UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2861.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, കൂടല്‍ മാണിക്യം, ഗുരുവായൂര്‍ ദേവസ്വം ബോർഡുകള്‍ക്ക് കീഴില്‍ എത്ര ക്ഷേത്രങ്ങളാണ് ആകെയുള്ളതെന്ന് വ്യക്തമാക്കാമോ?
2862.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡിന്റെ കീഴിൽ കോളേജുകൾ, സ്കൂളുകൾ ഒഴികെ ഏതൊക്കെ സ്ഥാപനങ്ങൾ ഉണ്ടെന്നുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സംവരണം നടപ്പിലാക്കുന്ന നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിതമായശേഷം എത്ര സ്ഥാപനങ്ങളിൽ, എത്ര ജീവനക്കാർക്ക്, ഏതൊക്കെ തസ്തികകളിൽ നിയമനം നൽകിയെന്നത് സംബന്ധിച്ച കണക്കുകൾ ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്തെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ എത്ര സ്ഥിരം ജീവനക്കാർ ഉണ്ട് , എത്രകരാർ ജീവനക്കാരുണ്ട്, എത്ര ഡെപ്യൂട്ടേഷൻ ജീവനക്കാരുണ്ട് എന്നുള്ള കണക്കുകൾ ലഭ്യമാക്കാമോ?
2863.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ഥലംമാറ്റ മാനദണ്ഡം അനുസരിച്ച് സീനിയർ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർമാരെ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർമാരാക്കണമെന്ന വ്യവസ്ഥ ഈ വർഷത്തെ സ്ഥലംമാറ്റത്തിൽ പാലിക്കുമോയെന്നറിയിക്കുമോ;
( ബി )
അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ കേഡറിൽ ജോലിയിൽ പ്രവേശിച്ച് ഒരു വർഷം എ.ഒ. അടുത്തവർഷം ഹെഡ് ഓഫീസിലെ അസിസ്റ്റന്റ് കമ്മീഷണർ അടുത്തവർഷം വീണ്ടും എ.ഒ. എന്നിങ്ങനെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ അട്ടിമറിച്ച് ഗ്രൂപ്പ് എ.സി. തസ്തികയിൽ നാളിതുവരെ ജോലി നോക്കാത്തവരെ ഈ വർഷത്തെ സ്ഥലംമാറ്റത്തിൽ മാനദണ്ഡപ്രകാരം ഗ്രൂപ്പ് എ.സി. മാർ ആക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ?
2864.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കായി കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ എത്ര കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2865.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ ദേവസ്വം ജീവനക്കാർക്കുള്ള മെസ്, തീർത്ഥാടകർക്കുള്ള അന്നദാനം എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ദേവസ്വം കമ്മീഷണറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കമ്മീഷണർ വിജിലൻസ് കേസിലെ പ്രതിയാണോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഉദ്യോഗസ്ഥൻ വിജിലൻസ് കേസിൽ അറസ്റ്റ് ഒഴിവാക്കുവാൻ ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം എടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ദേവസ്വം സ്പെഷ്യൽ റൂളിൽ ദേവസ്വം കമ്മീഷണർ തസ്തികയ്ക്ക് വിജിലൻസ് ക്ലിയറൻസ് ആവശ്യമാണെന്ന് വ്യവസ്ഥയുണ്ടോ; വ്യക്തമാക്കുമോ?
2866.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് നിർത്തലാക്കുവാനും ഓൺലൈൻ ബുക്കിംഗ് മുഖേന സ്ലോട്ട് ലഭിക്കുന്നവർക്ക് മാത്രമായി ദർശനം പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ രീതിയിൽ ദർശനം പരിമിതപ്പെടുത്തുന്നത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
ശബരിമലയിൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിൽ സംവിധാനങ്ങൾക്കുണ്ടായ വീഴ്ചകളുടെ പേരിൽ വരുംവർഷങ്ങളിൽ ഭക്തജനങ്ങളുടെ ദർശന സൗകര്യം പരിമിതപ്പെടുത്തുന്നതിനുള്ള തീരുമാനം ഉചിതമാണെന്ന് കരുതുന്നുണ്ടോ; ഇക്കാര്യത്തിൽ ഫലപ്രദമായ ബദൽ മാർഗ്ഗങ്ങൾ ആവിഷ്കരിക്കുന്നതിന്റെ സാധ്യത പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ ?
2867.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കഴിഞ്ഞ ഒരു വർഷക്കാലമായി ഫിനാന്‍സ് ആന്റ് അക്ക‍ൗണ്ട്സ് ഓഫീസര്‍ സമർപ്പിച്ച എത്ര ഓഡിറ്റ് റിപ്പോർട്ടുകളിൽ തുടർനടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
എഫ്.എ.ഓ യുടെ ഓഡിറ്റ് റിപ്പോർട്ടിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ ക്രമക്കേട് ഉള്ളവരുടെ പേരിൽ ക്രിമിനൽ കേസ് എടുക്കണമെന്ന ബോർഡ് ഉത്തരവ് പ്രകാരം എത്ര ജീവനക്കാരുടെ പേരിൽ ക്രിമിനൽ കേസ് എടുത്തിട്ടുണ്ടെന്നറിയിക്കാമോ;
( സി )
വടക്കൻ പറവൂർ പാട്ടുപുരക്കാവ് ദേവസ്വത്തിൽ ലക്ഷങ്ങൾ അപഹരിച്ച സബ് ഗ്രൂപ്പ് ഓഫീസറെ സസ്പെൻഡ് ചെയ്യാനുള്ള ബോർഡ് ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
2868.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ കണക്കുകൾ ഇന്റേണൽ ഓഡിറ്റ് നടത്തിയപ്പോൾ സാമ്പത്തിക അഴിമതി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം വെളിപ്പെടുത്തുമോ;
( ബി )
ഇക്കാര്യത്തിൽ സ്റ്റേറ്റ് ഓഡിറ്റിന്റെയോ സംസ്ഥാന വിജിലൻസിന്റെയോ നേതൃത്വത്തിൽ അന്വേഷണം നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ?
2869.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ ഓഫീസിൽ കഴിഞ്ഞ ആറുമാസകാലയളവിൽ വിജിലൻസ് എസ്.പി. എത്ര റിപ്പോർട്ടുകൾ സമർപ്പിച്ചുവെന്നും പ്രസ്തുത റിപ്പോർട്ടുകളിൽ എത്ര റിപ്പോർട്ടുകളിന്മേൽ തുടർനടപടി സ്വീകരിക്കാനാണ് ദേവസ്വം ബോർഡ് ചുമതല നല്കിയതെന്നും ആരെയൊക്കെയാണ് ചുമതലപ്പെടുത്തിയതെന്നും വ്യക്തമാക്കാമോ;
( ബി )
ക്ഷേത്രങ്ങളിൽ മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ ജീവനക്കാര്‍ക്കെതിരെയുള്ള എത്ര വിജിലൻസ് റിപ്പോർട്ടുകളിൽ നടപടി സ്വീകരിച്ചുവന്നും എത്ര ജീവനക്കാരെ സസ്പെൻഡ് ചെയ്തുവെന്നും എത്ര ജീവനക്കാരെ സ്ഥലം മാറ്റിയെന്നും വ്യക്തമാക്കാമോ;
( സി )
മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയത് സംബന്ധിച്ച് ഒരേ കുറ്റത്തിന് വ്യത്യസ്തമായ ശിക്ഷ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഏത് ചട്ടപ്രകാരമാണ് ഇപ്രകാരം വ്യത്യസ്ത ശിക്ഷാ നടപടികൾ നൽകിയിട്ടുള്ളതെന്ന വിശദാംശം വ്യക്തമാക്കാമോ?
2870.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാര്‍ ദേവസ്വം ബോര്‍ഡ് വഴി ആചാരസ്ഥാനികള്‍ക്കും കോലധികാരികള്‍ക്കും പ്രതിമാസം നല്‍കി വരുന്ന ധനസഹായത്തിനായി പുതുതായി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രസ്തുത അപേക്ഷകളിന്മേൽ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത സഹായ ധന വിതരണത്തിൽ എത്ര മാസത്തെ കുടിശ്ശികയുണ്ടെന്നും എന്നത്തേക്ക് കൊടുത്തു തീര്‍ക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
2871.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം മലബാര്‍ ദേവസ്വം ബോര്‍ഡിന് എത്ര കോടി രൂപയുടെ ധനസഹായം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2872.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി എത്ര നിയമനങ്ങള്‍ നടത്തിയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിയമനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ?
2873.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരാത്ത ക്ഷേത്രങ്ങള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ അവയുടെ ലിസ്റ്റ് എടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ക്ഷേത്രങ്ങള്‍ നവീകരിക്കുന്നതിനും ജീവനക്കാര്‍ക്ക് മാന്യമായ വേതനം ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പുരോഗതി അറിയിക്കാമോ;
( സി )
പ്രസ്തുത വിവരശേഖരണം പൂര്‍ത്തിയായെങ്കില്‍ അഴീക്കോട് മണ്ഡലത്തിലെ മേല്‍പറഞ്ഞ ക്ഷേത്രങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കാമോ?
2874.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള പുതിയേടം ക്ഷേത്രത്തിലെ ക്ഷേത്രക്കുളം പുനരുദ്ധരിക്കുന്നതിനായി ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2875.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ മണ്ഡലത്തില്‍ ഗുരുവായൂർ, ചാവക്കാട് നഗരസഭകളിലും ഏങ്ങണ്ടിയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട്, ഒരുമനയൂർ ഗ്രാമപഞ്ചായത്തുകളിലുമായി ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തില്‍ എത്ര ക്ഷേത്രങ്ങള്‍ ഉണ്ടെന്ന് പേര് സഹിതം വിശദമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം പ്രസ്തുത ക്ഷേത്രങ്ങളില്‍ നവീകരണ-വികസന പ്രവർത്തനങ്ങള്‍ക്ക് എത്ര തുക വീതം വിനിയോഗിച്ചുവെന്ന് വിശദമാക്കാമോ?
2876.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ പെെതൃകമൂല്യമുള്ള ക്ഷേത്രങ്ങള്‍, അതിന്റെ പഴമ നിലനിര്‍ത്തിക്കൊണ്ട് നവീകരിക്കുന്ന പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത ക്ഷേത്രങ്ങളുടെ പട്ടിക തയ്യാറായിട്ടുണ്ടോ; അറിയിക്കാമോ;
( സി )
ക്ഷേത്രങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിന് സര്‍വ്വേ നടത്തിയിട്ടുണ്ടോ; അതിന്‍പ്രകാരം കണ്ണൂര്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്തിട്ടുള്ള ക്ഷേത്രങ്ങളുടെ ലിസ്റ്റ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
2877.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ, ദേവസ്വവുംവകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം കമ്മീഷണർ ഓഫീസിലെ വിവിധ സെക്ഷനുകളിലും വിവിധ ബോർഡ് ഓഫീസുകളിലും നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച എത്ര റിപ്പോർട്ടുകളും ഉത്തരവുകളും ഇനിയും നടപടി സ്വീകരിക്കാതെ പെൻഡിങ് ഉണ്ടെന്ന് വ്യക്തമാക്കാമോ; ഇക്കാര്യത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സർവീസ് ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.