UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2687.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ തുറമുഖം നിലവിലുണ്ടായിരുന്നോ; എങ്കിൽ പ്രസ്തുത തുറമുഖം എവിടെയായിരുന്നുവെന്ന് വിശദമാക്കാമോ;
( ബി )
ഏതെല്ലാം രാജ്യങ്ങളുമായുള്ള വ്യപാര ബന്ധത്തിന് ഈ തുറമുഖം ഉപയോഗപ്പെടുത്തിയിരുന്നുവെന്നും ഏതൊക്കെ രീതിയിലുളള കപ്പലുകൾ ഇവിടെ വന്നിരുന്നുവെന്നും വ്യക്തമാക്കാമോ;
( സി )
ഈ തുറമുഖം പുന:രുജീവിപ്പിക്കാൻ ആലോചനയുണ്ടോ; എങ്കിൽ വിശദാംശം നല്കാമോ?
2688.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തീരക്കടല്‍ കപ്പല്‍ ഗതാഗതം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി സാധ്യത പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി അടിയന്തരമായി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2689.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ പദ്ധതിമൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും തുറമുഖാനുബന്ധ തൊഴില്‍ പരിശീലനം നല്‍ന്നതിനും സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ ;
( ബി )
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കെെത്താങ്ങ് എന്ന നിലയില്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2690.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭ്യമാക്കുന്നതിനായി ത്രികക്ഷി കരാർ ഒപ്പ് വയ്ക്കുന്നതിന് സഭായോഗം അനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ എന്തൊക്കെ വ്യവസ്ഥകൾ പ്രകാരമാണ് അനുമതി നൽകിയത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഒന്നാം ഘട്ട പൂർത്തീകരണത്തിന് കാലതാമസം ഉണ്ടായതിനാൽ ലഭിക്കേണ്ടിയിരുന്ന നഷ്ടപരിഹാരം ഒഴിവാക്കിക്കൊണ്ട് അഞ്ചുവർഷം കൂടി കരാർ ദീർഘിപ്പിച്ചു നൽകുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇപ്രകാരം കരാർ ദീർഘിപ്പിച്ച് നൽകിയതിലൂടെ നഷ്ടപരിഹാരയിനത്തിൽ സർക്കാരിന് നഷ്ടം ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ?
2691.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ അട്ടിമറിക്കുന്നതിന് വിദേശ സഹായത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ശ്രമിക്കുന്നതായുളള വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത തുറമുഖത്തിന് അന്താരാഷ്ട്ര തുറമുഖ പരിപാലനവുമായി ബന്ധപ്പെട്ട ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് ലഭിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ;
( സി )
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2692.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള റെയിൽവേ ലൈനിന്റെ നിർമ്മാണച്ചുമതല നൽകിയത് ഏത് ഏജൻസിക്കാണെന്ന് വ്യക്തമാക്കുമോ ; പ്രസ്തുത നിർമ്മാണപദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടുണ്ടോ;
( ബി )
പദ്ധതിയുടെ മൊത്തം അടങ്കല്‍ തുക കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ എത്ര രൂപയാണെന്ന് അറിയിക്കാമോ; നിർദ്ദിഷ്ട ഭൂഗർഭ റെയിൽവേ നിർമ്മാണമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പാരിസ്ഥിതിക പഠനം നടത്തിയിട്ടുണ്ടോ;
( സി )
ഉപരിതലത്തിൽ റെയിൽവേ ലൈൻ നിർമ്മിക്കുന്നതിനുള്ള അടങ്കൽ തുക എത്രയെന്ന് കണക്കാക്കിയിരുന്നോ; എ ങ്കിൽ എത്രയെന്നറിയിക്കുമോ; പ്രസ്തുത റെയിൽവേ ലൈൻ നിർമ്മിക്കുന്നതിനുള്ള തീരുമാനം ഉപേക്ഷിച്ചിട്ടുണ്ടൊ; എങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
ഭൂഗർഭ റെയിൽവേ ലൈൻ കടന്നുപോകുന്ന റൂട്ടിന്റെ ഉപരിതലത്തിൽ ബഫർ സോൺ ഉൾപ്പെടെയുള്ള നിക്ഷിപ്ത ഏരിയ ഉണ്ടാകുമോ; അത് ആ മേഖലയിലെ ഭൂമി ഉപയോഗത്തെ ബാധിക്കുമോ; എങ്കിൽ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുമോ; വിശദമാക്കുമോ;
( ഇ )
പ്രസ്തുത റെയിൽവെ ടണൽ ഭൂഗർഭ ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുമെന്നതിന്റെ സാധ്യത പരിശോധിച്ചിട്ടുണ്ടോ?
2693.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖം ഒന്നാംഘട്ട കമ്മീഷനിംഗിനുള്ള പ്രവ‍ൃത്തികള്‍ പൂര്‍ത്തികരിച്ചിട്ടുണ്ടോ; തുറമുഖം ഒന്നാംഘട്ട പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കാന്‍ കഴിയും; വിശദമാക്കാമോ;
( ബി )
നിര്‍മ്മാണ കമ്പനിക്ക് കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വ്യക്തമാക്കാമോ?
2694.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമാകുമ്പോഴുണ്ടാകുന്ന തൊഴിൽ സാധ്യതകൾ എന്തൊക്കെയാണെന്നും അവയിലേക്കുള്ള നിയമനങ്ങൾ സർക്കാർ നിയന്ത്രണത്തിലാണോ നടപ്പിലാക്കുന്നതെന്നും അറിയിക്കുമോ;
( ബി )
പ്രസ്തുത ജോലികളേയും അതിലേക്കുള്ള നിയമന നടപടികളെയും സംബന്ധിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിന് എന്ത് സംവിധാനമാണ് ഏർപ്പെടുത്താനുദ്ദേശിക്കുന്നതെന്ന്‌ വിശദമാക്കാമോ?
2695.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയില്‍ കണക്ടിവിറ്റി അലൈന്‍മെന്റിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇതിന്റെ സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള പ്രവ‍ൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ നിര്‍വഹണ ഏജന്‍സിയെ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അവര്‍ക്ക് എത്ര തുകയാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?
2696.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി തുറമുഖനിർമ്മാണത്തിനായി അനുവദിക്കപ്പെട്ട ഭൂമിയിൽ നിലവിൽ തുറമുഖത്തിനൊ മറ്റ് ആവശ്യങ്ങൾക്കൊ വേണ്ടി ഏതെങ്കിലും തരത്തിലുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത തുറമുഖം യാഥാർഥ്യമാക്കുന്നതിനായി എന്തെങ്കിലും പദ്ധതികൾ ആവിഷ്കരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
അതിനായി 2021-22, 2022-23, 2023-24 എന്നീ വർഷങ്ങളിൽ തുക വകയിരുത്തിയിട്ടുണ്ടോ; ഈ സർക്കാരിന്റെ കാലയളവിൽ പൊന്നാനി തുറമുഖനിർമ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കുമോ എന്ന് വ്യക്തമാക്കുമോ;
( ഡി )
മലബാർ പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി (എം.പി.പി.സി.) 29/11/2011 ന് ഏർപ്പെട്ടിരുന്ന കരാർ റദ്ദ് ചെയ്‍തതിനുശേഷം പ്രസ്തുത തുറമുഖം യാഥാർഥ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ;
( ഇ )
പ്രസ്തുത പദ്ധതിക്കായി എച്ച് .ഇ.ഡി. തയ്യാറാക്കുന്ന ഡി.പി.ആർ. ന്റെ നിലവിലെ പുരോഗതി വിശദമാക്കാമോ?
2697.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കല്‍ പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിവരങ്ങള്‍ അറിയിക്കാമോ; ആയത് വില്ലേജ്, ബ്ലോക്ക്, സര്‍വ്വേ നമ്പര്‍, എന്നിവ തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭൂമിയില്‍ പോര്‍ട്ടിന്റെ ഓഫീസ് സംവിധാനങ്ങള്‍ അല്ലാതെയുള്ള കെട്ടിടങ്ങള്‍ ഉണ്ടോയെന്നുള്ള വിശദാംശം നല്‍കാമോ?
2698.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുറമുഖ വകുപ്പ് വഴി നിലവില്‍ പുതുക്കി നല്‍കുന്ന ലൈസന്‍സുകള്‍ ഏതെല്ലാം എന്ന് വിശദമാക്കാമോ;
( ബി )
ജലഗതാഗത വകുപ്പില്‍ മാത്രം ഉപയോഗിക്കുന്ന ബോട്ട് മാസ്റ്റര്‍ ലൈസന്‍സ് നിലവിൽ നൽകുന്നതും പുതുക്കുന്നതും തുറമുഖ വകുപ്പാണോയെന്നു വ്യക്തമാക്കുമോ ;
( സി )
ഇറിഗേഷൻ വകുപ്പ് മുഖേന നൽകിയിരുന്ന ബോട്ട് മാസ്റ്റര്‍ ലൈസന്‍സ് തുറമുഖ വകുപ്പു മുഖേന നൽകണമെന്ന് കെ.ഐ.വി. റൂളിൽ വ്യവസ്ഥ ചെയ്യുന്നുണ്ടോ; ഇല്ലെങ്കിൽ ഇതിനായി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ ?
2699.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തുറമുഖ ഭൂമി ടൂറിസം പ്രോജക്ടുകൾക്കായി വിട്ടു നൽകാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ സ്ഥലത്ത് എത്ര ഭൂമിയാണ് ഇതിനായി വിട്ടു നൽകാൻ തീരുമാനിച്ചിട്ടുള്ളതെന്നും നാളിതുവരെ എന്തൊക്കെ നടപടികൾ ഇതിനായി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ബി )
പി. പി. പി. മാതൃകയിലാണോ പദ്ധതി നടപ്പാക്കുന്നത്; പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കുമോ; നാളിതുവരെ ഏതൊക്കെ ഏജൻസികൾ പദ്ധതികൾ ഏറ്റെടുക്കുവാൻ മുന്നോട്ടുവന്നിട്ടുണ്ട് ?
2700.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കലാകാരന്‍മാര്‍ക്കായി സഹകരണ സംഘം രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സഹകരണ സംഘത്തില്‍ ഏതൊക്കെ മേഖലയിലെ കലാകാരന്‍മാരെയാണ് ഉള്‍പ്പെടുത്തുന്നതെന്ന് വ്യക്തമാക്കാമോ?
2701.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ഓഡിറ്റ് കാര്യക്ഷമമാക്കുന്നതിനായി നടപടികള്‍ സ്വീകരിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടോ;
( ബി )
ഓഡിറ്റർമാരുടെ നിയമനം ഉള്‍പ്പെടെ ഓഡിറ്റിന്റെ രീതി മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?
2702.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപം, തൊഴില്‍ എന്നീ മേഖലകളിലേക്ക് പട്ടിക വര്‍ഗ്ഗക്കാരെ ആകര്‍ഷിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിലെ തൊഴില്‍ അവസരങ്ങളില്‍ പട്ടികവര്‍ഗ്ഗ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( സി )
വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സഹകരണ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം നല്‍കുന്ന കാര്യം പരിഗണിക്കാമോ?
2703.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഒറ്റപ്പാലം മണ്ഡലത്തില്‍ നിന്നും എത്ര റിസ്ക് ഫണ്ട് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാമെന്നും ഇവയില്‍ എത്ര പേര്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ ഇനി ധനസഹായം കിട്ടാനുള്ളവര്‍ ആരെല്ലാമെന്നം ഇവരുടെ അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കാമോ?
2704.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയതായി നിലവില്‍ വന്ന താലൂക്കുകളില്‍ സർക്കിള്‍ സഹകരണ യൂണിയനുകള്‍ രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ടോ; അതുമായി ബന്ധപ്പെട്ട് സംസ്ഥാന സഹകരണ യൂണിയന് നിർദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകാമോ?
2705.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ ഉല്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ബിസിനസ് മീറ്റ് സംഘടിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത മീറ്റില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ വിശദമാക്കാമോ;
( ബി )
സഹകരണ മേഖലയിലെ കാര്‍ഷിക ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അഗ്രികള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയുമായി സഹകരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് പരിഗണനയിലുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ?
2706.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിലെ സഹകരണ സ്ഥാപനങ്ങളുടെ വിശദവിവരം നൽകുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളുടെ 2023- 24 വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത താലൂക്കിൽ കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ വിശദവിവരം ലഭ്യമാക്കുമോ?
2707.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് ആശ്രിത നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ട കൃഷി വകുപ്പിന്റെ അഗ്രി.-ഇ.ബി.3/12/2023 നമ്പര്‍ ഫയലില്‍ സഹകരണ വകുപ്പ് നല്‍കിയ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
2019-ല്‍ ഉള്‍പ്പെടെ പ്രസ്തുത തസ്തികയില്‍ സമാശ്വാസ തൊഴില്‍ ദാന പദ്ധതി പ്രകാരം നിയമനം നല്‍കിയിട്ടുളളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ അതുമായി ബന്ധപ്പെട്ട ഫയലില്‍ നല്‍കിയ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
അത് പ്രകാരം കൃഷി വകുപ്പിന്റെ അഗ്രി.-ഇ.ബി.3/12/2023 നമ്പര്‍ ഫയലില്‍ നല്‍കിയ അഭിപ്രായം പുനഃപരിശോധിക്കുന്നതിനും അപേക്ഷകന് ആശ്രിത നിയമനം നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?
2708.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയുടെ സുസ്ഥിര വികസനം സാധ്യമാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;
( ബി )
സഹകരണ മേഖലയില്‍ സമഗ്രമായ മാറ്റം കൊണ്ടുവരുന്നതിനും അനഭിലഷണീയ പ്രവണതകള്‍ ഇല്ലാതാക്കുന്നതിനുമായി രൂപം നല്‍കിയ നിയമ ഭേദഗതികള്‍ പ്രാബല്യത്തിലായിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്ര സഹകരണ കര്‍മ്മ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
2709.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ സർഫാസി ആക്ട് പ്രകാരം എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ആക്ട് പ്രകാരം ഏതൊക്കെ ബാങ്കുകള്‍ ജപ്തി നടപടികൾ നടത്തിയിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള വിവരങ്ങൾ നൽകാമോ;
( സി )
പ്രസ്തുത ആക്ട് പ്രകാരം ഇനി ജപ്തി നടപ്പിലാക്കാൻ പോകുന്ന ബാങ്കുകളുടെ വിവരങ്ങൾ ജില്ല തിരിച്ച് ലഭ്യമാക്കാമോ?
2710.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വര്‍ണ്ണപ്പണയവായ്പ അനുവദിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ അപ്രൈസര്‍മാരുടെ തസ്തിക അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികയുടെ സേവനവേതന വ്യവസ്ഥകള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; 
( സി )
അപ്രൈസര്‍ തസ്തിക സംബന്ധമായ പഠനങ്ങള്‍ നടത്തുന്നതിന് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ;വിശദാംശം നൽകുമോ?
2711.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ നിയമത്തിലെ വകുപ്പ് 69 പ്രകാരം സംസ്ഥാനത്ത് വിവിധ രജിസ്ട്രാർ ഓഫീസ് മുൻപാകെ സമർപ്പിക്കപ്പെട്ട ആർബിട്രേഷൻ കേസുകളുടെ ഫീസ് ഇനത്തിൽ 2023-24 സാമ്പത്തിക വർഷത്തിൽ എത്ര രൂപ വരുമാനമായി ലഭിച്ചുവെന്ന് അറിയിക്കാമോ;
( ബി )
സഹകരണ സംഘം അസി.രജിസ്ട്രാർ ആഫീസ് മുമ്പാകെ സമർപ്പിക്കപ്പെട്ടിട്ടുള്ള ആർബിട്രേഷൻ കേസുകളിൽ 70-ാം വകുപ്പ് പ്രകാരം മദ്ധ്യസ്ഥൻ തീർപ്പ് കൽപ്പിച്ചിട്ടുള്ള കേസുകളുടെ വിധി പകർപ്പുകൾ തയ്യാറാക്കുന്നതിനും അത് ബന്ധപ്പെട്ട കക്ഷികൾക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് അറിയിക്കാമോ;
( സി )
ആർബിട്രേഷൻ കേസ് സംബന്ധമായ വിവരങ്ങൾ/നടപടികൾ കക്ഷികൾക്ക് ലഭ്യമാക്കുന്നതിന് ആധുനിക വിവര വിനിമയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള പദ്ധതികൾ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ഡി )
സഹകരണ നിയമത്തിലെ 76-ാം വകുപ്പ് പ്രകാരമുള്ള വിധി നടത്തിപ്പ് അപേക്ഷാ ഫയലുകളില്‍ എ & ഇ ഇൻസ്പെക്ടർ/സെയിൽ ഓഫീസർമാർ പ്രതിമാസം എത്ര ഫയലുകൾ തീർപ്പാക്കണമെന്നത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ഉത്തരവുകൾ/സർക്കുലറുകൾ നിലവിലുണ്ടോ; ഫയലുകൾ തീർപ്പാക്കുന്നതിന് ജില്ലാ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ടാർജെറ്റുകൾ നിശ്ചയിച്ചു നൽകിയിട്ടുള്ളത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ഇ )
സഹകരണ ചട്ടങ്ങൾ 76,81 പ്രകാരമുള്ള ജംഗമവസ്തു ലേലം, സ്ഥാവരവസ്തു ലേലം എന്നീ നടപടികൾക്ക് ആവശ്യമായ നോട്ടീസും, ഫോറം 1,2,5,7,8,9 എന്നീ ഫോമുകളും പ്രസിദ്ധീകരിച്ച് പുറത്തിറക്കിയിട്ടുണ്ടോ; എങ്കിൽ പകർപ്പ് ലഭ്യമാക്കാമോ;
( എഫ് )
സഹകരണ നിയമ പ്രകാരമുള്ള വിധി നടത്തിപ്പ് നടപടിക്രമങ്ങൾ വിശദമാക്കാമോ?
2712.
ഡോ. കെ. ടി. ജലീൽ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയില്‍ എല്ലാവിധ ആധുനിക സാങ്കേതിക സേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കോര്‍ ബാങ്കിംഗ് സംവിധാനം നടപ്പാക്കുമെന്നും അതിലൂടെ സഹകരണ ബാങ്കുകളെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ബാങ്കായി ഉയര്‍ത്തുമെന്നുള്ള പ്രകടന പത്രികയിലെ പ്രഖ്യാപനത്തിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സഹകരണ സ്ഥാപനങ്ങളില്‍ സമയ നഷ്ടവും കാലതാമസവുമില്ലാതെ സേവനങ്ങള്‍ നല്‍കുന്ന തരത്തില്‍ ഇ-ഓഫീസ് സംവിധാനം നടപ്പാക്കുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രാഥമിക വായ്പാ സംഘങ്ങളില്‍ ഏകീക‍ൃത സോഫ്റ്റ് വെയര്‍ നടപ്പാക്കുന്ന പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാമാക്കുമോ?
2713.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമാന്തര വിദ്യാഭ്യാസം നടത്തുന്ന എത്ര സഹകരണ കോളേജുകൾ സംസ്ഥാനത്തുണ്ടെന്ന് വ്യക്തമാക്കാമോ ; ഇത്തരം കോളേജുകൾക്കായുള്ള പദ്ധതികളുടെയും നൽകിവരുന്ന സാമ്പത്തിക സഹായങ്ങളുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
യൂണിവേഴ്സിറ്റികളിൽ പ്രൈവറ്റ് റജിസ്ട്രേഷൻ കോഴ്സുകൾ ഭാഗികമായി നിർത്തിയതോടെ കോ-ഓപ്പറേറ്റീവ് കോളേജുകളിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കോപ്പറേറ്റീവ് കോളേജുകളെ സംരക്ഷിക്കാനും നിലനിർത്താനും എന്തെല്ലാം നടപടികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് അറിയിക്കാമോ?
2714.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ സഹകരണ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി എന്തൊക്കെ പരിപാടികളാണ് ആവിഷ്കരിച്ചതെന്നും എത്ര കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും ഏതൊക്കെ കാലയളവിലാണ് നിക്ഷേപ സമാഹരണം നടത്തിയതെന്നും ഓരോ കാലയളവിലും എത്ര കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാൻ സാധിച്ചുവെന്നുമുള്ള വിശദാംശം ജില്ലതിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഊരാളുങ്കൽ സൊസൈറ്റി പോലെയുള്ള ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങളെ മേൽപ്പറഞ്ഞ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമാക്കിയിട്ടുണ്ടോ; എങ്കിൽ ഊരാളുങ്കൽ മുഖേന എത്ര കോടി രൂപയുടെ നിക്ഷേപം ഓരോ ഘട്ടത്തിലും സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്; ഇതിനായി സൊസൈറ്റിക്ക് പ്രത്യേക ഇളവുകൾ നൽകിയിട്ടുണ്ടോ; വിശദാംശം നല്കാമോ?
2715.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വര്‍ഷത്തെ നിക്ഷേപ സമാഹരണത്തിലൂടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കിൽ എത്ര രൂപയാണ് സമാഹരിക്കാന്‍ സാധിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയില്‍ റിസ്ക് ഫണ്ട് വഴി എത്ര പേര്‍ക്ക് തുക വിതരണം ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?
2716.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനുമായി നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾ വിശദമാക്കുമോ;
( ബി )
ഇതിന്റെ ഭാഗമായി യുവജനസംഘങ്ങൾ രൂപീകരിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ മേഖലകളിൽ യുവജന സംഘങ്ങൾ രൂപീകരിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
ഇത്തരത്തിൽ രൂപീകരിച്ചിട്ടുള്ള സംഘങ്ങൾ അവയുടെ രൂപീകരണ ലക്ഷ്യം കെെവരിച്ചിട്ടുണ്ടോ; ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന സംഘങ്ങളുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
2717.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയിൽ നിലവിലുള്ള വായ്പാകുടിശിക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
തിരിച്ചടവ് കുടിശിക വരുത്തിയവർക്ക് വേണ്ടി 2023-24 സാമ്പത്തിക വർഷത്തിൽ ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതി എത്ര പ്രാവശ്യം നടത്തിയിരുന്നുവെന്നും അതിലൂടെ ലഭ്യമായ തുക എത്രയായിരുന്നുവെന്നും വ്യക്തമാക്കാമോ;
( സി )
വായ്പാ തിരിച്ചടവ് കുടിശിക വരുത്തിയവർക്ക് വേണ്ടി 2024-25 സാമ്പത്തിക വർഷത്തിൽ നടത്തിയതും നടത്താൻ ഉദ്ദേശിക്കുന്നതുമായ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികളുടെ വിശദാംശം നല്‍കാമോ;
( ഡി )
നിലവില്‍ വായ്പ എടുത്തവരിൽ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാത്തവർക്ക് തിരിച്ചടവ് കാലാവധി നീട്ടിക്കൊടുക്കുകയോ തുക എഴുതി തള്ളുകയോ മറ്റു ഇളവുകൾ നൽകുകയോ ചെയ്യുമോ; വ്യക്തമാക്കുമോ?
2718.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്ന ശേഷം എത്ര യുവജന സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നുവെന്ന വിവരം അറിയിക്കാമോ; യുവജന സംഘങ്ങൾ അവയുടെ രൂപീകരണ ലക്ഷ്യം കെെവരിച്ചിട്ടുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ സർക്കാർ വന്നതിനുശേഷം സഹകരണ മേഖലയിൽ യുവജന സഹകരണ സംഘങ്ങൾ ഏതൊക്കെ മേഖലകളിലാണ് രൂപീകരിച്ചിട്ടുള്ളതെന്ന് വിശദീകരിക്കാമോ;
( സി )
ഈ സർക്കാർ വന്നതിന് ശേഷം രൂപികൃതമായതും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നതുമായ യുവജന സഹകരണ സംഘങ്ങലുടെ പ്രവർത്തനം വിശദമാക്കാമോ?
2719.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. 21.10.2021-ല്‍ പ്രസിദ്ധീകരിച്ച സഹകരണ വകുപ്പ് ജൂനിയർ കോ-ഓപ്പറേറ്റീവ് ഇന്‍സ്‍പെക്ടർ തസ്തികയുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഇതുവരെ എത്ര പേർക്ക് നിയമനം നല്‍കിയിട്ടുണ്ട്;
( ബി )
പ്രസ്തുത തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും നിലവിലുള്ള എല്ലാ ഒഴിവുകളും പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി എപ്പോള്‍ അവസാനിക്കുമെന്ന് വ്യക്തമാക്കാമോ?
2720.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ മേഖലയിൽ എത്ര ആശുപത്രികള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
സഹകരണആശുപത്രികളുടെ 2022-23, 2023-24 സാമ്പത്തിക വർഷത്തെ അറ്റ ലാഭവും, അറ്റ നഷ്ടവും എത്രയാണെന്ന് ഒരോ ആശുപത്രിയുടെയും പേര് സഹിതം തരം തിരിച്ചുള്ള വിവരങ്ങൾ നല്കാമോ;
( സി )
ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരോ സഹകരണ ആശുപത്രിയും ഓഹരി ഉടമകൾക്ക് എത്ര ശതമാനം ലാഭ വിഹിതമാണ് നൽകിയതെന്നുള്ള വിവരം തരം തിരിച്ച് വ്യക്തമാക്കുമോ?
2721.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്കായി സഹകരണസംഘങ്ങളും ബാങ്കുകളും പലിശ രഹിത വായ്പ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതുവഴി എന്തെല്ലാം ലക്ഷ്യങ്ങള്‍ കൈവരിക്കാനുദ്ദേശിക്കുവെന്ന് വിശദമാക്കാമോ; 
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എന്തെല്ലാം ആനുകൂല്യങ്ങളും സഹായങ്ങളുമാണ് നല്കിയതെന്ന് വ്യക്തമാക്കാമോ;
( സി )
ഏതെല്ലാം തലത്തിലുള്ള സഹകരണസംഘങ്ങളും ബാങ്കുകളുമാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയതെന്ന് വ്യക്തമാക്കാമോ?
2722.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം സഹകരണ വകുപ്പ് എത്ര കോടി രൂപയാണ് സഹകരണ ബാങ്കുകളിലെ വായ്പകളില്‍ റിസ‍്ക് ഫണ്ട് ഇനത്തില്‍ ധനസഹായമായി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
2723.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നതിനുശേഷം റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി അരുവിക്കര മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് ബാങ്ക് തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ ആനുകൂല്യം അനുവദിച്ചത്, നിരസിച്ചത്, ഇനി തീർപ്പാക്കാനുള്ളത് എന്നിവയുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ നൽകാമോ?
2724.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റിസ്ക് ഫണ്ട് ബോര്‍ഡ് വഴി 2016 മുതല്‍ നാളിതുവരെ എത്ര കോടി രൂപയുടെ റിസ്ക് ഫണ്ട് സഹായമാണ് അനുവദിച്ചിട്ടുളളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
എത്ര അപേക്ഷകള്‍ ഈ ഇനത്തില്‍ തീര്‍പ്പ് കല്‍പിക്കുവാന്‍ ശേഷിക്കുന്നുണ്ടെന്ന് അറിയിക്കാമോ?
2725.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ 2021-22, 2022-23, 2023-24 എന്നീ വര്‍ഷങ്ങളില്‍ സഹകരണ അംഗ സമാശ്വാസ നിധി പദ്ധതി പ്രകാരം ചെലവഴിച്ച തുകയുടെ വിശദാംശം നൽകാമോ?
2726.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകാരി സാന്ത്വനം പദ്ധതിയിലൂടെ ഇതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
2727.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന റിസ്ക് ഫണ്ട് പദ്ധതിയുടെ വിശദാംശം അറിയിക്കാമോ;
( ബി )
നിര്‍ജ്ജീവാവസ്ഥയിലുള്ള സഹകരണ സംഘങ്ങളെ പുനരുദ്ധരിപ്പിക്കുന്നതിന് കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
2728.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നതിനു ശേഷം സഹകരണ മേഖലയുടെ വൈവിധ്യവത്കരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
നവരത്നസംഘങ്ങള്‍ എന്ന നിലയിലേയ്ക്ക് വിവിധ മേഖലകളിലെ സഹകരണ സംഘങ്ങളെ പ്രവര്‍ത്തന മികവുളളതാക്കുവാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സഹകരണമേഖലയുടെ കണ്‍സോർഷ്യം രൂപീകരിച്ച് അതിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്തെ കാർഷിക, വ്യാവസായിക, ഉള്‍നാടന്‍ മത്സ്യകൃഷി മേഖലകളിലെ ഉല്പന്നങ്ങളും അവയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങളും കേരളാ ബ്രാൻഡിംഗ് മുഖേന ലോകവിപണിയിലേക്ക് വ്യാപിപ്പിക്കാന്‍ കർമ്മപദ്ധതി ആവിഷ്കരിക്കാമോ?
2729.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് മാതൃകയില്‍ സഹകരണ ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
നടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്‍ഷുറന്‍സ് പദ്ധതി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
2730.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന ശീലം മാറ്റുന്നതിനും പുതിയ മാലിന്യ നിർമ്മാർജ്ജന – ശുചിത്വ സംസ്കാരം രൂപപ്പെടുത്തുന്നതിനും സഹകരണ വകുപ്പ് കൂടുതൽ സജീവമായി ഇടപെടേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി ശുചിത്വം സഹകരണം എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കോട്ടയത്തെ ഇ-നാട് യുവജനസംഘം ജീ-ബിന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ ജീ-ബിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉറവിട മാലിന്യ സംസ്കരണം നടത്താൻ സഹകരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറില്‍ എര്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ജീ-ബിന്നിലുടെ ലഭിക്കുന്ന വളം ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കാന്‍ പദ്ധതിയുണ്ടോ; വിശദമാക്കാമോ?
2731.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിന് ശേഷം റിസ‍്ക് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും അതില്‍ എത്ര എണ്ണം അനുവദിച്ചുവെന്നും എത്ര എണ്ണം നിരസിച്ചുവെന്നുമുള്ള വിശദാംശം മണ്ഡലം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഈ ആനുകൂല്യങ്ങളെപ്പറ്റി അറിവില്ലാത്തതിനാല്‍ അര്‍ഹരായവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോകുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അര്‍ഹരായവര്‍ക്കെല്ലാം പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
2732.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷം സഹകരണ നിക്ഷേപ യജ്ഞത്തിലൂടെ സഹകരണ ബാങ്കുകൾ സമാഹരിച്ച നിക്ഷേപം സംബന്ധിച്ച് ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ ;
( ബി )
സംസ്ഥാനത്തെ ചില സഹകരണ ബാങ്കുകളുടെ അനാസ്ഥമൂലം ജനങ്ങളെ സഹകരണ മേഖലയ്ക്ക് എതിരാക്കുന്നതിനു ചില കേന്ദ്രങ്ങൾ നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിനെതിരെ സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കുമോ;
( സി )
സഹകരണ ബാങ്കുകളിലെ നിക്ഷേപം യഥാസമയം തിരിച്ച് നൽകുന്നതിന് ഉതകുന്നതരത്തിൽ എന്തെങ്കിലും പദ്ധതി ആവിഷ്കരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2733.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിൽ വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി സർക്കാർ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന സഹകരണ സ്ഥാപനങ്ങളുടെ വിശദാംശം നൽകാമോ;
( സി )
ഇത്തരം സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമോ;
( ഡി )
വിനോദസഞ്ചാര മേഖലയിലെ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി സഹകരണമേഖലയിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
2734.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ പെൻഷൻ ബോർഡിന്റെ നിക്ഷേപം കേരളാ ബാങ്കിൽ നിന്നും ട്രഷറിയിലേക്ക്‌ മാറ്റാൻ ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പെൻഷൻ ബോർഡിന്റെ നിക്ഷേപം ട്രഷറിയിലേക്ക്‌ മാറ്റിയാൽ കേരള ബാങ്കിനും പെൻഷൻ ബോർഡിനും എത്ര കോടി രൂപയുടെ നഷ്ടണ്ടാകുമെന്ന് കണ്ടെത്തിയി‌ട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
അഡ്മിനിസ്ട്രേഷന്‍ ചാർജ്ജ് ഇനത്തിൽ കേരള ബാങ്കില്‍ നിന്നും പെൻഷൻ ബോർഡിലേക്ക്‌ എത്ര കോടി രൂപയാണ് അടയ്ക്കാനുള്ളതെന്നും പ്രസ്തുത തുക എന്നത്തേക്ക്‌ അടയ്ക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ;
( ഡി )
സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ്‌ ഭരണ സമിതിയിൽ പെൻഷൻകാരുടെ പ്രതിനിധിയെ ഉൾപ്പെടുത്തുകയും പ്രതിപക്ഷ ട്രേഡ്‌ യൂണിയനുകളിൽപ്പെട്ട പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ പ്രതിനിധിയെ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തത്‌ എന്തുകൊണ്ടെന്ന് വിശദമാക്കാമോ?
2735.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നിലവിലുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
എല്ലാ ജീവനക്കാര്‍ക്കും ഒരേ പെന്‍ഷന്‍ പദ്ധതിയാണോ നിലവിലുള്ളത്; വിശദാംശം നല്‍കുമോ;
( സി )
ഏത് പെന്‍ഷന്‍ സ്കീമില്‍ ചേരണമെന്ന വിഷയത്തിൽ ബാങ്കിന് സ്വന്തമായി തീരുമാനം കൈക്കൊള്ളുവാൻ സാധിക്കുമോ; വിശദാംശം നല്‍കുമോ;
( ഡി )
ജീവനക്കാരിൽ പെന്‍ഷന്‍ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത വിഭാഗങ്ങളുണ്ടോ; എങ്കിൽ അവരെകൂടി പെന്‍ഷന്‍ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
2736.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷം സ്വർണം പണയം വച്ച് കേരള ബാങ്കിൽ നിന്നും കാർഷിക വായ്പ എടുത്തവർക്ക് അർഹമായ സബ്‌സിഡി തുക ലഭിച്ചിട്ടില്ലായെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത സബ്‌സിഡി തുക നൽകാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?
2737.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിന് ശേഷം സഹകരണ റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി എത്ര നിയമനങ്ങൾ നടത്തി എന്ന് വ്യക്തമാക്കാമോ;
( ബി )
സഹകരണ ബാങ്കുകളുടെ നിയമനങ്ങള്‍ പി.എസ്.സി. യ്ക്ക് വിട്ടുനല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
2738.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സഹകരണ ബാങ്കുകളിൽ നിന്ന് റബ്കോ സ്വീകരിച്ചിട്ടുള്ള നിക്ഷേപം എത്രയാണ്; പ്രസ്തുത നിക്ഷേപങ്ങൾക്ക് റബ്‌കോ കൃത്യമായി പലിശ നൽകാറുണ്ടോ; വിശദമാക്കുമോ;
( ബി )
റബ്‌കോയ്ക്ക് നിലവിലുള്ള കടബാധ്യത എത്രയാണെന്നും പ്രസ്തുത ബാധ്യത കുറയ്ക്കാൻ സർക്കാർ എത്ര രൂപ നൽകിയെന്നും വ്യക്തമാക്കുമോ;
( സി )
റബ്‍കോ നഷ്ടത്തിൽ വരാനുള്ള കാരണങ്ങളെക്കുറിച്ച് എന്തെങ്കിലും പഠന റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; റബ്കോയ്ക്ക് ബിസിനസ് ഇതര ചെലവുകൾക്കായി തുക അനുവദിയ്ക്കുവാൻ അനുമതി നൽകിയത് ആരാണ്; വിശദമാക്കുമോ;
( ഡി )
റബ്‌കോ കരുവന്നൂർ ബാങ്കിന് മുതലും പലിശയും ചേർത്ത് എത്ര രൂപയുടെ നിക്ഷേപം തിരികെ നൽകാനുണ്ടെന്ന് അറിയിക്കാമോ ?
2739.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ നടപ്പിലാക്കിയ യുവജന സഹകരണ സംഘങ്ങള്‍ എന്ന പദ്ധതിയുടെ അടിസ്ഥാനത്തില്‍ എത്ര യുവജന സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് വ്യക്തമാക്കാമോ;
( ബി )
രജിസ്റ്റര്‍ ചെയ്ത യുവജന സഹകരണ സംഘങ്ങളില്‍ എത്രയെണ്ണം നിലവില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നുവെന്ന് വിശദമാക്കാമോ;
( സി )
പുതിയ യുവജന സഹകരണ സംഘങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കുമോ?
2740.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ എത്ര പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ പഞ്ചായത്ത് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനും പുനരുജ്ജീവനത്തിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2741.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘം ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടോ; സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത ലഭിച്ചിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ജീവനക്കാര്‍ക്ക് ക്ഷാമബത്ത വിതരണം ചെയ്യേണ്ടത് അതത് സഹകരണ സംഘങ്ങളായിരുന്നിട്ടും ഇതിനായി സര്‍ക്കാര്‍ അനുമതി നല്‍കാത്തതിന്റെ കാരണം അറിയിക്കാമോ; ഇക്കാര്യത്തില്‍ നയപരമോ നിയമപരമോ ആയ എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്ന് അറിയിക്കാമോ;
( സി )
സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്തതിനാല്‍ സഹകരണ സംഘം ജീവനക്കാര്‍‍ക്ക് കേന്ദ്രം പ്രഖ്യാപിക്കുന്ന മുറയ്ക്ക് തന്നെ ക്ഷാമബത്ത അനുവദിക്കുന്നത് പരിഗണിക്കാമോ; വ്യക്തമാക്കാമോ;
( ഡി )
സഹകരണ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കേണ്ടി വരുന്നതോടെ സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത തകരുന്ന സാഹചര്യമുണ്ടോ; വിശദമാക്കാമോ?
2742.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് പാഡി പ്രൊക്യുര്‍മെന്റ് പ്രോസസിംഗ് മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസെെറ്റിയുടെ പ്രവര്‍ത്തനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ; ഇപ്രകാരം 2021, 2022, 2023 വർഷങ്ങളിൽ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശം നൽകാമോ?
2743.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം വാമനപുരം മണ്ഡലത്തിലെ വിവിധ സഹകരണ സംഘങ്ങളില്‍ നിന്ന് റിസ്ക് ഫണ്ട് ആനുകൂല്യം ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും അതില്‍ എത്ര പേർക്ക് എത്ര രൂപ വീതം ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും സഹകരണ സംഘം തിരിച്ചുള്ള വിവരങ്ങള്‍ നല്‍കാമോ?
2744.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരിക്കുന്നതിന് സഹകരണ വകുപ്പ് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കി വരുന്ന സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തില്‍ സംഭരിക്കുന്ന നെല്ല് ഉപയോഗിച്ചുളള ഉല്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് സംഘങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2745.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച യുവജന സംരംഭക സഹകരണ സംഘങ്ങളിലെ അംഗങ്ങളുടെ പ്രായപരിധി ഉൾപ്പടെ അംഗത്വം സംബന്ധിച്ച പൊതു നിബന്ധനകൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത സംഘങ്ങളിൽ അംഗങ്ങളായ സംരംഭകരുടെ പ്രായപരിധി കഴിയുമ്പോൾ അവരെ സി ക്ലാസ് മെമ്പർമാരായി നിലനിർത്തുന്നതിനുള്ള നിയമ ഭേദഗതി പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
2746.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിന്റെ കീഴില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിലവില്‍ എത്ര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഈ മണ്ഡലത്തില്‍ വിവിധ കാരണങ്ങളാല്‍ പ്രവര്‍ത്തനം നിലച്ചു പോയ സംഘങ്ങള്‍ എത്രയെണ്ണമുണ്ടെന്നും അവ ഏതെല്ലാമാണെന്നും അവ ഏതൊക്കെ വിഭാഗത്തില്‍പ്പെടുന്നുവെന്നും അവയുടെ ആസ്തി, ബാദ്ധ്യതകള്‍ എത്രയാണെന്നുമുള്ള വിശദാംശം നൽകാമോ;
( സി )
ഈ സംഘങ്ങളെ ലിക്വിഡേറ്റ് ചെയ്യുന്നതിനോ മറ്റ് സംഘങ്ങള്‍ മുഖേന ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നതിനോ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദമാക്കാമോ?
2747.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ് വെയർ നടപ്പാക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നില്ല എന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഒരു പദ്ധതി ടെൻഡർ ചെയ്യുന്നതിന് മുൻപ് എസ്റ്റിമേറ്റ് തയ്യാറാക്കണമെന്ന് സർക്കാരിന്റെ നടപടിക്രമങ്ങളിൽ നിഷ്കർഷിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ടെൻഡർ നടപടിക്രമങ്ങൾ സ്റ്റോർ പർച്ചേസ് മാന്വലിലെ വ്യവസ്ഥകൾക്ക് അനുസൃതമായാണോ നടത്തിയതെന്ന് വിശദമാക്കുമോ?
2748.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസ്ക് ഫണ്ടിന് അപേക്ഷ സമര്‍പ്പിക്കേണ്ട നടപടിക്രമങ്ങള്‍ അറിയിക്കാമോ;
( ബി )
റിസ്ക് ഫണ്ട് അനുവദിക്കുന്ന സാഹചര്യങ്ങള്‍ വിശദമാക്കാമോ;
( സി )
ലോണ്‍ എടുക്കുന്ന സമയത്ത് റിസ്ക് ഫണ്ട് ഇനത്തില്‍ ഈടാക്കുന്ന തുക വര്‍ധിപ്പിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ഡി )
റിസ്ക് ഫണ്ട് അനുവദിക്കാത്തത്തതും നഷ്ടപ്പെടുന്നതുമായ സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
2749.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് ടൗൺ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ (ടി.ഡി.ആർ. 1036) സഹകരണ വകുപ്പ് പരിശോധന നടത്തിയിരുന്നോ; വിശദാംശങ്ങള്‍ നല്‍കുമോ;
( ബി )
പ്രസ്തുത പരിശോധനയിൽ എന്തെങ്കിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കിൽ കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2750.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയനിൽ സീനിയർ ആഡിറ്റർ സുനിൽ കുമാർ വി. യും അസിസ്റ്റൻ്റ് ഡയറക്ടർ / കൺകറൻ്റ് ആഡിറ്റർ റസൂൽ ഖാൻ ഐ. യും ചേർന്ന് 2024 ജനുവരി ഒന്നിന് സമർപ്പിച്ച 1969 ലെ കേരള സഹകരണ സംഘം നിയമം, വകുപ്പ് 64 (10) പ്രകാരമുള്ള അഡ്മിനിസ്ട്രേറ്റീവ് റിപ്പോർട്ടിൽ മേഖല യൂണിയന് 93,40,970/- രൂപ നഷ്ടമുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ഇതിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്നും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നും വ്യക്തമാക്കാമോ ?
2751.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെയും മറ്റ് ഏജൻസികളുടെയും അന്വേഷണത്തിൽ നിക്ഷേപ തട്ടിപ്പുകൾ, മറ്റു സാമ്പത്തിക ക്രമക്കേടുകൾ തുടങ്ങിയവ കണ്ടെത്തിയ സഹകരണ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
തുക നിക്ഷേപിച്ചവർക്ക് അത് പിൻവലിക്കാനാവാത്ത സാഹചര്യം നിലനിൽക്കുന്ന സഹകരണ സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ടോ; എങ്കിൽ അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ, തുക പിൻവലിക്കാൻ സാധിക്കാതിരിക്കൽ, നിക്ഷേപ തട്ടിപ്പുകൾ എന്നിവ സംബന്ധിച്ച് സർക്കാറിന് പരാതികൾ ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ഡി )
പ്രസ്തുത പരാതികളിൽ തീർപ്പാക്കിയവയുടെ വിശദവിവരം ലഭ്യമാക്കാമോ;
( ഇ )
ഇത്തരം സാമ്പത്തിക ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ?
2752.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്‍സ്യൂമര്‍ ഫെഡ് 2023-24 വര്‍ഷത്തില്‍ വിപണി ഇടപെടലുകളിലൂടെ എത്ര കോടി രൂപയുടെ വില്‍പ്പന നടത്തിയിട്ടുണ്ടെന്നും ഇതില്‍ അരിയുടെയും പലവ്യജ്ഞനങ്ങളുടെയും വില്‍പന എത്ര ശതമാനമാണെന്നും അറിയിക്കാമോ?
2753.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അര്‍ബുദ ബാധിതര്‍ക്കും ഡയാലിസിസ് ചെയ്യുന്നവര്‍ക്കും നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
2754.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതി സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
കഴിഞ്ഞ വര്‍ഷം കേപ്പിന്റെ കോളേജുകളില്‍ വിവിധ കോഴ്സുകളിലായി സംസ്ഥാനത്താകമാനം എത്ര സീറ്റുകള്‍ വീതം ഒഴിഞ്ഞുകിടന്നുവെന്ന് അറിയിക്കാമോ;
( സി )
അഡ്‍മിഷന്‍ നടപടികള്‍ കൂടുതല്‍ സുതാര്യവും സമയബന്ധിതവുമായി പുനഃക്രമീകരിച്ചാല്‍ മുഴുവന്‍ സീറ്റുകളിലും അഡ്‍മിഷന്‍ നടത്താന്‍ സാധിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
കാലഹരണപ്പെട്ട കോഴ്സുകള്‍ നിര്‍ത്തലാക്കി കാലിക പ്രസക്തമായ കോഴ്സുകള്‍ ആരംഭിക്കുന്നതിനും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നതിനും നടപടി സ്വീകരിക്കുമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.