UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
999.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ കാരിക്കോട് ഡിസ്ട്രിബ്യൂട്ടറിയുടെ ആറാമത്തെ റീച്ചിൻെറ തടസ്സപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനായി നബാര്‍ഡ്-എൽ.ടി.ഐ.എഫ്.-ൽ ലഭ്യമാക്കിയ 34.9 കോടി രൂപയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ടിന് നബാര്‍‍‍ഡില്‍ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
കാരിക്കോട്‌ ഡിസ്ട്രിബ്യൂട്ടറിയുടെ 2, 5 റീച്ചുകളുടെ റിവൈസ്ഡ് എസ്റ്റിമേറ്റ്‌ അംഗീകരിക്കാത്തതിന് കാരണം വ്യക്തമാക്കാമോ;
( സി )
കാരിക്കോട് ഡിസ്ട്രിബ്യൂട്ടറിയുടെ ആറാമത്തെ റീച്ച് തടസ്സപ്പെട്ടിരിക്കുന്നത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും നബാര്‍ഡിന്റെ അംഗീകാരം ലഭ്യമാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും വ്യക്തമാക്കാമോ?
1000.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷനുവേണ്ടി പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി പ്രാദേശിക റോഡുകളുള്‍പ്പെടെയുള്ള എല്ലാ റോഡുകളും കുഴിച്ചതിന്റെ ഫലമായി പ്രസ്തുത റോഡുകളെല്ലാം സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ റോഡുകളെല്ലാം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് ഫണ്ട് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടോ;
( സി )
പ്രസ്തുത റോഡുകളുടെ നവീകരണം എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കാമോ?
1001.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശിരുവാണി ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാന്‍ പ്രകാരം 2016-നു ശേഷം തമിഴ്നാട് സര്‍ക്കാരില്‍ നിന്നും ആകെ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും ഇതു പ്രകാരം നടത്തി വരുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും വിശദമാക്കാമോ; ഓരോ പ്രവൃത്തിയുടെയും നിര്‍മ്മാണ പുരോഗതി ലഭ്യമാക്കാമോ;
( ബി )
ശിരുവാണി ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട എടക്കുറിശ്ശി - കോമളമേട് റോഡ് നവീകരണത്തിന് എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും പ്രസ്തുത പ്രവൃത്തിയുടെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച വിവരവും ലഭ്യമാക്കാമോ?
1002.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂതത്താന്‍കെട്ടില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഇറിഗേഷന്‍ ടൂറിസം പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്തിന്റെ ടൂറിസം വികസനത്തിന് ഗുണകരമാകുന്ന നിലയില്‍ ഫലപ്രദമായും വേഗത്തിലും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1003.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട് കടുത്തുരുത്തി മണ്ഡലത്തില്‍ എന്തെല്ലാം പ്രവൃത്തികള്‍ ചെയ്യുന്നുണ്ടെന്നും എത്ര തുക ഏതൊക്കെ പ്രവൃത്തികളിലായി ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നടത്തുന്ന പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ; ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ പേരും അവയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടും പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ?
1004.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജലസേചന വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന ഇറിഗേഷന്‍ ടൂറിസം പദ്ധതി ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതി ഏതെല്ലാം മേഖലകളിലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഓരോ മേഖലയിലും ഇറിഗേഷന്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ പഠനം നടത്തുന്നതിനും പ്രോജക്ട് തയ്യാറാക്കുന്നതിനും ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
1005.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മീനച്ചിലാറിന്റെ തീരത്തുള്ള പുറമ്പോക്ക് സ്ഥലങ്ങളില്‍ നിന്നും മണല്‍ ചേര്‍ന്ന മണ്ണ് നീക്കം ചെയ്യുന്നതിനായി നിലവില്‍ എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവിടെ നിന്നും നീക്കം ചെയ്യുന്ന മണല്‍ എന്താണ് ചെയ്യുന്നതെന്നും ഇതുവഴി സര്‍ക്കാരിന് വരുമാനം ലഭിക്കുന്നുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി തുടങ്ങിയത് മുതല്‍ ഒരേ കരാര്‍ ഏജന്‍സിയാണോ പ്രവൃത്തി ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ?
1006.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ ജലജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പിടാനായി കുഴിക്കേണ്ട പി.ഡബ്ല്യൂ.ഡി. റോഡുകള്‍ ഏതൊക്കെയാണ്; ഇതിലേക്കായി അനുമതി കിട്ടിയിട്ടുണ്ടോ; പൈപ്പിടല്‍ പൂര്‍ത്തിയായാലുടന്‍ തന്നെ റോഡ് പണി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1007.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന ജലവിഭവ വകുപ്പിന്റെ അതിഥി മന്ദിരത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത അതിഥി മന്ദിരം നിലവില്‍ താമസയോഗ്യമാണോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അതിഥി മന്ദിരം പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നത് പരിഗണിക്കാമോ;
( സി )
തളിപ്പറമ്പ് മണ്ഡലത്തിലെ അമൃത് കുടിവെള്ള പദ്ധതിയുടെ മുനിസിപ്പാലിറ്റി അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തന പുരോഗതി ലഭ്യമാക്കാമോ;
( ഡി )
തളിപ്പറമ്പ് മണ്ഡലത്തിലെ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ പഞ്ചായത്തടിസ്ഥാനത്തിലുള്ള പുരോഗതി ലഭ്യമാക്കാമോ?
1008.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുളള കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ സി.എച്ച്. 23/200 ഭാഗത്തുളള കനാല്‍പാലം നിര്‍മ്മാണത്തിന് സമര്‍പ്പിച്ചിട്ടുളള പദ്ധതിക്ക് അനുമതി നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ; നിലവില്‍ പദ്ധതി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
1009.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ വടക്കാഞ്ചേരി പുഴ നവീകരണം സംബന്ധിച്ച് അനുവദിച്ച തുകയും പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ പുരോഗതിയും വ്യക്തമാക്കാമോ?
ചേലേമ്പ്ര ജലനിധി പദ്ധതിയുടെ കരാര്‍ പുതുക്കൽ
1010.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലേമ്പ്ര ജലനിധി പദ്ധതിക്കായി കിന്‍ഫ്രയും ഗ്രാമപഞ്ചായത്തും സംയുക്തമായി ഏർപ്പെട്ടിട്ടുള്ള കരാറിന്റെ കാലാവധി പുതുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( ബി )
കുടിവെള്ള സ്രോതസ്സിന്റെ അഭാവമുള്ള ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ 3000 കുടുംബങ്ങള്‍ക്ക് ജലലഭ്യത ഉറപ്പാക്കുവാൻ സാധിക്കുന്ന പ്രസ്തുത പദ്ധതിയുടെ കരാര്‍ കാലാവധി 2034 ഫെബ്രുവരി 15 വരെ പുതുക്കി നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത വിഷയം സംബന്ധിച്ച് കിന്‍ഫ്രക്ക് ഗ്രാമപഞ്ചായത്ത് നല്‍കിയ അപേക്ഷയിന്മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും കരാര്‍ പുതുക്കലുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിച്ചുചേർക്കുമോയെന്നും വ്യക്തമാക്കുമോ?
1011.
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയങ്ങളുടെ ഫലമായി ഡാമുകളിലും നദികളിലും എക്കലും മണ്ണും അടിഞ്ഞ് നദികളിലെ ജലവാഹകശേഷിയും ഡാമുകളുടെ ജലസംഭരണ ശേഷിയും കുറയുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രളയ ദുരിതങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും നദികളിലെയും ഡാമുകളിലെയും ജലസംഭരണ ശേഷി വർദ്ധിപ്പിച്ച് ഭൂഗർഭജലത്തിന്റെ കുറവ് പരിഹരിക്കുന്നതിനുമായി ഡാമുകളിലും നദികളിലും അടിഞ്ഞ് കൂടിയിട്ടുള്ള എക്കലും മണ്ണും നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകത പരിശോധനാ വിധേയമാക്കുമോ;
( സി )
നദികളിലെയും ഡാമുകളിലെയും മണൽഖനനം ആരംഭിക്കുന്നതിന് മുമ്പായി ഓരോ പുഴയിലും ഡാമിലും അടിഞ്ഞുകൂടിയിട്ടുള്ള മണൽ നിക്ഷേപത്തിന്റെ അളവ് പരിശോധിച്ച് മണൽവാരലിനുള്ള സാധ്യതകൾ ഉറപ്പാക്കുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
മണൽക്ഷാമം മൂലം പ്രതിസന്ധിയിലായ നിർമ്മാണ മേഖലയുടെ പുനരുജ്ജീവനത്തിന് ഏറ്റവും സഹായകമായ പ്രസ്തുത പദ്ധതി അടിയന്തരമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1012.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ പുളിക്കൂല്‍ കക്കംവെള്ളി പുഴയുടെ സൈഡ് ഭിത്തി കെട്ടി സംരക്ഷിക്കുവാന്‍ സി.ഇ. (ഐ&എ)6365/വി.ഐ.പി.-എം(ഡബ്ല്യു.ആർ.)2021 നമ്പര്‍ ഫയല്‍ പ്രകാരം നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1013.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നദികളുടെ തീര സംരക്ഷണത്തിനു വേണ്ടി ഫ്ലഡ് ഡാമേജസ്/ഫ്ലഡ് കൺട്രോൾ, റിവർ മാനേജ്മെൻറ് ഫണ്ട് എന്നിവ വിനിയോഗിച്ച്, കരിങ്കൽ/കോൺക്രീറ്റ് എന്നിവ ഉപയോഗിച്ച് നദീതീരങ്ങളുടെ സംരക്ഷണഭിത്തി നിർമ്മിക്കുന്ന പദ്ധതി നിലവിൽ ഉണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മണ്ണാർക്കാട് നഗരസഭാ പരിധിയിൽ നെല്ലിപ്പുഴ ഭാഗത്ത് കെ. എസ്. ആര്‍. ടി. സി. യും, നെല്ലിപ്പുഴ ശ്രീ ഭദ്രകാളി ക്ഷേത്രവും സ്ഥിതി ചെയ്യുന്ന ഭാഗത്ത് പുഴയിൽ നിന്നും വെള്ളം കയറി പുഴയുടെ തീരം ഇടിയുന്നത് തടയുന്നതിനായി സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിട്ടും പ്രസ്തുത പ്രവൃത്തിക്ക് ഫണ്ട് ലഭ്യമാക്കി ഭരണാനുമതി നൽകാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
നടപ്പ് സാമ്പത്തിക വർഷം പ്രസ്തുത പ്രവൃത്തിക്ക് ഫണ്ട് ലഭ്യമാക്കി ഭരണാനുമതി നൽകുവാൻ നടപടി സ്വീകരിക്കുമോ?
1014.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തെക്കുറിച്ച് ജലവിഭവ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ കണ്ടെത്തലുകൾ എന്തൊക്കെ ആയിരുന്നുവെന്ന് വിശദമാക്കുമോ;
( ബി )
പാതാളം റെഗുലേറ്റർ ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറന്നതിനെത്തുടർന്ന് ഉപ്പുവെള്ളം കലര്‍ന്ന ജലത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യക്കുരുതിയ്ക്ക് കാരണമായതെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിഗമനത്തെ അന്വേഷണ റിപ്പോർട്ട് സാധൂകരിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1015.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ എടച്ചേരി ഗ്രാമപഞ്ചായത്തിലെ കരിങ്ങാലിമുക്ക് ലോക്ക് കം ബ്രിഡ്ജ് പ്രവൃത്തിയുടെ നിർമ്മാണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോൾ പൂർത്തിയാകും എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവ‍ൃത്തിയുടെ ഭാഗമായ മെക്കാനിക്കൽ ഷട്ടറുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1016.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ ജലവിഭവ വകുപ്പ് അന്വേഷണം നടത്തിയിരുന്നോ; വിശദമാക്കാമോ; ?
1017.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നദികളില്‍ മണലും ചെളിയും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നതും പ്രകൃതിക്ഷോഭങ്ങളോ മഴക്കെടുതികളോ ഉണ്ടാകുമ്പോള്‍ നദികള്‍ ഗതി മാറി ഒഴുകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
നദികളിലെ മാലിന്യങ്ങള്‍ നീക്കാനും സ്വാഭാവിക നീരൊഴുക്ക് സുഗമമാക്കുന്നതിനും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന അടിയന്തര നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
1018.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലും മറ്റ് അനുബന്ധ സാധനങ്ങളും അടിഞ്ഞുകൂടി നദികളുടെയും കായലുകളുടെയും ആറുകളുടെയും മറ്റും ആഴവും സംഭരണശേഷിയും കുറഞ്ഞ സാഹചര്യത്തില്‍ പ്രളയക്കെടുതി നേരിടാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് ; വിശദമാക്കാമോ;
( ബി )
ഇവിടങ്ങളിൽ നിന്നും മണൽ സംഭരിച്ച് നേരിട്ട് വില്പന നടത്തുന്നതിലൂടെ വീട് നിർമ്മിക്കുന്നവര്‍ നേരിടുന്ന മണല്‍ ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1019.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ ഉള്‍പ്പെട്ട കായംകുളം നഗരസഭ, പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലൂടെ കടന്ന് പോകുന്ന കരിപ്പുഴ കനാലിലും കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്, കായംകുളം നഗരസഭാ എന്നിവിടങ്ങളിലൂടെ കടന്ന് പോകുന്ന മലയം കനാലിലും മണ്ണ്, പോള, മറ്റ് മാലിന്യങ്ങള്‍ എന്നിവയാല്‍ നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ കനാലുകളുടെ ആഴം വര്‍ദ്ധിപ്പിച്ചും മാലിന്യങ്ങള്‍ നീക്കം ചെയ്തും ജല നിര്‍ഗ്ഗമനം സുഗമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1020.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ മാടക്കാല്‍, ഇടയിലക്കാട്, തെക്കെക്കാട് പുഴ ബണ്ടുകളില്‍ ഇറിഗേഷൻ വകുപ്പ് മുഖേന പാലം നിര്‍മ്മിക്കാനുള്ള നടപടികള്‍ നിലവില്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ഇന്‍വെസ്റ്റിഗേഷന്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന വിവരം ലഭ്യമാക്കാമോ?
1021.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വലിയ കുളം, കണ്ടിയൂർ മഹാദേവ ക്ഷേത്ര കുളം എന്നിവയുടെ നവീകരണത്തിന് ബജറ്റില്‍ തുക വകയിരുത്തിയത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ ഭരണാനുമതിക്ക് മൈനർ ഇറിഗേഷന്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭരണാനുമതി ലഭ്യമാക്കി നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1022.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ ചാട്ടുകുളം, വേലൂര്‍ കിടായിച്ചിറ എന്നീ ബഡ്ജറ്റ് പ്രവൃത്തികളുടെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്നേക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
1023.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന്റെ അധീനതയില്‍ ഉള്ള തിരുവനന്തപുരം വെള്ളായണി കായല്‍ പ്രദേശത്ത് ജലവിതാനത്തില്‍ പ്രദേശ വാസികള്‍ക്ക് ഉള്ള കായല്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ നിലവിലെ അവസ്ഥ എന്തെന്ന് വിശദമാക്കാമോ;
( ബി )
കായല്‍ ഭൂമി ഏറ്റെടുക്കുന്നതിന് 13.04.2022-ലെ 324/2022/ജ.വി.വ. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരവും ജലസേചനവും ഭരണവും ചീഫ് എഞ്ചിനീയറുടെ 16.02.2022-ലെ ഡി2/7393/2021 നമ്പര്‍ കത്ത് പ്രകാരവും എന്തൊക്കെ നടപടികളാണ് പൂര്‍ത്തീകരിച്ചതെന്ന് വിശദമാക്കാമോ?
1024.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മുനിസിപ്പാലിറ്റിയിലെ കോട്ടത്തോട് നവീകരണത്തിന് ബജറ്റ് വിഹിതവും എം.എല്‍.എ ഫണ്ടും അനുവദിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോട്ടത്തോടിന്റെ നവീകരണത്തിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്ക് നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നവീകരണ പ്രവർത്തനങ്ങള്‍ക്ക് ആവശ്യമായ ഭരണാനുമതി ലഭ്യമാക്കി നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
1025.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈനർ ഇറിഗേഷൻ വകുപ്പിന് കീഴിൽ സംസ്ഥാനത്താകെ എത്ര ഓടകൾ, കാനകൾ, തോടുകൾ എന്നിവയുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
മഴക്കാലത്തിനു മുൻപായി മേല്പറഞ്ഞവ വൃത്തിയാക്കി നീരൊഴുക്ക് ഉറപ്പാക്കൻ ഈ വർഷം എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നറിയിക്കാമോ; ഏതു സമയത്താണ് ഈ പ്രവൃത്തികൾ നടപ്പാക്കിയത്; ഇതിനായി എത്ര തുക അനുവദിച്ചു; എത്ര തുക ചെലവഴിച്ചു; വിശദാംശം ജില്ലാ തിരിച്ചു വ്യക്തമാക്കുമോ?
1026.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം പഞ്ചായത്തില്‍ പൈങ്കണ്ണൂര്‍ പാടശേഖരത്തിലൂടെ കടന്ന് പോകുന്ന തോടിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിനായി തൊണ്ണൂറ് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് സ്വീകരിച്ച തുടർ നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് സാങ്കേതികാനുമതി ലഭ്യമായിട്ടുണ്ടോയെന്നും പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?
1027.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നദികളും കനാലുകളും ശുദ്ധീകരിക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ ഏതെല്ലാം നദികളും കനാലുകളുമാണ് പ്രസ്തുത പദ്ധതി പ്രകാരം ശുദ്ധീകരിക്കുന്നതിനായി ശിപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
കുട്ടനാട്, അപ്പര്‍ കുട്ടനാട് ഭാഗങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഈ ഭാഗത്തുകൂടി ഒഴുകിയെത്തുന്ന നദികളില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന എക്കലും മണ്ണും നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ; വിശദീകരിക്കാമോ?
1028.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈനർ ഇറിഗേഷൻ വകുപ്പിന് കീഴിൽ എറണാകുളം നഗരത്തിൽ എത്ര ഓടകൾ, കാനകൾ, തോടുകൾ എന്നിവയുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ആയവ മഴക്കാലത്തിന് മുൻപായി വൃത്തിയാക്കി നീരൊഴുക്ക് ഉറപ്പാക്കാൻ ഈ വര്‍ഷം എന്തൊക്കെ നടപടികൾ സ്വീകരിച്ചു; ഏതു സമയത്താണ് പ്രവൃത്തികൾ നടപ്പാക്കിയത്; ഇതിനായി എത്ര തുക അനുവദിച്ചു; എത്ര തുക ചെലവഴിച്ചു; വിശദാംശം ലഭ്യമാക്കുമോ?
1029.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിൽ കൊച്ചി കായലിലേക്ക് വിവിധ പുഴകളും തോടുകളും വന്നു ചേരുന്ന ഭാഗങ്ങളിൽ ചെളിയും എക്കലും ചേർന്ന് തിട്ടകൾ രൂപം കൊള്ളുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
നഗരത്തിൽ പെയ്യുന്ന മഴവെള്ളം കായലിലേക്ക് ഇറങ്ങിപ്പോകുന്നതിൽ പ്രസ്തുത തിട്ടകൾ തടസ്സം സൃഷ്ടിക്കുന്നതുമൂലം വെള്ളക്കെട്ട് ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത തിട്ടകൾ മൂലമുള്ള ചെളിയും എക്കലും നീക്കം ചെയ്യാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കൈക്കൊണ്ട നടപടികളുടെ പുരോഗതിയും വെളിപ്പെടുത്തുമോ;
( ഡി )
വേലിയിറക്ക സമയത്ത് മത്സ്യബന്ധന വഞ്ചികൾ, ബോട്ടുകൾ ഉൾപ്പെടെയുള്ളവ ജെട്ടികളിലേക്കു അടുപ്പിക്കുവാൻ ബുദ്ധിമുട്ടുന്നതും ഇവ ചെളിയും എക്കലും ചേർന്ന തിട്ടകളിൽ ഉറച്ചു പോകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഒഴിവാക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?
1030.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തോടുകളിലും പുഴകളിലും അടിഞ്ഞുകൂടിയ ചെളിയും, മണലും, മാലിന്യവും നീക്കം ചെയ്യാത്തതുമൂലം നഗര പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതായി പറയപ്പെടുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുളള ഓടകളിൽ നിന്നും മാലിന്യം നീക്കം ചെയ്യാൻ നടപടികൾ സ്വീകരിച്ചിരുന്നോയെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ തോടുകളിലും പുഴകളിലും അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മണലും, മാലിന്യവും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1031.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേമ്പനാട്ടുകായലിന്റെ തീരപ്രദേശത്തെ വെള്ളക്കെട്ട് തടയുന്നതിനും കായലിലെ എക്കല്‍ നീക്കം ചെയ്യുന്നതിനുമായി സമര്‍പ്പിച്ച പദ്ധതിയില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
1032.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തിലെ മലയാറ്റൂര്‍ അടിവാരത്ത് സ്ഥിതിചെയ്യുന്ന മണപ്പാട്ട് ചിറയുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇറിഗേഷന്‍ വകുപ്പിന്റെ പ്ലാന്‍/നോണ്‍പ്ലാന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രസ്തുത ചിറയുടെ പൊട്ടിപ്പൊളിഞ്ഞ ഭാഗം നവീകരിക്കുന്നതിനും, തകര്‍ന്നുകിടക്കുന്ന മണപ്പാട്ട് ചിറ മിനി പാര്‍ക്ക് നവീകരിക്കുന്നതിനും മതിയായ തുക നടപ്പ് വര്‍ഷം വകയിരുത്തുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിക്കായി ഇറിഗേഷന്‍ വകുപ്പ് പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
വകുപ്പ് മന്ത്രി 28.02.2022 ന് 6381/വി.ഐ.പി/എം.(ഡബ്ള്യൂ.ആർ)/2022 നമ്പരായി ചീഫ് എഞ്ചിനീയര്‍ക്ക് അയച്ച കത്തിന്‍മേല്‍ നാളിതുവരെയായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ഇ )
പ്രസ്തുത കത്തിലെ നിർദ്ദേശപ്രകാരം മേൽ പരാമർശിച്ച പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നോ; എങ്കിൽ പ്രസ്തുത എസ്റ്റിമേറ്റ് പ്രകാരം നടപ്പ് വര്‍ഷത്തെ പ്ലാന്‍/നോണ്‍ പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടില്ലെങ്കില്‍ ആയത് അടിയന്തരമായി തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ;
( എഫ് )
പ്രസ്തുത ചിറ നവീകരിക്കുന്നതിനും ചിറയോട് ചേര്‍ന്ന് ഒരു പുതിയ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
1033.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലങ്കര ഡാം തുറന്നുവിടുമ്പോൾ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയരുന്നതുകൊണ്ടാണ് വൈക്കം മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ മഴക്കാലത്ത് വെള്ളം കയറുന്നത് എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഡാം തുറക്കുന്നതിനനുസൃതമായി മുവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ടോ;
( സി )
ഡാം തുറക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പുകൾ കോട്ടയം ജില്ലാ ഭരണകൂടത്തിന് നൽകാറുണ്ടോ; ഇല്ലെങ്കിൽ നൽകുവാൻ നടപടി സ്വീകരിക്കുമോ;
( ഡി )
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് അളക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും ക്രമീകരണങ്ങൾ നിലവിലുണ്ടോ;
( ഇ )
മലങ്കര ഡാം തുറക്കുമ്പോൾ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് എത്രത്തോളം ഉയരുമെന്നത് സംബന്ധിച്ച അറിയിപ്പ് നൽകുവാൻ കഴിയുമോ?
1034.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ മങ്കട വലിയതോടില്‍ നിര്‍മ്മിച്ചിട്ടുള്ള അരുതിരിത്തി തടയണയുടെ ഷട്ടറുകളും കുട്ടപ്പാല വി.സി.ബി.യുടെ മരഷട്ടറുകളും കാലപ്പഴക്കത്താല്‍ ശോചനീയാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത തടയണയിലും വി.സി.ബി.യിലും ഫൈബര്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്നതിനും നിലവിലെ കരിങ്കല്‍ പാര്‍ശ്വഭിത്തി പൊളിച്ചുമാറ്റി കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി നിര്‍മ്മിയ്ക്കുന്നതിനുമുള്ള പ്രവൃത്തിയുടെ എസ്റ്റിമേറ്റ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ സമര്‍പ്പിച്ചിരുന്നുവെങ്കിലും നാളിതുവരെ ഫണ്ട് അനുവദിച്ചിട്ടില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നടപ്പ് സാമ്പത്തിക വര്‍ഷം ഫണ്ട് അനുവദിക്കുന്നതാണെന്ന്‌ അറിയിച്ചിട്ടുള്ള പ്രസ്തുത പ്രവൃത്തിയ്ക്ക് ഭരണാനുമതി നല്‍കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തിയ്ക്ക് അടിയന്തരമായി ഫണ്ട് അനുവദിച്ച് ആയത് എത്രയുംവേഗത്തിൽ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
1035.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പാലത്തിങ്ങൽ പ്രദേശത്ത് സ്ഥാപിക്കുന്ന നിർദിഷ്ട മൂഴിക്കൽ തടയണയുടെ നിർമ്മാണ പ്രവൃത്തിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
പ്രസ്‌തുത പ്രവൃത്തിയെ സംബന്ധിച്ച പഠന റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്‌തുത പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ജി. എസ്. ടി. അടക്കം മൊത്തം തുക എത്രയാണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്‌തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള ഫയൽ സർക്കാരിൽ ഉണ്ടെങ്കിൽ ഫയൽ നമ്പർ സഹിതം വിശദമാക്കാമോ?
1036.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ വെട്ടിയാർ ചീപ്പ് നിർമ്മാണത്തിന് ബജറ്റില്‍ തുക വകയിരുത്തിയത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വെട്ടിയാർ ചീപ്പിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് മൈനർ ഇറിഗേഷനും മെക്കാനിക്കല്‍ വിഭാഗവും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രസ്തുത നിർമ്മാണം ആരംഭിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1037.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ ചെര്‍പ്പുളശ്ശേരി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കേണ്ട, തൂത പുഴയ്ക്ക് കുറുകെയുള്ള ചെക്ക് ഡാം നിര്‍മ്മാണം നാളിതുവരെ ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ചെക്ക് ഡാമിന്റെ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ചെക്ക് ഡാമിന്റെ നിര്‍മ്മാണത്തിനായി എത്ര രൂപ അനുദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
1038.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാല മണ്ഡലത്തിലെ അരുണാപുരം ചെക്ക് ഡാം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; ചെക്ക് ഡാം നിര്‍മ്മാണത്തിനു് എത്ര തുകയാണ് അനുവദിച്ചിരിക്കുന്നത്; ഈ സാമ്പത്തിക വര്‍ഷം തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം സമയബന്ധിതമായി പുര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1039.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭയിലെ വെള്ളൂര്‍ തോട് സൈഡ് ഭിത്തി പുനര്‍നിര്‍മ്മാണ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് ഭരണാനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത എസ്റ്റിമേറ്റിന് ഈ സാമ്പത്തിക വര്‍ഷം തന്നെ ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1040.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ തഴക്കര പഞ്ചായത്തില്‍ വാർഡ് 7 കല്ലുവളയം പള്ളിക്ക് സമീപം അച്ചന്‍കോവിലാറിന്റെ തീര സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് ബഡ്ജറ്റില്‍ തുക വകയിരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റും ഭരണാനുമതിയുടെ പകർപ്പും പ്രദേശത്തെ മണ്ണ് പരിശോധനയുടെ റിപ്പോർട്ടും ലഭ്യമാക്കുമോ; പ്രസ്തുത സംരക്ഷണ ഭിത്തിയുടെ നിർമ്മാണം ത്വരിതഗതിയില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
1041.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ എലിത്തോട് പുഴയോരത്തെ കുടുംബങ്ങള്‍ മണ്ണിടിച്ചിലും കാലവര്‍ഷ ഭീഷണിയും നേരിടുന്ന സാഹചര്യത്തില്‍ പ്രസ്തുത കുടുംബങ്ങളുടെ ആശങ്കയകറ്റാന്‍ പുഴയോരഭിത്തി നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകുമോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപെട്ടു മുൻപ് സമര്‍പ്പിച്ചിട്ടുള്ള എസ്റ്റിമേറ്റ് പ്രകാരമുള്ള പുഴയോരഭിത്തി നിര്‍മ്മിക്കാന്‍ ആവശ്യമായ തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
ഈ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ?
1042.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലിയാർ പുഴ ഒഴുകുന്ന കൊണ്ടോട്ടി മണ്ഡലത്തിലെ ചീക്കോട്, വാഴക്കാട്, വാഴയൂർ പഞ്ചായത്തുകളിൽ തീരശോഷണം തടയുന്നതിനും പാർശ്വഭിത്തി കെട്ടി പുഴയുടെ തീരം സംരക്ഷിക്കുന്നതിനുമായി 2021 ഏപ്രിൽ മുതൽ നാളിതുവരെ എത്ര പരാതികൾ/അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പരാതികളുടെ അടിസ്ഥാനത്തിൽ എത്ര പ്രൊപ്പോസലുകൾ ഇതുവരെ തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്;
( സി )
പ്രസ്തുത കാലയളവിൽ ഏതെല്ലാം പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്നും ഏതെല്ലാം പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
1043.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ മെട്രോയുടെ പ്രവർത്തനങ്ങളുടെ ഫലമായി എറണാകുളം ജില്ലയിൽ ചേരാനെല്ലൂരിനും മുളവുകാടിനും ഇടയിലുള്ള തീരത്ത് ഗണ്യമായ മണ്ണൊലിപ്പും നാശവും റിപ്പോർട്ട് ചെയ്യപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ചേരാനെല്ലൂർ മുതൽ മുളവുകാട് വരെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ പ്രസ്തുത സംരക്ഷണഭിത്തി, ജല മെട്രോയുടെ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന മണ്ണൊലിപ്പിൽ നിന്നും കരകളെ സംരക്ഷിക്കുമോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രശ്‌നം പരിഹരിക്കുന്നതിനും നദീതീരങ്ങളുടെ സംരക്ഷണവും പ്രാദേശിക സമൂഹങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായി പരിഗണിക്കുന്ന നിർദേശങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള വിവരം നൽകാമോ?
1044.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന അമ്പലപ്പുഴ മണ്ഡലത്തിലെ തീരദേശ സംരക്ഷണത്തിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന തീരസംരക്ഷണ പദ്ധതികളുടെ നിർമ്മാണം ഇനിയും പൂര്‍ത്തിയാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അടിയന്തരമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
തീര സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കാത്തതും ഇപ്പോള്‍ കടലാക്രമണം ഉണ്ടായതുമായ പ്രദേശങ്ങളില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( ഡി )
തീരസംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ബീച്ചുകളുടെ സൗന്ദര്യം പരമാവധി നഷ്ടപ്പെടുത്താതെ പ്രകൃതി സൗഹൃദപരമായ പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ നടപടി സ്വീകരിക്കാമോ?
1045.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ മാടായി, മാട്ടൂല്‍ ഗ്രാമപഞ്ചായത്തുകളിലെ കടല്‍ഭിത്തി പുനര്‍നിര്‍മ്മാണ പ്രവൃത്തിയുടെ വിശദാംശവും പ്രസ്തുത പ്രവൃത്തി എന്നേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന വിവരവും ലഭ്യമാക്കാമോ?
1046.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലാക്രമണ ഭീഷണി നേരിടുന്ന ഹോട്ട് സ്പോട്ടുകളിലൊന്നായി കണ്ടെത്തിയ കൊയിലാണ്ടി മണ്ഡലത്തിലെ കാപ്പാട് തീരസംരക്ഷണത്തിന് എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുളളത്;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1047.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി മണ്ഡലത്തിലെ ആലപ്പാട് പഞ്ചായത്തിൽ കിഫ്‌ബി വഴി കടൽ പുലിമുട്ട് നിർമ്മാണം നടത്തുന്നതിന് സർക്കാർ ഉത്തരവ് ലഭിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തിയ്ക്ക് വേണ്ടി അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
കടൽ പുലിമുട്ട് നിർമ്മാണം നടത്തുന്നതിന് സാങ്കേതികാനുമതി ലഭിക്കാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
സാങ്കേതികയുടെ പേരില്‍ കാലതാമസം വരുത്താതെ അടിയന്തരമായി സാങ്കേതിക അനുമതി നൽകി പ്രവൃത്തി ടെണ്ടർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
നിർമ്മാണ പ്രവൃത്തി എന്ന് ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ; കാലതാമസം കൂടാതെ നിർമ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1048.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് കടലാക്രമണം തടയുന്നതിനായി നടപ്പിലാക്കി വരുന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കടലാക്രമണം ചെറുക്കാനും തിരുവനന്തപുരം ശംഖുമുഖം ഉള്‍പ്പെടെയുള്ള പ്രദേശങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?
1049.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ കടല്‍ ക്ഷോഭം തടയുന്നതിനായി നിലവില്‍ വകുപ്പ് സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലുകള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
കടല്‍ക്ഷോഭം തടയുന്നതിനായി പ്രസ്തുത മണ്ഡലത്തില്‍ അംഗീകരിച്ച അടിയന്തര പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?
1050.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കാലം ശക്തമാകുന്നത് മൂലമുള്ള കടല്‍ക്ഷോഭം തടയുന്നതിന് വേണ്ടി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഉള്‍പ്പെട്ട തീരദേശ മേഖലയിലെ കടല്‍ക്ഷോഭം തടയുന്നതിന് വേണ്ടി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
1051.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയുടെയും ട്രിഡയുടെയും ധനസഹായത്തോടെ നിര്‍മ്മിക്കുന്നതിനായി ഭരണാനുമതി ലഭിച്ചിട്ടുള്ള വല്ലാര്‍പാടം പനമ്പുകാട് റിംഗ് ബണ്ട് റോഡിന്റെ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതിയും അതിന് സ്വീകരിച്ചിട്ടുള്ള നടപടികളും വ്യക്തമാക്കാമോ;
( ബി )
2012-ല്‍ ട്രിഡയും തുടര്‍ന്ന് കിഫ്ബി ഇരുപത് കോടി ധനസഹായം അനുവദിച്ച പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതില്‍ വരുത്തുന്ന കാലതാമസത്തിനുള്ള കാരണം വിശദമാക്കാമോ;
( സി )
ഇതിന്റെ ഡിസെെന്‍ എന്നത്തേക്ക് തയ്യാറാക്കാന്‍ സാധിക്കുമെന്നും പദ്ധതി എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഡിസെെന്റെ അംഗീകാരത്തിനായി 28.03.2022- ന് ഐ.ഡി.ആര്‍.ബി-ക്ക് സമര്‍പ്പിച്ച സി.എസ്-എ.ഡി10/499/2022 നമ്പര്‍ ഫയലില്‍ നാളിതുവരെ നടപടി സ്വീകരിക്കാത്തതിനുള്ള കാരണം വിശദമാക്കാമോ?
1052.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പരപ്പനങ്ങാടി ഉള്ളണം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ് ഹൗസ്, പുഴയുടെ കര ഇടിഞ്ഞതിനാൽ ഏതു സമയവും പുഴയിലേക്ക് ഇടിഞ്ഞു വീഴുമെന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ ഭാഗത്ത് പുഴയുടെ സൈഡ് കെട്ടി പമ്പ് ഹൗസ് സംരക്ഷിക്കേണ്ട അടിയന്തര സാഹചര്യം പരിഗണിച്ച് ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗം തയ്യാറാക്കി സമർപ്പിച്ച 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അടങ്ങിയ പ്രൊപ്പോസലിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ഇക്കാര്യത്തിൽ മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ എമർജൻസി ഗണത്തിൽ ഉൾപ്പെടുത്തി അനുമതി ലഭ്യമാക്കുന്നതിന് സമർപ്പിച്ച 35 ലക്ഷം രൂപയുടെ പ്രൊപ്പോസലിന് അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എൽ. എ. സമർപ്പിച്ച നിവേദനത്തിൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1053.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കാട് പിടിച്ച് തരിശ് കിടക്കുന്നതുമൂലം പൊതുജനങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടും അപകടവും ഒഴിവാക്കുന്നതിനായി ഇത്തരം കേന്ദ്രങ്ങളില്‍ എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച് പ്രാദേശിക ടൂറിസം പദ്ധതികള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യത്തില്‍ അനുകൂല നടപടി സ്വീകരിക്കുമോ;
( ബി )
അങ്കമാലി മണ്ഡലത്തില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴില്‍ വെറുതെ കിടക്കുന്ന നാല് പ്രധാന കേന്ദ്രങ്ങളില്‍, എം.എല്‍.എ. ഫണ്ട് വിനിയോഗിച്ച്, ടൂറിസത്തിന്റെ ഭാഗമായി സൗന്ദര്യവല്‍കൃത പാര്‍ക്ക് നിർമ്മിക്കുന്നതിനായി വകുപ്പ് മന്ത്രിക്കും ചീഫ് എഞ്ചിനീയര്‍ (പ്രോജക്റ്റ്)നും നല്‍കിയ കത്തിന്മേല്‍ റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കി പാര്‍ക്ക് നിര്‍മ്മിക്കുന്നതിനായി അനുമതി നല്‍കന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1054.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ കരിച്ചാല്‍ക്കടവ് റഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകും എന്ന് വ്യക്തമാക്കാമോ?
1055.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ ഏനാമാക്കല്‍ റെഗുലേറ്റർ നവീകരണ പ്രവൃത്തിയുടെ അടങ്കല്‍ തുക എത്രയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തിയുടെ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1056.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോള്‍ നിലങ്ങളില്‍ ഉപ്പു വെള്ളം കയറുന്നത് തടയുന്നതിനും മഴക്കാലത്ത് അധിക ജലം ഒഴുക്കി വിടുന്നതിനും വേണ്ടി നിര്‍മ്മിച്ചിട്ടുള്ള ഇടിയഞ്ചിറ റഗുലേറ്ററിൽ, നവീകരണത്തിന്റെ ഭാഗമായി നീക്കം ചെയ്തിട്ടുള്ള മുഴുവന്‍ ഷട്ടറുകളും എപ്പോള്‍ പുനഃസ്ഥാപിക്കാനാകുമെന്ന് വ്യക്തമാക്കാമോ;
( ബി )
ശക്തമായ മഴയെ തുടര്‍ന്ന് പ്രസ്തുത റെഗുലേറ്ററിന്റെ താത്ക്കാലിക ബണ്ട് പൊട്ടിച്ചതിന്റെ ഭാഗമായി അധിക ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ടെങ്കിലും മഴക്കാലം കഴിഞ്ഞാല്‍ ജല നിരപ്പ് താഴന്ന് ഉപ്പു വെള്ളം കനാലിലേയ്ക്ക് കടക്കുന്നത് തടയാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത റെഗുലേറ്ററിന്റെ നവീകരണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുക അടക്കമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1057.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭാരതപ്പുഴയിലെ ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിൽ ജലം സംഭരിക്കുന്നതിനുള്ള പരമാവധി ഉയരം എത്രയാണ്;
( ബി )
നിലവിൽ എത്ര ഉയരത്തിലാണ് ജലം സംഭരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
പരമാവധി ഉയരത്തിൽ ജലം സംഭരിക്കുന്നതിന് നിലവിൽ എന്തെങ്കിലും തടസ്സമുണ്ടോ; എങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത തടസ്സം പരിഹരിക്കുന്നതിന് വേണ്ടി സ്വീകരിക്കുന്ന നടപടികൾ എന്തെന്ന് വ്യക്തമാക്കുമോ?
1058.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേര്‍പ്പുങ്കൽ ചെമ്പിളാവ് റെഗുലേറ്റർ-കം-ബ്രിഡ്ജ് പദ്ധതിയിന്മേൽ കിഫ്ബിയുടെ അപ്രൈസൽ വിംഗായ സി.എം.ഡി.യുടെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിനെത്തുടർന്ന് പുതുക്കിയ ഡി.എസ്.ആർ. പ്രകാരം തയ്യാറാക്കിയ പുതിയ ഡി.പി.ആര്‍. ന് കിഫ്ബിയുടെ അംഗീകാരം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പദ്ധതി പ്രദേശത്തിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് പാലത്തിന് പകരം ഫൂട്ട് ബ്രിഡ്ജ് നിർദേശിച്ചുകൊണ്ട് കിഫ്ബിയിൽ സമർപ്പിച്ച പുതുക്കിയ ഡി.പി.ആർ - ന് അംഗീകാരം നൽകുന്നതിനുള്ള കാരണം വ്യക്തമാക്കാമോ?
1059.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരശ്ശേരി പഞ്ചായത്തിലെ ചെറുപുഴക്ക് കുറുകെ നിര്‍മ്മിച്ച കല്‍പ്പൂര്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് എഫ്.ആര്‍.പി. ഷട്ടര്‍ സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോയെന്നും ആയതിന്റെ നിലവിലെ അവസ്ഥ എന്താണെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
1060.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തിലെ തിരുവേഗപ്പുറ ഗ്രാമപ‍‍ഞ്ചായത്തില്‍ നടപ്പിലാക്കുന്ന മൂദിക്കയം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
മൂദിക്കയം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിര്‍മ്മാണം പൂർത്തീകരിച്ച് എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാൻ സാധിക്കുമെന്ന് അറിയിക്കാമോ;
( സി )
മൂദിക്കയം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അനുബന്ധ റോഡിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ?
1061.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ നട്ടിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന്റെ പര്യവേഷണ പ്രവൃത്തിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസര്‍ച്ച് ബോര്‍ഡ് ഡിസെെന്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1062.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23-ലെ ബഡ്ജറ്റില്‍ ഉള്‍പ്പെട്ട, മങ്കട നിയോജകമണ്ഡലത്തിലെ ചെറുപുഴയ്ക്ക് കുറുകെയുള്ള ഉടുമ്പനാശ്ശേരി വി.സി.ബി. കം ബ്രിഡ്ജ് നിര്‍മ്മാണത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇരുപത് ശതമാനം തുക ബഡ്ജറ്റില്‍ വകയിരുത്തിക്കൊണ്ട് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ള പ്രസ്തുത പ്രവൃത്തിയ്ക്ക് നാളിതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഭരണാനുമതി ലഭിയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഉണ്ടായിട്ടുള്ള കാലതാമസം ഗൗരവമായി കാണുന്നുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിയ്ക്കുന്നതിന് ചീഫ് എഞ്ചിനീയര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കുമോ; വിശദമാക്കുമോ?
1063.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽപ്പെട്ട പാറയിൽ വി.സി.ബി.യ്ക്ക്‌ ചോർച്ചയുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ചോർച്ച ഒഴിവാക്കുന്നതിന് നിലവിലുള്ള ഫൈബർ ഷട്ടർ മാറ്റി മെക്കാനിക്കൽ വിഭാഗം സ്ഥാപിക്കുന്ന ഇരുമ്പിന്റെ ഷട്ടർ സ്ഥാപിക്കണമെന്നുള്ള വിദഗ്ദ്ധ സംഘത്തിന്റെ ശിപാർശ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കില്‍ ഫൈബർ ഷട്ടർ മാറ്റി മെക്കാനിക്കൽ വിഭാഗത്തിന്റെ ഷട്ടർ സ്ഥാപിക്കുന്നതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഫൈബർ ഷട്ടർ മാറ്റി ഇരുമ്പിന്റെ ഷട്ടർ സ്ഥാപിക്കണമെന്ന വിദഗ്ദ്ധ സമിതിയുടെ ശിപാർശ പ്രകാരമുള്ള ഫയൽ സര്‍ക്കാരിന്റെ പക്കലുണ്ടോ; എങ്കിൽ ഫയൽ നമ്പർ സഹിതം വിശദമാക്കാമോ; ഇല്ലെങ്കിൽ പ്രസ്തുത ഫയൽ നിലവില്‍ ഏത് ഓഫീസിലാണ് ഉള്ളതെന്ന് ഫയൽ നമ്പർ സഹിതം വിശദമാക്കാമോ?
1064.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട ആറ്റപ്പിള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോ‍‍ഡ് തകര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനാല്‍ റോ‍ഡ് ഗതാഗതയോഗ്യമല്ലാതായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ;
( സി )
തകര്‍ന്ന അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണം പൂർത്തീകരിക്കാത്ത റെഗുലേറ്ററിന്റെയും നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുന്നതിനും പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1065.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ മണ്ഡലത്തിലെ ഉളിക്കൽ പഞ്ചായത്തിലെ കടമനക്കണ്ടി വളവുപാറ പുഴയ്ക്ക് കുറുകെയുള്ള ആർ.സി.ബി നിർമ്മാണ പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കുമോ?
1066.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ മണ്ഡലത്തിലെ ഉളിക്കൽ പഞ്ചായത്തിലെ മാവിലക്കടവ് നുച്ചിയാടിൽ നുച്ചിയാട് പുഴയ്ക്ക് കുറുകെയുള്ള ആർ.സി.ബി നിർമ്മാണ പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കുമോ?
1067.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ തീക്കോയി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ചേരിപ്പാട്‌-മക്കൊള്ളി-രണ്ടാറ്റുമുന്നിയിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിനായുള്ള ഡിസൈന്‍ തയ്യാറാക്കുന്ന പ്രവൃത്തികൾ ഐ.ഡി.ആര്‍.ബി (ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡ്) പൂർത്തീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1068.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിൽ ടെക്‌നിക്കൽ, മിനിസ്റ്റീരിയൽ വിഭാഗങ്ങളിൽ എത്ര ഒഴിവുകൾ നിലവിലുണ്ടെന്ന് തസ്തികയും ജില്ലയും തിരിച്ച്‌ അറിയിക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളിൽ പി.എസ്.സി. മുഖേന നിയമിക്കേണ്ട ഒഴിവുകൾ എത്രയാണെന്നും, അവയിൽ എത്രയെണ്ണം പി.എസ്.സി.യ്ക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അറിയിക്കാമോ?
1069.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തില്‍ 2022 മുതല്‍ ഭരണാനുമതി ലഭിച്ച മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത പ്രവൃത്തികളില്‍ നിര്‍മ്മാണം ആരംഭിച്ചവയുടെ പുരോഗതി വിശദമാക്കുമോ;
( ബി )
കോന്നി മണ്ഡലത്തിലെ പതിനൊന്ന് ഗ്രാമപഞ്ചായത്തുകളിലെ ജൽജീവന്‍ മിഷന്‍ പ്രവൃത്തികളുടെ നിര്‍മ്മാണപുരോഗതി വിശദമാക്കുമോ;
( സി )
കോന്നി മണ്ഡലത്തില്‍, പട്ടികജാതി കോര്‍പ്പസ് ഫണ്ടില്‍ നിന്നും തുക അനുവദിച്ചതും വാട്ടര്‍ അതോറിറ്റി നിര്‍വ്വഹണം ഏറ്റെടുത്തിട്ടുള്ളതുമായ പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ?
1070.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ ജലസേചന വകുപ്പ് പദ്ധതികളും അവയുടെ നിർവ്വഹണം ഏതു ഘട്ടത്തിലാണെന്നുള്ള വിശദാംശങ്ങളും ലഭ്യമാക്കുമോ?
1071.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതി പ്രകാരം നാട്ടകം കുടിവെള്ള പദ്ധതിയ്ക്കുവേണ്ടി മണിപ്പുഴ വരെ പൈപ്പുകള്‍ സ്ഥാപിക്കുകയുണ്ടായെങ്കിലും പ്രസ്തുത പദ്ധതി മുടങ്ങിയത് ഏത് വകുപ്പിന്റെ അനാസ്ഥ മൂലമാണ്; കാരണം വ്യക്തമാക്കാമോ;
( ബി )
എന്നത്തേയ്ക്ക് ഇതിന് പരിഹാരമുണ്ടാക്കുവാന്‍ കഴിയുമെന്നും പ്രസ്തുത പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമോയെന്നും വ്യക്തമാക്കാമോ?
1072.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഏറനാട് മണ്ഡലത്തിൽ നടപ്പിലാക്കിയ മൈനർ ഇറിഗേഷൻ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
അവയിൽ പ്രവൃത്തി ആരംഭിച്ചതും എന്നാല്‍ പൂർത്തീകരിക്കുവാൻ ശേഷിക്കുന്നതുമായ പദ്ധതികളുടെ എണ്ണം വ്യക്തമാക്കുമോ; ആയത് സംബന്ധിച്ച പട്ടിക ലഭ്യമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന മൈനർ ഇറിഗേഷൻ പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1073.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവളം മണ്ഡലത്തിലെ കല്ലിയൂർ ഗ്രാമപഞ്ചായത്തില്‍ 95 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ച റിജുവനേഷൻ ഓഫ്‌ വെള്ളായണി ലേക്ക് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നാളിതുവരെ ആരംഭിക്കാത്തതിനുള്ള കാരണം വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1074.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ പഴശ്ശി ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കുമോ?
1075.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ ഇരിക്കൂര്‍ മണ്ഡലത്തില്‍ ജലവിഭവ വകുപ്പ് നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും നിർമ്മാണപുരോഗതി, പട്ടിക തിരിച്ച് വ്യക്തമാക്കാമോ?
1076.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം മുതല്‍ കുണ്ടറ മണ്ഡലത്തില്‍ മേജര്‍/മൈനര്‍ ഇറിഗേഷന്‍ വിഭാഗങ്ങളിലേയ്ക്കായി അനുവദിച്ചിട്ടുളള പ്രവൃത്തികള്‍ ഏതൊക്കെയെന്നും അതിനായി അനുവദിച്ചിട്ടുളള തുക എത്രയെന്നും സാമ്പത്തികവര്‍ഷാടിസ്ഥാനത്തില്‍ പഞ്ചായത്ത് തിരിച്ചുളള വിശദമായ വിവരം നല്‍കാമോ?
1077.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന 2020-21, 2021-22, 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതൊക്കെ പഞ്ചായത്തുകളിലാണ് പ്രവൃത്തികള്‍ അനുവദിച്ചതെന്നും ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ;
( സി )
ഇവയില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ ഏതൊക്കെയെന്നും പ്രസ്തുത പ്രവൃത്തികള്‍ക്ക് ചെലവായ തുക എത്രയെന്നും വിശദമാക്കാമോ?
1078.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ 20% മാത്രം പ്രവൃത്തി പൂര്‍ത്തീകരിച്ച വല്ലച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണം കരാറുകാരന്റെ മരണത്തെത്തുടർന്ന് നിർത്തിവച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ജി.എസ്.ടി. വർദ്ധന ഉള്‍പ്പെടുത്തി പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണാനുമതി ലഭിയ്ക്കാത്തതുമൂലം പ്രവൃത്തി പുനരാരംഭിക്കാൻ കഴിയാത്ത പ്രശ്നം പരിഹരിക്കുന്നതിനും പുതുക്കിയ ഭരണാനുമതിയും ഫണ്ടും അടിയന്തരമായി ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
1079.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജപ്പാന്‍ കുടിവെളള പൈപ്പ് ലൈന്‍ കടന്നു പോവുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുളള കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വേട്ടുണ്ടമല റോഡ് നവീകരിക്കുന്നതിനായി അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( ബി )
വാട്ടര്‍ അതോറിറ്റിക്ക് കൂടി ഉപകാരപ്രദമായ പ്രസ്തുത റോഡ് നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടും അനുമതിയില്ലാത്തത് കാരണം പ്രവൃത്തി ആരംഭിക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത റോഡ് നവീകരിക്കുന്നതിന് അടിയന്തരമായി അനുമതി കൊടുക്കാന്‍ നടപടി സ്വീകരിക്കാമോ?
1080.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മൈനര്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ കീഴില്‍ അരുവിക്കര മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ പേരുവിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ അടങ്കല്‍ തുക, പദ്ധതിയുടെ നിലവിലെ സ്ഥിതി, പ്രവര്‍ത്തനപുരോഗതി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാമോ?
1081.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള കോങ്ങാട് മണ്ഡലം റസ്റ്റ് ഹൗസ് നിര്‍മ്മാണത്തിന് ജലസേചന വകുപ്പിന്റെ അധീനതയിലുള്ള കാഞ്ഞിരപ്പുഴ ഡാമിന്റെ പരിസരത്ത് ശിപാര്‍ശ ചെയ്യപ്പെട്ട സ്ഥലത്തിന് പകരം കല്ലടിക്കോടുള്ള പഴയ ഇറിഗേഷന്‍ ഐ. ബി. നിലനിന്നിരുന്ന സ്ഥലം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1082.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് മണ്ഡലത്തിൽ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായ പറശ്ശിനിക്കടവ് നീര്‍പ്പാലവും സമീപ പ്രദേശങ്ങളും സൗന്ദര്യവൽക്കരിക്കുന്നതിന് വിനോദ സഞ്ചാര വകുപ്പ് ജലവിഭവ വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി.) ആവശ്യപ്പെട്ടിട്ടുള്ളതിന്മേല്‍ ജലവിഭവ വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; എൻ.ഒ.സി. അടിയന്തരമായി ‌‌നല്‍കുന്നതിന് നടപടി സ്വീകരിക്കാമോ?
1083.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള ആസ്തികളുടെയും ഗസ്റ്റ് ഹൗസ്, ഐ.ബി. എന്നിവയുടെയും പരിപാലനത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ബി )
വാട്ടർ അതോറിറ്റിയുടെ ആസ്തികളില്‍പ്പെട്ട സ്ഥലങ്ങള്‍ മറ്റ് വകുപ്പുകളും, സ്വകാര്യ വ്യക്തികളും കയ്യേറ്റം ചെയ്യാതെ സംരക്ഷിക്കുന്നതിന് പ്രത്യേക കർമ്മപദ്ധതി രൂപീകരിക്കാമോ;
( സി )
വാട്ടർ അതോറ്റിറ്റിയുടെ അധീനതയിലുള്ള ഗസ്റ്റ് ഹൗസുകള്‍, ഇന്‍സ്പെക്ഷന്‍ ബംഗ്ലാവുകള്‍ എന്നിവ നവീകരിച്ച് പൊതുജനങ്ങൾക്കും ടൂറിസ്റ്റുകള്‍ക്കും കൂടി താമസസൗകര്യത്തിനായി ലഭ്യമാക്കുന്നതിനും ആയതിന് ഓണ്‍ലൈന്‍ റിസർവേഷന്‍ ഏർപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കാമോ?
1084.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂജല വകുപ്പിന്റെ ക്രിട്ടിക്കല്‍ സോണ്‍, സെമി ക്രിട്ടിക്കല്‍ സോണ്‍ മാനദണ്ഡങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ക്രിട്ടിക്കല്‍, സെമി ക്രിട്ടിക്കല്‍ കാറ്റഗറി നിശ്ചയിക്കുന്നത് ബ്ലോക്ക് അടിസ്ഥാനത്തിലാക്കിയതിനാല്‍ വിസ്തൃതി കൂടിയ ബ്ലോക്കുകളില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പ്രയാസം നേരിടുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കാറ്റഗറി നിശ്ചയിക്കുന്നതിനുളള യൂണിറ്റ്, ബ്ലോക്ക് പഞ്ചായത്ത് എന്നതിനു പകരം ഗ്രാമഞ്ചായത്ത് എന്നാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1085.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷം ജലവിഭവ വകുപ്പിന് വിവിധ ബജറ്റ് ശീർഷകങ്ങളിൽ അനുവദിച്ചിരുന്ന തുകയും പ്രസ്തുത ശീർഷകങ്ങളിൽ ചെലവഴിച്ച തുകയും പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ തിരിച്ച് വ്യക്തമാക്കുമോ?
1086.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിൽ ലഭിച്ചതും ജലവിഭവ വകുപ്പിലൂടെ പരിഹരിക്കപ്പെടേണ്ടതുമായ ഹർജികളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്‌തുത ഹർജികളിൽ ഹർജിക്കാരന് അനുകൂലമായി പരിഹാരമുണ്ടായ ഹർജികളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഇനിയും പരിഹരിക്കപ്പെടേണ്ട ഹർജികളുടെ എണ്ണം എത്രയെന്നും ഇവ ഏതൊക്കെ ഓഫീസുകളിലാണ് പെൻഡിങ്ങിലുള്ളതെന്നും വ്യക്തമാക്കാമോ; ഇതിന് പരിഹാരം കാണുന്നതിന് കാലതാമസമുണ്ടാകുന്നതിന്റെ കാരണ൦ വിശദമാക്കാമോ?
1087.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴക്കൂട്ടം-മുട്ടത്തറ സ്വീവറേജ് പ്രോജക്ട് പുരോഗതി വിശദമാക്കാമോ; പ്രസ്തുത പ്രോജക‍്ടുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തിയാകും; പ്രസ്തുത പ്രോജക‍്ടിന്റെ കമ്മീഷനിംഗ് സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ; പ്രോജക്ട് നടപ്പിലാക്കുവാന്‍ ഉണ്ടാകുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ;
( ബി )
കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ നടന്നുവരുന്ന സ്വീവറേജ് പ്രോജക്ടുകളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്തുത പ്രോജക്ടുകളുടെ കമ്മീഷനിംഗ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ?
1088.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലേമ്പ്ര പഞ്ചായത്തിന്റെ ജലക്ഷാമം പരിഹരിക്കുന്നതിനായി വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ കിന്‍ഫ്ര പാര്‍ക്കില്‍നിന്നും നടപ്പാക്കുന്ന ജലനിധി പദ്ധതി മുഖേന വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ സെസ് ഒഴിവാക്കിയ നടപടിക്ക് മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് സര്‍ക്കാരില്‍നിന്നും വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയ കത്തിന്മേല്‍ മറുപടി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ?
1089.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ ജലവിഭവ വകുപ്പിലെ പദ്ധതി ചെലവുകൾക്കായി നീക്കിവെച്ചിരുന്ന തുക എത്രയാണ്; ഇതിൽ എത്ര തുക ചെലവഴിച്ചു; വിശദാംശം വ്യക്തമാക്കുമോ?
1090.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജകമണ്ഡലത്തിലെ മേൽമുറി കുടിവെള്ള പദ്ധതി, ഇരുമ്പുഴി കരുമാഞ്ചേരി പറമ്പ് കുടിവെള്ള പദ്ധതി എന്നിവ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയ മേൽമുറി കുടിവെള്ള പദ്ധതിയുടെ പ്രപ്പോസലിന് സാങ്കേതികാനുമതി ലഭ്യമായിട്ടുണ്ടോ; വിശദീകരിക്കാമോ;
( സി )
കരുമാഞ്ചേരി പറമ്പ് കുടിവെള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ നിർമ്മാണം എന്നത്തേക്ക് ആരംഭിക്കുമെന്ന് വെളിപ്പെടുത്തുമോ;
( ഡി )
രൂക്ഷമായ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി പ്രസ്തുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ നടപടി സ്വീകരിക്കാമോ?
1091.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ജലജീവന്‍ പദ്ധതിയുടെ വിശദാംശങ്ങൾ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
1092.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ മിഷൻ കേരളത്തിൽ ആരംഭിച്ചത് എപ്പോഴാണെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര മാസം കൊണ്ടാണ് ഈ മിഷൻ പൂർത്തീകരിക്കേണ്ടതെന്നും എത്ര ശതമാനം പ്രവൃത്തി ഇപ്പോൾ പൂർത്തീകരിച്ചുവെന്നും ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് എത്ര വീടുകൾക്കാണ് പ്രസ്തുത മിഷൻ പ്രകാരം വെളളം ലഭിക്കുക എന്ന് വ്യക്തമാക്കുമോ;
( ഡി )
ഉപഭോക്താവോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ഇതിനുവേണ്ടി പണം കണ്ടെത്തേണ്ടതുണ്ടെങ്കിൽ അത് സംബന്ധിച്ച വിശദാംശം നൽകാമോ;
( ഇ )
കേരളത്തിൽ ജലജീവൻ പദ്ധതി നടപ്പിലാക്കുമ്പോൾ എത്ര രൂപ ചെലവാകും; ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( എഫ് )
കേന്ദ്രവിഹിതത്തിന്റെയും സംസ്ഥാന വിഹിതത്തി​ന്റെയും തോത് എങ്ങനെയാണെന്ന് വ്യക്തമാക്കാമോ;
( ജി )
കേരളം വിഹിതം നൽകാത്തത് കൊണ്ട് 2023-24 സാമ്പത്തിക വർഷം കേന്ദ്രം ഫണ്ട് തടഞ്ഞു എന്ന പാർലമെന്റിൽ എഴുതി നൽകിയ ജൽശക്തി മന്ത്രിയുടെമറുപടി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിന്റെ നിജസ്ഥിതി വ്യക്തമാക്കാമോ; ജലജീവൻ പ്രവൃത്തി ഏറ്റെടുത്ത കരാറുകാർക്കു കുടിശികമായി എത്ര രൂപയുണ്ടെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ?
1093.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലത്തും നിലവിലെ സർക്കാർ അധികാരത്തിൽ വന്നശേഷവും കാഞ്ഞങ്ങാട് മണ്ഡലത്തിൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പ്രവൃത്തികൾ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
1094.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം, ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതിരുന്നിട്ടും മന്ത്രിസഭയുടെ അംഗീകാരത്തോടെ ജലവിഭവ വകുപ്പ് നടപ്പാക്കിയിട്ടുള്ള പദ്ധതികൾ, പ്രവർത്തനങ്ങൾ, തീരുമാനങ്ങൾ ഇവ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
മേൽപ്പറഞ്ഞ ഓരോ വിഷയത്തിലും ധനകാര്യ വകുപ്പ് നൽകിയ റിമാർക്ക്സ് എന്തായിരുന്നു; ഓരോ തീരുമാനവും സംബന്ധിച്ച ക്യാബിനറ്റ് നോട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ; ഇവ ഓരോന്നും നടപ്പാക്കിയതിലൂടെ എത്ര രൂപയുടെ ബാധ്യത ഉണ്ടായതായി കണക്കാക്കുന്നു; വിശദാംശം നൽകാമോ?
1095.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതിയുടെ ഭാഗമായി വളളിക്കുന്ന് നിയോജകമണ്ഡലത്തിലെ വളളിക്കുന്ന്, തേഞ്ഞിപ്പലം, പെരുവളളൂര്‍, ചേലേമ്പ്ര, പളളിക്കല്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലേക്ക് കുടിവെളളമെത്തിക്കുന്ന പ്രധാന പദ്ധതിയുടെ അൻപത് ശതമാനം പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും വിവിധ പൊതുമരാമത്ത് റോഡുകളിലൂടെ പൈപ്പ് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് റോഡ് കട്ട് ചെയ്യുന്നതിനുള്ള അനുമതി ലഭിക്കാത്തതു കാരണം പദ്ധതി വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതു പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പദ്ധതിയുടെ ഭാഗമായി റോഡുകള്‍ക്ക് കട്ടിങ്ങ് അനുമതി നല്‍കുന്നതിന് മുമ്പായി, പൊതുമരാമത്ത് വകുപ്പ് കേരള വാട്ടർ അതോറിറ്റിക്ക് ഡിമാന്റ് നോട്ട് നല്‍കിയെങ്കിലും ജെ.ജെ.എം. ഫണ്ടിന്റെ നിലവിലെ വിനിയോഗ സാഹചര്യം മൂലം പൊതുമരാമത്ത് വകുപ്പിനു ഫണ്ട് കൈമാറാന്‍ സാധ്യമല്ലെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കേരള വാട്ടർ അതോറിറ്റിയുടെ ബോണ്ടിന്റെ അടിസ്ഥാനത്തിൽ റോഡ് കട്ടിങ്ങ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കുമെന്ന് ധാരണയായിട്ടുണ്ടോ; ഇതു സംബന്ധിച്ച് ഭേദഗതി ചെയ്ത ഉത്തരവ് ലഭ്യമാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
1096.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലുള്ള കുടിവെള്ള പദ്ധതികളില്‍ ഉപയോഗയോഗ്യമല്ലാത്തവയുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പഴക്കം ചെന്ന കുടിവെള്ള പദ്ധതികളുടെ നവീകരണം ഉള്‍പ്പെടെ, നിലവിലെ സര്‍ക്കാരിന്റെ കാലത്ത് കാസര്‍ഗോഡ് ജില്ലയില്‍ എത്ര പദ്ധതികള്‍ നവീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
1097.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂർ നിയോജകമണ്ഡലത്തിലെ ജലജീവന്‍ പദ്ധതികളുടെ നിലവിലെ നിർവ്വഹണ പുരോഗതി വിശദമാക്കാമോ; ഓരോ പഞ്ചായത്തിലും എത്ര ശതമാനം പ്രവൃത്തി പൂർത്തീകരിച്ചുവെന്നും പദ്ധതിയുടെ പ്രയോജനം എത്ര കുടുംബങ്ങള്‍ക്ക് ലഭിക്കുമെന്നും പദ്ധതിക്കായി ചെലവഴിക്കുന്ന തുക സംബന്ധിച്ച വിവരവും പഞ്ചായത്തടിസ്ഥാനത്തിൽ വിശദമാക്കാമോ;
( ബി )
മണ്ഡലത്തിലെ ജലജീവന്‍ പദ്ധതിയില്‍ ഇനി ഏതെല്ലാം പ്രവൃത്തികളാണ് ടെന്‍ഡർ ചെയ്യാനുള്ളതെന്നും ടെന്‍ഡർ ചെയ്യാനുള്ള പ്രവൃത്തികളുടെ തുക എത്ര വീതമാണെന്നും അറിയിക്കാമോ; ടെന്‍ഡറുകളില്‍ കരാറുകാർ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പദ്ധതിക്കായി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനും റോഡുകള്‍ പൂർവ്വസ്ഥിതിയിലാക്കുന്നതിനും വിവിധ വകുപ്പുകള്‍ക്ക് അടക്കേണ്ട തുക എത്രയെന്ന്, ഓരോ പദ്ധതിയും റോഡുകളുടെ പേരും സഹിതം വിശദമാക്കാമോ; ഇതില്‍ എത്ര തുക ഇതിനകം നല്‍കിയെന്നും ഇനി ഏതെല്ലാം റോഡുകളുടെ റീസ്റ്റോറേഷനുവേണ്ടിയാണ് തുക നല്‍കാനുള്ളതെന്നും ഇപ്രകാരം നല്‍കാനുള്ള തുക എത്രയെന്നും അറിയിക്കാമോ;
( ഡി )
നിലവില്‍ നിർമ്മാണവും നവീകരണവും നടക്കുന്ന പൊതുമരാമത്ത്, പി.എം.ജി.എസ്.വൈ. റോഡുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും റീസ്റ്റോറേഷനും വേണ്ടി സമയബന്ധിതമായി തുക അടക്കാനും തുക അടാക്കാമെന്ന ഉറപ്പ് രേഖാമൂലം നല്‍കാനും തീരുമാനിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ?
1098.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ ജലജീവന്‍ പദ്ധതി പ്രകാരം കുളത്തൂര്‍, കാരോട്, ചെങ്കല്‍, തിരുപുറം, അതിയന്നൂര്‍ എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനോടനുബന്ധിച്ച് ഓരോ പഞ്ചായത്തിനും അനുവദിച്ച തുക എത്രയെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പഞ്ചായത്തിലെയും പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ?
1099.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ പദ്ധതിയ്ക്കായി റോഡുകൾ കുഴിക്കുമ്പോൾ അവ പൂർവ്വ സ്ഥിതിയിലാക്കാൻ ചുമതലയുള്ളത് ആർക്കാണെന്ന് വ്യക്തമാക്കുമോ; ഇതു സംബന്ധിച്ച് പദ്ധതിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; ഇതിനായി പദ്ധതിയിൽ പ്രത്യേകം തുക അനുവദിയ്ക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ജലജീവൻ പദ്ധതിയ്ക്കായി കുഴിച്ച കുഴികളിൽ വീണ് എത്ര അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇപ്രകാരം അപകടത്തിൽ എത്ര പേർ മരണപ്പെട്ടിട്ടുണ്ടെന്നും അപകടത്തിൽപ്പെട്ടവർക്കും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും നഷ്ടപരിഹാരം നൽകിയിട്ടുണ്ടോയെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
1100.
ശ്രീ. മഞ്ഞളാംകുഴി അലി
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗര പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനും തടസ്സം കൂടാതെ മുഴുവൻ സമയം ശുദ്ധജലം ലഭ്യമാക്കുന്നതിനും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതിക്ക് എ.ഡി.ബി.യുടെ സഹായം തേടിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചിട്ടുണ്ടോ; പദ്ധതി നടത്തിപ്പ് ജല അതോറിറ്റി ജീവനക്കാരെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1101.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൈനോറിറ്റി കുടിവെളള പദ്ധതിക്ക് ഡെപ്പോസിറ്റ് ചെയ്ത തുകയില്‍, പദ്ധതികള്‍ നടപ്പിലാക്കാത്തതുമൂലം എത്ര രൂപ മിച്ചമുണ്ടെന്നുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ക്ക് MW2/183/2023-GAD നമ്പരായി 22-12-2023-ന് സര്‍ക്കാരില്‍ നിന്നയച്ച കത്തിന് മറുപടി ലഭ്യമാക്കുന്നതില്‍ കാലതാമസം വന്നതിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
സര്‍ക്കാര്‍ ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിലുളള ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ച് പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത റിപ്പോര്‍ട്ട് എപ്പോള്‍ ലഭ്യമാക്കുമെന്ന് വ്യക്തമാക്കാമോ?
1102.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകബാങ്ക് വായ്‌പാ സഹായത്തോടെ കൊച്ചി നഗരത്തിൽ ഇരുപത്തിനാല് മണിക്കൂറും ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റ് എത്രയാണെന്ന വിവരം എസ്റ്റിമേറ്റിന്റെ പകർപ്പ് സഹിതം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്കായി ടെൻഡർ വിളിച്ചിരുന്നോ; ആർ.എഫ്.പി.യുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
ടെൻഡറിൽ പങ്കെടുത്ത ഓരോ സ്ഥാപനവും ക്വാട്ട് ചെയ്ത തുക എത്രയാണെന്ന് വിശദമാക്കാമോ;
( ഇ )
ടെൻഡർ തുകയെക്കാൾ 10% അധികരിച്ച്‌ കരാർ നൽകാൻ സാധിക്കില്ല എന്ന വ്യവസ്ഥ ലംഘിച്ചുകൊണ്ട് കരാർ ഒരു ബഹുരാഷ്ട്ര കമ്പനിക്ക് നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( എഫ് )
ടെൻഡർ നൽകിയ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1103.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന സമ്പൂര്‍ണ്ണ കുടിവെളള പദ്ധതിയുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ കിഫ്ബി മുഖേന നടത്തുന്നവയുടെ നിലവിലെ സ്ഥിതി, ചെലവഴിക്കുന്ന തുക, പൂര്‍ത്തീകരിക്കാനെടുക്കുന്ന സമയം ഇവയുടെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
ജലജീവന്‍ പദ്ധതി പ്രകാരം എത്ര തുകയാണ് ചെലവഴിക്കുന്നതെന്നും അവയുടെ നിലവിലെ സ്ഥിതി, പൂര്‍ത്തീകരിക്കാനെടുക്കുന്ന സമയം എന്നിവയുടെ വിശദവിവരം ലഭ്യമാക്കാമോ?
1104.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാതയില്‍ (എന്‍.എച്ച്. 966) പെെപ്പുകള്‍ സ്ഥാപിക്കുവാന്‍ നാഷണല്‍ ഹെെവേ അതോറിറ്റിയുടെ അനുമതി കിട്ടാത്തതിനാല്‍ കോങ്ങാട് നിയോജകമണ്ഡലത്തിലെ കോങ്ങാട്, കരിമ്പ പഞ്ചായത്തുകളില്‍ ജലജീവന്‍ മിഷന്‍ പദ്ധതി തടസ്സപ്പെട്ടിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത തടസ്സങ്ങള്‍ മാറ്റുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1105.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ ഉൾപ്പെട്ട പരവൂർ നഗരസഭയ്ക്കും ഭൂതക്കുളം ഗ്രാമപഞ്ചായത്തിനും കുടിവെള്ളം ലഭ്യമാക്കുന്നതിനായുള്ള പരവൂർ-ഭൂതക്കുളം കുടിവെള്ള പദ്ധതിയുടെ പ്രവർത്തന പുരോഗതിയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( ബി )
കല്ലുവാതുക്കൽ കുടിവെള്ള പദ്ധതി പൂർത്തീകരിക്കാൻ ഇനി എന്തെല്ലാം പ്രവൃത്തികളാണ് അവശേഷിക്കുന്നതെന്നും പ്രസ്തുത പ്രവൃത്തികൾ എപ്പോൾ പൂർത്തിയാക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?
1106.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളപട്ടണം പഞ്ചായത്തിലെ ജലജീവൻ മിഷന്റെ പുരോഗതി അറിയിക്കാമോ;
( ബി )
മിഷന്റെ ഭാഗമായുള്ള പ്ലാന്റ് വഖഫ് ഭൂമിയില്‍ നിർമ്മിക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് വഖഫ് ബോ‍ർഡ് രേഖാമൂലം അറിയിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാ‌ക്കാമോ;
( സി )
വഖഫ് സ്ഥലത്തിന്റെ ഉടമസ്ഥത വഖഫില്‍ നിലനിർത്തി പ്ലാന്റ് നിർമ്മിക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് വഖഫ് ബോർഡ് അറിയിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
1107.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിലെ ആര്യങ്കാവ് പഞ്ചായത്തിൽ മാമ്പഴത്തറ പ്രദേശത്ത് രണ്ട് കുടിവെള്ള പദ്ധതികൾ ഉണ്ടായിട്ടും ഈ പ്രദേശത്ത് ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പ്രദേശത്ത് 2005-06ല്‍ രാജീവ് ഗാന്ധി ദേശീയ കുടിനീർ മിഷൻ എന്ന പേരിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ അവ പ്രവർത്തിക്കുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ ആര്യങ്കാവ് പഞ്ചായത്തിൽ ഫ്ലോറന്‍സ് വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഒന്‍പതേക്കര്‍ പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുമോ; ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടേക്കു വേണ്ടി പ്രത്യേക പദ്ധതികള്‍ രൂപീകരിയ്ക്കുമോ; വിശദമാക്കാമോ?
1108.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
ഓരോ കുടിവെള്ള പദ്ധതിയും യഥാസമയം പൂർത്തീകരിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമോ; വിശദാശം ലഭ്യമാക്കുമോ?
1109.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ജലജീവന്‍ പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
ഈ പദ്ധതി വഴി എത്ര വീടുകളിലേക്ക് കണക്ഷന്‍ നൽകിയിട്ടുണ്ടെന്നും ബാക്കിയുളള വീടുകളില്‍ എന്ന് കണക്ഷന്‍ നൽകാൻ സാധിക്കുമെന്നും വ്യക്തമാക്കുമോ ;
( സി )
ജലജീവന്‍ പദ്ധതിയുടെ പൈപ്പ് ലൈന്‍ ഇടുന്നതിനായി പൊളിച്ച കുറ്റ്യാടി നിയോജക മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ച് സമയബന്ധിതമായി പൂര്‍വ്വസ്ഥിതിയിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ; ഇത്തരത്തില്‍ എത്ര റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് ആക്കാന്‍‍ ബാക്കിയുണ്ട്; വിശദമാക്കുമോ?
1110.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതിയ്ക്ക് വേണ്ടി ചവറ നിയോജകമണ്ഡലത്തിലെ പടപ്പനാല്‍ ജംഗ്ഷനില്‍ വാട്ടർ ടാങ്ക് നിർമ്മിയ്ക്കുന്ന നടപടിയുടെ പുരോഗതി അറിയിക്കുമോ;
( ബി )
ചവറ മണ്ഡലത്തിലെ തേവലകര, തെക്കുംഭാഗം പഞ്ചായത്തുകളില്‍ ജലജീവന്‍ പദ്ധതിയുടെ ഭാഗമായി നല്‍കിയ സൗജന്യ കണക്ഷനുകളുടെ എണ്ണം എത്രയെന്ന് വിശദമാക്കുമോ?
1111.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരിയിലെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി, പയ്യനാട് തടപ്പറമ്പ് കുടിവെള്ള പദ്ധതി എന്നിവ പൂർത്തീകരിക്കാതെ അനന്തമായി നീണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ നീണ്ടുപോകുന്ന കാര്യം പരിശോധിച്ചു നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
ജലവിഭവ വകുപ്പിന്റെ മഞ്ചേരിയിലെ പ്രവൃത്തികൾ പെട്ടെന്ന് പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1112.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ നഗരസഭ കുടിവെളള പദ്ധതിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
ഈ പദ്ധതിക്ക് എപ്പോഴാണ് ഭരണാനുമതി നല്‍കിയതെന്നും എത്ര കോടി രൂപയാണ് ഭരണാനുമതി തുകയെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി ആരംഭിക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; തടസ്സങ്ങള്‍ പരിഹരിച്ച് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1113.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നമ്പര്‍ യഥാസമയം ലഭിക്കാതെവന്നാൽ പോലും വാട്ടര്‍ കണക്ഷനും സ്വീവറേജ് കണക്ഷനും അധിക തുക ഈടാക്കാതെ നിലവിലെ രീതിയില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1114.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ വേങ്ങൂര്‍ പഞ്ചായത്തില്‍ ഇരുന്നൂറിലധികം ആളുകള്‍ക്ക് മഞ്ഞപ്പിത്ത രോഗബാധ ഉണ്ടാകുകയും മൂന്നുപേര്‍ മരണപ്പെടുകയും ചെയ്തത് ജലവിഭവ വകുപ്പ് വിതരണം ചെയ്ത ജലത്തില്‍ നിന്നും രോഗം വ്യാപിച്ചതുമൂലമാണെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
ക്ലോറിനേഷന്‍ നടത്താതെ വിതരണം ചെയ്ത വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും അപകടകരമായ അളവില്‍ രോഗാണുക്കള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
മഞ്ഞപ്പിത്ത രോഗം ബാധിച്ചവര്‍ക്കും രോഗം ബാധിച്ച് മരണപ്പെട്ടവർക്കും സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
1115.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി എന്തൊക്കെ പരിശോധനാ സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പരിശോധനാ സംവിധാനങ്ങള്‍ എവിടെയൊക്കെ നടത്താമെന്ന് അറിയിക്കാമോ;
( സി )
സ്കൂള്‍ ലാബുകളില്‍ നടത്തുന്ന പരിശോധനാ ഫലം അംഗീകൃത പരിശോധനാ ഫലമായി കണക്കാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ?
1116.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിൽപ്പെട്ട എന്‍.എച്ച്. 66, 966 എന്നീ ദേശീയപാതകളിൽ കുടിവെള്ള പൈപ്പിടുന്നതിനുവേണ്ടി ദേശീയപാത അതോറിറ്റിയുടെ അനുമതിയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ എവിടെയെല്ലാം പൈപ്പ് ഇടുന്നതിനിനുള്ള അനുമതിയ്ക്കായാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്; ഇതില്‍ ഏതെല്ലാം അപേക്ഷകളിന്മേല്‍ നിബന്ധനകളോടെ ഇതിനകം അനുമതി ലഭിച്ചുവെന്നുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത അനുമതിയ്ക്കായി ലൈസൻസ് ഫീ, ബാങ്ക് ഗ്യാരണ്ടി, റെസ്റ്റോറേഷൻ ഫീ എന്നീ ഇനത്തിൽ ദേശീയപാത അതോറിറ്റിക്ക് എത്ര രൂപ കെട്ടിവെക്കേണ്ടതുണ്ട്; ഇതിൽ എത്ര രൂപ ഇതിനോടകം കെട്ടിവെച്ചിട്ടുണ്ടെന്നും ഓരോ പ്രോജക്ടും തരംതിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത മണ്ഡലത്തിൽപ്പെട്ട ദേശിയ പാതയിൽ പൈപ്പിടുന്നതിന് ഇനി ഏതെങ്കിലും അനുമതി ലഭിക്കാനുണ്ടോയെന്ന് അറിയിക്കുമോ;
( ഇ )
ദേശീയപാതയിൽ പൈപ്പിടുന്നതിനുള്ള അനുമതി വൈകുന്നതുമൂലം പദ്ധതി തടസ്സപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇവയുടെ അനുമതി ത്വരിതഗതിയില്‍ ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1117.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി പൈപ്പിടാനായി കുഴിക്കേണ്ട പി.ഡബ്ല്യു.ഡി. റോഡുകള്‍ ഏതൊക്കെയാണെന്നും ഇതില്‍ ഏതെല്ലാം റോഡുകള്‍ക്കാണ് അനുമതി ലഭ്യമായിട്ടുളളതെന്നും വ്യക്തമാക്കാമോ;
( ബി )
അനുമതി ലഭിച്ച റോഡുകളില്‍ പൈപ്പിടല്‍ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
പൈപ്പിടല്‍ പൂര്‍ത്തിയായാലുടന്‍ തന്നെ റോഡ് പണി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1118.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുന്നറിയിപ്പില്ലാതെ തടസ്സപ്പെടുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;
( സി )
വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനും ജലവിതരണം കാര്യക്ഷമമാക്കുന്നതിനുമായി ഇലക്ട്രോ മെക്കാനിക്കല്‍ വിംഗ് രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ, ഇത് മൂലം എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
1119.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരത്തില്‍ ശുദ്ധജല വിതരണം ഇടയ്ക്കിടെ തടസ്സപ്പെടുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ബി )
പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനുവേണ്ടി വാട്ടര്‍ അതോറിറ്റി ഓഫീസുകളില്‍ പ്രത്യേകമായി ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തുമോ; ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമോയെന്ന് അറിയിക്കുമോ?
1120.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്റെ ഭാഗമായി സ്ഥാപിക്കുന്ന പൈപ്പുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ കരാറുകാര്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പരിശോധനകളിലൂടെ ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1121.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാെവ്വര ശുദ്ധീകരണ ശാലയിലും പറവൂര്‍ പമ്പ് ഹൗസിലും വെെദ്യുതി മുടക്കവും മറ്റ് സാങ്കേതിക പ്രശ്നനങ്ങളും ഉണ്ടാകുന്നതിനെത്തുടർന്ന് വൈപ്പിന്‍ കരയിലെ പള്ളിപ്പുറം, കഴുപ്പിള്ളി, നായരമ്പലം, എടവനക്കാട്, ഞാറയ്ക്കല്‍ പഞ്ചായത്തുകളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 482.50 ലക്ഷം രൂപയുടെ അംഗീകാരം ലഭിച്ച ചൊവ്വര ജലശുദ്ധീകരണ ശാലയുടെ പുനരുദ്ധാരണ, നവീകരണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
ചൊവ്വര ജലശുദ്ധീകരണ ശാലയിലേയ്ക്ക് മാത്രമായി ഇലക്ട്രിക് ഫീഡര്‍ ലെെന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടേയും കേടായ ബെ‍ഡ്ഡുകള്‍ നവീകരിക്കുന്നതിന്റെയും അനുബന്ധ പ്രവൃത്തികളുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1122.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ ഡി കെ മുരളി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജല അതോറിറ്റിയുടെ സാങ്കേതിക വിഭാഗം ശക്തിപ്പെടുത്തുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
വാട്ടര്‍ സപ്ലൈ സ്കീമുകള്‍ സമയബന്ധിതമായി ഓഡിറ്റിംഗ് നടത്തി നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നവീകരിക്കുന്നതിനും ജീവനക്കാരുടെ തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനും എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതികളുടെ ജല സ്രോതസ്സുകളിൽ നിന്നും ജല ശുദ്ധീകരണ ശാലകളില്‍ നിന്നും വിതരണ ശൃംഖലകളില്‍ നിന്നും ശേഖരിക്കുന്ന ജലസാമ്പിളുകളുടെ ഗുണനിലവാരം പരിശോധിച്ചു് ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1123.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി കെ. കെ. രമ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വാട്ടർ അതോറിറ്റി പൈപ്പിടുന്നതിന്റെ ഭാഗമായി കുഴിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാക്കാത്തതു മൂലം ജനങ്ങൾക്ക് ദുരിതം ഉണ്ടാകുന്നതായി പറയപ്പെടുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
വാട്ടർ അതോറിറ്റി പൈപ്പിടാനെടുത്ത കുഴിയിൽ വീണു പാലക്കാട് പറക്കുന്നത്ത് ഒരാൾ മരണപ്പെട്ട സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
മഴ രൂക്ഷമായ സാഹചര്യത്തിൽ പൈപ്പിടുന്നതിന്റെ ഭാഗമായി കുഴിച്ച റോഡുകൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർവസ്ഥിയിലാക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
1124.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല്‍ജീവന്‍ മിഷന്റെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിന് കുഴിയെടുത്ത റോഡുകള്‍ യഥാസമയം പൂര്‍വ്വസ്ഥിതിയിലാക്കാത്തത് പരാതികള്‍ക്കിടയാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിഷയം സമയബന്ധിതമായി പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ?
1125.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ നല്‍കിയിട്ടുള്ള സൗജന്യ കുടിവെള്ള കണക്ഷനുകള്‍ എത്രയാണെന്നും ഇപ്രകാരം സൗജന്യ കുടിവെള്ള കണക്ഷന്‍ ലഭിക്കാനുള്ള മാനദണ്ഡവും വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് പുതുതായി സൗജന്യ കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നുണ്ടോയെന്ന് അറിയിക്കുമോ;
( സി )
എത്ര നാളത്തേയ്ക്കാണ് സൗജന്യ കുടിവെള്ള കണക്ഷനുകള്‍ നിലനില്‍ക്കുന്നത്; വ്യക്തമാക്കാമോ?
1126.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേരള വാട്ടര്‍ അതോറിറ്റി നല്‍കുന്ന പ്ലംബിങ് ലൈസന്‍സിനുള്ള യോഗ്യതകളില്‍ ഭേദഗതി വരുത്തി പുറപ്പെടുവിച്ച ഉത്തരവിലെ ന്യൂനതകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ന്യൂനതകള്‍ പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1127.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജല അതോറിറ്റിയുടെ പ്രതിമാസ വൈദ്യുതി ഉപയോഗം എത്രയാണെന്നും അതിന് നൽകേണ്ട തുക എത്രയാണെന്നും കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രതിമാസ വരുമാനത്തിന്റെ പത്ത് ശതമാനം മാത്രമേ വൈദ്യുതി ചാർജ് ഇനത്തിൽ നൽകാൻ കഴിയൂ എന്ന് ജല അതോറിറ്റി വൈദ്യുതി ബോർഡിനെ അറിയിച്ചിരുന്നോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( സി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ വകുപ്പുകളിൽ നിന്നും പിരിച്ചെടുക്കേണ്ട വെള്ളക്കര കുടിശിക പിരിച്ചെടുക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കുമോ?
1128.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂർ നിയോജകമണ്ഡലത്തിൽ ജൽജീവൻ മിഷന്റെ ഭാഗമായുള്ള പൈപ്പുകൾ ഇടുന്നതിനായി പൊതുനിരത്തുകളിൽ കുഴികൾ എടുത്തത്തിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജൽ ജീവൻ മിഷന്റെ ഭാഗമായി പൈപ്പുകൾ ഇടുന്നതിന് വേണ്ടി കുഴിച്ച റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കിയിരുന്നുവോ എന്ന് വ്യക്തമാക്കുമോ;
( സി )
കുഴികൾ നികത്തി പൂർവസ്ഥിതിയിൽ ആക്കാത്ത പൊതുനിരത്തുകളുടെ വിവരം ലഭ്യമാക്കുമോ; പൂർവസ്ഥിതിയിലാക്കിയിട്ടില്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കുമോ?
1129.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരം ജലജീവന്‍ മിഷന്‍ പൂര്‍ത്തിയാക്കേണ്ട കാലപരിധി എന്നാണെന്നുള്ള വിവരം പദ്ധതിയുടെ നിലവിലെ പുരോഗതി വിലയിരുത്തിക്കൊണ്ട് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കുന്നതിനായുള്ള ഫണ്ടിന്റെ ലഭ്യതയില്‍ തടസ്സം നേരിടുന്നുണ്ടോ; നിലവില്‍ ഇതിനായി ചെലവിട്ട ഫണ്ടിന്റെ വിശദാംശം, കേന്ദ്ര/ സംസ്ഥാന വിഹിതങ്ങള്‍ സഹിതം അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട പ്രവ‍ൃത്തികള്‍ നിര്‍വഹിക്കുന്ന കരാറുകാര്‍ക്ക് വന്‍തുക കുടിശികയായിട്ടുണ്ടോ; എങ്കിൽ, ഇത് എത്രയാണെന്നും കുടിശിക ലഭിക്കാത്തതിനാല്‍ പ്രവൃത്തികള്‍ നിര്‍ത്തിവച്ച അവസ്ഥയുണ്ടായിട്ടുണ്ടോയെന്നും വിശദമാക്കുമോ?
1130.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനായി പൊളിച്ച റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് റെസ്റ്റോറേഷന്‍ ചാര്‍ജ്ജ് ഒടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നും എത്ര പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ എത്രയെണ്ണത്തിന് റെസ്റ്റോറേഷന്‍ ചാര്‍ജ്ജ് അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത ചാര്‍ജ്ജ് അനുവദിക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ; ഇത്തരം കാലതാമസം കാരണം പ്രദേശവാസികള്‍ നേരിടുന്ന യാത്രാക്ലേശം കണക്കിലെടുത്ത് അടിയന്തരമായി റെസ്റ്റോറേഷന്‍ ചാര്‍ജ്ജ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1131.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ജല്‍ജീവന്‍ പദ്ധതിയുടെ പുരോഗതിയുടെ വിശദാംശം അറിയിക്കാമോ;
( ബി )
നാളിതുവരെ എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ഈ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടുള്ളതെന്ന വിവരം നല്‍കാമോ;
( സി )
ഒരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും എത്ര കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും എന്ന വിവരം നല്‍കാമോ;
( ഡി )
ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും എത്ര രൂപ വീതം ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും ഇതില്‍ എത്ര രൂപ വിതം ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിവരം നല്‍കാമോ?
1132.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി നിയോജകമണ്ഡലത്തിൽ ജല്‍ജീവന്‍ മിഷന്‍, അമൃത് പദ്ധതികള്‍ എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പി.ഡബ്ല്യൂ.ഡി., മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് റോഡുകളിൽ എടുത്ത കുഴികൾ നികത്താതെ കിടക്കുന്നതിനാല്‍ പല അപകടങ്ങളും സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡുകള്‍ പുനര്‍നിര്‍മ്മിച്ച് കൊടുക്കാമെന്ന് വകുപ്പ് ഉറപ്പ് നല്‍കിയതാണെങ്കിലും ഇതുവരെ നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന് പരിഹാരം കാണാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;വ്യക്തമാക്കാമോ?
1133.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാവറട്ടി, മുല്ലശ്ശേരി പഞ്ചായത്തുകള്‍ക്കായുള്ള സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത രണ്ട് പഞ്ചായത്തുകളിലെയും ടാങ്കുകളില്‍ വെള്ളം എത്തിക്കുന്നതിനുള്ള പെെപ്പ് ലെെനുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( സി )
ബ്രഹ്മകുളം ഭാഗത്തെ റെയില്‍വേ ലെെന്‍ ക്രോസ് ചെയ്ത് പെെപ്പ് ലെെന്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ;
( ഡി )
പ്രസ്തുത പദ്ധതിപ്രകാരം മുല്ലശ്ശേരി, പാവറട്ടി പഞ്ചായത്തുകളില്‍ എത്ര ഗാര്‍ഹിക കണക്ഷനുകളാണ് കൊടുക്കുന്നതെന്നും പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാനാകുമെന്നും വ്യക്തമാക്കാമോ?
1134.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റി പൊന്‍കുന്നം സബ്ഡിവിഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;
( ബി )
ഇതിനായി തയാറാക്കിയിരിക്കുന്ന എസ്റ്റിമേറ്റ് തുക എത്രയെന്ന് അറിയിക്കാമോ;
( സി )
തുക അനുവദിച്ച് പ്രവൃത്തികള്‍ എന്നത്തേക്ക് ടെണ്ടർ ചെയ്യാനാകുമെന്ന് അറിയിക്കാമോ; നടപടികള്‍ ത്വരിതപ്പെടുത്താമോ; വിശദമാക്കുമോ?
1135.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരുര്‍ക്കട-മണ്‍വിള കുടിവെള്ള വിതരണ ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ; പ്രസ്‌തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്; പൂര്‍ത്തിയായതും അവശേഷിക്കുന്നതുമായ പ്രവൃത്തികൾ ഏതൊക്കെയാണെന്നും അവ പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്നും വിശദമാക്കുമോ;
( ബി )
ടെക്നോപാര്‍ക്കില്‍ കുടിവെള്ളം നല്‍കുന്നതിന് പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുമോ; വിശദമാക്കാമോ;
( സി )
പ‍ൗഡിക്കോണം പുതുകുന്ന് വാട്ടര്‍ ടാങ്കില്‍ നിന്നും ഹൈലെവല്‍ പമ്പിംഗ് പ്രദേശങ്ങളില്‍ എല്ലാ ദിവസവും വെള്ളം എത്തിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കൊടിക്കുന്ന് കുടിവെള്ള ടാങ്കില്‍ വെള്ളം എത്തിച്ച് ആ പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ; ഈ പ്രോജക്ട് എപ്പോള്‍ കമ്മീഷന്‍ ചെയ്യുന്നതിനാണ് ഉദ്ദേശിക്കുന്നത്; ഈ പ്രോജക്ടിന്റെ അവശേഷിക്കുന്ന പണികള്‍ പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഇ )
ചന്തവിള- കാട്ടായിക്കോണം-കഴക്കുട്ടം ഭാഗങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഈ പ്രോജക്ട് എപ്പോള്‍ ആരംഭിച്ച് പൂര്‍ത്തികരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്; പ്രസ്തുത പ്രോജക്ട് നാളിതുവരെയായിട്ടും ടെന്‍ഡര്‍ ആകാതെ കിടക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( എഫ് )
കാര്യവട്ടം യൂണിവേഴ്‍സിറ്റി കേന്ദ്രമാക്കി പോങ്ങുംമുട് ഡിവിഷനു കീഴില്‍ കഴക്കുട്ടം സെക്ഷന്‍ ആഫീസ് ആരംഭിക്കുന്നതിന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ജി )
പുതുകുന്ന്, മണ്‍വിള ജലസംഭരണികളില്‍ ആവശ്യത്തിന് വെള്ളം എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; ലയോള ജലസംഭരണി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
1136.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതിമുഖേന പാറശ്ശാല നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി എത്ര ഗാര്‍ഹിക കണക്ഷനുകള്‍ ലഭ്യമാക്കാനുണ്ടെന്നും ആയതിലേയ്ക്കായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്നുമുള്ള വിവരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പാറശ്ശാല നിയോജകമണ്ഡലത്തിലെ ജലജീവന്‍ പദ്ധതിയുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള പുരോഗതിയും പദ്ധതി എന്നേക്ക് പൂര്‍ത്തീകരിക്കാനാകും എന്നുള്ള വിവരവും ലഭ്യമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ കാലയളവില്‍ പാറശ്ശാല നിയോജകമണ്ഡലത്തില്‍ കേരള വാട്ടര്‍ അതോറിറ്റി മുഖേന നടപ്പിലാക്കി വരുന്നതും അനുമതി ലഭിച്ചിട്ടുള്ളതുമായ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയും അനുവദിച്ച തുകയും പദ്ധതികളുടെ തത്സ്ഥിതിയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
1137.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന് കീഴിൽ ഭരണാനുമതി ലഭ്യമായ മഞ്ചേരി മണ്ഡലത്തിലെ പ്രവൃത്തികൾ ഏതൊക്കെയെന്നും അവയുടെ നിലവിലെ പുരോഗതിയും വ്യക്തമാക്കാമോ;
( ബി )
പ്രവൃത്തി ആരംഭിച്ചിട്ടില്ലാത്ത പദ്ധതികളുടെ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1138.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി മണ്ഡലത്തിൽ വാട്ടർ അതോറിറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന വിവിധ കുടിവെള്ള പദ്ധതികളുടെ പുരോഗതി സംബന്ധിച്ച വിശദാംശം ലഭ്യമാകുമോ;
( ബി )
ജലജീവൻ പദ്ധതി മുഖേന മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും അനുവദിച്ച തുക എത്രയാണെന്നും എത്ര കണക്ഷൻ നൽകാനാണ് ഉദ്ദേശിച്ചിരുന്നതെന്നും എത്ര കണക്ഷൻ ഇതിനോടകം നൽകിയെന്നും ഇതിൽ ജലം ലഭിച്ച കണക്ഷനുകൾ എത്രയെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
സ്റ്റേറ്റ് പ്ലാനിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ പഞ്ചായത്തുകളിൽ അനുവദിച്ച തുകയും അതിൻെറ ടെണ്ടർ നടപടിയും എത്ര കണക്ഷനാണ് ഒരോ പഞ്ചായത്തിലും നൽകാൻ ഉദ്ദേശിക്കുന്നതെന്നും ഇതിനകം എത്ര കണക്ഷൻ നൽകിയെന്നും ഇനി എത്ര കണക്ഷൻ നൽകാനുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഇതിനകം എത്ര കണക്ഷൻ നൽകിയെന്നും ഇനി എത്ര കണക്ഷനാണ് നൽകാനുള്ളതെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
1139.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി നിയോജകമണ്ഡലത്തിലെ ജലജീവൻ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പദ്ധതിയുടെ പുരോഗതിയ്ക്ക് നിലവില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ അവ പരിഹരിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ?
1140.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റിയുടെ മങ്കട സെക്ഷന്‍ ഓഫീസിന് നിലവില്‍ സ്വന്തമായി കെട്ടിടമില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മലപ്പുറം പ്രോജക്ട് ഡിവിഷന് കീഴില്‍ മൂച്ചിക്കല്‍ പ്രദേശത്ത് പണികഴിപ്പിച്ച ജലസംഭരണിക്ക് സമീപം ഇതിനായി സ്ഥലം ലഭ്യമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സ്ഥലത്തേയ്ക്ക് മങ്കട സെക്ഷന്‍ ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ; എങ്കില്‍ പ്രസ്തുത പ്രൊപ്പോസലിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത സെക്ഷന്‍ ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിനായി ലഭ്യമായിട്ടുള്ള പ്രൊപ്പോസലിന് അനുമതി നല്‍കുന്ന കാര്യം പരിഗണിയ്ക്കുമോ; വിശദമാക്കുമോ?
1141.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ നാഷണൽ ഹൈവേയുടെ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകൾ ദിവസങ്ങളോളം തകരാറിലാകുകയും കുടിവെള്ളം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വ്യക്തമാക്കുമോ;
( ബി )
നാഷണൽ ഹൈവേ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി കുടിവെള്ളം തടസ്സപ്പെടുന്നത് പരിഹരിക്കുന്നതിനായി സ്ക്വോഡ് രൂപീകരിച്ച് പ്രശ്ന പരിഹാരം നടത്താനുള്ള നടപടികൾ സ്വീകരിക്കാമോ;
( സി )
മണ്ഡലത്തിൽ അതിതീവ്രമായ കുടിവെള്ളക്ഷാമം നേരിടുന്ന ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം പഞ്ചായത്തുകളുടെ പ്രശ്നപരിഹാരത്തിന് ഉതകുന്ന, നാട്ടിക കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പിടൽ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി റിപ്പോർട്ട് നൽകാമോ; പ്രസ്തുത പദ്ധതി ത്വരിതപ്പെടുത്താൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( ഡി )
എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ രാമങ്കുളം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ടാങ്ക് നിർമ്മാണവും പദ്ധതിയുടെ കൂടുതൽ പ്രദേശങ്ങളിലേക്കുള്ള വ്യാപനവും നടപ്പാക്കുന്നതിനായി അനുവദിക്കപ്പെട്ട എം.എൽ.എ. ഫണ്ട് വിനിയോഗത്തിന് പല കാരണങ്ങളാൽ നേരിടുന്ന കാലതാമസം പരിഹരിച്ച് പദ്ധതി വേഗത്തിൽ നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.