ്ങള്‍ തുടങ്ങി
എന്ന് വ്യക്തമാക്കാമോ;
(
ബി )
പൊതു
വിപണിയില്‍ നിന്നും
എത്രമാത്രം വിലകുറവില്‍
നിത്യോപയോഗ സാധനങ്ങള്‍
സാധാരണക്കാര്‍ക്ക് ഇതുവഴി
വിതരണം ചെയ്തുവെന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ഇത്തരത്തില്‍ എത്ര രൂപയുടെ
സാധനങ്ങള്‍ വിതരണം
ചെയ്തുവെന്ന്
വ്യക്തമാക്കാമോ?
772.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിത്യോപയോഗ
സാധനങ്ങള്‍ സബ്സിഡി
നിരക്കില്‍ നല്‍കുന്നതിനായി
എത്ര ഓണ വിപണികളാണ്
കണ്‍സ്യൂമര്‍ഫെഡ് സഹകരണ
സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍
ആരംഭിച്ചതെന്ന്
വ്യക്തമാക്കാമോ?
773.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഹകരണസംഘങ്ങളുടെ കീഴില്‍ എത്ര
നീതി മെഡിക്കല്‍
സ്റ്റോറുകളാണ്
പ്രവര്‍ത്തിക്കുന്നത്;
വിശദാംശം നല്‍കാമോ;
(
ബി )
ആലപ്പുഴ
ജില്ലയില്‍ എത്ര നീതി
മെഡിക്കല്‍ സ്റ്റോറുകളാണ്
പ്രവര്‍ത്തിക്കുന്നതെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(
സി )
പുതുതായി
നീതി മെഡിക്കല്‍ സ്റ്റോറുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടിക്രമം വ്യക്തമാക്കാമോ?
774.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
വകുപ്പിന് കീഴില്‍
ചീമേനിയില്‍ നല്ല രീതിയില്‍
പ്രവര്‍ത്തിക്കുന്ന
തൃക്കരിപ്പൂര്‍ സഹകരണ
എഞ്ചിനിയറിംഗ് കോളേജില്‍
അടിസ്ഥാന സൗകര്യം
മുന്‍നിർത്തി പുതിയ കെട്ടിടം
നിര്‍മ്മിക്കാന്‍ നടപടികള്‍
ഉണ്ടാകുമോ; വ്യക്തമാക്കാമോ;
(
ബി )
നിരവധി
പൊതു പരീക്ഷകളും പ്രവേശന
പരീക്ഷകളും നടത്തുന്ന ഈ
കോളേജില്‍ സുശക്തമായ
കമ്പ്യൂട്ടര്‍ ലാബ് സൗകര്യം
ഏര്‍പ്പെടുത്തുവാന്‍
നടപടികള്‍ ഉണ്ടാകുമോ;
വ്യക്തമാക്കാമോ?
775.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖ - സഹകരണ - ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വടക്കാഞ്ചേരിയില്‍
സഹകരണമേഖലയില്‍ നഴ്സിംഗ്
കോളേജ് വിഭാവനം ചെയ്തുകൊണ്ട്
CAPE-ന്റെ ഉടമസ്ഥതയിലുളള
കെട്ടിടത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കാന്‍ സഹകരണ
വകുപ്പ് പ്രൊഫഷണല്‍
എഡ്യൂക്കേഷന്‍ ഫണ്ടില്‍
നിന്നും 8 കോടി രൂപ
അനുവദിച്ചതില്‍ 4 കോടി രൂപ
CAPE -ന്
കൈമാറിയിരുന്നെങ്കിലും
കെട്ടിട നിർമ്മാണം നാളിതുവരെ
ആരംഭിച്ചിട്ടില്ലാത്ത
സാഹചര്യത്തിൽ ആയതിന്
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഉണ്ടെങ്കില്‍
അത് പരിഹരിക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
തടസ്സങ്ങള്‍
പരിഹരിച്ച് പ്രസ്തുത കെട്ടിട
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കാനുളള അടിയന്തര നടപടി
സ്വീകരിക്കാമോ?
776.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ
വി ജോയി
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖം ട്രയൽറൺ
ആരംഭിച്ച ശേഷം
നടത്തിയിട്ടുള്ള വിവിധ
പ്രവർത്തനങ്ങൾ
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
2025
മാർച്ച് 31 വരെ എത്ര
കണ്ടെയ്‍നറുകൾ കൈകാര്യം
ചെയ്യുന്നതിനാണ്
ലക്ഷ്യമിട്ടിരുന്നത്; ഇതിനകം
ലക്ഷ്യം
പൂർത്തീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
സി )
തുറമുഖത്തിന്റെ
ഭാഗമായ റോഡ്-റെയിൽ
കണക്ടിവിറ്റിയുമായി
ബന്ധപ്പെട്ട നിർമ്മാണ
പ്രവർത്തനങ്ങളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
777.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖ - സഹകരണ - ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖം ട്രയൽ റൺ
ആരംഭിച്ചശേഷം ഇവിടെയെത്തിയ
കപ്പലുകളുടെ എണ്ണവും കൈകാര്യം
ചെയ്ത കണ്ടെയ്‍നറുകളുടെ
എണ്ണവും വിശദമാക്കാമോ;
(
ബി )
വിഴിഞ്ഞം
തുറമുഖം ട്രയൽറൺ
പൂർത്തിയാക്കി എപ്പോൾ കമ്മീഷൻ
ചെയ്യാനാണ് ഉദ്ദേശിക്കുന്നത്
എന്ന് വിശദമാക്കാമോ;
(
സി )
വിഴിഞ്ഞം
തുറമുഖത്തിന്റെ
വികസനത്തിനനുസൃതമായി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
അനുബന്ധ സൗകര്യങ്ങൾ
വിശദമാക്കാമോ?
778.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖത്തിന്റെ
പൂര്‍ത്തീകരിച്ച
പ്രവൃത്തികളും ഇനി
അവശേഷിക്കുന്ന പ്രവൃത്തികളും
എന്തൊക്കെയാണ്; വിശദമാക്കാമോ;
(
ബി )
തുറമുഖം
പ്രവര്‍ത്തനസജ്ജമാകുന്നതോടുകൂടി
സംസ്ഥാനത്തിന്റെ സമ്പദ്‍
വ്യസ്ഥയിലുണ്ടാകുമെന്ന്
പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍
എന്തൊക്കെയാണ്; വിശദമാക്കാമോ;
(
സി )
നാളിതുവരെ
എത്ര കപ്പലുകള്‍ വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖത്ത്
വന്നിട്ടുണ്ട്; ഇതിലൂടെ
സംസ്ഥാന സര്‍ക്കാരിന് നികുതി
ഇനത്തില്‍ എത്ര രൂപ
സമാഹരിക്കാന്‍
സാധിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
ഡി )
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖത്തിന്
അനുബന്ധമായി എന്തൊക്കെ വികസന
പദ്ധതികളാണ് പ്രദേശത്ത്
ഒരുക്കുവാന്‍ ഉദേശിക്കുന്നത്;
(
ഇ )
മത്സ്യത്തൊഴിലാളികൾ
ഉൾപ്പെടെയുള്ള പ്രാദേശിക
ജനവിഭാഗങ്ങൾക്കുകൂടി പ്രയോജനം
ലഭ്യമാകുന്ന തരത്തിലുള്ള
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
779.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിന്റെ
സ്വപ്ന പദ്ധതിയായ വിഴിഞ്ഞം
അന്തര്‍ദേശീയ തുറമുഖം
നല്‍കുന്ന സാദ്ധ്യതകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
തുറമുഖം യാഥാർഥ്യമാകുമ്പോൾ
തദ്ദേശീയര്‍ക്ക് ജോലികളിൽ
പരമാവധി പ്രാതിനിധ്യം
നല്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
സി )
ഈ
പ്രദേശത്തെ ജനങ്ങളുടെ
പരാതികള്‍ പരിഹരിക്കാന്‍
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
780.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2024-25
സാമ്പത്തിക വർഷത്തിൽ അഴിക്കൽ
പോർട്ടിൽ ആരംഭിച്ചിട്ടുള്ള
വികസന പ്രവർത്തനങ്ങൾ
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിയുടേയും നിലവിലെ
സ്ഥിതി അറിയിക്കാമോ;
(
സി )
കപ്പൽ
ചാനലിന്റെ ആഴം അഴിമുഖം വരെ 4
മീറ്റർ സ്ഥിരമായി
നിലനിർത്തുന്ന പ്രവൃത്തിയുടെ
സ്ഥിതി അറിയിക്കാമോ?
781.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അഴീക്കൽ
പോർട്ടിൽ നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്ന എമിഗ്രേഷൻ
ചെക്ക് പോസ്റ്റിലെ അടിസ്ഥാന
സൗകര്യങ്ങൾ ഒരുക്കുന്ന
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ; പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ; നിലവിലെ
സ്ഥിതി അറിയിക്കാമോ?
782.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖത്ത് നിന്നും
കേരളത്തിലെ മറ്റ്
തുറമുഖങ്ങളിലേക്ക് ചരക്ക്
ഗതാഗതം നടത്തുന്നതിന് മാരിടൈം
ബോര്‍ഡ് എന്തെല്ലാം
നിര്‍ദേശങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
മാരിടെെം
ബോര്‍ഡിന്റെ നിര്‍ദേശാനുസരണം
ബേപ്പൂര്‍, അഴീക്കല്‍
എന്നിവിടങ്ങളിലേക്ക് ചരക്ക്
ഗതാഗതം നടത്തുന്നതിന്
എന്തെല്ലാം
മുന്നൊരുക്കങ്ങള്‍
നടത്തിവരുന്നുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
ഇതനുസരിച്ച്
എപ്പോള്‍ മുതല്‍ ചരക്ക്
ഗതാഗതം ആരംഭിക്കാന്‍ കഴിയും
എന്ന് വിശദമാക്കാമോ?
783.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖ - സഹകരണ - ദേവസ്വം
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ബീച്ചില്‍ സഞ്ചാരികള്‍ക്കായി
ഒരു ടേക്ക് എ ബ്രേക്ക്
സ്ഥാപിക്കുന്നതിലേക്കായി
തുറമുഖ വകുപ്പിന്റെ സ്ഥലം
ലഭ്യമാക്കുന്നതിന് അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ആയതില്‍ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തിയുടെ നിര്‍മ്മാണ
ചുമതലയും പരിപാലനവും
നടത്തിപ്പും മാരി ടൈംബോര്‍ഡ്
നിര്‍വ്വഹിക്കുന്നതിന്
സന്നദ്ധമാകുമോ ?
784.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇൻലാൻഡ്
വെസ്സൽ റൂൾ 2021 പ്രകാരം
പരിശീലനം പൂർത്തീകരിച്ചവർക്ക്
പുതിയ ലൈസൻസ് നൽകി തുടങ്ങിയോ
എന്ന് വിശദമാക്കാമോ;
(
ബി )
പരിശീലനം
പൂർത്തീകരിച്ചിട്ടും ലൈസൻസ്
നൽകിയിട്ടില്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ?
785.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാലക്കുടി
മണ്ഡലത്തിലെ ചിറങ്ങരയില്‍
ശബരിമല ഇടത്താവളം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികൾ നിലവില്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എത്ര ശതമാനം
പൂര്‍ത്തീകരിച്ചുവെന്നും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും വ്യക്തമാക്കുമോ?
786.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവിതാംകൂർ
ദേവസ്വം ബോർഡ് എയ്ഡഡ്
സ്കൂളിലേക്കുള്ള ആര്‍.ഒ.സി.
നം. 628/17/ഇ.ഡി.എൻ. തീയതി:
02/03/17 വിജ്ഞാപന പ്രകാരം
യു.പി.എസ്.എ. തസ്തികയിലേക്ക്
നടത്തിയ പരീക്ഷയിൽ വിജയിച്ച്
ഇന്റർവ്യൂവിന് അർഹരായവരുടെ
ഷോർട്ട് ലിസ്റ്റ്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികയിലേക്ക് വിജ്ഞാപനത്തിൽ
സൂചിപ്പിക്കാതിരുന്ന
കെ-ടെറ്റ് യോഗ്യതയുടെ പേരിൽ
ആർക്കെങ്കിലും റിജക്ഷൻ മെമ്മോ
നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദവിവരം ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
തസ്തികയിൽ എത്ര ഒഴിവുകൾ ഉണ്ട്
എന്നറിയിക്കാമോ;
(
ഡി )
പ്രസ്തുത
തസ്തികയുടെ നിയമന നടപടിക്രമം
ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
ലിസ്റ്റുമായി ബന്ധപ്പെട്ട്
ഹൈക്കോടതിയിൽ ഏതെങ്കിലും
കേസുകൾ നിലവിൽ ഉണ്ടോ;
ഉണ്ടെങ്കിൽ കേസിന്റെ നമ്പർ
ലഭ്യമാക്കാമോ?
787.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള
മാവേലിക്കര ശ്രീകൃഷ്ണ സ്വാമി
ക്ഷേത്രത്തിന്റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
എസ്റ്റിമേറ്റ് തയ്യാറാക്കി
തുക അനുവദിക്കുന്നത്
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കാമോ?
788.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേശിയപാത
66-ന്റെ നിർമ്മാണവുമായി
ബന്ധപ്പെട്ട് തിരുവിതാംകൂർ
ദേവസ്വം ബോർഡിന്റെ
കീഴിൽവരുന്ന ക്ഷേത്രങ്ങളുടെ
ഭൂമി എടുത്തിട്ടുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര ക്ഷേത്രഭൂമികൾ
ഇപ്രകാരം ദേശിയപാത
വികസനത്തിനായി
ഏറ്റെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇപ്രകാരം
ഏറ്റെടുക്കപ്പെട്ട
ക്ഷേത്രഭൂമിയുടെ വില
ലഭ്യമായിട്ടുണ്ടോ; പല
ക്ഷേത്രഭൂമികളുടെയും ആധാരം
ലഭ്യമല്ലാത്ത സാഹചര്യംമൂലം
ഏറ്റെടുക്കപ്പെട്ട ക്ഷേത്ര
ഭൂമിയുടെ വില
ലഭ്യമായിട്ടില്ലയെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാൻ
എന്ത് നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(
സി )
ദേശീയപാത
വികസനത്തിന് ഭൂമി
വിട്ടുനൽകിയതിന് ലഭിച്ച തുക
അതാത് ക്ഷേത്രങ്ങളുടെ
വികസനത്തിനും നവീകരണത്തിനും
തന്നെ ചെലവഴിക്കാൻ നടപടി
സ്വീകരിക്കുമോ?
789.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തില്‍ മലബാര്‍ ദേവസ്വം
ബോര്‍ഡിന് കീഴിലുള്ള
ഓഫീസുകളിലെയും
ക്ഷേത്രങ്ങളിലെയും വിവിധ
തസ്തികകളിൽ നിലവിലുള്ള
ഒഴിവുകളുടെ വിവരം
സ്ഥാപനങ്ങള്‍, തസ്തികകൾ
തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ഒഴിവുകള്‍ നികത്തുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
790.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലബാര്‍
ദേവസ്വം ബോര്‍ഡ് വഴി
ആചാരസ്ഥാനികള്‍ക്കും
കോലധാരികള്‍ക്കും പ്രതിമാസം
നല്‍കിവരുന്ന സാമ്പത്തിക
സഹായം എത്ര
കുടിശികയായിട്ടുണ്ടെന്നും
പ്രസ്തുത തുക എപ്പോൾ വിതരണം
ചെയ്യാനാകുമെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
വിഭാഗത്തിൽപ്പെട്ടവർക്ക്
സാമ്പത്തിക സഹായം
അനുവദിക്കുന്നതിനായി പുതിയ
അപേക്ഷകൾ സ്വീകരിക്കുന്നതിന്
നടപടി ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
791.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയില്‍ മലബാര്‍ ദേവസ്വം
ബോര്‍ഡിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
ക്ഷേത്രകലാ അക്കാദമിക്ക്
മാടായി തിരുവര്‍ക്കാട്ട് കാവ്
ദേവസ്വത്തിന്റെ ഉടമസ്ഥതയിലുളള
സ്ഥലം വിട്ടു നല്‍കുന്നതിനും
അവിടെ ആസ്ഥാന മന്ദിരം
നിര്‍മ്മിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
792.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലബാര്‍
ദേവസ്വം ബോര്‍ഡിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
ബാലുശ്ശേരി കോട്ട
വേട്ടേയ്ക്കൊരു മകന്‍
ക്ഷേത്രത്തിന്റെ നവീകരണത്തിന്
നിലവില്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ക്ഷേത്രം നവീകരിക്കുന്നതിനായി
ദേവസ്വം ബോര്‍ഡ്
പ്രൊപ്പോസല്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
793.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദേവസ്വം
ബോര്‍ഡിന് 2021 മുതല്‍ എത്ര
കോടി രൂപ സര്‍ക്കാര്‍
അനുവദിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
794.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവിതാംകൂർ
ദേവസ്വം ബോർഡിനുള്ള ബജറ്റ്
വിഹിതം 10 കോടി ആക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ;
പ്രസ്തുത പ്രഖ്യാപനം
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ദേവസ്വം ബോർഡിന് നിലവിൽ
ബജറ്റ് വിഹിതമായി എത്ര
തുകയാണ് അനുവദിക്കുന്നതെന്നും
ഈ ഇനത്തിൽ എത്ര സാമ്പത്തിക
വർഷത്തെ തുക നൽകാനുണ്ടെന്നും
വിശദമാക്കാമോ;
(
സി )
തിരുവിതാംകൂർ
ദേവസ്വം ബോർഡിന് നൽകാനുള്ള
ബജറ്റ് വിഹിതം
അനുവദിക്കുന്നതിനു അടിയന്തര
നടപടി സ്വീകരിക്കുമോ?
|
|
|
|
|
|
|
|