STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 12th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*151.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാരീരിക-മാനസിക-സാമൂഹ്യ വെല്ലുവിളികൾ നേരിടുന്ന രോഗികളുടെയും കുടുംബാംഗങ്ങളുടെയും ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്ന ഒരു സമഗ്ര സമീപനമായാണ് പാലിയേറ്റീവ് കെയറിനെ ലോകാരോഗ്യ സംഘടന നിർവചിച്ചത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇന്ത്യയിൽ ആദ്യമായി പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണോ എന്നറിയിക്കുമോ; പാലിയേറ്റീവ് പരിചരണം ശാസ്ത്രീയമാക്കാനായി പ്രത്യേക കർമ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രിയപ്പെട്ടവരുടെ മരണത്തെത്തുടർന്ന് ഉടലെടുക്കുന്ന വിയോഗാനുഭവവും വ്യഥയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ‘ബെറീവ്മെന്റ് കമ്പാനിയൻഷിപ്പ് പ്രോഗ്രാം’ എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പാലിയേറ്റീവ് കെയർ സന്നദ്ധ സംഘടനകൾക്ക് സംസ്ഥാന തലത്തിൽ രജിസ്ട്രേഷൻ ഏർപ്പെടുത്തുവാന്‍ നടപടികൾ സ്വീകരിക്കുമോ; രജിസ്റ്റർ ചെയ്യുന്ന പാലിയേറ്റീവ് പരിചരണ യൂണിറ്റുകൾക്കുവേണ്ടി ക്വാളിറ്റി കൺട്രോൾ സംവിധാനം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*152.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജലപാതയായ ഈസ്റ്റ് വെസ്റ്റ് കനാൽ എന്നത്തേക്ക് കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കോവളം മുതൽ ബേക്കൽ വരെയുള്ള പ്രസ്തുത ജലപാതയിൽ എത്ര കിലോമീറ്റർ ദൂരമാണ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളതെന്നും അതിന്റെ പ്രവൃത്തി എന്നത്തേക്ക് പൂർത്തിയാക്കുമെന്നും അറിയിക്കുമോ?
*153.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോളവ്യാപകമായി ലഹരിക്കെതിരെ ബോധവല്‍ക്കരണ പ്രചാരണങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിക്കുമ്പോഴും ജനങ്ങളിൽ ലഹരിയുടെ സ്വാധീനം വര്‍ധിക്കുന്നത് ആശങ്കയുണർത്തുന്നതാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇന്റർനാഷണൽ നാർക്കോട്ടിക് കൺട്രോൾ ബോർഡിന്റെ കണക്കനുസരിച്ച് രാജ്യം മയക്കുമരുന്ന് കടത്തിന്റെ പ്രധാന കേന്ദ്രമായി മാറിയത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കുരുന്നു വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉള്‍പ്പെടെയുള്ള ലഹരി വ്യാപനത്തെ പ്രതിരോധിക്കാന്‍ ഉപരിപ്ലവമായ നടപടികള്‍ മാത്രം പോരെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സ്‌കൂൾ പരിസരങ്ങളിൽ പോലീസ്, എക്സൈസ് വകുപ്പുകളുടെ നിരന്തര നിരീക്ഷണം ഏർപ്പെടുത്തുവാനും സ്‌കൂളുകളിൽ പ്രദേശിക തലങ്ങളിലുള്ള ജാഗ്രതാ സമിതികളിലൂടെ നിരീക്ഷണം ശക്തിപ്പെടുത്തുവാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് പുതിയതായി എത്തുന്ന കൃത്രിമ ലഹരിവസ്തുക്കളുടെ വ്യാപനം തടയാൻ നടപടി ശക്തമാക്കിയിട്ടുണ്ടോ; ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാരിന്റെ നാർകോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിൽ ഉൾപ്പെട്ട മയക്കുമരുന്നുകളുടെ പട്ടിക പരിഷ്കരിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
*154.
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി യു പ്രതിഭ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീ അംഗങ്ങള്‍ക്ക് കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ ഉപയോഗപ്പെടുത്തി സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കാവശ്യമായ പരിശീലന പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; കുടുംബശ്രീ ഏതെല്ലാം സ്ഥാപനങ്ങളുമായി യോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്; വിശദാംശം നല്‍കാമോ;
( സി )
കുടുംബശ്രീ അംഗങ്ങള്‍ക്ക് കാര്‍ഷിക രംഗത്ത് മെച്ചപ്പെട്ട ഉല്പാദനക്ഷമതയും തൊഴിലവസരങ്ങളും വരുമാനവും കൈവരിക്കാന്‍ കഴിയുംവിധം പ്രസ്തുത പദ്ധതി പുരോഗമിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*155.
ഡോ. എം. കെ. മുനീർ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉരുൾപൊട്ടൽ ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതി ഓഡിറ്റിംഗ് നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
പരിസ്ഥിതി ലോലപ്രദേശങ്ങളുടെ ഉപയോഗം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്താകെ ജിയോ മാപ്പിംഗ് നടത്തുന്നതിനും ഇക്കാര്യത്തിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിനും നടപടി സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ?
*156.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മധ്യവയസ്കരിലും യുവാക്കളിലും പെട്ടെന്നുണ്ടാകുന്ന മരണങ്ങളുടെ നിരക്ക് വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതുസംബന്ധിച്ച് എന്തെങ്കിലും പഠനങ്ങൾ നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ കണ്ടെത്തലുകള്‍ എന്തൊക്കെയെന്ന് അറിയിക്കുമോ?
*157.
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക-റൂട്സിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
വ്യവസ്ഥാപിതവും നിയമപരവും സുരക്ഷിതവുമായ കുടിയേറ്റത്തിന് നോര്‍ക്ക-റൂട്സ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നോര്‍ക്ക-റൂട്സ് വഴി ഏതെല്ലാം തലങ്ങളിലേക്ക് എത്ര വീതം റിക്രൂട്ട്മെന്റുകള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഡി )
തൊഴില്‍ റിക്രൂട്ട്മെന്റിന് മുമ്പായി ഉദ്യോഗാര്‍ത്ഥികളെ തയ്യാറാക്കി എടുക്കുന്നതിന് ഏതെങ്കിലും പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ഇ )
നോര്‍ക്ക-റൂട്സിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൂടുതല്‍ കാര്യക്ഷമതയോടെയും സുതാര്യതയോടെയും നടപ്പില്‍ വരുത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ ?
*158.
ശ്രീ. പി.പി. സുമോദ്
ശ്രീ. കെ.വി.സുമേഷ്
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്യാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലും മലബാര്‍ ക്യാന്‍സര്‍ സെന്ററിലും ഹൈടെക് ചികിത്സയായ റോബോട്ടിക് സര്‍ജറികള്‍ നടപ്പാക്കാന്‍ കഴിഞ്ഞത് ഈ രംഗത്ത് കൈവരിച്ച വലിയ നേട്ടമായി വിലയിരുത്തിയിട്ടുണ്ടോ;
( സി )
സര്‍ക്കാര്‍ ആശുപത്രികളിലൂടെ ഹൈടെക് ചികിത്സാ സങ്കേതങ്ങള്‍ സാധാരണക്കാര്‍ക്കുകൂടി പ്രയോജനപ്പെടുത്തിയതു വഴി കേരളം രാജ്യത്തിനുതന്നെ മാതൃകയാണെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും പ്രസ്തുത സര്‍ജറി ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
*159.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീമതി ഒ എസ് അംബിക
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് വ്യത്യസ്ത ഉപജീവന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ നടപ്പിലാക്കിവരുന്ന സൂക്ഷ്മ സംരംഭങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കുടുംബശ്രീ അംഗങ്ങളായ വനിതകളോ അവരുടെ കുടുംബാംഗങ്ങളോ തങ്ങളുടെ സംരംഭകത്വ വാസനയ്ക്കും തൊഴില്‍ പരിപാലനത്തിനും അനുസരിച്ച് ആര്‍.എം.ഇ., യുവശ്രീ എന്നീ കുടുംബശ്രീ പദ്ധതികള്‍ പ്രകാരം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
സംരംഭങ്ങള്‍ തുടങ്ങാന്‍ താല്പര്യപ്പെടുന്നവർക്കും നിലവിലുള്ളത് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എന്തെല്ലാം സഹായങ്ങളാണ് കുടുംബശ്രീ നല്‍കിവരുന്നതെന്ന് വിശദമാക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ വന്നശേഷം സംസ്ഥാനത്ത് കുടുംബശ്രീ ആരംഭിച്ച സംരംഭങ്ങള്‍ എന്തൊക്കെയാണെന്നും അതില്‍ എത്ര സംരംഭങ്ങള്‍ക്ക് വിവിധ ധനസഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അറിയിക്കുമോ?
*160.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനായി പി.ആർ. ഏജൻസികൾ മുഖേന പ്രചാരണം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ പി.ആർ. ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
2024 സെപ്റ്റംബർ 29ന് ഡൽഹി കേരള ഹൗസിൽ വച്ച് മുഖ്യമന്ത്രി 'ദി ഹിന്ദു' ദിനപത്രത്തിന് നൽകിയ അഭിമുഖം പി.ആർ. ഏജൻസി മുഖേന നടത്തിയതാണോ; എങ്കിൽ ഏത് ഏജൻസിയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത അഭിമുഖം നടന്ന സ്ഥലത്ത് പി.ആർ. ഏജൻസികളുടെ പ്രതിനിധികൾ സന്നിഹിതരായിരുന്നോ; മുഖ്യമന്ത്രിയെയും പത്രപ്രതിനിധിയെയും കൂടാതെ ആരൊക്കെയാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെടുത്തി മലപ്പുറം ജില്ലയെ സംബന്ധിക്കുന്ന എന്തെങ്കിലും പരാമർശം പ്രസ്തുത അഭിമുഖത്തിൽ മുഖ്യമന്ത്രി നടത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ മുഖ്യമന്ത്രിയുടെ പേരിൽ അത്തരമൊരു പ്രസ്താവന അഭിമുഖത്തിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടതായി 'ദി ഹിന്ദു' ദിനപത്രം വെളിപ്പെടുത്തിയ പി.ആർ. ഏജൻസിക്കും ആയത് പ്രസിദ്ധീകരിച്ച പ്രസ്തുത ദിനപത്രത്തിനും എതിരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
*161.
ശ്രീ. സജീവ് ജോസഫ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാജ ഡോക്ടർമാരുടെ പ്രവർത്തനം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എം.ബി.ബി.എസ്. പരീക്ഷ പരാജയപ്പെട്ട വ്യാജ ഡോക്ടർ വരുത്തിയ ചികിത്സാപിഴവിനെ തുടർന്ന് കോഴിക്കോട് കടലുണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ എന്തൊക്കെ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( സി )
രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന രീതിയിൽ വ്യാജ ഡോക്ടർമാർ വർഷങ്ങളായി പ്രവർത്തിക്കുമ്പോഴും അത് കണ്ടെത്തി തടയാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
ഇക്കാര്യത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ തയ്യാറാകുമോയെന്ന് അറിയിക്കുമോ?
*162.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ഡോ. കെ. ടി. ജലീൽ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ മുണ്ടക്കെെ, ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മാതൃക ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം ടൗണ്‍ഷിപ്പിനായി കണ്ടെത്തിയ സ്ഥലങ്ങള്‍ ഏതെല്ലാമാണെന്ന് വിവരിക്കാമോ;
( ബി )
ഇതില്‍ ടൗണ്‍ഷിപ്പ് സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമെന്ന് വിലയിരുത്തപ്പെട്ട സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാമോ; പ്രസ്തുത സ്ഥലങ്ങളില്‍ സര്‍വേ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
( സി )
2005-ലെ ദുരന്തനിവാരണ നിയമപ്രകാരം പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ടോ;
( ഡി )
പുനരധിവാസ മാതൃകാ ടൗണ്‍ഷിപ്പ് പദ്ധതി എന്ന് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നു വ്യക്തമാക്കുമോ;
( ഇ )
മുന്‍കാല പുനരധിവാസ പദ്ധതിയില്‍ നിന്നും വ്യത്യസ്തമായി എന്തെല്ലാം പ്രത്യേകതകളാണ് ഇതിലൂടെ കൈവരിക്കാന്‍ കഴിയുന്നതെന്ന് വിശദമാക്കുമോ?
*163.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-നെ ചെറുധാന്യ വർഷമായി കേന്ദ്രസർക്കാരും ഐക്യരാഷ്ട്ര സംഘടനയും പ്രഖ്യാപിച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പൊതുവിതരണ മേഖലയിലൂടെ ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷൻ കടകളിൽ റാഗി ഉൾപ്പെടെയുള്ള ചെറുധാന്യങ്ങളുടെ വിതരണം ആരംഭിക്കാന്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
റേഷൻ കടകളിലൂടെ റാഗി വിതരണം ചെയ്യാനുള്ള പദ്ധതി ഗോത്രമേഖലയിലെ തനതു ഭക്ഷണ പാരമ്പര്യം തിരികെ പിടിക്കുന്നതിനും അതുവഴി ഗോത്ര മേഖലയുടെ ശാക്തീകരണത്തിനും വഴിയൊരുക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
*164.
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം മുകേഷ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠനം, തൊഴില്‍, ബിസിനസ്, മറ്റാവശ്യങ്ങള്‍ എന്നിവയ്ക്കായി വിദേശത്തേയ്ക്കു പോകുന്ന അവസരത്തില്‍ മാതൃരാജ്യത്തു നിന്നുള്ള വിദ്യാഭ്യാസ വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരികമാണെന്ന് തെളിയിക്കുന്നതിനുള്ള അറ്റസ്റ്റേഷന്‍ നടത്തുന്നതിന് 'നോര്‍ക്ക റൂട്ട്സ്' നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് നിലവില്‍ എത്ര സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററുകള്‍ നിലവിലുണ്ടെന്നും അവ എവിടെയെല്ലാമാണെന്നും അറിയിക്കുമോ;
( സി )
അറ്റസ്റ്റേഷനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്നും അതിനാവശ്യമായ രേഖകള്‍ എന്തെല്ലാമാണെന്നുമുള്ള വിവരം ലഭ്യമാക്കുമോ;
( ഡി )
'നോര്‍ക്ക റൂട്ട്സ്' സാക്ഷ്യപ്പെടുത്തി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകൾ ഏതെല്ലാമാണെന്നു വ്യക്തമാക്കുമോ?
*165.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ഡോ. സുജിത് വിജയൻപിള്ള
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പൊതുജനാരോഗ്യ മേഖലയെ രാജ്യത്ത് മുൻപന്തിയില്‍ എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ശ്രദ്ധേയമായ പദ്ധതികള്‍ എതെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഏതെല്ലാം മേഖലകളിലാണ് ആരോഗ്യരംഗം ദേശീയ ശരാശരിയില്‍ മുന്‍നിരയില്‍ എത്തിയതെന്നു വ്യക്തമാക്കാമോ;
( സി )
അവയവമാറ്റ ശസ്ത്രക്രിയകള്‍ സുരക്ഷിതവും സുതാര്യവുമായി നടത്തുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുള്ള സാധാരണക്കാര്‍ക്കും ചികിത്സ ലഭ്യമാക്കുന്നതിനും നടപ്പാക്കിവരുന്ന ഇടപെടലുകള്‍ എന്തെല്ലാമാണ് എന്നറിയിക്കുമോ;
( ഡി )
ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഏതെല്ലാം ആശുപത്രികളില്‍ ഏതൊക്കെ അവയവമാറ്റ ശസ്ത്രക്രിയകളാണ് നാളിതുവരെ വിജയകരമായി നടപ്പാക്കിയതെന്നും മികച്ച സൗകര്യങ്ങളൊരുക്കി കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ വ്യാപിപ്പിക്കുന്നതിനു നടപടി സ്വീകരിക്കുമോയെന്നും അറിയിക്കുമോ?
*166.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഒരു പ്രമുഖ പാ‍ർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കോടതി നടപടി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കേസിൽ പോലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി വിലയിരുത്തുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
ഇക്കാര്യത്തിൽ എന്തു തുടർനടപടി സ്വീകരിക്കുമെന്ന് അറിയിക്കുമോ; വിശദമാക്കുമോ?
*167.
ശ്രീ എം രാജഗോപാലൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രം തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ആരോഗ്യമേഖലയില്‍, പ്രത്യേകിച്ച് അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായി ഇതിനെ വിലയിരുത്തുന്നുണ്ടോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ താലൂക്ക്-ജില്ലാ ആശുപത്രികളുടെയും നിലവാരം ഉറപ്പാക്കാന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ?
*168.
ശ്രീ. എം. എം. മണി
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ വില്‍പനശാലകള്‍ കാലാനുസൃതമായി നവീകരിക്കുവാന്‍ ഈ സര്‍ക്കാർ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ;
( ബി )
സര്‍ക്കാര്‍ സ്വീകരിച്ച പുതിയ നടപടികള്‍ പ്രതിദിന വില്‍പ്പനയിലുണ്ടാക്കിയ പുരോഗതി വിശദമാക്കുമോ;
( സി )
പ്രസ്തുത നടപടികൾ ഉത്സവ കാലങ്ങളിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ ഫലപ്രദമായിരുന്നെന്ന് വിലയിരുത്തിയിട്ടുണ്ടോ; ജില്ലാ-താലൂക്ക് എന്നീ തലങ്ങളിലുള്ള സ്പെഷ്യല്‍ മാര്‍ക്കറ്റുകള്‍ എത്രമാത്രം പ്രയോജനപ്രദമായിരുന്നുവെന്ന് വിശദമാക്കുമോ;
( ഡി )
സബ്സിഡി സാധനങ്ങളുടെ ഗുണനിലവാരവര്‍ദ്ധന, ബ്രാൻഡഡ് ഉത്പന്നങ്ങളുടെ വില്പന എന്നിവ വഴി പുതിയ വിഭാഗം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ?
*169.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതൽ ജില്ലാ ആശുപത്രികളില്‍ വരെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കിടപ്പു രോഗികളെ വീട്ടിൽ പോയി പരിശോധിക്കാനോ ചികിത്സിക്കാനോ പാടില്ലെന്ന നിബന്ധനയുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിയന്ത്രണങ്ങളിൽ ഡോക്ടർമാർ എതിർപ്പ് അറിയിച്ചിട്ടുണ്ടോ; അവരുടെ ആശങ്കകൾ പരിഹരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണുദ്ദേശിക്കുന്നത് എന്നറിയിക്കുമോ?
*170.
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. ആൻസലൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യസുരക്ഷാദിനവുമായി ബന്ധപ്പെട്ട് 'ഫുഡ് സേഫ്റ്റി ഈസ് എവരിവണ്‍സ് ബിസിനസ്' എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശം ഉള്‍ക്കൊണ്ട് സംസ്ഥാനത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യസുരക്ഷ പരിശോധനയിലും കുറ്റക്കാര്‍ക്ക് പിഴ ചുമത്തുന്നതിലും കൈവരിച്ചിട്ടുള്ള വര്‍ദ്ധനവ് എപ്രകാരമാണെന്ന് അറിയിക്കാമോ;
( സി )
എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സ്പെഷ്യല്‍ ടാക്സ് ഫോഴ്സ് (ഇന്റലിജന്റ്സ്) രൂപീകരിക്കുന്നതിനും കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ ബാഹ്യ സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കുന്നതിനും പരിശോധനകള്‍ ശാസ്ത്രീയവും സുതാര്യവുമാക്കുന്നതിനും എന്തെല്ലാം സാങ്കേതിക സൗകര്യങ്ങളാണ് നടപ്പാക്കി വരുന്നതെന്ന് വെളിപ്പെടുത്താമോ?
*171.
ശ്രീ ഡി കെ മുരളി
ശ്രീ കെ യു ജനീഷ് കുമാർ
ഡോ. സുജിത് വിജയൻപിള്ള
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിന് ശേഷം തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുള്ള അത്യാധുനിക ചികിത്സാസംവിധാനങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
ആര്‍.സി.സി.യുടെ പ്രവര്‍ത്തനങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിനും പശ്ചാത്തല സാങ്കേതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ;
( സി )
അര്‍ബുദ ചികിത്സ തേടുന്നവരുടെ എണ്ണത്തിലുണ്ടായിട്ടുള്ള വര്‍ദ്ധനവിനനുസരിച്ച് ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാരെയും നിയമിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കേരള ഗസറ്റ് നോട്ടിഫിക്കേഷന്‍ പ്രകാരം ആര്‍.സി.സി.യിലെ നിയമനങ്ങള്‍ കെ.പി.എസ്.സി.യ്ക്ക് കൈമാറിയിട്ടുണ്ടോ; ഇത് സംബന്ധിച്ച സ്പെഷ്യല്‍ റൂള്‍ ആര്‍.സി.സി. അധികൃതര്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ടോ; ഇതിന് പി.എസ്.സി. യുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
നിലവിലുള്ള ഒഴിവുകള്‍ നികത്തി പ്രസ്തുത സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*172.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
"നല്ല ഭക്ഷണം നാടിന്റെ അവകാശം" എന്ന ആപ്ത വാക്യം സാക്ഷാല്‍ക്കരിക്കുന്നതിനായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഫലമായി ഭക്ഷ്യസുരക്ഷാ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവർത്തനങ്ങളുടെ ഫലമായി ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയില്‍ സംസ്ഥാനത്തിന് ഒന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സുസ്ഥിരവും ആരോഗ്യകരവുമായ നിലനില്‍പ്പിനായി ഭക്ഷ്യസുരക്ഷാ വകുപ്പില്‍ എന്തെല്ലാം പുതിയ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുളളതെന്ന് അറിയിക്കുമോ;
( ഡി )
ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ബോധ്യപ്പെടുത്തുന്നതിനും മായം ചേര്‍ക്കുന്നവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
*173.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യകേന്ദ്രങ്ങളിൽ ലഭ്യമാകുന്ന ലബോറട്ടറി സേവനങ്ങൾക്കും സൗകര്യങ്ങൾക്കും ഏകീകൃത സ്വഭാവമില്ലാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ആർദ്രം മിഷന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള സർക്കാർ ആശുപത്രികളിൽ ഏകീകൃത മാതൃകയിൽ നിശ്ചിത തരം ലബോറട്ടറി പരിശോധനകള്‍ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനു നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സർക്കാർ മേഖലയിലെ ലബോറട്ടറി സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഹബ് & സ്പോക്ക് മാതൃകയിൽ ലബോറട്ടറി നെറ്റ്‍വർക്ക് സംവിധാനം എല്ലാ ജില്ലകളിലും പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സങ്കീർണ്ണ രോഗനിർണ്ണയത്തിന് സ്വകാര്യലാബുകള്‍ മുഖേനയുള്ള ലബോറട്ടറി പരിശോധനകള്‍ വളരെ ചെലവേറിയതാണെന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഏകാരോഗ്യം പദ്ധതിയിൽ ഉൾപ്പെടുത്തി സങ്കീർണ്ണ രോഗ നിർണ്ണയത്തിനായി അത്യാധുനിക ഉപകരണങ്ങൾ ഉള്‍പ്പെടുന്ന ലബോറട്ടറികള്‍ സജ്ജീകരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*174.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിപാലന രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ വിശദമാക്കുമോ;
( ബി )
ട്രാന്‍സ്ജെന്‍ഡറുകള്‍ ഉള്‍പ്പടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
വയോജന ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് എന്തെല്ലാം പുതിയ പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
( ഡി )
സംസ്ഥാനത്ത് പാലിയേറ്റീവ് കെയര്‍ മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളാണ് വന്നിട്ടുള്ളതെന്ന് വിശദാംശം നല്‍കാമോ?
*175.
ശ്രീമതി കെ. കെ. രമ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി.ക്കെതിരെ ഭരണകക്ഷി എം.എൽ.എ. ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഡി.ജി.പി. സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണ്; ഭരണകക്ഷി എം.എൽ.എ.യുടെ ആരോപണങ്ങളിൽ എ.ഡി.ജി.പി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ കുറ്റകൃത്യങ്ങൾ ചെയ്തതായാണ് കണ്ടെത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( സി )
അന്വേഷണ കാലയളവിൽ ആരോപണവിധേയനായ എ.ഡി.ജി.പി.യെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റാതിരുന്നത് അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ തുടർനടപടി സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കുമോ?
*176.
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.എ.ടി. ആശുപത്രിയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് പ്രസവ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ളവ ടോർച്ച് വെളിച്ചത്തിൽ നടത്തേണ്ടിവന്ന സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ആറുമാസത്തിലൊരിക്കലുള്ള അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് കെ.എസ്.ഇ.ബി.യ്ക്ക് അനുമതി നൽകുന്നതിൽ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രതിസന്ധിയ്ക്ക് കാരണമായവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*177.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയതലത്തില്‍ മികച്ച ആശുപത്രികളില്‍ മാത്രം നടത്തുന്ന അത്യപൂര്‍വമായ ശസ്ത്രക്രിയകള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
പൊതുജനാരോഗ്യ മേഖലയില്‍ ഈ സര്‍ക്കാര്‍ നടത്തുന്ന ശാസ്ത്രീയവും ആത്മാര്‍ത്ഥവുമായ ഇടപെടലുകളുടെയും ആസൂത്രണത്തിന്റെയും അനന്തരഫലമായാണ് ഈ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതെന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;
( സി )
രാജ്യത്ത് അപൂര്‍വ്വമായി മാത്രം നടന്നിട്ടുള്ള 'ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ് (ബി.സി.ഐ.602) ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ' കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിജയകരമായി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയതെന്ന് അറിയിക്കാമോ;
( ഡി )
ഇതുവരെ നടന്ന പ്രസ്തുത ശസ്ത്രക്രിയകളുടെ വിശദാംശം ലഭ്യമാക്കുമോ?
*178.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം സംസ്ഥാനത്തെ ദേശീയപാത വികസന അതോറിറ്റിക്ക് പ്രത്യേക ഫണ്ട് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ദേശീയപാതകള്‍ക്ക് എന്തു തുക വീതമാണ് നല്‍കിയതെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിലുള്ള ഏതെല്ലാം ദേശീയപാതകളുടെ വികസനത്തിനാണ് ഫണ്ട് അനുവദിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
തുടര്‍ന്നും ഏതെങ്കിലും ദേശീയ പാതയുടെ വികസനത്തിനായി കേന്ദ്രം ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;
( ഡി )
രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രം ഇപ്രകാരം തുക കൈപ്പറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?
*179.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റല്‍ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതലായി‍ ജനങ്ങളിലേക്ക്‌ വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രസ്തുത ഇടപാടുകളുടെ ഉപയോഗത്തില്‍ സൈബര്‍ സുരക്ഷ ഉറപ്പുുവരുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ടെലിഗ്രാം ആപ്പിലൂടെ നടത്തുന്ന ഓൺലൈൻ ട്രേഡിംഗിലൂടെ വീട്ടിലിരുന്നു പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് സംസ്‌ഥാനത്തു ഒട്ടേറെപ്പേരുടെ പണം തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ടോ; ഇത്തരം തട്ടിപ്പുകൾ അവസാനിപ്പിക്കുന്നതിന് സംസ്ഥാന പൊലീസിന്റെ നേതൃത്വത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സ്ത്രീകളും കുട്ടികളുമാണ് സൈബര്‍ തട്ടിപ്പുകളിൽ കൂടുതലായി ഇരയാക്കപ്പെടുന്നതെന്നത് പരിഗണിച്ച് അവരുടെ സുരക്ഷ ഉറപ്പാക്കാൻ മുന്‍ഗണന നല്‍കിക്കൊണ്ടുള്ള സൈബർ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ‘വെർച്വൽ അറസ്റ്റ്’ ഉള്‍പ്പെടെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ആവശ്യമായ ഇടപെടലുകള്‍ നടത്തുന്ന തരത്തില്‍ പോലീസ് സേനയുടെ പ്രവര്‍ത്തനം വിപുലമാക്കിയിട്ടുണ്ടോയെന്നു വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സൈബര്‍ കുറ്റകൃത്യങ്ങളുടെ ഉറവിടങ്ങളുടെ വലിയൊരു ശതമാനവും മറ്റു സംസ്ഥാനങ്ങളിലാണെന്നത് പരിഗണിച്ച്‌ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച്‌ സൈബര്‍ കുറ്റാന്വേഷണം ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാന പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*180.
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ. ആൻസലൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശുദ്ധമായ കുടിവെള്ളം മിതമായ നിരക്കിൽ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'സുജലം' എന്ന പുതിയ പദ്ധതി നടപ്പാക്കി വരുന്നുണ്ടോ; എങ്കിൽ പദ്ധതിയുടെ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി റേഷൻ കടകളിലൂടെ നടപ്പാക്കുന്നതിനുള്ള എന്തെല്ലാം നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രാഥമികമായി ഏതൊക്കെ ജില്ലകളിലാണ് നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.