UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1630.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക മേഖലയിലേയ്ക്ക് വനിതകളെ ആകര്‍ഷിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
1631.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൗമസൂചിക പദവി ലഭിച്ച സംസ്ഥാനത്തെ കാർഷികോല്പന്നങ്ങൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഉല്പന്നങ്ങളുടെ വിപണി വിപുലീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1632.
ശ്രീ. അൻവർ സാദത്ത്
ശ്രീ. എം. വിൻസെന്റ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കനത്ത ചൂടിലും വരൾച്ചയിലും അതിതീവ്ര മഴയിലും കൃഷി നാശമുണ്ടാകുന്ന സാഹചര്യത്തിൽ സ്വീകരിച്ചിട്ടുള്ള പരിഹാര നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത സാഹചര്യം മൂലം സംസ്ഥാനത്തെ കൃഷി പ്രദേശത്തെ മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെടുന്നുണ്ടോ: വ്യക്തമാക്കാമോ;
( സി )
കാലാവസ്ഥ വ്യതിയാനം മൂലം പ്രതിസന്ധി നേരിടുന്ന കർഷകർക്ക് വകുപ്പ് നൽകുന്ന അനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇത്തരത്തിൽ കൃഷി നാശം നേരിട്ട കർഷകർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോ; വിശദമാക്കുമോ?
1633.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീമതി കെ. കെ. രമ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പച്ചക്കറിയുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
പച്ചക്കറി ലഭ്യത ഉറപ്പുവരുത്തി വില നിയന്ത്രിക്കാനും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനും സ്വീകരിച്ച നടപടികൾ സംബന്ധിച്ച് വിശദമാക്കാമോ?
1634.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാർഷിക രംഗത്ത് വനിതകള്‍ക്ക് മികച്ച തൊഴിലും വരുമാന വർദ്ധനവും ലഭ്യമാക്കുന്നതിനു എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ?
1635.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാര്‍ഷികാവശ്യത്തിനുള്ള സൗജന്യ വെെദ്യുതി പദ്ധതിയില്‍ ഉള്‍പ്പെട്ട കൃഷിക്കാര്‍ക്ക് വെെദ്യുതി ബില്‍ സമയബന്ധിതമായി അടച്ചില്ല എന്ന കാരണം പറഞ്ഞ് ഡിസ്കണക്ഷന്‍ മുന്നറിയിപ്പ് കൊടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വെെദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് ഈ പ്രശ്നത്തിന് ഉചിതമായ പരിഹാരം കാണാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1636.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനം മൂലം സംസ്ഥാനത്തെ കാർഷികമേഖല നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ;
( ബി )
ഇവ നേരിടുന്നതിനായി എന്തെല്ലാം പരിഹാരമാർഗങ്ങളാണ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1637.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ മറ്റുളളവരുടെ ഭൂമിയില്‍ കൃഷിചെയ്യുന്ന കര്‍ഷകരുടെ കണക്കും ഇത്തരത്തില്‍ കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിയും ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഇത്തരത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എന്തൊക്കെ ആനുകൂല്യങ്ങളാണ് നിലവില്‍ കൃഷി വകുപ്പ് നല്‍കിവരുന്നതന്നും എന്തൊക്കെ ആനുകൂല്യങ്ങള്‍ പുതുതായി നല്‍കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കുമോ?
1638.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ ആവശ്യകതയുടെ എത്രശതമാനം പച്ചക്കറിയാണ് സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നതെന്നും എത്ര ശതമാനം പച്ചക്കറി ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുവെന്നും അറിയിക്കാമോ; ഏതൊക്കെ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്രശതമാനം വീതം എന്നും തരം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പച്ചക്കറിയുല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ നടപ്പാക്കി വരുന്ന നൂതനപദ്ധതികള്‍ ഏതെല്ലാമാണെന്നും ആയത് എപ്പോള്‍ മുതല്‍ നടപ്പില്‍ വരുത്തുവാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
1639.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാര്‍ഷികമായി സ്വയംപര്യാപ്തമാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
കര്‍ഷകര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ജില്ലാ - സംസ്ഥാന തലങ്ങളില്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1640.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ആന്റണി ജോൺ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിനുശേഷം പച്ചക്കറി ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും ഇതിനായി പ്രത്യേക ഘടകപദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഫലമായി സംസ്ഥാനത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനും പച്ചക്കറി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
ഈ വര്‍ഷത്തെ കടുത്ത ചൂടും അതിതീവ്രമഴയും പച്ചക്കറി കൃഷിയെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ?
1641.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ കൃഷി വകുപ്പിനും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സോയിൽ സർവെ, സോയിൽ കൺസർവേഷൻ, കാർഷിക സർവകലാശാല, വെയർഹൗസിംഗ് കോർപറേഷൻ എന്നിവയ്ക്കും എത്ര രൂപയാണ് വകയിരുത്തിയതെന്ന് വ്യക്തമാക്കാമോ;
( ബി )
അതിൽ എത്ര തുക അനുവദിച്ചു; എത്ര തുക ചെലവഴിച്ചു; ഏതൊക്കെ പദ്ധതികൾക്കാണ് ചെലവഴിച്ചത്; പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ ഇനം തിരിച്ച് വ്യക്തമാക്കുമോ?
1642.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ ക്ഷേത്രത്തിലേയ്ക്കുള്ള കദളിപ്പഴം, പൂക്കള്‍, തുളസി എന്നിവയുടെ ആവശ്യകത കണക്കിലെടുത്ത് ഗുരുവായൂര്‍ നഗരസഭയിലും ഗുരുവായൂര്‍ മണ്ഡലത്തിലെ സമീപ പഞ്ചായത്തുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്ന് കൃഷി വകുപ്പ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കുമോ?
1643.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂണ്‍ഗ്രാമം പദ്ധതിയ്ക്ക് വേണ്ടി തൃശ്ശൂര്‍ ജില്ലയില്‍ ഏതെല്ലാം പഞ്ചായത്തുകളെയാണ് തെരഞ്ഞെടുക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഗുരുവായൂര്‍ മണ്ഡലത്തിലെ പഞ്ചായത്തുകളെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1644.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൂഞ്ഞാര്‍ മണ്ഡലത്തില്‍ ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാർഷിക മേഖലയില്‍ എന്തെല്ലാം പ്രവൃത്തികൾ നടപ്പിലാക്കിയിട്ടുണ്ട്; പ്രസ്തുത പ്രവൃത്തികൾക്കായി ആകെ എത്ര തുക ചെലവാക്കിയിട്ടുണ്ട്; അവയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലുള്‍പ്പെടുത്തുന്നതിനായി പുതിയതായി എത്ര അപേക്ഷകള്‍ മണ്ഡലത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അതിന്റെ നിലവിലെ സ്ഥിതി എന്തെന്നും അറിയിക്കാമോ?
1645.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ എത്ര കൃഷിഭവനുകളെ സ്മാര്‍ട്ട് കൃഷിഭവനുകളായി ഉയര്‍ത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
വര്‍ക്കല മണ്ഡലത്തിലെ ക‍‍ൃഷിഭവനുകളെ സ്മാര്‍ട്ട് കൃഷിഭവനുകളാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ?
1646.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡ്രിപ് ഇറിഗേഷൻ പദ്ധതി നടത്തിപ്പിന്റെ പുരോഗതി വ്യക്തമാക്കാമോ; പദ്ധതിക്കായി ലഭിച്ചു വരുന്ന സബ്സിഡിയുടെ വിശദാംശങ്ങൾ അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടത്തിപ്പിനായി സ്വകാര്യ ഏജൻസികളെ ആശ്രയിക്കുന്നുണ്ടോ; വിശദാംശങ്ങൾ നൽകുമോ;
( സി )
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വന്നിട്ടുണ്ടോയെന്നും അതു കാരണം സബ്സിഡി മുടങ്ങിയിട്ടുണ്ടോയെന്നും അറിയിക്കാമോ; ഇതിലേയ്ക്കു നയിച്ച സാഹചര്യം വ്യക്തമാക്കാമോ; സബ്സിഡി വീണ്ടും നേടിയെടുക്കാൻ ചെയ്ത ശ്രമങ്ങൾ വിശദമാക്കുമോ?
1647.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തഴക്കരയില്‍ സ്ഥിതി ചെയ്യുന്നതും ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ഉള്ളതുമായ ജില്ലാ കൃഷിത്തോട്ടത്തില്‍ അനുവദിച്ചതും നടപ്പിലാക്കിയതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിശദവിവരം പദ്ധതി തുക ഉൾപ്പെടെ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
1648.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ തരിശുഭൂമി എത്രയെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരിച്ച് അവയുടെ വിവരം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് യുവ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളും ആനുകൂല്യങ്ങളുമാണ് നല്‍കുന്നതെന്ന് വിശദമാക്കാമോ?
1649.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഴവര്‍ഗ്ഗങ്ങള്‍, പൂക്കള്‍, ഔഷധസസ്യങ്ങള്‍ എന്നിവയുടെ ഉല്‍പാദന വര്‍ധനവ് ലക്ഷ്യമാക്കി നടത്തിവരുന്ന വകുപ്പ് തല പദ്ധതി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എത്ര ഗുണഭോക്താക്കള്‍ക്കായി നടപ്പാക്കിയിട്ടുണ്ട് എന്ന് കൃഷിഭവന്‍ അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ?
1650.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
KERA (കേരള ക്ലെെമറ്റ് റെസിലിയന്റ് അഗ്രി വാല്യു ചെയിന്‍ മോഡേണെെസേഷന്‍ പ്രോജക്ട്) പദ്ധതിയെപ്പറ്റി വിശദീകരിക്കാമോ?
1651.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പി.എം. കിസാൻ പദ്ധതിയിൽ അംഗങ്ങൾ ആയിട്ടുള്ള മുഴുവൻ ഗുണഭോക്താക്കളുടേയും പേരും മേൽവിലാസവും കൃഷിഭവൻ അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
1652.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതിയെപ്പറ്റി വിശദമാക്കാമോ; 2024-2025 വര്‍ഷത്തില്‍ എത്ര തുകയാണ് പ്രസ്തുത പദ്ധതിയ്ക്കായി നീക്കി വച്ചിട്ടുള്ളത് എന്നറിയിക്കാമോ;
( ബി )
എത്ര ഇനം കാര്‍ഷിക വിളകള്‍ക്കാണ് പ്രസ്തുത പദ്ധതി പരിരക്ഷ നല്‍കുന്നത് എന്ന് വിശദീകരിക്കാമോ?
1653.
ശ്രീ. എം. എം. മണി
ശ്രീ. കെ. ആൻസലൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; ഇതിലൂടെ സംസ്ഥാനത്തിന്റെ കാര്‍ഷിക, ഭക്ഷ്യ രംഗത്ത് എന്തെല്ലാം മാറ്റങ്ങൾ വരുത്താനാണ് ലക്ഷ്യമിട്ടിരുന്നത്; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി കാര്‍ഷികോല്പാദന, വിപണന, മൂല്യവർദ്ധിത മേഖലകളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്; പദ്ധതിയുടെ ഭാഗമായി കൃഷിക്കൂട്ടങ്ങള്‍ക്ക് രൂപം നൽകിയിട്ടുണ്ടോ; പദ്ധതി നടപ്പാക്കിയതിലൂടെ പുതിയതായി തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ?
1654.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണം വിപണി ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച യുവജന സംരംഭക സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തി കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിക്കുന്ന വിഷയം പരിഗണയിലുണ്ടോയെന്ന് അറിയിക്കാമോ?
1655.
ഡോ. കെ. ടി. ജലീൽ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കര്‍ഷകര്‍ക്കാവശ്യമായ സഹായങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി കേരളകൃഷി ഹബ് എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി മുഖേന ലക്ഷ്യമിടുന്നത് എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുളള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?
1656.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പരിസ്ഥിതി സൗഹൃദ നെല്‍കൃഷി, ജൈവ കൃഷി പ്രോത്സാഹനം എന്നിവയ്ക്കായി മണ്ഡലത്തില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിന് നടപ്പു സാമ്പത്തിക വര്‍ഷം എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
1657.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഒറ്റപ്പാലം മണ്ഡലത്തില്‍ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളതെന്ന് അറിയിക്കാമോ;
( ബി )
നടപ്പു സാമ്പത്തിക വര്‍ഷം ഒറ്റപ്പാലം മണ്ഡലത്തില്‍ കൃഷി വകുപ്പ് വിവിധ പദ്ധതികള്‍ക്കായി എത്ര തുക വകയിരുത്തിയെന്നും 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും അറിയിക്കാമോ; വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
1658.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 -24 വർഷത്തെ സംസ്ഥാന ബജറ്റിൽ അനുമതി ലഭിച്ച മാള ചക്ക ഫാക്ടറി നവീകരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്കായി എത്ര തുകയുടെ അനുമതിയാണ് ലഭിച്ചതെന്നും ആയത് വിനിയോഗിച്ച് എന്തൊക്കെ പ്രവർത്തനങ്ങളാണ് ഫാക്ടറിയിൽ നടപ്പിലാക്കുന്നതെന്നും അറിയിക്കാമോ;
( സി )
പ്രവൃത്തി ആരംഭിക്കുന്നതിനുള്ള കാലതാമസത്തിന് കാരണമെന്താണെന്നും കാലതാമസം പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്നും അറിയിക്കാമോ?
1659.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷക കടാശ്വാസ കമ്മീഷന്റെ ഉത്തരവുപ്രകാരം കടാശ്വാസ തുക വിതരണം ചെയ്യുന്നതിനായി ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ ഓരോ സാമ്പത്തികവർഷവും എത്ര കോടി രൂപ അനുവദിച്ചു എന്നറിയിക്കാമോ; ഇതിൽ എത്ര രൂപ കടാശ്വാസമായി വിതരണം ചെയ്തു; വിശദാംശം ലഭ്യമാക്കുമോ?
1660.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സാമ്പത്തിക വർഷത്തെ ബജറ്റില്‍ കൃഷി വകുപ്പിന്റെ കീഴിലുള്ള വിവിധ പ്രവൃത്തികൾക്കായി പദ്ധതി ഇനത്തിൽ നീക്കിവച്ച തുക എത്രയാണ്; എത്ര തുക അനുവദിച്ച് നൽകിയിട്ടുണ്ട്; എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ?
1661.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെ പച്ചക്കറി, പഴം, നെല്ല് എന്നിവയുടെ ഉല്പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുന്നതിനായി കൃഷി വകുപ്പ് മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് നടപ്പാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്നും ഇതിന്റെ ഭാഗമായി എത്ര ഉല്പാദന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും വിശദാംശം സഹിതം വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പച്ചക്കറി, പഴം, നെല്ല് എന്നിവയുടെ ഉല്പാദനത്തിൽ വര്‍ദ്ധനവ് ഉണ്ടാകുവാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇതിന്റെ ഭാഗമായി ഉല്പാദനത്തിൽ ഉണ്ടായ വ്യത്യാസത്തിന്റെ കണക്ക് ജില്ല, വര്‍ഷം എന്നിവ തിരിച്ച് ലഭ്യമാക്കാമോ?
1662.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മഴക്കാല പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുന്നതിനായി സ്വീകരിച്ച് വരുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
2023-24 വർഷത്തിൽ കോഴിക്കോട് ജില്ലയിൽ എത്ര മഴ മറകളാണ് മഴക്കാല പച്ചക്കറി കൃഷിക്കു വേണ്ടി അനുവദിച്ചിട്ടുള്ളത് എന്നതിന്റെ വിശദാംശം ബ്ലോക്ക് തിരിച്ച് ലഭ്യമാക്കാമോ?
1663.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇപ്രാവശ്യത്തെ കടുത്ത വരൾച്ചയിൽ തൃശ്ശൂർ ജില്ലയിലെ നെൽകർഷകർക്കുണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ സംബന്ധിച്ച് കണക്കെടുത്തിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശം വ്യക്തമാക്കാമോ;
( ബി )
തൃശ്ശൂര്‍ ജില്ലയിൽ കൃഷി നാശം സംഭവിച്ച നെൽകർഷകർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
ജില്ലയിൽ എത്ര നെൽകർഷകർക്ക് എത്ര രൂപയുടെ നഷ്ടപരിഹാരം നൽകിയെന്ന് വ്യക്തമാക്കാമോ;
( ഡി )
ജില്ലയിൽ വരൾച്ച മൂലം കൃഷി നാശം സംഭവിച്ചയിനത്തിൽ നഷ്ടപരിഹാരം ലഭിക്കാൻ ഇനിയും നെൽകർഷകർ ബാക്കിയുണ്ടോ; വിശദാംശം അറിയിക്കാമോ?
1664.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്ലിന്റെ സംഭരണ വില ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങൾ യഥാസമയം നല്‍കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
നെൽകര്‍ഷകര്‍ക്ക് ലഭിക്കേണ്ട വിവിധ സബ്സിഡികള്‍ യഥാസമയം നല്‍കുന്നതിന് സത്വര നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1665.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൂണില്‍ ആരംഭിച്ച വിരിപ്പ് കൃഷിക്കായി സംസ്ഥാനത്തെ കൃഷിഭവന്‍ മുഖേന നല്‍കുന്ന ഗുണമേന്‍മയുള്ള നെല്‍വിത്തുകള്‍ ഏതെല്ലാമാണ് എന്ന് വ്യക്തമാക്കാമോ?
1666.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് കൃഷി ഡയറക്ടറേറ്റിലെ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എന്തൊക്കെയാണ് പ്രധാന കണ്ടെത്തലുകൾ; ഇതിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ തുടർനടപടി സ്വീകരിച്ചു; വ്യക്തമാക്കാമോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1667.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാടശേഖരങ്ങളില്‍ നിന്നും സംഭരിക്കുന്ന നെല്ലിന്റെ വില ലഭ്യമാക്കുന്നതിനായുള്ള പി.ആര്‍.എസ്. സംവിധാനം മുഖേന പല ബാങ്കുകളും യഥാസമയം പണം കര്‍ഷകര്‍ക്ക് നല്‍കാത്ത പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തൃശൂര്‍ ജില്ലയില്‍ എസ്.ബി.ഐ. ശാഖകളില്‍ നിന്നും പി.ആര്‍.എസ്. സ്വീകരിച്ച് പണം അനുവദിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് പരിഹരിക്കുവാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമോ;
( സി )
പി.ആര്‍.എസ്. പ്രകാരം ലഭിക്കുന്ന വായ്പ കര്‍ഷകരുടെ വ്യക്തിഗത സിബില്‍ സ്കോറിനെ ബാധിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1668.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് സമയബന്ധിതമായി പണം നല്‍കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( ബി )
പി.ആര്‍.എസ്. (പാഡി റെസീപ്റ്റ് ഷീറ്റ്)വായ്പാ പദ്ധതി പ്രകാരം എസ്.ബി.ഐ. അക്കൗണ്ട് ഉളള കൃഷിക്കാര്‍ക്ക് ഇപ്പോള്‍ സംഭരിച്ച നെല്ലിന്റെ തുക ലഭിക്കുന്നില്ല എന്നത് കണക്കിലെടുത്ത് ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1669.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്ല് സംഭരിച്ച വകയിൽ എന്ന് മുതൽക്കുള്ള പണമാണ് കർഷകർക്ക് വിതരണം ചെയ്യാതെ കുടിശികയായുള്ളത്; ആകെ എത്ര രൂപയാണ് ഇപ്രകാരം സംസ്ഥാനത്തെ കർഷകർക്കെല്ലാം കൂടി കുടിശികയായി നൽകാനുള്ളത്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
കുടിശിക വിതരണം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
നെല്ല് സംഭരിച്ച വകയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എത്ര രൂപ വീതമാണ് സപ്ലൈകോയ്ക്ക് നൽകാനുള്ളത്; വിശദാംശം വ്യക്തമാക്കുമോ?
1670.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നെൽ കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആനുകൂല്യങ്ങൾ യഥാസമയം കർഷകർക്ക് നൽകാനുള്ള നടപടികൾ സ്വീകരിക്കുമോ?
1671.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രളയാനന്തരം ഉണ്ടായ റെക്കോർഡ് നെല്ലുല്പാദനം നിലനിർത്തുന്നതിന് സാധിച്ചിട്ടുണ്ടോ;
( ബി )
നെല്ല് ഉല്പാദിപ്പിക്കുന്ന കർഷകർക്ക് ഉല്പാദന ബോണസായി എത്ര കോടി രൂപ മുൻ വർഷങ്ങളിൽ വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?
1672.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലെ നെല്‍കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച ഇനത്തില്‍ എത്ര രൂപയാണ് കൃഷിവകുപ്പില്‍ നിന്നും കര്‍ഷകര്‍ക്ക് നല്‍കാനുള്ളതെന്നും എത്ര കർഷകർക്ക് എത്ര രൂപയുടെ കുടിശികയാണ് നല്കേണ്ടതെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
നെല്‍കര്‍ഷകര്‍ക്ക് അവര്‍ നല്‍കിയ നെല്ലിന്റെ വില നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
1673.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ നിലവില്‍ എത്ര ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍ തരിശായി കിടക്കുന്നുവെന്നും പ്രസ്തുത പാടങ്ങളില്‍കൂടി കൃഷി ചെയ്യുവാന്‍ എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത ആവശ്യത്തിലേക്ക് 2021 മുതല്‍ എത്ര തുക അനുവദിച്ചുവെന്നും, എത്ര തുക വിനിയോഗിച്ചുവെന്നും വിശദമാക്കുമോ?
1674.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ഷകരെ സഹായിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
തെങ്ങ് കൃഷി പ്രോത്സാഹനവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1675.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അരൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം കൃഷി ഭവനുകളെ തെരഞ്ഞെടുത്തിട്ടുണ്ട്;
( ബി )
കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അരൂര്‍ മണ്ഡലത്തിലെ കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
കേരഗ്രാമം പദ്ധതിയില്‍ ഉപഭോക്താക്കളെ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നതെന്നും ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ മാനദണ്ഡവും വിശദമാക്കുമോ?
1676.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേര പദ്ധതി പ്രകാരം എന്തെല്ലാം പരിപാടികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം പാലാ മണ്ഡലത്തില്‍ എന്തെല്ലാം പരിപാടികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1677.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാളികേരത്തിന്റെ വിലയിടിവ് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
നാളികേര വിലയിടിവ് തടയാൻ പ്രഖ്യാപിച്ച സംഭരണ പദ്ധതി നടത്തിപ്പിലെ അപര്യാപ്തത മൂലം കർഷകർക്ക് ഗുണഫലം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
നാളികേരത്തിന്റെ താങ്ങുവില ഉയർത്തുന്നതിനും കൂടുതൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം നൽകുമോ;
( ഡി )
കൃഷി ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന തെങ്ങിൻ തൈകൾ കർഷകർ വാങ്ങിയാല്‍ മാത്രമേ അവരില്‍ നിന്ന് നാളികേരം സംഭരിക്കേണ്ടതുള്ളൂ എന്ന നിർദേശം നല്കിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( ഇ )
നാളികേരം നല്‍കിയതിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള തുക നല്‍കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിഷയത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കാമോ?
1678.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉണ്ട കൊപ്ര സംഭരണത്തിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സംഭരണത്തിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും അറിയിക്കാമോ;
( ബി )
സംഭരണത്തിന് ഏതൊക്കെ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിട്ടുളളതെന്ന് അറിയിക്കാമോ;
( സി )
കോഴിക്കോട് ജില്ലയിലെ വടകര താലുക്കില്‍ എത്ര സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
1679.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരകർഷകർക്കായി കേന്ദ്രനാളികേര വികസന ബോർഡ് സംസ്ഥാനത്തിന് അനുവദിക്കുന്ന തുക കൃത്യമായി വിനിയോഗിക്കുന്നതിന് കഴിയുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
2017-18 മുതൽ 2021-22 വരെയുള്ള കാലയളവിൽ ഈയിനത്തിൽ കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന് പ്രഖ്യാപിച്ചിരുന്ന തുകയും ലഭിച്ച തുകയും എപ്രകാരമായിരുന്നുവെന്ന് അറിയിക്കുമോ; അനുവദിച്ച തുക ചെലവഴിക്കാനാകാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കാരണസഹിതം വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ കേരകർഷകരെ സഹായിക്കുന്നതിനായി സർക്കാർ നടത്തി വരുന്ന പദ്ധതികൾ ഫലപ്രദമാകുന്നുണ്ടോയെന്ന് അറിയിക്കുമോ; ഈ രംഗത്ത് കൂടുതൽ ഉല്പാദനം നടത്താനും നല്ല വില ലഭിക്കുന്നതിനും എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് അറിയിക്കാമോ?
1680.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടിയില്‍ വിത്ത്‌ തേങ്ങ സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുകയില്‍ എത്ര ശതമാനം വിതരണം ചെയ്തുവെന്ന് വ്യക്തമാക്കാമോ;
( ബി )
വിത്ത്‌ തേങ്ങ സംഭരിച്ചതില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക എന്നത്തേക്ക് പൂർണ്ണമായും വിതരണം ചെയ്യാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
1681.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിൽ കൃഷി വകുപ്പിന്റെ മേൽനോട്ടത്തിലുള്ള എത്ര നാളികേര സംഭരണ കേന്ദ്രങ്ങൾ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും അറിയിക്കാമോ;
( ബി )
സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത് തലത്തിൽ നാളികേര സംഭരണ കേന്ദ്രങ്ങൾ തുടങ്ങാൻ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ അതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1682.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരഫെഡിന്റെ നടുവണ്ണൂർ മന്ദങ്കാവ് കോംപ്ലക്സിൽ ജോലി ചെയ്തിരുന്ന ട്രേഡ് യൂണിയൻ പ്രതിനിധികളായ തൊഴിലാളികൾ വിരമിച്ച ഒഴിവിലേക്ക് പകരം ട്രേഡ് യൂണിയൻ പ്രതിനിധികളെ നിയമിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; പ്രസ്തുത തസ്തികകളിൽ ട്രേഡ് യൂണിയൻ പ്രതിനിധികളെ അടിയന്തരമായി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
മന്ദങ്കാവ് കോംപ്ലക്സിൽ തദ്ദേശീയരായ എത്ര നാളികേര കർഷകരിൽ നിന്നും നാളികേരം സംഭരിക്കുന്നുണ്ട്; എത്ര അളവ് നാളികേരമാണ് ഈ ഇനത്തിൽ കഴിഞ്ഞ വർഷം സംഭരിച്ചത്; ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള എത്ര വൻകിട കച്ചവടക്കാരിൽ നിന്നും നാളികേരം സംഭരിക്കുന്നുണ്ട്; എത്ര അളവ് നാളികേരമാണ് ഇവരിൽ നിന്നും കഴിഞ്ഞ വർഷം സംഭരിച്ചത്; വിശദാംശം വ്യക്തമാക്കുമോ;
( സി )
മന്ദങ്കാവ് കോംപ്ലക്സിൽ കമ്പ്യൂട്ടർ വാങ്ങിയത് ഉൾപ്പെടെയുള്ള പർച്ചേസുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമോ; ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ നടത്തിയ പർച്ചേസുകളുടെ വിശദാംശം വ്യക്തമാക്കുമോ?
1683.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബര്‍ വിലത്തകര്‍ച്ചയെത്തുടര്‍ന്ന് തോട്ടങ്ങളിലെ റബ്ബര്‍ വെട്ടിമാറ്റി കര്‍ഷകര്‍ മറ്റ് കൃഷിയിലേക്ക് തിരിയുന്നതിന്റെ ഭാഗമായി വെട്ടിമാറ്റിയ തോട്ടങ്ങളുടെ കണക്ക് കൈവശമുണ്ടോ; എങ്കില്‍ സംസ്ഥാനത്ത് എത്ര ഹെക്ടര്‍ സ്ഥലം ഇത്തരത്തില്‍ നാളിതുവരെ മാറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
റബ്ബർ വിലസ്ഥിരത ഉറപ്പാക്കുന്നതിനും കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
1684.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെയുള്ള കാലയളവിൽ സംസ്ഥാന ബജറ്റുകളിൽ റബ്ബർ വിലസ്ഥിരതാ ഫണ്ട് നൽകുന്നതിനായി എത്ര കോടി രൂപ വകയിരുത്തിയെന്നും അതിൽ ഓരോ വർഷവും എത്ര തുക വീതം വിതരണം ചെയ്തുവെന്നും വര്‍ഷം തിരിച്ച് വിവരം നല്‍കുമോ?
1685.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകരുടെ സാമ്പത്തിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ്‌ സംസ്ഥാനത്ത് രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ഇരുപത് ലക്ഷം കര്‍ഷകരെ അംഗങ്ങളാക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിച്ച ബോര്‍ഡില്‍ നിലവില്‍ എത്ര പേര്‍ അംഗങ്ങളായിട്ടുണ്ട്;
( സി )
ബോര്‍ഡിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ധനവകുപ്പ് ഉന്നയിച്ചിട്ടുള്ള തടസ്സവാദങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ; അവ മറികടക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
1686.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാർഷിക മേഖലയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും കൃഷിയിലും അനുബന്ധ മേഖലയിലും പ്രവർത്തിക്കുന്നവരുടെ വരുമാനം ഉയർത്തുന്നതിനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി സ്വീകരിച്ചിട്ടുളള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഇതിനായി എത്ര തുകയാണ് കഴിഞ്ഞ അഞ്ച് വർഷത്തെ ബജറ്റിൽ വകയിരുത്തിയിരുന്നത്; ഇതിൽ എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;
( സി )
ഇതിൽ എന്തു തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ?
1687.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കർഷക ക്ഷേമനിധിയിലേക്ക് ഗ്രാന്റ് ആയി എത്ര തുക നൽകിയിട്ടുണ്ടെന്ന് സാമ്പത്തിക വർഷാടിസ്ഥാനത്തിൽ ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
ക്ഷേമനിധിയുടെ ഭരണച്ചെലവിനത്തിൽ നാളിതുവരെ ആകെ എത്ര തുക ചെലവിട്ടുവെന്ന് സാമ്പത്തികവർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( സി )
നാളിതുവരെ എത്ര രൂപ അംശദായമായി ലഭിച്ചുവെന്നും ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടുണ്ടോയെന്നും അംശദായ തുകയിൽ നിന്നും സർക്കാർ ഗ്രാന്റിൽ നിന്നും ഭരണച്ചെലവിനായി വിനിയോഗിച്ച തുകയുടെ വിവരവും ഇനം തിരിച്ച് വ്യക്തമാക്കുമോ?
1688.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2020 മുതല്‍ കർഷക പെന്‍ഷന്‍ ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പെന്‍ഷന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1689.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷക ക്ഷേമനിധി ബോർഡിലേക്ക് കർഷകർ അടയ്ക്കുന്ന പ്രതിമാസ അംശദായം എത്ര രൂപയാണ്; ഇതിന് തത്തുല്യമായ തുക സർക്കാർ വിഹിതമായി നൽകുന്നുണ്ടോ; എങ്കിൽ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നാളിതുവരെ എത്ര തുക വിഹിതമായി നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1690.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കര്‍ഷക പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്ന തുക എത്രയാണെന്ന് അറിയിക്കുമോ;
( ബി )
കര്‍ഷക പെന്‍ഷന് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ; ഇതിനായി അപേക്ഷ നല്‍കേണ്ടത് ഏത് ഓഫീസിലാണെന്ന് വ്യക്തമാക്കാമോ; കര്‍ഷക പെൻഷൻ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
അപേക്ഷ സമര്‍പ്പിച്ച കര്‍ഷകൻ പെന്‍ഷന് അര്‍ഹനാണെങ്കില്‍ പ്രസ്തുത വിവരം അപേക്ഷകനെ എങ്ങനെയാണ് അറിയിക്കുന്നത്; വിശദാംശം നല്‍കാമോ?
1691.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷത്തെ മഴക്കെടുതിയിൽ കാസർകോട് ജില്ലയിലുണ്ടായ കൃഷിനാശം എത്രയാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഈ വർഷത്തെ മഴക്കെടുതിയിൽ പ്രസ്തുത ജില്ലയിലെ എത്ര കർഷകർക്കാണ് കൃഷിനാശം സംഭവിച്ചതെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കർഷകർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കിൽ എത്ര തുക വീതമാണ് നൽകിയതെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കുമോ; ഇല്ലെങ്കിൽ നഷ്ടപരിഹാരം എന്നത്തേക്ക് നൽകുമെന്ന് വ്യക്തമാക്കുമോ;
( ഡി )
കഴിഞ്ഞ വർഷത്തെ മഴക്കെടുതിയിൽ ജില്ലയിലുണ്ടായ കൃഷിനാശം എത്രയാണെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കുമോ;
( ഇ )
കഴിഞ്ഞ വർഷത്തെ മഴക്കെടുതിയിൽ കൃഷിനാശം സംഭവിച്ച, പ്രസ്തുത ജില്ലയിലെ കർഷകർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ; എങ്കിൽ മണ്ഡലം തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ?
1692.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ കുട്ടനാട്ടിലെ കാര്‍ഷികമേഖലയുടെ സമഗ്ര പുരോഗതിക്കായി നടപ്പിലാക്കിയ പദ്ധതികൾ വിശദമാക്കാമോ;
( ബി )
അതിതീവ്ര മഴയും കനത്ത ചൂടും വരൾച്ചയും നേരിട്ട കുട്ടനാട്ടിലെ കർഷകരെ സഹായിക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കാര്‍ഷികമേഖലയുടെ സമഗ്രപുരോഗതിക്കായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
1693.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ കർഷകർക്ക് വിളനാശം മൂലം എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് അറിയിക്കാമോ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആകെ ലഭിച്ച അപേക്ഷകള്‍ എത്രയാണ്; എത്ര പേർക്ക് സഹായം അനുവദിച്ചു; നാളിതുവരെ എത്ര രൂപയുടെ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ?
1694.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷിക വിളകള്‍ക്കുള്ള പ്രകൃതിക്ഷോഭ ദുരിതാശ്വാസ സഹായ പദ്ധതി പ്രകാരം അരുവിക്കര മണ്ഡലത്തില്‍ 2023-24 സാമ്പത്തിക വര്‍ഷം വിതരണം ചെയ്ത തുകയുടെ കണക്കുകള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിളകളുടെ ഇനം തിരിച്ച് അറിയിക്കാമോ?
1695.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വരൾച്ച ദുരിതബാധിതരായ കർഷകരെ സഹായിക്കുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
വരൾച്ച ദുരിതബാധിതരായ ഇടുക്കി ജില്ലയിലെ ഏലം കർഷകരെ സഹായിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
കാർഡമം രജിസ്ട്രേഷൻ നടത്തുന്നതിന് സമയപരിധി ദീർഘിപ്പിച്ച് നൽകുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വരൾച്ച ദുരിതബാധിതരായ ഇടുക്കി ജില്ലയിലെ ഏലം കർഷകരെ സഹായിക്കാൻ കേന്ദ്ര സർക്കാരിൽ നിന്നും തുക അനുവദിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഇ )
വരുംകാലങ്ങളിൽ വരൾച്ച മൂലം കൃഷിനാശം ഉണ്ടാകാതിരിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1696.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഠിനമായ വരള്‍ച്ചമൂലം സംസ്ഥാനത്ത് ഈ വർഷമുണ്ടായ കൃഷിനാശം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
വിളനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
1697.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. കെ. ബഷീർ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വരൾച്ചാ കാലത്ത് സംസ്ഥാനത്തുണ്ടായ കൃഷിനാശം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ബി )
കൃഷിനാശം സംഭവിച്ച കർഷകര്‍ക്ക് നഷ്ട പരിഹാരം നൽകുന്നതിനായി അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ടോ;
( സി )
നഷ്ടപരിഹാരം നൽകുന്നത്തിനുള്ള നടപടികൾ നിലവിൽ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ;
( ഡി )
വിവിധ ബാങ്കുകളിൽ നിന്നും ലോൺ എടുത്ത കർഷകരെ സഹായിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കുമോ?
1698.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കനത്ത ചൂടിലും വരൾച്ചയിലും കാർഷിക രംഗത്തുണ്ടായ നഷ്ടം എത്രയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( ബി )
വരൾച്ചയെക്കുറിച്ച് പഠിക്കുന്നതിനായി കൃഷി വകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നോ; എങ്കില്‍ സമിതിയുടെ നിഗമനങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
സമിതിയുടെ നിഗമനങ്ങൾ പ്രകാരം കേന്ദ്രസർക്കാരിന്റെ സഹായം തേടിയിട്ടുണ്ടോ;
( ഡി )
കർഷകരെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാർ എന്തെല്ലാം സഹായങ്ങളാണ് നൽകാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
1699.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തികവർഷത്തെ കാലവർഷത്തിൽ കൃഷിനാശമുണ്ടായ വകയിൽ കര്‍ഷകര്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തുകയുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ കൃഷിനാശം മൂലം നഷ്ടങ്ങളുണ്ടായ കര്‍ഷകര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കാനുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ എന്തുകൊണ്ടാണ് നഷ്ടപരിഹാരം നല്‍കാത്തത് എന്ന് വിശദമാക്കുമോ;
( ഡി )
ഇനിയും നഷ്ടപരിഹാരം ലഭിക്കാത്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1700.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽപ്പെട്ട നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി തിരുത്തി, മോര്യകാപ്പ് പാടശേഖരങ്ങളിലെ നെൽകൃഷി വെള്ളം ലഭ്യമല്ലാത്തതിനാൽ നശിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇപ്രകാരം കൃഷി നാശം സംഭവിച്ചതിനുള്ള നഷ്ടപരിഹാരം ഈ കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( സി )
ഈ പ്രദേശങ്ങളിൽ വരുംവർഷങ്ങളിൽ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാതെ കൃഷിനാശം സംഭവിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
1701.
ഡോ. എം. കെ. മുനീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തുണ്ടായ കടുത്ത വരൾച്ച മൂലം കാർഷിക മേഖലയിലുണ്ടായ നഷ്ടം വിശകലനം ചെയ്തിട്ടുണ്ടോ;
( ബി )
ഇക്കാര്യം വിലയിരുത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നുവോ; ഓരോ മേഖലയിലും ഉണ്ടായ നാശനഷ്ടത്തിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
കാർഷിക വായ്പ തിരിച്ചടയ്ക്കാനാകാതെ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
1702.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം മൂലം വിളകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് കൃഷിക്കാര്‍ക്ക് പരിധിയില്ലാതെ നഷ്ടപരിഹാരം നല്‍കുവാനുളള എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
കര്‍ഷകരുടെ വരുമാനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് കാര്‍ഷിക ഉല്പന്ന വിപണനത്തിനായി പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
1703.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ജില്ലാ കൃഷിത്തോട്ടം, ബനാന നഴ്സറി എന്നിവിടങ്ങളില്‍ എന്തെല്ലാം ഉല്പന്നങ്ങള്‍ കൃഷി ചെയ്യുന്നുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫാമുകളില്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവില്‍ ഒരുക്കിയിട്ടുളളത്; വ്യക്തമാക്കാമോ;
( സി )
കാര്‍ഷികോല്പന്നങ്ങള്‍ക്കുപരിയായി മറ്റെന്തെല്ലാം ഉല്പന്നങ്ങള്‍ ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഫാമുകളില്‍ സ്ഥിരം, താല്‍ക്കാലിക വിഭാഗങ്ങളില്‍ എത്ര തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നത് അറിയിക്കാമോ;
( ഇ )
ജില്ലാ കൃഷിത്തോട്ടം, ബനാന നഴ്സറി എന്നിവടങ്ങളിൽ ടൂറിസം വകുപ്പുമായി സഹകരിച്ചുകൊണ്ട് ഫാം ടൂറിസം പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ?
1704.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കൃഷിവകുപ്പിന് കീഴിലുള്ള സംസ്ഥാന പച്ചക്കറി ഫാമുകളിൽ ഉല്പാദനം വർദ്ധിപ്പിക്കുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ടൂറിസം വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന പച്ചക്കറി ഫാമുകളിൽ എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
വണ്ടിപ്പെരിയാർ സംസ്ഥാന പച്ചക്കറി ഫാമിൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എന്തൊക്കെ വികസന പ്രവൃത്തികളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
ടൂറിസം വികസനവുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികളാണ് വണ്ടിപ്പെരിയാർ സംസ്ഥാന പച്ചക്കറിത്തോട്ടത്തിൽ നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഇ )
വണ്ടിപ്പെരിയാർ സംസ്ഥാന പച്ചക്കറി തോട്ടത്തിൽ ടൂറിസ്റ്റുകളിൽ നിന്നും പ്രവേശന ഫീസായി എത്ര രൂപയാണ് വാങ്ങിക്കുന്നതെന്നും 2021 ജൂൺ മാസം മുതൽ ഓരോ മാസത്തെയും വരുമാനം എത്രയാണെന്നും വിശദമാക്കാമോ?
1705.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എവിടെയാെക്കെയാണ് ഫാം ടൂറിസം പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദാംശം സഹിതം അറിയിക്കുമോ; പദ്ധതി നടത്തിപ്പ് ടൂറിസം വകുപ്പുമായി സഹകരിച്ചാണോയെന്ന് അറിയിക്കാമോ;
( ബി )
മലപ്പുറം ജില്ലയിലെ ഏതെങ്കിലും കൃഷി ഫാമുകള്‍ ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് അനുയോജ്യമാണോ എന്നറിയിക്കാമോ; ഇതിനുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ; ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ അറിയിക്കാമോ;
( സി )
മലപ്പുറം ജില്ലയിലെ മുണ്ടേരി വിത്തുകൃഷി തോട്ടത്തിലെ ഫാം ഡേയോടനുബന്ധിച്ച് നടത്തിയ നിറവ് എന്ന പേരിലുള്ള കാര്‍ഷിക പ്രദര്‍ശനം വിജയകരമായിരുന്നോയെന്നും പരിപാടിയില്‍ പൊതുജന പങ്കാളിത്തം എത്രയുണ്ടായിരുന്നുവെന്നും വ്യക്തമാക്കാമോ;
( ഡി )
മുണ്ടേരി വിത്തുകൃഷി തോട്ടം കേന്ദ്രീകരിച്ച് ഒരു ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നതിനുവേണ്ട വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഈ വിഷയത്തിലെ വിദഗ്ധരും അടങ്ങുന്ന സിമിതയെ നിയോഗിക്കുമോ; വിശദമാക്കാമോ?
1706.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തരിശുഭൂമി കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന പുതിയ പദ്ധതികളെ കുറിച്ച് വിശദമാക്കാമോ;
( ബി )
അരുവിക്കര മണ്ഡലത്തില്‍ കണക്കാക്കപ്പെട്ടിട്ടുള്ള തരിശു ഭൂമിയുടെ വിസ്തൃതി എത്രയാണെന്ന് പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ?
1707.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് മേഖലയില്‍ രണ്ടാം കൃഷി ഇറക്കാത്ത പാടശേഖരങ്ങളില്‍ മഴക്കാലത്ത് പമ്പിംഗ് നടത്താത്തത് മൂലം ഇവയുടെ സമീപമുളള വീടുകളില്‍ വെളളം കയറുന്ന സ്ഥിതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
അപ്പര്‍ കുട്ടനാട്, കുട്ടനാട് മേഖലകളിലെ പാടശേഖരങ്ങളില്‍ കൃഷി നടക്കാത്ത സമയത്തും വൈദ്യുതി നല്‍കി പമ്പിംഗ് നടത്തുവാന്‍ കെ.എസ്.ഇ.ബി. യുമായി ചേര്‍ന്ന് ഒരു പദ്ധതി തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമോ?
1708.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള വിള ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ; ഈ പദ്ധതി പ്രകാരം ഏതെല്ലാം വിളകൾക്കാണ് ഇൻഷുറൻസ് ഏർപ്പെടുത്തിയിരിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇൻഷുറൻസ് പദ്ധതിയാണോ സംസ്ഥാനത്ത് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ സാമ്പത്തിക വർഷം വിള ഇൻഷുറൻസ് പരിരക്ഷ പ്രകാരം എത്ര കർഷകർക്കാണ് ആനുകൂല്യം ലഭ്യമാക്കിയത്;
( ഡി )
ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുമോ; വിശദമാക്കാമോ?
1709.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന കീടനാശിനികളിലും വളങ്ങളിലും ഹാനികരമായ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കൂടുതലാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും വിഷരഹിതമാക്കുന്നതിനും സ്വീകരിച്ചിട്ടുളള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
1710.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പഴം -പച്ചക്കറി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന കോഴിക്കോട് വിമാനത്താവളത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ കാർഷിക മേഖലയുടെ ഉത്തേജനത്തിന് പദ്ധതികൾ ആവിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനോട് അനുബന്ധിച്ച് സെൻറർ ഫോർ പെരിഷബിൾ കാർഗോ സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ചിട്ടുണ്ടോ;
( സി )
പഴം പച്ചക്കറി കയറ്റുമതിക്ക് ആവശ്യമായ സർട്ടിഫിക്കറ്റ് ഓഫ് കൺഫോർമിറ്റി ലഭിക്കാൻ അവശിഷ്ട വിഷാംശ പരിശോധന ലാബ് വിമാനത്താവള പരിസരത്തോ കാലിക്കറ്റ് സർവകലാശാലയോട് ചേർന്നോ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
വിമാനത്താവളത്തിലെ കാർഷിക ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ശൃംഖലയിൽ ഉൾപ്പെടുന്ന ഉല്പാദകർ, കയറ്റുമതിക്കാർ, അനുബന്ധ തൊഴിലിൽ ഏർപ്പെടുന്നവർ എന്നിവരെ ഉൾപ്പെടുത്തി ഒരു എക്സ്പോർട്ടേഴ്സ് മീറ്റ് നടത്തി കയറ്റുമതി സാധ്യത വിപുലപ്പെടുത്തി കാർഷിക മേഖലയ്ക്ക് മുന്നേറ്റം നൽകുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുമോ?
1711.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോര്‍ട്ടികോര്‍പ്പിന്റെ നിയന്ത്രണത്തില്‍ നേരിട്ട് നടത്തുന്ന സ്റ്റാളുകള്‍ തിരുവനന്തപുരം ജില്ലയില്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ലൈസന്‍സി സ്റ്റാളുകള്‍ എതെല്ലാം സ്ഥലത്താണെന്ന് വിശദമാക്കാമോ;
( സി )
ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാളുകള്‍ ഇല്ലാത്ത ഗ്രാമപഞ്ചായത്തുകളില്‍ അവ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1712.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പച്ചക്കറിയുടെ വില ഇനത്തിൽ സംസ്ഥാനത്തെ കർഷകർക്ക് ഹോർട്ടികോർപ്പ് തുക നല്‍കാനുണ്ടോ; എങ്കിൽ നൽകാനുള്ള കുടിശികയുടെ വിശദാംശം വ്യക്തമാക്കുമോ; കുടിശിക പൂർണ്ണമായും എന്നത്തേക്ക് വിതരണം ചെയ്യുവാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ; കുടിശിക വിതരണം ചെയ്യുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
1713.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിൽ ആര്‍.കെ.വി.വൈ., ആര്‍.ഐ.ഡി.എഫ്. XXVI എന്നീ പദ്ധതികൾ പ്രകാരം കെ.എൽ.ഡി.സി. നടപ്പിലാക്കിവരുന്ന പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ സംബന്ധിച്ച വിശദാംശവും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ?
1714.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏതെല്ലാം കൃഷിഭവനുകളെയാണ് സ്മാര്‍ട്ട് കൃഷിഭവനുകളാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ചങ്ങനാശ്ശേരി മണ്ഡലത്തിലെ മാടപ്പള്ളി കൃഷിഭവനെ സ്മാര്‍ട്ട് കൃഷിഭവനാക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കൃഷിഭവന്‍ സ്മാര്‍ട്ട് കൃഷിഭവന്‍ ആക്കുന്നതിന് കോട്ടയം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
1715.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്മാര്‍ട്ട് കൃഷിഭവനുകള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്മാര്‍ട്ട് കൃഷി ഭവനുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( സി )
നെടുമ്പനയില്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുളള സ്മാര്‍ട്ട് കൃഷിഭവന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
1716.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരത്തിലെ നിലവിലെ കൃഷി ഭവന്‍ കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത കൃഷി ഭവനില്‍ ആവശ്യത്തിന് ജീവനക്കാരെ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
കോഴിക്കോട് കൃഷി ഭവനില്‍ തണ്ണീര്‍ത്തട നിയമ പ്രകാരമുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1717.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൃഷി ഭവനുകളെ സ്മാര്‍ട്ടാക്കി മാറ്റുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ;
( ബി )
ഏറനാട് മണ്ഡലത്തിലെ ഏതെല്ലാം കൃഷി ഭവനുകളെയാണ് സ്മാര്‍ട്ട് കൃഷി ഭവനാക്കി മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
ഇത്തരത്തില്‍ കൃഷി ഭവനുകള്‍ സ്മാര്‍ട്ടാക്കുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും സ്മാര്‍ട്ടാക്കി മാറ്റുന്നത് കൊണ്ടുള്ള മെച്ചങ്ങള്‍ എന്തെല്ലാമാണെന്നും അറിയിക്കുമോ?
1718.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാർട്ട് കൃഷി ഭവൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട പരവൂർ നഗരസഭയിലെ കൃഷി ഭവന് പുതിയ കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത കൃഷിഭവൻ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും സ്മാർട്ട് കൃഷിഭവന് ആവശ്യമായ സൗകര്യങ്ങൾ വേഗത്തിൽ സജ്ജമാക്കുന്നതിനും പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിലയിരുത്തി അടിയന്തരമായ തുടർ നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( സി )
ചാത്തന്നൂർ മണ്ഡലത്തിലെ ഏഴു കൃഷിഭവനുകൾ സ്മാർട്ട് കൃഷിഭവനുകളാക്കുന്നതിനായി തുക അനുവദിക്കുന്നതിന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ നിലവിലുള്ള എ.എഫ്1/ 172/2022/കൃഷി (ഫാംസ് ) നമ്പർ ഫയലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ഡി )
മേൽപ്പറഞ്ഞ ഏഴു കൃഷിഭവനുകൾ സ്മാർട്ട് കൃഷിഭവനുകളാക്കുന്നതിനായി പ്രസ്തുത നമ്പർ ഫയൽ പ്രകാരം 2024-25 വർഷത്തിൽ തുക ലഭിക്കുന്നതിനായുള്ള സാധ്യതകൾ പരിശോധിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം അറിയിക്കാമോ; പ്രസ്തുത തുക ഉടൻ അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?
1719.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ മണമ്പൂര്‍ കൃഷി ഭവന്‍ നിര്‍മ്മാണത്തിന് ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് നിലവില്‍ തടസ്സമുണ്ടോയെന്ന് വ്യക്തമാക്കുമോ?
1720.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ ആലത്തൂര്‍ കൃഷി ഭവനെ സ‍്മാര്‍ട്ട് കൃഷി ഭവന്‍ ആക്കുന്നതിനായി എന്തെല്ലാം പ്രാരംഭ നടപടികളാണ് ഇതുവരെ കൃഷി വകുപ്പ് സ്വീകരിച്ചിട്ടുള്ളത്; എത്ര തുകയാണ് സ‍്മാര്‍ട്ട് കൃഷി ഭവന് അനുവദിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
കൃഷി ഭവന്‍ സ‍്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
1721.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാരിന്റെ കാലയളവിൽ കായംകുളം മണ്ഡലത്തില്‍ കൃഷി വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഇതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
1722.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വടക്കാഞ്ചേരി മണ്ഡലത്തിൽ ആ‍ർ.ഐ.ഡി.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹിച്ച പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തികൾക്ക് ചെലവായ തുക, അവയുടെ പുരോഗതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
ആ‍ർ.ഐ.ഡി.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി പ്രസ്തുത മണ്ഡലത്തിൽ നിന്നും 2023-24 ൽ എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; അവയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
1723.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഹരിതം ഹരിപ്പാട് പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും ഇതിന്റെ ഭാഗമായി എന്തെല്ലാം ഭൗതികനേട്ടങ്ങളും സൗകര്യങ്ങളുമാണ് കൈവരിക്കാന്‍ സാധിച്ചിട്ടുള്ളതെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രോജക്ട് രൂപീകരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ?
1724.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ കരിവെള്ളൂര്‍ - പെരളം ഗ്രാമ പഞ്ചായത്തില്‍ തരിശ് രഹിത പാടശേഖരം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ നല്ല മണ്ണ് എന്ന പേരില്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി നബാര്‍ഡില്‍ ഡി. പി. ആര്‍. സമര്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം നബാര്‍ഡില്‍ നിന്ന് ധനസഹായം ലഭ്യമാക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; വിശദമാക്കാമോ?
1725.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ കോള്‍, നോണ്‍ കോള്‍ മേഖലയില്‍ കാര്‍ഷിക വികസനവുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് ഏതാെക്കെ പ്രൊപ്പോസലുകളാണ് തയ്യാറാക്കിയിട്ടുള്ളതെന്നും ആയതിന്റെ നിലവിലെ പുരോഗതിയും വ്യക്തമാക്കാമോ?
1726.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിൽ ഏതെല്ലാം വിദ്യാലയങ്ങളിൽ സ്കൂൾതല കൃഷിയിടങ്ങൾ ഉണ്ടെന്നും കൃഷി ഭവനുമായി ചേർന്ന് ഇവ ഓരോന്നിലും കഴിഞ്ഞവർഷം നടത്തിയ കൃഷിയുടെ വിശദാംശങ്ങളും നൽകാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ വിദ്യാലയങ്ങളിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന തളിർ പദ്ധതിയുമായി സംയോജിപ്പിച്ച് 2024-25 അക്കാദമിക വർഷത്തിൽ കൃഷിഭവനും അനുബന്ധ കൃഷി സ്ഥാപനങ്ങളും എന്തെല്ലാം പ്രവർത്തനങ്ങളാണ് അസൂത്രണം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1727.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ പൈനാപ്പിൾ കൃഷി ചെയ്യുന്ന ജില്ലകൾ ഏതൊക്കെയാണെന്നും പൈനാപ്പിൾ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി എത്ര ഹെക്ടർ ആണെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജില്ലകളിൽ പൈനാപ്പിൾ കൃഷി ചെയ്യുന്ന കർഷകരുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ;
( സി )
ഈ ജില്ലകളിലെ പൈനാപ്പിൾ ഉല്പാദനത്തിന്റെ അളവും ഒരു ഹെക്ടർ ഭൂമിയിൽ നിന്നുള്ള ശരാശരി പൈനാപ്പിൾ ഉല്പാദനത്തിന്റെ അളവും എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പൈനാപ്പിൾ കൃഷിയും വ്യാപാരവും വഴി ശരാശരി എത്ര രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( ഇ )
ഇവിടെ ഉല്പാദിപ്പിച്ച് മറ്റ് സംസ്ഥാനങ്ങളിൽ വിപണനം ചെയ്യുന്നതും വിദേശരാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നതുമായ പൈനാപ്പിളിന്റെ അളവും മൂല്യവും എത്രയാണെന്ന് തരംതിരിച്ച് അറിയിക്കാമോ;
( എഫ് )
വിഴിഞ്ഞം തുറമുഖം വഴി പൈനാപ്പിൾ കയറ്റുമതി ചെയ്യാനുള്ള സാധ്യത സംസ്ഥാന സർക്കാരും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡും പരിഗണിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ജി )
നിര്‍ദിഷ്ട അങ്കമാലി- ശബരി റെയിൽ-പാത വികസിപ്പിച്ച് വിഴിഞ്ഞത്തേയ്ക്കും സംസ്ഥാന തലസ്ഥാനത്തേയ്ക്കും സമാന്തര റെയിൽവേ നിർമ്മിക്കണമെന്നും അതിനായി സർവ്വേ നടത്തണമെന്നും സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോടും റെയിൽവേ ബോർഡിനോടും നിലവിൽ ആവശ്യപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനു നടപടി സ്വീകരിക്കുമോ?
1728.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തില്‍ 2016 മെയ് മുതല്‍ 2024 വരെ മണ്ണ് പര്യവേഷണ വകുപ്പ് വഴി നടന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ; ഇനി നടക്കാനുള്ള പ്രവൃത്തികളും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?
1729.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവൃത്തികള്‍ നടപ്പിലാക്കിയിട്ടുണ്ട്; പ്രസ്തുത പ്രവൃത്തികള്‍ക്ക് ചെലവായ തുക, അവയുടെ പുരോഗതി എന്നിവ വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ആര്‍.ഐ.ഡി.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പുതുതായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; അവയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
1730.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിൽ വളയം ഗ്രാമപഞ്ചായത്തിലെ നീലാണ്ട് ചിറ പുനരുദ്ധരിക്കാന്‍ നല്‍കിയ നിവേദനം പരിഗണനയിലുണ്ടോ; എങ്കിൽ വിശദമാക്കുമോ?
1731.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൂഞ്ഞാർ മണ്ഡലത്തില്‍ സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ് മുഖേന ഏതൊക്കെ പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.