UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1955.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് വൈപ്പിന്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്നതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
1956.
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരുടെ ശാക്തീകരണത്തിനും വരുമാന വർദ്ധനവിനും വേണ്ടി നടപ്പാക്കി വരുന്ന പദ്ധതികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഈ മേഖലയിലെ കർഷകർക്ക് ജീവനോപാധികൾ വിതരണം ചെയ്യുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( സി )
മൃഗസംരക്ഷണ മേഖലയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി നൽകിവരുന്ന സഹായങ്ങള്‍ എന്തൊക്കെയാണെന്നു വിശദമാക്കാമോ;
( ഡി )
കർഷകർക്ക് മൃഗസംരക്ഷണ മേഖലയെ പ്രധാന വരുമാനമാർഗമാക്കി വളർത്തിയെടുക്കുന്നതിന് എന്തെല്ലാം സഹായങ്ങളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ?
1957.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ ഒ . ആർ. കേളു
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരുടെ വീട്ടു പടിക്കല്‍ എത്തിക്കുന്നതിനും വിജ്ഞാന വ്യാപനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; പ്രസ്തത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിനായി വനിതകള്‍ക്ക് പരിശീലനം നല്‍കി കര്‍മ്മസേന രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കിൽ എന്തെല്ലാം വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്; ക്ഷീര കര്‍ഷകര്‍ക്ക് എങ്ങിനെയെല്ലാം ഇത് പ്രയോജനപ്പെടും; വിശദാംശം നല്‍കാമോ?
1958.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ മണ്ഡലത്തിലെ ഉദയഗിരി പഞ്ചായത്തിലെ രോഗം ബാധിച്ച പന്നികളെ കൊന്നു കളയേണ്ടി വന്ന കർഷകർക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
നഷ്ടപരിഹാരം നല്കുന്നതിന് കേന്ദ്ര/ സംസ്ഥാന സർക്കാർ വിഹിതം എത്രയാണ്; കേന്ദ്ര സർക്കാർ വിഹിതം ലഭിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ?
1959.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിറ്റാണ്ടുകളായി നടപ്പിലാക്കി വരുന്ന പ്രത്യേക കന്നുകുട്ടി പരിപാലനപദ്ധതി (എസ്.എൽ.ബി.പി.- സ്പെഷ്യൽ ലൈവ് സ്റ്റോക്ക് ബ്രീഡിംഗ് പ്രോഗ്രാം) പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർക്ക് നിലവിൽ ക്ഷീരസംഘങ്ങൾ വഴി ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ / അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാർ പ്രതിമാസം നിശ്ചിത അളവിൽ കാലിത്തീറ്റ 50% സബ്സിഡി നിരക്കിൽ വിതരണം നടത്തിവന്നിരുന്നത് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ വേണ്ടി മാത്രം 8 ജില്ലകളിലായി പ്രവർത്തിക്കുന്ന 38 കാഫ് ഫീഡ് സ്കീം സർക്കിൾ ഓഫീസുകളിലെ വെറ്ററിനറി സർജൻ തസ്തികയിലെ ജീവനക്കാരെ മൃഗാശുപത്രികളിലേക്ക് പുനർവിന്യസിക്കുമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എസ്.എൽ.ബി.പി. പദ്ധതി നടപ്പിലാക്കുന്നതിലേക്ക് വാങ്ങിയ ബില്ലിംഗ് മെഷീനുകൾക്ക് ഉപയോഗമില്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടില്ലേ; വിശദാംശങ്ങള്‍ അറിയിക്കുമോ;
( ഡി )
കാലിത്തീറ്റയുടെയും വൈക്കോൽ ഉൾപ്പെടെയുള്ളവയുടെയും വില വർധന മൂലം കഷ്ടത അനുഭവിക്കുന്ന ക്ഷീര കർഷകർ പശുക്കിടാക്കളെ ഒഴിവാക്കുന്നതുമൂലം സമീപഭാവിയിൽ ക്ഷീരമേഖലയുടെ വലിയ തകർച്ചയ്ക്ക് ഈ നീക്കം കാരണമാകില്ലേ; ഇതു സംഭവിക്കാതിരിക്കാൻ എന്തു നടപടിയാണ് സ്വീകരിക്കുന്നത്?
1960.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ. എല്‍. ഡി. സി. മുഖേന പയ്യന്നൂര്‍ മണ്ഡലത്തിലെ ഏതെങ്കിലും പദ്ധതി ഭരണാനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത പ്രോജക്ടിന് ഭരണാനുമതി നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; വ്യക്തമാക്കാമോ ?
1961.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള വിവിധ പ്രവൃത്തികൾക്കായി പദ്ധതി ഇനത്തിൽ നീക്കിവച്ചിട്ടുള്ള തുക എത്രയാണ്; എത്ര തുക അനുവദിച്ച് നൽകിയിട്ടുണ്ട്; എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ?
1962.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ മടിക്കൈ പഞ്ചായത്ത് ആസ്ഥാനമായി മൃഗസംരക്ഷണ മേഖല /മടിക്കൈ പ്രോജക്ട് നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പദ്ധതി ആരംഭിക്കാനായി ഭൂമി കൈമാറ്റ നടപടികൾ കൈക്കൊണ്ടിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ ;
( സി )
പ്രസ്തുത പദ്ധതിക്ക് സംസ്ഥാന ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദ വിവരങ്ങളും എന്തൊക്കെ നടപടികളാണ് ഇതുവരെ സ്വീകരിച്ചതെന്നും വിശദമാക്കാമോ?
1963.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് എത്ര താറാവുകളെയാണ് കൊന്നൊടുക്കിയതെന്ന് അറിയിക്കാമോ;
( ബി )
ഇതിന്റെ ഫലമായി താറാവ് കര്‍ഷകര്‍ക്ക് സംഭവിച്ചിട്ടുള്ള സാമ്പത്തിക നഷ്ടം എത്രയെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കര്‍ഷകര്‍ക്ക് വിതരണം ചെയ്ത നഷ്ടപരിഹാര തുകയുടെ വിശദാശം ലഭ്യമാക്കാമോ; ഇനി എത്ര തുക വിതരണം ചെയ്യാന്‍ ശേഷിക്കുന്നുവെന്ന് അറിയിക്കാമോ;
( ഡി )
നിരന്തരമായ പക്ഷിപ്പനി വ്യാപനത്തെ തുടര്‍ന്ന് കുട്ടനാട്/അപ്പര്‍ കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനും കര്‍ഷകരെ സഹായിക്കുന്നതിനും പ്രത്യേക പാക്കേജ് നടപ്പിലാക്കുന്ന വിഷയം പരിഗണിക്കുമോ?
1964.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ താറാവ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിലവിലെ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പക്ഷിപ്പനി മൂലം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തൊക്കെ പുതിയ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പക്ഷിപ്പനി മൂലം എല്ലാ വര്‍ഷവും താറാവുകള്‍ ചത്തൊടുങ്ങുന്നത് തടയുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
1965.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ വകുപ്പ് ആവിഷ്കരിച്ച മാെബെെല്‍ വെറ്ററിനറി ക്ലിനിക് ഏതൊക്കെ ജില്ലകളിലാണ് ആരംഭിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
കാസര്‍ഗോഡ് ജില്ലയില്‍ ചെറുവത്തൂര്‍ കേന്ദ്രീകരിച്ച് ഒരു മാെബെെല്‍ വെറ്ററിനറി ക്ലിനിക് സ്ഥാപിക്കാന്‍ നടപടി ഉണ്ടാകുമോ?
1966.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എ. രാജ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൃഗചികിത്സാ സേവനങ്ങള്‍ക്ക് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളെല്ലാം ഡിജിറ്റലായി സംയോജിപ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
മൃഗപരിപാലനവുമായി ബന്ധപ്പെട്ട മറ്റെന്തെല്ലാം സേവനങ്ങളാണ് പ്രസ്തുത പദ്ധതി വഴി ലഭ്യമാക്കുന്നത്; വിശദാംശം നല്‍കാമോ?
1967.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെല്ലാം ബ്ലോക്കുകള്‍ക്കാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ വെറ്ററിനറി ആംബുലന്‍സുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകള്‍ക്കും പ്രസ്തുത ആംബുലന്‍സുകള്‍ അനുവദിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
1968.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെയും അസിസ്റ്റൻ്റ് ഫീൽഡ് ഓഫീസർമാരുടെയും സ്ഥലംമാറ്റങ്ങൾ പൊതുഭരണ വകുപ്പിന്റെ 3/2017 ലെ ഉത്തരവ് പാലിച്ച് ഓണ്‍ലൈന്‍ മുഖേന നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലം മാറ്റങ്ങൾ 3/2017 ലെ ഉത്തരവ് പാലിച്ച് നടപ്പിലാക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഒ.എ. 1484/2021-ലെ വിധി നടപ്പിലാക്കുമെന്ന് 07.05.2022-ൽ ഉത്തരവിറക്കിയതല്ലാതെ മറ്റെന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( സി )
വകുപ്പ് 19.04.2023-ൽ പുറത്തിറക്കിയ സർക്കുലറിൽ 15 കിലോമീറ്റര്‍ ഏരിയൽ ഡിസ്റ്റൻസ് കണക്കാക്കി സ്ഥലംമാറ്റം നടത്താനുള്ള തീരുമാനം സർക്കാരിന്റെ ഏത് ഉത്തരവ് പ്രകാരമാണ്;വിശദമാക്കാമോ;
( ഡി )
പ്രസ്തുത സർക്കുലറിന്മേൽ കോടതി നിർദ്ദേശം പാലിച്ച് 15 കിലോമീറ്റര്‍ എന്നത് റോഡ് മാർഗ്ഗമുള്ള ദൂരമായി കണക്കാക്കി ഓണ്‍ലൈന്‍ മാർഗ്ഗത്തിലൂടെ സ്ഥലംമാറ്റം നടത്താൻ നടപടി സ്വീകരിക്കുമോ?
1969.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സ‍ർക്കാർ അധികാരമേറ്റ ശേഷം മൃഗസംരക്ഷണ വകുപ്പ് വടക്കാഞ്ചേരി മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികൾ വിശദമാക്കുമോ ; അനുവദിച്ച തുകയുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
നിലവിലെ സ‍ർക്കാർ അധികാരമേറ്റ ശേഷം ക്ഷീരവികസന വകുപ്പ് വടക്കാഞ്ചേരി മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികൾ വിശദമാക്കുമോ ?
1970.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അരൂര്‍ മണ്ഡലത്തില്‍ കെ.എൽ.ഡി.സി. വഴി നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
കെ.എൽ.ഡി.സി. വഴി സംസ്ഥാനത്ത് ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത് എന്ന് വിശദമാക്കാമോ?
1971.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ വകുപ്പിലെ രാത്രികാല താൽക്കാലിക ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങിയിട്ടുണ്ടോ; എങ്കില്‍ എന്നു വരെയുള്ള ശമ്പളം നൽകിയിട്ടുണ്ടെന്നും നിലവിൽ എത്ര കുടിശ്ശികയുണ്ടെന്നും വിശദമാക്കുമോ;
( ബി )
താൽക്കാലിക ജീവനക്കാരുടെ ശമ്പള വിതരണം തടസ്സപ്പെടാനുണ്ടായ സാഹചര്യം വിശദമാക്കുമോ; 2023-24 സാമ്പത്തിക വർഷത്തിലും നടപ്പു സാമ്പത്തിക വർഷത്തിലും ഇവരുടെ ശമ്പള വിതരണത്തിനായി ആകെ എത്ര തുകയാണ് വകുപ്പ് ആവശ്യപ്പെട്ടതെന്നും എത്ര തുകയാണ് വകയിരുത്തിയതെന്നും അറിയിക്കുമോ;
( സി )
താൽക്കാലിക ജീവനക്കാരുടെ ശമ്പള വിതരണത്തിനുള്ള അലോട്ട്മെന്റ് തുകയിൽ നിന്നും എത്ര തുകയാണ് സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പെ തന്നെ സറണ്ടർ ചെയ്ത് തിരികെ നൽകേണ്ടി വന്നതെന്നും ഇതിനായുള്ള നിർദ്ദേശം നൽകിയത് ആരാണെന്നും വ്യക്തമാക്കാമോ; മൃഗസംരക്ഷണ വകുപ്പിലെ രാത്രികാല താൽക്കാലിക ജീവനക്കാരുടെ ശമ്പളവിതരണം അടിയന്തരമായി പൂർത്തിയാക്കുന്നതിനു വേണ്ട നിർദ്ദേശം നൽകുമോ?
1972.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ‍ ജില്ല ഉള്‍പ്പെടെ വിവിധ ജില്ലകളിൽ കഴിഞ്ഞ വര്‍ഷങ്ങളില്‍ പക്ഷിപ്പനിമൂലം ആയിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കിയത് മൂലം നഷ്ടമുണ്ടായ താറാവ് കർഷകർക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്തതിന്റെ വിശദാംശം മണ്ഡലം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പക്ഷിപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; ഭാവിയില്‍ ശാസ്ത്രീയമായി ഇതിനെ പ്രതിരോധിക്കുവാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1973.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാർഷികോത്സവങ്ങൾ, വിനോദങ്ങൾ, ആചാരങ്ങൾ തുടങ്ങിയവയുടെ ഭാഗമായി കർഷകർ നടത്തുന്ന കന്നുപൂട്ട്, മരമടി തുടങ്ങിയ ഉത്സവങ്ങൾക്ക് നിലവിലുള്ള നിയമപരമായ നിരോധനം നീക്കുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ. നൽകിയ നിവേദനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്മേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാർഷിക വിനോദങ്ങൾ നടത്തുന്നതിന് നിലവിലുള്ള നിയമപരമായ നിരോധനം ഒഴിവാക്കിക്കിട്ടുന്നതിന് സംസ്ഥാന സർക്കാർ ഇതിനകം എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത വിഷയം സംബന്ധിച്ച സർക്കാർ നിലപാട് അറിയിക്കാമോ?
1974.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് എന്തൊക്ക സഹായങ്ങളാണ് നല്കിവരുന്നതെന്ന് വിശദമാക്കുമോ;
( ബി )
ഡെയറിഫാം, കാലിത്തൊഴുത്ത് നിര്‍മ്മാണം തുടങ്ങി സര്‍ക്കാര്‍ സബ്സിഡി നല്‍കുന്ന ഏതെല്ലാം ധനസഹായ പദ്ധതികള്‍ നിലവിലുണ്ടെന്നും, അവ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
( സി )
പരിപാലന ചെലവ് കുറഞ്ഞതും ഉയര്‍ന്ന രോഗ പ്രതിരോധശേഷിയുള്ളതുമായ നാടന്‍ പശുക്കളെ ആവശ്യാനുസരണം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി ആവിഷ്ക്കരിക്കുമോ; വിശദമാക്കുമോ?
1975.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ക്ഷീരവികസന വകുപ്പിന് വിവിധ പ്രവൃത്തികൾക്കായി പദ്ധതി ഇനത്തിൽ നീക്കി വെച്ചിട്ടുള്ള തുക എത്രയാണെന്നും എത്ര തുക അനുവദിച്ചു നൽകിയിട്ടുണ്ടെന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ഇനം തിരിച്ചു വ്യക്തമാക്കുമോ?
1976.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഏതെല്ലാം പഞ്ചായത്തുകളിലാണ് ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കിയത് ; ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
ഏറനാട് മണ്ഡലത്തിലെ ഏതെങ്കിലും ഗ്രാമപഞ്ചായത്തിൽ നിന്നും ക്ഷീര ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി അപേക്ഷ ലഭിച്ചിരുന്നോ; എങ്കിൽ പ്രസ്തുത അപേക്ഷയില്‍ സ്വീകരിച്ച നടപടി അറിയിക്കുമോ;
( സി )
ഏറനാട് മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ് നിലവില്‍ ക്ഷീര ഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ളത് വ്യക്തമാക്കുമോ?
1977.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളം സംസ്ഥാന സഹകരണ സംഘം (ഭേദഗതി) ആക്ട്, 2023 ക്ഷീര സംഘങ്ങള്‍ക്ക് ബാധകമാണോയെന്ന് വിശദമാക്കാമോ; ആണെങ്കില്‍ പ്രസ്തുത ആക്റ്റിലെ ക്ഷീര സംഘങ്ങളെ ബാധിക്കുന്ന ഭേദഗതികള്‍ വിശദമാക്കാമോ?
1978.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര ഗ്രാമം പദ്ധതി ഏത് വര്‍ഷം മുതലാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ക്ഷീര ഗ്രാമം പദ്ധതിയില്‍ പഞ്ചായത്തുകളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം വിശദമാക്കാമോ;
( സി )
2024-25 സാമ്പത്തിക വര്‍ഷത്തില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് പഞ്ചായത്തുകളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ എന്ന് അറിയിക്കാമോ?
1979.
ശ്രീ എം രാജഗോപാലൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കന്നുകാലികളിലെ ചര്‍മ്മമുഴ നിയന്ത്രിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ; രോഗ വ്യാപനം തടയുന്നതിനുള്ള വാക്സിനേഷന്‍ ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ചര്‍മ്മമുഴ രോഗം ബാധിച്ച് മരണപ്പെട്ട കന്നുകാലികളുടെ ഉടമകളായ ക്ഷീര കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ നഷ്ടപരിഹാരം ലഭ്യമാകുന്നതിനുള്ള നടപടിക്രമം വിശദമാക്കുമോ?
1980.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
2023-24 ൽ, മട്ടന്നൂര്‍ മണ്ഡലത്തിലെ ഏതെങ്കിലും പഞ്ചായത്തുകളെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ?
1981.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരശ്രീ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ; ക്ഷീര കര്‍ഷകര്‍ക്ക് പ്രസ്തുത പോര്‍ട്ടല്‍ വഴി എന്തെല്ലാം പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
1982.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീര കര്‍ഷകര്‍ക്ക് പശുക്കറവയ്ക്ക് ആവശ്യമായ ആളുകളെ കിട്ടാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പാല്‍ മുഴുവന്‍ ക്ഷീര സംഘങ്ങള്‍ നല്‍കുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയ്ക് കറവക്കാര്‍ക്ക് തന്നെ നല്‍കേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് കര്‍ഷകരുടേയും ക്ഷീര സംഘങ്ങളുടേയും നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
1983.
ശ്രീ ജി എസ് ജയലാൽ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷീരമേഖലയിലേക്ക് കൂടുതൽ സംരംഭകരെ ആകർഷിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നൂതന ആശയങ്ങൾ സംബന്ധിച്ച് വിശദമാക്കുമോ;
( ബി )
ക്ഷീരമേഖലയിലെ ശുചിത്വപാലനത്തിനും കൂലിചെലവ് കുറയ്ക്കുന്നതിനും വേണ്ടി യന്ത്രവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കന്നുകാലികളുടെ ഉല്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടുത്തുന്നതിന് കർഷകർക്ക് എന്തെല്ലാം സഹായങ്ങളാണ് നൽകുന്നതെന്ന് വിശദമാക്കുമോ;
( ഡി )
കന്നുകാലികളിലെ വന്ധ്യത പരിഹരിക്കുന്നതിനും കൃത്രിമബീജ സങ്കലനം മെച്ചപ്പെടുത്തുന്നതിനും വേണ്ടി സ്വീകരിച്ചിട്ടുളള നടപടികൾ വിശദമാക്കാമോ?
1984.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിസന്ധിയിലായ ക്ഷീരമേഖലയെ സംരക്ഷിക്കുന്നതിനും ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1985.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഏതെല്ലാം പഞ്ചായത്തുകളെയാണ് ക്ഷീരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഏതെങ്കിലും പഞ്ചായത്തില്‍ പുതിയതായി ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ;വിശദമാക്കാമോ?
1986.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ ആകെ ഉല്പാദിപ്പിക്കപ്പെടുന്ന പാലിന്റെ അളവ് എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിലെ ആവശ്യകതയുടെ എത്ര ശതമാനം പാല്‍ സംസ്ഥാനത്ത് ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കാമോ; എത്ര ശതമാനം പാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്നുണ്ട് ; ഏതൊക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്ര ശതമാനം പാല്‍ വീതം കൊണ്ടുവരുന്നുണ്ട്; തരംതിരിച്ച് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പാലിന്റെ ഉല്പാദനം വര്‍ദ്ധിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര ശതമാനം വീതം വര്‍ദ്ധിച്ചുവെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനം പാലുല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് നടപ്പാക്കി വരുന്ന പദ്ധതികളുടെ വിശദാംശവും ആയത് എപ്പോള്‍ പൂര്‍ത്തീകരിച്ച് സ്വയം പര്യാപ്തത കൈവരിക്കുവാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
1987.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാലുല്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിന് നടത്തി വരുന്ന പ്രവർത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
പാലുല്പാദനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 8 വർഷങ്ങളിലുണ്ടായ മാറ്റം വിശദമാക്കുമോ?
1988.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പാലിന്റെ ഗുണമേന്‍മ പരിശോധിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കുമോ ;
( ബി )
ഒരു ദിവസം എത്ര ലിറ്റര്‍ പാല്‍ മറ്റ് സംസ്ഥാനത്ത് നിന്നും കേരളത്തില്‍ എത്തുന്നു വിശദശാംശം നല്‍കാമോ;
( സി )
സംസ്ഥാനത്തെ ക്ഷീരകര്‍ഷകരില്‍ നിന്നും ദിവസം എത്ര ലിറ്റര്‍ പാല്‍ സംഭരിക്കുന്നു വിശദശാംശം ലഭ്യമാക്കുമോ ?
1989.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലെ പാല്‍ ഉല്പാദനത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എത്ര ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് പാലിന്റെ ലഭ്യതക്കുറവ് കണക്കിലെടുത്ത് എത്ര ലിറ്റര്‍ പാല്‍ പ്രതിദിനം ഇതര സംസ്ഥാനങ്ങളിൽ നിന്നും മില്‍മ കാെണ്ടുവരുന്നുണ്ടെന്ന് അറിയിക്കാമോ?
1990.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരു ദിവസം ശരാശരി എത്ര ലിറ്റര്‍ പാല്‍ കൊണ്ടുവരുന്നു എന്നത് സംബന്ധിച്ച് വിശദാംശം നല്‍കാമോ;
( ബി )
ഇപ്രകാരം കൊണ്ടുവരുന്ന പാലില്‍ വ്യാപകമായി മായം കലര്‍ത്താറുണ്ട് എന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇതു തടയുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശം നല്‍കാമോ;
( ഡി )
പാലിന്റെ ഗുണനിലവാരം കുറ‍ഞ്ഞതിന്റെ പേരില്‍ ഈ സർക്കാരിന്റെ കാലയളവിൽ എത്ര കേസുകളില്‍ നടപടി സ്വീകരിച്ചു; വിശദാംശം നല്‍കാമോ?
1991.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വില്പന നടത്തുന്ന മില്‍മ പാലിന്റെ ഗുണനിലവാരം കുറഞ്ഞതുമൂലം മറ്റ് കമ്പനികളുടെ പാല്‍ വില്പന കൂടിയ വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ മില്‍മ പാലിന്റെ ഗുണനിലവാരം കൂട്ടാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
മില്‍മ പാലിന്റെ ഗുണനിലവാരമളക്കാന്‍ എന്തെല്ലാം ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കാമോ?
1992.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മില്‍മയുടെ വരുമാന വർദ്ധനവിനും ആധുനികവല്‍ക്കരണത്തിനുമായി സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങൾ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ടൂറിസം വകുപ്പുമായി ചേര്‍ന്ന് എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മില്‍മ പാര്‍ലര്‍ സ്ഥാപിക്കുന്നതിനായി പ്രത്യേക പദ്ധതി തയ്യാറാക്കുമോ ; വിശദമാക്കാമോ?
1993.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂക്കോട് വെറ്ററിനറി സർവ്വകലാശാലയുടെ കീഴിൽ എത്ര ഡെയറി കോളേജുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഓരോ കോളേജിലും എത്ര വിദ്യാർത്ഥികൾക്ക് ഓരോ വർഷവും പ്രവേശനം നൽകിയിട്ടുണ്ടെന്ന വിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കോളേജുകൾക്ക് സ്ഥിരം കെട്ടിടങ്ങളുണ്ടോയെന്നും എവിടെയാണ് കോളേജുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത കോളേജുകളില്‍ എല്ലാ വിഷയങ്ങളിലുമായി എത്ര വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത യൂണിവേഴ്സിറ്റിയിൽ എത്ര അധ്യാപകരും അനധ്യാപകരും ജോലി ചെയ്യുന്നുണ്ടെന്ന് അറിയിക്കാമോ;
( എഫ് )
കൂടുതൽ അധ്യാപക തസ്തികകൾ പുതുതായി സൃഷ്ടിക്കാൻ അനുമതി നൽകിയിട്ടുണ്ടോ; എങ്കില്‍ എത്ര തസ്തികകൾക്കാണ് പുതുതായി അനുമതി നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ജി )
സമയബന്ധിതമായി പ്രമോഷൻ നൽകിയിട്ടുള്ളവരുടെ മുൻ തസ്തിക കൂടി ഒഴിവായി കണക്കിലെടുത്ത് നികത്താൻ സർവകലാശാല തീരുമാനിച്ചിട്ടുണ്ടോ?
1994.
ഡോ. എം. കെ. മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂക്കോട് വെറ്ററിനറി സർവ്വകലാശാലാ വിദ്യാർത്ഥി റാഗിംഗിനെ തുടർന്ന് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ആന്റി റാഗിംഗ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
റാഗിംഗ് നടത്തിയവർ ആരെല്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ അവർക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ; വിശദാംശം നൽകുമോ;
( സി )
വെറ്ററിനറി സർവ്വകലാശാലയിൽ റാഗിംഗ് നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എന്തെല്ലാം മുൻകരുതലുകളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1995.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ രണ്ടാംവർഷ വിദ്യാർഥിയെ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കി കൊലപ്പെടുത്തിയ സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
സർവകലാശാലയിലെ ഒരു വിദ്യാർത്ഥിയെ ദിവസങ്ങളോളം ക്രൂരമായ പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയിട്ടും വെറ്ററിനറി സർവകലാശാല അധികൃതർ ഇടപെടാത്തതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത സംഭവം കൈകാര്യം ചെയ്യുന്നതില്‍ പൂക്കോട് വെറ്ററിനറി സർവകലാശാല അധികൃതർക്ക് വീഴ്‌ച സംഭവിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
1996.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂക്കോട് വെറ്ററിനറി കോളേജിൽ ക്രൂരമായ റാഗിങ്ങിന് വിധേയമായി വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കോളേജുകളിൽ ഇടിമുറികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിട്ടുണ്ടോ;
( സി )
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കോളേജുകളിൽ റാഗിങ്ങ് തടയാനും ഇടിമുറികൾ ഇല്ലാതാക്കാനും അതിക്രമങ്ങൾ തടയാനും കാര്യക്ഷമമായ ഇടപെടൽ നടത്തുമോ; വിശദമാക്കാമോ?
1997.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളുടെ എണ്ണം എത്രയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഹോസ്റ്റലുകളുടെ ഭരണനിർവഹണത്തിനും മറ്റു പ്രവർത്തനങ്ങൾക്കും അനുവദിക്കപ്പെട്ട തസ്തികകൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ഹോസ്റ്റലുകളിൽ നിലവിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ഡി )
ഹോസ്റ്റലുകളുടെ പ്രവർത്തനം, ഭക്ഷണം, റാഗിംഗ് എന്നിവ സംബന്ധിച്ച് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സർവകലാശാലയ്ക്കോ സർക്കാരിനോ ലഭിച്ചിട്ടുള്ള പരാതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത പരാതികളിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദവിവരം ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.