|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 12th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*31.
ശ്രീ
ജി എസ് ജയലാൽ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വ്യവസായ
സൗഹൃദാന്തരീക്ഷം
സൃഷ്ടിക്കാനുള്ള
കര്‍മ്മപദ്ധതിയും
പരിഷ്കാരങ്ങളും
നടപ്പാക്കുന്നതിൽ കേരളം
രാജ്യത്ത് ഒന്നാം സ്ഥാനം
നേടിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഏകജാലക
സംവിധാനം, യൂട്ടിലിറ്റി
അനുമതികൾ, റവന്യു
സർട്ടിഫിക്കറ്റുകൾ
ലഭ്യമാക്കുന്നതിലെ
കാര്യക്ഷമത, ഗതാഗത
സൗകര്യങ്ങൾ, എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ച് സേവനം, നികുതി
സംവിധാനത്തിലെ കാര്യക്ഷമത
തുടങ്ങിയ മേഖലകളിലെ മികച്ച
പ്രകടനം ഒന്നാം സ്ഥാനം
നേടുന്നതിന്
സഹായകമായിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ആർട്ടിഫിഷ്യൽ
ഇന്റലിജൻസ് അടക്കമുള്ള
മേഖലകളിൽ ഉയർന്ന വേതനം
ലഭ്യമാകുന്ന തൊഴിലുകൾ
ഉറപ്പാക്കുന്നതിനു
നടപ്പാക്കിയ വ്യവസായ വികസന
പരിപാടികളിലൂടെ
കഴിഞ്ഞിട്ടുണ്ടോ; ഇത്തരം
കൂടുതൽ വ്യവസായ സ്ഥാപനങ്ങൾ
ഇപ്പോള്‍
സംസ്ഥാനത്തേക്കെത്തുന്നുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(
ഡി )
മുണ്ടക്കൈ-ചൂരല്‍മല-അട്ടമല
പ്രദേശങ്ങളിലെ
സൂക്ഷ്മ-ചെറുകിട-ഇടത്തരം
സംരംഭങ്ങള്‍ അടങ്ങിയ
എണ്‍പതോളം യൂണിറ്റുകള്‍
ഉരുള്‍പൊട്ടലില്‍
നഷ്ടമായെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രദേശങ്ങളിലെ
സൂക്ഷ്മ-ചെറുകിട- ഇടത്തരം
സംരംഭങ്ങള്‍ക്ക് ഊന്നല്‍
നല്‍കിയുള്ള നൂതന പദ്ധതികള്‍
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കുമോ?
*32.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ചാണ്ടി ഉമ്മന്‍
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വർണ്ണ കച്ചവടത്തിൽ നിന്ന്
വൻതോതിൽ നികുതി ചോരുന്ന
സാഹചര്യത്തിൽ,
ബിസിനസ്-ടു-ബിസിനസ് സ്വർണ്ണ
ഇടപാടുകൾക്ക് ഇ-വേ ബിൽ
ഏർപ്പെടുത്തി വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ അതിനു കാലതാമസം
വരുത്തുന്നതിനുള്ള കാരണം
വ്യക്തമാക്കുമോ;
(
ബി )
ഈ
കാര്യത്തിൽ കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
എന്നാണ് ലഭിച്ചതെന്നും അതിൽ
നിശ്ചയിച്ചിരിക്കുന്ന തുക
എത്രയാണെന്നും വിശദമാക്കുമോ;
(
സി )
സ്വർണ്ണ
വ്യാപാരികളുടെ ജി.എസ്.ടി
റിട്ടേണിലെ വാർഷിക
നീക്കിയിരിപ്പിന്റെ മുഖവില
ഇൻകംടാക്സ് മാതൃകയിൽ യഥാർത്ഥ
മാർക്കറ്റ് വില അനുസരിച്ച്
ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട്
രീതിയിൽ പരിഷ്കരിക്കാൻ
ജി.എസ്.ടി കൗൺസിലിൽ
ആവശ്യപ്പെടുമോ;
വ്യക്തമാക്കുമോ?
*33.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
എൻ. ഷംസുദ്ദീൻ
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനം
നേരിടുന്ന ഗുരുതരമായ
സാമ്പത്തിക പ്രതിസന്ധി മൂലം
വികസന പ്രവർത്തനങ്ങൾ
മാറ്റിവയ്ക്കാനും
വെട്ടിച്ചുരുക്കാനും
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പദ്ധതി
നടത്തിപ്പിനുള്ള തുക
അനുവദിക്കുന്നതിൽ പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
തീരുമാനങ്ങൾ അടിസ്ഥാനസൗകര്യ
വികസന പദ്ധതികളെ എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*34.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സാമൂഹ്യ
സുരക്ഷിതത്വവും ക്ഷേമവും
കണക്കിലെടുത്ത് സഹകരണ
മേഖലയില്‍ നടപ്പാക്കുന്ന
വിവിധ പദ്ധതികളുടെ
നിര്‍വ്വഹണം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
സമൂഹത്തിലെ
പിന്നാക്കം നില്‍ക്കുന്ന
ജനവിഭാഗങ്ങളെ
സംരക്ഷിക്കുന്നതിനും അവരെ
ചേര്‍ത്തു
പിടിക്കുന്നതിനുമായി
നടപ്പാക്കുന്ന പദ്ധതികള്‍
വിജയകരമാണോയെന്നു
വിശദമാക്കുമോ;
(
സി )
മുണ്ടക്കെെ
ഉരുള്‍പ്പൊട്ടലില്‍
സര്‍വ്വതും നഷ്ടപ്പെട്ട
ജനവിഭാഗങ്ങളുടെ സഹകരണ
സ്ഥാപനങ്ങളിലെ വായ്പകള്‍
എഴുതിത്തള്ളുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ?
*35.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ക്ഷേമപദ്ധതി
ആനുകൂല്യങ്ങൾ മുടങ്ങുന്നത്
സാധാരണക്കാരായ ജനങ്ങളെ
ദുരിതത്തിലാക്കുന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
സാമൂഹ്യക്ഷേമ
പദ്ധതികളിലെ ആനുകൂല്യങ്ങളും
ജീവനക്കാർക്കുള്ള കുടിശികകളും
വിതരണം ചെയ്യുമെന്ന്
നിയമസഭയിൽ ചട്ടം 300 പ്രകാരം
മുഖ്യമന്ത്രി നടത്തിയ
പ്രസ്താവനയുടെ അടിസ്ഥാനത്തിൽ
ആനുകൂല്യ വിതരണത്തിനായി തുക
അനുവദിക്കാൻ
സാധിച്ചിട്ടുണ്ടോ; ആകെ
കുടിശികയുടെ എത്ര ശതമാനം തുക
അനുവദിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
സി )
കുടിശിക
വിതരണത്തിന് ആവശ്യമായ തുക
അനുവദിക്കാൻ
സാധിക്കാത്തതിന്റെ കാരണങ്ങൾ
വ്യക്തമാക്കുമോ;
(
ഡി )
ക്ഷേമ
പദ്ധതികളിലെ ആനുകൂല്യങ്ങളുടെ
കുടിശിക വിതരണം ചെയ്യുന്നതിന്
ആവശ്യമായ തുക
കണ്ടെത്തുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
*36.
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വീടുകളിൽ
പ്രകൃതിവാതകം എത്തിക്കുന്ന
സിറ്റി ഗ്യാസ് പദ്ധതിയുടെ
പ്രവർത്തന പുരോഗതി
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
ഏതെല്ലാം ജില്ലകളിൽ
പ്രവൃത്തികൾ
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; ഇതിനായി
ഏതെല്ലാം ഏജൻസികളെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും
അവരുമായി കരാറിൽ
ഏർപ്പെട്ടിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയിൽ സർക്കാരിന്റെ
ഇടപെടൽ സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുടെ നടത്തിപ്പിന്
സംസ്ഥാനത്തിന്റെ വിഹിതം
എത്രയാണ്; ഈയിനത്തിൽ ഇതുവരെ
എന്തു തുക ചെലവഴിച്ചെന്ന്
വിശദമാക്കുമോ?
*37.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി
യു പ്രതിഭ
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
മേഖലയുടെ ആധുനികീകരണത്തിനും
സാങ്കേതികവിദ്യാധിഷ്ഠിത
ഇടപാടുകള്‍
പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള
പദ്ധതികള്‍
നടപ്പാക്കിവരുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇതിന്റെ
ഭാഗമായി കേരള ബാങ്കിന്റെ
പ്രവര്‍ത്തനം
നവീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
പ്രാഥമിക
കാര്‍ഷിക വായ്പാ സംഘങ്ങളില്‍
ഏകീകൃത സോഫ്റ്റ്‍വെയര്‍
നടപ്പാക്കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ പുരോഗതി
വിശദമാക്കുമോ;
(
ഡി )
സഹകരണ
സര്‍വീസ് പരീക്ഷകള്‍
ഓണ്‍ലൈന്‍ സംവിധാനത്തില്‍
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
*38.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ
എം രാജഗോപാലൻ
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സർക്കാരിന്റെ വികലമായ
സാമ്പത്തിക നയങ്ങൾ കാരണം
രൂപപ്പെട്ട സാമ്പത്തിക
ഞെരുക്കത്തിന്റെയും പ്രകൃതി
ദുരന്തങ്ങൾ സൃഷ്ടിച്ച
പ്രതിസന്ധിയുടെയും
പശ്ചാത്തലത്തില്‍ ഓണക്കാലത്ത്
പൊതുവിപണിയിൽ
പണമെത്തിക്കുന്നതിന് നടത്തിയ
ഇടപെടലുകൾ
ഫലപ്രദമായിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രവർത്തനമില്ലാത്ത
കശുവണ്ടി ഫാക്ടറികളിലെ
തൊഴിലാളികൾക്ക് ഓണക്കാലത്ത്
എക്സ് ഗ്രേഷ്യ അനുവദിക്കുവാൻ
നടപടി സ്വീകരിച്ചിരുന്നുവോ ;
വിശദമാക്കുമോ;
(
സി )
കുടിശികയായ
ക്ഷേമ പെൻഷൻ വിതരണം ഈ വർഷവും
അടുത്ത വർഷവുമായി വിതരണം
ചെയ്തു തീർക്കുമെന്ന
പ്രഖ്യാപനം
യാഥാർത്ഥ്യമാക്കുന്നതോടനുബന്ധിച്ച്
ക്ഷേമ പെൻഷൻ കുടിശികയുടെ എത്ര
ഗഡു ഈ ഓണക്കാലത്ത് വിതരണം
ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്;
വ്യക്തമാക്കുമോ?
*39.
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
ദ്വൈമാസ ബില്ലിംഗിന് പകരം
പ്രതിമാസ ബില്ലിംഗ്
സമ്പ്രദായം ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
പ്രതിമാസ
ബില്‍ തയ്യാറാക്കുന്നതിനായി
പുതിയ ക്രമീകരണങ്ങൾ
ഏർപ്പെടുത്താൻ
ആലോചിക്കുന്നുണ്ടോ;
(
സി )
ഉപഭോക്താക്കളെ
സ്വയം മീറ്റർ റീഡിംഗ്
എടുക്കാൻ അനുവദിക്കുമോ;
എങ്കിൽ അതിന്റെ ചാർജ്
കണക്കാക്കാൻ സംവിധാനമുണ്ടോ;
വിശദമാക്കുമോ?
*40.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്മാർട്ട് മീറ്റർ പദ്ധതി
നടപ്പാക്കാൻ
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(
ബി )
സ്മാർട്ട്
മീറ്റർ പദ്ധതി നടപ്പാക്കാൻ
ടെൻഡർ നടപടികൾ പുരോഗമിക്കുന്ന
സാഹചര്യത്തിൽ
സമയത്തിനനുസരിച്ച് വൈദ്യുതി
നിരക്കിൽ വർദ്ധന
നടപ്പാക്കുന്നതിനായി ടൈം ഓഫ്
ഡേ മീറ്റർ
സ്ഥാപിക്കുന്നതിനുള്ള
നടപടികളും
സ്വീകരിച്ചിട്ടുണ്ടോ;
പ്രസ്തുത മീറ്ററിന്റെ
പ്രവർത്തനം ഏത്
രീതിയിലാണെന്നും ഇതു
സ്ഥാപിക്കുന്നതിനായി എത്ര
രൂപയുടെ ചെലവ് വരുമെന്ന
കണക്കും ലഭ്യമാക്കുമോ;
(
സി )
കേന്ദ്ര
നിബന്ധനപ്രകാരം സംസ്ഥാനത്തെ
എല്ലാ ഉപഭോക്താക്കൾക്കും 2026
ഡിസംബറോടെ സ്മാർട്ട് മീറ്റർ
സ്ഥാപിക്കണം എന്നിരിക്കെ
ടി.ഒ.ഡി മീറ്റർ
സ്ഥാപിക്കാനുള്ള നടപടികളുടെ
പ്രസക്തി എന്താണ്;
വ്യക്തമാക്കുമോ?
*41.
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
കയർ വ്യവസായ മേഖല ഗുരുതരമായ
പ്രതിസന്ധി നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
കയർ
മേഖലയിൽ ദീർഘകാലമായി വേതന
പരിഷ്കരണം
നടപ്പാക്കിയിട്ടില്ലാത്ത
സാഹചര്യത്തിൽ അടിയന്തരമായി
വേതനം പരിഷ്കരിക്കാൻ നടപടി
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കുമോ;
(
സി )
ഉൽപാദന
ചെലവിലെ വർദ്ധനവും
പച്ചത്തൊണ്ടിന്റെ
ദൗര്‍ലഭ്യവും മറ്റു തൊഴിൽ
മേഖലയെ അപേക്ഷിച്ച് വേതനം
കുറവാണെന്നതും ഉൾപ്പെടെയുള്ള
പ്രതിസന്ധികൾ നേരിടുന്ന കയർ
മേഖലയെ
പുനരുജ്ജീവിപ്പിക്കുവാൻ
സമഗ്രമായ പദ്ധതി
ആവിഷ്കരിക്കുമോ; വിശദാംശം
നൽകുമോ?
*42.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
വ്യവസായ നഗരം
നിർമ്മിക്കാനുള്ള
കേന്ദ്രസർക്കാരിന്റെ
തീരുമാനപ്രകാരം അടിസ്ഥാന
സൗകര്യങ്ങൾ ഒരുക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കുമോ;
(
ബി )
ഈ
വ്യവസായ നഗരത്തിൽ എത്ര കോടി
രൂപയുടെ നിക്ഷേപം
ഉണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയിൽ എന്തെല്ലാം വ്യവസായ
സംരംഭങ്ങളാണ് തുടങ്ങാൻ
ആലോചിക്കുന്നതെന്നും അതിലൂടെ
എത്രപേർക്ക് തൊഴിൽ നൽകാൻ
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
വ്യക്തമാക്കുമോ?
*43.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ഡോ.
കെ. ടി. ജലീൽ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വ്യവസായ
വികസനത്തില്‍ രാജ്യത്ത് ഉന്നത
സ്ഥാനത്തേക്ക് സംസ്ഥാനത്തെ
എത്തിക്കുന്നതിനായി ഈ സർക്കാർ
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
ഫലപ്രാപ്തിയിലെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇക്കാലയളവില്‍
സംസ്ഥാനത്ത് സമാഹരിക്കാനായ
നിക്ഷേപം എത്രയെന്ന്
അറിയിക്കുമോ;
(
സി )
രാജ്യത്ത്
വ്യവസായ സൗഹൃദ റാങ്കിങ്ങിൽ
നിലവില്‍ സംസ്ഥാനത്തിന്റെ
സ്ഥാനം എത്രയാണെന്ന്
അറിയിക്കുമോ?
*44.
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
ജി എസ് ജയലാൽ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാരിന്റെ നാലാം നൂറുദിന
കർമപരിപാടികൾക്ക് വ്യവസായ
വകുപ്പ് തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കർമ്മപരിപാടിയില്‍ സംരംഭ സഭ,
സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദന
പ്ലാന്റ്, കെ.എം.എം.എല്‍-ല്‍
ആസിഡ് റിക്കവറി പ്ലാന്റിന്റെ
നിർമ്മാണം എന്നിവ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പരിപാടിയുടെ ഭാഗമായി
നിക്ഷേപകരുടെ സംസ്ഥാനതല സംഗമം
സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
‘ഒരു
തദ്ദേശസ്വയംഭരണ സ്ഥാപനം ഒരു
ഉൽപ്പന്നം’ എന്ന പദ്ധതി
വ്യവസായ വകുപ്പിന്റെ നൂറുദിന
കർമ്മപരിപാടിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*45.
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം,
ഇടുക്കി, കാസർഗോഡ് എന്നീ
പിന്നാക്ക ജില്ലകളിൽ
അപേക്ഷിക്കുന്നവർക്ക്
ആവശ്യാനുസരണം വൈദ്യുതി കണക്ഷൻ
നൽകാൻ കഴിയാത്ത അവസ്ഥ നിലവിൽ
ഉണ്ടോ;
(
ബി )
ഈ
ജില്ലകളിലെ വൈദ്യുതി ക്ഷാമം
പരിഹരിക്കാൻ സ്പെഷ്യൽ
പാക്കേജ് നടപ്പാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ?;
(
സി )
പ്രസ്തുത
പ്രദേശങ്ങളിൽ പുതിയ
സബ്സ്റ്റേഷനുകൾ,
ട്രാൻസ്ഫോർമറുകൾ, ലൈനുകളുടെ
വിപുലീകരണം എന്നിവയ്ക്ക് തുക
വകയിരുത്തിയിട്ടുണ്ടോ എന്നും
ഈ പണികൾ എന്നത്തേക്ക്
പൂർത്തിയാക്കാൻ
കഴിയുമെന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ?
*46.
ശ്രീ.
കെ. ആൻസലൻ
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
വി ജോയി
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖത്തിന്റെ
സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിനായി
വ്യവസായ മേഖലയില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
കയറ്റുമതി
പ്രോത്സാഹിപ്പിക്കുന്നതിനും
ആഭ്യന്തര ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
ലക്ഷ്യമിട്ട് കയറ്റുമതി നയം
രൂപീകരിക്കുന്നത്
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ചരക്കുനീക്കവുമായി
ബന്ധപ്പെട്ട് ലോജിസ്റ്റിക്
പാര്‍ക്കുകളും ലോജിസ്റ്റിക്
ടൗണുകളും സ്ഥാപിക്കുന്നതിനു
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*47.
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഖാദി
മേഖലയിലെ തൊഴിലാളികൾക്ക് വേതന
ഇനത്തിൽ നൽകേണ്ട സർക്കാർ
വിഹിതം മുടങ്ങിയതിനാൽ
തൊഴിലാളികൾ കടുത്ത പ്രതിസന്ധി
നേരിടുന്നത് ഗൗരവത്തോടെ
കാണുന്നുണ്ടോ; വിശദമാക്കുമോ;
(
ബി )
തൊഴിലാളികൾക്കുള്ള
ഇൻകം സപ്പോർട്ട് സ്കീം,
വസ്ത്രങ്ങൾക്കുള്ള റിബേറ്റ്
എന്നിവ ഉൾപ്പെടെ കുടിശിക
പൂർണ്ണമായും വിതരണം
ചെയ്യുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
ഉല്പന്നങ്ങളുടെ
വൈവിധ്യവൽക്കരണത്തിലൂടെ
കൂടുതൽ വിപണി കണ്ടെത്തി ഖാദി
മേഖലയുടെ പ്രതിസന്ധി
പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
*48.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുരപ്പുറ സോളാര്‍
പ്ലാന്റുകള്‍ കൂടുതലായി
അനുവദിക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രധാനപ്പെട്ട
വ്യവസായ മേഖലകളില്‍ സോളാര്‍
പദ്ധതികൾ നിര്‍ബന്ധമാക്കാന്‍
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
*49.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പ് സാമ്പത്തിക വർഷം എത്ര
തവണ ട്രഷറി നിയന്ത്രണം
ഏർപ്പെടുത്തിയിട്ടുണ്ട്;
നിലവിൽ ട്രഷറി നിയന്ത്രണം
ഏർപ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(
ബി )
ട്രഷറി
നിയന്ത്രണം തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങൾക്കും ബിൽ
ഡിസ്കൗണ്ടിംഗ് സംവിധാനത്തിനും
ബാധകമാക്കിയിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(
സി )
ട്രഷറി
നിയന്ത്രണം തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലെ പദ്ധതി
നിർവ്വഹണത്തെ
പ്രതിസന്ധിയിലാക്കുമെന്നതിനാൽ
ബിൽ ഡിസ്കൗണ്ടിംഗ് സംവിധാനം
ഉൾപ്പെടെ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളെ ട്രഷറി
നിയന്ത്രണത്തിൽനിന്നും
ഒഴിവാക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
*50.
ശ്രീ
ജി സ്റ്റീഫന്‍
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
എം നൗഷാദ്
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖ - സഹകരണ
- ദേവസ്വം വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സഹകരണ
മേഖലയുടെ ഉന്നമനം
ലക്ഷ്യമിട്ട് നടപ്പാക്കുന്ന
നയപരിപാടികളുടെ ഭാഗമായി സഹകരണ
പുനരുദ്ധാരണ നിധി സംസ്ഥാനത്ത്
നടപ്പാക്കാൻ
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രതിസന്ധി
മൂലം ദുര്‍ബലമാകുന്ന
സംഘങ്ങളുടെ പുനരുദ്ധാരണം
ലക്ഷ്യമിടുന്ന പ്രസ്തുത
നിധിയുടെ പ്രവര്‍ത്തനം
നിയന്ത്രിക്കുന്നതിനായി
ചുമതലപ്പെടുത്തിയിട്ടുള്ള
ഉന്നതാധികാര സമിതിയുടെ ഘടനയും
പ്രവര്‍ത്തനവും
വിശദീകരിക്കുമോ;
(
സി )
പ്രസ്തുത
നിധിയുടെ
പ്രവര്‍ത്തനത്തിനാവശ്യമായ
മൂലധനം ഏതു രീതിയില്‍
കണ്ടെത്തുന്നതിനാണ് വ്യവസ്ഥ
ചെയ്തിട്ടുള്ളതെന്ന്
വിശദീകരിക്കുമോ; നിധിയില്‍
നിന്നും ധനസഹായം
അനുവദിക്കുന്നതിനുള്ള നടപടി
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*51.
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ
വി ശശി
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലോകത്തിലെ
പ്രധാനപ്പെട്ട ഒരു വാണിജ്യ
കേന്ദ്രമാക്കി വിഴിഞ്ഞം
തുറമുഖത്തെ മാറ്റാനുള്ള നടപടി
സ്വീകരിക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
രാജ്യത്തെ
ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ്
തുറമുഖമായി പ്രവർത്തിക്കാൻ
വിഴിഞ്ഞത്തിന് കേന്ദ്ര
തുറമുഖമന്ത്രാലയത്തിന്റെ
അനുമതി ലഭിച്ചുിട്ടുണ്ടോ;
എങ്കിൽ ഇതോടെ
മദർഷിപ്പുകൾക്ക് അടുക്കാനും
ചരക്കുകൾ കൈമാറ്റം ചെയ്യാനും
സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ
തുറമുഖമായി വിഴിഞ്ഞം
മാറിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
സി )
വിഴിഞ്ഞം
പദ്ധതിപ്രദേശത്ത് സര്‍ക്കാര്‍
നേരിട്ടും അദാനി വിഴിഞ്ഞം
പോര്‍ട്ട് പ്രൈവറ്റ്
ലിമിറ്റഡുമായി ചേര്‍ന്നും
സാമൂഹിക പ്രതിബദ്ധതാ പദ്ധതി
പ്രകാരം സ്വീകരിച്ചിട്ടുള്ള
നടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ഡി )
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനോടൊപ്പം
ഏതെല്ലാം അനുബന്ധ
പശ്ചാത്തലസൗകര്യ വികസന
പദ്ധതികളാണ് ആസൂത്രണം
ചെയ്തുവരുന്നത്; പശ്ചാത്തല
സൗകര്യ വികസന പദ്ധതികളില്‍
പ്രധാനപ്പെട്ട ഔട്ടർ ഏരിയ
ഗ്രോത്ത് കോറിഡോർ പദ്ധതിയുടെ
പ്രവർത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*52.
ഡോ.
എം. കെ. മുനീർ
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനം
നേരിടുന്ന സാമ്പത്തിക
പ്രതിസന്ധിമൂലം വാർഷിക
പദ്ധതികളുടെ അടങ്കൽ തുക
വെട്ടിക്കുറയ്ക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
എങ്കിൽ
പ്രസ്തുത തീരുമാനം ഭരണാനുമതി
നൽകിയ പദ്ധതികളെ എപ്രകാരം
ബാധിക്കുമെന്നാണ്
കരുതുന്നതെന്നു വിശദമാക്കുമോ;
(
സി )
ഭരണാനുമതി
നൽകിയ പദ്ധതികളുടെ അനിവാര്യത
പരിശോധിക്കാൻ എന്തെങ്കിലും
സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*53.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഹരിതഗൃഹ
വാതകങ്ങളുടെ പുറന്തള്ളല്‍
പരമാവധി കുറച്ച് നെറ്റ് സീറോ
കാര്‍ബണ്‍ എമിഷന്‍ എന്ന
ലക്ഷ്യത്തിലേക്ക്
എത്തിച്ചേരണമെന്ന
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
ജലാശയങ്ങളിൽ ലവണത്തിന്റെയും
മറ്റ് മൂലകങ്ങളുടെയും തോത്
കുറവായതുകൊണ്ട് ഹരിത ഹൈഡ്രജൻ
ഉല്പാദനത്തിന് അനുകൂലമായ
സാഹചര്യമാണുള്ളതെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിഴിഞ്ഞം അന്താരാഷ്ട്ര
തുറമുഖം, കൊച്ചി തുറമുഖം
എന്നിവ കേന്ദ്രീകരിച്ച് ഹരിത
ഹൈഡ്രജൻ പാർക്കുകൾ
ഉൾപ്പെടെയുള്ള വന്‍കിട
പദ്ധതികൾ നടപ്പാക്കാൻ
സ്വകാര്യ കമ്പനികൾ താൽപ്പര്യം
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
കൊച്ചി,
തിരുവനന്തപുരം, ആലപ്പുഴ
എന്നിവിടങ്ങൾ
കേന്ദ്രീകരിച്ച് കേന്ദ്ര
ശാസ്ത്ര സാങ്കേതിക
വകുപ്പിന്റെ ഹൈഡ്രജൻവാലിയും
ഹൈഡ്രജൻ ഹബ്ബും
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ഡി )
പുതുതലമുറ
ഇ.വി.ചാര്‍ജ്ജിംഗ്
സംവിധാനങ്ങള്‍ ഉയര്‍ന്ന
നിക്ഷേപവും അടിസ്ഥാന
സൗകര്യങ്ങളും
ആവശ്യമുള്ളവയാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പുതുതലമുറ
ഇ.വി.ചാര്‍ജ്ജിംഗ്
സംവിധാനങ്ങള്‍
നടപ്പിലാക്കുന്നതിന്
പൊതു-സ്വകാര്യ
പങ്കാളിത്തത്തിലൂടെ നിക്ഷേപം
ആകര്‍ഷിക്കേണ്ടത്
അത്യന്താപേക്ഷിതമാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*54.
ഡോ.
കെ. ടി. ജലീൽ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാലാം
നൂറ് ദിന പരിപാടിയുടെ ഭാഗമായി
സഹകരണ മേഖലയില്‍
നടപ്പാക്കുന്ന പദ്ധതികളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇതിന്റെ
ഭാഗമായി അക്ഷര നഗരിയായ
കോട്ടയത്തെ അക്ഷര ടൂറിസം
ഹബ്ബാക്കി മാറ്റുന്ന പദ്ധതി
നടപ്പാക്കി വരുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
നാലാം
നൂറ് ദിന പരിപാടിയുടെ ഭാഗമായി
ഗിഗ് വര്‍ക്കേഴ്സിന് ഗുണകരമായ
പദ്ധതികള്‍ സഹകരണ വകുപ്പു
മുഖേന നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(
ഡി )
സഹകരണ
മേഖലയിൽ വ്യവസായ
പാര്‍ക്കുകള്‍
സ്ഥാപിക്കുന്നത് സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
*55.
ശ്രീ
എം മുകേഷ്
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
ശബരിമല മാസ്റ്റര്‍പ്ലാന്‍
പദ്ധതിയില്‍ ഉള്‍പ്പെട്ട
പ്രവൃത്തികള്‍
വേഗത്തിലാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കഴിഞ്ഞ
രണ്ട് സാമ്പത്തിക വര്‍ഷങ്ങളിൽ
ശബരിമല മാസ്റ്റര്‍
പ്ലാനിലുള്‍പ്പെട്ട ഏതെല്ലാം
പദ്ധതികള്‍ക്കാണ് ഭരണാനുമതി
നല്കിയിട്ടുള്ളതെന്നു
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിക്കായി നടപ്പ്
സാമ്പത്തികവര്‍ഷം എന്തു
തുകയാണ് ബജറ്റില്‍ നീക്കി
വച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(
ഡി )
ശബരിമല
റോപ് വേ പദ്ധതിയുടെ
നിര്‍വ്വഹണ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
*56.
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
അന്തർസംസ്ഥാന
ചരക്കുനീക്കത്തിൽ
കാര്യക്ഷമമായ
പരിശോധനയില്ലാത്തതിനാൽ
വ്യാപകമായ നികുതി വെട്ടിപ്പ്
നടക്കുന്നതായ ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ചെക്ക്പോസ്റ്റുകൾ
പൂർണമായും ഒഴിവാക്കിയ
സാഹചര്യത്തിൽ നികുതി
വെട്ടിപ്പ് തടയാൻ
സംസ്ഥാനാതിർത്തികളിൽ
ഏർപ്പെടുത്തിയിരിക്കുന്ന
സംവിധാനങ്ങൾ
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(
സി )
നികുതി
വെട്ടിപ്പ് തടയുന്നതിനായുള്ള
ഇ-വേ ബിൽ സമ്പ്രദായത്തിന്റെ
പുരോഗതി വിശദമാക്കുമോ?
*57.
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിനാവശ്യമായ
വൈദ്യുതി കുറഞ്ഞ ചെലവില്‍
കണ്ടെത്തുകയെന്ന ലക്ഷ്യം
കൈവരിക്കുന്നതിനായി
നടപ്പാക്കുന്ന കരാറുകളുടെ
ഭാഗമായി സോളാര്‍ എനർജി
കോര്‍പ്പറേഷനില്‍ നിന്നും
വൈദ്യുതി വാങ്ങുന്നതിന്
ധാരണയായിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പകല്‍സമയത്ത്
കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന
വൈദ്യുതി സംഭരിക്കുന്നതിന്
നിലവില്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
സി )
സോളാര്‍
എനർജി കോര്‍പ്പറേഷന്റെ
സഹായത്തോടെ വൈദ്യുതി
സംഭരിക്കുന്നതിനായി ബാറ്ററി
എനർജി സ്റ്റോറേജ് സിസ്റ്റം
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
*58.
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ
വി ശശി
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു തുറമുഖ
- സഹകരണ - ദേവസ്വം വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
മേഖലയില്‍ തനതായ മാതൃകകളും
നൂതന പദ്ധതികളും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യവസായം, ഉപഭോക്തൃസേവനം,
ഭവനനിര്‍മ്മാണം എന്നീ
മേഖലകളില്‍ സഹകരണ
പ്രസ്ഥാനങ്ങളുടെ ഇടപെടല്‍
കൂടുതല്‍ ശക്തമാക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വിദേശ
രാജ്യങ്ങളിലേക്കുള്ള
വിദ്യാർത്ഥികളുടെ
കുടിയേറ്റത്തിന്റെ
പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ
വിദ്യാർത്ഥികളുടെയും
യുവജനങ്ങളുടെയും നൈപുണ്യം
നാടിന്
പ്രയോജനപ്പെടുത്തുന്നതിന്
സഹകരണ മേഖലയില്‍ പദ്ധതികള്‍
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(
സി )
തൊഴിലന്വേഷകരുടെ
നൈപുണ്യശേഷി
വികസിപ്പിക്കുന്നതിന്
വിദ്യാർത്ഥികൾക്കും
യുവജനങ്ങൾക്കും കോഴ്സ് ഫീ
വായ്പയായി നൽകുന്ന പദ്ധതി
സഹകരണ മേഖലയില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
*59.
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേരളത്തോടുള്ള
കേന്ദ്രസര്‍ക്കാരിന്റെ
തെറ്റായ സാമ്പത്തികനയങ്ങള്‍
തിരുത്താന്‍ സ്വീകരിച്ചു
വരുന്ന നടപടികള്‍
വ്യക്തമാക്കുമോ;
(
ബി )
ഇത്തരം
തെറ്റായ സാമ്പത്തിക
നയങ്ങള്‍ക്കെതിരെ മറ്റു
സംസ്ഥാനങ്ങളെക്കൂടി
പങ്കെടുപ്പിച്ച് ശക്തമായ
പ്രക്ഷോഭം സംഘടിപ്പിക്കുമോ;
വിശദമാക്കുമോ?
*60.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
യു. എ. ലത്തീഫ്
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം,
ഇടുക്കി, കാസർഗോഡ് എന്നീ
പിന്നാക്ക ജില്ലകളിലെ
വോൾട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
എങ്കിൽ
പ്രസ്തുത പദ്ധതിയിൽ ഓരോ
ജില്ലയ്ക്കും എത്ര കോടി രൂപ
വീതമാണ് അനുവദിക്കുന്നതെന്നും
അവ എന്നത്തേക്ക്
പൂർത്തിയാക്കാൻ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|