UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3604.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മലപ്പുറം ജില്ലയില്‍ ഏതെല്ലാം സര്‍ക്കാര്‍,എയ്ഡഡ് കോളേജുകളിലാണ് പുതിയ കോഴ്സുകള്‍ അനുവദിച്ചിട്ടുള്ളതെന്നും അനുവദിച്ചിട്ടുള്ള കോഴ്‌സുകളും ഓരോന്നിനും അനുവദിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണവും വ്യക്തമാക്കുമോ;
( ബി )
ജില്ലയിലെ പ്രസ്തുത കോളേജുകളില്‍ ഈ അധ്യയന വർഷം പുതിയ കോഴ്സുകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ ഇതിനായി സ്വീകരിച്ച നടപടികളും, ജില്ലയിലെ എല്ലാ സർക്കാർ ,എയ്ഡഡ് കോളേജുകളിലും പുതിയ ഡിഗ്രി, പി. ജി. കോഴ്സുകൾ അനുവദിക്കുമോയെന്നും വിശദമാക്കുമോ;
( സി )
മലപ്പുറം ഗവണ്മെന്റ് കോളേജില്‍ എം. എ. അറബിക്, മലപ്പുറം ഗവണ്മെന്റ് വനിതാ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ എം.എ. ഇസ്ലാമിക്‌ ഹിസ്റ്ററി എന്നീ പുതിയ പി.ജി കോഴ്സുകള്‍ ആരംഭിക്കുവാന്‍ സത്വര നടപടി സ്വീകരിക്കുമോ?
കോളേജുകളിലെ പരാതി പരിഹാര സംവിധാനങ്ങൾ
3605.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോളേജുകളിൽ വിദ്യാർത്ഥികൾക്ക് പരാതി അറിയിക്കുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള എന്തെല്ലാം സൗകര്യങ്ങളാണ് നിലവിലുള്ളത്; വ്യക്തമാക്കുമോ;
( ബി )
വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കുന്നതിനായി 2023 ലെ യൂണിവേഴ്ലിസ്റ്റി ഗ്രാന്റ്സ് കമ്മീഷൻ റെഗുലേഷൻസ് പ്രകാരമുള്ള സംവിധാനങ്ങൾ എന്തെല്ലാമാണ്; ഇത് കേരളത്തിൽ നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തു കൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
പരാതി പരിഹാരസെല്ലിന്റെ തീരുമാനങ്ങളിൽ ആക്ഷേപമുള്ള പക്ഷം വിദ്യാർത്ഥികൾക്ക് ആശ്രയിക്കാവുന്ന ഓംബുഡ്സ്മാനെ നിയമിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടേയും കലാലയങ്ങളുടേയും നിലവാരം
3606.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെയും കലാലയങ്ങളുടെയും നിലവാരം ദേശീയ തലത്തിലുളളവയുമായി താരതമ്യം ചെയ്തിട്ടുണ്ടോ;
( ബി )
ദേശീയ തലത്തില്‍ മികവ് തെളിയിച്ച സംസ്ഥാനത്തെ സര്‍വ്വകലാശാലകളും കലാലയങ്ങളും ഏതൊക്കെ ആണെന്നും അവയ്ക്ക് കിട്ടിയ അംഗീകാരങ്ങള്‍ ഏതൊക്കെയെന്നും വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടേയും കലാലയങ്ങളുടേയും അക്കാഡമിക് നിലവാരം ഉയര്‍ത്തുന്നതിന് ഈ സര്‍ക്കാര്‍ വന്ന ശേഷം സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ;
( ഡി )
സര്‍ക്കാര്‍ ആര്‍ട്സ് & സയന്‍സ് കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഏതെല്ലാം കോളേജുകള്‍ക്കാണ് ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഫണ്ട് ലഭ്യമാക്കിയിട്ടുളളതെന്ന് കോളേജ്, വര്‍ഷം, ഏത് പദ്ധതി, തുക എന്നിവ സഹിതം വിശദമാക്കാമോ?
വിവിധ സര്‍വ്വകലാശാലകളുടെ കീഴിലെ പുതിയ കോളേജുകള്‍
3607.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവിധ സര്‍വ്വകലാശാലകളുടെ കീഴില്‍ എത്ര പുതിയ കോളേജുകളാണ് അനുവദിച്ചിട്ടുള്ളതെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
( ബി )
അനുവദിച്ച കോളേജുകളില്‍ ഏതെല്ലാം കോളേജുകള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് വ്യക്തമാക്കുമോ?
3608.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ അധ്യയന വർഷം മുതൽ രണ്ട് തവണ വിദ്യാർത്ഥി പ്രവേശനം നടത്തുവാൻ തീരുമാനമായിട്ടുണ്ടോ;
( ബി )
എങ്കിൽ ഒരു അധ്യയന വർഷത്തിൽ ഏതൊക്കെ സമയത്താണ് പ്രവേശന നടപടികൾ നടത്തുവാൻ ഉദ്ദേശിക്കുന്നത്;
( സി )
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വർഷത്തിൽ രണ്ട് തവണ വിദ്യാർഥി പ്രവേശനം അനുവദിക്കുമോ;
( ഡി )
അപ്രകാരം പ്രവേശനം അനുവദിക്കുമ്പോൾ ബാച്ചുകളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് അധ്യാപക തസ്തികകളും മറ്റ് അനുബന്ധ സൗകര്യങ്ങളും സൃഷ്ടിക്കുമോ; വ്യക്തമാക്കുമോ?
സർവ്വകലാശാലകളിലെ വിവിധ ഭരണ സമിതികളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന വിദ്യാർത്ഥി പ്രതിനിധികള്‍
3609.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിലെ സെനറ്റ്, സിൻഡിക്കേറ്റ്, ബോർഡ് ഓഫ് ഗവർണേഴ്സ് ഉൾപ്പെടെയുള്ള വിവിധ ഭരണ സമിതികളിലേക്ക് വിദ്യാർത്ഥി പ്രതിനിധികളായി മത്സരിക്കാനോ നാമനിർദ്ദേശം ചെയ്യപ്പെടാനോ നിശ്ചയിച്ചിട്ടുള്ള യോഗ്യതയും മാനദണ്ഡവും വ്യക്തമാക്കാമോ;
( ബി )
സർവ്വകലാശാലകളിലെ വിവിധ ഭരണ സമിതികളിലേക്ക് വിദ്യാർത്ഥി പ്രതിനിധികളെ സർക്കാരിന് നാമനിർദ്ദേശം ചെയ്യാൻ സാധിക്കുമോ; ഓരോ സർവകലാശാലയിലേയും ഇത്തരം സമിതികളിലേയ്ക്ക് വിദ്യാർത്ഥി പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യപ്പെടുന്ന രീതി വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ സർവ്വകലാശാലകളിലെ ഭരണ സമിതികളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട/നാമനിർദ്ദേശം ചെയ്യപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ പേര്, കോളേജിന്റെ പേര്, പഠിക്കുന്ന വിഷയം, ഐശ്ചിക വിഷയം അവരുടെ നിലവിലെ സെമസ്റ്റർ, വർഷം എന്നിവയുടെ വിവരങ്ങൾ നൽകാമോ; ഇവരെ ഭരണ സമിതിയിൽ ഉൾപ്പെടുത്തിയത് എപ്രകാരമാണ് എന്ന് വിശദമാക്കാമോ; ബന്ധപ്പെട്ട നിയമന ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
ഇങ്ങനെ നിയമിതരായ വിദ്യാർത്ഥി പ്രതിനിധികൾ നാളിതുവരെ ഓരോ സെമസ്റ്ററിലും കരസ്ഥമാക്കിയ ഗ്രേഡ് അഥവാ മാർക്ക് എന്നിവയും ഇവരിൽ ആർക്കെങ്കിലും ഏതെങ്കിലും സെമസ്റ്ററുകളിലെ വിഷയങ്ങളിൽ ആദ്യ അവസരത്തിൽ വിജയിക്കാനുള്ള ഗ്രേഡ് ലഭ്യമാകാത്ത സ്ഥിതി ഉണ്ടോയെന്നുമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3610.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബിരുദതല കരിക്കുലം പരിഷ്കരണം നടപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ; എന്തൊക്കെ പരിഷ്കരണങ്ങളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;
( ബി )
ബിരുദതല കരിക്കുലം പരിഷ്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികള്‍ക്ക് വിവിധ ഭാഷകളില്‍ ആശയവിനിമയ മികവ് ആർജ്ജിക്കുന്നതിന് ഉള്‍പ്പെടുത്തിയ സൗകര്യങ്ങള്‍ അറിയിക്കാമോ; എല്ലാ കോളേജുകളിലും ലാംഗ്വേജ് ലാബുകള്‍ സജ്ജീകരിക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
ബിരുദ കോഴ്സുകള്‍ നാലുവർഷ പദ്ധതിയില്‍ ആക്കുന്നതിന്റെ ഇപ്പോഴത്തെ പുരോഗതി അറിയിക്കാമോ; പ്രസ്തുത പാറ്റേണിലെ ഓരോ ഘട്ടവും എന്താണെന്ന് വിശദമാക്കാമോ;
( ഡി )
നാലുവർഷ സ്കീമില്‍ ചേർന്ന് പഠിക്കുന്ന വിദ്യാർത്ഥിയ്ക്ക് ഓണ്‍ലൈനായി മറ്റ് കോഴ്സുകള്‍ സമാന്തരമായി പഠിക്കുന്നതിന് സാധിക്കുമോ; ഇല്ലെങ്കില്‍ അതുകൂടി സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
ഹരിത ക്യാമ്പസ് പദ്ധതി
3611.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിത ക്യാമ്പസ് പദ്ധതി പ്രകാരം സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ മുഴുവന്‍ ക്യാമ്പസുകളിലും വ്യാപിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ക്വാളിറ്റി ഇറോഷൻ പരിഹരിക്കുന്നതിന് നടപടി
3612.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതുതായി ഏതെല്ലാം ബിരുദ-ബിരുദാനന്തര കോഴ്സുകളാണ് ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ബി )
കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കാലഘട്ടത്തിന് യോജിച്ച പുതിയ കോഴ്സുകൾ, തൊഴിലധിഷ്ഠിത കോഴ്സുകൾ എന്നിവ കോളേജ് തലത്തിൽ/ബിരുദതലത്തിൽ പഠിപ്പിക്കുന്നതിന് നാലുവർഷ ബിരുദ കോഴ്സുകളിൽ മുൻഗണന നൽകുമോ; വ്യക്തമാക്കുമോ;
( സി )
ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതി പരിഹരിക്കുന്നതിന് എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ?
3613.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയുടെ പശ്ചാത്തല വികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി 2016 മുതല്‍ നാളിതുവരെ കിഫ്ബി മുഖേന എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇതില്‍ എത്ര പ്രവൃത്തികള്‍ പൂർത്തീകരിച്ചിട്ടുണ്ടെന്നും; ഇനിയും എത്ര പ്രവൃത്തികള്‍ പൂർത്തീകരിക്കാനുണ്ടെന്നും വ്യക്തമാക്കാമോ?
3614.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വര്‍ഷത്തെ ബജറ്റില്‍ ഉന്നതവിദ്യാഭാസ മേഖലയുടെ ഉന്നമനത്തിനായി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള എന്തൊക്കെ പ്രഖ്യാപനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
3615.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2024 കാലയളവില്‍ കേരളത്തില്‍ പുതുതായി ആരംഭിച്ച സര്‍ക്കാര്‍ കോളേജുകളില്‍ കായിക അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിന് കോളേജ് വിദ്യാഭാസ ഡയറക്ടര്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത കോളേജില്‍ കായിക അധ്യാപകരെ നിയമിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
അധ്യാപകര്‍ക്ക് ഗവേഷണത്തിനുള്ള സാമ്പത്തിക പിന്തുണ
3616.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അധ്യാപകർക്കിടയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ കണ്ടെത്തലുകൾ നടത്തുന്നതിനും നൽകുന്ന സീഡ് മണി എല്ലാ വിഭാഗം കോളേജ് അധ്യാപകർക്കും നൽകുന്നുണ്ടോ;വ്യക്തമാക്കാമോ;
( ബി )
സർവ്വകലാശാല അഫിലിയേറ്റഡ് കോളജുകളിലെ സ്ഥിരം അധ്യാപകർക്ക് ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് നൽകുന്ന സാമ്പത്തിക പിന്തുണ എപ്രകാരമാണ് എന്ന് വിശദമാക്കാമോ;
( സി )
നിലവിൽ സംസ്ഥാനത്തെ സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ സ്ഥിരം അധ്യാപകരിൽ എത്രപേർ ഗവേഷണത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് അറിയിക്കാമോ;
( ഡി )
ഇവരിൽ എത്രപേർക്ക് സീഡ് മണിയോ മറ്റ് സാമ്പത്തിക പിന്തുണയോ നൽകുന്നുണ്ട് എന്ന വിവരം ലഭ്യമാക്കാമോ;
( ഇ )
നിലവിൽ സംസ്ഥാനത്തെ സർവകലാശാല പഠന വിഭാഗങ്ങളിലെ സ്ഥിരം അധ്യാപകരിൽ എത്രപേർ ഗവേഷണത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് അറിയിക്കാമോ;
( എഫ് )
ഇവരിൽ എത്രപേർക്ക് സീഡ് മണിയോ മറ്റ് സാമ്പത്തിക പിന്തുണയോ ലഭ്യമാക്കുന്നുണ്ട് എന്ന് അറിയിക്കാമോ?
അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിലെ എക്സസ് നിയമന പ്രശ്‌നം
3617.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിലെ എക്സസ് നിയമനപ്രശ്‌നം ഫോർ ഇയർ ഡിഗ്രിയുമായി ബന്ധപ്പെട്ട് പരിഹരിക്കുവാൻ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
എക്സസ് അധ്യാപക പ്രശ്നത്തിൽപെട്ട് കോളേജിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകൾ റാങ്ക് ലിസ്റ്റ് നിലവിൽ ഉണ്ടായിട്ടും നികത്തപ്പെടാതെ കിടക്കുന്ന അവസ്ഥയുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഫോർ ഇയർ ഡിഗ്രിയുടെ പശ്ചാത്തലത്തില്‍, റാങ്ക് ലിസ്റ്റിൽ നിന്നും ഇത്തരം ഒഴിവുകളിലേയ്ക്കുള്ള നിയമന നടപടികൾ ഉടൻ ആരംഭിക്കുമോ; എങ്കിൽ എപ്പോള്‍ ആരംഭിയ്ക്കാനാകുമെന്ന് അറിയിയിക്കാമോ;
( സി )
നിലവിൽ സർക്കാർ കോളേജുകളിൽ സ്ഥിര പ്രിൻസിപ്പാൾ തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഫോർ ഇയർ ഡിഗ്രി കോഴ്‌സുകൾ 2024 ജൂലൈ മുതൽ ആരംഭിക്കുന്നത് കണക്കിലെടുത്ത് പ്രിൻസിപ്പാൾ നിയമനം വേഗത്തിലാക്കാൻ ഉടൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
മൂന്നാർ ഗവ. ആർട്സ് കോളേജ് പുനർ നിർമ്മാണം
3618.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാർ ഗവണ്മെന്റ് ആർട്സ് കോളേജ് പുനർ നിർമ്മാണം സംബന്ധിച്ച വിശദാംശം നൽകാമോ ;
( ബി )
പ്രസ്തുത കോളേജ് കെട്ടിട നിർമ്മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി സോയിൽ ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ;
( സി )
പ്രസ്തുത പ്രവൃത്തിയില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അറിയിക്കാമോ?
ആർട്സ് ആൻഡ് സയൻസ് കോളേജുകള്‍
3619.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.06.1991 മുതൽ 31.05.2024 വരെയുളള കാലയളവിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ അനുവദിച്ച ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെയും, പുതുതായി അനുവദിച്ച വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളുടേയും, ഓരോ കോഴ്സുകളിലെ സീറ്റുകളുടെയും അവ അനുവദിച്ച വർഷം, മാസം എന്നീ വിശദാംശങ്ങളും ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
3620.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിങ്ങോം ഗവണ്‍മെന്റ് കോളേജ് കെട്ടിട നിര്‍മ്മാണത്തിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനാനുമതി ലഭ്യമായത് എപ്പോഴാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ധനാനുമതി ലഭ്യമായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവൃത്തി ആരംഭിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
നിര്‍വ്വഹണ ഏജന്‍സിയായ കിറ്റ്കോയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പോരായ്മ കാരണമാണ് പ്രവൃത്തി തുടങ്ങാന്‍ കഴിയാത്തത് എന്ന് വിലയിരുത്തിയിട്ടുണ്ടോ; അറിയിക്കാമോ;
( ഡി )
സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രവൃത്തി എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് വ്യക്തമാക്കാമോ?
ചവറ ബേബിജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിന്റെ വികസന പ്രവൃത്തികള്‍
3621.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ ബേബിജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിന് 2016 വര്‍ഷം മുതല്‍ ഇതുവരെ എത്ര തുക വികസന പ്രവൃത്തികള്‍ക്കായി അനുവദിച്ചുവെന്നും ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചതെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ അവസ്ഥ എന്താണെന്നും അറിയിക്കുമോ?
രാജാരവിവര്‍മ്മ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിന്റെ പ്രവര്‍ത്തന വിപുലീകരണം
3622.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കരയിലെ രാജാരവിവര്‍മ്മ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സിന്റെ പ്രവര്‍ത്തന വിപുലീകരണത്തിനും അന്താരാഷ്ട്ര ശ്രദ്ധ ആര്‍ജ്ജിക്കുംവിധം ഉന്നത നിലവാരത്തിലേയ്ക്ക് എത്തിക്കുന്നതിനം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
3623.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിനാനൂർ -കരിന്തളം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ കോഴ്സുകൾ ആരംഭിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
3624.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഗവണ്മെന്റ് ലോ-കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കോളേജിലെ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ കാന്റീൻ ഇല്ല എന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
3625.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖാന്തിരം നാദാപുരം മണ്ഡലത്തില്‍ കിറ്റ്കോയിലൂടെ നടപ്പിലാക്കുന്ന നാദാപുരം സര്‍ക്കാര്‍ കോളേജ് കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി അറിയ്ക്കാമോ;
( ബി )
പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
എയ്ഡഡ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജുകളിലെ അധ്യാപകരുടെ സ്ട്രെങ്ത്
3626.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജുകളില്‍ എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങളിൽപ്പെട്ട എത്ര അധ്യാപകരുണ്ട്; ഓരോ കോളേജിലെയും അധ്യാപകരുടെ ടോട്ടല്‍ സ്ട്രെങ്തും കാറ്റഗറി തിരിച്ചുള്ള ഡാറ്റയും ലഭ്യമാക്കാമോ?
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങൾ
3627.
ശ്രീ എം നൗഷാദ്
ശ്രീ. കെ. ആൻസലൻ
ശ്രീ. എ. പ്രഭാകരൻ
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത സര്‍വ്വകലാശാലയിലെ ഏതെല്ലാം കോഴ്സുകള്‍ക്കാണ് യു.ജി.സി.യുടെ അംഗീകാരം ലഭിച്ചിട്ടുള്ളതെന്നും അംഗീകാരം നേടാനുള്ളവ ഏതെല്ലാമാണെന്നും അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്കും അതിന്‍കീഴിലുളള കോളേജുകള്‍ക്കും ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ലഭിച്ചിട്ടുള്ള അംഗീകാരങ്ങള്‍ ഏതെല്ലാമെന്ന് വിശദീകരിക്കാമോ;
( ഡി )
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവ‍ർത്തനമികവും സുരക്ഷിതത്വവും കാലാനുസൃതമായ പരിഷ്കാരവും ഇതര സംസ്ഥാനങ്ങൾ, വിവിധ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുവാൻ കഴിയുന്ന തരത്തിലുള്ളതാണോ; വ്യക്തമാക്കാമോ;
( ഇ )
വിവിധ സര്‍വ്വകലാശാലകളിലെ കോളേജുകളിലായി ഇതര സംസ്ഥാനത്തുനിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും എത്ര വീതം വിദ്യാർത്ഥികള്‍ പഠിക്കുന്നുണ്ടെന്ന് വിശദമാക്കാമോ?
അക്കാഡമിക് രംഗത്തുണ്ടാകുന്ന നേട്ടങ്ങളും കണ്ടെത്തലുകളും
3628.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്കാഡമിക് രംഗത്തുണ്ടാകുന്ന നേട്ടങ്ങളും കണ്ടെത്തലുകളും സമൂഹത്തിന് ഉപകാരപ്രദമാക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
3629.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോട്ടയം ജില്ലയിലെ ഏതെല്ലാം കോളേജുകള്‍ക്കാണ് റൂസ ഫണ്ടില്‍ നിന്ന് പ്രവൃത്തികള്‍ അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം പ്രവൃത്തികള്‍ക്ക് എത്ര തുക അനുവദിച്ചുവെന്നും അവയുടെ നിലവിലെ സ്ഥിതിയെന്താണെന്നും വ്യക്തമാക്കുമോ?
റൂസ പദ്ധതി
3630.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റൂസ പദ്ധതി വഴി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലേയ്ക്ക് എത്ര തുക നാളിതുവരെ ലഭ്യമായിട്ടുണ്ടെന്ന് സാമ്പത്തിക വർഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും മാനദണ്ഡങ്ങൾ നിശ്ചയിച്ചത് ആരാണെന്നും വ്യക്തമാക്കാമോ;
( സി )
ഏതൊക്കെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് റൂസ ഫണ്ട് ലഭിക്കാൻ അർഹതയുള്ളതെന്ന് അറിയിക്കാമോ;
( ഡി )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ ഏതൊക്കെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, എത്ര തുക വീതം റൂസ ഫണ്ടിനത്തില്‍ നല്‍കിയിട്ടുണ്ടെന്ന് സാമ്പത്തിക വർഷം തിരിച്ച് ലഭ്യമാക്കാമോ; പ്രസ്തുത ഫണ്ടിന്റെ ചെലവഴിച്ച തുകയുടെ വിവരങ്ങളും ലഭ്യമാക്കാമോ;
( ഇ )
സംസ്ഥാനത്തിന് റൂസ അനുവദിക്കുന്ന ഫണ്ടിന് കുറവ് വന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ;
( എഫ് )
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന് റൂസയിൽ നിന്ന് ലഭിച്ച ഫണ്ടും കൗൺസിൽ സംസ്ഥാനത്തെ മറ്റ് സ്ഥാപനങ്ങൾക്ക് നൽകിയ ഫണ്ടിന്റെയും മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ?
നാലു വര്‍ഷ ഡിഗ്രി കോഴ്സുകള്‍
3631.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോളേജുകളില്‍ നാലു വര്‍ഷ ഡിഗ്രി കോഴ്സുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളില്‍ അടിസ്ഥാന സൗകര്യ ശാക്തീകരണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
മേല്‍ സാഹചര്യത്തില്‍ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ വ്യക്തമാക്കാമോ;
( സി )
നൂതന കോഴ്സുകള്‍ അനുവദിക്കുന്നതിനുളള സാധ്യതകള്‍ വിശദമാക്കുമോ?
3632.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പാലക്കാട് ജില്ലയിലെ മലമ്പുഴ ഐ.എച്ച്.ആർ.ഡി. കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( ബി )
ഇതിനായി അനുവദിച്ച തുക, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കാമോ?
ഭിന്നശേഷി സൗഹൃദ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ
3633.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി സൗഹൃദ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാക് മാനദണ്ഡ പ്രകാരം അധിക ക്രെഡിറ്റ് നൽകുമെന്ന് യു.ജി.സി. പ്രഖ്യാപിക്കുകയുണ്ടായോ;
( ബി )
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായധനം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിന് നാക് റാങ്കിംഗ് ഒരു നിർബന്ധിത മാനദണ്ഡമായി നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ അറിയിക്കുമോ;
( സി )
സംസ്ഥാനത്ത് ആകെ എത്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് യു.ജി.സി. മാനദണ്ഡങ്ങൾ പ്രകാരം ഭിന്നശേഷി സൗഹൃദമായിട്ടുള്ളത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാകുമോ;
( ഡി )
സംസ്ഥാനത്തെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നടപടി
3634.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് അക്കാദമിക്, വ്യവസായ മേഖലകളുടെ പരസ്പരപൂരകമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് നിന്നും വിദ്യാർത്ഥികൾ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത് പഠനത്തോടൊപ്പം തൊഴിൽ ചെയ്യാനുള്ള സാധ്യത പരിഗണിച്ചാണെന്നുള്ള വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം അവരുടെ മേഖലകളിൽ തൊഴിൽ പ്രവൃത്തി പരിചയവും ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
എങ്കിൽ പ്രസ്തുത വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ വികസിപ്പിച്ച് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
പുതിയ പി.ജി. കോഴ്സുകൾ
3635.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ അധ്യയന വർഷം സർക്കാർ കോളേജുകളിൽ പുതിയ പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്സുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കിൽ ഏതെല്ലാം കോളേജുകളിൽ ആണ് പ്രസ്തുത കോഴ്സുകൾ ആരംഭിക്കുന്നതെന്ന് ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( സി )
ഫിസിക്സ് കോഴ്സ് ആവശ്യപ്പെട്ടുകൊണ്ട് ഏതെല്ലാം കോളേജുകൾ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്; ലിസ്റ്റ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത കോഴ്സ് എവിടെയെല്ലാം അനുവദിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്; വിശദമാക്കാമോ?
സർവകലാശാലകളിലെ പി.എച്ച്.ഡി പ്രവേശന സംവരണം
3636.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകളിൽ പി.എച്ച്.ഡി. പ്രവേശനത്തിന് വിവിധ വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കുന്നതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
സർവകലാശാലകളിൽ 2020-2021 മുതലുളള അധ്യയന വർഷങ്ങളിൽ വിവിധ സംവരണ ടേണുകളിൽ പി.എച്ച്.ഡി. പ്രവേശനം നേടിയവരുടെ എണ്ണം സംവരണവിഭാഗം തിരിച്ചു ലഭ്യമാക്കാമോ;
( സി )
പി.എച്ച്.ഡി. പ്രവേശനത്തിന് ഒ.ബി.സി. വിഭാഗങ്ങൾക്ക് ഏതെങ്കിലും സർവകലാശാലയിൽ നിലവിൽ സംവരണം അനുവദിക്കാത്തതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം വിശദമാക്കാമോ?
സാങ്കേതിക സർവകലാശാലയിൽ അക്കാദമിക് കൗൺസിൽ
3637.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക സർവകലാശാലയിൽ നിലവിൽ അക്കാദമിക് കൗൺസിൽ ഉണ്ടോ; ഇല്ലെങ്കിൽ എന്നാണ് അക്കാദമിക് കൗൺസിലിന്റെ കാലാവധി കഴിഞ്ഞതെന്ന് വ്യക്തമാക്കാമോ;
( ബി )
റഗുലേഷനുകളിൽ വരുന്ന മാറ്റങ്ങൾ ഗസറ്റ് വിജ്ഞാപനം മുഖേന പ്രസിദ്ധീകരിക്കണമെന്ന് സർവകലാശാല ആക്ട് നിഷ്കർഷിക്കുന്നുണ്ടോ;
( സി )
സാങ്കേതിക സർവ്വകലാശാലയുടെ കോഴ്സുകളുമായി ബന്ധപ്പെട്ട റെഗുലേഷനുകൾ അംഗീകരിക്കേണ്ടതും മാറ്റങ്ങൾ വരുത്തേണ്ടതും അക്കാദമിക് കൗൺസിലിൽ നിക്ഷിപ്തമായിരിക്കെ, മുൻ സെമസ്റ്ററുകളിലെ ബി.ടെക് കോഴ്സുകൾ രജിസ്റ്റർ ചെയ്യാനായി അനുവദിക്കപ്പെട്ട ക്രെഡിറ്റിന്റെ പരമാവധി എന്നത് എട്ടിൽ നിന്നും പതിനഞ്ചാക്കി വർദ്ധിപ്പിക്കാൻ അക്കാദമിക് കൗൺസിലിന്റെ അഭാവത്തിൽ സർവകലാശാല തീരുമാനിച്ചത് ചട്ടവിരുദ്ധമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത റെഗുലേഷനിലെ മാറ്റങ്ങൾ അക്കാദമിക് കൗൺസിൽ അംഗീകരിക്കാത്ത സാഹചര്യത്തിലും ഗസറ്റ് വിജ്ഞാപനം മുഖേന പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തിലും അവയ്ക്ക് നിയമപരമായ നിലനിൽപ്പില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
സാങ്കേതിക സർവകലാശാല ആക്ടിലെ ഖണ്ഡിക 13 (7) പ്രകാരം വൈസ് ചാൻസലർ ഒഴിവ് പെട്ടെന്ന് നികത്താൻ കഴിയാത്ത സാഹചര്യത്തിൽ നടത്തുന്ന വൈസ് ചാൻസലർ നിയമനം പരമാവധി ആറുമാസക്കാലത്തേക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിലും, 2023 മെയ് മാസത്തിന് ശേഷം വൈസ് ചാൻസലറുടെ അധികാരം ഉപയോഗിച്ച് സാങ്കേതിക സർവകലാശാലയിൽ ഇറക്കിയ ഉത്തരവുകളും റെഗുലേഷനുകളും നിയമപരമായി അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലും, പ്രസ്തുത ബി.ടെക് റെഗുലേഷനിലെ മാറ്റങ്ങൾക്ക് സാധുത ഉണ്ടാകില്ല എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സാധുത ഉണ്ടാകില്ലെങ്കിൽ നിലവിൽ വൈസ് ചാൻസലറുടെ അധികാരം ഉപയോഗിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിശദമാക്കാമോ;
( എഫ് )
പ്രസ്തുത ബി.ടെക് റെഗുലേഷനിലെ പരമാവധി രജിസ്റ്റർ ചെയ്യാവുന്ന ക്രെഡിറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സർവ്വകലാശാലയിൽ ലഭിച്ച നിവേദനങ്ങളുടെയും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ രേഖകളുടെയും പകർപ്പ് ലഭ്യമാക്കാമോ?
സാങ്കേതിക ഡിപ്ലോമ സ‍ർട്ടിഫിക്കറ്റ് കോഴ്‍സുകള്‍
3638.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം കെ.ജി.സി.ഇ., കെ.ജി.ടി.ഇ., എന്‍.സി.വി.ടി. സാങ്കേതിക ഡിപ്ലോമ സ‍ർട്ടിഫിക്കറ്റ് കോഴ്‍സുകള്‍ക്കാണ് അംഗീകാരമുള്ളതെന്ന് അറിയിക്കാമോ; അവയില്‍ പുതുതലമുറ കോഴ്‍സുകള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
സ്വകാര്യ മേഖലയില്‍ പ്രസ്തുത കോഴ്‍സുകള്‍ക്ക് അനുമതി നല്‍കാറുണ്ടോ; എങ്കില്‍ അപേക്ഷിക്കുന്നതിന്റെയും പരിശോധനകളുടെയും അനുമതി നല്‍കുന്നതിന്റെയും നടപടിക്രമങ്ങളും മാനദണ്ഡങ്ങളും സ്വകാര്യ സ്ഥാപനങ്ങള്‍ ഒരുക്കേണ്ട സംവിധാനങ്ങളും വിശദമാക്കാമോ; അത്തരം കോഴ്‍സുകള്‍ പഠിപ്പിക്കുന്ന അധ്യാപകർക്ക് നിശ്ചിത യോഗ്യതകള്‍ നിഷ്കർഷിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സ്വകാര്യ സ്ഥാപനങ്ങളിലെ കോഴ്‍സുകളുടെ പരീക്ഷാനടത്തിപ്പും സർട്ടിഫിക്കറ്റ് വിതരണവും ആരാണ് നടത്തുന്നതെന്നും കോഴ്‍സുകള്‍ക്ക് ആരാണ് അംഗീകാരം നല്‍കുന്നതെന്നും വിശദമാക്കാമോ; സ്വകാര്യ സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകള്‍ ഏകീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കാലാനുസൃതമായി പ്രസ്തുത കോഴ്‍സുകളിലെ വിഷയങ്ങള്‍ പരിഷ്കരിക്കുകയോ പുതുതലമുറ കോഴ്‍സുകള്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാറുണ്ടോ; പുതിയ കോഴ്‍സുകള്‍ ഉള്‍പ്പെടുത്തുന്നതിന്റെ നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ?
സാങ്കേതിക സർവകലാശാല വൈസ് ചാന്‍സലര്‍ നിയമനം
3639.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലറുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയും തുടർന്ന് വൈസ് ചാൻസലർ പദവിയിൽനിന്ന് പുറത്താക്കപ്പെട്ട വ്യക്തി നൽകിയ പുനഃപരിശോധന ഹർജിയിലെ വിധിയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിധികൾ നടപ്പിലാക്കുന്നതിനായി സർക്കാരും സർവകലാശാലയും കൈക്കൊണ്ട നടപടികൾ വിശദമാക്കാമോ;
( ബി )
ഇത്തരത്തിൽ വൈസ് ചാൻസലർ നിയമനം റദ്ദാക്കപ്പെട്ട വ്യക്തി മാതൃവകുപ്പിൽ തിരികെ പ്രവേശിക്കുവാൻ എന്നാണ് അപേക്ഷ നൽകിയതെന്ന് വ്യക്തമാക്കാമോ;
( സി )
നിയമനം റദ്ദാക്കപ്പെട്ട ദിവസം മുതൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ പുനഃപ്രവേശിക്കുവാൻ അപേക്ഷ നൽകിയതുവരെയുള്ള കാലഘട്ടത്തിലെ സർവീസും ശമ്പളവും ഏതുചട്ടപ്രകാരമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കപ്പെട്ട വ്യക്തിക്ക് നൽകിയ ശമ്പളവും മറ്റാനുകൂല്യങ്ങളും സർവകലാശാല ഫണ്ടിലേക്ക് മടക്കി നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശമ്പളവും മറ്റാനുകൂല്യങ്ങളും നിയമനം റദ്ദാക്കപ്പെട്ട വ്യക്തിയിൽ നിന്നും സർവകലാശാല തിരികെ ആവശ്യപ്പെടാതിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ഇ )
വൈസ് ചാൻസലർ പദവിയിലെ നിയമനം റദ്ദാക്കപ്പെട്ട വ്യക്തിക്ക് സർവകലാശാല ലാസ്റ്റ് പേ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടോ; എങ്കിൽ എപ്രകാരമാണ് ഇത് സർവകലാശാല നൽകിയതെന്ന് വ്യക്തമാക്കാമോ; ബന്ധപ്പെട്ട രേഖകളുടെ പകർപ്പും ലഭ്യമാക്കാമോ?
കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ എം.ടെക് കോഴ്സുകള്‍
3640.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പുതിയ എം.ടെക് കോഴ്സുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കാമോ; എങ്കിൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഏതാെക്കെ ബ്രാഞ്ചുകളാണ് അനുവദിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ ആരംഭിക്കാന്‍ സാധിക്കുമോയെന്നും വ്യക്തമാക്കാമോ?
വിമെൻ എൻജിനീയേർഡ് സാറ്റലൈറ്റ്
3641.
ഡോ. കെ. ടി. ജലീൽ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം എൽ.ബി.എസ്. എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികളും അധ്യാപികമാരും ചേര്‍ന്ന് സ്വന്തമായി നിർമ്മിച്ച വിമെൻ എൻജിനീയേർഡ് സാറ്റലൈറ്റ് വിക്ഷേപിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നേട്ടത്തെ സാങ്കേതികവിദ്യാ രംഗത്തെ വനിതാ ശാക്തീകരണത്തിനും ലിംഗസമത്വത്തിനുമുള്ള മാതൃകയായി കണക്കാക്കുമോ; വിശദമാക്കുമോ;
( സി )
പ്രസ്തുത സാറ്റലൈറ്റ് മുഖേന നടത്തുവാൻ ഉദ്ദേശിച്ചിട്ടുളള ഗവേഷണ പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ?
പാലക്കാട് പോളിടെക്നിക് കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി
3642.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാലക്കാട് പോളിടെക്നിക് കോളേജിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇതിനായി അനുവദിച്ച തുക, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്നിയുടെ വിശദാംശം ലഭ്യമാക്കാമോ?
വനിതാ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജ് ക്യാമ്പസിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം
3643.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ വനിതാ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജ് ക്യാമ്പസിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം എന്ന പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ഏത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര കോടി രൂപയ്ക്കാണ് ഭരണാനുമതി കിട്ടിയതെന്ന് വിശദമാക്കാമോ;
( സി )
ടെണ്ടര്‍ എടുക്കാത്ത സാഹചര്യമാണെങ്കില്‍ ഭരണാനുമതി നല്‍കിയ തുകയില്‍ അധികരിക്കാതെ എസ്റ്റിമേറ്റ് പുതുക്കി ടെണ്ടര്‍ ചെയ്യാന്‍ ആവശ്യമായ നടപടികള്‍ പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
3644.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം ചേലാട് പോളിടെക്നിക് കോളേജിലെ വികസന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
ശേഷിക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3645.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേറ്റ് പ്ലേസ്മെന്റ് സെൽ മുഖേന 2023-24 വര്‍ഷത്തില്‍ സംസ്ഥാനത്തെ പോളിടെക്നിക്കുകളിൽ എത്ര കമ്പനികളാണ് പ്ലേസ്മെന്റ് നൽകുന്നതിനായി മുന്നോട്ട് വന്നിട്ടുള്ളതെന്നത് സംബന്ധിച്ച വിവരം അറിയിക്കാമോ?
3646.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മടിക്കൈ, പരപ്പ എന്നിവിടങ്ങളിൽ പോളിടെക്നിക്കുകൾ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ?
വണ്ടിപ്പെരിയാർ പോളിടെക്നിക് കോളേജിന്റെ സമഗ്ര വികസനം
3647.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടിപ്പെരിയാർ പോളിടെക്നിക് കോളേജിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ പുതിയ കെട്ടിടം കോളേജിന് വിട്ടുകൊടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കെട്ടിടത്തിന്റെ 95 ശതമാനം പണികളും പൂർത്തിയായതിനാൽ ഈ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് പുതിയ കെട്ടിടം തുറന്നു കൊടുക്കുവാൻ വേണ്ട നടപടി സ്വീകരിച്ചിരുന്നോ; വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ വണ്ടിപ്പെരിയാർ പോളിടെക്നിക് കോളേജിന്റെ സമഗ്രമായ വികസനത്തിന് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന വണ്ടിപ്പെരിയാർ പോളിടെക്നിക് കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3648.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ ഗവണ്മെന്റ് പോളിടെക്നിക് കോളേജിന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
കെ.ജി.റ്റി.ഇ. ടൈപ്പ് റൈറ്റിംഗ് ആന്‍ഡ് കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിംഗ് പരീക്ഷയ്ക്കായുള്ള പുതിയ സിലബസ്
3649.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ജി.റ്റി.ഇ. ടൈപ്പ് റൈറ്റിംഗ് ആന്‍ഡ് കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിംഗ് പരീക്ഷയ്ക്കായുള്ള പുതിയ സിലബസ് പ്രകാരം പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ പരീക്ഷാ രീതി സംബന്ധിച്ച് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; പുതിയ സിലബസ് പ്രകാരം മോഡല്‍ ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പരീക്ഷയുടെ പുതിയ സിലബസ് പ്രകാരം എല്‍.ബി.എസ്. മുഖേന പരീക്ഷ നടത്തുന്നതിനുള്ള തുടര്‍ നടപടികള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശത്തിന്മേല്‍ നാളിതുവരെ എന്തെല്ലാം തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
പുതിയ സിലബസ് നടപ്പിലാക്കുന്നതിന് മുന്നേ പുതിയ സിലബസ് പ്രകാരമുള്ള പരീക്ഷ സംബന്ധിച്ച് ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ, ഇപ്രകാരം മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് 6 മാസത്തെ കോഴ്സ് കാലാവധി സമയം പുതിയ സിലബസ് നടപ്പിലാക്കുന്നതിന് ‌അനുവദിക്കുമോ, വ്യക്തമാക്കാമോ;
( ഡി )
ടൈപ്പ് റൈറ്റിംഗ് ആന്‍ഡ് വേഡ് പ്രോസസ്സിംഗ് കോഴ്സിന്റെ കാലാവധി ആറ് മാസത്തില്‍ കൂടുതല്‍ നീട്ടിക്കൊണ്ടുപോകുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് സാധിക്കാത്തതിനാല്‍ വര്‍ഷത്തില്‍ രണ്ട് പരീക്ഷ കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് വകുപ്പ് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഇ )
എല്‍.ബി.സ്. ഡയറക്ടറുടെ 23.11.2023-ലെ ബി4/1219/2023 കത്തില്‍ പുതിയ സിലബസ് പ്രകാരം പരീക്ഷ നടത്തിപ്പിന് പരീക്ഷാ ഫീസ് ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം അംഗീകരിച്ചിട്ടുണ്ടോ; നിലവിലുള്ള ഫീസ് നിരക്കില്‍ വര്‍ദ്ധനവ് വരുത്തുന്നതുമൂലം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സാരമായി ബാധിക്കുമെന്നതിനാല്‍ ഫീസ് വര്‍ദ്ധനവില്‍ നിന്ന് പിന്മാറുമോയെന്ന് വ്യക്തമാക്കാമോ?
കുമാരപുരം ജൂനിയര്‍ ടെക്നിക്കല്‍ സ്കളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
3650.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ കുമാരപുരത്ത് പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ ടെക്നിക്കല്‍ സ്കളിന്റെ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂതന ഉല്പന്നങ്ങള്‍
3651.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും കണ്ടുപിടിക്കുന്ന നൂതന ഉല്പന്നങ്ങള്‍ പലതും വിപണിയില്‍ എത്തുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
അത്തരം കണ്ടുപിടിത്തങ്ങള്‍ക്ക് പിന്തുണ നൽകി വിപണന സാധ്യതയുള്ള ഉല്പന്നങ്ങളാക്കുവാൻ യുവതലമുറയ്ക്ക് കരുത്ത് നൽകുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
ടെക്നിക്കൽ ഹൈസ്കൂൾ അദ്ധ്യാപകരുടെ നിയമനം
3652.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ടെക്നിക്കൽ ഹൈസ്കൂളുകളിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (സോഷ്യൽ സയൻസ്) തസ്തികയിൽ നിന്നും നിയമിക്കേണ്ട ഇൻസ്ട്രക്ടർ ഇൻ ഹ്യുമാനിറ്റീസ് ആന്‍ഡ് ലാംഗ്വേജസ് എന്ന തസ്തികയിലേക്ക് ഇംഗ്ലീഷ് അദ്ധ്യാപകരെ നിയമിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ 13.09.2021 വരെ കാലാവധിയുണ്ടായിരുന്ന എച്ച്.എസ്.എ (സോഷ്യൽ സയൻസ്) റാങ്ക് ലിസ്റ്റിൽ ഉള്‍പ്പെട്ടിരുന്നവര്‍ക്ക് നിയമനം ലഭിക്കാതിരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഇപ്രകാരം നിയമിതരായ ഇംഗ്ലീഷ് അദ്ധ്യാപകര്‍ നിയമപരമല്ലാതെ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്തെ മറ്റ് ടെക്നിക്കൽ ഹൈസ്കൂളുകളിൽ  ഇത്തരത്തിൽ നിയമനങ്ങൾ നടന്നിട്ടുണ്ടോ; എങ്കിൽ ഇത്തരം സാഹചര്യം സൃഷ്ടിക്കാനിടയാക്കിയ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്; വിശദമാക്കുമോ?
ഷൊര്‍ണ്ണൂരിൽ വി.എച്ച്‌.എസ്.ഇ.യ്ക്ക് സ്ഥലം വിട്ടുനല്‍കുന്നതിന് നടപടി
3653.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ ഷൊര്‍ണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ടെക്നിക്കല്‍ ഹൈസ്കൂളിന്റെ പുരയിടത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന വി.എച്ച്‌.എസ്.ഇ.യ്ക്ക് 50 സെന്റ് സ്ഥലം വിട്ടുനല്‍കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത സ്ഥലം എന്ന് കൈമാറി നല്‍കുവാന്‍ കഴിയും എന്ന് വിശദമാക്കാമോ?
3654.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാലയിലെ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർ (ഇൻസ്ട്രുമെന്റേഷൻ) എന്നീ തസ്തികകളിൽ നിയമനം ലഭിക്കുന്നതിന് ആവശ്യമായ യോഗ്യതകൾ വിശദമാക്കാമോ;
( ബി )
നിലവിൽ പ്രസ്തുത തസ്തികകളിൽ ചുമതല വഹിക്കുന്ന ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത, സാങ്കേതിക യോഗ്യത, മറ്റ് വിശദാംശം എന്നിവ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സർവകലാശാലയിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറായി ജോലിചെയ്തിരുന്ന വ്യക്തിയെ സസ്പെൻഡ് ചെയ്യുകയും തുടർനടപടികളുടെ ഭാഗമായി 2022-ൽ ജൂനിയർ എഞ്ചിനീയറായി തരംതാഴ്ത്തുകയും ചെയ്തിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വ്യക്തിയുടെ സസ്പെൻഷൻ, അതിനെ തുടർന്നുള്ള അന്വേഷണം, ശിക്ഷാ നടപടി, തരം താഴ്ത്തൽ എന്നിവയുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്ക് എത്ര തുക ചെലവഴിക്കേണ്ടിവന്നുവെന്ന് വിശദമാക്കാമോ;
( ഇ )
ടി.എ., ഡി.എ., ലീഗൽ ചാർജ്ജസ്, ട്രാൻസ്പോർട്ടേഷൻ തുടങ്ങി ഓരോ ഇനത്തിലും സർവകലാശാല ചെലവഴിച്ച തുകയുടെ വിശദാംശം ഇനം തിരിച്ച് ലഭ്യമാക്കാമോ?
ഞാറക്കലില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ് സ്ഥാപനത്തിന്റെ നവീകരണം
3655.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വൈപ്പിന്‍ മണ്ഡലത്തിലെ ‍‍ഞാറക്കലില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ എന്തെല്ലാം കോഴ്സുകളാണ് പഠിപ്പിക്കുന്നതെന്നും എത്ര വിദ്യാര്‍ഥികള്‍ ഈ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
ഞാറക്കല്‍ പഞ്ചായത്തില്‍ വൈപ്പിന്‍ പള്ളിപ്പുറം റോ‍ഡിന് സമീപം 70 സെന്റോളം സ്ഥലത്ത് വളരെ ശോചനീയമായ അവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ നവീകരണത്തിനായി പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
സർവകലാശാലകളിലെ പി.എച്ച്.ഡി. പ്രവേശന സംവരണം
3656.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകളിൽ പി.എച്ച്.ഡി. പ്രവേശനത്തിന് വിവിധ വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കുന്നതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
സർവകലാശാലകളിൽ 2020-2021 മുതലുളള അധ്യയനവർഷങ്ങളിൽ വിവിധ സംവരണ ടേണുകളിൽ പി.എച്ച്.ഡി. പ്രവേശനം നേടിയവരുടെ എണ്ണം സംവരണ വിഭാഗം തിരിച്ച് ലഭ്യമാക്കാമോ;
( സി )
പി.എച്ച്.ഡി. പ്രവേശനത്തിന് ഒ.ബി.സി. വിഭാഗങ്ങൾക്ക് ഏതെങ്കിലും സർവകലാശാലയിൽ നിലവിൽ സംവരണം അനുവദിക്കാത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം വിശദമാക്കാമോ?
3657.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവൺമെന്റ് ലോ കോളേജുകളിലെ ഈവനിംഗ് കോഴ്‍സുകള്‍ പുനരാരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
സർവകലാശാലകളിൽ ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം
3658.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാലകളിൽ ഔദ്യോഗിക വാഹനങ്ങളുടെ ലോഗ് ബുക്കിൽ വിവരങ്ങൾ മറച്ചുവെച്ച് വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതായ പരാതി ശ്രദ്ധയിൽ വന്നിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
സർവ്വകലാശാലകളിലെ ഭരണസമിതി അംഗങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ, ഔദ്യോഗിക വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്തരം പരാതികളിൽ കൈക്കൊണ്ട നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
സാങ്കേതിക സർവ്വകലാശാലയിലെ വാഹനങ്ങളുടെ ലോഗ് ബുക്കിൽ യാത്രയുടെ ഉദ്ദേശം വെളിപ്പെടുത്താതെ വ്യാപകമായ രീതിയിൽ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
യാത്രയുടെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ രേഖപ്പെടുത്താതെ മറച്ചുവെച്ച ലോഗ് ബുക്ക് രേഖയുടെ അടിസ്ഥാനത്തിൽ, സാങ്കേതിക സർവകലാശാല ഫണ്ടിൽ നിന്നും തുക ചെലവഴിച്ചിട്ടുണ്ടോ; അതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ഇ )
സാങ്കേതിക സർവ്വകലാശാലയുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളിലെ ലോഗ് ബുക്കിൽ യാത്രയുടെ ഉദ്ദേശവും യാത്രചെയ്ത ഉദ്യോഗസ്ഥന്റെ വിശദാംശങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ മറച്ചുവെച്ച് സർവ്വകലാശാല ഫണ്ട് അനുവദിച്ച ഉദ്യോഗസ്ഥനെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്
3659.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് വിദ്യാർത്ഥികളിൽ നിന്നും വിവിധ ഫീസ് നിരക്കുകൾ ഈടാക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
കൂടുതൽ ഫീസ് അടയ്ക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ വേഗത്തിൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്ന സംവിധാനം നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കുന്നതിന് നിലവിൽ ലഭ്യമായ വിവിധ മോഡുകളും ഓരോ മോഡിലും സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് നിശ്ചയിച്ച സമയം, ഫീസ് എന്നിവയും വ്യക്തമാക്കാമോ;
( ഡി )
വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിനുവേണ്ടി ലഭിച്ച അപേക്ഷകളിൽ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്ത എത്ര അപേക്ഷകൾ സർവകലാശാലകളിൽ കെട്ടിക്കിടക്കുന്നുണ്ടെന്നും പ്രസ്തുത അപേക്ഷകൾ ലഭിച്ച മാസം, വർഷം, സർട്ടിഫിക്കറ്റ് അനുവദിക്കാതിരിക്കുന്നതിന്റെ കാരണവും വ്യക്തമാക്കാമോ?
3660.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷ നടത്തിപ്പ് വേഗത്തിലാക്കുന്നതിന് ആവിഷ്കരിച്ച ,ചോദ്യപേപ്പർ പരീക്ഷ കേന്ദ്രങ്ങളിലേക്ക് ഓൺലൈൻ ആയി അയയ്ക്കൽ, ബാർകോഡ് അധിഷ്ഠിത പരീക്ഷ നടത്തിപ്പ് എന്നിവ എന്ന് മുതലാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സംവിധാനങ്ങൾ നടപ്പിലാക്കിയതിനെത്തുടർന്ന് ചോദ്യപേപ്പർ പരീക്ഷ കേന്ദ്രങ്ങളിലേക്ക് ഓൺലൈൻ ആയി അയയ്ക്കൽ മുതൽ ഉത്തരപേപ്പറുകളുടെ മൂല്യനിർണയത്തിന് ശേഷമുള്ള ഫലപ്രഖ്യാപനം വരെയുളള പ്രവർത്തനങ്ങൾക്ക് സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങൾ വിശദമാക്കാമോ;
( സി )
പരീക്ഷകളുടെ മൂല്യനിർണയം, ഫലപ്രഖ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് മുമ്പ് നിലവിലുണ്ടായിരുന്ന രീതിയിലെയും ബാർകോഡ് അധിഷ്ഠിത പരീക്ഷ രീതിയിലെയും വ്യത്യാസങ്ങൾ വ്യക്തമാക്കാമോ;
( ഡി )
മൂല്യനിർണയ ക്യാമ്പുകളിൽ നിന്നും അധ്യാപകർ ബന്ധപ്പെട്ട പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന മാർക്കുകൾ ഉൾപ്പെടെയുള്ള ഡാറ്റകൾ ഫലപ്രഖ്യാപനത്തിന് മുമ്പ് വീണ്ടും ഒത്തുനോക്കുന്നതിനോ വ്യത്യാസം ശ്രദ്ധയിൽപ്പെടുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തുന്നതിനോ നിലവിൽ സംവിധാനമുണ്ടോയെന്ന് വിശദമാക്കാമോ?
വിരമിച്ചതിനുശേഷം സർവകലാശാലകളിൽ താൽക്കാലികമായി ജോലി ചെയ്യുന്നവർ
3661.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവകലാശാല സേവനത്തിൽ നിന്ന് വിരമിച്ചതിന് ശേഷം, സർവകലാശാലകളിലെ വിവിധ അധ്യാപക-അനധ്യാപക തസ്തികകളിൽ (സർവകലാശാലയുടെ വിവിധ ബ്രാഞ്ചുകൾ, പഠന വകുപ്പുകൾ, സർവകലാശാല നേരിട്ട് നടത്തുന്ന കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ എന്നിവയിലുൾപ്പെടെ) 01.07.2020 മുതൽ 31.05.2024 വരെയുളള കാലയളവിൽ താൽക്കാലികമായി നിയമിക്കപ്പെട്ട ജീവനക്കാരുടെ തസ്തിക തിരിച്ചുളള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിലെ താൽക്കാലിക നിയമനത്തിന് സർവകലാശാലകൾ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത വിജ്ഞാപനങ്ങളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ജീവനക്കാർ സർവകലാശാല സേവനത്തിൽ നിന്നും വിരമിച്ച തീയതി, പ്രതിമാസം വാങ്ങി കൊണ്ടിരിക്കുന്ന പെൻഷനും അനുബന്ധ ആനുകൂല്യങ്ങളും, വിരമിച്ചതിന് ശേഷം താൽക്കാലികമായി സർവകലാശാലകളിൽ നിയമിക്കപ്പെട്ട തീയതി, താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് കൈപ്പറ്റിയ പ്രതിമാസ വേതനം, മറ്റ് അലവൻസുകൾ എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത ജീവനക്കാർക്ക് താൽക്കാലിക നിയമനം ലഭിച്ചതിനുശേഷം, അവരുടെ പ്രതിമാസ പെൻഷൻ തുകയിൽ കുറവ് വരുത്തിയിരുന്നുവോയെന്ന് വ്യക്തമാക്കാമോ;
( ഇ )
താൽക്കാലികമായി സർവകലാശാലകളിൽ നിയമിക്കപ്പെട്ട തീയതി മുതൽ ഓരോ മാസവും അവർ കൈപ്പറ്റിയ പെൻഷന്റെ വിശദാംശം ലഭ്യമാക്കാമോ?
സർവ്വകലാശാലകളിലെ അധ്യാപക നിയമനം
3662.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവ്വകലാശാലകൾ നടത്തുന്ന അധ്യാപക നിയമനത്തിന് സ്വീകരിച്ചുവരുന്ന സംവരണ വ്യവസ്ഥകൾ എപ്രകാരമാണ്; പ്രസ്തുത വിവരം സർവ്വകലാശാല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ സർവകലാശാലകളിൽ സംവരണ വ്യവസ്ഥ ലംഘിച്ചുകൊണ്ട് നിയമനങ്ങൾ നടന്നിട്ടുണ്ടെന്ന പരാതികൾ ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പരാതികളിന്മേൽ സ്വീകരിച്ച നടപടികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
സർവ്വകലാശാലകളിലെ അധ്യാപക നിയമനത്തിനുള്ള സംവരണത്തില്‍ സ്വാശ്രയ കോളജുകളിലെ അധ്യാപക തസ്തികകൾ കൂടി ഉൾപ്പെടുത്താറുണ്ടോ;
( ഇ )
സംസ്ഥാനത്തെ ഒരോ സർവ്വകലാശാലകളിലെയും അധ്യാപകരുടെ ജോലിഭാരം അവസാനമായി പുനർനിർണയം ചെയ്ത തീയതി എന്നാണെന്ന് സർവ്വകലാശാല തിരിച്ച് അറിയിക്കാമോ;
( എഫ് )
അധ്യാപകരുടെ അധ്വാനഭാരം പുനര്‍നിർണ്ണയിക്കാതെ സർവകലാശാലകളിൽ അധ്യാപക നിയമനം നടത്തുന്നുണ്ടോ എന്ന വിവരം ലഭ്യമാക്കാമോ?
സംസ്കൃത സർവകലാശാലയുടെ പ്രാദേശികകേന്ദ്രങ്ങൾ
3663.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്രാദേശിക കേന്ദ്രങ്ങളിൽ 2019 മുതൽ 2023 വരെയുള്ള അധ്യയനവർഷങ്ങളിൽ ഏതെല്ലാം ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കാമോ;
( ബി )
നാല് വർഷ ബിരുദം ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക കേന്ദ്രങ്ങളിലെ ഏതെങ്കിലും ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ നിർത്തലാക്കാൻ തീരുമാനമെടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കിൽ ഏതൊക്കെ കേന്ദ്രങ്ങളിൽ ഏതൊക്കെ കോഴ്സുകളാണ് നിർത്തലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നാല് വർഷ ബിരുദം ആരംഭിക്കുന്നതിന്റെ ഭാഗമായി സംസ്കൃതം അല്ലാത്ത ഏതൊക്കെ ബിരുദ  കോഴ്സുകളാണ് പുതുതായി തുടങ്ങാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഈയിനത്തിൽ അധികമായി വരുന്ന സാമ്പത്തിക ബാധ്യതകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളുടെ ഉന്നമനത്തിനായി 2019 മുതൽ സ്വീകരിച്ച നടപടികളുടെയും നടപ്പിലാക്കിയ വിവിധ പദ്ധതികളുടെയും ചെലവഴിച്ച തുകയുടെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ?
കാലടി സംസ്കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി കേന്ദ്രത്തില്‍ യു.ജി/പി.ജി. കോഴ്സുകള്‍
3664.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലടി സംസ്കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ യു.ജി, പി.ജി. വിഭാഗങ്ങളിലായി ഏതൊക്കെ കോഴ്സുകളുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കേന്ദ്രത്തില്‍ വേണ്ടത്ര അപേക്ഷകരില്ലാത്തതിന്റെ പേരില്‍ നേരത്തെ നിര്‍ത്തലാക്കിയ ഹിന്ദി കോഴ്സ് പുനരാരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കേന്ദ്രത്തില്‍ ഏതെങ്കിലും കോഴ്സ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലം എം.എല്‍.എ.മാരുടെ കത്ത് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ക്ക് ലഭിച്ചിരുന്നോ;
( ഡി )
പ്രസ്തുത കത്ത് അനുസരിച്ച് 12.04.2024-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം കൊയിലാണ്ടി പ്രാദേശിക കേന്ദ്രങ്ങളില്‍ ഏതെങ്കിലും കോഴ്സ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് 30.04.2024 ലെ 00991/എ.സി.ഡി. ബി2/എസ്.എസ്.യു.എസ്./24 നമ്പര്‍ ഉത്തരവിന്റെ കോപ്പി ലഭ്യമാക്കുമോ; ഈ ഉത്തരവ് നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
അദ്ധ്യാപകരുടെയും ഗവേഷകരുടെയും പേറ്റന്റുകൾ
3665.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവ്വകലാശാലകളിലെയും കോളേജുകളിലെയും അദ്ധ്യാപകരും ഗവേഷകരും കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ എത്ര പേറ്റന്റുകൾ കരസ്ഥമാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്തെ സർവകലാശാലകളിലെയും കോളേജുകളിലെയും അദ്ധ്യാപകർ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ദേശീയ ജേണലുകളിലും അന്തർദേശീയ ജേണലുകളിലും എത്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ കലാലയങ്ങളിൽ നിന്നും കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ എത്ര സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് അറിയിക്കാമോ?
സർവകലാശാലകൾക്കുളള ഗ്രാന്റ്
3666.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സർവകലാശാലകൾക്ക് 2021-22 സാമ്പത്തിക വർഷം മുതൽ നാളിതുവരെ സംസ്ഥാന ബഡ്ജറ്റിൽ പ്ലാൻ, നോൺ പ്ലാൻ ഗ്രാന്റ് ഇനങ്ങളിൽ ഓരോ വർഷവും വകയിരുത്തിയ തുക, അനുവദിച്ച തുക എന്നിവയുടെ വിശദാംശം സർവകലാശാല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
വകയിരുത്തിയ തുക പൂർണമായും അനുവദിക്കാതിരുന്നതുമൂലം പ്രസ്തുത കാലയളവിൽ സർവകലാശാലകൾ തങ്ങളുടെ തനത് ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് പ്ലാൻ, നോൺ പ്ലാൻ ചെലവുകൾ പൂർത്തീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
സർവകലാശാലകൾ തനത് ഫണ്ടിൽ മാത്രമായി വകയിരുത്തി നിർമ്മാണ പ്രവൃത്തികള്‍ നടപ്പിലാക്കാറുണ്ടോ;
( ഡി )
2021-22 സാമ്പത്തിക വർഷം മുതൽ സർവകലാശാലകൾക്കുള്ള ബഡ്ജറ്റിലുൾപ്പെടുത്തി നടപ്പിലാക്കിയതും സർവകലാശാലകളുടെ തനത് ഫണ്ടിൽ മാത്രമായി വകയിരുത്തി നടപ്പിലാക്കിയതുമായ നിർമ്മാണ പ്രവൃത്തികളുടെ വിശദാംശം പദ്ധതികൾ തിരിച്ച് ലഭ്യമാക്കാമോ?
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത സർവകലാശാലകളിലെ നിർമ്മാണ പ്രവൃത്തികൾ
3667.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നല്കിയവയും, നല്കാൻ തീരുമാനിച്ചവയുമായ സർവ്വകലാശാലകളിലെ നിർമ്മാണ പ്രവൃത്തികളുടെയും, മറ്റു പദ്ധതികളുടെയും വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
മേൽ പദ്ധതികളിൽ ടെണ്ടർ മുഖേനയും, അല്ലാതെയും പ്രസ്തുത സൊസൈറ്റിക്ക് നല്കിയ മുഴുവൻ പ്രവൃത്തികളുടെയും വിശദാംശം, പദ്ധതികൾക്ക് വകയിരുത്തിയതും ചെലവഴിച്ചതുമായ തുകയുടെ വിശദാംശം എന്നിവ ലഭ്യമാക്കാമോ;
( സി )
ടെണ്ടർ മുഖേനയല്ലാതെ മേൽ സൊസൈറ്റിക്ക് പ്രവൃത്തികൾ നല്കിയതു മൂലം സർവകലാശാലകൾക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചതായി വ്യക്തമാകുന്ന പക്ഷം, ആയതിന് ഉത്തരവാദികളായ സർവകലാശാല സിൻഡിക്കേറ്റ്, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും പ്രസ്തുത നഷ്ടം ഈടാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( ഡി )
സർവകലാശാലകളിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ പെടുന്ന യൂണിവേഴ്സിറ്റി എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ, ഇലക്ട്രിക്കൽ), ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ എന്നീ തസ്തികകളിൽ നിലവിൽ ചുമതല വഹിക്കുന്ന ജീവനക്കാർ ഉണ്ടായിരിക്കെ സർവകലാശാലയിലെ പല നിർമ്മാണ പ്രവൃത്തികളുടേയും ഡി.പി.ആർ. തയ്യാറാക്കുന്നതിന് സർവ്വകലാശാല സിൻഡിക്കേറ്റ് പ്രസ്തുത സൊസൈറ്റിയെ പോലെയുളള അക്രഡിറ്റഡ് ഏജൻസികളെ ചുമതലപ്പെടുത്തുന്നതിനുള്ള കാരണം വ്യക്തമാക്കാമോ?
3668.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ കൈരളി ഗവേഷണ പുരസ്‌കാരം (ടീച്ചിംഗ് ഫാക്കല്‍റ്റി) അനുവദിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് സമിതിയില്‍ 2020,2021, 2022 വര്‍ഷങ്ങളില്‍ ആരൊക്കെയാണ് അംഗങ്ങളായി പ്രവര്‍ത്തിച്ചതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പുരസ്‌കാരം നല്‍കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത വര്‍ഷങ്ങളില്‍ നല്കിയ കൈരളി ഗവേഷണ പുരസ്‌കാരത്തിനായി (ടീച്ചിംഗ് ഫാക്കല്‍റ്റി) ആകെ എത്ര അപേക്ഷകളാണ് ലഭിച്ചിരുന്നത്; അപേക്ഷകരുടെ പേര്, യോഗ്യതകള്‍, ഔദ്യോഗിക പദവി തുടങ്ങിയ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് ആസ്ഥാന മന്ദിരം
3669.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനുള്ള ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ച് വരുന്നുണ്ടോ; ഇതിനായി സര്‍ക്കാര്‍ ഭൂമി ലഭ്യമാകുന്നില്ലെങ്കില്‍ സ്വകാര്യ ഭൂമി വാങ്ങുന്ന കാര്യം പരിഗണിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
കാലിക്കറ്റ് സർവ്വകലാശാലയിലെ വിവിധ നിർമാണ പ്രവൃത്തികൾ
3670.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാലയിൽ 01.07.2020 മുതൽ 31.05.2024 വരെയുളള കാലയളവിൽ വിവിധ നിർമ്മാണ പ്രവൃത്തികൾക്ക് വകയിരുത്തിയ തുകയുടെയും ചെലവഴിച്ച തുകയുടെയും വിശദാംശം സാമ്പത്തിക വർഷാടിസ്ഥാനത്തിൽ പദ്ധതികൾ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മേൽ കാലയളവിൽ സർവകലാശാല തനത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ നിർമ്മാണ പ്രവൃത്തികളുടെ പേര്, സർവകലാശാല തനത് ഫണ്ടിൽ നിന്നും നാളിതുവരെ അനുവദിച്ച തുക, പ്രവൃത്തികൾക്ക് സർക്കാരിൽ നിന്നും ലഭ്യമായ പ്ലാൻ ഗ്രാന്റ് എന്നിവയുൾപ്പെടെയുള്ള വിശദാംശം സാമ്പത്തിക വർഷാടിസ്ഥാനത്തിൽ പദ്ധതികൾ തിരിച്ച് ലഭ്യമാക്കാമോ;
( സി )
മേൽ കാലയളവിൽ സർവകലാശാല വൈസ് ചാൻസലർ, പ്രോവൈസ് ചാൻസലർ, രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ, പർച്ചേസ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ/ജോയിന്റ് രജിസ്ട്രാർ, സർവകലാശാല എഞ്ചിനീയർ എന്നീ തസ്തികകളിൽ ചുമതല വഹിച്ച ഉദ്യോഗസ്ഥരുടെ പേര് വിവരം തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
മേൽ കാലയളവിൽ സർവകലാശാല സിന്‍ഡിക്കേറ്റിന്റെ ഫിനാൻസ്, പ്ലാനിംഗ് ആന്റ് വർക്സ് എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികളിലും, സർവകലാശാല പ്ലാനിംഗ് ബോർഡ്, സെൻട്രൽ പർച്ചേസ് കമ്മിറ്റി എന്നിവയിലും അംഗങ്ങളായിരുന്നവരുടെ പേര്, ഔദ്യോഗിക പദവി എന്നിവ ലഭ്യമാക്കാമോ;
( ഇ )
മേൽ നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുത്തു നടത്തിയ കരാറുകാരുടെ വിശദാംശം പദ്ധതികൾ തിരിച്ച് ലഭ്യമാക്കാമോ?
3671.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസാപ്പിന്റെ കുന്നംകുളം കേന്ദ്രത്തില്‍ നിലവിലെ ഏജൻസി എന്തെല്ലാം തൊഴിലധിഷ്ഠിത കോഴ്സുകള്‍ നടത്തുന്നുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
ഒരോ കോഴ്സിലും ബാച്ച് തിരിച്ചുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണമെത്രയെന്ന് അറിയിക്കാമോ;
( സി )
നിലവിലുള്ള ഏജന്‍സി പ്രസ്തുത സ്ഥാപനത്തിന്റെ സൗകര്യം പ്രയോജനപ്പെടുത്തി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന തൊഴിലുകള്‍ ആരംഭിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത ഏജന്‍സി കാര്യക്ഷമമല്ലെങ്കില്‍ അസാപ്പ് കേരള തന്നെ പുതിയ ആധുനിക കോഴ്സുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
3672.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തില്‍ ഏതെല്ലാം വിദ്യാലയങ്ങളിലെ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ അസാപ്പ് പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ തനത് വിദ്യാഭ്യാസപദ്ധതിയായ അക്ഷര കൈരളിയും നാഷണൽ സർവീസ് സ്കീമുമായി ചേർന്ന് എന്തെല്ലാം പ്രവർത്തനങ്ങൾ ആവിഷ്കരിക്കാൻ സാധിക്കുമെന്ന് വിശദീകരിക്കാമോ?
അസാപുമായി ചേർന്ന് നടപ്പിലാക്കി വരുന്ന കോഴ്‍സുകള്‍
3673.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോളേജുകള്‍ അസാപ്പുമായി ചേർന്ന് നടപ്പിലാക്കി വരുന്ന കോഴ്‍സുകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
പുതുതലമുറ കോഴ്സുകൾ
3674.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസരംഗത്ത് പുതുതലമുറ കോഴ്സുകൾ പഠന പദ്ധതിയുടെ ഭാഗമാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതൊക്കെ പുതിയ കോഴ്സുകളാണ് ഇത്തരത്തിൽ കേരളത്തിൽ കൊണ്ടു വന്നിട്ടുള്ളത്; പുതിയ ഏതൊക്കെ കോഴ്സുകൾ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
എന്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരമുള്ള കോഴ്സുകൾ തെരഞ്ഞെടുത്തതെന്നും നൂതന കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അർഹമായ ജോലി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടോയെന്നും അറിയിക്കുമോ?
സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ
3675.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ആശ്വാസ കിരണം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
2020-21 മുതല്‍ ആശ്വാസ കിരണം പദ്ധതിയില്‍ അനുവദിച്ച തുകയും ചെലവഴിച്ച തുകയും ജില്ലാ അടിസ്ഥാനത്തില്‍ വിശദമാക്കുമോ;
( സി )
സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കി വരുന്ന വയോമിത്രം പദ്ധതി, ഓട്ടിസം ബാധിരായ കുട്ടികളുടെ പുനരധിവാസം, പ്രമേഹ ബാധിതരായ കുട്ടികള്‍ക്കുള്ള ധനസഹായ പദ്ധതി എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതികള്‍ക്ക് 2020-21 മുതല്‍ അനുവദിച്ചതും ചെലവഴിച്ചതുമായ തുകയുടെ വിശദവിവരം ലഭ്യമാക്കുമോ?
3676.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22, 2022-23, 2023-24 കാലയളവില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ അശ്വാസകിരണം പദ്ധതിയില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
അര്‍ഹരായ എല്ലാ അപേക്ഷകരേയും പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3677.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലായി യു.ഡി.ഐ.ഡി. (യൂണീക് ഡിസെബിലിറ്റി ഐ.ഡി. കാര്‍ഡ്) കാര്‍ഡ് ലഭ്യമായ ഭിന്നശേഷിക്കാരുടെ എണ്ണം പഞ്ചായത്ത്, വാര്‍ഡ് എന്നിവ തിരിച്ച് ലഭ്യമാക്കാമോ; ഇനിയും കാര്‍ഡ് ലഭ്യമാകാനുളളവര്‍ക്ക് അത് നല്‍കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ?
3678.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ പരിശീലനം നല്‍കുന്ന സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ വേതനം കാലോചിതമായി പരിഷ്ക്കരിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ;
( ബി )
എല്ലാ പൊതുവിദ്യാലയങ്ങളിലും സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ മുഴുവന്‍ സമയ സേവനം ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
എൻഡോസൾഫാൻ പുനരധിവാസഗ്രാമം
3679.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻഡോസൾഫാൻ ദുരിതബാധിത കുടുംബങ്ങൾക്ക് പുനരധിവാസഗ്രാമം ഉണ്ടാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ എവിടെ​യാണ് പ്രസ്തുത ഗ്രാമമെന്നും ഇതിനുളള ചെലവ് എത്രയാണെന്നും വ്യക്തമാക്കാമോ; പ്രസ്തുത പുനരധിവാസഗ്രാമത്തിൽ എന്തെല്ലാം സംവിധാനങ്ങളും സൗകര്യങ്ങളുമാണുളളതെന്ന് വ്യക്തമാക്കാമോ;
( സി )
പുനരധിവാസഗ്രാമത്തിന്റെ ഉദ്ഘാടനം നടന്നിട്ടുണ്ടെങ്കിൽ എപ്പോഴാണ് നടന്നതെന്നും പ്രവർത്തനസജ്ജമായോ എന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പുനരധിവാസഗ്രാമം ഇതുവരെ തുറന്നുപ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അതിനുളള കാരണമെന്താണെന്നും എപ്പോൾ തുറന്നുപ്രവർത്തിക്കുമെന്നും വ്യക്തമാക്കാമോ;
( ഇ )
പദ്ധതിക്ക് തറക്കല്ലിട്ടതെപ്പോഴാണെന്നും എത്ര രൂപയാണ് വകയിരുത്തിയിട്ടുളളതെന്നും പ്രവൃത്തി ഏറ്റെടുത്ത കരാർ കമ്പനി ഏതാണെന്നും വ്യക്തമാക്കാമോ; എത്ര കരാറുകാർ/കമ്പനികൾ ടെണ്ടറിൽ പങ്കെടുത്തിരുന്നുവെന്ന് വ്യക്തമാക്കാമോ;
( എഫ് )
എത്ര കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുളളതെന്നും ഇതിൽ എത്ര കോടി രൂപ, ഏത് ഫണ്ടിൽ നിന്നാണ് ഇപ്പോൾ അനുവദിച്ചിട്ടുളളതെന്നും ബാക്കി തുക ഏത് ഫണ്ടിൽ നിന്നാണനുവദിക്കുകയെന്നും വ്യക്തമാക്കാമോ?
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി
3680.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ വകുപ്പുകള്‍ മുഖേന ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കി വരുന്നുണ്ടോ; ഇതിനായി മാനദണ്ഡങ്ങള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഈ പദ്ധതി പ്രകാരം ഏതെല്ലാം സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്; എത്ര പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ?
3681.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ 6 പഞ്ചായത്തുകളിലായി എത്ര ഓട്ടിസം ബാധിതരുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് എണ്ണം വ്യക്തമാക്കാമോ?
3682.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ രേഖകള്‍ പ്രകാരം എസ്.സി. വിഭാഗങ്ങളിൽ നിലവിലുള്ള ഭിന്നശേഷിക്കാരുടെ എണ്ണം എത്രയാണ്; ഇവരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ ഏതെങ്കിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
3683.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
18 വയസ്സിന് മുകളിലുള്ള മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ പഠിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് സെന്ററുകൾ വഴി തൊഴിൽ പരിശീലനത്തിന് നൽകി വരുന്ന ധനസഹായ വിതരണം മുടങ്ങിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര തുകയാണ് 2022-23, 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ ചെലവഴിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
3684.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലൂശ്ശേരി മണ്ഡലത്തില്‍ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രസ്തുത സ്ഥാപനങ്ങള്‍ വഴി ബാലുശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം അറിയിക്കാമോ?
3685.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതൊക്കെ മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കാണ് സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ മുഖേന ധനസഹായം നല്‍കി വരുന്നതെന്നും എത്ര തുക വീതമാണ് നല്‍കുന്നതെന്നും വിശദമാക്കുമോ;
( ബി )
ഇതിനായുള്ള അപേക്ഷയുടെ നടപടിക്രമങ്ങള്‍ എങ്ങനെയാണെന്നും എന്തൊക്കെയാണ് ഉള്‍ക്കൊള്ളിക്കേണ്ടതെന്നും വ്യക്തമാക്കുമോ?
3686.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വയോജനങ്ങളുടെ ക്ഷേമം മുന്‍നിർത്തി വാർഡുകള്‍തോറും വയോ ക്ലബ്ബുകള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീ‍ട്ടിലെത്തിച്ച് നല്‍കുന്നതിനും കിടപ്പിലായവർക്ക് പരിചരണം നല്‍കുന്നതിനും എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3687.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പ് 07.03.2022-ന് 40,99,000 രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നതും ടി.ഡി.എൽ.സി.സി.എസ്. നിര്‍വ്വഹണ ചുമതല വഹിക്കുകയും ചെയ്യുന്ന വൈപ്പിന്‍ മണ്ഡലത്തിലെ എടവനക്കാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന ഗവണ്‍മെന്റ് ഓള്‍ഡ് ഏജ് ഹോം ആന്റ് ഫുള്‍ടൈം ‍ഡിമന്‍ഷ്യ കെയര്‍ സെന്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ഇവിടെയുള്ള അന്തേവാസികളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നവീകരണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കാമോ;
( സി )
ഇത് സംബന്ധിച്ച് 28.03.2024- ന് സ്ഥലം എം.എല്‍.എ. സമര്‍പ്പിച്ച പരാതിയിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ?
സംസ്ഥാനത്തെ ലൈബ്രറികളുടെ ഗ്രേഡ് വെട്ടിക്കുറച്ചതിനെതിരെ നടപടി
3688.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ലൈബ്രറി കൗൺസിലിന് 2021-22, 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ ഗ്രാന്റിലും മറ്റിനങ്ങളിലും സർക്കാർ എത്ര തുക നൽകിയിട്ടുണ്ടെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലൈബ്രറി സെസ്സ് ഇനത്തില്‍ 2021- 22, 2022- 23, 2023-24 സാമ്പത്തിക വർഷങ്ങളിൽ എത്ര തുക ലഭിച്ചിട്ടുണ്ടെന്നും ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് കുടിശിക പിരിച്ചെടുക്കാനുണ്ടെന്നും വിശദമാക്കുമോ;
( ബി )
സംസ്ഥാന ലൈബ്രറി കൗൺസിൽ ആസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ പ്രസിഡന്റ് സസ്പെൻഡ് ചെയ്യുകയും സെക്രട്ടറി തിരിച്ചെടുക്കുകയും ചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അഡ്മിനിസ്ട്രേഷൻ ഓഫീസറുടെ ഗുരുതര കൃത്യവിലോപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
2022-23-ൽ തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിൽ അംഗീകാരം നൽകിയിട്ടുള്ള ലൈബ്രറികൾ ഏതെല്ലാം; ഇതിൽ എത്രയെണ്ണത്തിന് നഷ്ടപ്പെട്ട എ ഗ്രേഡ് പുന:സ്ഥാപിച്ച് നൽകിയിട്ടില്ലായെന്നും ആയതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കാമോ;
( ഡി )
ലൈബ്രറികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ, ലൈബ്രറി കൗൺസിലിന് നല്‍കുന്ന തുക ലൈബ്രറി കൗൺസിൽ എപ്രകാരമാണ് വിനിയോഗിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
ലൈബ്രറികളുടെ ഗ്രേഡ് നിശ്ചയിക്കുന്നത് കാലോചിതവും ശാസ്തീയവുമായി പരിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ; തിരുവനന്തപുരം താലൂക്കില്‍ തുണ്ടത്തില്‍ ലൈബ്രറി & റീഡിംഗ് റൂമിന്റെ ഗ്രേഡ് താഴ്ത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് വിശദമാക്കാമോ?
ലെെബ്രറി കൗൺസിൽ അഫിലിയേറ്റ് ചെയ്ത ലെെബ്രറികൾ
3689.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിൽ ലെെബ്രറി കൗൺസിൽ അഫിലിയേറ്റ് ചെയ്ത ലെെബ്രറികളുടെ പഞ്ചായത്ത് തിരിച്ചുള്ള വിവരം നൽകാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പ്രസ്തുത ലെെബ്രറികൾക്ക് അനുവദിച്ചിട്ടുള്ള ഗ്രാന്റ്, ലെെബ്രേറിയൻ അലവൻസ് എന്നിവ സംബന്ധിച്ച വിവരം നൽകാമോ?
3690.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ലൈബ്രറി കൗണ്‍സിലില്‍ നിലവില്‍ പി.എസ്.സി. വഴി നടത്തിയിട്ടുളള നിയമനങ്ങള്‍ എത്രയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തില്‍ താല്‍ക്കാലികമായി എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പി.എസ്.സി. വഴി അല്ലാതെ താല്‍ക്കാലികമായി നിയമിച്ചിട്ടുളളതില്‍ എത്ര പേരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.