UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3822.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉരുക്കള്‍, കോഴി, താറാവ് എന്നിവ ചത്തു പോയതിൽ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാതിരുന്ന എത്ര കര്‍ഷകര്‍ക്ക് മുന്‍ സര്‍ക്കാരിന്റെയും നിലവിലെ സര്‍ക്കാരിന്റെയും കാലയളവില്‍ നഷ്ടപരിഹാരം നല്കിയിട്ടുണ്ടെന്നും ആയതിനു ചെലവായ തുക എത്രയെന്നും വിശദമാക്കാമോ?
3823.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ മണ്ഡലത്തില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച ആട് ഫാമിന്റെ നിലിവിലെ സ്ഥിതി എന്താണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫാമുമായി ബന്ധപ്പെട്ട് എന്തൊക്കെ നിര്‍മ്മാണ പ്രവൃത്തികളാണ് ഇതുവരെ നടന്നിട്ടുള്ളത്; വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത ആട് ഫാം എന്നു മുതല്‍ പൂര്‍ണ്ണമായ തോതില്‍ പ്രവര്‍ത്തന സജ്ജമാകും; വ്യക്തമാക്കാമോ?
3824.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മണ്ഡലത്തിലെ ഓണാട്ടുകര വികസന ഏജന്‍സി വഴി നടപ്പിലാക്കിയ പോത്തിന്‍ കിടാരി വിതരണ പദ്ധതി പ്രകാരം എത്ര പേര്‍ക്ക് പോത്തിന്‍ കിടാരികളെ ലഭിച്ചു; പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രസ്തുത പദ്ധതി നിർത്തലാക്കിയിട്ടുണ്ടോ ; എങ്കിൽ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ; പദ്ധതി പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കുമോ?
3825.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ വകുപ്പ് മുഖേന നൽകുന്ന വിവിധ ധനസഹായങ്ങൾ, ആനുകൂല്യങ്ങൾ എന്നിവ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ധനസഹായങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ നിലവിൽ കുടിശികയുണ്ടോ; എങ്കിൽ ഓരോ ഇനത്തിലും ഉള്ള കുടിശികയുടെ വിശദാംശങ്ങളും എന്നുമുതലാണ് കുടിശികയുള്ളതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ ഓരോ സാമ്പത്തിക വർഷവും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും വ്യക്തമാക്കുമോ?
3826.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലിത്തീറ്റയുടെ ലഭ്യത ഉറപ്പുവരുത്താനായി നടപ്പിലാക്കിയ പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
കാലിത്തീറ്റയ്ക്കും മറ്റ്‌ അനുബന്ധ വസ്തുക്കൾക്കും സബ്സിഡി നൽകാൻ നടപടി സ്വീകരിക്കുമോ?
3827.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഏറനാട് മണ്ഡലത്തിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ആരംഭിച്ച പദ്ധതികള്‍, നടപ്പ് സാമ്പത്തിക വര്‍ഷം പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്നിവ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദാംശം ലഭ്യമാക്കാമോ;
( സി )
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനായി എത്ര തുകയാണ് നടപ്പ് വര്‍ഷം ബഡ്ജറ്റ് വിഹിതമായി നീക്കി വെച്ചിട്ടുള്ളതെന്നും ഏതെല്ലാം ബജറ്റ് ശീർഷകങ്ങളിലാണ് പ്രസ്തുത തുക നീക്കിവെച്ചിട്ടുള്ളതെന്നും അറിയിക്കുമോ;
( ഡി )
ഏറനാട് മണ്ഡലത്തിനായി ഈ സർക്കാര്‍ വന്നത് മുതല്‍ നാളിതുവരെയായി എത്ര തുകയാണ് ബഡ്ജറ്റ് വിഹിതമായി വിവിധ പദ്ധതികള്‍ക്കായി നീക്കിവെച്ചത്; വിശദാംശം വെളിപ്പെടുത്തുമോ?
3828.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കാമോ;
( ബി )
അവ ഓരോന്നിന്റെയും പ്രവർത്തന പുരോഗതിയും വിശദാംശവും വ്യക്തമാക്കാമോ?
3829.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോരക്ഷാ സുരക്ഷ ഇൻഷ്വറൻസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കിയിട്ടുണ്ടോ; എത്ര മൃഗങ്ങളെയാണ് ഇതിനകം ഇൻഷ്വർ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി മുഖേന കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിക്ക് കേന്ദ്രസർക്കാർ സഹായം ലഭ്യമായിട്ടുണ്ടോയെന്നറിയിക്കാമോ?
3830.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ഒ എസ് അംബിക
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതൊക്കെ പ്രദശങ്ങളിലാണ് അടുത്ത കാലത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്; ഓരോ പ്രദേശത്തും എത്രമാത്രം നഷ്ടങ്ങളുണ്ടായിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പക്ഷിപ്പനി വ്യാപനം തടയുന്നതിനായി സ്വീകരിച്ചുവരുന്ന നടപടി വിശദമാക്കാമോ;
( സി )
പക്ഷിപ്പനിമൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിലേയ്ക്കായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
3831.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ /എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളും തീറ്റയും വിതരണം ചെയ്യുന്ന സ്കൂള്‍ പൗള്‍ട്രി ക്ലബ് പദ്ധതി പ്രകാരം 2016-21 കാലയളവിലും നിലവിലെ സര്‍ക്കാരിന്റെ കാലയളവിലും എത്ര കുട്ടികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?
3832.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിപണിയില്‍ ഇറച്ചിക്കോഴിയുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിപണിയില്‍ ഇടപെട്ട് ഇറച്ചിക്കോഴിയുടെ വില നിയന്ത്രിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കുമോ;
( സി )
കോഴിക്കര്‍ഷകരിൽ ഇറച്ചിക്കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളുടെ സേവനം പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്കുമോ?
3833.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2‌021-22, 2022-23, 2023-24 വര്‍ഷങ്ങളില്‍ വടക്കാഞ്ചേരി മണ്ഡലത്തിലെ മൃഗാശുപത്രികളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ആവിഷ്കരിച്ച പദ്ധതികള്‍, അനുവദിച്ച തുക, പദ്ധതികളുടെ പുരോഗതി എന്നിവയെക്കുറിച്ചുള്ള വിശദാംശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
3834.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ വെറ്ററിനറി പോളി ക്ലിനിക്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ എത്ര രൂപയുടെ വെറ്ററിനറി മരുന്നുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ ഒ.പി. വിഭാഗത്തില്‍ ദെെനംദിനം എത്ര കേസുകള്‍ ശരാശരി എത്തുന്നുണ്ട്; അറിയിക്കാമോ;
( സി )
വെറ്ററിനറി മരുന്ന് ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്നത് ഏത് വിഭാഗത്തില്‍പ്പെട്ട മൃഗങ്ങള്‍ക്കാണെന്ന് വ്യക്തമാക്കാമോ?
3835.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ വെറ്ററിനറി ഡിസ്‌പെൻസറികൾ, ആശുപത്രികൾ എന്നിവയിലെ ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ വിശദാംശം സ്ഥാപനങ്ങൾ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിൽ ജീവനക്കാരുടെ ഒഴിവ് നിലവിലുണ്ടോ; വിശദാംശം നൽകാമോ?
3836.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ മൃഗസംരക്ഷണ - ക്ഷീരവികസന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വെറ്ററിനറി പോളി ക്ലിനിക് സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3837.
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് മൃഗചികിത്സാ സേവനങ്ങൾ ആയാസരഹിതമായി ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
മൃഗാശുപത്രികളുടെ പ്രവർത്തന സമയത്തിന് ശേഷം മൃഗങ്ങൾക്കുണ്ടാകുന്ന അസുഖങ്ങൾ മൂലം കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നിലവിൽ മൃഗാശുപത്രി സേവനങ്ങൾ കർഷകർക്ക് പ്രയോജനകരമായ രീതിയിൽ ഓൺലൈനായി ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന മൃഗചികിത്സാ സേവനങ്ങളെക്കുറിച്ച് കർഷകർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3838.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കറുകച്ചാല്‍, നെടുങ്കുന്നം വെറ്ററിനറി ആശുപത്രികളുടെ പുതിയ കെട്ടിട നിർമ്മാണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഇതിനായി ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോയെന്നും തുക എത്രയാണെന്നും അറിയിക്കാമോ; ഇല്ലെങ്കില്‍ എന്താണ് തടസ്സമെന്നും എന്നത്തേക്ക് അനുമതി നല്കാനാകുമെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആശുപത്രികള്‍ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് അടിയന്തരമായി അനുമതി നല്കുാമോ?
3839.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീറ്റപ്പുൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും എത്ര ഹെക്ടറിൽ തീറ്റപ്പുൽ കൃഷി നടപ്പാക്കി വരുന്നുവെന്നും വ്യക്തമാക്കാമോ?
3840.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ്, വിവിധ വിഭാഗങ്ങളുടെ കീഴിൽ കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ അനുവദിച്ചതും, എന്നാല്‍ 2021 മാർച്ചിനു മുൻപ് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതുമായ വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ; അനുവദിച്ച പ്രവൃത്തികളില്‍ /പദ്ധതികളില്‍ നടപ്പിലായ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് വിവിധ വിഭാഗങ്ങളുടെ കീഴിൽ നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അനുവദിച്ച വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ പേരും, അനുവദിച്ച തുകയും, പദ്ധതി നിര്‍വഹണ ഏജന്‍സിയുടെ വിവരങ്ങളും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തിയാക്കിയിട്ടുള്ളതും നടന്നുവരുന്നതുമായ പ്രവൃത്തികളുടെ വിശദാംശവും, നിലവിലെ സ്ഥിതിയും ലഭ്യമാക്കാമോ; നടന്നുവരുന്നവ എപ്പോഴേയ്ക്കു് പൂർത്തിയാക്കാൻ സാധിക്കുമെന്ന് വിശദമാക്കാമോ;
( ഡി )
മൃഗ സംരക്ഷണ-ക്ഷീരവികസന വകുപ്പ് പ്രസ്തുത മണ്ഡലത്തില്‍ പുതുതായി നടപ്പാക്കാനുദ്ദേശിയ്ക്കുന്ന പ്രവൃത്തികള്‍/പദ്ധതികള്‍ ഉണ്ടെങ്കില്‍ അവയുടെ വിശദാംശം ലഭ്യമാക്കാമോ ?
3841.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടു വരുന്ന ഇറച്ചിക്കോഴി, പാല്‍ ഉല്പന്നങ്ങള്‍, പക്ഷി മൃഗാദികള്‍ എന്നിവ അതിര്‍ത്തിയില്‍ കുറ്റമറ്റ രീതിയില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുളളത്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സംവിധാനങ്ങള്‍ വിപുലീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3842.
ശ്രീ. സണ്ണി ജോസഫ്
ശ്രീമതി കെ. കെ. രമ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുമൃഗങ്ങളുടെ ശല്യം മൂലം വനയോരമേഖലയിലെ ക്ഷീര കൃഷി പ്രതിസന്ധിയിലാണ് എന്നത് വസ്തുതയാണോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലം വളർത്തുമൃഗങ്ങൾക്ക് മരണം സംഭവിച്ചാൽ കൃഷി വകുപ്പ് നഷ്ടപരിഹാരം നൽകുന്നുണ്ടോയെന്നറിയിക്കുമോ;
( സി )
വനയോരമേഖലയിലെ ക്ഷീര കർഷകർക്ക് കൃഷി നടത്താൻ പ്രത്യേക സഹായം ലഭ്യമാക്കുമോ; വിശദമാക്കുമോ?
3843.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കന്നുകാലി കർഷകരുടെ ആവശ്യത്തിനു വേണ്ട കാലിത്തീറ്റ സംസ്ഥാനത്തു തന്നെ ഉല്പാദിപ്പിക്കാൻ കഴിയുന്നുണ്ടോ;
( ബി )
കാലിത്തീറ്റ ഉല്പാദനത്തിൽ സ്വയം പര്യാപ്തത നേടുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ;
( സി )
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
3844.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. ആന്റണി ജോൺ
ശ്രീമതി ദെലീമ
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീരമേഖലയിലെ നൂതന ആശയങ്ങളും സാങ്കേതിക വിവരങ്ങളും കർഷകരിലേക്ക് എത്തിക്കുന്നതിനായി സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ക്ഷീര സംഘങ്ങളുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനായി സോഫ്റ്റ്‍വെയർ വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
3845.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്കുളള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം എത്ര രൂപയുടെ കവറേജ് ആണ് ഉറപ്പാക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ നിലവില്‍ ഇതുവരെ എത്ര കര്‍ഷകര്‍ അംഗങ്ങളായിട്ടുണ്ട്; വ്യക്തമാക്കാമോ?
3846.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രസവത്തോടനുബന്ധിച്ചോ മറ്റു രോഗങ്ങളാലോ കന്നുകാലികൾക്ക് മരണം സംഭവിക്കാനിടയായാൽ ഇൻഷൂറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ മറ്റൊരു പശുവിനെ വാങ്ങാൻ കഴിയാതെ ദുരിതം അനുഭവിക്കുന്ന ക്ഷീര കർഷകരുടെ പ്രയാസങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ ; അറിയിക്കാമോ;
( ബി )
കന്നുകാലി ഉടമകളായ ഇത്തരം കർഷകർക്ക് മൃഗസംരക്ഷണവകുപ്പിന്റെ 1374/2014 നമ്പർ ഉത്തരവ് പ്രകാരമുള്ള ധനസഹായത്തിന് അർഹതയുണ്ടോ; വിശദാംശം നൽകാമോ ;
( സി )
ഇല്ലെങ്കിൽ പ്രയാസങ്ങൾ കണക്കിലെടുത്തത് പ്രസ്തുത കന്നുകാലി ഉടമകൾക്കും ക്ഷീര കർഷകരുടെ ഗണത്തിൽ പെടുത്തി മൃഗസംരക്ഷണവകുപ്പിന്റെ കണ്ടിജൻസി ഫണ്ടിൽ നിന്നുമുള്ള ധനസഹായം അനുവദിക്കുവാൻ നടപടി സ്വീകരിക്കുമോ?
3847.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ പുല്ലമ്പാറ ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കിയ ക്ഷീരഗ്രാമം പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും നാളിതുവരെ ചെലവ് ചെയ്ത തുക എത്രയാണെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി ഏതെല്ലാം സ്ഥലങ്ങളിലാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
3848.
ശ്രീ. എം. എം. മണി
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ; വിശദാംശം നല്‍കുമോ;
( ബി )
ക്ഷീരമേഖലയിലെ നൂതന ആശയങ്ങളും സാങ്കേതിക വിവരങ്ങളും കര്‍ഷകര്‍ക്ക് കൈമാറുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്; വിശദാംശം നല്‍കാമോ?
3849.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരകർഷകർക്ക് ക്ഷീരവികസന വകുപ്പ് മുഖേന നൽകുന്ന വിവിധ ധനസഹായങ്ങൾ, ആനുകൂല്യങ്ങൾ എന്നിവ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ധനസഹായങ്ങളും ആനുകൂല്യങ്ങളും നിലവിൽ വിതരണം ചെയ്യാൻ കുടിശ്ശികയുണ്ടോ; എങ്കിൽ ഓരോ ഇനത്തിലുമുള്ള കുടിശ്ശികയുടെ വിശദാംശവും എന്നുമുതലാണ് കുടിശ്ശിക വന്നിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( സി )
ക്ഷീരവികസന വകുപ്പ് നൽകുന്ന ധനസഹായങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനായി മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെയുള്ള ഓരോ സാമ്പത്തിക വർഷവും എത്ര തുക വകയിരുത്തി എന്നും എത്ര തുക ചെലവഴിച്ചു എന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
3850.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര കര്‍ഷകര്‍ക്ക് സഹായകരമായ രീതിയില്‍ കേരളത്തിലെ മുഴുവന്‍ പശുക്കളേയും ഇന്‍ഷ്വര്‍ ചെയ്യാനുളള പദ്ധതികള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ?
3851.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കടുത്ത വേനൽചൂടിൽ പാലുൽപ്പാദനം കുറഞ്ഞതും പച്ചപ്പുല്ലിന്റെ ക്ഷാമവും കാരണം ക്ഷീര മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ നടത്തിയ ഇടപെടലുകൾ വിശദമാക്കുമോ;
( ബി )
പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ക്ഷീരകർഷകർക്ക് പ്രത്യേക ഇൻസെന്റീവ് അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാകുമോ; വിശദമാക്കുമോ?
3852.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ വിവിധ പദ്ധതികൾ ഉപയോഗിച്ച് ഇതരസംസ്ഥാനത്ത് നിന്നും വാങ്ങുന്ന കിടാരികളുടേയും കറവപ്പശുക്കളുടേയും ആരോഗ്യ നിലവാരം ഉറപ്പാക്കുന്നതിന് സംവിധാനം ഇല്ലാത്തതിനാല്‍ സർക്കാർ തലത്തിൽ ഗുണനിലവാരമുള്ള കിടാരികളെയും കറവപ്പശുക്കളെയും വാങ്ങിക്കൊടുക്കുന്നതിനുള്ള വിദഗ്ധ സമിതിയെ നിയോഗിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രാദേശിക ക്ഷീര സംഘങ്ങളിലെ അംഗങ്ങൾക്ക് ഗുണനിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ കാലിത്തീറ്റ ഉല്പാദിപ്പിക്കുന്നതിനും പാല് ഉപയോഗിച്ചുകൊണ്ടുള്ള മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണരീതി എന്നിവ പരിശീലിപ്പിക്കുന്നതിനും നിലവിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അവ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
ഇൻഷുറൻസ് പദ്ധതിയുടെ ഉടമസ്ഥാവകാശം കാലാവധി തീരുന്നതിന് മുമ്പ് മാറ്റുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വ്യക്തമാക്കാമോ?
3853.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്ക് പാലുല്പാദനക്ഷമത കൂടിയ പശുക്കളെ എത്തിച്ചു നല്കുന്നതിന് എന്തെല്ലാം സഹായമാണ് നല്കി വരുന്നതെന്ന് വിശദമാക്കാമോ?
3854.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര കര്‍ഷകര്‍ക്ക് 50 kg കാലിത്തീറ്റയുടെ ചാക്ക് ഒന്നിന് എത്ര രൂപയാണ് സബ്സിഡിയായി നല്‍കുന്നത്; വ്യക്തമാക്കാമോ?
3855.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ. കെ. രമ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീര കർഷകർക്ക് പാലിന് ഇന്‍സെന്റീവ് നൽകുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പാലിന് വില വര്‍ദ്ധിപ്പിച്ചാലും ഇടനിലക്കാര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുന്നുള്ളുവെന്ന കർഷകരുടെ പരാതി പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ അതു പരിഹരിക്കാൻ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( സി )
പ്രസ്തുത പരാതി പരിഹരിക്കുന്നതിനായി കർഷകർ ആവശ്യപ്പെടുന്ന നിരക്കിൽ ഇന്‍സെന്റീവ് നൽകാൻ തയ്യാറാകുമോ?
3856.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷീര കർഷകർക്കായി ക്ഷീര സാന്ത്വന ഇന്‍ഷുറന്‍സ് നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഇതിന്റെ ഇൻഷുറൻസ് പ്രീമിയം ആരാണ് അടയ്ക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഇൻഷുറൻസ് തുക ക്ഷീര കർഷകന് താങ്ങാവുന്നതിനും അപ്പുറമായതിനാൽ കർഷക ഇൻഷുറൻസിനൊപ്പം മൃഗങ്ങൾക്കു വേണ്ടിയുള്ള ഇൻഷുറൻസ് പ്രീമിയം കൂടി സർക്കാർ അടയ്ക്കുവാൻ തയ്യാറാകുമോ; വിശദമാക്കുമോ?
3857.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷകർ ഉപജീവനത്തിന് ആശ്രയിക്കുന്ന ക്ഷീരമേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വന്യമൃഗ ആക്രമണത്തെ തുടർന്ന് വയനാട് സന്ദർശിച്ച മന്ത്രിതല സംഘം വന്യമൃഗ ശല്യം രൂക്ഷമാകുന്ന മേഖലകളിൽ ക്ഷീരകൃഷി നിർത്തലാക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിർദ്ദേശം വകുപ്പിന് ലഭിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത വിഷയത്തിന്മേല്‍ വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
3858.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡയറി എക്സ്റ്റന്‍ഷന്‍ സര്‍വ്വീസ് യൂണിറ്റ് കൂത്ത്പറമ്പ് നിന്നും ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസറായി 31.01.2014 ല്‍ വിരമിച്ച പരേതനായ സ്കറിയ ടി.യു വിന്റെ തടഞ്ഞ് വച്ചിരിക്കുന്ന ഗ്രാറ്റുവിറ്റി വിഹിതവും, പൂര്‍ണ്ണതോതിലുള്ള കുടുംബ പെന്‍ഷനും ഭാര്യയായ ശ്രീമതി. സൂസമ്മയ്ക്ക് നാളിതുവരെയായി ക്ഷീരവികസന ഡയറക്ടര്‍ അനുവദിച്ച് നല്‍കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
ജീവനക്കാരന്‍ പെന്‍ഷനായി പത്ത് വര്‍ഷവും, മരണപ്പെട്ടിട്ട് 7 വര്‍ഷവുമായിട്ടും പെന്‍ഷനർക്കും, കുടുംബത്തിനും അര്‍ഹതപ്പെട്ട ആനുകൂല്യം നല്‍കാതിരുന്നതിന്റെ ഉത്തരവാദികള്‍ ആരെല്ലാമെന്ന് വ്യക്തമാക്കുമോ; എങ്കിൽ ഇവരുടെ അപേക്ഷ പൂഴ്ത്തി വച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്നും പെന്‍ഷനർക്ക് അര്‍ഹമായ തുകയുടെ ബാങ്ക് പലിശ ഉള്‍പ്പെടെ ഈടാക്കി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ദുരിതത്തിലും സാമ്പത്തിക പ്രയാസത്തിലും കഴിയുന്ന പ്രസ്തുത കുടുംബത്തിന്റെ അവസ്ഥ കണക്കിലെടുത്ത് കുടുംബപെന്‍ഷന്‍ ഉള്‍പ്പെടെ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കുന്നതിനുള്ള നടപടിയും അതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെയുള്ള നടപടിയും അടിയന്തരമായി സ്വീകരിക്കുമോ; വിശദമാക്കാമോ?
3859.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേർത്തല താലൂക്കിലെ പട്ടണക്കാട് മില്‍മ കാലിത്തീറ്റ ഫാക്ടറി ഉല്പാദനത്തിലും വിതരണത്തിലും പ്രതിസന്ധി നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിനുവേണ്ടി സ്വീകരിച്ച നടപടി വിശദമാക്കാമോ?
3860.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിൽമ ജീവനക്കാരുടെ നിലവിലെ ശമ്പളപരിഷ്കരണ കരാർ 30.06.2021-ൽ അവസാനിച്ചതിനെ തുടർന്ന് അഡീഷണൽ ലേബർ കമ്മീഷണറുടെ സാന്നിദ്ധ്യത്തിൽ 09.05.2023-ന് അംഗീകൃത ട്രേഡ് യൂണിയനും മാനേജ്മെന്റുമായി പുതുക്കിയ ശമ്പള കരാർ ഒപ്പു വെച്ചെങ്കിലും 13 മാസം പിന്നിട്ടിട്ടും സർക്കാർ അനുമതി ലഭിക്കാത്തതിനാൽ ശമ്പളപരിഷ്കരണം നടപ്പിലാക്കിയിട്ടില്ലെന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് അറിയിക്കാമോ; ശമ്പള പരിഷ്കരണ കരാറിന് അടിയന്തരമായി അംഗീകാരം നൽകി നടപ്പാക്കുമോയെന്ന് വ്യക്തമാക്കാമോ?
3861.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (മില്‍മ) എന്ന സ്ഥാപനത്തില്‍ വിവരാവകാശ നിയമം 2005 നടപ്പാക്കിയിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത സ്ഥാപനത്തില്‍ വിവരാവകാശ നിയമം നടപ്പാക്കാത്തതിനുള്ള കാരണമെന്തെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിലെ ഫയലുകൾ കൈകാര്യം ചെയ്യുന്നത് ഇംഗ്ലീഷ് ഭാഷയിലാണോ; എങ്കിൽ ഭരണഭാഷ മലയാളമാണെന്ന സർക്കാർ പ്രഖ്യാപനത്തിനു ശേഷവും പ്രസ്തുത സ്ഥാപനത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ ഫയലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കാരണമെന്തെന്ന് വ്യക്തമാക്കുമോ;
( സി )
മില്‍മയുടെ ഭരണഭാഷ മലയാളമാക്കുന്നതിനും വിവരാവകാശ നിയമം നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ?
3862.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിൽ ക്ഷീരവികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( ബി )
കോതമംഗലം ബ്ലോക്കില്‍ ഒരു ക്ഷീരവികസന സര്‍വീസ് യൂണിറ്റ് കൂടി ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3863.
ശ്രീ എം രാജഗോപാലൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതു തലമുറ ഉരുക്കളെ സംസ്ഥാനത്ത് തന്നെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നറിയിക്കുമോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എന്താെക്കെ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് അറിയിക്കാമോ;
( സി )
കിടാരികളെ വാങ്ങുന്നതിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; വ്യക്തമാക്കാമോ?
3864.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയനിൽ 1969 ലെ കേരള സഹകരണ സംഘം നിയമം, വകുപ്പ് 64 (10) പ്രകാരം 2024 ജനുവരി ഒന്നിന് സമർപ്പിച്ച അഡ്മിനിസ്ട്രേറ്റീവ് റിപ്പോർട്ട് പ്രകാരം മേഖല യൂണിയന് 93,40,970 രൂപ നഷ്ടമുണ്ടായതായി രേഖപ്പെടുത്തിയതിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്നും നഷ്ടമുണ്ടായതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നും അറിയിക്കുമോ ?
3865.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ വര്‍ക്കര്‍/പ്ലാന്റ് അറ്റന്‍ഡര്‍ ഗ്രേഡ് III എന്ന തസ്തികയില്‍ സംസ്ഥാനത്ത് ഏതെല്ലാം ജില്ലയില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
പി.എസ്.സി. മുഖേന കാറ്റഗറി നമ്പര്‍ 066/2021 പ്രകാരം പ്രസ്തുത സ്ഥാപനത്തില്‍ വര്‍ക്കര്‍/പ്ലാന്റ് അറ്റന്‍ഡര്‍ ഗ്രേഡ് III തസ്തികയില്‍ നിയമിക്കുന്നതിനായി എത്ര പേര്‍ക്ക് നിയമന ഉത്തരവ് അയച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; നിയമന ഉത്തരവ് അയയ്ക്കുന്നത് സംബന്ധിച്ച നിലവിലെ സ്റ്റാറ്റസ് ലഭ്യമാക്കാമോ;
( സി )
കേരള പി.എസ്.സി. കാറ്റഗറി നമ്പര്‍ 066/2021 പ്രകാരം പ്രസ്തുത സ്ഥാപനത്തില്‍ വര്‍ക്കര്‍/പ്ലാന്റ് അറ്റന്‍ഡര്‍ ഗ്രേഡ് III എന്ന തസ്തികയുടെ റാങ്ക്‌ ലിസ്റ്റിന്റെ കാലാവധി 2024 ജൂണ്‍ 15-ന് അവസാനിക്കുന്നതിനാല്‍ 2024 മാര്‍ച്ച് 15-ന് അഡ്വെെസ് മെമ്മോ അയച്ചവരുടെ നിയമന ഉത്തരവിനെ ഇത് ബാധിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
3866.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയിലെ ഏതെല്ലാം ബ്ലോക്കുപഞ്ചായത്തുകളില്‍ മാെബെെല്‍ വെറ്ററിനറി യൂണിറ്റുകളുടെ സേവനം ലഭിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;
( ബി )
അതു വഴി എന്തെല്ലാം സേവനങ്ങളാണ് ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.