UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ ഭുമി പാട്ടത്തിന് നൽകുന്നതിന് നടപടി
2393.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ ഭൂമിയിൽ നിന്നും അറുപത് സെന്റ് സ്ഥലം കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന് മൾട്ടി പ്ലക്സ് തീയേറ്റർ നിർമ്മിക്കുന്നതിന് പാട്ടത്തിന് നൽകാനുള്ള അപേക്ഷ റവന്യു വകുപ്പ് മുഖേന ധനകാര്യ വകുപ്പിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ച നടപടി വിശദമാക്കുമോ?
നവലിബറൽ സാമ്പത്തിക നയങ്ങള്‍
2394.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹിക, സാമ്പത്തിക അന്തരങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടാണ്‌ സമ്പദ്ഘടന വളരുക എന്നത് നവലിബറൽ സാമ്പത്തിക നയങ്ങളുടെ പ്രധാന പരിമിതിയാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇന്ത്യയിൽ സാമ്പത്തിക അസമത്വം വർദ്ധിക്കുകയാണെന്ന്‌ 2023-ല്‍ പുറത്തുവന്ന രണ്ട് അന്താരാഷ്ട്ര പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടോ; ക്ഷേമ രാഷ്ട്രനയങ്ങൾ നടപ്പിലാക്കിക്കൊണ്ട് ഈ പരിമിതി മറികടക്കുന്ന മികച്ച മാതൃക കേരളം മുന്നോട്ട് വച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ സംസ്ഥാനത്തിന്റെ നേട്ടം നിലനിര്‍ത്തുന്നതിനായി ‍അനുയോജ്യമായ മേഖലകളിൽ മൂലധന നിക്ഷേപം നടത്തുന്നതിനും അതിൽ നിന്ന് ലഭിക്കുന്ന ലാഭം സാമൂഹികക്ഷേമ മേഖലകളിൽ ചെലവഴിക്കുവാനും‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
ലോകത്തിന്റെ മുന്നിൽ ഒരു മാതൃകയായി ഉയർത്തിക്കാട്ടാവുന്ന സുസ്ഥിര വികസനത്തിലധിഷ്ടിതമായ സമൂഹമായി സംസ്ഥാനത്തെ പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
ധനകാര്യ പരിശോധന വിഭാഗം നടത്തിയ പരിശോധനകള്‍‍
2395.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ ധനകാര്യ പരിശോധന വിഭാഗം വിവിധ വകുപ്പുകളിൽ/സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ ക്രമക്കേടുകൾ എന്തൊക്കെയാണെന്ന് വർഷം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ക്രമക്കേടുകളിൽ ധനകാര്യ വകുപ്പ് സ്വീകരിച്ച തുടർനടപടികൾ വ്യക്തമാക്കുമോ?
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള കുടിശിക
2396.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സര്‍ക്കാരിന്റെ ദൈനംദിന ചെലവുകൾ ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി അനുവദിക്കേണ്ട തുക കുടിശിക ആയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മരാമത്തു പണികൾ ചെയ്ത വകയിൽ കരാറുകാര്‍ക്ക് നൽകാനുളള തുകയിൽ കുടിശിക വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
റവന്യൂ വരുമാനം ഉയര്‍ത്താന്‍ നടപടി
2397.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റവന്യൂ വരുമാനം ഉയര്‍ത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
കേരളത്തിന്റെ നികുതി-നികുതി ഇതര വരുമാനങ്ങള്‍
2398.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കേരളത്തിന്റെ നികുതി-നികുതി ഇതര വരുമാനങ്ങള്‍ വർഷം തിരിച്ച് അറിയിയ്ക്കുമോ?
അങ്കമാലി കോര്‍ട്ട് കോംപ്ലക്സ് നിർമ്മാണത്തിന് ഭരണാനുമതി
2399.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി കോര്‍ട്ട് കോംപ്ലക്സ് നിര്‍മ്മാണം സംബന്ധിച്ച് ബഹു.ഹൈക്കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ വിശദമായ പ്ലാനും എസ്റ്റിമേറ്റും ധനകാര്യ വകുപ്പിന്റെ അംഗീകാരത്തിനായി 2020-ല്‍ സമര്‍പ്പിച്ച ഫയലില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിന് രണ്ട് പ്രാവശ്യം ധനകാര്യ വകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വീണ്ടും പ്രസ്തുത ഫയല്‍ 2442243 നമ്പറായി ധനകാര്യ എക്‌സ്‌പെൻഡിച്ചർ (ഡി) വകുപ്പിൽ അംഗീകാരത്തിനായി ലഭ്യമാക്കിയത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
4059-60-051-69 എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ 2024-25 വര്‍ഷം എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും നിലവില്‍ എത്ര തുക ബാക്കിയുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
അങ്കമാലിയില്‍ വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പരിമിതമായ സൗകര്യത്തില്‍ പ്രവര്‍ത്തിക്കുന്ന കോടതിയുടെ ശോചനീയാവസ്ഥ കണക്കിലെടുത്തും ഭീമമായ തുക വാടക നല്‍കുന്നതും പരിഗണിച്ച് അങ്കമാലി കോര്‍ട്ട് കോംപ്ലക്സ് നിർമ്മാണത്തിന് ഭരണാനുമതി നല്‍കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
കിഫ്ബിയിലെ നീക്കിയിരിപ്പ് തുക
2400.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിക്ക്‌ ഏതെല്ലാം ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമാണ് അക്കൗണ്ടുകള്‍ ഉള്ളത്; ഓരോന്നിലും 31.05.2024 തീയതി വരെയുള്ള നീക്കിയിരിപ്പ് തുക എത്രയാണെന്നും ആകെ നീക്കിയിരിപ്പ് എത്രയാണെന്നുമുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
ഈ സാമ്പത്തിക വര്‍ഷം ഏതെല്ലാം ഇനങ്ങളില്‍ എത്ര തുക വീതമാണ് കിഫ്ബി കൊടുക്കാനുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
കിഫ്ബി എടുത്ത വിവിധ വായ്പകളുടെ തിരിച്ചടവ് തുടങ്ങേണ്ടതും അടച്ചു തീര്‍ക്കേണ്ടതുമായ തീയതികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;
( ഡി )
പ്രവാസി ചിട്ടി വഴി കിഫ്ബിയ്ക്ക് നാളിതുവരെ ലഭിച്ച നിക്ഷേപമെത്രയെന്നും ചിട്ടി തുക കൈപ്പറ്റിയ എത്ര പേര്‍ എത്ര തുക വീതം നിക്ഷേപിച്ചിട്ടുണ്ടെന്നുമുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?
പരവൂർ കോട്ടപ്പുറം ഗവണ്മെന്റ് എൽ.പി.എസ്. ന് പുതിയ കെട്ടിടം
2401.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ ഉൾപ്പെട്ട പരവൂർ നഗരസഭയിലെ പരവൂർ കോട്ടപ്പുറം ഗവണ്മെന്റ് എൽ.പി.എസ്. ന് കോസ്റ്റൽ ഏരിയ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ നിർവ്വഹണചുമതലയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി കിഫ്ബി നിലവിൽ നൽകിയിട്ടുള്ള ഭരണാനുമതി തുക എത്രയാണെന്നും ആയത് പ്രകാരം ആദ്യകരാറുകാരൻ പ്രവൃത്തി ആരംഭിച്ചത് എന്നാണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കുന്നതിനായി ആദ്യ കരാറുകാരനെ നീക്കം ചെയ്ത് പുതിയ കരാർ നിലവിൽ വന്നിട്ടുണ്ടോ; കരാർ തുക സംബന്ധിച്ച് ധനകാര്യ വിഭാഗത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാകാൻ വൈകുന്നത് മൂലം പുതിയ കരാറുകാരന് പ്രവൃത്തി ആരംഭിക്കാൻ കഴിയാത്ത സ്ഥിതി വിശേഷമുണ്ടോ; വിശദമാക്കാമോ;
( സി )
പരവൂർ കോട്ടപ്പുറം ഗവ: എൽ.പി.എസ്.ന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായുള്ള കരാർ തുക സംബന്ധിച്ച് ധനകാര്യ വിഭാഗത്തിന്റെ അനുമതി അടിയന്തരമായി നൽകുന്നതിന് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
കൊല്ലം മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികൾ
2402.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിന്‍ കീഴില്‍ നടപ്പിലാക്കുന്നതിനായി ഭരണാനുമതി ലഭിച്ചതും പൂര്‍ത്തീകരിച്ചതും നിര്‍വ്വഹണം പുരോഗമിക്കുന്നതുമായ വിവിധ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് അവയുടെ നിലവിലെ സ്ഥിതി സഹിതം വിശദമാക്കാമോ?
ഈരാറ്റുപേട്ട-വാഗമൺ റോഡ് പുനർനിര്‍മ്മാണം
2403.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന അനുവദിക്കപ്പെട്ടിട്ടുള്ള 63.99 കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ സ്ഥലം ഏറ്റെടുപ്പും പുനർനിര്‍മ്മാണവും എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്കായുള്ള സ്ഥലം ഏറ്റെടുപ്പു നടപടികളും മറ്റും താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള കിഫ്‌ബി സി.ഇ.ഒ.-യുടെ 12.10.2023 തീയതിലെ എ.പി.ആർ.-1/5676/2022/കെ.ഐ.ഐ.എഫ്.ബി. നമ്പർ കത്തിലെ നിർദ്ദേശം പുനഃപരിശോധിക്കുന്നതിന് സമർപ്പിച്ച അപേക്ഷയിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
അരൂര്‍ മണ്ഡലത്തില്‍ കിഫ്ബി മുഖേന അനുവദിച്ച പ്രവൃത്തികള്‍
2404.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ കിഫ്ബി മുഖേന അനുവദിച്ച പ്രവൃത്തികളുടെ വിശദാംശം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കാമോ;
( സി )
കിഫ്ബി വഴി അനുവദിച്ച ഏതെങ്കിലും പ്രവര്‍ത്തികള്‍ റദ്ദു ചെയ്തിട്ടുണ്ടോ എന്ന് അറിയിക്കാമോ; എങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കാമോ?
കിഫ്ബി പദ്ധതികളുടെ സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച്
2405.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ ഭാഗമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ആവശ്യമായ സര്‍വ്വേയര്‍മാര്‍ ഇല്ലാത്ത അവസ്ഥയില്‍, കുട്ടോത്ത്- അട്ടക്കുണ്ട് കടവ് റോഡ് പ്രവൃത്തിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നീണ്ടുപോകുന്നത് പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ലാന്‍ഡ് അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് കിഫ്ബിയുടെ ജില്ലാ ഓഫീസില്‍ നിന്നും സര്‍വ്വേയര്‍മാരെ നിയോഗിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ 19(1) നോട്ടിഫിക്കേഷന്‍ എന്നാണ് പുറപ്പെടുവിക്കുവാന്‍ സാധിക്കുക എന്ന് അറിയിക്കാമോ?
കിഫ്‍ബി മസാല ബോണ്ട്
2406.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടുണ്ടോ; എങ്കിൽ ഏതൊക്കെ ഉദ്യോഗസ്ഥർക്ക് എത്ര തവണ സമൻസ് അയച്ചിട്ടുണ്ട്; ഇതിന്റ ഭാഗമായി ഏതെങ്കിലും കേസ് എടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കിഫ്ബിക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസി നടത്തുന്ന നീക്കത്തിനെതിരെ എന്ത് നടപടിയാണ് കിഫ്ബിയും സംസ്ഥാന സർക്കാരും സ്വീകരിച്ചിട്ടുള്ളത് ;
( സി )
കിഫ്ബിയുടെ മസാല ബോണ്ട് സംബന്ധിച്ച് പരിശോധന നടത്താൻ നിയമപരമായി അധികാരമുള്ളത് ഏത് ഏജൻസിക്കാണ്; ഇക്കാര്യത്തിൽ റിസർവ്വ് ബാങ്ക് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
കാഞ്ഞിരപ്പള്ളി-മണിമല-കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡ്
2407.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന പൂർത്തിയാക്കുന്നതിന് ഭരണാനുമതി ലഭിച്ച കാഞ്ഞിരപ്പള്ളി-മണിമല-കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡ് പദ്ധതിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് അറിയിക്കാമോ; പ്രസ്തുത പദ്ധതിക്ക് കിഫ്ബിയുടെ ധനാനുമതി നല്‍കുന്ന നടപടി പൂർത്തിയായോ; ഇല്ലെങ്കിൽ എന്നത്തേക്ക് അനുമതി നല്‍കാനാകുമെന്ന് അറിയിക്കാമോ;
( സി )
ധനാനുമതി നല്‍കി പ്രവൃത്തി എത്രയും വേഗം ആരംഭിക്കുന്നതിനായുള്ള നടപടികള്‍ ത്വരിതപ്പെടുത്താമോ?
നീലേശ്വരം-എടത്തോട് റോഡ് നിര്‍മ്മാണ പ്രവൃത്തി
2408.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച നീലേശ്വരം-എടത്തോട് റോഡ് പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ കരാറുകാരനെ ടെർമിനേറ്റ് ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
പ്രസ്തുത പ്രവൃത്തിയിലെ നിർവ്വഹണ പോരായ്മയിൽ കരാറുകാരനെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ആയത് വിശദമാക്കാമോ;
( ഡി )
പ്രവൃത്തി പുനരാരംഭിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
വടക്കാഞ്ചേരി മണ്ഡലത്തിലെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍
2409.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കിയ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ?
ഭാരതപുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന കമ്പ ചളിക്കടവ് പാലം നിര്‍മ്മാണം
2410.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി അനുമതി ലഭ്യമായതും ഭാരതപുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്നതുമായ കമ്പ ചളിക്കടവ് പാലം നിര്‍മ്മാണം പ്രവൃത്തിയുടെ നിലവിലെ സ്ഥതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്തുള്ള റെയില്‍വേ ക്രോസ്സിനപ്പുറം താമസിക്കുന്ന വലിയ വിഭാഗം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് കൂടി പ്രസ്തുത പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
ഉടുമ്പൻചോല മണ്ഡലത്തിൽ കിഫ്ബി ഫണ്ട് മുഖേന അനുവദിച്ച വികസന പ്രവർത്തനങ്ങൾ
2411.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പൻചോല മണ്ഡലത്തിൽ കിഫ്ബി ഫണ്ട് പ്രയോജനപ്പെടുത്തി അനുവദിച്ച വികസന പ്രവൃത്തികൾ ഏതെല്ലാമെന്നും നിലവിൽ പ്രസ്‌തുത പ്രവൃത്തികളുടെ പുരോഗതിയും സംബന്ധിച്ച വിശദാംശം നൽകാമോ?
മണ്ണാർക്കാട് മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ
2412.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മണ്ഡലത്തിൽ കിഫ്ബിയുടെ അംഗീകാരം ലഭിച്ച പദ്ധതികളും പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതിയും സംബന്ധിച്ച വിശദാംശം നൽകുമോ;
( ബി )
കിഫ്ബി അംഗീകാരം നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും പല പദ്ധതികളുടെയും പ്രവർത്തനം പൂർത്തികരിക്കാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും എസ്.പി.വി.കൾക്കും നിർദേശം നൽകുമോ?
തവനൂര്‍ മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികൾ
2413.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തില്‍ കിഫ്ബി മുഖേന അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ; ഇനിയും ആരംഭിക്കാന്‍ കഴിയാത്ത പ്രവൃത്തികളുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ?
പൂഞ്ഞാർ മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍
2414.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ കിഫ്ബി മുഖേന ഭരണാനുമതി ലഭിച്ചതും പൂര്‍ത്തിയാകാത്തതുമായ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന വിവരം അറിയിക്കുമോ;
( സി )
ഓരോ പ്രവൃത്തിയും പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം അറിയിക്കുമോ?
2415.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ചുകൊണ്ടുള്ള മൊകേരി കോളേജിലെ ലേഡീസ് ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവൃത്തിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്.പി.വി.യില്‍ നിന്നും പുതുക്കിയ പ്രോജക്റ്റ് റിപ്പോര്‍ട്ട് ലഭിക്കുന്നതിന് തടസ്സങ്ങള്‍ നേരിടുന്നുണ്ടോ; ഉണ്ടെങ്കില്‍ പുതുക്കിയ പ്രോജക്റ്റ് റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( സി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിന് സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
കിഫ്‌ബി
2416.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി രൂപീകരിച്ചതുമുതല്‍ നാളിതുവരെ ആകെ എത്ര കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്; ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
മസാല ബോണ്ട് മുഖേന ഉയർന്ന നിരക്കിൽ ധനസമാഹരണം നടത്തിയതിലൂടെ സംസ്ഥാനത്തിന് എന്തെങ്കിലും സാമ്പത്തിക ലാഭം ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
മസാല ബോണ്ട് വഴി ശേഖരിച്ച പണം എന്തിനുവേണ്ടിയാണ് വിനിയോഗിച്ചതെന്ന് വ്യക്തമാക്കുമോ;
( ഡി )
കിഫ്ബിയുടെ പ്രവാസി ചിട്ടി ലാഭകരമാണോ; വിശദാംശം ലഭ്യമാക്കുമോ;
( ഇ )
ഏതൊക്കെ തരത്തിലുള്ള ഫൈനാൻസിങ് രീതികളാണ് കിഫ്‌ബി അവലംബിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( എഫ് )
കേരളത്തിൽ കിഫ്‌ബി കൂടാതെ ഇൻഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ/ഏജൻസികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ?
2417.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് വര്‍ക്കല മണ്ഡലത്തില്‍ എത്ര റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
കിഫ്ബി പദ്ധതികളുടെ സ്ഥിതി വിവരം
2418.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ കിഫ്ബി മുഖേന പൂർത്തിയാക്കാന്‍ ബഡ്ജറ്റില്‍ പ്രഖ്യാപനമുണ്ടായത് എത്ര പ്രവൃത്തികള്‍ക്കാണെന്ന് അറിയിക്കാമോ; അതില്‍ ഭരണാനുമതി, ധനാനുമതി എന്നിവ അനുവദിച്ചതിന്റെ തുക സഹിതം വിശദമായ പട്ടിക ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഗണത്തില്‍ എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയങ്ങള്‍ നിർമ്മിക്കുന്ന പദ്ധതിയുടെ പുരോഗതി അറിയിക്കാമോ; എവിടെയൊക്കെയുള്ള പദ്ധതികള്‍ക്ക് ഭരണാനുമതിയും ധനാനുമതിയും അനുവദിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ആവശ്യമുള്ള സ്ഥലം ഏറ്റെടുക്കേണ്ടിവന്നത് എവിടെയൊക്കെയെന്നും അതിനായി ചെലവായ തുകയെത്രയെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി സമ്പൂർണ്ണമായി നടപ്പാക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്താമോ?
2419.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിൽ കിഫ്ബി ഫണ്ട് വകയിരുത്തി നടപ്പിലാക്കുന്ന പുതുപ്പരിയാരം സി.ബി.കെ.എം.ജി.എച്ച്‌.എസ്.സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് കിഫ്ബി സാമ്പത്തികാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര തുകയുടെ സാമ്പത്തികാനുമതി ആണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് സാമ്പത്തികാനുമതി ഇതിനകം നല്‍കിയിട്ടില്ലായെങ്കില്‍ ആയത് എപ്പോള്‍ നല്‍കാന്‍ സാധിക്കും എന്ന് അറിയിക്കുമോ?
കിഫ്ബി വഴി അനുവദിച്ച പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി
2420.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തില്‍ കിഫ്ബി വഴി അനുവദിച്ച പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
വെെപ്പിൻ മണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച കിഫ്ബി പദ്ധതികൾ
2421.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിൻ മണ്ഡലത്തിൽ കിഫ്ബി മുഖേന നടപ്പിലാക്കുന്നതിനായി ഭരണാനുമതി നൽകിയിരുന്ന പദ്ധതികൾ ഏതൊക്കെയാണ്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
വെെപ്പിൻ കരയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി മുഖേന അനുവദിച്ച തുക സമയബന്ധിതമായി വിനിയോഗിക്കുന്നതിൽ കാലതാമസം നേരിടുന്ന വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി നി‍ർവ്വഹണ ഏജൻസികളുടെ അവലോകന യോഗം വിളിച്ചു ചേർക്കാത്തതിന്റെ കാരണം വിശദമാക്കാമോ; പ്രസ്തുത യോഗം എന്നത്തേക്ക് വിളിച്ചു ചേർക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?
നെന്മാറ മണ്ഡലത്തിലെ കൊടുവായൂര്‍ ബൈപ്പാസിന്റെ നിര്‍മ്മാണം
2422.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കൊടുവായൂര്‍ ബൈപ്പാസിന്റെ പ്രവര്‍ത്തനം നാളിതുവരെ തുടങ്ങാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി തുടങ്ങുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; വിശദാംശം നല്‍കുമോ;
( സി )
കൊടുവായൂര്‍ ബൈപ്പാസിന്റെ പ്രവര്‍ത്തനം എന്ന് തുടങ്ങാന്‍ കഴിയുമെന്ന് അറിയിക്കുമോ?
2423.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിൽ കിഫ്ബി പ്രഖ്യാപിച്ച മൂന്നാം കരിങ്ങാട് - കൈവേലി റോഡ് പ്രവൃത്തിക്ക് ഭരണാനുമതി നൽകുവാൻ വൈകുന്നതിന്റെ സാങ്കേതിക തടസ്സം വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡിന് ഭരണാനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?
കാേങ്ങാട് -മണ്ണാര്‍ക്കാട്- ടിപ്പുസുല്‍ത്താന്‍ റോഡ് നവീകരണ പ്രവൃത്തി
2424.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് അനുവദിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡ് നിര്‍വ്വഹണ ഏജന്‍സിയായി നടപ്പിലാക്കുന്ന കോങ്ങാട് മണ്ഡലത്തിലെ കാേങ്ങാട് -മണ്ണാര്‍ക്കാട്- ടിപ്പുസുല്‍ത്താന്‍ റോഡ് നവീകരണ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ അത് പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
2425.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട് ജി.വി.എച്ച്‌.എസ്.സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് കിഫ്ബി സാമ്പത്തികാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര തുകയുടെ സാമ്പത്തികാനുമതി ആണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
സാമ്പത്തികാനുമതി ഇതിനകം നല്‍കിയിട്ടില്ലായെങ്കില്‍ ആയത് എപ്പോള്‍ നല്‍കാന്‍ സാധിക്കും എന്ന് അറിയിക്കാമോ?
നെന്മാറ മണ്ഡലത്തിലെ കിഫ്ബി പദ്ധതി
2426.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഊട്ടറപാലത്തിന്റെയും റെയില്‍വേ മേല്‍പാലത്തിന്റെയും പ്രവൃത്തി നാളിതുവരെ തുടങ്ങാന്‍ കഴി‍‍ഞ്ഞിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി തുടങ്ങാനുള്ള കാലതാമസം വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് എന്നത്തേക്ക് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
2427.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ടുപയോഗിച്ച് കിറ്റ്‌കോയെ നിര്‍വ്വഹണ ഏജന്‍സിയാക്കി നടപ്പിലാക്കുന്ന വടക്കാഞ്ചേരി മണ്ഡലത്തിലെ ഗവൺമെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന്‌ വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാമോ?
ആസ്തി വികസന പ്രവൃത്തികളുടെ ടെണ്ടർ സേവിംഗ്സ് തുക
2428.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ 2017-18 മുതൽ നാളിതുവരെ ആസ്തി വികസന പദ്ധതി പ്രകാരം നടത്തിയ പ്രവൃത്തികളുടെ ടെണ്ടർ സേവിംഗ്സ് തുക കണക്കാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
കോതമംഗലം താലൂക്ക് ആശുപത്രിയിലെ ‍ഡയാലിസിസ് യൂണിറ്റിന്റെ നിര്‍മ്മാണം
2429.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കോതമംഗലം താലൂക്ക് ആശുപത്രിയിലെ ക്യാഷ്വാലിറ്റി ആന്‍ഡ് ‍ഡയാലിസിസ് യൂണിറ്റിന്റെ നിര്‍മ്മാണപൂര്‍ത്തീകരണത്തിനുള്ള പ്രത്യേക അനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത യൂണിറ്റിന്റെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനുള്ള പ്രത്യേക അനുമതി നല്‍കുമോ; വിശദമാക്കുമോ?
ചെമ്പൂച്ചിറ ജി.എച്ച്.എസ്.എസ്. കെട്ടിടനിര്‍മ്മാണം
2430.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-2019 സാമ്പത്തിക വര്‍ഷത്തെ മണ്ഡലം ആസ്തിവികസന ഫണ്ടിലുള്‍പ്പെടുത്തി അനുമതി ലഭിച്ച ചെമ്പൂച്ചിറ ജി.എച്ച്.എസ്.എസ്. കെട്ടിടനിര്‍മ്മാണത്തിനായി പുതുക്കിയ അനുമതി ലഭ്യമാക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കിൽ അടിയന്തരനടപടി സ്വീകരിക്കുമോ?
ആസ്തി വികസന പദ്ധതി പ്രകാരം നടപ്പിലാക്കിയ പദ്ധതികളുടെ ടെണ്ടർ സേവിംഗ്സ് തുക
2431.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ 2018-19, 2019-20, 2020-21, 2021-22, 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ എം. എല്‍. എ. ആസ്തി വികസന പദ്ധതി പ്രകാരം നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ടെണ്ടർ സേവിംഗ്സ് തുക എത്രയാണെന്ന് വര്‍ഷം തിരിച്ച് വിശദമാക്കാമോ?
അരൂര്‍ മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടത്തിയ പ്രവൃത്തികള്‍
2432.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 സാമ്പത്തിക വര്‍ഷം വരെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടത്തിയ പ്രവൃത്തികളില്‍ എത്ര രൂപ ടെണ്ടര്‍ സേവിംഗ്സ് ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ടെണ്ടര്‍ സേവിംഗ്സില്‍ എത്ര രൂപ നടപ്പു സാമ്പത്തിക വര്‍ഷം വിനിയോഗിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
സര്‍ക്കാര്‍ സ്കൂളുകളില്‍ ബസുകള്‍ വാങ്ങുന്നതിനുള്ള ഭരണാനുമതി
2433.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ എത്ര ബസുകള്‍ വാങ്ങുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന വിവരം നിയോജകമണ്ഡലം തിരിച്ചുള്ള പട്ടിക സഹിതം നല്‍കാമോ;
( ബി )
ഇതില്‍ എത്ര ബസുകള്‍ അനുവദിച്ചിട്ടുണ്ടെന്നും ബസുകള്‍ വാങ്ങുന്നതിന് ചെലവായ തുക എത്രയെന്നുമുള്ള വിവരം പട്ടികയായി നല്‍കാമോ;
( സി )
ആകെ ചെലവായ തുകയില്‍ നാളിതുവരെ എത്ര തുക അനുവദിച്ചുവെന്നും ഇനി എത്ര തുക അനുവദിക്കാനുണ്ടെന്നും, ഏതൊക്കെ കമ്പനികള്‍ക്ക് എത്ര രൂപ വീതമാണ് കുടിശ്ശിക നല്‍കാനുള്ളതെന്നുമുള്ള വിശദാംശം നല്‍കാമോ;
( ഡി )
ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ വഴി ഭരണാനുമതി ലഭിച്ചിട്ടും കുടിശ്ശിക ഉള്ളതിനാല്‍ ബസുകള്‍ യഥാസമയം ലഭിക്കുന്നില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കുടിശ്ശിക ഉടനെ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
കോട്ടക്കല്‍ മണ്ഡലത്തിലെ കോതാരക്കുളത്ത് ഓപ്പൺ ജിംനേഷ്യം
2434.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ പൊന്മള ഗ്രാമപഞ്ചായത്തിലെ കോതാരക്കുളത്ത് 2023 -24ലെ എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഓപ്പൺ ജിംനേഷ്യം (പ്രോജക്ട് ഐ.ഡി. 19382) എന്ന പ്രവൃത്തിക്ക് പ്രത്യേകാനുമതി ആവശ്യപ്പെട്ട് നല്‍കിയ പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് പ്രത്യേകാനുമതി ലഭ്യമാക്കി വേഗത്തില്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
ജില്ലാ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് നടപടി
2435.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാരുടെ ആസ്തി വികസന നിധി ഉപയോഗിച്ച് നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികളും മറ്റ് പ്രവര്‍ത്തനങ്ങളും ജില്ലാ ധനകാര്യ പരിശോധനാ വിഭാഗങ്ങള്‍ എല്ലാ മാസവും പരിശോധന നടത്തി പ്രതിമാസ റിപ്പോര്‍ട്ട് ധനകാര്യ (നോഡല്‍-ബി) വകുപ്പില്‍ സമര്‍പ്പിക്കണമെന്ന നിർദ്ദേശം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ധനകാര്യ (നോഡല്‍-ബി) വകുപ്പില്‍ നിന്നും പ്രസ്തുത റിപ്പോര്‍ട്ടുകള്‍ ജില്ലാ ധനകാര്യ പരിശോധനാ വിഭാഗങ്ങളോട് ആവശ്യപ്പെടാറുണ്ടോ; ഇല്ലെങ്കില്‍ വിശദമാക്കാമോ;
( സി )
ജില്ലാ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സെക്ഷന്‍ ഓഫീസര്‍ക്ക് പകരം അണ്ടര്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ജില്ലാ ധനകാര്യ പരിശോധനാ ഉദ്യോഗസ്ഥനായി നിയമിക്കുന്ന വിഷയം പരിഗണിക്കുമോ?
ആസ്തി വികസന പദ്ധതി പ്രകാരം ശിപാര്‍ശ ചെയ്ത ആലത്തൂര്‍ മണ്ഡലത്തിലെ പ്രവൃത്തികള്‍
2436.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ആസ്തി വികസന പദ്ധതി പ്രകാരം ആലത്തൂര്‍ മണ്ഡലത്തില്‍ 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ ശിപാര്‍ശ ചെയ്ത പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഇതുവരെ ഭരണാനുമതി നല്‍കിയെന്ന് വര്‍ഷം തിരിച്ച്‌ വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിലെ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഇനി ഭരണാനുമതി നല്‍കാനുണ്ടെന്ന് വര്‍ഷം തിരിച്ച്‌ വിശദമാക്കാമോ;
( സി )
ഭരണാനുമതി നല്‍കിയ ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ; ഭരണാനുമതി നല്‍കാനുള്ള പ്രവൃത്തികള്‍ക്ക് ആയത് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ആസ്തി വികസന ഫണ്ടിലെ ടെണ്ടർ സേവിംഗ്സ്
2437.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തി വികസന ഫണ്ടിലെ ടെണ്ടർ സേവിംഗ്സ് തുക ഉപയോഗപ്പെടുത്തുന്നതിന് നിഷ്ക്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കാമോ;
( ബി )
ഉടുമ്പൻചോല മണ്ഡലത്തിൽ ആസ്തി വികസന ഫണ്ട് ടെണ്ടർ ചെയ്ത ഇനത്തിൽ എത്ര തുക സേവിംഗ്സ് ലഭിച്ചിട്ടുണ്ടെന്ന് സാമ്പത്തിക വർഷം തിരിച്ച് വിശദമാക്കാമോ;
( സി )
നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം എം.എല്‍.എ.മാർക്ക് ടെണ്ടർ സേവിംഗ്സ് പ്രയോജനപ്പെടുത്താൻ കഴിയാറില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കുന്നത് പരിശോധിക്കുമോ?
എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച് ഗ്രന്ഥശാലകള്‍ക്ക് കെട്ടിട നിർമ്മാണം
2438.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ലൈബ്രറി കൗൺസിലില്‍ രജിസ്റ്റർ ചെയ്ത് അംഗീകാരം നേടിയ ഗ്രന്ഥശാലകള്‍ക്ക് എം.എല്‍.എ യുടെ സ്പെഷ്യല്‍ ഡെവലപ്പ്മെന്റ് ഫണ്ടും, എം.എല്‍.എ യുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടും വിനിയോഗിച്ച് കെട്ടിടം നിർമ്മിക്കുന്നതിന് നിലവിലുള്ള ഉത്തരവുകള്‍ ഏതൊക്കെയെന്നും അവയുടെ പകർപ്പുകളും ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഫണ്ടുകള്‍ വിനിയോഗിച്ച് കെട്ടിടം നിർമ്മിക്കുന്നതിന് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ രജിസ്ട്രേഷന്‍ ഉള്ള ഗ്രന്ഥശാലകളുടെ ഭൂമി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആസ്തിയില്‍ ഉള്‍പ്പെടുത്തണമെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവില്‍ ഉണ്ടോ; എങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ?
മണലൂര്‍ മണ്ഡലത്തിലെ എം.എല്‍.എ. ആസ്തി വികസന പദ്ധതി
2439.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ആസ്തി വികസന പദ്ധതി പ്രകാരം 2017-18 മുതല്‍ 2020-21 വരെയുള്ള കാലയളവിലെ ടെണ്ടര്‍ സേവിംഗ്സ് തുക വിനിയോഗിച്ച് മണലൂര്‍ മണ്ഡലത്തിലെ പാവറട്ടി പഞ്ചായത്തിലെ 3-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാശ്മീര്‍ റോഡ് മുതല്‍ പാലുവായ് റോഡ് വരെയുള്ള റോഡിന് സമാന്തരമായുള്ള കല്ലംതോട് റോഡ് നവീകരിക്കുന്നതിന് ഭരണാനുമതിയ്ക്കായി എം.എല്‍.എ. നല്‍കിയിട്ടുള്ള ശിപാര്‍ശ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം നല്‍കാമോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്‍കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?
ആസ്തി വികസന ഫണ്ട് മാനദണ്ഡങ്ങളിൽ പരിഷ്ക്കരണം
2440.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തി വികസന ഫണ്ട് സംബന്ധിച്ച മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്ന നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
സർക്കാർ നിയന്ത്രിത സ്വയംഭരംണ സ്ഥാപനങ്ങള്‍ക്കു കൂടി ആസ്തി വികസന ഫണ്ട് ചെലവഴിച്ച് അക്കാദമിക് ബ്ലോക്കുകള്‍ നിർമ്മിക്കുന്നതിന് അനുമതി ലഭ്യമാക്കുന്നതു സംബന്ധിച്ച ഫയലിന്റെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( സി )
പ്രസ്തുത മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിന് വകുപ്പ് മന്ത്രി നല്കിയ നിർദ്ദേശത്തിന്മേൽ ഒരു വർഷത്തിലധികമായിട്ടും തീരുമാനമാകാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അടിയന്തര ഇടപെടല്‍ നടത്തി പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
എം.എല്‍.എ. പ്രത്യേക വികസന നിധി (എസ്.ഡി. എഫ്‌. )
2441.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാരുടെ പ്രത്യേക വികസന നിധി ( എസ്.ഡി. എഫ്‌. ) യില്‍ 2016 ജൂണ്‍ 1 മുതല്‍ നാളിതുവരെ എത്ര തുകയാണ് മലപ്പുറം ജില്ലാ കളക്ടറുടെ പേരിലുളള അക്കൗണ്ടിലേക്ക് നിലമ്പൂര്‍ മണ്ഡലത്തിന്റെ പേരില്‍ ഗഡുക്കളായി അനുവദിച്ചിട്ടുളളതെന്ന വിവരം സാമ്പത്തിക വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ നിര്‍വ്വഹണം പൂര്‍ത്തീകരിച്ച വകയില്‍ എം.എല്‍.എ. (എസ്.ഡി. എഫ്‌. ) പ്രത്യേക വികസന നിധിയില്‍ നിന്നും എത്ര തുകയാണ് 2016 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെ ബില്ലുകള്‍ മാറുന്നതിനായി പിന്‍വലിച്ചിട്ടുളളതെന്നും ഏത്ര തുക ഓരോ വര്‍ഷവും ഇനിയും ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ ശേഷിക്കുന്നുണ്ടെന്നുമുള്ള വിവരം സാമ്പത്തിക വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( സി )
2016 ജൂണ്‍ 1 മുതല്‍ നാളിതുവരെ നിലമ്പൂര്‍ മണ്ഡലത്തില്‍ എം.എല്‍.എ. (എസ്.ഡി. എഫ്‌. ) പ്രത്യേക വികസന നിധിയില്‍ ഭരണാനുമതി ലഭിച്ചിട്ടുളള ഏതെല്ലാം പ്രവൃത്തികളാണ് ഇനിയും നിര്‍വ്വഹിക്കാനുളളതെന്നും; എത്ര പ്രവൃത്തികള്‍ നിര്‍വ്വഹണം പൂര്‍ത്തിയാക്കിയ ശേഷം ബില്ലുകള്‍ മാറുന്നതിനായി ശേഷിക്കുന്നുണ്ടെന്നുമുളള വിവരം സാമ്പത്തിക വര്‍ഷം തിരിച്ച് അറിയിക്കാമോ;
( ഡി )
2016 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെ വരെയുളള കാലയളവില്‍ നിലമ്പൂര്‍ മണ്ഡലത്തിലേക്ക് എം.എല്‍.എ. (എസ്.ഡി. എഫ്‌. ) പ്രത്യേക വികസന നിധിയില്‍ ഓരോ വര്‍ഷവും അനുവദിക്കാറുളള പരിധിയായ 1 കോടി രൂപയുടെ പ്രവൃത്തികള്‍ വീതം നിര്‍വ്വഹിച്ചിട്ടുണ്ടോയെന്ന് വര്‍ഷം തിരിച്ച് അറിയിക്കാമോ; ഇക്കാലയളവുകളില്‍ നിര്‍വ്വഹിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?
വര്‍ക്കല മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടിലെ ടെന്‍ഡര്‍ സേവിംഗ്സ് തുക
2442.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടിലെ ടെന്‍ഡര്‍ സേവിംഗ്സ് ഇനത്തില്‍ എത്ര തുക ബാക്കിയുണ്ടെന്ന് വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ?
ആസ്തി വികസന പദ്ധതി മുഖേനയുള്ള നിർമ്മാണ പ്രവൃത്തികളിലെ ഡെപ്പോസിറ്റ് തുക
2443.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ മാരുടെ ആസ്തി വികസന പദ്ധതിയിലെ കെട്ടിടം, റോഡ് നിർമ്മാണ പ്രവൃത്തികൾ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പാക്കുമ്പോൾ എസ്റ്റിമേറ്റ് തുക ഡെപ്പോസിറ്റ് ആയി ലഭിച്ചാൽ മാത്രമേ ടെൻഡർ നടപടികളിലേക്ക് കടക്കാറുള്ളൂ എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആസ്തി വികസന പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളിൽ ഇങ്ങനെ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഇപ്രകാരം ഭരണാനുമതി നൽകിയ പ്രവൃത്തികൾക്ക് ഡെപ്പോസിറ്റ് ആയി എസ്റ്റിമേറ്റ് തുക ലഭിക്കുവാൻ എടുക്കുന്ന കാലതാമസം മൂലം പ്രവൃത്തികൾ നീണ്ടു പോവുകയും പല അവസരങ്ങളിലും എസ്റ്റിമേറ്റ് റിവൈസ് ചെയ്യേണ്ടതും കൂടുതൽ തുക അനുവദിക്കേണ്ടതുമായ സാഹചര്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( സി )
എം.എൽ.എ ആസ്തി വികസന പദ്ധതിയിലെ പ്രവൃത്തികൾക്ക് തദ്ദേശ സ്വയം ഭരണം ഒഴികെയുള്ള വകുപ്പുകള്‍ നിർവ്വഹണ ഏജൻസിയായി വരുമ്പോൾ തുക ഡെപ്പോസിറ്റ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കാനും ഭരണാനുമതി നൽകിയ പ്രവൃത്തികൾ കാലതാമസം കൂടാതെ ടെൻഡർ ചെയ്ത് നടപ്പാക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്?
കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക
2444.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാദേശിക വികസന ഫണ്ട് (എസ്. ഡി. എഫ്.), ആസ്തിവികസനഫണ്ട് (എ.ഡി.എസ്. ) എന്നീ പദ്ധതികള്‍ പ്രകാരം വര്‍ക്കുകള്‍ നിര്‍വ്വഹിച്ച കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തുകയുടെ ജില്ല, വര്‍ഷം തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഹരിപ്പാട് മണ്ഡലത്തിലെ വര്‍ക്കുകളുമായി ബന്ധപ്പെട്ട് എത്ര രൂപയുടെ കുടിശ്ശികയാണ് കരാറുകാര്‍ക്ക് ലഭിക്കാനുള്ളത്.;
( ബി )
ഏത് കാലയളവ് വരെയുള്ള ബില്ലുകളാണ് നിലവില്‍ പാസ്സാക്കി നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ ;
( സി )
പ്രാദേശിക വികസന ഫണ്ട് (എസ്. ഡി. എഫ്.), ആസ്തിവികസനഫണ്ട് (എ.ഡി.എസ്. )പദ്ധതി പ്രകാരമുള്ള വര്‍ക്കുകളുടെ തുക ലഭിക്കുന്നതില്‍ വലിയ കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ പ്രസ്തുത വര്‍ക്കുകള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് കരാറുകാര്‍ പിന്മാറുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഹരിപ്പാട് മണ്ഡലത്തിലെ ഏതെല്ലാം വര്‍ക്കുകളാണ് ഇപ്രകാരം ടെണ്ടറും, ക്വട്ടേഷനും ക്ഷണിച്ചിട്ടും കരാറുകാര്‍ ഏറ്റെടുക്കാത്തതെന്നും ഈ പ്രതിസന്ധി മറികടക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്നും അറിയിക്കാമോ?
സ്ക്കൂൾ ബസുകൾ വാങ്ങുമ്പോൾ സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ
2445.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. മാരുടെ ആസ്തി വികസന പദ്ധതി വിനിയോഗിച്ച് ജെം -ൽ സ്ക്കൂൾ ബസുകൾ വാങ്ങുമ്പോൾ നിർവ്വഹണോദ്യോഗസ്ഥർ സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ വ്യക്തമാക്കാമോ;
( ബി )
സ്ക്കൂൾ ബസ്സുകളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് സമയബന്ധിതമായി അവ സ്ക്കൂളുകൾക്ക് ലഭ്യമാക്കുന്നതിനായി വാഹനം വാങ്ങലും രജിസ്ട്രേഷനും ഒറ്റ നടപടിയായി പൂർത്തീകരിക്കാൻ കഴിയുന്ന നിലയിൽ ക്രമീകരണം വരുത്തുന്ന വിഷയം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ ?
ഗാന്ധി സേവാകേന്ദ്രം
2446.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം മണ്ഡലത്തില്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധി പ്രകാരം തുക അനുവദിച്ച ഗാന്ധി സേവാകേന്ദ്രം പദ്ധതി സംബന്ധിച്ച ഫയല്‍ നമ്പര്‍.2400187 ന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഫയല്‍ ഏത് വകുപ്പിന്റെ പരിഗണനയിലാണ് ഉള്ളതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ഫയലിന്മേല്‍ ധനകാര്യ വകുപ്പില്‍ നിന്നും വനിതാ ശിശു വികസന വകുപ്പിലേക്ക് എത്ര ഓര്‍മ്മക്കുറിപ്പുകള്‍ നല്‍കിയിട്ടുണ്ട്; അവസാനമായി ഓര്‍മ്മക്കുറിപ്പ് അയച്ച തീയതി അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും; അതിന് നിലവിലെ തടസ്സങ്ങള്‍ എന്താണെന്ന് വ്യക്തമാക്കാമോ?
എം.എൽ.എ. ആസ്തിവികസന പദ്ധതി
2447.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2016 മുതൽ 2021 മാർച്ച് വരെ പീരുമേട് മണ്ഡലത്തിൽ ഭരണാനുമതി നൽകിയ പ്രവൃത്തികൾ ഏതൊക്കെയാണ്; ആയതിന് ചെലവായ തുകയുടെ പൂർണ്ണ വിവരം ലഭ്യമാക്കാമോ;
( ബി )
എം.എൽ.എ. ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി പീരുമേട് മണ്ഡലത്തിൽ 2021 മേയ് മാസം മുതൽ 2024 മാർച്ച് വരെ പൂർത്തിയാക്കിയ പ്രവൃത്തികളുടെ പൂർണ്ണവിവരം ലഭ്യമാക്കാമോ;
( സി )
എം.എൽ.എ. ശിപാർശ ചെയ്യുന്ന പ്രവൃത്തികളുടെ ഭരണാനുമതി ലഭിക്കുവാൻ കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തികൾ പൂർത്തിയാക്കിയ കരാറുകാരുടെ ബില്ലുകൾ ഏതുമാസം വരെയാണ് മാറി നൽകിയിട്ടുള്ളത്; വിശദമാക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നുണ്ടോ എന്ന് മോണിറ്റർ ചെയ്യുവാൻ നിലവിൽ സംവിധാനം ഉണ്ടോയെന്ന് വിശദമാക്കാമോ?
2448.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡ‍ലത്തിൽ നിന്നും എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട് എന്നിവയിൽ നിന്നും പ്രത്യേക അനുമതിക്കായി എത്ര പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ടന്ന് വ്യക്തമാക്കാമോ; പ്രൊപ്പോസലുകള്‍ ഏതൊക്കെയാണെന്നും അവയില്‍ ഏതിനൊക്കെ പ്രത്യേക അനുമതി ലഭ്യമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ നിന്നും വാഹനം വാങ്ങി വിതരണം ചെയ്യുന്നതിന് നടപടി
2449.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പള്ളിക്കല്‍, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തുകളിലെ ബഡ്സ് സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ നിന്നും വാഹനം വാങ്ങി വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഹെഡ് ഓഫ് അക്കൗണ്ടുകള്‍ ക്രോസ്സ് മാപ്പിംഗ് ചെയ്യുന്നതിന് ധനകാര്യ ബഡ്ജറ്റ് വിംഗ്-സി വകുപ്പ് പുറപ്പെടുവിച്ച 19.03.2024-ലെ ജി.ഒ.(ആര്‍.ടി.) 2643/24/ഫിന്‍. ഉത്തരവ് പ്രകാരം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഫണ്ട് അനുവദിച്ച് നല്‍കിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ഉത്തരവ് ലഭിച്ചിട്ടും ബന്ധപ്പെട്ട ഭരണ വകുപ്പിന് തുക കൈമാറുവാന്‍ സാധിക്കാത്തതിന്റെ കാരണം പരിശോധിക്കുമോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിലേക്കായി സര്‍ക്കാര്‍ നല്‍കിയ ഉത്തരവില്‍ പരാമര്‍ശിക്കുന്ന പ്രകാരം പള്ളിക്കല്‍, തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വാഹനം വാങ്ങിയ ഇനത്തിലുള്ള തുക കമ്പനികള്‍ക്ക് നല്‍കുവാന്‍ എങ്ങനെ സാധിക്കുമെന്ന് വിശദമാക്കാമോ; അതോടോപ്പം പ്രസ്തുത ഉത്തരവ് നടപ്പാക്കുന്ന രീതി സംബന്ധിച്ച നടപടി ക്രമം ഭരണവകുപ്പിനെ അറിയിക്കാമോ?
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കുടിശ്ശിക
2450.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനത്തിന് നല്‍കേണ്ട കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കുടിശ്ശിക ഏതെല്ലാം ഇനത്തില്‍ എത്രയാണ് ലഭിക്കാനുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ഇനി എത്ര തുകയാണ് ലഭിക്കാനുളളതെന്ന് വ്യക്തമാക്കാമോ?
കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സഹായങ്ങള്‍
2451.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് അര്‍ഹമായ എന്തെല്ലാം സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ട്; എന്തെല്ലാം സഹായങ്ങള്‍ തടഞ്ഞു വച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള അധിക സഹായം സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം വിശദമാക്കുമോ;
( സി )
നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്ര സഹായം എന്തെല്ലാമാണ്; ഓരോന്നും ഏതെല്ലാം വ്യവസ്ഥകളിന്മേലാണ് സംസ്ഥാനത്തിന് ലഭ്യമാവുക; അധിക സഹായമായി എന്തെല്ലാമാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്; വ്യക്തമാക്കുമോ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ ഗ്രാന്റ്
2452.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ ഗ്രാന്റ് അനുവദിക്കുമ്പോൾ സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഗ്രാന്റ് പൂർണ്ണമായും നേടിയെടുക്കുന്നതിൽ ഈ സർക്കാരിന്റെ കാലയളവിൽ ധനകാര്യ വകുപ്പിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ; എങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അർഹതപ്പെട്ട ഗ്രാന്റുകളും സഹായങ്ങളും നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് അറിയിക്കാമോ?
കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ഉണ്ടായ മാറ്റങ്ങൾ
2453.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ഉണ്ടായ മാറ്റങ്ങൾ സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത വരുത്തിയിട്ടുണ്ടോ; കേന്ദ്രാവിഷ്കൃത പദ്ധതികൾ പ്രകാരമുള്ള സഹായത്തിൽ കുറവ് വന്ന സാഹചര്യത്തില്‍ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ബദൽ ധനാഗമ മാർഗ്ഗങ്ങൾ കണ്ടെത്താൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
മുക്കം സാമൂഹികാരോഗ്യകേന്ദ്ര കെട്ടിടനിര്‍മ്മാണം
2454.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് നബാര്‍ഡ് ധനസഹായം ലഭിക്കുന്നതിനുളള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ ധനസഹായം അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
ക്ഷാമബത്ത കുടിശിക
2455.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാർക്കും അദ്ധ്യാപകർക്കും എത്ര ഗഡു ക്ഷാമബത്ത കുടിശിക നിലവിലുണ്ട്; കുടിശിക കൊടുത്ത് തീർക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
2024 ഏപ്രിൽ മാസം മുതൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും അനുവദിച്ച 2% ക്ഷാമബത്തയിൽ കുടിശിക അനുവദിക്കാതിരുന്നത് എന്ത് കൊണ്ടാണ്; പ്രസ്തുത കുടിശിക നൽകുവാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് ഐ.എ.എസ്., ഐ.പി.എസ്., ജുഡീഷ്യൽ ഉദ്യോഗസ്ഥര്‍ എന്നിവർക്ക് കുടിശിക ഇല്ലാതെ ക്ഷാമബത്ത നൽകുന്നത് ജീവനക്കാരെ രണ്ടായി തരം തിരിക്കുവാൻ ലക്ഷ്യമിട്ടാണോ?
സർക്കാർ ജീവനക്കാർക്ക് പുതിയ ആന്വിറ്റി സ്കീം
2456.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്ക് പുതിയതായി നടപ്പിലാക്കുന്ന ആന്വിറ്റി സ്കീമിലെ ആക്‌ച്വറി ആരാണെന്നു വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്കീം സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത സ്കീം നടപ്പിലാക്കാൻ രൂപീകരിച്ച വിദഗ്ദ്ധ സമിതിയിൽ ആരെയൊക്കെയാണ് നിയമിച്ചിരിക്കുന്നത് വിശദമാക്കാമോ?
ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക ഈടാക്കി ജീവാനന്ദം പദ്ധതി
2457.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലായ സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നും നിശ്ചിത തുക പിടിച്ചെടുക്കുന്ന സംവിധാനമാണ് ജീവാനന്ദം പദ്ധതി എന്ന ആക്ഷേപം ശരിയാണോ; ജീവാനന്ദം പദ്ധതി നടപ്പിലായാൽ എല്ലാ മാസവും എത്ര തുക ഖജനാവിൽ ലഭ്യമാകുമെന്ന് വ്യക്തമാക്കാമോ; ഈ പദ്ധതിയുടെ തിരിച്ചടവ് എങ്ങനെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
എട്ടു വർഷത്തെ ഡി.എ. കുടിശ്ശിക ഉൾപ്പെടെ നൽകാതെ പതിനഞ്ച് മാസത്തെ ശമ്പളത്തിനു തുല്യമായ തുക നിലവിൽ പിടിച്ചെടുത്തു എന്ന ആക്ഷേപത്തിന്റെ നിജസ്ഥിതി വ്യക്തമാക്കാമോ;
( സി )
പങ്കാളിത്ത പെൻഷൻ വിഹിതമായും മെഡിസെപ് ഇനത്തിലും നിലവിൽ മാസശമ്പളത്തിൽ നിന്ന് എത്ര തുക ഈടാക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
ജീവനക്കാരിൽ നല്ല പങ്കും പലവിധ സാമ്പത്തിക ബാധ്യതകളാൽ മാസാവസാനം മിച്ചമൊന്നുമില്ലാത്തവരാണെന്നിരിക്കെ നിശ്ചിത തുക നിർബന്ധമായും ഈടാക്കാൻ തീരു​മാനിച്ചാൽ കൂടുതൽ ജീവനക്കാരും പ്രതിസന്ധിയിലാകുമെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
പ്രസ്‌തുത പദ്ധതിയിൽ ചേരുന്നതിനുള്ള തുക സർക്കാർ നിശ്ചയിക്കുമോയെന്നും ജീവനക്കാരുടെ താൽപ്പര്യത്തിനും സാമ്പത്തികാവസ്ഥയ്ക്കും അനുസരിച്ചു നൽകിയാൽ മതിയോ എന്നും വ്യക്തമാക്കാമോ; പ്രസ്‌തുത പദ്ധതി നടപ്പാക്കാനുളള ഉത്തരവിനു മുൻപായി സർവ്വീസ് സംഘടനകളുമായി ചർച്ച ചെയ്യുന്നതിനു തയ്യാറാകുമോ എന്ന് വ്യക്തമാക്കാമോ?
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും തടഞ്ഞുവെക്കപ്പെട്ട ആനുകൂല്യങ്ങൾ
2458.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2024 മേയ് മാസം വരെ, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കാലാകാലങ്ങളായി ലഭിച്ചുവന്ന അര്‍ഹമായ എന്തെല്ലാം ആനൂകൂല്യങ്ങള്‍ തടഞ്ഞു വയ്ക്കപ്പെട്ടു; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക, ക്ഷാമബത്ത കുടിശ്ശിക, സമീപ കാലത്ത് അനുവദിച്ച 2% ഡി.എയുടെ കുടിശ്ശിക, പെന്‍ഷന്‍ പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡു എന്നിങ്ങനെ എത്ര തുക അനുവദിക്കേണ്ടതുണ്ട്; ഈ തുക എന്നത്തേക്ക് അനുവദിച്ചു നല്‍കുവാന്‍ സാധിക്കുമെന്ന് അറിയിക്കുമോ;
( സി )
കൊറോണ രോഗ വ്യപനത്തിന്റെ ഭാഗമായി വന്ന സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ അവഗണിക്കുന്നു എന്ന ആക്ഷേപം ശരിയാണോ; എങ്കില്‍ പ്രസ്തുത അവഗണന അവസാനിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
സംസ്ഥാന സര്‍ക്കാരിന്റെ ധനമാനേജ്മെന്റിന്റെ പിടിപ്പുകേട് സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും, ക്ഷേമ പെന്‍ഷന്‍കാരുടെയും ചുമലില്‍ കെട്ടി വയ്ക്കുന്നു എന്ന ആക്ഷേപം ശരിയാണോയെന്നു വ്യക്തമാക്കാമോ?
മെഡിസെപ്പ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായുള്ള കരാര്‍
2459.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരും മെഡിസെപ്പ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായുള്ള കരാര്‍ എന്നവസാനിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതി പരിഷ്കരിച്ച് പുതിയ കരാര്‍ നടപടികള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ ?
ധനകാര്യ പരിശോധന റിപ്പോർട്ടുകൾ
2460.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ പരിശോധന വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ടുകളിന്മേൽ പലപ്പോഴും ബന്ധപ്പെട്ട ഭരണ വകുപ്പുകൾ സമയബന്ധിതമായി തുടർ നടപടികൾ എടുക്കിന്നില്ലായെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പരിശോധന റിപ്പോർട്ടുകളിലെ നിർദ്ദേശങ്ങളിന്മേൽ നടപടി എടുക്കുന്നതിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധനവകുപ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടുണ്ടോ; എങ്കിൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഏതെല്ലാം ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍
2461.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുസർവീസ് രൂപീകരണത്തെ തുടർന്ന് സ്ഥലംമാറ്റം ലഭിക്കുന്ന ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ അംഗീകരിച്ച് വെരിഫിക്കേഷൻ റിപ്പോർട്ട് പുറപ്പെടുവിക്കുന്നതിനായി കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍ ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ കെ.എസ്.എ.780/പെന്‍.3/2024 തീയതി 20/03/2024 ലെ കത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ;
( ബി )
തദ്ദേശസ്വയംഭരണ വകുപ്പ് ഏകീകരണത്തെ തുടർന്ന് ത്രിതല പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ ജീവനക്കാരും നഗരപാലികാ സ്ഥാപനങ്ങളിലെ ജീവനക്കാരും തദ്ദേശസ്വയംഭരണ പൊതു സര്‍വ്വീസിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ഇവരുടെ പെൻഷൻ റൂൾസ് ഏകീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ പ്രസ്തുത ഉത്തരവ് എത്രയും വേഗം പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
തദ്ദേശസ്വയംഭരണ വകുപ്പ് ഏകീകരണത്തിന് മുമ്പ് നഗരസഭ, പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ജീവനക്കാരുടെ പെൻഷൻ അതോറിറ്റി യഥാക്രമം നഗരകാര്യ ഡയറക്ടർ, പഞ്ചായത്ത് ഡയറക്ടര്‍ എന്നിവരും മറ്റ് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരുടെ പെൻഷൻ അതോറിറ്റി ഗ്രാമ വികസന കമ്മീഷണറും ആണെന്നിരിക്കെ ആയത് ഒരു വകുപ്പായി ഏകീകരിച്ചപ്പോള്‍ പെൻഷൻ അതോറിറ്റി ആരാണെന്നത് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ കേരള മുനിസിപ്പാലിറ്റി ഡി.സി.ആർ .ജി.റൂൾസ് 1996 പ്രകാരം സെൻട്രൽ പെൻഷൻ ഫണ്ടിൽ നിന്നാണോ സർക്കാരിന്റെ ജനറല്‍ റവന്യൂവില്‍ നിന്നാണോ അനുവദിക്കേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരവ് പുറപ്പെടുവിക്കാമോ?
മെഡിസെപ്പ് പദ്ധതി
2462.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കണ്ണൂർ ജില്ലയിലെ ഏതൊക്കെ ആശുപത്രികളെയാണ് മെഡിസെപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;
( സി )
ഹോമിയോ, ആയുർവ്വേദ ആശുപത്രികളെ കൂടി മെഡിസെപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പുന:പരിശോധന
2463.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കുവാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൻമേൽ തീരുമാനമെടുത്തിട്ടുണ്ടോ;
( ബി )
പ്രസ്തുത റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കുമോ?
പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധനാ സമിതി
2464.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പദ്ധതി സംസ്ഥാന സർക്കാരിന് പിൻവലിക്കാം എന്ന പുനഃപരിശോധന സമിതിയുടെ ശിപാർശ നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
പുനഃപരിശോധന സമിതിയുടെ റിപ്പോർട്ട് പരിശോധിക്കുന്നതിനായി 2023 നവംബറിൽ ധനകാര്യ വകുപ്പ് മന്ത്രി, നിയമ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവർ അംഗങ്ങളായി നിയമിക്കപ്പെട്ട സമിതി നാളിതുവരെ എത്ര ഔദ്യോഗിക യോഗങ്ങൾ ഏതെല്ലാം തീയതികളിൽ ചേർന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പുനഃപരിശോധന സമിതിയുടെ റിപ്പോർട്ട് പരിശോധിക്കുന്ന ഫയൽ വകുപ്പ് സെക്രട്ടറി ധനകാര്യ വകുപ്പ് മന്ത്രിയ്ക്ക് സമർപ്പിച്ചിട്ടുണ്ടോയെന്നും നിലവിൽ ഫയൽ ആരുടെ പക്കലാണ് ഉള്ളതെന്നും അറിയിക്കാമോ?
പങ്കാളിത്ത പെൻഷൻ പദ്ധതി
2465.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പദ്ധതിയുടെയും സ്റ്റാറ്റ്യൂട്ടറി പെൻഷന്‍ പദ്ധതിയുടെയും പരിധിയിൽ വരുന്ന ജീവനക്കാരുടെയും അധ്യാപകരുടെയും എണ്ണം യഥാക്രമം എത്ര വീതമാണെന്ന് പ്രത്യേകം വ്യക്തമാക്കാമോ;
( ബി )
പങ്കാളിത്ത പെൻഷന്റെ പരിധിയിൽ വരുന്ന ജീവനക്കാർ വിരമിക്കുമ്പോൾ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം തുക പെൻഷനായി ഉറപ്പുവരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കുടിശ്ശിക
2466.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിശ്ശിക ഉള്ള ക്ഷാമബത്ത സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എന്നത്തേക്ക് നൽകാൻ സാധിക്കും എന്ന് അറിയിക്കാമോ;
( ബി )
2024 ഏപ്രിൽ മാസം അനുവദിച്ച രണ്ട് ശതമാനം ക്ഷാമബത്തയുടെ കുടിശ്ശിക നൽകിയിരുന്നോ; ഇല്ലെങ്കിൽ പ്രസ്തുത കുടിശ്ശിക നൽകുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
ധനകാര്യ വകുപ്പിലെ അസിസ്റ്റന്റ് തസ്തിക
2467.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.01.2015 മുതൽ 31.05.2024 വരെ എത്ര അസ്സിസ്റ്റന്റുമാർ ധനകാര്യവകുപ്പിൽ പി.എസ്സ്സി. മുഖേനയും തസ്തികമാറ്റം മുഖേനയും നിയമിതരായിട്ടുണ്ട്; ആയതിന്റെ കണക്ക് വർഷം അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ ;
( ബി )
01.01.2015 മുതൽ 31.05.2024 തീയ്യതി വരെ, 28.12.2015 ലെ സ.ഉ.(കൈ) നം.326/2015/പൊ.ഭ.വ. ഉത്തരവ് പ്രകാരം ധനകാര്യ വകുപ്പിൽ നിയമിതരായതിൽ എത്ര സൂപ്പർന്യൂമറി അസ്സിസ്റ്റന്റുമാരുടെ തസ്തിക ക്രമീകരണം നടത്തിയിട്ടുണ്ട് ആയതിന്റെ കണക്ക് ലഭ്യമാക്കാമോ;
( സി )
01.01.2015 മുതൽ 31.05.2024 വരെ ധനകാര്യ വകുപ്പിൽ ഉണ്ടായിട്ടുള്ള അസിസ്റ്റന്റ് ഒഴിവുകളുടെ 5 % സമാശ്വാസ തൊഴിൽദാന പദ്ധതിക്കായി പരിഗണിച്ചിട്ടുണ്ടോ; ഈ കാലയളവിൽ നീക്കിവെച്ച 5 ശതമാനത്തില്‍ തസ്തിക ക്രമീകരണം നടത്തി ധനകാര്യ വകുപ്പിൽ നിയമിച്ചിട്ടുള്ള അസ്സിസ്റ്റന്റുമാരുടെ വിവരങ്ങൾ വര്‍ഷാടിസ്ഥാനത്തിൽ ലഭ്യമാക്കാമോ ;
( ഡി )
01.01.2018 മുതൽ 31.05.2024 വരെ, 17.08.2022 ലെ സ.ഉ. (കൈ)നം.176/2022/GAD ഉത്തരവിലെ നിർദ്ദേശ പ്രകാരം സൂപ്പർന്യൂമറി തസ്തികയിൽ നിയമിതരായ അസ്സിസ്റ്റന്റ്മാരുടെ തസ്തിക ക്രമീകരണം ചെയ്തിട്ടുണ്ടോ; ഇപ്രകാരം സൂപ്പർന്യൂമറി അസിസ്റ്റന്റ് തസ്തിക ക്രമീകരണത്തിനായി വരേണ്ട ഒഴിവുകളിൽ ഏതെങ്കിലും പി.എസ്സ്.സി. ക്ക് റിപ്പോർട്ട് ചെയ്തിതിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം വിശദമാക്കാമോ?
ജീവാനന്ദം പദ്ധതി
2468.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവനക്കാർക്ക് നൽകേണ്ട നിരവധി ആനുകൂല്യങ്ങൾ തടഞ്ഞു വച്ചതിനു പുറമെ അവരുടെ ശമ്പളവും കവർന്നെടുക്കുന്നതിനായി കൊണ്ടുവരുന്ന പുതിയ പദ്ധതിയാണ്‌ ജീവാനന്ദം പദ്ധതി എന്ന ജീവനക്കാരുടെ ആശങ്ക ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നിലവിൽ വരുന്നതോടുകൂടി പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർ സാമ്പത്തിക പ്രതിസന്ധിയിലാകും എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതിയ്ക്കായി സർക്കാർ, വിഹിതം അടയ്ക്കുമോയെന്ന് വ്യക്തമാക്കാമോ?
ലൈഫ് മിഷന് വേണ്ടി അനുവദിച്ച തുകയും ചെലവഴിച്ച തുകയും
2469.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷം ലൈഫ് മിഷന് വേണ്ടി എത്ര തുകയാണ് വകയിരുത്തിയത്; അതില്‍ എത്ര തുക അനുവദിച്ചു; എത്ര തുക ചെലവഴിച്ചു; എത്ര തുക ധനവകുപ്പ് തിരിച്ചെടുത്തു; ചെലവഴിക്കാതെ നഷ്ടമാക്കിയ തുക എത്ര; കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
ലൈഫ് മിഷനിലെ ജീവനക്കാരുടെ ശമ്പളം മറ്റ് ഓഫീസ് ചെലവുകള്‍ എന്നിവയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര തുക ചെലവഴിച്ചുവെന്നു വ്യക്തമാക്കുമോ;
( സി )
നടപ്പ് സാമ്പത്തിക വര്‍ഷം ലൈഫ് മിഷന് വേണ്ടി എത്ര തുകയാണ് വകയിരുത്തിയത്; അതില്‍ എത്ര തുക അനുവദിച്ചു, എത്ര തുക ചെലവഴിച്ചു, വ്യക്തമാക്കുമോ?
മാനന്തവാടി മണ്ഡലത്തിലെ പദ്ധതികള്‍
2470.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷം മുതല്‍ 2024-25 സാമ്പത്തിക വര്‍ഷം വരെ ബജറ്റില്‍ 20% തുക നീക്കി വച്ചിട്ടുളള മാനന്തവാടി മണ്ഡലത്തിലെ പദ്ധതികളുടെ പേരും അനുവദിച്ച തുകയും വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
നിലവില്‍ ഭരണാനുമതി നല്‍കിയിട്ടുളള പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
ഭരണാനുമതി നല്‍കാത്ത പദ്ധതികള്‍ ഏതെല്ലാമാണെന്നും അതിന്റെ കാരണവും വ്യക്തമാക്കാമോ?
വര്‍ക്കല മണ്ഡലത്തില്‍ ബജറ്റിലുള്‍പ്പെടുത്തിയ പ്രവൃത്തികള്‍
2471.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 -16 വര്‍ഷ കാലയളവില്‍ വര്‍ക്കല മണ്ഡലത്തില്‍ ബജറ്റ് നിര്‍ദ്ദേശ പ്രകാരം ഉള്‍പ്പെടുത്തിയ പ്രവൃത്തികളുടെ വിശദാംശം വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ?
ആലത്തൂര്‍ മണ്ഡലത്തിലെ പ്രവൃത്തികള്‍
2472.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ ബജറ്റില്‍ പ്രഖ്യാപിച്ചതും ഇരുപത് ശതമാനം ബജറ്റ് പ്രൊവിഷന്‍ ലഭിച്ചതുമായ ആലത്തൂര്‍ മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
അവയില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ;
( സി )
അവയില്‍ ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഭരണാനുമതി നല്‍കുവാന്‍ വെെകുന്നതിന്റെ കാരണവും വിശദമാക്കാമോ?
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതമായി പ്രഖ്യാപിച്ച ജനറല്‍ പര്‍പ്പസ് ഗ്രാന്‍റ്
2473.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതമായി പ്രഖ്യാപിച്ച ജനറല്‍ പര്‍പ്പസ് ഗ്രാന്‍റ് പൂര്‍ണ്ണമായി 2024 മാര്‍ച്ച് 31-ന് മുമ്പായി അനുവദിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കാന്‍ ബാക്കിയുള്ള തുക 2024-25 വര്‍ഷത്തില്‍ അധികമായി അനുവദിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ?
ബഡ്ജറ്റില്‍ പ്രതീക്ഷിച്ച അധിക വിഭവ സമാഹരണം
2474.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ബജറ്റില്‍ പ്രതീക്ഷിച്ച അധിക വിഭവ സമാഹരണം, ലക്ഷ്യം കൈവരിക്കുകയുണ്ടായോ; അധിക വിഭവ സമാഹരണം ഉള്‍പ്പെടെ മൊത്തം റവന്യൂ വരുമാനം പ്രതീക്ഷിച്ചത് എത്രയായിരുന്നു;
( ബി )
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-24 വര്‍ഷം റവന്യൂ വരുമാനത്തില്‍ എത്ര ശതമാനത്തിന്റെ വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്നു; പ്രതീക്ഷിച്ചതിന്റെ എത്ര ശതമാനം വര്‍ദ്ധനവ് ഉണ്ടായി;
( സി )
പ്രസ്തുത വര്‍ഷം പ്രതീക്ഷിച്ച ജി.എസ്.റ്റി. വരുമാനം എത്രയായിരുന്നു; അതിന്റെ എത്ര ശതമാനം നേട്ടം ഉണ്ടായി; മുന്‍ വര്‍ഷം അത് എത്രയായിരുന്നു;
( ഡി )
സംസ്ഥാനത്തിന്റെ പ്രമുഖമായിട്ടുള്ള വരുമാന സ്രോതസ്സുകള്‍ ഏതൊക്കെയാണ്; ഓരോ സ്രോതസ്സിലൂടെയും പ്രസ്തുത വര്‍ഷം പ്രതീക്ഷിച്ച വരുമാനവും ലഭിച്ച വരുമാനവും വിശദമാക്കാമോ?
ബജറ്റില്‍ പ്രഖ്യാപിച്ച മാവേലിക്കര മണ്ഡലത്തിലെ പദ്ധതികള്‍
2475.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തില്‍ വന്നശേഷം ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതും ഇരുപത് ശതമാനം തുക വകയിരുത്തിയതുമായ മാവേലിക്കര മണ്ഡലത്തിലെ പദ്ധതികൾ ഏതൊക്കെയാണെന്ന് 2021-22 മുതൽ 2024-25 വരെയുള്ള സാമ്പത്തിക വർഷം തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ ഏതൊക്കെ പ്രവൃത്തികളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് ധനകാര്യ വകുപ്പില്‍ ലഭിച്ചിട്ടുണ്ടെന്നും ആയതിന്മേല്‍ സ്വീകരിച്ച നടപടികൾ എന്താണെന്നും വിശദമാക്കുമോ?
സാമൂഹ്യ ക്ഷേമ-ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായുള്ള മസ്റ്ററിംഗ്
2476.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ-ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായുള്ള മസ്റ്ററിംഗ് നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത നടപടികളിലൂടെ എന്തൊക്കെ കാര്യങ്ങളാണ് പരിശോധിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് ജനന-മരണം സംബന്ധിച്ച രേഖകൾ ലഭ്യമായിട്ടും മസ്റ്ററിംഗ് നടത്തുന്നത് അർഹരായവരെ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും പുറത്താക്കാനാണ് എന്ന ആക്ഷേപം ഗൗരവമായി കാണുന്നുണ്ടോ; വിശദമാക്കാമോ?
2477.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീമതി കെ. കെ. രമ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറു മാസത്തോളം കുടിശ്ശികയായ ക്ഷേമ പെൻഷൻ കൊടുത്തു തീര്‍ക്കാനുള്ള ധനസമാഹരണത്തിനായി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ?
ക്ഷേമപെൻഷനായി സഹകരണ സംഘങ്ങളിൽ നിന്നും വാങ്ങിയ തുക
2478.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിനായി സർക്കാരിന്റെയും സഹകരണ രജിസ്ട്രാറുടേയും ഇടപെടൽ വഴി ഏതെല്ലാം സഹകരണ സംഘങ്ങളിൽ നിന്നും പണം സ്വീകരിച്ചിട്ടുണ്ട്;
( ബി )
തുക സ്വീകരിച്ചിട്ട് എത്ര വർഷമായെന്നും ഏതെങ്കിലും സഹകരണ സംഘത്തിന് തുക മടക്കി നൽകിയിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ?
ജീവാനന്ദം പദ്ധതി സംബന്ധിച്ച ഉത്തരവ് പരിഷ്കരിക്കാൻ നടപടി
2479.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ സർക്കാർ ജീവനക്കാർക്കും ജീവാനന്ദം പദ്ധതി ബാധകമാണെന്ന് ഇതു സംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമായി പദ്ധതി നിജപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിക്കുമോ; വിശദമാക്കുമോ?
പബ്ലിക് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട്
2480.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പബ്ലിക് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി 2019-20, 2020-21, 2021-22 എന്നീ സാമ്പത്തിക വർഷങ്ങളിലെ ചെലവിന്മേലുള്ളതും 2023 ഡിസംബറിനുമുൻപ് സമർപ്പിക്കേണ്ടതുമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ;
( ബി )
സംയോജിത ചരക്ക് സേവന നികുതി പിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്തുത റിപ്പോർട്ടിലെ നിർദേശങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത റിപ്പോർട്ട് സർക്കാർ തിരിച്ചയച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ കാരണം വിശദമാക്കാമോ?
റവന്യു മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനവും റവന്യു കുടിശ്ശിക പിരിച്ചെടുക്കലും
2481.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിനായി വരുമാനം ആര്‍ജ്ജിക്കുന്ന പ്രധാനവകുപ്പുകളുടെ ഡേറ്റാബേസുകള്‍ അപൂര്‍ണ്ണമാണെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നാളിതുവരെ ഇവ പൂര്‍ണ്ണമായും സജ്ജമാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( ബി )
ധനകാര്യ വകുപ്പിന് കീഴില്‍ റവന്യു മോണിറ്ററിംഗ് സെല്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടോ; എങ്കില്‍ റവന്യു വരുമാന കുടിശ്ശിക പിരിക്കുന്നതില്‍ ഏതെല്ലാം തരത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് പിരിച്ചെടുക്കാൻ കഴിയുന്ന റവന്യു കുടിശ്ശിക എത്രയാണെന്നുള്ള കണക്ക് ഇനം തിരിച്ച് ലഭ്യമാക്കുമോ?
കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണന
2482.
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക കടന്നാക്രമണം ദീര്‍ഘകാലമായി സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്നതായി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ സാമ്പത്തിക ഞെരുക്കമുണ്ടായിട്ടും തനത് വരുമാനം ഉയർത്താനുള്ള നടപടികള്‍ സ്വീകരിച്ചും ശരിയായ ധന മാനേജ്മെന്റ് വഴിയും ഈ പ്രതിസന്ധികളെ മറികടക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പുതിയ ജി.എസ്.ടി. സംവിധാനം അനുസരിച്ച് ജി.എസ്.ടി. വകുപ്പിനെ പുന:സംഘടിപ്പിച്ചതിന്റെ ഫലമായി 2020-21 മുതലുള്ള സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ കാര്യമായ വളർച്ചയുണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കേന്ദ്രം ജി.എസ്.ടി. നഷ്ടപരിഹാരം നൽകുന്നതിൽ വരുത്തിയ വീഴ്ചയും റവന്യൂ കമ്മി ഗ്രാന്റിൽ വരുത്തിയ കുറവും സംസ്ഥാനത്തെ എത്രത്തോളം സാമ്പത്തികമായി ബാധിക്കുന്നുവെന്ന് വ്യക്തമാക്കാമോ?
2483.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം പാലിച്ച് നൽകിയ നിയമനങ്ങളിൽ നിയമനാംഗീകാരം ലഭിച്ച കാലഘട്ടത്തിലെ ശമ്പളം ഇപ്പോൾ ഏത് രീതിയിലാണ് നൽകിക്കൊണ്ടിരിക്കുന്നത്; വിശദാംശം നൽകുമോ; ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകളുടെ പകർപ്പുകള്‍ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ ഏതെങ്കിലും അധ്യാപകർക്കോ മറ്റു ജീവനക്കാർക്കോ 2021 നു ശേഷം നൽകിയ നിയമനങ്ങളിൽ മുൻകാല പ്രാബല്യത്തോടെ അവർ ജോലി ചെയ്ത മുഴുവൻ കാലയളവിലേയും ശമ്പളവും ആനുകൂല്യങ്ങളും സ്കെയിലിൽ തന്നെ അംഗീകരിച്ച് ട്രഷറിയിൽ നിന്നും അവരുടെ അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
കോടതി ഉത്തരവ് പ്രകാരമാണോ ഇത്തരത്തില്‍ ശമ്പളം വിതരണം ചെയ്തിട്ടുള്ളത്; എങ്കിൽ ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവുകളുടെയും സർക്കുലറുകളുടെയും പകർപ്പുകൾ ലഭ്യമാക്കുമോ?
2484.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കോടതിയുടെ അന്തിമ വിധിയ്ക്ക് വിധേയമായി താല്‍ക്കാലികമായി നിയമനം നൽകിയ കേസുകളിൽ നിയമനാംഗീകാരം നൽകുന്ന കാലഘട്ടത്തിലെ ശമ്പളം ഇപ്പോൾ വിതരണം ചെയ്യുന്നത് ശമ്പള സ്കെയിലിലാണോ അതോ ദിവസ വേതനത്തിലാണോ; വിശദാംശം നൽകുമോ; ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പുകൾ ലഭ്യമാക്കുമോ;
( ബി )
2021 എപ്രിൽ 1 ന് ശേഷം നൽകിയ നിയമനങ്ങളിൽ കോടതി ഉത്തരവുപ്രകാരം മുൻകാല പ്രാബല്യത്തിൽ ഏതെങ്കിലും ജീവനക്കാർക്ക് അവർ ജോലി ചെയ്ത മുഴുവൻ കാലഘട്ടത്തിലേയും ശമ്പളം ട്രഷറിയിൽ നിന്നും അവര്‍ക്ക് നല്‍കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
എങ്കിൽ ബന്ധപ്പെട്ട കോടതി ഉത്തരവ്, ശമ്പളം നൽകാനായി ട്രഷറി വകുപ്പിൽ നിന്നും നൽകിയ സർക്കുലറുകൾ എന്നിവയുടെ പകർപ്പുകൾ ലഭ്യമാക്കുമോ; ഇത്തരം ജീവനക്കാർക്ക് എന്ന് മുതല്‍ സ്ഥിരം സ്കെയിലിൽ ശമ്പളം നൽകുമെന്ന് വ്യകതമാക്കുമോ?
കുണ്ടറ മണ്ഡലത്തിലെ ഇളവൂര്‍പാലം നിര്‍മ്മാണം
2485.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ നെടുമണ്‍കാവ് നദിക്ക് കുറുകെയുളള ഇളവൂര്‍ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാര്‍ തുകയില്‍ നിന്നും അധികമായി ക്വാട്ട് ചെയ്തിട്ടുളള തുകയ്ക്ക് നിര്‍മ്മാണം നടത്തുന്നതിനുളള അനുമതിയ്ക്കായി അയച്ചിട്ടുളള ബി1/309/2023 നമ്പർ ഫയലിന്മേല്‍ ധനവകുപ്പ് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള മെയിന്റനന്‍സ് ഗ്രാന്റ്
2486.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച മെയിന്റനന്‍സ് ഗ്രാന്റ് 2024 മാര്‍ച്ച് 31 നകം പൂര്‍ണ്ണമായും അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഗ്രാന്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇനിയും അനുവദിക്കാന്‍ ബാക്കിയുണ്ടോ;
( സി )
എങ്കില്‍ എത്ര തുകയാണ് ഇനി നല്‍കാന്‍ ബാക്കിയുള്ളതെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത തുക 2024-25 വര്‍ഷത്തില്‍ അധികമായി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിശദമാക്കുമോ ?
പുതിയ പദവിയിലെ ശമ്പളം
2487.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിരമിച്ച ഐ.എ.എസ്./ഐ.പി.എസ്. ഉദ്യോഗസ്ഥന്മാർക്ക് പുതിയ പദവിയിൽ നിയമനം നൽകുമ്പോൾ അവര്‍ക്കനുവദനീയമായ പെൻഷൻ തുക കുറച്ച ശേഷമുള്ള തുകയാണോ ശമ്പളമായി നൽകുന്നതെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകൾ നിലവിലുണ്ടോ;
( ബി )
2016-മുതൽ നാളിതുവരെ ഇത്തരത്തില്‍ നിയമനം നല്‍കിയ ഏതെങ്കിലും ഐ.എ.എസ്/ഐ.പി.എസ്. ഉദ്യോഗസ്ഥർക്ക് അവര്‍ക്കനുവദനീയമായ പെൻഷൻ കുറക്കാതെ ശമ്പളം നൽകുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ ആർക്കെല്ലാമാണ്; അവരുടെ നിയമനം സംബന്ധിച്ച ഉത്തരവിന്റെ പകർപ്പുകൾ സഹിതം വ്യക്തമാക്കുമോ?
തൊണ്ണൂറ് സെന്റ്‍ കോളനി സൗത്ത് റോഡ് നിര്‍മ്മാണം
2488.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ മഹിമാപടി അങ്കണവാടി തൊണ്ണൂറ് സെന്റ്‍ കോളനിയുടെ സൗത്ത് റോഡിന്റെ നിര്‍മ്മാണത്തിനായി ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതിക്കായി സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത അപേക്ഷയിന്മേൽ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
അഴീക്കോട് മണ്ഡലത്തിലെ ഗവണ്‍മെന്റ് വനിതാ കോളേജ് സിന്തറ്റിക് ട്രാക്ക് ഗ്രൗണ്ട് നിര്‍മ്മാണം
2489.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-2023 ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അഴീക്കോട് മണ്ഡലത്തിലെ ഗവണ്‍മെന്റ് വനിതാ കോളേജിലെ സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടെയുള്ള ഗ്രൗണ്ട് നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ; പ്രസ്തുത പ്രവൃത്തി അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ; വിശദാംശം അറിയിക്കാമോ?
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ സാമ്പത്തിക സഹായം
2490.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് വ്യാവസായിക മേഖലയില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ 2021, 2022, 2023 വര്‍ഷ കാലയളവില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; ഈ മേഖലയിൽ മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എത്ര വളര്‍ച്ച ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ?
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍
2491.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-ല്‍ കോഴിക്കോട് ജില്ലയില്‍ വച്ച് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ടോ; എങ്കിൽ എത്ര തുക അനുവദിച്ചുവെന്നുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തുക അനുവദിച്ച് നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; ഈ തുക ഏത് ഏജൻസിയ്ക്കാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിനായി ധനകാര്യവകുപ്പിന്റെ അനുമതിയോടെ മറ്റേതെങ്കിലും വകുപ്പില്‍ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ ഏത് വകുപ്പില്‍ നിന്നാണെന്നും എത്ര തുകയാണ് അനുവദിച്ചതെന്നും വിശദമാക്കാമോ;
( ഡി )
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സ്ഥിരം പുസ്തകശാലയിൽ നിന്നും വിൽക്കുന്ന പുസ്തകങ്ങളുടെ ലാഭവിഹിതം സ‍ര്‍ക്കാരിലേക്ക് ലഭിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കിൽ ലാഭവിഹിതം ആര്‍ക്കാണ് ലഭിക്കുന്നതെന്ന് അറിയിക്കാമോ?
കോതമംഗലം റവന്യൂ ടവറിന് ചുറ്റുമുള്ള റോഡ് നവീകരണം
2492.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം റവന്യൂ ടവറിന് ചുറ്റുമുള്ള റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത അപേക്ഷ അടിയന്തരമായി തീര്‍പ്പുകല്‍പ്പിച്ച് പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കുമോ; വിശദമാക്കുമോ?
കോതമംഗലം മണ്ഡലത്തിലെ ഇരമല്ലൂര്‍ ചിറയ്ക്ക് സമീപം പാര്‍ക്കിംഗ് ഏരിയ
2493.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂര്‍ ചിറയ്ക്ക് സമീപം പാര്‍ക്കിംഗ് ഏരിയ നിര്‍മ്മാണത്തിനായി ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതിക്കായി സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിക്കായി അടിയന്തിരമായി പ്രത്യേക അനുമതി നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
പാരിതോഷികങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
2494.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെലവില്‍ സമ്മാനങ്ങള്‍, പാരിതോഷികങ്ങള്‍ എന്നിവ വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ നല്‍കുന്നത് സംബന്ധിച്ച് എന്തെങ്കിലും ഉത്തരവോ/മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ നിലവിലുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്റെ/മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?
പെൻഷൻ പരിഷ്കരണം
2495.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെൻഷൻ പരിഷ്കരണം ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തോടൊപ്പം നടത്തുന്ന രീതി അവസാനിപ്പിച്ച് ഏതെങ്കിലും മാറ്റം വരുത്തുവാൻ തീരുമാനമെടുത്തിട്ടുണ്ടോ;
( ബി )
ശമ്പള പരിഷ്കരണത്തോടൊപ്പം പെൻഷൻ പരിഷ്കരിക്കുന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ; എങ്കിൽ അവ എന്തൊക്കെയാണ് ;
( സി )
പെൻഷൻ പരിഷ്കരണം സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റ് രേഖാമൂലം നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നിർദ്ദേശങ്ങളുടെ പകർപ്പ് ലഭ്യമാക്കാമോ?
ഹരിപ്പാട് മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍
2496.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്ന വിവിധ പ്രവൃത്തികളുടെ നിര്‍വ്വഹണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ കിഫ്ബിയില്‍ നിന്നും സാങ്കേതിക അനുമതി നല്‍കുവാന്‍ ബാക്കിയുള്ള പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ക്ക് അടിയന്തിരമായി സാങ്കേതിക അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
കുന്നത്തുനാട് മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍
2497.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ചതും പൂര്‍ത്തിയാകാത്തതുമായ കിഫ്ബി പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിനുള്ള കാരണം എന്താണെന്ന് അറിയിക്കുമോ?
നാദാപുരം മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍
2498.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പദ്ധതികള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
ഇതില്‍ എത്ര പദ്ധതികള്‍ക്ക് സാമ്പത്തികാനുമതി ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
സാമ്പത്തികാനുമതി ലഭിച്ചിട്ടും പ്രവൃത്തി ആരംഭിക്കാത്ത പദ്ധതികള്‍ ഏതൊക്കെയെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുമതി നൽകിയ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും പ്രസ്തുത പ്രവൃത്തികളിൽ ഏതെല്ലാം പൂര്‍ത്തിയായെന്നും വ്യക്തമാക്കാമോ?
തിരുവല്ല നിയോജകമണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികൾ
2499.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല നിയോജകമണ്ഡലത്തിൽ അനുവദിച്ചിട്ടുള്ള കിഫ്ബി പ്രവൃത്തികൾ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഇതിൽ പൂർത്തികരിക്കുവാനുള്ള പ്രവൃത്തികൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ?
നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിന് നടപടി
2500.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി വകുപ്പിന്റെ പുന:സംഘടനയിലൂടെയും ഓഡിറ്റ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങൾ സ്വീകരിച്ചതിലൂടെയും സ്വർണ്ണമേഖല ഉള്‍പ്പെടെയുള്ള മേഖലകളിൽ നികുതി പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ കഴിഞ്ഞുവെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ചെക്ക് പോസ്റ്റുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയ സാഹചര്യത്തില്‍ നികുതി വെട്ടിപ്പ് നടത്തി സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിന് ജി.എസ്.ടി. വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
2015-16 മുതൽ 2023-24 വരെ സംസ്ഥാനത്ത് ബാർ ഹോട്ടലുകളിൽ നിന്നും ലഭിച്ച ടി.ഒ.ടി. കളക്ഷൻ
2501.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബാർ ഹോട്ടലുകളിൽ നിന്നും ലഭിച്ച ടി.ഒ.ടി. കളക്ഷൻ 2015-16 മുതൽ 2023-24 വരെ വർഷം തിരിച്ച് ബാറുകളുടെ എണ്ണം ടി.ഒ.ടി. കളക്ഷൻ എന്ന ക്രമത്തിൽ ലഭ്യമാക്കാമോ; 2015-16 വർഷം സംസ്ഥാനത്ത് എത്ര ബാർ ഹോട്ടലുകൾ കോമ്പോസിഷൻ സ്കീമിൽ ടി.ഒ.ടി. നൽകിയിരുന്നു; 2016-17 മുതൽ 2023 - 24 വരെ പ്രസ്തുത സ്കീമിൽ ടി.ഒ.ടി. ഒടുക്കിയ ബാറുകളുടെ എണ്ണം വർഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
2015-16 മുതൽ 2023-24 വരെ സംസ്ഥാന നികുതി വകുപ്പ് ബാറുകളിൽ നടത്തിയ പരിശോധനകളുടെ എണ്ണം വർഷം തിരിച്ച് ലഭ്യമാക്കാമോ ?
ടേൺ ഓവർ ടാക്സ്
2502.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടേൺഓവര്‍ ടാക്സ് വെട്ടിക്കുന്ന ബാറുടമകൾക്കെതിരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
കഴിഞ്ഞ സാമ്പത്തിക വർഷം കൃത്യമായ റിട്ടേണുകൾ സമര്‍പ്പിക്കാത്ത 328 ബാറുകൾ സംസ്ഥാനത്തുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പരിശോധനകളുടെ അഭാവമാണ് ടേൺഓവര്‍ ടാക്സ് ഇനത്തിൽ വെട്ടിപ്പ് നടക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ?
ടേണ്‍ ഓവര്‍ ടാക്സ്
2503.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെങ്കിലും ബാർ ഹോട്ടലുകൾ കോമ്പോസിഷൻ നിരക്കിൽ ടേണ്‍ ഓവര്‍ ടാക്സ് ഒടുക്കുന്നുണ്ടോ;
( ബി )
സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ 2017-ന് ശേഷം നികുതി വകുപ്പ് നടത്തിയ പരിശോധനകൾ എത്രയെണ്ണമെന്ന് വർഷം, ജില്ല എന്നിവ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ; പ്രസ്തുത പരിശോധനയിലൂടെ ലഭിച്ച വസ്തുതകൾ വച്ച് നികുതി നിർണ്ണയം പൂർത്തികരിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ ജില്ലതിരിച്ചുള്ള കണക്കുകള്‍ വർഷം, അഡീഷണല്‍ ഡിമാന്റ്, കളക്ഷൻ എന്നിവ തിരിച്ച് ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്തെ ബാർ ഹോട്ടലുകളുടെ നികുതി നിർണ്ണയം 2017 മുതൽ 2023 വരെയുള്ള കാലയളവില്‍ എത്രയെണ്ണം പൂർത്തീകരിക്കാനുണ്ടായിരുന്നുവെന്നും അതില്‍ എത്രയെണ്ണം പൂർത്തീകരിച്ചുവെന്നും ഇനി എത്രയെണ്ണം പൂർത്തീകരിക്കാനുണ്ടെന്നും അറിയിക്കുമോ;
( ഡി )
നികുതി നിർണ്ണയം പൂർത്തീകരിച്ചതിൽ നിന്ന് ലഭിച്ച അഡീഷണല്‍ ഡിമാന്റിന്റെ കളക്ഷന്‍ എത്രയാണെന്നും പിരിഞ്ഞ് കിട്ടാനുള്ളത് എത്രയാണെന്നും അറിയിക്കാമോ;
( ഇ )
2024-25 സാമ്പത്തിക വർഷം സംസ്ഥാനത്തെ എല്ലാ ബാറുകളിലും പരിശോധന നടത്തുവാൻ സർക്കാർ തയ്യാറുകുമോ; എങ്കില്‍ ബാറുകൾ നൽകുന്ന നികുതി റിട്ടേണിലേയും യഥാർഥ വിറ്റ് വരവിലെയും ലാഭ ശതമാനവും പരിശോധിച്ച് നികുതി നിർണ്ണയം നടത്തുവാൻ സർക്കാർ തയ്യാറാകുമോയെന്ന് അറിയിക്കാമോ?
പെട്രോൾ/ ഡീസൽ ആഭ്യന്തര വിൽപനയിൽ നിന്ന് ലഭിച്ച നികുതി
2504.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2022-23, 2023 - 24 വർഷങ്ങളിൽ പെട്രോൾ/ ഡീസൽ ആഭ്യന്തര വിൽപനയിൽ നിന്ന് ലഭിച്ച നികുതി വർഷം തിരിച്ച് ലഭ്യമാക്കാമോ ; പ്രസ്‌തുത നികുതിക്ക് വിധേയമായ പെട്രോൾ, ഡീസൽ ഇവയുടെ അളവ് എത്ര കിലോ ലിറ്റർ ആണെന്ന് വ്യക്തമാക്കുമോ?
സ്വർണ്ണ കള്ളക്കടത്തു മൂലമുണ്ടാകുന്ന നികുതി നഷ്ടം
2505.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടക്കുന്ന സ്വർണ്ണ കളളക്കടത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം പോലും കണ്ടെത്തുവാൻ സാധിക്കാത്തതിനാൽ വലിയ തോതിലുള്ള നികുതി നഷ്ടം ഉണ്ടാകുന്നത് തടയുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
ദേശീയപാത വികസനത്തിനായി നിർമ്മാണ വസ്തുക്കളുടെ ചരക്ക് സേവന നികുതി ,റോയൽറ്റി എന്നിവ ഒഴിവാക്കല്‍
2506.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയപാത വികസനത്തിന്റെ പുരോഗതി വിലയിരുത്തുവാനും പ്രവൃത്തിയിൽ നേരിടുന്ന തടസ്സങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 23.1.24നു ചേർന്ന യോഗത്തിൽ ദേശീയപാത 744, എറണാകുളം ബൈപ്പാസ് എന്നിവയുടെ നിർമ്മാണത്തിന് നിർമ്മാണ വസ്തുക്കളുടെ ചരക്ക് സേവന നികുതി ,റോയൽറ്റി എന്നിവ സംസ്ഥാന സർക്കാർ ഒഴിവാക്കുന്നതിന് തത്വത്തിൽ അംഗീകരിച്ചതായി തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ ധനകാര്യവകുപ്പ് ഈ വിഷയത്തിൽ എടുത്ത തുടർനടപടികളുടെയും തീരുമാനങ്ങളുടെയും വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട എൈ &പി.ഡബ്ളിയു.ബി1/43/2024/ഫിന്‍. നമ്പർ ഫയലിന്റെ പകർപ്പ് ലഭ്യമാക്കുമോ?
ജി.എസ്.ടി. വകുപ്പിലെ പരിശീലന പരിപാടി
2507.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. വകുപ്പിലെ പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസ സൗകര്യം ഒരുക്കുന്നതിനു വേണ്ടി 2023 ഓഗസ്റ്റ് മാസത്തില്‍ പുറപ്പെടുവിച്ച സർക്കാർ ഉത്തരവില്‍ ഇളവ് അനുവദിച്ചതിനുള്ള കാരണം എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
എൻഫോഴ്സ്മെൻ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കായി മാത്രം സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരെ പങ്കെടുപ്പിച്ചത് ആരുടെ നിർദ്ദേശപ്രകാരമാണെന്ന് അറിയിക്കാമോ?
ഹൈറിച്ച് ഓൺലൈൻ തട്ടിപ്പ്
2508.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹൈറിച്ച് ഓൺലൈൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ജി.എസ്.ടി നികുതി വെട്ടിപ്പിന് ബാധകമായ ടേണോവർ കണ്ടെത്തിയത് എത്ര കോടി രൂപയാണെന്നും ഇതിന്റെ നികുതി ബാധ്യത എത്രയാണെന്നും അറിയിക്കാമോ;
( ബി )
ഇതിൽ എത്ര രൂപ പ്രസ്തുത സ്ഥാപനം സർക്കാരിലേക്ക് ജി.എസ്.ടി ഇനത്തിൽ ഒടുക്കിയിട്ടുണ്ട്; എന്ത് കാരണത്താലാണ് ബാക്കി തുക ഈടാക്കുന്നതിലേക്കായി പ്രസ്തുത കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാതിരുന്നതെന്ന വിശദാംശം നൽകുമോ?
ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയ നികുതിവെട്ടിപ്പ്
2509.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം മുൻസർക്കാരിന്റെ കാലം മുതൽ നാളിത് വരെ എത്ര കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയെന്നുള്ളതിന്റെ വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; ഇതിൽ നിന്നും നികുതിയായി സർക്കാർ ഖജനാവിലേക്ക് മുതൽ കൂട്ടിയ തുക എത്രയെന്ന് വർഷം തിരിച്ചറിയിക്കാമോ; നാളിത് വരെ എത്ര കേസുകളിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ എടുത്തുവെന്നുള്ള വിശദാംശം നൽകുമോ;
( ബി )
ഇതിൽ എത്ര കേസിൽ പ്രോസിക്യൂഷൻ നടപടികൾ പൂർത്തീകരിച്ചുവെന്നും എത്ര കേസുകളിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചുവെന്നും അറസ്റ്റ് ചെയ്ത കേസുകളിൽ എത്ര പേർ ജാമ്യത്തിലിറങ്ങിയെന്നുമുള്ള വിശദാംശം നൽകുമോ?
ബില്‍ ചോദിച്ചുവാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് നടപടി
2510.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബില്‍ ചോദിച്ചുവാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി സംസ്ഥാനത്ത് നികുതി വരുമാനം വർധിപ്പിക്കുന്നതിനും എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ റിപ്പോർട്ടുകൾ
2511.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ പ്രവർത്തനം പരിശോധിട്ടുണ്ടോ;
( ബി )
ഐ.ജി.എസ്.ടി. ഇനത്തില്‍ ഇരുപത്തയ്യായിരം കോടി രൂപ സംസ്ഥാനം നഷ്ടപ്പെടുത്തിയെന്ന് നിരീക്ഷിക്കുന്നതായി പറയപ്പെടുന്ന എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ അഞ്ചാമത്തെയും ആറാമത്തെയും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
പ്രസ്തുത റിപ്പോർട്ടുകൾ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത റിപ്പോർട്ടുകൾ നിയമസഭയിൽ സമർപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ?
നികുതി കുടിശ്ശിക വരുത്തിയ ബാർ ഹോട്ടലുകൾ
2512.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി കുടിശ്ശിക വരുത്തിയ എത്ര ബാർ ഹോട്ടലുകൾ ഉണ്ടെന്ന് ജില്ല തിരിച്ചുള്ള പേര് വിവരം ലഭ്യമാക്കാമോ; പ്രസ്തുത ബാർ ഹോട്ടലുകൾക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ; പ്രസ്തുത വിഷയത്തില്‍ നികുതി വകുപ്പ് സ്വീകരിച്ച നടപടി ഹൈക്കോടതി അംഗീകരിച്ചത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
നികുതി കുടിശ്ശിക വരുത്തിയ ബാർ ഹോട്ടലുകൾക്ക് ബെവ്കോ-യിൽ നിന്നും മദ്യം നൽകുന്നത് നിർത്തി വെക്കുമെന്ന് വകുപ്പ് മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിട്ടും കേരള ഹൈക്കോടതി വിധി ഉണ്ടായിട്ടും ബെവ്കോ എം.ഡി. പ്രസ്തുത നിലപാടിൽ സ്പഷ്ടീകരണം ആവശ്യപ്പെട്ട് നികുതി വകുപ്പിന് കത്ത് അയച്ചത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ഇത്തരത്തിൽ കുടിശ്ശികക്കാരായ ബാറുടമകൾക്ക് മദ്യം നൽകുന്നതിനായി ബെവ്കോ എം.ഡി. സ്വീകരിച്ച നിലപാടിൽ വിശദീകരണം ചോദിക്കുമോയെന്ന് വ്യക്തമാക്കാമോ?
കാട്ടാക്കട ജില്ലാ ട്രഷറി
2513.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട ജില്ലാ ട്രഷറി പുതുക്കിപ്പണിയുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിനായി സ്വീകരിച്ച നടപടി വിശദമാക്കാമോ?
ക്ലാര്‍ക്ക്-ടൈപ്പിസ്റ്റ് തസ്തികയിലെ ഒഴിവുകള്‍
2514.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ ട്രഷറി വകുപ്പില്‍ അനുവദനീയമായ എത്ര ക്ലാര്‍ക്ക്-ടൈപ്പിസ്റ്റ് തസ്തികയാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ; നിലവില്‍ കൊല്ലം ജില്ലയില്‍ എത്ര ഒഴിവുകളാണ് ഈ തസ്തികയില്‍ ഉള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തിലോ, കരാര്‍ അടിസ്ഥാനത്തിലോ, വര്‍ക്കിംഗ് അറേഞ്ച്മെന്‍റിലോ ആരെങ്കിലും ജോലി നോക്കുന്നുണ്ടോയെന്നുള്ള വിശദാംശം ലഭ്യമാക്കുമോ?
തദ്ദേശ സ്ഥാപനങ്ങള്‍ ട്രഷറിയില്‍ നിക്ഷേപിച്ച തുക
2515.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എത്ര തുക ട്രഷറികളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത തുകയില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ബില്ലുകളുടെ ഇനത്തില്‍ എത്ര തുകയാണ് തിരിച്ചു നല്‍കിയതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത തുക 2024-25 വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നല്ലാതെ പ്രത്യേക വിഹിതമായി അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2516.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ.-യുടെ ആഭ്യന്തര പരിശോധനാ വിഭാഗം, പ്രത്യേക ഓഡിറ്റ് വിഭാഗം, വിജിലൻസ് എന്നീ വിഭാഗങ്ങളിലായി ആകെ എത്ര പേർ സേവനമനുഷ്ഠിക്കുന്നുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗങ്ങളിലായി മൂന്ന് വർഷത്തിൽ കൂടുതൽ തുടർച്ചയായി എത്ര പേർ ജോലി ചെയുന്നുണ്ടെന്നും അനുവദനീയമായ കാലയളവിൽക്കൂടുതൽ പ്രസ്തുത ഉദ്യോഗസ്ഥരെ എന്ത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നിലനിർത്തിയിരിക്കുന്നതെന്നും വിശദമാക്കാമോ;
( സി )
കെ.എസ്.എഫ്.ഇ.-യുടെ പൊതുസ്ഥലമാറ്റങ്ങളുടെ മാനദണ്ഡങ്ങൾ ഇവർക്ക് ബാധകമാകുന്ന തരത്തിൽ സ്ഥലമാറ്റത്തിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
കെ.എസ്.എഫ്.ഇ.-യിലെ വിരമിച്ച ജീവനക്കാരുടെ ഇ.പി.എഫ്. പെന്‍ഷന്‍
2517.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ.-യിലെ വിരമിച്ച ജീവനക്കാര്‍ക്ക് 04.11.2022-ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന ഇ.പി.എഫ്. പെന്‍ഷന്‍ നിശ്ചയിക്കുന്നതിനായി അവരുടെ വേതനം /ശമ്പള വിവരങ്ങള്‍ ഇ.പി.എഫ്.ഒ. നിര്‍ദേശിച്ചിരുന്ന സമയപരിധിക്കുള്ളില്‍ തന്നെ ഇ.പി.എഫ്. സൈറ്റിലേക്ക് അയച്ച് കൊടുത്തിട്ടുണ്ടോ;
( ബി )
2016-21 കാലയളവിനുള്ളില്‍ വിരമിച്ച കെ.എസ്.എഫ്.ഇ. ജീവനക്കാര്‍ക്ക് 2012-17 കാലത്ത് നടപ്പിലാക്കിയ ശമ്പള പരിഷ്കരണത്തിന് ആനുപാതികമായ ശമ്പള വര്‍ദ്ധനവ് അടിസ്ഥാനമാക്കിയുള്ള യഥാര്‍ത്ഥ ശമ്പള വിവരങ്ങള്‍ ഇ.പി.എഫ്. നിഷ്കര്‍ഷിട്ടുള്ള രീതിയില്‍ അയച്ചുകൊടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
കെ.എസ്.എഫ്.ഇ. ജീവനക്കാര്‍ക്ക് അര്‍ഹമായ ഉയര്‍ന്ന ഇ.പി.എഫ്. പെന്‍ഷന്‍ നിഷേധിക്കപ്പെടാന്‍ ഇടയാകുന്ന തരത്തില്‍ ജീവനക്കാരുടെ യഥാര്‍ത്ഥ ശമ്പള വിവരങ്ങള്‍ (ശമ്പള പരിഷ്കരണം അടക്കം) ഇ.പി.എഫ്.ഒ.-യ്ക്ക് കൈമാറുന്നതില്‍ കെ.എസ്.എഫ്.ഇ. യുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചത് സംബന്ധിച്ച് സര്‍ക്കാരിനോ കെ.എസ്.എഫ്.ഇ. യ്ക്കോ പരാതി ലഭിച്ചിരുന്നോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് തുടര്‍നപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വിരമിച്ച ജീവനക്കാരുടെ പുതുക്കിയ ശമ്പള വിവരത്തിന് അനുബന്ധമായി വകുപ്പ് പതിനാല് പ്രകാരമുള്ള പലിശയും വകുപ്പ് ഏഴ് (ക്യു) പ്രകാരമുള്ള നഷ്ടപരിഹാര തുകയും അടയ്ക്കാന്‍ വേണ്ട സമ്മതം ഇ.പി.എഫ്.ഒ.-യെ കെ.എസ്.എഫ്.ഇ. ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമോ; വിശദാശം ലഭ്യമാക്കാമോ?
മെഡിസെപ് പദ്ധതി
2518.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതി എല്ലാ സ്പെഷ്യലിസ്റ്റ് ആശുപത്രികളിലും ലഭിക്കുന്നില്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
നിലവിലെ പരമാവധി ആനുകൂല്യ പരിധി വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലുണ്ടോ;
( സി )
അടിയന്തര സാഹചര്യത്തില്‍ മെഡിസെപിന്റെ പരിധിയില്‍ വരാത്ത ആശുപത്രിയില്‍ നിന്നും ചികിത്സ തേടിയാല്‍ ആയതിനു ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനു സംവിധാനം നിലവിലുണ്ടോ; ഇല്ലെങ്കില്‍ അത് പരിഗണിക്കുമോ; വിശദമാക്കുമോ?
മെഡിസെപ്പ് -ചികിത്സാ ചെലവുകള്‍ നല്‍കുന്നതിലെ മാനദണ്ഡങ്ങൾ
2519.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതിയില്‍ ചികിത്സാ ചെലവുകള്‍ നല്‍കുന്നതില്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ചികിത്സാ ചെലവുകള്‍ ആശുപത്രികള്‍ക്ക് ലഭ്യമാക്കുന്നതില്‍ കാലതാമസം വരുന്നുണ്ടോ; ഇക്കാരണത്താല്‍ ചില ആശുപത്രികള്‍ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.