 |
 |
 |
 |
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
 |
|
|
   |
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2755.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലൈഫ്
പദ്ധതി നടപ്പിലാക്കിയ ശേഷം
ചങ്ങനാശ്ശേരി മണ്ഡലത്തിലെ
എത്ര പട്ടികജാതി
കുടുംബങ്ങള്‍ക്കാണ് വീട്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ ലൈഫ് പദ്ധതി
ലിസ്റ്റില്‍ എത്ര പട്ടികജാതി
കുടുംബങ്ങളാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്നും,
ഇനിയും എത്ര പേര്‍ക്ക് വീട്
അനുവദിക്കാനുണ്ടെന്നുമുള്ള
വിശദാംശം നല്‍കുമോ?
2756.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
വീടിന്റെ അറ്റകുറ്റ
പണികള്‍ക്കായി വകുപ്പ് മുഖേന
സാമ്പത്തിക സഹായം നല്‍കി
വരുന്നുണ്ടോയെന്നറിയിക്കാമോ;
(
ബി )
ആലപ്പുഴ
നിയോജക മണ്ഡലത്തില്‍ പ്രസ്തുത
ധനസഹായത്തിനായി എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുളളതെന്നും അവയുടെ
നിലവിലെ സ്ഥിതിയും
വിശദമാക്കാമോ;
(
സി )
പരമാവധി
എത്ര രൂപയാണ് പ്രസ്തുത
പദ്ധതിക്കായി
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ലൈഫ്
മിഷനില്‍ നിന്നും വീട്
വയ്ക്കാന്‍ ധനസഹായം ലഭിച്ച
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക് ഓരോ
ഘട്ടങ്ങള്‍
പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത
സാഹചര്യത്തില്‍ ഇവരെ
സഹായിക്കാന്‍ വകുപ്പ് ധനസഹായം
നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍
ആയത് നല്‍കാന്‍ നടപടി
സ്വീകരിക്കാമോ?
2757.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊയിലാണ്ടി
മണ്ഡലത്തില്‍ ഭൂരഹിതരും
ഭവനരഹിതരുമായ പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട എത്ര
കുടുംബങ്ങളുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
ഈ
സർക്കാർ വന്ന ശേഷം ഇവർക്ക്
വീടും സ്ഥലവും ലഭ്യമാക്കാന്‍
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ ?
2758.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ലൈഫ് ഭവന പദ്ധതിയില്‍
ഉള്‍പ്പെടുത്തി പട്ടികജാതി
കുടുംബങ്ങള്‍ക്ക് വീട്
അനുവദിച്ച് നല്‍കിയതിൽ
പൂര്‍ത്തീകരിച്ച വീടുകള്‍
എത്രയെന്ന് വിശദമാക്കാമോ;
(
ബി )
പൂര്‍ത്തീകരിക്കുവാനുള്ള
വീടുകള്‍ എത്രയെന്ന്
വിശദമാക്കാമോ?
പട്ടികജാതി
പട്ടികവർഗ്ഗ വിഭാഗക്കാർക്ക്
ഭൂമിയും വീടും
2759.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭൂരഹിത
ഭവനരഹിതരായ എല്ലാ പട്ടികജാതി
പട്ടികവർഗ്ഗ വിഭാഗക്കാർക്കും
2025 നകം ഭൂമിയും വീടും
ലഭ്യമാക്കുമെന്ന് നവ കേരള
സദസിന്റെ തുടർച്ചയായി ആദിവാസി
ദളിത് വിഭാഗങ്ങളുമായി നടത്തിയ
മുഖാമുഖം പരിപാടിയിൽ വച്ച്
മുഖ്യമന്ത്രി
പ്രഖ്യാപിക്കുകയുണ്ടായോ;
എങ്കില്‍ എന്നാണ് പ്രസ്തുത
പ്രഖ്യാപനം നടത്തിയത് എന്ന്
അറിയിക്കാമോ;
(
ബി )
ഈ
പ്രഖ്യാപനം
നടപ്പാക്കുന്നതിന്റെ ഭാഗമായി
നാളിതുവരെ സ്വീകരിച്ച
നടപടികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
2016-ലെ
സർക്കാർ അധികാരമേൽക്കുമ്പോൾ
സർക്കാർ കണക്കുകൾ പ്രകാരം
സംസ്ഥാനത്ത് പട്ടികജാതി
പട്ടികവർഗ്ഗ
വിഭാഗങ്ങളിൽപ്പെട്ട ആകെ
എത്രപേരാണ് ഭൂരഹിതരും
ഭവനരഹിതരുമായി
ഉണ്ടായിരുന്നതെന്ന് ഇനം
തിരിച്ചുള്ള കണക്ക് നൽകാമോ;
(
ഡി )
മുന്‍
സർക്കാരിന്റെ കാലയളവ് മുതല്‍
നാളിതുവരെ പട്ടികജാതി
പട്ടികവർഗ്ഗങ്ങളിലെ ഭൂരഹിതരും
ഭവനരഹിതരുമായ എത്രപേർക്കാണ്
ഭൂമി, വീട് എന്നിവ
ലഭ്യമാക്കിയിട്ടുള്ളതെന്ന്
വർഷവും ഇനവും വിഭാഗവും
തിരിച്ചുള്ള വിവരങ്ങൾ
ലഭ്യമാക്കാമോ;
(
ഇ )
നിലവില്‍
സംസ്ഥാനത്ത് പട്ടികജാതി
പട്ടികവർഗ്ഗ
വിഭാഗങ്ങളിൽപ്പെട്ട എത്ര
കുടുംബങ്ങളാണ് ഭൂരഹിതരായും
ഭവനരഹിതരായും ഉള്ളതെന്ന്
ജില്ല തിരിച്ച് വിവരം
ലഭ്യമാക്കാമോ?
2760.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തിലെ മുനിക്കുന്ന്
ലക്ഷംവീട് കോളനിയുടെ
നവീകരണത്തിനായി 2020-21 ല്‍
ഫണ്ട് അനുവദിച്ചുവെങ്കിലും
പ്രവൃത്തി
ആരംഭിക്കാത്തതിനുള്ള കാരണം
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി ആരംഭിക്കുന്നതിനായി
വകുപ്പും നിര്‍വ്വഹണ
ഏജന്‍സിയും
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം നൽകുമോ;
(
സി )
പ്രസ്തുത
പ്രവൃത്തി ആരംഭിക്കുന്നതിലെ
കാലതാമസം ഒഴിവാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കാമോ?
2761.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കല്ല്യാശ്ശേരി
നിയോജകമണ്ഡലത്തില്‍
അംബേദ്കര്‍ സ്വയം
പര്യാപ്തഗ്രാമം പദ്ധതിയിൽ
ഉൾപ്പെടുത്തിയ മാടായി
ഗ്രാമപഞ്ചായത്തിലെ
കുണ്ടായിട്ടുമ്മൽ കോളനി,
പട്ടുവം ഗ്രാമപഞ്ചായത്തിലെ
മുതുകുട കോളനി, ചെറുകുന്ന്
ഗ്രാപഞ്ചായത്തിലെ പള്ളിക്കര
കോളനി, ഏഴോം ഗ്രാമ
പഞ്ചായത്തിലെ ചെങ്ങത്തടം
കോളനി എന്നീ കോളനികളുടെ
നിർമ്മാണ പുരോഗതി
അറിയിക്കാമോ?
2762.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മണ്ണാർക്കാട്
മണ്ഡലത്തിൽ എത്ര പട്ടികജാതി
കോളനികളുണ്ട്; വിശദാംശം
നൽകുമോ; പ്രസ്തുത കോളനികളിൽ
താമസിക്കുന്ന എല്ലാ
കുടുംബങ്ങൾക്കും വീടുണ്ടോ
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വീടില്ലാത്ത എത്ര
കുടുംബങ്ങളാണുള്ളത്; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പട്ടികജാതി
വിഭാഗങ്ങള്‍ക്ക് വീട്
നിർമ്മാണത്തിനായി വിവിധ
പദ്ധതികൾ നടപ്പിലാക്കിയിട്ടും
പ്രസ്തുത മണ്ഡലത്തിലെ പല
കുടുംബങ്ങൾക്കും നാളിതുവരെ
വീട് അനുവദിച്ച് നൽകാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
2763.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തിൽ അൻപതിന് മുകളിൽ
കുടുംബങ്ങളുള്ള പട്ടികജാതി
കോളനികൾ എത്രയുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ അംബേദ്ക്കർ ഗ്രാമം
പദ്ധതിയിൽ ഉൾപ്പെടുത്തി
പുനരുദ്ധരിച്ച പട്ടികജാതി
കോളനികൾ ഏതൊക്കെയെന്നും ഓരോ
കോളനിക്കും അനുവദിച്ച
തുകയെത്രയെന്നും നടത്തിയ
വികസന പ്രവർത്തനങ്ങൾ
എന്തൊക്കെയെന്നും
വിശദമാക്കാമോ?
2764.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ കുന്നുമ്മല്‍
ഗ്രാമപഞ്ചായത്തിലെ വടയക്കണ്ടി
കോളനിയുടെ അടിസ്ഥാന സൗകര്യ
വികസനത്തിനായി സമര്‍പ്പിച്ച
പദ്ധതി റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പദ്ധതി അംഗീകരിച്ച്
കോളനിയില്‍ അടിസ്ഥാന സൗകര്യ
വികസനം നടപ്പിലാക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ?
2765.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
സാമ്പത്തിക വർഷത്തിൽ
കോട്ടക്കല്‍ മണ്ഡലത്തിൽ
നിന്നും അംബേദ്കര്‍
ഗ്രാമവികസന പദ്ധതിയില്‍
ഉൾപ്പെടുത്തിയ പൂവത്തുംതറ,
മണ്ണഴി-കോട്ടപ്പുറം
പട്ടികജാതി കോളനികളിലെ നവീകരണ
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ നിന്നും
ഏതെല്ലാം കോളനികളുടെ
പ്രൊപ്പോസല്‍ ആണ് നടപ്പ്
സാമ്പത്തിക വര്‍ഷം പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
ലഭിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
കോളനികളെ നടപ്പ് സാമ്പത്തിക
വര്‍ഷം അംബേദ്ക്കർ ഗ്രാമവികസന
പദ്ധതിയിൽ
ഉള്‍പ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
2766.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം നെന്മാറ
മണ്ഡലത്തിലെ എത്ര
കോളനികളെയാണ് അംബേദ്ക്കർ
ഗ്രാമം പദ്ധതിയിൽ
ഉൾപ്പടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ഇതിൽ
എത്ര കോളനികളുടെ
പ്രവൃത്തികളാണ്
പൂർത്തീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
മറ്റുകോളനികളുടെ
പ്രവൃത്തികൾ എന്ന്
പൂർത്തീകരിക്കുമെന്നും നിലവിൽ
എന്തെല്ലാം പ്രവർത്തനങ്ങളാണ്
ഇതുമായി ബന്ധപ്പെട്ട്
നടത്തിയിട്ടുള്ളതെന്നും
വിശദമാക്കാമോ?
2767.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം അംബേദ്കര്‍
ഗ്രാമവികസന പദ്ധതി പ്രകാരം
നാദാപുരം മണ്ഡലത്തിലെ
ഏതെല്ലാം പട്ടികജാതി
കോളനികള്‍ക്കാണ് ഫണ്ട്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയുടെയും അനുവദിച്ച
തുകയുടെയും വിശദാംശം
ലഭ്യമാക്കാമോ?
ശിംഗംപ്പാറ
ട്രെെബൽ സെറ്റിൽമെന്റിലെ
കുടുംബങ്ങൾ
2768.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഷോളയൂർ
ഗ്രാമപഞ്ചായത്തിലെ ശിംഗംപ്പാറ
ട്രെെബൽ സെറ്റിൽമെന്റിൽ എത്ര
കുടുംബങ്ങൾ ഉണ്ടെന്നത്
സംബന്ധിച്ച വിശദാംശം നൽകാമോ;
(
ബി )
പ്രസ്തുത
ട്രെെബൽ സെറ്റിൽമെന്റിലെ
ജനങ്ങൾക്ക് ഷോളയൂര്‍
പഞ്ചായത്ത് ഓഫീസിൽ
എത്തിച്ചേരുന്നതിന് എത്ര
കിലോമീറ്റർ ദൂരം
സഞ്ചരിക്കേണ്ടതുണ്ടെന്നും
അതിനുള്ള യാത്രാ സൗകര്യങ്ങൾ
എന്താണെന്നും വിശദമാക്കാമോ;
പ്രസ്തുത സെറ്റിൽമെന്റിൽ
നിന്നും തച്ചമ്പാറ പഞ്ചായത്ത്
ഓഫീസിലേക്ക് എത്ര
ദൂരമുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
ഷോളയൂർ
പഞ്ചായത്തിൽ നിന്നും
ഒറ്റപ്പെട്ട് സ്ഥിതി
ചെയ്യുന്ന പ്രസ്തുത
സെറ്റിൽമെന്റിലെ നിവാസികൾ
ആശുപത്രി, ബാങ്കിംഗ് മുതലായ
കാര്യങ്ങൾക്കെല്ലാം
തൊട്ടടുത്ത് സ്ഥിതി
ചെയ്യുന്ന തച്ചമ്പാറ
പഞ്ചായത്തിനെയാണ്
ആശ്രയിക്കുന്നതെന്ന്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
സെറ്റിൽമെന്റിലെ ജനങ്ങൾക്ക്
ഗുണകരമായതിനാലും ഭരണപരമായ
സൗകര്യങ്ങൾ കണക്കിലെടുത്തും
ശിംഗംപ്പാറ കോളനിയെ തച്ചമ്പാറ
ഗ്രാമപഞ്ചായത്തിൽ
കൂട്ടിച്ചേർക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
2769.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തില്‍ അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തി നിലവില്‍
പ്രവൃത്തി പൂര്‍ത്തിയായ
പട്ടികജാതി കോളനികള്‍
ഏതൊക്കെയാണ്; വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
ഒറ്റപ്പാലം മണ്ഡലത്തില്‍
നിലവില്‍
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍ ഏതൊക്കെയാണ്;
വിശദാംശങ്ങള്‍ അറിയിക്കാമോ?
ചിപ്പിലിത്തോട്
കോളനി അംബേദ്കര്‍
സെറ്റില്‍മെന്റ് പദ്ധതി
2770.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവമ്പാടി
മണ്ഡലത്തിലെ
ചിപ്പിലിത്തോട്-കരിപ്പ്
പട്ടികവര്‍ഗ്ഗ കോളനികളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി അംബേദ്കര്‍
സെറ്റില്‍മെന്റ് പദ്ധതിയില്‍
അനുവദിച്ച പ്രവൃത്തികള്‍ക്ക്
അംഗീകാരം നല്‍കുന്നതിന്
കാലതാമസം നേരിടുന്നതിന്റെ
കാരണം വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(
സി )
ഈ
പദ്ധതിയ്ക്ക് അംഗീകാരം
നല്‍കുന്നതിനും പ്രവൃത്തികള്‍
ആരംഭിക്കുന്നതിനും അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ?
മലമ്പുഴ
മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം
പദ്ധതി
2771.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലമ്പുഴ
മണ്ഡലത്തിലെ എലപ്പുള്ളി
പഞ്ചായത്തില്‍ അംബേദ്കര്‍
ഗ്രാമം പദ്ധതിയിലുള്‍പ്പെട്ട
കാരാങ്കോട് പട്ടികജാതി
കോളനിയുടെ നവീകരണ പ്രവൃത്തി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ എസ്റ്റിമേറ്റ്
അംഗീകരിച്ച് പട്ടികജാതി വികസന
വകുപ്പ് ഡയറക്ടര്‍ ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്നത്തേക്ക്
ഭരണാനുമതി നല്‍കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
2772.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലമ്പുഴ
മണ്ഡലത്തിലെ എലപ്പുള്ളി
പഞ്ചായത്തില്‍ അംബേദ്കര്‍
ഗ്രാമം
പദ്ധതിയിയിലുള്‍പ്പെട്ട
കള്ളാംതോട് പട്ടികജാതി
കോളനിയുടെ നവീകരണ പ്രവൃത്തി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ എസ്റ്റിമേറ്റ്
അംഗീകരിച്ച് പട്ടികജാതി വികസന
വകുപ്പ് ഡയറക്ടര്‍ ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്നത്തേക്ക്
ഭരണാനുമതി നല്‍കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
2773.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2021-22
സാമ്പത്തിക വര്‍ഷത്തിൽ
അംബേദ്കര്‍ ഗ്രാമവികസന പദ്ധതി
പ്രകാരം അനുമതി ലഭ്യമായ
കാട്ടാക്കട മണ്ഡലത്തിലെ
പ്രവൃത്തികളിലൊന്നായ
കവലോട്ടുകോണം കോളനി
പ്രവൃത്തിക്ക് സര്‍ക്കാര്‍
അനുമതി നല്‍കിയ ശേഷം പദ്ധതി
ഫീസിബിള്‍ അല്ല എന്ന് പറഞ്ഞ്
മാറ്റിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഭാവിയിലെങ്കിലും ഫീസിബിലിറ്റി
നോക്കിയ ശേഷം മാത്രം അനുമതി
നൽകുവാൻ നടപടി സ്വീകരിക്കാമോ;
(
ബി )
പ്രസ്തുത
കവലോട്ടുകോണം കോളനി ഫീസിബിള്‍
അല്ലാത്തതിനാല്‍ മറ്റൊരു
കോളനി കൂടി ചേര്‍ത്ത്
സമര്‍പ്പിച്ചിട്ടുള്ള
പദ്ധതിക്ക് അനുമതി
ലഭ്യമാക്കാമോ; വിശദാംശം
നല്‍കാമോ?
2774.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം എത്ര
കോളനികളെയാണ് അംബേദ്ക്കർ
ഗ്രാമം പദ്ധതിയിൽ
ഉൾപ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ഇത്തരത്തിൽ
തെരഞ്ഞെടുക്കുന്ന കോളനികളുടെ
പ്രവൃത്തികൾ സമയബന്ധിതമായി
പൂർത്തീകരിക്കുന്നതിന്
സർക്കാർ എന്തെല്ലാം
നിർദേശങ്ങളാണ് നൽകുന്നതെന്ന്
വിശദമാക്കാമോ?
2775.
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പട്ടികജാതി കോളനികളില്‍
വസ്തുകൈമാറ്റത്തിലൂടെ
പട്ടികജാതിക്കാര്‍ അല്ലാത്ത
കുടുംബങ്ങള്‍ താമസമാകുന്ന
സാഹചര്യത്തില്‍ കോളനികളിലെ
പട്ടികജാതി കുടുംബങ്ങളുടെ
എണ്ണം കുറഞ്ഞ് വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരം
കോളനികളില്‍ നിശ്ചിത എണ്ണം
പട്ടികജാതി കുടുംബങ്ങള്‍ ഇല്ല
എന്ന കാരണത്താല്‍ പല
പദ്ധതികളും നടപ്പിലാക്കാന്‍
പറ്റാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
കോളനികളില്‍ പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍
നിഷ്കര്‍ഷിച്ചിട്ടുളള
പട്ടികജാതി കുടുംബങ്ങളുടെ
എണ്ണത്തില്‍ കുറവ്
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കോളനികളുടെ സമഗ്ര വികസനം
2776.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം സംസ്ഥാനത്തെ വിവിധ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കോളനികളുടെ സമഗ്ര വികസനം
ലക്ഷ്യമിട്ട് എത്ര കോടി
രൂപയുടെ വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കിയിട്ടുണ്ട്;
വിശദാംശം ജില്ല തിരിച്ച്
നല്‍കാമോ;
(
ബി )
ഉടുമ്പന്‍ചോല
മണ്ഡലത്തില്‍ വികസന
പ്രവൃത്തികള്‍ നടപ്പാക്കാനായി
തിരഞ്ഞെടുത്ത
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കോളനികള്‍, ഈ കോളനികളിലെ
വികസന പ്രവര്‍ത്തനങ്ങളുടെ
പുരോഗതി എന്നിവ സംബന്ധിച്ച
വിശദാംശം നല്‍കാമോ?
2777.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലമ്പുഴ
മണ്ഡലത്തിലെ കൊടുമ്പ്
പഞ്ചായത്തില്‍ അംബേദ്കര്‍
ഗ്രാമം
പദ്ധതിയിലുള്‍പ്പെടുത്തിയ
ആലയംകോട് -വെളുംകാട്
കോളനിയുടെ നവീകരണ
പ്രവൃത്തികള്‍
നടപ്പിലാക്കുവാന്‍
സ്വീകരിച്ച് വരുന്ന നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണ ചുമതല
മുന്‍പ് ഈ പ്രവൃത്തികള്‍
ഏറ്റെടുത്ത് സമയബന്ധിതമായി
പൂര്‍ത്തിയാക്കിയിട്ടുള്ള
സര്‍ക്കാര്‍ അംഗീകൃത
അക്രഡിറ്റഡ് ഏജന്‍സികളായ
പൊതുമേഖലാ സ്ഥാപനങ്ങളെ
ഏല്‍പ്പിക്കുന്നതിന്
തടസ്സങ്ങളുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
2778.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം കൊല്ലം
ജില്ലയില്‍ സ്വയം പര്യാപ്ത
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ പട്ടികജാതി
കോളനികളുടെ വികസന
പ്രവൃത്തികള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
ഓരോ
കോളനിയിലും നടപ്പാക്കിയ വികസന
പ്രവൃത്തികളുടെ വിശദാംശങ്ങളും
പ്രസ്തുത പ്രവര്‍ത്തനങ്ങള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തിയാകുമെന്ന
വിശദാംശങ്ങളും നല്‍കാമോ?
2779.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ ആഴമല
ഐ.എച്ച്.ഡി.പി. കോളനി,
മൂക്കൻപെട്ടി ഐ.എച്ച്.ഡി.പി.
കോളനി, മുറികല്ലുംപുറം കോളനി
എന്നീ പട്ടികജാതി കോളനികളിൽ
അംബേദ്ക്കർ ഗ്രാമ വികസന
പദ്ധതിയിൽ ഉൾപ്പെടുത്തി
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍ ഇപ്പോൾ ഏത്
ഘട്ടത്തിലാണ്; വിശദാംശം
ലഭ്യമാക്കുമോ?
ഉദുമ
മണ്ഡലത്തിലെ അംബേദ്കര്‍
സെറ്റില്‍മെന്റ് സ്കീം
2780.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉദുമ
മണ്ഡലത്തില്‍ അംബേദ്കര്‍
സെറ്റില്‍മെന്റ് സ്കീം
അനുസരിച്ച് എത്ര
കോളനികള്‍ക്ക് സാമ്പത്തിക
സഹായം നല്‍കിയിട്ടുണ്ട്;
(
ബി )
ഇതില്‍
ഏതെല്ലാം കോളനികളുടെ
പദ്ധതികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
(
സി )
പദ്ധതിയ്ക്കായി
നിലവില്‍ അനുവദിക്കുന്ന തുക
വദ്ധിപ്പിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ?
2781.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഏറനാട്
മണ്ഡലത്തിലെ ചാലിയാര്‍
പഞ്ചായത്തില്‍ ഉള്‍പ്പെട്ട
പാലക്കയം ആദിവാസി കോളനിയുടെ
സമഗ്ര വികസനത്തിനായി ഈ
സർക്കാർ നടപ്പിലാക്കിയ
പദ്ധതികൾ ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കോളനിയുടെ വികസനത്തിനായി
പുതിയ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കിൽ അവ
ഏതെല്ലാമാണെന്നും പ്രസ്തുത
പദ്ധതികൾക്കായി നടപ്പു വര്‍ഷം
വകയിരുത്തിയിട്ടുള്ള തുക
എത്രയാണെന്നും
വ്യക്തമാക്കുമോ;
(
സി )
പാലക്കയം
കോളനിയിലേക്കുള്ള റോഡിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ അതിനുള്ള
കാരണവും പ്രസ്തുത റോഡ്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ?
2782.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തില്‍ പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ സാമൂഹ്യ
പഠനമുറി എവിടെയെല്ലാം
നടപ്പാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
2021-22,
2022-23, 2023-24 സാമ്പത്തിക
വര്‍ഷങ്ങളിലായി സാമൂഹ്യ
പഠനമുറി നടപ്പാക്കുന്നതിനായി
മണ്ഡലത്തില്‍ എത്ര തുക
വിനിയോഗിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
പട്ടുവം
മോഡൽ റസിഡൻഷ്യൽ സ്ക്കൂളിന് ലഭിച്ച
ഫണ്ടുകൾ
2783.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂർ
ജില്ലയിലെ കല്ല്യാശ്ശേരി
മണ്ഡലത്തിലെ പട്ടുവം മോഡൽ
റസിഡൻഷ്യൽ സ്ക്കൂളിന് പട്ടിക
വർഗ്ഗ വികസന വകുപ്പിൽനിന്നും
2023-24 സാമ്പത്തിക
വർഷത്തില്‍ ലഭിച്ച ഫണ്ടുകളുടെ
വിശദാംശം ലഭ്യമാക്കാമോ?
2784.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ പെരിങ്ങോത്ത്
അനുവദിച്ച മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളില്‍
കുട്ടികള്‍ പ്രവേശനം
എടുക്കാത്ത സാഹചര്യത്തില്‍
പ്രസ്തുത സൗകര്യം
പ്രയോജനപ്പെടുത്തി പുതിയ
പദ്ധതികള്‍ ആവിഷ്കരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
അറിയിക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിടം നിലവില്‍ ഏതെങ്കിലും
ആവശ്യത്തിന്
ഉപയോഗിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
2785.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ്ഗ പിന്നാക്ക
വിഭാഗങ്ങൾക്കുള്ള ഗ്രാന്റ്
ലഭിക്കുന്നതുമായി
ബന്ധപ്പെട്ട് വിദ്യാർത്ഥികൾ
അപേക്ഷകൾ സമർപ്പിക്കുന്നതിനും
മറ്റു കാര്യങ്ങൾക്കും
കൂടുതലായി ആശ്രയിക്കുന്ന
അക്ഷയ കേന്ദ്രങ്ങൾ
വിദ്യാർത്ഥികളിൽ നിന്നും
കൂടുതൽ ഫീസ് ഈടാക്കുന്നതായി
പരാതികൾ ഉയർന്നുവരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത് നിയന്ത്രിക്കാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്; അക്ഷയ
കേന്ദ്രങ്ങൾ അല്ലാതെ
വിദ്യാലയങ്ങളിലെ സാങ്കേതിക
സംവിധാനങ്ങൾ ഉപയോഗിച്ച് ഹെൽപ്
ഡെസ്ക്കുകൾ സ്ഥാപിച്ച് ഈ
പ്രശ്നം പരിഹരിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
(
ബി )
പിന്നാക്ക
വിഭാഗത്തിൽപ്പെടുന്ന
വിദ്യാർത്ഥികൾ പഠിക്കുന്ന
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
സ്പെഷ്യൽ ഫീ ലഭിച്ചില്ല എന്ന
കാരണത്താൽ കോഴ്സിന് ശേഷം
വിദ്യാർത്ഥികളുടെ
സർട്ടിഫിക്കറ്റുകൾ
കൊടുക്കാതിരിക്കുന്ന അവസ്ഥ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ
പ്രശ്നം പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വ്യക്തമാക്കുമോ?
2786.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പട്ടികജാതി പട്ടികവർഗ്ഗ
വിഭാഗക്കാരായ ഗവേഷക
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള
വിദ്യാർത്ഥികൾക്കുള്ള
പോസ്റ്റ് മെട്രിക്
സ്കോളർഷിപ്പുകൾ പൂർണ്ണമായും
വിതരണം ചെയ്യാൻ കഴിയാത്ത
സാഹചര്യം നിലവിലുണ്ടോ;
(
ബി )
എന്ന്
മുതലുള്ള സ്കോളർഷിപ്പ്
തുകകളാണ് ഇപ്രകാരം വിതരണം
ചെയ്യാനാകാതെ
കുടിശ്ശികയായിട്ടുള്ളത്;
വിഭാഗവും കോഴ്സും തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(
സി )
സ്കോളർഷിപ്പ്
കുടിശ്ശിക മുഴുവനായും വിതരണം
ചെയ്യുന്നതിന് ആകെ എത്ര തുക
ആവശ്യമായി വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(
ഡി )
ബാങ്ക്
അക്കൗണ്ടുകൾ ആധാറുമായി ലിങ്ക്
ചെയ്യാത്തതുമൂലം സ്കോളർഷിപ്പ്
വിതരണം ചെയ്യുന്നത് മുടങ്ങിയ
സാഹചര്യം ഉണ്ടായിട്ടുണ്ടോ;
എത്രപേരുടെ എന്നുമുതലുള്ള
സ്കോളർഷിപ്പുകളാണ് ഇപ്രകാരം
മുടക്കം വന്നിട്ടുള്ളത്;
ഇപ്രകാരം മുടക്കം വന്ന
സ്കോളർഷിപ്പുകൾ പൂർണമായും
വിതരണം ചെയ്യുന്നതിന് ആകെ
എത്ര തുക ആവശ്യമായി വരും;
(
ഇ )
ധനകാര്യവകുപ്പിൽ
നിന്നും അനുമതി
ലഭിക്കാത്തതാണോ
സ്കോളർഷിപ്പുകൾ നല്‍കാന്‍
മുടക്കം വന്നതിനുള്ള കാരണം;
സ്കോളർഷിപ്പുകൾ യഥാസമയം
ലഭിക്കാത്തതുമൂലം ഈ
സ്കോളർഷിപ്പുകളെ വിശ്വസിച്ച്
ഉപരിപഠനം ആരംഭിച്ച പട്ടികജാതി
പട്ടികവർഗ്ഗ വിദ്യാർത്ഥികളും
അവരുടെ മാതാപിതാക്കളും കടുത്ത
പ്രതിസന്ധിയിൽ ആണെന്നത്
പരിശോധിച്ചിട്ടുണ്ടോ ;
(
എഫ് )
എങ്കിൽ
സ്കോളർഷിപ്പ് കുടിശ്ശികകൾ
വിതരണം ചെയ്യുന്നതിന്
അടിയന്തര നടപടികൾ
സ്വീകരിക്കുമോ?
കരിന്തളം
ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ്
സ്കൂൾ കെട്ടിടനിർമ്മാണം
2787.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കരിന്തളം
ഏകലവ്യ മോഡൽ റസിഡൻഷ്യൽ
സ്പോർട്സ് സ്കൂളിന് കെട്ടിടം
നിർമ്മിക്കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
ലഭ്യമാക്കാമോ?
2788.
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
പി.പി. സുമോദ്
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒന്നാം
ക്ലാസ് മുതല്‍ എട്ടാം ക്ലാസ്
വരെയുള്ള പിന്നാക്ക വിഭാഗ
വിദ്യാര്‍ഥികള്‍ക്കുളള
കേന്ദ്ര സര്‍ക്കാര്‍
സ്കോളര്‍ഷിപ്പ്
നിര്‍ത്തലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എങ്കില്‍
അത് പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാന
സര്‍ക്കാര്‍ ആവിഷ്കരിച്ച്
നടപ്പിലാക്കി വരുന്ന
കെടാവിളക്ക് സ്കോളര്‍ഷിപ്പ്
എത്ര വിദ്യാര്‍ഥികള്‍ക്ക്
ഇതുവരെ ലഭ്യമായിട്ടുണ്ടെന്ന്
വിശദമാക്കാമോ?
വെർച്വൽ
പ്രീ എക്സാമിനേഷൻ ട്രെയിനിംഗ്
സെന്ററുകൾ
2789.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അഭ്യസ്തവിദ്യരായ
പട്ടികജാതി-പട്ടിക വർഗ്ഗ
പിന്നാക്ക വിഭാഗ
വിദ്യാർത്ഥികളെ വിവിധ മത്സര
പരീക്ഷകൾക്ക്
പ്രപ്തരാക്കുന്നതിനും
നെെപുണ്യ പരിശീലനം
നൽകുന്നതിനും എവിടെയൊക്കയാണ്
വെർച്വൽ പ്രീ എക്സാമിനേഷൻ
ട്രെയിനിംഗ് സെന്ററുകൾ
ആരംഭിച്ചിട്ടുള്ളതെന്നറിയിക്കാമോ
;
(
ബി )
കണ്ണൂർ
ജില്ലയിലെ കല്ല്യാശ്ശേരി
മണ്ഡലത്തിൽ വെർച്വൽ പ്രീ
എക്സാമിനേഷൻ ട്രെയിനിംഗ്
സെന്റർ ആരംഭിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ ?
2790.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍
പഠിക്കുന്നവര്‍ക്കുള്ള ഇ-
ഗ്രാന്റ് സ്കോളര്‍ഷിപ്പ്
ഇനത്തില്‍ എത്ര കോടി രൂപയുടെ
കുടിശ്ശിക ഇനിയും
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തിള്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ഇ-ഗ്രാന്റ്സ് സ്കോളര്‍ഷിപ്പ്
കുടിശ്ശിക എന്ന് കൊടുത്തു
തീര്‍ക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
ഗുരുവായൂർ
നിയോജക മണ്ഡലത്തില്‍ പ്രീ
എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റർ
2791.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏതൊക്കെ നിയോജക മണ്ഡലങ്ങളില്‍
പട്ടികജാതി വികസന വകുപ്പ്
പ്രീ എക്സാമിനേഷന്‍
ട്രെയിനിംഗ് സെന്ററുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ഗുരുവായൂർ
നിയോജക മണ്ഡലത്തില്‍ പ്രീ
എക്സാമിനേഷന്‍ ട്രെയിനിംഗ്
സെന്റർ സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
2792.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
അൻവർ സാദത്ത്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികൾക്ക്
നൽകിവരുന്ന ഇ- ഗ്രാന്റ്സ്
നിലയ്ക്കാൻ ഉണ്ടായ കാരണങ്ങൾ
വിശദമാക്കാമോ?
2793.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ
ഡി കെ മുരളി
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മാതാപിതാക്കള്‍
നഷ്ടപ്പെട്ട പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ബി )
കൈത്താങ്ങ്
പദ്ധതി കാലോചിതമായി
പരിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി വഴി സംസ്ഥാനത്ത് എത്ര
പട്ടികവര്‍ഗ്ഗ കുട്ടികള്‍ക്ക്
ധനസഹായം
നല്‍കിവരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്കായി
നടപ്പാക്കുന്ന കൈത്താങ്ങ്
പദ്ധതി
പട്ടികജാതിയില്‍പ്പെട്ട
കുട്ടികള്‍ക്കും കൂടി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
2794.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വികസന വകുപ്പ്
നടപ്പിലാക്കുന്ന ഉന്നതി
സ്കോളർഷിപ്പ് മുഖേന നാളിതുവരെ
എത്ര വിദ്യാർത്ഥികള്‍ വിദേശ
പഠനത്തിന് പോയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
ഉന്നതി
സ്കോളർഷിപ്പിന് അർഹത
നേടാനുള്ള മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ?
2795.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തില്‍ കഴിഞ്ഞ അധ്യയന
വര്‍ഷം സ്കൂളുകളില്‍ നിന്നും
പട്ടികവര്‍ഗ്ഗ
വിദ്യര്‍ത്ഥികള്‍ കൊഴിഞ്ഞ്
പോയിട്ടുണ്ടോ; ഉണ്ടെങ്കില്‍
അവരെ തിരികെ സ്കൂളില്‍
എത്തിക്കാന്‍ ആക്ഷന്‍പ്ലാന്‍
lതയാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
2796.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ്ഗ
വിദ്യാർത്ഥികൾക്ക് നൽകുന്ന
വിവിധ
ആനുകൂല്യങ്ങൾ/സ്കോളർഷിപ്പുകൾ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ആനുകൂല്യങ്ങളിലും
സ്കോളർഷിപ്പുകളിലും വിതരണം
ചെയ്യാനുള്ള കുടിശ്ശിക തുക
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
സി )
കുടിശ്ശിക
തീർത്ത് ആനുകൂല്യങ്ങൾ വിതരണം
ചെയ്യുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഗവ:
ഐ.ടി.ഐ അഞ്ചാമടയുടെ നവീകരണ പദ്ധതി
2797.
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗവ:ഐ.ടി.ഐ
അഞ്ചാമടയുടെ നവീകരണ പദ്ധതി
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
നവീകരണ
പദ്ധതിയുമായി ബന്ധപ്പെട്ട
നിര്‍മ്മാണ പ്രവൃത്തികള്‍
നടക്കുമ്പോള്‍ അക്കാദമിക
പ്രവര്‍ത്തനങ്ങള്‍ തടസ്സം
കൂടാതെ നടത്തുന്നതിനായി
തയ്യാറാക്കിയിട്ടുള്ള
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ?
കാസർഗോഡ്
ജില്ലയിലെ പട്ടികജാതി
,പട്ടികവർഗ്ഗ ഹോസ്റ്റലുകൾ
2798.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിൽ പട്ടികജാതി,
പട്ടികവർഗ്ഗ
വിദ്യാർത്ഥികൾക്കുള്ള എത്ര
ഹോസ്റ്റലുകൾ ഉണ്ടെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
എത്ര
വിദ്യാർത്ഥികൾ ഇവിടെ
പഠിക്കുന്നുണ്ടെന്ന്
ഹോസ്റ്റൽ തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
ഏതെല്ലാം
ക്ലാസ്സുകളിൽ പഠിക്കുന്ന
വിദ്യാർത്ഥികളാണ് ഇവിടെ
താമസിക്കുന്നതെന്ന് ഹോസ്റ്റൽ
തിരിച്ച് വ്യക്തമാക്കാമോ;
(
ഡി )
കുട്ടികളുടെ
പഠന നിലവാരം മെച്ചപ്പെടുത്താൻ
ഹോസ്റ്റുലുകളിൽ
ഏർപ്പെടുത്തിയ സംവിധാനങ്ങളും
സൗകര്യങ്ങളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ഇ )
ഇക്കഴിഞ്ഞ
പൊതു പരീക്ഷകളിൽ
വിദ്യാർത്ഥികളുടെ വിജയശതമാനം
കൂടിയിട്ടുണ്ടോ അതോ
കുറഞ്ഞിട്ടുണ്ടോ എന്ന്
ഹോസ്റ്റൽ തിരിച്ച്
വ്യക്തമാക്കാമോ?
എങ്ങണ്ടിയൂർ
ഗ്രാമപഞ്ചായത്തിലെ പ്രീ മെട്രിക്
ഹോസ്റ്റല്‍
2799.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂർ
മണ്ഡലത്തിലെ എങ്ങണ്ടിയൂർ
ഗ്രാമപഞ്ചായത്തിലെ പ്രീ
മെട്രിക് ഹോസ്റ്റലിന്റെ
നിലവിലെ അവസ്ഥ വിശദമാക്കാമോ;
(
ബി )
നാഷണല്‍
ഹൈവേ വികസനത്തിന്റെ ഭാഗമായി
പ്രീ മെട്രിക് ഹോസ്റ്റല്‍
പൊളിച്ച് നീക്കം ചെയ്യുന്ന
പക്ഷം തളിക്കുളം ബ്ലോക്കില്‍
തന്നെ അത്
പുന:സ്ഥാപിക്കണമെന്ന്
കാണിച്ച് തളിക്കുളം ബ്ലോക്ക്
പഞ്ചായത്ത് സമര്‍പ്പിച്ച
അപേക്ഷയില്‍ നാളിതുവരെ
സ്വീകരിച്ച നടപടികളുടെ
വിശദാംശം നൽകാമോ?
തച്ചിങ്ങനാട്
പ്രീമെട്രിക് ഹോസ്റ്റലിന്റെ
നിര്‍മ്മാണ പ്രവൃത്തി
2800.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെരിന്തല്‍മണ്ണ
ബ്ലോക്ക് പഞ്ചായത്തിന്
കീഴിലുള്ള തച്ചിങ്ങനാട്
എസ്.സി. പ്രീമെട്രിക്
ഹോസ്റ്റലിന്റെ നിര്‍മ്മാണ
പ്രവൃത്തി ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് വേണ്ടി എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
ഹോസ്റ്റല്‍ നിര്‍മ്മാണം
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതി പൂര്‍ത്തീകരണത്തിന്
കൂടുതല്‍ ഫണ്ട് ആവശ്യമായി
വരികയാണെങ്കില്‍ ആയത്
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ട്രൈബൽ
ഹോസ്റ്റലുകളുടെ പ്രാരംഭ
പ്രവൃത്തികള്‍
2801.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
100%
കേന്ദ്ര ഫണ്ടിൽ കഴിഞ്ഞ രണ്ട്
സാമ്പത്തിക വർഷങ്ങളിലായി
അനുവദിക്കപ്പെട്ട 6 ട്രൈബൽ
ഹോസ്റ്റലുകളുടെ പ്രാരംഭ
പ്രവൃത്തികള്‍ ആരംഭിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍
നിലവിലെ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
സാമ്പത്തിക
ഞെരുക്കം കാരണം സംസ്ഥാന
വിഹിതം പൂര്‍ണ്ണമായും
ലഭിക്കാത്ത സാഹചര്യത്തില്‍
കേന്ദ്രാവിഷ്കൃത പദ്ധതികൾ
സമയബന്ധിതമായി നടപ്പിലാക്കി
കൂടുതല്‍ ഫണ്ട്
ആവശ്യപ്പെടുന്നതിന് പകരം,
ലഭിക്കുന്ന ഫണ്ട് പോലും
ഉപയോഗിക്കാന്‍ സാധിക്കാത്ത
സാഹചര്യം പ്രത്യേകം
പരിശോധിക്കുമോ;
(
സി )
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിന്റെ വിവിധ നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക് സാങ്കേതിക
അനുമതി നല്‍കുന്നതിന്
പൊതുമാരാമത്ത് വകുപ്പ് വിമുഖത
കാണിക്കുന്നുവെന്നതായി
പറയപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
കരിമുളക്കല്‍
പ്രീമെട്രിക് ഹോസ്റ്റല്‍ നവീകരണം
2802.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍ സ്ഥിതി
ചെയ്യുന്ന കരിമുളക്കല്‍
പ്രീമെട്രിക് ഹോസ്റ്റലിന്റെ
നവീകരണത്തിനും
ഉന്നമനത്തിനുമായി വകുപ്പ്
സ്വീകരിച്ചിട്ടുളള നടപടികള്‍
വിശദമാക്കുമോ?
2803.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലുള്ളവര്‍ക്ക് തൊഴിൽ
നൽകാൻ എന്തൊക്കെ
പദ്ധതികളാണ്അസൂത്രണം
ചെയ്തിരിക്കുന്നതെന്നു
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
വിഭാഗത്തിലുള്ളവര്‍ക്ക് സ്വയം
തൊഴിൽ കണ്ടെത്താൻ പ്രത്യേക
സഹായം നൽകുന്നുണ്ടോ;
ഇല്ലെങ്കിൽ അതിനുള്ള നടപടി
സ്വീകരിക്കുമോ?
2804.
ശ്രീ.
പി. കെ. ബഷീർ
ഡോ.
എം. കെ. മുനീർ
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രൊഫഷണൽ കോഴ്സുകൾ
ഉൾപ്പെടെയുള്ള ഉന്നത
വിദ്യാഭ്യാസം നേടിയ
പട്ടികജാതി പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ ഇടയിൽ
തൊഴിൽരഹിതരായവരുടെ എണ്ണം
വർദ്ധിച്ചുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
ഇവർക്ക് സർക്കാർ
വകുപ്പുകളിലും പൊതുമേഖലാ
സ്ഥാപനങ്ങളിലും തൊഴിൽ
നൽകുന്നതിന് എന്തെങ്കിലും
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
വിഭാഗത്തിൽപ്പെട്ടവരുടെ
തൊഴിലില്ലായ്മ പരിഹരിക്കാൻ
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ?
കരാർ
നിയമനങ്ങളിലെ സംവരണതത്വങ്ങൾ
2805.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
സ്ഥാപനങ്ങളിലും പൊതുമേഖലാ
സ്ഥാപനങ്ങളിലും സർക്കാർ
ഏജൻസികളിലും നടക്കുന്ന കരാർ
നിയമനങ്ങളിൽ സംവരണ തത്വങ്ങൾ
പാലിക്കുന്നുണ്ട് എന്ന്
ഉറപ്പാക്കാൻ എന്ത്
സംവിധാനമാണ് വകുപ്പിൽ
നിലവിലുള്ളത്; വിശദാംശം
വ്യക്തമാക്കുമോ?
റദ്ധാക്കി
2806.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
2807.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എയ്ഡഡ് സ്കൂള്‍, കോളേജ്
എന്നിവിടങ്ങളില്‍ പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട എത്ര
ജീവനക്കാര്‍ ഏതൊക്കെ
തസ്തികകളില്‍ ഉണ്ടെന്ന് ജില്ല
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
എയ്ഡഡ് സ്കൂള്‍, കോളേജ്
എന്നിവിടങ്ങളില്‍
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട എത്ര
ജീവനക്കാര്‍ ഏതൊക്കെ
തസ്തികകളില്‍ ഉണ്ടെന്ന് ജില്ല
തിരിച്ച് ലഭ്യമാക്കാമോ?
കായംകുളം
മണ്ഡലത്തിലെ കോർപ്പസ് ഫണ്ട്
പദ്ധതികൾ
2808.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
കായംകുളം മണ്ഡലത്തിൽ കോർപ്പസ്
ഫണ്ട് വിനിയോഗിച്ച്
നടപ്പാക്കിയ പ്രവൃത്തികൾ
ഏതൊക്കെയെന്നും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതികൾ
ഏതൊക്കെയെന്നും എത്ര തുക
വീതം ഓരോ പദ്ധതിക്കും
അനുവദിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
മലപ്പുറം
ജില്ലയിൽ കോർപ്പസ് ഫണ്ട്
ഉപയോഗിച്ച് നടത്തിയ പ്രവൃത്തികൾ
2809.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിൽ പട്ടികജാതി വികസന
വകുപ്പിന്റെ കോർപ്പസ് ഫണ്ട്
ഉപയോഗിച്ച് 2023-24
സാമ്പത്തിക വർഷം എത്ര കോടി
രൂപയുടെ പ്രവൃത്തികൾക്കാണ്
അനുമതി നൽകിയതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതിൽ
പ്രസ്തുത സാമ്പത്തിക വർഷം
കൊണ്ടോട്ടി മണ്ഡലത്തിൽ
നിന്നും എത്ര പ്രൊപ്പോസലുകൾ
ലഭിച്ചുവെന്ന വിവരവും ഓരോ
പ്രൊപ്പോസലിലും സ്വീകരിച്ച
നടപടികളുടെ വിശദാംശങ്ങളും
ലഭ്യമാക്കാമോ?
2810.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-17
മുതല്‍ 2023-24 വരെയുള്ള
സാമ്പത്തിക വര്‍ഷങ്ങളില്‍
മലപ്പുറം മണ്ഡലത്തില്‍
അനുവദിച്ച എസ്.സി./ എസ്.റ്റി.
കോര്‍പ്പസ് ഫണ്ടുകളുടെ
വിവരങ്ങള്‍
പഞ്ചായത്തടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിയുടെ പേരും
അനുവദിച്ച തുകയും നിലവിലെ
പുരോഗതിയും വിശദമാക്കാമോ;
(
സി )
പ്രവൃത്തികള്‍
സമയ ബന്ധിതമായി
പൂർത്തീകരിക്കാൻ നിർദേശം
നൽകുമോ?
2811.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023-24
സാമ്പത്തിക വര്‍ഷം കോര്‍പ്പസ്
ഫണ്ടില്‍ ഉള്‍പ്പെടുത്തി
പയ്യന്നൂര്‍ മണ്ഡലത്തില്‍
എന്തെല്ലാം പദ്ധതികളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ പുരോഗതി
അറിയിക്കാമോ?
കുന്നത്തുനാട്
മണ്ഡലത്തിലെ കോര്‍പ്പസ് ഫണ്ട്
പ്രവൃത്തികള്‍
2812.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ കോര്‍പ്പസ്
ഫണ്ട് വിനിയോഗിച്ച്
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്നും ഇതിനായി
വകയിരുത്തിയ തുക എത്രയെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന് അറിയിക്കാമോ?
2813.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അരുവിക്കര
നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന
വിതുര ഗ്രാമപഞ്ചായത്തിൽ
കോർപ്പസ് ഫണ്ട് മുഖേന
ഭരണാനുമതി ലഭിച്ച കളീക്കൽ-
കല്ലുപാറ റോഡ് പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ എസ്റ്റിമേറ്റ്
പ്രകാരമുള്ള പണി
പൂർത്തീകരിക്കുന്നതിനുളള
നിലവിലെ തടസ്സങ്ങൾ
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
അരൂര്‍
മണ്ഡലത്തില്‍ അനുവദിച്ച
എസ്.സി./എസ്. ടി. കോര്‍പ്പസ്
ഫണ്ടുകൾ
2814.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016-17
മുതല്‍ 2022-23വരെയുള്ള
കാലയളവില്‍ അരൂര്‍
മണ്ഡലത്തില്‍ അനുവദിച്ച
എസ്.സി./എസ്. ടി. കോര്‍പ്പസ്
ഫണ്ടുകളുടെ വിവരങ്ങള്‍
പഞ്ചായത്ത് അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കിയ ഓരോ
പ്രവൃത്തിയുടെ പേരും
അനുവദിച്ച തുകയും നിലവിലെ
സ്ഥിതിയും വിശദമാക്കാമോ;
(
സി )
പാണാവള്ളി
പഞ്ചായത്ത് 13-ാം വാര്‍ഡില്‍
പൊറ്റേത്തറ കോളനിയില്‍
കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് നല്‍കിയ
അപേക്ഷയില്‍ സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(
ഡി )
2023-24,
2024-25 സാമ്പത്തിക
വര്‍ഷങ്ങളില്‍ കോര്‍പ്പസ്
ഫണ്ട് അനുവദിക്കുന്നതിനായി
അരൂര്‍ മണ്ഡലത്തില്‍ നിന്ന്
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും ആയതില്‍
എടുത്ത തീരുമാനവും
വിശദമാക്കാമോ?
മോഡൽ
റസിഡൻഷ്യൽ സ്കൂളുകൾ
2815.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മോഡൽ
റസിഡൻഷ്യൽ സ്കൂളുകളിൽ സംസ്ഥാന
സിലബസ് അല്ലാതെ മറ്റ്
സിലബസുകൾ പിന്തുടരുന്ന
വിദ്യാലയങ്ങൾ എത്രയെണ്ണം
ഉണ്ടെന്ന വിവരം ലഭ്യമാക്കാമോ;
(
ബി )
പട്ടികജാതി
വിദ്യാർത്ഥികൾക്ക്
വേണ്ടിയുള്ള മോഡൽ റസിഡൻഷ്യൽ
സ്കൂളുകളിൽ നിന്നും
പട്ടികവർഗ്ഗ
വിദ്യാർത്ഥികൾക്ക്
വേണ്ടിയുള്ള മോഡൽ റസിഡൻഷ്യൽ
സ്കൂളുകളിൽ നിന്നും കഴിഞ്ഞ
മൂന്ന് അധ്യായന വർഷങ്ങളിൽ
പഠനം നിർത്തിപ്പോയ
വിദ്യാർത്ഥികളുടെ എണ്ണം
എത്രയാണെന്ന് ലഭ്യമാക്കാമോ;
(
സി )
സംസ്ഥാനത്തെ
പ്രസ്തുത സ്കൂളുകളിൽ
ജോലിയെടുക്കുന്ന താൽക്കാലിക
ജീവനക്കാരുടെ എണ്ണം
എത്രയാണെന്ന് സ്കൂളുകൾ,
തസ്തിക തിരിച്ച് വിവരം
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
സ്കൂളുകളിൽ താൽക്കാലിക
ജീവനക്കാരെ
നിയമിക്കുന്നതിന്റെ
മാനദണ്ഡവും നടപടിക്രമങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ഇ )
പ്രസ്തുത
സ്കൂളുകളിൽ സർക്കാർ നിയമനം
നടത്തേണ്ട തസ്തികകളിൽ ഒഴിഞ്ഞു
കിടക്കുന്നവയേതെല്ലാമാണെന്ന
വിവരം സ്കൂളുകൾ, തസ്തിക
തിരിച്ച് ലഭ്യമാക്കാമോ?
ഭൂമിയിന്മേലുള്ള
ആദിവാസികളുടെ അവകാശം
2816.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ആദിവാസികള്‍ക്ക്
അവരുടെ ഭൂമിയിലുള്ള അവകാശം
സംരക്ഷിക്കാനും അവരുടെ
സുരക്ഷിതത്വം
ഉറപ്പാക്കാനുമായി എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
2817.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ ഗര്‍ഭിണികളുടേയും
ഗര്‍ഭസ്ഥ ശിശുകളുടേയും
ആരോഗ്യ സുരക്ഷ
ഉറപ്പാക്കുന്നതിന്
സ്വീകരിച്ചു വരുന്ന നൂതന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ നവജാത
ശിശുകളുടേയും അവരുടെ
അമ്മമാരുടേയും ആരോഗ്യ
സംരക്ഷണത്തിനു വേണ്ടി
നടപ്പിലാക്കിയിട്ടുള്ള വിവിധ
പദ്ധതികള്‍ എന്തെല്ലാമെന്ന്
വിശദമാക്കാമോ?
2818.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബാലുശ്ശേരി
മണ്ഡലത്തില്‍ സേഫ് പദ്ധതി
പ്രകാരം എത്ര പേര്‍ക്ക്
ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ധന സഹായത്തോടെയുള്ള
പ്രവൃത്തികളില്‍ എത്രയെണ്ണം
ഇതുവരെ
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
സേഫ്
പദ്ധതിയില്‍ ധനസഹായം
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
2819.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഏറനാട്
മണ്ഡലത്തിൽ 2022-23,2023-24
എന്നീ സാമ്പത്തിക വർഷങ്ങളില്‍
പട്ടികജാതി പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍ നിന്നും വകുപ്പ്
മന്ത്രിയുടെ ചികിത്സാ നിധിയിൽ
നിന്നുമുള്ള ധനസഹായത്തിനായി
എത്ര അപേക്ഷകൾ
ലഭിച്ചിട്ടുണ്ടെന്നും അതിൽ
എത്രപേർക്ക് ധനസഹായം വിതരണം
ചെയ്തിട്ടുണ്ടെന്നും
അറിയിക്കാമോ;
(
ബി )
കുടുംബത്തിന്റെ
ഏക വരുമാന ദാതാവ് മരണപ്പെട്ട്
നിരാശ്രയരായ പട്ടികജാതി
പട്ടികവര്‍ഗ്ഗ കുടുംബങ്ങൾക്ക്
വകുപ്പ് മുഖേന ആശ്വാസ
ധനസഹായമായി നിലവിൽ എത്ര രൂപ
നൽകുന്നുവെന്ന്
വ്യക്തമാക്കാമോ;
(
സി )
ഏറനാട്
മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ
സാമ്പത്തിക വര്‍ഷവും
നാളിതുവരെയും ആശ്വാസ
ധനസഹായത്തിനായി എത്ര അപേക്ഷ
ലഭിച്ചിരുന്നുവെന്നും എത്ര
ആളുകള്‍ക്ക് ധനസഹായം
നല്കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതികളില്‍ നിന്നും ധനസഹായം
ലഭിക്കുന്നതിന് കാലതാമസം
ഉണ്ടാകുന്നുണ്ടോ; എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
അറിയിക്കാമോ?
വിദ്യാവാഹിനി
പദ്ധതി
2820.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിദ്യാവാഹിനി
പദ്ധതിയ്ക്കായി വാഹനങ്ങൾ ഓടിയ
വകയില്‍ ആറ് കോടിയിലധികം രൂപ
കുടിശികയുള്ളതായി
പറയപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി മുടങ്ങിയതിനാല്‍
നിരവധി പട്ടികവർഗ്ഗ
വിഭാഗത്തിൽപ്പെട്ട
വിദ്യാർത്ഥികളുടെ പഠനം
പ്രതിസന്ധിയിലാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
അറിയിക്കുമോ;
(
സി )
പ്രസ്തുത
ഇനത്തിലുള്ള കുടിശിക എന്ന്
നൽകാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
കുടുംബങ്ങള്‍ക്ക് സമാശ്വാസ ധനസഹായ
പദ്ധതി
2821.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
കുടുംബങ്ങളിലെ ഏക
വരുമാനദായകനായ വ്യക്തി
മരണപ്പെട്ടാല്‍ പ്രസ്തുത
കുടുംബങ്ങള്‍ക്ക് ധനസഹായം
ലഭ്യമാകുന്ന പദ്ധതിയുടെ
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
2016
മുതല്‍ നാളിതുവരെ എത്ര
കുടുംബങ്ങള്‍ക്ക് പ്രസ്തുത
സമാശ്വാസ ധനസഹായം നല്‍കി
എന്ന് അറിയിക്കാമോ?
2822.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വിഭാഗത്തിൽപ്പെട്ടവരുടെ
വീടിന്റെ
അറ്റകുറ്റപ്പണികൾക്കായി
പട്ടികജാതി വകുപ്പിൽ നിന്നും
ധനസഹായം നൽകിവരുന്നുണ്ടോ;
എങ്കിൽ ഇതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
2823.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ സേഫ്
പദ്ധതിയില്‍ ഉള്‍പ്പെട്ട
ഗുണഭോക്താക്കളുടെ വിശദാംശം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ?
2824.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹരിപ്പാട്
മണ്ഡലത്തിലെ പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ
കമ്പ്യൂട്ടര്‍ പരിശീലനം
നല്‍കാന്‍ ലക്ഷ്യമിട്ട്
സിഡിറ്റിന്റെ സഹകരണത്തോടെ
സ്ഥാപിച്ചിരുന്ന സൈബര്‍ശ്രീ
സെന്ററിന്റെ പ്രവര്‍ത്തനം
നിലക്കാനിടയായ സാഹചര്യം
എന്തെന്ന് വ്യക്തമാക്കാമോ;
(
ബി )
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രസ്തുത സ്ഥാപനത്തില്‍
നിന്നും പരിശീലനം
നല്‍കിയിട്ടുണ്ടെന്ന വിവരം
അറിയിക്കാമോ;
(
സി )
പ്രസ്തുത
സെന്ററിന്റെ പ്രവര്‍ത്തനം
അടിയന്തരമായി
പുനരാരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കൊടക്കാട്
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍
പ്ലസ് ടു കോഴ്സ്
2825.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊടക്കാട്
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളില്‍ പശ്ചാത്തല
സൗകര്യമുണ്ടായിട്ടും പ്ലസ് ടു
കോഴ്സ് ആരംഭിക്കാന്‍ കഴിയാതെ
വന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി പ്ലസ് ടു
വിഭാഗത്തിനായി അനുവദിച്ച
പ്രത്യേക ബ്ലോക്കിന്റെ പണി
പൂര്‍ത്തീകരിച്ചിട്ടുള്ളതിനാല്‍
പ്ലസ് ടു കോഴ്സ് എപ്പോള്‍
ആരംഭിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
2826.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെന്മാറ
മണ്ഡലത്തിൽ പട്ടികജാതി
വികസനവകുപ്പിന് കീഴിൽ
തുടങ്ങാൻ പോകുന്ന കാർഷിക
കോളേജിന്റെ പ്രവൃത്തി
നിർവ്വഹണം ഏത് ഘട്ടം വരെയായി
എന്ന് വിശദമാക്കുമോ;
(
ബി )
2017-18
വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 20
ശതമാനം തുക വകയിരുത്തിയ
പ്രസ്തുത കോളേജ് നിർമ്മാണ
പ്രവൃത്തി എന്നത്തേക്ക്
തുടങ്ങാൻ കഴിയുമെന്ന്
വിശദമാക്കുമോ ?
കാട്ടാക്കട
മണ്ഡലത്തില്‍ പട്ടികജാതി വികസന
വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍
2827.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
മണ്ഡലത്തില്‍ 2016 മേയ് മാസം
മുതല്‍ 2024 മെയ് മാസം വരെ
പട്ടികജാതി വികസന വകുപ്പ് വഴി
നടപ്പിലാക്കിയ പദ്ധതികളുടെ
വിശദാംശം പേര്, തുക,
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്നിവ സഹിതം
ലഭ്യമാക്കാമോ?
2828.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തിൽ എത്ര പട്ടികജാതി,
പട്ടികവർഗ്ഗ കോളനികൾ
ഉണ്ടെന്നും അവ
ഏതെല്ലാമാണെന്നും ഓരോ
കോളനികളിലുമുള്ള
കുടുംബങ്ങളുടെ എണ്ണവും
വ്യക്തമാക്കുമോ?
പട്ടികജാതി
വിഭാഗത്തിന്റെ ഉന്നമനത്തിനായി
നടപ്പിലാക്കിയ പദ്ധതികള്‍
2829.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊയിലാണ്ടി
മണ്ഡലത്തില്‍ 2016 മുതല്‍
നാളിതുവരെ പട്ടികജാതി
വിഭാഗത്തിന്റെ ഉന്നമനത്തിനായി
നടപ്പിലാക്കിയ പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കാമോ?
2830.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഉള്‍വനങ്ങളിലോ
കോളനികളിലോ താമസിക്കുന്ന
ആദിവാസികളായ രോഗികളെ ടാക്സി
വാഹനങ്ങളില്‍ ആശുപത്രികളില്‍
എത്തിക്കുന്നതിന് സർക്കാർ
വാടക നല്‍കാറുണ്ടോ; വാഹന
ഉടമകള്‍ക്ക് ഏതു രീതിയിലാണ്
പണം നല്‍കുന്നതെന്ന്
അറിയിക്കാമോ; വിശദമാക്കാമോ;
(
ബി )
നിലമ്പൂർ
ജില്ലാ ആശുപത്രി, മഞ്ചേരി
മെഡിക്കല്‍ കോളേജ്,
കോഴിക്കോട് മെഡിക്കല്‍ കോളേജ്
എന്നിവിടങ്ങളിലേക്ക്
ആദിവാസികളായ രോഗികളെ ടാക്സി
വാഹനങ്ങളില്‍ എത്തിച്ചതിന്
നിലമ്പൂർ മണ്ഡലത്തിലെ ടാക്സി
വാഹനങ്ങള്‍ക്ക് ആകെ എത്ര
രൂപയാണ് കൂടിശ്ശികയായി
നല്‍കാനുള്ളതെന്ന്
ആശുപത്രികള്‍ തിരിച്ച്
അറിയിക്കാമോ; മേല്‍
ആശുപത്രികളിലെ മെഡിക്കല്‍
ഓഫീസർമാർ പട്ടികവർഗ്ഗ വികസന
വകുപ്പിലേക്ക് മേല്‍
ഇനത്തില്‍ പണം ആവശ്യപ്പെട്ട്
കത്തയച്ചിട്ടുണ്ടോ; എങ്കില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
സി )
ആദിവാസികളായ
രോഗികളെ വിവിധ
ആശുപത്രികളിലെത്തിക്കുന്നതിന്
ടാക്സി വാഹനങ്ങള്‍ക്ക് വാടക
നല്‍കുന്നതിനായി മുന്‍കൂട്ടി
ഫണ്ട് അനുവദിക്കാറുണ്ടോ; ഈ
ആവശ്യത്തിനായി ഇതിന് മുമ്പ്
എപ്പോഴെങ്കിലും മുന്‍കൂട്ടി
ഫണ്ട് അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
ഡി )
ആദിവാസികളായ
രോഗികളെ വിവിധ
ആശുപത്രികളിലെത്തിക്കുന്നതിന്
നിലമ്പൂർ മണ്ഡലത്തിലെ ടാക്സി
വാഹനങ്ങള്‍ക്ക് നല്‍കുന്ന
വാടക എത്ര മാസമായി
നല്‍കിയിട്ടില്ലെന്ന്
അറിയിക്കാമോ; അതിന്റെ കാരണം
അറിയിക്കാമോ; കൃത്യമായി വാടക
ലഭിക്കാത്തതിനാല്‍ ടാക്സി
ജീവനക്കാർ ബുദ്ധിമുട്ടുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
2831.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം അംബേദ്കര്‍ ഗ്രാമ
വികസന പദ്ധതി പ്രകാരം
മാവേലിക്കര മണ്ഡലത്തിലെ
ഏതെല്ലാം പട്ടികജാതി
കോളനികള്‍ക്കാണ് ഫണ്ട്
അനുവദിച്ചിട്ടുളളതെന്നും
പ്രസ്തുത പ്രവൃത്തികളുടെ
നിലവിലെ സ്ഥിതിയും
വിശദമാക്കുമോ?
ബാലുശ്ശേരി
മണ്ഡലത്തില്‍ കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ചുള്ള പ്രവൃത്തികള്‍
2832.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ബാലുശ്ശേരി
മണ്ഡലത്തില്‍ കോര്‍പ്പസ്
ഫണ്ട് വിനിയോഗിച്ച്
നിര്‍മ്മാണം ആരംഭിച്ച
പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
കോര്‍പ്പസ്
ഫണ്ട്
വിനിയോഗിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(
സി )
2024-25
സാമ്പത്തിക വര്‍ഷത്തില്‍
പ്രസ്തുത മണ്ഡലത്തില്‍ എത്ര
പ്രവൃത്തികളാണ് കോര്‍പ്പസ്
ഫണ്ട് വിനിയോഗിച്ച്
നടത്താനുദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
ഹാന്‍ഡ്
ഹോള്‍ഡിംഗ് സെല്ലിന്റെ പ്രവർത്തനം
2833.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ
ഉന്നമനം ലക്ഷ്യമിട്ട്
പട്ടികജാതി വികസന വകുപ്പ്
രൂപീകരിച്ച ഹാന്‍ഡ്
ഹോള്‍ഡിംഗ് സെല്‍ പ്രകാരം
എന്തെല്ലാം പ്രവർത്തനങ്ങളാണ്
നടപ്പിലാക്കി
വരുന്നതെന്നറിയിക്കാമോ;
(
ബി )
പ്രസ്തുത
സെല്ലിന്റെ പ്രവർത്തനത്തിലൂടെ
തൃശ്ശൂർ ജില്ലയില്‍ എത്ര
പേർക്ക് സഹായം
ലഭിച്ചിട്ടുണ്ടെന്നും
എന്തെല്ലാം സഹായങ്ങളാണ്
ലഭിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സെല്ലിന്റെ സഹായങ്ങള്‍
ലഭിക്കുന്നതിന് പാലിക്കേണ്ട
നടപടി ക്രമങ്ങള്‍
എന്തൊക്കെയാണ്; വിശദാംശം
നല്‍കാമോ?
2834.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തില്‍ അംബേദ്കര്‍
ഗ്രാമ പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
കൊയിലത്തുംപടി പട്ടികജാതി
കോളനിയിലെ നിര്‍മ്മാണ
പ്രവൃത്തികളുടെ പുരോഗതി
വ്യക്തമാക്കാമോ?
2835.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയില്‍ ഭവനരഹിതരായ
പട്ടികജാതി, പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടെ എണ്ണം
ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കുടുംബങ്ങളില്‍ ലൈഫ് മിഷന്‍
മുന്‍ഗണനാപട്ടികയില്‍
ഉള്‍പ്പെട്ടിട്ടുള്ളവര്‍
എത്രയാണെന്ന്
ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച് വിശദമാക്കാമോ?
2836.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ചങ്ങനാശ്ശേരി
മണ്ഡലത്തില്‍ അംബേദ്കര്‍
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
ഏതെല്ലാം കോളനികളില്‍ നവീകരണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
നാളിതുവരെയും
നിര്‍മ്മാണ പ്രവൃത്തികള്‍
ആരംഭിക്കാത്ത പട്ടികജാതി
കോളനികള്‍ ഏതെല്ലാമെന്നും
എന്നത്തേക്ക്
നിര്‍മ്മാണപ്രവൃത്തികള്‍
ആരംഭിക്കാനാകുമെന്നും ആയത്
ആരംഭിക്കുന്നതിന് കാലതാമസം
നേരിടുന്നതിനുള്ള
കാരണമെന്താമെന്നും
വ്യക്തമാക്കുമോ?
വാമനപുരം
മണ്ഡലത്തിലെ വിദ്യാവാഹിനി പദ്ധതി
2837.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തില്‍ വിദ്യാവാഹിനി
പദ്ധതി ഏതെല്ലാം സ്കൂളുകളില്‍
നടപ്പാക്കിയിട്ടുണ്ടെന്നും
ഓരോ സ്കൂളിലും എത്ര കുട്ടികളെ
ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നടത്തിപ്പ് ചുമതല
ആര്‍ക്കാണ്
നല്‍കിയിരിക്കുന്നത്;
വിശദമാക്കാമോ?
2838.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ നിലവില്‍
ഭൂരഹിതരായിട്ടുള്ള പട്ടികജാതി
പട്ടികവർഗ്ഗ
കുടുംബങ്ങളുടെയും, ഭവന
രഹിതരായിട്ടുള്ള
കുടുംബങ്ങളുടെയും എണ്ണം
ഗ്രാമപഞ്ചായത്ത്,
മുനിസിപ്പാലിറ്റി
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ജില്ലയിൽ 2016 ജൂൺ മുതല്‍
നാളിതുവരെ വിവിധ പദ്ധതികളില്‍
ഉള്‍പ്പെടുത്തി പട്ടികജാതി
പട്ടികവർഗ്ഗ കുടുംബങ്ങള്‍ക്ക്
വീട്, ഭൂമി എന്നിവ
അനുവദിച്ചത് സംബന്ധിച്ചുള്ള
വിവരങ്ങള്‍ ഗ്രാമപഞ്ചായത്ത്,
മുനിസിപ്പാലിറ്റി
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
ആലപ്പുഴ
എം.ആർ.എസ്. സ്‌കൂളിന് സ്റ്റേഡിയം
2839.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴയിലെ
എം.ആർ.എസ്. ന് സ്വന്തമായി
എത്ര ഭൂമിയാണുളളത്;
(
ബി )
സംസ്ഥാന
തലത്തില്‍ കായികമേളയില്‍
നിരവധി തവണ മെഡലുകള്‍ നേടിയ
ഇവിടത്തെ കുട്ടികള്‍ക്ക്
ആവശ്യമായ പരിശീലന
സൗകര്യങ്ങളോ സ്റ്റേഡിയമോ
ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
സ്കൂളില്‍ ഒരു സ്റ്റേഡിയം
നിര്‍മ്മിക്കണം എന്ന
ആവശ്യത്തിന്മേൽ ജില്ലാ
പട്ടികജാതി ക്ഷേമ ആഫീസറെ
ചുമതലപ്പെടുത്തിയതിന്‍
പ്രകാരം എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
എസ്റ്റിമേറ്റ്, ഡി.പി.ആർ.
എന്നിവ തയ്യാറാക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
2840.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മങ്കട
മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമ
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ ഓരോ
കോളനിയിലേയും പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി അറിയിക്കുമോ;
(
ബി )
ഓരോ
കോളനിയിലെയും പ്രവൃത്തികള്‍
ഏറ്റെടുത്തിട്ടുള്ള
നിര്‍വ്വഹണ ഏജന്‍സികള്‍
ഏതെന്നും ഓരോ പ്രവൃത്തിയും
എത്ര ശതമാനം
പൂര്‍ത്തിയായിട്ടുണ്ടെന്നും
അറിയിക്കുമോ;
(
സി )
ഓരോ
കോളനിയിലെയും ഏതെല്ലാം
പ്രവൃത്തികളാണ്
അവശേഷിക്കുന്നതെന്നും
പ്രവൃത്തികള്‍
നടപ്പാക്കുന്നതില്‍
തടസ്സങ്ങള്‍ എന്തെങ്കിലും
നിലവിലുണ്ടോയെന്നും
അറിയിക്കുമോ;
(
ഡി )
മുഴുവന്‍
പ്രവൃത്തികളും സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ടൂറിസം
ഡെസ്റ്റിനേഷന്‍ ചലഞ്ച്
പദ്ധതിയുമായി ബന്ധപ്പെട്ട
തൊഴിലവസരങ്ങൾ
2841.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈപ്പില്‍
മണ്ഡലത്തിലെ ഞാറക്കല്‍ ഗ്രാമ
പഞ്ചായത്തിലെ എസ്.സി.
കോളനികളായ വിലയവട്ടത്തേയും
കിഴക്കേ മഞ്ഞനക്കാടിനേയും
ബന്ധിപ്പിച്ച് കൊണ്ട് 1 കോടി
10 ലക്ഷം രൂപ അടങ്കല്‍
തുകയില്‍ നടപ്പിലാക്കുന്ന
ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ച്
പദ്ധതിയുടെ ഭാഗമായി
പട്ടികജാതി കുടുംബങ്ങള്‍ക്ക്
തൊഴില്‍ സാധ്യതകളും മറ്റ്
വികസന സാധ്യതകളും
ഉള്‍ക്കൊള്ളിച്ച് പദ്ധതികള്‍
ആവിഷ്കരിച്ച് നടപ്പിലാക്കാന്‍
നടപടി സ്വീകരിക്കുമോ;
(
ബി )
ഇതു
സംബന്ധിച്ച് ബന്ധപ്പെട്ട
വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം
നല്‍കുമോ; വ്യക്തമാക്കുമോ?
2842.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട
മറ്റത്തൂര്‍
ഗ്രാമപഞ്ചായത്തിലെ
ശാസ്താംപൂവ്വം ട്രൈബല്‍
കോളനിയിലെ എഴുപതോളം വരുന്ന
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
കുടുംബങ്ങളുടെ
കുടിവെളളപ്രശ്നത്തിന് ശാശ്വത
പരിഹാരം കാണുന്നതിനും അവരുടെ
വീടുകളുടെ അടിയന്തര
അറ്റകുറ്റപണികള്‍ നടത്തി
വാസയോഗ്യമാക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
കുണ്ടറ
മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം
പദ്ധതി
2843.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
സാമ്പത്തിക വര്‍ഷം മുതല്‍
നാളിതുവരെ കുണ്ടറ
മണ്ഡലത്തില്‍
അനുവദിച്ചിട്ടുളള അംബേദ്കര്‍
ഗ്രാമം പദ്ധതികള്‍
ഏതൊക്കെയാണെന്നും ആയവയുടെ
പ്രവര്‍ത്തന പുരോഗതിയും
വിശദമാക്കാമോ?
2844.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022-23
സാമ്പത്തിക വര്‍ഷം
മട്ടന്നൂര്‍ മണ്ഡലത്തില്‍
അംബേദ്കര്‍ ഗ്രാമ വികസന
പദ്ധതി അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ പുരോഗതി
വ്യക്തമാക്കാമോ?
2845.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
പട്ടികവർഗ്ഗ വികസന
വകുപ്പിന്റെ നേതൃത്വത്തിൽ
കാഞ്ഞങ്ങാട് മണ്ഡലത്തിൽ
നടപ്പിലാക്കിയതും
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ
വിശദമാക്കാമോ;
(
ബി )
നടപ്പിലാക്കിയ
പദ്ധതികളുടെ പ്രവർത്തന
പുരോഗതി അറിയിക്കാമോ?
പട്ടികജാതി
വിഭാഗങ്ങള്‍ക്ക് സ്ഥിരവരുമാനം
ഉറപ്പാക്കുന്നതിനായുളള പദ്ധതികള്‍
2846.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വിഭാഗങ്ങള്‍ക്ക് സ്ഥിരവരുമാനം
ഉറപ്പാക്കുന്നതിനായുളള
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
നടപ്പിലാക്കുന്നതിന് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
2847.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം
പ്രത്യേക ഘടക പദ്ധതിക്കായുള്ള
പ്രത്യേക കേന്ദ്ര സഹായത്തില്‍
പട്ടികജാതി ജില്ലാ
ഓഫീസര്‍മാര്‍ക്ക് അനുവദിച്ച
തുകയുടെയും ചെലവഴിച്ച
തുകയുടെയും സറണ്ടര്‍ ചെയ്ത
തുകയുടെയും വിശദാംശവും
ശതമാനവും ജില്ല തിരിച്ചു
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
കേന്ദ്ര സഹായത്തില്‍ ജില്ലാ
കളക്ടര്‍മാര്‍ക്ക് അനുവദിച്ച
തുകയുടെയും ചെലവഴിച്ച
തുകയുടെയും സറണ്ടര്‍ ചെയ്ത
തുകയുടെയും വിശദാംശവും
ശതമാനവും ജില്ല തിരിച്ചു
ലഭ്യമാക്കുമോ;
(
സി )
പട്ടികജാതിക്കാര്‍ക്കെതിരെയുള്ള
അതിക്രമം തടയൽ നിയമ പ്രകാരം
അനുവദിച്ച സാമ്പത്തിക
സഹായത്തിന്റെ വിശദാംശവും
ഗുണഭോക്താക്കളുടെ എണ്ണവും
ജില്ല തിരിച്ചു നല്‍കുമോ;
(
ഡി )
പട്ടികജാതി
വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള
ക്ഷേമ-വികസന
പ്രവര്‍ത്തനങ്ങള്‍ക്ക് തുക
വിനിയോഗിക്കുന്നതില്‍
ഗുരുതരമായ വീഴ്ച
ഉണ്ടായിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പദ്ധതി തുക
വിനിയോഗത്തില്‍ വീഴ്ച
സംഭവിക്കാനുണ്ടായ കാരണങ്ങള്‍
വ്യക്തമാക്കാമോ?
2848.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ മറ്റു
പിന്നാക്ക വിഭാഗങ്ങള്‍ക്ക്
നല്‍കുന്ന സേവനങ്ങളും
ക്ഷേമപ്രവര്‍ത്തനങ്ങളും
മെച്ചപ്പെടുത്തുന്നതിനായി ഈ
സാമ്പത്തിക വര്‍ഷം എന്തെല്ലാം
പദ്ധതികളാണ് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
2849.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ദരിദ്രരും
അതിദരിദ്രരും ഏറ്റവും
കൂടുതലായുള്ള പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്
അനുവദിച്ചിട്ടുള്ള സൗജന്യ
ഭക്ഷ്യധാന്യങ്ങളുടെ അളവും അവ
ലഭിക്കുന്ന കാലയളവും
സംബന്ധിച്ച് ഗുണഭോക്താക്കളെ
ബോധ്യപ്പെടുത്തുന്നതിന്
വേണ്ടി സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ അജ്ഞതയും
ദാരിദ്ര്യവും മുതലെടുത്ത്
ഭക്ഷ്യധാന്യ വിതരണത്തിൽ അവരെ
കബളിപ്പിക്കുന്ന പ്രവണത
അവസാനിപ്പിക്കുന്നതിനു വേണ്ടി
പട്ടികവര്‍ഗ്ഗ വികസന വകുപ്പ്
നടപ്പിലാക്കിയിട്ടുള്ള
പ്രവര്‍ത്തനങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള
ആനുകൂല്യ വിതരണം
2850.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുള്ള ഏതെല്ലാം
ആനൂകൂല്യങ്ങളുടെ വിതരണം
മുടങ്ങിയിട്ടുണ്ടെന്നും അവ
എത്ര കാലമായി മുടങ്ങിയെന്നും
വിശദമാക്കുമോ;
(
ബി )
മുടങ്ങിയ
ആനുകൂല്യങ്ങളുടെ വിതരണം
എപ്പോള്‍
പുനരാരംഭിക്കുമെന്ന്
വിശദമാക്കുമോ?
2851.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പട്ടികജാതി, പട്ടികവർഗ്ഗ,
മറ്റ് പിന്നാക്ക
വിഭാഗങ്ങളിൽപ്പെട്ടവരുടെ
ഉദ്യോഗസ്ഥ
പ്രാതിനിധ്യത്തെക്കുറിച്ചുള്ള
സ്ഥിതി വിവരക്കണക്കുകൾ
ലഭ്യമാണോ; ഇല്ലെങ്കിൽ ആയത്
ശേഖരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
സർക്കാർ,അർദ്ധ-സർക്കാർ,എയ്ഡഡ്,
സ്വയംഭരണ,പൊതുമേഖലാ
സ്ഥാപനങ്ങളിലെ ജീവനക്കാരുടെ
പിന്നാക്ക വിഭാഗ പ്രാതിനിധ്യം
സംബന്ധിച്ച കണക്കുകൾ
തയ്യാറാക്കാൻ പിന്നാക്ക വിഭാഗ
കമ്മീഷനു കീഴിൽ ഇ-കാസ്റ്റ്
ഡാറ്റാ ബേസ് ഓഫ് എംപ്ളോയീസ്
ഇന്‍ സര്‍വ്വീസ് കേരള എന്ന
പേരിൽ ഒരു വെബ് പോർട്ടൽ
പ്രവർത്തിച്ചുവരുന്നുണ്ടോയെന്നും
ആയത് പ്രവർത്തനമാരംഭിച്ചിട്ട്
എത്ര വർഷമായെന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
വെബ് പോർട്ടലിൽ വിവിധ
സർക്കാർ,അർദ്ധ സർക്കാർ,
സ്വയംഭരണ, എയ്ഡഡ്, പൊതുമേഖലാ
സ്ഥാപനങ്ങൾ,
സർവകലാശാലകൾ,ബോർഡ്,
കോർപ്പറേഷനുകൾ എന്നിവയിൽ
നിന്നും അപ് ലോഡ്
ചെയ്യപ്പെട്ട ജീവനക്കാരുടെ
വിവരങ്ങൾ റിപ്പോർട്ട്
രൂപത്തിലാക്കി
സൂക്ഷിച്ചിട്ടുണ്ടോയെന്നും
കൺസോളിഡേറ്റഡ് റിപ്പോർട്ടുകൾ
പ്രസ്തുത വെബ്പോർട്ടലിലോ
പിന്നാക്ക വിഭാഗ കമ്മീഷന്റെ
വെബ്സൈറ്റിലോ നിലവിൽ
ലഭ്യമാണോയെന്നും
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
റിപ്പോർട്ടുകൾ ഇ-കാസ്റ്റ്
ഡാറ്റാ ബേസ് ഓഫ് എംപ്ളോയീസ്
ഇന്‍ സര്‍വ്വീസ് കേരള വെബ്
പോർട്ടൽ, പിന്നോക്ക വിഭാഗ
കമ്മീഷന്റെ വെബ്സൈറ്റ് എന്നിവ
മുഖേന പൊതുജനങ്ങൾക്ക്
ലഭ്യമാക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ;
(
ഇ )
പ്രസ്തുത
വെബ് പോർട്ടലിലെ തങ്ങളുടെ
ലോഗിൻ മുഖേന പിന്നാക്ക വിഭാഗ
കമ്മീഷന് സർക്കാർ,മറ്റു
വകുപ്പുകളിലെ ജീവനക്കാരുടെ
ജാതി,മതം,വകുപ്പ്,നിയമന
രീതി,ലിംഗം,കാറ്റഗറി
അടിസ്ഥാനത്തിലുളള
റിപ്പോർട്ടുകൾ ജനറേറ്റ്
ചെയ്യാമെന്നതിനാൽ പ്രസ്തുത
ലോഗിൻ പ്രകാരം നിലവിൽ ലഭ്യമായ
ജീവനക്കാരുടെ ജാതി,സമുദായം,
വകുപ്പ് ഇവ തിരിച്ച്
റിപ്പോർട്ട് ജനറേറ്റ് ചെയ്ത്
അതിന്റെ പകർപ്പ് /പി.ഡി .എഫ്
ലഭ്യമാക്കാമോ; വിശദമാക്കാമോ ?
2852.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ മേഖലയിലെ
സ്ത്രീകളുടെ ജീവിതാവസ്ഥകള്‍
മനസ്സിലാക്കുന്നതിനും
അവര്‍ക്ക് തുല്യനീതിയും
മെച്ചപ്പെട്ട ജീവിത
സൗകര്യങ്ങളും
ഉറപ്പാക്കുന്നതിനും വകുപ്പ്
തലത്തില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
ഒറ്റപ്പെട്ടതും
പിന്നോക്കാവസ്ഥയില്‍
നില്‍ക്കുന്നതുമായ എല്ലാ
ഗോത്ര മേഖലകളിലെയും
സ്ത്രീകളുടെ ജീവിത നിലവാരം
മെച്ചപ്പെടുത്തുന്നതിനും
പൊതു സമൂഹത്തില്‍ സ്ത്രീകള്‍
ആര്‍ജ്ജിച്ച
ശാക്തീകരണത്തിനൊപ്പം അവരെയും
എത്തിക്കുന്നതിനുമായി
ആവിഷ്കരിച്ച് നടപ്പിലാക്കി
വരുന്ന പദ്ധതികളുടെ വിശദാംശം
വ്യക്തമാക്കാമോ;
(
സി )
വനാന്തര
ഊരുകളിലെ റോഡുകളും വഴി
വിളക്കുകളും
മെച്ചപ്പെടുത്താനും
വിദ്യാസമ്പന്നര്‍ക്ക്
തൊഴില്‍ സാധ്യത
ഉറപ്പാക്കാനും സ്ത്രീകളുടെ
ആരോഗ്യം ഉറപ്പു
വരുത്തുന്നതിനും നടപടി
സ്വീകരിക്കുമോ;
(
ഡി )
ആദിവാസി
ഊരുകളില്‍ കുടുംബശ്രീ
യൂണിറ്റുകളുടെ ഇടപെടലുകള്‍
കൂടുതല്‍
ശക്തിപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ?
2853.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
പിന്നാക്ക വിഭാഗങ്ങൾക്കായി
എത്ര സ്റ്റാർട്ടപ്പുകൾ
തുടങ്ങിയിട്ടുണ്ട്; ആയത്
സംബന്ധിച്ചുള്ള കണക്കുകൾ
ലഭ്യമാക്കാമോ;
(
ബി )
പിന്നാക്ക
വിഭാഗങ്ങൾക്ക്
സ്റ്റാർട്ടപ്പുകൾ
തുടങ്ങുന്നത് സംബന്ധിച്ച്
എന്തൊക്കെ നിബന്ധനകൾ ആണ്
ഉള്ളത്; വിശദമാക്കാമോ;
(
സി )
സ്റ്റാർട്ട്
അപ്പ് തുടങ്ങുന്നതിന്
എന്തെങ്കിലും ആനുകൂല്യങ്ങൾ
പ്രത്യേകമായി നൽകുന്നുണ്ടോ;
ഉണ്ടെങ്കിൽ ആയത്
വിശദമാക്കാമോ?
2854.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലം മുതല്‍
നാളിതുവരെ സംസ്ഥാനത്തെ
പട്ടികജാതി പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ വിവിധ ക്ഷേമ
പദ്ധതികള്‍ക്കായി ബഡ്ജറ്റില്‍
വകയിരുത്തിയ തുക, അനുവദിച്ച
തുക, ചെലവഴിച്ച തുക,
ബാക്കിയായ തുക, ലാപ്സായ തുക
എന്നിവ സംബന്ധിച്ച കണക്കുകള്‍
ലഭ്യമാക്കുമോ;
(
ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലം മുതല്‍
നാളിതുവരെ പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ
വിവിധ ക്ഷേമ പദ്ധതികള്‍ക്കായി
കേന്ദ്ര സര്‍ക്കാരില്‍
നിന്നും വകയിരുത്തിയ തുക,
അനുവദിച്ച തുക, ചെലവഴിച്ച
തുക, ബാക്കിയായ തുക, ലാപ്സായ
തുക എന്നിവ സംബന്ധിച്ച
കണക്കുകള്‍ ലഭ്യമാക്കുമോ;
(
സി )
നടപ്പു
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തെ പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ
വിവിധ ക്ഷേമ പദ്ധതികള്‍ക്ക്
വകയിരുത്തിയ തുക, അനുവദിച്ച
തുക എന്നിവ സംബന്ധിച്ച കണക്ക്
ലഭ്യമാക്കുമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നുള്ള ധനസഹായം
2855.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം കുന്നത്തുനാട്
മണ്ഡലത്തില്‍ വകുപ്പ്
മന്ത്രിയുടെ ദുരിതാശ്വാസ
നിധിയില്‍ നിന്നും എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നതിന്റെ
വിശദാംശം
പഞ്ചായത്തടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(
ബി )
ദുരിതാശ്വാസ
നിധിയില്‍ നിന്നും തുക
അനുവദിക്കുന്നതിനുള്ള
അപേക്ഷകളില്‍ ഇനി
തീര്‍പ്പാക്കാനുള്ളവ
എത്രയെന്ന്
പഞ്ചായത്തടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
2856.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പിന്നാക്ക
സമുദായങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
നിലവില്‍ എന്തെല്ലാം
സ്കോളര്‍ഷിപ്പുകളാണ് നല്‍കി
വരുന്നതെന്ന് വിശദമാക്കാമോ;
(
ബി )
ഇവയില്‍
കേന്ദ്ര സര്‍ക്കാരിന്റെ
എന്തെങ്കിലും വിഹിതം
ഉള്‍പ്പെടുന്നുണ്ടോ;
വിശദാംശം നല്‍കാമോ?
2857.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പിന്നാക്ക
സമുദായങ്ങളുടെ ക്ഷേമത്തിനായി
2021-22, 2022-23, 2023-24
സാമ്പത്തിക വർഷങ്ങളിൽ
നടപ്പിലാക്കിയ പദ്ധതികളുടെ
വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
ഇതിനായി പ്രസ്തുത കാലയളവിൽ
ഓരോ സാമ്പത്തിക വർഷത്തെയും
ബജറ്റിൽ എത്ര തുക
വകയിരുത്തിയെന്നും എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ ഗുണഭോക്താക്കളിൽ
ഏതെല്ലാം സമുദായവിഭാഗങ്ങളാണ്
ഉൾപ്പെട്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
2024-25
വർഷം പിന്നാക്ക വിഭാഗങ്ങളുടെ
ക്ഷേമത്തിനായി വകയിരുത്തിയ
തുക എത്രയെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
വര്‍ഷം നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതികളുടെ
വിശദ വിവരങ്ങൾ ലഭ്യമാക്കാമോ?
2858.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പിന്നാക്ക
വിഭാഗത്തിൽപ്പെട്ടവരുടെ
ക്ഷേമത്തിനായി എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നൽകിവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ടവരുടെ
ക്ഷേമത്തിനായി എന്തെല്ലാം
പുതിയ പദ്ധതികളാണ്
രൂപീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
സി )
പിന്നാക്ക
വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന
കേന്ദ്ര ഫണ്ട് അർഹരായവര്‍ക്ക്
തന്നെ ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
2859.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വികസന വകുപ്പ്
നടപ്പിലാക്കുന്ന
സ്റ്റാര്‍ട്ട് അപ്പ് ഡ്രീംസ്
പദ്ധതിയുടെ നിലവിലെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ;
(
ബി )
ആലപ്പുഴ
ജില്ലയില്‍ ഈ പദ്ധതി പ്രകാരം
ഏതെല്ലാം സ്റ്റാര്‍ട്ട്
അപ്പുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന വിവരം
ലഭ്യമാക്കുമോ?
2860.
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
കോര്‍പ്പറേഷന്‍ മുഖേന
അനുവദിക്കുന്ന വായ്പകളും അവ
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം ഇതുവരെ
പട്ടികജാതി പട്ടികവര്‍ഗ്ഗ
വികസന കോര്‍പ്പറേഷന്‍ മുഖേന
വിവിധ വായ്പാ പദ്ധതികളിലായി
എത്ര പേര്‍ക്ക് വായ്പ
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
സി )
ഇതിനകം
എത്ര കോടിരൂപ വായ്പയായി
വിതരണം ചെയ്തിട്ടുണ്ട് ;ജില്ല
തിരിച്ച് കണക്കുകള്‍
ലഭ്യമാക്കാമോ?
|
|
|
|
|
|
|
|