UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
930.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള പഞ്ചായത്തിലെ കൊടിയമ്മ ഗവണ്മെന്റ് ഹൈസ്കൂളിന് സമീപമുള്ള പ്രൊപ്പോസ്ഡ് റിസർവ്വ് വനത്തിൽ എത്ര കാറ്റാടി, അക്കേഷ്യ മരങ്ങളാണുള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
പാകമായ പ്രസ്തുത മരങ്ങൾ യഥാസമയം ലേലം ചെയ്ത് മുറിച്ച് മാറ്റാത്തതിനാൽ എത്ര രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് കണക്കാക്കിയിട്ടുണ്ടോ;
( സി )
പ്രസ്തുത വനത്തിലെ അടിക്കാടുകൾ വെട്ടി പാകമായ മരങ്ങൾ മുറിച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കുമോ; ഈ പ്രവൃത്തി എപ്പോൾ പൂർത്തീകരിക്കാൻ കഴിയും; വിശദമാക്കുമോ?
931.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനഭൂമിയോടു ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിലെ യൂക്കാലി, അക്കേഷ്യ അടക്കമുള്ള മരങ്ങൾ കൂടുതൽ ജലം വലിച്ചെടുക്കുന്നത് വനത്തിനുള്ളിൽ ജല ദൗർലഭ്യം ഉണ്ടാകാന്‍ ഇടയാകുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ജല ദൗർലഭ്യം വന്യജീവികൾ നാട്ടിലേക്കിറങ്ങാൻ കാരണമാകുന്നുവെന്നത് പരിശോധിച്ചിട്ടുണ്ടോ;
( സി )
കാര്‍ഷിക വിളകൾക്ക് കടുത്ത പ്രതിസന്ധി ഉണ്ടാക്കുന്നതിന് കാരണമാകുന്ന ഇത്തരം മരങ്ങൾ പിഴുതുമാറ്റാൻ സർക്കാർ പദ്ധതി തയ്യാറായിട്ടുണ്ടോ; വിശദമാക്കാമോ?
തിരുവമ്പാടിയിലെ ഇ.എസ്.എ.പ്രദേശങ്ങള്‍
932.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ.എസ്.എ. ആയി വിജ്ഞാപനം ചെയ്ത പ്രദേശങ്ങളുടെ കരട് പട്ടികയില്‍ തിരുവമ്പാടി മണ്ഡലത്തിലെ വിവിധ വില്ലേജുകളിലെ ഏതൊക്കെ പ്രദേശങ്ങളുണ്ടെന്നും ആയതിന്റെ വിസ്തൃതി എത്രാണെന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത പട്ടിക ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
ആയത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
933.
ഡോ. എം. കെ. മുനീർ
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് സുഗന്ധഗിരിയിൽ 20 മരങ്ങൾ മുറിക്കാനുളള അനുമതിയുടെ മറവിൽ 106-ൽ പരം മരങ്ങൾ അനധികൃതമായി കടത്തിയ സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നോ; വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സംഭവത്തിൽ വീഴ്ച വരുത്തിയവർ ആരെല്ലാമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ; അവർക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
934.
ഡോ. എം. കെ. മുനീർ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് സുഗന്ധഗിരി ആദിവാസി കോളനിയിലെ വീടുകൾക്ക് ഭീഷണിയായി നിന്ന ഇരുപതു മരങ്ങൾ മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ച് കടത്തിയതില്‍ അന്വേഷണ നടപടികൾ നിലവിൽ ഏ​തു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിൽ കുറ്റക്കാരായി കണ്ടെത്തിയ ജീവനക്കാരുടെ പേരിൽ സ്വീകരിച്ച നടപടികൾ മരവിപ്പിക്കാനുണ്ടായ കാരണം വ്യക്തമാക്കുമോ;
( സി )
വന സമ്പത്ത് ​കൊളളയടിക്കാൻ കൂട്ടുനിന്നവർക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
935.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനഭൂമിയിൽ യൂക്കാലി മരങ്ങൾ നടുന്നതിനായി കേരള വനം വികസന കോർപ്പറേഷൻ രൂപരേഖ തയ്യാറാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി തേടുകയുണ്ടായോ ; ഇതിന്മേൽ സംസ്ഥാന സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ എന്തെല്ലാം ; വിശദാംശം ലഭ്യമാക്കുമോ ;
( ബി )
ഏതു തലത്തിലാണ് രൂപരേഖ തയ്യാറാക്കിയത്; ഇത് നടപ്പാക്കുന്നതിനായി ആരുടെയൊക്കെ അനുമതിയാണ് ആവശ്യമുള്ളത് ; ഇതിൽ ഏതൊക്കെ അനുമതികളാണ് രൂപരേഖയ്ക്ക് ലഭിച്ചിരുന്നത് ; വിശദമാക്കുമോ ;
( സി )
പ്രസ്തുത രൂപരേഖ പ്രകാരം സർക്കാർ പുറപ്പെടുവിച്ച അനുമതി ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ ;
( ഡി )
വനഭൂമിയിൽ യൂക്കാലി,അക്കേഷ്യ തുടങ്ങിയ വൃക്ഷങ്ങൾ നടുന്നത് വിലക്കിക്കൊണ്ട് ഉത്തരവ് നിലവിലുണ്ടോ ; ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഇ )
യൂക്കാലി,അക്കേഷ്യ തുടങ്ങിയ മരങ്ങൾക്കു പകരം നട്ടുവളർത്താവുന്ന പൾപ്പ് വുഡായി ഉപയോഗിക്കാവുന്ന മരങ്ങൾ വനം വകുപ്പ് കണ്ടെത്തുകയുണ്ടായോ ;
( എഫ് )
അധിനിവേശ സസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തികൊണ്ട് ഉത്തരവിറങ്ങി വർഷങ്ങളായിട്ടും പകരം നട്ടുവളർത്താവുന്ന സസ്യങ്ങളുടെ കാര്യം നിശ്ചയിക്കുന്നതിൽ ഉണ്ടായിട്ടുള്ള കാലതാമസത്തിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
936.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോട്ടയം ജില്ലയില്‍ കാവ് സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം അനുവദിച്ച കാവുകളുടെ പേര് വിവരം ലഭ്യമാക്കുമോ;
( ബി )
ഓരോ കാവിനും അനുവദിച്ച ധനസഹായം എത്രയെന്ന് വ്യക്തമാക്കുമോ?
937.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്നും സംരക്ഷണം ഏര്‍പ്പെടുത്താന്‍ സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപനം എന്ന പദ്ധതി പ്രകാരം എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കിയിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
വനാതിര്‍ത്തിക്കകത്ത് വ്യാപകമായി വളരുന്ന അക്കേഷ്യ, മഞ്ഞക്കൊന്ന എന്നീ മരങ്ങളെ വനത്തില്‍ നിന്നും ഒഴിവാക്കാന്‍ നടപടികളായിട്ടുണ്ടോ; വ്യക്തമാക്കാമോ?
938.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വനവിസ്തൃതി ഓരോ വര്‍ഷം കഴിയുംതോറും കുറഞ്ഞു വരുന്നുവെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വനഭൂമിയുടെ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും അതുവഴി വനവിസ്തൃതിയില്‍ വന്ന മാറ്റങ്ങള്‍ എന്തെല്ലാമെന്നും വിശദമാക്കുമോ?
939.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനങ്ങളിൽ നിന്നും അധിനിവേശ സസ്യങ്ങൾ ഒഴിവാക്കിയാൽ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ;
( ബി )
കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം നേടാൻ യൂക്കാലിപ്‌റ്റസ് വളർത്തുന്നതിലൂടെ സാധിക്കുമെന്ന് കെ.എഫ്.ഡി.സി. അറിയിച്ചിരുന്നോ;
( സി )
കെ.എഫ്.ഡി.സി.യുടെ ഈ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ടോ;
( ഡി )
കെ.എഫ്.ഡി.സി. യുടെ തോട്ടങ്ങളിൽ യൂക്കാലിപ്‌റ്റസ് നടാനുളള അനുമതി പുന:പരിശോധിക്കുമോ; വ്യക്തമാക്കുമോ?
940.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതിക്ക് ദോഷകരമായ വൃക്ഷങ്ങളും അധിനിവേശ സസ്യങ്ങളും ഒഴിവാക്കി സ്വാഭാവികമായ വനമേഖല സൃഷ്ടിക്കുന്നതിലേക്കായി പകരം വച്ചു പിടിപ്പിക്കേണ്ട മരങ്ങള്‍ ഏതൊക്കെയെന്ന വിഷയത്തില്‍ വനം വകുപ്പ് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ; ആയതിന് കാലതാമസം നേരിടുന്നതിന്റെ സാഹചര്യം വെളിപ്പെടുത്താമോ;
( ബി )
അധിനിവേശ സസ്യങ്ങളുടെയും മരങ്ങളുടെയും വ്യാപനത്താൽ വനമേഖലയില്‍ മ‍ൃഗങ്ങള്‍ക്ക് ആവശ്യമായ തീറ്റ ലഭിക്കാത്തത് കാരണമാണ് അവ നാട്ടിലേക്കിറങ്ങുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ കാടിനുള്ളില്‍ തന്നെ വന്യമൃഗങ്ങള്‍ക്കാവശ്യമായ തീറ്റയും വെള്ളവും യഥേഷ്ടം ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
941.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ വനം വകുപ്പിന്റെ അധീനതയിലുള്ള ഹാജിയാര്‍ പള്ളിയിലെ ഒരു ഹെക്ടര്‍ ഭൂമിയില്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കൽപ്പതരു പ്രോജക്റ്റിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശം നല്‍കുമോ; പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാലതാമസം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സൈറ്റില്‍ ബട്ടര്‍ ഫ്ലൈ പാര്‍ക്ക്, ബാംബൂ സെറ്റം, ഇക്കോ ഷോപ്പ്, ഇക്കോ പാര്‍ക്ക് എന്നിവ ആരംഭിക്കുന്നതിനായി കണക്കാക്കിയ മതിപ്പു ചെലവുകൾ വിശദീകരിക്കുമോ; ഇതിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( സി )
പ്രസ്തുത പദ്ധതിക്ക് ഫണ്ട് തടസ്സമാണോയെന്ന് വ്യക്തമാക്കാമോ; എത്രയും വേഗം മേല്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
942.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിൽ വനം വകുപ്പിൽ നിന്നും 30- 3 -1980 തീയതിയിൽ ഗവൺമെൻറ് നോട്ടിഫിക്കേഷൻ 82055/FS2/2/76/76/AD dtd 11/01/1977 പ്രകാരം വനവകുപ്പ് ഏറ്റെടുത്ത ഭൂമി റവന്യൂ ഭൂമിയാണോ; പ്രസ്തുത ഭൂമി വിട്ടുകൊടുത്തുകൊണ്ടുള്ള റവന്യൂ വകുപ്പിന്റെ രേഖകൾ വനം വകുപ്പിന്റെ കൈവശം ഉണ്ടോ; വിശദമാക്കാമോ;
( ബി )
പീരുമേട് മണ്ഡലത്തിൽ വനം വകുപ്പുമായി തർക്കത്തിലുള്ള റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽ വനം വകുപ്പിൽ നിന്നും ജണ്ടകൾ സ്ഥാപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആദിവാസി കുടികളിലേക്കുള്ള റോഡുകൾ പുനർനിർമ്മിക്കുവാൻ വനം വകുപ്പിൽ നിന്നും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ഡി )
സത്രം എൻ.സി.സി. എയർ സ്ട്രിപ്പിലേക്കുള്ള റോഡ് പുതുക്കി പണിയുവാൻ വനം വകുപ്പിൽ നിന്ന് അനുവാദം നൽകുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ.;
( ഇ )
മൂലമറ്റം-പതിപ്പള്ളി റോഡ് പുനർനിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിൽ നിന്നും ടെണ്ടർ നടപടികൾ പൂർത്തിയാക്കിട്ടും വനം വകുപ്പിൽ നിന്നും എൻ .ഒ .സി. നൽകാത്തതിനാൽ റോഡ് നിർമ്മാണം ആരംഭിക്കുവാൻ സാധിച്ചില്ല എന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ ; എൻ .ഒ .സി. ലഭ്യമാക്കി റോഡ് പണി ആരംഭിക്കുവാൻ നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ. ?
943.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ രേഖകളിൽ വനഭൂമി എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും നിലവിൽ മറ്റ് ആവശ്യങ്ങൾക്കായി പരിവർത്തനം ചെയ്തിട്ടുള്ളതുമായ വനഭൂമി കണ്ടെത്തുന്നതിന് വിദഗ്ധസമിതിയെ നിയോഗിക്കുകയുണ്ടായോ;
( ബി )
സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സമയപരിധി എന്നു വരെയാണ്; എന്നു മുതലാണ് സമിതി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്; വിശദാംശങ്ങൾ അറിയിക്കുമോ;
( സി )
ആരൊക്കെയാണ് പ്രസ്തുത സമിതിയിലെ അംഗങ്ങള്‍; സമിതിയുടെ പരിഗണനാ വിഷയങ്ങൾ എന്തൊക്കെയാണ്; ഏത് ചട്ടപ്രകാരമാണ് സമിതി രൂപീകരിച്ചിട്ടുള്ളത്; വിശദാംശങ്ങൾ അറിയിക്കുമോ;
( ഡി )
സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് എന്തെല്ലാം നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
944.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആകെ വന വിസ്തൃതിയുടെ കണക്ക് വനം ഡിവിഷൻ അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നാളിതുവരെ എത്ര ഹെക്ടർ സ്ഥലം പ്രൊപ്പോസ്ഡ് റിസർവ് ഫോറസ്റ്റ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
945.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ തീരപ്രദേശത്ത് ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താമോ; ഇതിനോടനുബന്ധിച്ച് പെരുന്തോട് തീരങ്ങളിലും ഇത്തരം ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിച്ചുകൊണ്ട് ഇതിന്റെ സംരക്ഷണം ഫലപ്രദമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാമോ?
946.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2032-ഓടുകൂടി വനമേഖലയില്‍ നിന്നും അധിനിവേശ സസ്യങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കി ഓരോ പ്രദേശത്തിന്റെയും സവിശേഷതകള്‍ക്ക് അനുസൃതമായ വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച 2021-ലെ വന നയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; വനമേഖലകളില്‍ യൂക്കാലി മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നതിന് വനം വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടോ;
( ബി )
വനഭൂമിയില്‍ യൂക്കാലി മരങ്ങള്‍ വീണ്ടും നടുന്നതിനായി കേരള വനം വികസന കോര്‍പ്പറേഷന്‍ അനുമതി തേടിയിരുന്നോ; ഇപ്രകാരം ചെയ്യുന്നതിന് കേന്ദ്ര വനം മന്ത്രാലയത്തിന്റെ വിലക്ക് നിലനില്‍ക്കുന്നുണ്ടോ; വിശദമാക്കുമോ?
947.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ, സൈലൻറ് വാലി ഡിവിഷൻ എന്നിവയുടെ പരിധിയിലുള്ള വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ വന്യമൃഗങ്ങളെ തടയുന്നതിന് നിലവിൽ എത്ര കിലോമീറ്റർ വൈദ്യുതിവേലി സ്ഥാപിച്ചിട്ടുണ്ട് എന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വൈദ്യുതി വേലികൾ സംരക്ഷിക്കുന്നതിന് വനംവകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
മണ്ണാർക്കാട്ടെ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലും അട്ടപ്പാടിയിലും രൂക്ഷമായ കാട്ടാനശല്യം തടയുന്നതിന് വൈദ്യുതിവേലി സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നിർദ്ദേശം വനം വകുപ്പിൽ നിന്നും സമർപ്പിച്ചിട്ടുണ്ടോ, എങ്കിൽ ഇതിൽ സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രദേശങ്ങളിൽ അടിയന്തരമായി വൈദ്യുതിവേലി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
948.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വനേതര പ്രദേശങ്ങളില്‍ നടപ്പിലാക്കുന്ന വനം വകുപ്പിന്റെ വിവിധ പദ്ധതികളില്‍ അരുവിക്കര മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ നടപ്പിലാക്കിയിട്ടുളള പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പദ്ധതി തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
949.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സ‍ർക്കാർ അധികാരത്തില്‍ വന്നശേഷം ആലത്തൂര്‍ മണ്ഡലത്തില്‍ വനം- വന്യജീവി വകുപ്പ് നടപ്പിലാക്കിയതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ പദ്ധതികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതിയതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
950.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി വനംവകുപ്പ് മന്ത്രി പേരാമ്പ്ര മണ്ഡലത്തില്‍ പ്രഖ്യാപിച്ച മുതുകാട് ടൈഗര്‍ സഫാരി പാര്‍ക്കിന്റെ നിര്‍മ്മാണ നടപടി ഏത് ഘട്ടത്തിലാണെന്ന വിവരം വിശദമാക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി എന്തൊക്കെ നടപടികള്‍ പൂര്‍ത്തിയായിയെന്ന് വ്യക്തമാക്കാമോ?
951.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരങ്ങളില്‍ ചെറുവനങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതി പ്രകാരം ഏതൊക്കെ നഗരങ്ങളിലാണ് നഗരവനങ്ങള്‍ സൃഷ്ടിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
തീരത്ത് ജൈവകവചം സൃഷ്ടിക്കുന്ന പദ്ധതി പ്രകാരം ഏതൊക്കെ തീരദേശങ്ങളിലാണ് തീരവനം നടപ്പിലാക്കിയിട്ടുള്ളതെന്നും അറിയിക്കാമോ?
952.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് സുഗന്ധഗിരിയിൽ അനധികൃതമായി മരങ്ങൾ മുറിച്ച് മാറ്റിയ സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ കുറ്റക്കാർക്കെതിരെ എന്തു നടപടി സ്വീകരിച്ചു; വിശദമാക്കുമോ?
953.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ വനപ്രദേശങ്ങളിൽ കൂടി കടന്നുപോകുന്ന എത്ര റോഡുകളുണ്ടെന്ന് പേരും നീളവും വിസ്തീർണ്ണവും സഹിതം മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡുകൾ വനം വകുപ്പിന്റേതാണോ പഞ്ചായത്തിന്റേതാണോ എന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( സി )
എപ്പോഴെങ്കിലും പ്രസ്തുത റോഡുകളിൽ പുനരുദ്ധാരണ/അറ്റകുറ്റപ്രവൃത്തികൾ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ റോഡുകളുടെ പേരും വർഷവും ചെലവഴിച്ച തുകയും ആരാണ് തുക വകയിരുത്തിയതെന്നും മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
പുനരുദ്ധാരണ പ്രവർത്തനങ്ങളൊന്നും നടത്താത്ത റോഡുകൾ കാസർഗോഡ് ജില്ലയിലുണ്ടോ എന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ; പ്രസ്തുത റോഡുകൾ വനം വകുപ്പിന്റേതാണോ പഞ്ചായത്തിന്റേതാണോ എന്ന് വ്യക്തമാക്കാമോ?
954.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുസ്ഥലങ്ങളില്‍ മനുഷ്യജീവന് ഭീഷണിയായി നില്‍ക്കുന്ന പാഴ്മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കുന്ന വിഷയത്തില്‍ നിലപാട് എന്താണ്; ഇത്തരത്തിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് ഏതു വകുപ്പാണ്; നീരൊഴുക്ക് തടസ്സപ്പെടുത്തി ഓടകളിലും, കാനകളിലും, പാര്‍ശ്വഭിത്തികളിലും വളരുന്ന പാഴ്മരങ്ങള്‍ നശിപ്പിക്കുന്നതിന് വനം വകുപ്പ് നടപടികള്‍ സ്വീകരിക്കാറുണ്ടോ; വിശദമാക്കാമോ;
( ബി )
തിരുവനന്തപുരം ഉളളൂര്‍ - കേശവദാസപുരം റോഡില്‍ ഉളളൂര്‍ ജംഗ്ഷനില്‍ ഓട നിറഞ്ഞ് 3 ആല്‍മരങ്ങള്‍ നില്‍ക്കുന്നതു കാരണം ഉണ്ടായിക്കൊണ്ടിരിക്കുന്ന വെളളക്കെട്ട് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; ഓടയ്ക്കകത്ത് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് പി.ഡബ്ല്യു.ഡി-എൻ.എച്ച്‌. ഡിവിഷന്‍ നല്‍കിയ അപേക്ഷ നിരസിച്ചതിനുളള കാരണം വിശദമാക്കാമോ;
( സി )
റോഡരികില്‍ വനം വകുപ്പ് പരിപാലിച്ചു വരുന്ന പാഴ്മരങ്ങള്‍ കാലവര്‍ഷ അപകട ഭീഷണി മുന്‍ നിര്‍ത്തി വെട്ടിയൊതുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
പൊതു സ്ഥലങ്ങളില്‍ നട്ടുപിടിപ്പിച്ചിട്ടുളള ജൈവ ഘടനയ്ക്ക് ഭീഷണിയായിട്ടുളള വൃക്ഷങ്ങള്‍ക്ക് പകരം ഫലവൃക്ഷങ്ങളും തേക്ക് പോലുളള തടി വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
955.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രത്യേക മഴക്കാല വിനോദസഞ്ചാര പ്രോഗ്രാം നടപ്പാക്കുന്നത് പരിഗണനയിലുണ്ടോ;
( ബി )
2023-ൽ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്ര വിനോദസഞ്ചാരികൾ എത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ വനംവകുപ്പും വിനോദസഞ്ചാര വകുപ്പും സംയുക്തമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിനോദസഞ്ചാര, വികസന പദ്ധതികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
956.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തില്‍ വനം വകുപ്പിന്റെ നേതൃത്വത്തിലുളള ഇക്കോ ടൂറിസം പദ്ധതികള്‍ ഏതൊക്കെയാണ്;
( ബി )
പ്രസ്തുത പദ്ധതികളില്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
957.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ വനം വകുപ്പിലെ പദ്ധതി ചെലവുകൾക്കായി നീക്കിവച്ചിരുന്ന തുക എത്രയാണെന്നും അതില്‍ എത്ര തുക ചെലവഴിച്ചുവെന്നുമുളള വിശദാംശം ലഭ്യമാക്കുമോ?
958.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലി ഗ്രാമപഞ്ചായത്തിൽപ്പെട്ട എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങളെ പെരിയാർ കടുവാസങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള സംസ്ഥാന വന്യജീവി ബോർഡിന്റെ 19.01.2023-ലെ തീരുമാനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിവേഷ് പോർട്ടലിലൂടെ അപ്‌ലോഡ് ചെയ്ത് കേന്ദ്ര വനം വന്യജീവി ബോർഡിന്റെ അംഗീകാരം നേടുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
959.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷം വനം വകുപ്പിന് വിവിധ ബജറ്റ് ശീർഷകങ്ങളിൽ അനുവദിച്ചിരുന്ന തുകയും പ്രസ്തുത ശീർഷകങ്ങളിൽ ചെലവഴിച്ച തുകയും പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ തിരിച്ച് വ്യക്തമാക്കുമോ?
960.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് വനമേഖലയിൽ നിന്നും ആളുകളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിൽ എത്ര കുടുംബങ്ങളെ നാളിതുവരെ പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും ഇനി എത്ര കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുണ്ടെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
961.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യവനവല്‍ക്കരണത്തിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളുടെ ഭൂമിയില്‍ നട്ടുവളർത്തിയ മരങ്ങള്‍ സ്ഥാപനത്തിന്റെ വികസന പ്രവർത്തനങ്ങള്‍ക്കായി മുറിച്ചുമാറ്റേണ്ടിവരുന്നതിനുള്ള നടപടിക്രമങ്ങളുടെ കാലതാമസംമൂലം വികസന പ്രവർത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സാഹചര്യത്തില്‍ വനം വകുപ്പ് തന്നെ മരങ്ങള്‍ മുറിച്ചുമാറ്റി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
962.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിൽ ലഭിച്ചതും വനം വകുപ്പിൽ പരിഹരിക്കപ്പെടേണ്ടതുമായ പരാതികളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പരാതികളിൽ അനുകൂലമായി പരിഹാരമുണ്ടായ പരാതികളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഇനിയും പരിഹാരമുണ്ടാകേണ്ട പരാതികളുടെ എണ്ണം എത്രയെന്നും അവ ഏതൊക്കെ ഓഫീസുകളിലാണ് തീർപ്പ് കല്പിക്കാനുള്ളതെന്നും ഇതിന് പരിഹാരം കാണുന്നതിന് കാലതാമസത്തിനുള്ള കാരണമെന്തെന്നും വിശദമാക്കാമോ?
963.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ ബളാൽ പഞ്ചായത്തിലെ അത്തിയടുക്കത്തെ കർഷകരുടെ കൈവശഭൂമി വനം വകുപ്പ് നിക്ഷിപ്തപ്പെടുത്തിയതിനെതിരെ നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായി ഡീ-നോട്ടിഫിക്കേഷൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിഷയത്തിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത നടപടികൾ പൂർത്തീകരിച്ച് കൈവശഭൂമിയിൽ കർഷകർക്ക് പൂർണ്ണാവകാശം ഉറപ്പിക്കാൻ എപ്പോൾ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
964.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
ജനവാസ മേഖലകളെ പൂര്‍ണ്ണമായും ഒഴിവാക്കി പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമോ; വ്യക്തമാക്കുമോ?
965.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്രുത പ്രതികരണ സേനയുടെ (ആര്‍.ആര്‍.റ്റി.) പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
എവിടെയെല്ലാമാണ് ദ്രുത പ്രതികരണ സേന രൂപീകരിച്ചിട്ടുള്ളതെന്നും ഓരോ ടീമിലേയ്ക്കും എത്ര സ്റ്റാഫിനെ വീതം അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ പാലോട് കേന്ദ്രമാക്കി ആര്‍.ആര്‍.റ്റി. രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ടീമിലേയ്ക്ക് അനുവദിച്ചിട്ടുള്ള സ്റ്റാഫുകളുടെ എണ്ണവും 2023-2024 വര്‍ഷം എത്ര വന്യജീവികളെ റസ്ക്യൂ ചെയ്തിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ വിശദമാക്കാമോ;
( ഡി )
കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് ആര്‍. ആര്‍. റ്റി. യുടെ സേവനം വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
966.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ ലയണ്‍ സഫാരി പാര്‍ക്ക് പുതിയ സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ആയതിന്റെ വിവരം ലഭ്യമാക്കാമോ;
( ബി )
ലയന്‍ സഫാരി പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നയം നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ ലയണ്‍ സഫാരി പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ; വിശദ വിവരം അറിയിക്കാമോ;
( സി )
പ്രസ്തുത ലയണ്‍ സഫാരി പാര്‍ക്കിലേയ്ക്ക് പുതുതായി സിംഹങ്ങളെ കൊണ്ടു വരുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദ വിവരം അറിയിക്കാമോ?
967.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരുവഴിഞ്ഞി പുഴ, ചാലിയാര്‍ പുഴ എന്നിവിടങ്ങളില്‍ അനിയന്ത്രിതമായ തരത്തില്‍ നീര്‍നായകള്‍ വര്‍ദ്ധിക്കുന്നതും അവ പൊതുജനങ്ങളെ ആക്രമിക്കുന്നതുമായ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ കാരണം വിശദമാക്കുമോ;
( സി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
968.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയില്‍ വന്യജീവി ആക്രമണം മൂലമുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് വടക്കാഞ്ചേരി, പീച്ചി, വാഴാനി, വരന്തപ്പിള്ളി മേഖലകളില്‍ വന്യജീവി ആക്രമണം മൂലമുണ്ടായ കൃഷിനാശത്തിന്റേയും ജീവന്‍ നഷ്ടപ്പെട്ടവരുടേയും വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മേഖലകളില്‍ കാട്ടാന ആക്രമണം നടന്ന സ്ഥലങ്ങളില്‍ എന്ത് പ്രതിരോധ സുരക്ഷാ സംവിധാനങ്ങളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത മേഖലകളില്‍ ജീവനക്കാരുടെ അപര്യാപ്തതയും വാഹനങ്ങളുടെ ലഭ്യതക്കുറവും പരിഹരിക്കാന്‍ എന്തെങ്കിലും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
969.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന വന്യമൃഗ ശല്യം തടയാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാം വ്യക്തമാക്കുമോ;
( ബി )
വന്യമൃഗ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
970.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് വ്യാപകമായ സാഹചര്യത്തിൽ കർഷകർക്ക് ഓരോ കൃഷി ഇനത്തിലും ലഭിക്കുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിച്ചു നൽകുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമോയെന്ന് അറിയിക്കുമോ;
( ബി )
ഇരിക്കൂറില്‍ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഓരോ പ്രവൃത്തിയ്ക്കും അനുവദിച്ച തുകയുടേയും പുരോഗതിയുടേയും വിശദാംശം നല്‍കാമോ?
971.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-നുശേഷം നാളിതുവരെ വയനാട് ജില്ലയില്‍ വന്യമൃഗ ആക്രമണത്തില്‍ മരണമടഞ്ഞവരുടെ എണ്ണവും പേരും വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ അവശേഷിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
2016-നുശേഷം ഇത്തരത്തില്‍ വിതരണം ചെയ്ത ആകെ നഷ്ടപരിഹാര തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
972.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ കക്കയം വനമേഖലയില്‍നിന്നും വന്യജീവികള്‍ കൂട്ടമായി ജനവാസകേന്ദ്രങ്ങളിലിറങ്ങി മനുഷ്യജീവനും കൃഷിക്കും ഭീഷണിയാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കക്കയം വനമേഖലയില്‍നിന്നും വന്യജീവികള്‍ ജനവാസമേഖലയിലേക്കിറങ്ങുന്നത് തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കുമോ;
( സി )
വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും എന്തൊക്കെ സഹായങ്ങളാണ് നല്‍കിവരുന്നത്; വിശദമാക്കാമോ?
973.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് ഇപ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരം ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ചട്ടത്തിന് അടിസ്ഥാനമായ നിയമം ഏതെന്നും കേരള സർക്കാരോ കേന്ദ്ര സർക്കാരോ പ്രസ്‌തുത നിയമം പാസാക്കിയിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ;
( സി )
സർക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് പകരം ഈ വിഷയത്തില്‍ സമഗ്രമായ ഒരു നിയമം പാസാക്കി അതിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം അവകാശമാക്കുന്നതിന് നടപടി സ്വീകരിക്കാമോ; വ്യക്തമാക്കുമോ?
974.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണം തടയാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും മലപ്പുറം ജില്ലയില്‍ ഏതെങ്കിലും വനപ്രദേശങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യകളായ ഡിജിറ്റല്‍ സെന്‍സ‍ർ വാള്‍, ക്യാമറ ട്രാപ്പ്, റിയല്‍ ടൈം മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഏ‍‍‍ർപ്പെടുത്തുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
നിലമ്പൂർ നിയോജക മണ്ഡലത്തിലെ വന്യമൃഗശല്യമുള്ള ജനവാസ കേന്ദ്രങ്ങളില്‍ വന്യജീവികളുടെ സാന്നിധ്യം മുന്‍കൂട്ടി അറിയുന്നതിന് അനിമല്‍ ഇന്‍ട്രൂഷന്‍ ഡിറ്റെക്ഷന്‍ ആന്‍ഡ് റെപ്പല്ലെന്റ് സിസ്റ്റം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തിലെ വനാതിർത്തിയോട് ചേർന്ന ജനവാസമേഖലകളില്‍ വന്യജീവികളുടെ സാന്നിധ്യമുണ്ടാകുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം നിലവിലുണ്ടോ; വിശദമാക്കാമോ;
( ഡി )
മണ്ഡലത്തിലെ വന്യമൃഗശല്യം കുറയ്ക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളും നടപ്പാക്കിയ പ്രദേശവും പദ്ധതികളും ചെലവഴിച്ച തുകയും അറിയിക്കാമോ?
975.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണം മൂലം 2016 മുതല്‍ നാളിതുവരെ എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് എത്ര തുക നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ വന്യജീവികളുടെ ആക്രമണം മൂലം ഗുരുതരമായി പരിക്കേറ്റവരില്‍ എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ;
( സി )
വന്യജീവി/വിഷജീവി എന്നിവയുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് നൽകാനുള്ള നഷ്ടപരിഹാരത്തുക നിലവില്‍ കുടിശ്ശിക ആയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത തുക എത്രയാണെന്നും എത്രപേര്‍ക്ക് നല്‍കാനുണ്ടെന്നും അറിയിക്കുമോ?
976.
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവിആക്രമണങ്ങളില്‍ ജീവഹാനി സംഭവിക്കുന്നവരുടെ ആശ്രിതർക്കുളള ഇൻഷുറൻസ് പദ്ധതിയില്‍ നൽകി വരുന്ന നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കണമെന്ന ആവശ്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം തുക വർദ്ധിപ്പിക്കണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
നഷ്ടപരിഹാരം നൽകുന്നതിൽ കുടിശിക വരുത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത കുടിശിക എന്നത്തേക്ക് വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?
977.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ എത്ര പേര്‍ മരണപ്പെട്ടുവെന്നും നല്‍കപ്പെട്ട നഷ്ടപരിഹാരത്തുക എത്രയാണെന്നും വര്‍ഷം തിരിച്ച് നല്‍കാമോ;
( ബി )
സ്ഥിരമായി വന്യജീവി ആക്രമണമുണ്ടാകുന്ന സ്ഥലങ്ങളില്‍ അവ തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
978.
ശ്രീ. എം. എം. മണി
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിനുള്ള കാരണങ്ങളിലൊന്ന് വന്യജീവികളുടെ ക്രമാതീതമായ വർദ്ധനവാണ് എന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ ഇവയുടെ എണ്ണം നിയന്ത്രിക്കുന്നതിന് പദ്ധതി രൂപീകരിക്കുവാന്‍ കേന്ദ്ര സർക്കാർ തയ്യാറായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ജനവാസമേഖലയിലെത്തുന്ന വന്യജീവികളെ കൈകാര്യം ചെയ്യുന്നതിനായി കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ, ഗൈഡ്‍ലൈന്‍ എന്നിവ ഫലപ്രദമല്ലെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട് വനം വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
ആക്രമണം നടത്തുന്ന വന്യജീവികളെയും ക്ഷുദ്രജീവികളെയും കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനത്തിന് പരിമിതമായ അധികാരങ്ങള്‍ മാത്രം ഉള്ളപ്പോഴും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി നടത്തിയ ഇടപെടലുകള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
പ്രസ്തുത ഇടപെടലുകളുടെ ഭാഗമായി സംസ്ഥാനത്തുടനീളം ദ്രുത പ്രതികരണ സേനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ?
979.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവികള്‍ നാട്ടിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശമുണ്ടാക്കിയ സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്റെ കാരണങ്ങളെക്കുറിച്ച് പഠിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
വനങ്ങളില്‍ മൃഗങ്ങള്‍ക്ക് ജലം, ഭക്ഷണം എന്നിവ ഉറപ്പുവരുത്തുന്നതിന് എന്തെങ്കിലും പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
മനുഷ്യ-വന്യജീവി സംഘര്‍ഷം പരമാവധി ഒഴിവാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
980.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ ഡി കെ മുരളി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം വര്‍ഷംതോറും കൂടി വരുന്ന സാഹചര്യത്തില്‍ ആയത് ഫലപ്രദമായി കെെകാര്യം ചെയ്യുന്നതിന് നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിലെ നിയമത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തെ ഏത് രീതിയിലാണ് കെെകാര്യം ചെയ്തു വരുന്നതെന്ന് വിശദമാക്കുമോ;
( സി )
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത പദ്ധതി സംബന്ധിച്ച വിശദാംശം നല്‍കുമോ?
981.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ തെക്കുംകര ഗ്രാമപഞ്ചായത്തിലെ കൊളത്താശ്ശേരി, വാഴാനി, അകമല, ചേപ്പലക്കോട്, കുഴിയോട് എന്നീ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗ ശല്യം തടയുന്നതിന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
വന്യമൃഗ ശല്യം തടയുന്നതിനായി സ്ഥാപിക്കുന്ന സൗരവേലി, ഹാങ്ങിങ് ഫെന്‍സിങ് എന്നിവയുടെ ഇന്‍സ്റ്റലേഷന്‍ സംബന്ധിച്ച പുരോഗതി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് കൂടുതല്‍ വാച്ചര്‍മാരെ നിയമിക്കുന്നതിനും പ്രവര്‍ത്തനം അവസാനിപ്പിച്ച അകമല ഫോറസ്റ്റ് സ്റ്റേഷന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനും വകുപ്പ് തലത്തില്‍ നടപടികള്‍ സ്വീകരിക്കാമോ;
( ഡി )
പ്രസ്തുത പ്രദേശത്തെ വന്യമൃഗ ശല്യം തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി അകമല ഫോറസ്റ്റ് സ്റ്റേഷന്‍ പുനരാരംഭിക്കുന്നതിനോടൊപ്പം ഒരു ദ്രുത പ്രതികരണ സേന യൂണിറ്റ് (ആര്‍.ആര്‍.ടി.) അനുവദിക്കുന്നതിന് പ്രത്യേക നടപടി സ്വീകരിക്കുമോ?
982.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികളുടെ ആക്രമണം തടയുന്നതിന് ശാസ്ത്രീയമായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
അങ്കമാലി മണ്ഡലത്തില്‍ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അയ്യമ്പുഴ, മലയാറ്റൂര്‍-നീലീശ്വരം, മൂക്കന്നൂര്‍, കറുകുറ്റി ഗ്രാമപഞ്ചായത്തുകളില്‍ വന്യമൃഗശല്യവും വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതും തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ വന്യമൃഗ ആക്രമണത്തിന് ഇരയായവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതില്‍ നിലവില്‍ കുടിശ്ശികയുണ്ടോ; എങ്കില്‍ ഏതെല്ലാം ഇനങ്ങളിലായി എത്ര പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുണ്ടെന്നും എത്ര തുക വീതമാണെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത കുടിശ്ശിക എന്നത്തേക്ക് വിതരണം ചെയ്യാനാകുമെന്ന് വ്യക്തമാക്കാമോ?
983.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ വന്യമൃഗ ശല്യം രൂക്ഷമാണെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത മേഖലയിലെ വന്യമൃഗശല്യം തടയുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
വന്യമൃഗശല്യം കാരണമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുളള നഷ്ടപരിഹാരം സമയോചിതമായി വിതരണം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
984.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനമേഖലയിൽ നിന്നും വിദൂരമായ ചാത്തന്നൂർ മണ്ഡലത്തിലെ നിരവധി പ്രദേശങ്ങളിൽ കാട്ടുപന്നി, കരടി തുടങ്ങിയ വന്യമൃഗങ്ങൾ കടന്നുവന്ന് വൻതോതിൽ കൃഷിനാശം വരുത്തുകയും മനുഷ്യജീവന് ഭീഷണിയാകുകയും ചെയ്യുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അവയുടെ സാന്നിധ്യം തുടക്കത്തിൽ തന്നെ തടഞ്ഞ് കാർഷിക വിളകൾ സംരക്ഷിക്കുന്നതിനും മനുഷ്യന്റെ സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിനും എന്തെല്ലാം നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് വിശദമാക്കുമോ?
985.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനവാസമേഖലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗശല്യം മൂലം ജനങ്ങൾക്കുണ്ടായിട്ടുള്ള ആശങ്ക ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ ഇതിനു പരിഹാരം കാണുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം എത്രയാണെന്നും വന്യമൃഗ ആക്രമണം കാർഷിക മേഖലയ്ക്ക് വരുത്തിയ നഷ്ടം എത്രയാണെന്നും അറിയിക്കാമോ?
986.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണം മൂലം കൃഷിക്കും മറ്റ് വസ്തുവകകള്‍ക്കും ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ലഭിച്ച അപേക്ഷകളിൽ എന്ന് വരെയുള്ള അപേക്ഷകൾക്കാണ് പണം അനുവദിച്ചിട്ടുള്ളത്; ഇക്കാര്യത്തിലെ കാലതാമസം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
987.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചക്കിട്ടപ്പാറ, മുതുകാട് പ്രദേശങ്ങളിലെ വന്യമൃഗശല്യം തടയുന്നതിനുവേണ്ടി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് നിലവില്‍ എന്തൊക്കെ പ്രവൃത്തികളാണ് നടന്നുവരുന്നത്?
988.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വന്യജീവി ആക്രമണം മൂലം മരണപ്പെട്ടവരുടെ കണക്കുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാര തുക നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകൻ മരണപ്പെട്ട സംഭവത്തിൽ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാര തുക നല്‍കിയിട്ടുണ്ടോ?
989.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവസാനമായി വന്യമൃഗങ്ങളുടെ സെന്‍സസ് എടുത്തത് എന്നാണ്; വിശദാംശം നല്‍കാമോ;
( ബി )
സെന്‍സസ് പ്രകാരം ഓരോ ഇനത്തിലും ഉള്‍പ്പെട്ട വന്യമൃഗങ്ങളുടെ എണ്ണം സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
ഇടുക്കി ജില്ലയില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ വർദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അറിയിക്കുമോ;
( ഡി )
വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ മരണമടഞ്ഞ ആളുകളുടെ കുടുംബത്തിനുള്ള ധനസഹായം നല്‍കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
990.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കഴിഞ്ഞ 7 വര്‍ഷത്തിനിടയില്‍ എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട്; കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
വന്യജീവി ആക്രമണം തടയുന്നതിന് മാത്രമായി കഴിഞ്ഞ 7 വര്‍ഷങ്ങളില്‍ എത്ര തുക നീക്കി വച്ചു; എത്ര തുക ചെലവഴിച്ചു; കേന്ദ്രത്തില്‍ നിന്നും എത്ര തുക ലഭിച്ചു; അതില്‍ എത്ര തുക ചെലവഴിച്ചു; കണക്കുകള്‍ ലഭ്യമാക്കുമോ;
( സി )
മനുഷ്യരുടെ ജീവനും ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ കഴിയാത്ത വിധം വനം വകുപ്പ് ദുര്‍ബലമായിപ്പോയതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
മതിയായ ജീവനക്കാരില്ലാത്തതും ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയാത്തതുമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് മനുഷ്യ- വന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇടയായതെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
991.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണം രൂക്ഷമായതോടെ വനമേഖലയിൽ താമസിക്കുന്ന ജനങ്ങളുടെ കടുത്ത ആശങ്ക പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
വന്യജീവികള്‍ കര്‍ഷരുടെ കൃഷി നശിപ്പിക്കുകയും വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്ന സംഭവങ്ങളെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
വന്യജീവി ആക്രമണം മൂലം വിള നശിച്ചവര്‍ക്കും വളര്‍ത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്കും സമയബന്ധിതമായി നഷ്ടപരിഹാരം നൽകുന്നില്ല എന്നത് ഗൗരവമായി കാണുന്നുണ്ടോ; നഷ്ടപരിഹാരം നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
992.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികള്‍ ജനവാസമേഖലകളില്‍ പ്രവേശിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം റിപ്പോര്‍ട്ട് ചെയ്തിട്ടുളള വന്യജീവി ആക്രമണങ്ങളുടെ എണ്ണവും ഇത്തരം ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണവും ലഭ്യമാക്കുമോ;
( സി )
വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്ക് പറ്റിയവര്‍ക്കും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിട്ടുളള പാക്കേജ് എന്തൊക്കയാണ്; പ്രസ്തുത സംഭവങ്ങളില്‍ കേന്ദ്രസഹായം യഥാസമയം ലഭിക്കുന്നുണ്ടോ; വിശദമാക്കാമോ?
993.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂനാടിയിൽ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായതിനാൽ അത് പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
കീഴാറ്റൂർ ഗ്രാമപഞ്ചായത്തിലെ മുള്ളിയകുറിശ്ശി പ്രദേശത്ത് പുലി, കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങൾ കൃഷി അടക്കമുള്ളവ നശിപ്പിക്കുന്നു എന്നുള്ള വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്നും ഈ പ്രദേശത്തെ സംരക്ഷിക്കാൻ എന്തൊക്കെ മാർഗ്ഗങ്ങളാണ് വനംവകുപ്പ് സജ്ജീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?
994.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗശല്യം പ്രതിരോധിക്കുന്നതിന് നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ ദ്രുതകര്‍മ്മസേനയെ അനുവദിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ മുഴുവന്‍ വിശദാംശങ്ങളും ലഭ്യമാക്കാമോ;
( സി )
ദ്രുതകർമ്മ സേനയുടെ ചുമതലകളും പ്രസ്തുത സേനയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ തസ്തികകളും സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കാമോ?
995.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാകാന്‍ കാരണമെന്തെന്ന് വിശദമാക്കാമോ;
( ബി )
വന്യജീവികളുടെ ആക്രമണത്തിന് നിരന്തരമായി ഇരയാകുന്ന വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവനും കൃഷിയും സംരക്ഷിക്കുന്നതിന് പുതിയ കാലഘട്ടത്തിനനുസരിച്ച് എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
996.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണത്തിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് എന്തെല്ലാം ധനസഹായമാണ് നൽകി വരുന്നത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക നൽകുന്നതിൽ കുടിശിക വരുത്തിയിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത തുക എന്നത്തേക്ക് പൂർണ്ണമായി വിതരണം ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
997.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി-മനുഷ്യ സംഘർഷം വര്‍ദ്ധിച്ചുവരുന്നതുമൂലം വനപ്രദേശത്തോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന സാധാരണ ജനങ്ങളും കർഷകരും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തില്‍ ജനവാസമേഖലകളിലേക്ക് വന്യജീവികള്‍ കടന്നുവരുന്ന സാഹചര്യം പഠനവിധേയമാക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
കര്‍ഷകര്‍ക്കുണ്ടാകുന്ന കൃഷിനാശത്തിന് നിലവില്‍ നല്‍കിവരുന്ന നഷ്ടപരിഹാരം അപര്യാപ്തമായതിനാല്‍ ആയത് വർദ്ധിപ്പിച്ചുനൽകുവാന്‍ നടപടി സ്വീകരിക്കുമോ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഈയിനത്തില്‍ എത്ര ആളുകള്‍ക്ക് നഷ്ടപരിഹാരം നല്കിയിട്ടുണ്ട്; ജില്ല തിരിച്ച് വിശദാംശം നല്‍കുമോ;
( ഡി )
വന്യജീവികള്‍ ജനവാസ മേഖലകളിലേക്കും കൃഷി സ്ഥലങ്ങളിലേക്കും കടന്നു വരുന്നത് തടയുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് വ്യക്തമാക്കുമോ;
( ഇ )
ഏറനാട് മണ്ഡലത്തിലെ ജനവാസമേഖലകളിലേക്കും കൃഷിസ്ഥലങ്ങളിലേക്കും വന്യജീവികള്‍ കടന്നുവരുന്നത് തടയുന്നതിന് എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശം നല്‍കുമോ?
998.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിവരം ലഭ്യമാക്കുമോ;
( ബി )
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട വ്യക്തികളുടെ ആശ്രിതർക്ക് നൽകിയ സമാശ്വാസ ധനത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിശദവിവരം ലഭ്യമാക്കുമോ;
( സി )
ഈ കാലയളവിൽ വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ വിവരം വിശദമാക്കുമോ;
( ഡി )
വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് നൽകിയ നഷ്ടപരിഹാരത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരം ലഭ്യമാക്കുമോ;
( ഇ )
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട വ്യക്തികളുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇനിയും ലഭിക്കാത്തവരുടെ വിവരവും അതിന്റെ കാരണവും വ്യക്തമാക്കുമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.