|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 12th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*61.
ശ്രീ.
ചാണ്ടി ഉമ്മന്‍
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദാരിദ്ര്യരേഖയ്ക്ക്
താഴെയുള്ള കുടുംബങ്ങൾക്ക്
സൗജന്യ കുടിവെള്ള വിതരണം
നടത്തുന്ന പദ്ധതി
തുടരണമെങ്കിൽ അടിയന്തര സഹായം
ആവശ്യമാണെന്ന് ജല അതോറിറ്റി
സർക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ജൽ
ജീവൻ മിഷൻ പ്രകാരം നിലവിൽ
എത്ര കുടുംബങ്ങൾക്കാണ്
ഇപ്രകാരം സൗജന്യ കുടിവെള്ളം
നൽകുന്നത്; സൗജന്യ കുടിവെള്ള
പദ്ധതിയിൽനിന്നും
പിന്മാറേണ്ടി വരുന്ന സാഹചര്യം
എന്താണെന്ന് വ്യക്തമാക്കുമോ;
(
സി )
ദാരിദ്ര്യരേഖയ്ക്ക്
താഴെയുള്ള കുടുംബങ്ങൾക്ക്
സൗജന്യ കുടിവെള്ള വിതരണം
നടത്തുന്ന പദ്ധതി
തുടരുന്നതിന് ആവശ്യമായ
നടപടികൾ അടിയന്തരമായി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
*62.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗക്കാരെ ഭൂമിയുടെ
അവകാശികളാക്കി മാറ്റുന്നതിന്
ആവിഷ്കരിച്ച പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ എത്ര
കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക
വിഭാഗങ്ങളുടെ അവകാശങ്ങള്‍
സംരക്ഷിക്കുന്നതിനും
രാജ്യത്തെ പൊതു സ്ഥിതിയില്‍
നിന്നും വ്യത്യസ്തമായി അവരെ
പൊതു സമൂഹത്തിനൊപ്പം
ചേര്‍ത്തു നിര്‍ത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
*63.
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
'തൊഴിലിടങ്ങളിൽ
സ്ത്രീകൾക്കെതിരെയുള്ള
അതിക്രമം തടയൽ'
നിയമപ്രകാരമുള്ള ആഭ്യന്തര
പരാതി പരിഹാര സമിതികൾ സിനിമ
സെറ്റുകളിൽ രൂപീകരിക്കണമെന്ന
നിർദ്ദേശം
പാലിക്കുന്നുണ്ടോയെന്ന്
പരിശോധിക്കാറുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇതിന്
ആവശ്യമായ ചട്ടങ്ങൾ
രൂപീകരിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
സമിതികൾ
രൂപീകരിച്ചിട്ടില്ലെങ്കിൽ
ഇതിനാവശ്യമായ എന്തെല്ലാം
നടപടികൾ
സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
*64.
ശ്രീ.
പി.പി. സുമോദ്
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്
പുറത്തും വിദേശത്തുമുള്ള
സര്‍വകലാശാലകളിൽ ഉന്നത
വിദ്യാഭ്യാസം തേടുന്ന
പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സാമ്പത്തിക സഹായവും
ലോജിസ്റ്റിക്ക് പിന്തുണയും
നല്‍കുന്ന പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ആധുനിക
നെെപുണ്യവികസന പരിശീലനം
നല്‍കി പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
യുവജനങ്ങള്‍ക്കിടയിലെ
തൊഴിലില്ലായ്മ
പരിഹരിക്കുന്നതിനും ഉപജീവന
മാര്‍ഗത്തിന് സ്വയംതൊഴില്‍
കണ്ടെത്തുന്നതിനുമായി
നിലവിലുള്ള പദ്ധതികൾ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി മുഖേന എത്ര പേര്‍ക്ക്
തൊഴില്‍ ലഭിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ?
*65.
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സണ്ണി ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മനുഷ്യ-വന്യജീവി സംഘർഷങ്ങൾ
നിരന്തരം
ആവർത്തിക്കപ്പെടുന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
പ്രസ്തുത സംഘർഷങ്ങൾ
ഒഴിവാക്കുന്നതിന് ഫലപ്രദമായ
നടപടി സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(
ബി )
മനുഷ്യ-വന്യജീവി
സംഘർഷങ്ങളിൽ
പരിക്കേറ്റവർക്കും
മരണപ്പെട്ടവരുടെ
കുടുംബങ്ങൾക്കും നഷ്ടപരിഹാരം
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങൾ
ലഘൂകരിക്കുന്നതിനും
വനാതിർത്തിയിലെ ജനവാസ
മേഖലയിലുള്ളവർക്ക് പ്രത്യേക
ഇൻഷുറൻസ് പരിരക്ഷ
ഏർപ്പെടുത്തുന്നതിനും നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
സി )
വനാതിർത്തിക്കടുത്ത്
ജനവാസമേഖലയിൽ എത്തുന്ന
വന്യമൃഗങ്ങളുടെ
പുനരധിവാസത്തിനായി പ്രത്യേക
കർമ്മപദ്ധതി ആവിഷ്കരിച്ച്
നടപ്പാക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
*66.
ശ്രീ.
ആന്റണി ജോൺ
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ലൈഫ് മിഷന്‍ മുഖേന 2021-22
സാമ്പത്തിക വര്‍ഷം മുതല്‍
2023-24 സാമ്പത്തിക വര്‍ഷം
വരെ എത്ര വീതം ഭവനങ്ങള്‍
അനുവദിച്ചിട്ടുണ്ടെന്നും എത്ര
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ;
(
ബി )
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട ദുര്‍ബല
വിഭാഗക്കാരുടെ ഭവന
നിര്‍മ്മാണത്തിനായി 'ദുര്‍ബല
പുനരധിവാസ പദ്ധതി' പ്രകാരം
എന്തു തുക
അനുവദിച്ചുവരുന്നുവെന്ന്
വിശദമാക്കുമോ;
(
സി )
ലൈഫ്
മിഷന്‍ മുഖേന പട്ടികജാതി
വിഭാഗക്കാര്‍ക്ക്
അനുവദിക്കുന്ന ഭവന നിര്‍മ്മാണ
ധനസഹായം
വര്‍ദ്ധിപ്പിക്കുന്നത്
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
*67.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
സജീവ് ജോസഫ്
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വകുപ്പ് മുഖേന നിർദ്ധനരായ
രോഗികളുടെ ചികിത്സയ്ക്ക് പണം
അനുവദിക്കുന്ന പദ്ധതിയിൽ
ക്രമക്കേടുകൾ നടക്കുന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ചികിത്സാസഹായം
ലഭിക്കുവാൻ കാലതാമസം
നേരിടുന്നതിനെത്തുടർന്ന് പണം
വാങ്ങി നൽകാമെന്ന് വാഗ്ദാനം
ചെയ്ത് തുക
തട്ടിയെടുക്കുന്നതും അനർഹർ
ചികിത്സാസഹായം
കൈപ്പറ്റുന്നതും
ഉൾപ്പെടെയുള്ള
ആക്ഷേപങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ
എന്തു തുടർനടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
ചികിത്സയ്ക്കുവേണ്ട
പണം ആദ്യം സ്വന്തം നിലയ്ക്ക്
കണ്ടെത്തണമെന്നതിനാൽ കൂടുതൽ
പേർ ചികിത്സ തേടാതെ പോകുന്ന
സാഹചര്യം ഒഴിവാക്കാൻ നടപടി
സ്വീകരിക്കുമോ; ചികിത്സാസഹായ
പദ്ധതി
കാര്യക്ഷമമാക്കുന്നതിന്
ആരോഗ്യ ഇൻഷുറൻസ് പദ്ധതി
നടപ്പാക്കുമോയെന്നു
വ്യക്തമാക്കുമോ?
*68.
ശ്രീ.
സണ്ണി ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആദിവാസികൾക്ക് അവകാശപ്പെട്ട
ഭൂമി, മാഫിയകൾ കയ്യേറുന്നത്
സംബന്ധിച്ച റിപ്പോർട്ടുകൾ
ഗൗരവത്തോടെ കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ആദിവാസികൾക്ക്
അവകാശപ്പെട്ട ഭൂമിയിൽ അനധികൃത
കയ്യേറ്റങ്ങൾ
നടക്കുന്നില്ലെന്ന്
ഉറപ്പാക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
അനധികൃത
ഭൂമി കയ്യേറ്റങ്ങൾ
തടയുന്നതിനും ആദിവാസി ഭൂമി
അർഹതപ്പെട്ടവർക്ക് തിരികെ
ലഭിക്കുന്നതിനും വിവിധ
വകുപ്പുകളുടെ ഏകോപനത്തോടെ ഒരു
കർമ്മപദ്ധതി ആവിഷ്കരിച്ച്
നടപ്പാക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
*69.
ശ്രീമതി
ദെലീമ
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
എം നൗഷാദ്
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യോല്പാദനം
വർദ്ധിപ്പിക്കാനും
മത്സ്യത്തൊഴിലാളികളുടെ ക്ഷേമം
ഉറപ്പാക്കാനും നടപ്പാക്കിയ
പദ്ധതികൾ ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
വളർച്ചയെത്താത്ത
കടല്‍മത്സ്യങ്ങളെ
പിടിക്കുന്നത് നിയന്ത്രിക്കാൻ
മത്സ്യ ഇനങ്ങളുടെ വലിപ്പം
നിജപ്പെടുത്തി വിജ്ഞാപനം
ചെയ്തതുമൂലം ചെറുമത്സ്യ ചൂഷണം
തടയാനും അതുവഴി
മത്സ്യോല്പാദനത്തിൽ ഗണ്യമായ
വർദ്ധനവ് നേടാനും
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
കടലിന്റെ
അടിത്തട്ടിലെ പ്ലാസ്റ്റിക്ക്
മാലിന്യങ്ങള്‍ നീക്കംചെയ്യാൻ
ആരംഭിച്ച ശുചിത്വ സാഗരം
പദ്ധതിയുടെ വിശദാംശം നല്കുമോ?
*70.
ശ്രീ.
പി. ടി. എ. റഹീം
ഡോ.
കെ. ടി. ജലീൽ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മനുഷ്യ-വന്യജീവി
സംഘര്‍ഷം ലഘൂകരിക്കുന്നതിനും
പരിസ്ഥിതി
സംരക്ഷിക്കുന്നതിനുമുള്ള
സംസ്ഥാന സര്‍ക്കാരിന്റെ
പൈലറ്റ് പദ്ധതിയായ സ്വാഭാവിക
വനങ്ങളുടെ പുന:സ്ഥാപനം
വേഗത്തിലാക്കുവാന്‍ വകുപ്പ്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്നു
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
എത്ര ഹെക്ടര്‍ സ്ഥലത്ത്
അധിനിവേശ സസ്യങ്ങള്‍
ഒഴിവാക്കി ഫല-ഔഷധ വൃക്ഷങ്ങള്‍
നട്ടു പിടിപ്പിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
സി )
വന്യജീവികള്‍
ജനവാസ മേഖലയിലേക്ക്
ഇറങ്ങാതിരിക്കുവാന്‍
ചെറുതടയണകളിലെയും ചെക്ക്
ഡാമുകളിലെയും വയലുകളിലെയും
ചെളി നീക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*71.
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
2018-ലെ പ്രളയത്തിന്റെയും
അതിനുശേഷം നിരന്തരമായി
ഉണ്ടാകുന്ന മഴയുടെയും
അടിസ്ഥാനത്തിൽ കേന്ദ്ര ജല
കമ്മീഷൻ നടത്തിയ പഠനത്തിൽ
പ്രളയം
നിയന്ത്രിക്കുന്നതിനായി
സംഭരണശേഷി കൂടിയ ഡാമുകളുടെ
ആവശ്യകത കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇതിന്റെ
അടിസ്ഥാനത്തിൽ സംസ്ഥാനത്ത്
കൂടുതൽ അണക്കെട്ടുകൾ
നിർമ്മിക്കാനുള്ള സാധ്യതാപഠനം
നടത്തിയിട്ടുണ്ടോ; എങ്കിൽ
ഏതെല്ലാം ഏജൻസികളെയാണ്
സാധ്യതാപഠനത്തിനായി
നിയോഗിച്ചതെന്നും പ്രസ്തുത
ഏജൻസികൾ റിപ്പോർട്ട്
ലഭ്യമാക്കിയിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(
സി )
പ്രസ്തുത
റിപ്പോർട്ടുകളുടെ
അടിസ്ഥാനത്തിൽ പുതിയ ഡാമുകൾ
നിർമ്മിക്കുന്നതിനായി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
*72.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
വി ശശി
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
മാരകമായ അമീബിക്
മസ്തിഷ്കജ്വരം ഉൾപ്പെടെയുള്ള
ജലജന്യ രോഗങ്ങൾ കണ്ടെത്തിയ
സാഹചര്യത്തിൽ ചെറുതും
വലുതുമായ എല്ലാ
ജലാശയങ്ങളിലെയും
ജലപ്രവാഹങ്ങളിലെയും
വെള്ളത്തിന്റെ ഗുണനിലവാരം
പരിശോധിക്കേണ്ട സാഹചര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വിവിധ
സർക്കാർ വകുപ്പുകൾ ശേഖരിച്ച്
നൽകുന്ന ജല സാമ്പിളുകൾ
പരിശോധിക്കുന്നതിനുപരിയായി
സംസ്ഥാനത്തെ എല്ലാ
ജലസ്രോതസ്സുകളിലെയും ജല
സാമ്പിളുകൾ സ്വന്തം നിലയിൽ
ശേഖരിച്ച് പരിശോധന
നടത്തുന്നതിന് വകുപ്പിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(
സി )
ഇത്തരത്തിൽ
ഗുണനിലവാര പരിശോധന
പൂർത്തീകരിച്ച ജലസ്രോതസ്സുകളെ
ജലഗുണനിലവാരത്തിന്റെ
അടിസ്ഥാനത്തിൽ ഗ്രേഡിങ്
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ഡി )
സംസ്ഥാനത്ത്
പ്രവർത്തിക്കുന്ന വാട്ടർ തീം
പാർക്കുകളിൽ ഉപയോഗിക്കുന്ന
ജലത്തിന്റെ ഗുണനിലവാരം
പ്രതിദിനം
ഉറപ്പുവരുത്തുന്നതിന് നിലവിൽ
എന്തെല്ലാം
സംവിധാനങ്ങളാണുള്ളതെന്ന്
വിശദമാക്കുമോ?
*73.
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അട്ടപ്പാടി
ആദിവാസി മേഖലകളിൽ
താമസിക്കുന്ന ആദിവാസികളുടെ
ശ്മശാനം, ക്ഷേത്രം
എന്നിവിടങ്ങളിലേക്കുള്ള വഴി
അടച്ചുകെട്ടി അവരുടെ
വാസസ്ഥലങ്ങളിൽ നിന്നും
ഒഴിഞ്ഞുപോകാൻ ഭൂമാഫിയ സംഘങ്ങൾ
ആവശ്യപ്പെടുന്നതായ പരാതികൾ
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
മേഖലകളിൽ വ്യാജ രേഖകൾ
ഉണ്ടാക്കി ഭൂമി
തട്ടിയെടുക്കുന്ന സംഭവങ്ങൾ
ഉണ്ടാകുന്നതായി റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ;
(
സി )
ആദിവാസികൾക്ക്
നീതി ഉറപ്പാക്കാനും ജീവനും
സ്വത്തിനും സംരക്ഷണം നൽകാനും
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
*74.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീമതി
സി. കെ. ആശ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനതീരത്ത്
മത്സ്യലഭ്യത സുസ്ഥിരമായി
നിലനിർത്തുന്നതിന് ശാസ്ത്രീയ
മത്സ്യബന്ധന രീതികൾ
അവലംബിക്കേണ്ട സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വിവിധ
ഇനങ്ങളിൽപ്പെട്ട
മത്സ്യത്തിന്റെ അളവ്,
പ്രത്യുല്പാദന നിരക്ക്,
മരണനിരക്ക് എന്നിവയെ
അടിസ്ഥാനപ്പെടുത്തി
പിടിച്ചെടുക്കാവുന്ന
മത്സ്യത്തിന്റെ അളവും
മത്സ്യബന്ധന രീതികളും
നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
വലിയൊരു
വിഭാഗം മത്സ്യ ഇനങ്ങളുടെയും
പ്രജനനകാലമായ മൺസൂൺ കാലത്ത്
ട്രോളിംഗ് നിരോധനം
ഏർപ്പെടുത്തിയതുകൊണ്ട്
മത്സ്യസമ്പത്തിൽ വർദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
സമുദ്രത്തിന്റെ
അടിത്തട്ടിലെ മത്സ്യ
പ്രജനനകേന്ദ്രങ്ങളുടെ
സ്വാഭാവിക ആവാസവ്യവസ്ഥ
നിലനിർത്തുന്നതിന് എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
*75.
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
എ. രാജ
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനാവകാശ
നിയമം സംസ്ഥാനത്ത് എത്രത്തോളം
നടപ്പിലാക്കാൻ
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നിയമപ്രകാരം
വ്യക്തിഗത-സാമൂഹിക-വികസന
അവകാശങ്ങള്‍ പട്ടികവർഗ്ഗ
ജനവിഭാഗത്തിന് എത്രത്തോളം
ലഭ്യമാക്കാൻ
കഴിഞ്ഞിട്ടുണ്ടെന്നു
അറിയിക്കുമോ;
(
സി )
പ്രസ്തുത
ജനവിഭാഗത്തിന് ലഭ്യമാക്കിയ
വ്യക്തിഗതാവകാശ ഭൂമിയിൽ
അവരുടെ ജീവസന്ധാരണത്തിനായി
പദ്ധതികൾ എന്തെങ്കിലും
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
നടപടിക്കായി സബ് പ്ലാൻ ഫണ്ട്
വിനിയോഗിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ?
*76.
ശ്രീ
വി ശശി
ശ്രീ
ജി എസ് ജയലാൽ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിദൂര
വനപ്രദേശങ്ങളിൽ താമസിക്കുന്ന
പട്ടികവർഗ്ഗ കുടുംബങ്ങളിലെ
വിദ്യാർത്ഥികൾക്ക്
മെച്ചപ്പെട്ട നിലയിൽ
ഇൻറർനെറ്റ് കണക്ടിവിറ്റി
ഉറപ്പുവരുത്തേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഈ
വിഷയത്തില്‍ നിലവിലുള്ള
ബുദ്ധിമുട്ടുകൾ
പരിഹരിക്കുന്നതിന് വേണ്ടി
പ്രത്യേക പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഒപ്റ്റിക്കൽ
ഫൈബർ കണക്ഷനിലൂടെ
കണക്ടിവിറ്റി ഉറപ്പാക്കാന്‍
കഴിയാത്ത മേഖലകളിൽ കൂടുതൽ
മെച്ചപ്പെട്ട സാങ്കേതികവിദ്യ
ഉപയോഗിച്ച് തടസ്സരഹിതമായ 5ജി
കണക്ടിവിറ്റി
ഉറപ്പാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
ഈ
പദ്ധതിയുടെ വിജയകരമായ
പൂർത്തീകരണത്തിന് ഏതെല്ലാം
ഏജൻസികളുടെയും
സ്ഥാപനങ്ങളുടെയും സഹകരണം
ഉറപ്പാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
*77.
ശ്രീ
എം മുകേഷ്
ശ്രീ
എം രാജഗോപാലൻ
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
കൂടുതല്‍ മത്സ്യ ലഭ്യതയും
വരുമാന വര്‍ദ്ധനവും
ലക്ഷ്യമിട്ട് തീരദേശ വികസന
കോർപ്പറേഷന്‍ വഴി
നടപ്പാക്കുന്ന കൃത്രിമപ്പാര്
(റീഫ്) പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി ഏതൊക്കെ ജില്ലകളില്‍
നടപ്പിലാക്കിയിട്ടുണ്ടെന്നും
എവിടെയെല്ലാം നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(
സി )
കൃത്രിമപ്പാരുകളുടെ
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
*78.
ശ്രീ
എം നൗഷാദ്
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മത്സ്യബന്ധന മേഖലയിലെ
അടിസ്ഥാനസൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു;
വ്യക്തമാക്കുമോ;
(
ബി )
മത്സ്യത്തൊഴിലാളികള്‍ക്ക്
അടിസ്ഥാനസൗകര്യങ്ങളും അവരുടെ
മാനവശേഷി വികസനവും
ഉറപ്പാക്കുന്നതിനായി ഏതൊക്കെ
പദ്ധതികളാണ് ആവിഷ്കരിച്ച്
നടപ്പാക്കി വരുന്നതെന്നും
ഇതിനായി എന്തു തുക
വകയിരുത്തിയിട്ടുണ്ടെന്നും
വിശദമാക്കുമോ?
*79.
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
ടെലിവിഷന്‍ അവാര്‍ഡിനായി രചനാ
വിഭാഗത്തില്‍ വേണ്ടത്ര
എന്‍ട്രികള്‍ ലഭിക്കാത്തത്
മൂലം അവാര്‍ഡ് നല്‍കാന്‍
കഴിയാത്ത സ്ഥിതി നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
വേണ്ടത്ര
എന്‍ട്രികള്‍
ലഭിക്കാത്തതിനാല്‍
എന്‍ഡോവ്മെന്റുകള്‍
ഏര്‍പ്പെടുത്തണമെന്ന
നിര്‍ദ്ദേശം ജൂറി മുന്നോട്ട്
വച്ചിട്ടുണ്ടോ; സര്‍ക്കാര്‍
അത്തരത്തില്‍ എന്തെങ്കിലും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
എങ്കിൽ
അതിന്റെ വിശദാംശം
എന്തൊക്കെയാണ്; ഇല്ലെങ്കില്‍
അത്തരം നടപടി സ്വീകരിക്കാന്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ?
*80.
ഡോ.
കെ. ടി. ജലീൽ
ശ്രീ.
ആന്റണി ജോൺ
ശ്രീ.
പി.പി. സുമോദ്
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക
വിദ്യാർത്ഥികൾക്കായി
സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള
സഹായങ്ങൾ പുതിയ മേഖലയിലേക്ക്
വ്യാപിപ്പിച്ചിട്ടുണ്ടോ;
എങ്കിൽ അവ ഏതെല്ലാമാണന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
വിഭാഗത്തിലെ അഭ്യസ്തവിദ്യരായ
യുവതീയുവാക്കൾക്ക് സാമൂഹിക
സാമ്പത്തിക പുരോഗതി
കൈവരിക്കുന്നതിനായി
നടപ്പാക്കിയ പദ്ധതികൾ
ഏതെല്ലാമാണെന്നറിയിക്കുമോ;
(
സി )
ഈ
പദ്ധതികളിലൂടെ കൈവരിച്ച
നേട്ടങ്ങൾ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
*81.
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
പി. നന്ദകുമാര്‍
ഡോ.
സുജിത് വിജയൻപിള്ള
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൊതുമേഖലാ
മത്സ്യവിത്ത് ഉല്പാദന
കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
വകുപ്പിന്റെ ഏതൊക്കെ
ഹാച്ചറികളാണ് ഏജന്‍സി ഫോര്‍
ഡെവലപ്പ്മെന്റ് ഓഫ്
അക്വാകള്‍ച്ചര്‍-ന്
കൈമാറിയിട്ടുള്ളതെന്നു
വ്യക്തമാക്കുമോ;
(
ബി )
ഇപ്രകാരം
കൈമാറിയ ഹാച്ചറികളുടെ
പ്രവര്‍ത്തനക്ഷമത
വര്‍ദ്ധിച്ചതായി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
*82.
ശ്രീമതി
സി. കെ. ആശ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി-പട്ടികവർഗ്ഗ
വിഭാഗക്കാരുടെ സമഗ്ര പുരോഗതി
ലക്ഷ്യമിട്ട് നടപ്പാക്കുന്ന
പദ്ധതികൾ നീതിപൂർവ്വവും
സമയബന്ധിതവുമായി
പൂർത്തിയാക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികൾ
വിശദമാക്കുമോ;
(
ബി )
അംബേദ്കർ
ഗ്രാമം പദ്ധതി നടത്തിപ്പ്
വേഗത്തിൽ
പൂർത്തിയാക്കുന്നതിന്
ക്രിയാത്മകമായ നടപടികൾ
ആവിഷ്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(
സി )
പട്ടികജാതി-പട്ടികവർഗ്ഗ
വിഭാഗങ്ങളുടെ അടിസ്ഥാന
സൗകര്യവികസനം ലക്ഷ്യമിട്ട്
നടപ്പിലാക്കുന്ന പദ്ധതികളുടെ
പുരോഗതി വിലയിരുത്തുന്നതിന്
നിയോജക മണ്ഡലാടിസ്ഥാനത്തിൽ
രൂപീകരിച്ചിട്ടുള്ള നിരീക്ഷണ
സമിതികളെ
ക്രിയാത്മകമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കുമോ;
(
ഡി )
മനുഷ്യ-വന്യജീവി
സംഘർഷമുള്ള പ്രദേശങ്ങളിലെ
പട്ടികജാതി-പട്ടികവർഗ്ഗ
ഉന്നതികളിൽ താമസിക്കുന്നവർ
നേരിടുന്ന പ്രശ്നങ്ങൾ
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കുമോ?
*83.
ശ്രീ.
എ. രാജ
ശ്രീ
എം രാജഗോപാലൻ
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടിക ജാതി,
പട്ടിക വർഗ്ഗ, പിന്നാക്ക
വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
പ്രീമെട്രിക്ക്/പോസ്റ്റ്
മെട്രിക്ക് ഹോസ്റ്റലുകളുടെ
നവീകരണത്തിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ഹോസ്റ്റലുകളുടെ
നവീകരണത്തിനായി യുണിസെഫ്
നിഷ്കര്‍ഷിക്കുന്ന
നിലവാരത്തിലുള്ള സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനായി ഈ
സാമ്പത്തിക വര്‍ഷം എന്തു തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
*84.
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
യു. എ. ലത്തീഫ്
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലയാള
സിനിമാ മേഖലയിൽ
പ്രവർത്തിക്കുന്ന വനിതകൾ
നേരിടുന്ന പ്രശ്നങ്ങളും തൊഴിൽ
സാഹചര്യങ്ങളും പഠിച്ച് പരിഹാര
നിർദ്ദേശങ്ങൾ
സമർപ്പിക്കുന്നതിന് നിയോഗിച്ച
ഹേമ കമ്മിറ്റി
റിപ്പോർട്ടിന്മേൽ സ്വീകരിച്ച
നടപടികൾ എന്തെല്ലാമാണെന്നു
വ്യക്തമാക്കുമോ;
(
ബി )
സിനിമാ
മേഖലയിൽ പ്രവർത്തിക്കുന്ന
എല്ലാവർക്കും സുരക്ഷയും
തുല്യതയും
ഉറപ്പുവരുത്തുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണെന്നു
വിശദമാക്കുമോ;
(
സി )
സിനിമാ
മേഖലയിൽ വനിതകൾ
അഭിമുഖീകരിക്കുന്ന
ദുരനുഭവങ്ങൾ തടയുന്നതിനും
സിനിമാ മേഖലയുടെ
ശുദ്ധീകരണത്തിനും എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു
വിശദമാക്കുമോ?
*85.
ഡോ.
എം. കെ. മുനീർ
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജല
അതോറിറ്റിയുടെ പൈപ്പ് ലൈൻ
അലൈൻമെന്റ് മാറ്റുന്ന ജോലികൾ
സമയബന്ധിതമായി
പൂർത്തിയാകാത്തതിനെത്തുടർന്ന്
അഞ്ച് ദിവസത്തോളം
തിരുവനന്തപുരം നഗരത്തിൽ
ജലവിതരണം മുടങ്ങിയ സംഭവം
ഗൗരവമായി പരിശോധിക്കുമോ;
(
ബി )
ഇത്തരം
അറ്റകുറ്റപ്പണികൾ
നടത്തുന്നതിന് മാനദണ്ഡങ്ങൾ
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
അറ്റകുറ്റപ്പണികൾ
നടത്തുന്നതിൽ അലംഭാവം
കാട്ടിയവർക്കെതിരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
*86.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യബന്ധന
ട്രോളർ ബോട്ടുകളിൽ ദൂരപരിധി
ലംഘിച്ച് തീരത്തോടടുത്ത
ഭാഗത്തുനിന്ന് മത്സ്യബന്ധനം
നടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇപ്രകാരമുള്ള
മത്സ്യബന്ധനം മത്സ്യങ്ങളുടെ
വംശനാശത്തിന് ഇടയാക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ലൈറ്റ്
ഉപയോഗിച്ചുള്ള മത്സ്യബന്ധനം
ഉൾപ്പെടെയുള്ള
നിയമലംഘനങ്ങൾക്കെതിരെ നടപടി
സ്വീകരിക്കുന്നതിന് മറൈൻ
എൻഫോഴ്സ്മെന്റിനെ
ശക്തിപ്പെടുത്താൻ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
*87.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
നദികളിലെ ജലം കാര്യക്ഷമമായി
ഉപയോഗിക്കുന്നത് സംബന്ധിച്ച്
പഠനം നടത്താൻ
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
കാർഷികമേഖലയിൽ
കൂടുതൽ ജലസേചനസൗകര്യം
ഒരുക്കുന്നതിനും
വെളളപ്പൊക്കം
നിയന്ത്രിക്കുന്നതിനും
പദ്ധതികൾ ആവിഷ്ക്കരിക്കുമോ;
(
സി )
പൂർത്തിയാകാത്ത
ജലസേചന പദ്ധതികൾ
സമയബന്ധിതമായി
പൂർത്തിയാക്കുന്നതിനും
ജലസേചനത്തിനുള്ള കനാലുകൾ
അറ്റകുറ്റപ്പണികൾ നടത്തി
നവീകരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്നു
വിശദമാക്കുമോ?
*88.
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാമൂഹ്യ
വനവല്‍ക്കരണത്തിന്റെ ഭാഗമായി
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്നു
വിശദമാക്കുമോ;
(
ബി )
ഇതിന്റെ
ഭാഗമായി ചന്ദന മരങ്ങള്‍
നട്ടുവളര്‍ത്താന്‍ അനുമതി
ലഭ്യമാക്കുമോ;
(
സി )
സ്കൂള്‍
കുട്ടികള്‍ക്ക് വര്‍ഷംതോറും
വിതരണം ചെയ്യുന്ന
പാഴ്മരങ്ങളുടെ തൈകൾക്ക് പകരം
ഫലവൃക്ഷത്തൈകള്‍ നല്‍കാൻ
സാധിക്കുമോ; വിശദമാക്കാമോ;
(
ഡി )
വനംവകുപ്പിന്റെ
കീഴിലുള്ള പാട്ടക്കാലാവധി
കഴിഞ്ഞ തോട്ടങ്ങളില്‍
ഫലവൃക്ഷത്തൈകള്‍
നട്ടുവളര്‍ത്താന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
*89.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു പട്ടിക
ജാതി, പട്ടിക വർഗ്ഗ,
പിന്നാക്ക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പട്ടിക വിഭാഗത്തിലെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍ മേഖലകളില്‍
ഓണറേറിയത്തോടെ തൊഴില്‍
പരിശീലനവും ഇന്റേണ്‍ഷിപ്പും
നല്‍കുന്ന ട്രെയിനിംഗ് ഫോര്‍
കരിയര്‍ എക്സലന്‍സ് (ട്രേസ്)
പദ്ധതി വഴി നഴ്സിംഗ്,
പാരാമെഡിക്കല്‍ കോഴ്സുകള്‍
പാസ്സായവര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടോ; എങ്കിൽ
എത്ര പേര്‍ക്ക്, എത്ര
വര്‍ഷത്തേക്കാണ് നിയമനം
നല്‍കിയിട്ടുള്ളതെന്നു
വിശദമാക്കുമോ;
(
ബി )
ഇതിലൂടെ
പട്ടികവിഭാഗത്തിലെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
മികച്ച തൊഴില്‍ പരിചയവും
നെെപുണ്യവും
ലഭിക്കുമെന്നതിനാൽ വിവിധ
സര്‍ക്കാര്‍/സ്വകാര്യ/വിദേശ
മേഖലകളില്‍ സ്ഥിരനിയമനത്തിന്
അവസരമൊരുക്കാൻ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
*90.
ശ്രീ.
എച്ച്. സലാം
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തീരദേശവാസികളുടെ
പ്രശ്നങ്ങളും ആവശ്യങ്ങളും
പഠിക്കാനും
പരിഹരിക്കുന്നതിനുമായി തീരദേശ
മണ്ഡലങ്ങളില്‍ സംഘടിപ്പിച്ച
തീരസദസ്സിലൂടെ ലഭിച്ച
നിര്‍ദ്ദേശങ്ങളിലും
അപേക്ഷകളിലും സ്വീകരിച്ച
നടപടി വ്യക്തമാക്കുമോ;
(
ബി )
തീരദേശ
വികസനത്തിനായി 2024-25
സാമ്പത്തിക വര്‍ഷം എത്ര കോടി
രൂപ വകയിരുത്തിയിട്ടുണ്ട്;
വിശദമാക്കാമോ;
(
സി )
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസത്തിനും തീരദേശത്ത്
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിനുമായി
എന്തെല്ലാം
പദ്ധതികളാണുള്ളതെന്നും
ഇതിനായി എന്തു തുക
വകയിരുത്തിയിട്ടുണ്ടെന്നും
അറിയിക്കുമോ?
|
|
|
|
|
|
|
|