ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യവകുപ്പിന്റെ
കീഴിൽ പ്രവർത്തിക്കുന്ന
കൗൺസില്‍ ഫോര്‍ ഫുഡ്
റിസര്‍ച്ച് ആൻഡ്
ഡെവലപ്പ്മെന്റില്‍
ചട്ടപ്രകാരം എത്ര
കാലയളവിനിടയിലാണ്
എക്സിക്യൂട്ടീവ് കമ്മിറ്റി
കൂടേണ്ടത് എന്ന്
വ്യക്തമാക്കാമോ; ഈ സർക്കാർ
അധികാരത്തിൽ വന്നതിനുശേഷം
എക്സിക്യൂട്ടീവ് കമ്മിറ്റി
എത്ര പ്രാവശ്യം
കൂടിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(
ബി )
നിയമപ്രകാരം
എക്സിക്യൂട്ടീവ് കമ്മിറ്റി
കൂടിയിട്ടില്ലായെങ്കിൽ
അതിന്റെ കാരണം വിശദമാക്കുമോ;
അടുത്ത എക്സിക്യൂട്ടീവ്
കമ്മിറ്റി കൂടാൻ
സാധിക്കുന്നത് എന്നാണ് എന്ന്
വ്യക്തമാക്കാമോ;
(
സി )
എക്സിക്യൂട്ടീവ്
കമ്മിറ്റി യഥാസമയം കൂടാത്തത്
പ്രസ്തുത കൗൺസിലിന്റെ
പ്രവർത്തനങ്ങളെ പ്രതികൂലമായി
ബാധിച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
കൗൺസില്‍
ഫോര്‍ ഫുഡ് റിസര്‍ച്ച് ആൻഡ്
ഡെവലപ്പ്മെന്റിന്റെ കീഴിൽ
ഇലഞ്ഞിയിൽ വെജിറ്റബിൾസ് ആൻഡ്
ഫ്രൂട്സ് ഡീഹൈഡ്രേഷൻ ആൻഡ്
സ്റ്റോറേജ് തുടങ്ങിയത്
എന്നാണെന്ന് വ്യക്തമാക്കാമോ;
ഇതുവരെ എത്ര കോടി രൂപയാണ്
പ്രസ്തുത സ്ഥാപനത്തിൽ
ചെലവാക്കിയിട്ടുള്ളത് എന്ന്
വിശദമാക്കാമോ;
(
ഇ )
പ്രസ്തുത
സ്ഥാപനം എന്നത്തേക്ക്
പ്രവർത്തനക്ഷമമാകും എന്നാണ്
പ്രതീക്ഷിക്കുന്നത്;
പ്രവർത്തനം ആരംഭിക്കുന്നതിന്
കാലതാമസം വന്നതിന്റെ കാരണം
വ്യക്തമാക്കുമോ?